പ്രിയമുള്ളവൾ: ഭാഗം 9

priyamullaval

രചന: കാശിനാഥൻ

.... ന്റെ ഷോള്...

എന്ന് പറഞ്ഞു കൊണ്ട് അവൾ അല്പം മാറി കിടന്ന ഷോൾ എടുക്കാൻ നോക്കി.

പെട്ടന്ന് തന്നെ അവൻ അത് വലിച്ചെടുത്തു അവളുടെ ദേഹത്തേക്ക് ഇട്ടുകൊണ്ട് നന്ദന യേ നോക്കി.

ചുവന്നു തീണിർത്തു കിടപ്പുണ്ട് തന്റെ അഞ്ചു വിരലുകളും അവളുടെ ഇടം കവിളിൽ..


എടാ എടാ.... വേണ്ട കേട്ടോ, നീ വെറുത അതിനെ ഒന്നും ചെയ്തേക്കല്ലേ, നമ്മുടെ സാറമ്മേടെ പ്രായം ആണെന്ന് ഓർത്തോണം... നീ ഒരെണ്ണം കൊടുത്താൽ പിന്നെ അത് ചത്തു പോകും കേട്ടോ..

അച്ചായൻ തന്നോട് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അവന്റെ മനസിൽ അപ്പോള്..

അവള് ആകെ തകർന്ന പോലെ ഉണ്ട്. വേദന കൊണ്ട് നെറ്റി ചുളിഞ്ഞിട്ടാണ്. ചെ... വേണ്ടായിരുന്നു, അപ്പോളത്തെ ദേഷ്യത്തിന് ചെയ്തത് ആണ്. എന്നാ പറയാനാ....
അവൻ സ്വയം ഒന്ന് തന്റെ തലയ്ക്കിട്ട് കൊട്ടി കൊണ്ട് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി.

പോക്കറ്റിൽ നിന്നു സിഗരറ്റ് എടുത്തു, ചുണ്ടിലേക്ക് തിരുകി.

തനിക്ക് ആണെങ്കിൽ വീട്ടില് രണ്ടു പെങ്ങന്മാർ ഉണ്ട്.. അതുങ്ങളെ പോലും ഈ നിമിഷം വരെയും ഒന്ന് നുള്ളി നോവിച്ചിട്ടില്ലലോ എന്ന ഓർത്തു കൊണ്ട് അവൻ പുക ഊതി..

ജീവിതത്തിൽ ആദ്യം ആയിട്ട് ആണ്, ഇങ്ങനെ ഒരു പെണ്ണിന്റെ ദേഹത്തു കൈ വെച്ചത്.. ഒന്നല്ല രണ്ടു തവണ അവൾക്കിട്ട് അടി കൊടുത്തല്ലോ എന്നോർത്തപ്പോൾ അവനു മനസ്സിൽ എവിടെയോ ഒരു നോവ് പടർന്നു.


കണ്ണുകൾ അടച്ചു കൊണ്ട് അവൻ കസേരയിൽ ചാരി കിടക്കുകയാണ്.

ആ നേരം ആയിരുന്നു മുറ്റത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടത്..

ജനാലയിൽ കൂടി നോക്കിയപ്പോൾ അച്ചായൻ ആയിന്നു അത്.

അവൻ പെട്ടന്ന് എഴുന്നേറ്റതും കണ്ടു, വാതിൽ കടന്നു തന്റെ അടുത്തേക്ക് പേടിയോടെ ഇറങ്ങി വരുന്നവളെ.

"ജോസച്ചായൻ ആണ്, പേടിക്കണ്ട" അവൾ തന്റെ അടുത്ത് വന്നപ്പോൾ പതിയെ 
അവൻ പിറു പിറുത്തു..

എനിക്ക് പേടിയാ.... ഇനി എന്നേ..
അത് പറയുമ്പോൾ 
കണ്ണുകൾ നിറഞ്ഞു തൂവുകയാണ് പെണ്ണിന്റെ.

"അച്ചായനൊന്നും ചെയ്യുവേല, നീ പേടിക്കണ്ട....."

അപ്പോളേക്കും കേട്ടു അച്ചായന്റെ വിളിയൊച്ച.

ആഹ് അച്ചായാ വരുന്നു,, അവൻ വാതിലിന്റെ കുറ്റി എടുത്തപ്പോൾ ഒരാൾ വേഗം അകത്തേക്ക് പ്രവേശിച്ചു.

എടാ  ഭദ്രാ ... ആ പെൺകൊച്ചു എന്ത്യേ....എന്ന് ചോദിച്ചു പൂർത്തിയാക്കും മുന്നേ അയാൾ കണ്ടു അവന്റെ പിന്നിലായി പതുങ്ങി നിൽക്കുന്ന ഒരു പെൺകുട്ടിയെ. ഭദ്രൻ ഒന്ന് വിരിഞ്ഞു നിൽക്കുകയാണെങ്കിൽ അവന്റെ പിറകിൽ ഇങ്ങനെ ഒരു ആളു കൂടി ഉണ്ടെന്ന് ആർക്കും തോന്നുവെലല്ലോ എന്ന് ഓർത്തു കൊണ്ട് ജോസച്ചായൻ അവളെ സൂക്ഷിച്ചു നോക്കി.

മുഖം താഴ്ത്തി ആണ് നില്പ്.
എടി കൊച്ചേ..

അയാൾ വിളിച്ചപ്പോൾ അവൾ പേടിയോടെ മുഖം ഉയർത്തി.

മെലിഞ്ഞു വെളുത്ത കാണാൻ ഒക്കെ ചേലുള്ള ഒരു  പെൺകുട്ടി.. തന്റെ ഇളയ മകൾ സാറാമ്മയുടെ പ്രായം ഉണ്ടോന്നു പോലും സംശയം ആണ് എന്ന് അയാൾ ഓർത്തു.

നിറഞ്ഞു തൂവിയ മിഴികളോട് അവൾ അയാളെ നോക്കി.

പെട്ടന്ന് ആയിരുന്നു അയാളുടെ മിഴികൾ അവളുടെ ഇടം കവിളിൽ പതിച്ചത്..

ഭദ്രൻ അടിച്ച പാട് അത് പോലെ കിടക്കുന്നു.

എന്റെ ഈശോയെ... ഇവനെങ്ങനെ തോന്നി, ഈ പാവത്തിന് ഇങ്ങനെ ചെയ്യാന്....
ഓർത്തു കൊണ്ട് അയാള് ഭദ്രനെ നോക്കി പല്ലിരുമ്മി.

അത് മനസിലായതും അവൻ മറ്റേവിടെയ്‌ക്കോ നോക്കി ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു.

കൊച്ചേ......നിന്റെ പേരെന്താ.

നന്ദന..

അയാൾ ചോദിച്ചതും അവൾ പറഞ്ഞു..

നീ എവിടെയാ പഠിച്ചത് ഒക്കെ?

അവൾ കോളേജിന്റെ പേര് പറഞ്ഞു.
ഹ്മ്മ്.....അപ്പോൾ . പി ജി കഴിഞ്ഞതേ ഒള്ളു അല്ലേ....

അയാൾ ചോദിച്ചപ്പോൾ അവൾ തല കുലുക്കി.

ഇനി എന്തോ ചെയ്യും കുഞ്ഞേ,, നീ സ്നേഹിച്ച ചെറുക്കൻ ആളൊരു ഫ്രോഡ് ആയിരുന്നു,നട്ടെല്ലില്ലാത്തവൻ..അത് കൊണ്ട് അല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്.

അവിടെ കിടന്ന ഒരു കസേരയിലേയ്ക്ക് പോയി അയാള് ഇരുന്നു.

എന്നേ.... എന്നേ ഇവിടെ നിന്നും ഒന്നു ഇറക്കി വിട്ടാൽ മതി, ഞാൻ എവിടേയ്ക്ക് എങ്കിലും പോയ്കോളാം....

കരഞ്ഞു കൊണ്ട് പററുന്നവളെ നോക്കി അച്ചായൻ അല്പം നിമിഷം ഇരുന്നു.

അങ്ങനെ പെട്ടന്ന് എവിടേക്കുംപോകാൻ പറ്റില്ല കുഞ്ഞേ, നീ യും ഇവനും ഇപ്പോൾ പോലീസിന്റെ കണ്ണിൽ ഒരു കരടാണ്... അവര് പേപ്പറിൽ ഒപ്പ് മേടിച്ചു കൊണ്ട് പോയത് ചുമ്മാതെ ഒന്നും അല്ല,,നീയും ഇവനും തമ്മിൽ ഇഷ്ടം ആണെന്ന് അവരുടെ വിചാരം...
അയാൾ കാലുകൾ ഇളക്കി കൊണ്ട് ഭദ്രനെ നോക്കി കൂടിയാണ് അത് പറഞ്ഞത്.


ഭദ്രാ... ഞാൻ നോക്കീട്ട് ഒറ്റ വഴിയേ ഒള്ളു കേട്ടോടാ...

അച്ചായൻ അല്പം നിമിഷം ആലോചിച്ച ശേഷം അവനെയും നന്ദന യെയും നോക്കി പറഞ്ഞു.

കുറച്ചു ദിവസത്തേക്ക് നീയ് ഈ കൊച്ചിനെ നിന്റെ വീട്ടിൽ കൊണ്ട് പോയി നിർത്താമോടാ... എന്നിട്ട് ഇവളുടെ വീട്ടിൽ കാര്യങ്ങൾ ഒക്കെ പറഞ്ഞു ധരിപ്പിച്ച ശേഷം തിരികെ കൊണ്ട് വിടാം...ഗീതയേ കൊണ്ട് ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം. ആളുകൾ ഒക്കെ അഥവാ ചോദിച്ചാൽ തന്നെ നിന്റെ ഏതെങ്കിലും ബന്ധു ആണെന്ന് പറഞ്ഞാൽ മതി..

ഹേയ്.. അതൊന്നും ശരിയാവില്ല അച്ചായാ.... എനിക്ക് എന്റെ വീട്ടിൽ രണ്ടു അനിയത്തിമാര് ഉള്ളത് ആണ്, ഒന്നാമത് നമ്മുടെ നാട്ടുകാര്, തോന്നിവാസം പറഞ്ഞു ഒപ്പിച്ചാൽ പിന്നെ, എന്റെ അമ്മുവിനും മിന്നുവിനും നല്ലോരു ആലോചന പോലും വരില്ല ...

അവൻ തന്റെ നിലപാട് വ്യക്തമാക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story