QUEEN OF KALIPPAN: ഭാഗം 103

queen of kalippan

രചന: Devil Quinn

ഗൗരവമായ ഉറച്ച സ്വരത്തോടെ പറയുമ്പോഴും എന്റെ കണ്ണ് മുന്നിലുള്ള ആളുകളിലേക്ക് ആയിരുന്നു... ഞാനെന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലാവാതെ അവരെല്ലാം എന്നെ ഉറ്റുനോക്കുന്നത് കണ്ടെങ്കിലും ഉള്ളിൽ ആദ്യമേ പൊട്ടി വരുന്ന ചിരിയെ അടക്കി പിടിച്ചു നിന്നിട്ട് മുന്നിലേക്ക് ഗൗരവമായി തന്നെ നോക്കി... "ഞാൻ പറഞ്ഞ കാര്യത്തിൽ ചെറിയ ഒരു തിരുത്തലുണ്ട്..." എന്നു ഞാൻ വീണ്ടും അവിരെയെല്ലാം നോക്കിയിട്ട് ഗൗരവമായി പറഞ്ഞതും അവരുടെ മുഖത്തെല്ലാം ഒന്നും മനസ്സിലാവാത്ത ഒരുതരം മന്തപ്പ് ആയതിനാൽ ഞാൻ ചിരിച്ചോണ്ട് രണ്ടടി മുന്നിലേക്ക് നിന്നു... "ഒരു ചെറിയ തിരുത്തലുണ്ടെന്ന് പറഞ്ഞത് വേറൊന്നും അല്ല..എന്റെയും ഇശുന്റെയും എന്നതിനു പകരമവിടെ റോഷനും ആലിയയുമാണ്..." എന്നു പറഞ്ഞു നിർത്തി റോഷനെയും ആലിയെയും മാറി മാറി നോക്കിയപ്പോ അവർ രണ്ടു പേരും എന്ത് എന്ന ഭാവത്തിൽ എന്നെ ഉറ്റുനോക്കുന്നത് കണ്ട് ഞാൻ ബാക്കി തുടർന്നു.. "റോഷന്റെയും ആലിയയുടെയും ജീവിതത്തിൽ വളരെ മൂല്യം നൽകുന്ന കാര്യമാണിത്.. പക്ഷെ ഇത് കേൾക്കുമ്പോ ചിലരെ സന്തോഷമൊന്നും എങ്ങോട്ടും പോവില്ലെങ്കിലും മറ്റു ചിലർ ഇവിടെ ഞെട്ടി പണ്ടാരമടങ്ങാൻ സാധ്യത ഉണ്ട്..."

"നീ ഫിലോസഫി പറയാതെ കാര്യം പറടി.. ഇവിടെ മനുഷ്യൻ തീയിൽ ചവിട്ടി നിക്കാ.." ഞാനെന്ത് കാര്യമാണ് പറയാൻ പോകുന്നേ എന്ന ക്യൂരിയോസിറ്റി കൊണ്ട് റോഷൻ ഇടയിൽ കയറി കൊണ്ട് പറഞ്ഞത് കേട്ട് സത്യം പറഞ്ഞാൽ അപ്പൊ അവന്റെ ഒരുമാതിരി ടെൻഷനും ബാക്കി എന്തെക്കെയോ നിറഞ്ഞ എസ്പ്രെഷനൊക്കെ കണ്ട് ചിരി വന്നെങ്കിലും മാക്സിമം പിടിച്ചു വെച്ചു... "Yes,, finally Roshan and Aaliya engagement is fixed..." മുന്നിൽ ടെന്ഷന് അടിച്ചു നിക്കുന്ന റോഷനെയും ആലിയയെയും ഇടകണ്ണിട്ട് നോക്കി കൊണ്ട് കാതടപ്പിക്കും വിധം ഞാനിങ്ങനെ വിളിച്ചു കൂവിയതും ആലിയും റോഷനും ഒഴികെ ബാക്കി എല്ലാവരും സന്തോഷം കൊണ്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു..അപ്പോഴും അണ്ടി പോയ അണ്ണാനെ പോലെ റോഷനും അവന്റെ അതേ അവസ്ഥ പോലെ തന്നെ ആലിയും പരസ്പരം മുഖാമുഖം നോക്കിയിട്ട് രണ്ടാളും ഒരേസമയം എന്നെ ഒരുതരം ഞെട്ടലോടെ നോക്കിയതും ഞാൻ അവർക്ക് ഒന്ന് പല്ലിളിച്ചു കാണിച്ചു കൊടുത്തു.... "എല്ലാവരും സന്തോഷിക്കുമ്പോ നിങ്ങൾ മാത്രം ഞെട്ടിയാൽ എങ്ങനെയാ..കയ്യടിച്ചു പ്രോത്സാഹിപ്പിക്കൂ..." ഒരുതരം കളിയാക്കലോടെ ഞാനിത് പറഞ്ഞു ചിരിച്ചതും അവർ രണ്ടു പേരും ഇപ്പോഴും ഞെട്ടൽ വിട്ടു മാറാതെ ചിലയിടത്ത് ചാരം ചിലയിടത്ത് പുക എന്ന മട്ടിൽ നിക്കുന്നത് കണ്ടിട്ട് ഇനിയും ഇങ്ങനെ നിന്നാൽ രണ്ടാളും നിന്ന നിൽപ്പിൽ വടിയാകുമെന്ന് തോന്നിയത് കൊണ്ട് എല്ലാം അവരോട് തുറന്നു പറയാമെന്ന് വിചാരിച്ചു...

"നിങ്ങളുടെ രണ്ടുപേരുടെയും ചുറ്റിക്കളി ആരും അറിഞ്ഞിട്ടില്ല അല്ലെങ്കിൽ ആർക്കും അറിയില്ല എന്നുള്ള വിചാരം വെറുതെയാണ്...നിങ്ങളെ രണ്ടുപേരുടെയും കാര്യം ഇവിടെ കൂടിയ എല്ലാവർക്കും അറിയാം..നിങ്ങളുടെ ഒളിഞ്ഞും പാത്തുമുള്ള നടപ്പ് എവിടെ വരെ പോകുമെന്ന് നോക്കാനാ അവരെല്ലാവരും ഒന്നും അറിയില്ലേ രാമായണ എന്ന മട്ടിൽ നിന്നത്..." "എന്നെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ടെന്നും അവർക്ക് എന്നെ ആദ്യമേ കണ്ട് ഇഷ്ട്ടായി എന്നുമൊക്കെ പറഞ്ഞിരുന്നില്ലേ..അതപ്പോ റോഷന്റെ കല്യാണാലോചന ആയിരുന്നോ...?" ഞാൻ പറഞ്ഞു പോകുന്നതിന്റെ ഇടയിൽ കയറി ഒരു സംശയത്തോടെ ആലി ഇത് ചോദിച്ചപ്പോ ഞാൻ മൂത്തമ്മാനെ ഒന്ന് നോക്കിയപ്പോ മൂപ്പത്തി എനിക്ക് ചിരിച്ചു തന്നതും ഞാനും അതിനൊന്ന് ചിരിച്ചു കൊടുത്ത് ആലിയെ നോക്കി "ഓ,,,പെണ്ണിന്റെ ഒരു പൂതിയെ..!!സത്യത്തിൽ അങ്ങനെ ഒരു കല്യാണാലോചന തന്നെയില്ല.. നിങ്ങളുടെ കാര്യം ഞാൻ ആദ്യമേ വീട്ടിൽ സൂചിപ്പിച്ചിരുന്നു.. അവർക്ക് റോഷനെ അറിയുന്നത് കൊണ്ട് അവർ മുന്നും പിന്നും നോക്കാതെ ഓക്കെ പറഞ്ഞു..ഇക്കാര്യം ആലി അറിയേണ്ട എന്നു ഞാൻ പ്രത്യേകം പറഞ്ഞത് കൊണ്ട് അവർ നിന്നോടിത് ചോദിക്കാനോ പറയാനോ നിന്നിട്ടില്ല...പിന്നെ ഇന്നലെ ഞാനും ഇശും വീട്ടിലേക്ക് വന്നപ്പോ നിന്റെ കാര്യം പറയാൻ വേണ്ടി ഞാൻ കിച്ചനിലേക്ക് പോയപ്പോ നീയവിടെ തന്നെ ചുറ്റി പറ്റി ഞാൻ അവരോട് പറയുന്നത് കേട്ട് ഇരിക്കുന്നത് കൊണ്ടപ്പോ നിന്നെ വെറുതെ ചൊടിപ്പിക്കാൻ വേണ്ടിയാ ഉമ്മിയും മൂത്തമ്മയൊക്കെ നിനക്കൊരു കല്യാണാലോചന വന്നിട്ടുണ്ടെന്നും അങ്ങനെ എന്തെക്കെയോ തള്ളി മറിച്ചത്..

സത്യത്തിൽ അവരുടെ രണ്ടാളുടെയും തള്ളൽ കണ്ടിട്ട് എന്റെ കണ്ണ് വരെ തള്ളി പോയെങ്കിലും ഞാനായിട്ട് ഒരു കുറവ് വരുത്തേണ്ട എന്നു വിചാരിച്ചു അവരുടെ കൂടെ ഞാനും ഒന്ന് ആഞ്ഞു പിടിച്ചു ..അതോടെ നീ ഫ്ളാറ്റായി നിരാശ കാമുകിയായി ഹാളിൽ നിന്നും പോയപ്പോ ഞങ്ങൾ മൂന്നു പേരും തലങ്ങും വിലങ്ങും ചിരിക്കായിയുന്നു..." അത്രയും പറഞ്ഞ് ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിച്ചു വീണ്ടും ചിരി പൊട്ടിയതും ഞാൻ അവിടെനിന്ന് പൊട്ടിച്ചിരിച്ചത് കണ്ട് അവളെന്നെ കണ്ണുരുട്ടി നോക്കിയിട്ട് എന്റെയടുത്തേക്ക് വന്ന് ഇതുവരെ അവളെ പറ്റിച്ചതിനുള്ളതെല്ലാം എനിക്ക് വയർ നിറച്ചു തന്നു... അതിന്റെ കൂടെ റോഷൻ എന്റെ അടുത്തേക്ക് വന്ന് 'എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു' എന്നു പറഞ്ഞപ്പോ 'ജസ്റ്റ് ഫോർ എ രസം' എന്നു ഞാനും തിരിച്ചു കണ്ണിറുക്കി കാണിച്ചു പറഞ്ഞിട്ട് ഒന്ന് ഇളിച്ചു കൊടുത്തു.. "അവരായിട്ട് എല്ലാം സെറ്റാക്കി...എന്നാ നമ്മക്ക് എൻഗേജ്‌മെന്റ് നടത്തിയാലോ...?" റോഷൻ ആലിയക്കു നേരെ കൈ നീട്ടി പിടിച്ച് തലകൊണ്ട് അവന്റെ കയ്യിൽ പിടിക്കാൻ സ്റ്റൈലിൽ ആക്ഷൻ കാണിച്ചുകൊണ്ട് ഇത് പറഞ്ഞപ്പോ ആലി പുഞ്ചിരിച്ചോണ്ട് അവന്റെ ഉള്ളം കൈയോട് കൈ ചേർത്ത് പിടിച്ചു മുറുക്കിയതും പിറകിൽ ഇരിക്കുന്ന ലാമിത്ത അവരെ രണ്ടുപേരെയും മാറി മാറി നോക്കി... "ഹേയ്,,ഞാനിവിടെ ഇരിക്കുന്നത് കണ്ടില്ലേ..എന്റെ ബേബി ഷവർ സെറിമണി കഴിഞ്ഞിട്ട് മാത്രമേ നിങ്ങളെ എൻഗേജ്‌മെന്റ് ഇവിടെ നടത്തൂ..

സോ രണ്ടു പേരും ഡിസ്റ്റൻസ് കീപ് ചെയ്തേ ...മ്മ് പെട്ടന്ന്.." ആദ്യം അവരുടെ മുഖത്തേക്കും അവസാനം കൈ കോർത്തു പിടിച്ച അവരുടെ കയ്യിലേക്കും നോക്കി കൊണ്ട് കപട ദേഷ്യത്തോടെ ലാമിത്ത ഇത് പറഞ്ഞപ്പോ ഞാൻ ചിരി കടിച്ചു പിടിച്ചു നിന്നതും അവർ രണ്ടുപേരും മുഖാമുഖം നോക്കിയിട്ട് കൈ വേർപ്പെടുത്തി... 🌸💜🌸 ഐറ ഒരു ഇമ്പോർടെൻ്റ് കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് എന്റെയും അവളുടെയും ലൈഫിലെ മൂല്യം നൽകുന്ന കാര്യമെന്നൊക്കെ പറഞ്ഞു തുടങ്ങുന്നത് കണ്ട് എനിക്ക് പ്രത്യേകിച്ച് ഞെട്ടലൊന്നും ഇല്ലെങ്കിലും ചിരി പൊട്ടി വരുന്നുണ്ടായിരുന്നു..അവൾ ലോക ഉടായിപ്പ് ആണെന്ന് അറിയുന്നത് കൊണ്ടും ഇതല്ല ഇതിനപ്പുറം എസ്പ്രെഷനിട്ട് ചാകുമെന്നുള്ളതു കൊണ്ടും അവളുടെ മാസ്മാരിക അഭിനയം കണ്ട് ഞാനിവിടെ ചിരി കടിച്ചു പിടിച്ചു നിക്കായിരുന്നു... പിന്നെ അവൾ റോഷന്റെയും ആലിയയുടെയും കാര്യമാണ് പറയാനുള്ളതെന്ന് പറഞ്ഞു തുടങ്ങിയപ്പോഴാണ് എനിക്ക് സ്റ്റീഫന്റെ കാൾ വന്നത്.. അതുകൊണ്ട് അവരുടെ ഇടയിൽ നിന്ന് കുറച്ചു മാറി പൂളിന്റെ സൈഡിലേക്ക് പോയി.. അവൻ ചില ഇമ്പോർടെൻ്റ് ഇൻഫോർമേഷനൊക്കെ എനിക്ക് ഫോർവേഡ് ചെയ്തു തന്നത് ചെക്ക് ചെയ്ത് മനസ്സിൽ ചിലതെല്ലാം കണക്കു കൂട്ടി സെറിമണി നടക്കുന്ന സ്ഥലത്തേക്ക് വന്നപ്പോഴാണ് റോഷനും ആലിയക്കും സത്യാവസ്ഥയൊക്കെ ഐറ പറഞ്ഞു കൊടുത്ത് അവരുടെ കയ്യിൽ നിന്നും കിട്ടേണ്ടത് കിട്ടിയും കൊടുത്തും വാങ്ങിയുമൊക്കെ നിക്കുന്നത് കണ്ടത്...

കുറച്ചു കഴിഞ്ഞപ്പോ ഉമ്മി ബേബി ഷവറിന് തുടക്കമെന്നോണം കയ്യിലുള്ള ഫ്ളവർ ശൈപ്പിലുള്ള ഒരു വെസ്സലിൽ മഞ്ഞൾ കൊണ്ടു വന്നിട്ട് അതിൽ നിന്നും കുറച്ചു ലാമിയുടെ ഇരു കയ്യിലും കവിളിലുമെല്ലാം പുരട്ടി കൊടുത്തതും ഉപ്പയും അതേപോലെ പുരട്ടി ..അതു കഴിഞ്ഞ് സിനുവും ആഷിയും വന്നിട്ട് ഐഷുന്റെ കൈ പിടിച്ചു അവരും മഞ്ഞൾ പുരട്ടി കൊടുത്തതും ഉമ്മി എന്നെയും ഐറയേയും നോക്കുന്നത് കണ്ടിട്ട് ഞാൻ ലാമിയുടെ അടുത്തേക്ക് ചെന്നു.. ലാമിയുടെ അടുത്ത് എത്തിയപ്പോ തന്നെ ഐറ എന്റെ ഇടതു ഭാഗത്തായി വന്നു നിന്ന് ഷാളിന്റെ ഉള്ളിലൂടെ എന്നെ ഇടകണ്ണിട്ട് നോക്കുന്നത് കണ്ട് ഞാനവൾക്കൊന്ന് സൈറ്റടിച്ചു കൊടുത്തു.. അത് കണ്ടിട്ട് അവളെന്നെ ഒന്ന് നോക്കിയിട്ട് എന്റെയും അവളുടെയും നടുവിലായി വെച്ച ടീ പോയിന്മേലുള്ള മഞ്ഞൾ വെസ്സലിലേക്ക് ഐറ കൈ കൊണ്ടു പോകുന്നത് കണ്ടതും ഞാൻ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയിട്ട് അതിലേക്ക് കയ്യിട്ട് അവളുടെ ഉള്ളം കയ്യിലൊന്ന് ഇക്കിളി ആക്കിയിട്ടു മഞ്ഞൾ എടുത്തിട്ട് ലാമിയുടെ നേർക്ക് തിരിഞ്ഞപ്പോ അവൾ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കിയിട്ട് അടക്കി പിടിച്ചു ചിരിച്ചു.. അതിൽ നിന്നു തന്നെ അവൾ ഞങ്ങളെ കോപ്രായം കണ്ടിട്ടുണ്ടെന്ന് മനസ്സിലായെങ്കിലും ഞാനത് മൈൻഡ് ആക്കാൻ നിക്കാതെ ഐറ ലാമിയുടെ കവിളിലും കയ്യിലുമൊക്കെ പുരട്ടുന്നത് നോക്കിയിട്ട് അവിടുന്ന് മാറി നിന്നു... 🌸💜🌸

ഓരോരുത്തരായി ലാമിത്താക്ക് മഞ്ഞൾ പുരട്ടി കൊടുക്കുന്നതൊക്കെ നോക്കി നിക്കുമ്പോഴാ എന്റെ കണ്ണ് സൈഡിലേക്ക് പോയത്.. അവിടെ ഗെയ്റ്റിനരികെ സെക്യൂരിറ്റി പുറത്തു നിൽക്കുന്ന ആരോടോ കയർത്തു സംസാരിക്കുന്നത് കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായതും ഇത് ആരെയെങ്കിലും അറിയിക്കണമെന്ന് ചിന്തിച്ച് ഉപ്പനെയും ഇശുനേയുമൊക്കെ നോക്കിയപ്പോ അവർ പൂളിന്റെ സൈഡിൽ നിന്ന് കാര്യമായി എന്തോ ഡിസ്കസ് ചെയ്യായിരുന്നു... അതോണ്ട് തന്നെ അവരുടെ ഇടയിലേക്ക് പോവാതെ ഞാൻ തന്നെ ഗെയ്റ്റിന്റെ അരികിലേക്ക് പോകാമെന്ന് ചിന്തിച്ചു ലോണിലൂടെ നടന്നു ഗെയ്റ്റിന്റെ അടുത്തേക്ക് ചെന്നിട്ട് സെക്യൂരിറ്റി റൂമിൽ നിൽക്കുന്ന സെക്യൂരിറ്റിയോട് കാര്യമന്വേഷിച്ചു... "എന്താ പ്രശ്‌നം..?" സെക്യൂരിറ്റി റൂമിൽ നിന്നും പുറത്തേക്ക് പോവാനുള്ള ഡോറിലൂടെ പോയിട്ട് എനിക്ക് പുറം തിരിഞ്ഞു നിക്കുന്ന ആളെ ഒരുനിമിഷം നോക്കിയിട്ട് ഞാനിത് സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചു.. "മോളേ,, കുറെ നേരമായി ഇയാൾ ഗെയ്റ്റ് തുറക്കണമെന്നു പറഞ്ഞ് ബഹളം വെക്കുന്നു...എന്താണ് കാര്യമെന്ന് ചോദിച്ചിട്ട് പറയുന്നുമില്ല... ഇഷാൻ സർ എപ്പോഴും ഗെയ്റ്റ് റിമോട്ട് കണ്ട്രോളിൽ വെക്കാൻ പറഞ്ഞത് കൊണ്ടും അറിയാത്തവരെ പെർമിഷൻ കൂടാതെ ഒരു കാരണവശാലും ഉള്ളിലേക്ക് കയറ്റാൻ പാടില്ലായെന്ന് സ്ട്രിക്റ്റായി പറഞ്ഞതു കൊണ്ടും ഞാനിത് വരെ ഇയാൾക്ക് ഗെയ്റ്റ് തുറന്നു കൊടുത്തിട്ടില്ല ..

പക്ഷെ ഇയാൾ ഭീഷണിപ്പെടുത്തി ഗെയ്റ്റ് തുറക്കണമെന്ന് പറയുവാണ്..." ഇത്രയും പറഞ്ഞ് സെക്യൂരിറ്റി മുന്നിലുള്ള ആളെ നോക്കിയതും അയാൾ ഇപ്പോഴും ഒന്നും പറയാതെ എനിക്ക് പുറം തിരിഞ്ഞു നിന്ന് എങ്ങോട്ടോ നോട്ടം തെറ്റിച്ചു നിക്കുന്നത് കണ്ട് ഞാനൊന്ന് ശ്വാസം എടുത്തു വിട്ട് അയാൾക്കു അരികിലേക്ക് ചെന്നു... "Excuse me ..." അയാളുടെ പുറകിൽ നിന്നുകൊണ്ട് ഞാനയാളെ വിളിച്ചതും എന്റെ ശബ്‌ദം അയാളെ ചെവിയിൽ മുഴങ്ങി കേട്ടപ്പോ തന്നെ അയാൾ എനിക്കു നേരെ തിരിഞ്ഞു നിന്നു... "എന്താ ഇയാൾക്ക് വേണ്ടേ..?ആരെയും പെർമിഷൻ ഇല്ലാതെ ഗെയ്റ്റ് തുറക്കില്ല.. ഇവിടെയൊരു ഫൻഷൻ നടക്കുവാണ്..." അയാളെ ഇവിടെയെങ്ങും കാണാത്തത് കൊണ്ടു തന്നെ ഞാനിത് ചോദിച്ചപ്പോ അയാൾ സെക്യൂരിറ്റിയെ ഒന്ന് നോക്കിയിട്ട് എന്നെ നോക്കി... "എനിക്ക് ഇഷാനെ ഒന്ന് കാണണമായിരുന്നു..വളരെ അർജെന്റായ ഒരു കാര്യം പറയാനാണ്...ഈ ഗെയ്റ്റൊന്ന് തുറക്കൂ ..." എന്നയാൾ പറഞ്ഞപ്പോ എന്തോ അതിലൊരു വശപിശക് തോന്നിയത് കൊണ്ട് ഞാൻ അയാളെ ഒരു ഒഴുക്കൻ മട്ടിൽ നോക്കിയിട്ട് സെക്യൂരിറ്റിയെ നോക്കി.. "ഇയാളെ ഒരു കാരണവശാലും ഉള്ളിലേക്ക് പ്രേവേശിപ്പിക്കരുത്... ഞാൻ ഇശൂനെ വിളിച്ചു വരാം..." അയാളെ കണ്ടാൽ തന്നെ ഒരു കഞ്ചാവ് അഡിക്റ്റായ പോലെയുണ്ട്.. കണ്ണെല്ലാം ചുമന്ന് ചുണ്ടുകളൊക്കെ കറുത്ത് ..അതും പോരാത്തതിന് അയാളെ അടുത്ത് നിക്കുമ്പോ ആൽക്കഹോൾ മിക്സ്ഡായ ഒരു കുത്തുന്ന മണം...

എന്തായാലും ഇശുനോട് ഇക്കാര്യം പറയാമെന്ന് വിജാരിച്ചു ഞാൻ ഗാർഡനിലേക്ക് തന്നെ പോയി.... അവിടെ എത്തിയപ്പോ അവൻ ഫോണിൽ കുത്തി കളിച്ചു ഇരിക്കുന്നത് കണ്ട് ഞാൻ ഷാൾ ലേശം താഴ്ത്തി വെച്ചിട്ട് അവനെ വിളിച്ചു... "ഇശുച്ചാ...നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട്.." ഞാനിത് പറഞ്ഞപ്പോ അവൻ ഫോണിൽ നിന്ന് തലപൊക്കി ആര് എന്ന മട്ടിൽ പുരികം ചുളിച്ചു എന്നെ നോക്കി.. "നിന്നെ കാണണമെന്ന് പറഞ്ഞ് അയാൾ ഗെയ്റ്റ് തുറക്കാൻ പറയുന്നുണ്ട്..കണ്ടിട്ട് എന്തോ വശപിശക് പോലെ തോന്നുന്നുണ്ട്.." അത് കേട്ടിട്ട് ഇശു ഒന്നു രണ്ടു നിമിഷം എന്തോ ചിന്തിച്ചിട്ട് ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് ഫോണ് പോക്കറ്റിലേക്കിട്ട് ഗെയ്റ്റ് ലക്ഷ്യം വെച്ച് നടന്നതും ഞാനും അവന്റെ കൂടെ ഗെയ്റ്റിന്റെ അടുത്തേക്ക് പോയി.. കോബൗഡിലൂടെ നടന്നു വരുന്ന ഇശുനെ കണ്ടപ്പോ സെക്യൂരിറ്റി അവന്റെ അടുത്തേക്ക് ഓടി വന്നിട്ട് എന്തൊക്കെയോ പറഞ്ഞതും ഇശു അതിനൊക്കെ ഒന്ന് മൂളി കൊടുത്തു ഗെയ്റ്റിലേക്ക് കൈ കാണിച്ചു അത് തുറക്കാൻ എന്ന മട്ടിൽ ആംഗ്യം കാണിച്ചപ്പോ സെക്യൂരിറ്റി അപ്പോഴേക്കും സെക്യൂരിറ്റി റൂമിലേക്ക് ചെന്ന് എന്തൊക്കെയോ ഒരു ഫൈവ് ഡിജിറ്റ് നമ്പർ വാൾ സ്ക്രീനിൽ അടിച്ചതും ക്ഷണ നേരം കൊണ്ട് ഗെയ്റ്റ് രണ്ടു സൈഡിലേക്കും നീങ്ങി പോയി.. "

Who are you..?" ഗെയ്റ്റ് തുറന്നത് കണ്ട് പുറത്തു നിക്കുന്ന ആളുടെ ചുണ്ടിലൊരു കുതന്ത്ര ചിരി ഉണ്ടായിരുന്നു.. അതു കാരണം ഇശു അയാളെ അടിമുടി ഒന്ന് വീക്ഷിച്ചു കൊണ്ട് അയാളെ അടുത്തേക്ക് പോയി ഗൗരവത്തോടെ ഇത് ചോദിച്ചതും അയാൾ ഒന്ന് കുഴഞ്ഞു ചിരിച്ചു... "ഇത് തരാനാണ് ഞാൻ വന്നത്.." അത്രമാത്രം പറഞ്ഞിട്ട് ഒരു എൻവലപ്പ് ഇശുന്റെ നേരെ നീട്ടിയതും ഇശു അയാളെ ഒന്ന് ഉറ്റുനോക്കിയിട്ട് അത് വേങ്ങിച്ചതും അയാൾ ഒന്നും പറയാനോ ചോദിക്കാനോ നിക്കാതെ എന്നെയും ഇശുനേയും ഒന്ന് നോക്കിയിട്ട് അവിടുന്ന് പോയി... അതൊക്കെ കണ്ടിട്ട് ഞാനയാൾ പോകുന്നതും നോക്കിയിട്ട് ഇശുനോട് എന്തോ പറയാൻ നിക്കുമ്പോഴാ പുറകിൽ നിന്നൊരു വിളി... "ഐറ.." എന്നുള്ള വിളി കേട്ടപ്പോ തന്നെ ആലി ആണെന്ന് മനസ്സിലായതും ഞാൻ പിറകിലേക്ക് തിരിഞ്ഞ് അവളെ നോക്കിയപ്പോ അവൾ കൈകൊണ്ട് ഇങ്ങോട്ട് വാ എന്നു പറഞ്ഞു വിളിച്ചത് കണ്ട് ഞാൻ ഇശൂൻ്റെ കയ്യിലുള്ള എൻവലപ്പിനേയും അവനെയും നോക്കിയിട്ട് തിരിഞ്ഞു ആലിയുടെ അടുത്തേക്ക് നടന്നു... "എന്താടി..?" അവളുടെ അടുത്തെത്തിയപ്പോ ഞാനിത് ചോദിച്ചതും അവൾ ചുമ്മാ വിളിച്ചതാണെന്ന് പറഞ്ഞു ഇളിച്ചു തന്നിട്ട് എന്നെയും കൂട്ടി ഗാർഡനിലേക്ക് നടന്നു.. അപ്പോഴും എൻവലപ്പിൽ എന്തായിരിക്കും എന്നുള്ള ഒരു ചോദ്യം തലക്കു മുകളിൽ വട്ടമിട്ട് പറക്കാൻ തുടങ്ങിയതും അതിനൊരു ഉത്തരം കിട്ടണമെങ്കിൽ എൻവലപ്പ് തുറന്നു നോക്കിയാൽ മാത്രമേ കിട്ടൂ എന്നറിയുന്നത് കൊണ്ട് ഓരോന്ന് ആലോചിച്ചു തല പുണ്ണാക്കി ഉള്ള സമാധാനം ഇല്ലാതാക്കാൻ നിക്കാതെ ചിന്തകളെ ഒക്കെ ഒരു വശത്തേക്ക് നീക്കി വെച്ചിട്ട് ഗാർഡനിലേക്ക് നടന്നു..

ലാമിത്താന്റെ അടുത്തു എത്തിയപ്പോ ദീദി എന്റെ വായിലേക്ക് പാനി പൂരി വെച്ചു തന്നതും ഞാൻ വിടർന്ന കണ്ണുകളോടെ ദീദിയെ നോക്കി ഇതെവിടുന്നാ എന്നു ചോദിച്ചപ്പോ മൂപ്പത്തി കയ്യിലുള്ള ഒരു ബൗൾ എനിക്ക് നേരെ നീട്ടി.. അതിലപ്പൊ പാനി പൂരി ഇളിച്ചു നിക്കുന്നത് പോലെ തോന്നിയത് കൊണ്ട് ഞാൻ അപ്പൊ തന്നെ അറ്റാക്ക് സ്റ്റാർട്ട് ചെയ്തിരുന്നു.. ഇടക്ക് ഞാൻ സൈഡിലേക്ക് നോക്കിയപ്പോ ദീദിയും ലാമിത്തയും എന്നെ തന്നെ നോക്കുന്നത് കണ്ടതും ആ നോട്ടത്തിന്റെ പൊരുൾ നല്ല ഭംഗിയായി അറിയുന്നത് കൊണ്ട് ഞാൻ അവർക്കൊന്ന് ഇളിച്ചു കൊടുത്ത് പാനി പൂരി അവരുടെ വായിലേക്കും വെച്ചു കൊടുത്തു.. അപ്പൊ ആലി എനിക്കും വേണം എന്നു പറഞ്ഞ് മുഖം ചുളുക്കുന്നത് കണ്ട് ഞാൻ ബൗളിലേക്ക് നോക്കിയപ്പോ അതിലാകെ ഒന്നേ ഉണ്ടായിരുന്നുള്ളു.. അതോണ്ട് ഞാൻ മനസ്സില്ലാ മനസ്സോടെ അത് അവൾക്കു കൊടുത്തു.. പാനി പൂരി കഴിഞ്ഞ നിവൃത്തിയിൽ ഇരിക്കുമ്പോഴാ ഐഷു എന്റെ അടുത്തേക്ക് വന്നിട്ട് 'ഇനിയും പാനി പൂരി വേണോ ഐറുമ്മ' എന്നു ചോദിച്ചു വന്നത്... അത് കേട്ട പാതി കേൾക്കാത്ത പാതി ഞാൻ കണ്ണു വിടർത്തി കൊണ്ട് ഹാ എന്നു പറഞ്ഞു തലയാട്ടിയതും ഐഷു എന്റെ ചെറുവിരലിൽ തൂങ്ങി കൊണ്ട് എന്നെയും കൊണ്ട് വില്ലയുടെ ഹാളിലേക്ക് കൊണ്ടു പോയി... അവിടെയെത്തിയപ്പോഴാ ഹാളിലെ സൈഡിൽ വെച്ചിട്ടുള്ള ടേബിളിൽ സ്വീറ്റ്‌സ് നിരത്തി വെച്ചിട്ടുള്ളത് കണ്ടത്..

സത്യം പറഞ്ഞാൽ ഞാനിത് ഇപ്പോഴാ കാണുന്നത്...ഏത് നേരത്താണ് ഇശു മുന്നിലേക്ക് വരാ എന്നുള്ളത് പറയാൻ പറ്റാത്തത് കൊണ്ട് ഷാൾ താഴ്ത്തി ഇട്ടു നടക്കലല്ലായിരുന്നോ പണി.. അതോണ്ട് ഈ വക കാര്യങ്ങളൊന്നും ഞാൻ ശ്രദ്ധിച്ചിട്ടു കൂടിയില്ല.. നമ്മളെ പാനി പൂരിയെ കണ്ടപ്പോ തന്നെ ഒന്നും നോക്കാതെ ഞാനും ഐഷുവും അറ്റാക്ക് തുടങ്ങി... അതിനിടെ ഐഷു നിന്നു കുഴങ്ങിയത് കൊണ്ട് 'എന്നെ ടേബിളിൽ കയറ്റി ഇരുത്തി താ' എന്നു പറഞ്ഞു വാശി പിടിച്ചപ്പോ അവളെ പൊക്കിയെടുത്തു ടേബിളിൽ ഇരുത്തിയിട്ട് ഞാനും അവളും ഓരോന്ന് കഴിച്ചിരുന്നു... കുറച്ചു കഴിഞ്ഞപ്പോ ഞങ്ങൾ ഗാർഡനിലേക്ക് തന്നെ പോയിട്ട് ഉമ്മച്ചിനോടും ബാക്കി ഉള്ളവരോടും സംസാരിച്ചിരുന്നു...പിന്നെ എന്റെ കാത്തിരിപ്പ് വൈകുന്നേരം ആവാൻ ആയിരുന്നു.. ഈ ചടങ്ങങ് പൂർത്തിയാക്കിയാൽ സ്വസ്ഥായിട്ട് ഇശുന്‍റെ മുന്നിലൂടെ നടക്കായിരുന്നു... അങ്ങനെ വൈകുന്നേരം ആയപ്പോ തന്നെ എല്ലാം കഴിഞ്ഞല്ലോ എന്ന നിവൃത്തിയിൽ ഞാൻ ഷാൾ നേരെയാക്കി ഇട്ടു ആദ്യം തന്നെ തിരഞ്ഞത് നമ്മളെ ഉമ്മച്ചനെ ആയിരുന്നു...പക്ഷെ അവനെ ചുറ്റും നോക്കിയിട്ടും അവന്റെ പൊടി പോലും കാണാത്തത് കൊണ്ട് ഷോകമൂകനായി ഇരിക്കുമ്പോഴാ കോമ്പൗണ്ടിലൂടെ ഒരു കാർ ചീറി പാഞ്ഞു വന്നു വില്ലയുടെ മുമ്പിൽ നിർത്തിയത് ... അത് കണ്ടപ്പോ തന്നെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും ഞാൻ കാറിലുള്ള ആളുകൾ ഇറങ്ങി വരുന്നതും കാത്തു നിന്നു...

ഒടുവിൽ ചാച്ചിമ്മയും ഖാസിം അങ്കിളും ഇറങ്ങി വരുന്നത് കണ്ട് റോഷനെന്നെ നോക്കുന്നത് കണ്ട് ഞാനവൻകൊന്ന് ഇളിച്ചു കൊടുത്തു..അത് കണ്ടപ്പോ തന്നെ അവൻ അവരുടെ അടുത്തേക്ക് പോയി 'നിങ്ങൾക്ക് രണ്ടുപേർക്കും എൻ്റെയും ആലിയുടെയും കാര്യം അറിയാമായിരുന്നോ' എന്നു ചോദിച്ചപ്പോ ചാച്ചിമ്മ ആദ്യം തന്നെ നോക്കിയത് എന്നെ ആയിരുന്നു.. അതിൽ നിന്നു തന്നെ റോഷൻ കാര്യം പിടി കിട്ടിയിരുന്നു ഞാൻ തന്നെയായിരിക്കും അവരുടെ കാര്യം പറഞ്ഞിട്ടുണ്ടാവുക എന്ന്...അല്ലെങ്കിലും ഹോളി സെലിബ്രേഷന്റെ അന്ന് ചാച്ചിമ്മാന്റെ കണ്ണ് ആലിയിൽ തന്നെയായിരുന്നു... അത് കൊണ്ട് റോഷന്റെ കാര്യം അവരോട് പറഞ്ഞപ്പോ അവർക്ക് സന്തോഷമേ ഉണ്ടായിരുന്നുളളൂ... അതോണ്ട് തന്നെ അവരുടെ എൻഗേജ്‌മെന്റ് ഇന്നക്കേക്ക്‌ ഫിക്സ് ചെയ്തു തീരുമാനിച്ചു ഉറപ്പിച്ചിരുന്നു... തറവാട്ടിൽ നിന്നു കുറെ ദൂരം ഇങ്ങോട്ട് ഉണ്ടായത് കൊണ്ട് ആരും തറവാട്ടിൽ നിന്ന് എൻഗേജ്‌മെന്റിനു വരില്ല എന്നു പറഞ്ഞിട്ടുണ്ടെങ്കിലും സ്വന്തം മകന്റെ എൻഗേജ്‌മെന്റിനു മാതാപിതാക്കൾ വരാതെ നിക്കില്ലല്ലോ.. അതോണ്ട് അവർ രാവിലെ തന്നെ തറവാട്ടിൽ നിന്നും ഇറങ്ങിട്ടുണ്ടായത് കൊണ്ട് വൈകുന്നേരം ആയപ്പോഴേക്കും ഇവിടെ എത്തി...അതോണ്ട് എൻഗേജ്‌മെന്റ്‌ ഇപ്പോഴാ നടത്തുന്നത്... എൻഗേജ്‌മെന്റിനു വേണ്ടി ആലിയും റോഷനും റെഡിയായി നിന്നപ്പോ ഞാൻ ഉമ്മിന്റെ കയ്യിൽ നിന്നും രണ്ടു ബോക്‌സ് വാങ്ങിയിട്ട് ഒരു ബോക്‌സ് ആലിക്കും മറ്റേത് റോഷനും കൊടുത്തു...

അവർ രണ്ടുപേരും ബോക്‌സ് തുറന്നു നോക്കിയിട്ട് അവർക്ക് വേണ്ടി ആദ്യമേ റെഡിയാക്കി വെച്ച നെയിം റിങ് കയ്യിലെടുത്തു... എന്നിട്ടവർ പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് റോഷൻ അവൾക്കു നേരെ കൈ നീട്ടിയതും ആലി ചെറു പുഞ്ചിരിയോടെ അവന്റെ കയ്യിലേക്ക് അവളുടെ കൈ വെച്ചു കൊടുത്തപ്പഴേക്കും Roshan❤ എന്ന സ്റ്റൈലിൽ പണി കഴിപ്പിച്ച മോതിരം അവളുടെ മോതിര വിരലിൽ അണിയിച്ചു.. അതു കഴിഞ്ഞപ്പോ ആലിയും അവളുടെ കയ്യിലുള്ള Aaliya❤ എന്ന സെയിം മോഡലിലുള്ള മോതിരം അവന്റെ കയ്യിലും അണിയിച്ചു കൊടുത്തു.... അന്നേരം തന്നെ അവിടെയാകെ പേപ്പർ ഗിൽറ്റ് കൊണ്ട് നിറഞ്ഞതും ഞാൻ ചെറു പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്ന റോഷനെയും ആലിയെയും നോക്കി നിൽക്കെയാണ് എന്റെ അരയിലൂടെ ഒരു കൈ ഇഴഞ്ഞു വന്നതും കൂടെ എന്റെ കവിളിലൊരു ചുംബനം കിട്ടിയതും... അതിനാൽ എന്റെ പുഞ്ചിരിയുടെ വോൾട്ടേജ് നൂറു വോൾട്ടായി കൂടിയിട്ട് സൈഡിലേക്ക് നോക്കിയപ്പോ ഇശുച്ചൻ കീഴ്ചുണ്ട് കടിച്ചു പിടിച്ചിട്ട് എനിക്കൊന്ന് സൈറ്റടിച്ചു കാണിച്ചതും ഞാൻ അവന്റെ വയറ്റിനൊരു കുത്ത് കൊടുത്തിട്ട് അവരൊക്കെ നോക്കുമെന്ന് പറഞ്ഞെങ്കിലും അവനതൊന്നും കാര്യമാക്കാതെ എന്റെ ചുണ്ടിൽ അമർത്തി കിസ്സ് ചെയ്തു...

"ഛീ... അവരൊക്കെ കാണും ഇശുച്ചാ..." "I don't care..." ഞാൻ പറഞ്ഞതിനുള്ള അവന്റെ മറുപടി കേട്ട് എന്റെ വാ അറിയാതെ തുറന്നു പോയി.. അല്ലെങ്കിലും സ്ഥലകാല ബോധം ഇല്ലാത്തവനോട് പറഞ്ഞിട്ടെന്താ കാര്യം.. "ഐറാ.. " എന്റെ ചെവിയിൽ സ്വകാര്യമായി പതിഞ്ഞ സ്വരത്തിൽ അവൻ വിളിച്ചതും അവന്റെ നിശ്വാസം എന്റെ ചെവിയിൽ തട്ടി ഇക്കിളി ആയതും ഞാനൊന്ന് കഴുത്തു ചുളിച്ചു കൊണ്ട് അവനെ പുരികം ചുളുക്കി എന്താ എന്ന മട്ടിൽ നോക്കി.. "Shall we dance..?" എന്റെ നോട്ടത്തിന് ഉത്തരമായി അവനിത് പറയേണ്ട താമസം അവിടെയെല്ലാം റൊമാന്റിക് സോങ് അലയടിച്ചതും അവനെന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തു നിർത്തിയതിന്റെ കൂടെ റോഷനും ആലിയും ഞങ്ങളെ സൈഡിലായി വന്നു നിന്നിട്ട് അവരും ഡാൻസ് തുടങ്ങി... 🎶Jo tere khatir tadpe pehle se hi Kya usse tadpana O zaalima o zaalima Jo tere ishq mein behka pehle se hi Kya usse behkana O zaalima o zaalima Ankhein marhaba Baatein marhaba Main sau martaba Deewana hua Mera na raha Jab se dil mera Tere husn ka Nishana hua Jiski har dhadkan tu ho aise Dil ko kya dhadkana O zaalima o zaalima🎶 പാട്ടിനനുസരിച്ച മൂവ് ചെയ്യുമ്പോഴും എന്റെ കണ്ണ് ഇശുന്റെ മുഖത്തേക്ക് ആയിരുന്നു...

അവന്റെ ബ്ലൂ ലെൻസ് കണ്ണ് കൂടുതൽ തിളങ്ങുന്ന പോലെ... 🎶Deedaar tera milne ke baad hi Chhote meri angdaayi Tu hi bata de kyun zaalima Main kehlaayi Kyu is tarah se duniya jahan Mein karta hai meri rusvayi Tera kasoor or zalima mein kehlaayi🎶 പാട്ടിന്റെ അവസാന വരികളിൽ മുഴുകി കൊണ്ട് ഡാൻസ് കളിച്ചു പോകേയാണ് പെട്ടന്ന് ഇശു എന്റെ അരയിലൂടെ കയ്യിട്ട് അവന്റെ ഒറ്റ കയ്യിൽ കറക്കിയത്..അതു കാരണം ഞാനവന്റെ മുഖത്തേക്ക് തന്നെ നോക്കിയതും അവൻ ചെറു ചിരിയോടെ എന്നെ നോക്കി കണ്ണുരുക്കി കാണിച്ചു ഐ ലവ് യൂ എന്നു പറഞ്ഞപ്പോ ഞാൻ തലതാഴ്ത്തി ചിരിച്ചു ..പിന്നീട് അവനെന്നെ നിലത്തു നിർത്തി കൊണ്ട് വട്ടത്തിൽ കറക്കി വിട്ടതും ഞാൻ ഒന്ന് കറക്കി തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് ചാമായി നിന്നു.. ഇതേസമയം റോഷനും ആലിയും കപ്പിൾ ഡാൻസ് കളിച്ചു മുഖാമുഖം നോക്കുന്നത് കണ്ട് ഞാൻ അവരെ ഒന്ന് നോക്കിയിട്ട് ഇശുനെ ഇറുക്കെ കെട്ടിപിടിച്ചു... അതോടു കൂടെ ബേബി ഷവർ സെറിമണിയും എൻഗേജ്‌മെന്റ് നല്ല ഭംഗി യായി കഴിഞ്ഞു... 🌸💜🌸 "ഇശുച്ചാ,,അയാൾ തന്ന എൻവലപ്പിൽ എന്തായിരുന്നു..?" ബാൽക്കണിയിൽ ഇരുന്ന് നിലാവുദിച്ചു നിൽക്കുന്ന ചന്ദ്രനെ നോക്കി ഇരിക്കുമ്പോഴാ ഐറ എന്റെ മടിയിലേക്ക് കയറി ഇരുന്ന് ഇങ്ങനെ ചോദിച്ചത്... അതിന് ഞാനൊന്ന് കോട്ടി ചിരിച്ചു... "ഞാനിത് വരെ കാണാൻ കാത്തിരുന്ന ആളുടെ ഒരു ഫോട്ടോ ആയിരുന്നത്..." .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story