QIZA ♥️: ഭാഗം 11

qiza

രചന: SANVI

അവൾ ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.... "ഹായ്‌.. ആലിയ...... ഹോ സോറി ഇനിയിപ്പോ ഞാൻ ഇത്താ എന്ന് വിളിക്കേണ്ടി വരുമല്ലോ..???" എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.. ഞാൻ ഞെട്ടൽ വിട്ടുമാറാതെ അങ്ങനെ തന്നെ നില്കുകയാണ്... "എന്താ... ആലിയ ഒന്നും മിണ്ടാത്തത്... ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ പഴയ ഒരു ഫ്രണ്ട് അല്ലെ..??" അവളങ്ങനെ പറയുമ്പോഴും എല്ലാവരും ഞങ്ങളെ തന്നെ നോക്കി നില്കുകയാണ്....ഞാൻ ഒരു മങ്ങിയ ചിരി ചിരിച്ചു.. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം..എന്നും പറഞ്ഞു അവൾ അവിടെന്ന് പോയി...... എന്നിട്ട് എല്ലാവരും അവരവരുടെ ജോലിയിൽ മുഴുകി.. എന്നാലും ഇഷാലിന്റെ ഈ സ്നേഹപ്രകടനം വിശ്വസിക്കാൻ പറ്റില്ല.. അവൾ പണ്ടേ.. പകരത്തിനു പകരം വീട്ടുന്നവളാണ്...... ആലോചിച്ചിട്ട് ഒരറ്റം കിട്ടുന്നില്ല..... 9:00മണിയൊക്കെ ആയപ്പോഴേക്കും ഇഹാനും ഇഷാനിക്കയും.. വന്നു.. ഉമ്മയും ജിൻസിത്തയും കൂടി അവർക്കുള്ള food ഒക്കെ എടുത്തു കൊടുത്തു.....ഇഷാലിനെ പിന്നെ അവിടെ ഒന്നും കണ്ടില്ല....

"ഉമ്മ ഇഷ ഫുഡ്‌ കഴിച്ചോ..??"ഫുഡ്‌ കഴിക്കുന്നതിനിടയിൽ ഇഷാനിക്കാ ഉമ്മയോട് ചോദിക്കുന്നത് കേട്ടു "ഇല്ല... കഴിച്ചിട്ടില്ല.. ഞാൻ കൊണ്ട് പോയി കൊടുക്കട്ടെ "എന്നും പറഞ്ഞു ഉമ്മ അവൾക്കുള്ള ഫുഡ്‌ മായി അവളുടെ അടുത്തേക്ക് പോയി... "ആലിയ.. ഫുഡ്‌ കഴിച്ചില്ലേ...??" ഇഷാനിക്കയാണ്... ഞാൻ കഴിച്ചെന്നു പറഞ്ഞു...ഇടക്ക് ഇഹാൻ എന്നെ നോക്കിയെങ്കിലും ഞാൻ കാണാത്തതുപോലെ ഇരുന്നു... ഫുഡ്‌ ഒക്കെ കഴിച്ച് എല്ലാരും ഹാളിൽ സംസാരിച്ചിരിക്കുകയാണ്..ഞാൻ മുകളിലോട്ട് പോയി.. ജിൻസിത്ത കാണിച്ചു തന്ന ഇഹാന്റെ മുറിയിൽ ചെന്നിരുന്നു.... നമസ്കാരം എല്ലാം കഴിഞ്ഞ് കുറേ പ്രാർത്ഥിച്ചു..... ഇനിയുള്ള എന്റെ ജീവിതം... എങ്ങനെ എന്നറിയില്ല....... . എനിക്കവിടെ ഒട്ടും ഇഷ്ടമായില്ല... തിരിച്ചു പോകാൻ തോന്നുകയാണ്... അതിനോടൊപ്പം.. ആദിലിന്റെ ഓർമ്മകൾ എന്നെ ഇടക്കിടക്ക് വേട്ടയാടുന്നു.... "ബോറടിക്കുന്നുണ്ടോ..? ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഇഹാൻ... ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ബെഡിൽ നിന്നെഴുന്നേറ്റു....

"നിനക്കിത്ര റെസ്‌പെക്ട് ഒക്കെ ഉണ്ടോ..?? ബട്ട്‌........ ഫോണിൽ അതൊന്നും കണ്ടില്ല..."എന്റെ അടുത്തേക്ക് വന്നു പറഞ്ഞു ഞാൻ മറുപടി പറയാതെ അങ്ങനെ തന്നെ നിന്നു... വല്ലാത്ത അവസ്ഥ ആയിരുന്നു.. ഒരിക്കലും ഇങ്ങനെ ഒരു ദിവസം... ചിന്തിച്ചിട്ടില്ല... "ആദിൽ.. അതാണല്ലേ... അവന്റെ പേര്..?" ഞാൻ അത്ഭുതത്തിൽ അവനെ തന്നെ നോക്കി... "എനിക്കെങ്ങനെ അറിയാം എന്നല്ലേ...... നീ ഇപ്പൊ ചിന്തിക്കുന്നത്...എനിക്കറിയാം....നിന്റെ ഉപ്പ എല്ലാം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.." "അപ്പൊ.. നിനക്കെല്ലാം അറിയാം... എന്നിട്ടും നീ........... നീ ഈ കല്യാണത്തിൽ നിന്ന് പിന്മാറിയിരുന്നെങ്കിൽ... എനിക്കെന്റെ ആദിലിനെ നഷ്ടപ്പെടില്ലായിരുന്നു...." ഞാൻ എവിടെന്നോ കിട്ടിയ ധൈര്യത്തിൽ അവനോട് ദേഷ്യപ്പെട്ടു പറഞ്ഞു .... "നോക്ക്... ആലിയ.... ഇതൊരു വീടാണ്.. ഇവിടെ ഇങ്ങനെ ശബ്ദത്തിൽ സംസാരിച്ചാൽ... അത് ഞാൻ മാത്രമല്ല കേൾക്കുക...... പിന്നെ നിന്റെ ആദിലോ...?? അതെങ്ങനെ... നിന്റെ ഇഹാൻ... അതാണ് ശെരി.... ഞാൻ ആണ് നിനക്ക് മഹർ തന്നത്...അത് നീ ഓർക്കണം..... "

"നീ എനിക്ക് മഹർ മാത്രമേ തന്നിട്ടുള്ളു....."ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞു... "അതിനുള്ള സമയം അല്ലെ... ആയിട്ടുള്ളു....... നീ കൂടി മനസ്സ് വെച്ചാൽ നമുക്ക് ഇന്നിവിടെ... പലതും കൈമാറാം.."അവൻ എന്നെ നോക്കി ചിരിച്ചു കോണ്ട് പറഞ്ഞു.... "ച്ചെ...."ഞാൻ അവനിൽ നിന്ന് മുഖം തിരിച്ചു... ".. ആലിയ... കഴിഞ്ഞു പോയതൊന്നും ഞാൻ ചിന്തിക്കുന്നില്ല... പ്രെസന്റ് മാത്രമേ എന്റെ ഡിക്ഷണറിയിൽ ഒള്ളൂ..."(ഇഹാൻ ) "നിനക്കെങ്ങനെ ചിന്തിക്കാൻ കഴിയുമായിരിക്കും പക്ഷെ എനിക്കങ്ങനെ പറ്റില്ല...."ഞാൻ തീർത്തും പറഞു... അവനെന്തോ പറയാൻ വന്നതും പെട്ടെന്ന് അവന്റെ ഫോൺ അടിച്ചു... അവൻ അത് അറ്റൻഡ് ചെയ്തു..... കുറച്ചു നേരത്തിനു ശേഷം അത് കട്ട്‌ ചെയ്തു ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു... "എന്റെ ആലിയ .."(ഇഹാൻ ) "നിന്റെ.. അലിയയോ... നോ..... നീ അങ്ങനെ വിളിക്കരുത് എനിക്കത് ഇഷ്ടമല്ല.." "ഒക്കെ.. ശെരി... എന്ന... ആലിയ അഞ്ചുമേ......കല്യാണം കുടുംബം ഇതൊന്നും ഞാനും ഇതുവരെ ചിന്തിച്ചിട്ടില്ല... പിന്നെ എല്ലാരും കൂടെ നിർബന്ധിച്ചപ്പോൾ... പിന്നെ നിന്റെ ഫോട്ടോ കണ്ടപ്പോൾ...... അത് വിട്... അതിലേറെ ഇഷയുടെ നിർബന്ധമായിരുന്നു...... ഞാൻ വേഗം കെട്ടണം എന്നൊക്കെ..."

"സോറി.. ഇഹാൻ എനിക്ക് നിന്റെ കഥ കേൾക്കാൻ ഒട്ടും താല്പര്യമില്ല എനിക്കുറങ്ങണം..."(ഇഹാൻ ) "Its ok... ഉറങ്ങിക്കോ..... നോ പ്രോബ്ലം ബട്ട്‌... ഞാൻ.. ഒന്നും അങ്ങനെ പെട്ടന്ന് മറക്കുന്ന കൂട്ടത്തിലുള്ള ആളല്ല....."അത്രയും പറഞ്ഞു അവൻ അവിടെന്നു പോയി..അവസാനം പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല..........ഞാൻ ബെഡിൽ കിടന്നു.. ഉറക്കം കണ്ണിലേക്കു വന്നു തുടങ്ങിയതും.... ബെഡിന്റെ മറുവശത്തു വന്ന് ഇഹാൻ കിടന്നു... ഞാൻ ഞെട്ടി എഴുന്നേറ്റു... "എന്താ... എന്താ.. ഇവിടെ?? "കിടക്കാൻ "(ഇഹാൻ ) "ഇവിടെയോ...?? "ഇവിടെ അല്ലാതെ പിന്നെ... എവിടെ??(ഇഹാൻ ) "നോ.. ഞാൻ സമ്മതിക്കില്ല..." "പിന്നെ.. എന്റെ റൂമിൽ എന്റെ ബെഡിൽ കിടക്കാൻ എനിക്ക് നിന്റെ സമ്മതം വേണോ?? പിന്നെ..... ഇത് സിനിമ യും.. സീരിയലും ഒന്നുമല്ല.. ഞാൻ ഇവിടുന്നു മാറി കിടക്കാൻ......"അങ്ങനെ പറഞ്ഞു അവൻ അവിടെ തന്നെ കിടന്നു... ഞാനും അങ്ങനെ കിടന്നു... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാൻ ഒരുപാട് വൈകി..... പിന്നീട് എപ്പോഴോ.....ഉറങ്ങിപ്പോയി....

"ഹലോ.... എഴുന്നേൽക്കുന്നില്ലേ.....?" ആരോ തട്ടി വിളിച്ചപ്പോഴാണ് ഉറക്കത്തിൽ നിന്നെഴുന്നേറ്റത്.. നോക്കുമ്പോൾ... ഇഹാൻ... വേഗം എണീറ്റ് സമയം നോക്കിയപ്പോൾ 5:30 "നമസ്കരിക്കുന്ന ശീലം ഒന്നും ഇല്ലേ..?? (ഇഹാൻ ) ഞാൻ അതൊന്നും ശ്രദ്ധിക്കാതെ വേഗം പോയി.. അംഗശുദ്ധി വരുത്തി നമസ്കരിച്ചു.... അന്നേരം.. ഇഹാനെ അവിടെയൊന്നും കണ്ടില്ല.. താഴേക്ക് പോയിരുന്നു.. എനിക്ക് അത്ഭുതം തോന്നി ഇത്ര നേരെത്തെ ഒക്കെ എഴുന്നേൽക്കുന്ന ആണുങ്ങളോ..?? എനിക്കാണെങ്കി ഉറക്കം തീർന്നിട്ടുമില്ല.... ഞാനും താഴോട്ട് ചെന്നു...പക്ഷെ അവിടെ ആരെയും കണ്ടില്ല..... ഇഹാനെ നോക്കിയപ്പോൾ അവനെ എവിടെയും കാണുന്നില്ല... "മോള് . നേരെത്തെ എഴുന്നേറ്റോ..??നോക്കുമ്പോൾ ഉമ്മയാണ്... "ആഹാ... ഇഹാന്റെ ശീലം കണ്ട് മോള് ഇത്ര നേരത്തെ ഒന്നും എഴുന്നേൽക്കേണ്ട.. അവൻ കുറച്ചു ചിട്ട കളൊക്കെ ഉണ്ട്.... അത് വിചാരിച്ചു മറ്റുള്ളവരെ ശല്യം ചെയ്യില്ല അവന്റെ കാര്യങ്ങളൊക്കെ അവൻ തനിയെ ചെയ്യും..."ഞാൻ അവര് പറയുന്നത് ശ്രദ്ദിച്ചിരുന്നു....

"നേരെത്തെ എഴുന്നേൽക്കുക നമസ്കരിക്കുക പിന്നെ ജോഗിങ് ഇതൊക്കെ അവന്റെ ഡെയിലി റൂട്ടീൻസ് ആണ്..."അത് പറഞ്ഞുകൊണ്ട് ജിൻസിത്ത അങ്ങോട്ട് കൊണ്ട് വന്നു... "അതിനൊക്കെ.. ഇഷാനും ഇഷാലും... യാതൊരു ചിട്ടയുമില്ല.. ഒതുക്കവുമില്ല....."ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.... "പക്ഷേ... ഇഹാൻ അവരേക്കളൊക്കെ ദേഷ്യം കൂടുതലാണ്....അവൻ ഇഷ്ട പെടാത്തത് വല്ലതും കണ്ടാൽ പിന്നെ പറയേണ്ട..."(ഉമ്മ ) എന്നിട്ട് ഈ ദേഷ്യമൊന്നും ഞാൻ കണ്ടില്ലല്ലോ..... അതൊക്കെ ഇവരുടെ മുന്നിൽ കാണിക്കുന്ന വെറും ഷോ ആയിരിക്കും... മക്കളെ കുറിച് ഉമ്മ നന്നായി തള്ളുന്നുണ്ട്...... ഇവിടെ എന്റെ വീട്ടിലേതു പോലെ തന്നെ എല്ലാ പണിക്കും ആളുണ്ട്... അത് കൊണ്ട് തന്നെ.. അധികം പണിയൊന്നും ഇല്ല..... ഫുഡ്‌ ഒക്കെ കഴിച്ച്... എന്റെ മുറിയിൽ വന്നിരുന്നു...കഴിഞ്ഞു പോയതൊക്കെ വീണ്ടും ഓർത്തു.. എത്ര പെട്ടന്നാണ്.. ഇങ്ങനൊക്കെ സംഭവിച്ചത്... പെണ്ണുകാണലും കല്യാണവും... ഞാൻ ഇങ്ങനൊക്കെ പറഞ്ഞിട്ടും ഇഹാൻ എന്തുകൊണ്ട് ഈ വിവാഹത്തിൽനിന്ന് പിന്മാറിയില്ല....

"ഹായ്‌... ആലിയ അഞ്ചും..." ശബ്ദം കെട്ടാണ് ചിന്തയിൽ നിന്നുണർന്നത്.... നോക്കുമ്പോൾ ഇഷാൽ ആണ്... "കൃത്യമായി പറഞ്ഞാൽ 3ഇയർ ആയി നമ്മൾ തമ്മിൽ കണ്ടിട്ട് അല്ലെ...?? നീ എന്നെ മറന്നു കാണുമെന്നാ ഞാൻ കരുതിയത്‌......... പക്ഷെ ഇന്നലെ എന്നെ കണ്ടപ്പോൾ നിന്റെ ഞെട്ടൽ.. ഞാൻ ശ്രദ്ധിച്ചു.......... നീ മറന്നാലും എനിക്ക് നിന്നെ അങ്ങനെ മറക്കാൻ പറ്റില്ലലോ..."അവളുടെ മുഖത്ത് ഒരു ക്രൂരമായ ചിരി വിടർന്നു.... ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല അങ്ങനെ തന്നെ നിന്നു... "നീ കാരണം എനിക്കുണ്ടായ എല്ലാ നഷ്ടങ്ങളും ഞാൻ നികത്തും അതിനു വേണ്ടി തന്നെയാണ് എന്റെ ഇക്കാക്കനെ ഞാൻ ഈ വിവാഹത്തിന് നിർബന്ധിച്ചത്...."(ഇഷാൽ ) "നിനക്കുണ്ടായ നഷ്ടങ്ങൾ ക്ക് നീ തന്നെയാണ് കാരണം അല്ലാതെ...ഞാൻ അല്ല...."ഞാനും വിട്ടുകൊടുത്തില്ല... "കാണാം... ഇപ്പോൾ അവസരം എന്റെ കയ്യിലാണ്... അത് ഉപയോഗിക്കേണ്ടിടത് ഞാൻ ഉപയോഗിക്കും..." "എന്താ.. നാത്തൂനും നാത്തൂനും ഒറ്റക്ക്..സംസാരിക്കുന്നത്....."ഉമ്മയാണ്.... "ശെരി...ആലിയത്ത . അപ്പൊ എല്ലാം പറഞ്ഞത് പോലെ "ഉമ്മയുടെ മുന്നിൽ നിന്ന് കൃതിമ സ്നേഹം പ്രകടിപ്പിച്ചവൾ മുറി വിട്ടിറങ്ങി...അവളുടെ കൂടെ ഉമ്മയും പോയി.... പ്രായം അവൾക്ക് 21ആണെങ്കിലും..2വയസ്സിന്റെ വാത്സല്യമാണ് അവളോട് അവിടെ ഉള്ളവർക്കെല്ലാം......പെട്ടെന്ന് കോളേജിൽ നടന്ന കാര്യങ്ങളെല്ലാം മനസ്സിലേക്ക് വന്നു..... തീർച്ചയായും എന്നെ തോൽപിക്കാനുള്ള ഏത് അ വസരങ്ങളും അവൾ മുതലാക്കും .... പക്ഷെ അന്ന് നല്ല ശത്രുക്കളായിരുന്നെങ്കിലും ഇപ്പോൾ അതൊന്നും ഈ നിമിഷം വരെ എന്റെ മനസ്സിൽ ഇല്ല.............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story