QUEEN OF KALIPPAN: ഭാഗം 107

queen of kalippan

രചന: Devil Quinn

ഓരോ മിനിറ്റ് കഴിയുന്തോറും വേദനയുടെ കാഠിന്യം കൂടി കൊണ്ടിരുന്നതും വേദന സഹിക്കാൻ പറ്റാതെ അവൻ വയറിൽ കൈ മുറുക്കി പിടിച്ചു നിലത്തേക്ക് ഊർന്നിരുന്നു അന്നേരമാണ് സിദ്ധുന്റെ മനസ്സിലേക്ക് റൂമിൽ വെച്ച ഫോണിനെ ഓർമ വന്നത്..അതുകൊണ്ട് തന്നെ എത്ര വേദന സഹിച്ചിട്ടാണെങ്കിലും അവൻ വയറിൽ ഒരു കൈ മുറുക്കി പിടിച്ചു പ്രയാസപ്പെട്ട് മറു കൈ കൊണ്ട് ചുമരിൽ കുത്തി പിടിച്ചു എഴുനേറ്റു മുന്നിലേക്ക് നടന്നു ഓരോ ചുവട് വെക്കുമ്പോഴും വയറിൽ എന്തോ കുത്തി കയറും വിധമുള്ള അസഹീനമായ വേദന അവന്ക്ക് ഫീൽ ചെയ്‌തെങ്കിലും വേദനയെല്ലാം കീഴ്ച്ചുണ്ടിൽ കടിച്ചു പിടിച്ചു മുന്നോട്ട് നടന്നു പോകെയാണ് പെട്ടന്ന് അവന്റെ കണ്ണിലെല്ലാം ഇരുട്ട് മൂടാൻ തുടങ്ങിയത് അതു കാരണം മുന്നിലേക്ക് വെക്തമല്ലാത്ത രീതിയിലാണ് കാണുന്നതെങ്കിലും എങ്ങനെയെങ്കിലും റൂമിലെ ഫോണ് എടുക്കണമെന്ന് ചിന്തിച്ചു കൊണ്ട് തപ്പി പിടിച്ചു മുന്നോട്ട് നടന്നതും പെട്ടന്നാണ് അവന്റെ കാൽ എന്തിലോ ചെന്ന് കുത്തിയത്... "ആഹ്..." കണ്ണും രണ്ടും ഇറുക്കി പിടിച്ചു വേദന കടിച്ചു പിടിച്ചു അവൻ ഉറക്കെ എരിവ് വലിച്ചു കൊണ്ട് വയറിൽ കൂടുതൽ പിടി മുറുക്കി രണ്ടു മൂന്ന് നിമിഷം അവൻ കണ്ണിറുക്കി ചിമ്മി നിന്നു

കുറച്ചു കഴിഞ്ഞപ്പോ അവൻ കണ്ണുകൾ വലിച്ചു തുറന്നതും കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന കണ്ണുനീർ ഒരുനിമിഷം കൊണ്ട് പുറത്തേക്ക് ചാലിട്ടൊഴുകി അപ്പോഴും കാലിനടിയിൽ നിന്ന് അസഹീനമായ വേദനയും കടച്ചിലും കൂടാൻ തുടങ്ങിയപ്പോ അവൻ വളരെ പ്രയാസപ്പെട്ട് തല കുമ്പിട്ടു വലതു കാൽ കുറച്ചു ഉയർത്തി പിടിച്ചു ഉള്ളം കാലിലേക്ക് നോക്കിയതും മൂർച്ചയേറിയ കുപ്പി ചില്ല് കാലിൽ കുത്തി കയറി അതിൽ നിന്നും നിർത്താതെ ബ്ലഡ് ഒലിച്ചു വരുന്നത് കണ്ട് അവന്റെ കാലുകളൊന്നു വിറച്ചു എന്നാലും തളരാതെ കണ്ണുകൾ ഇറുക്കി അടച്ചു ഉള്ളം കാലിൽ കുത്തി കയറി നിൽക്കുന്ന കുപ്പി ചില്ല് വലിച്ചൂരിയതും ഒരുനിമിഷം കുത്തി പറിക്കുന്ന വേദന കാരണം അവൻ അലമുറിയിട്ട് കരയാൻ തോന്നിയെങ്കിലും അവനത് ചെയ്യാതെ എല്ലാം ചെറു പുഞ്ചിരിയിൽ ഒതുക്കി വെച്ചിട്ട് കയ്യിലുള്ള കുപ്പിച്ചില്ല് സൈഡിലുള്ള ടേബിളിൽ വെച്ചു അവൻ വീണ്ടും റൂം ലക്ഷ്യം വെച്ചു നടന്നു നടന്നു പോകെ നിലത്തു പതിക്കുന്ന അവന്റെ ഓരോ കാൽപാതങ്ങളിലും ചോര നിറമായിരുന്നു... കൂടാതെ വയറിൽ നിന്നും ഇറ്റിറ്റു വീഴുന്ന ചോര തുള്ളികൾ നടക്കുന്തോറും ഓരോന്നായി വീണു കൊണ്ടിരുന്നതും അവൻ മാക്സിമം വേദനയെല്ലാം കടിച്ചു പിടിച്ചു വിറക്കുന്ന കാൽ കൊണ്ട് ഓരോ ചുവട് മുന്നോട്ട് വെച്ചു നടന്നു

ഒടുവിൽ റൂമിനു മുൻപിൽ എത്തിയതും ബെഡിൽ കിടക്കുന്ന ഫോണിനെ കണ്ടിട്ട് അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതോടൊപ്പം അവന്റെ കൈകാലുകൾക്ക് കൂടുതൽ ബലം വെച്ചതും അവൻ ബെഡിനരികിലേക്ക് ചെന്ന് ബെഡിൽ നിന്നും ഫോണെടുത്ത് ഒരു തളർച്ചയോടെ ബെഡിൽ ഇരുന്നു അപ്പോഴും വയറിൽ നിന്നും വീഴുന്ന ബ്ലഡും ഉള്ളം കാലിലെ ബ്ലഡും ഇഞ്ചോടിച്ചു പോരാട്ടത്തിൽ മത്സരിച്ചു കൊണ്ടിരുന്നു.. എന്നാൽ സിദ്ധു അതൊന്നും ഒട്ടും തന്നെ ഗൗനിക്കാതെ ഫോണ് ലോക്ക് ഓണ് ചെയ്തതും ഹോം സ്ക്രീനിലുള്ള രണ്ടു മുഖങ്ങൾ കണ്ട് അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു അതിലേക്ക് ഒരുനിമിഷം നോക്കി നിന്നിട്ട് കോണ്ടാക്ട് ലിസ്റ്റിൽ പോയിട്ട് അതിലുള്ള ആദ്യ നമ്പറായ ഇശാന്റെ നമ്പറിലേക്ക് കാൾ ചെയ്യാൻ തന്റെ കൈകൾ ഓടി പോയെങ്കിലും അവന്റെ കൂടെ ഐറ ഉണ്ടാവുമല്ലോ എന്ന ചിന്ത അവനിൽ വന്നപ്പോ അവനത് വേണ്ടന്ന് വെച്ചു നേരത്തേയും ഐറ ഉള്ളതു കൊണ്ടു തന്നെയല്ലേ ഇശുനോട് എല്ലാം ഒളിപ്പിച്ചു വെച്ചതെന്ന് അവനൊരു നിമിഷം ഓർത്തുകൊണ്ട് മറ്റൊരു നമ്പറിലേക്ക് കാൾ ചെയ്യാൻ നിൽക്കെയാണ് പെട്ടന്നവൻ്റെ കണ്ണിലെല്ലാം ഇരുട്ട് കയറി സൈഡിലേക്കു കുഴഞ്ഞു വീണത് 🌸💜🌸

"നമ്മളെന്തിനാ ഇശുച്ച ഇങ്ങോട്ട് വന്നത്..?!" കാറിൽ ഇരുന്ന് ഇശു നമ്മളെ എങ്ങോട്ടാ കൊണ്ടു പോകുന്നേ എന്നു വിചാരിച്ച് പോകുന്ന വഴിയിലൂടെയെല്ലാം കണ്ണിനെ പാഴ്പിച്ച് ചുറ്റും നോക്കി പോകെയാണ് പെട്ടന്ന് ഇശു കാർ നിർത്തി കൊണ്ട് നിർത്താതെ ഹോണ് അടിച്ചത് ബെല്ലും ബ്രെക്കുമില്ലാത്ത ചെവിക്കല്ല് പൊട്ടിക്കും വിധമുള്ള അവന്റെ ഹോണടി കേട്ട് ഞാൻ രണ്ടു ചെവിയും പൊത്തി പിടിച്ചു വലതു സൈഡിലേക്ക് തല തിരിച്ചു ഇശുനെ നോക്കിയപ്പോ അവനപ്പോഴും മുന്നിലേക്ക് നോക്കി നിർത്താതെ ഹോണ് അടിക്കാണ്...അതു കണ്ട് ഞാനവനെ ഒരു നിമിഷം നെറ്റി ചുളിച്ചു നോക്കിയിട്ട് ആ നോട്ടം അവനെ പോലെ മുന്നിലേക്ക് നോക്കിയപ്പോ ഏതോ വലിയ പടുകൂറ്റൻ ഗൈറ്റാണ് മുന്നിൽ കണ്ടത് അങ്ങനെ ഏതോ ഒന്നല്ല ഞങ്ങളെ വില്ലയുടേത് തന്നെ.. അതൊന്ന് ഊട്ടി ഉറപ്പിക്കാനും വേണ്ടി ഞാൻ വിൻഡോയിലൂടെ സൈഡിലേക്ക് നോക്കിയപ്പോ കലിഗ്രാഫി സ്റ്റൈലിൽ Malik villa എന്ന് എഴുതിയത് നോക്കി നിൽക്കെയാണ് മുന്നിലുള്ള ഗെയ്റ്റ് രണ്ടു സൈഡിലേക്കും നീങ്ങി പോയി മുന്നിലേക്ക് വഴി ഒരുക്കിയത് അന്നേരം തന്നെ ഇശു ഗെയ്റ്റ് കടന്ന് കോബൗണ്ടിലൂടെ ചീറി പാഞ്ഞു വില്ലയുടെ മുന്നിലേക്ക് ഡസ്റ്റർ കയറ്റി നിർത്തിയതും ഇതുവരെ എങ്ങോട്ടാണ് പോവുന്നേ എന്നു ചിന്തിച്ചു നിന്ന ഞാൻ വില്ലയൊന്ന് ചുറ്റും കണ്ണോടിച്ചു നോക്കിക്കൊണ്ട് ഇശുനോട് ഇങ്ങനെ ചോദിച്ചപ്പോ അവനതൊന്നും മൈൻഡ് ചെയ്യാൻ നിക്കാതെ കാറിൽ നിന്നും ഇറങ്ങിയിട്ട് എന്റെ സൈഡിലേക്ക് വന്ന് ഡോർ വലിച്ചു തുറന്ന് എന്നോട് ഇറങ്ങാൻ പറഞ്ഞു

"ഞാൻ ചോദിച്ചതിന് മറുപടി തരാതെ ഞാൻ ഇറങ്ങില്ല..." ഇല വിരിച്ചിട്ട് സദ്യയില്ല എന്നു പറഞ്ഞ അവസ്ഥയാ.. ഇത്രയും സമയം നൈറ്റ് വാക്കിങിനു പോവാം എന്നു പറഞ്ഞിട്ട് അവനെന്തിനാ ഇങ്ങോട്ട് വന്നത് എന്നായിരുന്നു എന്റെ ചിന്ത... അതോണ്ട് തന്നെ ഞാൻ രണ്ടും കല്പിച്ചു കൈ കെട്ടി സീറ്റിലേക്ക് ചാരി ഇരുന്നിട്ട് ഞാനിങ്ങനെ അവനോട് ചോദിച്ചപ്പോ അവൻ പല്ലിറുമ്പി എന്നോട് എന്തോ പറയാൻ വന്നപ്പോ തന്നെ അവനെന്തോ ആലോചിച്ചു കൊണ്ട് സൈഡിലേക്ക് മുഖം തിരിച്ചു കണ്ണടച്ചു കൂളായി എന്നെ നോക്കി "ഇന്ന് എങ്ങോട്ടും പോവുന്നില്ല.. നീയിപ്പോ കളിക്കാതെ ഇറങ്ങാൻ നോക്ക്..." എന്നവൻ യാതൊരു കൂസലും ഇല്ലാതെ പറയുന്നത് കേട്ട് 'എന്നെ അങ്ങോട്ട് കൊണ്ടു പോവാതെ ഞാൻ ഇറങ്ങില്ല' എന്നു പറഞ്ഞു അവനെ പുച്ഛിച്ചു തള്ളി കൊണ്ട് ഞാൻ മുഖം തിരിച്ചിരുന്നു രണ്ടു മൂന്ന് സെക്കന്റ് ഞാനായിരുത്തം ഇരുന്നിട്ടും മറു സൈഡിൽ നിന്നും ഒരു അനക്കവും കേൾക്കാഞ്ഞിട്ട് ഞാൻ പതിയെ സൈഡിലേക്ക് നോക്കിയപ്പോ ഇശു വില്ലയുടെ അകത്തേക്ക് കയറി പോകുന്നതാ കണ്ടത് ആ പോക്കിലെന്തോ തകരാർ ഉള്ളതു പോലെ തോന്നിയത് കൊണ്ട് അവനു പോകുന്നത് കുറച്ചു നിമിഷം നോക്കി കൊണ്ട് കാറിൽ നിന്നും ഇറങ്ങിയതും ഉള്ളിലേക്ക് പോയവൻ അതേ സ്പീഡിൽ തന്നെ കയ്യിലെന്തോ പിടിച്ചു കൊണ്ട് അത് പോക്കറ്റിലേക്കിട്ട് പുറത്തേക്ക് വരുന്നത് കണ്ട് സംശയാസ്പദം എന്റെ പുരികമൊന്നു ചുളിഞ്ഞു

പക്ഷെ അവനതൊന്നും മൈൻഡ് പോലും ചെയ്യാൻ നിക്കാതെ ആരെയോ കൊല്ലാനുള്ള ദേഷ്യത്തിൽ ഡസ്റ്ററിന്റെ ഡോർ വലിച്ചു തുറന്ന് അതിലേക്ക് കയറി ഇരുന്നിട്ട് ഒരൊറ്റ പോക്കങ് പോയതും അവന്റെ സ്പീഡിലുള്ള പോക്ക് കാരണം പൊടി പടലങ്ങൾ വായുവിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു 'എന്നെ പറഞ്ഞു പറ്റിച്ചിട്ട് അവൻ എങ്ങോട്ടാ പോവുന്നെ..?എന്നെ അവന്ക്കിപ്പോ ഒരു ശ്രദ്ധയും ഇല്ല...അല്ലേലും അവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ലല്ലോ..ഇടക്കിടക്ക് അവന്ക്ക് ഓരോരോ സ്വപാവമാണ്.. അവനിങ് വരട്ടെ അവന്ക്ക് ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്.. വെറുതെ മനുഷ്യനെ കൊതിപ്പിച്ചു ...' അവനെ ഓരോന്ന് പറഞ്ഞു പിറുപിറുത്തു കൊണ്ട് വില്ലയുടെ ഉള്ളിലേക്ക് പോകെയാണ് ഹാളിൽ ഇതുവരെ ഫോണിൽ തല പണയപ്പെടുത്തിയ പോലെ സോഫയിൽ ഇരിക്കുന്ന റോഷൻ പെട്ടന്ന് ഫോണിൽ നിന്ന് നോട്ടം മാറ്റി എന്നെ തന്നെ നോക്കുന്നത് കണ്ടത്.. ഞാൻ ഇശൂനെ പിരാകി വരുന്നത് കൊണ്ടാണ് ആ നോട്ടമെന്ന് അറിയുന്നത് കൊണ്ട് ഞാനവനെ നോക്കാൻ നിക്കാതെ കയ്യിലുള്ള ഫോണ് സോഫയിലേക്ക് എറിഞ്ഞിട്ട് റോഷന്റെ സൈഡിൽ പോയി കൈ കെട്ടി ഇരുന്നു "എന്താണ് ഒരു രൗദ്ര ഭാവം..?" എന്റെ മുഖത്തുള്ള ദേഷ്യം കണ്ട് റോഷൻ എനിക്ക് നേരെ ചെരിഞ്ഞിരുന്ന് പുരികം പൊക്കി കളിച്ചോണ്ട് ഇത് ചോദിച്ചപ്പോ ഞാനവനെ ഒന്ന് അമർത്തി നോക്കിയിട്ട് വീണ്ടും മുന്നിലേക്ക് നോക്കി ഇരുന്നു "രണ്ടാളും ഉടക്കി കാണുമല്ലേ...!!"

അടക്കി പിടിച്ചു ചിരിച്ചോണ്ട് അവൻ വീണ്ടും കളിയാക്കലോടെ പറഞ്ഞപ്പോ ഞാൻ ഇശുനെ മനസ്സിലിട്ടു പുച്ഛിച്ചു റോഷനെ നോക്കി "അവൻക്ക് ഒടുക്കത്തെ ജാഡ.. ഇതുവരെ എന്നെ നൈറ്റ് വാക്കിങിന് കൊണ്ടു പോകാം എന്ന് പറഞ്ഞവൻ നേരെ വന്നത് എങ്ങോട്ടാ..?" "എങ്ങോട്ടാ..?" ഞാൻ പറഞ്ഞതിന് കൂടെ തന്നെ റോഷനും ഇങ്ങനെ ചോദിച്ചപ്പോ ഞാൻ വീണ്ടും ഇശൂനെ പ്രാകി കൊണ്ട് റോഷനെ നോക്കി "വില്ലയിലേക്ക് തന്നെ..!!എന്നെ പറഞ്ഞു പറ്റിച്ചതല്ലേ അവൻ..നൈറ്റ് വാക്കിങിന് പോവാതെ എന്തിനാ ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചപ്പോ അവനൊന്നും പറഞ്ഞില്ല.. അതിന് ജാഡ എന്നല്ലേ പറയാ.." മുഷ്ട്ടി ചുരുട്ടി പിടിച്ചു സോഫക്കിട്ട് ഒരാഞ്ഞൊരു കുത്ത് കൊടുത്ത് ഞാനിങ്ങനെ പറഞ്ഞപ്പോ റോഷൻ കയ്യിലുള്ള ഫോണ് ടീപോയിന്മേൽ വെച്ചു എന്നെ നോക്കി "അവൻക്ക് എന്തേലും ഇമ്പോർടെൻ്റ് കാര്യം കാണും.. അല്ലാതെ നീ ഉദ്ദേശിക്കുന്നത് പോലെയൊന്നും ആയിരിക്കില്ല..." "Best.. ഇപ്പൊ നീയും അവന്റെ സൈഡ് പിടിച്ചു ല്ലേ..." റോഷൻ ഇശുന്റെ ഭാഗം ചേർന്ന് പറയുന്നത് കേട്ടിട്ട് ഞാൻ അവനെ കൂർപ്പിച്ചു നോക്കി പറഞ്ഞപ്പോ അവനൊന്നു ചിരിച്ചു "അങ്ങനെയല്ല..അവനും ഓരോ അത്യാവശ്യ കാര്യങ്ങൾ കാണില്ലേ.." "അതു നീ പറഞ്ഞത് നേരാ..അവനക്കോരോ അത്യാവശ്യ കാര്യങ്ങളുണ്ട്..

ഇപ്പൊ കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു.. അവനിപ്പോ എന്തൊക്കെയോ എന്നിൽ നിന്നൊക്കെ മറച്ചു വെക്കുന്നുണ്ട്.. അവനോട് എന്തെങ്കിലും ചോദിച്ചാൽ തന്നെ അവൻ അവിടെയും ഇവിടെയും തൊടാത്ത രീതിയിൽ ഉത്തരം തരും.. സത്യത്തിൽ അവനെ ചുറ്റിപറ്റി എന്തൊക്കെയോ ഉണ്ട്...ഒരു ദിവസം ഞാനെല്ലാം കണ്ടു പിടിക്കും..." 🌸💜🌸 "അവളൊന്നും കണ്ടു പിടിക്കില്ല.. അതോർത്ത് ആരും ഇവിടെ ടെൻഷൻ ആവേണ്ട...നമ്മൾ നമ്മളുടേതായ പാതയിലൂടെ സഞ്ചരിച്ചാൽ മാത്രം മതി.. ആരെയും ഭയക്കാൻ പാടില്ല.. ഭയന്നാൽ അവിടെ ആയിരിക്കും നമ്മുടെ തോൽവി.. ഇത്രയും ദിവസം കാത്തിരുന്നില്ലേ ഇനി കുറച്ചു നാൾ കൂടെ..." എന്റെ സൈഡിലായി വയറിലും കാലിലും ബാന്റേജ് കെട്ടി കിടക്കുന്ന സിദ്ധുനെ ചെറു പുഞ്ചിരിയോടെ നോക്കി കൊണ്ട് ഞാനിതും പറഞ്ഞ് അവന് കഴിക്കാനുള്ള ടാബ്ലെറ്റും ഒരു ഗ്ലാസ് വെള്ളവും അവനു കൊടുത്തു "Me'm നു എന്തെങ്കിലും സംശയം തോന്നുമോ..?" തലയണ ചുമരിലേക്ക് ചാരി വെച്ച് അതിലേക്ക് ചാരി ഇരുന്നു കൊണ്ട് ടാബ്ലെറ്റ് കഴിച്ച ശേഷം വെള്ളം കുടിച്ചിട്ട് സൈഡിലേക്ക് ഗ്ലാസ് മാറ്റി വെക്കുന്നിടെ അവൻ ചെറു ഭീതിയോടെ ഇത് ചോദിച്ചപ്പോ ഐറയെ നല്ലതു പോലെ എനിക്ക് അറിയുന്നത് കൊണ്ട് ഞാൻ മറുത്തൊന്നും ആലോചിക്കാൻ നിക്കാതെ അവനൊന്നു ചിരിച്ചു കൊടുത്തു "തോന്നുമോ എന്നല്ല തോന്നും.. അവൾക്ക് സംശയം തോന്നീല്ലെങ്കിലെ അത്ഭുതമുള്ളൂ..

അവളിപ്പോ റോഷനുമായി ഈ വിഷയമവിടെ സംസാരിച്ചു ഇരിക്കുവായിരിക്കും.. ഞങ്ങൾ നിന്റെയടുത്തേക്ക് വന്നപ്പോ നിന്റെ മുഖത്തുള്ള മാറ്റം ഞാൻ കണ്ടതാ.. നിന്റെ അടുത്തു നിന്ന് കാറിന്റെ അരികിലേക്ക് നടക്കുമ്പോഴും നിനക്കെന്തോ പറ്റിട്ടുണ്ടെന്ന് മനസ്സ് കൂടെ കൂടെ മൊഴിഞ്ഞത് കാരണം ഞാൻ കാറിന്റെ സൈഡ് ഗ്ലാസ്സിലൂടെ ഔട്ടോസിലേക്ക് നോക്കിയപ്പോ നീ വേദന കാരണം വയറിൽ മുറുക്കി പിടിക്കുന്നതാ കണ്ടത്... അതെന്താണെന്ന് എനിക്ക് നല്ലതു പോലെ അറിയുന്നത് കൊണ്ട് ഐറയെ വില്ലയിലാക്കി നേരെ ഇങ്ങോട്ട് വന്നു..ഞാൻ ഇങ്ങോട്ടാണ് വന്നതെന്ന് അവൾക്ക് അറിയില്ലല്ലോ.. അതോണ്ട് എന്നെയിപ്പോ അവൾ തെറി അഭിഷേകം നടത്തുന്നുണ്ടാവും..." ഐറ ഇപ്പൊ വില്ലയിൽ കാട്ടി കൂട്ടുന്ന പരാക്രമം ആലോചിച്ചു കൊണ്ട് ഞാനിത് പറഞ്ഞപ്പോ സിദ്ധു എന്നെ ദയനീയമായി നോക്കി "ഞാൻ കാരണം..." "ഏയ്‌ എന്താ സിദ്ധു.. ഇവിടെ ആരു കാരണവുമല്ല ഇങ്ങനെയൊക്കെ സംഭവിച്ചത്..ഇനിയും അവരുടെ അടുത്തു നിന്ന് ഇങ്ങനെയൊക്കെ സംഭവിക്കാം.. അതിനെ കൂടുതൽ ആലോചിച്ചു വറീഡ് ആവേണ്ട..എപ്പോഴും സൈഫ് ആയിരിക്കുക.." എവിടുന്നൊക്കെയോ വരുന്ന ദേഷ്യം കാരണം അണപല്ലിൽ ദേഷ്യം കടിച്ചമർത്തി ഇത്രയും പറഞ്ഞിട്ട് ഞാൻ വാച്ചിലേക്ക് നോക്കിയിട്ട് ചെയറിൽ നിന്നും എഴുനേറ്റു "നേരം ഇരുട്ടി തുടങ്ങിട്ടുണ്ട് ഞാൻ ഇറങ്ങുവാ.. പിന്നെ ടാബ്ലറ്റ് അതാത് സമയത്ത് കഴിക്കാൻ മറക്കേണ്ട..

എന്തേലും ആവശ്യമുണ്ടെങ്കിൽ എനിക്ക് കാൾ ചെയ്താൽ മതി.." എന്നു പറഞ്ഞ് അവനോട് ബായ് പറഞ്ഞു ഔട്ടോസ്സിൽ നിന്നും ഇറങ്ങി ഡസ്റ്റർ ലക്ഷ്യം വെച്ച് നടക്കുമ്പോഴാ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എനിക്ക് നേരെ നടന്നു വരുന്ന സ്റ്റീഫനെ കണ്ടത് എന്റെ തൊട്ടു മുൻപിൽ എത്തിയ സ്റ്റീഫൻ സ്റ്റഡിയായി നിന്ന് സർ എന്നു വിളിച്ചപ്പോ തന്നെ ഞാൻ പോക്കറ്റിൽ നിന്നൊരു പേപ്പർ എടുത്തു അതിന്റെ മുകളിലായി ഗണ് വെച്ചു സ്റ്റീഫന് നേരെ നീട്ടി കൊണ്ട് അവനെ നോക്കിയതും എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ വണ്ണം അവൻ തലയനക്കി കാണിച്ചു ഔട്ടോസിലേക്ക്‌ നടന്നു ഇനിയും ചിലപ്പോ സിദ്ധുന്റെ നേരെ ഒരു അറ്റാക്ക് പ്രതീക്ഷിക്കാം.. അതിനൊരു ഇട വരുത്തരുത് എന്ന ദൃഢ നിശ്ചയമുള്ളതിനാലാണ് സ്റ്റീഫനെ ഔട്ടോസിൽ നിർത്തിയിരിക്കുന്നത്... അവിടുത്തെ കാര്യങ്ങളെല്ലാം അവൻ നോക്കിക്കൊള്ളുമെന്ന് ഉറപ്പ് ഉണ്ടായതിനാൽ ഞാൻ ഡസ്റ്ററിൽ കയറി വില്ലയിലേക്ക് കുതിച്ചു 🌸💜🌸 "സേട്ടന്റെ സേച്ചി ഇന്നൊരു മൂഡൗട്ടിൽ ആണല്ലോ..?" നേരം ഇരുട്ടായിട്ടും അവനെ കാണാത്തത് കൊണ്ട് റൂമിലെ സോഫയിൽ ഇരുന്ന് അവനേത് പാതാളത്തിലേക്കാണ് പോയതെന്ന് ആലോചിച്ചു ഇരിക്കെയാണ് പെട്ടന്നെന്റെ മടിയിലേക്ക് ആരോ തല വെച്ചു കിടന്നത് അതാ നമ്മളെ ജാഡ കെട്ടിയോൻ ആണെന്ന് അറിയുന്നത് കൊണ്ട് ഞാനവനെ മൈൻഡ് ആക്കാൻ നിക്കാതെ കൈ കെട്ടി ഇരിക്കുന്നിടെയാണ് അവൻ എന്റെ വയറിൽ പിച്ചി കൊണ്ട് ഇങ്ങനെ ചോദിച്ചത് "ആണെങ്കിൽ തന്നെ നിനക്കൊരു കുഴപ്പവും ഇല്ലല്ലോ.."

ഇതും പറഞ്ഞു ഞാനവനെ പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചിരുന്നു "കുഴപ്പം ഉണ്ടെങ്കിൽ..?" പുരികം പൊക്കി എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവനിത് ചോദിച്ചപ്പോ ഞാൻ അവന്റെ മുഖത്തേക്ക് ഒന്ന് ഉറ്റുനോക്കി "ആണെങ്കിൽ സഹിച്ചോ അത്ര തന്നെ..." "സത്യത്തിൽ നിന്റെ പ്രശ്‌നമെന്താ ഐറ..?" എല്ലാം ചെയ്തിട്ട് അവന്റെ ചോദ്യം കണ്ടോ ..കാലിനടിയിൽ നിന്ന് എരിഞ്ഞു കയറി വരുന്നുണ്ടെങ്കിലും നമ്മളെ ഉമ്മച്ചനായത് കൊണ്ട് ഒന്നും പറയാൻ നിക്കാതെ അവനെ കണ്ണുരുട്ടി നോക്കി അവന്റെ തല സോഫയിലേക്ക് വെച്ചിട്ട് അവിടുന്ന് എഴുനേറ്റ് പോവാൻ നിക്കെയാണ് പെട്ടന്ന് അവന്റെ ഉള്ളം കൈ എന്റെ കണ്ണിലുടക്കിയത് അതിനാൽ ഞാനൊരു അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കിയിട്ട് അവന്റെ കയ്യിലേക്കു നോട്ടം തെറ്റിച്ചു നിലത്തു മുട്ടു കുത്തിയിരുന്നു "ഇതെന്താ ഇശുച്ച കയ്യിൽ ബ്ലഡ്...?" ഫ്ലോറിൽ രണ്ടു മുട്ടിലും ഇരുന്നിട്ട് അവന്റെ രണ്ടു ഉള്ളം കയ്യും മലർത്തി പിടിച്ചു ഞാനൊരു പേടിയോടെ ഇത് ചോദിച്ചു അവന്റെ മുഖത്തേക്ക് നോക്കിയപ്പോ അവന്റെ മുഖത്തു യാതൊരു ഭാവ വ്യത്യാസമോ ഉണ്ടായിരുന്നില്ല "നീയെന്താ ഒന്നും പറയത്തെ..!!" എന്നു ഞാൻ ഭയന്നു കൊണ്ട് അവന്റെ ഉള്ളം കയ്യിലോടെ വിരലോടിച്ചു പറഞ്ഞതും അവൻ എന്റെ കൈകൾ പിടിച്ചു വെച്ചിട്ട് സോഫയിൽ ഇരുത്തിച്ചു "നീ കരുതുന്ന പോലെ എന്റെ കൈക്ക് ഒരു കുഴപ്പവും ഇല്ല..."

എന്നവൻ സൗമ്യമായി പറഞ്ഞിട്ട് ടീ പോയിന്മേൽ വെച്ച ടിഷ്യു ബോക്സിൽ നിന്ന് രണ്ടു മൂന്ന് ടിഷ്യു ഒപ്പം വലിച്ചെടുത്ത് കൈയിൽ പറ്റി പിടിച്ച ബ്ലഡ് തുടച്ചു മാറ്റി "പിന്നെങ്ങനെയാ കയ്യിൽ ബ്ലഡായത്..?" അവൻ കയ്യിലെ ബ്ലഡ് തുടച്ചു മാറ്റുന്നത് നോക്കി നിൽക്കെ ഞാൻ സംശയത്തോടെ നെറ്റി ചുളിച്ചു ഇത് ചോദിച്ചപ്പോ അവൻ എന്നെയൊന്ന് തറപ്പിച്ചു നോക്കി "അതങ്ങനെയെങ്കിലും ആയിക്കോട്ടെ... കൂടുതൽ ചോദ്യം കൊണ്ടു വാരാൻ നിൽക്കേണ്ട.. എനിക്കത് ഇഷ്ട്ടമുള്ള കാര്യമല്ലെന്ന് നിനക്കറിയാലോ.. സോ അതികം ഒന്നും ചോദിക്കേണ്ട.." എന്നവൻ പറഞ്ഞ് സോഫയിൽ നിന്നുമെഴുനേറ്റ് ടിഷ്യു വേസ്റ്റ് ബിന്നിലിട്ട് പോയതും ഇനിയും കുത്തി കുത്തി ചോദിച്ച് അവന്റെ ദേഷ്യം കാണാൻ വയ്യാത്തത് കൊണ്ട് ഞാൻ അവൻ പോകുന്നതും നോക്കി നിന്നു 🌸💜🌸 കൂടുതൽ ചോദിച്ചാൽ എന്റെ വായിലിരിക്കുന്നത് കേൾക്കുമെന്ന് വിജാരിച്ചിട്ടാവും അവൾ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല... ചോദിച്ചാലും ഞാനൊന്നും പറയില്ലെന്ന് അവൾക്കറിയാ വാഷ് റൂമിൽ പോയി കൈ രണ്ടും വൃത്തിയാക്കി ഞാൻ ഫ്രഷാവാൻ കയറിയപ്പോ മൈൻഡ് പല വഴികളിലൂടെ സഞ്ചരിച്ചു പോയിക്കൊണ്ടിരുന്നെങ്കിലും അതെല്ലാം ഉള്ളിൽ തന്നെ അടക്കി വെച്ച് ഫ്രഷായി ഇറങ്ങി...എന്നിട്ട് ഡ്രെസ്സിങ് റൂമിൽ പോയി ഡ്രെസ്സ് ചെയ്ഞ്ച് ചെയ്ത് റൂമിലേക്ക് വന്നപ്പോ ഐറയെ അവിടെയൊന്നും കാണാത്തത് കൊണ്ട് ഞാൻ ഡൗണ് ഫ്ലോറിലേക്ക് പോയി

"വില്ലയിൽ ഉള്ളവരൊക്കെ എവിടെ..?" വില്ലയിലൊരു ഒച്ചയും ബഹളമൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സ്റ്റയർ ഇറങ്ങി ഹാളിലെ സോഫയിൽ ചെന്നിരുന്ന് സൈഡിൽ വീഡിയോ ഗെയിം കളിച്ചിരിക്കുന്ന റോഷനെ നോക്കി ചോദിച്ചപ്പോ അവൻ എന്നെയൊന്ന് നോക്കിയിട്ട് വീണ്ടും അതിലേക്ക് തല താഴ്ത്തി "അവരൊക്കെ നൈറ്റ് ഡിന്നറിന് പോയേക്കുവാ..നിങ്ങൾ രണ്ടുപേരും ഏതോ സ്ഥലത്തേക്ക് പോകുവാണെന്ന് ഐറ പറഞ്ഞപ്പോ അവർ നിങ്ങളെ കൂട്ടാണ്ട് പോയി.." 'ഓ അതിന്റെ ഇടയിൽ ഇങ്ങനേയും നടന്നോ...' എന്നു ഞാനൊരു നിമിഷം ആലോചിച്ചു നെറ്റി ചുളിച്ചു അവനെ നോക്കി "നീയെന്താ പോകാതിരുന്നെ..?" "ഇന്ന് ഞാനും ആലിയും ..." അവന്റെ നീട്ടിയുള്ള പറച്ചിലിൽ തന്നെ അവനും ആലിയും ലോകം മൊത്തം ചുറ്റി കറങ്ങി വന്നതാണെന്ന് ബോധ്യമായപ്പോ ഞാൻ 'കൂടുതലൊന്നും പറയണ്ട' എന്ന മട്ടിൽ കൈ പൊക്കി തലയാട്ടി കാണിച്ചപ്പോ അവൻ അവിഞ്ഞ ഒരു ഇളി ഇളിച്ചു "നമുക്ക് ഫുഡ് ഓർഡർ ചെയ്താലോ..?" പെട്ടന്നവൻ ചോദിക്കുന്നത് കേട്ട് ഞാൻ എന്തിന് എന്ന മട്ടിൽ പുരികം ഉയർത്തി "ഇവിടെ ഉള്ളവരെല്ലാം ഡിന്നറിന് പോയതു കൊണ്ട് ഇവിടെ ഒന്നും ഉണ്ടാക്കിട്ടില്ല..അമ്മച്ചി ആണെങ്കിൽ വീട്ടിലേക്ക് പോകേം ചെയ്തു..." "ഇവിടെ കുക്കിങ്ങിൽ പിഎച്ച്ഡി എടുത്തിട്ടുള്ള ഐറ ഉണ്ടാകുമ്പോ പിന്നെന്തിനാ പുറത്തു നിന്ന് ഫുഡ്..."

ഇതുവരെ ഹാളിലില്ലായിരുന്നവൾ എവിടുന്നോ പൊട്ടി മുളച്ചു വന്ന് ഗെറ്റപ്പ് ലുക്കിൽ കൈ കെട്ടി വെച്ചു ഇങ്ങനെ പറഞ്ഞപ്പോ സത്യം പറഞ്ഞാൽ എനിക്ക് ചിരിയാ വന്നത് അതൊരിക്കലും അവൾക്കൊന്നും ഉണ്ടാക്കാൻ അറിയില്ല എന്നത് കൊണ്ടല്ല മറിച്ചു അവൾ വല്ലതും ഉണ്ടാക്കുമ്പോൾ വല്ല ഏനാ കൂടാമോ ഒപ്പിക്കുമെന്നുള്ളത് കൊണ്ടാ.. ചിലപ്പോ കൈ പൊള്ളിക്കും അല്ലേൽ കത്തി കൈയിൽ കൊള്ളും... ഇതിൽ രണ്ടിലും ഏതേലും അവൾ കിച്ചെനിൽ കയറിയാൽ സംഭവിക്കും...അതുറപ്പാ ഞാനതും ആലോചിച്ചു ചിരി അടക്കി പിടിച്ചു ഐറയെ നോക്കിയപ്പോ എന്റെ ചിരിയുടെ അർത്ഥം മനസ്സിലായത് കൊണ്ട് അവളെന്നെ പുച്ഛിച്ചു കൊണ്ട് റോഷനെ നോക്കി "റോഷാ.. നിനക്കെന്താ സ്പെഷ്യലായി വേണ്ടത്..?" "എനിക്ക് സ്‌പൈസി മസാല പാസ്ത മതി..ഇശു നിനക്കോ...?" ആദ്യം ഐറയോടയി പറഞ്ഞിട്ടവൻ എന്നെ നോക്കി പുരികം പൊക്കിയപ്പോ ഞാൻ ഐറയെ നോക്കിയതും അവൾ എന്നെ നോക്കാതെ നഖത്തിന്റെ ഭംഗി നോക്കി നിൽക്കുവായിരുന്നു എന്നെ മൈൻഡ് ചെയ്യാതെ നിക്കുന്നത് എനിക്കത്ര പിടിക്കാത്തത് കൊണ്ട് അവളുടെ ശ്രദ്ധ എന്നിലേക്ക് ആക്കാനെന്നോണം ഞാനൊന്ന് ചുമച്ചു കൊണ്ട് എനിക്ക് വേണ്ട ഫുഡ് അവളോട് പറഞ്ഞു... "Chicken Enchilada Soup" ഞാനുദ്ദേശിച്ച പോലെ ഡിഷിന്റെ പേര് കേട്ട് അവളൊന്നു ഞെട്ടിട്ടുണ്ട്.. കാരണം അതുണ്ടാക്കാൻ കുറച്ചു റിസ്‌ക്ക് ഉള്ളതു കൊണ്ട് തന്നെ.. എന്നാലും

'എന്നെ മൈൻഡ് ചെയ്യേണ്ട' എന്നവളുടെ ഈഗോ ഉള്ളിൽ നിന്ന് മോട്ടിവേറ്റ് ചെയ്‌ത് പറയുന്നത് കൊണ്ട് അവൾ ഞെട്ടലൊക്കെ ഉള്ളിൽ തന്നെ കുഴിച്ചു മൂടി കൊണ്ട് കിച്ചെനിലേക്ക് നടന്നു ..അതിനിടെ അവളെന്നെ നോക്കി പുച്ഛിക്കാനും മറന്നില്ല 🌸💜🌸 നമ്മളെ നൈറ്റ് വാക്കിൻ കൊണ്ടു പോകാത്ത ദേഷ്യത്തിന് ഞാനവനെ ഇന്ന് മൊത്തം മൈൻഡ് ചെയ്യില്ല എന്നു വിജാരിച്ചതാണ്.. പക്ഷെ നേരത്തെ അവന്റെ കയ്യിലെ ബ്ലഡ് പെട്ടന്ന് കണ്ടപ്പോ എന്റെ ദേഷ്യമൊക്കെ കാറ്റിൽ പറന്നു പോയിയെന്നാ വിചാരിച്ചത്.. പക്ഷെ നമ്മളെ കള്ള ഉമ്മച്ചൻ എന്റെ വാ അടപ്പിക്കാനെന്നോണം എന്തെക്കെയോ പറഞ്ഞു പോയപ്പോ പറന്നു പോയ ദേഷ്യമൊക്കെ ഓടി പിടിച്ചു എന്റെ അടുത്തേക്ക് തന്നെ വന്നു ചിലപ്പോ തോന്നും ഇവനെ നമ്മക്ക് കിട്ടിയത് ഭാഗ്യമാണെന്ന്.. മറ്റുചിലപ്പോ തോന്നും ഇവനെ എന്തിനാ എനിക്ക് തന്നെ തന്നതെന്ന്... അവന്റെ ഒടുക്കത്തെ ദേഷ്യമാണ് എനിക്ക് തീരെ ഇഷ്ട്ടമില്ലാത്തത്..പേടി ഉള്ളതുകൊണ്ടൊന്നും അല്ലാട്ടോ ചെറിയൊരു ഭയം.. അത്രേയുള്ളൂ.. അവനെ എന്തായാലും ഞാനിന്ന് മൈൻഡ് ചെയ്യില്ല എന്നുറപ്പിച്ചു കൊണ്ട് ഞാൻ കിച്ചെനിലേക്ക് വലതു കാൽ വെച്ചു കയറി.. വേറൊന്നിനുമല്ല ഞാനീ കിച്ചനിൽ കയറിയാൽ എന്റെ ബോഡിക്ക് എവിടെയെങ്കിലും ഒരു തകരാർ പറ്റാതെ നിന്നിട്ടില്ല.. ഞാനും കിച്ചനും നല്ല ഒത്തൊരുമായാ.. അമ്മച്ചി ഉണ്ടായിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു...

ഞങ്ങൾ ഓഫീസിൽ നിന്നും പുറപ്പെടുന്ന സമയത്താണ് ദീദി വിളിച്ചു നൈറ്റ് ഡിന്നറിന് പോകുന്നുണ്ട് നിങ്ങൾ ഉണ്ടോ എന്ന് ചോദിച്ചത്.. അന്നേരം ഞാൻ ദീദിയോട് നിങ്ങൾ പൊക്കോ ഞങ്ങൾ വേറെ സ്ഥലത്തേക്ക് പോകാണെന്ന് പറഞ്ഞു.. അതോണ്ടിപ്പോ എന്തായി എങ്ങോട്ടും പോകാത്ത അവസ്ഥയായി... അല്ലെങ്കിലും എല്ലാത്തിനും നമ്മളെ ഭർത്തുനെ പറഞ്ഞാൽ മതിയല്ലോ.. അല്ലേലും അവനെങ്ങോട്ട് ആണാവോ ദൃതി പിടിച്ചു എന്നെയിവിടെയാക്കി പോയത്.. ഞങ്ങൾ നൈറ്റ് വാക്കിന് പോകുന്നില്ല എന്നു പറഞ്ഞെങ്കിൽ അമ്മച്ചി എല്ലാം ഉണ്ടാക്കി വെച്ചിരുന്നു..ഹാ അല്ലേലും പൂരം കഴിഞ്ഞ് വെടി പൊട്ടിച്ചിട്ട് കാര്യല്ലല്ലോ.. വരുന്നിടത്ത് വെച്ചു കാണാം എന്നു മനസ്സിൽ ചിന്തിച്ചു ഞാനൊരു നീട്ടി ശ്വാസം എടുത്തു വിട്ട് ഫ്രിഡ്ജിന്റെ അടുത്തേക്ക് ചെന്നു.. എന്നിട്ട് എനിക്കും റോഷനും വേണ്ടി മസാല പാസ്ത ഉണ്ടാക്കാൻ വേണ്ട വെജിറ്റബിൾസ് ഒക്കെയെടുത്ത് ടേബിളിൽ കൊണ്ടു വെച്ചു... എന്നിട്ട് വേണ്ട വെജിറ്റബിൾസെല്ലാം കട്ട് ചെയ്ത് വെച്ച് പാസ്തയുടെ പാക്കറ്റ് റാക്കിലെ ഷെൽഫിൽ നിന്നും എടുത്തിട്ട് സ്റ്റവിൽ കുക്ക് ചെയ്തു.. അതു ഏകദേശം റെഡിയായപ്പോ നമ്മൾ ഉമ്മച്ചന് വേണ്ടി അവൻ പറഞ്ഞ സൂപ്പ് ഉണ്ടാക്കുന്നതിനു വേണ്ടി ഫോണ് എടുക്കാൻ നിക്കുമ്പോഴാ ഫോണ് റൂമിലുള്ള കാര്യം ഓർമ വന്നത്...

സത്യം പറഞ്ഞാൽ നമ്മക്ക് അവൻ പറഞ്ഞ സൂപ്പൊന്നും ഉണ്ടാക്കാൻ അറിയില്ല... അതവൻ ഉണ്ടാക്കാൻ പറയുമ്പോഴൊക്കെ ഞാൻ ഗൂഗിളിൽ നോക്കിയാണ് ഉണ്ടാക്കാർ.. അതോണ്ട് ഇത്തവണയും അതിനൊരു കോട്ടം തട്ടേണ്ട എന്നു വിചാരിച്ചു ഫോണും തപ്പി റൂമിലേക്ക് പോയി.. റൂമിലെത്തിയപ്പോ സ്വിച്ച് ഓഫ് ചെയ്ത് ചാർജിലിട്ടു വെച്ച ഫോണെടുത്ത് പുറത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാ പെട്ടന്ന് വാഡ്രോബ് തുറന്നു വെച്ചത് എന്റെ കണ്ണിലുടക്കുന്നത്... അതോണ്ട് തന്നെ അതടക്കാൻ വേണ്ടി അതിന്റെ അടുത്തേക്ക് നടക്കുമ്പോഴാ പെട്ടന്ന് വാഡ്രോബിൽ നിന്ന് ഒരു ഡയറി എന്റെ കാലിനടിയിലേക്ക് വീണത്... അതിനാൽ ഞനൊന്ന് പുരികം ചുളുക്കിയിട്ട് 'ഡയറിയോ..?'എന്നു മനസ്സിൽ ചോദിച്ചു നിലത്തു നിന്നത് എടുത്തതും ഗ്രേ കളറിൽ നല്ല ഭംഗിയായി നിൽക്കുന്ന ഡയറിയെ വട്ടം ചുറ്റികൊണ്ട് ഒരു ത്രെഡും അതിന്റെ അറ്റത്തായി ഒരു കീ യും ഉണ്ടായിരുന്നു... പക്ഷെ എന്റെ കണ്ണ് പാഞ്ഞു ചെന്നത് ഡയറിയുടെ മേൽ ഭാഗത്ത് വൈറ്റ് കളർ കൊണ്ട് എഴുതി പിടിപ്പിച്ചതിൽ ആയിരുന്നു... "MYSTERIOUS LIFE..." ... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story