QUEEN OF KALIPPAN: ഭാഗം 115

queen of kalippan

രചന: Devil Quinn

അവനും ഞാനുമൊപ്പമുള്ള ഓരോ ഓർമകളും ഒരു ചിത്രം കണക്കെ കണ്മുന്നിലൂടെ മിന്നിമറഞ്ഞു പോയത് കാരണം ഹൃദയമെല്ലാം നുറുങ്ങി വേദനിക്കാൻ തുടങ്ങിയപ്പോഴാ പെട്ടന്ന് എന്തോ ഓർത്ത പോലെ ഞാൻ കണ്ണുകൾ വലിച്ചു തുറന്ന് ബെഡിൽ നിന്നും പിടഞ്ഞെണീറ്റത്... അപ്പോഴും ചെവിയിൽ ടിവിയിലെ ബ്രെക്കിങ് ന്യൂസ് മുഴങ്ങി കേട്ടുകൊണ്ടിരുന്നതും ഞാനൊരു പകപ്പോടെ ചുറ്റുമൊന്ന് നിരീക്ഷിച്ച് തലയിൽ കൈവെച്ചിരുന്നു ... ഒരു മിനിറ്റ് വേണ്ടി വന്നു ഞാൻ നേരത്തെ കണ്ടതെല്ലാം വെറും ദുസ്വപ്നമാണെന്ന് തിരിച്ചറിയാൻ.. പക്ഷെ അപ്പോഴും ജാസിയുടെ മരണവാർത്ത ചെവിയിൽ നിർത്താതെ മുഴങ്ങുന്നത് കൊണ്ട് ഞാനപ്പോഴും എന്നിൽ പിടി കൂടിയ ഷോക്ക് വിട്ടു മാറാതെ നിർവികാരത്തോടെ ഇരുന്നു.. തനിക്ക് ചുറ്റുമെന്താ നടക്കുന്നതെന്ന് പോലും അറിയാതെ ഏതോ ഒരുതരം മന്തപ്പിൽ ഇരിക്കുമ്പോഴാ ജാസിയെ ആദ്യം കണ്ടതു മുതൽ മുംബൈയിൽ വെച്ച് അവനെ പോലീസുകാരെല്ലാം ചേർന്ന് ജീപ്പിലേക്ക് വലിച്ചിടുന്ന വരെയുള്ള കാര്യങ്ങളെല്ലാം ഒരു മിന്നായം പോലെ മനസ്സിലേക്ക് കുത്തി കയറി വന്നത്... അന്നേരം ജാസിയുടെ 'ജെസാ' എന്ന വിളി കാതിൽ ഉറച്ച ശബ്ദത്തിൽ അലയടിച്ചതും ഒരു നിമിഷം കൊണ്ട് എന്റെ ചുണ്ടുകൾ വിതുമ്പി കണ്ണിലെല്ലാം വെള്ളം ഉരുണ്ടു കൂടി കവിളിലൂടെ ഒഴുകി കൊണ്ടിരുന്നു...

അവനെ കുറിച്ചു ചിന്തിക്കുന്തോറും നിർത്താതെ കവിളിലൂടെ വെള്ളം ഒലിച്ചിറങ്ങിയതും എന്റെ തേങ്ങൽ ഓരോ മൂലയിലും തട്ടി എന്റെ ചെവിയിലേക്ക് തന്നെ മുഴങ്ങി കേട്ടു കൊണ്ടിരുന്നു... 🌸💜🌸 "ഇശുച്ചാ.." റൂമിലേക്ക് കയറിയ ഉടനെ ഞാൻ കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു കൊടുങ്ങാറ്റ് പോലെ എന്റെ നേർക്ക് പാഞ്ഞു വന്ന ഐറയിലേക്കായിരുന്നു.. എന്താണ് കാര്യമെന്ന് ചിന്തിക്കാൻ പോലും ഇടതരാതെ അവൾ ഇടിച്ചു കയറി എന്റെ നെഞ്ചിലേക്ക് ആഞ്ഞു വീണതും അപ്രതീക്ഷിതമായതുകൊണ്ട് ഞാനൊന്ന് അന്താളിച്ചു പിറകിലേക്ക് ഒരടി വേച്ചു പോയി ഒരു പകപ്പോടെ ഐറയെ തന്നെ നോക്കി നിന്നു... "ഐറാ.." എന്റെ നെഞ്ചിലായി മുഖം പൂയ്ത്തി പൊട്ടി കരയുന്ന ഐറയെ കണ്ട് ഞാനിങ്ങനെ പതിഞ്ഞ സ്വരത്തിൽ അവളിലേക്ക് മുഖം താഴ്ത്തി വിളിച്ചെങ്കിലും അവൾ ഒന്നുക്കൂടെ എന്നിലേക്ക് ഒട്ടി നിന്നിട്ട് കരഞ്ഞു കൊണ്ടിരുന്നു... "Aira..What happend..?നീയിങ്ങനെ കരയാതെ കാര്യം പറ..അനാവശ്യമായി നീയിങ്ങനെ കരയരുതെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ..അതുകൊണ്ട് നീ കരച്ചിൽ നിർത്തി എന്നോട് എന്താ ഉണ്ടായതെന്ന് പറ.."

അവളുടെ തലയിലൂടെ പതിയെ വിരലോടിച്ചു അവളെ സമാധാനിപ്പിച്ചു ചോദിച്ചതും അവളപ്പോഴും എന്നിൽ നിന്ന് ഒരുതരി പോലും വിട്ടു നിൽക്കാതെ കരഞ്ഞിരിക്കുന്നത് കണ്ട് ഞാനവളെ മൂർത്താവിൽ അമർത്തി ചുംബിച്ചു അവളുടെ തലയിൽ പതിയെ തലോടി.. ഇത്രമാത്രം അവൾ കരയാൻ കാര്യമായി എന്തോ ഇവിടെ സംഭവിച്ചിട്ടുണ്ട്..അല്ലാതെ അനാവിശ്യമായി ഐറ ഇന്നേ വരെ കരഞ്ഞിട്ടില്ല.. "നീ വല്ല ദുസ്വപ്നവും കണ്ടോ..?" മനസ്സിൽ വന്ന ചോദ്യം അതേപടി അവൾക്കു മുമ്പിൽ ചോദിക്കുമ്പോൾ ഒരുനിമിഷം അവൾ കരച്ചിലൊന്ന് അടക്കി പിടിച്ചു തേങ്ങി കൊണ്ട് എന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി എന്നെ നോക്കി...അവളുടെ ഉള്ളിലെ സങ്കടങ്ങളെല്ലാം കണ്ണീരിലൂടെ പുറത്തേക്ക് വിട്ടത് കൊണ്ടാണെന്ന് തോന്നുന്നു മുഖമെല്ലാം നന്നേ വശം കെട്ടീട്ടുണ്ട്... "എന്താ നീ കണ്ടത്..?" അവളുടെ നോട്ടത്തിൽ നിന്നുതന്നെ അവൾ ദുസ്വപ്നം കണ്ടതാണെന് വ്യക്തമായത് കൊണ്ട് അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ അമർത്തി തുടച്ചു മാറ്റി ചോദിച്ചപ്പോ അവൾ വിതുമ്പുന്ന ചുണ്ടുകളെ കൂട്ടു പിടിച്ചു എന്നെ നോക്കി കണ്ണ് നിറച്ചു..

"എ..എന്റെ.. ജാസി..അവ.. അവൻ.." ബാക്കി പറയുന്നതിന് മുമ്പ് തന്നെ അവൾ പൊട്ടികരഞ്ഞോണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞതും അവളെന്താ കണ്ടതെന്ന് ഏകദേശ ധാരണ കിട്ടിയത് കൊണ്ട് ഞാനൊന്ന് കണ്ണടച്ചു തുറന്ന് അവളിലേക്ക് നോട്ടം തെറ്റിച്ചു.. "നിന്റെ ജാസിക്ക് ഒരു കുഴപ്പവും ഇല്ല.. He is okkay now..വേണ്ടാത്ത കാര്യങ്ങൾ ചിന്തിച്ച് മൈൻഡ് ഡള്ളാക്കാൻ നിക്കേണ്ട..കണ്ടതെല്ലാം വെറും ദുസ്വപ്നമല്ലേ ..സോ അതിനെ അതിന്റെ വഴിക്ക് വിട്ടു കള.." 🌸💜🌸 എന്നൊക്കെ പറഞ്ഞ് ഇശു എന്നെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ടേലും എന്തുകൊണ്ടോ എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു കവിഞ്ഞൊഴുകി.. ഓരോ നിമിഷം കഴിയുമ്പോഴും കണ്ട ദുസ്വപ്‍നം ഏറെ ആഴത്തിൽ ഹൃദയത്തെ കീറി മുറിക്കുന്ന പോലെ..സങ്കടം കൊണ്ട് തൊണ്ടയിൽ ആരോ പിടി മുറുക്കുന്ന വേദനയുണ്ട്..കൈകാലുകളെല്ലാം തളർന്നു പോകുന്ന പോലെ.. കണ്ടതെല്ലാം ദുസ്വപ്നമാണെന്നുള്ള സത്യത്തെ മനസ്സിന് പറഞ്ഞു പഠിപ്പിക്കാൻ എത്ര ശ്രെമിച്ചിട്ടും കഴിയുന്നില്ല.. എന്റെ ജാസിയെ ഒരു നോക്ക് കാണുവാൻ ഹൃദയം നന്നേ തുടിച്ചു കൊണ്ടിരുന്നെങ്കിലും ജാസിയുടെ അവസ്ഥ ഓർത്തപ്പോ ഇതിനൊക്കെ കാരണക്കാരി ഞാനാണല്ലോ എന്ന ചിന്തയിൽ ഞാനന്നെ തന്നെ സ്വയം പഴിച്ചു കൊണ്ടിരുന്നു...

"എന്തു നീജയാണ് ഞാൻ.. ഒരു തെറ്റും ചെയ്യാത്ത എന്റെ ജാസിയെ ഞാൻ കാരണമാണ് അവനവിടെ എല്ലാവരുടെയും ആട്ടും തുപ്പും കേട്ട് സഹിച്ചു ജീവിക്കുന്നത്.. എല്ലാത്തിനും കാരണം ഞാനൊറ്റ ഒരുത്തി.. സൽമാന്റെ കാൽച്ചുവട്ടിൽ അതും എന്റെ പേര് പറഞ്ഞു കൊണ്ട് എന്റെ ജാസിയെ അവൻ മാനസികമായി വേദനിപ്പിക്കുന്നതിന് കാരണവും ഞാൻ തന്നെയാണ്...ഒരു പ്രാണിയെ പോലും നോവിക്കാത്തവനാണ് ചെയ്യാത്ത തെറ്റിന് സെൻട്രൽ ജയിലിൽ പോയി കിടക്കുന്നത്.. അതും ഞാൻ കാരണം.. എല്ലാം ഞാൻ കാരണം.. എന്തിനാ ജാസി നീയവിടെ അടിമപ്പെട്ട് ജീവിക്കുന്നത്.. നിനക്ക് പകരം ഞാൻ പോവാം അവിടേക്ക്.. ഇനിയും നിന്നെ എല്ലാവരുടെയും കാൽച്ചുവട്ടിലിട്ട് ഞെരിച്ചമർത്താൻ ഞാനിനി സമ്മതിക്കില്ല.." എനിക്ക് എന്നോട് തന്നെ തോന്നുന്നത് അറപ്പാണോ ദേഷ്യമാണോ ഇനി വേറെ വല്ലതുമാണോ എന്നൊന്നും അറിയില്ലെങ്കിലും ഞാൻ എന്നെ തന്നെ സ്വയം കുറ്റപ്പെടുത്തി ആരോടെന്നില്ലാതെ നിറഞ്ഞു തൂവുന്ന കണ്ണുനീരിനെയും വിറക്കുന്ന ചുണ്ടുകളെയും കൂട്ട് പിടിച്ചു തേങ്ങി കൊണ്ട് ഓരോന്ന് പറഞ്ഞു പോകെയാണ് ഇശു എന്റെ ചുണ്ടുകൾക്ക് മീതെ അവന്റെ ചൂണ്ടു വിരൽ വെച്ചു തടഞ്ഞത്...

"Don't speak bad about yourself..ഒരിക്കൽ പോലും നീ നിന്നെ തന്നെ കുറ്റപ്പെടുത്തരുത് ഐറ.. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു.. അതിനെ കുറിച്ചു ആലോചിച്ചിരുന്നാൽ പിന്നെ അതിനെ സമയം കിട്ടൂ.. സോ ഇനിയും നീ നിന്നെ കുറിച്ചു ബേഡായി ചിന്തിക്കേണ്ട.. അതിന്റെ ഒരാവശ്യവുമില്ല.. ഇവിടെ അവൻ കാരണമോ നീ കാരണമോ അല്ല ഇങ്ങനെയൊക്കെ സംഭവിച്ചത്..ആദ്യം ആ ചിന്ത നിന്നിൽ നിന്നും മാറ്റണം.. ജാസി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എന്നേക്കാൾ നന്നായി നിനക്ക് തന്നെ അറിയാം.. പിന്നെയെന്തിനാ നീ വേണ്ടാത്തത് പറഞ്ഞ് സ്വയം കുറ്റപ്പെടുത്തുന്നെ..!!സോ ബി കൂൾ.. അവനെ വൈകാതെ ജാമ്യതിൽ നിന്നുമിറക്കും..കുറച്ചു കോംപ്ലിക്കേറ്റഡാണ് അവന്റെ കേസ്..എന്നാലും അവൻക്ക് ജാമ്യം കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുണ്ട്.." ഈ പ്രതീക്ഷയുടെ പുറത്താണ് ഞാനീ കണ്ട രണ്ടു വർഷവും അവനു വേണ്ടി കാത്തിരിക്കുന്നത്.. എന്നെങ്കിലുമൊരു ദിവസം അവനെൻ്റെ മുമ്പിൽ വരുമെന്നുള്ള പ്രതീക്ഷയിൽ.. അതും എന്റെ പഴയ ജാസിയായി.. പക്ഷെ ഇപ്പോൾ ഈ ദുസ്വപ്‍നം കണ്ടത് മുതൽ ഉള്ളിലെന്തോ ഒരു ഭയാനകമായ തീ ആളി കത്തുന്ന പോലെ..സൽമാൻ കാരണം എന്റെ ജാസിക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ളൊരു ഭയം..

ഞാനീ അടുത്തു കണ്ട സ്വപ്നമെല്ലാം യാഥാർത്ഥ്യമായിട്ടുണ്ട്..അതേപോലെ ഇതും അങ്ങനെയെല്ലാം സംഭവിക്കുമോ..? നോ.. ഒന്നും സംഭവിക്കില്ല.. ഒന്നും സംഭവിക്കാൻ ഞാനനുവദിക്കില്ല.. ചുണ്ടുകൾ രണ്ടും കൂട്ടി പിടിച്ചു മനസ്സിലിങ്ങനെ മൊഴിഞ്ഞു ഞാൻ പതിയെ ഇശുന്റെ നെഞ്ചിൽ നിന്ന് മാറി നിന്നു അവന്റെ മുഖത്തേക്ക് നോക്കി... "എനിക്ക് ജാസിയെ ഒന്ന് കാണാൻ പറ്റോ..?കാണാൻ പറ്റില്ലെങ്കിലും കാൾ ചെയ്‌തെങ്കിലും എനിക്കവന്റെ ശബ്ദമൊന്ന് കേൾക്കാൻ സാധിക്കുമോ.. പ്ലീസ്...?" ഒരു അഗ്നിപർവതം കണക്കെ പൊട്ടി വരാൻ വെമ്പുന്ന സങ്കടത്തെ ഉള്ളിൽ തന്നെ അടക്കിപിടിച്ചു നിറ മിഴികളോടെ അവന്റെ മുഖത്തേക്ക് നോക്കി ഇടറിയ സ്വരത്തോടെ ചോദിച്ചെങ്കിലും അവന്റെ അടുത്തു നിന്ന് കിട്ടിയത് ഒരു ദയനീയമായ നോട്ടമായിരുന്നു..അതെന്റെ പ്രതീക്ഷയെ തല്ലി കൊടുത്താൻ സമയമായതിനാൽ ഇതുവരെ പാടു പെട്ടു പിടിച്ചു നിർത്തിയ സങ്കടമെല്ലാം ശരവേഗത്തിൽ കണ്ണിലേക്ക് പടർന്നു കയറിയതിനാൽ ഒരുനിമിഷം കൊണ്ട് കണ്ണിലെല്ലാം വെള്ളം ഉരുണ്ടു കൂടിയിട്ട്‌ കവിളിലൂടെ നിറഞ്ഞൊഴുകി... "പ്ലീസ് ഒരു തവണ.. ഒരൊറ്റ തവണയെങ്കിലും നിന്റെ ഫ്രണ്ട് ഡിജെപി എബ്രഹാം മുഖേന എനിക്കൊന്ന് ജാസിയെ വിളിച്ചു തന്നാൽ മാത്രം മതി.. അവന്റെ സ്വരം കേൾക്കാനുള്ള കൊതി കൊണ്ടാ..പ്ലീസ് ഇശുച്ചാ.. പറ്റില്ല എന്ന് പറയല്ലേ..

അത്രക്ക് അവന്റെ സ്വരം കേൾക്കാൻ ..." ബാക്കി പറയുന്നതിനു മുന്നെ ചങ്കെല്ലാം ഇടറിയിട്ട് കുത്തി വേദനിക്കാൻ തുടങ്ങിയതും നിറഞ്ഞു നിൽക്കുന്ന കണ്ണുനീർ ഒഴുകി പോവാൻ വേണ്ടി കണ്ണുകൾ പതിയെ അടച്ചു തുറക്കും മുമ്പെ കണ്ണുനീരെല്ലാം ശക്തിയിൽ നിലം പതിച്ചിരുന്നു.. അപ്പോഴും ഞാനതൊന്നും ഒട്ടും ഗൗനിക്കാൻ നിക്കാതെ ഒരു പ്രതീക്ഷ കണക്കെ ഇശൂൻ്റെ മുഖത്തേക്ക് നോക്കിയപ്പോ അവൾ നെറ്റിയിൽ കൈവെച്ചുഴിഞ്ഞ് എന്തോ ചിന്തിച്ചിട്ട് ആ നോട്ടം എന്റെ നിറഞ്ഞു കവിഞ്ഞ മിഴികളിലേക്ക് കൊണ്ടു വന്നു... 🌸💜🌸 അവളുടെ നിറമിഴികളോടെയുള്ള നോട്ടം കണ്ട് എന്തു പറയണമെന്ന് എനിക്കൊരു നിശ്ചയവും ഇല്ലായിരുന്നു.. ഈ ഈവനിംഗ് ടൈമിലായിരിക്കും സൽമാൻ കൂടുതൽ സമയം ജാസിയെ ചുറ്റി പറ്റി നടക്കുന്നത്.. അവൻ കൂടെ ഉള്ളിടത്തോളം എബ്രഹാം മുഖേന ജാസിയെ സ്വരം ഐറക്കു കേൾക്കാൻ സാധിക്കില്ല..പക്ഷെ അവളുടെ സങ്കടം ഓർക്കുമ്പോൾ അവളോട് എന്തു പറയണമെന്നും അറിയുന്നില്ല.. "ഐറാ..നിനക്കറിയില്ലേ അവിടെ സൽമാനുള്ള കാര്യം.. പിന്നെങ്ങനെ ജാസിയെ വിളിക്കും..? വിളിച്ചാൽ തന്നെ നീ കേൾക്കുന്നത് ജാസിയുടെ സ്വരമായിരിക്കില്ല സൽമാന്റേതായിരിക്കും.."

അവളുടെ കണ്ണുനീർ അമർത്തി തുടച്ചോണ്ട് ഞാനിങ്ങനെ അവളുടെ കണ്ണിലേക്ക് നോട്ടം തെറ്റിച്ചു പറഞ്ഞത് കേട്ട് അവളൊരു നിമിഷം എന്റെ കണ്ണിലേക്ക് തന്നെ വിടാതെ നോക്കിയിട്ട് പെട്ടന്ന് അവളൊരു പടി പിറകിലേക്ക് വേച്ചു നിന്ന് എനിക്ക് പുറം തിരിഞ്ഞു മാറി നിന്നിട്ട് കണ്ണിറുക്കി അടച്ചു നിന്നു.. "Are you okay..?" പെട്ടന്നുള്ള അവളുടെ പ്രവർത്തി കണ്ട് ഞാനവളുടെ പിറകിൽ പോയി നിന്നിട്ട് പുരികം ചുളുക്കി ഇത് ചോദിച്ചതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു തുറന്ന് എന്നെ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി നൽകി.. "Yes.. I'm okey.. Don't irritate me.. pls.." യാചനയോടെയും അതിലുപരി ദേഷ്യത്തോടെയുമാണ് അവളിങ്ങനെ പറഞ്ഞതെങ്കിലും ജാസിയെ കാണാത്തതിലുള്ള സങ്കടമാണ് അവളുടെ ഉള്ളു മുഴുവനെന്ന് അറിയുന്നത് കൊണ്ടു തന്നെ ഞാനവളുടെ മുന്നിലേക്ക് ചെന്നു നിന്ന് തല താഴ്ത്തി ചുണ്ട് കൂട്ടി കടിച്ചു പിടിച്ചു നിൽക്കുന്ന അവളുടെ മുഖം ചൂണ്ടു വിരലിനാൽ ഉയർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു ... എന്നിട്ട് ഒരു ചോദ്യത്തിനോ പറച്ചിലിനോ നിക്കാതെ എല്ലുകൾ പൊടിയും വിധം അവളെ ഞാൻ ഒന്നാകെ വാരി കെട്ടിപിടിച്ചു... എൻ്റെയാ ചേർത്തു പിടിക്കൽ അവളും മനസ്സ് കൊണ്ട് ആഗ്രഹിച്ചത് കൊണ്ടാകണം ഉള്ളിലുള്ള സങ്കടമെല്ലാം സഹിക്കാനാവാതെ അവളെന്റെ നെഞ്ചിലേക്ക് കൂടുതൽ മുഖം ആഴ്ന്നിറക്കി പൊട്ടി കരഞ്ഞത്..

അത്രമേൽ സങ്കടം വരുന്ന നേരങ്ങളിൽ ചേർത്തു പിടിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് എല്ലാവരും ആശിച്ചു പോകാറില്ലേ..അതുകൊണ്ട് തന്നെ അവളുടെ സങ്കടം തീരുന്നത് വരെ ഞാനവളെ ചേർത്ത പിടിച്ചു നിന്നു.. "ഇശുച്ചാ..എനിക്ക് പേടിയാവുന്നു.. ഞാൻ കണ്ട എല്ലാ സ്വപ്നങ്ങളും ബലിക്കുന്നുണ്ട്...ചിലപ്പോ ഇതും അങ്ങനെ സംഭവിക്കോ..?" കുറച്ചു നേരത്തെ കരച്ചിലിനൊടുവിൽ കരഞ്ഞു കലങ്ങിയ ചുമന്ന കണ്ണുകളോടെ അവളെന്റെ നെഞ്ചിൽ നിന്നും മുഖം പൊക്കാതെ തന്നെ ഇങ്ങനെ ചോദിച്ചതും അവളുടെ ഉള്ളിലെ ഭയം എത്രത്തോളം ഉണ്ടെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് ഞാനവളെ തലയിൽ അമർത്തി ചുണ്ട് ചേർത്ത് അവളെ എന്നിൽ നിന്നും വിട്ട് നിർത്തി പോക്കറ്റിൽ നിന്നും ഫോണെടുത്തു ഓണ് ചെയ്തു.. അന്നേരം വാൾപേപ്പറിലുള്ള എന്റെയും ഐറയുടെയും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന മുഖത്തേക്ക് ഒന്ന് ഇമ ചിമ്മാതെ ഒരു നിമിഷം നോക്കിയിട്ട് കോണ്ടാക്ട് ലിസ്റ്റിൽ പോയി എബ്രഹാമിന്റെ നമ്പർ എടുത്ത് അതിലേക്ക് കാൾ ചെയ്തു സ്പീക്കറിലിട്ടു... ഇതെല്ലാം നിരീക്ഷിച്ചു നിൽക്കുന്ന ഐറ ഒരു ചെറിയ പ്രതീക്ഷയാൽ കണ്ണെല്ലാം പുറം കയ്യോണ്ട് അമർത്തി തുടച്ചു ഫോണിലേക്ക് തന്നെ നോട്ടം തെറ്റിച്ചു നിന്നു..

"എബ്രഹാം ..ജാസി നിന്റെ അടുത്തുണ്ടോ...?" മറു തലക്കൽ കാൾ എടുത്തപാടെ ഒരു ഹെലോ പോലും ചോദിക്കാനുള്ള സാവകാശം കൊടുക്കാതെ ഞാനിങ്ങനെ ചോദിച്ചതും എന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് എബ്രഹാം സംശയാസ്പദം നെറ്റി ചുളിച്ചു... "No..!!അവനേയും കൂട്ടി സൽമാൻ പുറം ഭാഗത്തൂടെ പോകുന്നത് കണ്ടായിരുന്നു..എന്താടാ..വല്ല പ്രശ്നവും ഉണ്ടോ..?!" "ഏയ്.. പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല..ഐറക്ക് ജാസിയുടെ ശബ്ദമൊന്ന് കേൾക്കണമെന്നു പറഞ്ഞു.. നിന്റെ കൂടെ അവനും ഉണ്ടെങ്കിൽ അവനൊന്ന് ഫോണ് കൊടുത്ത് ഐറക്കു അവന്റെ ശബ്ദം കേൾക്കാനായിരുന്നു.." "സൽമാൻ ഇവിടെ ഉള്ളപ്പോ എന്തായാലും ജാസിയെ ഒറ്റക്ക് കിട്ടില്ല..നൈറ്റ് ഡ്യുട്ടി ഇന്നവന്ക്ക് ഇല്ലാത്തത് കൊണ്ട് നൈറ്റിൽ ജാസിയെ തനിയെ കിട്ടും..ആ സമയം ജാസിയെ കൊണ്ടു തന്നെ ഐറയെ വിളിപ്പിക്കാം.." എന്നവൻ പറഞ്ഞത് കേട്ടിട്ട് ഞാൻ ഐറയെ നോക്കിയപ്പോ അവളെന്റെ മുഖത്തേക്ക് നോക്കി ചെറു പുഞ്ചിരിയോടെ നിൽക്കുവാണ്.. അതിന് ഞാനൊന്ന് കണ്ണുകളടച്ചു തുറന്ന് പുഞ്ചിരിച്ചു കൊടുത്ത് സ്പീക്കർ മോഡ് ഓഫ് ചെയ്ത് ഫോണ് ചെവിയോടടുപിച്ചു അവിടുന്ന് മാറി നിന്നു ... "നിന്റെ കണ്ണെപ്പോഴും ജാസിയെ കൂടെ തന്നെ വേണം..

ഒരു കാരണവശാലും സൽമാൻ ജാസിയുടെ മേലിൽ തൊടാൻ പോലും അനുവദിച്ചു കൂടാ..ജാസിയുടെ ജാമ്യം കുറച്ചു കോംപ്ലീക്കേറ്റഡ് ആണെങ്കിൽ പോലും അവൻ എന്നെന്നേക്കുമായി സെൻട്രൽ ജയിൽ വിട്ടു വരുമെന്നുള്ള കാര്യത്തിൽ എനിക്ക് നല്ല വിശ്വാസമുണ്ട്.. പക്ഷെ സൽമാൻ അക്കാര്യത്തിൽ നല്ല പേടിയുണ്ട്.. ജാസി ജെയിൽ നിന്ന് റീലീസാകുന്നത് തന്റെ തോൽവിയാണ് അതെന്ന് അവൻ സ്വയം വിശ്വസിക്കും.. അതു കൊണ്ട് ജാസി അവിടുന്ന് ഇറങ്ങുന്നതിന് മുമ്പ് സൽമാൻ അവനു നേരെ പല അക്രമങ്ങളും ചെയ്തേക്കാം.. സോ ജാസിയെ ഒരിക്കലും എവിടേക്കും തനിയെ വിടരുത്.." "എന്നും എപ്പോഴും എന്റെ കണ്ണ് അവരുടെ രണ്ടുപേരുടെയും കൂടെയുണ്ട്..ഞാനെന്തായാലും നൈറ്റ് വിളിക്കാം.." അതിനൊന്ന് മൂളി കൊടുത്ത് കാൾ എൻഡ് ചെയ്തു തിരിഞ്ഞതും ഐറ ബെഡിൽ ഇരുന്ന് ഫ്ലോറിലേക്ക് കണ്ണെടുക്കാതെ നോക്കി എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നത് കണ്ട് അവളെ അടുത്തേക്ക് പോവാൻ വേണ്ടി നിന്നെങ്കിലും ഇപ്പൊ അവൾക്കൊരു പ്രൈവസി ആവിശ്യമായതിനാൽ അവൾ കുറച്ചു നേരം തനിയെ ഇരിക്കട്ടെ എന്നു കരുതി ഞാനവളെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി... 🌸💜🌸

ഉള്ളിലിപ്പോഴും ചെറിയ തോതിലുള്ള സങ്കടം ഉണ്ടെങ്കിലും അതിലുപരി ഇപ്പൊ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ട് ..ജാസിയെ കൊണ്ടു തന്നെ എന്നെ വിളിപ്പിക്കാം എന്നു എബ്രഹാം പറഞ്ഞപ്പോ എത്രമാത്രം ഉള്ളിൽ അവനെ കുറിച്ചുള്ള സങ്കടമുണ്ടോ അതെല്ലാം ഒരൊറ്റ സെക്കന്റ് കൊണ്ട് മാഞ്ഞു പോയി പകരം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം വന്ന പോലെ.. എല്ലാത്തിനും എന്റെ ഇശുച്ചനോടാണ് നന്ദി പറയേണ്ടത്..എനിക്ക് വേണ്ടി അവനെന്തൊക്കെ ചെയ്യുന്നു.. ഞാനൊന്ന് കരഞ്ഞപ്പോൾ അവനെന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു..അവനാദ്യം ജാസിയെ കാണാനോ അവന്റെ ശബ്ദം കേൾക്കാനോ സൽമാൻ ഉള്ളത് കൊണ്ട് പറ്റില്ല എന്ന് പറഞ്ഞപ്പോഴുള്ള സങ്കടം കൊണ്ടാണ് ഞാനവനോട് കയർത്തു കൊണ്ട് ഇറിറ്റേറ്റ് ചെയ്യല്ലേ എന്ന് ദേഷ്യത്തോടെ പറഞ്ഞത്.. പക്ഷേ അപ്പോഴും അവനെന്റെ മനസ്സ് കണ്ടു ചേർത്തു പിടിച്ചു... അന്നേരം എന്റെ സങ്കടം നൂറിരട്ടി ആയിരുന്നു.. കാരണം ഒന്നേയുള്ളൂ.. എന്നെ ഇത്രക്കും മനസ്സിലാക്കിയ ഒരാളെയല്ലേ എനിക്ക് ലൈഫ് പാർട്ണറായി കിട്ടിയത് എന്നോർത്ത്...

ആ സമയം ഈ ലോകം മുഴുവൻ കേൾക്കെ 'I am the luckiest women..'എന്നുറക്കെ അഹങ്കാരത്തോടെ വിളിച്ചു കൂവണമെന്ന് ഉണ്ടായിരുന്നു.. അതിനു പുറമെ അവൻ എനിക്കു വേണ്ടി എബ്രഹാമിനെ വിളിച്ചു ജാസിയെ കാണണമെന്ന കാര്യം ചോദിച്ചപ്പോ സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞൊഴുകിയതോടൊപ്പം ചുണ്ടിലൊരു പുഞ്ചിരിയും വിരിഞ്ഞിരുന്നു... ജാസിയെ നേരിട്ട് കണ്ടില്ലെങ്കിൽ പോലും അവന്റെ സ്വരമെനിക്ക് കേൾക്കാം എന്നുള്ളതു കൊണ്ട് സന്തോഷം കൊണ്ട് നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ അമർത്തി തുടച്ചു ബെഡിൽ നിന്നും എഴുനേറ്റ് വാഷ് റൂമിൽ പോയി മുഖം വാഷ് ചെയ്തു... തണുത്ത വെള്ളം മുഖത്തു സ്പർശിച്ചപ്പോൾ തന്നെ ഇതുവരെ എന്നെ വേട്ടയാടിയ സങ്കടമെല്ലാം വെള്ളതിനാൽ കൂടെ ഒലിച്ചു പോയതും ഞാൻ ഒരിക്കൽ കൂടെ മുഖത്തു വെള്ളം കൊണ്ട് വാഷ് ചെയ്ത് മുന്നിലുള്ള മിറർ ഗ്ലാസ്സിലേക്ക് നോക്കി... അപ്പോ നേരത്തെ കണ്ട ദുസ്വപ്‍നമെല്ലാം ഒരു മിന്നൽ വേഗത്തിൽ മിറർ ഗ്ലാസിലൂടെ പാഞ്ഞു പോയെങ്കിലും ഞാനത് മനസ്സിൽ നിന്ന് എടുത്തു കളഞ്ഞതിനാൽ കൂടുതൽ അതിനെപ്പറ്റി ചിന്തിക്കാതെ മനസ്സിനെ ഒന്ന് റിലാക്സ് ചെയ്ത് നീട്ടിയൊരു ശ്വാസം എടുത്തു വിട്ട് സൈഡിൽ നിന്നും ഹേങ്ങറിൽ കൊളുത്തിയിട്ട ടർക്കി വലിച്ചൂരി ...

എന്നിട്ട് നനഞ്ഞ മുഖം ടർക്കി വെച്ചു തുടച്ചോണ്ട് വാഷ് റൂമിൽ നിന്നും ഇറങ്ങി വരുമ്പോഴാ ഇശു ഫോണിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തോണ്ടു റൂമിലേക്ക് കയറി വരുന്നത് കണ്ടത്...എന്നെയവൻ ശ്രദ്ധിച്ചിട്ടില്ലാത്തത് കൊണ്ട് ഞാൻ മുഖം തുടച്ചു കഴിഞ്ഞ ടർക്കി ബെഡിലേക്കിട്ട് ഇശൂൻ്റെ അടുത്തേക്ക് പോയി അവനെ പിറകിലൂടെ കെട്ടിപിടിച്ചു പുറത്തു തല ചായ്ച്ചു വെച്ചു... "How are you feeling..? Is everything alright...?" എന്റെ പെട്ടന്നുള്ള കെട്ടിപിടിത്തം കണ്ട് അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ടെന്ന് മനകണ്ണാലെ ഞാൻ കണക്ക് കൂട്ടി നിൽക്കെ അവന്റെ കയ്യിലെ ഫോണ് ടേബിളിൽ വെച്ച് എന്റെ കൈ പിടിച്ചു പിറകിൽ നിന്നും മുന്നിലേക്ക് വലിച്ചിട്ട് എന്റെ കവിളിൽ ഒരു കൈ വെച്ചു ചെറു പുഞ്ചിരിയോടെ അവനിത് ചോദിക്കുന്നത് കേട്ട് ഞാൻ പതിയെ അതെ എന്ന മട്ടിൽ തലയിട്ടി കൊടുത്തു... "ഇനി വല്ല അന്താരാഷ്ട്ര ദുസ്വപ്നവും നീ കണ്ടു എന്നു പറഞ്ഞു മോങ്ങാൻ നിന്നാൽ ചവിട്ടി കൂട്ടി ഞാൻ നിന്നെയൊരു മൂലേക്കെറിയും ..So don't think of anything bad.." കളിയാക്കലോടെയും ഗൗരവമേറിയുമാണ് അവനിത് പറഞ്ഞതെങ്കിലും ഞാനതിന് അനുസരണയുള്ള കുട്ടികളെ പോലെ തലയാട്ടി കൊടുത്തു അവന്റെ നെഞ്ചിൽ തലച്ചായ്ച്ചു കിടന്നു...

"ഐറുമ്മാ..." പെട്ടന്ന് ഇങ്ങനെയൊരു അശരീരി കേട്ട് ഇശുച്ചൻ സൈഡിലേക്ക് നോക്കിയതും ഞാനും ഇശുന്റെ നെഞ്ചിൽ നിന്ന് തല എടുക്കാതെ തന്നെ സൈഡിലേക്ക് തല ചെരിച്ചു ഡോറിന്റെ അടുത്തേക്ക് നോക്കിയപ്പോ റോഷൻ ഞങ്ങളെ കെട്ടിപിടിച്ചുള്ള നിർത്തം ആസ്വദിക്കുന്ന തിരക്കിലാ.. അത് കണ്ടു ഞാൻ ഇശൂൻ്റെ നെഞ്ചിൽ നിന്നും തലപൊക്കാൻ നിന്നെങ്കിലും ഉമ്മച്ചൻ അതിനുസമ്മതിക്കാതെ നമ്മളെ അവന്റെ നെഞ്ചിൽ തന്നെ കിടത്തിയിട്ട് റോഷനെ ഗൗരവത്തോടെ നോക്കിയിട്ട് 'എന്താ..?' എന്ന മട്ടിൽ പുരികം ഉയർത്തിയതും അവൻ ഞങ്ങളെ നോക്കി ഒന്ന് ഇളിച്ചു തന്ന് റൂമിലേക്ക് കയറി വന്നു.. "നിങ്ങളുടെ രണ്ടുപേരുടെയും ക്യൂട്ട്നസ്സോടെയുള്ള നിർത്തം കണ്ട് ഒരു പിക് എടുക്കാത്തത് മോശമല്ലേ.. സോ ..." എന്നവൻ നീട്ടി പറഞ്ഞ് പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഐഫോണ് എടുത്ത് ഓരോ ആംഗിളിൽ പിടിച്ചു അറഞ്ഞം പുറഞ്ഞം പിക് ക്ലിക്ക് ചെയ്യാൻ തുടങ്ങി..ഇതിനൊരു അന്ത്യമില്ലാതെ അവൻ എടുത്തു കൂട്ടുന്നത് കണ്ടു ഇശു 'മതിയെടാ എടുത്തത് ...'എന്നു പറഞ്ഞ് അവനെ നോക്കി പേടിപ്പിച്ചപ്പോ റോഷൻ 'ഒാക്കെ സെറ്റ്..'എന്നു പല്ലിളിച്ചു പറഞ്ഞ് ലാസ്റ്റ് ക്ലിക്കും ക്ലിക്കി ...

"നിന്റെ കലാപരിപാടി കഴിഞ്ഞെങ്കിൽ എന്തിനാ വന്നതെന്ന് പറഞ്ഞിട്ട് പോ.." ഫോണിലേക്ക് തല താഴ്ത്തി അവനെടുത്ത പിക്ക് ഓരോന്ന് നോക്കുന്നിടെ ഇശു അവനു നേരെ തിരിഞ്ഞു കൊണ്ട് ഇങ്ങനെ ചോദിച്ചപ്പോ ഞാൻ ഇശൂൻ്റെ നെഞ്ചിൽ നിന്നും എഴുനേറ്റു റോഷനെ നോക്കിയതും അവൻ ഫോണ് ഓഫാക്കി വെച്ചു.. "ഞാനിപ്പോ വന്നത് ഐറുമ്മാനെ കൊണ്ടു പോവാനാ.." "എന്നെയോ..?" റോഷൻ പറഞ്ഞത് കേട്ടിട്ട് ഞാൻ കണ്ണ് മിഴിച്ചു കൊണ്ട് മറുചോദ്യം അവനു നേരെ തൊടുത്തു വിട്ടപ്പോ അവൻ 'yeah..' എന്നു പറഞ്ഞു തലയാട്ടി... "പർച്ചേസിംഗിന് വേണ്ടി ഞാൻ മാളിലേക്ക് പോവുന്നുണ്ട്..കൂട്ടിന് ഇശൂനെ വിളിച്ചതാണ്.. പക്ഷെ അവൻ കോണ്ഫിറെന്സ് കാൾ ഉണ്ടെന്ന് പറഞ്ഞതു കൊണ്ട് അവൻ വരില്ല.. പിന്നെയുള്ളത് നീയാണ് ..സോ നിന്റെ സ്വീറ്റ് ഹാൻഡ്സം ഭർത്തുവിൻ പ്രോബ്ലം ഇല്ലെങ്കിൽ നീയെന്റെ കൂടെ വരണം.." എന്നവൻ പറഞ്ഞു എന്നെ നോക്കിയിട്ട് ശേഷം ഇശൂനെ നോക്കിയതും ഞാനും അതേപോലെ ഇശൂനെ നോക്കി.. അപ്പോളവൻ മറുത്തൊന്നും പറയാതെ എന്നോട് അവന്റെ കൂടെ പൊയ്ക്കോ എന്നു പറഞ്ഞപ്പോ ഞാൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി... 🌸💜🌸

"റോഷാ.. നൈറ്റ് ഒമ്പത് മണി ആവുന്നതിന് മുൻപ് തന്നെ മാളിൽ നിന്നും ഇറങ്ങണം ട്ടോ.." ഡൗണ് ഫ്ലോറിലെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്ത് മാളിന്റെ ഉള്ളിലേക്ക് കയറി കൊണ്ടിരിക്കെ ഞാൻ റോഷനെ നോക്കിയിങ്ങനെ പറഞ്ഞതും അവനൊന്നു ചിരിച്ചു .. "ഓ.. തമ്പുരാട്ടി പറയുന്ന പോലെ..." എന്നവൻ കണ്ണിറുക്കി കാണിച്ചു ഇളിച്ചോണ്ട് പറഞ്ഞപ്പോ ഞാനവന്റെ കയ്യിനൊരു തട്ട് കൊടുത്ത് അവന്റെ കൂടെ എസ്‌കലേറ്റർ കയറി പോകെയാണ് ഞങ്ങൾക്കു എതിർവശത്തിലുള്ള എസ്കലേറ്ററിൽ നിന്ന് ഇറങ്ങി വരുന്ന ഫേസ്‌മാസ്‌ക് വെച്ച പൂച്ചകണ്ണുള്ള ഒരാളിൽ എന്റെ കണ്ണുകൾ തറഞ്ഞു നിന്നത്... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story