QUEEN OF KALIPPAN: ഭാഗം 112

queen of kalippan

രചന: Devil Quinn

"BLOOD SOUL CALLING..." എന്നതിൽ എഴുതിയിരിക്കുന്നത് ഒരു ഞെട്ടലോടെ ഞാൻ കണ്ടതും പെട്ടന്ന് എന്റെ മൈൻഡിലൂടെ അന്ന് കണ്ട സ്വപ്‌നം ഒരു ചിത്രം കണക്കെ മിന്നി മറഞ്ഞു 'അതേ നമ്പർ.. അതേ നെയിം.. എന്നു വെച്ചാൽ ഞാൻ സ്വപനത്തിൽ കണ്ടതെല്ലാം റിയൽ ആകുമെന്നാണോ..?' എന്നു ഞാനൊരു നിമിഷം ആലോചിച്ചു നിക്കെയാണ് പെട്ടന്ന് സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടു വരും പോലെ ടേബിളിലുള്ള മാലികയുടെ ഫോണ് നിർത്താതെ ബെല്ലെടിക്കുന്നത് കേട്ടതും ഞാനൊന്ന് കണ്ണുകളടച്ചു കൂളായി ടേബിളിൽ നിന്നും ഫോണെടുത്തു എന്നിട്ട് കയ്യിലുള്ള ഫോണിൽ എഴുതിയിരിക്കുന്ന blood soul എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഒരിക്കൽ കൂടെ ഒന്ന് നോക്കിയിട്ട് കാൾ അറ്റൻഡ് ചെയ്തു പതുക്കെ ഫോണ് ചെവിയിലേക്ക് അടിപ്പിച്ചു വെച്ചു കുറെ നേരം ഞാൻ അങ്ങനെ നിന്നിട്ടും മറു സൈഡിൽ നിന്ന് ഒരു അനക്കവും ഇല്ലാത്തത് കൊണ്ട് ഞാനൊന്ന് നെറ്റി ചുളിച്ചു കാൾ കട്ടായോ എന്ന് ചിന്തിച്ചു ഫോണ് ചെവിയിൽ നിന്നെടുത്ത് സ്ക്രീനിലേക്ക് നോക്കിയപ്പോ കാളൊന്നും കട്ടായിട്ടില്ല "Heyy..!!" ഫോണ് കട്ടായിട്ടില്ല എന്നത് കൊണ്ട് ഞാൻ വീണ്ടും ചെവിയിൽ ഫോണ് വെച്ച് ഇങ്ങനെ ചോദിച്ചെങ്കിലും മറുപടി ഒന്നും കിട്ടാതെ കാൾ എൻഡായി..

അതിലെന്തോ സ്പെല്ലിംഗ് മിസ്റ്റെക്ക് ഇല്ലേയെന്ന് ഉൾമനസ്സ് എന്നോട് ചോദിച്ചപ്പോ ഞാൻ നെറ്റി തടവി കയ്യിലുള്ള ഫോണ് ടേബിളിൽ തന്നെ വെച്ചു എന്നാലും ആരായിരിക്കും അയാൾ..?എന്തിന് വേണ്ടിയാ മാലികയെ എപ്പോഴും വിളിക്കുന്നത്..?ഇനി എന്റെ മനസ്സ് പറയുന്ന പോലെ അയാൾ ഞങ്ങളുടെ ശത്രുക്കൾ വല്ലതുമാണോ..? "Me'm..." ഓരോന്ന് ആലോചിച്ചു പോകെ പെട്ടന്ന് സൈഡിൽ നിന്ന് ഇങ്ങനെയൊരു വിളി കേട്ടതും ഞാൻ ഞെട്ടികൊണ്ട് സൈഡിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴുണ്ട് സിദ്ധു എന്നെ വല്ലാത്ത മട്ടിൽ നോക്കുന്നു "എന്താ ഇവിടെ നിക്കുന്നെ..?" എന്നവൻ ചോദിച്ചപ്പോഴും മൈൻഡിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ആയതിനാൽ കൂടുതൽ ചിന്തിച്ച് മൈൻഡ് ഡിസ്റ്റർബ് ചെയ്യാൻ നിക്കാതെ സിദ്ധുനെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി "ഈ ഫയൽ മാലികക്ക് കൊടുക്കാൻ വന്നതാ.. ബട്ട് അവളെ ഇവിടെയൊന്നും കാണാനില്ല..." "അവളെവിടെ പോയി...?!" സിദ്ധു ചുറ്റിനും കണ്ണോടിച്ചു നോക്കി ഇങ്ങനെ ചോദിച്ചപ്പോ ഞാനൊന്ന് കണ്ണുകടച്ചു തുറന്ന് സിദ്ധുന്റെ നേർക്ക് നോട്ടം തെറ്റിച്ചു "അവളെവിടെയെങ്കിലും പോയി കിടക്കട്ടെ.. അവൾക്ക് തീരെ ശ്രദ്ധയില്ലെന്ന് പറഞ്ഞാൽ മതിയല്ലോ..

അത് വിട്.. നീയിപ്പോ എന്റെ കൂടെ വാ.. കുറച്ച് പ്രൊജക്ട് വർക്ക് എനിക്ക് നിന്നോട് ഡിസ്കസ്സ് ചെയ്യാനുണ്ട്..." ആ മാലികയെ നോക്കി നിന്നിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ സിദ്ധുനെയും വിളിച്ചു സ്റ്റയർ കയറി ക്യാബിനിലേക്ക് നടന്നു "സിദ്ധു,, നാളെയല്ലേ പ്രെജക്ടിന്റെ ലാസ്റ്റ് ഡേറ്റ്...?" ക്യാബിനിന്റെ ഡോർ തള്ളി തുറന്ന് അകത്തേക്ക് കയറി കൊണ്ട് ഞാനിങ്ങനെ ചോദിച്ചിട്ട് ടേബിളിൽ വെച്ചിട്ടുള്ള രണ്ടു മൂന്ന് ഫയൽസ് മൊത്തം ടീ പോയിന്മേൽ വെച്ച് ഞാൻ സോഫയിൽ ചെന്നിരുന്നു "Yes me'm ..നാളെ സബ്മിറ്റ് ചെയ്യാനാണ് പറഞ്ഞത്.." എന്നവൻ പറഞ്ഞപ്പോ ഞാനൊന്ന് മൂളി കൊടുത്ത് അവനോട് സോഫയിൽ ഇരിക്കാൻ പറഞ്ഞ് ഞങ്ങൾ രണ്ടു പേരും ന്യൂ പ്രൊജക്ട് ഡീറ്റൈൽസ് ഡിസ്കസ്സ് ചെയ്തിരുന്നു 🌸💜🌸 "Me'm അവിടെ ഇരുന്നോ.. ഞാൻ പോയി എടുത്തോണ്ട് വരാം..." അര മണിക്കൂർ നേരം ഫയലിലേക്കും ലാപ്പിലേക്കും മാറി മാറി നോക്കി ഇരുന്നിട്ട് തലകൊക്കെ ഒരു കനം പോലെ തോന്നിയിട്ട് ഞാനവിടുന്ന് വെള്ളം കുടിക്കാൻ വേണ്ടി എഴുന്നേൽക്കാൻ നിൽക്കെ സിദ്ധു എന്റെ അസ്വസ്ഥത മനസ്സിലാക്കിയ വണ്ണം ഇങ്ങനെ പറഞ്ഞപ്പോ ഞാൻ അതിനൊന്ന് പതിയെ തലയാട്ടി കൊടുത്ത് അവിടെ തന്നെ ഇരുന്നു

അന്നേരം തന്നെ അവൻ ടേബിളിൾ വെച്ച ഗ്ലാസ്സെടുത്ത് എനിക്ക് നേരെ നീട്ടിയതും ഞാനതിനൊന്ന് പുഞ്ചിരിച്ചു കൊടുത്ത് അവന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ചിട്ട് ടീ പോയിന്മേൽ വെച്ചു "ഇഷാൻ സർ മേമിനെ നോക്കാൻ പ്രത്യേകം എന്നോട് പറഞ്ഞിട്ടുണ്ട്.. അവൾക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീയത് കണ്ടറിഞ്ഞ് ചെയ്തു കൊടുക്കണം.. ആദ്യമായിട്ടാണ് ഞാനില്ലാതെ അവൾ ഓഫീസിൽ നിൽക്കുന്നത്.. അതോണ്ട് അവൾക്കൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നൊക്കെ പറഞ്ഞ് ഏല്പിച്ചിട്ടാണ് സർ ഇന്ന് മീറ്റിംഗിന് പോയത്...സാർ പറഞ്ഞതിൽ തന്നെ മനസ്സിലാക്കാം മേമിനെ എത്രമാത്രം സർ ശ്രദ്ധിക്കുന്നുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും..." ഞാൻ ചൂണ്ടു വിരൽ കൊണ്ട് നെറ്റി പതിയെ തടവുന്നിടക്ക് സിദ്ധു പുഞ്ചിരിയോടെ ഇങ്ങനെ പറഞ്ഞപ്പോ എന്തോ ആ നിമിഷം എനിക്കെന്റെ ഇശുനെ കാണാൻ കൊതിയായതും ഞാനെന്റെ ടോപ്പിന്റെ പോക്കെറ്റിൽ നിന്ന് ഫോണെടുത്ത് ഇശുന് വിളിച്ചു കുറെ വിളിച്ചു നോക്കിയിട്ടും കാൾ എടുക്കാതെ വന്നിട്ട് കാൾ കട്ടാക്കാൻ നേരമാണ് മറു തലക്കൽ നിന്ന് കാൾ അറ്റൻഡ് ചെയ്തത് 🌸💜🌸 "മിസ്സ് യൂ ഇശുച്ചാ..."

മീറ്റിംഗിൽ ആയിരിക്കെ സൈലന്റ് മോഡിൽ വെച്ച ഫോണ് നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടാണ് ഞാൻ ഫോണിലേക്ക് നോക്കിയത്.. അതിൽ പുഞ്ചിരിച്ചു നിൽക്കുന്ന ഐറയുടെ വാൾപേപ്പറിലേക്ക് ഒന്ന് നോക്കി കാൾ ഓഫ് ചെയ്ത് മീറ്റിംഗിൽ ശ്രദ്ധ ചൊലുത്തി പോകുമ്പോഴാ വീണ്ടും ഫോണ് വൈബ്രേറ്റ് ചെയ്തത് മീറ്റിംഗിന്റെ ഇടയിൽ ഫോണ് യൂസ് ചെയ്യുന്നത് അത്ര നല്ല പരുപാടി അല്ലാത്തത് കൊണ്ട് ഫോണ് വീണ്ടും ഓഫ് ചെയ്യാൻ നിൽക്കെയാണ് ഇനി വല്ല അത്യാവശ്യ കാര്യത്തിനുമാണോ വിളിക്കുന്നതെന്ന് ഓർത്തതും എനിക്ക് മുമ്പിൽ കൂടി ഇരിക്കുന്ന വലിയ ബിസിനസ്സ്കാരിലേക്കുമൊക്കെ ഒന്ന് നോട്ടം തെറ്റിച്ച് ജസ്റ്റ് എ സെക്കന്റ് എന്നു പറഞ്ഞു ഞാൻ കോണ്ഫിറൻസ് ഹാളിന്റെ ഒരു സൈഡിലേക്ക് മാറി നിന്ന് കാൾ അറ്റൻഡ് ചെയ്യലും ഐറയുടെ മിസ്സ് യൂ പറച്ചിൽ കേട്ടതും ഒരുമിച്ചാണ് അവളുടെ കൊഞ്ചി കൊണ്ടുള്ള സംസാരം കേട്ട് ചിരി വന്നെങ്കിലും ചിരിക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ ഞാൻ സൈഡിൽ എന്നെയും കാത്തു നിൽക്കുന്നവരെ ഒന്ന് നോക്കിയിട്ട് ഫോണിലേക്ക് ശ്രദ്ധ ചൊലുത്തി "I will call you back.." എന്നു പറഞ്ഞു കാൾ എൻഡ് ചെയ്യാൻ നിക്കുമ്പോഴാ വീണ്ടും ഐറ ഇടിച്ചു കയറി പറയാൻ തുങ്ങിയത്

"എന്നു പറഞ്ഞാൽ എങ്ങനെയാ..!! എനിക്കിപ്പോ നിന്നെ കാണണം...അല്ലെങ്കിൽ ഞാനിപ്പോ കരയും ട്ടോ.. പറഞ്ഞേക്കാം..." "നീയെന്താ എൽകെജി പിള്ളേരെ പോലെ ..ഞാനീ മീറ്റിംഗ് കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞില്ലെ...." "അതൊന്നും പറ്റില്ല.. എനിക്കിപ്പോ തന്നെ നിന്നെ കാണണം..." "എനിക്ക് നിന്നെ കാണാൻ സൗകര്യമില്ല.. വെച്ചിട്ട് പോടി..." എത്ര പറഞ്ഞിട്ടും അവൾ കേൾക്കാത്തത് കൊണ്ട് ദേഷ്യത്തോടെ ഞാനിത് കുരച്ചു ചാടി പറഞ്ഞപ്പോൾ അവളൊന്ന് ഇളിച്ചു "ഹാ.. അങ്ങനെ മര്യാദക്ക് പറഞ്ഞാൽ മാത്രമേ ഞാൻ കേൾക്കൂ.. എന്നാ നീ മീറ്റിംഗ് കഴിഞ്ഞ് വിളിക്ക്.. ഞാൻ കണ്ണിൽ എണ്ണയും ഒഴിച്ചു കാത്തിരിക്കാം.. ok bye.. see you..." അത്രയും പറഞ്ഞ് കൂടെ ഒരു ഉമ്മയും തന്ന് അവൾ കാൾ കട്ട് ചെയ്തതും ഇങ്ങനെയൊരു പെണ്ണ് എന്നു പിറുപിറുത്തു ചിരിച്ചോണ്ട് ഞാൻ ഫോണ് പോക്കറ്റിലേക്ക് തിരുകിയിട്ട് കോട്ടിന്റെ ബട്ടൻസ് ഒന്ന് ശെരിയാക്കി പ്രെജെക്ടറിന്റെ അടുത്തേക്ക് പോയി പകുതിക്ക് വെച്ച് സ്റ്റോപ്പ് ചെയ്ത മീറ്റിംഗ് തുടർന്നു 🌸💜🌸

പുളിച്ച തെറി കിട്ടുന്നതിന് മുമ്പ് തന്നെ ഇടയിൽ കയറി പ്രോബ്ലെം സോൾവ് ആക്കിയത് ഭാഗ്യം...അല്ലെങ്കിൽ നമ്മളെ കെട്ടിയോൻ പച്ചക്ക് നമ്മളെ തിന്നേനെ!! ഫോണ് കട്ടാക്കിയ ഉടനെ മനസ്സിലിങ്ങനെ ചിന്തിച്ചു തലക്കൊരു മേട്ടം കൊടുത്ത് ചിരിച്ചോണ്ട് സോഫയിലേക്ക് ചാരി ഇരുന്നപ്പോഴാണ് ഇവിടെ വേറൊരുത്തൻ എന്നെയും സൂം ചെയ്ത് ഇരിക്കുന്നത് അറിഞ്ഞത് "നല്ലോം കിട്ടി ബോധിച്ചല്ലേ..." സിദ്ധു ചിരി കടിച്ചു പിടിച്ചു ചോദിക്കുന്നത് കേട്ട് ഞാനവൻക്കൊരു സൈക്കിളിൽ നിന്ന് വീണ ഓഞ്ഞ ഇളിയൊന്ന് ഇളിച്ചു കൊടുത്തു .... അതിനവനൊന്ന് അമർത്തി മൂളി തന്ന് ബാക്കി വന്ന ഫയൽസ് അവൻ ചെക്ക് ചെയ്തോളാമെന്ന് പറഞ്ഞു എന്നോട് റെസ്റ്റ് എടുക്കാൻ പറഞ്ഞപ്പോൾ ഞാൻ സോഫയിലേക്ക് ചാരി ഇരുന്ന് കണ്ണുകടച്ചു കിടന്നു കുറച്ചു നേരം നെറ്റി തടവി കണ്ണുകടച്ചു കിടക്കുമ്പോഴാണ് സിദ്ധു ആരോടോ സംസാരിക്കുന്ന പോലെ തോന്നിയത്.. അതറിഞ്ഞ ഞാൻ പതിയെ നെറ്റിയിൽ നിന്നും കൈ മാറ്റി കണ്ണു തുറന്ന് നോക്കിയപ്പോ മാലിക സിദ്ധുനോട് എന്തൊക്കെയോ ചോദിക്കുന്നത് കണ്ട് ഞാൻ ഇരുവരെയും മാറി മാറി നോക്കിയിട്ട് അവരുടെ അടുത്തേക്ക് ചെന്നു "What happend..?"

എന്നു ഞാൻ സിദ്ധുനെയും ശേഷം മാലികയെയും നോക്കി ചോദിച്ചപ്പോൾ മാലിക സിദ്ധുവിൽ നിന്ന് ശ്രദ്ധ മാറ്റി എന്നെ നോക്കി "Me'm ..എനിക്ക് അത്യാവശ്യമായി ഹോസ്പിറ്റലിലേക്ക് ഒന്ന് പോവണമായിരുന്നു..എന്റെ ഫ്രണ്ടിനൊരു ചെറിയ ആക്സിഡന്റ്...സോ എനിക്ക് ഇന്ന് ഹാൾഫ് ഡേ ലീവ് അനുവദിച്ചു തരാമോ..?" വളരെ ദയനീയമായി അവൾ പറയുന്നത് കേട്ട് ഞാൻ അവളെയൊന്ന് അടിമുടി നോക്കി "തനിക്ക് അറിയില്ലേ ഹാൾഫ് ഡേ ലീവ് ഇവിടെ നൽകില്ലെന്ന്..?" "അതറിയാം മേം.. ബട്ട് ഇത് അർജെന്റ് ആയതുകൊണ്ടാ ഞാൻ ചോദിക്കുന്നത്.. എന്റെ ഫ്രണ്ടിന് ആരും തന്നെയില്ല... എന്നോട് വേഗം അവിടേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. പ്ലീസ് മേം.. ഇനിയിങ്ങനെ എസ്ക്യൂസ് ചോദിച്ചു വരില്ല.." എന്നൊക്കെയായി അവൾ പറഞ്ഞപ്പോ ഞാൻ അവളെയൊന്ന് നോക്കിയിട്ട് ഒന്ന് സമ്മതം മൂളി "ഒക്കെ,, ഇനിയിങ്ങനെ ചോദിച്ചു വരരുത്.. പിന്നെ തനിക്ക് തന്ന മെയിൽസ് നീ അയച്ചോ...?" "Yes me'm..ഇതാ ഫയൽസ്..." എന്നവൾ പറഞ്ഞ് ഞാൻ ഏൽപിച്ച മൂന്ന് ഫയൽസ് അവളെനിക്ക് നീട്ടിയതും ഞാനത് വേങ്ങിച്ച് ഒന്ന് ചെക്ക് ചെയ്തിട്ട് അവളെ നോക്കി "ഓക്കെ,, താനിപ്പോ പൊയ്ക്കോ.." അതിനവൾ താങ്‌സ് എന്നു പറഞ്ഞു ക്യാബിനിൽ നിന്ന് പോയതും സിദ്ധു അവൾ പോകുന്നതൊന്ന് നോക്കിയിട്ട് എന്റെ നേർക്ക് തിരിഞ്ഞു "Me'm ..അവൾ പറഞ്ഞതിലെന്തോ വശപിശക് ഇല്ലേ...?"

എന്റെ മൈൻഡിലുള്ള അതേ ചോദ്യം സിദ്ധു എന്റെ നേർക്ക് ചോദിച്ചതും ഞാനവനെ ഒന്ന് നോക്കിയിട്ട് കയ്യിലുള്ള ഫയൽസ് ടേബിളിൽ കൊണ്ടെന്നു വെച്ചു "എനിക്കും അങ്ങനെ തോന്നുന്നുണ്ട്..അവളെവിടെ വരെ പോകുന്നതെന്ന് നമ്മക്കൊന്ന് നോക്കാം.." ചില കാര്യങ്ങളൊക്കെ മനസ്സിൽ തീരുമാനിച്ചു ഞാനിതും പറഞ്ഞ് ബാക്കി വർക്ക് ചെയ്തു കൊണ്ടിരുന്നു വൈകുന്നേരം ഇശു ഓഫീസിൽ നിന്ന് ഇറങ്ങി നിൽക്കാൻ പറഞ്ഞതിനനുസരിച്ച് ഞാൻ ഡൗണ് ഫ്ലോറിലേക്ക് ചെന്നപ്പോ തന്നെ ഇശു കോബൗണ്ടിൽ ഡസ്റ്ററും കൊണ്ട് എന്നെ വൈറ്റ് ചെയ്യുന്നത് കണ്ടതും ഞാൻ അവിടേക്ക് പോയി ഡോർ വലിച്ചു തുറന്ന് കാറിലേക്ക് കയറി ഇരുന്നു "I really miss you.." കാറിലേക്ക് നേരെ മര്യാദക്ക് ഇരിക്കുന്നതിന് മുമ്പ് തന്നെ ഞാനവന്റെ കയ്യുത്തിലൂടെ കയ്യിട്ട് മുറുക്കി എന്റെ അടുത്തേക്ക് വലിച്ചു കവിളിൽ അമർത്തി ഉമ്മവെച്ചു പറഞ്ഞതും അവനെന്നെ ഒരു നോട്ടം "ഇങ്ങനെ പോയാൽ മിക്കവാറും നീയെന്നെ കൊല്ലുമല്ലോ.. എന്തു പിടിത്താടി..അവളുടെ വല്ലാത്ത മിസ്സിങ് കണ്ടാൽ തോന്നും ഞാനങ് ഉഗാണ്ടയിലേക്കാണ് പോയതെന്ന്..." എന്നവൻ കയ്യുതൊന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ശെരിയാക്കി എന്നെയൊന്ന് അമർത്തി നോക്കി പറഞ്ഞത് കേട്ട് ഞാൻ ചുണ്ട് ചുളുക്കി "നീയെന്റെ കൂടെ ഇല്ലെങ്കിൽ എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന് നിനക്കറിയില്ലേ ഉമ്മച്ചാ..

നീ കൂടെ ഇല്ലാത്ത സമയത്തൊക്കെ നിന്നെ എനിക്ക് വല്ലാണ്ട് മിസ്സ് ചെയ്യും..നിനക്ക് കാണാണോ അത്..?" "ഹോ വേണ്ടായെ..!!കണ്ടത് തന്നെ അണ്സഹിക്കബിൾ ..ഇപ്പൊ കാണുന്നതും അതിനേക്കാൾ വലിയ അണ്സഹിക്കബിളാണ്.. സോ നീയാ വായ ഒന്ന് പൂട്ടി വെക്ക്.. നിന്റെ ഭരണിപാട്ട്‌ കേട്ട് നിക്കാൻ സമയമില്ല..വില്ലയിലേക്ക് പെട്ടന്ന് ചെല്ലാനുള്ളതാണ്..." അവൻ ആദ്യം പരിഹാസത്തോടെ പറഞ്ഞതിനൊക്കെ ഞാനവനെ പുച്ഛിച്ചു കൊണ്ടിരിക്കെയാണ് അവൻ അവസാനം വില്ലയിലേക്ക് പെട്ടന്ന് ചെല്ലണമെന്ന് പറഞ്ഞത്.. അത് കേട്ട് ഞാനവനെ ഒന്ന് നെറ്റി ചുളിച്ചു നോക്കി "വില്ലയിലേക്ക് പെട്ടന്നു ചെല്ലണമെന്നോ..?അതെന്തിനാ..?" "അതൊക്കെ അവിടെ എത്തിയിട്ട് നീ അറിഞ്ഞാൽ മതി..." എന്നു പറഞ്ഞവൻ കാർ എടുത്തതും ഞാൻ 'അവിടെ എന്താണെന്ന്..?!'ചിന്തിച്ചു സീറ്റിലേക്ക് ചാരി ഇരുന്ന് ആലോചിച്ചു കൊണ്ടിരുന്നു കുറെ ആലോചിച്ചിട്ടും തലക്കുള്ളിൽ ബൾബൊന്നും കത്താത്തത് കൊണ്ട് അവിടെ എത്തിയിട്ട് എല്ലാം അറിയാം എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് പുറത്തേക്ക് നോക്കിയതും ആദ്യം തന്നെ എന്റെ നോട്ടം പതിച്ചത് സിറ്റിയിലുള്ള ഏറ്റവും വലിയ ബമ്പിലേക്ക് കയറി പോകുന്ന മാലികയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ അവളെ ഇവിടെ കണ്ടതിൽ എന്റെ ഉള്ളിലൊരു ഞെട്ടൽ ഉള്ളവയാക്കിയതും ഇനി അവൾ തന്നെയല്ലേ അതെന്ന് ഊട്ടി ഉറപ്പിക്കാൻ എന്ന വണ്ണം ഞാൻ വീണ്ടും അങ്ങോട്ടേക്ക് നോക്കിയപ്പോ അവൾ തന്നെയാണ്..

കൂടെ വേറെ ഒരുത്തിയുമുണ്ട് അത് വേറാരുമല്ല അവളുടെയാ പുട്ടി ഫ്രണ്ട് ഇല്ലേ ദിശാ മഹേശ്വരി ..ആ ലവൾ തന്നെ.. രണ്ടും ചക്കരയും പഞ്ചാരയും പോലെ ഉള്ളിലേക്ക് പോകുന്നത് കണ്ണെടുക്കാതെ നോക്കി നിന്നപ്പോഴാ ഞാനാ സത്യം മനസ്സിലാക്കിയത് അപ്പൊ ഇതിനായിരുന്നു ഇല്ലാത്ത ആക്സിഡന്റും ഹോസ്പിറ്റൽ കേസുമൊക്കെ ഉണ്ടാക്കി കള്ളം പറഞ്ഞ് ഹാൾഫ് ഡേ ലീവും വാങ്ങി ഓഫീസിൽ നിന്ന് ഇറങ്ങിയത് എന്നു ഞാൻ പല്ലിറുമ്പി മനസ്സിൽ ചിന്തിച്ചിരിക്കുമ്പോഴാ പെട്ടന്ന് മൈൻഡിലേക്ക് blood soul എന്ന കോണ്ടാക്ട് നമ്പർ ഓർമ വന്നത് ഇനി അയാൾ പറഞ്ഞിട്ടാവുമോ അവൾ ഇവിടേക്ക് വന്നത്..? അവരുടെ ടാർഗറ്റ് എന്താണ്..?ഇടക്ക് അവൾ എന്നെ വാച്ച് ചെയ്യുന്ന പോലെ എനിക്ക് തോന്നിട്ടുണ്ട്.. എന്നു വെച്ചാൽ ഞാനായിരിക്കുമോ അവരുടെ ടാർഗറ്റ്.. അതോ ഇശുച്ചനായിരിക്കുമോ..?അതോ ഇതെല്ലാം എന്റെ വെറും തോന്നലുകളാണോ..? ഒരു യക്ഷിയെ പോലെ ഞാനെന്നോട് തന്നെ പല ചോദ്യങ്ങൾ മനസ്സിലിങ്ങനെ ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം.. ആലോചിച്ചു ആലോചിച്ചു ചിന്തകൾ കാടു കയറി പോയി കൊണ്ടിരിക്കെയാണ് പെട്ടന്ന് കാർ സഡൻ ബ്രെക്കിട്ടത് അതു കാരണം ഞാനൊന്ന് മുന്നിലേക്ക് ആഞ്ഞു പോയെങ്കിലും പെട്ടന്ന് ഡോറിൽ പിടി കിട്ടിയത് കൊണ്ട് ഞാനവിടെ മുറുക്കി പിടിച്ചു "Come.."

ഇശു ഇത് പറഞ്ഞു സീറ്റ് ബെൽറ്റൂരി കാറിൽ നിന്നും ഇറങ്ങിയപ്പോഴാണ് വില്ലയിൽ എത്തിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞത് തന്നെ..ഓരോന്ന് ആലോചിച്ചു കൂട്ടി ഇരുന്നത് കൊണ്ട് ഞാനതൊന്നും ശ്രദ്ധിച്ചിട്ടില്ല എന്നു വേണം പറയാൻ ഇനിയും ആലോചിച്ചിരുന്നാൽ എനിക്ക് പ്രാന്ത് പിടിച്ചു പോകും എന്നറിയുന്നത് കൊണ്ട് അതികം അവിടെയിരുന്ന് ആലോചിച്ചു കൂട്ടാതെ ഞാനൊന്ന് നെടുവീർപ്പിട്ടു കൊണ്ട് കാറിൽ നിന്നും ഇറങ്ങി വില്ലയുടെ ഉള്ളിലേക്ക് ചെന്നതും അവിടെ കൂടിയിരിക്കുന്ന ആളുകളെ കണ്ട് ഞാനൊന്ന് അന്തം വിട്ട് സൈഡിൽ നിക്കുന്ന ഇശൂനെ നോക്കി അപ്പൊ അവൻ എന്താ എന്ന മട്ടിൽ പുരികം പൊന്തിച്ചതും ഞാനതിന് ഒന്നുല്ല എന്ന മട്ടിൽ തലയാട്ടി ഹാളിലേക്ക് നടന്നു "ഉപ്പച്ചി.. നിങ്ങളൊക്കെ എപ്പോഴാ വന്നേ..?" ഹാളിൽ ഇരിക്കുന്ന ഉപ്പച്ചിയെയും മൂത്തപ്പാനെയും ഒന്ന് നോക്കിയിട്ട് ഞാനിങ്ങനെ ചോദിച്ചപ്പോ അതിനുള്ള മറുപടി തന്നത് സൈഡിൽ നിൽക്കുന്ന മൂത്തമ്മയാണ് "ഞങ്ങൾ കുറച്ചു നേരമായി വന്നിട്ട്..." എന്നു പറഞ്ഞു മൂത്തമ്മ ഒന്ന് പുഞ്ചിരിച്ചു തന്നതും ഞാനൊന്നും മനസ്സിലാവാതെ പെട്ടന്ന് ഇവരെ ഇവിടെ കണ്ടിട്ടുള്ള ഷോക്കിൽ അങ്ങനെ നിന്നു.. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ഉമ്മച്ചിയും ആലിയും ലാമിത്താന്റെ റൂമിൽ നിന്നും ഇറങ്ങി വരുന്നു 'ഇവരും ഉണ്ടായിരുന്നോ..' എന്നു ഞാൻ ചിന്തിച്ചു എല്ലാവരെയും നോക്കി..

കാര്യമായിട്ട് എന്തോ പരുപാടി ഇവിടെ നടക്കാൻ പോകുന്നുണ്ടെന്ന് മനസ്സ് മൊഴിഞ്ഞപ്പോഴാ പെട്ടന്ന് ആലിയുടെയും റോഷന്റെയും മേരേജിന്റെ ഓർമ വന്നത്... അതോണ്ട് തന്നെ ഞാൻ കണ്ണുകൾ വിടർത്തി മുന്നിൽ ഇരിക്കുന്നവരിലേക്ക് ഒക്കെ നോട്ടം തെറ്റിച്ചു പിന്നീട് ആ നോട്ടം ഉമ്മച്ചിന്റെ സൈഡിൽ നിൽക്കുന്ന ആലിയിലേക്കും ശേഷം സ്റ്റയർ ഇറങ്ങി വരുന്ന റോഷനിലേക്കും കൊണ്ടു പോയി അവനോട് ആണോ എന്ന് പതിയെ ചുണ്ടനക്കി ചോദിച്ചപ്പോ അവനതിനൊന്ന് സൈറ്റടിച്ചു ആലിയെ നോക്കിയിട്ട് എന്നെ നോക്കി പതിയെ യെസ് എന്ന മട്ടിൽ തലയാട്ടി തന്നു അത് കണ്ട് ഇവിടെ നിന്ന് ചാടി കളിക്കാൻ തോന്നിയതും പെട്ടന്ന് എന്റെ തൊട്ടു സൈഡിലുള്ള ഇശു ആരും കാണാതെ എന്റെ അടുത്തേക്ക് നീങ്ങി വന്നു "ചാടി കളിക്കാൻ മാത്രം ഇവിടെ നടക്കാൻ പോകുന്നത് നിന്റെ മേരേജല്ല അവരുടെതാണ്..." എന്നവൻ പറഞ്ഞത് കേട്ട് ഞാനവനെ ഒന്ന് ഇടകണ്ണിട്ട്‌ നോക്കിയിട്ട് അവന്റെ അടുത്തേക്ക് കുറച്ചു നീങ്ങി നിന്നു "അങ്ങനെ എന്നെ പുച്ഛിക്കൊന്നും വേണ്ട.. ഞാൻ വിചാരിച്ചാൽ അവരുടെ കൂടെ എന്റെ മേരേജും നടത്തിയെന്ന് വരും..." "ഓഹോ" "ആന്നെ..!!ചെക്കൻ ആരാണെന്ന് നീ ചോദിച്ചില്ല..." "അത് ചോദിക്കാൻ മാത്രം എന്തിരിക്കുന്നു.. ഞാനല്ലാതെ ഈ ഉടായിപ്പിന്റെ മോളെ ആരെങ്കിലും കെട്ടോ...?" എന്നവൻ ചിരിച്ചോണ്ട് ചോദിക്കുന്നത് കേട്ട് ഞാനവന്റെ വയറ്റിനൊരു കുത്തു വെച്ചു കൊടുത്തു "

എന്നെ നീ കളിയാക്കൊന്നും വേണ്ട....എന്നെ കെട്ടാൻ ഇവിടെ ആളുകൾ ക്യൂ നിക്കും.. കാണണോ നിനക്ക്...?" "ഹാ കാണണം..." എന്നവൻ ഒരു കൂസലുമില്ലാതെ പറയുന്നത് കേട്ട് ഞാനവനെ ഒന്ന് തുറിച്ചു നോക്കി... ഇങ്ങനെയൊക്കെ പറഞ്ഞാൽ അവൻ ഇടയിൽ കയറി കച്ചറ ഉണ്ടാകുമെന്ന് വിജാരിച്ചു.. ഇതിപ്പോ എനിക്ക് തന്നെ പാര ആകുമെന്നാ തോന്നുന്നെ.. "അങ്ങനെയിപ്പോ എന്റെ ഹാൻഡ്സം ഉമ്മച്ചനെ ഡൈവോയ്സാക്കി എനിക്ക് വേറെ ഒരുത്തനെയും കെട്ടേണ്ട..." "ഓ.. ഇപ്പൊ അങ്ങനെയായോ.. നേരത്തെ എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും.. എന്നിട്ടിപ്പോ എന്തായി...!!എനിക്കറിയാടീ ഭാര്യേ.. നിനക്കും ഞാനും എനിക്ക് നീയും ഇല്ലാതെ പറ്റില്ലെന്ന് ..പിന്നെന്തിനാ വെറുതെ ഷോ ഇറക്കുന്നെ.." എന്നവൻ ചെവിയിൽ രഹസ്യ മായി പറഞ്ഞ് ആരും കാണാതെ കവിളിൽ അമർത്തി ചുംബിച്ചതും ഞാനൊന്ന് അവനെ നോക്കി ചുമ്മാ എന്ന മട്ടിൽ തോളുപൊക്കി സൈറ്റടിച്ച് കൊടുത്ത് എല്ലാവരിലേക്കും നോട്ടം തെറ്റിച്ചു നിന്നു.. "എൻഗേജ്‌മെന്റ് ആൾറെഡി കഴിഞ്ഞ സ്ഥിതിക്ക് നിക്കാഹും മേരേജ് ഫൻഷനും ഈ മാർച്ച് ലാസ്റ്റോ അല്ലേൽ ഏപ്രിൽ ഫസ്റ്റോ ഫിക്സ് ചെയ്യാം..എന്തു പറയുന്നു ..?"

ഖാസിം അങ്കിളും ചാച്ചിമ്മയും തറവാട്ടിൽ ആയത് കൊണ്ട് റോഷന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പൂർണ ഉത്തരവാദിത്യമുള്ള ഉപ്പ തന്നെ മുന്നോട്ടിറക്കി എല്ലാവരും കേൾക്കെ ഇങ്ങനെ ചോദിച്ചപ്പോ ആർക്കും അതിനൊരു തടസ്സം പറയാൻ ഉണ്ടായിരുന്നില്ല "റോഷാ നിന്റെ അഭിപ്രായമെന്താ..?" ഉപ്പ റോഷനെ നോക്കി ചോദിച്ചപ്പോ അവൻ എല്ലാവരെയുമൊന്ന് നോക്കിയിട്ട് ഉപ്പാനെ നോക്കി "എനിക്ക് പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ല... എന്നാണെങ്കിലും എനിക്ക് മേരേജ് ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി..." എന്നവൻ പറയേണ്ട താമസം ഹാൾ മൊത്തം കൂട്ട ചിരി മുഴങ്ങി... ആലിയാണെങ്കിൽ അയ്യേ എന്ന മട്ടിൽ റോഷനെ നോക്കുന്നുണ്ട്... ഞാൻ അവരെ രണ്ടു പേരെയും മാറി മാറി നോക്കി ഒന്ന് ചിരിച്ചു "ഞങ്ങൾക്കും എന്ന് ആക്കിയാലും കുഴപ്പമില്ല.. നിങ്ങൾക്ക് പറ്റുന്ന ഒരു ദിവസം കണ്ടെത്തി ഞങ്ങളെ അറിയിച്ചാൽ മതി..." മൂത്താപ്പ ഉപ്പാനോടായി പറഞ്ഞതും നമ്മളെ ഉപ്പച്ചി അത് തന്നെയാണ് നല്ലതെന്ന് പറഞ്ഞ് ഉപ്പനെ നോക്കിയപ്പോ ഉപ്പ അതിനൊന്ന് മൂളി കൊടുത്തു "ഹാ..എന്നാ അങ്ങനെയാവട്ടെ... നല്ലൊരു ദിവസം കണ്ടെത്തിയിട്ട് വിവരം നിങ്ങളെ അറിയിക്കാം..എന്തായാലും മാർച്ച് ലാസ്റ്റിന്റെയും ഏപ്രിൽ ഫസ്റ്റിന്റെയും ഇടയിൽ തന്നെ മേരേജ് നടത്താം..അല്ലെങ്കിൽ റോഷന് ഇരിപ്പുറക്കില്ല..." ഉപ്പ അവസാന തീരുമാനമെന്നോണം ഇത് പറഞ്ഞിട്ട് ലാസ്റ്റ് റോഷനെയിട്ട് വാരാനും മറന്നില്ല...

ഉപ്പാന്റെ പറച്ചിൽ കേട്ട് അവനൊന്ന് എല്ലാരെയും നോക്കി ഇളിച്ചു കൊടുത്തു അതോടെ കൂടെ അവിടെ മേരേജ് ചർച്ച നിർത്തി വെച്ചു നാട്ടു ചർച്ച തുടങ്ങിയതും ഞാൻ ചുളുവിൽ ഐഷുനോട് സംസാരിച്ചു നിൽക്കുന്ന ആലിയുടെ അടുത്തേക്ക് പോയി അവളുടെ നടുപ്പുറം നോക്കി ഒന്നങ്ങോട്ട് കൊടുത്തു "ഹൂ ..എന്താടി കുരുട്ടെ..." എന്റെ കയ്യിൽ നിന്ന് പ്രതീക്ഷിക്കാത്ത അടി ആയത് കൊണ്ടു തന്നെ അവൾക്ക് നല്ലോം വേദനിച്ചിട്ടുണ്ടെന്ന് പുറം ഉഴിഞ്ഞുള്ള അവളുടെ നാഗവല്ലി ലുക്കിൽ തന്നെ മനസ്സിലാകുന്നുണ്ട് "അതെന്നെ എനിക്കും നിന്നോട് ചോദിക്കാനുള്ളത്.. എന്താ നിനക്ക്...?നിനക്കെന്താടി വിളിച്ചിട്ട് ഫോണ് എടുക്കാത്തെ.. ഇന്നലെയും മിനിഞ്ഞാന്നും എത്ര തവണ വിളിച്ചിട്ടുണ്ടെന്ന് അറിയോ ..?" "ഹീ..അത് ഞാനും റോഷനും ഈ കഴിഞ്ഞ രണ്ടു ദിവസങ്ങൾ ഈ നാട് മുഴുവൻ പ്രണയിച്ചു നടക്കായിരുന്നു..." ഇല്ലാത്ത നാണം മുഖത്തു വരുത്തി അവൾ പറയുന്നത് കേട്ട് ഞാനവളെ ഒന്ന് അടിമുടി വീക്ഷിച്ചു "അതറിഞ്ഞിട്ടു തന്നെയാ ഞാൻ നിന്നോടിത് ചോദിച്ചതും... എന്നാലും നിനക്കെന്താടി ഫോണെടുത്താൽ ..?ഔട്ടോഫ്‌ കവറേജ് ഏരിയയിൽ വല്ലതുമല്ലല്ലോ നിങ്ങൾ പ്രണയിച്ചു നടക്കുന്നത്..."

"പ്രണയിച്ചു നടക്കുമ്പോൾ ആരുടെയും ശല്യമുണ്ടാകരുതെന്ന് കരുതിയിട്ടാ ഞാൻ ഫോണ് സ്വിച്ച് ഓഫ് ആക്കി വെച്ചിരുന്നത്.. സത്യത്തിൽ നീയന്തിനാ വിളിച്ചത്...?" എന്നവൾ പുരികം പൊക്കി ചോദിക്കുന്നത് കേട്ട് ഇതുവരെ ഫോണ് അറ്റൻഡ് ചെയ്യാത്തവൾ ഇനിയത് അറിയേണ്ട എന്ന് അവളെ നോക്കി മനസ്സിൽ പറഞ്ഞിട്ട് എന്നെയും ആലിയെയും മാറി മാറി നോക്കുന്ന ഐഷുനെയും കൊണ്ട് ഉമ്മമാരൊക്കെ ഇരുന്ന് സൊള്ളുന്ന ലിവിങ് റൂമിലേക്ക് ചെന്ന് അവരോട് കത്തി അടിച്ചിരുന്നു "ഐറു,,ഇശൂൻ്റെ ഓഫീസ് റൂമിൽ എന്റെയൊരു മെഡിക്കൽ റിപ്പോർട്ട് ഉണ്ടാകും അതൊന്ന് എടുത്തോണ്ട് വാ..." സോഫയിൽ വയറും താങ്ങി പിടിച്ചു ഇരിക്കുന്ന ലാമിത്ത എന്നോടിത് പറഞ്ഞതും ഞാനതിനൊന്ന് മൂളി കൊടുത്തു ലിവിങ് റൂമിൽ നിന്ന് പോരാൻ നിക്കെയാണ് ഞാനുമുണ്ടെന്ന് പറഞ്ഞ് ആലി എന്റെ പിന്നലെ കൂടിയത്.. അതെന്തിനാണെന്ന് സ്റ്റയർ കയറി ഗസ്റ്റ് ഹാളിൽ ആരേയോ കാത്തു നിക്കുന്ന റോഷനെ കണ്ടപ്പോഴാ മനസ്സിലായത്.. അവന്റെ അടുത്തു എത്തിയപ്പോ തന്നെ എന്റെ കൂടെ ബ്ലാ ബ്ലാ ബ്ലാ പറഞ്ഞു വന്ന പെണ്ണ് പെട്ടന്ന് സൈലന്റായി എന്നെ നോക്കിയിട്ട് റോഷന്റെ അടുത്തേക്ക് പോയത് കണ്ട് ഞാനവളെ ഒന്ന് കണ്ണുഴിഞ്ഞു രണ്ടാളുടെയും ചുറ്റികളിയൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് എന്ന് ഡബിൾ മീനിങ്ങിൽ ഞാനവരെ രണ്ടാളെയും ഒന്ന് അമർത്തി അടിമുടി നോക്കിയിട്ട് ഓഫീസ് റൂമിലേക്ക് നടന്നു

അവിടെ എത്തിയപ്പോ ടേബിളിന്റെ മുകളിലൊന്നും റിപ്പോർട്ട് കാണാതെ വന്നിട്ട് ഞാൻ ഡ്രോയർ തുറന്ന് അതിൽ കയ്യിട്ടു പരതിയപ്പോഴാ എന്തോ എന്റെ കയ്യിൽ തടഞ്ഞത്... അതു കാരണം ഞാനത് ഡ്രോയറിൽ നിന്നും എടുത്ത് നോക്കിയപ്പോ ഒരു എൻവെലപ്പ് പോലെയുള്ള സാധനമായിരുന്നു അത് അതിനെ എവിടെയോ മുമ്പൊരിക്കൽ കണ്ടിട്ടുള്ളത് പോലെ തോന്നിയിട്ട് ഞാനൊന്ന് ഇരുത്തി ചിന്തിച്ചു നോക്കിയപ്പോഴാ പെട്ടന്ന് ലാമിത്താന്റെ ബേബി ഷവർ സെറിമണിക്ക് ഏതോ ഒരാൾ ഇങ്ങനെയൊരു എൻവെലപ്പ് ഇശുന് കൊടുത്തതൊക്കെ ഓർമ വന്നതും ഞാനൊന്ന് നെറ്റി ചുളിച്ചു അതിലേക്ക് തന്നെ നോക്കി നിന്നു അന്ന് ഇശുനോട് ഈ എൻവെലപ്പിൽ എന്താണെന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞത് ഇതിലൊരു ഫോട്ടോ ആണെന്നാണ്.. ആരുടെ ഫോട്ടോ ആണെന്ന് അവൻ പറഞ്ഞതുമില്ല.. അതോണ്ട് തന്നെ അത് ആരാണെന്ന് അറിയുവാനുള്ള ആകാംഷ കൊണ്ട് ഞാനാ എൻവെലപ്പ് തിരിച്ചു പിടിച്ചു അതു തുറക്കാൻ നിക്കുമ്പോഴാ പെട്ടന്ന് എൻവെലപ്പിന്റെ മുകളിലുള്ള പേരിലേക്ക് ഒരു ഞെട്ടലോടെ ഞാൻ നോക്കിയത് "IMAM QURAISHI..." .. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story