QIZA ♥️: ഭാഗം 17

qiza

രചന: SANVI

കുറച്ചു നേരം താഴോട്ടൊന്നും പോയില്ല അവിടെ തന്നെ ഇരുന്നു പിന്നെ കുട്ടികളെല്ലാം വന്ന് വിളിച്ചു കൊണ്ടുപോയി..... ആദിലിന്റെ മുഖം പൂർണ ചന്ദ്രനെ പോലെ വിടർന്നു നില്കുകയാണ്....മനപൂർവം ആദിലിന്റെ മുന്നിലേക്ക് പോയില്ല..പക്ഷെ അതികനേരം അങ്ങനെ നിൽക്കാൻ കഴിഞ്ഞില്ല ഫോട്ടോ എടുക്കാൻ വേണ്ടി എല്ലാരും കൂടെ നിർബന്ധിച്ചു... ധൈര്യത്തോടെ അവരുടെ മുന്നിലേക്ക് ചെന്നു തിരക്ക് കാരണം അവർ ആരും വല്ലാതെ ശ്രദ്ധിചില്ല പക്ഷെ ഫോട്ടോ എടുത്ത് അവിടെന്ന് പോകാൻ നേരം ഇഷാൽ എൻറെ കൈ പിടിച്ച് അവിടെ നിർത്തി.. "ആദിൽ... ഇതാണ് ഇഹാനിക്കയുടെ വൈഫ്‌.. ആലിയ.."(ഇഷാൽ ) എന്നെ കണ്ടതും അവനാകെ ഷോക്ക് ആയി നിന്നു.. എന്നിട്ടൊരു മങ്ങിയ ചിരി ചിരിച്ചു.... ഇതുവരെ യാതൊരു പരിചയവുമില്ലാത്ത ഒരാളെ പോലെ...ഞാനും അവനോടും അവന്റെ ഉമ്മയോടും ചിരിച്ചു പെരുമാറി അവന്റെ ഉമ്മാക്ക് എന്നെ മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു....... ചെറുപ്പത്തിൽ കണ്ടതല്ലേ....വേഗം അവിടെന്ന് പോന്നു...

പിന്നീട് അവരുടെ മുന്നിലേക്കൊന്നും പോയില്ല... അവരെല്ലാം പോയി കഴിഞ്ഞ് മുറിയിലോട്ട് വന്നു ഒരുപാട് നേരം കരഞ്ഞു...അത് ആദിലിനെ ഓർത്തല്ലായിരുന്നു... ഇത്രേം കാലം ഒരു ചതിയനെ ഓർത്തു കരഞ്ഞതിന്...അവനുവേണ്ടി ജീവൻ പോലും കളയാൻ ഒരു നിമിഷമെങ്കിലും ചിന്തിച്ചതിന്...വളർത്തി വലുതാക്കിയ മാതാപിതാക്കളെ വിഷമിപ്പിച്ചതിന്....... .അന്നേരം ഉമ്മയെയും ഉപ്പയെയും കാണാൻ തോന്നി....... അങ്ങനെ എപ്പോഴോ ഉറങ്ങി... പിറ്റേന്ന് രാവിലെ.... അടുക്കളയിലേക്ക് ചെന്നപ്പോൾ ഉമ്മയും ജിൻസിത്തയും കാര്യമായ ജോലിയിലാണ്..... എനിക്കൊന്നും മനസ്സിലായില്ല... "മോളെ.. ഇതൊക്കെ അവനേറ്റവും ഇഷ്ടപെട്ട പലഹാരങ്ങളും അച്ചാറുമൊക്കെയാണ്...ഇനിയിപ്പോ പോയാൽ 3മാസമെങ്കിലും പിടിക്കും വരാൻ അപ്പൊ ഞാനിതൊക്കെ കൊടുത്തയക്കാമെന്ന് വിചാരിച്ചു..."(ഉമ്മ )

എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാനും അവരുടെ കൂടെ എല്ലാത്തിനും സഹായിച്ചു.. "നിനക്ക് നല്ല വിഷമം ഉണ്ടാകും അല്ലെ..?? സാരമില്ല...3 മാസം അതിൽ കൂടുതൽ അവനവിടെ നിൽക്കാറില്ല എല്ലാം സ്വന്തമായതുകൊണ്ട് എപ്പോൾ വേണമെങ്കിലും പോകാം എപ്പോ വേണമെങ്കിലും വരാം..."(ജിൻസി ) അതിൽ നിന്ന് ഇന്ന് ഇഹാൻ ഗൾഫിലോട്ട് തിരിച്ചു പോകുകയാണെന്ന് മനസ്സിലായി.. എന്തോ ചെറുതായിട്ടൊരു സങ്കടം പോലെ തോന്നി... "മോള് വിഷമിക്കേണ്ട... ഇതിപ്പോ മോള് ഹോസ്പിറ്റൽ കയറി അതികം ആയില്ലല്ലോ അതാ.. അല്ലെങ്കിൽ മോളെ കൂടി കൊണ്ടുപോകാനാ യിരുന്നു അവന്റെ പ്ലാൻ "(ഉമ്മ ) വൈകീട്ട് ആണ് ഇറങ്ങുന്നതെന്ന് അവർ പറയുന്നത് കേട്ടു.. അവനിത്ര പെട്ടെന്ന് പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല... എൻറെ കണ്ണുകൾ അവനെ അവിടെയൊക്കെ തിരക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല.... ഉച്ചക്ക് കുളികഴിഞ്ഞു ബാത്‌റൂമിൽ നിന്നിറങ്ങിയപ്പോൾ അവന് മുറിയിൽ കാബോഡിൽ നിന്ന് എന്തൊക്കെയോ.. തിരയുന്നുണ്ട്...

എന്നിട്ട് വേണ്ട സാധനങ്ങളെല്ലാം കൊണ്ടുപോകാൻ റെഡി ആകുന്നുമുണ്ട്... എന്നെ കണ്ടിട്ടും കാണാത്തപോലെ തിരക്കിട്ട പണിയിലാണ്... എനിക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ട് പക്ഷെ കഴിയുന്നില്ല... പേടിയാണോ അതോ എൻറെ ഈഗോ ആണോ അറിയില്ല.. പെട്ടന്നവൻ മുറിവിട്ടിറങ്ങി......ഫുഡ്‌ ഒക്കെ കഴിച്ച് എല്ലാവരും ഹാളിൽ ഇരുന്നു ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു... എന്നോടൊന്നും മിണ്ടുന്നുപോയിട്ട് നോക്കുന്നു പോലും ഉണ്ടായിരുന്നില്ല... 4മണി ആയതോടെ പോകാൻ വേണ്ടി റെഡി ആയി എല്ലാവരോടും യാത്ര പറയുന്നുണ്ട്.. ഉമ്മ കെട്ടിപിടിച്ചു ഉമ്മ ഒക്കെ കൊടുക്കുന്നുണ്ട്.. ഉമ്മയോടും ഉപ്പയോടും ഇഷാലിനോടും ജിൻസിത്തയോടും ഹെസ്സ മോളോടും യാത്ര പറഞ്ഞു..... ഞാൻ കുറച്ചു.. പിറകിലയാണ് നിന്നിരുന്നത്.....എന്നെ നോക്കുകപോലും ചെയ്തില്ല....

മനഃപൂർവം അവോയ്ഡ് ചെയ്തു... പക്ഷെ ആ തിരക്കിനിടിയിൽ അതാരും ശ്രദ്ധിച്ചില്ല... ഇഷാനിക്കയാണ് കൂടെ പോകുന്നത്.. കാർ മുറ്റത്ത് നിന്നിറങ്ങിയതും ഉമ്മാന്റെ കണ്ണൊന്നു നിറഞ്ഞു.. ഫോൺ അടിക്കുന്നത് കേട്ട് ഞാൻ വേഗം മുറിയിലേക്ക് വന്നു ഉമ്മ യായിരുന്നു.. "ഹലോ.. മോളെ ഇഹാൻ ഇറങ്ങിയല്ലേ... ഇറങ്ങാൻ നേരം വരണമെന്നുണ്ടായിരുന്നു സമയം കിട്ടീല... പിന്നെ ഇന്നലെ രാത്രി അവനിവിടെ വന്നിരുന്നു.. യാത്ര പറയാൻ..." ഞാൻ എല്ലാം കേട്ടുനിന്നു... " നീയെന്താ ഒന്നും മിണ്ടാത്തത്... നാളെ ഞാൻ അഞ്‌ജലിനെ അങ്ങോട്ട് അയക്കാം അവന്റെ കൂടെ പോര് കുറച്ചു ദിവസം ഇനി ഇവിടെ നിൽക്കാം..."(umma) "ഉമ്മ.. ഞാൻ വിളിക്കാം.."അത്രയും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.. കുറച്ചു നേരം ബെഡിൽ അങ്ങനെ കിടന്നു.. രാത്രി എല്ലാവരും കൂടെ ഫുഡ്‌ കഴിക്കുമ്പോൾ ഇഹാന്റെ കുറവ് നന്നായി അറിയുന്നുണ്ടായിരുന്നു... ഇഹാൻ അവിടെയെത്തിയെന്ന് ഇഷാനിക്ക പറയുന്നത് കെട്ടു.. "പാവം ന്റെ കുട്ടി ഒറ്റക്ക്.അവിടെ ..."ഉമ്മ വീണ്ടും സങ്കടപെടാൻ തുടങ്ങി..

"ഉമ്മ.....അവന് ആദ്യമായൊന്നും അല്ലല്ലോ പോകുന്നത്... പിന്നെ അവൻ ചെറിയ കുട്ടിയൊന്നും അല്ലല്ലോ..?? എന്നേക്കാൾ അവനവിടെ ഫ്രണ്ട്‌സ് ഉണ്ട്.."ഇഷാനിക്ക ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്. ഫുഡ്‌ കഴിച്ച് കിടക്കാൻ വേണ്ടി മുകളിലോട്ട് കയറിയതും... ഇഷാൽ ബാൽക്കണിയിൽ നല്ല ഫോൺ വിളിയിലാണ് എന്നെ കണ്ടതും ഫോൺ കട്ട്‌ ചെയ്ത് .. എൻറെ അടുത്തേക്ക് വരുന്നുണ്ട്..ഞാൻ അത് കാണാത്തപോലെ മുറിയിലേക്ക് പോകാൻ നിന്നു.. "ഹേയ്.... നിക്ക്.. ആലിയ.. ഇപ്പൊ നിനക്ക് മനസ്സിലായില്ലേ ഈ ഇഷാലിന്റെ പവർ... നിന്റെ ആദിലിനെ ഇപ്പൊ എൻറെ ആദിലാക്കിയില്ലേ...ഇനി ഇതുപോലെ വല്ല ബെറ്റിനും ഉണ്ടോ..?"അവൾ പരിഹാസത്തോടെ ചോദിച്ചു... " ഇതുകൊണ്ടൊന്നും ഞാൻ നിർത്താൻ പോകുന്നില്ല.... ആലിയ .... നീ കണ്ടോ...ഇതുപോലെ എൻറെ ഇക്കാക്കനെയും ഞാൻ നിന്നിൽ നിന്നകറ്റും.."(ഇഷാൽ )അവൾ വാശിയോട് പറഞ്ഞു പോകാൻ നിന്നതും.. "നീ ആദിലിനെ എന്നിൽ നിന്നകറ്റി ശെരി തന്നെ....അതിൽ ഇപ്പൊ എനിക്ക് ദുഖമില്ല...

സന്തോഷമേ ഒള്ളൂ.. കാരണം അവനെ പോലെ ഒരു ചതിയനെ എന്നേക്കാൾ കൂടുതൽ ചേർച്ച നിനക്ക് തന്നെയാണ്..... പക്ഷെ അത് പോലെ നിനക്ക് ഇഹാനെ എന്നിൽ നിന്നകറ്റാൻ കഴിയില്ല..."ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.. "നമുക്ക് കാണാം "അത്രയും പറഞ്ഞു അവളവിടെന്ന് പോയി.. അവളോടങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എൻറെ ഉള്ളിൽ യാതൊരു ഉറപ്പുമില്ല.. അവൻ എൻറെ ഭർത്താവാണ്.. അത് ഒരുറപ്പല്ലേ...?? പക്ഷെ... എനിക്കെന്താ സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല അവളെങ്ങനെ പറഞ്ഞപ്പോൾ എന്ത് ഉറപ്പിലാണ് ഞാൻ അങ്ങയൊക്കെ പറഞ്ഞത്... ഇഹാനെ ഞാൻ ഒരു ഭർത്താവ് പോയിട്ട് ഒരു മനുഷ്യനായിട്ട്പോലും പരിഗണിച്ചിട്ടില്ല... .. അവൻ നല്ല ക്ഷമ ഉള്ളവനാണ്.. ഞാൻ ഒരു ദുഷ്ടയാണ്.. അവനെ പോലെ ഒരാളെ ഞാൻ അർഹിക്കുന്നില്ല...

കിടന്നിട്ടും ഓരോ ചിന്തക്കായിരുന്നു... എന്നാലും അവൻ എന്നോട് ഒന്നും മിണ്ടാതെയാണല്ലോ പോയത്... യാത്രപോലും പറഞ്ഞില്ലല്ലോ..? എത്തിയിട്ട് ഇതുവരെ വിളിച്ചില്ലല്ലോ...? ..... ഇനി ചിലപ്പോൾ അവനും എന്നെ മടുത്തു കാണുമോ..??.....കുട്ടികളെ പോലെ ഓരോന്ന് ചിന്തിക്കാൻ തുടങ്ങി........ ഇത്രയും ദിവസം ഞാൻ അവനെ കുറിച്ച് ചിന്തിച്ചിട്ടില്ല...... അവനടുത്തില്ലാതായപ്പോഴാണ്.....ഞാൻ എത്രത്തോളം അവനെ അവഗണിച്ചെന്ന് മനസ്സിലാകുന്നത്... അന്ന് അല്ലാഹ്... എൻറെ പ്രാർത്ഥന കേട്ടില്ല... അത് ചിലപ്പോൾ ആദിൻനെ പോലെ ഒരു ചതിയനെ എന്നിൽനിന്നൊഴിവാക്കി.. ഇഹാനെ എനിക്ക് തരാൻ വേണ്ടി ആയിരിക്കും.. പിറ്റേന്ന് അഞ്ചു എന്നെ കൊണ്ടുപോകാൻ വന്നു.. എല്ലാവരോടും യാത്രപറഞ്ഞിറങ്ങി... "അഞ്ചു... ഞാനൊരു കാര്യം ചോദിക്കട്ടെ...???.."........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story