QUEEN OF KALIPPAN: ഭാഗം 129

queen of kalippan

രചന: Devil Quinn

"എന്റെ കണ്ട്രോൾ പവർ ടെസ്റ്റ് ചെയ്യാണല്ലേ...?" "Yes baby..." ചോദിക്കേണ്ട താമസം അവൻ പല്ലിളിച്ചോണ്ട് പറയുന്നത് കേട്ട് ഇനി എന്തോന്ന് ചെയ്യുമെന്ന് എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു.. അത്രയധികം തണുത്തുറച്ചാണ് എന്റെ നിൽപ്പ്... കൈകാലുകൾ മഞ്ഞിനാൽ തണുത്ത് കോറിയിരുന്നു..ചെറു മഞ്ഞ് കട്ടകൾ നഗ്‌നമായ കൈകൾക്ക് മുകളിലേക്ക് ഊർന്നു ചാടി കൊണ്ടിരുന്നു.. ശരീരമാസകലം കോരി തരിച്ചു...രോമകൾ എഴുനേറ്റ് നിന്നു..ഡ്രെസ്സിൻ ഉള്ളിലൂടെ വരെ തണുപ്പ് അരിച്ചു കയറി കൊണ്ടിരുന്നു.. ശരീരം ഒന്നാകെ മഞ്ഞിനാൽ പൊതിഞ്ഞു എന്തായാലും ഇത്രയൊക്കെ തണുപ്പ് ഉണ്ടെങ്കിലും അവന്റെ ടെസ്റ്റിൽ തോൽക്കരുതെ എന്നൊരു ആശ എനിക്കുണ്ട്.. പക്ഷെ പറ്റുമോ എന്ന് തോന്നുന്നില്ല...അത്രയധികം അണ്സഹിക്കബിൾ തണുപ്പാണ്...ഹൂ.. 'നോ..ബി തിങ്ക് പോസ്റ്റിറ്റീവ്..എത്ര തണുപ്പാണെങ്കിലും തളരരരുത് ഛെ തളരരുത് ഐറ.. തളരരുത്...നിന്നെ കൊണ്ട് സാധിക്കും.. നിന്നെ കൊണ്ടേ സാധിക്കൂ.. എത്ര തണുപ്പ് വന്നാലും സ്വയം കണ്ട്രോൾ ചെയ്യുക.. ഒരിക്കലും നീ നിന്റെ ഹോട്ടി ഉമ്മച്ചന്റെ ഹോട്ട് കണ്ടു വീഴരുത്... കോൾഡ് ആണെങ്കിലും പിടിച്ചു നിൽക്കുക..

കണ്ട്രോൾ കളയരുത്...' ഉൾമനസ്സ് എന്നെ മോട്ടിവേറ്റ് ചെയ്തു ചെയ്ത് എന്നെയൊന്ന് മിനിക്കി എടുത്തപ്പോ ചത്താലും സെരി സേട്ടന്റെ സേച്ചി കണ്ട്രോൾ കളയില്ല എന്നു തീരുമാനിച്ചുറപ്പിച്ചു എന്നാലും പുറത്തെ തണുപ്പ് സഹിക്കാൻ കഴിയാതെ തലയിലൂടെയിട്ട ഷാൾ കൊണ്ട് രണ്ടു കൈകളും പൊതിഞ്ഞു പിടിച്ചു.. അപ്പോഴും തണുപ്പിനൊരു മാറ്റവും ഇല്ല "ഇശുച്ചാ.. എനിക്ക് തണുക്കുന്നു... വാ.. നമുക്ക് പോകാം.." 🌸💜🌸 നല്ല കണ്ട്രോൾ പവറാണ് തേങ്ങയാണ് ചക്കയാണെന്നൊക്കെ പറഞ്ഞു തണുത്തുറച്ച് നിൽക്കുന്നവളെ കണ്ടിട്ട് മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം..മനസുഖം.. കുളിർമ.. എന്റെ കണ്ട്രോൾ വെച്ചായിരുന്നല്ലോ അവളുടെ കളി... ഇനി അവൾ കുറച്ചു കണ്ട്രോൾ ചെയ്യട്ടെ..ഒരാൾ എത്രമാത്രം കണ്ട്രോൾ ചെയ്യുന്നുണ്ടെന്ന് അവളും കൂടെ മനസ്സിലാക്കണം... അവൾക്കായി എന്റെ കുഞ്ഞു റിവഞ്ച്... "ഇശുച്ചാ..." ഉള്ളിൽ ചിലതെല്ലാം കണക്ക് കൂട്ടി ഊറി ചിരിച്ചു നിൽക്കെ നേരത്തെ അവൾ പറഞ്ഞതിന് മറുപടി ഒന്നും കൊടുക്കാത്തത് കൊണ്ട് അവൾ പല്ലു കടിച്ച് ചിണുങ്ങി കൊണ്ട് എന്നെ വിളിച്ചപ്പോ ഞാൻ എന്താ മട്ടിൽ അവളെ നോക്കി "നമുക്ക് ഇവിടുന്ന് പോവാം..?"

ഷാൾ കൊണ്ട് മേലെല്ലാം പൊതിഞ്ഞു പിടിച്ചോണ്ട് തണുപ്പിനാൽ വിറക്കുന്ന ചുണ്ടോടെ അവൾ പറഞ്ഞത് കേട്ടിട്ട് അവളുടെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത് ഉള്ളിൽ നന്നായി ഒന്ന് അട്ടഹസിച്ചു ചിരിച്ചു "ഏയ്..അതു പറ്റില്ല..നിനക്ക് ലണ്ടൻ കാണാനല്ലേ ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ടു വന്നത്..ഇനിയും ഇവിടെ വേറെ പലതും കാണാനുണ്ട്..ഓരോന്നായി നിനക്ക് ഞാൻ കാണിച്ചു തരാം..." എന്റെ സംസാരം കേട്ട് ഔട്ടിങിന് പോരാൻ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ട് അവൾ തലക്ക് സ്വയമൊന്ന് മേടി ഷാളിനാൽ കൈ രണ്ടും പൊതിഞ്ഞു പിടിച്ചത് കണ്ട് ഞാനവളെ മൊത്തമൊന്ന് നോക്കി അർത്ഥം വെച്ചൊന്ന് ചിരിച്ചു അവളുടെ കൂടെ വെള്ളത്തിൽ നിന്നത് കൊണ്ട് മുടിയെല്ലാം ആകെ നനഞ്ഞിരുന്നു..അതിനാൽ മുടി ഒന്ന് കുടഞ്ഞ് കോതി ശെരിയാക്കി ഐറയെ നൽക്കിയപ്പോ അവൾ തണുപ്പിനാൽ കൈ മാറോട് പിണച്ചു കെട്ടി ചുമൽ കോച്ചി വിറങ്ങലടിച്ചു നാലു പാടും നോക്കുന്നുണ്ട് "നിനക്ക് നന്നായി തണുക്കുന്നുണ്ടോ ഐറാ...?"

ഉണ്ടെന്ന് പച്ച വെള്ളം പോലെ അറിയാമെങ്കിലും അവളുടെ കണ്ട്രോൾ പവർ എത്ര ഉണ്ടെന്ന് നോക്കാൻ വേണ്ടി ഞാൻ ചിരി കടിച്ചു പിടിച്ചു ചോദിച്ചതും ഇതുവരെ എവിടേക്കോ നോട്ടം കുത്തി നിർത്തി വിറച്ചു കൊണ്ടിരുന്ന ഐറ പെട്ടന്ന് എന്നെ തിരിഞ്ഞു നോക്കിയിട്ട് വിറക്കുന്ന അവളുടെ കീഴ്ചുണ്ട് കടിച്ചു പിടിച്ചു ഒന്ന് ശ്വാസം എടുത്തു വിട്ടു "തണുപ്പ് ഉണ്ടെങ്കിലും എനിക്ക് കണ്ട്രോൾ ചെയ്യാനൊക്കെ പറ്റുന്നുണ്ട്..." 'പറ്റുന്നുണ്ട് ..പറ്റുന്നുണ്ട്.. അത് നല്ല പോലെ ഞാൻ കാണുന്നുമുണ്ട്..' തണുപ്പിന്റെ വിറയൽ പുറമെ കാണിക്കാതെ അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചത് കേട്ട് ഞാൻ പതിയെ പിറുപിറുത്തു അവളെ നോക്കിയപ്പോ അവൾ കുറുക്കന്റെ കണ്ണും വെച്ച് എന്നെ സസൂക്ഷ്മം നോക്കി "നീയിപ്പോ എന്താ പറഞ്ഞെ..?" "സേട്ടന്റെ സേച്ചിക്ക് കണ്ട്രോൾ പോവുന്നുണ്ടെങ്കിൽ എന്റെ അടുത്തേക്ക് വന്നോ എന്ന്..ഞാൻ നിന്നെ ചൂട് പിടിപ്പിക്കാന്നെ..!!" ഒരു ഡബിൾ മീനിങ്ങിൽ അവളെ നോക്കി സൈറ്റടിച്ചോണ്ട് പറഞ്ഞപ്പോ അവൾ ഛീ എന്നു പറഞ്ഞോണ്ട് എന്റെ നെഞ്ചിനിട്ടൊരു കുത്ത് കുത്തി "എനിക്ക് സേട്ടന്റെ ചൂടും വേണ്ട തേങ്ങാ പിണ്ണാക്കും വേണ്ട..തണുപ്പ് കണ്ട്രോൾ ചെയ്യാനൊക്കെ എനിക്ക് അറിയും...ഞാനത് സഹിച്ചോണ്ട്..."

അതിന് മറുപടിയായി വേണ്ടെങ്കിൽ വേണ്ട എന്നൊക്കെ പറഞ്ഞ് പോവാൻ തോന്നാത്തത് കൊണ്ട് അവളെയൊന്ന് ചൂട് പിടിപ്പിക്കാൻ എന്നോണം ഞാൻ ഐറയെ ഒന്ന് നോക്കിയിട്ട് അവളുടെ അരയിലൂടെ കയ്യിട്ട് എന്നിലേക്ക് അടിപ്പിച്ചു നിർത്തി... എന്റെയാ നീക്കം അവളൊട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് തള്ളി നിൽക്കുന്ന അവളുടെ രണ്ടു ഉണ്ടകണ്ണ് കണ്ടാൽ അറിയാം എന്റെ ഒരിഞ്ച് മാത്രം അകലത്തിൽ നിൽക്കുന്ന ഐറയുടെ മുഖത്തിലൂടെ എന്റെ കണ്ണുകൾ പാഞ്ഞു നടന്നു... അവസാനം എത്തി നിൽക്കുന്ന അവളുടെ വിറക്കുന്ന ചെറു വെള്ളം പറ്റി നിൽക്കുന്ന ഇളം ചുവന്ന മേൽ ചുണ്ടിൽ എന്റെ ദൃഷ്ട്ടി പതിഞ്ഞപ്പോ എന്റെ കൈകൾ താനേ അവളുടെ മേൽചുണ്ടിലേക്ക് അരിച്ചു പോയി വെള്ളത്തിന്റെ ഒരിറ്റ് അംശം അവിടെ അവശേഷിക്കുന്നത് ഒരു കൗതുകത്തോടെ നോക്കി നിന്നിട്ട് ഞാൻ പതിയെ തമ്ബ് വിരൽ വെച്ചു മേൽചുണ്ടിലേ വെള്ളം വളരെ പതിയെ തുടച്ചു പോകെ ഐറ ശ്വാസമൊന്ന് മേൽപ്പോട്ട് വലിച്ചു ശ്വാസം അടക്കി പിടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു നിന്നു മേൽചുണ്ടിൽ നിന്നും നോട്ടം ഒരു തരി പോലും വിടാതെ പതിയെ വെള്ളം തുടച്ചു മാറ്റിയതും ഇടക്ക് അവളുടെ ചുണ്ടുകളൊന്ന് വിറച്ചു..

അതു കണ്ട് കണ്ണുകൾ ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോ അവൾ ഇറുക്കി അടച്ച കണ്ണുകൾ കൂടുതൽ ഇറുക്കി പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു അവളുടെ കണ്ണുകളുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു പോകെ എന്റെ ചുണ്ടിലൊരു കള്ളപുഞ്ചിരി വിരിഞ്ഞു.. ഇടകണ്ണാലെ അവളെയൊന്ന് നോക്കിയിട്ട് അവളുടെ കയ്യിനു മുകളിലൂടെ മൃദുവായി തഴുകി അവളുടെ മുഖത്തേക്ക് പതിയെ ഊതി ചെറു ചൂട് കാറ്റ് മുഖത്തേക്ക് വന്നു പതിച്ചത് കൊണ്ട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു എന്റെ ഷർട്ടിൽ അള്ളി പിടിച്ചു നിന്നെങ്കിലും എന്റെ ചൂട് അവൾക്ക് ഏൽക്കാൻ വേണ്ടി അവളുടെ തണുത്ത ശരീരം എന്നോട് മുട്ടിച്ചു നിർത്തിയത് കണ്ട് ചുണ്ടിൽ വല്ലാത്തൊരു ചിരി പടർന്നു "എന്താ ഭാര്യേ..ടെസ്റ്റിൽ തോൽവി സമ്മതിച്ചോ...?" എന്റെ ദേഹത്തോട് ഒട്ടി നിൽക്കുന്ന അവളെ നന്നായി ഒന്ന് നോക്കി ചോദിച്ചപ്പോ ഇതുവരെ എന്റെ ചൂടും കൊണ്ട് നിന്നിരുന്നവൾ സ്വബോധം വീണ്ടെടുത്ത് ഞെട്ടി പിടഞ്ഞു എന്നിൽ നിന്നും മാറി നിന്നു 🌸💜🌸 "നീ എന്നെയും കൊണ്ടേ പോകൂ അല്ലെ ഉമ്മച്ചാ..?"

മനപ്പൂർവം അവനെന്റെ കണ്ട്രോൾ കളയുന്നതാണ്.. ഇപ്പൊ തന്നെ കണ്ടോ അവനോരോന്നും കാണിച്ചു കൂട്ടുന്നത്..ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ തോൽവി സമ്മതിക്കേണ്ടി വരും.. "Of course baby..നിന്നെയും കൊണ്ടേ ഞാൻ പോവൂ.. നിന്റെ കണ്ട്രോൾ പവർ ടെസ്റ്റ് ചെയ്യാൻ ചിലപ്പോ ഞാൻ പലതും ചെയ്യും കാണിക്കും.. പക്ഷെ നീ വീഴരുത് ..തോൽവി സമ്മതിക്കാതെ പിടിച്ചു തന്നെ നിന്നോണം..." ഇടക്കവൻ എനിക്കിട്ട് ഊതിയില്ലേ എന്നൊരു സംശയമില്ലാതില്ല..ഇനിയും ഇവിടെ നിന്നാൽ ഞാൻ തണുത്തുറച്ച് നിൽക്കേണ്ടി വരികയും ഈ പുന്നാര ഭർത്തു എന്റെ കണ്ട്രോൾ കളയുമെന്നും ഉറപ്പായതിനാൽ ഞാൻ ഷാളിനു ഉള്ളിൽ കിടന്ന രണ്ടു കൈകളും കൂട്ടി ഉരസി ഉള്ളം കയ്യിന്റെ ഇളം ചൂട് മുഖത്തു വെച്ചു മുന്നോട്ട് നടന്നു തൂവെള്ളപോലെ പരന്നൊഴുക്കുന്ന അതിമനോഹരമായ വെള്ളച്ചാട്ടത്തെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട് കൈപ്പിടിയിൽ കൈ വെച്ചോണ്ട് മുന്നിലേക്ക് നടന്നു പോകെയാണ് പിറകെ വന്ന ഇശു എന്റെ ഉള്ളം കയ്യോട് അവന്റെ കൈ കോർത്തു മുന്നോട്ട് നീങ്ങിയത്..

അവന്റെ ഉള്ളം കയ്യിന്റെ ഇളം ചൂടറിഞ്ഞ് ഞാനവനെ തല ചെരിച്ചു നോക്കിയപ്പോ അവൻ എന്നെ നോക്കാതെ മുന്നോട്ട് നടക്കുന്ന തിരക്കിലായത് കൊണ്ട് എന്റെ ചുണ്ടിൽ വിരിഞ്ഞ കുഞ്ഞു ചിരിയെ തട്ടി കളയാതെ തന്നെ ഞാൻ അവന്റെ ഉള്ളം കയ്യോട് എന്റെ തണുത്തുറച്ച കൈ കോർത്തു നടന്നു നൈറ്റ് ആയത് കൊണ്ട് കൈപ്പിടിയിലായി ഓരോ സ്റ്റാൻഡ് ലൈറ്റ് സെറ്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു..അതോണ്ട് മുന്നോട്ട് നടക്കാൻ അതികം ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല താഴേക്ക് ആഴത്തിൽ പതിക്കുന്ന വെള്ളച്ചാട്ടം ഒരു കൗതുകത്തോടെ നോക്കി പോകെയാണ് ഇശു എന്നെയും കൊണ്ട് ഒരു വളവ് തിരിഞ്ഞത്..ഇതിപ്പോ എങ്ങോട്ടാണെന്ന് വിജാരിച്ചു ഇശൂനെ ഒന്ന് നോക്കിയിട്ട് മുന്നിലേക്ക് നോക്കിയപ്പോ മുന്നിലുള്ളത് കണ്ട് എന്റെ കണ്ണൊന്ന് മിഴിഞ്ഞു വുഡൻ കൊണ്ടുണ്ടാക്കിയ വലിയ ഒരു ബ്രിഡ്ജ് ആയിരുന്നു അത്.. നീണ്ടു നിൽക്കുന്ന ബ്രിഡ്ജിന്റെ ഇങ്ങേ തല മുതൽ അങ്ങേ തല വരെ ഞാനൊന്ന് നോക്കി...അത്യാവശ്യം നല്ല നീളമുള്ള പാലം തന്നെയാണെന്ന് അതോടെ മനസ്സിലായി

ഞാനത് നോക്കി പാലത്തിലേക്ക് കടന്നു ഓരോ അടി മുന്നോട്ട് നടന്നു പോകെ വെള്ളത്തിന്റെ ഊക്കിലുള്ള ഒച്ച കേട്ട് സൈഡിലേക്ക് നോക്കിയപ്പോ നേരത്തെ കണ്ട വെള്ളച്ചാട്ടം ഞങ്ങൾക്ക് കുറച്ചു മുന്നിലായി പരന്നു കൊണ്ട് ആഴത്തിൽ താഴേക്ക് ഒഴുകുന്നുണ്ട് നേരത്തെ ഞങ്ങൾ നിന്നത് വെള്ളച്ചാട്ടത്തിന്റെ ഉള്ളിലാണ്.. പക്ഷെ ഇപ്പൊ നിൽക്കുന്നത് വെള്ളച്ചാട്ടത്തിന്റെ കുറച്ചു അകലെയുള്ള പാലത്തിലാണ്... നേരത്തെ വെള്ളം ഒന്നായി ഒഴുകുന്നത് മാത്രമേ കണ്ടിരുന്നൊള്ളു.. പക്ഷെ ഇപ്പൊ വെള്ളച്ചാട്ടം എവിടുന്ന് വരുന്നു എങ്ങനെ വരുന്നു എന്നൊക്കെ കൃത്യമായി കാണാൻ കഴിയും...ഈ പാലത്തിൽ നിന്നിട്ട് പോലും വെള്ളത്തിന്റെ ഊക്കിലുള്ള ഒഴുക്ക് കൊണ്ട് വെള്ളം മേലിലേക്ക് തെറിക്കുന്നുണ്ട്... അത്രയും ജലനിരപ്പോടെയാണ് വെള്ളം താഴേക്ക് കുതിച്ചു ഒഴുകുന്നത് കൈപ്പിടിയിൽ മുറുക്കി കൈ വെച്ചു മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിനെ ഞാൻ എന്തെന്നില്ലാതെ കൗതുകത്തോടെ നോക്കി നിന്നു...

വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്തൂടെ ഒഴുകുന്ന നദിയിൽ അതികം പാറ കൂട്ടങ്ങൾ ആയിരുന്നു.. അതിനാൽ മുകളിൽ നിന്നും അതി ശക്തിയായി വരുന്ന ഊക്കിലുള്ള വെള്ളം പാറ കല്ലിന്മേൽ തട്ടി തെറിച്ചു നദിയിലേക്ക് ചിന്നി ചിതറി പോവുന്നുണ്ട് ഇവിടുന്ന് മുന്നിലേക്ക് നോക്കിയാൽ വെള്ളച്ചാട്ടത്തിന്റെ ഉള്ളിലായി ഞങ്ങൾ നേരത്തെ നിന്ന സ്ഥലം ഉണ്ടെന്ന് പോലും അറിയുന്നില്ല..ഒന്നായി പരന്നൊഴുകുന്ന വെള്ളം കാരണം അതൊന്നും കാണാൻ കഴിയുന്നില്ല എന്നു വേണം പറയാൻ... ഏന്തോ വല്ലാത്ത ഭംഗി തോന്നി ഈയൊരു വെള്ളച്ചാട്ടത്തിന് വെള്ളച്ചാട്ടത്തിന്റെ വെള്ളം മേലിലേക്ക് തെറിക്കുന്നത് കൊണ്ട് തണുപ്പ് മേലിലേക്ക് അരിച്ചു കയറുന്ന പോലെ.. അതോണ്ട് ഞാൻ കൈപ്പിടിയിൽ വെച്ച കൈ പിൻവലിച്ചു ഇശൂൻ്റെ കൈയിൽ പിടിച്ചു ബ്രിഡ്ജിലൂടെ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ആസ്വദിച്ചു നടന്നു നീങ്ങി ബ്രിഡ്ജിലൂടെ നടന്ന് അങ്ങേ തല എത്തിയപ്പോ താഴേക്ക് ഇറങ്ങാനായിട്ട് പത്തിരുപത് സ്റ്റെപ്പ് തന്നെ അവിടെ ഉണ്ടായിരുന്നു...അല്ലെങ്കിൽ തന്നെ നടന്നു നടന്നു കാൽ കുഴയുന്നുണ്ട്.. അതിനിടെ വല്ലാത്തൊരു സ്റ്റപ്സും.. എന്തായാലും ഇറങ്ങേണ്ടത് നിർബന്ധം ആയോണ്ട് ഞാൻ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങി

എത്ര ഇറങ്ങിയിട്ടും താഴെ എത്താത്തത് കൊണ്ട് രണ്ടും കല്പിച്ചു ഓരോ സ്റ്റെപ്പുകളായി ഓടി ഇറങ്ങി..വീണാലും ഇശു പിടിക്കുമല്ലോ എന്നൊരു ഉറപ്പിന്റെ പുറത്താണ് ഓടിയത്.. പക്ഷെ പിന്നീട് അവന്റെ അടുത്തു നിന്ന് കിട്ടിയ ഡയലോഗ് കേട്ട് എന്റെ ഓടി ഇറങ്ങൽ അതോടെ നിന്നു "സൂക്ഷിച്ചു ഇറങ്ങിക്കോ.. എവിടേലും കൊട്ടി പിടഞ്ഞു വീണാൽ ഞാൻ നിന്നെ എടുക്കുമെന്ന് പ്രതീക്ഷിക്കേണ്ട..." കണ്ണിൽ ഒരിറ്റ് ബ്ലഡ് ഇല്ലാത്തവനെ പോലെ അവൻ പറയുന്നത് ഒരു സ്ഫോടനം കണക്കെയാണ് എന്റെ ചെവിയിലേക്ക് അടിച്ചു കയറിയത്... ഈ സ്റ്റപ്പിൽ നിന്ന് ഉരുണ്ടു താഴേക്ക് വീണാൽ വടിച്ചെടുക്കാൻ പോലും ഒന്നും ഉണ്ടാവില്ല..അതോണ്ട് ഞാൻ പിന്നെ ഓടി ഇറങ്ങാനൊന്നും നിൽക്കാതെ ചെവിയിലേക്ക് വരുന്ന വെള്ളച്ചാട്ടത്തിന്റെ കുളിർ കൊള്ളിക്കുന്ന ശബ്‌ദവും കേട്ടൊണ്ട് സ്റ്റെപ്പ്സ് ഇറങ്ങി "ഇശുച്ചാ..ഇനി എങ്ങോട്ടാ പോവുന്നത്...?" മുഴുവൻ സ്റ്റപ്പും ഇറങ്ങി രണ്ടു സൈഡിലേക്കും നോട്ടം തെറ്റിച്ചോണ്ട് ഞാൻ ഇശൂൻ്റെ നേരെ തിരിഞ്ഞ് ഇത് ചോദിച്ചപ്പോ അവൻ ഫോണിൽ എന്തോ ടൈപ്പ് ചെയ്ത് എനിക്ക് നേരെ ലുക്ക് വിട്ടു "ഇനിയാണ് wintertime park ലേക്ക് പോകുന്നത്..." എന്നവൻ പറഞ്ഞപ്പോ ഞാനവനെ സംശയത്താൽ നോക്കി "Wintertime park അല്ലെ നമ്മളിപ്പോ കണ്ടത്..?" "Noo..ഈയൊരു winter time golden green park എന്നുള്ളൊരു പ്ലെസ് രണ്ടായി ഡിവൈഡ്‌ ചെയ്തിട്ടുണ്ട്..

വിന്റർ ടൈം പാർക്ക് ആൻഡ് ഗോൾഡൻ ഗ്രീൻ പാർക്ക്..അതിൽ ഗോൾഡൻ ഗ്രീൻ പാർക്കാണ് നമ്മളിപ്പോ കണ്ടത്...ഇവിടെ മൊത്തം പച്ചപ്പും വാട്ടർഫാളും നദിയൊക്കെയാണ്..ഫുൾ ഓഫ് ഗ്രീനറി..പക്ഷെ വിന്റർ ടൈം പാർക്കിൽ വേറെ പലതുമാണ്..അവിടെ നീ കാണാത്തതായി പലതുമുണ്ട്.." 🌸💜🌸 നിനക്കു വേണ്ടി അവിടെ പലതും ഒരുക്കി വെച്ചിട്ടുണ്ടെന്നും കൂടെ അവളോട് പറയണമെന്ന് ഉണ്ടെങ്കിലും ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരിയെ ഉള്ളിൽ തന്നെ ഒതുക്കി നിർത്തി ഞാനവളുടെ ഇടുപ്പിലൊന്ന് പിച്ചി "വിന്റർ ടൈം പാർക്കിൽ മഞ്ഞായിരിക്കും... നിനക്കത് സഹിക്കാൻ പറ്റോ...?" ചോദിക്കേണ്ട താമസം അവൾ ഓ പിന്നെ ഞാൻ സഹിച്ചോളാം എന്ന് വല്യ ഗമയിൽ പറഞ്ഞത് കണ്ട് ഞാൻ ഉവ്വുവ്വേ എന്ന മട്ടിൽ തലയാട്ടി രണ്ടു സൈഡിലേക്കും നോക്കി റൈറ്റ് സൈഡിലുള്ള ഒരു വലിയ വുഡൻ ബോർഡിൽ വിന്റർ ടൈം പാർക്ക് എന്നും ലെഫ്റ്റ് സൈഡിലുള്ള വുഡൻ ബോർഡിൽ ഗോൾഡൻ ഗ്രീൻ പാർക്ക് എന്നും ഉണ്ട്... ലെഫ്റ്റ് സൈസിലൂടെ പോയാൽ ഞങ്ങൾ വന്ന സ്ഥലത്തേക്ക് തന്നെയാണ് എത്തുക..

ഞങ്ങൾക്കിനി പോവേണ്ടത് റൈറ്റ് സൈഡിലൂടെ ആയതിനാൽ ഞാൻ ഐറയെ നോക്കിയപ്പോഴേക്കും അവൾ റൈറ്റ് സൈഡിലൂടെ നടക്കാൻ തുടങ്ങിയിട്ടുണ്ട് അത് കണ്ട് ഞാൻ ചിരിച്ചോണ്ട് ഫോണിലെ കീപോർഡിൽ വേഗത്തിൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്തു മെസ്സേജ് സെന്റ് ചെയ്തു... അന്നേരം തന്നെ എനിക്ക് മെസ്സേജ് റിപ്ലൈ കിട്ടിയപ്പോ ഞാൻ ഉള്ളിൽ ഊറി ചിരിച്ചോണ്ട് ഫോണ് പോക്കറ്റിലേക്ക് വെച്ചു ഒന്നോ രണ്ടോ ആളുകൾ മാത്രമുള്ള വിജനമായ പാതയിലൂടെ ഐറ മുന്നോട്ട് നടക്കുന്നതിന് പിറകെ ഞാനും വെച്ചു പിടിച്ചു നടക്കെയാണ് പെട്ടന്ന് പകുതിയിൽ വെച്ചു അവളൊന്നു സ്റ്റോപ്പായത്... അതെന്ത് കണ്ടിട്ടുള്ള സ്റ്റോപ്പാണെന്ന് നല്ല പോലെ അറിയുന്നത് കൊണ്ട് ഞാൻ ഓരോന്നും നോക്കി മുന്നിലേക്ക് നടന്നു ഒടുവിൽ ഐറയുടെ അടുത്ത് എത്തിയപ്പോ ഞാനവളെ ഒന്ന് നോക്കി മുന്നോട്ട് നടന്നപ്പോഴും അവൾ തമ്പടിച്ച പോലെ അവിടെ തന്നെ നിൽക്കുന്നതറിഞ്ഞ് ഞാൻ പിന്നിലേക്ക് തിരിഞ്ഞു അവളെ നോക്കി "എന്താടി ..വരുന്നില്ലേ...?" എന്നവളോട് ചോദിച്ചപ്പോഴും അവളുടെ കണ്ണ് മുന്നിലേക്ക് ആയിരുന്നു "ഇതാണോ winter time park...?" ഒരു പ്രത്യേക എസ്പ്രെഷനോടെ അവൾ വല്ലാത്തൊരു മട്ടിൽ ചോദിക്കുന്നത് കേട്ട് എനിക്ക് ചിരി പൊട്ടി വന്നെങ്കിലും ഞാനത് മാക്സിമം പിടിച്ചു വെച്ചു യാ എന്നു പറഞ്ഞ് കൂളായി മറുപടി കൊടുത്തു

വിന്റർ ടൈം പാർക്കിൽ മഞ്ഞു ഉണ്ടാവുമെന്ന് ഞാൻ പറഞ്ഞപ്പോ അവൾ വല്യ കാര്യമാക്കിയില്ലായിരുന്നല്ലോ...അതൊക്കെ ഞാൻ സഹിച്ചോളാം എന്നൊക്കെയല്ലേ പറഞ്ഞിരുന്നത്.. പക്ഷെ ഇപ്പോളവൾ നല്ലോണം പെട്ടിട്ടുണ്ട് മുന്നിലേക്ക് മുഴുവൻ മഞ്ഞാണ്.. എന്നത്തേയും പോലെ ചെറു മഞ്ഞു വീഴ്ച്ചയല്ല...തകൃതമായി മഴ പെയ്യുന്ന പോലെയാണ് മഞ്ഞ കട്ടകൾ ഓരോന്നായി വീഴുന്നത്... മുന്നിലേക്കുള്ള വഴിയൊക്കെ മഞ്ഞിനാൽ മൂടി കിടക്കാണ്..ഇരു ഭാഗത്തുമുള്ള മരങ്ങളിലും മഞ്ഞ് പറ്റി പിടിച്ചത് കൊണ്ട് വെള്ള മരങ്ങൾ ആയിട്ടുണ്ട്... ഈയൊരു ഭാഗത്ത് നല്ല മഞ്ഞ് വീഴ്ച്ച ആയതു കൊണ്ടാണ് ഈയൊരു പ്ലെസിന് വിന്റർ ടൈം പാർക്കെന്നു വിളിക്കുന്നത്.. ഇവിടെ ഇത്ര മഞ്ഞാണെങ്കിലും ഇനിയും പോയാൽ ഇതിനേക്കാൾ വലിയ മഞ്ഞാണ്... എന്റെ ഐറ പെണ്ണ് ഇതെങ്ങനെ സഹിക്കുമോ ആവോ "അതികം നോക്കി നിൽക്കാതെ വരാൻ നോക്ക്..." അവളുടെ കൈ പിടിച്ചു ഞാനിത് പറഞ്ഞപ്പോ അവൾ മുന്നിലേക്ക് നോക്കി ഇല്ലാന്ന് മട്ടിൽ പതിയെ തലയാട്ടി എന്റെ മുഖത്തേക്ക് നോക്കി "ഞാനൊന്നും ഇല്ല... എനിക്ക് ഇത്ര തണുപ്പൊന്നും സഹിക്കാൻ പറ്റില്ല...

അല്ലെങ്കിൽ തന്നെ ഞാൻ എന്തുമാത്രം തണുപ്പ് സഹിച്ചാ ഇവിടെ നിൽക്കുന്നതെന്ന് എനിക്കേ അറിയൂ...." "എന്നു വെച്ചാൽ നിനക്ക് കണ്ട്രോൾ തീരെ ഇല്ലെന്നല്ലേ...?" അവളുടെ കൈ പിടിച്ചു വലിച്ചു എന്റെ നെഞ്ചത്തോട് ഇട്ടു കൊണ്ട് ചോദിച്ചപ്പോ അവളെന്റെ കണ്ണിലേക്ക് രണ്ടു നിമിഷം വിടാതെ നോക്കി നിന്നിട്ട് പതിയെ ആണെന്ന് തലയാട്ടിയത് കണ്ട് ഞാൻ പുരികം ചുളിച്ചു പുഞ്ചിരിച്ചോണ്ട് അവളെ നോക്കേണ്ട താമസം അവൾ പെട്ടന്ന് അല്ലാ എന്നും പറഞ്ഞു എന്നിൽ നിന്നും മുഖം തിരിച്ചു ഏറെ കുറെ കാര്യങ്ങൾ അവളുടെ പെരുമാറ്റത്തിൽ നിന്നു തന്നെ എനിക്ക് പിടികിട്ടി..അതിനാൽ ചുണ്ടിൽ നിന്ന് ഇപ്പൊ പൊട്ടി വരുമെന്ന രീതിയിലുള്ള ചിരി കാരണം ഞാൻ സൈഡിലേക്ക് നോക്കി ഒന്ന് ചിരിച്ചിട്ട് അവളെ മുഖത്തേക്ക് നോക്കിയപ്പോ അവളപ്പോഴും എന്റെ മുഖത്തേക്ക് നോക്കാതെ എങ്ങോട്ടോ നോട്ടം തെറ്റിച്ചു നിൽക്കുവായിരുന്നു അതു കാരണം ഞാനവളുടെ മുഖം എനിക്ക് നേരെ ആക്കിപിടിച്ചു ചൂണ്ടു വിരൽ കൊണ്ട് അവളുടെ താടി ഉയർത്തി പിടിച്ചിട്ട് അവളുടെ കണ്ണിലേക്ക് നോക്കി "Seriously...?" "ആന്നേ.. എനിക്ക് കണ്ട്രോൾ ഒക്കെയുണ്ട്..." ഉള്ളിലെ പതർച്ച പുറമെ കാണിക്കാതെ അവളിത് പറഞ്ഞപ്പോ ഞാൻ ഓക്കെ എന്നു പറഞ്ഞു അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു തണുപ്പ് സഹിക്കാൻ കഴിയാത്തത് കൊണ്ടാവണം പോകുന്ന വഴിക്കെല്ലാം അവൾ എരിവ് വലിക്കുന്ന പോലെ വലിക്കുന്നുണ്ട്...

ചുണ്ടുകൾ വിറക്കുന്നുണ്ട്... കൈകൾ ചെറു ചൂടിന് വേണ്ടി പരതുന്നുണ്ട്... തണുത്ത് കോച്ചുന്നുണ്ടെങ്കിലും അവൾ തോൽവി സമ്മതിച്ചില്ല...അതെന്നെ വല്ലാതെ അരിശം കൂട്ടിച്ചു 🌸💜🌸 വെള്ളയായി കിടക്കുന്ന മഞ്ഞ് വഴികളിലൂടെ മുന്നോട്ട് നീങ്ങി..സഹിക്കുന്നില്ല ...അത്രയും മൂർച്ഛിച്ച തണുപ്പ്... എത്ര തന്നെ പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും എന്നെക്കൊണ്ട് ഒരു തരി പോലും കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നില്ല എന്റെ കയ്യിൽ പിടിച്ച ഇശൂൻ്റെ കയ്യിലെ ചെറു ചൂട് മാത്രമേ എനിക്കിപ്പോ കിട്ടുന്നുള്ളൂ.. അത് വല്ലാത്തൊരു ആശ്വാസമായതിനാൽ ഞാൻ കൂടുതൽ അവന്റെ കയ്യിൽ പിടി മുറുക്കി...ഇടക്കവൻ എന്നെ ടെസ്റ്റ് ചെയ്യാൻ വേണ്ടി അവന്റെ കൈ എന്റെ പിടിയിൽ നിന്ന് വലിക്കുന്നുണ്ടെങ്കിലും അവന്റെ കയ്യിലെ ചൂട് കിട്ടിയില്ലെങ്കിൽ തണുത്തുറച്ച് നിൽക്കേണ്ടി വരുമെന്ന ചിന്തയാൽ ഞാനവന്റെ കൈയിൽ ദൃഢമായി പിടിച്ചു സമയം പോകുന്നതിനു അനുസരിച്ച് മഞ്ഞു വീഴ്ച്ച കൂടാൻ തുടങ്ങി...

ഒരിക്കൽ പോലും മഞ്ഞ് കുറയുന്നില്ലല്ലോ എന്ന ചിന്ത എന്നെ ആകെ വട്ടുപിടിപ്പിച്ചു...അവന്റെ ശരീരത്തിലെ ചൂട് എന്നിലേക്ക് ആവാഹിക്കാൻ മനസ്സ് വെമ്പൽ കൊണ്ടു.. നിർവചിക്കാൻ ആവാതത്രയും തണുപ്പാണ് ഇവിടെ.. ഇനിയും തണുപ്പ് സഹിക്കാൻ കഴിയില്ല എന്ന തോന്നലിൽ കൂട്ടി മുട്ടുന്ന പല്ലുകളെ പിടിച്ചു വെച്ചു കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു ഇശൂൻ്റെ കയ്യിൽ നിന്നും എന്റെ പിടി വിട്ടു എൻ്റെയാ പ്രവർത്തി കണ്ട് അവനൊന്നു സ്റ്റോപ്പായി എന്നെ പുരികം ചുളിച്ചു നോക്കുന്നത് കണ്ടതും ഞാനൊരു പറച്ചിലിനോ സംസാരത്തിനോ നിൽക്കാതെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു കയറി വട്ടം പിടിച്ചു നെഞ്ചിലേക്ക് മുഖം പൂയ്ത്തി "വയ്യ.. ഇനിയും എനിക്ക് വയ്യ... എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല ഇശുച്ചാ...എന്നെ ഒന്ന് ഹഗ്ഗ് ചെയ്യ്... അല്ലേൽ കിസ്സ് ചെയ്യ് ...അല്ലേൽ ഞാനിപ്പോ ചത്ത് പോവും..." ഉൾമനസ്സ് മോട്ടിവേറ്റ് ചെയ്തു മിനിക്കിയെടുത്ത ഐറയുടെ തീരുമാനങ്ങളാണ് ഒരൊറ്റ നിമിഷം കൊണ്ട് ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞത്...ചത്താലും സെരി സേട്ടന്റെ സേച്ചി തോൽക്കില്ല എന്നു പറഞ്ഞവളാണ് തണുത്തുറച്ച് ഞാൻ ചത്ത് പോവുമെന്ന് പറഞ്ഞ് അവനെ അള്ളി പിടിച്ചു നിൽക്കുന്നത് ഇത്ര പെട്ടന്നവൾ തോൽവി സമ്മതിച്ചു തരുമെന്ന് അവനൊട്ടും പ്രതീക്ഷിച്ചില്ല...

അതിനാലവൻ ഐറയുടെ മുഖം പൊക്കി അവളെ നോക്കിയപ്പോ അവന്റെ നോട്ടം മനസ്സിലായ വണ്ണം അവൾ നിർത്താതെ അതേ എന്ന മട്ടിൽ തലയാട്ടി കൊടുത്തു അവനെ വലിഞ്ഞു മുറുകി കെട്ടിപ്പിടിച്ചതും അവൻ ചെറു ചിരിയോടെ അവളെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു ഇത്രയും സമയത്തെ തണുപ്പ് കണ്ട്രോൾ ചെയ്തു നിന്നതിനാൽ അതെല്ലാം അവൾ അവന്റെ നെഞ്ചിലേക്ക് ഒട്ടി നിന്നോണ്ട് അവന്റെ മേലിലെ ചൂട് അവളിലേക്ക് ആവാഹിച്ചെടുത്തു...അവന്റെ ഇളം ചൂടും തണുപ്പും കൂടിയ കൈകൾ അവളുടെ ഷർട്ടിന്റെ ഉള്ളിലൂടെ കൊണ്ടു പോയി അരക്കെട്ടിൽ വെച്ചപ്പോ ഐറയൊന്ന് ഉയർന്നു പൊങ്ങി കൊണ്ട് അവന്റെ അരയിൽ ഇറുക്കി പിടിച്ചു "ഇശുച്ചാ.." പതിയെ അവന്റെ നെഞ്ചിൽ നിന്നും മുഖം പൊക്കി കൊണ്ട് അവൾ പതിഞ്ഞ സ്വരത്തോടെ അവന്റെ നെഞ്ചിലേക്ക് ചാരി നിന്ന് വിളിച്ചപ്പോഴേക്കും ഇശൂൻ്റെ ചൂണ്ടു വിരൽ അവളുടെ അധരങ്ങളിൽ പതിഞ്ഞിരുന്നു അവളെന്താണ് അവനോട് പറയാൻ വന്നതെന്ന് അവന്ക്ക് നല്ലപോലെ അറിയുന്നത് കൊണ്ട് അവൻ ചെറു ചിരിയാലെ അവളുടെ നെറ്റിൽ അവന്റെ ഇളം ചുണ്ട് ചേർത്ത് വെച്ചു ചുംബിച്ചു..

.അവളുടെ തുടുത്ത ഇരു കവിളുകളിലും ചുവപ്പ് രാശി പടർന്നു പിന്നീട് അവളുടെ കൈ കോർത്തു പിടിച്ചു മുന്നോട്ട് നടന്നു...എങ്ങോട്ടാണെന്ന് അറിയാതെ അവളും അവന്റെ കയ്യിൽ മുറുക്കി പിടിച്ചു കയ്യിൽ തല ചാഴ്ച്ചു വെച്ചു നടന്നു... അവന്റെ ദേഹത്തോട് ചേർന്നു നിന്നത് കൊണ്ട് അവളുടെ തണുപ്പിനത് ആശ്വാസമായിരുന്നു നടത്തതിനൊടുവിൽ അവർ എത്തിച്ചേർന്നത് മരങ്ങളാൽ ചുറ്റപ്പെട്ട ഒരു സ്ഥലത്തായിരുന്നു...നിലത്തെല്ലാം തൂവെള്ളയായി മഞ്ഞുകൾ മൂടി നിൽക്കുന്നുണ്ട്..മഞ്ഞിനാൽ ഒരു ഇല പോലും അവിടെയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.. മരങ്ങളുടെ കൊമ്പുകളിലും മറ്റുമൊക്കെ മഞ്ഞ് പറ്റി പിടിച്ചു കിടക്കുന്നുണ്ട് ഇടക്ക് ഒരു മരത്തിന്റെ കമ്പിൽ നിന്ന് ഐറയുടെ മുഖത്തേക്ക് ഒരു മഞ്ഞ് കട്ട ചാടിയതും അവളൊന്നു ഞെട്ടി പിടിഞ്ഞ് മുഖത്ത് നിന്ന് നിലത്തേക്ക് ഊർന്നു വീഴുന്ന മഞ്ഞു കട്ടയെ ഒന്ന് നോക്കി മുകളിലേക്ക് നോട്ടം തെറ്റിച്ചു... അപ്പോഴാണ് അവൾ ഓരോ മരത്തിന്റെയും കമ്പുകളിൽ പറ്റി പിടിച്ചു നിൽക്കുന്ന മഞ്ഞ് കണ്ടത്... അവളൊരു പുഞ്ചിരിയോടെ അതിനെ നോക്കിയിട്ട് ഇശൂൻ്റെ മുഖത്തേക്ക് നോക്കിയപ്പോ അവനൊരു പ്രത്യേക വശ്യമായ പുഞ്ചിരിയോടെ അവളെ ഒന്ന് നോക്കിയിട്ട് കുറച്ചു മുന്നിലേക്ക് നടന്നു

നീങ്ങി പിന്നീട് അവനുദ്ദേശിച്ച സ്ഥലത്തു എത്തിച്ചേർന്ന നിർവൃതിയിൽ അവൻ നടത്തം സ്റ്റോപ്പ് ചെയ്ത് ഒന്ന് നെടുവീർപ്പിട്ടു ഐറയെ നോക്കിയപ്പോ അവളുടെ കണ്ണ് മുന്നിലെ വശ്യ മനോഹരമായ ട്രീ ഹൗസ്സിലേക്ക് ആയിരുന്നു അവൻ അവളെയൊന്ന് നോക്കിയിട്ട് അവളെയും കൊണ്ട് വുഡൻ കൊണ്ടുണ്ടാക്കിയ സ്റ്റെപ്പുകളിലൂടെ കയറി താഴെ നിന്ന് പത്തു സ്റ്റെപ്പുകൾ കയറിയാൽ നേരെ എത്തുന്നത് സ്ക്വയർ ശൈപ്പിലുള്ള ഒരു സ്ഥലത്തേക്കാണ്...അതിന്റെ നാലു ഭാഗത്തും കൈവര വെച്ചിട്ടുണ്ട്.. കൈവരന്മേൽ ഫെയറി ലൈറ്റ്സ് ചുറ്റി വെച്ചിട്ടുണ്ട്.. അവിടുന്ന് മുകളിലേക്ക് നാലു സ്റ്റെപ്പ് കയറിയാൽ കയറു കൊണ്ട് ഉറപ്പിനാൽ വലിച്ചു കെട്ടിയ തൂക്കു പാലത്തിലേക്കാണ് എത്തുന്നത്...ഒരു ചെറിയ തൂക്കു പാലം.. പാലത്തിലൊക്കെ മഞ്ഞുകൾ പറ്റി പിടിച്ചിട്ടുണ്ട്.. കൂടെ തൂക്ക് പാലത്തിന്റെ പിടിക്കാനുള്ള ഇരുകയ്യിലും മഞ്ഞ ഫെയറി ലൈറ്റ്സ് ചുറ്റി പിടിപ്പിച്ചു വെച്ചിട്ടുണ്ട് ..ആ പാലം കടന്ന് നേരെ എത്തുന്നത് ഒരു കുഞ്ഞി ട്രീ ഹൗസിലേക്കാണ് ..

വുഡൻ കൊണ്ടും ഗ്ലാസ് കൊണ്ടും ഉണ്ടാക്കിയ ഒരു കൊച്ചു ട്രീ ഹൗസ്...ട്രീ ഹൗസിന്റെ വിൻഡോ ഭാഗത്തും ഡോർ ഓപ്പൺ ചെയ്യുന്ന ഭാഗത്തും ഹൗസിന്റെ കൈവരയിലും മഞ്ഞു കട്ടകൾ പറ്റി പിടിച്ചിട്ടുണ്ട് ഐറ ട്രീ ഹൗസിനെ മൊത്തമായി ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോ തന്നെ അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു...ട്രീ ഹൗസിന്റെ മുന്നിൽ സെറ്റ് ചെയ്തു വെച്ച മഞ്ഞ ലൈറ്റ് ഐറയുടെ മുഖത്തേക്ക് പതിച്ചതിനാൽ അവളുടെ പുഞ്ചിരിക്കുന്ന മുഖം ശോഭയോടെ തിളങ്ങി നിന്നു തന്നെ നോക്കി നിൽക്കുന്ന ഇശൂനെ അവൾ കണ്ടെങ്കിലും അവൾ അവനെ നോക്കാതെ മുന്നിലെ ട്രീ ഹൗസിന്റെ ഡോർ ഹാൻഡിലിൽ പിടിച്ചു ഉള്ളിലേക്ക് തള്ളിയപ്പോ തന്നെ ഡോർ ഓപ്പണായി.. അതിനാൽ അവളൊരു സംശയത്തോടെ ഇശൂനെ നോക്കിയപ്പോ അവൻ കള്ളച്ചിരിയോടെ ഒന്ന് സൈറ്റടിച്ചു കാണിച്ചത് കണ്ട് അവൾ പതിയെ ഒന്ന് തലയനക്കി ഉള്ളിലേക്ക് കയറി നേരിയ മഞ്ഞ വെളിച്ചം മാത്രമുള്ള ഒരു ഒറ്റമുറി...

വടക്കേ ഭാഗത്ത് തുറന്നിട്ട ജനലിലൂടെ ചെറു തണുത്ത കാറ്റ് അകത്തളത്തിലേക്ക് നുഴഞ്ഞെത്തിയത് കണ്ട് ഐറ ഇരു കണ്ണുകളും അടച്ചു ഒരടി പിറകിലേക്ക് നിന്നതും പെട്ടന്ന് അവൾ ഇശൂൻ്റെ നെഞ്ചിൽ തട്ടി അവിടെ തന്നു നിന്നു ഇശു അവളുടെ അരയിലൊന്ന് പിച്ചി അവളെ തനിക്ക് നേരെ നിർത്തിയപ്പോ ഐറ ചെറു കള്ളച്ചിരിയോടെ അവന്റെ ഇരു കണ്ണിലേക്കും മാറി മാറി നോക്കി അവളുടെ നോട്ടം കണ്ട് അവൻ വശ്യമായ ആരെയും മയക്കുന്ന ചിരിയോടെ അവളുടെ വിറക്കുന്ന ചുണ്ടിൽ അവന്റെ ചുണ്ട് കോർത്തു വെച്ചു ഒന്ന് നുണഞ്ഞു വലിച്ചതും ഐറ കണ്ണുകളടച്ചു അതൊന്ന് ആസ്വദിച്ചു അവൾ പതിയെ കണ്ണു തുറന്ന് അവന്റെ ചുണ്ടിലേക്കും ശേഷം കണ്ണിലേക്കും നോക്കി "You want me...?" "Yes... I want you..."..... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story