QIZA ♥️: ഭാഗം 5

qiza

രചന: SANVI

ഏതോ അറിയാത്ത നമ്പറിൽ നിന്നാണ് ഞാൻ എടുക്കണോ... വേണ്ടേ.. എന്ന്.....ആലോചിച്ചു നിന്നപ്പോഴേക്കും കാൾ കട്ട്‌ ആയി..... വീണ്ടും... അടിച്ചപ്പോൾ...... രണ്ടും കല്പിച്ചു... ..... ഞാൻ എടുത്തു.... "ഹലോ....... ആലിയ അല്ലെ..." അപ്പുറത്തുനിന്നും ഒരാണിന്റെ ശബ്ദം.... "അതെ... നിങ്ങൾ ആരാ....??... "ഞാൻ.... നിനക്ക് വേണ്ട പെട്ട ഒരാളാണ്.. " "വേണ്ട പെട്ട... ആൾക്ക് പേരില്ലേ.... പിന്നെ എനിക്ക് വേണ്ടപ്പെട്ടവരൊക്കെ ഇപ്പൊ എന്റെ കൂടെ തന്നെ ഉണ്ട്........." ഞാൻ ദേഷ്യത്തിൽ തന്നെ പറഞ്ഞു......... " ... നല്ല ദേഷ്യക്കാരി ആണല്ലോ..... പേരു പറഞ്ഞാലും.... അറിയാൻ വഴിയില്ല.... കാരണം നമ്മൾ തമ്മിൽ... നേരിട്ട്...കണ്ടിട്ടില്ല...... പക്ഷെ... ഞാൻ ആലിയനെ കണ്ടിട്ടുണ്ട്....... നേരിട്ടല്ല... ഫോട്ടോയിൽ..... " "ഹലോ.... നിങ്ങൾ... ആരാണെന്ന് എനിക്കറിയണമെന്നില്ല...... ഇനി ഈ ഫോണിലേക്ക് വിളിക്കരുത്..." "അയ്യോ... കട്ട്‌ ആക്കല്ലേ... എന്റെ.. പേരു...ഇഹാൻ ഉമർ....." "നിങ്ങളെ പേര് എന്തായാലും എനിക്കെന്താ.... ഇനി എന്റെ ഫോണിലേക് വിളിക്കരുത്...." അത്രയും പറഞ്ഞു ഫോൺ കട്ട്‌ ആക്കി....

കിടക്കാൻ നേരം വീണ്ടും...... അത് തന്നെ ഓർത്തു.....ഇഹാൻ ഉമർ... അങ്ങനെ ഒരാൾ എന്റെ... ജീവിതത്തിൽ... ഉണ്ടായിട്ടേ.. ഇല്ല......എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല.... അങ്ങനെ 2ഡേയ്‌സ് കടന്നു പോയി...ലാബിൽ തന്നെ ആയിരുന്നു..അത് കൊണ്ട് തന്നെ ആദിൽനെയും എബിയേയെയും... ഒന്നും.... കണ്ടിരുന്നില്ല... "ആലിയ " ലാബ് ഇൻചാർജ് ആണ്... "ആലിയ..നാളെ മുതൽ ഒരാഴ്ച്ച...നൈറ്റ്‌ എടുക്കേണ്ടി വരും... കുഴപ്പമില്ലല്ലോ...??.." ഞാൻ ഇല്ലെന്ന് പറഞ്ഞു....എന്നാലും വീട്ടിൽ ഉപ്പ സമ്മതിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു..... വീട്ടിലെത്തി ഉപ്പാനോട് കാര്യം പറഞ്ഞു...ആദ്യം കുറേ എതിർത്തെങ്കിലും... അവസാനം സമ്മതിച്ചു..... പിറ്റേന്ന് വൈകീട്ട് അഞ്ചൽ.. തന്നെയാണ്... കൊണ്ടുവിടാൻ വന്നത്.... "ആലി.... നിനക്ക് പേടി ഇല്ലേ..."കാർ ഓടിക്കുന്നതിനടയിൽ അഞ്ചൽ ചോദിച്ചു..... "പേടിയോ എന്തിന്..." "അല്ല... ഈ ഹോസ്പിറ്റലിൽ നൈറ്റ്‌ ന്നൊക്കെ പറയുമ്പോൾ.... അവിടെ മോർച്ചറി ഒക്കെ ഉള്ള വല്ല്യ ഹോസ്പിറ്റൽ അല്ലെ.... വല്ല ശബ്ദവും കേട്ട നീ...പേടിക്കരുത്....." "എടാ... അങ്ങനെ ഒന്നും പറയല്ലേ.....

എനിക്ക് അതൊക്കെ കേൾക്കുന്നതേ... പേടിയാണെന്ന് നിനക്കറിയില്ലേ..... ." "ഇത്രേം പേടിയുള്ള നീ... വെറുതെ... റിസ്ക് എടുക്കണോ...??? "പോടാ.... തെണ്ടി... ഓരോന്ന് പറഞ്ഞു എന്നെ പേടിപ്പിക്കാൻ വേണ്ടി......." സംസാരിക്കുന്നതിനിടെ ഹോസ്പിറ്റലിൽ എത്തി അപ്പൊ സമയം 7ആവരായിയിയുന്നു.... ലാബിലേക്ക് ചെന്നതും... അവിടെ തിരക്കില്ലാത്തതുകൊണ്ട്.. എന്നോട്.. ബ്ലഡ്‌ ബാങ്കിലേക്ക് ചെല്ലാൻ പറഞ്ഞു.... ഞാൻ അങ്ങോട്ട് ചെന്നതും... അവിടെ റിസപ്ഷനിൽ തന്നെ....എബിയും... ആദിലും... പിന്നെ.. ഒരു ചേച്ചിയും ഉണ്ട്..... അവർ മൂന്നുപേരും... കൂട്ടം കൂടി സംസാരിച്ചിരിക്കുകയായിരുന്നു...എന്നെ കണ്ടതും... "അല്ല... ആരിത്... ആലിയ യോ... വരണം.. വരണം.. ഇതാണ്.. ഞങ്ങളുടെ ലോകം.."എന്നെ കണ്ടതും എബി ചിരിച്ചു കൊണ്ട് പറഞ്ഞു... ആദിൽ അവിടെന്നെഴുന്നേറ്റ് പോയി.. അത് മനപൂർവം ആണെന്ന്.....ഞാൻ ഉറപ്പിച്ചു.... എബി അവിടെ നിന്നിരുന്ന....ചേച്ചിക്ക് എന്നെ പരിജയ പെടുത്തി കൊടുത്തു.... ഒരുപാട് നേരമായിട്ടും... ആദിൽ അങ്ങോട്ട് വന്നതേ ഇല്ല.... .

ഒരുപാട് മുറികൾ ഉണ്ട്.. അവിടെ ... എബി എല്ലാം പരിജയ പെടുത്തി തന്നു....ക്രോസ്സ് മാച്ചിംഗ് റൂമിലെത്തിയതും... ആദിൽ അവിടെ ഉണ്ടായിരുന്നു.... "നീയെന്താ... ഇവിടെ തനിച്ചിരിക്കുന്നത്...."എബി ആദിൽ നോട്‌ ചോദിച്ചു....ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി... എനിക്കെന്തോ പോലെ തോന്നി... ഞാൻ വന്നത് കൊണ്ടായിരുക്കും...വല്ലാത്ത കുറ്റബോധം തോന്നി... ഒരു സോറി പറയാമെന്നു കരുതി... ഇരിക്കുമ്പോഴാണ് എബി... അവിടെന്ന് പോയത്...ആദിലാണെങ്കിൽ എവി ടേക്കും നോക്കുന്നില്ല... ഫോണിൽ തോണ്ടി ഇരിക്കാണ്.... ഞാൻ അങ്ങോട്ട് ചെന്ന് മിണ്ടാൻ തന്നെ തീരുമാനിച്ചു....പെട്ടെന്ന് ആദിൽ അവിടെന്നിറങ്ങി പോയി..... എനിക്ക് നല്ല സങ്കടം തോന്നി... ഞാൻ എബി യുടെ അടുത്തേക്ക് തന്നെ ചെന്നു.... "എബീ...."ആദിൽ വിളിക്കുന്നത് കേട്ട് എബി അങ്ങോട്ട് ചെന്നു.... കൂടെ ഞാനും ചെന്നു......ആദിൽ ഒരുപാട്..പെട്ടിയും മറ്റും പിടിച്ചു അവിടെ നിൽക്കുന്നത് കണ്ടു.... "എബി... ഇത്...ഒന്ന് സഹായിച്ചേ...ഇത് മുഴുവൻ ഇവിടെതെ വേസ്റ്റ് ആണ്... ഇത് നമുക് താഴെ ഗോഡൗണിൽ കൊണ്ടുപോയി വെക്കാം ...."

"എന്റെ...... ആദിലെ... നിനക്കെന്തിന്റെ കേടാ.... എനിക്കൊന്നും വയ്യ... നീ തനിച്ചു പൊയ്ക്കോ... വേണെങ്കിൽ ആലിയനെ കൂട്ടിക്കോ..." "നീ... വരുന്നുണ്ടോ... എബി..." "ഞാൻ... ഇല്ലന്ന് പറഞ്ഞാൽ ഇല്ല...."എന്നിട്ട്.. എബി എന്നോട് പറഞ്ഞു..... "ആലിയ... നീ ഒന്ന് ചെല്ല് "..... അത് കെട്ടതും ആദിൽ ഒറ്റക്ക് പോകാൻ തുടങ്ങി...... ഒരു ബോക്സ്‌ എടുത്തു ഞാനും.. ചെന്നു പിറകെ...... എന്നെ കണ്ടിട്ടും കാണാത്തപ്പോലെ നടക്കുകയാണ്..... ഒരുപാട് സ്റ്റെപ്സ് ഇറങ്ങി മടുത്തു വരേണ്ടിയിരുന്നില്ലെന്ന് വിചാരിച്ചു... അത്രക്ക് താഴെ ആയിരുന്നു.... അവിടെത്തി... സാധനം ഒക്കെ അവിടെ വെച്ച് തിരിച്ചു പോകാൻ നിന്നതും... ആദിലിനെ പെട്ടന്ന് കാണാതെ ആയി... എനിക്ക് പേടി ആകാൻ തുടങ്ങി.... അവിടെ ആണെങ്കിൽ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളു..... പെട്ടെന്ന് അഞ്ചൽ പറഞ്ഞ കാര്യം മനസ്സിലേക്ക് വരാൻ തുടങ്ങി..... പതുക്കെ പിറകിലേക്ക് തിരിഞ്ഞു നോക്കി തിരിഞ്ഞുനോക്കി.... മുകളിലോട്ടുള്ള സ്റ്റെപ്സ് കയറി..... ആകെ വഴി തെറ്റിയ പോലെ...നേരെ എത്തിയത്.. മോർച്ചറി യുടെ വാതിലിനു മുന്നിൽ.....

പേടി അധികരിച്ചു അന്നേരം അവിടെ ഒന്നും ഒരാളെയും കാണാനില്ലായിരുന്നു.....പേടിച്ചു വിയർക്കാൻ തുടങ്ങി........ പെട്ടെന്ന്... "നീയെന്താ... ഇവിടെ..നില്കുന്നത്... വരുന്നില്ലേ...?." ശബ്ദം കെട്ടതും... പേടിച്ചു തിരിഞ്ഞു നോക്കിയതും... ആദിൽ..എനിക്ക് ദേഷ്യവും കരച്ചിലും വന്നു... "നിനക്കെന്താടാ.... പറഞ്ഞിട്ട് പൊയ്ക്കൂടേ.... "ബാക്കി വായിൽ വന്ന ചീത്ത ഒക്കെ അവനെ വിളിച്ചു...... " ഓ.. പിന്നെ... മൂത്രമൊഴിക്കാൻ പോകുമ്പോഴും.. നിന്നോട്.. സമ്മതം ചോദിച്ചല്ലേ... പോകേണ്ടത്... " പക്ഷെ.. അപ്പോഴും എന്റെ പേടി വി ട്ടിരുന്നില്ല....... അവിടെ ഇരുന്ന് കരയാൻ തുടങ്ങി... അത് കണ്ടിട്ടാവണം.. ആദിൽ ആകെ കിളി പോയി നിൽക്കാണ്.... എന്നിട്ട് എന്റെ അടുത്ത് വന്നിരുന്നു.... "..സോറി... നിനക്കിത്ര പേടി ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു..... വായോ.. പോകാം..."(ആദിൽ ) പക്ഷെ... അതൊന്നും എനിക്ക് ചെവി കേട്ടില്ല... ഞാൻ അപ്പോഴും..അവിടെ തന്നെ ഇരുന്നു.. "നീ... വാ.. ഇവിടെ ഇങ്ങനെ അതിക നേരം ഇരിക്കാൻ പറ്റില്ല... "അത് പറഞ്ഞതും ഞാൻ വീണ്ടും പേടിച്ചു.. വേഗം അവന്റെ...കൂടെ പോയി.. നടക്കുന്നതിനിടയിൽ..... "സത്യം... ആയിട്ടും... നിനക്കിത്ര പേടി ഉണ്ടെന്ന് ഞാൻ കരുതിയില്ല..."(ആദിൽ ) "നിനക്ക്... പേടിയില്ലേ..."ഞാൻ തിരിച്ചു ചോദിച്ചു....

"പേടിയുണ്ട്......പേടി ഇല്ലെന്നൊന്നും പറയുന്നില്ല..... പക്ഷെ... നിന്റെ അത്ര ഇല്ല......നീ... നിന്റെ.. മുഖം ശെരിക്കും ഒന്ന് കണ്ണാടിയിൽ ചെന്ന് നോക്ക്....... ആകെ....... ചുവന്നിട്ടുണ്ട്....."എന്നിട്ട് ചിരിക്കാൻ തുടങ്ങി.. എനിക്കും ചിരി വന്നു..... "നമ്മുക്ക്... ..ഒരോ ..ചായ.. ആയാലോ ...?എന്നിട്ട് അവൻ അവിടെ ഉള്ള cafteria യുടെ അടുത്ത് ചെന്ന് അവിടെത്തെ ചെയറിൽ ചെന്നിരുന്നു...ഇരുന്നു...ചായ ഓർഡർ ചെയ്തു..... ഞാനും അവൻ ഓപ്പോസിറ്റ് ആയി ഇരുന്നു....... എന്ത് പറയണമെന്നൊന്നും അറിയില്ലായിരുന്നു... ഒരു മടിപോലെ.... ഞാൻ.. ചുറ്റും നോക്കി ഇരുന്നു.... "ആദിൽ... പുറത്തല്ലേ... പഠിച്ചത്... അപ്പൊ വീട്ടിൽ ഉമ്മ ഒറ്റക്കായിരുന്നില്ലേ...." "ആ പാവം എന്നും ഒറ്റക്കല്ലേ..... ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.... " അവൻ പറഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു... "സോറി ആദിൽ.. ഞാൻ അന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നു... " .... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story