QUEEN OF KALIPPAN: ഭാഗം 120

queen of kalippan

രചന: Devil Quinn

"പാറു ചേച്ചി..." ഞെട്ടലിൽ നിന്നും വിട്ടു മാറാതെ ആശ്ചര്യത്തോടെയും അതിലുപരി അത്ഭുദത്തോടെയും അവൻ നീട്ടി വിളിച്ച സ്ഥലത്തേക്ക് നോട്ടം തെറ്റിച്ചപ്പോ ഉള്ളിൽ നിന്ന് ഒരു സ്റ്റിക്കിന്റെ സഹായത്തോടെ ചുണ്ടിലൊരു നിറ പുഞ്ചിരിയുമായി പതിയെ നടന്നു വരുന്ന ആളെ കണ്ട് ഞാൻ പതിയെ മൊഴിഞ്ഞു "ജൂലി.." "അതേ മേം.. ഞാൻ ഒരിക്കൽ മേമിനോട് പറഞ്ഞ എന്റെ സ്വന്തം ചേച്ചിയായ പാറു ചേച്ചിയാണ് നിങ്ങളുടെയൊക്കെ ജൂലിയ പർഹി..." വളരെ സൗമ്യതയോടെയാണ് സിദ്ധുയിത് പറഞ്ഞതെങ്കിലും കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ ജൂലിയെ തന്നെ ഒരു ഞെട്ടലോടെ നോക്കി നിന്നു പണ്ടെങ്ങോ അവൻ എന്നെ കണ്ടിട്ട് അവന്റെ ചേച്ചിയായ പാറുചേച്ചിയെ പോലെയുണ്ടെന്നു പറഞ്ഞിരുന്നു.. മുഖസാദൃശ്യം കൊണ്ടല്ലെങ്കിലും സംസാരവും കളിയും ചിരിയുമൊക്കെ എന്നെ പോലെ ആണന്നൊക്കെ..അന്ന് ഞാനവനോട് നിന്റെ ചേച്ചിയെ എനിക്കും കൂടെ കാണിച്ചു തരുമോ എന്നു ചോദിച്ചിരുന്നു..പക്ഷെ അന്നവൻ പറഞ്ഞിരുന്നത് 'ഈ ലോകം തന്നെ വെടിഞ്ഞു പോയ എന്റെ ചേച്ചിയെ ഞാനങ്ങനെ കാണിച്ചു തരുമെന്നാണ്..' അപ്പൊ അവനും എന്നോട് കള്ളം പറയുകയായിരുന്നോ..?

അവന്റെ ചേച്ചി ജീവിച്ചിരിപ്പുണ്ടെന്ന സത്യം അവനെന്തു കൊണ്ട് എന്നോട് മറച്ചു വെച്ചു..? ദേഷ്യത്തോടെയും സങ്കടത്തോടെയും ഞാനിക്കാര്യം ആലോചിച്ചു പോകെയാണ് ഞാൻ വീണ്ടും ജൂലിയെ ശ്രദ്ധിച്ചത്...വളരെ പ്രയാസപ്പെട്ടായിരുന്നു ജൂലി സ്റ്റിക്കിനാൽ എന്റെ അടുത്തേക്ക് നടന്നു വന്നത് "ഐറ..." നിറ പുഞ്ചിരിയോടെ അവളെന്റെ കവിളിൽ കൈവെച്ചു പതിഞ്ഞ സ്വരത്തിൽ ഇങ്ങനെ വിളിച്ചപ്പോ എനിക്ക് ചുറ്റും എന്താ നടക്കുന്നതെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു.. ആകെ കൂടെ തലക്കൊരു കനം വെച്ച പോലെ.. കേട്ടതും കണ്ടതുമൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത ഒരവസ്ഥ.. അതോണ്ട് തന്നെ ഒരുതരം നിർവികാരത്തോടെ ഞാനവളെ തന്നെ ഉറ്റുനോക്കി നിന്നു "നിനക്ക് കുറെ സംശയങ്ങൾ ഉണ്ടാകുമല്ലേ..?" എന്റെയാ നിൽപ്പും ഭാവമൊക്കെ കണ്ട് അവളിത് ചോദിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നത്..സംശയങ്ങൾക്കു മീതെ മറ്റു പല സംശയങ്ങളും കുമിഞ്ഞു കൂടാൻ തുടങ്ങിയപ്പോ യാന്ത്രികമായി എന്റെ തല അവൾക്കു മറുപടിയായി അതേ എന്ന മട്ടിൽ തലയാട്ടിയതും അവൾ നേർത്ത ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് എന്റെ വലതു കൈയിൽ പിടിച്ചു

എന്നെയും കൊണ്ട് വീടിന്റെ ഉള്ളിലേക്ക് കൊണ്ടു പോയി ഉള്ളിലേക്ക് നടന്നു പോകുമ്പോഴും എന്റെ കണ്ണ് അവൾ ഇടതു കയ്യിലായി താങ്ങി പിടിച്ചു നടക്കുന്ന സ്റ്റിക്കിലായിരുന്നു... അതിന്റെ സഹായത്തോടെ അവൾ ഓരോ അടി നടക്കുമ്പോഴും ഞാനത് വളരെ ശ്രദ്ധയോടെ തന്നെ വീക്ഷിച്ചു അവളുടെ കൂടെ നടന്നു നടത്തം പിന്നീട് സ്റ്റോപ്പായത് ഒരു വലിയ നടു മുറ്റത്തിന്റെ അടുത്തെത്തിയപ്പോഴാണ്..നടുമുറ്റത്തിന്റെ ഒത്ത നടുക്ക് ഒരു തുളസി തറയും തറയിൽ ഒരു നിലവിളക്കും തീ കൊളുത്തി വെച്ചിട്ടുണ്ട് ഞാനതിലേക്ക് ഒന്ന് നോക്കിയിട്ട് ജൂലിയെ നോക്കിയപ്പോ അവൾ നടുമുറ്റത്തേക്ക് ഇറങ്ങാനുള്ള രണ്ടു സ്റ്റെപ്പ് സിദ്ധുന്‍റെ സഹായത്താൽ ഇറങ്ങിയിട്ട് നടുമുറ്റത്തിന്റെ തിണ്ണയിലായി ഇരുന്നു...എന്നിട്ട് കയ്യിലുള്ള സ്റ്റിക്ക് തിണ്ണയിലെ തൂണിലേക്ക് ചാരി വെച്ചിട്ട് എന്നെ അവളുടെ അടുത്തേക്ക്‌ കൈ മാടി വിളിച്ചു "വാ.. വന്നിരി.." എന്നവൾ പറഞ്ഞപ്പോ ഞാനെന്റെ സൈഡിലായി നിൽക്കുന്ന ഇശുനെയും സിദ്ധുനെയും ഒന്ന് നോക്കിയിട്ട് അവൾ ഇറങ്ങിയ അതേ സ്റ്റെപ്പിലൂടെ നടു മുറ്റത്തേക്ക് ഇറങ്ങിയിട്ട് അവളുടെ തൊട്ടപ്പുറത്തായി ചെന്നിരുന്നു "എന്തിനായിരുന്നു എല്ലാവരും കൂടെ എന്നിൽ നിന്നിതൊക്കെ മറച്ചു വെച്ചത്...?

നീ മരിച്ചു പോയെന്നാണ് അവരെല്ലാം കൂടെ എന്നെ പറഞ്ഞു തെറ്റുധരിപ്പിച്ചത്..എല്ലാം എന്തിനു വേണ്ടിയാ...?" ഉള്ളിലെ സങ്കടമൊന്നും അടക്കി വെക്കാൻ കഴിയാതെ ഞാനൊരു ഇടർച്ചയോടെ ജൂലിയോടായി ചോദിച്ചതും അവൾ ഇശൂനെ ഒന്ന് നോക്കിയ ശേഷം എന്നെ നോക്കി... "എല്ലാം നിനക്ക് വേണ്ടിയാണെന്ന് അവൻ പറഞ്ഞത് നീ വ്യക്തമായി കേട്ടതല്ലേ.. ഫോണിലൂടെ കേട്ട എനിക്കു വരെ അതെല്ലാം വ്യക്തമായി തന്നെ കേട്ടു.." എന്നവൾ പറയുന്നത് കേട്ട് സംശയാസ്പദം എന്റെ പുരിക കൊടികളൊന്നു ചുളിഞ്ഞു വന്നു "ഫോണിലൂടെ എല്ലാം കേട്ടന്നോ..?" "അതേ..നിങ്ങൾ പറഞ്ഞതെല്ലാം കേട്ടു..ഇശു സിദ്ധുന് വിളിച്ചപ്പോഴാണല്ലോ ഞാൻ ജീവിച്ചിരിപ്പുള്ള കാര്യം നീ കേട്ടതും അറിഞ്ഞതും... നിർഭാഗ്യവശാൽ ഇശു പിന്നീട് കാൾ കട്ട് ചെയ്യാൻ മറന്നിരുന്നു... അതു കൊണ്ട് നീയും ഇശും സംസാരിക്കുന്നതൊക്കെ ഞങ്ങൾ വ്യക്തമായി കേട്ടു...നീ എന്തായാലും എന്നെ കാണണമെന്ന് പറയുകയും ഇശു നിന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരുമെന്നൊക്കെ എനിക്ക് ആദ്യമേ അറിയുന്നത് കൊണ്ട് ഞാൻ നിന്നെയും കാത്ത് ഇത്രയും സമയം ഇവിടെ ഇരിക്കായിരുന്നു...

ഞാനുദ്ദേശിച്ചത് പോലെ നീയിവിടെ എത്തിയത് കൊണ്ട് നിന്റെ സംശയമെല്ലാം ഞാൻ തീർത്തു തരാം.." അത്രയും പറഞ്ഞവൾ എന്റെയടുത്തേക്ക് നീങ്ങി വന്ന് എന്റെ കൈക്കു മുകളിൽ അവളുടെ കൈവെച്ചു പതിയെ തഴുകിയിട്ട് കൊഴിഞ്ഞു പോയ ദിവസങ്ങളിലേക്കും മാസങ്ങളിലേക്കും വർഷങ്ങളിലേക്കും അവളുടെ ഓർമകളെ അയച്ചു വിട്ടു 🌸❤🌸 റോയൽ അക്കാദമിയിലെ മ്യൂസിക് പ്രാക്ടീസിന്റെ ഇടയിൽ ഒരു ബ്രെക്ക് കിട്ടിയാൽ ഇശും ജൂലിയും ഒപ്പമിരുന്ന് ഓരോ കാര്യങ്ങൾ സംസാരിക്കും.. പക്ഷെ കൂടുതൽ ഇശു സംസാരിക്കാറുള്ളത് ഐറയെ കുറിച്ചായിരിക്കും...അവളറിയാതെ അവളെ പിന്തുടരുന്നതും കാണുന്നതും മറ്റുള്ളവരോട് അവൾ കാണിക്കുന്ന സ്നേഹവും കരുതലും പിന്തുണയും അങ്ങനെ ഒത്തിരി കാര്യങ്ങൾ അവളെ കുറിച്ചു പറയും ഇതൊക്കെ കേട്ട് ഒരു പുഞ്ചിരിയോടെ ഇരിക്കുന്ന ജൂലി ഇശുനോട് ഒരു ചോദ്യം ചോദിച്ചു "Why did you love her so much..?" ഇതിനെന്ത് ഉത്തരമാണ് അവൻ നൽകുക എന്നുള്ള ഒരു ക്യൂരിയോസിറ്റിയോടെ ജൂലി ഇരിക്കുമ്പോഴാണ് ഇശു അവന്റെ പോക്കറ്റിലുള്ള ഫോണ് കൈയിലെടുത്തത്..അതെന്തിനാണെന്നു അറിയാത്തത് കൊണ്ടു തന്നെ ജൂലി ഒരു സംശയത്തോടെ ഫോണിനെയും അവനെയും മാറി മാറി നോക്കി നിൽക്കെയാണ് അവൻ ഗാലറി തുറന്ന് my laav❤

എന്നു സേവ് ചെയ്തു വെച്ച സീക്രെട്ട് ഫോൾഡർ ഓണ് ചെയ്ത് ഫോൾഡറിൽ നിറഞ്ഞു നിൽക്കുന്ന ഐറ അറിയാതെ എടുത്ത അവളുടെ ഫോട്ടോസിൽ നിന്ന് ഒരു പിക് എടുത്തത് "I don't know, it was the first time I loved someone.. So I didn't know how much of love was enough..." ഫോണിലുള്ള പിക്കിലേക്ക് കണ്ണിമ വെട്ടാതെ ചെറു പുഞ്ചിരിയോടെ നോക്കി കൊണ്ട് അവനിത് പറഞ്ഞപ്പോ ജൂലി കണ്ണുകൾ വിടർത്തി കൊണ്ട് ഇശൂനെ തന്നെ നോക്കി ഇരുന്നു അവൻ്റെയാ മറുപടിയിൽ നിന്നു തന്നെ ജൂലി മനസ്സിലാക്കിയിരുന്നു അവൻ എത്രത്തോളം ഐറയെ സ്നേഹിക്കുന്നുണ്ടെന്ന് പിന്നീട് ജൂലിയുടെ ആവശ്യം ഐറയേയും ഇശുനേയും എങ്ങനെയെങ്കിലും ഒന്നിപ്പിക്കുക എന്നുള്ളതായിരുന്നു... നാട്ടിൽ പോയ സമയത്ത് ഐറ ഇശൂനെ പ്രെപ്പോസ് ചെയ്തതും അവനത് റീജക്റ്റ് ചെയ്തതുമൊക്കെ അവൻ പറഞ്ഞു ജൂലി അറിഞ്ഞിരുന്നു... ആദ്യം അവൻ തന്നെ അവളെ പ്രെപ്പോസ് ചെയ്യണം എന്നുള്ള വാശിയിലാണ് അവനത് റീജക്റ്റ് ചെയ്തതെന്ന് ജൂലിക്ക് അറിയാമായിരുന്നു ആ സമയം ബ്ലാക്ക് സ്ക്വാഡ് ലോകം മൊത്തം അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ടായിരുന്നു... ഇശു മാറി മാറി ഓരോ രാജ്യത്തേക്കും കവർ സോങ്‌സിന്റെയും മ്യൂസിക്കിന്റെയുമൊക്കെ ഭാഗമായി പോകുമ്പോഴും ജൂലി തലപ്പുകച്ചു ആലോചിച്ചിരുന്നത് എങ്ങനെ ഐറയേയും ഇശുനേയും ഒരുമിപ്പിക്കും എന്നതാണ്

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഒരു ഫോണ് കാൾ വന്നത്.. മുംബൈയിലൊരു സ്റ്റേജ് പ്രോഗ്രാം.. ബ്ലാക്ക് സ്ക്വാഡിന്റെ.. കേട്ട പാതി കേൾക്കാത്ത പാതി ജൂലി സന്തോഷം കൊണ്ട് തുള്ളി ചാടി ഇന്ത്യയിലേക്ക് പോയാൽ മാത്രമേ ഇശൂനെ കൊണ്ട് ഐറയെ പ്രെപ്പോസ് ചെയ്യിക്കാൻ ആവൂ എന്ന് ആദ്യമേ ജൂലിക്ക് അറിയാമായിരുന്നു..അപ്പോഴാണ് ലണ്ടിനിൽ നിന്ന് മുംബൈയിലേക്ക് പോവാനുള്ള ഒരു ഗോൾഡൻ ഓപ്പർച്യൂനിറ്റി വീണു കിട്ടുന്നത് ഈയൊരു അവസരത്തിൽ അവർ ഇരുവരെയും ഒന്നിപ്പിക്കാം എന്നൊരു ആത്മവിശ്വാസം അവൾക്കുണ്ടായിരുന്നു.. പക്ഷെ എങ്ങനെ..?എന്നൊള്ളൊരു ചോദ്യവും അവളുടെ മനസ്സിലുണ്ടായിരുന്നു ഇന്ത്യയിലേക്ക് പോയാൽ തന്നെ ഐറയെ കാണാൻ കേരളത്തിലേക്ക് പോവേണ്ടി വരും ...അല്ലേങ്കിൽ അവൾ മുംബൈയിലേക്ക് വരേണ്ടി വരും..ഇതിൽ രണ്ടിലൊന്ന് നടന്നാൽ മാത്രമേ ഇവരെ ഒന്നിപ്പിക്കുക എന്നുള്ളത് കൊണ്ട് ജൂലി ഇശുനോടായി ഇക്കാര്യങ്ങളൊക്കെ ഒന്ന് വിശദമായി സംസാരിച്ചു അപ്പോഴാണ് ഇശു ചിലതെല്ലാം കണക്കു കൂട്ടി ഞാനവളെ ഉറപ്പായും മുംബൈയിലേക്ക് കൊണ്ടു വരുമെന്ന് തറപ്പിച്ചു പറഞ്ഞത്... അവൻ പറഞ്ഞാൽ അത് ചെയ്തു കാണിക്കും എന്നുള്ളത് കൊണ്ട് ജൂലി അതിനെ കുറിച്ചു വറീഡ് ആവാതെ മുംബൈയിൽ വെച്ചു നടക്കാൻ പോവുന്ന ചില പ്ലാൻസെല്ലാം പ്രിപ്പയർ ചെയ്തു കൊണ്ടിരുന്നു..

കൂടെ റോഷനുമുണ്ട് ഇതിനിടക്ക് ഇശു ഒരിക്കൽ കൂടെ കേരളത്തിലേക്ക് പോയി...ഐറയെ മുംബൈയിലേക്ക് എങ്ങനെയെങ്കിലും കൊണ്ടു വരണം എന്ന ഉദ്ദേശമായിരുന്നു ആ യാത്രക്ക്...അങ്ങനെ അവൻ ചിലതെല്ലാം കണക്ക് കൂട്ടി കേരളത്തിൽ എത്തി അവിടെ എത്തിയപ്പോഴാണ് അവൻ മറ്റൊരു വാർത്ത കേട്ടത്.. ജാസി കാരണം അവൻ്റെയും ഐറയുടേയും മേരേജ് ഉറപ്പിച്ചു എന്നുള്ളത്.. ആ വാർത്ത കേട്ടപ്പോ അവന് എന്തെന്നില്ലാതെ സന്തോഷം വന്നെങ്കിലും ഉറപ്പായും അവളോട് അവന്റെ ഇഷ്ട്ടം തുറന്ന് പറയണം എന്നുള്ള ചിന്ത കാരണം അവൻ നേരെ മാളിലേക്ക് പോയി ജാസി കാരണം അവരുടെ മേരേജ് ഉറപ്പിച്ചതിനാൽ ഐറ സന്തോഷം കൊണ്ട് ജാസിനെയും കൊണ്ട് മാളിൽ എത്തുമെന്ന് ഇശുന് നല്ല ഉറപ്പായിരുന്നു...അതുകൊണ്ട് തന്നെയാ അവൻ നേരെ അങ്ങോട്ട് പോയതും മാളിൽ എത്തിയപ്പോ അവിടെ ഓണം സംബന്ധിച്ച് കുറെ പരുപാടി അറൈഞ്ച് ചെയ്യുന്നുണ്ടായിരുന്നു ഇത് തന്നയാണ് പറ്റിയ അവസരം എന്നു ചിന്തിച്ചോണ്ട് അവൻ അവിടെ കൂടിയ ഓണം സെലിബ്രാഷന്റെ ആളുകളുടെ അടുത്തേക്ക് ചെന്നിട്ട് അവരോട് ഇവിടെ ഒരു മ്യൂസിക് കോംമ്പറ്റീഷൻ വെച്ചോടെ എന്നു വെറുതെയൊന്ന് ചോദിച്ചു കൊള്ളുമോ

എന്നൊന്നും അറിയില്ലെങ്കിലും ഒന്ന് എറിഞ്ഞു നോക്കിയതാണ്.. പക്ഷെ ഉന്നം പിഴക്കാതെ കൃത്യമായിട്ടു തന്നെ കൊണ്ടു...അവരപ്പോഴാണ് ഇതിനെ കുറിച്ചു ചിന്തിക്കുന്നതെന്നും ഇങ്ങനെയൊരു ഐഡിയ പറഞ്ഞു തന്നതിന് ഇശുനോട് അവർ താങ്‌സ് എന്നൊക്കെ പറയുന്നത് കേട്ടിട്ട് അവനൊന്ന് മൂളി കൊടുത്ത് അവർക്ക് രണ്ടു ഫ്രീ എൻട്രി പാസ്സ് കൈമാറി...വിജയിക്ക് നൽകാനുള്ള പ്രൈസായിട്ട് മുംബൈയിൽ വെച്ചു നടക്കുന്ന ബ്ലാക്ക്‌ സ്ക്വാഡിന്റെ ലൈവ് പെർഫോമൻസ് കാണാനുള്ള രണ്ടു എൻട്രി പാസ്സായിരുന്നു അത്...ആദ്യത്തെ സ്റ്റെപ്പ് ഉദ്ദേശിച്ച പോലെ വിജയിച്ചത് കൊണ്ട് രണ്ടാമത്തെ സ്റ്റപ്പിലേക്ക് കടന്നു എങ്ങനെയെങ്കിലും ഇവിടെ മ്യൂസിക്ക് കോംമ്പറ്റീഷൻ നടക്കുന്നുണ്ടെന്ന് ഐറയെ അറിയിക്കുക... അതായിരുന്നു പിന്നിട്ടുള്ള സെക്കൻഡ് സ്റ്റെപ്പ് ആദ്യം തന്നെ അവൻ ജാസിയേയും ഐറയേയും മാളിൽ അന്വേഷിച്ചു നടന്നു... ഒടുവിൽ ഏറ്റവും മുകളിലുള്ള ഫ്ലോറിൽ കൈവരയോട് ചാരിയിട്ട ടേബിളിലായി ഐറയും ജാസിയും പിസ കഴിച്ചു കൊണ്ടിരിക്കുന്നത് ഇശൂൻ്റെ ശ്രദ്ധയിൽ പെട്ടതും കൃത്യം ഐറ ഫോണിൽ ആരോടോ സംസാരിച്ചു പോകുന്നതും ഒപ്പമായിരുന്നു ആ സമയം ഇശൂൻ്റെ ചുണ്ടിലൊരു കുതന്ത്ര ചിരി വിരിഞ്ഞതോടൊപ്പം അവൻ ഐറ പോകുന്നതൊന്ന് നോക്കിയിട്ട് ജാസിന്റെ അടുത്തു പോയി

അവനോട് ഇവിടെയൊരു മ്യൂസിക്ക് കോംമ്പറ്റീഷൻ നടക്കുന്നുണ്ടെന്നും ഇപ്പൊ പോയ നിന്റെ ഫ്രണ്ടിന് അവിടെ പാടാനൊരു ചാൻസ് ഉണ്ടെന്നൊക്കെ പറഞ്ഞ് ഇശു അവിടുന്ന് പോന്നു ജാസി ഇതുവരെ ഐറയുടെ ഇഷാനെ കാണാത്തത് കൊണ്ടു തന്നെ ഇപ്പൊ വന്നത് ഇഷാനാണെന്ന് അവന്ക്ക് അറിയില്ലായിരുന്നു മ്യൂസിക്കിൽ ഐറക്ക് നല്ല താൽപ്പര്യം ഉള്ളതു കൊണ്ട് ജാസി അവളെയും വലിച്ചു കോംമ്പറ്റീഷനിൽ നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കുകയും അവളതിൽ വിൻ ചെയ്യുകയും അവർക്കാ ഫ്രീ എൻട്രി പാസ്സ് കിട്ടുകയും ചെയ്തു അന്ന് ഐറ പാടിയ സോങ് ഒരു ദിവസം കൊണ്ടു തന്നെ വണ് മില്യൺ വ്യൂസായി യൂട്യൂബിൽ വൈറലായത് ഇശു കാരണമാണ്.. അവനാണ് അവളുടെ സോങിന്റെ വീഡിയോ എടുത്ത് യുട്യൂബിലിട്ടത് പിന്നീട് ഐറയും ജാസിയും ബ്ലാക്ക്‌ സ്ക്വാഡിനെ കാണാൻ മുംബൈയിലേക്ക് പോവാനുള്ള കാത്തിരിപ്പ് പോലെ തന്നെയായിരുന്നു ഇഷാനും ജൂലിയും റോഷനുമൊക്കെ ഐറയെ കാണാനുള്ള കാത്തിരിപ്പും പക്ഷെ എല്ലാവരെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളുമൊക്കെ അണഞ്ഞത് മുംബൈയിലെ ആ ഒരൊറ്റ ദിവസം കൊണ്ടായിരുന്നു 🌸❤🌸

അത്രയും പറഞ്ഞു നിർത്തി കൊണ്ട് ജൂലി ഒരു നിമിഷം ശ്വാസം പുറത്തേക്ക് വിട്ടിട്ട് ഐറയെ നോക്കിയപ്പോ യഥാർത്ഥത്തിൽ മുംബൈയിൽ എന്താണ് നടന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഇരിക്കുവായിരുന്നു ഐറ ഇതുവരെ ഇതെല്ലാം ഐറയിൽ നിന്ന് മറച്ചു വെച്ചെങ്കിലും ഇനി അതുവേണ്ടന്ന് കരുതിയത് കൊണ്ടാവാം ജൂലി ബാക്കി പറയാൻ തുടങ്ങി "ഞാനും റോഷനുമൊന്നും നേരിട്ട് നിന്നെ കണ്ടിട്ടില്ല... ഇശാന്റെ ഫോണിലുള്ള ഒരു കൂട്ടം പിക്‌സ് ഒക്കെ കണ്ടിട്ട് ഞങ്ങൾക്ക് ത്രില്ലായിരുന്നു നിന്നെ കാണാൻ..ചിലപ്പോ ഇശാനേക്കാൾ ത്രില്ലടിച്ചതും ഞങ്ങളായിരിക്കും ലണ്ടനിൽ നിന്ന് ഞങ്ങൾ ഇന്ത്യയിലേക്ക് ലാൻഡ് ചെയ്തു..സ്റ്റേജ് പ്രോഗ്രാം നൈറ്റായത് കൊണ്ടു തന്നെ ഞങ്ങൾ നൈറ്റാവാനും വേണ്ടി കാത്തു നിന്നു അതൊരിക്കലും സ്റ്റേജ് പെർഫോമൻസ് കാണാൻ വേണ്ടിയായിരുന്നില്ല ..നിന്നെ കാണാനും നിന്നെ ഇശു പ്രെപ്പോസ് ചെയ്യുന്നത് കാണാനും വേണ്ടിയായിരുന്നു.. അതാലോജിക്കുന്തോറും എക്സൈറ്റ്മെന്റ് കൂടി കൂടി വന്നു..വേകമൊന്ന് നൈറ്റ് ആയെങ്കിൽ എന്നു ഞാൻ എത്രമാത്രം കൊതിച്ചിട്ടുണ്ടെന്നോ സത്യം പറഞ്ഞാൽ ചിലരൊക്കെ താൻ ആഗ്രഹിച്ച അല്ലേൽ ഇഷ്ടപ്പെട്ട ചെക്കനെ തനിക്ക് തന്നെ കിട്ടണമെന്ന വാശിയിൽ അവന്റെ പെണ്ണിനെ വരെ കൊല്ലാൻ നോക്കുന്നവളായിരിക്കും... പക്ഷെ എനിക്കിതു വരെ അങ്ങനെയൊന്നും തോന്നീട്ടില്ല..

എപ്പോഴും നിന്നെയും അവനെയും എങ്ങനെയെങ്കിലും ഒന്നിപ്പിക്കുക എന്നുള്ളൊരു ചിന്ത ആയിരുന്നു അങ്ങനെ കാത്തിരിപ്പിനൊടുവിൽ രാത്രിയായി... ആദ്യമേ എങ്ങനെ എവിടെ വെച്ച് നിങ്ങൾ പ്രെപ്പോസ് ചെയ്യണമെന്നൊക്കെ ഞങ്ങൾ ആദ്യമേ പ്ലാൻ ചെയ്തു വെച്ചിരുന്നു... ഷോ തുടങ്ങാൻ നേരം ഇശു എന്നോട് പറഞ്ഞിരുന്നു ആദ്യത്തെ റൗണ്ടിലെ സോങ് കഴിഞ്ഞാൽ നീ സ്റ്റേഡിയത്തിന്റെ പിറകിലേക്ക് വരണമെന്ന്...അതെന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് നല്ലത് പോലെ അറിയുന്നത് കൊണ്ട് ഞാനൊന്ന് ചിരിച്ചു കൊടുത്ത് നേരെ ഫ്ലാറ്റിലേക്ക് പോയി... എന്നിട്ട് ആദ്യമേ വാങ്ങി വെച്ച റെഡ് റോസിന്റെ ബൊക്കയെടുത്ത് ഞാൻ നേരെ പോയത് ബാൽകണിയിലേക്കാണ് എന്തിനാണെന്നോ..? നിന്നെ നിരീക്ഷിക്കാനും വേണ്ടി...നീ എപ്പോഴെങ്കിലും പുറത്തേക്ക് പോവുന്നുണ്ടോ എന്നറിയാൻ വേണ്ടിയായിരുന്നു ഞാൻ നിന്നെ നിരീക്ഷിച്ചത്...ദശലക്ഷം കണക്കിന് നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടം ആയതു കൊണ്ടു തന്നെ ഞാൻ ബൈനോകുലർ വെച്ചായിരുന്നു നിന്നെ നിരീക്ഷിച്ചു നിന്നത് എത്ര സമയം നിന്നെ തന്നെ ബൈനോകുലർ വെച്ച് സൂം ചെയ്തു നോക്കിയിട്ടും നീ അവിടുന്ന് ഒരടി മാറുന്നില്ല..അങ്ങനെ ബ്ലാക്ക്‌ സ്ക്വാഡിന്റെ സോങ് കഴിഞ്ഞപ്പോ ആംഗർ വന്ന് ബ്രെക്ക് എന്നു പറഞ്ഞപ്പോഴാ നീ ജാസിയെ പിടിച്ചു

എക്സിറ്റ് വഴിയിലൂടെ പോവുന്നത് കണ്ടത് ഇശു സോങ് കഴിഞ്ഞാൽ സ്റ്റേഡിയത്തിന്റെ പിറകിലേക്ക് വരാൻ പറഞ്ഞത് കൊണ്ടും കൃത്യം നീ സോങ് കഴിഞ്ഞപ്പോ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടത് കൊണ്ടും ഞാനെന്റെ കയ്യിലുള്ള ബൈനോകുലർ ഫോണിൽ തോണ്ടി ഇരിക്കുന്ന റോഷന്റെ മടിയിലേക്ക് ഇട്ടു കൊടുത്തിട്ട് മുന്നും പിന്നും നോക്കാതെ റെഡ് റോസ് കയ്യിൽ പിടിച്ച് സ്റ്റേഡിയത്തിന്റെ പിറകിലേക്ക് ഓടി നീ അവിടെ എത്തുന്നതിനു മുമ്പ് തന്നെ ഞാനവിടെ എത്തിയത് കൊണ്ട് ഞാൻ ഓടിയ കിതപ്പ് മാറ്റാനെന്നോണം അവിടെയുള്ള ഇരിപ്പിടത്തിൽ ചെന്നിരുന്നു...കുറച്ചു നേരം അവിടെ തന്നെ ഇരുന്നിട്ട് ചുളുവിൽ നിന്റെ അടുത്തേക്ക് വരാമെന്ന് വിജാരിച്ചു ഞാനവിടുന്ന് എഴുന്നേൽക്കാൻ നിൽക്കുമ്പോഴാ കൃത്യം നീയെന്റെ അടുത്തു വന്നിരുന്നത് ഇതുവരെ കാണാൻ കൊതിച്ച മുഖം തൊട്ടപ്പുറത്ത് വന്നിരുന്നത് കൊണ്ടും ഞങ്ങളുടെ പ്ലാൻ അത്യാധികം ആവേശത്തോടെ തന്നെ വിജയത്തിലേക്ക് കടന്നു പോവുന്നത് കൊണ്ടും എനിക്ക് സന്തോഷം അലതല്ലി വന്നിട്ട് എന്താ ചെയ്യേണ്ടത് പോലും അറിയില്ലായിരുന്നു... അതോണ്ട് ഞാൻ സൈഡിലേക്ക് തിരിഞ്ഞു സന്തോഷമൊക്കെ അടക്കി പിടിച്ചു നിർത്തിയിട്ട് നിന്നോട് സംസാരിക്കാനുള്ള കൊതി കൊണ്ട് ഞാൻ തന്നെ മുന്നിട്ടിറങ്ങി മലയാളി ആണോ എന്നൊക്കെ നിന്നോട് ചുമ്മാ ചോദിച്ചിരുന്നു..

അപ്പോഴാണ് നീയെന്റെ കയ്യിലുള്ള റെഡ് റോസിലേക്ക് നോക്കിയിട്ട് ഇതെന്തിനാ എന്നൊക്കെ ചോദിച്ചത് അന്നേരം 'നിന്റെ ഇശൂന് നിന്നെ പ്രെപ്പോസ് ചെയ്യാനാണ് ഇതെന്ന് ' പറയാൻ കൊതി ആയെങ്കിലും സർപ്രൈസ് പ്രെപ്പോസ് സർപ്രൈസ് തന്നെ ആവണമെന്നുള്ളത് കൊണ്ട് ഞാൻ 'ഏയ് വെറുതെ' എന്നൊക്കെ തട്ടി വിട്ടു വേഗം അവിടുന്ന് എഴുനേറ്റ് പോന്നു സോങ് കഴിഞ്ഞിട്ടും ഇശുനെ അവിടെയെങ്ങും കാണാത്തത് കൊണ്ടും ഐറ നമ്മൾ ഉദ്ദേശിച്ച പോലെ സ്റ്റേഡിയത്തിന്റെ പുറത്തു ഉണ്ടെന്നും പറയാനും വേണ്ടിയാണ് ഞാനപ്പോ നിന്റെയടുത്ത് നിന്ന് എഴുനേറ്റ് പോന്നത്...അവിടെ മൊത്തം അവനെ നോക്കിയിട്ടും കാണാത്തത് കൊണ്ട് ഞാൻ വീണ്ടും സ്റ്റേജ് പ്രോഗ്രാം നടക്കുന്ന സ്ഥലത്തേക്ക് പോവാൻ നിൽക്കുമ്പോഴാ പെട്ടന്ന് ഒരു പൊളിഞ്ഞു ചാടാറായ വീടിനു മുന്നിൽ ഒരാൾ നിൽക്കുന്നത് കണ്ടത് അത് ഇശു ആകുമെന്ന് ചിന്തിച്ച് ഞാൻ സന്തോഷത്തോടെ അവന്റെ അടുത്തേക്ക് ഓടി പോയിട്ട് അവന്റെ കയ്യിലേക്ക് റെഡ് റോസിന്റെ ബൊക്ക കൊടുത്ത് 'ഐറ അവിടെയുണ്ട് നീ വേഗം പോയി അവളെ പ്രെപ്പോസ് ചെയ്യ്' എന്നു പറയുന്നതിന് മുമ്പ് തന്നെ എന്റെ വയറിൽ മൂർച്ചയേറിയ ഒരു കത്തി കുത്തിയിറക്കിയിരുന്നു..." എന്നു പറഞ്ഞ് ജൂലിയൊന്ന് നിർത്തിയിട്ട് ഇരു കണ്ണുകളും ഇറുക്കി അടച്ചതും ഒരു നിമിഷം അവളുടെ കണ്ണിലൂടെ ഒരു ചിത്രം കണക്കെ അന്നത്തെ സംഭവങ്ങളെല്ലാം മിന്നി മറഞ്ഞു പോയി...

അതു കാരണം അവൾ അടച്ച കണ്ണുകൾ വലിച്ചു തുറന്നിട്ട് ഐറയെ നോക്കിയപ്പോ ഐറയുടെ കണ്ണുകളെല്ലാം നിറഞ്ഞു തൂവിയിരുന്നു "വയറിൽ കത്തി കൊണ്ട് കുത്തിയ പ്രഹരത്തിൽ ഒന്ന് അലറാൻ പോലും കഴിയാതെ ഞാൻ വയറിൽ കൈവെച്ചു മുറുക്കിയിട്ട് മുന്നിലുള്ള ആളിലേക്ക് തന്നെ നോക്കി നിന്നു... ഇരുട്ടായത് കൊണ്ട് മുന്നിലേക്ക് ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു..അതുമല്ല വയറിലുള്ള വേദന കാരണം കണ്ണെല്ലാം നിറഞ്ഞു നിൽക്കുവാണ് മുന്നിലുള്ളത് ഒരിക്കലും ഇശു അല്ലായെന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കി തന്നത് ഇരുട്ടിന്റെ മറവിൽ നിന്ന് വെളിച്ചത്തിലേക്ക് വന്ന ആ മുഖം കണ്ടാണ്...ചെകുത്താന്റെ മുഖമുള്ള മശ്ഹൂദ് ആലിമിന്റെ മുഖം കണ്ട് പെട്ടന്ന് അവനെ കണ്ടത് കൊണ്ട് എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൽ മിന്നിയതും ചോര വയറിൽ കൈവെച്ചു മുറുക്കി അവന്റെ നാമം ഉച്ചരിക്കുന്നതിനു മുമ്പ് തന്നെ അവനെന്റെ വാ പൊത്തി പിടിച്ചു സൈഡിലുള്ള ആ പൊളിഞ്ഞു ചാടാറായ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു ഓരോ നിമിഷം കഴിയുന്തോറും വയറിലുള്ള വേദനയുടെ കാഠിന്യം കൂടി വന്നപ്പോ പതിയെ എന്റെ കണ്ണുകൾ അടയാൻ തുടങ്ങിയിരുന്നു...

അപ്പോഴും ചെറു മങ്ങിയ രീതിയിൽ എന്നെ ആരൊക്കെയോ മൂന്നു നാലു പേർ ചേർന്ന് കത്തി കൊണ്ട് കുത്തി നോവിക്കുന്നത് ഞാൻ മങ്ങിയ കണ്ണാലെ കണ്ടു പോരാത്തതിന് മശ്ഹൂദ് അവന്റെ കയ്യിലെ ബൊക്കയെടുത്ത് അതിന്റെ ഇതളുകൾ പിച്ചിച്ചീന്തി എന്റെ മേലിലേക്ക് ഒന്നാകെ വലിച്ചെറിഞ്ഞ് അവിടുന്ന് പോയി പിന്നീട് ഞാൻ പതിയെ കണ്ണു തുറന്നപ്പോ കണ്ടത് എന്റെ തല മടിയിൽ വെച്ച് ഇരിക്കുന്ന നിന്നെയാണ്... നിന്നെ കണ്ടപ്പോ പെടുന്നനെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു... അതിനാൽ ഞാൻ നിന്റെ കൈ പൊതിഞ്ഞു പിടിച്ചു ഒരുകാര്യം പറഞ്ഞിരുന്നു..ഓർക്കുന്നുണ്ടോ നീ...?" ഇടക്ക് വെച്ചു നിർത്തി കൊണ്ട് ജൂലി ഐറയോടായി ചെറു പുഞ്ചിരിയോടെ ചോദിച്ചപ്പോ ഐറ നിറഞ്ഞു തൂവിയ കണ്ണുകൾ പുറം കയ്യോണ്ട് അമർത്തി തുടച്ച് ജൂലിയെ നോക്കി "നീ ചുണ്ടുകൊണ്ട് എന്തോ പറയുന്നത് ഞാൻ കണ്ടെങ്കിലും എനിക്ക് വ്യക്തമായി അതെന്താണെന്ന് മനസ്സിലായില്ല... ആ സമയത്ത് നിന്റെ ജീവൻ രക്ഷിക്കേണ്ടത് കൊണ്ട് ഞാനത് ശ്രദ്ധിക്കാനും നിന്നില്ല.. " "നിന്നെ നിന്റെ ഇഷാൻ അവിടെ കാത്തിരിക്കുന്നുണ്ടെന്നാണ് ഞാനപ്പോ പറഞ്ഞത്..." എന്നവൾ പറഞ്ഞു നിർത്തിയപ്പോ ഐറ സങ്കടം കൊണ്ട് പൊട്ടി കരഞ്ഞു പോയി...താനിതൊന്നും അറിഞ്ഞില്ലല്ലോ എന്ന ചിന്തയായിരുന്നു അവളുടെ മനസ്സ് മൊത്തം

"മശ്ഹൂദും അവന്റെ ആളുകളും എന്നെ അത്രമേൽ കത്തി കൊണ്ട് മുറിവേല്പിച്ചു വേദനിച്ചപ്പോ ഞാൻ മരിച്ചു പോയി എന്നു തന്നെയാണ് വിചാരിച്ചത്... നീ എന്നെ ജാസിയുടെ അടുത്താക്കി വെള്ളം കൊണ്ടു വരാൻ പോയപ്പോ നിന്റെ ജാസി എന്തു ചെയ്യും എന്നറിയാൻ പാടില്ലാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാ പെട്ടന്ന് ജാസിയുടെ കണ്ണിൽ എന്തോ ഉടക്കിയത്...അവനപ്പോ തന്നെ സൈഡിലേക്ക് പോയിട്ട് ഒരു മൂലയിൽ കിടക്കുന്ന ഒരു ചെറിയ കുപ്പിയിലുള്ള വെള്ളം എന്റെയടുത്തേക്ക് കൊണ്ടു വന്നിട്ട് എനിക്ക് തന്നെങ്കിലും എന്തുകൊണ്ടോ എന്റെ കണ്ണുകൾ താനേ അടഞ്ഞു പോയിരുന്നു...." 🌸❤🌸 അത്രയും പറഞ്ഞ് ജൂലി നിർത്തിയപ്പോൾ ഞാൻ പുരികം ചുളുക്കി അവളെ നോക്കി "അന്ന് മരിച്ചു.." ബാക്കി പറയുന്നതിന് മുന്നേ തന്നെ ജൂലി ഇടയിൽ കയറി "എന്നു പറഞ്ഞ ജൂലി എങ്ങനെ ഇപ്പോൾ ജീവിച്ചിരിക്കുന്നു എന്ന സംശയത്തിന് ഇപ്പോഴും ഒരു വ്യക്തത കിട്ടിയില്ല.. അല്ലെ..? ഞാനുദ്ദേശിച്ച ചോദ്യം അവളിങ്ങോട്ട് ചോദിച്ചപ്പോ ഞാൻ അതേ എന്ന മട്ടിൽ തലയാട്ടിയതും ഇശു അന്നവിടെ എന്താ നടന്നതെന്ന് പറയാൻ തുടങ്ങി "സത്യത്തിൽ അന്നവൾ മരിച്ച അവസ്ഥയിലായിരുന്നു...ശ്വാസമെല്ലാം നിലച്ച പോലെ..

എല്ലാവരും അവൾ മരിച്ചു എന്നു തന്നയാണ് കരുതിയിരുന്നത്.. ബോഡി പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോവാൻ നിൽക്കുമ്പോഴാണ് ഡോക്ടർ എന്തോ ഒരു സംശയം പോലെ അവളുടെ പൾസ് ചെക്ക് ചെയ്തത്.. പൾസ് ചെക്ക് ചെയ്തപ്പോഴാണ് അവളുടെ ഹൃദയം നിലച്ചിട്ടില്ലെന്നും അവൾക്ക് ഒരുതരി ജീവനുണ്ടെന്നും അറിയുന്നത്...ആ സമയം തന്നെ അവിടെയുള്ള ഡോക്ടർസ് എല്ലാം അവളെ ഐസിയുവിലേക്ക് മാറ്റി ഓക്‌സിജനെല്ലാം കൊടുത്തു...എന്നിട്ടും നിരാശയായിരുന്നു ഫലം.. ഹൃദയം മിടിക്കുന്നുണ്ടെങ്കിലും ബ്രൈനിന്റെ പ്രവർത്തിയെല്ലാം നിലച്ചിരുന്നു...തലക്ക് കനമുള്ള എന്തോ ഒരു ആയുധം വെച്ചു അടിച്ചതു കൊണ്ട് സംഭവം നടന്ന് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവളുടെ ബ്രെയിൻ നിലച്ചിരുന്നു ബ്രെയിൻ ഡെത്ത് അതായിരുന്നു അവളുടെ പിന്നീടുള്ള അവസ്ഥ..ജീവിക്കുമോ മരിക്കുമോ എന്നൊന്നും അറിയാതെ കോമ സ്റ്റേജിൽ ഒരു ജീവച്ഛവം പോലെ കിടക്കുവായിരുന്നു...

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത വീര്യം കൂടിയ പല മെഡിസിൻസിന്റെ എഫക്ട് കാരണം ബ്രെയിൻ പതിയെ പതിയെ പ്രവർത്തിക്കാൻ തുടങ്ങി അങ്ങനെ നീണ്ട രണ്ടു വർഷത്തിന് ശേഷം അതായത് കഴിഞ്ഞ അഞ്ചു മാസങ്ങൾക്ക് മുന്നേ അവൾ കോമ സ്റ്റേജിൽ നിന്നും റിക്കവറായി... കൈയ്യും ശരീരവുമെല്ലാം പൂർണ ആരോഗ്യത്തിൽ എത്തിയെങ്കിലും അവളുടെ ഇടുതു കാൽ ഇപ്പോഴും പൂർണമായി അനക്കാൻ കഴിയില്ല..." എന്നവൻ പറഞ്ഞു നിർത്തിയപ്പോ എന്റെ നോട്ടം വന്നു നിന്നത് സൈഡിൽ വെച്ച സ്റ്റിക്കിലേക്കും ജൂലിയുടെ കാലിലേക്കുമായിരുന്നു.. അതോണ്ട് തന്നെ ഞാൻ കുറച്ചു സമയം ഇശു പറഞ്ഞതൊക്കെ ഒന്ന് റിവൈഡ്‌ ചെയ്ത് ആലോചിച്ചു പോകെയാണ് പെട്ടന്ന് ഞാൻ ഇശുനെ നോക്കിയത് "എന്റെ ജാസി...?" "He is fine now...ജൂലി കോമ സ്റ്റേജിൽ നിന്ന് റിക്കവറായ ദിവസം തന്നെ അവനെ ഞാൻ സെൻട്രൽ ജെയിൽ നിന്ന് റിലീസാക്കിയിരുന്നു..."... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story