QUEEN OF KALIPPAN: ഭാഗം 13

queen of kalippan

രചന: Devil Quinn

ഞമ്മളവിടെ മുട്ടുകുത്തി അലറി വിളിച്ചിട്ടും അവളെ പൊടിപോലും കാണുന്നില്ല........മനസ്സിന്റെ ഉള്ളിലാണെങ്കിൽ ഭയം ആളികത്തിക്കൊണ്ടിരിക്കാണ്.... അവളെ ഇനി എവിടെ ചെന്ന് നോക്കുമെന്ന് വിജാരിച്ച് ഇരിക്കുമ്പോഴാണ് മനസ്സിലേക്ക് ഒരു സ്ഥലം വന്നത്..... ഒരു വലിയ കുഴി ,,,ആളുകൾ ഈ പ്രേദേശത്തേയ്ക്ക് വരാത്തതുകൊണ്ട് ആർക്കും ഈ കുഴി ഇവിടെയുള്ള കാര്യം അറിയില്ല..... ഞമ്മള് ഇങ്ങോട്ട് വരുന്ന വഴി ഈ കുഴി മിന്നാട്ടം പോലെ കണ്ടായിരുന്നു..... ഞമ്മള് അവൾക്കൊന്നും സംഭവിക്കല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ട് അങ്ങോട്ടേക്ക് ഓടി.....കുഴിയുടെ അടുത്ത് എത്തിയപ്പോ അവളുണ്ട് വാടി തളർന്ന് അതിൽ കിടക്കുന്നു..... അത്യാവശ്യം ആഴം ഉള്ളതുകൊണ്ട് എന്തുചെയ്യണമെന്ന് അറിയില്ല...... "ഐറ,,,, എണീക്ക്....." കുഴിയുടെ അടുത്ത് മുട്ടുകുത്തിയിരുന്നുകൊണ്ട് അവളെ വിളിച്ചിട്ടും അവൾ വിളി കേൾക്കുന്നില്ല......എന്തുചെയ്യണമെന്ന് അറിയില്ല......ഈ കുഴിലേക്ക് ചാടൽ കുറച്ച് റിസ്കുള്ള കാര്യമാണ്....ഇനി ചാടിയാൽതന്നെ കയറാൻ എന്തുചെയ്യും.......!!!!! ഇനിയിപ്പോ എന്തോന്ന് ചെയ്യും എന്നു വിചാരിച്ചു നിന്നപ്പോഴാണ് സിദ്ധു അങ്ങോട്ടേക്ക് വന്നത്..... "Sir any problem,,,,,, " എന്നും പറഞ്ഞ് അവൻ മുന്നിലേക്ക് നോക്കിയപ്പോഴാണ് അവൻ ഐറയെ കണ്ടത്....

"Sir,,,,, മേം,,,,, ഇനി എന്തു ചെയ്യും....." അപ്പോഴാണ് ഞമ്മക്കൊരു കാര്യം ഓർമവന്നത്......ഞമ്മള് അപ്പോതന്നെ ആ കാട്ടിലൂടെ നടന്ന് ചെറിയ മരക്കൊമ്പുകൾ ശേഖരിച്ചു...... ആ സമയത്തു സിദ്ധുനോട് പോയി റോപ്പ് കൊണ്ടുവരാൻ പറഞ്ഞു...... കുറച്ചു കൊമ്പുകൾ കിട്ടിയതും ഞമ്മളതും കൊണ്ട് തിരിച്ചു കുഴിയിന്റെ അടുത്തേയ്ക്ക് ചെന്നു..... എന്നിട്ട് ഐറയെ നോക്കിയപ്പോ അവൾ ചെറുങ്ങനെ കണ്ണുതുറക്കാൻ നോക്കുന്നുണ്ട്....ഞമ്മളപ്പോ തന്നെ ഒന്നും നോക്കാതെ ആ മരകൊമ്പുകൾകൊണ്ട് അതിലേക്ക് ചാടി...... ഞമ്മളപ്പൊത്തന്നെ കയ്യിലുള്ള മരക്കൊമ്പുകൾ ഒരു സൈഡിൽ വെച്ചുകൊണ്ട് ഐറയെ വിളിച്ചു..... "ഐറ,,,,കണ്ണുതുറക്ക്......" അവളുടെ തലയെടുത് മടിയിൽ വെച്ചുകൊണ്ട് ഇങ്ങനെ വിളിച്ചതും അവൾ പതിയെ കണ്ണു തുറന്നു...... ●●●●●●●●●●●●●●●●●●●●●●●●●● ഞമ്മള് പതിയ കണ്ണു തുറന്നപ്പോ കണ്ടത് ഇഷുന്റെ മുഖമായിരുന്നു.... അപ്പോതന്നെ ഞമ്മളവനെ ഇറുകെ കെട്ടിപിടിച്ചു....... കുറച്ചു നേരം അങ്ങനെതന്നെ നിന്നു.... പെട്ടന്ന് എവിടുന്നോ ബോധംവന്നപ്പോ അവനിൽനിന്നു വിട്ടുനിന്നു ......

"ഐറ,,,, ഇപ്പൊ കുഴപ്പമൊന്നും ഇല്ലല്ലോ..... Are you ok...." ചേർത്ത് പിടിച്ചുകൊണ്ട് മുന്നിലേക്ക് വന്ന മുടികളെല്ലാം സൈഡിലേക്ക് ഒതുക്കി വെച്ച് പരിപ്രാന്തിപെട്ട് ഓനിങ്ങനെ ചോദിച്ചതും ഞമ്മള് ചുണ്ടിൽ ഒരു ചെറു പുഞ്ചിരിവിരിയിച്ചിട്ട് ഒക്കെ എന്നു പറഞ്ഞു....... പാവം ഞമ്മളെ കാണാതിരുന്നിട്ട്‌ പേടിച്ചുകാണും..... അപ്പോതന്നെ ചെക്കൻ ഞമ്മളെ അടുത്തേയ്ക് വന്ന് നെറുകയിൽ ഒന്ന് ചുംബിച്ചു......പെട്ടെന്നുണ്ടായ ഷോക്ക് ആയതൊണ്ട് ഞമ്മള് കണ്ണും തള്ളി ഓനെ തന്നെ നോക്കി നിന്നു...... ഞമ്മള് അവനെതന്നെ നോക്കിനിന്നിട്ടാണെന്നു തോന്നുന്നു അവൻ അപ്പോതന്നെ എന്തോ ബോധം വന്നു ഞമ്മളിൽ നിന്നു മാറി..... ചെക്കൻ അവിടെനിന്നു എഴുനേറ്റ് സൈഡിലുള്ള കൊമ്പുകൾ നിലത്തുനിന്ന് എടുത്ത് കുഴിയിന്റെ സൈഡിൽ ഒന്നിനു മുകളിൽ ഒന്നായി വെച്ചുകൊണ്ടിരുന്നു.... അതും നോക്കി ഞമ്മളവിടെ നിന്നും എഴുനേറ്റ് ഡ്രെസ്സിലെ പൊടികളെല്ലാം തട്ടി കളഞ്ഞു..... എന്നിട്ട് ചുറ്റും കണ്ണുപായിച്ചപ്പോ അവിടെമെല്ലാം ഇരുട്ട് വീണിട്ടുണ്ട്.....ഓന്റെ ഭാഗത്തേക്ക് നോക്കിയപ്പോ അവന്റെ കൊമ്പുവെക്കൽ പരുപാടി കഴിഞ്ഞിരുന്നു........ഇതെന്തിനാ അവൻ ഇങ്ങനെ വെച്ചത് എന്നാലോചിച്ചു നിന്നപ്പോഴേക്കും ഓൻ ഓന്റെ പരുപാടി കഴിഞ്ഞ് ഞമ്മളെ അടുത്തേയ്ക്ക് വന്നത്.....

"ഡീ,,,,, കുന്തം വിഴുങ്ങിയപോലെ നിൽക്കാതെ ,,,,,ഇതിൽ കയറാൻ നോക്ക്......" "എന്ത്....." "നോക്കി നിൽക്കാതെ ഈ മരക്കൊമ്പിൽ പിടിച്ചു കയറാൻ നോക്ക്..... ഇപ്പോതന്നെ ഇരുട്ട് പരക്കാൻ തുടങ്ങിക്കണ്.... അതുകൊണ്ട് അതികം വായിട്ടലാക്കാതെ കയറാൻ നോക്ക്....." "ഞാനെങ്ങനെയാ ഒറ്റക്ക് കേറുക,,,,, എനിക്കൊന്നും വൈക്കില്ല......ആദ്യം നീ കയർ എന്നിട്ട് ഞാൻ കയറികൊണ്ട്....." "ഓ ഇതിനെ ഞാനിന്ന് ....." കൂർപ്പിച്ചു നോക്കിക്കൊണ്ട് ഓൻ ഇതും പറഞ്ഞു അതിലെ ഒരു കൊമ്പിന്മേൽ കാലുവെച്ചു കൊണ്ട് കയറി...... എന്നിട്ട് പിന്നിലേക്ക് നോക്കിക്കൊണ്ട് ഞമ്മളോടും ഇതു പോലെ കയറാൻ പറഞ്ഞു...ഓൻ ഓരോ പടി മുകളിലേക്ക് വെക്കുമ്പോലെ ഞമ്മളും അതിനനുസരിച്ച് മുകളിലേക്ക് കയറിക്കൊണ്ടിരുന്നു....... അവസാനം ഓൻ മുകളിൽ എത്തിയിട്ട് ഞമ്മക്ക് കൈ തന്ന് മുകളിലേക്ക് കയറ്റി....... അപ്പോതന്നെ ഓൻ അവിടെ നിന്ന് എഴുനേറ്റ് നിന്നുകൊണ്ട് പൊടികളെല്ലാം തട്ടികൊണ്ടിരുന്നു....... ഞമ്മളും പൊടി തട്ടിക്കൊണ്ട് അവിടെനിന്നു എഴുന്നേറ്റു..... അവിടെനിന്നു പോരാൻ നിന്നപ്പോ സിദ്ധുവുണ്ട് റോപ്പും കൊണ്ട് വരുന്നു......

"സർ റോപ്പ് കിട്ടി...." റോപ്പ് കാണിച്ചുകൊണ്ട് അവനിങ്ങനെ ചോദിച്ചതും ഇഷു സിദ്ധുനെ കണ്ണുരുട്ടി നോക്കിപേടിപ്പിച്ചിട്ട് അവിടെനിന്നും നടന്നുനീങ്ങി..... പാവം ഞമ്മളെ രക്ഷിക്കാൻ കൊണ്ടുവെന്നതാകും പക്ഷെ എല്ലാം കഴിഞ്ഞാച്ച്..... ഇതെല്ലാം കണ്ടിട്ട് ചിരി പൊട്ടി വന്നെങ്കിലും അതെല്ലാം അടക്കി പിടിച്ചു നിന്നു...... ചിരിച്ച പണിപാളും.... "മേം,,,,, നിങ്ങളെങ്ങനെയാ അവിടെ നിന്നും കയറിയത്...... ഇനിയിപ്പോ റോപ്പിന്റെ ആവശ്യമില്ലല്ലോ....." എന്നവൻ കുഴിയിലേക്കും ഞമ്മളിലേയ്ക്കും നോക്കിക്കൊണ്ട് ചോദിച്ചതും ഞമ്മള് അപ്പൊ തന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു..... "പൂരം കഴിഞ്ഞ് വെടി പൊട്ടിച്ചിട്ട് കാര്യമില്ലല്ലോ....." എന്നും പറഞ്ഞ് ഞമ്മള് ഇശുൻ്റെ പിന്നാലെ നടന്നു..... ഞമ്മളപ്പൊത്തന്നെ അവിടെനിന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ സിദ്ധു തലചൊറിഞ്ഞു നിക്കുന്നു..... അതുവരെ പിടിച്ചുവെച്ച ചിരിയെല്ലാം ആ നിമിഷം തന്നെ പുറത്തേയ്ക്ക് വന്നു..... ഇങ്ങനൊരു മണ്ടൻ.....!!! "ടാ,, അതികം തല പുണ്ണാക്കാതെ വരാൻ നോക്ക്,,,,, നേരം ഇരുട്ടിട്ടുണ്ട്.... " പാടുപെട്ട് ചിരി നിർത്തി അവനോട് ഇങ്ങനെ പറഞ്ഞതും അവൻ അപ്പോതന്നെ ഞമ്മളെ അടുത്തേയ്ക്ക് ഓടി വന്ന് ഞങ്ങളോടൊപ്പം നടന്നു.... "മേം,,,,, നിങ്ങളെങ്ങനെ ആ കുഴിയിൽ വീണു....."

നടന്നു പോവുന്നതിനിടെ സിദ്ധു ഇങ്ങനെ ചോദിച്ചപ്പോ ഞമ്മള് എല്ലാം അവൻ പറഞ്ഞു കൊടുത്തു...... "ഞങ്ങൾ എല്ലാതും കളക്റ്റ് തിരിച്ചു പോരുന്ന സമയത്താണ് നിങ്ങളുടെ ഇഷാൻ സാറിന് ഫോൺ വന്നത്... ആ നേരത്താണ് ഞമ്മളെ മുന്നിലൂടെ ഒരു കൂട്ടം അപ്പൂപ്പൻ താടി പാറിപോവുന്നു... അതിനെ പിടിക്കാനുവേണ്ടി അതിനു പിന്നാലെ പോയപ്പോ അറിയാതെ ആ കുഴിയിൽ വീണു.... പിന്നെ അതിൽനിന്നു എഴുന്നേൽക്കാൻ കഴിയണ്ടേ.....കുറെ വിളിച്ചു നോക്കി പക്ഷെ ആരും കേൾക്കുന്നില്ല,,,,, അല്ലെങ്കിലും എങ്ങനെ കേൾക്കാനാ അമ്മാതിരി കുഴിയല്ലേ......" എന്നൊക്കെ ഉറക്കെ പറഞ്ഞു നിറുത്തി കൊണ്ട് ഇടകണ്ണിട്ട് മുന്നിൽ നടന്നു പോവുന്ന് ഇശുനെ നോക്കിയപ്പോ അവനുണ്ട് നടത്തം സ്റ്റോപ് ചെയ്ത് ഞമ്മളെ നോക്കി പേടിപ്പിക്കുന്നു..... പെട്ടന്നാണ് എവിടുന്നോ ഒരു പൊട്ടിച്ചിരി കേട്ടത്... അതാരാണെന്ന് നോക്കിയപ്പോ സിദ്ധു വയറും പിടിച്ചു പൊട്ടിച്ചിരിക്കുന്നു......ഇവൻ ഇതെന്തിനാ ഇങ്ങനെ ചിരിക്കുന്നെ..... അതിനു മാത്രം ഞമ്മള് തമാശയൊന്നും പറഞ്ഞിട്ടില്ലല്ലോ...... "ഡാ,,, നീ എന്തിനാ ഇങ്ങനെ ചിരിക്കുന്നെ...." ഓനോട് എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല ,,,,എങ്ങനെ പറയാൻ പറ്റും അമ്മാതിരി ചിരിയല്ലേ അവൻ ചിരിക്കുന്നത്..... എന്നാലും എന്തിനാ ഇങ്ങനെ കിണിക്കുന്നതെന്നാ എനിക്ക് മനസ്സിലാവാത്തത്.......

. "സിദ്ധു നിന്നോടാ ചോദിച്ചേ,,,നീയെന്തിനാ ഇങ്ങനെ ചിരിക്കുന്നത് ,,,അതിനുമാത്രം ഞാനൊന്നും പറഞ്ഞിലല്ലോ...." "അപ്പൊ മേം ഇപ്പൊ പറഞ്ഞതോ...." എന്നു ചെക്കൻ ചിരി അടക്കിപിടിച്ചു ചോദിച്ചുകൊണ്ട് വീണ്ടും തുടർന്ന്...... "അപ്പൂപ്പൻ താടി പിടിക്കാൻ പോയപ്പോ ആണല്ലേ കുഴിയിൽ ചാടിയത്.......നിങ്ങളെ കാണാത്തതുകൊണ്ട് ഇവിടുന്ന് സാർ എന്തുമാത്രം പേടിച്ചു എന്നറിയോ... സാറിന്റെ പേടിയും മേം പറഞ്ഞതും കേട്ടപ്പോ അറിയാതെ ചിരിച്ചു പോയി......." എന്നും പറഞ്ഞ് ചെക്കൻ വീണ്ടും ചിരിക്കാൻ തുടങ്ങി.....അപ്പൊ ഞമ്മളെ കാണാത്തത്‌കൊണ്ട് ചെക്കൻ പേടിച്ചോ എന്നും ചിന്തിച്ചു മുന്നിലേക്ക് നോക്കിയപ്പോ ഓൻ ഞമ്മളെ സൈഡിലുള്ള സിദ്ധുവിനെ നോക്കി പേടിപ്പിക്കുന്നുണ്ട്,,,,,അതെന്തിനാണറിയോ സിദ്ധു ഇപ്പൊ പറഞ്ഞതിന്..... "നിങ്ങൾ അവനെ നോക്കിപേടിപ്പിച്ചിട്ട് കാര്യമില്ല എന്റെ കടുവേ......നിങ്ങളെ ഉള്ളിന്റെ ഒരു കോണിൽ ഞാനുണ്ടെന്ന് ഞമ്മക്കിപ്പോ ബോധ്യമായി,,,,,, ഇല്ലെങ്കിൽ നിങ്ങള് ഇത്രയധികം പേടിക്കില്ലായിരുന്നു..... അതുകൊണ്ട് ഞമ്മളിനി നിങ്ങളെയും കൊണ്ടേ പോവു... " എന്നൊക്കെ സ്വയം പറഞ്ഞു സിദ്ധുനെ നോക്കിയപ്പോ അവന്റെ ഇളി നിന്നിട്ടില്ല...... ഞമ്മളവനെ തോണ്ടി മുന്നിലേക്ക് ചുണ്ടി കാണിച്ചു കൊടുത്തതും അവന്റെ ഇളി സ്വിച്ചിട്ട പോലെ നിന്നു.....

എന്നിട്ട് മുന്നിലേക്ക് നോക്കി ഇശുവിന് ഒരു വളിച്ച ഇളിയും ചിരിച്ചു സോറി സാറെന്നും പറഞ്ഞു അവൻ അവിടെനിന്നും എസ്ക്യാപ്പായി..... അങ്ങനെ അവിടെനിന്നും ഞങ്ങൾ എല്ലാരും നിൽക്കുന്ന സ്ഥലത്തേയ്ക്ക് ചെന്നു..... രാത്രി ആയതിനാൽ കുറച്ചുപേർചേർന്ന് വിറക് കത്തിക്കുന്നുണ്ടായിരുന്നു വെളിച്ചത്തിന് വേണ്ടി... മറ്റു ചിലർ കിടക്കാൻ ടെന്റ് കെട്ടുന്നുണ്ട്,,,,,ഞമ്മള് അതും നോക്കി അങ്ങോട്ട് വന്നതും എല്ലാവരും ഞമ്മളെ അടുത്തേയ്ക്ക് ഓടി വന്നു.... എന്നിട്ട് കുഴപ്പമൊന്നും ഇല്ലല്ലോ എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു..... ഞമ്മള് അവരോടൊക്കെ കുഴപ്പമില്ലയെന്ന് പറഞ്ഞു സിദ്ധുനെ നോക്കി പേടിപ്പിച്ചു..... ആ കള്ള ബലാൽ അപ്പോഴേയ്ക്കിനും എല്ലാവർക്കും എല്ലാതും പറഞ്ഞു കൊടുത്തിട്ടുണ്ട്...... അങ്ങനെ ഫുടൊക്കെ കഴിച്ചു ഉറങ്ങാനും വേണ്ടി ഞമ്മളെ ടെന്റിലേക്ക് പോകാൻ നിന്നപ്പോ ഇഷു അതിന്റെ കുഞ്ഞി വാതിലിന്റെ അടുത്തുണ്ട് കാലുപുറത്തെ പുല്ലിലേക്ക് നീട്ടി വെച്ചു ഇരിക്കുന്നു.....ഞമ്മളതും നോക്കി നിന്നപ്പോഴാണ് ചെറുങ്ങനെ മഴ തുള്ളിയിടാൻ തുടങ്ങിയത്....

ഞമ്മളപ്പൊത്തന്നെ മഴ കൊള്ളാതെ നിൽക്കാൻ രണ്ടു കയ്യും തലക്കു മുകളിൽ വെച്ചുകൊണ്ട് ചെക്കന്റെ അടുത്തേയ്ക്ക് ഓടി......എന്നിട്ട് ചെക്കനെ കുറച്ചങ്ങോട്ട് മാറ്റി ഞമ്മളും അവൻ്റെ അടുത്തിരുന്നു.... "ഐറ ,,,,നീ എന്തിനായിപ്പോ ഇവിടെ ഇരുക്കുന്നെ....." "പിന്നെ ഞാൻ എവിടെയിരിക്കും...." "വേറെ സ്ഥലമൊന്നുമില്ലേ നിനക്ക് ഇരിക്കാൻ ,,," "ഇല്ല ,,,എനിക്ക് നിങ്ങളെ അടുത്ത് ഇരുന്നമതി...." അത്രയും പറഞ്ഞു ഉറ്റി വീഴുന്ന മഴതുള്ളികളെ രണ്ടുകൈകൊണ്ടും സ്വീകരിച്ചു...... മഴ തകൃതിയായി പെയ്യുന്നുണ്ട്..... ഞമ്മള് മഴതുള്ളികളിൽ കളിച്ചു നിക്കുമ്പോളാണ് ഞമ്മളെത്തന്നെ ഫോക്കസ് ചെയ്തിരിക്കുന്ന ഇശുനെ ശ്രേദ്ദിച്ചത്‌..... ഞമ്മവനെ നോക്കിക്കൊണ്ട് കയ്യിൽ ശേഖരിച്ച വെള്ളം അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു.... ★★★★★★★★★★★★★★★ ഞമ്മള് കാറ്റുകൊള്ളാനും വേണ്ടി ടെന്റിന്റെ വാതിലിൽ തന്നെ ഇരുന്നു...... അപ്പോഴാണ് അവള് ഞമ്മളെ ഒരു സൈഡിലേക്ക് മാറ്റി അവളും ഞമ്മളെ തൊട്ടടുത്ത് വന്നിരുന്നത്....... ഒാളോട് ഇവിടെനിന്നും എഴുനേറ്റ് പോവാൻ പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല...... എത്ര പറഞ്ഞിട്ടും കേൾക്കാത്തത് കൊണ്ട് ഞമ്മളത് മൈൻഡ് ചെയ്യാതെ നിന്നു...... മഴ പെയ്യുന്നതിനാൽ ഓൾ കയ്യിൽ വെള്ളം നിറച്ച് കളിക്കാണ്,,,,

ചെറിയ പിള്ളേരെപ്പോലെയുള്ള കാട്ടിക്കൂട്ടൽ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല...... കാറ്റത്ത് പാറിവരുന്ന മുടികളെയെല്ലാം വകഞ്ഞു മാറ്റി മഴയിൽ കളിച്ചിരിക്കാണ്......അവളുടെ ഓരോ ചലനവും നോക്കിനിന്നപ്പോയാണ് പെട്ടന്ന് ഞമ്മളെ മുഖത്തേക്ക് വെള്ളം തെറിച്ചത്..... ഇതെവിടുന്ന എന്നു ചിന്തിച്ചു സൈഡിലേക്ക് നോക്കിയപ്പോ ഐറയുണ്ട് എന്നെ നോക്കിച്ചിരിക്കുന്നു...... അപ്പൊ ഇവളെ പണിയാണല്ലേ കാണിച്ചു തരാടി എന്നും പറഞ്ഞു ഞമ്മളും കയ്യിൽ വെള്ളം നിറച്ചു അവളെ മുഖത്തേയ്ക്കും ആക്കി...... എന്നിട്ട് അവളെ മുഖത്തേക്ക് നോക്കിയപ്പോ മുഖത്തെ വെള്ളമെല്ലാം കൈ കൊണ്ട് തുടച്ചു വീണ്ടും ഞമ്മളെ മുഖത്തേയ്ക്കും അതുപോലെ ആക്കി.....പിന്നെ തുടങ്ങിലെ വെള്ളം കളി....... ഓൾ എന്റെ മേലിലേക്ക് ആക്കുമ്പോ ഞമ്മളും അവളെ മേലിലാക്കും..... നീണ്ടുനിന്ന വെള്ളം കളി നിന്നത് ഞങ്ങളെ ഡ്രസ്സെല്ലാം നനഞ്ഞു കുളിച്ചപ്പോഴാണ്......... മഴ ഇപ്പോഴും നിൽക്കാതെ പെയ്തുകൊണ്ടിരിക്കുകയാണ്...... ഞമ്മളെ ഡ്രസ് മേലിൽ ഒട്ടിപിടിച്ചിട്ടുണ്ട്.... അമ്മാതിരി കളിയല്ലേ ഇപ്പൊ നടന്നത്...... !!!!ഓളെ നോക്കിയപ്പോയും ഓളെ അവസ്ഥയും ഇതുതന്നെ...... ചുരുദാറെല്ലാം ഒട്ടിപിടിച്ചു കിടക്കാണ്..... ഡ്രസ്സെല്ലാം നനഞ്ഞത് കൊണ്ട് ഞമ്മള് ഇട്ടിരിക്കുന്ന ഷർട്ട് ഓരോരോ ബട്ടനും ഊരിക്കൊണ്ടിരിക്കുമ്പോഴാണ് പെണ്ണിന്റെ പറച്ചിൽ.....

"എന്തിനാ നിങ്ങൾ ഷർട്ട് ഊരുന്നെ...." പെണ്ണിന്റെ ചോദ്യം കേട്ടില്ലേ,,,,ഞമ്മളെ കുളിപ്പിച്ചിട്ട് എന്തിനാ ഷർട്ട് ഊരുന്നെയെന്ന്.......... "നിന്നെ പീഡിപ്പിക്കാൻ എന്തേ....???!!മനുഷ്യനെ ആകപ്പാടെ കുളിപ്പിച്ചട്ട് അവളെ ഒരു ചോദ്യം..... " ഷർട്ടിന്റെ ബട്ടനെല്ലാം അഴിച്ചു ഇങ്ങനെ പറഞ്ഞതും അവൾ അതിനൊന്ന് ഇളിച്ചു കാട്ടിതന്നു.... എന്നിട്ട് അവളുടെ തലയിൽ നിന്ന് ഷാൾ എടുത്തുമാറ്റി അത് മടിയിൽ വെച്ച് മുടിയിലെ വെള്ളമെല്ലാം കൈ കൊണ്ട് തുടച്ചു മാറ്റികൊണ്ടിരുന്നു....... ★★★★★★★★★★★★★★ ഞമ്മള് ഷാളൊക്കെ അഴിച്ചു മുടിയിലെ വെള്ളം മാറ്റികൊണ്ടിരുന്നു...... ഒരു കുളികഴിഞ്ഞ അവസ്‌ഥ,,,, നനഞ്ഞ് ഡ്രസ്സെല്ലാം ആകെ ഒട്ടിപിടിച്ചു കിടക്കാണ്....... ഡ്രെസ്സൊന്നും കാറിൽ നിന്നു എടുത്തിട്ടില്ലായിരുന്നു..... കാറിൽ നിന്നും ഡ്രസ്സ് എടുക്കുന്നത് കുറച്ചു റിസ്ക്കാണ്........ ഈ രാത്രി കാറിന്റെ അടുത്തേയ്ക്ക് പോവുന്നത് കുറച്ച് റിസ്ക് ആയതുകൊണ്ട് തന്നെ ഈ ഡ്രസ് എങ്ങനെയെങ്കിലും ഉണക്കാൻ നോക്കണം.... ഞമ്മളവിടെ ഇരുന്ന് ഡ്രെസ്സെല്ലാം കുടഞ്ഞ് ശെരിയാക്കിക്കൊണ്ടിരുന്നു,,,,,, ഇപ്പൊ മഴ നിന്നിട്ടുണ്ട്.... എന്നാലും ചെറിയ തുള്ളികൾ ഉറ്റുന്നുണ്ട്.......നേരത്തെ കത്തിച്ചുവെച്ച തീ മഴ കാരണം അണഞ്ഞിട്ട് സിദ്ധു അവിടെ ചെറിയ ലാബ്ബ് കത്തിച്ചു വെച്ചു...... മഴ ആയതിനാൽ എല്ലാവും കിടന്നെന്ന് തോന്നുന്നു....

ആരെയും പുറത്തു കാണുന്നില്ല...... മുന്നിലേക്ക് വരുന്ന മുടിയെല്ലാം സൈഡിലേക്ക് ഒതുക്കി വെച്ച് ഞമ്മള് ഡ്രെസ്സ് കുടഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് ഇശു ഞമ്മളെഅടുത്തേയ്ക്ക് നീങ്ങി ഇരുന്നത്.......ഇതേനത്തപ്പോ എന്നു വിചാരിച്ചു ഓനെ തന്നെ നോക്കിയിരുന്നു...... പെട്ടന്നാണ് ചെക്കൻ അവന്റെ രണ്ടുകൈകൊണ്ടും ഞമ്മളെ അരയിൽ ചുട്ടിപിടിച്ചു മുഖത്തേയ്ക്ക് നോക്കാൻ തുടങ്ങിയത്......ഞമ്മളും എന്താ എന്ന ഭാവത്തിൽ അവന്റെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു........ അവന്റെ ദൃഷ്ടി ഞമ്മളെ കണ്ണിലേക്കും ചുണ്ടിലേക്കുമാണ്....... ചെക്കൻ കുറച്ചുംകൂടി എന്റെ അടുത്തേയ്ക്ക് നീങ്ങി ഇരുന്ന് ഞമ്മളെ അധരത്തെ ലക്ഷംവെച്ചു വന്നു....... അടുത്തേയ്ക്ക് എത്തുംന്തോറും ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്...... പതിയെ അവന്റെ അധരം കൊണ്ട് ഞമ്മളെ അടുത്ത് എത്തിയതും പതിയെ എന്റെ കണ്ണുകൾ അടഞ്ഞു ...... ചെക്കന്റെ ചുടു നിശ്വാസം മുഖത്ത് തട്ടുന്നുണ്ട്.... പതിയെ ഞമ്മളെ ചുണ്ടുകളിൽ അവന്റെ അധരം കോർത്തുവെച്ചതും പെട്ടന്നാണ് പിറകിൽ നിന്ന് ഫോൺ ബെല്ലെടിച്ചത്...... ആ സൗണ്ട് കേട്ടപ്പോ തന്നെ അവനും ഞാനും പിറകിലേക്ക് നോക്കി...... എന്നിട്ട് അവൻ ഞമ്മളെയും ഞാൻ ഓനെയും നോക്കിനിന്നു.....

പെട്ടന്ന് എവിടുന്നോ രണ്ടാൾക്കും ബോധം വന്നതും ഞമ്മള് അപ്പോതന്നെ മാറി..... അതേപോലെ അവനും മാറിയിരുന്നു ഫോണെടുത്തു പുറത്തേക്ക് പോയി.... "അയ്യേ ....എന്തൊക്കെയാ ഇപ്പൊ ഇവിടെ സംഭവിച്ചേ..... ആലോചിച്ചിട്ട്തന്നെ എന്തോപോലെ....... അവൻ ഞമ്മളെ അടുത്തേയ്ക്ക് വന്നപ്പോ ഏതോ ലോകത്ത് ചെന്നപ്പോലെ..... കൃത്യ സമയത്ത് ഫോൺ റിങ് ചെയ്തത് നന്നായി.... ഇല്ലെങ്കിൽ ആലോചിക്കാൻ കൂടിവയ്യ......." അതികം ചിന്തിച്ചു നിക്കാതെ ഞമ്മള് ഉള്ളിലോട്ട് പോയി കിടന്നു.... നേരത്തെ നടന്ന സംഭവമെല്ലാം ഓർത്ത്‌ ചിരിച്ചു എപ്പോഴോ ഉറങ്ങിപ്പോയിരുന്നു.......... ●●●●●●●●●●●●●●●●●●●●●●●● "ഇശു,,, നേരത്തെ വിളിച്ചപ്പോ നീയെന്താ പെട്ടന്ന് ഫോൺ കട്ട് ചെയ്തത്..... Any problem...." "Noo,,,,,ഇവിടെ കുഴപ്പമൊന്നുമില്ല" "നീ ഫോൺ പെട്ടന്ന് വെച്ചപ്പോ ഞാനങ്ങ് പേടിച്ചു.... എന്ന നീ പോയി ഉറങ്ങിക്കോ..... " അത്രയും പറഞ്ഞു ഉപ്പ ഫോൺ വെച്ചു..... നേരത്തെ ഉപ്പ വിളിച്ചപ്പോഴാ ഐറയെ കാണാനില്ലാതിരുന്നത്..... ഉപ്പനോട് ഒന്നും പറയാതെ കട്ട് ചെയ്തത് കൊണ്ട് വിളിച്ചതാവും.... ആ നേരത്ത് ഞാൻ എന്തുമാത്രം പേടിച്ചുയെന്ന് അവൾക്കറിയില്ലല്ലോ,,,, അപ്പൂപ്പൻ താടിയും പറത്തി കുഴിയിൽ ചാടിയിരിക്കുന്നു..... കൊച്ചു പിള്ളാരെ പോലെ,,,,,,, ഇങ്ങനെയുള്ള ഒരുത്തിയെയാണല്ലോ പടച്ചോൻ ഞമ്മക്ക് തന്നത്.....

മേലിൽ ഷർട്ട് ഇല്ലാത്തതുകാരണം പുറത്തെ കാറ്റ് ശരീരത്തിൽ തട്ടിയിട്ട് തണുക്കുന്നുണ്ടായിരുന്നു..... അതുകൊണ്ടുതന്നെ അവിടെ അധികനേരം നിക്കാതെ ടെന്റിലേക്ക് ചെന്നു...... അതിന്റെ ഉള്ളിലേക്ക് ചെന്നപ്പോഴാണ് നേരത്തെ നടന്ന കാര്യം ഓർമവന്നത്...... "ഛെ എന്തൊക്കെയാ ഞാൻ നേരത്തെ കാണിച്ചുവെച്ചത്...... സത്യത്തിൽ അവളെ ആ വേഷത്തിൽ കണ്ടപ്പോ കണ്ട്രോൾ വിട്ടു പോയി..... ആരാണെങ്കിലും അങ്ങനെയാ ചെയ്യൂ..... അല്ലെങ്കിലും ഞമ്മക്ക് തീരെ കണ്ട്രോൾ ഇല്ലാത്തതു കാരണം എല്ലാം സംഭവിച്ചുപോയി,,,,, ഇനി പറഞ്ഞിട്ട് കാര്യമില്ല,,,,, എന്തായാലും ഞമ്മളെ പൊണ്ടാട്ടിയല്ലേ വേറാരും അല്ലല്ലോ......." അവളെ അടുത്തുപോയി കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്തു കിടന്നു.... ഇപ്പൊ മനസ്സ് മുഴുവൻ നേരത്തെ അവളെ കാണാതിരുന്നതും ഞമ്മക്ക് ടെന്ഷന് കയറിയതും ഇപ്പൊ അവളെ കിസ്സ് ചെയ്തതും ഒക്കെയാണ്..... ഇതൊക്കെ കൂട്ടി നോക്കുമ്പോ എനിക്കും അവളോട് ഇഷ്ട്ടം തുടങ്ങിയോ....ഹേയ് നെവർ ,,,എന്തൊക്കെയാ ഞമ്മള് ആലോചിച്ചു കൂട്ടുന്നെ...... അങ്ങനെയൊന്നും ഇല്ലെന്ന് മനസ്സിനെ പഠിപ്പിച്ചു എപ്പോഴോ ഉറങ്ങിപ്പോയി..... പിറ്റേന്ന് കണ്ണുത്തിരുമ്പി മുന്നിലേക്ക് നോക്കിയപ്പോ ഐറയുണ്ട് ഞമ്മളെ നെഞ്ചിൽ തലവെച്ചു കെട്ടിപിടിച്ചു കിടക്കുന്നു.......

അവളെ സൈഡിലേക്ക് കിടത്തി ഞമ്മള് അവിടെനിന്നും എഴുനേറ്റ് ഇന്നലെ അയിച്ചുവെച്ച ഷർട്ട് എടുത്തിട്ടു..... പുറത്തേക്ക് ഇറങ്ങിയപ്പോ സിദ്ധു കയ്യിൽ രണ്ടു കപ്പ് കോഫിയുംകൊണ്ട് വരുന്നുണ്ടായിരുന്നു..... "Good morning sir...." ചിരിച്ചുകൊണ്ട് അവന്റെ കയ്യിലുള്ള ഒരു കപ്പ് ഞമ്മക്ക് തന്നു...... "Sir,,, മേം എഴുനേറ്റില്ലേ....." കോഫി സിപ് സിപ്പായി കുടിക്കുന്നതിനിടെ അവൻ ഇങ്ങനെ ചോദിച്ചതും ഞമ്മള് നോ എന്നുപറഞ്ഞു അവന്റെ കയ്യിലുള്ള കോഫീ വാങ്ങി...... അതുംകൊണ്ട് ടെന്റിന്റെ ഉള്ളിലേക്ക് ചെന്നപ്പോ ഐറ എഴുനേറ്റ് ഇരിപ്പുണ്ട്..... അവൾ ഞമ്മളെ നോക്കി ഗുഡ് മോർണിംഗ് എന്നുപറഞ്ഞു ഞമ്മളെ കയ്യിലെ കോഫീ വാങ്ങികുടിച്ചു......അവളെ മൈൻഡ് ചെയ്യത്തെ ഞമ്മള് പുറത്തേയ്ക്ക് ചെന്ന് ബാക്കി കോഫീ കുടിക്കാൻ നിന്നപ്പോഴാ ആ മഹാ സത്യം ഞമ്മള് അറിഞ്ഞത്......എന്താണെന്നറിയോ ഞമ്മളിപ്പോ കുടിക്കുന്നത് ഞാൻ കുടിച്ച കോഫിയല്ല,,,,സിദ്ധു അവൾക്ക് കൊണ്ടുവന്ന കോഫിയാണ്...... അതും ചിന്തിച്ചു അവളെ അടുത്തേയ്ക്ക് പോവാൻ നിന്നതും ഓളുണ്ട് പുറത്തേയ്ക്ക് വന്ന് 'നൈസ് കോഫീ' എന്നുപറഞ്ഞു അവളെകയ്യിലുള്ള ഗ്ലാസ് ഞമ്മക്കും തന്ന് പോയത്...... അവളെയും ഗ്ലാസിനെയും നോക്കി ഞമ്മള് കൂടുതൽ ചിന്തിച്ചു നിക്കാതെ ഗ്ലാസ് സിദ്ധുവിൻ കൊടുത്ത് കാറിന്റെ അടുത്തേക്ക് ചെന്നു......

ഡ്രെസ്സെല്ലാം കാറിലായതുകൊണ്ട് അങ്ങോട്ടേക്ക് ചെന്ന് ഡ്രസ്സ് എടുത്തു കുറച്ചപ്പുറത്തുള്ള പുഴയിലേക്ക് ചെന്നു ആ തണുത്ത വെള്ളത്തിൽ കുളിച്ചു...... കുളിയൊക്കെ കഴിഞ്ഞു ബ്രേക്ഫാസ്റ്റോക്കെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും റെഡി ആയി നിന്നിരുന്നു..... അങ്ങനെ ഞങ്ങളെല്ലാവരും ഓരോവഴികളില്യൂടെ സഞ്ചരിച്ചു..... ഇന്നലെ വിചാരിക്കാത്തത്രയും കുറെ ആയുർവേദിക്ക് പ്ലാന്റ്‌സ് കിട്ടിയതുകൊണ്ട് തന്നെ ഇന്ന് അതികം റിസ്ക് എടുക്കേണ്ടിവന്നില്ല...... പോവുന്ന വഴിക്കൊക്കെ ഐറയെ ശ്രേദ്ധിച്ചുകൊണ്ടിരുന്നു...... ഇന്നലത്തെ പോലെ വല്ല അപ്പൂപ്പൻ താടിയും കണ്ടാൽ അതിന്റെ പുറകെ പോവും.... ഇന്നാലെതന്നെ ടെന്ഷന് അടിച്ചു എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു.... അത് ഇന്നും കൂടി ആവർത്തിച്ചാൽ താങ്ങാൻ പറ്റില്ല...... രാവിലെ തുടങ്ങിയ ജോലി അവസാനിച്ചത് വൈകുന്നേരം ആയി കാണും.......എല്ലാവരും എല്ലാതും കളക്റ്റ് ചെയ്ത് തിരിച്ചു വന്നിട്ടുണ്ട്..... അതോടുകൂടി ഇവിടുത്തെ ജോലി അവസാനിച്ചു..... കളക്റ്റ് ചെയ്തതൊക്കെ സിദ്ധുനെ ഏൽപ്പിച്ചു എല്ലാവരോടും സമയം കളയാതെ തിരിച്ചു പോകാൻ പറഞ്ഞു ഞാൻ കാറിലേക്ക് കയറിയിരുന്നു...... അതിനുപിന്നാലെ ഓരോരുതരും അവരുടെ വണ്ടിയിൽ കയറി ......

ഐറ എല്ലാവരോടും ശ്രേദ്ദിച്ചു പോവണം എന്നൊക്കെ പറഞ്ഞു അവളും കാറിൽ കയറിയിരുന്നു..... ഇപ്പൊ പുറപ്പെട്ടാലൊള്ളു മോർണിങ്ങിന് വീട്ടിൽ എത്തൂ.... ഐറയെ നോക്കിയപ്പോ അവളുണ്ട് സീറ്റിൽ കണ്ണുകളടച്ചു കിടക്കുന്നുണ്ട്..... ഞമ്മള് മാക്സിമം സ്പീഡിൽ കാർ ഓടിച്ചുകൊണ്ടിരുന്നു........ ★★★★★★★★★★★★★★★ കാറിൽ കയറിയതു മുതൽ ഉറങ്ങിയതാണ് ഇപ്പോഴാ എഴുന്നേൽക്കുന്നത്...... ചെക്കനെ നോക്കിയപ്പോ അവനിപ്പോഴും ഡ്രൈവിങ്ങിലാണ്...... ഞമ്മള് കണ്ണൊക്കെ തിരുമ്പി സമയം നോക്കിയപ്പോ പതിനൊന്നര ....യാ റബ്ബി ഇത്രേപെട്ടന്ന് ഉച്ചയായോ എന്നു വിചാരിച്ചു പുറത്തേയ്ക്ക് നോക്കിയപ്പോ ഫുൾ ഇരുട്ട്.... "ഇതെന്താ ഉച്ചക്ക് ഇത്ര ഇരുട്ട്...." "ഉച്ചയല്ല രാത്രിയാണ്,,,,,,ഉറങ്ങി എഴുനേറ്റപ്പോഴേക്കിനും തലയിലെ കളിമണ്ണെല്ലാം ഒലിച്ചു പോയോ ഫാര്യേ....." ഡ്രൈവിങ്ങിനിടെ അവൻ ഞമ്മളെ കളിയാക്കികൊണ്ട് ചോദിച്ചതും ഞമ്മളവൻ ഒരു ലോഡ് പുച്ഛം വാരി വിതറി..... "എന്നാലും എത്രപെട്ടന്ന് രാത്രിയായി...... ഉറങ്ങിയത് കൊണ്ട് തലയിലെ കിളികളെല്ലാം പാറി പോയെന്ന് തോന്നുന്നു....!!!

എന്നൊക്കെ സ്വയം പറഞ്ഞു വിൻഡോയില്യൂടെ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു..... കുറച്ചു കഴിഞ്ഞപ്പോ ഞമ്മളെ മനസ്സറിഞ്ഞ പോലെ ഓൻ കാർ ഒരു റെസ്റ്റോറെന്റിന് മുന്നിൽ സൈഡാക്കി എന്നോട് ഇറങ്ങാൻ പറഞ്ഞു..... കാറിൽ നിന്നുമിറങ്ങി ഓന്റെ കൂടെ ഉള്ളിലോട്ട് ചെന്ന് ഒരു സീറ്റിൽ ചെന്നിരുന്നു.... നേരം ഇരുട്ടായത് കൊണ്ട് അതികം ആളുകളൊന്നുമില്ല..... ചെക്കൻ അവിടുത്തെ വൈറ്ററോട് ഫുഡ് ഓർഡർ ചെയ്യുന്ന സമയം ഞമ്മള് കയ്യും മുഖമെല്ലാം കഴുകാൻ വാഷ്‌റൂമിലേക്ക് പോയി.... അവിടെനിന്നും കയ്യും മുഖമെല്ലാം കഴുകി ടിഷ്യൂകൊണ്ട് തുവർത്തുന്ന സമയത്താണ് ആരോ ഞമ്മളെ പിറകിലായി നിന്നത്...... തല തിരിച്ച് പുറകിലേക്ക് നോക്കിയപ്പോ ആരെയും കാണാനില്ല..... തോന്നിയതാവുമെന്ന്‌ വിജാരിച്ച് വീണ്ടും മുഖം തുവർത്തി കൊണ്ടിരുന്നു.... മുഖമെല്ലം വൃത്തിയാക്കി ടിഷ്യൂ വേസ്റ്റ് ബിന്നിലിട്ട്‌ തിരിഞ്ഞതും പെട്ടന്നാരോഒരാള് പിറകിലൂടെ ഓടി........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story