QIZA ♥️: ഭാഗം 24

qiza

രചന: SANVI

എനിക്ക് ബോധം മറയുന്നത് പോലെ തോന്നി കുറച്ച് നേരം ബെഡിൽ അങ്ങനെ ഇരുന്നു... ഇഹാൻ പറഞ്ഞ വാക്കുകൾ ചെവിയിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു... പിന്നീട് ഒരു നിമിഷം എനിക്കവിടെ നിൽക്കാന് തോന്നിയില്ല....വേഗം അഞ്ജുവിനെ വിളിച്ചു....ജിൻസിത്തയോടും ഉമ്മയോടും യാത്ര പറഞ്ഞിറങ്ങി.. കാര്യമൊന്നും അവരോട് പറഞ്ഞില്ല കുറച്ചു ദിവസം നിൽക്കാനാണെന്ന് പറഞ്ഞു... അഞ്ചു വന്ന സമയത്ത് ഇഹാൻ അവിടെ ഇല്ലായിരുന്നു അത് തന്നെയാണ് ഞാൻ ആഗ്രഹിച്ചതും.... കാറിൽ കയറിയിട്ടും ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് കൊണ്ടാവാം... "എന്താ.. ആലി.. മുഖത്തൊരു വാട്ടം എന്തെങ്കിലും പ്രശ്നമുണ്ടോ..??(അഞ്ചു ) "ഒന്നുമില്ല.. അഞ്ചു.. എനിക്ക് പനി വരുന്നത്പോലെ....."... സത്യത്തിൽ എനിക്ക് പനി വരുന്നുണ്ടായിരുന്നു.. കണ്ണടച്ചു അങ്ങനെ കിടന്നു.. പിന്നെ ഭാഗ്യത്തിന് അഞ്ചു ഒന്നും ചോദിച്ചില്ല.. വീടെത്തിയതും അഞ്ചു പാവം എന്റെ ബാഗും മറ്റു സാധനങ്ങളുമെല്ലാം എടുത്ത് വച്ചു .... ഞാൻ വേഗം മുറിയിൽ പോയി ചുരുണ്ടു കിടന്നു....

അഞ്ചു തന്നെ ഉമ്മയോട് പനിയാണോന്നൊക്കെ പറയുന്നുണ്ട്.. "മോളെ..."ഉമ്മ തലയിൽ കൈവെച്ചു കൊണ്ട് വിളിച്ചു.. ഞാൻ ഉറക്കത്തിൽ എഴുന്നേറ്റിരുന്നു.... ഉമ്മയും അർഹമും അടുത്ത് തന്നെ വന്നിരിക്കുന്നുണ്ട്.....പനി ചെറുതായിട്ട് വിട്ടിരുന്നു.. "ഉമ്മ.. അഞ്ചു പോയോ.?? "അഞ്ചുക്കാ... എപ്പോഴോ പോയി.... ഇത്താതാക്ക്..സമയം എത്ര ആയെന്ന വിചാരം "(അർഹം ) ഞാൻ സമയം നോക്കിയപ്പോൾ രാത്രി 8:00മണി... "മോളെ... ഈ ഗുളിക കുടിക്ക്.. "(ഉമ്മ ) "വേണ്ട.. ഉമ്മ ഇപ്പൊ കുറവുണ്ട്...." "അല്ല... ഇഹാൻ എന്താ വരാതിരുന്നത്.... നിങ്ങൾ തമ്മിൽ വഴക്കിട്ടോ..?? (ഉമ്മ ) "ഒന്നുമല്ല.. ഉമ്മ.... എനിക്ക് ഇനി കുറച്ചു ദിവസം നൈറ്റ്‌ ആണ് അപ്പൊ ഇവിടെന്നല്ലേ എളുപ്പം അതാ പെട്ടെന്ന് വന്നത്..... പിന്നെ ഇഹാൻ എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ അഞ്ജുവിനെ വിളിച്ചെന്നെ ഒള്ളൂ...."ഉമ്മാനോട് വായിൽ വന്നത് പറഞ്ഞു... പിറ്റേന്ന് ലീവ് ആയതു കൊണ്ട്.. സുബഹ് നിസ്കരിച്ചു അവിടെ തന്നെ കിടന്നു... ഇഹാൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്ക് വരാൻ തുടങ്ങി...

"അവനും ഞാനും കൂടി എന്തിനാ നിനക്ക് ഒരാൾ പോരെ???" ആ വാക്ക് മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു എനിക്ക് വല്ലാത്ത ലജ്ജയും കൂടെ മനസ്സ് നീറിപുകയുന്നത് പോലെ ഇതുവരെ തോന്നാത്ത പല വികാരങ്ങളും വന്നു തുടങ്ങി... അല്ലാഹുവാണേ...ആദിലിനെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്റെ കല്യാണത്തിന് ശേഷവും അവനെ മറക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.. പക്ഷെ അവൻ എന്ന് മറ്റൊരാളുടേതായോ ആ നിമിഷം തൊട്ട് ഞാൻ....ആ...ഇഷ്ടം അവസാനിപ്പിച്ചു.... ഇഹാനെ.. ആദ്യമൊക്കെ എനിക്ക് ദേഷ്യമായിരുന്നു... എന്റെ ഇഷ്ടക്കേട് അറിയിച്ചിട്ടും എന്നെ വിവാഹം ചെയ്ത ദേഷ്യം എനിക്ക് അവനോട് ഉണ്ടായിരുന്നു... പക്ഷെ ഇഹാനെ കുറിച്ച് എന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയോ അന്ന് മുതൽ ഞാൻ ഇഹാനെ മാത്രമേ സ്നേഹിച്ചിട്ടുള്ളു....അല്ലാഹു എനിക്ക് ഇഹാനെയാണ് വിധിച്ചത് എന്നറിഞ്ഞത് മുതൽ ആദിലിന്റെ സ്നേഹം സത്യമല്ലന്നറിഞ്ഞത് മുതൽ... ഞാൻ ഇഹാനെ കുറിച്ച് മാത്രമേ ചിന്തിച്ചിട്ടൊള്ളു....എന്നിട്ടും... 💕💕💕💕💕💕💕💕💕💕💕💕💕💕💕

സുബഹ് നമസ്കാരം കഴിഞ്ഞ് നേരെ വീട്ടിലോട്ട് വന്നു ജോഗിങിനൊന്നും പോയില്ല മനസ്സ് തീരെ ശെരിയല്ലായിരുന്നു...മുറിയിലേക്ക് വന്നു ബെഡിൽ കിടന്ന് കഴിഞ്ഞു പോയതൊക്കെ ചിന്തിച്ചു കിടന്നു... ഇശാലിന്റെ എങ്കേജ്മെന്റിന്റെ രണ്ടു ദിവസം മുന്നേ...ആലിയയുമായി വഴക്കിട്ടു.. എന്നെ ഫ്രോഡ് എന്ന് വിളിച്ചത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.. ഇത്രയൊക്കെ അടിച്ചമർത്തിയിട്ടും വീണ്ടും ഞാൻ ഫ്രോഡ് ആണെന്ന് പറഞ്ഞാൽ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..... അപ്പോഴത്തെ ദേഷ്യത്തിൽ ഇഷാലിനെ തല്ലുന്നത് പോലെ അബദ്ധത്തിൽ അവളെ തല്ലി അത് ഭയങ്കര മോശമായിപോയെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത് അഞ്ചുനേരം നമസ്കരിക്കുന്ന ഞാൻ ഭാര്യയെ തല്ലാൻ മാത്രം തരം താഴ്ന്നതിൽ...എനിക്ക് എന്നോട് തന്നെ ലജ്ജതോന്നി... അവളോട് ക്ഷമ ചോദിക്കണമെന്ന് മനസ്സിലുറപ്പിച്ചു മുറിയിലേക്ക് പോകാൻ നേരം ഇശാൽ വിളിച്ചു പിന്നീട്... മുറിയിലേക്ക് ചെന്നപ്പോഴേക്കും അവളുറങ്ങിയിരുന്നു.... പിറ്റേന്ന് ഇഷാലിന്റെ എൻഗേജ്മെന്റിന്റെ ഒരുക്കങ്ങളും മറ്റുമായി ഭയങ്കര തിരക്കിലായിരുന്നു...

എൻഗേജ്മെന്റിന്റെ അന്ന് രാത്രി പിറ്റേന്ന് പോകാനുള്ള കാര്യങ്ങളൊക്കെ സെറ്റ് ആക്കി....പോകുന്ന സങ്കടം ഒരുപാടുണ്ട് ഒന്നാമത് ആലിയയുമായി ഇതുവരെ അടുക്കാൻ കഴിഞ്ഞില്ല... വീട്ടിലെത്തിയിട്ട് ആദ്യം തന്നെ അവളോട് ക്ഷമ ചോദിക്കണം... അവളുടെ മനസ്സുമാറുവോളം കാത്തിരിക്കുമെന്ന് പറയണം... അങ്ങനെ ഒക്കെ മനസ്സിലുറപ്പിച്ചു വീട്ടിലേക്ക് വന്നു.... ഫുഡ്‌ കഴിച്ച് മുറിയിലേക്ക് പോകാൻ നേരം ഇഷാൽ എന്നെ വിളിച് മുറിയിലേക്ക് കൊണ്ടുപോയി...... എന്നിട്ട്.. ആലിയയെ പറ്റി മോശമായി പറഞ്ഞപ്പോൾ ഞാൻ ദേഷ്യപ്പെട്ടു പക്ഷെ അവളെനിക്ക് അവളും ആദിലും തമ്മിൽ ചാറ്റ് ചെയ്ത ഒരുപാട് സ്ക്രീൻ ഷോട്ട്kal കാണിച്ചു തന്നു... Last മെസ്സേജ് ചെയ്തിട്ടുള്ളത് അന്ന് രാത്രി 9:30 അപ്പോൾ ഇപ്പോഴും അവരാ ബന്ധം തുടരുന്നെന്ന് മനസ്സിലായി... അതിലേറെ ദേഷ്യം തോന്നിയത്... ഇഷാലിനോട് ഇത് നിനക്കെങ്ങനെ കിട്ടിയെന്ന് പറഞ്ഞപ്പോൾ ആദിൽ തന്നെയാണ് അയച്ചു കൊട്ത്തത് ആലിയയുടെ സ്വഭാവം മനസ്സിലാക്കി കൊടുക്കാൻ എന്ന് പറഞ്ഞു... എനിക്ക് ദേഷ്യത്തെക്കാൾ സങ്കടമാണ് തോന്നിയത്..

മുറിയിലോട്ട് പോയില്ല ടെറസിന് മുകളിൽ ഇരുന്നു.. ആരും കാണാതെ ഇരുട്ടത് ഒരുപാട് കരഞ്ഞു.....പിറ്റേന്ന് അവളോട് യാത്ര പറയാൻ പോയിട്ട് അവളെ നോക്കാൻ കൂടി നിന്നില്ല... ഗൾഫിലെത്തിയിട്ടും തീർന്നില്ല വീണ്ടും ഇഷാൽ ഓരോ സ്ക്രീൻഷോട്ട് അയച്ചു തന്നു അതും വളരെ മോശപ്പെട്ടത്.... ഏറെ വിശ്വസം തോന്നിയത് വോയിസ്‌ ഒക്കെയാണ്......അവസാനം സഹികെട്ടു ഇനി മേലാൽ ഇതൊന്നും എനിക്കയച്ചു തരരുതെന്ന് പറഞ്ഞു... അതിനിടയിൽ ഒരിക്കൽ അവളുടെ ഫോണിൽ നിന്നെനിക്ക് കാൾ വന്നത് ആദ്യമൊന്നും എടുത്തില്ല പിന്നെ എടുത്തു നല്ല തെറി പറയാനാ തോന്നിയത് പക്ഷെ എന്തോ തോന്നിയില്ല... അവൾ ഡിവോഴ്സ് ആവശ്യപ്പെട്ടപ്പോൾ ഏറെ വിഷമം തോന്നിയിരുന്നു പക്ഷെ ഇപ്പോൾ അത് തന്നെയാണ് നല്ലതെന്ന് തോന്നുന്നു... 💕💕💕💕💕💕💕💕💕💕💕💕💕💕💕 വൈകീട്ട് അഞ്ചു വന്നു ഒരുപാട് തമാശകളൊക്കെ പറഞ്ഞു കൊണ്ടിരുന്നു പക്ഷെ ഒന്നിനും മനസ്സ് തുറന്നു ചിരിക്കാൻ കഴിഞ്ഞില്ല.. "അഞ്ചു.. ഈ കല്യാണമൊന്നും വേണ്ടിയിരുന്നില്ല അല്ലെ..??

"അതെന്താടി.. നീ അങ്ങനെയൊക്കെ പറയുന്നത്..."(അഞ്ചു ) "അതല്ലടാ.. നമ്മളെന്നും പണ്ടത്തെ പോലെ കുട്ടികൾ തന്നെ ആയിരുന്നെങ്കിൽ നല്ല രസമായിരിക്കും....." "നീ നടക്കുന്ന വല്ല കാര്യം പറ എന്റെ ആലി.... പിന്നെ എന്നും കുട്ടികളായ എനിക്ക് എന്റെ ഷെസിനെ കിട്ടുമോ...?? നിനക്ക് നിന്റെ ഇഹാനെ കിട്ടുമോ?? ഓരോ കാലത്തിനും അതിന്റേതായ ഭംഗിയുണ്ട്......"(അഞ്ചു ) ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു.. അമ്മായി ആയിരുന്നു.. അവൻ യാത്രപറഞ്ഞിറങ്ങി....അവൻ പോയതും മുറിയിൽ കയറി കുറ്റിയിട്ടു... ഒരുപാട് കരഞ്ഞു... ആരോടെങ്കിലും പറഞാലെങ്കിലും മനസ്സൊന്നു തണുക്കും പക്ഷെ ആരോടും പറയാനും തോന്നുന്നില്ല.. ഐമിയോട് പറഞ്ഞാലോ.. വേണ്ട അവളോട് പറഞ്ഞാൽ ഉമ്മാനോട് പറഞ്ഞത് പോലെയാണ് അവൾക്ക് രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവില്ല...

അഞ്ജുവിനോട് പറഞ്ഞാലോ.. അവസാനം അഞ്ജുവിനോട് തന്നെ പറയാമെന്നു തീരുമാനിച്ചു.... പിന്നീടുള്ള 2ദിവസം അവനെ ആ വഴിക്കെ കണ്ടില്ല അവന്റെ ഫോണിലേക്ക് വിളിച്ചാൽ ബിസി.. ബിസി ഒക്കെ കഴിഞ്ഞ് എന്ന.. പെട്ടെന്ന് അവൻ തിരിച്ചു വിളിച്ചു... "ഹലോ... പറ ആലി രാവിലെ മുതൽ വിളിക്കുന്നുണ്ടല്ലോ...??"(അഞ്ചു ) "അഞ്ചു... എനിക്ക് നിന്നെ അത്യാവശ്യമായി കാണണം ഒരു കാര്യം പറയാനാണ്.." "എന്താ... എന്ത് കാര്യമാണ്... നീ ടെൻഷൻ ആക്കാതെ പറ.."(അഞ്ചു ) "നീ.. ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമല്ല.... നാളെ നമുക്ക് ഒന്ന് പുറത്ത് പോകാൻ ഇവിടുന്ന് പറഞ്ഞാൽ ശെരിയാവില്ല..."ഒക്കെ എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.. അന്ന് വൈകീട്ട് നൈറ്റ്‌ ഒക്കെ കഴിഞ്ഞ് പിറ്റേന്ന് രാവിലെ ആണ് എത്തിയത്.. ഒന്ന് ഉറങ്ങി എണീറ്റപ്പോഴേക്കും അഞ്ചു വന്നിരുന്നു... "നീ കിടന്നുറങ്ങുകയാണോ... Para എന്തോ പറയാനുണ്ടെന്ന്നൊക്കെ പറഞ്ഞു... "(അഞ്ചു ) "അത് ഇവിടുന്ന് പറഞ്ഞാൽ ശെരിയാവില്ല..."

"നോക്ക്... ആലി.. എന്നത്തേയും പോലെ ഡിവോഴ്സ് എന്നൊക്കെയാണ് പറയാൻ വരുന്നതെങ്കിൽ എനിക്ക് കേൾക്കേണ്ട..."(അഞ്ചു ) ഞാൻ വേഗം ഫ്രഷ് ആയി അവനേം കൊണ്ട് പുറത്തേക്കിറങ്ങി.. "നീ.ഇപ്പൊ ഇത്.... ആരോടും പറയരുത്.....നീ കരുതുന്ന പോലെ ഡിവോഴ്സ് തന്നെയാണ് വേണ്ടത്.. പക്ഷെ അത് എനിക്കല്ല.. ഇഹാൻ... അവനാണിപ്പോ ഡിവോഴ്സ് വേണ്ടത്.." "ആലി.... എന്താ പ്രശ്നം... നിങ്ങൾ തമ്മിൽ ഈ ചെറിയ പ്രശ്നങ്ങൾക്ക് പോലും ഡിവോഴ്സ് എന്നൊക്കെ പറഞ്ഞു... എന്താ നിങ്ങളുടെ പ്രശ്നം..???..... ആദ്യം നിങ്ങൾ തമ്മിൽ പരസ്പരം ഈഗോ എല്ലാം വിട്ട് സംസാരിക്കാൻ ശ്രമിക്ക് അല്ലാതെ... വെറുത..???(അഞ്ചു ) "അഞ്ചു... ഞാൻ സംസാരിക്കാൻ ശ്രമിച്ചതാണ് പക്ഷെ... എന്നെപോലെ ഒരു മോശം സ്വാഭാവമുള്ള.. പെൺകുട്ടിയെ അവൻ ആവശ്യമില്ലെന്ന്...." "ആലി.... നീ എന്താ പറഞ്ഞത്... മോശം സ്വഭാവമോ...???"(അഞ്ചു ) "അതെ.. അഞ്ചു... ആലിയ അഞ്ചും എന്ന ഞാൻ.. ഞാൻ പോലുമറിയാതെ.. ഒരു മോശം സ്വാഭാവമുള്ള പെണ്ണായിരിക്കുന്നു..." ...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story