QIZA ♥️: ഭാഗം 23

qiza

രചന: SANVI

"മോളെ... നീ കരയല്ലേ.. നമുക്ക് എന്തെങ്കിലും വഴി കാണാം.."(ജിൻസിത്ത ) കുറച്ചു നേരം അങ്ങനെ നിന്ന ശേഷം.....ഞാൻ കണ്ണൊക്കെ തുടച്ചു കൊണ്ട് പറഞ്ഞു... "ഇത്ത... ഞാനിപ്പോൾ പറഞ്ഞ കാര്യങ്ങൾ ഞാനും ഇത്തയും അല്ലാതെ ഇവിടെ മുന്നാമതൊരാൾ അറിയരുത്.. അതെനിക്ക് നിർബന്ധമുണ്ട്..." "നീ എന്ത് ചെയ്യാൻ പോവാ...?? (ജിൻസി ) "ഞാൻ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു... ഡിവോഴ്സ് എങ്കിൽ ഡിവോഴ്സ്..ഇതെന്റെ അവസാന തീരുമാനമാണ്." എന്റെ സംസാരം കേട്ടിട്ടാകണം ജിൻസിത്തക്ക് ആകെ ഞെട്ടലും സങ്കടവും എല്ലാം കൂടി ആ മുഖത്തു ഞാൻ കണ്ടു... "നീ എന്ത് മണ്ടത്തരമാണ് പറയുന്നത്...ഡിവോഴ്സ് പോലും..."(ജിൻസി ) "അതെ.. ഇത്ത..എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട... " ഞാൻ ഉറച്ച തീരുമാനത്തിൽ തന്നെ നിന്നു.... "മോളെ... നീ ഇങ്ങനെ ഒന്നും പറയല്ലേ.... ഞാൻ അവനോടൊന്ന് സംസാരിക്കട്ടെ... "(ജിൻസിത്ത ) "വേണ്ട...... ഇത്ത.....പക്ഷെ ഒന്നെനിക്കറിയണം... ഇതിലെന്തോ ചതിയുണ്ട്.. അതെന്താണെന്ന് മാത്രം അറിഞ്ഞാൽ മതി.."

"മോളെ...നീ പറഞ്ഞ കാര്യങ്ങളൊക്കെ വെച്ച് നോക്കുമ്പോൾ ഇഷാൽ നിങ്ങളെ തമ്മിൽ തെറ്റിക്കാൻ എന്തോ കളി കളിച്ചിട്ടുണ്ട് അതെന്താണെന്ന് കണ്ടുപിടിക്കണം.... അല്ലാതെ... നീ പറയുന്ന പോലെ ഡിവോഴ്സ് എന്നും പറഞ് തോറ്റുകൊടുക്കരുത്...."(ജിൻസിത്ത ) ജിൻസിത്ത പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി... "പിന്നെ ഇഹാൻ ന്റെ പെട്ടന്നുള്ള മാറ്റത്തിനു പിന്നിൽ എന്തോ സ്ട്രോങ്ങ്‌ ആയിട്ടുള്ള കാരണം തന്നെയുണ്ട്.... ഈ പറയുന്ന സിംറിനുമായുള്ള ബന്ധം അവൻ എന്നോ ഉപേക്ഷിച്ചതാണ് അവര് തമ്മിൽ നല്ല രീതിയിൽ തന്നെയാണ് ആ ബന്ധം അവസാനിപ്പിച്ചത്....."(ജിൻസി ) "ഇത്ത ആരാണ് ഈ സിംറിൻ??ഞാൻ ആവേശത്തോടെ ചോദിച്ചു...... ഇത്ത എന്റെ അടുത്തേക്ക് വന്നിരുന്നു.. പറയാൻ തുടങ്ങി... "സിംറിനും അവനും തമ്മിൽ പ്ലസ് ടു വിൽ വെച്ചുള്ള ബന്ധമാണ്... . അവൾ സ്കൂൾ ടോപ്പർ ആയിരുന്നു നല്ല സ്മാർട്ട്‌ and ഇന്റലിജന്റ്..അവൻ ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു..അവൾക്കൊരുപാട് ലക്ഷ്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു...

പ്ലസ് ടു കഴിഞ്ഞ് അവൻ ഡിഗ്രിക്കും അവൾ എൻട്രൻസ് കോച്ചിംഗിനും പോയി... അവൾക്ക് ഉടനെ തന്നെ എഞ്ചിനീയറിങ് കോളേജിൽ അഡ്മിഷൻ കിട്ടി..നന്നായി .. പഠിച്ചിരിന്നത് കൊണ്ട് തന്നെ.. അവൾക്ക് കോഴ്സ് കഴിഞ ഉടനെ ബാംഗ്ലൂർ infosysil ജോലി കിട്ടി... ബാംഗ്ലൂർ ആയത്കൊണ്ട് അവന് തീരെ താത്പര്യം ഇല്ലായിരുന്നു പക്ഷെ അവൾക്കാണെങ്കിൽ അത്രേം നല്ല അവസരം ഒഴിവാക്കാനും വയ്യ ആ സമയത്ത് അവൻ MBA ക്ക് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് എന്റെയും ഇഷാനിക്കയുടെയും കല്യാണം... അവന്റെ പഠനം കഴിഞ്ഞ ഉടനെ തന്നെ അവരുടെയും കല്യാണം അങ്ങനെ ആയിരുന്നു അവരുടെ പ്ലാൻ....എന്റെ കല്യാണം കഴിഞ്ഞ ഉടൻ ഇവിടെത്തെ ഉമ്മ തന്നെയാണ് ഇതൊക്കെ എന്നോട് പറഞ്ഞത്... അത്രക്ക് ഉറപ്പായിരുന്നു എല്ലാർക്കും അവരുടെ കാര്യത്തിൽ പക്ഷെ... ബാംഗ്ലൂർ ഒക്കെ ജോലി ചെയ്യുന്നത് കൊണ്ടാവാം പതിയെ പതിയെ അവളാകെ മാറി..അവര് തമ്മിൽ പല കാര്യങ്ങളിലും വഴക്കിടാൻ തുടങ്ങി... പല അഭിപ്രായ വ്യത്യാസങ്ങൾ വരാൻ തുടങ്ങി..കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിനു മുന്നേ അവർ തന്നെ ആ ബന്ധം വേണ്ടെന്ന് വെച്ചു.... പിന്നീടവളുടെ വിവരം ഒന്നും ഉണ്ടായിരുന്നില്ല.... "

"പക്ഷെ... ഇത്ത ആ ഫോട്ടോസ് അതൊരിക്കലും.. എഡിറ്റ്‌ ചെയ്തുണ്ടാക്കിയതല്ല ശെരിക്കും റിയൽ ആണ്.....അതുപോലെ തന്നെ കുറേ... മുന്നേ എടുത്തതും അല്ല.....അതെങ്ങനെ...??"ഞാൻ ആകാംക്ഷ യോടെ ചോദിച്ചു.. "അതാണ്.. എന്റെയും സംശയം...നീ ഒരു കാര്യം ചെയ്യ്.. നീ തന്നെ ഇതിനെ കുറിച്ച് അവനോട് സംസാരിക്ക്.. മാറ്റാരും സംസാരിക്കുന്നതിനേക്കാൾ നല്ലത് അതായിരിക്കും..."(ഇത്ത ) "ഇല്ല.. ഇതിനെ കുറിച്ച് ഞാനിനി ഒന്നും ആരോടും സംസാരിക്കില്ല.." "എന്റെ പൊന്ന് ആലി... നീയിങ്ങനെ വാശി പിടിച്ചിരുന്നാൽ എങ്ങനെ..??(ജിൻസി ) "ഞാൻ ഇതിനെ കുറിച്ച് എന്തെങ്കിലും സംസാരിച്ചാൽ തന്നെ അവൻ എന്തെങ്കിലും സംസാരിക്കുമോ..?? അവന്റെ തൊട്ടും തൊടാതെയുമുള്ള സംസാരം കേട്ടാൽ തന്നെ ദേഷ്യം പിടിക്കും...." "നീയിങ്ങനെ ഈഗോ കാണിച്ച് നടന്നാൽ വല്ലതും നടക്കുമോ..?? നിനക്ക് എന്താണ് സംഭവിച്ചതെന്നറിയണ്ടെ?? അങ്ങനെയാണെങ്കിൽ കുറച്ചു ദേഷ്യമൊക്കെ മാറ്റിവെച്ചു സംസാരിച് നോക്ക്..."

ജിൻസിത്ത പറയുന്നതിലും കാര്യമുണ്ട്.. പക്ഷെ അവനെ ഒന്ന് ഒറ്റക്ക് പോലും കിട്ടില്ലല്ലോ..?? ഫുൾ ടൈം ആ വാലും കൂടെ ഉണ്ടാകും.. വൈകീട്ട് അവൻ വന്നപ്പോൾ അവസരത്തിനു വേണ്ടി തന്നെ കാത്തിരുന്നു... പക്ഷെ കൂടെ ആ കുട്ടിപിശാശ് എപ്പോഴും ഉണ്ടാകും... രാത്രി കിടക്കാൻ നേരം മുറിയിലേക്ക് വന്നപ്പോഴും കൂടെ അവളുണ്ട്.. എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞിട്ടില്ല രണ്ടും കല്പിച്ചു എവിടെന്നോ കിട്ടിയ ധൈര്യത്തിൽ സംസാരിക്കാമെന്ന് വിചാരിച്ചു.. അവർ രണ്ടുപേരും മുറിവിട്ടിറങ്ങാൻ നിന്നതും.. "ഇഹാൻ... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്... ഞാൻ ഇഷാലിനെ നോക്കി കൊണ്ട് പറഞ്ഞു " "പക്ഷെ.... ഞങ്ങൾക്കൊന്നും കേൾക്കേണ്ട "ഇഷാൽ ഇടയിൽ കയറി പറഞ്ഞു... "എനിക്ക് സംസാരിക്കാനുള്ളത്.. എന്റെ ഭർത്താവിനോടാണ് അല്ലാതെ നിന്നോടല്ല..."ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളാകെ ഷോക്ക്‌ അടിച്ചപോലെ നിന്നു... എന്നിട്ട് ഇഹാനോടായി പറഞ്ഞു. "ഇക്കാക്ക.. വാ പോകാം ഇവളെങ്ങനെ പല ഭ്രാന്തും വിളിച്ചു പറയും "(ഇഷാൽ )

"നിൽക്ക്.... പറ..... എന്താ നിനക്ക് പറയാനുള്ളത്.. ഇഹാൻ എന്നെ നോക്കി ചോദിച്ചു "(ഇഹാൻ ) "അത്... നിന്നോട് തനിച് സംസാരിക്കാനുള്ളതാണ്..."ഞാൻ ഇഷാലിനെ നോക്കി പറഞ്ഞു... "ഞാനുള്ളപ്പോ പറയാനുള്ളത് പറഞ്ഞാൽ മതി..."(ഇഷാൽ ) "ഇഷ... നീ പോ ഞാൻ വരാം "(ഇഹാൻ ) അവൾ എന്നെ ദേഷ്യത്തിൽ നോക്കി പുറത്തേക്ക് പോയി.. ഞാൻ വാതിൽ കുറ്റിയിട്ട് കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു... "ഇഹാൻ...നീ എന്ത് കൊണ്ടാണ് എന്നോടിങ്ങനെ പെരുമാറുന്നതെന്ന് എനിക്കറിയണം... ഒരിക്കലും ഡിവോഴ്സ് മാത്രം ചോദിക്കരുതെന്ന് പറഞ്ഞ നീ തന്നെ എന്നോട് ഡിവോഴ്സ് തരാൻ തയ്യാറാണെന്ന് പറയുന്നു... ഈ മാറ്റത്തിന്റെ കാരണം മാത്രം എനിക്കറിഞ്ഞാൽ മതി.."ഞാൻ പതുക്കെ അവനോട് ചോദിച്ചു...ആദ്യം കുറച്ചുനേരം ഒന്നു മിണ്ടിയില്ല.. "അന്നെനിക്ക്... ഡിവോഴ്സ് വേണമെന്ന് തോന്നിയിരുന്നില്ല പക്ഷെ ഇപ്പൊ ഞാനും അത് തന്നെയാണ് ആഗ്രഹിക്കുന്നുണ്ട്..."(ഇഹാൻ ) അവൻ പറഞ്ഞത് എനിക്ക് നല്ല സങ്കടം തോന്നിയെങ്കിലും അത് ഞാൻ പുറത്ത് കാണിച്ചില്ല...

"അതിന്റെ കാരണമാണ് ഞാൻ ചോദിച്ചത്?? സിംറിൻ ആണോ.. അതിനു കാരണം...?"ഞാൻ അത് ചോദിച്ചപ്പോൾ അവൻ ഒരത്ഭുതത്തിൽ എന്നെ നോക്കി... "നിനക്കിപ്പോഴും സിംറിനുമായി ബന്ധമില്ലേ..?? ഞാൻ ഒന്നും ചിന്തിക്കാതെ തന്നെ ചോദിച്ചു.... "അതെ... സിംറിനുമായി ഇപ്പോഴും ബന്ധമുണ്ട്... നിനകാവാമെങ്കിൽ എനിക്കും അയ്ക്കൂടേ..?? (ഇഹാൻ ) അവൻ പറഞ്ഞത് എന്താണെന്ന് എനിക്കു വ്യക്തമായില്ല... "നീ.. എന്തൊക്കെയാണ് പറയുന്നത്... എനിക്കൊന്നും മനസ്സിലാകുന്നില്ല...?? എനിക്കാകാം എന്നോ??.... എന്ത് ആകാമെന്ന്... നീയെന്തൊക്കെയാണ് പറയുന്നത്....?? "നിനക്കത്... എന്റെ വായിൽ നിന്ന് പച്ചക്ക് തന്നെ കേൾക്കണോ..?? എന്നാൽ കേട്ടോ....കല്യാണത്തിന് മുന്നേ പ്രണയം ഉണ്ടാകും അതിൽ ഞാൻ തെറ്റുപറയില്ല.. പക്ഷെ കല്യാണം കഴിഞ്ഞിട്ടും അവനെ തന്നെ മനസ്സിൽ കൊണ്ട് നടന്നപ്പോഴും ഞാൻ കരുതി മറക്കാൻ കഴിയാത്തത് കൊണ്ടാണെന്ന്...

പക്ഷെ... അവന്റെ കല്യാണം ഉറപ്പിച്ചിട്ടും ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുകയെന്ന് പറഞ്ഞാൽ.... ഛെ....... അതെല്ലാം ക്ഷമിക്കാനും പൊറുക്കാനും അത്ര വിഡ്ഢിയൊന്നും അല്ല ഞാൻ..." അവൻ ദേഷ്യത്തിൽ പറഞ്ഞു നിർത്തി... എല്ലാംകൂടി കേട്ടപ്പോൾ ആകെ ഷോക്ക്‌ ആയി.... എനിക്കാകെ തല കറങ്ങുന്നപോലെ.. " അവനും ഞാനും കൂടി എന്തിനാ.. നിനക്ക്... ഒരാൾ പോരെ... "അവൻ പറഞ്ഞു തീർന്നതും എനിക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല... "നിർത്ത്.... ഇനി ഒരക്ഷരം മിണ്ടി പോകരുത്....."ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.. അപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി... അവൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി.....എനിക്കാകെ ബോധം മറയുന്ന പോലെ തോന്നി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story