QIZA ♥️: ഭാഗം 2

qiza

രചന: SANVI

"എടാ......ഫാസിലെ .... ഞാനിന്ന് ആലിയനെ കണ്ടിരുന്നു..." "ഏത് ആലിയ..... നിന്റെ ആ....... പഴയ ആലിയ യോ...... എന്നിട്ട് അവൾ നിന്നെ കൊന്നില്ലേ....? ,"നീ മിണ്ടരുത്... നീ ഒറ്റ ഒരുത്തൻ കാരണമാ അന്ന്...ഞാൻ..," , "അയ്യടാ... ഇനി എപ്പോ എന്റെ മെക്കട്ട് കയറിക്കോ... ഞാൻ പറഞ്ഞ നീ എന്തും ചെയ്യോ..??... ഞാനൊരു തമാശ പറഞ്ഞപ്പോഴേക്കും.. നീ പോയി ചെയ്യുമെന്ന് ഞാൻ കരുതിയോ...... "(ഫാസിൽ ) "എന്തായാലും... അവളിപ്പോഴും അത് മറന്നിട്ടില്ല... എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കിയ പോയത്...? "പിന്നെ മറക്കാൻ പറ്റിയ കാര്യമല്ലേ... നീ അന്ന് ചെയ്തത്... അല്ല അവളെ കല്യാണം കഴിഞ്ഞിട്ടില്ലേ..?(ഫാസിൽ ) ".. കല്യാണം കഴിഞ്ഞിട്ട് ഒന്നും ഇല്ലന്ന്ആണ് അഞ്ചൽ പറഞ്ഞു....." "അല്ല...ഇനിയും എന്തിനാ അവൾ നോക്കി പേടിപ്പിക്കുന്നത്.... അന്ന് തന്നെ അവളുടെ കയ്യിന്നു... കുറെ വാങ്ങിച്ചു കൂട്ടിയതല്ലേ....... ."(ഫാസിൽ ) "അവളെടുടെ അടുത്ത് നിന്ന് ...... മാത്രോ അവളുടെ ഉപ്പ അത് വീട്ടിൽ വന്ന് പറഞ്ഞു ഉമ്മാടെ എടുത്തുന്നും കിട്ടി കൊറേ... ഓർമിപ്പിക്കല്ലേ..." ഫാസിലുമായി സംസാരിച്ചിരിക്കുമ്പോഴാണ്... ഉമ്മാന്റെ ഫോൺ വന്നത്... "ടാ.. ഞാൻ പോവാണ്.. ഉമ്മ വിളി തുടങ്ങി ഇനിയും നിന്നാലെ ശെരിയാവില്ല.."അവനോട് യാത്ര പറഞ്ഞു അവിടെന്നിറങ്ങി.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇന്ന് ആദിലിനെ കണ്ടപ്പോൾ തൊട്ട് മനസ്സിലാനൊരു സുഖമില്ല പഴയ കാര്യങ്ങൾ ഓർകുന്തോറും ദേഷ്യം കൂടിവന്നു......ബാൽക്കണിയിൽ . ഇരിക്കുമ്പോഴാണ്.. അർഹം..... വിളിച്ചത്..... "ഇത്താത്ത...ഉമ്മ വിളിക്കുന്നു .. ഐമി താത്തയും അളിയനും വന്നിട്ടുണ്ട്.."(അർഹം ) ഐമി.. ഉപ്പന്റെ ഏട്ടന്റെ മോളാണ് ഇന്നലെ ഗൾഫിൽ നിന്ന് വന്നേ ഒള്ളൂ.. കല്യാണം കഴിഞ്ഞ ഉടനെ.... ഗൾഫിലോട്ട് പോയതാ ഇപ്പൊ 1ഇയർ ആയി... അഞ്ചു നെ പോലെ എന്റെ മറ്റൊരു.. മനസ്സു സൂക്ഷിപ്പ്കാരി.... ഞാൻ താഴോട്ട് ചെന്നതും... അവൾ ഓടിവന്നു കെട്ടിപിടിച്ചു... "എന്തൊക്കെ ഉണ്ട് മോളെ വിശേഷങ്ങൾ..."(ഐമി ) "നീ പറ നിനക്കല്ലേ വിശേഷങ്ങൾ... കെട്ടിയോൻ എന്ത് പറയുന്നു.... അല്ല കൊച്ചുങ്ങളൊന്നും ആയില്യയോടി..."ഞാൻ കളിയാക്കി ചോദിച്ചു.... "ഒന്നു പോടീ.... അല്ല...ഇയ്യ് ജോലിക്ക് പോകാൻ തുടങ്ങിയല്ലേ.... ഇനിയെങ്കിലും കല്യാണത്തിന് സമ്മതിക്കെടി...ഇപ്പൊ പഠിപ്പ് തീർന്നില്ലേ... ഇനിയെന്താ ..? "എടി... പതുക്കെ പറ... ഉപ്പാക്ക് ഏതു നേരവും ഇത് തന്നെ പറയാനുള്ളൂ ഇനി നീ പറയുന്നതും കൂടി ആ ചെവിയിൽ കേൾക്കണ്ട.....

എന്നാ എന്നെ ഇപ്പോ പിടിച്ചു കെട്ടിക്കും...... കുറച്ചു കൂടി ഫ്രീ ആയി നടക്കട്ടെ..." "ഉപ്പ... ചിന്തിക്കുന്നതിൽ എന്താ തെറ്റ് ഇപ്പൊ പഠിപ്പ് കഴിഞ്ഞു ജോലി ആയി...പിന്നെന്താ..?? "എടി... ഞാനിന്ന് ആദിലിനെ കണ്ടിരുന്നു..." "ഏത് നമ്മുടെ ആ പഴയ... "(ഐമി ) "ആ .. നീ പറയല്ലേ.. അത് തന്നെ.. എനിക്ക് അവനെ കണ്ടപ്പഴേ... പിരാന്തു പിടിച്ചു തുടങ്ങിയതാ..." "എന്റെ... ആലി.. നീ അതൊന്നും ഇപ്പോഴും....വിട്ടില്ലേ.. അത് കുട്ടികാലത്തു നടന്നതല്ലേ... ഇനിയും അത് ഓർത്തു വെച്ചിരിക്ക... അന്ന് തന്നെ നീ അവൻ മാക്സിമം ശിക്ഷ കൊടുത്തിട്ടുണ്ട്...."(ഐമി ) "അതൊക്കെ എങ്ങനെ മറക്കാനാ... ഓർകുമ്പോ തന്നെ... ദേഷ്യം വരുന്നു..." സംസാരിച്ചിരുന്നപ്പോഴേക്കും ടൈം ഒരുപാടായി.. അളിയൻ ധൃതി കൂടിയതുകൊണ്ട്.... ബാക്കി ഫോണിലൂടെന്നും പറഞ്ഞു യാത്രയാക്കി..... പിറ്റേന്ന്... രാവിലെ ഉപ്പാനോടും ഉമ്മാനോട് യാത്രപറഞ്ഞിറങ്ങി.... അഞ്ചൽ വരാത്തതുകൊണ്ട്.. കാറിൽ തന്നെ പോയി... സ്കൂട്ടി എനിക്ക് പണ്ടേ ഇഷ്ടമല്ല ഓടിക്കാനും അറീല......

ലാബിലെത്തിയതും ഇൻചാർജ് വന്നിട്ട് പറഞ്ഞു കളക്ഷൻ സെന്ററിലാണ് ഇനി ഞാൻ നിൽകേണ്ടതെന്ന്...അത് കേട്ടപ്പഴേ... നെഞ്ച് ഇടിക്കാൻ തുടങ്ങി... എനിക്കാണെങ്കിൽ blood എടുക്കാൻ അറീല......ഇനി എടുക്കാൻ നോക്കിയാലോ കൈ വിറക്കും.... "ആലിയ.... പേടിക്കേണ്ട . കളക്ഷനിൽ ഒരു ടെക്നിഷൻ ഉണ്ട്....."അയാൾ അത് പറഞ്ഞപ്പോൾ കുറച്ചു ആശ്വാസം തോന്നി.... കളക്ഷൻ ലേക്ക്‌ ചെന്ന് വാതിൽ തുറന്ന് കയറിയതും... അവിടെ ഉള്ള ആളെ കണ്ട് ഞാൻ ഞെട്ടി... "ആദിൽ " പടച്ചോനെ.. ഇവന്റെ കൂടെ ആണോ... എന്ന പെട്ടത് തന്നെ ആകെ നാണക്കേടായല്ലോ....എനിക്കാണെങ്കിൽ ഇവിടെ ഒന്നും അറീല... ഇനി എന്താ ചെയ്യാ.... അവൻ അപ്പോൾ patientinte blood എടുത്തോണ്ട് നിൽക്കാണ്... എന്നെ കണ്ടിട്ടില്ല...അത് ഇപ്പോഴൊന്നും കഴിയല്ലെന്ന് ഞാൻ പ്രാർത്ഥിച്ചു... പക്ഷെ... പെട്ടന്ന് തീർന്നു... Patiant പോയതും അവൻ എന്നെ കണ്ടു... ഞാൻ കാണാത്തപോലെ ജാഡ ഇട്ടു നിന്നു... എനിക്കൊന്നും അറീല്ലന്ന് അവൻ കരുതേണ്ടന്ന് വിചാരിച്ചു... എന്നെ കണ്ടതും അവനും.....

ഒന്നു ഞെട്ടി... എന്നിട്ട്..... നല്ല ജാഡ ഇട്ടു...എന്നിട്ട് ഒന്നും മിണ്ടാതെ അവിടെ യുള്ള ചെയ്റിൽ ഇരുന്നു... ഞാനും ഒരു ചെയറിൽ ഇരുന്നു... ഒരു patient വന്നതും... ഞാൻ എന്ത് ചെയ്യണമെന്നറിയാതെ... നിന്നു . അവനാണെങ്കി ആ ഭാഗത്തേക്ക് നോക്കുന്നെ ഇല്ല... "ആലിയ... ആ patient ന്റെ blood എടുക്ക്...ഞാൻ ഇതൊന്ന് ടൈപ്പ് ചെയ്യട്ടെ...."അവൻ പെട്ടെന്ന് പറഞ്ഞതും... ഞാൻ ആകെ കിടന്നു വിയർത്തു... ഞാൻ patient നോട്‌ ഇരിക്കാൻ പറഞ്ഞു..സിറിഞ്ച് കയ്യിലെടുത്തു നിന്നു....2മിനുട്ട് കഴിഞ്ഞ് അവൻ അടുത്തേക്ക് വന്നു... "ഇപ്പോഴും blood എടുത്തു കഴിഞ്ഞില്ലേ..." ഞാൻ ഒന്നും മിണ്ടാതെ നിന്നു...അവൻ വേഗം ആ syringe കയ്യിൽ നിന്ന് മേടിച്ചു.. എന്നിട്ട് കൂളായി blood എടുത്ത് patient നെ പറഞ്ഞു വിട്ടു.... "അഹമ്മദ് ഹാജിയുടെ ട മകൾ ആലിയ അഞ്ചും...4വർഷം bsc പഠിച്ചിട്ട് blood എടുക്കാൻ പഠിച്ചില്ലേ...? അവൻ പരിഹസിച്ചു ചോദിച്ചു.... ഞാൻ ഒന്നും മിണ്ടിയില്ല... "എന്താടി... നാക്കിറങ്ങി പോയോ..."(ആദിൽ ) "ടോ... നീയാരാടാ എന്നോട് ചൂടാവാൻ..എന്നെ കയറി എടി പൊടിന്ന് വിളിച്ചാലുണ്ടല്ലോ... നീ വിവരം അറിയും " "എടി.. ആലിയ അഞ്ചുമേ... ഇത് നിന്റെ വീടല്ല... ഇത് ഹോസ്പിറ്റൽ ആണ്...

ഇവിടെ കെടന്ന് ഷൈൻ ചെയ്യണമെങ്കിൽ.. നിന്റെ ഈ തൊലി വെളുപ്പും ജാടയുമല്ല....വേണ്ടത്... എക്സ്പീരിൻസ്... ആണ് അതുണ്ടായാലേ... ഇവിടെ സ്റ്റാർ ആകാൻ പറ്റൂ...... ആദ്യം പോയി അതുണ്ടാക്ക് എന്നിട്ട് വാ " "എനിക്ക് സൗകര്യമില്ല... എന്റെ എക്സ്പീരിൻസ് നീ നോക്കേണ്ട... നീ നിന്റെ കാര്യം നോക്ക്... നീ ഇവിടെത്തെ മാനേജർ ഒന്നും അല്ലല്ലോ.... എന്നെ വന്ന് ഭരിക്കാൻ..?? "ഞാനും വിട്ടു കൊടുത്തില്ല.... "സീനിയേഴ്‌സ് ന്റെ സഹായമില്ലാതെ... നീ ഇവിടെ... എങ്ങനെ പിടിച്ചു നിൽക്കുമെന്ന് കാണാലോ...?? "ഇവിടെ നീ മാത്രമല്ലല്ലോ... സീനിയർ ആയി ഉള്ളത്.... പിന്നെ നിന്റെ പഴയ സ്വഭാവം ഞാനിവിടെ ഫ്ലാഷ് ആക്കിയ..... നിന്റെ മുഖം മൂടി അഴിയും......." "അത് ഇവിടെ പടർത്തിയാൽ നാറാൻ പോകുന്നത് ഞാൻ മാത്രമല്ല... നീയും കൂടി ആണ് കാണണോ നിനക്ക്... ഇത് നിന്റെ... വീടല്ല നീ പറയുന്നത് അപ്പടി.. വിശ്വസിക്കാൻ... ഇവിടെ... എനിക്കാണ് സീനിയറോറ്റി...." ഞാൻ മറുപറയാൻ നിന്നതും patient വന്നു... അവൻ തന്നെ blood എടുത്ത് പറഞ്ഞയച്ചു... എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും മിണ്ടിയില്ല പെട്ടെന്ന് വേറൊരുത്തൻ അവിടേക്ക് വന്നു...അവനും ഇവനും ഭയങ്കര സംസാരവും.. ചിരിയും എനിക്കാണെങ്കിൽ ബോറടിച്ചിട്ട്.. ആകെ വട്ടായി... "ഹായ്‌.. .... Iam എബി.... Blood ബാങ്കിൽ ആണ് ."അവൻ എന്റടുത്തു വന്നു സ്വയം പരിജയ പെടുത്തി.... "ആലിയ...." ഞാൻ തിരിച്ചും... പറഞ്ഞു..... "എബി...നീ ഇവിടെ വന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്...,"(ആദിൽ )..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story