QIZA ♥️: ഭാഗം 8

qiza

രചന: SANVI

Food ഒക്കെ കഴിച്ച് കുറച്ചു നേരം കിടന്നുറങ്ങി.. പെട്ടെന്ന് ഞെട്ടി ഉണർന്നപ്പോൾ സമയം..വൈകീട്ട് 5മണി.... ഹോസ്പിറ്റലിൽ പോകാനുള്ള തല്ലേ.... ഫോൺ എടുത്തു നോക്കിയപ്പോൾ.. അഞ്ചൽ വിളിച്ചിട്ടുണ്ട്.. സൈലന്റിൽ ആയിരുന്നത് കൊണ്ട് ഫോൺ അടിച്ചത് അറിഞ്ഞില്ല..... തിരിച്ചു വിളിച്ചപ്പോൾ ഇന്ന് വൈകീട്ട് വരാൻ പറ്റില്ല ബിസി ആണെന്ന് പറഞ്ഞു... നെറ്റ് ഓൺ ആക്കിയപ്പോൾ ഒരുപാട് മെസ്സേജ് വന്നിട്ടിട്ടുണ്ട്.... ഒന്ന് അഞ്ചു തന്നെയാണ് വരാൻ പറ്റില്ലെന്ന് msg അയച്ചിട്ടുണ്ട്... മറ്റേത് നേരെത്തെ വന്ന unknown നമ്പർ.... ഓപ്പൺ ചെയ്തു നോക്കിയപ്പോൾ.... "Iam ഇഹാൻ ഉമർ... From UAE" എന്ന് കണ്ടു.... ഇവൻ തന്നെ അല്ലെ അന്ന് വിളിച്ചത് അന്ന് ഞാൻ ഈ നമ്പർ ബ്ലോക്ക്‌ ചെയ്തതതാണല്ലോ... പിന്നെങ്ങനെ... നോക്കുമ്പോൾ ഇത് വേറെ നമ്പർ ആണ്....ഒന്നും റിപ്ലേ കൊടുത്തില്ല... വേഗം... ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി.... ഒറ്റക്ക് തന്നെ പോയി.... അപ്പോഴും ചിന്ത ആ മെസ്സേജ് തന്നെ ആയിരുന്നു ആരാണ്.. ഇഹാൻ ഉമർ... അങ്ങനെ ഒരാളെ കുറിച് ഞാൻ കേട്ടിട്ടില്ല..

പിന്നെ അയാൾക്കെങ്ങനെ എന്നെ അറിയാം.. എന്റെ നമ്പർ എങ്ങനെ കിട്ടി അങ്ങനെ ഒരുപാട് ചോദ്യങ്ങൾ.. മനസ്സിലേക്ക് കടന്നു വന്നു.... ലഭിലെത്തിയപ്പോൾ.. തിരക്കൊന്നും ഇല്ല എബി.. എന്തോ.. വായിക്കുകയാണ്.. എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു പക്ഷെ വല്ല്യ മൈൻഡ് ഒന്നും ഇല്ല.. ആദിൽ ഫോണിൽ നോക്കി ഇരിക്കുകയാണ്.... നോക്കുന്നു പോലുമില്ല.... ഞാൻ കുറേ അവിടെ നിന്നതിനു ശേഷം റിസപ്ഷനിലേക്ക് ചെന്നു... അവിടെ ഇരുന്നു ഫോണിൽ നോക്കിയപ്പോൾ വീണ്ടും msg... "How are you...???.." അത് ചോദിക്കാൻ നീ ആരാ...???ഞാൻ തിരിച്ചു റിപ്ലേ കൊടുത്തു.. എന്നിട്ട് നമ്പർ ബ്ലോക്ക്‌ ആക്കി.... പെട്ടെന്ന് ആദിൽ വന്ന്... ഞാനിരിക്കുന്ന അടുത്ത് നിന്ന് ഒരു pen എടുത്തു കൊണ്ട് പോയി...പക്ഷെ എന്നെ നോക്കുകപോലും ചെയ്തില്ല.... ഇവർക്കൊക്കെ എന്ത് പറ്റി?? പെട്ടെന്നാണ് ഞാൻ ഇന്നലെ പറഞ്ഞതിനെ കുറിച് ആലോചിച്ചത്.... ഹോ അപ്പൊ അതാണ് എല്ലാത്തിന്റെ യും മുഖം വീർത്തിരിക്കുന്നത്... ഞാൻ അവർ രണ്ടുപേരും ഇരിക്കുന്നിടത്തോട്ട് ചെന്നു..

എന്നെ കണ്ടിട്ടും കാണാത്തപ്പോലെ ഇരിക്കാണ്... "എബി... നീ ഇന്നലെ നീ ഇഷ്ടപെടുന്ന കുട്ടിയുടെ ഫോട്ടോ കാണിച്ചു തന്നു പക്ഷെ പേര് പറഞ്ഞില്ല..?? അത് ചോദിച്ചപ്പോൾ എബിയും ഒപ്പം ആദിലും എന്നെ നോക്കി "അത്... അല്ല നീ ഇതുവരെ നിന്റെ ആളെ പറഞ്ഞു തന്നില്ലല്ലോ പിന്നെ ഞാൻ എന്തിനു പറയണം...???(എബി ) എബി അങ്ങനെ പറഞ്ഞപ്പോൾ ചിരി ആണ് വന്നത് എന്റെ ആൾ... കേൾക്കാൻ നല്ല രസണ്ട്.... "എന്താ... എബി കുട്ടികളെ പോലെ.... അല്ലെങ്കിൽ വേണ്ട ഞാൻ ആദിലിനോട് ചോദിച്ചോളാം.... .. ?? എന്നിട്ട് ഞാൻ ആദിലിനെ നോക്കി ചോദിച്ചു.... "ആദിൽ... നിനക്ക്‌ പ്രേമമൊന്നുമില്ലേ...??? എനിക്ക് ചിരി വരുന്നുണ്ടെങ്കിലും പിടിച്ചു നിർത്തി നന്നായി തന്നെ അഭിനയിച്ചു... "ഇല്ല " അവൻ അങ്ങനെ പറഞ്ഞപ്പോൾ.. നെഞ്ച് ഒന്ന് കാളി.... "നീ വിഷമിക്കണ്ട... ഞാനും എബിയും കൂടി നിനക്കൊരു കുട്ടിയെ ഉടനെ തന്നെ സെറ്റ് ആക്കി തരാം... അല്ലെ എബി??? ഞാൻ എബിയെ നോക്കി പറഞ്ഞു.. അത് കെട്ടതും ആദിൽ അവിടെന്നെണീറ്റ് പോയി.... ഞാൻ എബിയെ നോക്കിയപ്പോൾ.. എബി എന്തോ പറയാൻ വേണ്ടി നിന്നു..... " ആലിയ... അവൻ.. "ഞാൻ കൈ ഉയർത്തി വേണ്ട എന്നർത്ഥത്തിൽ കാണിച്ചു.. എന്നിട്ട് ആദിലിന്റെ അടുത്തേക്ക് ചെന്നു...

തല താഴ്ത്തി ഇരിക്കുകയാണ്.. "ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് തുറന്ന് പറയണം അല്ലാതെ.. മനസ്സിൽ വെച്ചിരിക്കുകയല്ല വേണ്ടത്... എന്നാലല്ലേ അറിയാൻ പറ്റുകയൊള്ളു...???." ഞാൻ അത് പറഞ്ഞതും ആദിൽ തല ഉയർത്തി.. എന്നെ തന്നെ നോക്കി അപ്പൊ അവന്റെ കണ്ണുകൾ കലങ്ങിയപോലെ തോന്നി...അത് കണ്ടപ്പോൾ ഒരു വേദന പോലെ അത്രക്ക് ഞാൻ അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..... "ആലിയ... ഞാൻ "(ആദിൽ ) "... നീ.. എന്ത്..........അത് നിന്റെ വായിൽ നിന്ന് കേൾക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു.... അതെന്തായാലും ഈ ജന്മം നടക്കില്ലന്ന് ഉറപ്പായി........ .." അത് കേട്ടപ്പോൾ അവൻ ഒന്നും മനസ്സിലാകാതെ എന്നെ തന്നെ നോക്കി നിന്നു... "എനിക്ക് നേരെത്തെ അറിയാമായിരുന്നു.... നീ വന്നു പറയുമെന്ന് ഞാൻ കരുതി പക്ഷെ അതുണ്ടായില്ല...... നീ ഇപ്പോഴും ആ പഴയ ആദിൽ തന്നെയാണ്..."അതും പറഞ്ഞു ഞാൻ അവനെ നോക്കി ചിരിച്ചു..... അപ്പോഴും അവന്റെ മുഖത്ത് ഞെട്ടൽ മാറിയിരുന്നില്ല...അപ്പോഴേക്കും എബിയും അങ്ങോട്ട് വന്നു... "ആദിൽ.. നീ ഇങ്ങനെ നോക്കി നില്കാതെ അവളെ പ്രൊപ്പോസ് ചെയ്യ്.."(എബി ) എബി അങ്ങനെ പറഞ്ഞപ്പോൾ ആദിൽ ചുറ്റും നോക്കി എന്നിട്ട് അവിടെ ഉണ്ടായിരുന്ന.. ഒരു ഒഴിഞ്ഞ syring എടുത്തു എന്നിട്ട് മുട്ടുകുത്തി നിന്ന് എനിക്ക് നേരെ നീട്ടി... "I love you.. Aaliya.."

"എന്തായാലും... ആദിലിന് പ്രൊഫസഷൻ വിട്ടിട്ടുള്ള കളിയില്ല....... "എബി ചിരിച്ചു കൊണ്ട് പറഞ്ഞു.... ഞാൻ ചിരിച്ചു കൊണ്ട് അത് വാങ്ങി... "അപ്പൊ ആലിയ... നീ പറഞ്ഞ ആ പയ്യൻ ആദിൽ ആയിരുന്നോ...??"(എബി ) ഞാൻ അതെന്ന് തലയാട്ടി.... ഞാൻ ആദിലിനെ നോക്കിയപ്പോൾ അവനിപ്പോഴും ഞെട്ടൽ മാറീട്ടില്ല... "ഇങ്ങനെ നിന്നാൽ ശെരിയാവില്ല... എനിക്ക് ജോലി ഉണ്ട്....... പിന്നെ ഇവിടെ ക്യാമറ ഉണ്ട്..... അത് മറക്കണ്ട... ഓക്കെ...."എബി അവിടെന്ന് മനഃപൂർവം ഒഴിഞ്ഞു മാറി.... അങ്ങനെ അവിടെ നിൽകുമ്പോൾ എന്തോ അതുവരെ തോന്നാത്ത ഒരു മടി... ആദിലിനെ നോക്കിയപ്പോൾ അവനും അതെ അവസ്ഥ തന്നെയാണ് "ആദിൽ... ഞാൻ നിന്നെ ഒരുപാട് വിഷമിപ്പിച്ചു.. സോറി...."ഞാൻ അവനെ നോക്കി പറഞ്ഞു... "സോറി ഞാൻ അല്ലെ പറയേണ്ടത് . ഇത് ഇത്രയും നാൾ നീട്ടി കൊണ്ടുപോയതിന്...?? " "ആദിൽ നിനക്കിപ്പോഴും ഒരു മാറ്റവുമില്ല " അങ്ങനെ ഒരുപാട് സംസാരിച്ചു ആദിലുമായി കൂടുതൽ അടുത്തു...അവന്റെ ഒരുപാട് കഥകൾ പറഞ്ഞു ആ കഥയിലൊക്കെ ഞാനുമുണ്ടായിരുന്നു..... അന്ന് എന്നെ ഉമ്മ വെച്ചതുമുതൽ ഇന്നുവരെ.. അവന്റെ ഇഷ്ടത്തിലൊരു മാറ്റവും വന്നിട്ടില്ലെന്ന് പറഞ്ഞപ്പോൾ അത്ഭുതം തോന്നി....

ഞാൻ പോലുമറിയാതെ എന്റെ കൂടെ തന്നെ അവൻ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ.......ഞാൻ പോലും ഓർക്കാത്ത എന്റെ ജീവിതത്തിൽ കഴിഞ്ഞുപോയ ഒരുപാട് കാര്യങ്ങൾ......... ഇത്രേം കാലം ഇതൊന്നും ഞാൻ അറിഞില്ലലോ............ .വീട്ടിലേക്ക് വരുമ്പോൾ അത് മാത്രമായിരുന്നു ചിന്ത.... വീടെത്തി കാറിൽ നിന്നിറങ്ങിയപ്പോൾ... ഉമ്മറത്ത് തന്നെ ഉപ്പയും എളാപ്പമാരും മൂത്താപ്പയും ഉണ്ട്... എനിക്കൊന്നും മനസ്സിലാസ്സായില്ല.... അകത്തേക്ക് കയറിയപ്പോൾ.. ഉമ്മയും എളേമ്മമാരും.. കൂടി അടുക്കളയിൽ തിരക്കിട്ട പണിയിലാണ്...അമ്മായി (അഞ്ചുവിന്റെ ഉമ്മ )എന്നെ കണ്ടതും... "ആഹാ.. ആലി മോൾ എത്തിയല്ലോ... വേഗം പോയി കുളിച് റെഡി ആയിട്ട് വാ..."(അമ്മായി )എനിക്കൊന്നും മനസ്സിലായില്ല.... "എന്തിന്??"ഞാൻ.. ചോദിച്ചതും... "ഇന്ന്... നിന്നെ കാണാൻ കുറച്ചാളുകൾ വരുന്നുണ്ട്... ഉപ്പാടെ ഫ്രണ്ടും ഫാമിലിയും... വേഗം ചെന്ന് റെഡിയാവ് "അത് ഉമ്മയാണ് പറഞ്ഞത്.... അപ്പോഴേ അതൊരു പെണ്ണുകാണൽ ചടങ്ങാണെന്ന് മനസ്സിലായി....എന്റെ ഹൃദയമിടിപ്പ് നിലച്ചപോലെ തോന്നി.... വേഗം മുറിയിലോട്ട് ഓടി അഞ്ചുനെ വിളിച്ചു.. "ഹലോ ആലി പറ "(അഞ്ചു ) "അഞ്ചു നീ.... എവിടെ "എന്റെ വെപ്രാളം കണ്ടിട്ടാവണം....

"ഞാൻ ഇപ്പൊ വരാം ആലി.......മാമൻ .. കുറച്ചു സാധനങ്ങൾ വാങ്ങാൻ..ഏല്പിച്ചിട്ടുണ്ട് അത് വാങ്ങിക്കാൻ വന്നതാ....." "നീ.. വേഗം വാ...." "ധൃതി പിടിക്കല്ലേ... എന്റെ ആലി... എനിക്ക് മനസ്സിലാകും . നിന്റെ ഇപ്പോഴത്തെ ടെൻഷൻ... ഞാൻ.. ദേ. ഒരു പത്തുമിനിറ്റ് അതിൽ കൂടില്ല..."അതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു....എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും ഉണ്ടായിരുന്നില്ല... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഇന്ന് ഞാൻ എന്റെ ഇഷ്ടം അവളെ അറിയിച്ചു... ഇതുപോലെ ഒരു സന്തോഷം ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല...ചിന്തിച്ചു നിന്ന് വീടെത്തിയതുപോലും അറിഞ്ഞില്ല... ഉമ്മ പലതും ചോദിക്കുന്നുണ്ട് പക്ഷെ അതൊന്നും ചെവിയിൽ കയറുന്നില്ല.... നാളെ നൈറ്റ്‌ തീരും പിന്നെ അവളെ കാണാൻ കഴിയില്ല.... ആ ഒരു വിഷമമുണ്ട്.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ആരോ വന്ന് വാതിലിൽ മുട്ടുന്നത് കെട്ടാണ് ചിന്തയിൽ നിന്നുണർന്നത്... "ആലി... കഴിഞ്ഞെങ്കിൽ കതക് തുറക്ക് " അഞ്ചു ആണ് വേഗം ചെന്ന് വാതിൽ തുറന്നു...എന്നെ കണ്ടതും.. "നീ.. ഇതു വരെ റെഡി ആയില്ലേ...??(അഞ്ചു ) ഞാൻ കതകു അടച്ചു.... എന്റെ മുഖം കണ്ടിട്ടാവണം അവനും എന്തോ പന്തികേട്.. തോന്നിയിട്ടുണ്ട്.... "എന്താ ആലി???(anju)

"അഞ്ചു.... എനിക്ക് എനിക്കീ കല്യാണം വേണ്ട.." "എന്ത്... നീ എന്തൊക്കെയാ പറയുന്നത്... എന്താ നിന്റെ പ്രശ്നം "(അഞ്ചു ) "സത്യമായിട്ടും... എനിക്ക് ഈ കല്യാണം എങ്ങനെ എങ്കിലും മുടക്കണം " "ആലി... നീ തമാശ കളിക്കാനുള്ള നേരമല്ല ഇത്.. അവിടെ എല്ലാം ഉറപ്പിച്ച മട്ടാണ്.... ഇന്ന് ചെക്കൻ വന്ന് ഇഷ്ടപെട്ടാൽ പിന്നെ കല്യാണം അങ്ങനെ യാണ് കാര്യങ്ങൾ " "അപ്പൊ.. എന്റെ ഇഷ്ടമോ... ചെറുക്കൻ മാത്രം ഇഷ്ടപെട്ടാൽ മതിയോ.. എനിക്ക് ഇഷ്ടപ്പെടണ്ടേ...??? ഞാൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു....അത് കണ്ടിട്ടാവണം അവൻ വേഗം എന്റടുത്തു വന്നു എന്നെ പിടിച്ചു കൊണ്ട് ചോദിച്ചു... "ആലി... നീ എന്തിനാ കരയുന്നത് എന്താ നിന്റെ പ്രശ്നം.??.." "അഞ്ചു... എനിക്ക് ഒരാളെ ഇഷ്ടമാണ്...." "എന്ത്....നീ എന്താ പറഞ്ഞത്... ആരെ...??"അവൻ ആ ഷോക്ക് വിടാതെ എന്നോട് ചോദിച്ചു... "ആദിൽ... എനിക്ക് ആദിലിനെയാനിഷ്ടം..." "ഏത്.. നമ്മുടെ... ആദിലിനെയോ.."(അഞ്ചു ) "അതെ..." "ആലി... നീ ഇത് എന്തറിഞ്ഞിട്ടാണ്.... നിന്റെ ഉപ്പ ഇതെങ്ങാനും അറിഞ്ഞാൽ പിന്നെ.. നിന്നെ ജീവനോടെ വെച്ചേക്കുമോ....."(അഞ്ചു ) "കൊല്ലട്ടെ... എന്നാലും എനിക്ക് ആദിൽ നെ മതി.." "എന്റെ ആലി നീ ഇതെന്താ എന്നോട് നേരത്തെ പറയാതിരുന്നത്..???..."

അതിനെനിക്ക് ഉത്തരം ഇല്ലായിരുന്നു... "ആലി.. എന്തായാലും അവർ വന്നുപോട്ടെ.. നമ്മുക്ക് എന്തെങ്കിലും ഒരു വഴി കാണാം...... അതിനിടയിൽ നിന്റെ മനസ്സുമാറിയാലോ...??? "മനസ്സ് മാറാനോ... നീ എന്താ.. അഞ്ചുഎന്നെ പറ്റി കരുതിയത്..... ഞാനിത് നിന്നോട് പറയാൻ പാടില്ലായിരുന്നു..." "അല്ല പിന്നെ ഇന്നലെ വരെ ശത്രുകളായിരുന്ന നിങ്ങൾ പെട്ടെന്നൊരു ദിവസം ഇഷ്ടപ്പെടുന്നത് പറഞ്ഞാൽ.... ആ ഇഷ്ടത്തിന്.. എന്ത്.. ആഴമാണുള്ളത് ........"(അഞ്ചു ) "നീ പറഞ്ഞത് ശെരിയാണ്..... എന്റെ ഇഷ്ടത്തിന്റെ ആഴം ഞാൻ അളന്നു നോക്കിയിട്ടില്ല പക്ഷെ...... ആദിലുമായുള്ള ഒരു നിമിഷത്തിന് പോലും ഞാൻ ഒരുപാട് ആഴം കാണുന്നുണ്ട്.... നിനക്ക് അളക്കാവുന്നതിലും അപ്പുറം ആണത്..." സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉമ്മ വിളിക്കുന്നത് കേട്ടത്... "ആലി.... നീ ഇപ്പൊ റെഡിയാവ്... അവര് വന്നിട്ടുണ്ടെന്ന് തോന്നുന്നു അവര് കണ്ടിട്ട് പോട്ടെ... പ്ലീസ്...."അത് പറഞ്ഞവൻ അവിടെന്നിറങ്ങി പോയി.... മനസ്സില്ല മനസ്സോടെ ഡ്രെസ്സൊക്കെ മാറി... ആദില് പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു മനസ്സിൽ.... എത്രത്തോളം.. ആ പാവം എന്നെ മനസ്സിൽ കൊണ്ട് നടന്നിട്ടുടെന്ന് ഞാൻ അറിയാൻ വൈകി....... ഒരുപാട് വൈകി....അതിനോടൊപ്പം എങ്ങനെ എങ്കിലും ഈ ആലോചന മുടക്കണം....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story