QUEEN OF KALIPPAN: ഭാഗം 106

queen of kalippan

രചന: Devil Quinn

റോസ് ഇതളുകൾക്കിടയിൽ നിന്ന് ഇരുവരും പ്രണയാദ്രമായി ചുംബനത്തിൽ ഏർപ്പെട്ടതും ലോലിപോപ്പ് കഴിക്കുന്ന ലാഘവത്തോടെ ഇശു എന്റെ അധരങ്ങൾ മുഴുവനായും കീഴ്പ്പെടുത്തി... ഇരു അധരങ്ങളും കെട്ടിപിണഞ്ഞു കിടക്കുന്നിടെ അവനെന്റെ തലയിൽ കൈവെച്ചു അവനോടടുപ്പിച്ചു കീഴ്ച്ചുണ്ട് താഴേക്ക് പിളർത്തി കൊണ്ട് കടിച്ചു വിട്ടു... അന്നേരം അവനോടുള്ള അടക്കാൻ പറ്റാത്ത സ്നേഹം കാരണം ഇരു കയ്യും അവന്റെ അരയിൽ ചുറ്റി കൊണ്ട് അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നതും ഇശു നമ്മളെ തലയിലൂടെ പതിയെ തലോടി കൊണ്ട് എന്നെയും അവനോട് ചേർത്തു പിടിച്ചു..അപ്പോഴും ഒട്ടും തന്നെ കുറയാതെ റെഡ് റോസ് ഇതളുകൾ ഞങ്ങൾ രണ്ടു പേർക്കു മുകളിലൂടെ താഴേക്ക് ഊർന്നു ചാടി കൊണ്ടിരുന്നു.. "ഇശുച്ചാ..ശെരിക്കും നിനക്കെന്നെ എത്രത്തോളം ഇഷ്ട്ടമുണ്ട് ..?" മഴ പോലെ പെയ്തിറങ്ങിയ ഒരു കൂട്ടം റെഡ് റോസ് ഇതളുകളിലെ അവസാന ഇതളും തല വഴി മുഖത്തിലൂടെ തഴുകി ഊർന്നു ചാടി നിലത്തേക്ക് വീണതും ഞാൻ നിലത്തു കിടക്കുന്ന ഇതളിനെ ചെറു പുഞ്ചിരിയോടെ നോക്കി കൊണ്ട് അവന്റെ നെഞ്ചിൽ വലതു കൈ വെച്ചിട്ട് അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ ഞാനിത് ചോദിച്ചതും അവനെന്നെ ഒന്ന് അമർത്തി നോക്കി.. "വീണ്ടും വീണ്ടും എന്തിനാ നീ ഈ ചോദ്യം തന്നെ ചോദിക്കുന്നെ.. നിനക്കറിയില്ലേ എന്നെക്കാൾ കൂടുതൽ ഞാൻ നിന്നെയാണ് സ്നേഹിക്കുന്നതെന്ന്..എപ്പോഴുമത് അങ്ങനെ തന്നെ ആയിരിക്കും..."

ആദ്യം കനപ്പിച്ചു കൊണ്ടും അവസാനം സൗമ്യമായി കൊണ്ടും അവനിത് പറഞ്ഞപ്പോ അറിയാതെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും അതിനെ ചുണ്ടിൽ നിന്നും തട്ടി കളയാതെ തന്നെ ഞാൻ മുഖം പൊക്കി അവനെ നോക്കി... "നിനക്കീ ചോദ്യം ഇഷ്ട്ടമില്ലെങ്കിലും ഇതിന് നീ തരുന്ന ഉത്തരം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.. എപ്പോഴും നിന്റെ നാവിൽ നിന്നും ഇത് കേൾക്കുവാൻ കൊതിയായോണ്ടാ എപ്പോഴും ഈ ചോദ്യം ആവർത്തിച്ചാവർത്തിച്ചു ഞാൻ നിന്നോട് ചോദിക്കുന്നത്..." "എപ്പോഴുമിത് ചോദിച്ചു എന്നെ വട്ടാക്കിയാൽ വല്ല പൊട്ട കിണറ്റിലും കൊണ്ടിടും.. സോ സേട്ടന്റെ സേച്ചി കൂടുതൽ ആവർത്തിച്ചു ചോദിക്കാൻ നിക്കേണ്ട..." എന്റെ ആസ്ഥാനത്താക്കി കൊണ്ടുള്ള അവന്റെ പറച്ചിൽ കേട്ടിട്ട് ഞാനവനെ നെഞ്ചിനിട്ട് കുത്തി കൊണ്ട് അവനിൽ നിന്നും മാറി നിന്ന് അവനെ പുച്ഛിച്ചു മുഖം തിരിച്ചതും എൻ്റെയാ പ്രതികരണം കണ്ടിട്ടവൻ ചിരിച്ചോണ്ട് എന്റെ കവിളിൽ അമർത്തി ചുംബിച്ചു.. അവന്റെ ഒരു ചുംബനം തന്നെ എന്റെ ദേഷ്യത്തിനുള്ള മരുന്ന് ആയതു കൊണ്ട് മുഖത്തുള്ള പുച്ഛമൊക്കെ എടുത്തു മാറ്റി കൊണ്ട് അവനെ ഒരുതരം ലൈറ്റ് പുഞ്ചിരിയോടെ നോക്കി.. "ഇങ്ങനെയൊക്കെ എന്നെ അഗാധമായി സ്നേഹിച്ചാൽ കുറച്ചു കഴിയുമ്പോ നിനക്കെന്നെ മടുക്കോ ഉമ്മച്ചാ..??!"

എന്റെ ദേഷ്യവും വാശിയുമൊക്കെ ഇല്ലാതാക്കാൻ കഴിവുള്ള അവന്റെ സ്നേഹം കൊണ്ട് ഞാനിത് ചോദിച്ചപ്പോ അവനൊന്നു ചിരിച്ചു.. "സ്നേഹിച്ചു മടുക്കുമ്പോ കടയിൽ പോയി മാറ്റാൻ പറ്റിയ സാധനമൊന്നും അല്ലല്ലോ നീ.. ഈ ഹാർട്ടിലെ തുടിപ്പല്ലേ നീ ..ഞാൻ മരിക്കുമ്പോ എന്റെ കൂടെ അലിഞ്ഞു ചേരേണ്ടവൾ.. ഹാർട്ടിലെ തുടിപ്പ് അവസാനിക്കുവോളം നീയെന്നും എന്റെ മാത്രം ഐറ ആയിരിക്കും..അതിലെപ്പോഴും മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെ സ്നേഹം തന്നെയായിരിക്കണം... ഒരു റിലേഷൻഷിപ്പ് എപ്പോഴാണ് പെർഫെക്ട് ആകുന്നതെന്ന് അറിയുമോ..ഒരു പെണ്ണ് ആണിന് കൊടുക്കുന്ന സ്നേഹവും കെയറും റെസ്പെക്റ്റും അവൾക്കു തിരിച്ചു കൊടുക്കുമ്പോഴാണ്.. അപ്പോഴാണ് അതൊരു പെർഫെക്റ്റ് റിലേഷൻഷിപ്പ് ആകുന്നത്..അവിടെയും അതിന്റെ അടിത്തറ എന്നത് സ്നേഹമാണ്.. അതില്ലേൽ ആ റിലേഷൻഷിപ്പ് വെറും ബിഗ് സീറോ ആയിരിക്കും..." "ഒരു ഭാര്യക്ക് കൊടുക്കേണ്ട സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞതും പഠിച്ചതും നിന്നിൽ നിന്നായിരിക്കും... ഒരാൾക്ക് ഇത്രയും അതികം മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമോ.." അവൻ പറഞ്ഞു പോകുന്നിടെ ഇടയിൽ കയറി കൊണ്ട് ഇങ്ങനെ പറഞ്ഞ് അവന്റെ കണ്ണിലേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.. അവന്റെ ഓരോ വാക്കിൽ നിന്നു തന്നെ എനിക്കവനോട് പ്രത്യേകമൊരു റെസ്പെക്റ്റ് തോന്നുവാണ്..

എന്റെ ഇശുച്ചനെ കിട്ടാൻ മാത്രം എന്തു പുണ്യമാണ് ഞാൻ കഴിഞ്ഞ ജന്മത്തിൽ ചെയ്തതെന്ന് പോലും എനിക്കറിയില്ല... ഞാനവന്റെ കണ്ണിൽ നോക്കി നിൽക്കുന്നിടെ അവനെന്റെ അരയിൽ പിടിച്ചു അവനോട് ചേർത്തു നിർത്തി എന്തോ പറയാൻ നിക്കുമ്പോ അവന്റെ ഫോണ് റിങ് ചെയ്തത്... അത് കണ്ട് ഞാനവന്റെ മുഖത്തേക്ക് നോക്കിയതും അവനും ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കിയിട്ട് എന്റെ അരയിൽ പിടിച്ച കൈയെടുത്തു മാറ്റി..എന്നിട്ട് പോക്കറ്റിൽ നിന്നും ഫോണെടുത്തു കോണ്ഫിറെന്സ് ഹാളിന്റെ പുറത്തേക്ക് ഡോർ വലിച്ചു തുറന്നു പോയതും ഞാനവനെ ഒന്ന് നെറ്റി ചുളിച്ചു നോക്കിയിട്ട് നേരത്തെ നടന്ന കാര്യങ്ങളൊക്കെ ഒന്ന് ആലോചിച്ചു നോക്കിയതും ശരവേഗം എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... 'എനിക്ക് വേണ്ടിയവൻ പ്രത്യേകം അറൈഞ്ച് ചെയ്തു വെച്ചതാണെന്നു തോന്നുന്നു...' ഫ്ലോറിൽ മുഴുവനായും ചാടി കിടക്കുന്ന റെഡ് റോസ് ഇതളുകളിലേക്ക് നോട്ടം തെറ്റിച്ചോണ്ട് ഞാനിതും മനസ്സിൽ ചിന്തിച്ചു എല്ലായിടത്തുമൊന്ന് കണ്ണോടിച്ചു നോക്കി കോണ്ഫിറൻസ് ഹാളിന്റെ പുറത്തേക്ക് ഇറങ്ങി ... പുറത്തേക്കിറങ്ങിയിട്ട് ഇപ്പൊ ഇവിടുന്ന് ഇറങ്ങി പോയ ഇശുനെ നോക്കിയപ്പോ അവനെ ചുറ്റും വീക്ഷിച്ചിട്ടും കാണാതെ വന്നിട്ട് ക്യാബിനിലേക്ക് പോവാം എന്ന ലക്ഷ്യത്തോടെ പരന്നു കിടക്കുന്ന ഫ്ലോറിലെ ഒത്ത നടുക്കുള്ള ഗ്ലാസ് സ്റ്റയറിന്റെ അടുത്തേക്ക് നടന്നു കൈവരയിൽ പിടിച്ചു സ്റ്റയർ കയറി കൊണ്ടിരിക്കുമ്പോഴാ മുകളിലെ ഫ്ലോറിൽ നിന്ന് മാലിക ആരോടോ സംസാരിച്ചു നിക്കുന്നത് കണ്ടത്...

അവളുടെ നിൽപ്പും മട്ടുമൊക്കെ കണ്ട് എന്റെ പുരികമൊന്ന് ചുളുങ്ങി വന്നതും ഞാനൊരു സംശയത്തോടെ അവളെ തന്നെ ഉറ്റുനോക്കി കൊണ്ട് സ്റ്റയർ കയറി കൊണ്ടിരുന്നു..ഒടുവിൽ മുകളിൽ എത്തിയതും അവൾ മുന്നിലേക്ക് നടന്നു കൊണ്ട് ഞങ്ങളെ ക്യാബിനിന്റെ ഡോറിനുള്ളിലൂടെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് ഫോണിലൂടെ ഓരോന്ന് പറയുന്നത് കണ്ട് എന്തോ കാര്യമായി അവൾ ഒപ്പിച്ചു വെച്ചിട്ടുണ്ട് എന്നെന്റെ ഉൾമനസ്സ് വിളിച്ചു കൂവിയപ്പോ ഞാനവളെ അടിമുടി ഒന്ന് കണ്ണുഴിഞ്ഞു നോക്കിയിട്ട് അവളുടെ അടുത്തേക്ക് ചെന്നു... ഫ്ലോറിൽ അടിക്കുന്ന എന്റെ ഹീൽസിന്റെ ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു അവളൊരു പേടിയോടെ ഞങ്ങളെ ക്യാബിനിന്റെ ഉള്ളിൽ നിന്നും നോട്ടം തെറ്റിച്ചു പിറകിലേക്ക് നോക്കിയതും പെട്ടന്ന് അവളുടെ പിറകിൽ എന്നെ കണ്ടിട്ട് അവളൊരു പേടിയോടെ പിറകിലേക്ക് ഒരടി വേച്ചു നിന്നു...എന്നിട്ട് തൊണ്ടയിലേക്ക് ഉമിനീർ ഇറക്കിയിട്ട്‌ കൈകൾ വിറച്ചു കൊണ്ട് ചെവിയിൽ നിന്നും ഫോണെടുത്തു മാറ്റിയതും അവൾക്കൊന്തോ കള്ള ലക്ഷണം ഉണ്ടെന്ന് അവളുടെ മുഖഭാവം കണ്ടിട്ട് എനിക്ക് തോന്നിയത് കൊണ്ട് അവളെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവളുടെ ഇടതു കയ്യിലെ ഫോണ് തട്ടി പറിച്ചു വാങ്ങിച്ചു...

"മാലിക.. കൂടുതലൊന്നും ചോദിക്കാനോ പറയാനോ നിക്കേണ്ട.. നിന്നോട് പറഞ്ഞത് അതേപോലെ ചെയ്താൽ മാത്രം മതി..." ചെവിയോട് ഫോണ് അടിപ്പിച്ചപ്പോ തന്നെ മറുതലക്കൽ നിന്ന് ഇങ്ങനെയൊരു ആശരീരിയാണ് കേട്ടത്.. അയാളുടെ ഓരോ വാക്കിലും എന്തോ പന്തികേട് ഒളിഞ്ഞിരിക്കുന്ന പോലെ.. അതേപോലെ അയാളുടെ സ്വരം മുൻപരിചയം ഉള്ളതു പോലെ... അതോണ്ട് തന്നെ അയാളുടെ ഓരോ വാക്കും ശ്രദ്ധിച്ചു കേട്ടു പോകെയാണ് മറുതലക്കൽ കാൾ എൻഡായത്... "Damn it..." അതാരാണെന്നു മനസ്സിലാവാത്തത് കൊണ്ട് ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം പല്ലിനിടയിൽ കടിച്ചു പിടിച്ചു ഞാനിതും പറഞ്ഞു ചെവിയിൽ നിന്നും ഫോണെടുത്തു ഫ്ലോറിലേകിട്ട് അടിച്ചു പൊട്ടിക്കാൻ ഒരുങ്ങുമ്പോഴാ പെട്ടന്ന് ഫോണ് സ്ക്രീനിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു ചെന്നത്... അതിൽ Blood Soul എന്നു സേവ് ചെയ്തു വെച്ച നെയിം കണ്ടതും ഞാനൊരു നിമിഷം അതിലേക്ക് ഉറ്റുനോക്കിയിട്ട് മാലികനെ കുത്തുന്ന കണ്ണുകളോടു കൂടി നോക്കി... "ആരാടി ഇയാൾ..?നിനക്കിപ്പോ വിളിച്ചത് ആരാണെന്ന്..?!" ആദ്യം ചോദിച്ചതിന് മറുപടി തരാതെ അവൾ നിക്കുന്നത് കണ്ടിട്ട് ഞാനവളെ ഫോണ് നിലത്തേക്ക് ആഞ്ഞെറിഞ്ഞു പൊട്ടിച്ച് ദേഷ്യത്തോടെയിത് ചോദിച്ചപ്പോ അവളൊന്നു ഞെട്ടി കൊണ്ട് നിലത്ത് പൊട്ടി ചിന്നി ചിതറി കിടക്കുന്ന അവളുടെ ഫോണിനെ ഒന്ന് നോക്കിയിട്ട് എന്നെ ഒരു പകപ്പോടെ നോക്കി...

എപ്പോഴും എന്റെ പുഞ്ചിരിച്ചോണ്ടുള്ള മുഖം മാത്രമേ അവൾ കണ്ടിട്ടുള്ളു...അല്ലാതെ തൊട്ടാൽ തൊട്ടവന്റെ കരണം നോക്കി പുകക്കുന്ന കോളേജിലെ മിസ് ജെസ ഐറയെ അവൾക്കൊന്നും അറിയില്ലല്ലോ...അതോണ്ട് തന്നെ ആ മുഖം പുറത്തെടുത്തു കൊണ്ട് ദേഷ്യത്തോടെ അവളുടെ കണ്ണിലേക്ക് തീക്ഷ്ണമായ നോട്ടമെറിഞ്ഞു കൊടുത്തു പല്ലു ഞെരിച്ചു അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നതും അവൾ എന്തോ പറയാൻ നിക്കുമ്പോഴാ ആരോ എന്റെ ശൗൽഡറിലായി കൈ വെച്ചത്... "ഐറാ..നീയെന്താ ഈ സ്റ്റയറിൽ തന്നെ നിൽക്കുന്നെ..?!" പെട്ടന്ന് ഇങ്ങനെയൊരു പറച്ചിൽ കേട്ടിട്ട് ഞാൻ ഞെട്ടികൊണ്ട് പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ഇശു ഫോണ് പിടിച്ചു എന്നെ ഉറ്റുനോക്കുന്നത് കണ്ട് ഞാനവനെ ഒന്ന് നോക്കിയിട്ട് ചുറ്റുമൊന്നു കണ്ണോടിച്ചു... ഞാനിപ്പോ സ്റ്റയറിലാണ് നിൽക്കുന്നെ..എന്റെ കുറച്ചു മുന്നിലായി നേരത്തെ കണ്ട അതേപോലെ തന്നെ മാലിക ഫോണ് വിളിച്ചു നിൽക്കുന്നുണ്ട്.. 'അപ്പൊ നേരത്തെ നടന്നതൊക്കെ ഞാൻ സ്വപ്നം കണ്ടതാണോ..?' എന്റെ മുന്നിൽ പേടിച്ചു നിൽക്കുന്ന മാലികയോ നിലത്തു പൊട്ടി കിടക്കുന്ന ഫോണിനേയോ ഒന്നും കാണാഞ്ഞിട്ട് സ്വപ്ന ലോകത്തു നിന്ന് ഇറങ്ങി വന്നു മുന്നിൽ ഫോണിൽ വിളിച്ചു നിക്കുന്ന മാലികനെ ഒന്ന് നോക്കി ഞാനിത് ഉരുവിട്ടപ്പോ ഇശു എന്നെ ഒരു വല്ലാത്ത മട്ടിൽ നോക്കി...

"ഇന്നും സേട്ടന്റെ സേച്ചി പകൽ കിനാവ് കണ്ടു കാണുമല്ലേ.. അതികം സ്വപ്നം കണ്ടിരികാതെ എന്റെ കൂടെ വരാൻ നോക്ക്..." എന്നവൻ പറഞ്ഞിട്ട് സ്റ്റയർ കയറി ക്യാബിൻ ലക്ഷ്യം വെച്ച് പോയതും ഫോണിൽ വിളിച്ചു നിക്കുന്നത് മാലികനെ കണ്ട് ഫോണ് യൂസിങ് ഓഫീസിൽ അലൗഡ് അല്ലാത്തത് കൊണ്ടു തന്നെ ഇശു അവളോട് കലിയോടെ എന്തോ പറഞ്ഞപ്പോ അവൾ അതിനു മറുപടിയായി സ്റ്റഡിയായി നിന്ന് തല താഴ്ത്തി സോറി സാർ എന്നു പറഞ്ഞു വേഗം ഫോണ് കട്ട് ചെയ്തു തിരിഞ്ഞു നടന്നു... അവളുടെ നടത്തം എന്റെ നേർക്ക് ആയോണ്ട് തന്നെ നേരത്തെ സ്വപ്‌നം കണ്ടതെല്ലാം മനസ്സിൽ പുകഞ്ഞു നിക്കുന്നത് കൊണ്ട് അവൾ ഓരോ അടി വെച്ചു എന്റെ നേർക്ക് വരുന്നത് നോക്കി നിൽക്കെയാണ് അവളുടെ ഫോണ് വീണ്ടും റിങ് ചെയ്തത്... അതു കണ്ടു ഞാൻ പുരികം ചുളുക്കി ഫോണിനെയും ശേഷം അവളെയും മാറി മാറി നോക്കിയതും നടന്നു വന്ന എന്റെ തൊട്ടു മുന്നിൽ എത്തിയ മാലിക എന്നെ കണ്ടിട്ട് ചെറു പേടിയോടെ ഫോണിലേക്ക് നോക്കി കാൾ എൻഡ് ചെയ്തിട്ട് എനിക്ക് വേണോ വേണ്ടേ എന്ന മട്ടിൽ പുഞ്ചിരിച്ചു സ്റ്റയർ ഇറങ്ങി പോയതും ഞാനവളെ തന്നെ നിർവികാരത്തോടെ ഉറ്റുനോക്കി നിന്നു... 'സത്യത്തിൽ അവളെന്തോ മറച്ചു പിടിക്കുന്നില്ലേ..?'

മനസ്സ് കൂടെ കൂടെ വിളിച്ചോദുന്നത് കേട്ട് എന്തോ അതിലൊരു സത്യമുള്ളത് പോലെ...നേരത്തെ കണ്ടത് സ്വപ്നമാണെങ്കിൽ പോലും എന്തോ മനസ്സിനത് എക്സെപ്റ്റ് ചെയ്യാൻ കഴിയുന്നില്ല..ആകെ കൂടി ആലോചിച്ചു തലയൊക്കെ പെരുക്കാൻ തുടങ്ങിയതും കണ്ണടച്ചു നെറ്റിയൊന്ന് ഉഴിഞ്ഞിട്ട് മൈൻഡ് ഫ്രീ ആയി എന്നു ഉറപ്പു വരുത്തി കണ്ണു തുറന്നു ഇനി കയറാനുള്ള നാലു സ്റ്റെപ്സും കയറി കൊണ്ട് ക്യാബിനിലേക്ക് നടന്നു... "ഇശുച്ചാ..." ക്യാബിനിന്റെ ഡോർ തള്ളി തുറന്ന് അകത്തേക്ക് കയറിയപ്പോ തന്നെ കണ്ടത് ഇശു അവന്റെ ചെയറിൽ ഇരുന്ന് മുന്നിൽ വെച്ചിട്ടുള്ള കുറച്ചു പേപ്പേർസ് കയ്യിലെടുത്തു അത് റെഫർ ചെയ്യുന്നതായിരുന്നു ..അത് കണ്ട് ഞാനവനെ ഒന്ന് നോക്കിയിട്ട് അവന്റെ തൊട്ടപ്പുറത്തുള്ള എന്റെ ചെയറിൽ ചെന്നിരുന്നിട്ടും മനസ്സ് കൂടെ കൂടെ നേരത്തെ കണ്ട പകൽ സ്വപ്നം അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോ ഞാൻ ഇശൂനെ ഇങ്ങനെ വിളിച്ചതും പേപ്പറിൽ കോണ്സെണ്ട്രാറ്റ് ചെയ്തിരിക്കുന്നവൻ അതിൽ നിന്നും നോട്ടം മാറ്റാതെ തന്നെ ഒന്ന് മൂളി തന്നു... "മ്മ്..." എന്നവൻ മൂളി തന്നു കയ്യിലുള്ള ഒരു പേപ്പർ ടേബിളിലേക്ക് വെച്ചിട്ട് ചെയറിലായി നേരെ ഇരുന്ന് എന്റെ മുഖത്തേക്ക് നോട്ടം തെറ്റിച്ചു.. "നത്തിങ്.."

എനിക്കെന്താ പറയാനുള്ളതെന്ന് കേൾക്കാൻ വണ്ണം അവൻ എന്നെ തന്നെ ഉറ്റുനോക്കുന്നത് കണ്ട് എന്തോ ഇക്കാര്യങ്ങൾ ഞാൻ വെറുതെ നെഗറ്റീവ് ആയി ചിന്തിച്ചു കൂട്ടിയിട്ട് വന്നതാണോ എന്നൊരു സംശയം ഉള്ളതിനാൽ ഞാൻ അവനെ നോക്കി ഒരിളം പുഞ്ചിരിയോടെ തലയാട്ടി ഇതും പറഞ്ഞ് മുന്നിലുള്ള ഫ്ലവർ വൈസിലേക്ക് നോട്ടം തെറ്റിച്ചിരുന്നു... 'Be think always positive..' ചില നേരം സ്വപ്നം സത്യമാണെന്നും ചില നേരം അത് വെറും തോന്നലാണെന്നും മൈൻഡ് ഒന്നിലൊന്ന് ഉറച്ചു നിക്കാതെ മനുഷ്യന്റെ മനസ്സമാധാനം കളയാൻ നിക്കുന്നത് കൊണ്ട് ഞാൻ സ്വയം മൈൻഡിനെ ഇത് പറഞ്ഞ് പഠിപ്പിച്ച് ഒന്ന് നെടുവീർപ്പിട്ട് വെറുതെ സൈഡിലേക്ക് നോക്കിയപ്പോഴുണ്ട് ഇശു കൈ കെട്ടി ഇരുന്ന് എന്നെ തന്നെ ഉറ്റുനോക്കുന്നു... "ശെരിക്ക് എന്താ നിന്റെ പ്രോബ്ലെം...?" എന്റെ നേരത്തെയുള്ള ഷോകമൂക മൂഡ് കണ്ടിട്ടാണ് അവനിങ്ങനെ ചോദിക്കുന്നതെന്ന് മനസ്സിലായതുകൊണ്ട് എല്ലാം ഉള്ളിൽ തന്നെ മണ്ണിട്ടു മൂടി കൊണ്ട് അവന്ക്ക് നേരെ ഒന്ന് ഇളിച്ചു കൊടുത്തു... "Nothing is imposible mahn..ഞാൻ വെറുതെ നിന്നെ കളിപ്പിക്കാനും വേണ്ടി ചെയ്തതാ അങ്ങനെയൊക്കെ..."

എന്നു ഞാൻ മുപ്പത്തി നാലു പല്ലും കാണിച്ചു ഇളിച്ചു കൊണ്ട് പറഞ്ഞതും ഞാൻ പറയുന്നതൊക്കെ കണ്ണും പൂട്ടി വിശ്വസിക്കാൻ മാത്രം പൊട്ടനൊന്നും അവനല്ലാത്തത് കൊണ്ട് അവൻ എന്നെ മൊത്തതിലൊന്ന് നോക്കിയിട്ട് ഒന്നമർത്തി മൂളി.. അതു കാരണം ഇനി വേറെ വല്ലതും അവൻ കുത്തി കുത്തി ചോദിക്കുമോ എന്നു ഭയന്നു ഇരിക്കുമ്പോഴാ പെട്ടന്ന് സിദ്ധുന്റെ കാര്യം ഓർമയിലേക്ക് വന്നത്.. "സിദ്ധു എവിടെ ഇശുച്ചാ..?" അവന്റെ നേർക്ക് തിരിഞ്ഞിരുന്നു ഞാനിങ്ങനെ സംശയത്തോടെ ചോദിച്ചപ്പോ അവൻ ഫോണിലേക്ക് ഒന്ന് നോക്കിയിട്ട് എന്നെ നോക്കി... "അവനിന്ന് ലീവാണ്.." അത്രമാത്രം പറഞ്ഞവൻ മുന്നിലെ ലാപ്പ് തുറന്ന് വർക്ക് സ്റ്റാർട്ട് ചെയ്തപ്പോഴും ഞാൻ ആലോചിച്ചത് കൃത്യമായി എല്ലാ ദിവസവും വരുന്ന സിദ്ധു ഇന്ന് മാത്രം ലീവായത് എന്തു കൊണ്ടാണെന്നാ.. 'ഇനി വാലന്റേൻസ് ഡേ ആയതു കൊണ്ടാണോ..?ഏയ് അതിന് സിദ്ധുന് ഗേൾഫ്രണ്ട് ഒന്നും ഇല്ലല്ലോ.. പിന്നെന്തായിരിക്കും..??' ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാത്തത് കൊണ്ട് ഞാൻ ചെയറിലേക്ക് ചാരി ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ആടിയാടി കളിക്കുമ്പോഴാ പെട്ടന്ന് ലാപ്പിലേക്ക് കണ്ണും നട്ടിരിക്കുന്ന ഇശു എന്നെയൊന്ന് നോക്കിയത്...

അവന്റെ കണ്ണുരുട്ടി നോട്ടം കണ്ട് ഞാൻ നല്ല കുട്ടിയായി ചെയറിൽ നേരെയിരുന്ന് വെറുതെ അവന്റെ വായിലിരിക്കുന്നത് കേൾക്കേണ്ടല്ലോ എന്നു വിചാരിച്ചു ടേബിളിൽ വെച്ചിട്ടുള്ള ഫയൽസുകളുടെ കൂട്ടത്തിൽ നിന്ന് ഒരു ബ്രൗണ് ഫയലെടുത്ത് അതിലെ ഓരോ താളും മറിച്ചു നോക്കിയിരുന്നു.. എന്നിട്ട് ഇടകണ്ണിട്ട് അവനെ നോക്കിയതും അവൻ എന്നെയും ഫയലിനെയും ഒന്ന് നോക്കിയിട്ട് വീണ്ടും ലാപ്പിലേക്ക് ശ്രദ്ധ ചൊലുത്തി..... 🌸💜🌸 "നെെറ്റ് വാക്കിങിനു പോവാം.. അതാകുമ്പോ പ്രകൃതി ആസ്വദിക്കുകയും ചെയ്യാലോ.." വൈകുന്നേരം ആയപ്പോൾ ഈവനിംഗ് കോഫീ കുടിക്കുന്നിടെ ഐറ ചെവി തിന്നും വിധത്തിൽ 'നമുക്ക് എവിടേക്കെങ്കിലും പോയാലോ ഇശുച്ചാ..?' എന്നു കൊച്ചു കുട്ടികളെ പോലെ വാശി പിടിച്ചു ഇരിക്കുന്നത് കണ്ടിട്ട് ഞാനവസാനം ഇങ്ങനെ പറഞ്ഞപ്പോ അവൾ നൂർ വാൾട്ടിലുള്ള പുഞ്ചിരി സമ്മനിച്ചു എന്റെ കവിളിൽ അമർത്തി ചുണ്ടമർത്തി... ടൈം അഞ്ചു മണി കഴിഞ്ഞത് കൊണ്ട് തന്നെ ഈ ടൈമിൽ പോയാലെ ഇരുട്ട് ആക്കുന്നതിന് മുൻപ് ഞാൻ ഉദ്ദേശിച്ച സ്പോട്ടിൽ എത്തി ചേരാൻ പറ്റൂ എന്നറിയുന്നത് കൊണ്ട് ഞാൻ ഐറയേയും വിളിച്ചു ക്യാബിനിൽ നിന്നും ഇറങ്ങി... ലിഫ്റ്റ് വഴി ഫസ്റ്റ് ഫ്ലോറിലേക്ക് ചെന്ന് ഐറയുടെ ഉള്ളം കയ്യിൽ പിടിച്ചു എൻട്രെൻസ് ലക്ഷ്യം വെച്ചു നടന്നു പോകെയാണ് ഫോണിലേക്ക് ഒരു മെസേജ് നോട്ടിഫിക്കേഷൻ വന്നത്..

അതാരാണെന്നു നല്ലതു പോലെ അറിയുന്നതിനാൽ ഞാൻ 'be safe' എന്നു മാത്രം അതിനു റിപ്ലൈ കൊടുത്ത് ഐറയുടെ ഉള്ളം കയ്യിൽ കൂടുതൽ പിടി മുറുക്കി നടന്നു.. എന്റെയാ ബലം പിടിച്ചുള്ള പിടി കാരണം നടക്കുന്നിടെ ഐറയെന്റെ മുഖത്തേക്ക് ഉറ്റുനോക്കിയതും ഞാനതിന് എന്താ എന്ന മട്ടിൽ ഒറ്റ പുരികം ഉയർത്തി കാണിച്ചപ്പോ അവൾ പതിയെ ഒന്നുമില്ല എന്ന ഭാവത്തിൽ തലകുലുക്കി കാണിച്ചു എന്റെ കൂടെ നടന്നു.. ഒടുവിൽ നടന്നു എൻട്രെൻസിൽ എത്തിയതും മുന്നിലെ മെയിൻ ഗ്ലാസ് ഡോർ രണ്ടു സൈഡിലേക്കും നീങ്ങി പോയി ഞങ്ങൾക്കു മുന്നോട്ട് പോകാനുള്ള വഴി ഒരുക്കിയതും ഞങ്ങൾ അതിലൂടെ കടന്ന് താഴേക്കുള്ള സ്റ്റപ്‌സ് ഇറങ്ങിയപ്പോ തന്നെ ഞങ്ങളെ മുന്നിലേക്ക് ഡസ്റ്റർ പാഞ്ഞു വന്ന് ബ്രെക്ക് പിടിച്ചത് കണ്ട് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡോർ തുറന്നു വന്ന സെക്യൂരിറ്റിക്ക് ഒരിളം പുഞ്ചിരി തൂകി കൊടുത്തു ഐറയോട് കാറിൽ കയറാൻ പറഞ്ഞു ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു... "ഇശുച്ചാ,,നമ്മളിത് സത്യത്തിൽ എങ്ങോട്ടാ പോകുന്നേ..?" ഡ്രൈവ് ചെയ്യുന്നിടെ അവൾ പുറത്തു നിന്ന് നോട്ടം തെറ്റിച്ചു എന്നെ നോക്കി കൊണ്ട് ചോദിച്ചപ്പോ ഞാൻ അവളെയൊന്ന് നോക്കിയിട്ട് മുന്നിലോട്ട് നോക്കി ഡ്രൈവ് ചെയ്തു.. "ഇത് വില്ലയിലേക്കുള്ള വഴി അല്ലെ..?

" നേരത്തെ എന്റെയടുത്തു നിന്ന് ഒരു മറുപടിയും കിട്ടാത്തത് കൊണ്ട് അവൾ വീണ്ടും പുറത്തേക്ക് കണ്ണോടിച്ചു ചോദിച്ചതും ഇനിയും എന്തെങ്കിലും പറയാതിരുന്നാൽ അവൾ വല്ല ഭദ്രകാളിയെ പോലെ ഉറിഞ്ഞു തുള്ളി എങ്ങോട്ടാണെന്നു ചോദിച്ചു ബഹളം വെക്കുമെന്ന് തോന്നിയത് കൊണ്ട് ഞാൻ അവളെ നോക്കിയതും അവൾ എങ്ങോട്ടാ എന്ന മട്ടിൽ എന്നെ നോക്കുന്നത് കണ്ട് ഞാനൊന്ന് ചിരിച്ചു... "നമുക്ക് പോവാനുള്ള സ്പോട്ടിലേക്കുള്ള വഴി എന്നു പറയുന്നത് വില്ലയിലേക്ക് പോവാനുള്ള ഹൈവേ റോഡാണ്.. സോ വില്ലയെ പാസ്സ് ചെയ്താവും നമ്മളാ സ്ഥലത്തേക്ക് പോവുന്നത്.." "എന്നാ പോവുന്ന വഴിക്ക് നമുക്ക് ഔട്ടോസ്സിലൊന്ന് കയറിയാലോ.. സിദ്ധു ഉണ്ടെങ്കിൽ അവനെ കാണുകയും ചെയ്യാം..." ഞാൻ പറഞ്ഞതിനു പിന്നാലെയായി അവളിത് പറഞ്ഞപ്പോ ഞാൻ അതിനൊന്നു മൂളി കൊടുത്തു... 🌸💜🌸 ഞങ്ങൾ പോകുന്നത് എന്തായാലും വില്ലയുടെ മുമ്പിലൂടെ ആണെന്ന് അവൻ പറഞ്ഞത് കൊണ്ടാ ഔട്ടോസ്സിൽ കയറിയാലോ എന്നു ഞാൻ ചോദിച്ചത്...എന്നാ സിദ്ധുനേയും കാണാലോ.. എന്നാലും ആ കോപ്പ് എന്താവോ ഇന്ന് വരാതിരുന്നെ..? കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഔട്ടോസ്സിന്റെ ഗൈറ്റിന് മുമ്പിൽ ഡസ്റ്റർ നിർത്തിയതും ഞാൻ തല ചെരിച്ചു സൈഡിൽ പച്ചപ്പിനാൽ ഭംഗിയായി നിൽക്കുന്ന ഔട്ടോസ്സിനെ ചെറു പുഞ്ചിരിയോടെ നോക്കിയിട്ട് കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി... 'ഗെയ്റ്റ് തുറന്നു വെച്ചത് കൊണ്ടു തന്നെ അവനിവിടെ തന്നെ ഉണ്ടാവും...'

മലർക്കെ തുറന്നു വെച്ച ഗൈറ്റിനെ നോക്കി കൊണ്ട് ഞാനിതും പറഞ്ഞ് ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി...ഒരു തവണ മാത്രമേ ഞാൻ ഔട്ടോസ്സിലേക്ക് വന്നിട്ടുള്ളൂ.. അപ്പോഴും ഔട്ടോസ്സിന്റെ ഉള്ളിലേക്ക് പ്രവേശിച്ചിട്ടില്ല.. ഇന്നെന്തായാലും എല്ലാമൊന്ന് കാണണമെന്ന് വിജാരിച്ചു ഇശുനെ നോക്കിയതും അവൻ എൻ്റെയടുത്തേക്ക് വന്നിട്ട് എന്നെയും കൂട്ടി തുറന്നു വെച്ച മരം കൊണ്ടുണ്ടാക്കിയ ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു... രണ്ടു പേർക്ക് നടക്കുവാൻ എന്നോണം വഴി ഒരുക്കിയ പാതയുടെ രണ്ടു സൈഡിലും പച്ച പുല്ലുകൾ നിലത്തു പിടിപ്പിച്ചിട്ടുണ്ട്... ഒടുവിൽ വീടിന്റെ മുൻപിൽ എത്തിയപ്പോ ഡോർ ക്ലോസാക്കി വെച്ചത് കണ്ട് ഞാൻ കാളിംഗ് ബെൽ അടിക്കാൻ നിന്നപ്പോഴാ കൃത്യം ഡോർ തുറന്നത്... "നിങ്ങളിത് എപ്പോ വന്നു..?" ഞങ്ങൾക്കു മുൻപിൽ ആപ്രോണ് വസ്ത്രം ധരിച്ചു നിക്കുന്ന സിദ്ധു ഞങ്ങളെ പെട്ടന്ന് മുന്നിൽ കണ്ടിട്ട് ചെറു പുഞ്ചിരിയോടെ ഇത് ചോദിച്ചപ്പോ ഞാനവനെ അടിമുടിയൊന്നു നോക്കി... "നീയെന്താ സിദ്ധു കുക്കിം ഷോ കഴിഞ്ഞു വരാണോ..?!" അവന്റെ വേഷവിധാനം കണ്ടിട്ട് ചെറു കളിയോടെ ഞാനിത് ചോദിച്ചപ്പോ അവൻ ഒന്ന് മൂളി തന്നിട്ട് ചിരിച്ചു... "ഹാ.. രാത്രിക്കുള്ള ഫുഡ് ഉണ്ടാക്കുവായിരുന്നു..ആരോ പുറത്തു നിക്കുന്നതു പോലെ തോന്നിയിട്ട് കിച്ചനിൽ നിന്ന് ഇതേപോലെ ഇങ്ങോട്ട് വന്നതാ.. പുറത്തു നിക്കാതെ ഉള്ളിലേക്ക് വാ .."

"ഞങ്ങൾ പിന്നെ ഒരു ദിവസം വരാം..ഞങ്ങളൊരു പ്ലെസിലേക്ക് പോവാൻ നിക്കായിരുന്നു..അപ്പോഴാ ഇവൾക്ക് നിന്നെ കാണണമെന്ന് പറഞ്ഞത് ..ഇനിയും ലൈറ്റായാൽ അവിടെ എത്താൻ നേരം വൈകും.. സോ ഞങ്ങൾ ഇറങ്ങുവാണ്..." ചെറു പുഞ്ചിരിയോടെ ഇശു ഇത് പറഞ്ഞു സിദ്ധുനെ നോക്കിയപ്പോ അവൻ അതിനൊന്ന് തലയാട്ടി തന്ന് വേറൊരു ദിവസം വരണമെന്ന് പറഞ്ഞതും ഇശു അതിനൊന്ന് മൂളി കൊടുത്തു... സിദ്ധുന്റെ ഔട്ടോസ്സ് ഇന്നെങ്കിലും കാണണമെന്ന് പറഞ്ഞ നമ്മളിപ്പോ ആരായി.. ആ അതെന്നെ.. സസീടെ കുഞ്ഞമ്മായി.. അല്ലെങ്കിലും ഇശു പറഞ്ഞത് ശെരിയാ ലൈറ്റായാൽ അവൻ പറഞ്ഞ സ്ഥലത്ത് എത്താൻ നേരം വൈകും..ഔട്ടോസ്സിന്റെ ഉള്ളം കണ്ടില്ലെങ്കിലും സിദ്ധുനെ കണ്ടല്ലോ.. അതു മതി "സിദ്ധു,, നീയെന്താ ഇന്ന് ഓഫീസിലേക്ക് വരാതിരുന്നെ..?" പെട്ടന്ന് ഈയൊരു കാര്യം ഓർമയിലേക്ക് വന്നപ്പോ ഞാൻ സിദ്ധുനെ നോക്കിയിത് ചോദിച്ചതും അവൻ നെറ്റിയിലൊന്ന് കൈ വെച്ചുഴിഞ്ഞു നിക്കുന്നത് കണ്ട് ഞാൻ തലവേദന ആയിരുന്നോ എന്നു ചോദിച്ചപ്പോ അവൻ വല്ലാത്തൊരു മട്ടിൽ ഇശുനേയും ശേഷം എന്നേയും നോക്കി ഹാ എന്ന മട്ടിൽ തലയാട്ടി...കുറച്ചു നിമിഷം കഴിഞ്ഞപ്പോ ഞാനും ഇശും അവനോട് ബായ് പറഞ്ഞിട്ട് ഔട്ടോസ്സിൽ നിന്നും ഇറങ്ങിയിട്ട് ഡസ്റ്ററിന്റെ അടുത്തേക്ക് നടന്നു..

ഇതേസമയം ഇശുവും ഐറയും ഡസ്റ്ററിന്റെ ഡോർ തുറന്ന് അതിൽ രണ്ടുപേരും കയറി ഇരുന്ന് കാർ സ്റ്റാർട്ട് ചെയ്തു അവിടുന്ന് പോകുന്നത് സിദ്ധു കണ്മറയോളം ചെറു പുഞ്ചിരിയോടെ നോക്കി നിന്നതും ഒടുവിൽ അവരുടെ കാർ തന്റെ കണ്ണിൽ നിന്നും മറഞ്ഞു പോയെന്ന് മനസ്സിലാക്കിയ സിദ്ധു ഇതുവരെ ചെറു പുഞ്ചിരിയിൽ തന്ത്രപൂർവം ഒതുക്കി പിടിച്ച വേദനയൊക്കെ പുറത്തേക്ക് വിട്ടതും ഒരിറ്റ് കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകി നിലം പതിച്ചു... അവർക്ക് മുമ്പിൽ പറഞ്ഞ കള്ളങ്ങൾ ഓർത്ത് അവന്റെ ഹൃദയം നന്നേ വേദനിച്ചെങ്കിലും അവന്റെ വയർ അതിനേക്കാൾ ഏറെ വെന്തുരുകുക ആയിരുന്നു...അതിനാൽ തന്ത്രപൂർവം ഒന്നും ആരും അറിയരുത് എന്നാഗ്രഹിച്ചു കൊണ്ട് മേലിൽ കെട്ടിയ ആപ്രോണ് അഴിച്ചു മാറ്റിയതും കത്തി കൊണ്ട് കുത്തേറ്റിയ വയറിൽ നിന്ന് നിർത്താതെ ബ്ലഡ് ഒലിച്ചിറങ്ങി കൊണ്ടിരുന്നു... ഓരോ മിനിറ്റ് കഴിയുന്തോറും വേദനയുടെ കാഠിന്യം കൂടി കൊണ്ടിരുന്നതും വേദന സഹിക്കാൻ പറ്റാതെ അവൻ വയറിൽ കൈ മുറുക്കി പിടിച്ചു നിലത്തേക്ക് ഊർന്നിരുന്നു...  ... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story