QIZA ♥️: ഭാഗം 12

qiza

രചന: SANVI

പ്രതേകിച്ചു പണിയൊന്നും ഇല്ലാത്തതുകൊണ്ട്...... വീടൊക്കെ ചുറ്റി കണ്ടു... വന്നിട്ട് ഇന്നാണ് ശെരിക്കും ഈ വീട് മുഴുവനായി കാണുന്നത്... ഒരുപാട് മുറികളുള്ള... പഴയ.... വലിയ വീടാണ്......ഉമ്മയും ജിൻസിത്ത യും വീടിനെ കുറിച്ചും ഇവിടെത്തെ രീതികളെ കുറിച്ചും വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്... എനിക്കാണെങ്കിൽ ഒരു തലവേദന പോലെ... ജിൻസിത്ത എനിക്കൊരു ഗുളിക കൊണ്ടു തന്നു... "ആലിയ.. ഇത് കുടിക്ക് എന്നിട്ട് കുറച്ചു നേരം ഒന്നുറങ്ങി എണീക്കുമ്പോഴേക്കും എല്ലാം മാറും..." (ജിൻസിത്ത) ഗുളിക കുടിച് മുറിയിൽ ചെന്നു കിടന്നു ഉറങ്ങി.. ആരോ വന്ന് നെറ്റിയിൽ കൈ വച്ചപ്പോഴാണ് ഞെട്ടി ഉണർന്നത്.... കണ്ണ് തുറന്നു നോക്കിയപ്പോൾ ഇഹാൻ ആണ്...ഞെട്ടി പിടഞ്ഞെഴുന്നേറ്റ്... തലയിൽ തട്ടം ഉണ്ടായിരുന്നില്ല..... കിടന്നപ്പോൾ എപ്പോഴോ ഊരി പോയിരുന്നു....വേഗം ബെഡിൽ നിന്നെടുത്തിട്ടു...അത് കണ്ടിട്ടാവണം അവൻ എന്നെ തന്നെ നോക്കി ചിരിക്കുന്നുണ്ട്..... "തലവേദന എങ്ങനെ ഉണ്ട്.."(ഇഹാൻ ) "കുഴപ്പമില്ല... പിന്നെ ഈ തൊട്ട് നോക്കിയിട്ടുള്ള.. അന്വേഷണം വേണ്ട അതെനിക്ക് ഇഷ്ടമല്ല.... " അത് പറഞ്ഞപ്പോൾ അവൻ്റെ മുഖത്തെ ചിരി മാഞ്ഞു... .. സങ്കടമായതു പോലെ തോന്നി...

എന്നിട്ട് കുളിക്കാണെന്ന് തോന്നുന്നു....ബാത്റൂമിലേക്ക് കയറി പോയി.... ഞാൻ ബെഡിൽ കയറി കിടന്നു.... അൽപസമയത്തിനു ശേഷം കുളി കഴിഞ്ഞിറങ്ങിയ അവൻ്റെ മുഖത്ത് വല്യ ചിരിയൊന്നുമില്ല... ഭയങ്കര ദേഷ്യമുള്ളതുപോലെ... ഞാൻ ആ ഭാഗത്തേക്ക് മൈൻഡ് ചെയ്യാൻ പോയില്ല.... പിറ്റേന്ന് നേരത്തെ തന്നെ എഴുന്നേറ്റു .. രണ്ടു ദിവസം ആയപ്പോഴേക്കും ജ ജിൻസി ത്തയോടും ഉമ്മയോടും നല്ല കൂട്ടായി...... രണ്ടും നല്ല പാവമാണ്... അന്ന് കണ്ടതിനു ശേഷം ഇഷാലിനെ പിന്നെ കണ്ടിട്ടില്ല... " മോളേ.... നിനക്ക് ബോറടിക്കുന്നുണ്ടെങ്കിൽ.... വല്ല ഹോസ്പിറ്റലിലും കയറിക്കൂടെ .." ( ഉമ്മ) "ശരിയാ ആലിയ... അത്രയും എക്സ്പീരിയൻസ് ആകുമല്ലോ....??? എന്തായാലും... വൺ ഇയറിനുള്ളിൽ നീ ഗൾഫിലോട്ട് പോകും അപ്പോൾ അവിടെ ജോലി നോക്കാലോ...???( ജിൻസിത്ത) വൺ ഇയറിനുള്ളിൽ ഗൾഫിലോട്ടോ... നോ... ഞാൻ ആകെ ഷോക്കായി... " മോളെന്താ...ആലോചിക്കുന്നത് ... ഇഹാൻ സമ്മതിക്കില്ലെന്ന് കരുതിയിട്ടാണോ.... അവനോട്.ഞാൻ സംസാരിച്ചോളാം അത് ഓർത്ത് മോള് വിഷമിക്കേണ്ട.... " ( ഉമ്മ)

ഞാൻ ശരിയെന്നു.. തലയാട്ടി മുറിയിലോട്ട് വന്നു ... വൺ ഇയറിനുള്ളിൽ.. ഗൾഫിലോട്ട്.... അതിനു മുന്നേ... എങ്ങെനെങ്കിലും ഡിവോഴ്സ് നേടിയെടുക്കണം..... ഞാൻ മനസ്സിൽ ഉറപ്പിച്ചു.... ഒരു കാരണവുമില്ലാതെ വിവാഹമോചനം... തെറ്റല്ലേ..?? .... തെറ്റാണെങ്കിലും... ഇങ്ങനെ ജീവിക്കുന്നതിലും ഭേതം അതല്ലേ..?? ..ഒരായിരം ചിന്തകളായിരുന്നു.... ഫോണടിക്കുന്ന ശബ്ദം കേട്ടാണ് സ്വബോധത്തിലേക്ക് വന്നത് ഇഹാൻ്റെ നമ്പർ ആണെന്നു തോന്നുന്നു.... എടുത്തതും.. " ഹലോ... .. ഇന്ന് വൈകീട്ട് നിൻ്റെ വീട്ടിലേക്ക്.. പോകണം.. ഞാൻ വരുമ്പോഴേക്കും റെഡിയാകണം ഓക്കെ.. " അത്രയും പറഞ്ഞ് ഫോൺ കട്ട് ചൈതു... സാധാരണ എല്ലാവർക്കും കേൾക്കാൻ ആഗ്രഹിക്കുന്ന.... വാക്കാണെങ്കിലും എനിക്ക്.. വലിയ സന്തോഷമൊന്നും തോന്നിയില്ല.... വൈകീട്ട് ഒരു 5 മണിയൊക്കെ ആയതോടെ ഇഹാൻ വന്നു... കൂടെ ഇഷാലും ഉണ്ടായിരുന്നു... അവളെന്നെ നോക്കി ഒരു അഹങ്കാരതോടു കൂടി.ഉള്ളിലേക്ക് കയറി പോയി.. നേരെ കാറിൽ കയറി ഇരുന്നു...കാറിൽ കയറിയിട്ടും പരസ്പരം ഒന്നും സംസാരിച്ചില്ല......

ഇടക്ക് ഇഹാൻ എന്നെ നോക്കുന്നുണ്ടെങ്കിലും ഞാൻ അത് ശ്രദ്ധിക്കാതെ തന്നെ ഇരുന്നു... എന്റെ വീട്ടിലേക്കുള്ള വഴി എത്തിയതും... എനിക്ക് ആദിലിന്റെ ഓർമ്മ വന്നു.... ചെറുതായിട്ട് കണ്ണ് നിറഞ്ഞു... മുറ്റത്തു തന്നെ ഉപ്പയും അഞ്ജുവും അർഹമും ഉണ്ട്... ഒന്ന് ചിരിച്ചു കൊടുത്തു ഉള്ളിലേക്ക് കയറി.. പിന്നാലെ അഞ്ചുവും അർഹമും വന്നു.... "കല്യാണം കഴിഞ്ഞ് പോയപ്പോൾ ഇത്താത്താക്ക് ഇപ്പൊ നമ്മളെ ഒന്നും വേണ്ട അഞ്ചലിക്ക..."അർഹം അഞ്ജുവിനോട് എന്നെ കളിയാക്കി പറയുന്നുണ്ട് പക്ഷെ അതൊന്നും ആസ്വദിക്കാനുള്ള മൂടിലെല്ലായിരുന്നു ഞാൻ... "ആലി... സുഖമല്ലേ.. നിനക്ക്.."അഞ്ചു അങ്ങനെ ചോദിച്ചപ്പോൾ ഒരു മങ്ങിയ ചിരിയോടെ അവനെ നോക്കി... "ആലി.. നിന്റെ മുഖത്തു നിന്നും നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും... എന്ത് പറയണമെന്ന് എനിക്കറിയില്ല..." "അഞ്ചു....ഷെസിന്റെ കാര്യം എന്തായി..?"ഞാൻ മനഃപൂർവം വിഷയം മാറ്റി ചോദിച്ചു... "ഉമ്മയോട് സംസാരിച്ചിട്ടുണ്ട്... അവളുടെ ഉപ്പ നാട്ടിലെത്തിയിട്ട് വേണം പോയി സംസാരിക്കാൻ.... ആലി... ഇഹാൻ ആളെങ്ങനെയാണ്..."

"എനിക്കറിയില്ല.. അഞ്ചു..."ഒറ്റവാക്കിൽ പറഞ്ഞു നിർത്തി... "ആലി... ഇനിയെങ്കിലും പഴയതൊക്കെ മറന്ന് നല്ലൊരു ജീവിതം തുടങ്ങണം..... ഇഹാൻ..നല്ലവനാണ്.."അത് പറഞ്ഞു മുഴുവൻ ആകും മുന്നേ.. ഉമ്മ അങ്ങോട്ട് വന്നു..... എന്തൊക്കെയോ ചോദിക്കുന്നുണ്ട്...ഞാൻ എന്തൊക്കെയോ പറയുന്നുണ്ട്... ഞാൻ എന്റെ മുറിയിലോട്ട് ചെന്നു... എന്റെ മുറിയൊക്ക അതുപോലെ തന്നെ കിടക്കുന്നുണ്ട് പഴയ നല്ല ഓർമ്മകൾ.. മനസ്സിലേക്ക് വന്നു.. ശബ്ദമുണ്ടാകാതെ പതുക്കെ കരഞ്ഞു..... "ഇതെന്തു മര്യാദയാണ്.. നിന്റെ വീട്ടിലേക്ക് വന്നിട്ട് ഇത്ര നേരമായിട്ടും... എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ..."പെട്ടന്നുള്ള ഇഹാന്റെ ശബ്ദം കേട്ടതും കണ്ണൊക്കെ തുടച്ചു.... മറുപടിയൊന്നും പറഞ്ഞില്ല.... "ഇതെല്ലാം..... നിനക്ക് കിട്ടിയ സർട്ടിഫിക്കറ്റ്സ് ആണോ.."എന്റെ കാബോർഡിലെ സർട്ടിഫിക്കറ്റ്സ് ഒക്കെ നോക്കി ചോദിച്ചു... ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു....... എന്നിട്ട് താഴോട്ട് വന്നു.. രാത്രി ഫുഡ്‌ ഒക്കെ കഴിച്ച് എല്ലാവരോടും...യാത്ര പറഞ്ഞിറങ്ങി.... "നിനക്ക്.. ജോലിക്ക് പോകണമെങ്കിൽ പൊയ്ക്കോ... വീട്ടിൽ വെറുതെ ബോർ അടിച്ചിരിക്കേണ്ട അവശ്യമില്ലല്ലോ...??.."കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഇഹാൻ പറഞ്ഞു..

"എന്റെ ബോറടി.. അങ്ങനെ ഒന്നും മാറാൻ പോകുന്നില്ല..."ഞാൻ തിരിച്ചു പറഞ്ഞു "പിന്നെ എങ്ങനെയാ.. മാറുന്നത്.. പറ.."(ഇഹാൻ ) "അത് നിന്നോട് പറയേണ്ട അവശ്യമില്ല..." ".. എന്റെ നേരെ കാണിക്കുന്ന ഈ ദേഷ്യവും ധൈര്യവും... വീട്ടുകാരുടെ മുന്നിൽ കാണിച്ചിരുന്നെങ്കിൽ.... ഇപ്പൊ.. ഇഷ്ടപ്പെട്ടവനെ തന്നെ കെട്ടായിരുന്നില്ലേ...???(ഇഹാൻ ) "എന്റെ കാര്യത്തിൽ.. നീ ഇടപെടേണ്ട ആവശ്യമില്ല.." "അങ്ങനെ പറഞ്ഞാൽ.. പറ്റില്ലല്ലോ... നീ ഇപ്പൊ എന്റെ ഭാര്യയാണ്.. ഭാര്യയുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് പറഞ്ഞാൽ... അതെങ്ങനെ ശെരിയാകും.." "എങ്കിൽ.. എനിക്ക് ഡിവോഴ്സ് വേണം അതിൽ നിനക്ക് പരിഹാരം കാണാൻ കഴിയുമോ...??? "സോറി.... ഡിവോഴ്സ് അല്ലാതെ എന്തും നിനക്ക് ചോദിക്കാം... "അത് ചോദിച്ചത് അവൻ തീരെ ഇഷ്ടപ്പെട്ടിട്ടില്ല ദേഷ്യത്തിലാണ് മറുപടി പറഞ്ഞത്.....

പിന്നെ ഞാനും ഒന്നും പറയാൻ പോയില്ല.... വീട്ടിലെത്തിയപ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു... ഉമ്മ ഒഴികെ എല്ലാരും കിടന്നിരുന്നു.... ഉമ്മ വാതിൽ തുറന്നു തന്നു.... വേഗം മുറിയിലോട്ട് ചെന്നു ഒന്ന് ഫ്രഷ് ആയി കിടക്കാൻ വേണ്ടി നിന്നതും.. ബെഡിൽ തന്നെ ഒരു സൈഡിലായി ഇഹാൻ കിടക്കുന്നുണ്ട്... ഞാൻ എന്താ ചെയ്യേണ്ടതെന്ന് കരുതി നിൽകുമ്പോൾ... "നിനക്കെന്തിനാ ഇത്രയും ടെൻഷൻ.. വന്നു കിടന്നോ??അതോ.. ഇനി എന്നെ പേടിയാണോ..??(ഇഹാൻ ) ഞാൻ മറുപടി ഒന്നും പറഞ്ഞില്ല പറഞ്ഞാൽ പിന്നെ അത് അവനോട് കൂടുതൽ അടുക്കാൻ വഴിയാകും... അത് മൈൻഡ് ചെയ്യാതെ വിട്ടാൽ പിന്നെ കുഴപ്പമില്ലല്ലോ.... ഞാൻ ബെഡിന്റെ ഒരറ്റത് ചെന്നു കിടന്നു.... എപ്പോഴോ ഉറങ്ങി... തുടർന്നുള്ള ദിവസങ്ങളിലും ഇതൊക്കെ തന്നെയായിരുന്നു.. എന്തെങ്കിലും കാരണമുണ്ടാക്കി ഇഹാൻ എന്നോട് സംസാരിക്കാൻ വരും പക്ഷെ ഞാൻ ഒന്നും മറുപടിപറയില്ല.............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story