QIZA ♥️: ഭാഗം 3

qiza

രചന: SANVI

"എബി... നീ ഒന്ന് ഇവിടെ വന്നേ... ഒരു കാര്യം പറയാനുണ്ട്...,"(ആദിൽ ) "നിക്കടാ.. ഞാൻ.. ഒന്നു പരിജയ പെടട്ടെ..,"(എബി ) എന്നിട്ട് എബി വീണ്ടും എന്നെ നോക്കി ചോദിച്ചു.... "ആലിയ ന്ന് മാത്രേ ഒള്ളൂ... മുഴുവൻ പേരില്ലേ.... കുട്ടി പുറത്താണോ പഠിച്ചത്....?" സംസാരം കേട്ടപ്പോഴേ ആൾ... ഒരു കോഴി കുഞ്ഞാണെന്ന് മനസ്സിലായി... "അല്ല... ആലിയ അഞ്ചും.... അതാണ് മുഴുവൻ പേര്... പിന്നെ പുറത്ത്... ഒന്നുമല്ല......... കേരളത്തിനുള്ളിൽ തന്നെയാണ് പഠിച്ചത്...." "ആണോ... അങ്ങനെയാണെങ്കിൽ എന്ത്‌ ആവശ്യം വന്നാലും വിളിക്കാൻ മടിക്കരുത്... എബി ജോർജ് എന്ന് ചോദിച്ചാൽ.. ആരും കാണിച്ചു തരും.... കുട്ടി..... എന്നെ.... എബി എന്ന് വിളിച്ചാൽ മതി......" "ടാ... എബി... ഒന്നിവിടെ വന്നേ..."ആദിൽ അവനെ തിരക്കിട്ടു വിളിക്കുന്നുണ്ട്.... എന്നോട് യാത്ര പറഞ്ഞു ആദിലിന്റെ അടുത്തേക്ക് ചെന്നു.. ഞാൻ ശെരിയെന്നു തലയാട്ടി......എന്നിട്ട് അവിടെ ഉള്ള ബുക്സ് ഒക്കെ മറിച്ചു നോക്കി ചെയറിൽ ഇരുന്നു.... ആ സമയത്തു രണ്ടും കൂടി അവിടെന്നിറങ്ങി പോകുന്നത് കണ്ടു... 💕💕💕💕💕💕💕💕💕💕💕💕💕💕💕

"എന്തിനാടാ ... എന്നെ ഇവിടേക്ക് കൊണ്ടുവന്നത്..."(എബി ) "എബി... നിന്നോടുള്ള സ്നേഹം കൊണ്ട് പറയാ... നീ എല്ലാ ഗേൾസിന്റെടത് ഇറക്കുന്ന കോഴിത്തരം കൊണ്ട് അവളുടെ അടുത്ത് പോകാൻ.. നിൽക്കണ്ട... She ഈസ്‌ danger......." "അതെന്താ...? നിനക്കവളെ നേരത്തെ അറിയോ..? എബി സംശയത്തോടെ ചോദിച്ചു.... "മം.. അറിയാ... എന്റെ നാട്ടുകാരിയാണ്... അതിലുപരി.... എന്റെ കളികൂട്ടുകാരി കൂടെ ആണ്...." അത് കേട്ടതും അവനൊരു ആക്കിയ ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു... "അപ്പൊ... നിനക്കവളോട് പ്രേമമാണല്ലേ....? "പ്രേമം... മണ്ണാങ്കട്ട....... പ്രേമം കൊണ്ട് ചെല്ല് അവളുടെ അടുത്തേക്ക്... മീൻ വരിയുമ്പോലെ... വരിയും അവളുടെ വാപ്പ " "അതെന്താ... നിനക്ക് ഇത്ര ഉറപ്പ്...എന്തോ ഉണ്ടെല്ലോ.... പറഞ്ഞോ.... വേഗം പറഞ്ഞോ...?(എബി ) "എന്റെ... എബി.. അതൊക്കെ ഞാൻ പിന്നെ പറയാ.... നീ ഇപ്പൊ എന്നെ സഹായിക്കണം...." "എന്ത്‌ സഹായം "അവൻ നെറ്റിച്ചുളിച് സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.... "അവൾക്ക്... ഇപ്പൊ ഇവിടെ ഞാനൊഴിച്ചു പരിജയം നിന്നെ ആണ്... എന്റടുത്തു അവൾ എന്തായാലും സഹായത്തിനു വരില്ല....നിന്റടുത്തു വരുമ്പോൾ നീ ബിസി ആണെന്ന് പറഞ് ഒഴിഞ്ഞു മാറണം......." "യു മീൻ... റാഗിങ്....."(എബി ) "യെസ് "

" ടാ നിനക്കറിയില്ലേ....റാഗിങ് ഈസ്‌ എ ക്രൈം..."എബി നല്ല സീരിയസ്സായി... പറഞ്ഞു... " ടാ... നീ... എന്നെ...നിയമമൊന്നും പഠിപ്പിക്കേണ്ട...... ക്രൈം പോലും... എന്നിട്ട് തന്നെ നീയൊക്കെ കൂടി... ആ പാവം ഹരീഷിനെ.. കൊണ്ട് പോയി ബാത്റൂമിൽ പൂട്ടിയിട്ടത്... ഇത് എന്തായാലും അത്രയ്കൊന്നും ഇല്ലല്ലോ.... അതെന്താ... പെണ്ണ്ങ്ങളുടെ കാര്യം വരുമ്പോൾ മാത്രം നിനക്കൊക്കെ ഒരു...ക്രൈം." " എന്നാലും....... അല്ല അപ്പൊ അവൾ വേറെ ആരെങ്കിലുമായി പരിജയ പെട്ടാലോ ഇവിടെ നമ്മൾ മാത്രമല്ലല്ലോ...." " ഒരു എന്നാലുമില്ല..... പിന്നെ വേറെ ഉള്ളവരുടെ കാര്യം.... അത് ഞാൻ നോക്കി കൊള്ളാം......" അവനെ മാക്സിമം എന്റെ വഴിക്കാക്കി... വെച്ചു....എന്നിട്ട് കളക്ഷനിലേക്ക് ചെന്നു..... അപ്പോഴും അവൾ ആ ചെയറിൽ തന്നെ... ഇരിക്കാണ്..... 💞💞💞💞💞💞💞💞💞💞💞💞💞💞💞 രണ്ടും കൂടി പട്ടിക്കുട്ടി ചന്തക്ക് പോയപ്പോലെ തിരിച്ചു വരുന്നുണ്ട്....എന്നിട്ട് ഫോണിൽ ഓരോന്ന് നോക്കി കൊണ്ട് ചിരിക്കുകയാണ്... ഇതിനു മാത്രം എന്ത് കോമഡി ആണോ....

ആവോ...എന്ന് ചിന്തിച്ചു നിൽകുമ്പോഴാണ്... ഒരു patient കടന്നു വന്നത്..... ഞാൻ എബിയെ നോക്കിയപ്പോൾ അവൻ എന്തോ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുകയാണ്.... മറ്റവൻ ഫോണിൽ തോണ്ടി ഇരിക്കാണ്.... ഞാൻ പതുക്കെ എബിയുടെ അടുത്ത് ചെന്നു... "എബി.... Patient വന്നിട്ടുണ്ട്...," "ആലിയ... നീ ആദിൽ നോട്‌ പറ ഞാനിതൊന്ന് ലേബൽ ചെയ്യട്ടെ..."(എബി ) അവൻ patient നെ കണ്ടിട്ടും കാണാത്തപോലെ ഇരിക്കാണ്... എനിക്കിതു അറിയാമായിരുന്നെങ്കിൽ ഇവരുടെ കാലുപിടിക്കേണ്ടിയിരുന്നില്ല..... ഞാൻ പതുക്കെ... ആദിൽന്റെ അടുത്ത് ചെന്നു... "Patient... വന്നിട്ടുണ്ട്..."ഞാൻ വല്ല്യ മൈൻഡ് ചെയ്യാതെ പറഞ്ഞു... പക്ഷെ നോ റെസ്പോണ്ട്..... അവസാനം ഗതികെട്ടതും..... "ആദിൽ.... Patient വന്നിട്ടുണ്ട്..."അപ്പൊ അവൻ എന്നെ നോക്കികൊണ്ട്...എന്ത് എന്നൊരു ചോദ്യം... എനിക്ക് ദേഷ്യം വന്നെങ്കിലും ഒന്നും മിണ്ടിയില്ല.... "Patient വന്നിട്ടുണ്ടെന്ന് " അത് കെട്ടതും.. അവിടെ ഇരിന്നിരുന്ന patient...ക്ഷമ നശിച്ച്... ദേഷ്യത്തിൽ എന്നെ നോക്കി പറഞ്ഞു... "എന്റെ.. പൊന്ന് കൊച്ചേ... ഇതൊന്നും അറീലെങ്കി പിന്നെ ഈ കോട്ടും.. ഇട്ടോണ്ട് ഇവിടെ വന്ന് നിൽക്കണോ....വാപ്പാ നോട് പറഞ്ഞു വല്ലവനെയും കെട്ടി... അവനു വെച്ച് വിളമ്പി കൊടുക്കാൻ നോക്ക്..."

അവരു നല്ല ദേഷ്യത്തിലാണ് അത് പറഞ്ഞത്.... ഞാൻ ആകെ.. നാണം കെട്ടപോലെയായി.... എനിക്കാകെ... സങ്കടവും അതിലേറെ അപമാനവും തോന്നി.... കരച്ചിൽ വന്നെങ്കിലും പിടിച്ചു നിന്നു......ആദിലിനെ നോക്കിയപ്പോൾ അവന്റെ മുഖത്ത് നല്ല ചിരിയാണ്.... അതെന്നെ കൂടുതൽ... ദേഷ്യം പിടിപ്പിച്ചു..... അവൻ ചിരിച്ചു കൊണ്ട്... Patient ന്റെ blood എടുത്തു കൊടുത്തു.....patient പോയതും..... അവൻ... എന്റെ അടുത്ത് വന്നു... ഒരു ഡയലോഗ് അടി.. "An experiance make a man perfect,"എന്നിട്ട്... Slow മോഷനിൽ ഒരു പോക്കും.... എന്നിട്ടും തീർന്നില്ല... എബിയുടെ അടുത്ത് പോയി... കളിയാക്കി ചിരി വേറെയും... എനിക്ക് സഹികെട്ടു.... ഞാൻ ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് ചെന്നു..... എന്നിട്ട് .. എബി കേൾക്കെ ഉറക്കെ പറഞ്ഞു.... " ഞാൻ കഴിച്ച.. എച്ചിൽ പാത്രം കഴുകി.. കിട്ടിയ കാശു കൊണ്ടല്ലേ...നീ ഈ... പറഞ്ഞ....എക്സ്പീരിയൻസ് ഒക്കെ ഉണ്ടായത്...? " അത്രയും പറഞ്ഞു... പുച്ഛത്തോടെ... അവനെ നോക്കി..... അവിടെന്നിറങ്ങി ഇറങ്ങി ..പോന്നു.... എന്നിട്ട്... നേരെ ലാബിലേക്ക് ചെന്ന്... അവിടെ ഇരുന്നു.... 💕💕💕💕💕💕💕💕💕💕💕💕💕💕💕 അവളെങ്ങനെ പറഞ്ഞതും ആകെ ഷോക്ക് ആയി.... എബിയെ നോക്കിയതും അവൻ എന്നെ തന്നെ നോക്കി നില്കുകയാണ്....

"എന്താടാ... അവള് പറഞ്ഞിട്ട് പോയത്...?( എബി ) "ഒന്നുല്ല്യ...."ഞാൻ ഒന്നും പറയാൻ നിന്നില്ല...... ചെയറിൽ ഇരിന്നു...... പക്ഷെ.. അവൻ വെറുതെ വിട്ടില്ല... എന്റെ... മുഖം മാറിയാൽ അവൻ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അവൻ.... നിർബന്ധിക്കാൻ തുടങ്ങി..... "അവൾ പറഞ്ഞതിൽ... തെറ്റൊന്നും ഇല്ല... എബി ........ഉപ്പ മരിച്ചു എന്നെ വളർത്താൻ എന്റെ ഉമ്മച്ചി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്..... എന്റെ ഓർമ്മ വെച്ച കാലം തൊട്ടേ... ഞാൻ കാണുന്നത്... ആലിയയുടെ വീട്ടിലെ.. അടുക്കള പണിക്കാരിയായിരുന്ന..എന്റെ ഉമ്മാനെയാണ് .അന്ന് എനിക്ക്...ആറ് വയസ്സൊള്ളു ..........ഉമ്മ പണിയെടുക്കുമ്പോൾ... ഞാൻ ആലിയയുടെയും.. അവളുടെ അമ്മായിയുടെ മകൻ അഞ്ചലിന്റെയും കൂടെ കളിക്കും....അവർക്ക് 2 പേർക്കും അന്ന്.....5 വയസ്സ് ആണ്....... കളിയിൽ അവരുടെ ഭാഗത്തുള്ള തെറ്റ് പോലും അവരെന്റെ ഭാഗത്താണെന്ന് പറയും... ആലിയ അന്നും ഭയങ്കര ദേഷ്യക്കാരി ആയിരുന്നു..... ഒരിക്കൽ അവളുടെ കളിപ്പാട്ടം.... ഞാൻ എടുത്തെന്നും പറഞ്ഞു അവളെന്നെ..... കല്ലെടുത്തെറിഞ്ഞു....അതെന്റെ നെറ്റിയിലായാണ് കൊണ്ടത്...നെറ്റി പൊട്ടി ചോര ഒലിച്ചു ആകെ സീൻ ആയി........ആ മുറിപാട് ഇന്നും എന്റെ നെറ്റിയിലുണ്ട്..........അത് ഞാൻ ഉമ്മാനോട് പറയുമ്പോൾ ആ പാവം എന്നെ കെട്ടിപിടിച്ചു...

കരഞ്ഞു കൊണ്ട് പറഞ്ഞു....... സാരമില്ല...... നമ്മൾ അവരുടെ ഔദാര്യത്തിൽ കഴിയുന്നവരാണ് അതുകൊണ്ട്... അവരെന്തു ചെയ്താലും.... തിരിച്ചൊന്നും പറയരുതെന്ന്.....ഇനി ഉമ്മാന്റെ കുട്ടി അങ്ങോട്ട് വരണ്ട.... അതിനു ശേഷം ഞാൻ അങ്ങോട്ട് പോയിട്ടേ ഉണ്ടായിരുന്നില്ല........ഉമ്മ പോയാൽ ഞാൻ അവധി ദിവസങ്ങളിൽ.... എന്റെ അയൽവാസി ഫാസിലിന്റെ വീട്ടിൽ പോകും..... ഒരിക്കൽ അവളുടെ ഉമ്മ അർഹം... (അവളുടെ )അനിയനെ പ്രസവിച്ചു കിടക്കുമ്പോൾ എന്റെ ഉമ്മാക് പണി കൂടുതലായി....അപ്പോൾ സഹായിക്കാൻ വേണ്ടി ഞാനും ചെന്നു....അപ്പോഴേക്കും 6വർഷം കഴിഞ്ഞിരുന്നു..... അവളും അഞ്ചലും സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കുകയായിരുന്നു.... പെട്ടന്നവൾ വീണതും... ഞാൻ ഓടി പോയി എഴുന്നേൽപ്പിച്ചു... ആ പരിചയത്തിന്റെ മുകളിൽ ഞങ്ങൾ 3പേരും വീണ്ടും...നല്ല കൂട്ടായി..........അങ്ങനെ ആ ഫ്രണ്ട്ഷിപ് മുന്നോട്ട് പോകുമ്പോഴാണ് ഞാൻ അവളെ മനസ്സിലാക്കി തുടങ്ങിയത്... ദേഷ്യകാരി ആണെങ്കിലും... നല്ല സ്നേഹമായിരുന്നു... നല്ല ഹെൽപ്പിങ് മെന്റാലിറ്റി ഉണ്ടായിരുന്നു....അതൊക്കെ കൊണ്ട് എനിക്ക് അവളോട് വല്ലാത്തൊരു അട്രാക്ഷനും... ഇഷ്ടവും. തോന്നി ഞാൻ അത് ചെന്ന് ഫാസിലിനോട് പറഞ്ഞു........

അപ്പൊ അവൻ പറഞ്ഞു പോയി പറയാൻ... ഞാൻ പേടിയാണെന്ന് പറഞ്ഞതും... അവൻ നിർബന്ധിക്കാൻ തുടങ്ങി... കിട്ടിയ അവസരത്തിനു വേണ്ടി.. ഞങ്ങൾ കാത്തിരുന്നു........" പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു patient വന്നു... അവരെ പറഞ്ഞയച്ചപ്പോൾ... എബി വീണ്ടും തുടങ്ങി... "എന്നിട്ട്... കാത്തിരുന്നിട്ട് ബാക്കി പറ "(എബി ) "അത്.. പറയണോ.... മൊത്തം നാറ്റ കേസാണ് " "നീ .... പറ..."(എബി )എബി നിർബന്ധിക്കാൻ തുടങ്ങി..... "അങ്ങനെ ഇരിക്കെ...അവളുടെ birthday വന്നു എന്ത് ഗിഫ്റ്റ് കൊടക്കണമെന്ന് ആലോചിരിക്കുമ്പോഴാണ്...... ഞാൻ ഫാസിലിനോട് ഐഡിയ ചോദിച്ചത്.....അവൻ എനിക്കൊരു കിടിലൻ ഐഡിയ പറഞ്ഞു തന്നു.... ആദ്യം കുറെ മടിച്ചെങ്കിലും... എനിക്കവളോടുള്ള ഇഷ്ടം അങ്ങനെ... അവളറിയട്ടെ എന്ന് ഞാനും കരുതി.... എന്റെ അന്നത്തെ പൊട്ട ബുദ്ദിയിൽ ഞങ്ങൾക്ക് തോന്നിയ ചീഞ്ഞ ഐഡിയ....... പിറ്റേന്ന്... Birthday പാർട്ടി ഒക്കെ കഴിഞ്ഞ്......എല്ലാരും പോയി...അവൾ ഒറ്റക്കിരിക്കുമ്പോൾ .. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു...

ഗിഫ്റ്റ് തരാന്നും പറഞ്ഞു അവളോട് കണ്ണടക്കാൻ.. പറഞ്ഞു... അവൾ കണ്ണടച്ചതും.... ഞാൻ അവളുടെ കവിളത്ത്.. ഒരുമ്മ കൊടുത്തു..... അവൾ എന്നെ തള്ളിയിട്ടു കരയാൻ തുടങ്ങി...എന്നിട്ട് ഞാൻ ഉപ്പാനോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞു ഓടി പോയി... പേടിച്ചു ഞാനും വീട്ടിലേക്കോടി പോയി.... വൈകുന്നേരം അവളുടെ ഉപ്പ വീട്ടിലേക്ക് വന്നു ഉമ്മാനോട് കാര്യം പറഞ്ഞു....ഉമ്മ എന്നെ ഒരുപാട് തല്ലി...ആ തല്ലിന്റെ കൂടെ എന്റെ അട്രാക്ഷനും പോയി........ അതിനു ശേഷം ഞാൻ ആ വീട്ടിൽ ക്ക് ഇതുവരെ പോയിട്ടില്ല....പക്ഷെ അവൾ വെറുതെ ഇരുന്നില്ല.... അവളെക്കൊണ്ടാവുന്ന ശിക്ഷകളെല്ലാം തരും....അവൾ ഞാൻ മോശക്കാരനാണെന്ന് എല്ലാവരോടും പറയും... അങ്ങനെ കുറേ...പിന്നീട് കുറേ ആയപ്പോൾ എല്ലാരും അതൊക്കെ മറന്നു... പിന്നെ... ഞാൻ കുറച്ചു വലുതായപ്പോൾ ഉമ്മാനോട് അവളുടെ വീട്ടിലെ പണിക്ക് പോകരുതെന്ന് പറഞ്ഞു എന്നെ കൊണ്ടാവുന്ന രീതിയിലെല്ലാം സമ്പാദിച്ചു ഉമ്മാനെ നോക്കി അതിനിടയിൽ കഷ്ടപ്പെട്ട് പഠിച്ചു.... പിന്നീട് ഞാൻ അവളെ ഇപ്പോഴാണ് കാണുന്നത്... " "അപ്പൊ അതാണ് കാര്യം..."  .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story