QIZA ♥️: ഭാഗം 22

qiza

രചന: SANVI

 മുറിയിൽ വെളിച്ചം കണ്ടാണ് ഞെട്ടിയുണർന്നത്... നോക്കുമ്പോൾ ഇഹാൻ എണീറ്റ് പള്ളിയിൽ പോകാൻ നിൽക്കുകയാണ്.. ഞാനും എണീറ്റ് ബാത്‌റൂമിൽ കയറി വുദു എടുത്ത് വന്നപ്പോഴേക്കും ഇഹാൻ പള്ളിയിലേക്ക് പോയിരുന്നു.. നമസ്കാരം കഴിഞ്ഞ് പിന്നെ കിടന്നില്ല ഇഹാൻ വരട്ടെ കുറച്ച് സംസാരിക്കാമെന്ന് കരുതി... എന്തിനാണ് എന്നെ അവോയ്ഡ് ചെയ്യുന്നത് എന്നറിയണം ഞാൻ അന്ന് അങ്ങനൊക്കെ ചെയ്തതിനാണെങ്കിൽ സോറി പറയണം എന്നൊക്കെ കരുതി ഇരുന്നു.. പക്ഷെ നേരം ഒരുപാടായിട്ടയും ഇഹാൻ വന്നില്ല 7മണി ആയതോടെ ഞാൻ താഴോട്ട് ചെന്നു.. ഫുഡ്‌ ഒക്കെ റെഡി ആയി എല്ലാവരും കഴിക്കാനിരുന്നപ്പോഴാണ് ഇഹാൻ വന്നത്... ഫുഡ്‌ കഴിച്ച് ഇഹാൻ മുകളിലോട്ട് കയറിയ ഉടനെ ഞാനും പിറകെ ചെന്നു... ഞാൻ ചെന്നു നോക്കിയപ്പോൾ ബെഡിൽ ഇരിക്കുകയാണ് കൈ നെറ്റിയിൽ തടവികൊണ്ട് എന്തോ ആലോചിച്ചു ഇരിക്കുകയാണ്... ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല.....ഇതു തന്നെ പറ്റിയ സമയം എന്ന് ചിന്തിച് ഉള്ളിലേക്ക് കയറി ഡോർ അടച്ചു...

ആരെങ്കിലും കേട്ടാൽ മോശമല്ലെന്ന് കരുതി... ഡോർ അടക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ആൾ ചിന്തയിൽ നിന്നുണർന്ന് എന്നെ നോക്കിയത്.. "ഇഹാൻ.... സോറി.. ഞാൻ നിന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു...അത് നിനക്കത്രത്തോളം വേദനിച്ചുഎന്ന് എനിക്കിപ്പോഴാണ് മനസ്സിലാകുന്നത്...." ഞാൻ ഇത്ര ഒക്കെ പറഞ്ഞിട്ടും അവന് യാതൊരു കുലുക്കവും ഇല്ല... "ഇഹാൻ... നിനക്കിപ്പോഴും എന്നോട് ദേഷ്യം ഉണ്ട് എന്നെനിക്ക് മനസ്സിലായി... സോറി... ഇഹാൻ... നിനക്കെന്നോട് ക്ഷമിക്കാൻ കഴിയില്ലേ..??" ഞാൻ ദയനീയതയോടെ അവനോട് ചോദിച്ചു.. പക്ഷെ അവൻ ഒന്നും മിണ്ടിയില്ല..... "ഇഹാൻ... നീയെന്താ.. ഒന്നും പറയാത്തത്.....??? "ഞാൻ എന്താണ് പറയേണ്ടത്....പഴയ കാമുകൻ തേച്ചു...ഇനി ഒരിക്കലും കിട്ടില്ലെന്ന്‌ ഉറപ്പായപ്പോൾ വന്ന മാറ്റമാണോ..??"(ഇഹാൻ ) ഇഹാൻ അങ്ങനെ പറഞ്ഞപ്പോൾ ആകെ ഷോക്ക് ആയി... "ഇഹാൻ... നീയെന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്..." "പിന്നെ.. ഞാൻ എങ്ങനെ സംസാരിക്കണം... ഇത്രേം കാലം എന്റെ ആദിൽ എന്റെ ആദിൽ എന്നായിരുന്നല്ലോ നാവിൽ... ഞാൻ ഫ്രോഡ് അല്ലെ...??"(ഇഹാൻ ) "ഇഹാൻ... ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്....അതിനുള്ള ക്ഷമയാണ് ഞാൻ ചോദിക്കുന്നത് നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ലേ..??."

"ഇല്ല... ക്ഷമിക്കാൻ കഴിയില്ല....."(ഇഹാൻ )അവൻ അങ്ങനെ പറയുമെന്ന് കരുതിയതല്ല.... "ഇഹാൻ.. നീ ആകെ മാറിപോയി " "നീയും മാറിയില്ലേ..ആലിയ..?? .."അവനെന്തോ മറച്ചു പിടിചതുപോലെ പറഞ്ഞു.... "ഇഹാൻ.... നീ എന്തോ അർത്ഥം വെച്ച് സംസാരിക്കുന്നുണ്ട്.... നിനക്കെന്തോ സംഭവിച്ചിട്ടുണ്ട്.... നീ ആളാകെ മാറി..." "ശെരിയാണ് ഞാൻ ആളാകെ മാറി... നിനക്ക് വേണ്ടത് ഡിവോഴ്സ് അല്ലെ....അത് എപ്പോഴാ വേണ്ടതെന്നു പറ.....തരാൻ ഞാൻ തയാറാണ്.."(ഇഹാൻ )അത്രയും പറഞ്ഞു അവൻ അവിടെന്ന് പോയി... ഞാൻ ആകെ തളർന്നു പോയി... എന്താ സംഭവിച്ചത്... അവനെന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്..... ഇഷാൽ പറഞ്ഞതുപോലെ സിംറിനുമായുള്ള ബന്ധം സത്യം തന്നെയാണ്..അതായിരിക്കും എന്നെ ഒഴിവാക്കുന്നത്....ഒരുപാട് നേരം അങ്ങനെ ഇരുന്നു... ഇഹാനിൽ വന്ന മാറ്റങ്ങൾ വിശ്വസിക്കാൻ കഴിയുന്നില്ല.. അന്ന് മുഴുവൻ അത് തന്നെ ആയിരുന്നു മനസ്സിൽ...ഇഹാൻ അങ്ങനെ ഒക്കെ പറയാൻ മാത്രമുള്ള തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.....ഇനി അവൻ എന്നെ പറ്റിക്കാൻ വേണ്ടി പറയുകയാണോ..??... അവൻ സത്യസന്തത ഉള്ളവനല്ലേ അങ്ങനെ ഒക്കെ ചെയ്യുമോ..?? വൈകുന്നേരം ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ്... പെട്ടെന്ന് ഇഷാലിന്റെ വരവ്.... "

ഹാ നാത്തൂൻ ഇവിടെ ഇരിക്കണോ... എന്തോ മുഖത്തൊരു വിഷമം പോലെ..??.. പ്രതീക്ഷിക്കാത്ത നേരത്താണ് ആ കുരിശ് വന്നത്.. ഞാൻ ഒന്നും മിണ്ടിയില്ല... അവൾ മാക്സിമം എന്നെ ഇറിറ്റേറ്റ് ചെയ്തുകൊണ്ടിരിന്നു... "നോക്ക് ഇശാൽ നിന്നോട് സംസാരിക്കാൻ എനിക്ക് താത്പര്യം ഇല്ല പ്ലീസ് എന്നെ വെറുതെ വിട്ടേക്ക്. അത്രയും പറഞ്ഞു അവിടെന്ന് പോകാൻ നിന്നതും അവൾ കൈ തടഞ്ഞു നിർത്തി..... "നിൽക്ക്.. നാത്തൂനേ...ഇത് എന്തൊരു ധൃതിയാ..??അങ്ങനെ പറഞ്ഞു കൊണ്ട് അവളെന്റെ കൈ പിടിച്ചു.. "ആലിയ.. ഇനി നീ ഇവിടെ അതികം നിൽക്കേണ്ടി വരില്ല.."(ഇഷാൽ )അപ്പോഴും അവളെന്റെ കൈ മുറുകെ പിടിച്ചു നിന്നു . "ഇഷാൽ.. നീ ചെയ്യുന്നത് ശെരിയല്ല...." "അന്ന് കോളേജിൽ വെച്ച് നീ ചെയ്തത് ശെരിയായിരുന്നോ..??.."(ഇശാൽ ) "അന്ന് നിനക്കെന്ത് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും അത് നിന്റെ കയ്യിലിരിപ്പ് കൊണ്ടാണ്....." "കയ്യിലിരിപ്പോ... എന്താടി.. എനിക്ക് കുഴപ്പം.."(ഇഷാൽ )ഇഷാൽ അലറി കൊണ്ട് ചോദിച്ചു...എന്നിട്ടെന്റെ കൈ പിടുത്തം മുറുക്കി... "നീ കിടന്ന് അലറണ്ട..... നീ നിന്റെ സ്വഭാവം നേരെയാക്ക്......."ഞാൻ എന്റെ കൈ ശക്തിയിൽ വലിച്ചതും അവൾ വീഴാൻ പോയി.. "ഇഷാ....."ഇഹാന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി...

"ഇഷാ.. ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്... ആരെയും ശല്യം ചെയ്യരുതെന്ന്.. "ഇക്കാക്ക.. ഞാൻ ആരെയും ശല്യം ചെയ്തില്ല.. ഇവളാണ് എന്റെ സ്വഭാവം ശെരിയെല്ലന്ന് പറഞ്ഞു എന്നെ തള്ളിയിട്ടത്..."ഇഷാൽ അപ്പോഴേക്കും മുഖത്തു സങ്കടം ഫിറ്റ്‌ ചെയ്ത് പറഞ്ഞു...അത്കേൾക്കേണ്ട താമസം ഇഹാൻ എന്റെ നേരെ തിരിഞ്ഞു നിന്നു "നിന്റെ സ്വഭാവമാണ് ശെരിയല്ലാത്തത്... ആദ്യം നീയത് നേരയാക്ക്.. എന്നിട്ട് മറ്റുള്ളവരെ നന്നാക്ക് "(ഇഹാൻ )അതും പറഞ് അവൻ അവിടെന്ന് പോയി പിന്നാലെ ഇഷാലും... ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.. ഇങ്ങനെയൊക്കെ പറയാൻ മാത്രം ഞാൻ എന്താ ഇത്ര വലിയ തെറ്റ് ചെയ്തത്..?? ദിവസങ്ങൾ കടന്നുപോയി... ഇഹാന്റെ സ്വഭാവത്തിൽ ഒരുമാറ്റവും വന്നില്ല... ഇനിയും ഇങ്ങനെ അയാൽ ശെരിയാവില്ല.. വീട്ടിലേക്ക് പോകാമെന്നു തന്നെ തീരുമാനിച്ചു..അഞ്ജുവിനെ കാണണം എല്ലാം അവനോടെങ്കിലും പറയണം ഒറ്റക്ക് കൊണ്ടുപോയി മടുത്തു... ഡിവോഴ്സ് എങ്കിൽ ഡിവോഴ്സ് എന്നെ വേണ്ടാത്തവരെ എനിക്കെന്തിനാ..?? എന്നാലും....അങ്ങനെ പെട്ടന്ന് മറക്കാനും കഴിയില്ല.. ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ജിൻസിത്ത വന്നത്... എന്നെ നോക്കി ചിരിച്ചു കൊണ്ട് അടുത്ത് വന്നിരുന്നു.... "ആലിയ.. നീയെന്താ ഒറ്റക്കിരിക്കുന്നത്..."(ജിൻസിത്ത )

"ഒന്നുമല്ല... വെറുതെ..." "ആലിയ.. ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്... ഞാൻ വെറുതെ ചുഴിഞ്ഞു അന്വേഷിക്കുകയാണെന്ന് കരുതരുത്.." ഞാൻ എന്തെന്നത്ഥത്തിൽ അവരെ നോക്കി... " അത് പിന്നെ നീയും ഇഹാനും തമ്മിലെന്തെങ്കിലും പ്രശ്നമുണ്ടോ...??? അല്ല നിങ്ങളുടെ പല പെരുമാറ്റത്തിൽ നിന്നും എനിക്കങ്ങനെ തോന്നി.." (ജിൻസി ) ഞാൻ ആകെ തപ്പി തടഞ്ഞു.. " ഏയ് അങ്ങനെ ഒന്നും ഇല്ല.. "ആദ്യം കള്ളം പറഞ്ഞെങ്കിലും ഇത്താൻ്റെ നിഷ്കള്മായ മുഖത്ത് നോക്കി പറയാൻ തോന്നിയില്ല...മറ്റുള്ളവരുടെ വേദന സ്വന്തം വേദനപ്പോലെ കരുതുന്ന അവരോട് കള്ളം പറയാൻ തോന്നിയില്ല... അവര് പോകാൻ നിന്നതും.. " ജിൻസിത്ത... എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.. പക്ഷേ അത് ഞാനും ഇത്തയും അല്ലാതെ വേറാരും അറിയരുത്.." അത് കേട്ടതും അവരെൻ്റെ അടുത്ത് വന്നിരുന്നു... " എന്താ ആലി..... " അവരങ്ങനെ വിളിച്ചപ്പോൾ.. എനിക്ക് എൻ്റെ ഉമ്മയും അഞ്ചുവുമൊക്കെ വിളിക്കുന്ന പോലെയാണ് തോന്നിയത്.. ഞാൻ കരഞ്ഞുകൊണ്ട് അവരെ കെട്ടി പിടിച്ചു... അവരെൻ്റെ തലയിൽ തലോടികൊണ്ട് സമാധാനിപ്പിച്ചു... കുറച്ച് സമയം അങ്ങനെ നിന്നു.. എന്നിട്ട് കണ്ണു തുടച്ച് എല്ലാകാര്യവും പറഞ്ഞു.. ആദലിനെ കണ്ടതു മുതൽ ഇതുവരെയുള്ള എല്ലാ കാര്യവും.. എല്ലാം കേട്ടപ്പോൾ അവരാകെ ഷോക്ക് ആയി നിന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story