QUEEN OF KALIPPAN: ഭാഗം 100

queen of kalippan

രചന: Devil Quinn

ഹാളിലെത്തിയപ്പോ ഹോം സർവീസുകാർ എന്നെ ഇടകണ്ണിട്ട് നോക്കിക്കൊണ്ട് ജോലിയിൽ മുഴുകിയിരിക്കുന്നതൊക്കെ കണ്ടെങ്കിലും എനിക്കൊന്നും അറിയില്ല എന്ന ഭാവേന അവരെയൊക്കെ ഒന്ന് നോക്കിയിട്ട് ഞാൻ ഡൈനിങ് ഹാളിലേക്ക് ചെന്നപ്പോഴേക്കും ഐറ എനിക്കു വേണ്ടി കോഫി കൊണ്ടു വന്നു തന്നിരുന്നു സിപ്പ് സിപ്പായി കോഫി കുടിക്കുന്നതിനിടയിൽ ഞാൻ എല്ലായിടത്തും കണ്ണോടിച്ചു കൊണ്ട് ഹോം സെർവീസുകാരിലേക്ക് ആ നോട്ടം തൊടുത്തു വിട്ടു... അവരിലെ ഓരോരുത്തരുടേയും മുഖം മൈൻഡിൽ പതിപ്പിച്ചു നിർത്തിയിട്ട് ഞാനൊന്ന് കോട്ടി ചിരിച്ചു 'നിങ്ങളെല്ലാം ഒളിഞ്ഞു നിന്ന് കേട്ടതും കണ്ടതുമെല്ലാം വെറും അസത്യങ്ങളാണ്..ഇതൊക്കെ വെറും ഷോ മാത്രം.. നിങ്ങളുടെയൊക്കെ ഒളിഞ്ഞും പാത്തും ഉള്ള നിൽപ്പ് ഞാൻ കണ്ടില്ലെന്ന് വിചാരിച്ചു സന്തോഷിക്കേണ്ട.. നിങ്ങളുടെ ഓരോ കണ്ണും ഈ വില്ലക്ക് ചുറ്റിനുമുണ്ടെന്ന് എനിക്ക് എന്നോ അറിയുന്ന കാര്യമാണ്..ഈ ഇഷാൻ മാലിക്കിനെ നിങ്ങൾക്ക് ശെരിക്കും അറിയാത്തത് കൊണ്ടാ..നിങ്ങൾ കളിക്കുന്ന കളിയുടെ പത്തടി മുകളിലാണ് ഞാൻ നിന്നു കളിക്കുന്നത്..സോ എവിടെ വരെ ഇത് പോകുമെന്ന് എനിക്കൊന്ന് അറിയണം..' ചില കാര്യങ്ങളെല്ലാം തീരുമാനിച്ചുറപ്പിച്ചു കൊണ്ട് കോഫി വലിച്ചു കുടിച്ചു 🌸💜🌸

ഹോം സെർവീസുകാരൊക്കെ പോയപ്പോ സെർവെന്റ്‌സ് വില്ല മൊത്തം ക്ലീൻ ചെയ്തിട്ടു.. അപ്പോഴാണ് ദീദിയും ആഷിക്കയും ദീദിയുടെ വീട്ടിൽ നിന്നും വന്നത്.. ഐഷു എൻ്റെയടുത്തേക്ക് ഓടി വന്നിട്ട് അവളുടെ കയ്യിലുള്ള രണ്ടു ചോക്ലേറ്റിൽ നിന്ന് ഒന്ന് തന്നിട്ട് ഞങ്ങൾ രണ്ടുപേരും സോഫയിൽ ഇരുന്നിട്ട് ഈറ്റിംഗ് ചലഞ്ച് കളിച്ചിരുന്നു ഇശുച്ചനും റോഷനും ഉപ്പാന്റെ ഓഫീസ് റൂമിൽ കയറി ലാപ്പിലെന്തോ മല മറിക്കുന്ന ജോലി ചെയ്യാണെന്നു തോന്നുന്നു.. ഈവനിംഗ് കോഫീ കുടിച്ചു പോയ ഇശുനെ പിന്നെ ഞാൻ കണ്ടിട്ടില്ല.. ഇടക്ക് റോഷന് വേണ്ടി കോഫി കൊണ്ടു പോയി കൊടുത്തപ്പോ രണ്ടാളും എന്തൊക്കെയോ ഇമ്പോർടെൻ്റ് ഡിസ്കഷനിലായിരുന്നു ..ഞാൻ വന്നപ്പോ അതവിടെ സ്റ്റോപ്പ് ചെയ്തു.. എന്തോ അവർ ഒളിപ്പിക്കുന്ന പോലെ... ഞാൻ പിന്നെ അത് നോക്കൻ നിന്നില്ല "ഫസ്റ്റ്.." ചോക്ലേറ്റ് മൊത്തം വായിലേക്ക് തിരുകി കൊണ്ട് ഐഷു കൈ പൊക്കി കാണിച്ചു വിജയി ഭാവേന ഇത് പറഞ്ഞപ്പോഴാണ് ഇവിടെ ഇതുവരെ ഈറ്റിംഗ് ചലഞ്ച് നടക്കുവായിരുന്നെന്ന ചിന്ത വന്നത് തന്നെ.. അതോണ്ട് ഞാനെന്റെ കയ്യിലേക്ക് നോക്കിയപ്പോ ചോക്ലേറ്റ് പകുതി പോലും കഴിഞ്ഞിട്ടില്ല ..അതു കാരണം ഞാൻ ഐഷുനെ നോക്കുയപ്പോ അവൾ മുപ്പത്തി പല്ലും കാട്ടി ചിരിച്ചുകൊണ്ട് എന്റെ കയ്യിലുള്ള ചോക്ലേറ്റ് തട്ടിപറിച്ചു വാങ്ങിച്ചു

"ഐറുമ്മ തോറ്റതുകൊണ്ട് ഞാനിത് എടുക്കുവാ.." എന്നവൾ പറഞ്ഞ് അതും കഴിക്കുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് അവളേയും നോക്കി ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോ അവൾക്ക് വേണ്ടി ദീദി ഫുഡ് കൊണ്ടു വന്ന് വാരി കൊടുക്കുമ്പോഴാ ഇശു എൻ്റെയടുത്തേക്ക് വന്നിട്ട് എന്നേയും കൊണ്ട് റൂമിലേക്ക് പോയത്... അതിപ്പോ എന്തിനാ എന്നു വിചാരിച്ചിട്ട് ഞാൻ അവനെ തന്നെ നോക്കി നടക്കുന്നതിന്റെ ഇടയിലാണ് ഞങ്ങൾ റൂമിന്റെ മുമ്പിലെത്തിയത് "Come..." റൂമിന്റെ ഡോർ തുറന്നു കൊണ്ട് അവനെന്റെ ഉള്ളം കയ്യിൽ പിടിച്ചു ഇത് പറഞ്ഞപ്പോ ഞാൻ അവനെയൊന്ന് നെറ്റി ചുളിച്ചു നോക്കിയിട്ട് റൂമിലേക്ക് കയറിയതും റൂമിൽ നിന്ന് റൊമാന്റിക് പെർഫ്യൂംഡ് റൂം സ്‌പ്രേയുടെ സ്‌മെൽ മൂക്കിലേക്ക് കുത്തി കയറി നാസികയിൽ എത്തിയപ്പോ മതിമറക്കുന്ന ആ സ്‌മെല്ലിൽ ഞാനൊരു നിമിഷം കണ്ണുകൾ അടച്ചു തുറന്ന് മുന്നോട്ട് നോക്കി.. അപ്പൊ അവിടെയൊക്കെ കാണുന്നത് കണ്ട് ഞാനൊരു നിമിഷം റൂമിനെ ചുറ്റും കണ്ണോടിച്ചു നോക്കി ഹോം സർവീസുകാർ നല്ല ഹൈ ലെവലിൽ തന്നെ ഞങ്ങളെ റൂം സെറ്റാക്കി വെച്ചിട്ടുണ്ട്.. ചുമരെല്ലാം ബ്ലാക്ക്‌ പെയിന്റ് വെച്ച് നല്ല ഭംഗിയിൽ ഡിസൈൻ ചെയ്തിട്ടുണ്ട്..ഡോറിന്റെ അടുത്തു നിന്ന് നേരെ നോക്കിയാൽ കാണുന്നത് വൈറ്റ് സോഫാ സെറ്റാണ്..

അതിൽ ബ്ലാക്ക്‌ കുഷിൻസും വെച്ചിട്ടുണ്ട്..സെറ്റിയുടെ നടുവിലൊരു ടീ പോയിയുണ്ട്..അതിന്റെ മുകളിൽ വൈറ്റ് പോട്ടിൽ വെച്ച ഗ്രീനിഷ് വാട്ടർ പ്ലാന്റും സോഫയുടെ സൈഡിലായി ബെഡ്.. അതിൽ ബ്ലാക്ക്‌ ആൻഡ് വൈറ്റ് കോംബോയിലുള്ള ബെഡ്ഷീറ്റ് നല്ല വൃത്തിയിൽ വിരിച്ചു വെച്ചിട്ടുണ്ട്..അതിന്റെ കൂടെ വൈറ്റ് കോസഡി രണ്ടു മടക്കാക്കി ബെഡിന്റെ അറ്റത്ത് വെച്ചിട്ടുണ്ട്.. വൈറ്റ് പില്ലോക്ക് താഴെയും പിറകിലും വൈറ്റും ബ്ലാക്കും അടങ്ങുന്ന ഒരുകൂട്ടം കുഷിൻസും നിരത്തി വെച്ചിട്ടുണ്ട്.. ആദ്യം വൈറ്റ് പിന്നെ ബ്ലാക്ക് എന്ന ക്രമത്തിലാണ് വെച്ചത് ബെഡിന്റെ രണ്ടു സൈഡിലുമായിട്ടും ബ്ലാക്ക്‌ ആൻഡ് വൈറ്റ് കോംബോയിലുള്ള ലാംപ് ടേബിളുമുണ്ട്..അതിന്റെ സൈഡിൽ മിറർ സ്റ്റാൻ്റും പഞ്ഞി കൊണ്ടുണ്ടാക്കിയ റൌണ്ട് ശൈപ്പിലുള്ള ഒരു വൈറ്റ് ചെയറുമുണ്ട് ഡോറിന്റെ വലതു സൈഡിലായി ഒരു ടേബിളും അതിന്റെ ചുമരിലായി ഒരു LED ടീവിയും ടേബിളിന്റെ തൊട്ടപ്പുറം ഒരു വാഡ്രോബുമുണ്ട്..അതു കഴിഞ്ഞ് കുറച്ചു ഉള്ളിലേക്ക് പോയാൽ ബാത്രൂമാണ്..എല്ലാതും ആദ്യത്തെ പ്ലെസിൽ ആണെങ്കിൽ പോലും വാൾ പൈന്റിലെ ഡാർക്ക് ബ്ലാക്ക്‌ കളറും ബെഡിലേയും സോഫയുടേയും വൈറ്റ് കളറുമെല്ലാം വന്നിട്ട് മൊത്തതിൽ റൂമിനൊരു ഭംഗി കൂടീട്ടുണ്ട്...

ചുരുക്കി പറഞ്ഞാൽ ഇപ്പൊ റൂം മൊത്തം ബ്ലാക്ക്‌ ആൻഡ് വൈറ്റ് കോംബോയിൽ കിടക്കാണെന്ന് സാരം അതിനിടക്കാണ് എന്റെ കണ്ണ് ബെഡിന്റെ മുകളിലുള്ള ചുമരിലേക്ക് പോയത്‌ "ഇശുച്ചാ,,ഇത്..?" ഇശുന്റെ നെഞ്ചിലായി തല മുട്ടിച്ചു കൊണ്ട് സൈഡിലേക്ക് മുഖം തിരിച്ചു നിൽക്കുന്ന എന്റെ തലയിൽ അമർത്തി ചുണ്ടു ചേർത്ത് ചെറു പുഞ്ചിരിയോടെ നിൽക്കുന്ന ഇശുന്റെയും എന്റെയും ഒരു ക്യൂട്ട് പൈന്റിങ് ആയിരുന്നു ചുമരിലുള്ളത്.. അതിനെ ഇമ ചിമ്മാതെ ഒന്നു രണ്ടു നിമിഷം വിടാതെ നോക്കിയിട്ട് ഇശുനെ നോക്കി ആശ്ചര്യത്തോടെയും അതിലുപരി സന്തോഷത്തോടെയും ഞാനിത് ചോദിച്ചപ്പോ അവൻ എനിക്കൊന്ന് കണ്ണിറുക്കി കാണിച്ചു തന്നു "നിനക്ക് ഇഷ്ട്ടായോ..?" "ഒത്തിരി ഒത്തിരി ഇഷ്ട്ടായി.." ഞാൻ കൂടുതൽ അവനിലേക്ക് ഒട്ടി നിന്നിട്ട് ഇങ്ങനെ പറഞ്ഞതും രണ്ടാളുടെയും മുഖത്തു ഒരു പ്രത്യേക പുഞ്ചിരി ഉണ്ടായിരുന്നു കുറച്ചു നേരം ഇശുന്റെ നെഞ്ചിൽ തല വെച്ച് ഞാനാ പൈന്റിങ്ങിലേക്ക് തന്നെ നോക്കി നിൽക്കുന്ന സമയത്താണ് ഇശു അവന്റെ ചുണ്ടുകൾ എന്റെ ചെവിയോടടുപ്പിച്ചത് "നമ്മൾക്കൊരു നെറ്റ് ഡ്രൈവ് പോയാലോ..?" എന്നവൻ പതിഞ്ഞ സ്വരത്തിൽ എന്നോട് ചോദിക്കേണ്ട താമസം ഞാൻ മുന്നും പിന്നും നോക്കതെ റെഡി എന്നു വിളിച്ചു കൂവി

"ഡ്രെസ്സ് ചൈഞ്ച് ചെയ്തു വാ.." ഇതും പറഞ്ഞവൻ പുറത്തേക്ക് പോയതും ഞാൻ റൂമൊന്ന് കണ്ണോടിച്ചു നോക്കീട്ട് ഡോറിന്റെ ഇടതു ഭാഗത്തുള്ള ഡ്രെസ്സിങ് റൂമിലേക്ക് കയറി ചെന്നതും അവിടെ കാണുന്നത് കണ്ട് ഒരു നിമിഷം ഞാനൊന്ന് സ്റ്റോപ്പായി ഓ മൈ ഗോടെ,,വില്ല പുതുക്കി പണിയും എന്നൊക്കെ പറഞ്ഞപ്പോ ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല... വില്ലയിലെ ഓരോ മുക്കും മൂലയുമൊക്കെ നല്ല പെർഫെക്ഷനോടു കൂടിയുള്ള വമ്പൻ സെറ്റപ്പും കാര്യങ്ങളുമൊക്കെ കണ്ട് ആദ്യമേ ഞാൻ ഞെട്ടി പണ്ടാരമടങ്ങിട്ടുണ്ട്.. അതിന്റെ കൂടെ ഞങ്ങളെ റൂം കണ്ടപ്പോ തൃപ്തിയായെന്നാ വിചാരിച്ചേ ..പക്ഷെ അതിന്റെ കൂടെ ഇപ്പൊ മുന്നിൽ കാണുന്ന ഡ്രെസ്സിങ് റൂം കണ്ട് കിളി പോയി വല്ല ഇംഗ്ലീഷ് മൂവിയിലും കാണുന്ന പോലെയാണ് ഡ്രെസ്സിങ് റൂം ഉള്ളത്..നേരെ നോക്കിയാൽ കാണുന്ന ക്ലോസെറ്റിൽ നല്ല വൃത്തിയായി ഐയോൻ ചെയ്തു വെച്ച ഇശുന്റെ കോട്ടുകളാണ്..അതിന്റെ അപ്പുറത്തു ഷർട്ടുകളും പിന്നെ ജാക്കറ്റുകളും..ഈ ഡ്രസ്സ് വെച്ച ക്ലോസെറ്റിന്റെ അടിയിലുള്ള ഷെൽഫിൽ ഇശുന്റെ ഷൂ കൾ നിരത്തി വെച്ചിട്ടുണ്ട്.. പിന്നെയുള്ളത് ഗ്ലാസ് ടൈപ്പ് വാഡ്രോബാണ് വാഡ്രോബിന്റെ ഉള്ളിലൊക്കെ ഓരോ കുഞ്ഞു കുഞ്ഞു എൽഇഡി ഗോൾഡ്‌ ലൈറ്റ് പിടിപ്പിച്ചു വെച്ചിട്ടുണ്ട്.. അതോണ്ട് തന്നെ അതിന്റെ ഉള്ളിൽ എന്റെ ഡ്രെസ്സ് നല്ല അടുക്കും ചിട്ടയോടെ മടക്കി വെച്ചിട്ടുള്ളത് നല്ല വെടിപ്പായി വാഡ്രോബിന്റെ ഗ്ലാസിനുള്ളിലൂടെ കാണുന്നുണ്ട്..

.വാഡ്രോബിന്റെ സൈഡിലായിട്ട് ഒരു മിറർ സ്റ്റാൻഡ് ഉണ്ട്...റൂമിലുള്ളത് പോലെ തന്നെ ഡ്രെസ്സിങ് റൂമിന്റെ ഒത്ത നടുവിൽ തൊപ്പ പോലെയുള്ള ബ്ലാക്ക് മാറ്റ് വിരിച്ചിട്ടുണ്ട് "ഐറാ.." ഓരോന്നിന്റേയും ഭംഗി എടുത്തു കാണിക്കുന്നത് കൊണ്ട് ഓരോന്നിലേക്കും കണ്ണിനെ പാഴ്പിച്ചു നോക്കി നിക്കുന്ന നേരത്താണ് എന്റെ പുന്നാര ഭർത്തുവിൽ നിന്ന് ഇങ്ങനെയൊരു വിളി വന്നത്..എന്നെ കാണാത്തത് കൊണ്ടുള്ള വിളിയായിരിക്കും.. അതോണ്ട് ഇനിയും ഇങ്ങനെ നോക്കി നിന്നാൽ അവന്റെ വായിലിരിക്കുന്നത് വല്ലതും കേൾക്കുമെന്ന് അറിയുന്നത് കൊണ്ട് ഞാൻ ഡോറിന്റെ അടുത്തേക്ക് തിരിഞ്ഞു നിന്നിട്ട് വിളിച്ചു കൂവി "ഹാ ,,,ദാ വരുന്നു.." എന്നു പറഞ്ഞിട്ട് വാഡ്രോബിൽ നിന്ന് ആദ്യം കണ്ട ഡ്രെസ്സ് എടുത്തിട്ടു റെഡിയായി റൂമിൽ നിന്നും ഇറങ്ങി "പോവാം.." കൈവരോട് ചാരി നിന്ന് ഫോണിൽ കുത്തി കളിച്ചു നിക്കുന്ന ഇശുന്റെ മുമ്പിൽ ചെന്നു നിന്നിട്ട് ഞാനിത് പറഞ്ഞപ്പോ അവൻ ഫോണിൽ നിന്നു മുഖം പൊക്കി എന്നെ നോക്കിയിട്ട് ഫോണ് പോക്കറ്റിലേക്ക് വെച്ച് എന്നെയും കൊണ്ട് ഡൗണ് ഫ്ലോറിലേക്ക് പോയി ഹാളിലെത്തിയപ്പോ കീ സ്റ്റാന്റിൽ നിന്ന് അവൻ ബുള്ളെറ്റിന്റെ ചാവി എടുക്കുന്നത് കണ്ട് എന്റെ ഉള്ളിൽ അഞ്ചാർ ലഡ്ഡു ഒരുമിച്ചു പൊട്ടി...

അത് കാരണം ഞാൻ സ്വയമൊന്ന് ചിരിച്ചോണ്ട് പുറത്തേക്ക് നടന്നു... അപ്പൊ ഇശു പാർക്കിങിൽ ചെന്നിട്ട് ബുള്ളെറ്റ് എടുത്തുകൊണ്ട് എന്റെ മുന്നിൽ നിർത്തിയതും ഞാൻ ആകാശത്തേകൊന്ന് നോക്കിയിട്ട് ഇശുനെ നോക്കി "ഇശുച്ചാ,,, മഴ പെയ്യോ..?" "മഴ പെയ്യേണ്ട സമയത്ത് പെയ്തോളും.. അതിനെ പിടിച്ചു വെക്കാനൊന്നും കഴിയില്ലല്ലോ... സോ മഴയേയും വായിനോക്കി നിക്കാതെ വേഗം കയറാൻ നോക്കടി.." എന്റെ ചോദ്യത്തിനെ പിച്ചി ചീന്തി തുണ്ടം തുണ്ടമായി വലിച്ചെറിഞ്ഞു കൊണ്ടുള്ള അവന്റെ കോപ്പിലെ ഡയലോഗടി കേട്ടിട്ട് എരിഞ്ഞു കയറി വന്നെങ്കിലും നമ്മളെ ഉമ്മച്ചനല്ലേ എന്നു വിചാരിച്ചിട്ട് മാത്രം ഞാനവനെ ഒന്നും ചെയ്തില്ലെങ്കിലും മനസ്സിൽ അഞ്ചാർ തെറി വിളിച്ചിട്ട് എസ്ട്രാ ഒരുലോഡ് പുച്ഛവും വാരി എറിഞ്ഞിട്ട് അവന്റെ പിറകിൽ ചെന്നു കയറിയപ്പോ തന്നെ അവൻ ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്ത് കോമ്പൗണ്ട് വിട്ടിരുന്നു യാത്രയിൽ ബുള്ളെറ്റിന്റെ കുടുകുടു സൗണ്ട് ചെവിയിലേക്ക് അലയടിച്ചു കേൾക്കുമ്പോഴൊക്കെ ഒരു പ്രതേക ഫീൽ ...അതിന്റെ കൂടെ പുറത്തു നിന്ന് അടിച്ചു വരുന്ന തണുത്ത കാറ്റുമൊക്കെ ആയിട്ട് ഞാൻ ഇശുന്റെ അരയിലൂടെ കയ്യിട്ട് മുറുക്കി അവന്റെ പുറത്തു തല വെച്ചു കിടന്നു കാർമേഘമെല്ലാം ഇരുണ്ടു മൂടി കിടക്കുന്നത് കൊണ്ട് എപ്പഴാ മഴ പൊളിഞ്ഞു ചാടുന്നെ എന്ന് പറയാനൊക്കില്ല.. സിറ്റിയിൽ എത്തിയപ്പോ ട്രാഫിക്കിൽ പെട്ടതും ഞാൻ അവന്റെ പുറത്തു നിന്ന് തല പൊക്കിയിട്ട് നേരെയിരുന്നു...

മുന്നിൽ നിന്നും സൈഡിൽ നിന്നുമെല്ലാം കാറിന്റെയും മറ്റു വാഹനത്തിന്റെയും കുത്തുന്ന റെഡ് ലൈറ്റ് കാരണം ഞാൻ കണ്ണ് ഇറുക്കി ചിമ്മി തുറന്നിട്ട് സൈഡിലേക്ക് നോട്ടം തെറ്റിച്ചപ്പോ ഞങ്ങളെ ബുള്ളറ്റിന്റെ തൊട്ടപ്പുറത്ത് നിർത്തിയ കാർ കണ്ടതും ഞാൻ അതിനെയൊന്ന് നോക്കിയിട്ട് അതിൽ ഇരിക്കുന്ന ചെക്കനെ നോക്കി അയാളെ കണ്ടിട്ട് എവിടെയോ കണ്ടു മറന്ന മുഖമാണെന്ന് ചിന്തിച്ചിരിക്കുമ്പോഴാ പെട്ടന്ന് എന്നെ എപ്പോഴും പിന്തുടരുന്ന പൂച്ചകണ്ണനെ ഓർമ വന്നത്.. അക്കാര്യം മൈൻഡിൽ വന്ന് കത്തിയപ്പോ തന്നെ അയാളുടെ മുഖമൊന്ന് ശെരിക്കും കാണാൻ വേണ്ടി ഞാൻ വീണ്ടും കാറിലുള്ളിലേക്ക് നോക്കിയതും അയാൾ അപ്പോഴേക്കും വിൻഡോ ഉയർത്തി വെച്ച് കാർ മുന്നോട്ട് എടുത്തിരുന്നു "Damn it...!!" ഒരിക്കൽ പോലും അയാളെ മുഖം ഞാൻ മാസ്‌ക് വെക്കാതെ കണ്ടിട്ടില്ലാത്തത് കൊണ്ട് ഇപ്പൊ അയാളെ നേരിട്ട് കണ്ടെങ്കിലും മൈൻഡിൽ അയാളെ മുഖം ഫിക്സ് ചെയ്തു വെക്കുന്നതിന് മുമ്പ് തന്നെ അയാൾ അവിടുന്ന് പോയത് കൊണ്ടുള്ള ദേഷ്യം കാരണം ഞാൻ പല്ലിറുമ്പി ഇത് പറഞ്ഞപ്പോ ഇശു എന്നെ ഗ്ലാസിലൂടെ ഒന്ന് നോക്കിയിട്ട് മുന്നിലേക്ക് നോക്കി വണ്ടി ഓടിച്ചു അപ്പോഴും എന്റെ മൈൻഡ് മൊത്തം അയാളെ നേരിട്ട് കണ്ടിട്ടും ഇപ്പൊ അയാളെ മുഖം ഓർമ ഇല്ലാത്തതായിരുന്നു..

അയാൾ എന്തിനാ എന്നെ പിന്തുടരുന്നതെന്ന് പോലും എനിക്കറിയില്ല... അയാൾ ആരാ?എന്താണ് അയാളുടെ ഉദ്ദേശം?എന്നൊക്കെ ഞാൻ തല പുകച്ചു ആലോചിച്ചിരുന്നെങ്കിലും അതിനൊരു വ്യക്തമായ ഉത്തരം കിട്ടിയില്ല... ഇശുനോട് ഇതിനെ പറ്റി പറയണമെന്നുണ്ട് പക്ഷെ അതു കാരണം എന്റെ ഐഷൂട്ടിക്ക് വല്ലതും സംഭവിക്കുമോ എന്ന പേടി മൂലം ഞാനതെല്ലാം ഉള്ളിൽ തന്നെ അടക്കി വെച്ചു ഇനിയും ഇതിനെ കുറിച്ചു ആലോചിച്ചു തല പുണ്ണാക്കേണ്ട എന്നു വിജാരിച്ച് ഞാൻ വീണ്ടും ഇശുന്റെ പുറത്തു തല വെച്ചു കിടന്നിട്ട് അവനോട് ഓരോന്ന് സംസാരിച്ചിരുന്നു എങ്ങോട്ടാ പോവുന്നേ എന്നൊരു ഐഡിയ ഇല്ലേലും ഞാൻ അവനോട് ഓരോന്ന് സംസാരിച്ചു പോകെയാണ് പെട്ടന്ന് ഒരു തുള്ളി വെള്ളം മുഖത്തേക്ക് ഉറ്റിയത്.. അതു കാരണം ഞാൻ ആകാശത്തേക്ക് നോക്കിയതും അന്നേരം തന്നെ ഒരു വലിയ ശബ്ദത്തോടു കൂടെ മഴ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങിയിരുന്നു കാറ്റിനോടൊപ്പമുള്ള മഴ കൂടുതൽ ശക്തി പ്രാപിച്ചപ്പോ ബുള്ളെറ്റ് ഒരു കടയുടെ മുന്നിൽ ചെന്ന് സൈഡാക്കിയിട്ട് ഇശു എന്റെ കൈ പിടിച്ചോണ്ട് കടയുടെ മുന്നിലേക്ക് കയറി നിന്നു...കടയിൽ ആരും ഇല്ല.. അടച്ചു പൂട്ടിയേക്കുവായിരുന്നു.. അതോണ്ട് ഞാൻ തലയിൽ നിന്ന് ഷാൾ വലിച്ചൂരിയിട്ട് അത് നന്നായി പിഴിഞ്ഞു കൊണ്ട് ഇശുനെ നോക്കി ആകെ മഴ നനഞ്ഞത് കൊണ്ട് അവന്റെ കണ്ണിലേക്ക് തൂങ്ങിയ കോൽ മുടിയിൽ നിന്ന് വെള്ളം കണ്ണിലേക്ക് ഉറ്റിറ്റ് വീഴുന്നുണ്ട്...

അതു കാരണമവൻ മുടിയിൽ കൈവെച്ചു വെള്ളം കുടയുന്നത് കണ്ട് ഞാനവന്റെ കൈ എടുത്തു മാറ്റിയിട്ട് എന്റെ ഷാൾ വെച്ചു അവന്റെ മുടി നന്നായി തുടച്ചു കൊടുത്തു "മതി ഐറാ..." തല തുടച്ചു കൊടുക്കുന്നതിന്റെ ഇടയിലവൻ മുഖത്തേക്ക് വന്നു കിടക്കുന്ന ഷാളിന്റെ ഇടയിലൂടെ എന്നെ നോക്കിയിട്ട് ഇത് പറഞ്ഞപ്പോ ഞാനത് കേൾക്കാൻ നിക്കാതെ അവന്റെ തല തോർത്തി കൊടുത്തു 🌸💜🌸 "ഇനി നിന്റേത് തോർത്തി തരാം..അല്ലെങ്കിൽ തന്നെ മഴയത്ത് നടന്നാൽ പനി പിടിക്കുന്ന പെണ്ണാ.." അവളെന്റെ മുടി തോർത്തി കഴിഞ്ഞപ്പോ ഞാനിതും പറഞ്ഞോണ്ട് അവളുടെ മുടി തോർത്തി കൊടുത്തു..ഇടക്കവൾ അടിച്ചു വീശുന്ന കാറ്റ് മൂലം എന്നിലേക്ക് ഒട്ടി നിന്ന് ഷർട്ടിൽ പിടിക്കുന്നൊക്കെ ഉണ്ട്...അതൊക്കെ ഞാൻ ചെറു ചിരിയോടെ കണ്ട് നന്നായി മുടി തോർത്തി കൊടുത്തിട്ട് ഷാൾ പിഴിഞ്ഞു കുടഞ്ഞിട്ട് അവളുടെ തലയിലൂടെ തന്നെ ഇട്ടു കൊടുത്തു "അപ്പോഴേ ഞാൻ പറഞ്ഞതല്ലേ മഴ വരുന്നുണ്ടെന്ന്.. അപ്പൊ തേങ്ങയാണ് മാങ്ങയാണ് ചക്കയാണെന്നൊക്കെ പറഞ്ഞിട്ടല്ലേ..ഇപ്പൊ എന്തായി..?!" ഒരാക്കലോടെ അവളിത് എന്റെ മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ട് പറഞ്ഞപ്പോ ഞാനതിനൊരു മറുപടി കൊടുക്കാതെ അവളുടെ അരയിലൂടെ കയ്യിട്ട് എന്നിലേക്ക് അടിപ്പിച്ചു നിർത്തി...

അത് കാരണമവൾ എന്റെ നെഞ്ചിൽ തല വെച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിന്നതും ഞാനും ഒരു നിമിഷം ഭൂമിയെ ചുംബിക്കാൻ വരുന്ന മഴയെ നോക്കി നിന്നു "ഇരുണ്ടു മൂടിയ പ്രകൃതിയും അടിച്ചു വീശുന്ന കാറ്റും തകൃതിയായി പെയ്യുന്ന മഴയൊക്കെ ഉള്ളത് കൊണ്ട് ഒരു റൊമാൻസിനുള്ള വകയുണ്ടല്ലോ ഉമ്മച്ചാ.." ചിരി അടക്കി പിടിച്ചു കൊണ്ട് അവളിത് പറഞ്ഞപ്പോ സത്യത്തിൽ എനിക്കും ചിരിയാ വന്നത്... കാരണം എല്ലാ മൂവിയിലും മഴ കണ്ടാൽ അവിടെ റൊമാൻസ് ഉണ്ടാവും "എന്തേ,,നിനക്ക് റൊമാൻസിക്കാൻ തോന്നുന്നുണ്ടോ..?!" നെഞ്ചിൽ തല വെച്ചു കിടക്കുന്ന ഐറയിലേക്ക് മുഖം താഴ്ത്തി പിടിച്ചു ഒറ്റ പുരികം പൊന്തിച്ചു കള്ളച്ചിരിയോടെ ചോദിച്ചപ്പോ അവൾ ചിരിച്ചോണ്ട് നെഞ്ചിൽ നിന്നും മുഖം പൊക്കി എന്നെ നോക്കിയിട്ട് നേരെ നിന്നു "അതല്ല,,എല്ലാ മൂവിയിലും സീരിയലിലും അങ്ങനെയല്ലേ.. മഴയത്ത് ആകെ കുളിച്ചു നിൽക്കുന്ന ഹീറോയും ഹീറോയിനും ..നനഞ്ഞൊട്ടിയ ഡ്രെസ്സിൽ നിൽക്കുന്ന ഹീറോയിനെ കണ്ടിട്ട് ഹീറോക്ക് കണ്ട്രോൾ പോകുന്നു ..പിന്നെ ചുംബിക്കലായി മറ്റേതായി മറിച്ചതായി ...അങ്ങനെ എന്തൊക്കെയാണ്...അതു നമ്മൾക്കും ഉണ്ടാകുമോ എന്നു ചിന്തിച്ചു ചോദിച്ചതാ..." "എനിക്ക് റൊമാൻസ് തോന്നാൻ അങ്ങനെ സീരിയൽ സിനിമ പോലെ സമയവും കാലമൊന്നുമില്ല...

നിന്നെ കാണുന്നത് എപ്പോഴാണോ അപ്പൊ എനിക്ക് കിസ്സണം.. ഇതിപ്പോ മഴ പെയ്യുന്നുണ്ടെന്ന് വിചാരിച്ചു പ്രതേകം റൈൻ റൊമാൻസ് കളിക്കാൻ ഇത് കഥയല്ല ജീവിതമാണ്..ഇനിയിപ്പോ നിനക്ക് കിസ്സ് വേണമെങ്കിൽ ചോദിച്ചോ.. സ്റ്റോക്ക് ബാക്കിയുണ്ട്..." എന്ന് ഞാൻ ചിരിച്ചോണ്ട് അവളോട് പറഞ്ഞതും അവൾ എന്നെയൊന്ന് നോക്കിയിട്ട് ഒന്ന് ചിരിച്ചു "എന്നാ എനിക്ക് കിസ്സ് വേണം.." കിസ്സ് വേണ്ട എന്നു പറയുമെന്ന് വിചാരിച്ചു നിന്ന എന്നെ ഞെട്ടിപ്പിക്കും വിധമവൾ ഇങ്ങനെ പറഞ്ഞപ്പോ ഞാൻ അവളെ തന്നെ ഒരുതരം അത്ഭുതത്തോടെ നോക്കിയതും അവളെനിക്ക് കണ്ണിറുക്കി കാണിച്ചിട്ട് എന്റെ അടുത്തേക്ക് ഒട്ടി നിന്ന് കഴുത്തിലൂടെ കൈ കൊണ്ടു പോയി പിറകിൽ ലോക്കാക്കി പിടിച്ചു "മൂവിയിൽ ഹീറോക്കും ഹീറോയിനും ഇടയിൽ റൊമാൻസ് നടക്കുന്നത് അവർ പോലും അറിയാതെ കണ്ട്രോൾ വിട്ടാണ്.. ഇതിപ്പോ എല്ലാം അറിഞ്ഞുകൊണ്ടാണല്ലോ നമ്മുടെ റൊമാൻസ് നടക്കുന്നെ..." അവളുടെ അരയിൽ കൈവെച്ചു മുറുക്കി കൊണ്ട് ഞാനിത് ചിരിച്ചോണ്ട് പറഞ്ഞപ്പോ അവൾ താഴേക്ക് നോക്കി ചിരിച്ചിട്ട് എന്നെ നോക്കി "എല്ലാവരുടേയും പോലെ നമ്മൾത് ആവേണ്ട ..നമ്മക്ക് കുറച്ചു വെറൈറ്റി ആക്കാന്നെ.. ഒന്നുല്ലേലും ഈ നിൽക്കുന്നത് എന്റെ സ്വന്തം ഹോട്ടി ഉമ്മച്ചനും അവന്റെ ക്യൂട്ട് പൊണ്ടാട്ടിയുമല്ലേ...

" എന്നേയും അവളേയും ഒപ്പം പൊക്കിയടിച്ചു പറഞ്ഞോണ്ട് അവൾ രണ്ടു പുരികവും പൊക്കി കാണിച്ചപ്പോ പുറത്തു പെയ്യുന്ന മഴയെ സാക്ഷിയാക്കി ഞാനവളുടെ ചുണ്ടിലേക്ക് അടുക്കാൻ നിക്കുമ്പോഴാ പെട്ടന്നവൾ എന്റെ ചുണ്ടിനെ കൈകൊണ്ട് തടുത്തു നിർത്തിയത് "എന്താടി.." മൂഡിൽ വന്നപ്പോ അവളെല്ലാം കുളമാക്കിയ നിവൃത്തിയിൽ ഞാൻ കണ്ണുരുട്ടി പേടിച്ചോണ്ട് ഇത് ചോദിച്ചപ്പോ അവൾ കാൽ ഏന്തിച്ചു കൊണ്ട് എന്റെ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ടുകൾ കോർത്തു വെച്ചു ഇങ്ങനെയൊന്ന് ഞാൻ വിചാരിക്കാത്തത് കൊണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് അവളന്റെ മുഖത്ത് രണ്ടു കൈയും വെച്ചു ചുംബനങ്ങളിൽ ആണ്ടു പോകുന്നത് കൊണ്ട് ഞാനവളെ എന്നിലേക്ക് വലിച്ചു നിർത്തിയിട്ട് അവളുടെ ചുണ്ടുകളെ വായിലേക്കാക്കി തേൻ നുകർന്നു കൊണ്ടിരുന്നു പുറത്തുള്ള മഴയുടെ തണുപ്പും വീശി അടിക്കുന്ന കാറ്റുമൊക്കെ കാരണം അവളിലുള്ള ലഹരിയിൽ മത്തു പിടിക്കാൻ തുടങ്ങിയപ്പോ അവളുടെ മേൽചുണ്ടിനേയും കീഴ്ചുണ്ടിനേയും ഒരേ സമയം തേൻ നുകർന്നു കൊണ്ട് എന്റെ പ്രണയം അവളുടെ ചുണ്ടുകളിലൂടെ അറിയിച്ചു കൊണ്ടേയിരുന്നു ഞങ്ങളെ ആഴമേറിയ ചുംബങ്ങൾ കാരണം രണ്ടുപേർക്കും വിട്ടു നിൽക്കാൻ കഴിയാത്ത വണ്ണം ലഹരി കാരണം എന്റെ കൈകൾ അവളുടെ ടോപ്പിനുള്ളിലേക്ക് സഞ്ചരിച്ചു ..

അതിന്റെ കൂടെ അവളുടെ കൈകളും എന്റെ ഷർട്ടിൽ കൂടുതൽ പിടി മുറുക്കുന്നത് കണ്ട് ഞാനവളുടെ ചുണ്ടുകളിൽ കൂടുതൽ ആവേശത്തോടെ പടർന്നു കയറി ചുംബനങ്ങൾ ദിശ മാറി കവിളിലേക്കും കണ്ണിലേക്കും നെറ്റിയിലേക്കുമെല്ലാം വഴി മാറി പോയപ്പോ ഐറ കൂടുതൽ എന്റെ ഷർട്ടിലും മുടിയിലുമെല്ലാം പിടി മുറുക്കി നിന്നു...അവളുടെ കഴുത്തിലൂടെ എന്റെ ചുണ്ടുകൾ പാഞ്ഞു നടന്നപ്പോ ഒന്ന് കുറുകി കൊണ്ട് അവൾ കണ്ണിറുക്കി പിടിച്ചോണ്ട് നിന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു കൊണ്ട് കഴുത്തിൽ നിന്നും ചുണ്ടെടുത്ത് അവളുടെ ഇരു കണ്ണിലും അമർത്തി ഉമ്മ വെച്ചു "നിന്റെ ചുണ്ടിലെ ലഹരി എന്നെ മത്തു പിടിപ്പിക്കുന്നുണ്ട്.. സോ.." 🌸💜🌸 എൻ്റെ ഇരു കവിളിലും കൈ വെച്ചുകൊണ്ട് അവൻ പതിഞ്ഞ സ്വരത്തോടെ ഇത് പറഞ്ഞ് സോ എന്നു നീട്ടുന്നത് കണ്ടപ്പോ തന്നെ ഞാൻ ചെറു പുഞ്ചിരിയോടെ തലയാട്ടി കൊടുത്തതും അടുത്ത നിമിഷം തന്നെ അവന്റെ ചുണ്ടുകൾ വീണ്ടും എന്റെ ചുണ്ടുകളെ വട്ടം പിടിച്ചിരുന്നു ആവേശത്തോടെ ചുംബിക്കുമ്പോഴും ഒരുതരം ഫീൽ എനിക്ക് അനുഭവപ്പെട്ടതും ഞാൻ കൂടുതൽ അവനിലേക്ക് ഒട്ടി നിന്നിട്ട് അവന്റെ ചുണ്ടുകളേയും നുണഞ്ഞു കൊണ്ടിരുന്നു...

രണ്ടാളുടേയും ചുണ്ടുകൾ കെട്ടിപിണഞ്ഞ് കിടന്നിട്ട് രണ്ടാൾക്കും ഒരേസമയം കിതപ്പും ശ്വാസ തടസമൊക്കെ വന്നെങ്കിലും അതൊന്നും ഒട്ടും ഗൗനിക്കാതെ രണ്ടു പേരും ചുംബനത്തിൽ ആണ്ടു പോയി ഏറെ നേരത്തെ നീണ്ട ആവേശത്തോടെയുള്ള ചുംബനങ്ങൾക്കിടയിൽ ഇശു എന്റെ കീഴ്ചുണ്ട് താഴേക്ക് പിളർത്തി കൊണ്ട് വിട്ടു നിന്നതും ഞാൻ തളർച്ചയോടെ അവന്റെ നെഞ്ചിലേക്ക് വീണിട്ട് ഇതുവരെ പിടിച്ചുവെച്ച ശ്വാസമെല്ലാം പുറത്തേക്ക് വിട്ടു "ഇനിയും വേണോ..?" കീഴ്ചുണ്ട് കടിച്ചു പിടിച്ചോണ്ട് ഒരു കളിയാക്കൽ മട്ടോടെ അവനിത് ചോദിച്ചപ്പോ ഞാനവന്റെ നെഞ്ചിനൊരു കുത്തു കൊടുത്തിട്ട് അവനെ വട്ടം പിടിച്ചു നിന്നു.. അപ്പോഴേക്കും മഴക്ക് കുറച്ചു ശമനം ഉണ്ടായിരുന്നു.. അതോണ്ട് ഇനിയും ഇവിടെ ഇങ്ങനെ നിന്ന് റൈൻ റൊമാൻസ് കളിക്കാൻ നിക്കാതെ അടുത്ത മഴ വരുമ്പോഴേക്കും ഞങ്ങൾ വില്ലയിലേക്ക് തിരിച്ചു 🌸💜🌸 വില്ലയിൽ എത്തിയപ്പോഴേക്കും അവിടെയുള്ളവരെല്ലാം കിടന്നിരുന്നു..മഴ കാരണം പുറത്തു നിന്ന് ഒന്നും കഴിക്കാനും പറ്റീല..വിശന്നിട്ടാണേൽ വയർ കത്തുന്നത് കൊണ്ട് വില്ലയിലേക്ക് കയറിയ ഉടനെ ഞാൻ ഐറയേയും കൊണ്ട് കിച്ചനിലേക്ക് പോയി അവിടെ എത്തിയപ്പോ പ്രത്യേകിച്ചു ഒന്നും ഇല്ലാത്തത് കൊണ്ട് ടേബിളിലുള്ള കൊട്ടയിൽ വെച്ച ആപ്പിൾ എടുത്തു പീസ് പീസായി കട്ട് ചെയ്ത് തിന്നുമ്പോഴാ ഐറ എനിക്കും വേണമെന്ന് പറഞ്ഞു ചിണുങ്ങിയത് അത് കണ്ട് ഞാൻ അവളെയൊന്ന് നോക്കി ചിരിച്ചിട്ട് അവളെ എടുത്തു പൊക്കി കൊണ്ട് ടേബിളിൽ കയറ്റിരുത്തി

"എന്താ ഇശുച്ചാ..?" എന്റെ പെട്ടന്നുള്ള നീക്കം കണ്ട് അവളെന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഇത് ചോദിച്ചപ്പോ ഞാൻ ആപ്പിളിന്റെ ഒരു പീസെടുത്ത് അവളുടെ വായിൽ വെച്ചു കൊടുത്തതും അവളത് കണ്ട് ചിരിച്ചോണ്ട് തലയാട്ടി തിന്നാൻ നിന്നപ്പോ ഞാനവളുടെ ചുണ്ടോടു ചുണ്ട് ചേർത്ത് അവളുടെ വായിലെ ആപ്പിൾ അകത്താക്കി "ഇത് ചീറ്റിംഗ് ആണ്..." എന്നെ കണ്ണുരുട്ടി കൊണ്ട് ഇത് പറഞ്ഞപ്പോ ഞാൻ അവളെ നോക്കി ഒറ്റ പുരികം ഉയർത്തി "എന്ത് ചീറ്റിംഗ്..?" "നീ തന്നെ എനിക്ക് വായിൽ വെച്ച് തന്നിട്ട് നീ തന്നെ അത് തിന്നുന്നോ..അതെവിടുത്തെ മര്യാദയാ..?" "അതന്റെ മര്യാദയാ.. നിനക്ക് വേണേൽ എന്റെ പോലെ കഴിച്ചോ.." കള്ള ഉമ്മച്ചന്റെ വർത്താനം കേട്ടില്ലേ..!!ഇത് പറഞ്ഞു കഴിഞ്ഞപ്പോ തന്നെ അവൻ വീണ്ടും എന്റെ വായിൽ ആപ്പിൾ വെച്ചിട്ട് അവനത് കഴിക്കാൻ തുടങ്ങിരുന്നു... ഇനി നമ്മളായിട്ട് കുറക്കേണ്ട എന്നു വിചാരിച്ചു ഞാനും അവന്റെ വായിൽ ഒരു ആപ്പിൾ പീസ് വെച്ചിട്ട് എന്റെ ചുണ്ട് അവന്റെ ചുണ്ടോട് മുട്ടിച്ചു ആപ്പിൾ കടിച്ചെടുത്തു അത് തിന്നാൻ തുടങ്ങി..

.ചുളുവിൽ ഉമ്മച്ചനെന്റെ ചുണ്ടും കടിച്ചു തിന്നുന്നുണ്ടോ എന്നൊരു സംശയമില്ലാതില്ല കുറച്ചു നേരത്തെ ഉമ്മിക്കലും തീറ്റയൊക്കെ കഴിഞ്ഞപ്പോ അവൻ വീണ്ടും എന്റെ ചുണ്ടിനെ ഒന്ന് കടിച്ചെടുത്തതും ഞാനവന്റെ വയറ്റിനൊരു കുത്ത് കൊടുത്ത് എന്നെ താഴേക്ക് ഇറക്കാൻ പറഞ്ഞു.. അത് കേട്ട അവൻ ചിരിച്ചോണ്ട് എന്റെ നെറ്റിയിൽ ഉമ്മ വെച്ചിട്ട് മേലേക്ക് നോക്കി പറയാൻ തുടങ്ങി "പടച്ചോനെ,,,നീയാണ് ഞങ്ങളെ ഒരുമിപ്പിച്ചത്.. മരണം കൊണ്ടല്ലാതെ ഞങ്ങളെ പിരിക്കരുതെ ...ഇവളെന്റെ വിലമതിക്കാൻ ആവാത്ത നിധിയാ..ഇവളെ നീ ഒരു കാരണവശാലും കരയിപ്പിക്കരുതെ.." എന്നവൻ പറഞ്ഞ് എന്റെ നെറ്റിയിൽ വീണ്ടും ചുണ്ട് ചേർത്തു വെച്ചതും അവനോടുള്ള അടക്കി പിടിക്കാൻ കഴിയാത്ത സ്നേഹം കാരണം ഞാനവന്റെ മുഖം മൊത്തം ചുംബങ്ങൾ കൊണ്ടു മൂടി 🌸💜🌸 After 2 months വിജാരിക്കാത്ത പല കാര്യങ്ങളും നടന്നത് ഇൗ രണ്ടു മാസ കാലയളവിൽ ആയിരുന്നു....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story