QUEEN OF KALIPPAN: ഭാഗം 11

queen of kalippan

രചന: Devil Quinn

ഞമ്മള് ഓഫീസിലേക്ക് കയറിയതും അവിടെ നടക്കുന്ന കാഴ്ച കണ്ടു കണ്ണു തള്ളി..... രണ്ടോ മൂന്നോ ഗേൾ സ്റ്റാഫ് കൂട്ടം കൂടി നിന്നു ആരെയോ നോക്കി വെള്ളമിറക്കുന്നു ....അത് ആരെയാണെന്ന് അറിയാനും വേണ്ടി ഞമ്മളും അവർ നോക്കുന്ന സ്ഥലത്തേയ്ക്ക് കണ്ണു പായിച്ചതും ഞമ്മള് പകച്ചു പണ്ടാരമടങ്ങി അദ്ധം വിട്ട് കണ്ണു തള്ളി അങ്ങനെതന്നെ നിന്നു..... യാ റബ്ബി ഞമ്മളെ ചെക്കനെയാ അവർ വായിനോക്കിനിക്കുന്നത്.... എങ്ങനെ നോക്കാതെ നിക്കും അമ്മാതിരി ലുക്കിലല്ലേ ചെക്കന്റെ നിൽപ്പ്.... ബ്ലാക്ക് ഷർട്ടും അതിനെ ഒന്നുംകൂടി മൊഞ്ചാക്കാൻ ഫോൾഡഡ് സ്ലീവും ഒതുക്കിവെച്ച താടിയും ഉഫ്‌ ,,,അതുംപോരാഞ്ഞ് സ്ട്രൈറ്റ് ചെയ്തു വെച്ച മുടി കണ്ണിലേക്ക് തൂങ്ങി നിൽക്കുന്നു അതിനെ അവൻ വകഞ്ഞു മാറ്റി കയ്യിലെ ഞരമ്പുകളെല്ലാം കാണിച്ചുകൊണ്ട് ഓൻ ഇതൊന്നും അറിയാതെ ആർക്കോ ഫോൺ വിളിച്ചു നിൽക്കാണ് പഹയൻ..... കെട്ടിയോളായ ഞമ്മളെന്നെ ഓനെ വായിനോക്കി വെള്ളമിറക്കുന്നു അപ്പൊ ഇവരെ കാര്യം പറയേവേണ്ട.... എന്നാലും ഈ ചെക്കൻ എവിടുന്ന ഇത്ര മൊഞ്ചു റബ്ബേ,,,,, അല്ലേലും വിഐപി ആയ ആൾക്കാർക്കൊക്കെ പണത്തിന് പണവും മൊഞ്ചിന് മൊഞ്ചും പക്ഷെ സ്നേഹിക്കാൻ മാത്രം അറിയില്ല ഹും.... അല്ലെങ്കിലും ഞമ്മളോട് മാത്രമേ ഓൻക്കും സ്നേഹമില്ലാത്തത് ബാക്കി എല്ലാവരോടും ആ സാധനം ഉണ്ട്....

ഹും ഞമ്മള് ചിന്തകളൊക്കെ ഒരു സ്ഥലത്തേക്ക് മാറ്റി നിർത്തി വീണ്ടും സ്റ്റാഫുകളെ നോക്കിയപ്പോ അവർ ഇപ്പോഴും കലാപരിപാടി നിർത്തിട്ടില്ല,,,,,ഞമ്മള് വീണ്ടും ചെക്കന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോ അവൻ ഫോണും പിടിച്ചു ചിരിച്ചു നിക്കാണ്,,,,ഇങ്ങനെ ചിരിച്ചാൽ ഞാൻ അവനെ എന്തെങ്കിലും ചെയ്യും ,,,എന്നാ ചിരിയാ ചെക്കൻ....... ഞമ്മള് അവനിൽ നിന്നു നോട്ടം തെറ്റിച്ചു ആ വായിനോക്കിനിൽക്കുന്ന സ്റ്റാഫ്‌സിന്റെ അടുത്തേയ്ക്ക് ചെന്നു,,,,അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഞമ്മള് ഇപ്പൊ ഇവിടെ ഇല്ലതുകൊണ്ട് ഇതൊക്കെ കണ്ടു,,,,,ഞമ്മള് ഇവിടെ ഇല്ലെങ്കിലോ ഇവൾമാരൊക്കെ ഞമ്മളെ ചെക്കനെ വശീകരിച്ച് എടുത്തിനി,,,,,,, അവരുടെ അടുത്ത് എത്തിയതും ഞമ്മള് രണ്ടും കൽപ്പിച്ചു അതിലെ ഒരു പെണ്ണിനെ തോണ്ടി അപ്പോതന്നെ അവളുടെ കൂടെ നിക്കുന്ന രണ്ടു ഗേൾസും ഞമ്മളെ കണ്ടിട്ട് അവിടെ നിന്നും മാറി അവരുടെ സീറ്റിലേക്ക് പോയി,,,,പക്ഷെ ഇവൾ ഞമ്മള് വന്നതൊന്നും കണ്ടിട്ടില്ല അവൾ നല്ല ബിസിയാ ,,,, വീണ്ടും അവളെ തോണ്ടിയപ്പോ ഓൾ അതൊന്നും മൈൻഡ് ചെയ്യാതെ ഓന്റെ അടുത്തേയ്ക്ക് തന്നെയാ അവളെ കണ്ണ് ,,,,,

പിന്നെ ഞമ്മള് തൊണ്ടൽ നിർത്തി ഒരു ഒച്ചയിടലായിരുന്നു ഡി എന്ന് വിളിച്ച്,,,,,,ആ സ്‌പോട്ടിൽ തന്നെ അവൾ തിരിഞ്ഞു നോക്കിയപ്പോ കണ്ടത് പിറകിൽ നിൽക്കുന്ന ഞമ്മളെ ആയിരുന്നു.....ആ വിളിയിൽ അവൾ നല്ലോണം പേടിച്ചിട്ടുണ്ടെന്ന് അവളുടെ മുഖ ഭാവം കണ്ടാലറിയാ..... "ഡി നിനക്കെന്താ ജോലി ഒന്നുമില്ലേ........." "അ... അത് മേം ,,,,ഞ... ഞാൻ....." "തനിക്കെന്താ വിക്കുണ്ടോ,,,,,, " "Sorry mem...." "It's okay,,,,ഇനി ഇത് ആവർത്തിക്കരുത് കേട്ടല്ലോ....അല്ല, തന്റെ പേര് ......" "മാലിക" മാലിക ആയാലും മല്ലിക ആയാലും ഇനിയും ഇതുപോലെ ഞാൻ കണ്ടാൽ നിന്റെ രണ്ടു കണ്ണും ചുഴിന്നെടുക്കും മോളെ എന്നൊക്കെ പിറുപിറുത്തു നടക്കാൻ ഒരുങ്ങിയപ്പോയാ ഇപ്പൊ മീറ്റിംഗുണ്ടെന്ന കാര്യം ഓർമ്മവെന്നത് അതോണ്ട് അപ്പോതന്നെ പിറകിലേക്ക് തിരിഞ്ഞ് അവിടെയുള്ള എല്ലാവരോടും കോണ്ഫറൻസ് ഹാളിലേക്ക് വരാൻ പറഞ്ഞു ഞമ്മള് ലിഫ്റ്റിൽ കയറി ഫോർത്ത് ഫ്ലോറിലേക്ക് വിട്ടു..... ★★★★★★★★★★★★★★★ ഉപ്പനെ വിളിച്ച് അവിടുത്തെ കാര്യങ്ങളൊക്കെ അന്വേഷിച്ചു നിൽക്കുമ്പോഴാ ടൈം ശ്രേദ്ധിച്ചത്,,, അപ്പോതന്നെ പിന്നെ വിളിക്കാം എന്നു പറഞ്ഞു കാൾ കട്ട് ചെയ്തു തിരിഞ്ഞതും ഐറയുണ്ട് മാലികനോട് എന്തൊക്കെ പറയുന്നു..... ഞമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ കോണ്ഫിറെൻസ് ഹാളിലേക്ക് ചെന്നു....

.അവിടെ എത്തിയപ്പോ സിദ്ധു അവിടെയിരുന്നു ലാപ്പിലും നോക്കി ഓരോന്ന് ചെയ്യുന്നുണ്ടായിരുന്നു.... "സിദ്ധു പ്രെസെന്റഷൻ എവിടെ...." എന്നും പറഞ്ഞു ഞാൻ ഇരിക്കുന്ന സീറ്റിൽ ഇരുന്നു... അപ്പോതന്നെ അവൻ ഞമ്മളെ അടുത്തേയ്ക്ക് ലാപ് തിരിച്ചു കാണിച്ചു തന്ന് അതിലെ ടാസ്കിന്റെ കാര്യങ്ങളൊക്കെ വാഴിച്ചു നോക്കിയപ്പോഴേക്കും എല്ലാവരും കോണ്ഫിറെൻസ് ഹാളിൽ ഹാജരായിരുന്നു........ അതിൽ ഞമ്മളെ കണ്ണ് ചെന്നുപതിഞ്ഞത് ഞമ്മളെ അടുത്തേയ്ക്ക് ചിരിച്ചുവരുന്ന ഐറയിലേക്കായിരുന്നു...... അവൾ ഞാനിരിക്കുന്ന സീറ്റിന്റെ അപ്പുറത്തുള്ള സീറ്റിൽ വന്നിരുന്നു....... ലൈറ്റെല്ലാം ഓഫാക്കി പ്രൊജക്ടർ ഇട്ടു,,,,ഈ ഹാളിലിപ്പോ പ്രോജെക്ടറേ ലൈറ്റ് മാത്രമേയുള്ളൂ ബാക്കി ചുറ്റും ഇരുട്ട്..... ഞമ്മള് ലാപ്പും പ്രോജെക്ടറും കണക്ട് ചെയ്ത് സീറ്റിൽനിന്ന് എഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങി..... "ഗായ്‌സ് ഇന്ന് ഇവിടെ മീറ്റിംഗ് വെക്കാൻ കാരണം ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്..... എന്താണുവെച്ചാൽ ഞമ്മളെ മാലിക് ഗ്രൂപ്പ് ഓഫ് കമ്പനി ഇപ്പൊ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് അതിന്റെ ഭാഗമായി ഒരു ടാസ്കുണ്ട്......ഈ ടാസ്കിൽ ഞമ്മളെ കമ്പനി വിൻ ചെയ്താൽ വിദേശത്തിൽ ഞമ്മളെ കമ്പനിക്ക് ഏറെ സ്വാധീനം ലഭിക്കും ....

ഇനി ടാസ്‌ക് എന്താണുവെച്ചാൽ ഞമ്മള് എല്ലാവരും നാളെ ഇതിന്റെ ഭാഗമായി ഫോറസ്റ്റിലേക്ക് പോവും..." "ഫോറസ്റ്റിലേക്കോ........!!!!!????" ഞമ്മള് പറയുന്ന ഇടയിൽ ഐറ വന്ന് ഇങ്ങനെ ചോദിച്ചതും ഞമ്മള് അവളെയൊന്ന് കണ്ണുരുട്ടി പേടിപ്പിച്ചിട്ട് മിണ്ടാതെ നിൽക്കാൻ പറഞ്ഞു,,, അപ്പോതന്നെ അവൾ വളിച്ച ചിരിയും ചിരിച്ചു ഞമ്മളെ നോക്കി ഇരുന്നു....... ഞമ്മള് അവളെ നോക്കി പുച്ഛിച്ച് ബാക്കി പറയാൻ തുടങ്ങി..... "ഫോറസ്റ്റിലേക്ക് പോവുന്നത് എന്തിനാണെന്നുവെച്ചാൽ അവിടെ കുറെ ആയുർവേദിക്കിനു ആവശ്യമായ സസ്യങ്ങളൊക്കെ അവിടെ നിന്ന് ശേഖരിച്ച് അത് മറ്റു രാജ്യങ്ങളിലേക്ക് എക്സ്പോട്ട് ചെയ്യുക,,,, ഇത്രമാത്രമുള്ളു ഞമ്മള് ചെയ്യേണ്ടത് ..... പിന്നെ വേറൊരുകാര്യം കൂടി എല്ലാവരും വരണമെന്ന് നിർബന്ധമില്ല കുറച്ചു പേരെ ഞാൻ തിരഞ്ഞു വെച്ചിട്ടുണ്ട് അവര് ആരൊക്കെയാണെന്ന് സിദ്ധു വന്ന് പറയും.....രണ്ടു ദിവസം അവിടെ നിൽക്കേണ്ടി വരും അതുകൊണ്ട് ആവശ്യമായ സാധനങ്ങൾ കയ്യിൽ സുക്ഷിച്ചു വെച്ചോണ്ടി....." അത്രയും പറഞ്ഞു നാളെ പോകുന്ന സ്ഥലവും കാര്യങ്ങളുമൊക്കെ വിശദമായി അവർക്ക് പ്രോജെറ്ററിൽ കാണിച്ചു കൊടുത്തു....... "അപ്പൊ ഓക്ക് ഗായ്‌സ് എല്ലാതും എല്ലാവർക്കും മനസ്സിലായിയെന്നു കരുതുന്നു അതുകൊണ്ട് ഇന്നത്തെ മീറ്റിംഗ് ഇവിടെ എൻഡ് ചെയ്യുന്നു" ഞമ്മള് ഇതും പറഞ്ഞു നിർത്തിയതും ഓരോരുത്തരായി അവിടെനിന്നും പോവാൻ തുടങ്ങി....

"സിദ്ധു ,,,,,,നാളെ ആരെക്കെ വരണം എന്നുള്ള ലിസ്റ്റ് ഇതാ....." എന്നും പറഞ്ഞു ഞമ്മളെ കയ്യിലുള്ള ലിസ്റ്റ് അവനെ ഏല്പിച്ചു ഐറക്കുള്ള പണിയും ആലോചിച്ചു ഞമ്മളെ ക്യാബിനിലേക്ക് വിട്ടു,,,,, ★★★★★★★★★★★★★★ ഞമ്മള് നാളെത്തേക്കുള്ളത് ആലോചിച്ചു ഇരുന്നപ്പോഴേക്കും ഹാളിൽ നിന്ന് എല്ലാവരും പോയി കഴിഞ്ഞിരുന്നു......എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു ,,,,കാട്ടിലൊക്കെ ആരെങ്കിലും ടാസ്‌കൊക്കെ കൊണ്ടുവെക്കോ അല്ലെങ്കിലും ഞമ്മക്ക് ഈ മൃഗങ്ങളെ ഒന്നും കണ്ണെടുത്താൽ കണ്ടുട അത് നിങ്ങൾ വിചാരിക്കുമ്പോലെ പേടി കൊണ്ടെന്നുമല്ല ചെറിയ ഭയം അത്രേയുള്ളൂ...... ഇനി ഞമ്മള് എന്തോന്ന്ചെയ്യും,,,,, ആ ഐഡിയ ഓൻ പറഞ്ഞത് ആരൊക്കെ വരണമെന്ന് ലിസ്റ്റ് ചെയ്ത് വെച്ചു എന്നല്ലേ അപ്പൊ സിദ്ധുനോട് ചോദിച്ചാൽ മതി അവന്റെ അടുക്കലല്ലേ ലിസ്റ്റ്..... "സിദ്ധു,,,,,," അവൻ വാതിൽ തുറന്നു പോവാൻ ഒരുങ്ങിയപ്പോ ഞമ്മള് ഇങ്ങനെ വിളിച്ചതും അവൻ അവിടെനിന്നു പുറകിലേക്ക് തിരിഞ്ഞു കൊണ്ട് എന്താ എന്നു ചോദിച്ച് അവിടെതന്നെ നിന്ന്,,,,,ഞമ്മള് വേഗം അവന്റെ അടുത്തേയ്ക്ക് ചെന്നു "ടാ ,,,,ആ ലിസ്റ്റിൽ ഞമ്മളെ പേര് ഉണ്ടോ....." "ആഹ് ഉണ്ടല്ലോ ,,,,,,എന്താ മേം വല്ല കുഴപ്പവുമുണ്ടോ....." "ഏയ് ഒന്നുമില്ല ...." ഒാ അതിലും ഉണ്ട് ഞമ്മളെ പേര് തേങ്ങ ,,,,

ഹും ഞമ്മള് എങ്ങനെയാ ആ കാട്ടിലൊക്കെ നിൽക്കുന്നത് അവിടെ മുഴുവനും പാമ്പും ആനയും ഒക്കെ ഉണ്ടാവും.... അവിടെ രണ്ടു ദിവസം നിൽക്കുന്നേ ഓർത്തിട്ടെന്നെ പേടിയാവുന്നു.... അല്ല ഞമ്മക്ക് ഇപ്പോഴാണ് ഒരു കാര്യം ഓര്മവെന്നത് എന്താണുവെച്ചാൽ ഈ രണ്ടു ദിവസ യാത്രകൊണ്ട് ഞമ്മക്ക് പലതും ചെയ്യാൻ കഴിയും എന്നൊരു തോന്നൽ..... ചുരുക്കിപറഞ്ഞാൽ ഞമ്മക് ഇപ്പൊ കിട്ടിയത് ഒരു ഗോൾഡൻ ചെൻസാണ് ഈ രണ്ടു ദിവസം കൊണ്ട് എങ്ങനെയെങ്കിലും ചെക്കന്റെ മനസ്സിൽ കയറി കൂടണം അങ്ങനെ ആയാൽ ഞമ്മക്ക് എത്രയും പെട്ടന്ന് തന്നെ ഓന്റെ നാവിൽ നിന്ന് i love u ഐറ എന്നു കേൾക്കാൻ പറ്റും..... എടാ കടുവേ ഈ യാത്രകൊണ്ട് ഞമ്മള് എന്തായാലും നിങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാക്കും നോക്കിക്കോ....... ഞമ്മള് ഓരോന്ന് ആലോചിച്ചപ്പോഴേക്കും ഞമ്മള് ക്യാബിനിന്റെ പുറത്തു എത്തിട്ടുണ്ടായിരുന്നു...... ഞമ്മള് അവിടെ നിന്നും കുറച്ചു മാറി നിന്നു ആലിക്ക് വിളിച്ചു അവളോട് വീട്ടിലെ കാര്യങ്ങളൊക്കെ അന്വേഷിച് ഇന്നത്തെ മീറ്റിംഗും നാളത്തെ യാത്രയും ഒക്കെ സംസാരിച്ചു നിന്നപ്പോഴാണ് ഇഷു ഞമ്മളെ വിളിച്ചു പെട്ടന്ന് ക്യാബിനിലേക്ക് എത്താൻ പറഞ്ഞത്.....ഞമ്മള് വെക്കാണ് എന്നു പറഞ്ഞു ക്യാബിനിലേക്ക് വിട്ടു....

പെണ്ണ് ഞമ്മളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് നീ അവിടെ സന്തോഷവതി ആയിരിക്കും എന്നൊക്കെ പറഞ്ഞു അവൾ തള്ളി തള്ളിമറിക്കുന്നുണ്ട്,,,, അവൾക്കറിയില്ലല്ലോ ഞമ്മക്ക് ഇവിടെ സന്തോഷത്തിന് പകരം സങ്കടവും കിട്ടുന്നുണ്ടെന്ന്.... അവളോട് ഞമ്മള് ഒന്നും പറഞ്ഞിട്ടില്ല എന്തിനാ വെറുതെ അവളെ സങ്കടപെടുത്തുന്നെ,,,,,, ഓരോന്ന് ആലോചിച്ചു ക്യാബിനിലേക്ക് കയറിയതും ഞമ്മള് ഇരിക്കുന്ന ഭാഗത്തുണ്ട് ഞമ്മളെ അത്രയും വലിപ്പം വരുന്ന ഫയലുകൾ അട്ടിക്ക് വെച്ചിരിക്കുന്നു..... "നീ എവിടെ പോയി കിടക്കായിരുന്നു,,,,,,, " "അല്ല ഇതൊക്കെ എന്തിനാ ഇവിടെ കൊണ്ടു വെച്ചിരിക്കുന്നത്......" "അപ്പൊ എന്റെ ഫാര്യക്കൊന്നും മനസ്സിലായില്ലേ......" "മനസ്സിലായെങ്കിൽ നിങ്ങളോട് ചോദിക്കില്ലല്ലോ,,,,,," "എന്ന കേട്ടോ ഇതൊക്കെ നിനക്ക് വേണ്ടി ഞാൻ കൊണ്ടു വെച്ചതാണ്..... ഇതൊക്കെ ഇന്ന് തന്നെ ചെക്ക് ചെയ്ത് വെച്ചോണം അത് കഴിഞ്ഞിട്ടൊള്ളു നീ ഇന്ന് വീട്ടിലേയ്ക്ക് പോവുക....." "Whattt..... ഇതൊക്കെ ഞാനോ..." "അതെ നീ തന്നെ.....വല്ല സംശയവുമുണ്ടോ....." "ഇത്രക്കും വലിയ ഫയലൊക്കെ നോക്കിത്തീർക്കാൻ എന്നെക്കൊണ്ട് കഴിയതില്ല......" "അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി,,,, ഇങ്ങോട്ട് ഒന്നും പറയണ്ട ,,,,

ഇപ്പൊ ഇരുന്നാൽ രാത്രി ആവുമ്പോഴേക്കും തീരും അല്ലെകിൽ നാളെ രാവിലെ മോൾ വീട്ടിലേക്ക് പോയാൽ മതി അതുകൊണ്ട് വായ തുറന്നു വെക്കാതെ എല്ലാതും ചെക്ക് ചെയ്യാൻ നോക്ക്........" അത്രയും പറഞ്ഞു ചെക്കൻ ലാപ്പിലേക്ക് തല പൂഴ്ത്തി,,,,,,, ഓനോട് കുറെ കെഞ്ചി നോക്കി പക്ഷെ ചെക്കൻ പിടിച്ച വാശി ഇതൊക്കെ ഒാൻ ഞമ്മക്കിട്ട്‌ പണിയുന്ന താണ് ,,,,ഞമ്മള് പിന്നെ അതികം തല പുണ്ണാക്കാതെ ഓരോ ഫയലും ചെക്ക് ചെയ്യാൻ തുടങ്ങി..... ഉച്ച ആയപ്പോ സിദ്ധു ഫുഡ് കഴിക്കാൻ വിളിച്ചപ്പോ വിശപ്പില്ല എന്നു പറഞ്ഞു ഓരോ ഫയലും നോക്കിക്കൊണ്ടിരുന്നു.... എങ്ങനെയെങ്കിലും ഇതൊന്ന് കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു ...... സമയം അതിന്റെ വഴിക്കങ്ങനെ പോകാൻ തുടങ്ങി .....ക്ലോക്കിലേക് നോക്കിയപ്പോ ഞമ്മള് ഞെട്ടി സമയം രാത്രി 8:00....യാ റബ്ബി ഇതിൽ നോക്കി ഇരുന്നപ്പോ സമയം പോയത് തന്നെ അറിഞ്ഞിട്ടില്ല......ഇപ്പഴും പകുതി ഫയൽ മാത്രമേ ചെക്ക് ചെയ്ത് കഴിഞ്ഞിട്ടൊള്ളു....... വിശന്നിട്ട് വർക്കൊന്നും ചെയ്യാൻ കഴിയുന്നില്ല,,,,,ഞമ്മള് അപ്പോതന്നെ ടേബിളിലുള്ള ഗ്ലാസ്സെടുത് ഫയലിലും നോക്കി വാഴയിൽ വെച്ചതും വെള്ളം വരുന്നില്ല... ഇത് എന്താ വെള്ളം വാരാത്തെ എന്നുവിചാരിച്ചു ഗ്ലാസ്സിലേക്ക് നോക്കിയപ്പോ അതിൽ ഒരു തുള്ളി വെള്ളം പോലും ഇല്ലേനി..... ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു ഫോണിലേക്ക് നോക്കിയപ്പോ സമയം അതിന്റെ വഴിക്കങ്ങനെ പോവുന്നുണ്ട്,,,,ഞമ്മള് തല ചെരിച്ചു ചെക്കനെ നോക്കിയപ്പോ അവൻ ഇരിക്കുന്ന സ്ഥലത്ത് അവനെ കാണുന്നില്ല....

വേറെ എവിടെയാണെന്ന് ആലോചിച്ചു ചുറ്റും നോക്കിയപ്പോ അവൻ സോഫയിൽ ഇരുന്ന് ഫോണിൽ ഞെക്കി കളിക്കാണ്..... അമ്മക്ക് പ്രാണ വേദന എടുക്കുമ്പോഴാ അവന്റെ ഒരു വീണ വായന..... ഞമ്മള് അവനെ പുച്ഛിച്ചു ബാക്കി ഫയലുകളും നോക്കിക്കൊണ്ടിരുന്നു.......... അങ്ങനെ നീണ്ട പരിശ്രമതിനിടയിൽ ഇനി വെറും പത്ത് ഫയലുകൾ മാത്രം..... ഫോണെടുത്തു സമയം നോക്കിയപ്പോ വീണ്ടും ഞെട്ടി ,,,,, പന്ത്രണ്ടു മണിക്ക് ഇനി വെറും ഒരു മിനിറ്റ്,,,,, യാ ഹൗലുവലാ..... ഞമ്മള് ഈ സമയത്തൊക്കെ മാനത്തുംനോക്കി കിനാവ് കാണുന്ന സമയമാണ്,,,,,,എല്ലാത്തിനും ഞമ്മളെ കെട്ടിയോൻ കടുവയെ പറഞ്ഞാൽ മതിയല്ലോ,,,അതും വിചാരിച്ചു ചെക്കൻ നേരത്തെ ഇരുന്ന് സോഫയിലേക്ക് നോക്കിയപ്പോ അവൻ പോയിട്ട് അവന്റെ പൊടിപോലും ഇല്ല ഞമ്മള് ചുറ്റിമൊന്ന് പരതി നോക്കി പക്ഷെ അവനെ അവിടെ ഒന്നും കാണുന്നില്ല.... യാ റബ്ബി അവൻ ഞമ്മളെ ഈ നടപാതിരക്ക് ഒറ്റക്കാക്കി പോയോ..... പെട്ടന്നാണ് എന്തോ ശബ്ദം കേട്ടത്......തല ചെരിച്ചു നോക്കിയപ്പോളുണ്ട് ക്ലോക്കിൽ പന്ത്രണ്ടു മണിക്കുള്ള ബെൽ അടിക്കുന്നു..... പേടിപ്പിച്ചു കളഞ്ഞു........ ഈ സമയതല്ലേ പ്രേതമൊക്കെ പുറത്തു ഇറങ്ങി നടക്കുന്നെ...........................

ഞമ്മള് അപ്പോതന്നെ ഫയലുകളൊക്കെ മടക്കിവെച്ചു ഫോണും കയ്യിൽ പിടിച്ചു ക്യാബിനിന്റെ പുറത്തേയ്ക്ക് ഇറങ്ങി..... അവിടെ എത്തിയപ്പോ ആരെയും കാണാനില്ല ഞമ്മളെ കടുവയെയും അവിടെ ഒന്നും കണ്ടില്ല,,,, ഇനി അവൻ വീട്ടിലേക്ക് പോയിക്കാണുമോ ഏയ് അതിന് ചാൻസില്ല കാരണം ഞമ്മളെ കണ്ടില്ലെങ്കിൽ ഉമ്മി ചോദിക്കും....... പിന്നെ ഓന് ഏത് പാതാളത്തിൽ ചെന്ന് കിടക്കാണാവോ.... ദാഹിച്ചിട്ടാണെങ്കി ചുറ്റുമൊന്ന് കാണാൻ കഴിയുന്നില്ല ഉച്ചക്ക് ഭക്ഷണം കഴിക്കാത്തത് കാരണം തലയൊക്കെ ചുറ്റുന്ന പോലെ,,,,,,, എന്നാലും അതൊന്നും കണക്കിലെടുക്കാതെ നടക്കാനൊരുങ്ങിയിട്ടും തലക്കകത്ത് എന്തോ പെരുകുന്ന പോലെ ,,,,,,,ഞമ്മള് തല പിടിച്ച് എങ്ങനെ ഒക്കെയോ ലിഫ്റ്റിന്റെ അടുത്ത് എത്തിയതും ലിഫ്റ്റ് തുറന്നതും ഒപ്പം.....അപ്പോതന്നെ അതിൽ കയറിയതും ഞമ്മളെ കണ്ണുകൾ അടയുന്നപോലെ തോന്നി അവിടെ വീഴാൻ നിന്നപ്പൊഴേക്കും ആരോ ഞമ്മളെ അരയിൽപിടിച്ചു താങ്ങി നിർത്തിട്ടുണ്ടായിരുന്നു.... ഒരു മിന്നായം പോലെ ഞമ്മളെ പിടിച്ചു നിൽക്കുന്ന ആളെ മുഖത്തേക്ക് നോക്കിയിട്ട് പതിയെ ആ പേര് മന്ത്രിച്ചു...... "ഇഷൂ............................." ....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story