QUEEN OF KALIPPAN: ഭാഗം 113

queen of kalippan

രചന: Devil Quinn

ഇമാം ഖുറൈശി..ഈ പേര്..?ഈ പേര് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ..?പക്ഷെ എവിടെയാണെന്ന് ഒരു ഓർമ കിട്ടുന്നില്ല.. കുറെ ഞാൻ തലപ്പുകഞ്ഞു ആലോചിച്ചിട്ടും എവിടെ വെച്ചാണ് ആ പേര് കേട്ടതെന്ന് ഓർമ കിട്ടാത്തത് കൊണ്ട് ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാ പെട്ടന്ന് ഇതിനകത്തുള്ള ഫോട്ടോയുടെ ഓർമ വന്നത് ... സത്യം പറഞ്ഞാൽ അപ്പോഴാണ് ഞാനി എൻവെലപ്പ് എന്തിന് വേണ്ടിയാ എടുത്തതെന്നുള്ള ബോധം വന്നത് തന്നെ.. എന്തായാലും കൂടുതൽ ചിന്തിച്ചു നിൽക്കാൻ വയ്യാത്തത് കൊണ്ടും അയാളുടെ മുഖം കാണാനുള്ള തിടുക്കം കൊണ്ടും ആദ്യമേ പൊട്ടിച്ചു വെച്ച എൻവെലപ്പിന്റെ ഹോളിലൂടെ പതിയെ ഊതി അതിന്റെ അകത്തേക്ക് കൈ കടത്തി അതിൽ നിന്നും എൻവെലപ്പിനെ വലിച്ചെടുത്തു.. അന്നേരം ഇതുവരെ ഇല്ലാത്ത ഒരു നെഞ്ചിടിപ്പ് എന്നിൽ ഉയർന്നു പൊങ്ങിയതും ഫോട്ടോയിൽ ആരായിരിക്കും എന്ന ആകാംഷയോടെ നിർത്താതെ മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തെ കൂട്ടു പിടിച്ച് കയ്യിലേക്ക് നോട്ടം തെറ്റിച്ചപ്പോ ഫോട്ടോ ഉള്ളം കയ്യിൽ മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു.. അതോണ്ട് തന്നെ ഞാനാ ഫോട്ടോ മറിച്ചു പിടിച്ചു ഹൃദയ മിടിപ്പോടെ ഫോട്ടോയിലേക്ക് നോക്കുന്നതിനു മുമ്പ് തന്നെ ആരോ എന്റെ കൈയിൽ നിന്നത് തട്ടി പറിച്ചു വാങ്ങിയതിനോടൊപ്പം ഓഫീസ് റൂം മുഴുവൻ മുഴങ്ങി കേൾക്കെ ഒരു അലർച്ചയായിരുന്നു.. "What are the hell are you doing..?"

ചുമരുകൾക്കിടയിൽ തട്ടി തെറിച്ചു ചെവിയിലേക്ക് തുളഞ്ഞു കയറും വിധമുള്ള ഗാമ്പീര്യം നിറഞ്ഞ മൂർച്ചയേറിയ സ്വരം കേട്ട് അതാരാണെന്ന് അറിയാൻ എനിക്ക് ഒരു സെക്കന്റ് പോലും ആവിശ്യമില്ലായിരുന്നത് കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്ന് പതിയെ പിറകിലേക്ക് തിരിഞ്ഞു നോക്കി... പ്രതീക്ഷിച്ച പോലെ ഇശു എന്നെ ദഹിപ്പിക്കാൻ പാകമെന്നോണം വലിഞ്ഞു മുറുകിയ ദേഷ്യത്തോടെ നോക്കുന്നത് കണ്ടിട്ട് പേടിച്ചു കൊണ്ട് ഞാനൊരു പടി പിറകിലേക്ക് വേച്ചു പോയി ടേബിളിൽ മുട്ടി നിന്നതും എന്റെ കണ്ണപ്പോഴും ഇശുന്‍റെ മുഷ്ട്ടി ചുരുട്ടി പിടിച്ച കൈക്കുള്ളിൽ ഞെരിഞ്ഞമർത്തുന്ന ഫോട്ടോയിലേക്കായിരുന്നു... "What are you doing here..?എന്തിനാ ഡ്രോയറിൽ കിടന്ന ഈ എൻവെലപ്പ് നീ എടുത്തത്..?ആനാവശ്യമായി ഇവിടെക്ക് കയറി വന്നു ഓരോന്നിൽ തലയിടരുതെന്ന് നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുള്ളതല്ലേ..?അല്ലേന്ന്..?" ദേഷ്യത്തോടെ എന്റെ നേർക്ക് കുരച്ചു ചാടി കുത്തുന്ന കണ്ണുകളോടെ എന്നെ നോക്കി കൊണ്ട് ചോദിക്കുന്നത് കേട്ട് ഞാൻ പേടിച്ചു അവനെ ഇമ ചിമ്മാതെ നോക്കി കൊണ്ട് തൊണ്ടയിലേക്ക് ഒരിറ്റ് ഉമിനീരിറക്കി.. "അ..അത് ഇശുച്ചാ..."

"Enough aira..ന്യായീകരണങ്ങൾ എനിക്ക് ആവശ്യമില്ല... I say yes or no.." എന്നവൻ കടുകട്ടിയോടെ എന്റെ മുട്ടുകയ്യിൽ പിടിച്ചമർത്തി അവന്റെ അടുത്തേക്ക് വലിച്ചു കൊണ്ട് ചോദിച്ചതും ഞാനൊരു പാവ കണക്കെ അവന്റെ രണ്ടിഞ്ച് വ്യത്യാസത്തിൽ അകന്നു നിന്നെങ്കിലും അവന്റെ ദേഷ്യം പിടിച്ച മുഖത്തേക്ക് നോക്കാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട് ഞാൻ തല താഴ്ത്തി പിടിച്ചു തലയാട്ടി കൊടുത്തു... "Yes.." "പിന്നെന്തിന് നീയിത് എടുത്തു..?" "ലാമിത്താന്റെ മെഡിക്കൽ റിപ്പോർട്ട് ആണെന്നു വിചാരിച്ചാ ഞാനിത് എടുത്തത്.." "എന്നിട്ടിത് മെഡിക്കൽ റിപ്പോർട്ടല്ലെന്ന് കണ്ടപ്പോ നീയെന്തു കൊണ്ട് ഈ എൻവെലപ്പ് തിരികെ വച്ചില്ല...?" ഞാൻ പറഞ്ഞതിന് മറു ചോദ്യമായി അവനിത് പുരികം പൊക്കി കലിപ്പോടെ ചോദിച്ചപ്പോ എന്തു മറുപടി കൊടുക്കുമെന്ന് എനിക്കൊരു നിശ്ചയവും ഇല്ലായിരുന്നു.. "ഈ ഫോട്ടോയിലുള്ള ആൾ ആരാണെന്ന് നിനക്കറിയോ..?എങ്ങനെയുള്ളതാണെന്ന് അറിയോ..?എവിടുത്തെ ആളാണെന്ന് അറിയോ..? അയാളുടെ ഉദ്ദേശം എന്താണെന്ന് അറിയോ..?എന്തിന് വേണ്ടിയാണ് ഇതെനിക്ക് തന്നതെന്ന് അറിയോ..?ഇല്ല ..അറിയില്ല.. നിനക്കൊന്നും അറിയില്ല..ഒന്നും.."

കയ്യിലുള്ള ഫോട്ടോയിൽ ദേഷ്യത്തോടെ ഞെരിച്ചമർത്തി അവൻ ഓരോന്നായി ചോദിക്കുന്നത് കേട്ട് അവൻ ഇമാം ഖുറൈശി എന്നയാളെ എത്രമാത്രം വെറുക്കുന്നുണ്ടെന്ന് മനസ്സിലായെങ്കിലും അതിന്റെ റീസെൻ എന്താണെന്ന് അറിയാത്തത് കൊണ്ട് ഞാനൊരു പേടിയോടെ അവനെ തന്നെ ഉറ്റുനോക്കി നിന്നു.. 'ഇത്രയധിക്കം അവൻ ദേഷ്യപ്പെടണമെങ്കിൽ ആരായിരിക്കും അയാൾ..?' എന്നൊരു ചോദ്യം മൈഡിലൂടെ ആളി കത്തി വന്നപ്പോഴേക്കും ഇശു എന്റെ മുട്ടുകയ്യിൽ കുത്തി പിടിച്ച കൈ ആഞ്ഞു വിട്ടതും അന്നേരം കൈ വേദനിച്ചിട്ട് ഞാൻ കണ്ണിറുക്കി അടച്ചു തുറന്ന് അവനെ നോക്കിയപ്പോ അവൻ പല്ലിറുമ്പി കൊണ്ട് എന്റെ നേർക്ക് കുത്തുന്ന കണ്ണുകളോടെ കൂർപ്പിച്ചു നോക്കി അവിടുന്ന് ഇറങ്ങി പോയി.... അവൻ്റെയാ നോട്ടവും പോക്കും എന്റെ മനസ്സിനെ നന്നായി വേദനിപ്പിച്ചത് കാരണം ഞാനവനെ പിറകിൽ നിന്ന് കുറെ വിളിച്ചു നോക്കിയെങ്കിലും അവനതൊന്നും മൈൻഡ് ചെയ്യാതെ ഓഫീസ് റൂമിൽ നിന്ന് ഇറങ്ങി പോയി ദേഷ്യത്തോടെ ഡോർ വലിച്ചടിച്ചതും ഞാൻ ഞെട്ടികൊണ്ട് ഡോറിലേക്ക് നോട്ടം തെറ്റിച്ചു നിന്നു..

അവന്റെ ഓരോ വാക്കിൽ തന്നെ അവനെന്തു മാത്രം ദേഷ്യമുണ്ടെന്നു മനസ്സിലായെങ്കിലും അവന്റെ ഒടുക്കത്തെ ദേഷ്യം കാരണവും എന്നോട് കയർത്തു സംസാരിച്ചതൊക്കെ ആലോചിച്ചപ്പോ അറിയാതെ സങ്കടം തൊണ്ടയിൽ കുടുങ്ങി കണ്ണിൽ നിന്നെല്ലാം വെള്ളം ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു.. ദേഷ്യത്തോടെയുള്ള അവന്റെ നോട്ടം വരെ എന്നെ കൊല്ലാതെ കൊല്ലുന്നത് കൊണ്ട് സെക്കന്റുകൾ വേഗത്തിൽ കണ്ണിൽ കുമിഞ്ഞു കൂടിയ വെള്ളമെല്ലാം ഒരു നീർച്ചാൽ പോലെ കവിളിലൂടെ ഒഴുകിയതും ഞാൻ വിതുമ്പി കൊണ്ട് അവിടെയുള്ള ചെയറിൽ ചെന്നിരുന്ന് തല താഴ്ത്തി പിടിച്ചു തേങ്ങി കരഞ്ഞു... അപ്പോഴും എന്റെ മൈഡിലൂടെ ഓടി കളിച്ചിരുന്നത് ഓരോയൊരു ചോദ്യമായിരുന്നു..ആരായിരിക്കും അയാൾ..? "ഐറുമ്മാ.." തലയും താഴ്ത്തി ചുണ്ടുകൾ വിതുമ്പി കൊണ്ട് ഓരോന്ന് ആലോചിച്ചു പോകെ പെട്ടന്ന് ഐഷുട്ടിയുടെ ശബ്ദം ചെവിയിൽ കേട്ടതും ഞാൻ ഒരു തരം ഞെട്ടലോടെ അവളുടെ ഒച്ച കേട്ട സ്ഥലത്തേക്ക് നോക്കിയപ്പോഴുണ്ട് അവൾ ഡോറിന്റെ അടുത്തു നിന്ന് എന്നെ നോക്കുന്നു... എന്റെ മുഖം കണ്ടിട്ടുള്ള നോട്ടമാണെന്ന് മനസ്സിലായപ്പോ ഞാൻ കരഞ്ഞു കലങ്ങിയ കണ്ണെല്ലാം അമർത്തി തുടച്ചു ചെറു പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്തു അവളെ നോക്കിയപ്പോഴേക്കും അവളെന്റെ തൊട്ടു മുമ്പിൽ എത്തിയിരുന്നു...

"എന്തിനാ എന്റെ ഐറുമ്മ കരയുന്നെ..? ഇശുച്ചൻ ചീത്ത പറഞ്ഞോ..?" ചുണ്ട് ചുളുക്കി കൊണ്ട് അവൾ നിഷ്കളങ്കതയോടെ ചോദിക്കുന്നത് കേട്ട് ഞാൻ ഇല്ല എന്ന മട്ടിൽ തലയാട്ടി അവളെ എന്റെ അടുത്തേക്ക് വലിച്ചു നിർത്തി... "ഐറുമ്മ കരഞ്ഞിട്ടൊന്നും ഇല്ലല്ലോ.." "അല്ല..ഐറുമ്മ കള്ളം പറയാ.. ഐറുമ്മാന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടതാ.." "ഇല്ലെന്നെ.. നിനക്ക് വെറുതെ തോന്നിയതായിരിക്കും..." അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ ചിരിച്ചോണ്ട് അവളോട് പറഞ്ഞപ്പോ അവൾ ചുണ്ട് ചുളുക്കി തലകുലുക്കി കാണിച്ചു ... "ഉറപ്പായിട്ടും കരഞ്ഞില്ലല്ലോ..?" എന്നവൾ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി മുഖം ചുളുക്കി ചോദിച്ചപ്പോ ഉള്ളിൽ പൊട്ടി വരാൻ വെമ്പുന്ന സങ്കടമുണ്ടെങ്കിലും ഞാനത് പുറത്തേക്ക് വരാതിരിക്കാൻ വേണ്ടി ചുണ്ട് രണ്ടും കൂട്ടി പിടിച്ചു സങ്കടമെല്ലാം ചെറു പുഞ്ചിരിയിൽ ഒതുക്കി വെച്ചു ഇല്ലെന്ന മട്ടിൽ തലയാട്ടി കൊടുത്തു... "എന്നാ വാ.. ഐറുമ്മാന്റെ ഉമ്മച്ചിയൊക്കെ പോകാൻ നിക്കുവാ..." എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞത് കേട്ട് ഞാനതിനൊന്ന് തലയാട്ടി കൊടുത്ത് ചെയറിൽ നിന്നും എഴുനേറ്റ് ഐഷുന്റെ കുഞ്ഞി കയ്യിൽ പിടിച്ചു ഡൗണ് ഫ്ലോറിലേക്ക് നടന്നു.. താഴെ ഹാളിൽ എത്തിയപ്പോ തന്നെ എന്റെ കണ്ണ് അവിടെമാകെ ഓടി നടന്നെങ്കിലും ഞാനുദ്ദേശിച്ച മുഖം അവിടെയൊന്നും കാണാതിരുന്നത് കൊണ്ട് തെല്ലൊരു സങ്കടം വന്നെങ്കിലും പോകാൻ നിക്കുന്ന ഉമ്മച്ചിയുടെ മുമ്പിൽ പുഞ്ചിരിച്ചു യാത്രയാക്കേണ്ടത് എന്റെ ആവിശ്യമായതിനാൽ ഞാനതെല്ലാം ഉള്ളിൽ തന്നെ അടക്കി വെച്ചു ഉമ്മച്ചിന്റെ അടുത്തേക്ക് പോയി...

"ഐറു.. ഞങ്ങൾ ഇറങ്ങാണ് ട്ടോ.." ഉപ്പച്ചി എന്റെ തലയിലൂടെ പതിയെ തടവി തന്ന് ഇങ്ങനെ പറഞ്ഞതും ഞാൻ അതിനൊന്ന് തലയാട്ടി കൊടുത്ത് മൂപ്പരെ അരയിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു വിട്ടു നിന്നു ഉമ്മിയെയും പോയി കെട്ടിപിടിച്ചു.. ഉമ്മച്ചിയെ കുറച്ചു ടൈറ്റായി കെട്ടിപിടിച്ച് കാരണം ഉമ്മച്ചിക്ക് എന്തോ ഡൗട്ട് അടിച്ചിട്ട് എന്റെ തലയിലൂടെ ഉഴിഞ്ഞു കൊണ്ട് 'എന്താ ഐറു നിനക്കെന്തെങ്കിലും സങ്കടം ഉണ്ടോ..?' എന്നെന്റെ പെരുമാറ്റം കണ്ട് ചോദിച്ചതും ഞാൻ കീഴ്ചുണ്ട് കടിച്ചു പിടിച്ച് ഉള്ളിലെ സങ്കടം കടിച്ചു പിടിച്ചു നിന്നിട്ട് ഉമ്മച്ചിക്ക് പുഞ്ചിരിച്ചു തലയാട്ടി കൊടുത്ത് ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും അതിന് മറുപടി എന്നോണം ഉമ്മച്ചിയൊന്ന് അമർത്തി മൂളി .. അങ്ങനെ എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങിയപ്പോ ആലി എൻ്റെയടുത്തേക്ക് പോവാണെന്ന് പറഞ്ഞു വന്നതും എന്റെ ഒരു കാര്യവും ഇതുവരെ അവളിൽ നിന്ന് മറച്ചു വെക്കാത്തത് കൊണ്ടു തന്നെ ഞാൻ പാടുപെട്ട് ഹാ എന്ന പറഞ്ഞു തലയാട്ടി കൊടുത്തു കൃത്രിമ പുഞ്ചിരി സമ്മാനിച്ചു കൊടുത്തു അവരെ യാത്രയാക്കി... അവരെല്ലാം പോയപ്പോൾ ഞാൻ എന്തോ ആലോചിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോഴാ പെട്ടന്ന് ഞാനാരയോ കൂട്ടി മുട്ടിയത്...

അത് കാരണം ഞാനൊന്ന് ഞെട്ടി തരിച്ചു മുന്നിലേക്ക് നോക്കിയപ്പോ റോഷൻ നെറ്റി ഉഴിഞ്ഞു നിൽക്കുന്നത് കണ്ട് ഞാൻ കൂടുതലൊന്നും പറയാതെ സോറി മാത്രം പറഞ്ഞ് അവിടെ നിന്നും എന്തൊക്കെയോ ആലോചിച്ചു കൂട്ടി നടന്നു.. മൈൻഡിൽ മൊത്തം ഇശു, ഇശു, ഇശു... അത്രക്കും ഞാനവനിൽ അഡിക്ടായി ...അതോണ്ട് തന്നെയായിരിക്കും അവന്റെയൊരു ചെറിയ വാക്കുകൾ പോലും എന്നെ കൊല്ലാതെ കൊല്ലുന്നത്...അവന്റെ അവോയ്‌ഡിങ് എന്നെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ അളന്നു നോക്കാൻ കഴിയുന്നില്ല... ഓരോന്ന് ആലോചിച്ചു കൂട്ടി നടന്ന് റൂമിനു മുമ്പിൽ എത്തിയതും ഇശു ഇവിടെ തന്നെയുണ്ടെന്ന് മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയമെനിക്ക് വിളിച്ചോതി തന്നതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നിട്ട് ഹാഡിലിൽ പിടിച്ചു തിരിച്ച് ഡോർ തുറന്നപ്പോ തന്നെ എന്റെ കണ്ണുകൾ ആദ്യം ചെന്നുടക്കിയത് സോഫയിൽ എനിക്ക് പുറം തിരിഞ്ഞായി കിടക്കുന്ന ഇശുച്ചനിലേക്കായിരുന്നു...കൂടെ സ്‌മൈൽ ബോളിൽ അവൻ പിടി മുറുക്കിയും അഴച്ചും ദേഷ്യം കണ്ട്രോൾ ചെയ്തു നിക്കുന്നത് കണ്ട് പതിയെ എന്റെ കാലുകൾ മുന്നോട്ട് ചലിച്ചു... ഓരോ അടി മുന്നോട്ട് നടക്കുമ്പോഴും ഹൃദയം വല്ലാതെ എന്റെ ചെവിയിലേക്ക് മുഴങ്ങി കേൾക്കും വിധം മിടിക്കുന്നുണ്ട്...

എന്നാലും ഞാൻ മുന്നോട്ട് ചലിച്ചു പോകെയാണ് പെട്ടന്ന് ഇശുന്റെ കയ്യിലുള്ള സ്‌മൈൽ ബോൾ അവൻ എങ്ങോട്ടോ ഉന്നം വെച്ച് എറിഞ്ഞത്... അന്നേരം തന്നെ ടീ പോയിന്മേലിലുള്ള ഫ്ളവർ പോട്ട് നിലത്തേക്ക് ആഞ്ഞു വീണു ചില്ലുകൾ ചിന്നഭിന്നമായതും ഞാനതിലേക്ക് ഒരു പകപ്പോടെ നോക്കി നിന്ന് ഇശൂനെ നോക്കാൻ നിന്നപ്പോഴേക്കും അവൻ സോഫയിൽ നിന്ന് ആഞ്ഞെഴുനേറ്റ് ദേശ്യത്തോടെ അവിടുന്ന് ഇറങ്ങി പോയിരുന്നു... 🌸💜🌸 'ഇമാം ഖുറൈശി ' ആ പേര് കേൾക്കുമ്പോൾ തന്നെ എവിടുന്നാ എനിക്ക് ദേഷ്യം ഇരച്ചു കയറുന്നതെന്നു പോലും അറിയില്ല...ഈ ലോകത്ത് ഞാനേറ്റവും കൂടുതൽ വെറുക്കുന്ന ഒരാളുണ്ടെങ്കിൽ അതവനാണ്.. ഇന്നിപ്പോ ഞാൻ ഐറയുടെ നേർക്ക് കയർത്തു സംസാരിക്കാൻ കാരണവും അവൻ തന്നെയാണ്... 'അതികം നീ നെകളിക്കേണ്ട മിസ്റ്റർ ഇമാം ഖുറൈശി...ഈ വിജയ അഹങ്കാരമൊക്കെ പരാജയത്തിന്റെ മുന്നോടിയായി കണ്ടാൽ മതി.. അഹങ്കരിക്കുന്നവർക്ക് അധഃപതനം ഉറപ്പാണ്..നീ ചെയ്ത ഓരോ പ്രവൃത്തിയും ഇപ്പോഴും എന്റെ ഹൃദയത്തിൽ തറച്ചു നിൽക്കുന്നുണ്ട്...അതിന്റെ വേദനയൊന്നും നിനക്കറിയില്ലല്ലോ...

നീ എന്നാണോ ഇവിടേക്ക് കാലു കുത്തുന്നത് അന്നു ഞാൻ എല്ലാതും എണ്ണി എണ്ണി തന്നെ നിന്നോട് ഞാൻ പകരം ചോദിച്ചിരിക്കും..." ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യവും പകയൊക്കെ കാരണം ഞാൻ പല്ലുകൾക്കിടയിൽ ദേഷ്യെത്ത കടിച്ചമർത്തി ടെറസ്സിന്റെ കൈ വരയിൽ പിടി മുറുക്കി ഏതോ കൊങ്ങിലേക്ക് നോട്ടം തെറ്റിച്ചു നിക്കുമ്പോഴാ എന്റെ സൈഡിലായി ആരോ വന്നു നിൽക്കുന്ന പോലെ തോന്നിയത്.. അതാരാണെന്ന് നോക്കാനൊന്നും എനിക്ക് തീരെ മൂഡ് ഇല്ലാത്തത് കൊണ്ട് ഞാനാ നിർത്തം തുടർന്നു... "പിന്നെയും നിങ്ങൾ ഉടക്കിയോ..?" പതിഞ്ഞ സ്വരത്തിൽ റോഷനെന്നോട് ചോദിക്കുന്നത് കേട്ട് ഞാൻ കൂടുതൽ കൈവരയിൽ പിടി മുറുക്കി ഇരുട്ടിലേക്ക് നോക്കി നിന്നു... "ആ fu**ing റാസ്കൽ കാരണം അവളോടെനിക്ക് ഉടക്കേണ്ടി വന്നു..." എന്നു പറഞ്ഞ് ഞാൻ ദേഷ്യത്തോടെ പല്ലിറുമ്പി കൊണ്ട് കണ്ണുകളടച്ചു ദേഷ്യം കണ്ട്രോൾ ചെയ്തു നിന്നു... "ഇനിയും ഇതെല്ലാം അവളിൽ നിന്നും മറച്ചു വെക്കണോ..?!" ദേഷ്യത്താൽ കൈവരയിൽ പിടി മുറുക്കുന്ന എന്റെ കയ്യിനു മുകളിൽ അവൻ കൈ വെച്ചു എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ എനിക്കെന്തു പറയണമെന്ന് ഒരു ധാരണയും ഇല്ലായിരുന്നു.. കാരണം മൈൻഡിലെപ്പോഴും ചോദ്യ ചിന്മമായി കിടക്കുന്ന ഒരു ചോദ്യമായിരുന്നു ഇത്.. എന്നാലും അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കേണ്ടേ എന്നു വിചാരിച്ചു ഞാനൊന്ന് ശ്വാസം എടുത്തു വിട്ട് മുന്നിലേക്ക് നോക്കി നിന്നു...

"ഇനിയും മറച്ചു വെക്കേണ്ട ഒരു ആവശ്യവുമില്ല..അവളെല്ലാം അറിയും..ഞാൻ പറയാതെ തന്നെ അവളത് അറിഞ്ഞോളും..അതത്ര വിദൂരമല്ല.." ചിലതെല്ലാം മുൻകൂട്ടി കണ്ട് ഞാൻ കൂടുതലൊന്നും പറയാൻ നിക്കാതെ അവിടുന്ന് ഇറങ്ങി റൂമിലേക്ക് ചെന്നപ്പോൾ ഐറ തലയും താഴ്ത്തി ബെഡിൽ ഇരിക്കുന്നതാണ് കണ്ടത്... എന്റെ മൂഡ് ശെരി അല്ലാത്തത് കൊണ്ടു തന്നെ അവളെ പോയി ആശ്വസിപ്പിക്കാനൊന്നും തോന്നാത്തത് കൊണ്ട് ഞാൻ ബെഡിൽ ചെന്ന് കിടന്നു നെറ്റിക്കു മുകളിൽ കൈവെച്ചു ഓരോന്ന് ആലോചിച്ചിരുന്നു.. അന്നേരം ഐറയെ വാക്കു കൊണ്ട് വേദനിപ്പിച്ചതിൽ നന്നേ കുറ്റബോധവും അതിനിരട്ടി വിഷമം തോന്നിയപ്പോ ഞാൻ നെറ്റിയിൽ നിന്ന് കൈകൾ മാറ്റി കൊണ്ട് തല തിരിച്ചു എന്റെ വലതു ഭാഗത്തേക്ക് നോക്കിയതും അവൾ നിറഞ്ഞു തൂവിയ കണ്ണുകൾ അമർത്തി തുടച്ചു ബെഡിന്റെ ഒരറ്റത്തായി ചുണ്ടു കൂടി കിടക്കുന്നത് കണ്ട് എന്റെ മനസ്സിലേക്ക് പെട്ടന്ന് ഓടി വന്നത് എന്നും ഇശുച്ചാ എന്നു വിളിച്ചു എന്റെ നെഞ്ചിൽ പറ്റി പിടിച്ചു കിടക്കുന്ന ഐറയെയാണ്... എന്നും ചിരിയോടെ എന്റെ നെഞ്ചിൽ കിടക്കുന്ന അവളുടെ സാമീപ്യം ഇന്നില്ലാത്തത് കൊണ്ടു തന്നെ ചങ്കെല്ലാം ഇടറുന്ന പോലെയുണ്ട്.. അതോണ്ട് തന്നെ അവളെ നോക്കി 'ഐറ' എന്നു വിളിച്ചു എന്റെ അടുത്തേക്ക് ചേർത്തു കിടത്താൻ ഹൃദയം വെമ്പൽ കൊള്ളുന്നുണ്ടെങ്കിലും എന്തോ എനിക്കതിനു സാധിച്ചില്ല.. 🌸💜🌸

അവന്റെ വായിൽ നിന്ന് 'ഐറ' എന്നൊരു വിളി,ഒരൊറ്റ വിളി ഞാൻ ആശിച്ചെങ്കിലും അതുണ്ടായില്ല.. അതെന്നെ വല്ലാതെ നോവിച്ചെങ്കിലും ഞാനത് പുറത്തു പ്രെകടമാക്കാതെ സങ്കടമെല്ലാം കടിച്ചു പിടിച്ചു കിടന്നു.. എന്നും അവന്റെ നെഞ്ചിൽ തല ചാഴ്ച്ചു കിടന്നിട്ടാണെന്നു തോന്നുന്നു എത്രതന്നെ ഉറങ്ങാൻ ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല..അതു കാരണം ഞാൻ പതിയെ ഇശുന്റെ ഭാഗത്തേക്ക് തല ചെരിച്ചു നോക്കിയപ്പോ അവൻ എനിക്ക് മുഖാമുഖമായി കണ്ണുകടച്ചു കിടക്കുന്നതാണ് കണ്ടത്.. അവൻ്റെയാ നിഷ്‌കളങ്കമായി കിടക്കുന്ന മുഖം കണ്ട് പെട്ടന്ന് എൻ്റെയുള്ളിലെ സങ്കടമെല്ലാം അലിഞ്ഞില്ലാതെയായി പകരം ഒരു പുഞ്ചിരി വിരിഞ്ഞതും ഞാൻ പോലും അറിയാതെ അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു എന്റെ തൊട്ടു മുമ്പിലുള്ള അവന്റെ മുഖത്തേക്ക് നോട്ടം തെറ്റിച്ചു..എന്നിട്ട് മുഖം പൊക്കി അവന്റെ നെറ്റിയിലേക്ക് നോക്കിയിട്ട് നെറ്റിയിൽ ചാഞ്ഞു കിടക്കുന്ന മുടിയെല്ലാം പതിയെ സൈഡിലേക്ക് കോതി മാറ്റി കൊണ്ട് അവന്റെ നെറ്റിയിൽ പതിയെ ചുണ്ടമർത്തി ചുംബിച്ചിട്ട് അവനെ തന്നെ നോക്കി കിടന്നു...

അവനെന്നെ എത്ര മാത്രം ശകാരിച്ചാലും കയർത്തു സംസാരിച്ചാലും അതിനൊരു വ്യക്തമായ കാരണം ഉണ്ടാകുമെന്ന് മനസ്സിൽ നിന്നാരോ വിളിച്ചു കൂവിയതും ഞാനവന്റെ മുഖത്തേക്ക് ഒരിക്കൽ കൂടെ നോട്ടം തെറ്റിച്ചു അവനിൽ നിന്ന് വിട്ടു കിടക്കാൻ ഒരുക്കിയപ്പോഴേക്കും പെട്ടന്ന് ഇശു അവനിലേക്ക് തന്നെ എന്നെ ചേർത്തു പിടിച്ചു എല്ലുകൾ പൊടിയും വിധം കെട്ടിപിടിച്ചതും ഞാനൊരു ആളലോടെ അവന്റെ ഷോൾഡറിൽ കൈ വെച്ചു അവനെ തന്നെ മിഴിച്ചു നോക്കി... "I'm sorry.." കൂടുതൽ ചോദിക്കാനോ പറയാനോ നിക്കാതെ എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ടവൻ നെറ്റിയിൽ അമർത്തി ചുംബിച്ചു ഇത്രമാത്രം പറഞ്ഞ് എന്നെ വീണ്ടും ഇറുകെ കെട്ടിപിടിച്ചതും ഞാനും കൂടുതലൊന്നും മറുത്ത് ചോദിക്കാൻ നിക്കാതെ അവനെയും കെട്ടിപിടിച്ചു കിടന്നു... 🌸💜🌸 "ആലി..നിനക്ക് ഇശുനേയും ഐറുനേയും കുറിച്ചെന്താ പറയാനുള്ളത്.. അവരെ പറ്റിയുള്ള നിന്റെ അഭിപ്രായമെന്താ..?" സിറ്റിയിലെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണം കിട്ടുന്ന ഒരു റെസ്റ്റോറന്റായ 'പിങ്കി വേ' യിലെ കപ്പിൾസ് പ്ലെസായ ചുറ്റിനും പുല്ലിനാൽ അലങ്കരിച്ച ഒരു മരത്തിനു ചുവടെയായി രണ്ടു റൗണ്ട് ടേബിളും അതിനു ഓപ്പോസിറ്റായി രണ്ടു ചെയറിലുമായി ഇരിക്കുന്ന റോഷനും ആലിയും ഫുഡ് ഓർഡർ ചെയ്ത് ഒന്നും രണ്ടും പറഞ്ഞിരിക്കുന്ന നേരത്ത് റോഷൻ ഇടയിൽ കയറി ഇങ്ങനെ ചോദിച്ചപ്പോ ആലി ഒന്നും രണ്ടു നിമിഷം എന്തോ ആലോചിച്ചു ഒന്ന് പുഞ്ചിരി തൂകി...

"Hot..sexy..cute..perfect and romantic couples..ഞാൻ കണ്ടതിൽ വെച്ച് നല്ല മനപൊരുത്തം ഉള്ള കപ്പിൾസായിരിക്കും അവർ ഇരുവരും.." "Definitly..ഒരു പക്ഷെ ഒരു രാത്രിക്കപ്പുറം പിണങ്ങി ഇരിക്കാൻ കഴിയാത്ത ഒരു ഹൃദയമുള്ളവരും അവർ തന്നെയായിരിക്കും..." റോഷൻ ചെറു പുഞ്ചിരിയോടെ പറയുന്നത് കേട്ട് ആലിയുടെ ചുണ്ടിലുമൊരു പുഞ്ചിരി വിരിഞ്ഞു ..അതു കാരണം അവൾ സൈഡിലേക്ക് നോട്ടം തെറ്റിച്ചപ്പോ സൈഡിലുള്ള ഇരിപ്പിടത്തിൽ കൈകോർത്തു പിടിച്ചു ഇശൂൻ്റെ ശൗൽഡറിൽ തല വെച്ചു കിടക്കുന്ന ഐറയെ കണ്ടതും അവൾ അവരെ ഇമ ചിമ്മാതെ നോക്കി നിന്നു.. ഇതേസമയം ഐറയുടെ വിരലുകൾക്കിടയിലൂടെ കൈ കോർത്തു പിടിച്ചു ഇരിക്കുന്ന ഇശു അവളെ തന്നിലേക്ക് വലിച്ചതും പെട്ടന്നായത് കൊണ്ട് ഐറ ഒരു ഞെട്ടലോടെ അവന്റെ അടുത്തേക്ക് അവളുടെ മുഖം വേച്ചു പോയതും കൃത്യം ഇശുവിന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു... എന്നിട്ടവൻ ഒരു കള്ളച്ചിരിയോടെ സൈറ്റടിച്ചു കൊണ്ട് ഐറയെ നോക്കിയതും അവൾ ചെറു പുഞ്ചിരിയോടെ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു വിട്ടു നിൽക്കുന്നതിന് മുമ്പ് തന്നെ ഇശു അവളുടെ ചുണ്ടുകളെ അവന്റെ ചുണ്ടിനാൽ മുഴുവനും പൊതിഞ്ഞു പിടിച്ച് നുണഞ്ഞു കൊണ്ട് ചുണ്ടുകളെ മോചിതായാക്കി... "എന്താ ഇശുച്ചാ...?" പ്ലബ്ലിക് പ്ലെസ് ആണെന്നുള്ള ഒരു ചിന്തയും ഇല്ലാതെ അവൻ ചുംബിച്ചത് കണ്ട് അവളൊരു ഞെട്ടലോടെ അവന്റെ കയ്യിൽ പിച്ചി വലിച്ചു ചോദിക്കുന്നത് കേട്ട് അവൻ വീണ്ടും അവളുടെ ചുണ്ടുകളെ നുണഞ്ഞു വിട്ടു.. "Every action has an equal and opposite reaction.." .. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story