QIZA ♥️: ഭാഗം 16

qiza

രചന: SANVI

 "ഇനി അതികം വൈകിക്കാനൊന്നും നിൽക്കേണ്ട.. ഇവൻ പോകുന്നതിനു മുന്നേ എൻഗേജ്മെന്റ് നടത്തണം നമുക്ക് വരുന്ന ശനിയാഴ്ച വെച്ചാലോ?? (ഇഷാനിക്ക) "അത് തന്നെയാ എന്റെയും അഭിപ്രായം "ഉമ്മയും പറഞ്ഞു. "അല്ല അവളെവിടെ അവളോടെല്ലാം പറഞ്ഞില്ലേ..?? (Uppa) "അവൾ.. തസ്നിടെ വീട്ടിലേക്കെന്നും പറഞ്ഞു പോയതാ..ഇന്നവിടെ അവർക്കെന്തൊക്കെയോ പാർട്ടി ഉണ്ടെന്ന് പറഞ്ഞു.."(umma) "എന്തായാലും ഇനിയെങ്കിലും അവളോട് ഈ കറക്കം നിർത്താൻ പറയുന്നത് നല്ലതായിരിക്കും?? ഇഹാൻ ആണ്..അത്രയും പറഞ്ഞു ഇഹാൻ മുകളിലോട്ട് വരുന്നതാണ് കണ്ടത്... ഞാൻ ഒന്നും അറിയാത്ത പോലെ ബെഡിൽ ഇരുന്നു..അവൻ കയറിവന്ന് ബാത്രൂംമിൽ കയറി ഫ്രഷ് ആയി ഇറങ്ങി.. "എങ്ങനെ ഉണ്ട് പുതിയ ഹോസ്പിറ്റലും മറ്റും "ഇഹാൻ എൻറെ അടുത്ത് വന്നിരുന്നു ചോദിച്ചു... ഞാൻ ഒന്നും മിണ്ടിയില്ല പകരം അവിടെന്നെണീറ്റു പോകാൻ നിന്നു.. "നിൽക്ക്..........എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്..."(ഇഹാൻ ) "എനിക്കൊന്നും കേൾക്കണമെന്നില്ല..

."ഞാൻ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു.... "കേട്ടെ പറ്റു..."അതും പറഞ് അവൻ അവന്റെ മൊബൈലെടുത്തു അതിൽനിന്ന് ഒരു ഫോട്ടോ എനിക്ക് നേരെ നീട്ടി... "ഇതല്ലേ.. നിന്റെ ആദിൽ...?? ആ ചോദ്യം കേട്ടപ്പോഴാണ് ഞാൻ ആ ഫോണിലോട്ട് ശെരിക്കും നോക്കിയത് ശെരിയാണ് അത് ആദിലിന്റെ ഫോട്ടോ ആയിരുന്നു.... "ഇവൻ ഇപ്പൊ ഗൾഫിലാണെന്നല്ലേ.. അന്ന് എബി പറഞ്ഞത്...??..... അവൻ എന്നെ നോക്കി ചോദിച്ചു... ഞാൻ എന്തെന്നർത്ഥത്തിൽ അങ്ങനെ നിന്നു... "ഈ.... ഗൾഫിലുള്ള ആദിലിനെ ആണ് ഇന്ന് ഞങ്ങൾ ഇശാലിനു വേണ്ടി കാണാൻ പോയത്...... ഞാൻ ആകെ ഞെട്ടി..... ചെറിയ സംശയം തോന്നിയെങ്കിലും അത് സത്യ മാകില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു... "നിനക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും പക്ഷെ ഇതാണ് സത്യം..."ഇഹാൻ പറഞ്ഞു തീർന്നതും.. ആകെ തകർന്നു പോയി.. കാലുകൾ നിലത്തുറക്കാത്തതുപോലെ തോന്നി... "എല്ലാത്തിനും കാരണം നീയും നിന്റെ അനിയത്തിയുമാണ്... നിങ്ങൾ രണ്ടും ചേർന്ന് ആദിലിനെ എന്നിൽ നിന്ന് അ കറ്റാൻ വേണ്ടി കളിക്കുന്ന നാടകമാണ് ഇതെല്ലാം.... നീയും അവളും ഫ്രോഡ് ആണ്...."ഞാൻ അവനു നേരെ അലറി കൊണ്ട് പറഞ്ഞതും....

" ട്ടേ" അവന്റെ കൈ എൻറെ മുഖത്തു പതിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... "ഇനി ഒരക്ഷരം മിണ്ടിയാൽ.......... അറിയില്ല നിനക്കെന്നെ...." അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു... "അതേടി.. ഞാൻ ഫ്രോഡ് ആയതുകൊണ്ടല്ലേ... എത്രയൊക്കെ നീ എന്നെ അവഗണിച്ചിട്ടും ഒരു പട്ടിയെപ്പോലെ പിറകെ നടക്കുന്നത് .... എത്ര താഴ്ന്നു തന്നാലും വീണ്ടും ചവിട്ടി കൊണ്ടേ ഇരിക്കാണ്......"അതും പറഞ്ഞു അവൻ മുറി വിട്ടിറങ്ങി..... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 മാക്സിമം ക്ഷമിച്ചു എല്ലാം ശെരിയാകുമെന്ന് കരുതി.... പക്ഷെ അതൊക്കെ വെറും തോന്നൽ മാത്രമാണ്..... അവൾക്കെന്നെ സ്നേഹിക്കാൻ കഴിയില്ലെന്നുറപ്പ്പായി...... ഇന്ന് ആദിലിനെ കാണാൻ പോകുമ്പോൾ മുതൽ മനസ്സ് അസ്വസ്ഥതമാണ്.... അവന്റെ വീടെത്തിയതും വളരെ സന്തോഷത്തിലാണ് അവനും ഉമ്മയും ഞങ്ങളെ സ്വീകരിച്ചത്.. അവന്റെ സംസാരത്തിലെല്ലാം അവൻ ഇശാലിനോടുള്ള ഇഷ്ടം ഒഴുകുക ആയിരുന്നു... ഡീറ്റൈൽ ആയി സംസാരിച്ചപ്പോൾ തൊട്ട് കുറച്ചു സ്പെല്ലിങ് മിസ്റ്റേക്സ് തോന്നി...

പേരും ജോലിചെയ്യുന്ന സ്ഥലവും എല്ലാം കൂടി കണക്ട് ചെയ്തപ്പോഴാണ് ഇത് ആലിയയുടെ ആദിൽ ആണെന്ന് സംശയം തോന്നിയത്..... ആകരുതെന്ന് തന്നെ ആയിരുന്നു മനസ്സിൽ.. എത്ര ശ്രമിച്ചിട്ടും ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല... എത്രയും പെട്ടെന്ന് ഇഷാലിന്റെ എൻഗേജ്മെന്റ് നടത്തണം എന്നിട്ട് വേണം ഇവിടുന്ന് പോകാൻ....എല്ലാം മതിയായി.. ഇത്രേം കാലം സിംറിൻ ന്റെ ഓർമ്മകളായിരുന്നു.... അത് മറക്കാൻ വേണ്ടിയാണ്.... ആലിയയുമായുള്ള കല്യാണത്തിന് വരെ മുതിർന്നത്...... അതിങ്ങനെയും.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അന്നേരം ഇഹനോട് ഭയങ്കര ദേഷ്യം തോന്നി.... എന്നെ തല്ലാൻ അവനാരാ...??ഇറങ്ങി പോയാലോന്ന് വരെ ചിന്തിച്ചു...അതിലേറെ ആദിലാണ് ഇഷാലിനെ കല്യാണം കഴിക്കുന്നത്തെന്നറിഞ്ഞ വേദനയും.. ഒരുപാടു കരഞ്ഞു.. പിറ്റേന്ന് പതിവ് പോലെ തന്നെ ഞാൻ ജോലിക്ക് പോയി... തിരിച്ചു വന്നു.. ഇതിനിടയിലൊന്നും ഇഹാനെ അവിടെങ്ങും കണ്ടില്ല... ഞാൻ വല്ലാതെ തിരയാനും നിന്നില്ല...മനസ്സ് മുഴുവൻ ആദിലും ഇഷാലുമായിരിന്നു...

ആദിൽ അവനെ അവൾ നിർബന്ധിച്ചതാവും അല്ലാതെ അവൻ എങ്ങനെ ഈ വിവാഹത്തിന് സമ്മതിക്കും... ഇതിലെന്തെങ്കിലും ചതി ഉണ്ടാകും... അന്ന് വൈകുന്നേരം ഇഷാൽ വന്നു.. എൻഗേജ്മെന്റ്നുള്ള ഒരുക്കത്തിലായിരുന്നു.... രാത്രി ആയിട്ടും ഇഹാനെ കണ്ടില്ല.. നാളെ കഴിഞ്ഞ് മാറ്റന്നാളാണ് എൻഗേജ്മെന്റ്... പിറ്റേന്ന് കുടുംബക്കാരൊക്കെ എത്തി തുടങ്ങിയിരുന്നു.. ഞാൻ രണ്ടു ദിവസം ലീവ് എടുത്തു.. ഇഹാനും ഇഷാനിക്കയും എല്ലാം നല്ല തിരക്കിലാണ്... അന്ന് രാത്രി കിടക്കാൻ മുറിയിലോട്ട് വന്നപ്പോൾ മുറിയിൽ ഇഷാൽ ഇരിക്കുന്നുണ്ട്..... ഞാൻ അവിടെന്ന് പോകാൻ നിന്നതും.. "ഹാ പോവല്ലേ... എനിക്ക് പറയാനുള്ളത് കേട്ടിട്ട് പോകാം.. "അത്രയും പറഞ്ഞു എന്റെ അടുത്തേക്ക് വന്നു... "ഇപ്പൊ എങ്ങനെയുണ്ട്... ഈ ഇഷാലിനോടാണോ നിന്റെ കളി... ഇവിടെയെങ്കിലും എനിക്ക് ജയിക്കേണ്ടേ...??.. നിന്റെ ആദിൽ നാളെ മുതൽ എൻറെ മാത്രം ആദിൽ ആകാൻ പോവ്വാണ്..."അതും പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി... "ഇത്ര പെട്ടെന്ന്... അവൻ ഇതിനു സമ്മതിക്കുമെന്ന് ഞാനും കരുതിയില്ല പിന്നെ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണല്ലോ..... എന്നെ വിവാഹം കഴിക്കുന്നതിലൂടെ അവനുള്ള നേട്ടങ്ങൾ ചിന്തിച്ചത് കൊണ്ടാകാം..."(ഇഷാൽ )

ആകെ തളർന്നുപോയി അത്രയും നേരം അവന്റെ മേലുണ്ടായിരുന്ന വിശ്വസം നഷ്ടപ്പെട്ടു... ഉമ്മയുടെ വിളികേട്ടതും അവൾ മുറിവിട്ടിറങ്ങി... വെറും പണത്തിനുവേണ്ടി ആയിരുക്കുമോ അപ്പൊ അവൻ എന്നെയും സ്നേഹിച്ചത്.. എൻറെ വീട്ടുകാർ എതിർത്ത് നിന്നപ്പോൾ ഒളിച്ചോടി എവിടേക്കെങ്കിലും പോകാമെന്നു ഞാൻ അവനോട്‌ പറഞ്ഞതാ.... അന്ന് അവനത് എതിർത്തപ്പോൾ ഞാൻ കരുതി അവന്റെ ഉമ്മയോടുള്ള സ്നേഹം ആയിരിക്കുമെന്ന്...... അവന് മനസ്സിലായിക്കാണും അങ്ങനെ പോയാൽ ഒന്നും കിട്ടില്ലെന്ന്‌........ അതോ ഇതൊക്കെ ഇഷാൽ ഉണ്ടാക്കിയ കഥകൾ ആണെങ്കിലോ?? അന്നും രാത്രി ഇഹാൻ മുറിയിലേക്ക് വരുന്നതൊന്നും കണ്ടില്ല... പിറ്റേന്ന്... രാവിലെ നേരെത്തെ തന്നെ എഴുന്നേറ്റു... കുളിച്ചു റെഡിയായി കൊണ്ടിരിക്കുമ്പോഴാണ് ജിൻസിത്ത വന്നത്.. "നീ ഈ ഡ്രസ്സ്‌ ആണോ ഇടുന്നത് "(ജിൻസിത്ത ) ഞാൻ എന്തെന്ന അർത്ഥത്തിൽ നിന്നു... "അപ്പോ നിങ്ങൾ പുതിയ ഡ്രെസ്സൊന്നും എടുത്തില്ലേ....."(ജിൻസി ) ഞാൻ ഇല്ലെന്നു തലയാട്ടി..... "അതെന്തേ....???.

പെട്ടന്നുണ്ടായ പരുപാടി ആയതുകൊണ്ട് ഞാനും ഇഷാനിക്കയും മോളും മിനിഞ്ഞാന്ന് പോയി എടുത്തു..... നിന്നെ കാണിക്കാൻ വേണ്ടി നിന്നതാ......തിരക്കൊന്ന് കഴിയണ്ടേ....ഇഹാനോട് പറഞ്ഞപ്പോൾ.. അവന് പറഞ്ഞു നിങ്ങൾ തലേന്ന് പോയി എടുത്തോളാം എന്ന്... അപ്പൊ എടുത്തില്ലേ..??? "അത് പിന്നെ.. എനിക്ക് ഇപ്പൊ ഉണ്ട് അപ്പൊ ഞാനാ പറഞ്ഞത്.. ഇപ്പൊ വേണ്ടന്ന്...."ഞാൻ അപ്പോ വായിൽ വന്ന നുണ പറഞ്ഞു.... "ആണോ....?? ഇവിടെ എല്ലാരും ഒരുമിച്ച് പോയാണ് എടുക്കാർ ഇതിപ്പോ പെട്ടെന്ന് ആയോണ്ടാ... എന്ന നീ റെഡി ആയി പെട്ടെന്ന് വായോ... ചെറുക്കനും കുടുംബവും ഇപ്പൊ വരും..." അത്രയും പറഞ്ഞു അവർ പോയി.... ഡ്രസ്സ്‌ എല്ലാം മാറി താഴോട്ട് വന്നപ്പോൾ ഇഷാൽ നന്നായി ഒരുങ്ങിയിട്ടുണ്ട്.... ഇഹാനും ഇഷാനിക്കയും നല്ല തിരക്കിലാണ്.... ചെറുക്കനും വീട്ടുകാരും എത്തിയെന്ന് പറയുന്നത് കെട്ടതും അവളെക്കാൾ എനിക്കായിരുന്നു ടെൻഷൻ.. ഞാൻ മുകളിലോട്ട് ചെന്നു ബാൽക്കണി യിലൂടെ നോക്കി... കാറിൽ നിന്ന് ആദിൽ ഇറങ്ങുന്നത് കണ്ട് കണ്ണ് നിറഞ്ഞു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story