QUEEN OF KALIPPAN: ഭാഗം 110

queen of kalippan

രചന: Devil Quinn

എന്റെ കണ്ണുകൾ അവളുടെ തുടിക്കുന്ന കണ്ണുകളിൽ എത്തി നിന്നതും എന്റെ കൈകൾ ഞാൻ പോലും അറിയാതെ അവളുടെ അരയിലൂടെ ഇഴഞ്ഞു ചെന്ന് ഞാനവളെ അരയിൽ പിടിച്ചു ഞെക്കി കൊണ്ട് എൻ്റെയടുത്തേക്ക് വലിച്ചു നിർത്തി "നിന്നെ നോക്കി നിന്നിട്ട് കണ്ട്രോൾ പോവാണ് ..സോ നിന്നെ ഞാൻ ടോട്ടലി ഒന്ന് സ്നേഹിക്കാൻ പോവാണ് ഭാര്യേ.." അവളുടെ കീഴ്ചുണ്ടിൽ തമ്ബ് വിരലും ചൂണ്ടു വിരലും കൊണ്ട് കൂട്ടി പിടിച്ചു അവളുടെ അധരത്തിലേക്ക് നോക്കി ചോദിച്ചപ്പോ അവൾ കണ്ണൊന്ന് ചിമ്മി തുറന്ന് എന്റെയടുത്ത് നിന്ന് കുറച്ചു ഗ്യാപ്പിട്ടു നിന്നു "അങ്ങനെയിപ്പോ എന്റെ റൊമാന്റിക് ഹാൻഡ്സം ഹീറോ ടോട്ടലി എന്നെ സ്നേഹിക്കേണ്ട..അതിന് പിന്നെയും സമയം കിടക്കുന്നില്ലേ സേട്ടാ.." എന്നവൾ സൈറ്റടിച്ചു തന്നോണ്ട് പറയുന്നത് കേട്ട് ഞാനൊന്ന് ചിരിച്ചിട്ട് കൈ കെട്ടി നിന്നു "ഞാനിപ്പോ എന്റെ മിസ് ക്യൂട്ടി ഭാര്യയെ സ്നേഹിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കാനും എനിക്കറിയാം.." അവളെ മൊത്തതിലൊന്ന് സ്കാൻ ചെയ്ത് എന്റെ മുടിയിലൂടെ വിരലോടിച്ചു പറഞ്ഞു കൊണ്ട് അവളെ എന്റെയടുത്തേക്ക് വലിച്ചതും അവളൊരു ഗാന്തം കണക്കെ എന്റെ നെഞ്ചിലേക്ക് മുട്ടി നിന്നു "തുടങ്ങിയാലോ..?"

ഒറ്റ പുരികം പൊന്തിച്ച് അവളുടെ കണ്ണിലേക്കും ശേഷം അധരത്തിലേക്കും നോട്ടം തെറ്റിച്ചു കൊണ്ട് ചോദിച്ചപ്പോ അവൾ ഒന്നും പറയാതെ എന്നെ തന്നെ നോക്കുന്നത് കണ്ട് മൗനം സമ്മതമെന്നോണം ഞാനവളുടെ അധരങ്ങളിലേക്ക് എന്റെ അധരങ്ങൾ ചേർത്തു വെക്കാൻ നിക്കെയാണ് പെട്ടന്ന് ഐറ എന്റെ ചുണ്ടിലായി അവളുടെ ചൂണ്ടു വിരൽ വെച്ചിട്ട് രണ്ടു സൈഡിലേക്കും നോട്ടം തെറ്റിച്ചത് കറക്ട് ടൈമിലുള്ള അവളുടെ ഊച്ചാളി പരുപാടി കണ്ട് ഇവളിത് എന്ത് തേങ്ങയാ നോക്കുന്നെ എന്നു മനസ്സിൽ പിറുപിറുത്തു രണ്ടു ഭാഗത്തേക്കും നോക്കി നിക്കുന്ന ഐറയുടെ കവിൾ പിടിച്ചു എന്റെ നേർക്ക് ആക്കിയിട്ട് അവളെയൊന്ന് അമർത്തി നോക്കിയപ്പോ അവളെന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു "സേട്ടനും സേച്ചിയും റൊമാൻസിക്കാൻ സ്ഥലം ഇല്ലാത്തവരെ പോലെ ആരും ഇല്ലാത്ത ഈ ദ്വീപിൽ നിന്ന് റൊമാൻസ് കളിക്കുന്നത് ഊറ്റി എടുക്കൻ വല്ല സദാചാരക്കാരും ഉണ്ടോയെന്ന് നോക്കിയതാ..പറയാൻ പറ്റില്ല ഇപ്പോഴത്തെ കാലമല്ലേ..

പോരാത്തത്തിൻ നമ്മളെ കണ്ടാൽ ലവേഴ്സ് ആണെന്നേ തോന്നു..സോ ഞാനൊന്ന് സെർച്ച് ചെയ്തതാ.." വല്യ കാര്യം പറയുന്ന പോലെ അവൾ നിന്ന് പറയുന്നത് കേട്ട് ഞാനൊന്ന് നാവ് കടിച്ചു അവളെ നോക്കി "എന്നിട്ട് റീസെർച്ചും കാര്യങ്ങളൊക്കെ കഴിഞ്ഞോ..?" എന്നു ഞാൻ വല്ലാത്തൊരു മട്ടിൽ അവളോട് ചോദിച്ചപ്പോ അവൾ 'ഓ കഴിഞ്ഞു' എന്ന് പറഞ്ഞു എന്നെ നോക്കി നിഷ്‌കു പോലെ ചിരിച്ച് വീണ്ടും എന്തോ ഉടായിപ്പ് കാര്യം പറയാൻ നിക്കുന്നതിന് മുമ്പ് തന്നെ ഞാനവളുടെ വാ അടപ്പിക്കും വിധം എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടോട് ചേർത്തു വെച്ചു പെട്ടന്നുള്ള നീക്കം ആയോണ്ട് അവളൊന്ന് മേലേക്ക് ഉയർന്നു പൊങ്ങി എന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കിയതും ഞാൻ അവളുടെ ചുണ്ടുകളിലെ തേൻ ആവേശത്തോടെ നുകർന്നു നിന്നു 🌸💜🌸 അവൻ ചുണ്ടുകളിൽ ആവേശത്തോടെ ചുംബിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് എന്റെ അധരങ്ങളും അവന്റെ ചുണ്ടുകളിൽ പുൽകി കൊണ്ടിരുന്നു...അവനും ഞാനും മത്സരിച്ചു കൊണ്ട് ചുംബിക്കുന്നതിനിടെ പെട്ടന്ന് നിലത്ത് കിടക്കുന്ന കരി ഇലയിലേക്ക് എന്തോ ചാടിയതും ഞാനും അവനും ഞെട്ടികൊണ്ട് കൂടി നിൽക്കുന്ന അധരങ്ങളെ വേർപ്പെടുത്തി

സൈഡിലേക്ക് നോക്കിയതും അവിടെ നിലത്ത് കിടക്കുന്ന വടി കമ്പ് കണ്ട് ഞാനൊന്ന് നെഞ്ചിൽ കൈവെച്ചു ശ്വാസം എടുത്തു വിട്ടു നിലത്തേക്ക് എന്തോ ചാടുന്ന ശബ്ദം കേട്ടപ്പോ ഞാൻ വിചാരിച്ചു വല്ല സാദാചാരക്കാർ ഇവിടെ ലാൻഡ് ആയോ എന്ന്..എന്നാലും ചുംബനത്തിൽ ആണ്ടു പോയപ്പോ തന്നെ അഭഷകുനം പോലെ ഇങ്ങനെ ഒന്ന് വന്നല്ലോ എന്നാലോചിച്ചു നീരസത്തോടെ ഉമ്മച്ചനെ നോക്കിയപ്പോ അവൻ എനിക്കൊന്ന് കണ്ണിറുക്കി കാണിച്ചു തന്നിട്ട് എന്റെ മുഖം അവന്റെ കയ്യിൽ കോരി എടുത്തു..എന്നിട്ട് ഇടക്ക് വെച്ച് മുടങ്ങിയ ചുംബന മത്സരം തുടങ്ങാനെന്നോണം അവനെന്റെ ചുണ്ടിലേക്ക് വരുന്നതിനു മുമ്പ് തന്നെ ഞാനിടയിൽ കയറി അവന്റെ ചുണ്ടുകളെ മുഴുവനായും എടുത്തു നേരത്തേക്കാൾ കൂടുതൽ വാശിയോടെ തന്നെ രണ്ടാളും ചുംബിച്ചു നിന്നതും ഇശു എന്റെ അരയിൽ ഞെക്കി പിടിച്ചു അവനോടടുപ്പിച്ചു അധരങ്ങളെ കീഴ്പ്പെടുത്തി കൊണ്ടിരുന്നു.. ഓരോ തവണ അവനെന്റെ ചുണ്ടുകളെ വിഴുങ്ങുമ്പോഴും ഞാൻ കൂടുതൽ ബലത്തിൽ അവന്റെ ഷർട്ടിൽ പിടിച്ച് കണ്ണുകൾ ഇറുക്കി അടച്ചു അവനെയും ചുംബിച്ചു കൊണ്ടിരുന്നു

കുറച്ചു നിമിഷത്തിന് ശേഷം ആവേശത്തോടെയുള്ള ചുംബനത്തിൽ രണ്ടാളുടെയും വാ കടയുന്നതിനോടൊപ്പം കിതപ്പ് അനുഭവപ്പെട്ടതും പരസ്പരം വിട്ടു നിൽക്കാൻ കഴിയാതെ അവർ അധര ചുംബനത്തിൽ ആണ്ടു പോയതിനാൽ കിതപ്പും മറ്റൊന്നും വക വെക്കാതെ ഗാഢമായി തന്നെ ചുംബിച്ചു നിന്നു കുറച്ചു കഴിഞ്ഞതും ഇനിയും ഇങ്ങനെ നിന്നാൽ ശെരിയാവില്ല എന്നറിയുന്നത് കൊണ്ട് ഞാൻ തന്നെ മുന്നിട്ടിറങ്ങി അവന്റെ ഇരു അധരത്തിനിടയിൽ അകപ്പെട്ടു കിടക്കുന്ന എന്റെ ചുണ്ടുകളെ വലിച്ചൂരി കൊണ്ട് അവന്റെ അധരത്തിൽ മൃദുവായി കിസ്സ് ചെയ്ത് കീഴ്ചുണ്ടിൽ എസ്ട്രാ ഒരു കടിയും കൊടുത്ത് ഞാനവനിൽ നിന്നും അകന്നു നിന്നു "Once more.." നെഞ്ചിൽ കൈവെച്ചു ഇതുവരെ പിടിച്ചു വെച്ച ശ്വാസം പുറത്തേക്ക് വിടുന്നിടെ ഇശു എന്റെ ചെന്നിയിലായി കൈ വെച്ചു പറയുന്നത് കേട്ട് ഞാൻ ഞെട്ടി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. അപ്പൊ അവന്റെ തീക്ഷ്ണമായ നോട്ടം എന്റെ കണ്ണിലേക്ക് വന്നു പതിച്ചതും അവന്റെ നോട്ടം കാരണം ഞാൻ പതിയെ മുഖം താഴ്ത്തി പുഞ്ചിരിച്ചിട്ട് അവനെ നോക്കി "വശീകരണ നോട്ടത്തോടെ വൺസ് മോർ എന്നൊക്കെ പറഞ്ഞ് നീയന്നെ മൊത്തത്തിൽ എടുക്കാനുള്ള പ്ലാനല്ലേ ഉമ്മച്ചാ ഇത്..?"

എന്നു ഞാൻ അവന്റെ കണ്ണിലേക്ക് നോക്കി ചിരിച്ചോണ്ട് ചോദിച്ചപ്പോ എന്റെ സത്യസന്തമായ ഏറ്റു പറച്ചിൽ കേട്ടിട്ട് ഇശു ഒന്ന് ചിരിച്ചു എന്റെ താടി പിടിച്ചു പൊക്കി എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു "നീ കൊള്ളാലോടി ഭാര്യേ..എന്റെ കൂടെ നടന്നുനടന്ന് ഉള്ളിരിപ്പൊക്കെ മനസ്സിലാക്കാൻ പഠിച്ചിട്ടുണ്ടല്ലോ.." എന്നവൻ ചിരിച്ചോണ്ട് പറഞ്ഞ് എന്നെ നോക്കിയപ്പോ ഞാൻ അവന്റെ അരയിലൂടെ വട്ടം പിടിച്ചു നെഞ്ചിലായി തല വെച്ചു കിടന്നു "പിന്നല്ലാണ്ട്... ഒന്നുല്ലേലും ഈ നിൽക്കുന്ന സാക്ഷാൽ ഇഷാൻ മാലിക്കിന്റെ ഭാര്യയല്ലേ.. അവന്റെ എന്തെങ്കിലും കോളിറ്റി അവന്റെ പൊണ്ടാട്ടിക്കും ഉണ്ടാവില്ലേ.." അതിന് അവനൊന്നു പുഞ്ചിരിച്ചോണ്ട് മൂളി തന്നു ദ്വീപിൽ കാടും മരവും അല്ലാതെ പ്രത്യേകിച്ചു ഒന്നും കാണാനില്ലാത്തത് കൊണ്ട് ഞങ്ങൾ തിരിച്ച് വള്ളത്തിന്റെ അടുത്തേക്ക് തന്നെ പോയി..അപ്പൊ വള്ളത്തിൽ ഇരിക്കുന്ന ചേട്ടൻ കായലിൽ പൊന്തി കിടക്കുന്ന പായലിന്റെ അടിയിൽ നിന്ന് മീൻ വല വലിച്ചു കയറ്റുന്നത് കണ്ട് ഞാൻ വളളത്തിലേക്ക് കയറിയിരുന്ന് മീൻ വലയിൽ പിടയുന്ന മീനുകളെ നോക്കി കണ്ടു

ചേട്ടൻ ഇരിക്കുന്നതിന് പിറകിലായിട്ടും ഞങ്ങൾ ഇരിക്കുന്നതിന് മുന്നിലായിട്ടും വെച്ച മീൻ വലയിൽ നിന്ന് മീനുകളെല്ലാം ചാടി പിടക്കുന്നത് ഒരു ലാഘവത്തോടെ നോക്കി ഇരുന്നപ്പോഴേക്കും ചേട്ടൻ വള്ളം എടുത്തിരുന്നു മീനുകളെല്ലാം ചാടി പിടക്കുന്നത് നിർത്തി ശാന്തമാകുന്നത് വരെ ഞാൻ അതിറ്റങ്ങളെ നോക്കി ഇരുന്നു കുറച്ചു നിമിഷം കഴിഞ്ഞപ്പോ കായലിന്റെ രണ്ടു സൈഡിലുമായിട്ടും കൊച്ചു കൊച്ചു വീടുകളുള്ള സ്ഥലത്തിലൂടെ ഞങ്ങൾ നീങ്ങി കൊണ്ടിരുന്നതും ഞാൻ ഇശൂൻ്റെ കൈയിൽ തല വെച്ചു ചാരി കിടന്ന് ചുറ്റുപാടും ചെറു പുഞ്ചിരിയോടെ നിരീക്ഷിച്ചു കായലിലൂടെ പോകുന്ന നേരത്ത് ഒരു വീടിന്റെ മൂലയിലുള്ള അത്യാവശ്യം വലിയ പന്തലിച്ചു നിൽക്കുന്ന മാവിന് ചോട്ടിൽ നിന്ന് കുട്ടികൾ ഓരോന്നായി ഓടി വന്ന് മറിഞ്ഞു കൊണ്ട് കായലിലേക്ക് എടുത്തു ചാടുന്നത് കണ്ട് ഞാനൊരു അത്ഭുതത്തോടെ അവരെയൊക്കെ നോക്കി എന്ത് ഈസി ആയിട്ടാണെന്നോ അവർ കായലിലേക്ക് ചാടുന്നത്.. ഇത് ഞാനെങ്ങാനും ആണെങ്കിൽ പിറ്റേ ദിവസം ചരമ കോളത്തിൽ എന്റെ ഇളിച്ചു നിക്കുന്ന ഫോട്ടോ വന്നേനെ ഞാനത് ആലോചിച്ചു

ഒന്ന് നെടുവീർപ്പിട്ട് വീണ്ടും ആ മാവിന്റെ ചോട്ടിലേക്ക് നോക്കിയപ്പോ നേരത്തെ കായലിലേക്ക് ചാടിയ കുട്ടികളെല്ലാം വീണ്ടും കരയിലേക്ക് കയറി വന്ന് ആരാദ്യം കായലിലേക്ക് ചാടും എന്നു പറഞ്ഞ് മത്സരിച്ചു കായലിലേക്ക് വീണ്ടും എടുത്തു ചാടി കൊണ്ടിരുന്നു അവരുടെ മാസ്മാരിക അഭ്യാസം കണ്ടിട്ട് എനിക്ക് തന്നെ പേടിയാവുന്നുണ്ട്.. അവർ വെള്ളത്തിൽ മുങ്ങുമോ അതോ ഇനി വല്ല സ്രാവും വന്ന് അവരെ വായിലേക്കാക്കി പോകുമോ എന്നൊക്കെയുള്ള അവർക്കില്ലാത്ത പേടി എനിക്ക് ഉണ്ടായത് കൊണ്ട് ഞാൻ പിന്നെ അവരുടെ ഏഴയലത്തേക്ക് പോലും നോക്കാൻ നിന്നില്ല "ഇശുച്ചാ.." ഓരോന്ന് കണ്ടു പോകെ എന്റെ മടിയിൽ വെച്ച ഇശൂൻ്റെ പുറം കയ്യിൽ പച്ചയായി എടുത്തു കാണിക്കുന്ന ഞെരമ്പുകളിലൂടെ പതിയെ വിരലോടിച്ചു കൊണ്ട് ഞാനവനെ വിളിച്ചതും അവനതിനൊന്ന് മൂളി തന്ന് എന്നെ നോക്കി "നല്ല ഭംഗിയുള്ള നാട്..എന്തോ ഇവിടുന്ന് പോകാൻ തന്നെ തോന്നുന്നില്ല.." എന്നു ഞാൻ പറഞ്ഞപ്പൊ അവൻ എന്നെയൊന്ന് നോക്കിയിട്ട് അവന്റെ കയ്യിനു മുകളിലുള്ള എന്റെ കൈ എടുത്ത് അവന്റെ കൈക്കുള്ളിലാക്കി കോർത്തു പിടിച്ചു "എന്നാ നമ്മക്ക് ഇവിടെയങ് കൂടാം.."

"സത്യായിട്ടും.." അവൻ പറഞ്ഞത് കേട്ട് ഞാൻ ആശ്ചര്യത്തോടെ കണ്ണു വിടർത്തി ചോദിച്ചപ്പോ അവൻ പല്ലു കടിച്ചു എന്നെയൊന്ന് നോക്കി "ഇതാണ് നിന്നെ എങ്ങോട്ടും കൊണ്ടു പോകാൻ പറ്റാത്തത്.. എവിടെയെങ്കിലും കണ്ടാൽ അവൾക്ക് അവിടെ നിൽക്കണം.. ഇങ്ങനെയാണെങ്കിൽ കാടാണെങ്കിലും നീയവിടെ നിൽക്കുമല്ലോ.." എന്നവൻ എന്നെയൊന്ന് നോക്കി പേടിപ്പിച്ചു പറയുന്നത് കേട്ട് എനിക്ക് ചൊറിഞ്ഞു വന്നതും ഞാനവന്റെ നേർക്ക് തിരിഞ്ഞിരുന്നു "ഹാ..അങ്ങനെ തന്നെയാ.. കാട് കണ്ടാലും ഞാനവിടെ നിക്കും.. കാരണം അവിടെ നമ്മൾ രണ്ടു പേരും തനിച്ചായിരിക്കും..സോ.." ബാക്കി പറയാതെ ഞാൻ നിർത്തിയതും ഇശു ഒറ്റ പുരികം പൊക്കി "സോ..?" എന്നു ചോദിച്ചപ്പോ ഞാനവൻക്കൊന്ന് സൈറ്റടിച്ചു കൊടുത്തതും ഇതുവരെ സംശയത്തോടെ നോക്കിയവൻ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു എന്റെ മുട്ടു കൈയിൽ പിടിച്ചിട്ട് അവന്റെ അടുത്തേക്ക് വലിച്ചു ചേർത്ത് വീണ്ടുമവൻ 'സോ..?' എന്ന് കള്ളച്ചിരിയോടെ നോക്കി ചോദിക്കുന്നത് കേട്ടിട്ട് ആരെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി ഞാൻ സൈഡിലേക്ക് നോക്കി ഞങ്ങളിപ്പോ പോകുന്നത്

കായലിന്റെ രണ്ടു സൈഡിലുമായിട്ടുള്ള ഉൾ വനങ്ങളിലൂടെ ആയതിനാൽ ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് നാലു ഭാഗവും നോക്കി ഉറപ്പു വരുത്തിയിട്ട് പതിയെ ഇശൂൻ്റെ മുഖത്തേക്ക് നോക്കി "കാട്ടിലാണെങ്കിൽ നമ്മക്ക് സ്വസ്ഥമായിട്ട് സ്നേഹിക്കാന്നെ..ആരുടെ ശല്യവും ഉണ്ടാവില്ല..." അവനെയൊന്ന് ചൊടിപ്പിക്കാൻ വേണ്ടി ഞാനിത് കള്ളച്ചിരിയോടെ പറഞ്ഞപ്പോ അവൻ മുന്നിൽ ഒരു ചേട്ടൻ ഇരിക്കുന്നുണ്ടെന്നു പോലും വക വെക്കാതെ എന്റെ ചുണ്ടുകളിലേക്ക് ഇടിച്ചു കയറി വന്ന് അമർത്തി ചുംബിച്ചു രണ്ടു സെക്കന്റ് അവനങ്ങനെ നിന്ന് എന്നിൽ നിന്ന് വിട്ടു നിന്നപ്പോ ഞാൻ ഇവിടെയിപ്പോ എന്താ സംഭവിച്ചേ എന്ന മട്ടിൽ അവനെ അന്തം വിട്ട് നോക്കി ഇരിക്കെയാണ് അവനെന്റെ കവിളിൽ മെല്ലെ തട്ടിയത് "നിന്നെ ഇങ്ങനെ അടുത്തു കണ്ടിട്ട് എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.. അതിന്റെ കൂടെ നീ ഇമ്മാതിരി വർത്താനമൊക്കെ പറഞ്ഞാൽ ഇവിടെ വെച്ച് പലതും നടക്കും...അതുകൊണ്ട് അതികം വാചകമടിച്ചു എന്റെ അടുത്തു നിന്ന് പലതും കിട്ടി ബോധിക്കാൻ നിക്കേണ്ട.." എന്നവൻ പറയേണ്ട താമസം മുന്നിലേക്ക് നോക്കി ഇരുന്ന ചേട്ടൻ പിറകിലുള്ള മീൻ വല നോക്കി കൊണ്ട് ഞങ്ങളെ നേർക്ക് നോട്ടം തെറ്റിച്ചു

"നിങ്ങളിവിടെ ഇറങ്ങിക്കോ.. ഇതിലൂടെ പോയാൽ കുറച്ചു കാര്യങ്ങളൊക്കെ കാണാനുണ്ട്.. എല്ലാം കണ്ടു കഴിഞ്ഞിട്ട് നിങ്ങൾ ഇവിടെ തന്നെ നിന്നാൽ മതി.. അപ്പോഴേക്കും ഞാനീ മീൻ ചന്തയിൽ കൊണ്ടു പോയി കൊടുക്കട്ടെ.." വിനയപൂർവം അയാളിത് പറഞ്ഞതും ഇശു അതിനൊന്ന് മൂളി കൊടുത്ത് മുള കാടു കൊണ്ട് തിങ്ങി നിൽക്കുന്ന സ്ഥലത്തേക്ക് ഇറങ്ങി ...അതിന്റെ കൂടെ എനിക്ക് ഇറങ്ങാനെന്നോണം അവൻ എനിക്ക് നേരെ കൈ നീട്ടിയതും ഞാൻ വള്ളത്തിൽ നിന്ന് എഴുനേറ്റ് നിന്ന് നേരത്തെ ഇശു എനിക്ക് സമ്മാനിച്ച ആമ്പലുകൾ ഭദ്രമായി സൈഡിൽ വെച്ചത് എടുത്തിട്ട് ഇശൂൻ്റെ ഉള്ളം കയ്യിൽ മുറുക്കി പിടിച്ച് ശ്രേദ്ധാ പൂർവം മുള ഇലകൾ കൊഴിഞ്ഞു കിടക്കുന്ന സ്ഥലത്തേക്ക് ചാടി ഇറങ്ങി അന്നേരം വള്ളത്തിലെ ചേട്ടൻ വേഗം പോയി വരാം എന്ന് പറഞ്ഞു കൂടെ ഒരു പുഞ്ചിരിയും സമ്മാനിച്ചു പോയതും ഞാനും ഇശും ഒപ്പം മുളക്കാട്ടിലേക്ക് കടന്നിട്ട് നേരെയുള്ള വഴികളിലൂടെ സഞ്ചരിച്ചു കുറച്ചു നേരത്തെ നടതത്തിനൊടുവിൽ മുകളിലേക്ക് കയറാൻ രണ്ടു കല്ലുകൾ വെച്ചത് കണ്ടതും ഞാൻ ശ്രദ്ധിച്ചു കല്ലിൽ ചവിട്ടി മുകളിലേക്ക് കയറി മുകളിൽ എത്തിയപ്പോ ആദ്യം തന്നെ കണ്ടത് ഒരു ചെറിയ തോടാണ്...

അത്യാവശ്യം വെള്ളം ഉള്ളത് കൊണ്ട് നല്ല ഒഴുക്കിൽ തന്നെ അത് ഒഴുകുന്നുണ്ട്..ഇവിടുത്തെ ഗ്രാമ വാസികൾ ഇതിലൂടെ നടക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു തോടിനു മുകളിലൂടെ ചെറിയ വീതിയുള്ള നടക്കാൻ പാകത്തെന്നോണം ഉറപ്പുള്ള മരക്കഷ്ണം കൊണ്ടുണ്ടാക്കിയ പാലം പോലെ എന്തോ ഒന്ന് ഉണ്ടാക്കി വെച്ചിട്ടുണ്ട് "ഇതിലൂടെ എങ്ങനെയാ പോവാ.. ?" കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ പറ്റിയ പാലം കണ്ട് ഞാൻ തോട്ടിലേക്കും പാലത്തിലേക്കും മാറി മാറി നോക്കി സ്വയമിങനെ ചോദിച്ചപ്പോഴേക്കും നമ്മളെ ഉമ്മച്ചൻ പാലത്തിലേക്ക് കയറിയിരുന്നു "ദുഷ്ട്ടൻ ..എന്നെ കൊണ്ടു പോകാതെ പോകുന്നത് കണ്ടോ..!!" എന്നെയൊന്നും ശ്രദ്ധിക്കാതെ അവൻ കൂളായി പാലത്തിലൂടെ നടക്കാൻ ഒരുങ്ങിയപ്പൊ തന്നെ ഞാനിങ്ങനെ മുഖം ചുളുക്കി പറഞ്ഞതും അവൻ എന്നെയൊന്ന് തിരിഞ്ഞു നോക്കി "ഉണ്ടെങ്കിൽ എന്റെ കൂടെ വരണം.. അല്ലാതെ അവിടെ തന്നെ നിൽക്കല്ല വേണ്ടത്.." എന്നവൻ പറഞ്ഞപ്പോ ഞാനവനെ പുച്ഛിച്ചു തള്ളി... ആ പുച്ഛം അവന്ക്ക് പിടിക്കാത്തത് കൊണ്ട് അവനെന്നെ മൈൻഡ് ചെയ്യാതെ വീണ്ടും പാലത്തിലൂടെ നടക്കാൻ ഒരുങ്ങിയപ്പോ ഞാൻ മുഖം ചുളുക്കി കൊണ്ട് അവനെ നോക്കി "ഇശുച്ചാ.. എന്നേയും കൊണ്ടുപോ.."

അപ്പുറത്തേക്ക് കടക്കണമെങ്കിൽ ഈ പാലം തന്നെ ഗോവിന്ദ ആയതു കൊണ്ടും പാലത്തിന്റെ രണ്ടു സൈഡിലും പിടിക്കാനൊന്നും ഇല്ലാത്തത് കൊണ്ടും ഒരു തുണയില്ലാതെ മറുവശത്ത് എത്തില്ല എന്ന ഉറപ്പുള്ളതിനാൽ പാലത്തിലൂടെ നടക്കാൻ ഒരുങ്ങിയ ഇശൂനെ നോക്കി ഞാനിങ്ങനെ വിളിച്ചു കൂവിയപ്പോ അവനൊന്ന് നിന്നിട്ട് എന്നെ തിരിഞ്ഞു നോക്കി "എന്നാ നോക്കി നിക്കാതെ വരാൻ നോക്ക്..." എന്നവൻ തിരിച്ചു മറുപടി തന്നപ്പോ തന്നെ ഞാനവിടെ നിന്ന് നേരം കളയാൻ നിക്കാതെ ഇടതു കൈയിൽ പിടിച്ച ആമ്പലുകൾ വലതു കൈയിലേക്ക് മാറ്റി പിടിച്ചിട്ട് പാലത്തിന്റെ അടുത്തേക്ക് നടന്നു..എന്നിട്ട് എനിക്കു നേരെ വലതു കൈ നീട്ടി പിടിച്ചു നിക്കുന്ന ഇശൂൻ്റെ കയ്യിലേക്ക് ഇടതു കൈ വെച്ചു കൊടുത്തതും അവൻ എന്നെയും പിടിച്ചു സൂക്ഷിച്ചു ഓരോ ചുവടും വെച്ചു മുന്നോട്ട് പതിയെ നടന്നു ഞാൻ കൂടെ ഉണ്ടായത് കൊണ്ടു തന്നെ അവൻ പതുക്കെ സൂക്ഷിച്ചു പാലത്തിലൂടെ നടക്കുന്നത് കണ്ട് എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് അവൻ തന്ന ആമ്പലിലേക്ക് നോക്കിയിട്ട് ശ്രദ്ധിച്ചു ഓരോ ചുവടും വെച്ചു നടന്നു ഒടുവിൽ മറു സൈഡിൽ എത്തിയപ്പോ ഇശു പാലത്തിൽ നിന്ന് ഇറങ്ങി

എന്നെ ഇറക്കിയതും ഞാൻ ഒഴിക്കുന്ന തോട്ടിലേക്കും ശേഷം പാലത്തിലേക്കും ഒന്ന് നോക്കി നെടുവീർപ്പിട്ട് ഇനി എങ്ങോട്ട് പോകുമെന്ന് ചിന്തിച്ചു എന്റെ രണ്ടു സൈഡിലേക്കും നോക്കി നിൽക്കുന്ന നേരത്താണ് മുന്നിലുള്ള രണ്ടു വലിയ ആൽമരത്തിനു ഇടയിലൂടെ പച്ച വിരിച്ചു മനോഹരമായി കിടക്കുന്ന നെൽകൃഷി കണ്ടത് "ഇശുച്ചാ..ദേ അത് നോക്ക്..." മുന്നിലേക്ക് ചൂണ്ടി കാണിച്ചു ഞാനിത് പറഞ്ഞപ്പോ ഇശു എന്നെയൊന്ന് നോക്കിയിട്ട് മുന്നിലേക്ക് നോട്ടം തെറ്റിച്ചു "വൗ.. ബ്യൂട്ടിഫുൾ.." എന്നവൻ മുന്നിലേക്ക് നോക്കി പതിയെ ഉരുവിട്ടോണ്ട് എന്നെയും കൊണ്ട് ആൽമരത്തിന്റെ സൈഡിലൂടെ കൊണ്ടു പോയി താഴേക്ക് ഇറങ്ങാനുള്ള നാലഞ്ചു കല്ലു കൊണ്ടുണ്ടാക്കിയ സ്റ്റപ്പിൽ ചവിട്ടി ഇറങ്ങാൻ നിക്കുമ്പോഴാ പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടത് "നിങ്ങൾ എവിടുന്നാ മക്കളെ..?" പാടത്ത് എന്തോ പണി കഴിഞ്ഞ് ആൽത്തറയിൽ വിശ്രമിച്ചു ഇരിക്കുന്ന മൂന്ന് ചേച്ചിമാറിൽ ഒരാൾ ഞങ്ങളെ നോക്കി വിനയത്തോടെ ഇങ്ങനെ ചോദിച്ചപ്പോ ഞാൻ അവരെ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു "ഞങ്ങൾ കുറച്ചു ദൂരെ നിന്നാ വരുന്നത്.. ഇവിടെ ഞങ്ങളുടെ അമ്മച്ചിയുടെ വീടുണ്ട്.. അങ്ങോട്ട് വന്നതാ..."

എന്നു ഞാൻ പറഞ്ഞപ്പോ ആ ചേച്ചി ഒന്ന് മൂളി തന്നു പുഞ്ചിരിച്ചു..ഞാനും അതിനൊന്ന് പുഞ്ചിരിച്ചു കൊണ്ട് സ്റ്റപ്പിറങ്ങി വരമ്പിലൂടെ നടക്കാൻ ഒരുങ്ങിയപ്പോഴേക്കും ഇശു എന്നെ ഉന്തി മാറ്റി എന്റെ മുന്നിലേക്ക് കയറി നിന്ന് വരമ്പിലൂടെ മുന്നിൽ നടന്നു 'അങ്ങനെ അവൻ ഞെളിഞ്ഞു മുന്നിൽ നടക്കേണ്ട...' അവന്റെ പോക്ക് കണ്ട് ഞാനതും മനസ്സിൽ മൊഴിഞ്ഞു അവന്റെ തൊട്ടു പിറകിൽ നിന്ന് അവന്റെ ഷർട്ടിൽ പിടിച്ച് നിർത്തിയിട്ട് ഞാനവന്റെ മുന്നിൽ കയറി നിന്ന് ഇപ്പൊ എങ്ങനെയുണ്ട് എന്ന മട്ടിൽ പുരികം ഉയർത്തി നാവ് പുറത്തേക്കിട്ട് ആട്ടി കൊണ്ട് ഗമയോടെ നിന്നപ്പോഴേക്കും കള്ള കോന്തൻ തെണ്ടി ഉമ്മച്ചൻ എന്നെയൊന്ന് പുച്ഛിച്ചു എന്റെ മുന്നിലേക്ക് കയറി നിന്ന് മുന്നോട്ട് നടന്നു അത് കണ്ട് ഞാൻ വാ പൊളിച്ച് അവൻ പോകുന്നത് നോക്കി നിന്നതും ഇങ്ങനെ വിട്ടാൽ ശെരിയാവില്ല എന്നത് കൊണ്ട് ഞാൻ മുഖം ചുളുക്കി ചുണ്ട് കൂട്ടി പിടിച്ചു കയ്യിലെ ആമ്പൽ മുറുക്കി പിടിച്ചു അവന്റെ അടുത്തേക്ക് ഓടി ഓടി അവന്റെ അടുത്തെത്തിയപ്പോ ഞാൻ അവനെ തോണ്ടി വിളിച്ചതും അവൻ തിരിഞ്ഞു നോക്കുന്ന സമയം നോക്കി മുന്നിലേക്ക് കടക്കാമെന്ന് വിജാരിച്ചു നിക്കുമ്പോഴാണ് പിറകിൽ നിന്ന് കുറച്ചു ദൂരെയായി കാണുന്ന ആൽത്തറയിൽ ഇരിക്കുന്ന നേരത്തെ കണ്ട ചേച്ചിമാർ ഞങ്ങളെ കൈ കൊട്ടി ഉറക്കെ വിളിച്ചത് അതു കാരണം ഇശു എന്നെ തിരിഞ്ഞു നോക്കി

പിറകിലേക്ക് നോട്ടം തെറ്റിച്ചതും ഞാനും അവനെ പോലെ പിറകിലേക്ക് നോക്കി "വേഗം പോകാൻ നോക്കിക്കോ.. നല്ല മഴയും കാറ്റുമൊക്കെ വരുന്നുണ്ട്..." എന്നവരിൽ ഒരാൾ വിളിച്ചു പറയേണ്ട താമസം ഒരിറ്റ് മഴ തുള്ളി ആമ്പൽ പിടിച്ച എന്റെ കയ്യിനു മുകളിലേക്ക് ചാടിയതും ഞാൻ ഞെട്ടികൊണ്ട് ആകാശത്തേക്ക് നോക്കി മേഘങ്ങളെല്ലാം ഇരുണ്ടു കൂടി വന്ന് ശക്തിയിൽ ഓരോന്നായി മഴ തുള്ളി ഭൂമിയിലേക്ക് പതിക്കാൻ ഒരുങ്ങിയതും അതിന്റെ കൂടെ അടിച്ചു വീശുന്ന കാറ്റ് കാരണം പച്ച വിരിച്ചു കിടക്കുന്ന നെൽ കതിരുകളെല്ലാം ആടി ഉല്ലസിക്കാൻ തുടങ്ങിയത് കണ്ട് ഇശു ശക്തിയിൽ എന്റെ കൈയിൽ പിടിച്ചു മുറുക്കിയിട്ട് മുന്നിലേക്ക് ഓരോട്ടമായിരുന്നു 🌸💜🌸 രാവിലെ തന്നെ മഴക്കുള്ള സാധ്യത ഉണ്ടെങ്കിലും ഇത്ര പെട്ടന്ന് അതും പ്രതീഷിക്കാത്ത സമയത്ത് മഴ ചതിക്കുമെന്ന് അറിഞ്ഞില്ല...മഴയുടെ ശക്തി കൂടുന്നതറിഞ്ഞ് ഞാൻ ഐറയുടെ കൈയിൽ പിടിച്ചു പാട വരമ്പിലൂടെ എങ്ങോട്ടെന്നില്ലാതെ മുന്നിലേക്ക് ഓടി മഴയുടെ കൂടെ ശക്തിയുള്ള കാറ്റും ഉണ്ടായത് കൊണ്ട് നെൽകതിരിൽ തട്ടി പോകുന്ന കാറ്റ് മേലിലേക്ക് അടിച്ചു വീശുന്നത് കൊണ്ട് ഷർട്ടെല്ലാം ഉള്ളിലേക്ക് പോയിട്ട് ശരീരത്തോട് ഒട്ടി നിൽക്കുന്നുണ്ട്..

അതു കാരണം ഞാൻ ഐറയെ തിരിഞ്ഞു നോക്കിയപ്പോ അവൾ കൊച്ചു കുട്ടികളെ പോലെ മുഖം ചുളുക്കി കണ്ണിലേക്ക് പാറി വരുന്ന മുടിയിഴകളൊക്കെ ഊതി മാറ്റുന്നുണ്ട്..അത് വേറൊന്നും കൊണ്ടല്ല ഇടതു കയ്യിൽ ഞാനും പിടിച്ചിട്ടുണ്ട് വലതു കൈയിൽ ആമ്പലുകളും പിടിച്ചിട്ടുണ്ട്..അതോണ്ട് നിവൃത്തി ഇല്ലാതെ മുന്നിലേക്ക് വരുന്ന മുടിയെല്ലാം ഊതി കൊണ്ട് കണ്ണിൽ നിന്നും മാറ്റാണ് അവളുടെയാ കോപ്രായം കണ്ട് ചിരി വന്നതും അവളെ നോക്കി നിന്നാൽ ഇവിടെ നനഞ്ഞു നിൽക്കേണ്ട അവസ്ഥ വരുമെന്ന് അറിയുന്നത് കൊണ്ട് അവളുടെ തോളിലൂടെയിട്ട ഷാളിന്റെ ഒരു തലപ്പ് ഓടുന്നതിനനുസരിച്ചു വീശിയടിക്കുന്ന നെൽകതിരിന്റെ മുകളിലൂടെ തട്ടി തടഞ്ഞു പാറി കളിക്കുന്നത് ഒന്ന് നോക്കിയിട്ട് ഞാൻ മുന്നിലേക്ക് നോക്കി ഓടി മഴ കൂടുതൽ ശക്തി പ്രാപിക്കുന്നതറിഞ്ഞ് ഞാൻ ചുറ്റുപാടുമൊന്ന് വീക്ഷിക്കുന്ന നേരത്താണ് നെൽക്കൃഷിയുടെ സൈഡിലായി ഒരു കുളക്കടവ് എന്റെ ശ്രദ്ധയിൽ പെട്ടത്...അതോണ്ട് തന്നെ അവളുടെ കൈയിൽ മുറുക്കി പിടിച്ച് പാട വരമ്പത്തൂടെ മഴ കൊണ്ട് അങ്ങോട്ടേക്ക് ഓടി അവസാനം പകുതി നനഞ്ഞു കൊണ്ട് ഞങ്ങൾ കുളക്കടവിന്റെ മുൻപിൽ എത്തിയതും 'റ' ശൈപ്പിൽ കട്ടിയുള്ള മരം കൊണ്ടുണ്ടാക്കിയ കുളക്കടവിന്റെ വാതിലേക്ക് ഐറയെ കയറ്റി നിർത്തി കൊണ്ട് ഞാനും അവളുടെ ഓപ്പോസിറ്റായി കയറി നിന്നു അത്യാവിശ്യം രണ്ടാൾക്ക് നിൽക്കാനുള്ള വീതിയൊക്കെ ആ വാതിലിൻ ഉണ്ടായിരുന്നു..

പോരാത്തതിന് അതിന്റെ മേൽ കൂര ഓടായതിനാൽ ഞാൻ മുകളിലേക്കൊന്ന് തല പൊക്കി നോക്കിയിട്ട് എന്റെ വലതു സൈഡിലൂടെ മേൽ കൂരയിലെ ഓടിൽ നിന്ന് ഒലിച്ചിറങ്ങുന്ന മഴ വെള്ളത്തെ ഒന്ന് നോക്കി മുടിയിൽ കൈ വെച്ചിളക്കി മുടിയിലെ വെള്ളമെല്ലാം കളഞ്ഞു അതുകഴിഞ്ഞ് പാതി നനഞ്ഞ ചെസ്റ്റിനോട് ഒട്ടി നിൽക്കുന്ന ഷർട്ടൊന്ന് കുടഞ്ഞ് മുന്നിലെ രണ്ടു ബട്ടൻസ് ഊരി മാറ്റി നെറ്റിയിലേക്ക് ചാഞ്ഞ മുടിയെ വകഞ്ഞു മാറ്റാൻ നിൽക്കെയാണ് എന്റെ കണ്ണ് എന്നോട് മുഖാമുഖം നിൽക്കുന്ന ഐറയിൽ എത്തി നിന്നത് അവളേതോ ലോകത്തെന്ന പോലെ മുടിയിലെ വെള്ളം അവളുടെ ഷാൾ കൊണ്ട് തുവർത്തുന്നിടെ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി സാവധാനം മുടി തുവർത്തി വായിനോക്കി നിൽക്കുന്നത് കണ്ടെങ്കിലും ഞാനത് കാര്യമാക്കാതെ നെറ്റിയിലെ മുടി വകഞ്ഞു മാറ്റിയിട്ട് ഏഴെട്ട് സ്റ്റെപ്പ് താഴെയായി നീല വെള്ളമായി തെളിഞ്ഞ് കിടക്കുന്ന കുളത്തിലേക്ക് പെയ്തിറങ്ങുന്ന മഴയെ നോക്കി വീണ്ടും എന്നെ നോക്കി നിൽക്കുന്ന ഐറയെ ഒന്ന് നോക്കി ഇപ്പൊ അവൾക്ക് സ്വബോധം വന്നിട്ടുണ്ട്..എന്റെ നോട്ടം കണ്ടപ്പോ തന്നെ അവളുടെ നോട്ടം എന്നിൽ നിന്നും മാറ്റിയിട്ട് സൈഡിൽ തകൃതിയായി പെയ്യുന്ന മഴയെ ഒന്ന് നോക്കിയിട്ട് തല തുവർത്തി

കൊണ്ടിരുന്നതും പെട്ടന്നാണ് ഒരു ശക്തിയുള്ള കാറ്റ് മേലിലൂടെ അടിച്ചു വീശിയത് അതുകാരണം വീണ്ടും എന്റെ നെറ്റിയിലേക്ക് മുടി ചാഞ്ഞു വന്നതും ഞാനത് പിറകിലേക്ക് മാറ്റി കോതി വെക്കുന്നിടെയാണ് ഐറ പാടുപെട്ട് കാറ്റിനനുസരിച്ചു നൃത്തം ചെയ്യുന്ന അവളുടെ മുഖത്തേക്ക് വരുന്ന മുടിയേയും കൂടെ പാറി പറക്കുന്ന ഷാളിനെയും ഒതുക്കി വെക്കാൻ കഴിയാതെ പ്രയാസപ്പെട്ട് നിൽക്കുന്നത് കണ്ടത്.. അതു കണ്ട് ഞാനൊന്ന് ചിരിച്ചിട്ട് അവളുടെ മുഖത്തേക്ക് വരുന്ന മുടിയെല്ലാം മാടി ഒതുക്കി വെച്ചു ഷാൾ നേരെയാക്കി ഇട്ടു കൊടുത്തു അന്നേരം എന്നെ തന്നെ കണ്ണിമ ചിമ്മാതെ നോക്കുന്ന ഐറയെ കണ്ടതും ഞാനൊന്ന് കണ്ണു ചിമ്മി തുറന്ന് അവളുടെ അധരങ്ങൾക്കു മുകളിൽ നിൽക്കുന്ന വെള്ള തുള്ളികൾ തമ്ബ് വിരൽ കൊണ്ട് പതിയെ തുടച്ചു കൊടുത്തതും എന്റെ സ്പർശനം കൊണ്ട് അവളുടെ ഇളം ചുവപ്പായി കിടക്കുന്ന അധരങ്ങൾ കിടന്നു വിറക്കാൻ തുടങ്ങി.. അതു കണ്ട് ഞാനവളുടെ അധരങ്ങളിലേക്കും ശേഷം അവളുടെ മുഖത്തേക്കും നോട്ടം തെറ്റിച്ചു കൊണ്ട് അവളുടെ വിറക്കുന്ന ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ കോർത്തു വെച്ചു ... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story