QUEEN OF KALIPPAN: ഭാഗം 109

queen of kalippan

രചന: Devil Quinn

അവൻ മുന്നിലേക്ക് തന്നെ ഒരു അന്താളിപ്പോടെ നോക്കി ഇരിക്കുന്നത് കണ്ട് ഞാൻ നെറ്റി ചുളിച്ചു പതിയെ മുന്നിലേക്ക് നോട്ടം തെറ്റിച്ചതും മുന്നിലുള്ള ആളെ കണ്ട് എന്റെ ഉള്ളിലൂടെ ഒരാളലങ് പോയി അതു കാരണം ഞാൻ പെടുന്നനെ ഡോർ വലിച്ചു തുറന്ന് മുന്നിലേക്ക് ഓടിയിട്ട് നിലത്തു മുട്ടു കുത്തി ഇരുന്നു "അമ്മച്ചി..എന്തെങ്കിലും പറ്റിയോ..?" കുനിഞ്ഞു നിന്ന് കാലിലെ പൊടി തട്ടി കളയുന്ന അമ്മച്ചിയെ ഒരു നോക്ക് നോക്കിക്കൊണ്ട് ഞാനും പൊടി തട്ടി കൊടുത്തു കൊണ്ട് മുഖം പൊക്കി ഇങ്ങനെ ചോദിച്ചപ്പോ പെട്ടന്ന് ഞങ്ങളെയിവിടെ കണ്ടിട്ട് അമ്മച്ചിയുടെ കണ്ണൊന്ന് മിഴിഞ്ഞു പോയെങ്കിലും പിന്നീട് ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു "Are you ok..?" ഞങ്ങളെ അടുത്തേക്ക് ഇശു വന്ന് വെപ്രാളത്തോടെ ചോദിക്കുന്നത് കേട്ട് അമ്മച്ചി വാത്സല്യത്തോടെ ഇശൂൻ്റെ കവിളിലൊന്ന് ഉഴിഞ്ഞു "എനിക്കൊന്നും പറ്റിയിട്ടില്ല മോനെ.. പൈസ എടുക്കാൻ വേണ്ടി പെയ്‌സിലേക്ക് നോക്കി നടക്കുന്നിടെ അറിയാതെ അവിടെയുള്ള മരക്കമ്പിൽ ചവിട്ടി വീഴാൻ പോയതാ.. അതും നിങ്ങളുടെ വണ്ടിയുടെ മുമ്പിലേക്ക്..വയസ്സായില്ലേ കണ്ണൊന്നും കാണാൻ വയ്യന്നെ.." പിറകിലുള്ള കനം കുറഞ്ഞ മരക്കമ്പ് കാണിച്ചു തന്നോണ്ട് അമ്മച്ചി പറയുന്നത് കേട്ട് ഞാൻ പിറകിലേക്കൊന്ന് നോക്കിയിട്ട് അമ്മച്ചിയെ നോക്കി

"അതിന് അമ്മച്ചി രാവിലെ തന്നെ എങ്ങോട്ടാ പോവുന്നെ..?" എന്ന് ഞാൻ പുരികം ചുളുക്കി ഒരു സംശയത്തോടെ ചോദിച്ചതും അമ്മച്ചി കഴുത്തിലിട്ട കൊന്ത ഒന്ന് നേരെയാക്കി വെച്ചു "വില്ലയിൽ ഉള്ളവരൊക്കെ ഓരോ സ്ഥലങ്ങളിലേക്ക് പോവാണെന്നു ഉമ്മി പറഞ്ഞു...എല്ലാവരും രാത്രി ആകുമ്പേഴേ വരൂ അതോണ്ട് എന്നോട് വീട്ടിലേക്ക് പോവാൻ പറഞ്ഞപ്പോ ഒന്ന് പള്ളീൽ പോയി നേരെ വീട്ടിലേക്ക് പോകാമെന്ന് വിചാരിച്ചു..ഇപ്പൊ പള്ളീൽ പോയി കുർബാന കഴിഞ്ഞു വരുന്ന വരവാണ്..ഇവിടെ നിന്ന് ഒരു ഓട്ടോയും കിട്ടാതെ വന്നപ്പോ പൈസ എടുത്ത് ബസ്സ് സ്റ്റോപ്പിലേക്ക് പോവാൻ നിക്കായിരുന്നു.." "എന്നാ അമ്മച്ചി ഒരു കാര്യം ചെയ്യ്.. ഞങ്ങളെ കൂടെ കാറിൽ കയറിക്കോ..പോകുന്ന വഴിക്ക് ഞങ്ങളവിടെ ഡ്രോപ്പ് ചെയ്യാം.." അമ്മച്ചിയോടായി ഇശു ഇത് പറഞ്ഞപ്പോ ഞാനും അതിനെ ഏറ്റു പിടിച്ചു തലയാട്ടി "ഏയ് അതൊന്നും വേണ്ട.. ഞാനിവിടുന്ന് ബസ്സിന് പൊയ്‌ക്കോളാം.. അതികം തിരക്കൊന്നും ഉണ്ടാവില്ലല്ലോ നിങ്ങൾ പൊയ്ക്കോ.." എന്നു പറഞ്ഞു അമ്മച്ചി പോകാൻ ഒരുങ്ങിയെങ്കിലും ഞാൻ അതൊന്നും പറ്റില്ല എന്നു പറഞ്ഞു പിടിച്ച പിടിയാലെ അമ്മച്ചിയെ ഡസ്റ്ററിൽ കയറ്റി ഇരുത്തി ഞാൻ മുന്നിൽ വന്നു ഇരുന്നപ്പോ തന്നെ ഇശു ഡ്രൈവർ സീറ്റിലേക്ക് ഇരുന്ന് കാർ മുന്നോട്ട് എടുത്തിരുന്നു അങ്ങനെ ഏകദേശം മുക്കാൽ മണിക്കൂറിനു ശേഷമുള്ള യാത്രക്കൊടുവിൽ അമ്മച്ചി പുറത്തേക്ക് നോക്കി 'ഇതാണ് ഞങ്ങളെ നാട്'

എന്നു പറഞ്ഞത് കേട്ട് ഞാൻ വെറുതെയൊന്ന് കണ്ണിനെ പുറത്തേക്ക് പായിച്ചതും പുറത്തെ കാഴ്ച്ചകൾ കണ്ട് എന്റെ ഇരു കണ്ണുകളും വിടർന്നു വന്നതിനോടൊപ്പം ചെറു തോതിലുള്ള പോസിറ്റീവ് വൈബ് എന്നിൽ ഉടലെടുത്തു മുന്നിലേക്ക് നീണ്ടു നിവർന്നു കിടക്കുന്ന ധാറിട്ട റോഡിന്റെ ഇരു വശവും തെങ്ങിൻ തോപ്പ് നല്ല ഭംഗിയിൽ നിൽക്കുന്നുണ്ട്... അതിൽ രണ്ടു മൂന്നു തെങ്ങിൻ കയറ്റക്കാർ തെങ്ങിൽ കയറി കുലയായി നിൽക്കുന്ന തേങ്ങകൾ പറിച്ചു താഴേക്ക് ഇടുന്നുമുണ്ട്..അവർ തേങ്ങാ കുലകൾ ചാടിക്കുന്നത് നോക്കിയിട്ട് മുന്നിലേക്ക് നോക്കിയപ്പോ കുറെ കൊച്ചു കുട്ടികളുണ്ട് സൈക്കിൾ സ്പീഡിൽ ചവിട്ടി മുന്നോട്ട് കുതിക്കുന്നു "അവരൊക്കെ കായലിലേക്ക് ചാടി കുളിക്കാൻ പോവാണ്.. ഇന്ന് സ്കൂളൊന്നും ഇല്ലാത്തത് കൊണ്ട് അവർക്ക് ഇന്ന് മൊത്തം ഇത് തന്നെയായിരിക്കും പണി..." എന്റെ നോട്ടം മുന്നിലെ കുട്ടികളിലേക്ക് ആണെന്ന് കണ്ടിട്ടാവണം അമ്മച്ചി എന്നെ നോക്കി കൊണ്ട് ഇങ്ങനെ പറഞ്ഞത് "ഇവിടെ കായലൊക്കെ ഉണ്ടോ അമ്മച്ചി..?!" "ഉണ്ടോന്നോ..!!ഇവിടുന്ന് കുറച്ചു ദൂരം പോയാൽ നേരെ കായലിലേക്കാണ് എത്തുക.." മുന്നിൽ പോകുന്ന കുട്ടികളെ നോക്കി അമ്മച്ചി ഇത് പറഞ്ഞപ്പോഴേക്കും ഇശു സൈഡിലേക്കുള്ള വളവ് തിരിഞ്ഞു വേറെ റൂട്ടിലേക്ക് കയറിയിരുന്നു.

അതോടു കൂടെ മുന്നിലെ സൈക്കിളിൽ പോകുന്ന കുട്ടികൾ കണ്ണിൽ നിന്നും മാഞ്ഞതും ഞാൻ ഇശൂൻ്റെ സൈഡിലേക്ക് നോക്കിയിട്ട് തെങ്ങിന്റെ ഇടയിലൂടെ കുട്ടികൾ സൈക്കിളിൽ പാഞ്ഞു പോകുന്നത് അവ്യക്തമായി കണ്ടു കൊണ്ട് ഞാൻ ചുറ്റുപാടുമൊന്ന് നിരീക്ഷിച്ചു രണ്ടു ഭാഗവും തെങ്ങിൻ തോപ്പ് ആയതു കൊണ്ടാണെന്ന് തോന്നുന്നു ചെറു തണുപ്പൊക്കെ അനുഭവപ്പെടുന്നുണ്ട്.. കൂടാതെ ഏതൊക്കെയോ പക്ഷികളുടെ മനോഹരമായ ശബ്ദമൊക്കെ കേൾക്കുന്നത് ഒരു പ്രത്യേക അനുഭൂതി ആയതിനാൽ ഞാൻ വിൻഡോ ഗ്ലാസ്സിൽ കൈ വെച്ചു പുറത്തേക്ക് കണ്ണും നട്ട് നോക്കി ഇരുന്നു കുറച്ചു മിനിറ്റിനു ശേഷം കാർ ഒരു ഓടിട്ട വീടിനു മുമ്പിൽ നിർത്തിയതും അമ്മച്ചി കാറിൽ നിന്നും ഇറക്കിയത് കണ്ട് ഞാനും കാറിൽ നിന്നും ഇറങ്ങി "അമ്മച്ചി ,,എന്നാ ഞങ്ങൾ പോവാ ട്ടോ.." അമ്മച്ചിയുടെ കയ്യിൽ പിടിച്ചോണ്ട് ഞാനൊരു പുഞ്ചിരിയോടെ ഇത് പറഞ്ഞപ്പോ അമ്മച്ചി എന്നെ അവിടെ തന്നെ പിടിച്ചു വെച്ചു "ഇതുവരെ വന്നിട്ട് നിങ്ങൾ അകത്തേക്ക് കയറാതെ പോവാണെന്നോ..?അതു പറ്റില്ല.. എന്തായാലും നിങ്ങൾ ഔട്ടിങിന് ഇറങ്ങിയതല്ലേ.. ഔട്ടിങ് കാണാനുള്ളതൊക്കെ ഇവിടെയുണ്ട്..അതോണ്ട് ഇന്ന് നിങ്ങൾ ഉച്ചക്കുള്ള ഭക്ഷണവും അത്തായമൊക്കെ കഴിച്ചിട്ട് പോയാ മതി..." എന്നു അമ്മച്ചി പറഞ്ഞപ്പോ എനിക്കും ഇവിടുത്തെ പ്രകൃതി ഭംഗി കണ്ടിട്ട് ഇവിടെ നിക്കാൻ തോന്നിയെങ്കിലും ഇശു എന്തു പറയുമെന്ന് വിജാരിച്ചു ഞാൻ സൈഡിലേക്ക് തല ചെരിച്ചു അവനെ നോക്കി

'നമ്മക്ക് ഇവിടെ നിക്കാം' എന്ന് ചുണ്ടനക്കി ചോദിച്ചപ്പോ അവനാദ്യം ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിന്നെങ്കിലും പിന്നീട് ഞാൻ കൊഞ്ചുന്ന പോലെ മുഖം ചുളുക്കി 'പ്ലീസ്' എന്നു മൊഴിഞ്ഞപ്പോ അവനൊരു പുഞ്ചിരി സമ്മാനിച്ചത് കണ്ട് എന്റെ മനസ്സിൽ ഒരായിരം ലട്ടു പൊട്ടി മുഖം പ്രകാശിച്ചു വന്നതും ഞാൻ അമ്മച്ചിയുടെ കയ്യിൽ പിടിച്ചു വാ അമ്മച്ചി എന്നു പറഞ്ഞു വീടിന്റെ അടുത്തേക്ക് നടന്നു "ഇവിടെ ഞാൻ മാത്രമായത് കൊണ്ട് വീട് പൂട്ടിയാണ് പോകാർ.." പെയ്സിൽ നിന്ന് ഒരു കൂട്ടം താക്കോൽ എടുത്തിട്ട് അതിലെ ഒരു കീ വെച്ച് ഫ്രണ്ട് ഡോർ തുറക്കുന്നിടെ അമ്മച്ചിയിത് പറഞ്ഞപ്പോ എന്റെ മൈൻഡിൽ 'അമ്മച്ചിയുടെ ഭർത്താവും മക്കളൊക്കെ എവിടെയാ..?' എന്നൊരു സംശയമായിരുന്നു..അതു കാരണം ഞാൻ അമ്മച്ചിയോട് അത് ചോദിക്കാൻ നിന്നപ്പോഴാണ് ഇശു എൻ്റെയടുത്തേക്ക് നീങ്ങി വന്ന് കൈയിൽ മുറുക്കി പിടിച്ചത് "അനാവശ്യ ചോദ്യം ചോദിച്ചു അമ്മച്ചിയെ ബുദ്ധിമുട്ടിക്കേണ്ട.." അത്രമാത്രം പറഞ്ഞവൻ വീണ്ടും എന്റെ കൈ പിടിച്ചു മുറുക്കിയതും അവന്റെ പിടി കാരണം വേദന എടുത്ത് ഞാനവനെ കൂർപ്പിച്ചു നോക്കാൻ തോന്നിയെങ്കിലും 'അതെന്തു കൊണ്ടായിരിക്കും അവനങ്ങനെ പറഞ്ഞതെന്ന്' ഞാനൊരു നിമിഷം ചിന്തിച്ചു കൊണ്ട് അവന്റെ കൈയിൽ പിടിച്ചു

അവനോട് എന്തോ ചോദിക്കാൻ നിക്കുമ്പോഴാ അമ്മച്ചി വാതിൽ മലർക്കെ തുറന്നിട്ട് ഞങ്ങളെ തിരിഞ്ഞു നോക്കിയത് "വാ മക്കളേ...അകത്തേക്ക് കയറി വാ.." എന്നു പറഞ്ഞു അമ്മച്ചി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചതും ഇശു എന്റെ കൈയിലെ പിടി പതിയെ അഴച്ച് അകത്തേക്ക് കയറിയതും ഞാനും അവന്റെ കൂടെ ഉള്ളിലേക്ക് കയറി ചെന്നു ഉള്ളിലെത്തിയപ്പോ ഹാളിൽ വെച്ച രണ്ടു കസേരയിലേയും പൊടി ഒരു തുണി കൊണ്ട് തുടച്ചു മാറ്റി ഞങ്ങളോട് കസേരയിൽ ഇരിക്കാൻ പറഞ്ഞ് അമ്മച്ചി ഹാളിലുള്ള യേശുവിന്റെ ഫോട്ടോ വെച്ച കബോർഡിനു മേലെ താക്കോൽ വെച്ചിട്ട് കുടിക്കാൻ എന്തെങ്കിലും എടുത്ത് വരാമെന്ന് പറഞ്ഞു ഉള്ളിലേക്ക് പോയി അന്നേരം ഉള്ളമൊക്കെ ഒന്ന് ചുറ്റി കാണാമെന്ന് വിചാരിച്ചു ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു അമ്മച്ചിയുടെ കൂടെ പോകാൻ നിക്കുമ്പോഴാ പെട്ടന്ന് ഫോണ് റിങ് ചെയ്യുന്ന ശബ്ദം കേട്ടത്... അതു കാരണം ഞാൻ കയ്യിലുള്ള ഫോണിലേക്ക് നോക്കിയപ്പോ ആരും വിളിക്കുന്നത് കാണാഞ്ഞിട്ട് ഇതിപ്പോ എവിടുന്നാ എന്ന മട്ടിൽ പിറകിലേക്ക് തിരിഞ്ഞു നോക്കാൻ നിക്കെയാണ് ഇശു എന്റെ തലക്കൊരു കൊട്ട് തന്ന് 'എന്റെ ഫോണാണ്' എന്നു പറഞ്ഞു അവന്റെ ഫോണ് ചെവിയോടടുപ്പിച്ചു പുറത്തേക്ക് ഇറങ്ങി പോയത് അതിന് ഞാനൊരു അവിഞ്ഞ ഇളി സമ്മനിച്ചു

കൊടുത്ത് സ്വയം തലക്കൊരു മേട്ടം കൊടുത്ത് ഞാൻ ഉള്ളിലേക്ക് പോയി രണ്ടു മുറിയും ഒരു ഹാളും ഒരു അടുക്കളയുമുള്ള അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു കുഞ്ഞു വീടായിരുന്നു അമ്മച്ചിയുടേത്..ഞാനതൊക്കെ ഒന്ന് കണ്ണോടിച്ചു നോക്കി ഹാളിൽ നിന്ന് നേരെ കാണുന്ന അടുക്കളയിലേക്ക് ചെന്നപ്പോ അമ്മച്ചി ഒരു വെള്ള കളറുള്ള പാനീയത്തിലേക്ക് പച്ച മുളക് അരിഞ്ഞിടുന്നതാണ് കണ്ടത്.. അതു കണ്ടപ്പോ തന്നെ സംഭാരമാണെന്ന് കത്തിയതും എനിക്ക് പുറം തിരിഞ്ഞു നിക്കുന്ന അമ്മച്ചി ഞാൻ വന്നതറിഞ്ഞ് പുറകിലേക്ക് തിരിഞ്ഞു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് സംഭാരം ഇളക്കി കൊണ്ടിരുന്നു "മോൾ ഈ നാട്ടിലേക്ക് ആദ്യമായിട്ടല്ലേ വരുന്നേ...?" സംഭാരം ഇളക്കുന്നതിനിടെ അമ്മച്ചിയിത് ചോദിച്ചപ്പോ ഞാനതിനൊന്ന് മൂളി കൊടുത്ത് നിന്നപ്പോഴാ പെട്ടന്ന് കള കള ശബ്ദത്തോടെ വെള്ളം ഒഴുകുന്നത് ചെവിയിലേക്ക് അലയടിച്ചു കേട്ടത് ...അതുകാരണം ഞാൻ അടുക്കള വാതിലിന്റെ അടുത്തേക്ക് ചെന്ന് പുറത്തേക്ക് നോട്ടം തെറ്റിച്ചതും വീടിന്റെ സൈഡിലൂടെ ഒഴുകുന്ന കായലിനെ കണ്ട് ഞാനൊരു അത്ഭുതത്തോടെ അമ്മച്ചിയെ തിരിഞ്ഞു നോക്കി "അമ്മച്ചി.. ഇത്..!!" കായലിനെ പെട്ടന്ന് മുന്നിൽ കണ്ടത് കൊണ്ടുള്ള ഷോക്കിൽ ഞാൻ അമ്മച്ചിയോട് ഇങ്ങനെ മൊഴിഞ്ഞിട്ട് വീണ്ടും കായലിലേക്ക് നോട്ടം തെറ്റിച്ചു നിന്നു "ഈ കായൽ ഉണ്ടായത് കൊണ്ട് വെള്ളത്തിനൊന്നും പഞ്ചം ഇല്ല...അലക്കുന്നതും പാത്രം കഴുകുന്നതൊക്കെ ഇതിൽ നിന്ന് തന്നെയാ..

പിന്നെ മഴക്കാലത്താണ് പേടിക്കേണ്ടത്.. എപ്പോഴാ വെള്ളപൊക്കം വരുന്നതെന്ന് പറയാൻ ഒക്കത്തില്ലന്നെ..." കായലിലേക്ക് നോക്കി അത്രയും പറഞ്ഞു അമ്മച്ചി രണ്ടു കയ്യിലുമായി പിടിച്ച ഗ്ലാസ്സിൽ നിന്ന് ഒരു ഗ്ലാസ് എനിക്ക് നീട്ടിയത് കണ്ട് ഞാനത് വാങ്ങിയപ്പോ തന്നെ അമ്മച്ചി മറ്റേ ഗ്ലാസ്സ് കൊണ്ട് ഹാളിലേക്ക് പോയി അപ്പോഴും എന്റെ മനസ്സ് കായൽ കാണാൻ തിടുക്കം കാണിക്കുന്നത് കൊണ്ട് സംഭാരം ഒരു കവിൾ കുടിച്ചിറക്കി ഗ്ലാസ് അമ്മിക്കല്ല് വെച്ച സ്ലാബിൽ വെച്ചിട്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി കായലിന്റെ അരികിലേക്ക് നടന്നു പോകെ വെള്ളത്തിന്റെ ഊക്കിലുള്ള കള കള ശബ്ദം ചെവിയിലേക്ക് കുത്തി വന്നതും ഞാൻ കായലിലേക്ക് ഇറങ്ങാനുള്ള സ്റ്റെപ്പ് വരെ നടന്നു ഒടുവിൽ കായലിലേക്ക് ഇറങ്ങാനുള്ള രണ്ടു സ്റ്റപ്പിലേക്ക് ഒന്ന് നോക്കി കൊണ്ട് ഞാൻ ആദ്യത്തെ സ്റ്റപ്പിലേക്ക് ഇറങ്ങാൻ നിൽക്കെയാണ് ആരോ എന്റെ പിറകിലൂടെ വന്ന് ശൗൽഡറിലായി പിടിച്ചു വെള്ളത്തിലേക്ക് ഉന്തിയിടാൻ നിക്കുന്ന പോലെ കാണിച്ചത് അതു കാരണം ഞാനൊന്ന് മുന്നിലേക്ക് ആഞ്ഞു പോയെങ്കിലും അതേ സ്പീഡിൽ തന്നെ ഞാൻ നേരെ നിന്നിരുന്നു "എന്താടാ ഉമ്മച്ചാ നീ കാണിക്കുന്നെ...?ഹൂ..ഇപ്പൊ തന്നെ എന്നെ പള്ളിക്കാട്ടിലേക്ക് എടുക്കേണ്ടി വന്നീനി..." ഇമ്മാതിരി അഭ്യാസം കാണിക്കുന്നത് നമ്മളെ കെട്ടിയോൻ തന്നെയായിരിക്കുമെന്ന് നല്ല ഉറപ്പുള്ളതിനാൽ ഞാനവന്റെ നേർക്ക് തിരിഞ്ഞു നിന്ന് കണ്ണുരുട്ടി ചോദിച്ചിട്ട് നെഞ്ചിൽ കൈവെച്ചു നിന്നതും കള്ള ബലാൽ എന്റെ അരയിൽ പിടിച്ചു

അവന്റെ നെഞ്ചിലേക്ക് ഒട്ടിച്ചു നിർത്തി വയറിൽ പിച്ചിയിട്ട് ഒന്ന് സൈറ്റടിച്ചു കാണിച്ചു തന്നു "നീ ഇവിടെ കായലും നോക്കി തനിച്ചു നിൽക്കുന്നത് കണ്ടിട്ട് എനിക്കൊരു ഏനക്കേട്..." "ഓ..അതോണ്ടാവുമല്ലെ എന്നെ പിടിച്ചു ഈ വെള്ളത്തിലേക്ക് വീഴ്ത്തിയിടാൻ നോക്കിയത്..." അവൻ പറഞ്ഞതിന് മറുപടിയായി ഞാനിത് പറഞ്ഞു അവനെ നോക്കിയപ്പോ അവൻ ചിരിച്ചോണ്ട് അതേ എന്ന മട്ടിൽ തലയാട്ടി തന്നതും നമ്മക്കത് ഇഷ്ട്ടപ്പെടാത്തത് കൊണ്ട് ഞാനവന്റെ നെഞ്ചിനൊരു കുത്ത് അങ് കൊടുത്തു "ഡി.. ഡി..കളിക്കല്ലേ..." നെഞ്ച് ഉഴിഞ്ഞു കൊണ്ട് അവൻ നിന്ന് കലിപ്പായി പറഞ്ഞപ്പോ ഞാനും വിട്ടു കൊടുക്കാതെ അവന്റെ നെഞ്ചിനിട്ട് വീണ്ടും ഒന്ന് കൊടുത്തു.. പക്ഷെ അതിലൊരു സംതൃപ്തി കിട്ടാഞ്ഞിട്ട് വീണ്ടും ഒന്ന് കൊടുക്കാൻ കൈ കൊണ്ട് പോകാൻ നിക്കുമ്പോഴാ അവനെന്റെ കൈ പിടിച്ചു വെച്ച് പുറകിലേക്ക് തിരിച്ചു പിടിച്ചത് "ഇനി നീയെന്റെ നെഞ്ചും കൂട് കലക്കുന്നതൊന്ന് എനിക്കൊന്ന് കാണണം.." കൈ പിറകിലേക്ക് തിരിച്ചു പിടിച്ച് മാക്സിമം എന്നെ വേദനിപ്പിച്ച് അവൻ ചിരിച്ചോണ്ട് ഒറ്റ പുരികം പൊക്കി എന്നോട് പറയുന്നത് കേട്ട് ദേഷ്യം അരിച്ചു കയറി വന്നിട്ട്‌ ഞാൻ പല്ല് കടിച്ചു അവനോട് കൈ വിടാൻ പറഞ്ഞ് അവിടെ നിന്ന് സരിഗമ പാടി നിന്നിട്ടും അവനൊരു കുലുക്കവും ഇല്ല

"വിട് ഇശുച്ചാ.. കൈ വേദനിക്കുന്നു..." അവസാന അടവെന്നോണം ഇപ്പൊ കരയുമെന്ന മട്ടിൽ മുഖം ചുളുക്കി മൂക്ക് മേൽപ്പോട്ട് വലിച്ചു കയറ്റി ഞാനിത് പറഞ്ഞപ്പോ അവൻ ഒന്ന് ചുണ്ട് കോട്ടി ചിരിച്ചു "ഇനി നീ തബല പോലെ എന്റെ നെഞ്ചിൽ കുത്തി കളിക്കില്ല എന്ന് എന്താ ഇത്ര ഉറപ്പ്..." "നിനക്ക് എന്ത് ഉറപ്പു വേണമെങ്കിലും ഞാൻ തരാം.. നീയൊന്ന് കൈ വിട്.." എന്നു ഞാൻ നിൽക്ക പൊറുതി ഇല്ലാതെ പറഞ്ഞ് അവന്റെ കൈ വിടുവിക്കാൻ പതിനെട്ടാം അടവ് വരെ എടുത്തെങ്കിലും അവൻ ഒരു കുലുക്കവും ഇല്ലെന്നു മാത്രമല്ല അവനൊരു പ്രത്യേക നോട്ടത്തോടെ എന്നെ നോക്കുന്നത് കണ്ട് പണി വരുന്നുണ്ട് ഐറ എന്നു ആരോ ചെവിയിൽ മന്ത്രിച്ചതും ഒപ്പമായിരുന്നു "നിനക്ക് ഞാനൊരു കിസ്സ് തരട്ടെ..." എന്റെ ചെവിയുടെ അടുത്തേക്ക് മുഖമടിപ്പിച്ചോണ്ട് വന്ന് പിറകിലേക്ക് പിടിച്ച കയ്യൊന്ന് മുറുക്കിയിട്ട് അവനിത് ചെവിയിൽ ചോദിച്ചപ്പോ ഞാൻ മെല്ലെ വേണ്ട എന്ന മട്ടിൽ തലയാട്ടി കൊടുത്തു "എനിക്ക് കിസ്സൊന്നും വേണ്ട.. നീയൊന്ന് കൈ വിട്ടാൽ മാത്രം മതി..." മുഖം ചുളുക്കി അവന്റെ മുഖത്തേക്ക് നോക്കി ഞാനിത് പറഞ്ഞതും അവനൊരു ഉളുപ്പുമില്ലാതെ എന്റെ ചുണ്ടോട് അവന്റെ ചുണ്ട് ചേർത്തു വെച്ചതും ഞാനൊന്ന് മേൽപ്പോട്ട് ശ്വാസം വലിച്ചു കണ്ണു തള്ളി നിന്നു..കുറച്ചു നേരം അവൻ അങ്ങനെ തന്നെ നിന്ന് പിന്നീട് ചുണ്ടിൽ അമർത്തി കിസ്സ് ചെയ്ത് വിട്ട് നിന്നത് കണ്ട് ഞാൻ അവനെ തന്നെ നിർവികാരത്തോടെ മന്തപ്പിൽ നോക്കി നിന്നപ്പോഴാ അവനെന്റെ പിറകിലേക്ക് ആക്കി വെച്ച കൈയിൽ നിന്ന് പിടി വിട്ടത്

പിടി വിട്ടപ്പോ തന്നെ ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്ന് കൈ നന്നായി ഒന്ന് കുടഞ്ഞ് നമ്മളെ ഉമ്മച്ചനെ നോക്കിയപ്പോ അവൻ ചുണ്ട് തുടച്ചു എങ്ങനെയുണ്ട് എന്ന മട്ടിൽ എന്നെ നോക്കി രണ്ടു പുരികവും പൊന്തിച്ചു കളിക്കായിരുന്നു "ഇച്ചിരി ഉളുപ്പ്..?!" "എനിക്ക് തീരെ ഇല്ല... ഇനി ഉണ്ടാക്കാനും എനിക്ക് സൗകര്യമില്ല..." ഞാൻ ചോദിച്ചതിന് ഉരുളക്കുപ്പേരി പോലെയുള്ള അവന്റെ മറുപടി കേട്ട് അറിയാതെ വാ തുറന്നു പോയെങ്കിലും നമ്മളെ ഉമ്മച്ചനായത് കൊണ്ട് അതികം വാ തുറന്നു വെക്കാനൊന്നും നിക്കാതെ ഞാനത് അടച്ചു വെച്ചു അവനെ ഒന്ന് കണ്ണുഴിഞ്ഞു നോക്കി "മോളെ..നീയെന്താ ഇത് കുടിക്കാത്തെ...?!" പെട്ടന്ന് അമ്മച്ചി അടുക്കളയിലെ സ്ലാബിൽ പകുതി കുടിച്ചു വെച്ച സംഭാരം കാണിച്ചു കൊണ്ട് ഇങ്ങനെ വിളിച്ചു ചോദിച്ചപ്പോ ഞാൻ നെറ്റിക്കൊരു കൊട്ട് കൊടുത്ത് അമ്മച്ചിന്റെ അടുത്തേക്ക് പോയി സംഭാരം ഒറ്റ വലിക്ക് കുടിച്ചു തീർത്തു "നിങ്ങൾക്ക് കായലിലൂടെ ചുറ്റി കാണണമെന്നുണ്ടെങ്കിൽ പതിനൊന്നരക്ക് ഇതിലൂടെ ഒരു വള്ളം പോകും അതിൽ കയറിയാ മതി...ഇപ്പൊ വരാനായി കാണും.. നിങ്ങൾ സ്റ്റെപ്പിന്റെ അവിടെ ചെന്നു നിന്നോ.." എന്നും പറഞ്ഞ് അമ്മച്ചി എന്റെ കയ്യിലെ ഗ്ലാസ് വാങ്ങി ഉച്ചക്കുള്ള ഭക്ഷണം ഉണ്ടാക്കൻ പോയതും കാലിലെ ഹീൽസ് മുന്നിൽ ഊരി വെച്ചത് കൊണ്ട് ഞാൻ അടുക്കളയിലൂടെ അകത്തേക്ക് കയറി മുന്നിലേക്ക് നടന്നു ഹീൽസ് ധരിച്ചു കായലിലേക്ക് നോക്കി നിൽക്കുന്ന ഇശുന്റെ അടുത്തേക്ക് ചെന്നു

അവന്റെ അടുത്ത് എത്തിയപ്പോ തന്നെ ഞാനവന്റെ ഉള്ളം കയ്യോട് എന്റെ കൈ ചേർത്തു വെച്ച് അവന്റെ ശൗൽഡറിൽ തല ചായ്ച്ചു കിടന്നു ഫോണ് അവനു നേരെ പൊക്കി പിടിച്ചു "വണ് സെൽഫി.." എന്നു ഞാൻ പുരികം പൊക്കി ചോദിച്ചപ്പോ തന്നെ അവൻ എന്റെ കൈയിൽ നിന്ന് ഫോണ് മേടിച്ചു ക്യാം ഓണ് ചെയ്തതും ഞാൻ ചുണ്ടിലൊരു കള്ള ചിരി ഫിറ്റ് ചെയ്ത് അവന്റെ ശൗൽഡറിൽ തല വെച്ചും അവന്റെ നെഞ്ചിൽ മുഖം പൂയ്ത്തിയും അങ്ങനെ ഏതൊക്കെയോ പോസിൽ നിന്ന് അറഞ്ചം പുറഞ്ചം കായൽ ബാക്ക്ഗ്രൗണ്ട് വരുന്ന രീതിയിൽ പിക്കെടുത്ത് കൂട്ടി അതിൽ നല്ല കുറിച്ചു പിക്‌സ് ഇൻസ്റ്റയിൽ സ്റ്റോറിയും വെച്ചു പതിനൊന്നരക്ക് വരാൻ നിക്കുന്ന വള്ളവും കാത്തു നിക്കുന്ന നേരത്താണ് രണ്ടു വള്ളം തുഴഞ്ഞു കൊണ്ട് വരുന്നത് കണ്ടത് ...അതിലൊന്നാമതായി വരുന്ന വള്ളത്തിൽ കുറെ ഇളനീർ തേങ്ങ കൂട്ടിയിട്ട് വരുന്നത് കണ്ട് അതായിരിക്കില്ല ഞങ്ങൾക്ക് പോവാനുള്ളതെന്ന് മനസ്സിലായപ്പോ ഞാൻ ഞങ്ങളുടെ മുന്നിലൂടെ മറി കടന്നു പോകുന്ന ആ വള്ളത്തിനെ ഒന്ന് നോക്കിയിട്ട് പിറകിലായി ഒരാൾ മാത്രമായി വരുന്ന വള്ളത്തിനെ നോക്കി അയാളോട് ഞങ്ങളും ഉണ്ടെന്ന് പറഞ്ഞതും അയാൾ ഞങ്ങൾ നിൽക്കുന്ന സ്റ്റെപ്പിന്റെ അടുത്തേക്ക് വള്ളം അടുപ്പിച്ചു നിർത്തി

ഞങ്ങളോട് കയറാൻ പറഞ്ഞു ആദ്യം ഇശു അതിലേക്ക് ഇറക്കിയിട്ട് എനിക്ക് നേരെ കൈ നീട്ടിയതും ഞാനവന്റെ കയ്യിലേക്ക് എന്റെ ഉള്ളം കൈ വെച്ചു കൊടുത്ത് ശ്രദ്ധാപൂർവം വളളത്തിലേക്ക് ഇറങ്ങി...അതിലേക്ക് ഇറങ്ങിയപ്പോ എന്തോ പ്രത്യേക ഉത്സാഹം വന്നത് കൊണ്ട് ഞാൻ ഇശുന്റെ ഇടതു സൈഡിൽ ചെന്നിരുന്നു "ചേട്ടത്തീ.. പുതിയ വിരുന്നാരാണോ..?" ഞങ്ങൾ വള്ളത്തിൽ ഇരുന്നത് കണ്ട് അമ്മച്ചി പെട്ടന്ന് അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്ന് ഞങ്ങളെ നോക്കുന്നിടെ വള്ളത്തിലെ ചേട്ടൻ അങ്ങനെ ചോദിച്ചപ്പോ അമ്മച്ചി ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു "ഹാ ...ഇന്നെനിക്ക് സ്‌പെഷ്യൽ ഗസ്റ്റാണ് വന്നിട്ടുള്ളത്.. എന്റെ മക്കളെ നീ സൂക്ഷിച്ചു കൊണ്ടു പോകണം ട്ടോ...എല്ലാതും ഒന്ന് ചുറ്റി കാണിച്ചു കൊടുത്തോണ്ടു..." അതിന് അയാളൊന്ന് പുഞ്ചിരിച്ചു തലയാട്ടി വള്ളം എടുത്തതും ഞാൻ അമ്മച്ചിക്ക് റ്റാറ്റ കാണിച്ചു കൊടുത്തു ഇശൂൻ്റെ കൈയിൽ മുറുക്കി ഇരുന്നു കുറച്ചു വീതിയുള്ള കടും പച്ചയായി കിടക്കുന്ന കായലിലൂടെ വള്ളത്തിൽ പോകുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഫീലായിരുന്നു എനിക്ക് കിട്ടി കൊണ്ടിരുന്നത്...രണ്ടു ഭാഗത്തും തെങ്ങുകൾ ഉണ്ടായത് കൊണ്ടു തന്നെ അതികം വെയിലൊന്നും മേലിൽ തട്ടില്ലായിരുന്നു...

പക്ഷെ എന്നാലും തെങ്ങിന്റെ ഇടയിലൂടെ വരുന്ന ചെറു തോതിലുള്ള സൂര്യ രശ്മികൾ വെള്ളത്തിലേക്ക് പതിച്ചിട്ട് വെള്ളമൊക്കെ തിളങ്ങുന്ന പോലെ വള്ളത്തിൽ മുന്നിലേക്ക് സഞ്ചരിച്ചു പോകും തോറും ചുണ്ടിലെ പുഞ്ചിരി വിടർന്നു കൊണ്ടിരുന്നു...തിളങ്കി നിൽക്കുന്ന വെള്ളത്തിലേക്ക് കൈയിട്ട് വെള്ളം തെറിപ്പിക്കാൻ കൊതി ആയോണ്ട് ഞാൻ രണ്ടും കൽപിച്ചു ചുമൽ താഴേക്ക് കുറച്ച് കോച്ചി പിടിച്ചു വെള്ളത്തിൽ കയ്യിട്ട് ഇളക്കി കൊണ്ടിരുന്നു കുറച്ചു ദൂരം പിന്നിട്ട് ഒരു വളവ് കഴിഞ്ഞതും മുന്നിലേക്ക് കണ്ണെത്താ ദൂരത്തേക്ക് പടർന്നു കിടക്കുന്ന റോസ് ആമ്പലുകൾ വെള്ളത്തിൽ നല്ല ഭംഗിയിൽ നിൽക്കുന്നത് കണ്ട് ഞാൻ പതിയെ ചുണ്ട് കൊണ്ട് wow എന്നു മൊഴിഞ്ഞ് ഫോണിൽ കുത്തി കളിക്കുന്ന ഇശുനെ ചൂണ്ടു വിരൽ കൊണ്ട് അവന്റെ തുടയിൽ തോണ്ടി വിളിച്ചു അവന്ക്ക് മുന്നിലേക്ക് കാണിച്ചു കൊടുത്തു മുന്നിൽ ഒരു കൂട്ടമായി ആമ്പലുകളെ കണ്ടാൽ എന്നെ പോലെ അവന്റെ കണ്ണും വിടർന്നു വരുമെന്ന് ഞാൻ കരുതിയെങ്കിലും എന്നെ ആസ്ഥാനത്താക്കി കൊണ്ടായിരുന്നു അവനന്നെ നോക്കി ഒരു ഭാവ വ്യത്യാസവും ഇല്ലാതെ എന്താ എന്ന മട്ടിൽ പുരികം പൊക്കിയത് അവന്റെ ഭാവം കണ്ടപ്പോ തന്നെ അവനിതൊക്കെ എത്ര കണ്ടിട്ടുണ്ടെന്നും എന്നെ പോലെ ആദ്യമായിട്ടല്ല കാണുന്നതെന്നും മനസ്സിലായതും ഞാൻ അവനൊന്ന് ഇളിച്ചു കൊടുത്തു

"നീയപ്പോ ഇതൊക്കെ ആദ്യമേ കണ്ടിട്ടുണ്ടോ...?" എന്നു ഞാൻ ചോദിച്ചപ്പോ അവൻ കൂളായി കൊണ്ട് യാഹ് എന്നു പറഞ്ഞു ചിരിച്ചിട്ട് ഫോണ് പോക്കറ്റിലേക്ക് വെച്ചു എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു "നിന്നെ പോലെ ആദ്യമായിട്ടൊന്നുമല്ല ഞാനിത് കാണുന്നത്...എത്രയോ വട്ടം ഞാനിത് കണ്ടു മടുത്തതാ..." എന്നവൻ പറഞ്ഞു കളിയാക്കി കിണിച്ചതും അത് നമ്മക്ക് തീരെ പറ്റാത്തത് കൊണ്ട് അവന്റെ നെഞ്ചിനിട്ട് കുത്താൻ കൈ കൊണ്ടു പോകാൻ നിന്നെങ്കിലും എന്റെ നീക്കം കണ്ട് ഇശു എന്നെ കണ്ണുരുട്ടി പേടിപ്പിച്ചപ്പോ ഞാൻ പൊക്കിയ കൈ താഴ്ത്തി പിടിച്ചു നല്ല കുട്ടിയായി മുന്നിലേക്ക് നോക്കി ഇരുന്നു ഇപ്പൊ ഞങ്ങൾ പോകുന്നത് ആമ്പലിന്റെ ഇടയിലൂടെയാണ്...സൈഡിലും മുന്നിലും പിറകിലുമൊക്കെ വിടർന്നു നിൽക്കുന്ന ആമ്പലുകൾ.. അതിന്റെ ഇടക്കൊക്കെ മൊട്ടുള്ള ഇനി വിരിയാൻ നിക്കുന്ന ആമ്പലുകളും ഉണ്ട് ട്ടോ ഞാനതിലേക്ക് ഒക്കെ കണ്ണ് പാഴിച്ചു എന്റെ സൈഡിലുള്ള ആമ്പലുകളെ നോക്കി ഇരിക്കുമ്പോഴാ പെട്ടന്ന് എന്റെ മുഖത്തിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയത്...അതോണ്ട് ഞാനൊന്ന് മുഖം ചുളുക്കി കൊണ്ട് സൈഡിലേക്ക് നോട്ടം തിരിച്ചപ്പോ ഇശു ഒരു കൂട്ടം ആമ്പലുകൾ ഒപ്പം കൂട്ടിപിടിച്ചു എന്റെ കവിളിലൂടെ തഴുകുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചോണ്ട് അവന്റെ നേർക്ക് തിരിഞ്ഞിരുന്നു "This is for you.." ഞാനവന്ക്കു നേരെ തിരിഞ്ഞിരുന്നത് കണ്ടിട്ട് അവൻ റെഡ് റോസ് നീട്ടുന്ന പോലെ എന്റെ നേർക്ക് നല്ല ഭംഗിയായി നിൽക്കുന്ന ഒരു കൂട്ടം ആമ്പലുകൾ നീട്ടി പിടിച്ചു

സൈറ്റടിച്ചു പറഞ്ഞത് കേട്ട് ഞാനൊരു പുഞ്ചിരിയോടെ അതവന്റെ കയ്യിൽ നിന്നും മേടിച്ചു "ഉഫ്‌..പൊളി മോനെ..." ആമ്പലുകളെ രണ്ടു കയ്യിലുമായി ഒതുക്കി പിടിച്ചു ഞാനിതും പറഞ്ഞ് ഇശൂൻ്റെ കവിളിൽ അമർത്തി ചുണ്ട് ചേർത്ത് ചുംബിച്ചു "ദേ... ആ കാണുന്നത് ഒരു ദ്വീപാണ്..." പെട്ടന്ന് വള്ളത്തിൽ മുന്നിലേക്ക് നോക്കി ഇരിക്കുന്ന ചേട്ടൻ സൈഡിലേക്ക് ചൂണ്ടി കാണിച്ചു പറഞ്ഞത് കേട്ട് ഞാനും ഇശും അവിടേക്ക് നോട്ടം തെറ്റിച്ചു... അതികം വലുതും അല്ല എന്നാ ചെറുതും അല്ലാത്ത കായലിന്റെ കുറച്ചു നടുവിലായി കൊണ്ടുള്ള മരങ്ങളുമൊക്കെ കൂടിയുള്ള സ്ഥലമായിരുന്നു അത് 🌸💜🌸 "ഐറാ..സൂക്ഷിച്ചു നടക്ക്..." ദ്വീപിൽ എത്തിയപ്പോ തന്നെ ഐറ വള്ളത്തിൽ നിന്നും ഇറങ്ങി മുന്നിലുള്ള ചെറിയ ചെടികളെയൊക്കെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് പോകുന്നത് കണ്ട് ഞാനവളോട് പിറകിൽ നിന്നും ഇങ്ങനെ വിളിച്ചു കൂവിയപ്പോ അവൾ 'ഞാൻ സൂക്ഷിച്ചു തന്നെയാ നടക്കുന്നെ'

എന്നു പറഞ്ഞ് അവൾ ഉത്സാഹത്തോടെ ചാടി തുള്ളി പോവുന്നുണ്ട് ഈ പോക്ക് പോയാൽ മിക്കവാറും അവളെവിടെയെങ്കിലും വീഴുമെന്ന് മനസ്സിൽ മൊഴിഞ്ഞു കഴിഞ്ഞില്ല അതിനു മുമ്പ് തന്നെ അവളൊരു കല്ലിൽ തട്ടി തടഞ്ഞു പിറകിലുള്ള എന്റെ മേലിലേക്ക് വീഴാൻ നിന്നെങ്കിലും അവളെ പിടിച്ചില്ലെങ്കിൽ ഞങ്ങൾ രണ്ടുപേരും ഭൂമിയിൽ ഒപ്പം നല്ല അന്തസ്സായി നിലം പതിക്കുമെന്ന് നല്ലതു പോലെ അറിയുന്നത് കൊണ്ട് അവൾ വീഴാൻ നിന്നപ്പോ തന്നെ ഞാനവളെ അരയിലൂടെ കയ്യിട്ട് അവളെ എന്റെ നേർക്ക് താങ്ങി പിടിച്ചു നിർത്തി അന്നേരം ഇപ്പൊ നിലം പതിക്കുമെന്ന് വിചാരിച്ച് പേടിയോടെ കണ്ണുകടച്ചു നിന്ന ഐറ പതിയെ കണ്ണുകൾ തുറന്ന് എന്നെ നോക്കുന്നത് കണ്ട് എന്റെ കണ്ണുകളും അവളുടെ തുടിക്കുന്ന കണ്ണുകളിൽ എത്തി നിന്നതും എന്റെ കൈകൾ ഞാൻ പോലും അറിയാതെ അവളുടെ അരയിലൂടെ ഇഴഞ്ഞു ചെന്ന് ഞാനവളെ അരയിൽ പിടിച്ചു ഞെക്കി കൊണ്ട് എൻ്റെയടുത്തേക്ക് വലിച്ചു നിർത്തി... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story