QIZA ♥️: ഭാഗം 29

qiza

രചന: SANVI

 മറ്റന്നാൾ ഇശാലിന്റെ കല്യാണം ആയതുകൊണ്ട്.. എല്ലാവരും ഓരോരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്...ഉമ്മ . എന്നോട് സംസാരമൊക്കെ തുടങ്ങി.. പക്ഷെ ആ ഇഷാലിന് അതൊന്നും വല്ലാതെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു....... ഞാനാണെങ്കിൽ ഇപ്പൊ അവളെ മൈൻഡ് ചെയ്യാറെ ഇല്ല... ഞാൻ മുകളിലോട്ട് കയറാൻ നേരം..... ഇശാലിനെ കണ്ട് സംസാരിക്കണമെന്ന് തോന്നി.. എന്തായാലും. കല്യാണം കഴിഞ്ഞ് പോകുകയല്ലേ.. പിന്നീട് പറയാൻ പറ്റിയില്ലെങ്കിലോ.... അവളുടെ മുറിയുടെ ഡോറിൽ മുട്ടി.. അപ്പോൾ തന്നെ അവൾ വാതിൽ തുറന്നു... എന്താ എന്നർത്ഥത്തിൽ നോക്കി നിന്നു... ഞാൻ അകത്തേക്ക് കയറി... "നീയെന്താ.. ഇവിടെ.. നിനക്കെന്താ വേണ്ടത്.....?"(ഇഷ ) "നീ.. എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.. നീയെന്റെ നാത്തൂൻ അല്ലെ.. നിന്നോട് കുറച്ച് സംസാരിക്കാമെന്ന് കരുതി... ഇനി ചിലപ്പോൾ പറ്റിയില്ലെങ്കിലോ...?.'' "എനിക്കൊന്നും സംസാരിക്കാനില്ല.."(ഇഷാൽ ) "പക്ഷെ.. എനിക്ക് സംസാരിക്കാനുണ്ട്......." "എനിക്കൊന്നും കേൾക്കാൻ താത്പര്യം ഇല്ല..."(ഇഷാൽ ) "പറയാൻ.. എനിക്ക് നല്ല താത്പര്യം ഉണ്ട്........ ആദ്യം തന്നെ പറയാനുള്ളത്.. നമ്മൾ തമ്മിൽ കോളേജ് തൊട്ടുള്ള ശത്രുതയാണ് വിവാഹം കഴിഞ്ഞ് നീ പോകുന്നതോട് കൂടി അത് ഇല്ലാതാകണം..."

അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഭയങ്കര പുച്ഛം ഞാൻ കണ്ടു... "നീ.. എന്നോട് ചെയ്തതൊക്കെ ക്ഷമിക്കാൻ ഞാൻ തയ്യാറാണ് അതുപോലെ ഞാൻ നിന്നോട് ചെയ്തതൊക്കെ നീയും ക്ഷമിക്കണം.. കാരണം ജീവിതകാലം മുഴുവൻ ആരോടും ശത്രുത വെച്ചുപുലർത്തുന്നതിൽ എനിക്ക് താല്പര്യമില്ല... പിന്നെ ആദിലിന്റെ സ്വഭാവം നീ കാരണമാണ് ഞാൻ മനസ്സിലാക്കിയത്... അതിനാൽ എനിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു... അതിലേറ്റവും പ്രധാനപെട്ടത് ഞാൻ ഇഹാനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്.. അത്രയും കാലം ഇഹാനെ ഞാനൊരു ശത്രു ആയി മാത്രമേ കണ്ടിരുന്നുള്ളു.... പിന്നെ..ആദിലുമായി നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ആദിലിന്റെ സ്വഭാവം മനസ്സിലാക്കിയതും അവനെ വെറുത്തു തുടങ്ങിയതും..അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇപ്പോഴും ഞാൻ ആ ചതിയനെ മനസ്സിൽ കൊണ്ട് നടക്കും അതോടൊപ്പം എന്നെ ആത്മാർത്ഥമായി സ്നേഹിച്ച.. ഇഹാനെ ഞാൻ മനസ്സിലാകാതെ പോകും...

അത് എന്റെ ജീവിതത്തോടൊപ്പം ഇഹാന്റെ ജീവിതവും നശിപ്പിക്കും.....അതിനൊക്കെ എനിക്ക് നിന്നോട് ഒരുപാട് നന്ദിയുണ്ട്..... പിന്നെ.. ഇനിയെങ്കിലും മറ്റുള്ളവർക്ക് പാര വെച്ചു നടകാതെ നന്നാവാൻ നോക്ക്...." അത്രയും പറഞ്ഞിട്ടും അവളൊന്നും തിരിച്ചുപറഞ്ഞില്ല സാധാരണ മൂർഖ നെ പോലെ പത്തിവിടർത്തുന്നതാണ് എന്ത് പറ്റി ആവോ...... പിന്നീടവിടെ നിന്നില്ല..ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം മതി ഇഹാനെ കളിപ്പിച്ചത്.. അവൻ എന്നോട് ചെയ്തതിനേക്കാൾ തെറ്റ് ഞാൻ അവനോട് ചെയ്ത് കാണും... അവൻ എന്നെ സ്നേഹിക്കുക മാത്രമേ എന്നും ചെയ്തിട്ടുള്ളു.. പക്ഷെ ഞാനല്ലേ അവനെ ശത്രു ആയി കണ്ടതും എന്നും അവഗണിച്ചതും.... ആദ്യമായി ഇഹാന്റെ ഫോൺ വന്നതും വഴക്കിട്ടതും നമ്പർ ബ്ലോക്ക്‌ ചെയ്തതും.. പെണ്ണുകാണാൻ വന്നപ്പോൾ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ് ഒഴിവാക്കിയതും എല്ലാം മനസ്സിലേക്ക് വന്നു..... റൂമിന്റെ അടുത്തെത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നുണ്ട്.. പതുക്കെ തള്ളിനോക്കി കുറ്റിയിട്ടിട്ടില്ല..

അകത്തേക്ക് കയറിയപ്പോൾ ആകെ മൊത്തം ഒരു ശാന്തത മുറിയിൽ സീറോ ബൾബ് കത്തുന്നുണ്ട് പക്ഷെ ഇഹാനെ അവിടെ ഒന്നും കണ്ടില്ല.. ഇനി ബാത്‌റൂമിൽ ആയിരിക്കുമോ...?എനിക്കെന്തോ പേടി തോന്നി തുടങ്ങി..കാരണം സീറോ ബൾബിന്റെ വെളിച്ചം ഇരുട്ട് ഇതൊക്കെ എനിക്ക് പേടിയും അസ്വസ്ഥതയും a. "ഇഹാൻ...... " ഞാൻ വിളിച്ചു നോക്കി പക്ഷെ മിണ്ടുന്നില്ല.. ഇനി അവൻ ഇതിനകത്തെവിടെയും ഇല്ലേ.. പക്ഷെ പുറത്തൊന്നും കണ്ടില്ല ഫുഡ്‌ കഴിച്ച് എല്ലാവരും കിടക്കാൻ പോയപ്പോൾ അവനും മുകളിലോട്ട് കയറുന്നത് കണ്ടു...... ആ.. ചിലപ്പോൾ ടെറസിൽ ആയിരിക്കും... പെട്ടെന്ന് വാതിൽ അടയുന്ന ശബ്ദം കേട്ട് ഞെട്ടി നോക്കിയപ്പോൾ ഇഹാൻ ആണ്... അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്... "ഇഹാൻ... നീ ഇവിടെ ഉണ്ടായിരുന്നോ.? ഞാൻ നിന്നെ വിളിച്ചത് നീ കേട്ടില്ലേ...? ഞാൻ ചോദിക്കുന്നതിനൊന്നും അവൻ മറുപടി പറയുന്നില്ല.. ഇവനെന്ത് പറ്റി.. ഇനി ഇന്ന് ചെയ്തത് ഇഷ്ടപെടാത്തത് കൊണ്ടാകുമോ..? വേണ്ടിയിരുന്നില്ല.. പാവം... "ഇഹാൻ.... ഇന്ന് ഞാൻ ചെയ്തത് നിനക്ക് വിഷമമായോ..? സോറി ഇഹാൻ..."

പക്ഷെ ഞാൻ അങ്ങനെ പറഞ്ഞിട്ടും അവൻ മിണ്ടുന്നില്ല.... കുറച്ചു നേരം അങ്ങനെ നിന്ന ശേഷം അവൻ എന്നെ തന്നെ നോക്കിനിന്നു പക്ഷെ അവന്റെ മുഖത്ത് ഇതുവരെ കാണാത്ത ഒരു ഭാവം.. "എന്ത്.. പറ്റി ഇഹാൻ..? " അവൻ പതുക്കെ നടന്നു കൊണ്ട് എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.... അവന്റെ മുഖത്തെ ഭാവം കണ്ട്... എനിക്കാകെ പേടിയാകാൻ തുടങ്ങി..അവൻ നടന്ന് എന്റെ അടുത്തെത്തി....ഞാൻ ഒന്നും മനസിലാകാതെ അങ്ങനെ പേടിച്ചു അവനെ തന്നെ നോക്കി നിന്നു... "നീ എന്താടി എന്നെ പറ്റി വിചാരിച്ചത് നിനക്ക് കളിപ്പിക്കാനുള്ള ഒരു പൊട്ടനാണ് ഞാനെന്നോ..?.... ."അവൻ ദേഷ്യത്തിൽ എന്നോട് ചോദിച്ചു. "ഇഹാൻ.... ഞാൻ...വെറുതെ..."ഞാൻ വിക്കി വിക്കി പറഞ്ഞു.. "നിനക്കെന്നെ കുറിച്ച് എന്തറിയാം..? ഞാനൊരു പൊട്ടനാണെന്ന് കരുതിയോ നീ..?(ഇഹാൻ ) "ഞാൻ.. അങ്ങനെഒന്നും കരുതിയിട്ടില്ല..."ഞാൻ പേടിച്ചു കൊണ്ട് ശബ്ദം ഇടറിപറഞ്ഞു.. അവന്റെ മുഖത്താകെ ദേഷ്യം നിറഞ്ഞിട്ടുണ്ട്... "ഞാൻ ..... ആരാടി..നിന്റെ....?അവൻ ഒന്നുകൂടി അടുത്ത് വന്നു ചോദിച്ചു..

ഞാൻ പേടിച്ചു കൊണ്ട് ഒന്നും മിണ്ടാതെ നിന്നു... "എന്താടി.. ചോദിച്ചത് കേട്ടില്ലേ..?? (ഇഹാൻ ) "ഭർത്താവ്..''ഞാൻ പറഞ്ഞൊപ്പിച്ചു.. "എന്നിട്ട് അങ്ങനെയാണോ..ഇതുവരെ ഞാനും നീയും തമ്മിൽ..?(ഇഹാൻ ) ഞാൻ തല താഴ്ത്തി നിന്നു...... പെട്ടെന്ന് അവൻ എന്റെ തോളിൽ കൈവെച്ചു ഞാൻഒന്ന് ഞെട്ടി നിന്നു വിറക്കാൻ തുടങ്ങി... എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.... "നിനക്ക് ഞാൻ എത്രത്തോളം താഴ്ന്നു തരുന്നു.... അതിനനുസരിച്ചു..നീ.. എന്റെ ..തലയിൽ കയറിനിര ങ്ങുകയാണ്.. ..(ഇഹാൻ ) അതും പറഞ് എന്റെ തലയിൽ കിടന്നിരുന്ന തട്ടം എടുത്തുമാറ്റി.. ഞാൻ അതിൽ പിടിച്ചു.. "ഇഹാൻ എന്താ കാണിക്കുന്നത്..?".. ഒരു നിമിഷം എവിടെന്നോ കിട്ടിയ ധൈര്യത്തിൽ..ഞാൻ അവനോട്‌ ചോദിച്ചു.........അവൻ എന്റെ അടുത്തേക്ക് വന്നു മിണ്ടരുതെന്ന് ചുണ്ടിൽ വിരൽവെച്ച് പറഞ്ഞു.. "വെറുതെ.. കിടന്ന് ശബ്ദം ഉണ്ടാകരുത്... ഈവീട്ടിൽ ഒരുപാടാളുകൾ ഉള്ളതാണ്.. അറിഞ്ഞാൽ നിനക്ക് തന്നെയാണ് നാണക്കേട്.."എന്നിട്ട് ആ തട്ടം എടുത്തു തറയിലേക്കിട്ടു...

അപ്പോഴൊക്കെ അവന്റെ മുഖത്ത് ഒരു ക്രൂര ഭവമായിരുന്നു...അത്രയും ആയപ്പോഴേക്കും എനിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല ഞാൻ പതുക്കെ കരയാൻ തുടങ്ങി...എന്റെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകികൊണ്ടിരുന്നു.....എനിക്ക് ശരീരം ആകെ തളരുന്നപോലെ...ഞാൻ കണ്ണുകൾ അടച്ചു കൊണ്ട് നിന്നു... അവൻ അവന്റെ രണ്ടു കൈകൾ കൊണ്ട് എന്റെ കവിള് അവന്റെ കൈക്കുള്ളിലാക്കി വെച്ചു എന്നിട്ട് എന്റെ നെറ്റിയിൽ ഉമ്മവെച്ചു.. ഞാൻ അത്ഭുതതോടെ അവനെ നോക്കിയപ്പോൾ അവൻ നിന്ന് ചിരിക്കുന്നുണ്ട്.. "അയ്യേ........ഇത്രേ..ഒള്ളൂ അപ്പോ ആലിയ അഞ്ചും......"(ഇഹാൻ ) അതോടെ ഞാൻ കൂടുതൽ കരയാൻ തുടങ്ങി...അവൻ വന്നു എന്നെ കെട്ടിപിടിച്ചു... "സോറി.. ആലിയ നിന്നെ കരയിപ്പിക്കാൻ വേണ്ടി ചെയ്തതല്ല.. ഒന്ന് പേടിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളു... നീ കരയല്ലേ......."(ehan) പക്ഷെ അവനെന്തു പറഞ്ഞിട്ടും എനിക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല... അവൻ എന്നെ ആശ്വസിപ്പിച്ചുകൊണ്ടേ ഇരുന്നു.. കുറച്ചു കഴിഞ്ഞ് ഞാൻ കണ്ണൊക്കെ തുടച്ചു..

അവനെ നോക്കിയപ്പോൾ...അവന്റെ മുഖത്തു നല്ല കുറ്റബോധം ഉണ്ട്... "സോറി... ആലിയ....."എനിക്ക് പാവം തോന്നി... "സാരമില്ല.. ഇഹാൻ... ഞാനും നിന്നെ ഒരുപാട് വേദനിപ്പിച്ചില്ലേ..." "മതി.... എനിക്ക് മതിയായി ഈ അങ്ങോട്ടും ഇങ്ങോട്ടും സോറി പറയൽ..."(ഇഹാൻ ) അവന്റെ സംസാരം കേട്ട് ഞാൻ ചിരിക്കാൻ തുടങ്ങി.... അവനും ചിരിച്ചു.... അന്ന് ഉറങ്ങിയതേഇല്ല.. കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം സംസാരിച്ചു കിടന്നു..അതിൽ നിന്ന് അവനെത്രത്തോളം എന്നെ സ്നേഹിച്ചിരുനെന്ന് എനിക്ക് മനസ്സിലായി.... ഒന്നുകൂടെ അവന്റെ അടുത്തേക്ക് ചേർന്ന് കിടന്നു എന്നിട്ട് പരസ്പരം കെട്ടിപിടിച്ചു കിടന്നുറങ്ങി.... 💕💕💕💕💕💕💕💕💕💕💕💕💕💕💕 ആലിയ ഇശാലിനോട് സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ അവളെന്നെ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പായി ഇന്നത്തോടെ എല്ലാ നാടകങ്ങളും അവസാനിപ്പിക്കണമെന്ന് മനസ്സിൽകരുതി...പക്ഷെ നല്ലരീതിയിൽ സംസാരിച്ചാൽ വീണ്ടും അവളെന്നെ കുരങ്ങ് കളിപിക്കും അതുറപ്പാണ്...

അതുകൊണ്ട് തന്നെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി.. പക്ഷെ ആലിയ ആയതു കൊണ്ട് നല്ല പേടി എനിക്കും ഉണ്ടായിരുന്നു കാരണം അവളുടേത് നല്ല സ്ട്രോങ്ങ്‌ charector അല്ലെ എങ്ങാനും ചീറ്റിപോയാലോ..? കുറച്ചുനേരതേക്ക് ഒന്ന് ചീപ് ആകണമെന്ന് തന്നെ കരുതി പക്ഷെ അവൾ കരയുമെന്ന് കരുതിയതേ അല്ല ... ഒരടിപ്രതീക്ഷിച്ചതായിരുന്നു... പക്ഷെ നടന്നതോ..? അവൾ കരയാൻ തുടങ്ങിയപ്പോൾ പിന്നെ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല..വേഗം അവളെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു സോറി പറഞ്ഞു.. അവൾ ക്ഷമിക്കുമെന്നും കരുതിയതല്ല... ഒരുപാട് നേരം സംസാരിച്ചു... എപ്പോഴോ അവളെന്നിലേക്ക് ചേർന്ന് കിടന്നു അവളെ കെട്ടിപിടിച്ചു കിടന്നു ആ നിമിഷത്തിന് വേണ്ടി ഞാൻ ഒരുപാട് കാത്തിരുന്നതാണ്...അവളുടെ പേരുപോലെയും അവളെപ്പോലെയും അവളുടെ മനസ്സും ഭംഗിയുള്ളതാണ്........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story