QIZA ♥️: ഭാഗം 14

qiza

രചന: SANVI

ഡയറി നോക്കിയപ്പോൾ അതിൽ കറക്റ്റ് date ഉണ്ടായിരുന്നു വേഗം ലാബ് ഇൻചാർജ് ന് ഫോൺ ചെയ്തു date ഉം പിന്നെ duration എല്ലാം പറഞ്ഞു കൊടുത്തു വരുന്ന തിങ്കൾ ആകുമ്പോഴേക്കും റെഡി ആക്കി വെക്കാമെന്നു പറഞ്ഞു.... ഇനി ഇവിടെ അടുത്ത് ഏതെങ്കിലും ഹോസ്പിറ്റലിൽ നോക്കാം എന്ന് കരുതി... അറിയാവുന്ന കുറച് ഹോസ്പിറ്റലിലേക്ക് cv അയച്ചു...അഞ്ചൽ ആണ് എല്ലാം റെഡി ആക്കി അയച്ചത്.... "പ്ലീസ്‌.. അഞ്ചു.. നീ കൂടെ വാ.. ഞാൻ ഒറ്റക്ക് എങ്ങനാ....?? "ആലി... നാളെ എനിക്ക് പറ്റില്ല... നീ... വർക്ക്‌ ചെയ്ത ഹോസ്പിറ്റൽ തന്നെ അല്ലെ....... നീ...ഇഹാനെ കൂട്ടിപോകാൻ നോക്ക്..."(അഞ്ചൽ ) "വേണ്ട... ഞാൻ തനിച് പോയ്കോളാം...."എന്നിട്ട് ഫോൺ കട്ട്‌ ചെയ്തു...ഇനി ഇപ്പൊ എന്താ ചെയ്യാ..??..... ഒറ്റക്ക് പോകാമെന്ന് തന്നെ തീരുമാനിച്ചു..... പിറ്റേന്ന് രാവിലെ തന്നെ ഉമ്മയോട് കാര്യങ്ങൾ പറഞ്ഞിറങ്ങാൻ നിന്നു.. ഇഹാൻ പുറത്തു പോയതാണ് തിരിച്ചു വരുന്നതിനു മുന്നേ ഇറങ്ങമെന്നു കരുതി... "മോളെന്തിനാ ഒറ്റക്ക് പോകുന്നത്... ഇഹാൻ കൂടെ വരില്ലേ....??"(ഉമ്മ )

"അത് ഉമ്മാ.. ഇഹാൻ.. വരുമ്പോഴേക്കും നേരം ഒരുപാടാകില്ലേ... വൈകി ചെന്നാൽ ചിലപ്പോൾ സർ നെ കാണാൻ പറ്റില്ല അതാ.." പറഞ്ഞു കഴിഞ്ഞതും ഇഹാന്റെ കാർ മുറ്റത്തെത്തി..... "മോളെ നിനക്ക് ഭാഗ്യമുണ്ട്....ഇഹാൻ.. വന്നു..." അത് കെട്ടതും എന്റെ വയറൊന്നുകാളി... ഉമ്മ ഇഹാന്റെ അടുത്തേക്ക് ചെന്നു... "മോനെ...നീ കൂടെ ചെല്ല് അവളെ തനിച്ചു വിടണ്ട..." അവൻ ഒന്നും മനസ്സിലാകാതെ എന്നെയും ഉമ്മനെയും മാറി മാറി നോക്കി.... ഞാൻ എന്ത് ചെയ്യാണെമെ ന്നറിയാതെ നിന്നു......... ഇഹാൻ എന്നെ തന്നെ നോക്കി......എന്നിട്ട് എന്നോട് വാ എന്നും പറഞ്ഞു കാറിൽ കയറി.... ഞാൻ കയറി ഇരുന്നതും അവൻ കാർ എടുത്തു...... "അല്ല.. എങ്ങോട്ടാ പോകേണ്ടത്...??(ഇഹാൻ ) ഞാൻ ഹോസ്പിറ്റൽ പേര് പറഞ്ഞു.. "അവിടേക്കെന്തിനാ...??? (ഇഹാൻ ) "എന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മേടിക്കണം..."ഞാൻ ചോദിച്ചതിനുമാത്രം മറുപടിപറഞ്ഞു... "... ഞാനിപ്പോൾ ഈ ചോദ്യങ്ങൾ എല്ലാം ഉമ്മയുടെ മുന്നിൽ നിന്നാണ് ചോദിക്കുന്നതെങ്കിൽ. ഉമ്മ നിന്നെ കുറിച്ച് എന്താ വിചാരിക്കുക...??."(ഇഹാൻ )

"ആരെന്തു വിചാരിച്ചാലും എനിക്കെന്താ..?? "നിനക്കൊന്നും ഇല്ലെങ്കിലും എനിക്കുണ്ട്.... ആലിയ എന്റെ ഫാമിലി കുറച്ചൊക്കെ ഓർത്തഡോക്സ് ആണ്.. ഭാര്യ പുറത്തു പോകുന്നതിനെ കുറിച്ച് ഭർത്താവ് അറിയണം... എന്നൊരു ചിന്താകതി ഉള്ളവർ.... അപ്പൊ അറ്റ് ലിസ്റ്റ് ഇത്തരം കാര്യങ്ങൾ നിനക്കെന്നോട് പറയാമായിരുന്നു..." "നീ.. എനിക്ക് മോറൽ ക്ലാസ്സ്‌ എടുക്കുകയാണോ..?? "ഒരിക്കലുമല്ല... എനിക്കങ്ങനെ നിർബന്ധം ഇല്ല എന്നാലും അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നു തോന്നി...."(ഇഹാൻ ) "നിന്നോട്.. പറയേണ്ട ആവശ്യമില്ലന്ന് തോന്നി പറഞ്ഞില്ല...? "ഓക്കേ... വേണ്ട... ഇനി ഇതിന്റെ പേരിൽ പ്രശ്നം വേണ്ട.."അവൻ തന്നെ ആ ടോപ്പിക്ക് അവിടെ വെച്ച് നിർത്തി... ഹോസ്പിറ്റൽ എത്തിയതും ആദിലിനെയാണ് ഓർമ്മ വന്നത്... ലാബിലേക്ക് നടക്കുമ്പോഴെല്ലാം എന്റെ കണ്ണുകൾ അവിടെ ആകെ പരതി....ഇഹാൻ എന്റെ കൂടെ ഉണ്ടെന്നുള്ള ഒരു ചിന്തയും എനിക്കുണ്ടായിരുന്നില്ല... ഞാൻ അവനെ മൈൻഡ് ചെയ്യാതെ നടന്നു... നേരത്തെ..വിളിച്ചു പറഞ്ഞതുകൊണ്ട് എന്നെ കണ്ട ഉടനെ തന്നെ ..

ഇൻചാർജ് സർട്ടിഫിക്കറ്റ് എടുത്തു തന്നു...കൂടെ വർക്ക്‌ ചെയ്തവരെ ഒന്ന് കൂടി കണ്ടു.. യാത്ര പറഞ്ഞിറങ്ങി..... എനിക്ക് എബിയേയും ആദിലിനെയും ഒന്ന് കാണണമെന്നുണ്ടായിരുന്നു... പക്ഷേ.. ഇഹാൻ... "ഇനി ആരെയെങ്കിലും കാണാനുണ്ടോ ...??ഇഹാന്റെ ചോദ്യം കേട്ടപ്പോൾ.. ആദിലിന്റെ മുഖമായിരുന്നു മനസ്സിൽ... വേണ്ട.... ഒന്നും മിണ്ടാതെ... നടന്നു.. പെട്ടെന്നാണ് എബിയെ കണ്ടത്... എന്തോ വല്ലാത്ത സന്തോഷം തോന്നി വേഗം അടുത്ത് ചെന്നു...എന്നെ കണ്ടതും... "ആലിയ... സുഖമല്ലേ നിനക്ക്...???.."വിശേഷങ്ങൾ ഒക്കെ പരസ്പരം തിരക്കി.. ഇഹാനെ പരിചയപെട്ടു... "എബി...കല്യാണം എന്തായി.. "ഞാൻ തിടുക്കം കൂട്ടി ചോദിച്ചു.. "മനസ്സമ്മതം കഴിഞ്ഞു.. ആരോടും .. പറയാനൊന്നും പറ്റിയില്ല... "(എബി ) "സാരമില്ല.... നിന്റെ നേഴ്സ് എന്ത് പറയുന്നു സുഖമല്ലേ..." "സുഖം..." ആദിലിനെ കുറിച്ച് ചോദിക്കണമെന്നുണ്ട് പക്ഷെ... "ആദിൽ ഇപ്പൊ എവിടെ?? ഇഹാന്റെ പെട്ടന്നുള്ള ചോദ്യം കേട്ടു ഞാൻ ഞെട്ടി...അവനെ തന്നെ നോക്കി... "അവൻ ഇപ്പോ ഗൾഫിൽ ആണ്.. അവനവിടെ ഒരു ഹോസ്പിറ്റലിൽ കിട്ടി .

ഇപ്പൊ 2month ആയി പോയിട്ട്..." എബി പറഞ്ഞു നിർത്തി... ആകെ പകച്ചു നിന്നു... ശരീരമാകെ തളരുന്ന പോലെ ഒക്കെ തോന്നി...എബിയോട് യാത്ര പറഞ്ഞിറങ്ങി.. കാറിൽ ഇരിക്കുമ്പോഴും എബി പറഞ്ഞ വാക്കുകളായിരുന്നു... അറിയാതെ കണ്ണ് നിറഞ്ഞു... പതുക്കെ ഇഹാൻ കാണാതെ തുടച്ചു ... "അല്ലെങ്കിലും.. ഈ ഭാര്യയും ഭർത്താവും.. ഒരേ ഫീൽഡ് ആകുന്നതിനോട് എനിക്ക് യോജിപ്പില്ല... രണ്ടും ഡിഫ്രണ്ട് ഫീൽഡ് അയാലെ ഒരു ത്രില്ല് ഒള്ളൂ.....(ഇഹാൻ ) ഞാൻ ഒന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നു... "എന്റെ പ്ലസ് two ക്ലാസ്സിൽ നിന്നെ .. ഞാൻ വിചാരിച്ചിരുന്നു... ഒരു സയൻസ് ഫീൽഡിലുള്ള ആളെ മാത്രേ...കല്യാണം കഴിക്കൂ എന്ന്... നിനക്ക് അങ്ങനെ വല്ല ആഗ്രഹങ്ങളുമുണ്ടായിരുന്നോ...??? (ഇഹാൻ ) എനിക്ക് ദേഷ്യം തോന്നിയെങ്കിലും മിണ്ടിയില്ല "പറ.... ആലിയ..."(ഇഹാൻ ) "എനിക്ക് പ്ലസ് two പഠിക്കുമ്പോൾ പഠിച്ചു പാസ്സ് ആകണമെന്നേ ഉണ്ടായിരുന്നുള്ളു.... ഇതുപോലെത്തെ... വട്ട് ചിന്തകളൊന്നും ഉണ്ടായിരുന്നില്ല.."ഞാൻ ദേഷ്യത്തിൽ പറഞ്ഞു...

"അല്ലെങ്കിലും നിങ്ങൾ സയൻസ് കാർ അങ്ങനെ ആണല്ലോ... ഒന്നും വിട്ട് പറയില്ല...... പുറത്ത് ബുജികളും ഉള്ളിൽ നല്ല ഒന്നാന്തരം..കച്ചറകളും..... ."(ഇഹാൻ ) ഞാൻ ഒന്നും മിണ്ടിയില്ല..... വീട്ടിലെത്തി... മുറിയിലേക്ക് പോയി കുറച്ചു നേരം ബെഡിൽ അങ്ങനെ കിടന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാവിലെ തന്നെ ഒന്ന് പുറത്തൊക്കെ കറങ്ങി.. ഇനി അധികം ഇവിടെ നിൽക്കേണ്ട ആലിയയെ കൂട്ടി ഉടനെ തന്നെ ഗൾഫിലോട്ട് പോകണം.. ചെന്നിട്ട് വേണം ഓരോ കാര്യങ്ങൾ ചെയ്തു തീർക്കാൻ.... ഇവിടെ നിന്നാൽ ചിലപ്പോൾ എനിക്കവളെ നഷ്ടപ്പെടും... അവളുമായി എത്ര അടുക്കാൻ ശ്രമിച്ചാലും... അവളെന്നിൽ നിന്ന് അകന്നു പോയികൊണ്ടിരിക്കുകയാണ്... ഇന്ന് ഹോസ്പിറ്റൽ പോകുന്ന കാര്യം..അറിഞ്ഞപ്പോൾ ശെരിക്കും മനസ്സിനൊരു വിങ്ങൽ ഒരു പരിചയത്തിന്റെ മുകളിലെങ്കിലും എന്നോടൊരു വാക്ക് അതിനെ കുറിച്ച് പറഞ്ഞില്ലല്ലോ....?? അവിടെ എത്തിയിട്ടും അവൾ എന്നെ മാക്സിമം അവോയ്ഡ് ചെയ്യുന്നുണ്ടായിരുന്നു പക്ഷെ എനിക്കങ്ങനെ അകന്നു നിൽക്കാൻ കഴിഞ്ഞില്ല..... ഹോസ്പിറ്റലിൽ എത്തിയതും അവളുടെ കണ്ണുകൾ ആദിലിനെയാണ് തിരയുന്നതെന്ന് എനികറിയാമായിരുന്നു... അതൊക്കെ കാണുമ്പോൾ എന്റെ ഹൃദയത്തിൽ വല്ലാത്ത വിങ്ങലായിരുന്നു...

അവൾക്ക് വേണ്ടി തന്നെയാണ് ആദിലിനെ കുറിച്ച് എബിയോട് ചോദിച്ചത്... കാറിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സുമാറാൻ വേണ്ടി പലതും പറഞ്ഞു നോക്കി... അവൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് . ഡിവോഴ്സ് ഒഴികെ.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഒരു 4മണി ആയപ്പോഴാണ് ഉമ്മയും ജിൻസിത്തയും... ഇഷാനിക്കയുടെ കൂടെ.. തറവാട്ടിലേക്ക് പോയി എന്നെ ഒരുപാട് നിർബന്ധിച്ചു ഇല്ലെന്നു പറഞ്ഞു... വരാൻ ഒരുപാട് വൈ കുമെന്ന് പറഞ്ഞിരുന്നു... ഇഷാൽ ഭാഗ്യത്തിന് ഫ്രണ്ട്ന്റെ വീട്ടിലേക്കെന്ന് പറഞ്ഞു ഇന്നലെ പോയതാ... അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടാക്കും.....മഗ്‌രിബ് ആയി ഇരുട്ടായിട്ടും ആരെയും കണ്ടില്ല... ഉമ്മാക്ക് വിളിച്ചപ്പോൾ വരാൻ വൈകും ഇഹാനോട് വിളിച്ചു നേരെത്തെ വരാൻ പറ എന്ന് പറഞ്ഞു....... എന്റെ ego അതിന് സമ്മതിച്ചില്ല....... ഇശാ ആയിട്ടും ആരെയും കണ്ടില്ല.. എനിക്ക് പേടി ആകാൻ തുടങ്ങി.. ഒറ്റക്ക് ആ വലിയ വീട്ടിൽ... പല സ്ഥലത്തു നിന്നും ശബ്ദം കേൾക്കുന്ന പോലെ ഒക്കെ തോന്നി.... പേടികൊണ്ട് ഇഹാനെ വിളിച്ചാലോ എന്ന് വരെ തോന്നി...

ഞാൻ മുകളിൽ നിന്ന് പതുക്കെ താഴോട്ടിറങ്ങി... പെട്ടന്ന്... എന്തോ വലിയ ശബ്ദം മുകളിൽ നിന്ന് കേട്ടു എന്തോ വീഴുന്ന ശബ്ദം അതോടെ എന്റെ പകുതി ജീവൻ പോയി.... ഞാൻ പേടിച്ചു കരയാൻ തുടങ്ങി... പെട്ടെന്ന് ആരോ ബെൽ അടിക്കുന്ന ശബ്ദം കെട്ടതും വേഗം ചെന്ന് വാതിൽ തുറന്നു ഇഹാൻ ആണ്.... അവനെ കണ്ടതും ഓടി ചെന്നു കെട്ടിപിടിച്ചു.... കരഞ്ഞു.. പെട്ടെന്നെന്തോ ഓർത്തു വേഗം വിട്ടുമാറി.. ആകെ നാണം കേടായി തോന്നി വേഗം അവിടെന്ന് ഉള്ളിലേക്ക് പോയി... എന്നാലും മുകളിലോട്ട് പോകാൻ പേടി തോന്നി അവിടെ തന്നെ നിന്നു..... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഉമ്മ വിളിച്ചു പറഞ്ഞു ആലിയ ഒറ്റക്കാണ് വീട്ടിലേക്ക് വേഗം ചെല്ലാൻ... വീട്ടിലെത്തി.. ബെൽ അടിച്ചതും... പെട്ടെന്ന് തന്നെ വാതിൽ തുറക്കുന്നതും... എന്നെ വന്ന് കെട്ടി പിടിച്ചതും ഒപ്പമായിരുന്നു... ഞാൻ ആകെ ഷോക്ക് ആയി...

സന്തോഷംകൊണ്ട് എന്താ ചെയ്യേണ്ടെന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല.... പെട്ടന്ന് അവൾ തന്നെ അകന്നുമാറി.. അപ്പോഴാണ് ഞാൻ അവളുടെ മുഖത്തേക് നോക്കിയത് നന്നായി കരഞ്ഞിട്ടുണ്ട്... നന്നായി പേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു.... എനിക്ക് പാവം തോന്നി... അതിലേറെ അവൾ അങ്ങനെ എങ്കിലും എന്റെ അടുത്തേക് വന്നല്ലോ എന്ന സന്തോഷവും....ഫുഡ്‌ കഴിച്ചിരി ക്കുമ്പോഴാണ്.. ഉമ്മയും.. ജിൻസിത്തയും ഇഷാനും ഒക്കെ വന്നത്... അവരോട് കുറേ സംസാരിച്ചു.... മുറിയിലേക്ക് വന്നപ്പോഴേക്കും ആലിയ ഉറങ്ങിയിട്ടുണ്ട്.. ഒരു തലക്കൽ ഞാനും ചെന്നു കിടന്നു... അവളെന്നെ വന്നു കെട്ടിപിടിച്ച.. ആ നിമിഷം വീണ്ടും വീണ്ടും മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ആകെ നാണം കെട്ടു.. ഉമ്മയും ജിൻസിത്തയും ഒക്കെ വന്നതോടെ അവരോട് സംസാരിച്ചു.......കുറച്ചു നേരം അങ്ങനെ നിന്നു... എന്നിട്ട്....മുകളിലോട്ട് ചെന്നു ഇഹാൻ വരുമ്പോഴേക്കും ഉറങ്ങിയപോലെ കിടന്നു........അങ്ങനെ എപ്പോഴോ ഉറങ്ങി പോയി............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story