QIZA ♥️: ഭാഗം 4

qiza

രചന: SANVI

വീട്ടിലെത്തി.. ഫ്രഷ് ആയി.. ഇന്ന് നടന്നതൊക്കെ ഓർത്തിരിക്കുമ്പോഴാണ് അഞ്ചൽ വന്നത്... സംസാരിക്കുന്നതിനിടയിൽ.. ആദിൽ ന്റെ കാര്യവും പറഞ്ഞു .. പക്ഷെ അത്... അവനിഷ്ടപ്പെട്ടില്ല...അവൻ ദേഷ്യപ്പെടാൻ തുടങ്ങി...... "ആലി... നീ.. ഇന്ന് ...ചെയ്തത് വളരെ മോശമായിപ്പോയി...."(അഞ്ചൽ ) "എന്ത് മോശം... ഞാൻ ഉള്ളത് തന്നെയല്ലേ... പറഞ്ഞത്... പിന്നെ.. എന്നെകൊണ്ട് പറയിപ്പിച്ചതല്ലേ...??? "നീ.... എന്ത് ന്യായീകരണം... കണ്ടെത്തിയാലും...തെറ്റ് തെറ്റ് തന്നെയാണ്... ആലി...... കുട്ടികാലം തൊട്ടേ...... എല്ലാ സൗകര്യങ്ങളോട് കൂടി വളർന്ന നീയും ഒരു സൗകര്യവുമില്ലാതെ വളർന്ന അവനും തമ്മിൽ ഒരുപാട് വ്യതാസമുണ്ട്... ലോകത്ത് എല്ലാവരും ഒരുപോലെ ആകില്ലല്ലോ... ആലി.... നിനക്കെങ്ങനെ ഇത്രേം തരം താഴ്ന്ന് ചിന്തിക്കാൻ കഴിഞ്ഞു.. " (അഞ്ചൽ) " പിന്നെ ഞാൻ അവനെ അഭിനന്ദിക്കണമായിരുന്നോ....??? എൻ്റെ സ്ഥാനത്ത് നീയാണെങ്കിലും... അത് തന്നെ ചെയ്യും... അത്രക്കുണ്ടായിരുന്നു... അവൻ്റെ പരിഹാസം... " " എൻ്റെ... ആലീ..... ഒരാൾ നമ്മളെ... എന്തെങ്കിലും ഒരു കുറവിൻ്റെ പേരിൽ പരിഹസിച്ചാൽ... അതിനുള്ള മറുപടി.. ആ കുറവ് നികത്തി കാണിക്കലാണ്.. അല്ലാതെ...... കുട്ടികളെ പോലെ പെരുമാറുകയല്ല....... പിന്നെ... നിനക്കവനെ പണ്ടേ...കണ്ണെടുത്താൽ കണ്ടുകൂടല്ലോ....???( അഞ്ചു )

" അത് അവൻ്റെ കയ്യിലിരുപ്പ് കൊണ്ടല്ലേ...? " "അതിനുമാത്രം തെറ്റൊന്നും അവൻ ചെയ്തിട്ടില്ല.... അതൊക്കെ കുട്ടികാലത്തുള്ള തമാശകളായി കണ്ടാൽ പോരെ..... കല്യാണം കഴിഞ്ഞു പോയ പിന്നെ... നീ അവന്റെ... പൊടിപോലും കാണില്ല...വെറുതെ എല്ലാവരുടെയും വെറുപ്പ്‌ വാങ്ങി വെക്കണോ...."(അഞ്ചൽ ) "കല്യാണോ... ഒന്ന് പോടാ... ഞാനിപ്പോഴൊന്നും കെട്ടിപോകുന്ന കാര്യം ചിന്തിച്ചിട്ട് പോലുമില്ല .." "നീ... ഇതും പറഞ്ഞിരുന്നോ.... അവിടെ ചെക്കൻ വരെ റെഡിയാണ്..... "(അഞ്ചൽ ) "ചെക്കനോ....... നീ എന്തൊക്കെയാ ഈ പറയുന്നത്...?? "എന്റെ.... ആലിയ അഞ്ചുമേ.... എളാപ്പമാരും മൂത്താപ്പമാരും ഒക്കെ കൂടി തീരുമാനമെടുത്തു കഴിഞ്ഞു... ഇനി നീ കൂടെ അറിയാനുള്ളു.... ചെക്കൻ...നാട്ടിൽ വരേണ്ട താമസമേ ഒള്ളൂ.....പിന്നെ കല്യാണം കഴിഞ്ഞാൽ എന്റെ ആലി മോൾ ഗൾഫിൽ സെറ്റിൽ ആവും.....പിന്നെ നമുക്കൊക്കെ കാണാൻ കിട്ടോ....? ..."(അഞ്ചൽ ) "അതിന് ഞാൻ എവിടെയും പോകുന്നില്ല......അല്ല... ഏതാ ആ .... കൊരങ്ങൻ .......??"

" നിന്റെ... ഉപ്പന്റെ...അതായത്.. എന്റെ മാമന്റെ...ഫ്രണ്ട് ന്റെ മകൻ ..കൊരങ്ങൻ ഒന്നുമല്ല...നല്ല... മൊഞ്ചൻ.ആണ്..... ഗൾഫിൽ ബിസിനസ്‌ ആണ്.... നെയിം.... എനിക്കറിയില്ല..."(അഞ്ചൽ ) "എനിക്കൊരു മൊഞ്ചനും വേണ്ട..... അവൻ എന്നെ കാണാൻ വന്നാൽ ഞാൻ അവനെ... ഇവിടുന്ന് അടിച്ചു ഓടിക്കും.... ..എന്റെ അഞ്ചു... ഞാനൊന്ന്... ഫ്രീ ആയി നടന്നോട്ടെ...." "എടി... പെണ്ണേ... വെറുതെ... കളിക്കാൻ നിൽക്കല്ലേ നിന്റെ കാര്യം കഴിഞ്ഞിട്ട് വേണം.. എനിക്ക് കെട്ടാൻ..." "നീ... കെട്ടിക്കോ... നിന്നെ ഞാനിവിടെ പിടിച്ചു വെച്ചിട്ടൊന്നും ഇല്ലല്ലോ...??" "അതെങ്ങനെ... ശെരിയാവും... ഉത്തരവാദിതത്വ മുള്ള ഒരാങ്ങളക്ക് ചേർന്നതാണോ...അത് .?? "മോനെ... അഞ്ചു... എന്റെ കാര്യം കഴിഞ്ഞിട്ടെ... നിന്റെയും ഷെസിന്റെയും കാര്യം... വീട്ടിൽ അവതരിപ്പിക്കാൻ പറ്റുകയൊള്ളു.... അതല്ലേ... കാര്യം..... അതിനല്ലേ നീ ഇങ്ങനെ..... ധൃതി കാണിക്കുന്നത്...?? ." "മ്മ്... സത്യം ഷെസിൻ ന്റെ വീട്ടുകാർ കല്യാണം നോക്കാൻ തുടങ്ങി... ഇത്രേം കാലം പഠിപ്പെന്നും പറഞ്ഞു പിടിച്ചു നിന്നു ഇനി അത് പറയാൻ പറ്റില്ല അതാ..." "അത്.. നീ പേടിക്കണ്ട നിന്റെയും ഷെസിന്റേം കാര്യം അമ്മായിയോട് ഞാൻ പറഞ്ഞു സെറ്റ് ആക്കി തരും പോരെ...??? "അത്...കേട്ടാൽ മതി.."

അവൻ... പോയി കഴ്ഞ്ഞിട്ട്.. ഞാൻ ഒരു പാട് ചിന്തിച്ചു.... ഞാൻ പറഞ്ഞത് കുറച്ചു കൂടിപ്പോയോ....???.. അങ്ങനെ പറയണ്ടായിരുന്നു..... അല്ല... അവൻ എന്നെ കളിയാക്കിയതുകൊണ്ട് അല്ലെ.... അവൻ അങ്ങനെ ചെയ്യാൻ പാടില്ലല്ലോ.....?? അവന്റെ ഭാഗത്തും തെറ്റില്ലേ....??ആ... ഞാനെന്തിനാ അതൊക്കെ ചിന്തിക്കുന്നത്..... പിന്നീട്.... കുറച്ചു ദിവസം എനിക്ക് ലാബിൽ മാത്രമായിരുന്നു ഡ്യൂട്ടി... അത് എനിക്ക് വലിയ ആശ്വാസമായിരുന്നു...പക്ഷേ... Blood എടുക്കാൻ അറിയാതെ എങ്ങനെ... ഒരു പെർഫെക്ട് ടെക്നിഷൻ ആകും..... "ആലിയ... ഇപ്പൊ വന്നിട്ട് 15ഡേയ്‌സ് ആയില്ലേ....,"(ഇൻചാർജ് ) ഞാൻ അതെന്ന് തലയാട്ടി.... "എന്നാൽ ഇനി 2ഡേയ്‌സ് കളക്ഷനിൽ നിൽക്ക്.... എബി ഒരാഴ്ച നൈറ്റ്‌ ആണ്....അത് കൊണ്ട് സീറോ കളക്ഷനിൽ.... ആദിൽ മാത്രമേ ഒള്ളൂ.... അവിടെ തിരക്ക് കൂടുതലാണ്...." അത് കേട്ടതും....എനിക്ക് വീണ്ടും....നെഞ്ചിടിപ്പ് കൂടി....ഇനിയും അങ്ങോട്ട് തന്നെ..... "ആലിയ... ഇപ്പൊ blood എടുക്കാൻ.... Ok..അല്ലെ...??..."(ഇൻചാർജ് ) "ഒക്കെ ആണ്..."ഒക്കെ അല്ലെന്ന് ഇനിയും പറഞ്ഞാൽ നാണക്കേടാണ്... പിന്നെ ചീത്ത പറയും.... അത് പേടിച്ചു ഒക്കെ പറഞ്ഞു... ഞാൻ പേടിയോടെ വീണ്ടും കളക്ഷനിലേക്ക് നടന്നു.... ഭാഗ്യത്തിന് ശത്രു ആണെങ്കിലും ആദിലുണ്ട്... ഞാൻ തനിച്ചല്ല...

കുറച്ചു... ആശ്വാസം തോന്നി.... ഞാൻ പതുക്കെ അവിടെ ഉള്ള ചെയറിൽ ചെന്നിരുന്നു... ആദിൽ നല്ല ടൈപ്പിംഗ്‌ ലാണ് എന്നെ കണ്ടിട്ടുണ്ടെങ്കിലും.... മൈൻഡ് ആക്കുന്നില്ല... ഞാൻ അങ്ങോട്ടും നോക്കാൻ നിന്നില്ല.... അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു patient കയറി വന്നത്... ആദിൽ നല്ല ടൈപ്പിങ്ങിൽ ആണ്... വേണ്ട ആരെയും ആശ്രയിക്കേണ്ട... എന്ന് കരുതി... എവിടെന്നോ... കിട്ടിയ ധൈര്യത്തിൽ എടുക്കാൻ തന്നെ തീരുമാനിച്ചു.... പതുക്കെ..... ടോർണികേറ്റ്റർ കെട്ടി... Sterilize ചെയ്ത്... നീഡിൽ... കയറ്റിയെങ്കിലും ബ്ലഡ്‌ വന്നില്ല.... പേടി കൂടി വന്നു....നേരെത്തെ കിട്ടിയ ധൈര്യമൊക്കെ ചോർന്നു പോയപോലെ..... Patient നെ നോക്കിയതും അവർക്ക് ദേഷ്യം വന്നിട്ടുണ്ട് ........ "കുറേ...... നേരമായല്ലോ... കുത്തുന്നു.... ഇതുവരെ കിട്ടിയില്ലേ..."(patient ആണ് ) ഞാൻ കിടന്നു വിയർക്കാൻ തുടങ്ങി...ആകെ... പേടി തോന്നി......... പെട്ടെന്ന് രണ്ടു കൈകൾ വന്ന്... എന്നെ സപ്പോർട്ട് ചെയ്ത്....നീഡിൽ പതുക്കെ കയറ്റാൻ തുടങ്ങി... നോക്കിയപ്പോൾ ആദിൽ ആണ്.......ഞാൻ ആകെ അത്ഭുത പെട്ടു.... അവന്റെ മുഖത്തേക്ക് നോക്കിയെങ്കിലും....

. അവൻ ബ്ലഡ്‌ എടുക്കുന്നതിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്...... . Patient പോയിട്ടും... ഞാൻ ആ ഷോക്കിൽ തന്നെ ആയിരുന്നു...... അന്നേരം... എന്റെ മനസ്സിൽ ആദിലിനോടുള്ള ദേഷ്യമൊക്കെ പോയി... പകരം.. ഒരു രക്ഷകനായി തോന്നി... പക്ഷെ ആൾ ആ ഭാഗത്തേക്ക് നോക്കുന്നെ ഇല്ല ഫുൾ ഫോണിൽ തന്നെയാണ്.....ഒരു താങ്ക്സ് പറയണമെന്നുണ്ടായിരുന്നു പക്ഷെ... അവന്റെ ജാഡ കണ്ട.. പറയാൻ തോന്നില്ല.... വൈകുന്നേരം വരെ ബോറടിച്ചു അവിടെ ഇരുന്നു.. അതിനിടയിൽ ഒരുപാട് patients വന്നുപോയി... ആദിൽ വന്ന് ബ്ലഡ്‌ എടുക്കും...എല്ലാം അവൻ തന്നെ ചെയ്യും.. ഒരു കോട്ടൺ എടുക്കാൻ പോലും എന്നോട് പറയില്ല .. മനഃപൂർവ്വം അവോയ്ഡ് ചെയ്യുന്നപോലെ..... എനിക്ക്.. നല്ല വിഷമം തോന്നി.... ഡ്യൂട്ടി... കഴിഞ്ഞിറങ്ങുമ്പോൾ ഒന്ന് യാത്രപറയുമെന്ന് കരുതി പക്ഷെ... അതും ഉണ്ടായില്ല..നേരെത്തെ.. അവിടെന്ന്...ഇറങ്ങിപ്പോയി...... എന്തോ ചെറിയ വിഷമം മനസ്സിൽ.. വീട്ടിലെത്തുന്നത് വരെ അത് തന്നെ ആയിരുന്നു... ചിന്ത..... വീട്ടിലെത്തി... ഫ്രഷ് ആയി.....ഫുഡ്‌ ഒക്കെ കഴിച്ച്.......ഇരിക്കുമ്പോഴാണ്... ഫോണിലേക്ക് ഒരു കാൾ വന്നത്..... .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story