QIZA ♥️: ഭാഗം 10

qiza

രചന: SANVI

 പെട്ടന്ന് തോന്നിയ ബുദ്ധിയിൽ കിടന്നിടത്തു നിന്നെഴുന്നേറ്റിരുന്നു .... ജീവിതം അവസാനിപ്പിക്കണമെന്ന് മാത്രമേ അപ്പൊ മനസ്സിൽ തോന്നിയുള്ളു.... പക്ഷെ.... അതിനുള്ള ധൈര്യം.. വന്നില്ല........ അതോടൊപ്പം... അത് തെറ്റല്ലേ... എന്ന തോന്നലുംഎന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു....................പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് ഞെട്ടി.... പതുക്കെ പോയി തുറന്നു.. ഐമി ആണ്... "ഞാൻ ഇന്നിവിടെയാണ് കിടക്കുന്നത്.. അവിടെ കിടന്നിട്ടൊരു സുഖമില്ല "എന്നിട്ട് അവൾ ബെഡിൽ കയറി കിടന്നു "അല്ല.. നീ ഇതുവരെ ഉറങ്ങിയില്ലേ...?? ഞാൻ ഇല്ലെന്ന് തലയാട്ടി അവളുടെ അടുത്ത് പോയി കിടന്നു... "ആലി... നമ്മൾ ആഗ്രഹിക്കുന്ന പോലെ ഒന്നും ആവില്ല നമ്മുടെ ജീവിതം.. പോകുന്നത്... ഇപ്പൊ നമ്മൾ ചിന്തിക്കുന്ന പോലെ ആകില്ല കുറച്ചു കഴിഞ്ഞാൽ നമ്മൾ ചിന്തിക്കുന്നത് " ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു.. ആദിലിന്റെ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങൾ ഒക്കെ ഓർത്തു... ഉറങ്ങി... ഐമിയുടെ വിളികേട്ടാണ് ഉറക്കമുണർന്നത്.....സമയം 5 മണി വേഗം എണീറ്റു നമസ്കരിച്ചു....

ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചു അവസാന നിമിഷത്തിലെങ്കിലും എന്റെ പ്രാർത്ഥന കേട്ടാലോ.... 7മണി ആയതോടെ..വീട്ടിൽ .. മുറ്റത്ത് പന്തൽ പണിയും എല്ലാ കാര്യങ്ങളും നടക്കുന്നുണ്ട്...... ഞാൻ ആ മുറിവിട്ടിറങ്ങിയില്ല..... "ആലി...നീ വായോ ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് വേണ്ടേ.... വേഗം പോയി തിരിച്ചു വരാം.."(ഐമി ) "ഞാൻ എവടേക്കും ഇല്ല.." ഞാൻ ദേഷ്യത്തിൽ അവളെ നോക്കി പറഞ്ഞു... "ഐമി... നീ പോയി.. എടുത്തിട്ട് വാ...."ഉമ്മ ഐമിയോഡായിപറഞ്ഞു.. വൈകുന്നേരം ആയപ്പോഴേക്കും...വീട്ടിൽ കുടുംബക്കാരൊക്കെ എത്തി തുടങ്ങിയിരുന്നു...എല്ലാരും വരുന്നു ഓരോന്ന് ചോദിക്കുന്നു എനിക്കാണെങ്കിൽ എല്ലാം ഇറിറ്റേറ്റിങ് ആയി തോന്നി... പിന്നെ അവിടെ ഇരുന്നില്ല മുകളിലോട്ട് പോയി വാതിൽ കുറ്റിയിട്ട് ഇരുന്നു..... വീണ്ടും ഓരോ ഓർമ്മകൾ വന്നു... ഒരുപാട് കരഞ്ഞു....ഐമി വന്ന് വാതിൽ മുട്ടിയപ്പോഴാണ് തുറന്നത്... എന്റെ കോലം കണ്ടിട്ടാവണം... അവൾ കുറേ സമാധാനിപ്പിച്ചു..... "ആലി... ഈ ഡ്രസ്സ്‌ മാറിവാ എല്ലാരും താഴെ വന്നിട്ടുണ്ട്...." ഞാൻ അവളുടെ കയ്യിൽ നിന്നത് വാങ്ങി.....

അപ്പോഴേക്കും..ഇശാ ബാങ്ക് കൊടുത്തിരുന്നു... ഡ്രസ്സ്‌ മാറി താഴോട്ട് ചെന്നപ്പോൾ കുടുംബക്കാരും അയൽവാസികളും എല്ലാം എത്തിയിരുന്നു..... അഞ്ചു നല്ല തിരക്കിട്ട ജോലിയിലാണ്... ഉമ്മ മനഃപൂർവം എന്നോട് മിണ്ടുന്നേ ഇല്ല... ഉപ്പയുടെ മുഖത്ത് നല്ല ഗൗരവമാണ്... ഞാൻ മുറിയിലോട്ട് തന്നെ ചെന്നിരുന്നു ഫോട്ടോ എടുക്കാനൊന്നും നിന്നില്ല.. ഐമി യും അഞ്ജുവും വന്ന് വിളിച്ചെങ്കിലും പോയില്ല... ഒരു വാശിപോലെ അവിടെ തന്നെ ഇരുന്നു.. പെട്ടന്നാണ് എന്റെ ഫോൺ അടിച്ചത് അറിയാത്ത നമ്പർ ആയപ്പോൾ തന്നെ അത്.. മറ്റേ ഇഹാനാണെന്ന് ഉറപ്പിച്ചു ഫോൺ എടുത്തില്ല... വീണ്ടും അടിച്ചു അപ്പോഴും എടുത്തില്ല....വീണ്ടും അടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ എടുത്തു... "ഹലോ... ഞാൻ ഇഹാൻ ആണ്..." എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല "അതിനു ഞാൻ എന്ത് വേണം...നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്...... എന്റെ ഫോണിലേക്ക് വിളിക്കരുതെന്ന് ..?? "ഹലോ....ഞാൻ നിന്നോട് സംസാരിക്കാൻ വിളിച്ചതല്ല... നിന്റെ ഉപ്പാന്റെ നമ്പർ കളഞ്ഞു പോയി അതൊന്ന് വേണം അതിന് വിളിച്ചതാണ്..."അവനും ദേഷ്യത്തിൽ തന്നെയാണ് പറഞ്ഞത്..... "അത് വേറാരോടെങ്കിലും പോയി ചോദിക്ക്..."എന്നിട്ട് ഫോൺ സ്വിച്ഓഫ്‌ ചെയ്തു വെച്ചു.......

രാത്രി എല്ലാരും പോയി കഴിഞ്ഞതിനു ശേഷം ഉപ്പ മുറിയിലോട്ട് വന്നു.. ഞാൻ മുഖത്തോട്ട് നോക്കിയില്ല.... "ആലിയ.... അന്റെ അനുസരണക്കേട്.. കുറച്ചു കൂടുന്നുണ്ട്... ഇപ്പോഴും ഇജ് ആ പണിക്കാരിയുടെ മകനെ മനസ്സിൽ കൊണ്ട് നടക്കാണെന്ന് ഇൻക്കറിയാം പക്ഷെ.... ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല...." ഞാൻ ഉപ്പാനെ തന്നെ നോക്കി നിന്നു.... "ഇഞ്ഞി ... ഇജ് ജീവിക്കേണ്ടത്... ഇഹാൻ ന്റെ കൂടെയാണ്... അത് കൊണ്ട് ന്റെ മോളെ...ഈ തട്ടിക്കയറ്റം... ഇനിണ്ടാവരുത്..."അത്രയും പറഞ്ഞു ഉപ്പ അവിടെന്നിറങ്ങിപ്പോയി... അപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത് ഞാൻ അവനോട് പറഞ്ഞത് അവൻ അതേ പടി ഉപ്പയോട് പറഞ്ഞിട്ടുണ്ട്.....അവനോട് ദേഷ്യം കൂടി വന്നു.....എത്ര കാലം അവനിങ്ങനെ പരാതി പറയും എന്ന് നോക്കാലോ.... പിറ്റേന്ന് രാവിലെ തന്നെ ഐമി എന്നെ ഒരുക്കി നിർത്തി... അപ്പോഴും പ്രാർത്ഥന ഉപ്പാന്റെ മനസ്സ് ഒന്ന് മാറിയെങ്കിൽ എന്നായിരുന്നു...ആളുകൾ കൂടി ചെറുക്കൻ വന്നെന്ന് പറഞ്ഞപ്പോഴും ഞാൻ എന്റെ പ്രാർത്ഥന തുടർന്ന് പക്ഷെ.. നികാഹ് കഴിഞ്ഞെന്നു പറഞ്ഞതോടെ.... എന്റെ അവസാന പ്രതീക്ഷയും നിലച്ചു... അവരുടെ കൂട്ടത്തിൽ കുറച്ചു അധികം പ്രായമുള്ള ഒരു സ്ത്രീ വന്ന് മെഹർ കെട്ടി തന്നു...

അപ്പോഴൊന്നും ഇഹാൻ നെ ഞാൻ അവിടെ കണ്ടില്ല... പിന്നീട് നടന്നതെല്ലാം.. ഒരു അബോധാവസ്ഥയിലെന്ന പോലെ കണ്ടു നിന്നു.... പോകുമ്പോൾ ആരോടും യാത്രപറയാൻ നിന്നില്ല..കാറിന്റെ മുൻ സീറ്റിന്റെ ഡോർ ആരോ തുറന്നു തന്നു അതിൽ കയറി ഇരുന്നു...കരച്ചിൽ വന്ന് തുടങ്ങി........ അത്‌ ഇവിടെന്നു പോകുന്നതോർത്തല്ല മറിച്ച് അവസാന നിമിഷം വരെ എനിക്കൊരു പ്രതീക്ഷ ഉണ്ടായിരുന്നു... അത് തകർന്നതിൽ.... പെട്ടെന്ന് ആരോ...എന്റെ നേരെക്കൊരു ടിഷ്യൂ പേപ്പർ നീട്ടി ...നോക്കിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ഇഹാനെയാണ് കണ്ടത്....ഞാൻ അത് വാങ്ങാതെ മുഖം തിരിച്ചു.... അൽപ സമയത്തെ യാത്രക്കൊടുവിൽ അവന്റെ വീടെത്തി... ഡോർ തുറന്ന് തന്നത്‌ അവൻ തന്നെ ആയിരുന്നു.. അവന്റെ ഉമ്മ വന്ന് കൈപിടിച്ച് ഉള്ളിലേക്ക് കയറ്റി... ചുറ്റും ഒരുപാട് പെണ്ണുങ്ങൾ.... ഒരു കാഴ്ച വസ്തുവിനെ പോലെ അവർക്കുമുന്നിലിരുന്നു... അതിലൊരു പെണ്ണ് വന്ന് എന്നെ ഒരു മുറിയിലോട്ട് കൊണ്ട് വന്നു... "ഞാൻ ഇഷാനിക്ക ന്റെ വൈഫ്‌ ആണ്..."ഞാൻ ഒന്നും മനസ്സിലാകാതെ നിന്നു... "ഹോ.. സോറി.. ഇഷാൻ.. ഇഹാൻ ന്റെ ഏട്ടൻ ആണ്...... എന്റെ പേര്.... ജിൻസി......."അത്രയും പറഞ്ഞവർ എനിക്ക് മാറാൻ കാബോർഡിൽ നിന്ന് ഡ്രസ്സ്‌ എടുത്തു തന്നു....

ഡ്രസ്സ്‌ മാറി ഇറങ്ങിയപ്പോൾ... ജിൻസി ത്ത എന്നെ കാത്തു നില്കുന്നുണ്ട്... "ഉമ്മാ... അപ്പാപ്പു വിളിക്കുണ്ട്..."ഒരു 4വയസ്സ് തോന്നിക്കുന്ന പെൺകുട്ടി ഓടി വന്നു പറഞ്ഞു... "ആലിയ... ഇതെന്റെ മോള്... ഹെസ്സ "ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അവരന്നെ കൂട്ടി താഴോട്ട് വന്നു...അവിടെ ഒരുപാട് ആളുകൾ എന്നെ കാത്തിരിക്കുന്നുണ്ട്...ഞാൻ അവർക്കിടയിലേക്കിറങ്ങി ചെന്നു... ആരൊക്കെയോ പരിചയപെടുത്തു ന്നുണ്ട്... എല്ലാത്തിനും ഒന്നു ചിരിച്ചു മാത്രം കൊടുത്തു..... അവിടെത്തെ ഉമ്മ വന്ന് എന്നെ food കഴിക്കാൻ കൊണ്ടുപോയി... കഴിച്ചെന്നു വരുത്തി വേഗം എണീറ്റു... "മോളൊന്നും കഴിച്ചില്ലല്ലോ..."എന്റെ ഉപ്പാന്റെ പ്രായം തോന്നിക്കുന്ന ഒരാൾ അങ്ങോട്ടേക്ക് കയറി വന്നു.. "മോളെ... ഇതാണ് ഇവിടുത്തെ ഉപ്പ..."ഉമ്മ പറഞ്ഞു തന്നു "അത്.. ഇജ് പറഞ്ഞു കൊടുക്കേണ്ട അവൾക്കറിയാലോ...... മോളെ ഞാൻ അന്റെ ഉപ്പാന്റെ അടുത്ത കൂട്ടുകാരനാ...ഞാൻ അന്റെ ഉപ്പാടെ അടുത്തേക്കൊക്കെ കുറേ വന്നിട്ടുണ്ട്.... മോൾക്ക് ഓർമ കാണില്ല.. അന്ന് മോളൊക്കെ ചെറുതാ.." എല്ലാത്തിനും ഒന്ന് ചിരിക്കുക മാത്രം ചെയ്തു....

"അല്ല.. ജിൻസി ഇഷ മോളെവിടെ....."ഉമ്മ ജിൻസിത്തായോട് ചോദിക്കുന്നുണ്ട്.... "ഇഷ.. ഫ്രണ്ട്സിന്റെ കൂടെ പുറത്ത് പോയതാ..." അവരുടെ സംസാരം കേട്ടിട്ട് എനിക്കത് ആരാണെന്ന് മനസ്സിലായില്ല... "ആലി ... അത് ഇവിടെത്തെ ചെറിയ മോളാ ..ഇഷാൽ...ഇഹാന്റെ താഴെ ഉള്ളത്... ഇനി അവളുടെ കല്യാണം കൂടി കഴിയണം "ഉമ്മ ഒരു ദീർഘ നിശ്വാസത്തിൽ പറഞ്ഞു തീർത്തു...... അതിനിടയിലും ആരെക്കെയോ വന്ന് കണ്ട് പോകുന്നുണ്ട്....ജിൻസിത്ത കൂടെ തന്നെ ഇരുന്നു ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു..... ഒരു മഗ്‌രിബ് ന്റെ നേരം ഒക്കെ ആയപ്പോൾ... മുറ്റത്തു കാറിന്റെ ശബ്ദം കേട്ടു..... "ഇഷ വന്നെന്ന് തോന്നുന്നു "(ജിൻസി )ഞാനും അവളെ തന്നെ പ്രതീച്ചു അങ്ങോട്ട് നോക്കി നിന്നു... ഹാളിലേക്ക് കയറി വന്ന അവളെ കണ്ട് ഞാൻ ആകെ ഞെട്ടി..... "ഇഷാൽ "എന്റെ ചുണ്ടുകൾ മന്ത്രിച്ചു.. ഞാൻ അങ്ങനെ തന്നെ അമ്പരന്ന് നിന്നു.... ഒരു നിമിഷം ഈ കല്യാണം എന്തെങ്കിലും ട്രാപ് ആണോന്ന് വരെ ചിന്തിച്ചു............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story