QUEEN OF KALIPPAN: ഭാഗം 132

queen of kalippan

രചന: Devil Quinn

 "SHOOT ME..." മരിക്കാൻ ഐറക്കു പേടിയില്ല.. കാരണം മരണത്തെ മുഖാമുഖം കണ്ടവളാണ് ഞാൻ... ഉള്ളിൽ ഉജ്ജ്വലയോടെ കത്തി എരിയുന്ന തീ കണക്കെ ഞാനവർക്ക് നേരെ പരിഹാസ ചുവയോടെ ഉറച്ച സ്വരത്തോടെ തന്നെ പറഞ്ഞതും അവരൊരിക്കലും എന്റെ അടുത്തു നിന്ന് ഇങ്ങനെയൊരു റിയാക്ഷൻ പ്രതീക്ഷിച്ചിട്ടില്ലാത്തത് കൊണ്ടാവാം അവർ മുഖാമുഖം നോക്കി സൈഡിലേക്ക് ഒക്കെ നോക്കുന്നുണ്ട്...എന്നെ എപ്പോഴും രക്ഷിക്കുന്ന ഇഷാൻ മാലിക് ഉണ്ടോ എന്നു നോക്കുവായിരിക്കും ഇല്ലെന്നുള്ള സത്യം ചുറ്റും നിരീക്ഷിച്ചു അവർ മനസ്സിലാക്കിയപ്പോ അവർ വീണ്ടും എന്നെ നോക്കിയപ്പോഴും എന്നിൽ കെടാതെ നിന്നിരുന്നു ഒരു ചിരി... പരിഹാസ ചിരി "Why are you looking at me like this ..? SHOOT ME.." രക്ഷിക്കാൻ ഒരു പൂച്ച കുഞ്ഞു പോലും ഇല്ലെങ്കിലും വല്യ ഗമയോടെ ഗണ് കുറച്ചൂടെ എന്റെ കഴുത്തിലേക്ക് കുത്തി വെച്ചിട്ട് എന്നിൽ എരിയുന്ന ദേഷ്യവും പരിഹാസവും ധൈര്യവും കൂടി കലർന്ന ഉറച്ച സ്വരത്തോടെ അവർക്ക് നേരെ ഒച്ച വെച്ചപ്പോഴും അവർ എന്നിലെ മാറ്റം നിരീക്ഷിച്ചു നിൽക്കായിരുന്നു....

ഒട്ടും എക്സ്പെക്ട് ചെയ്തിട്ടുണ്ടാവില്ല എന്നിലെ മാറ്റം അവർ എന്തിനാണ് ഇങ്ങോട്ട് വന്നതെന്നും ആര് പറഞ്ഞിട്ടാണ് വന്നതെന്നും എനിക്ക് നല്ല പോലെ അറിയാവുന്നത് കൊണ്ട് അവരുടെ ഗണിന് മുമ്പിൽ നിൽക്കുമ്പോൾ ഒരു തരി പോലും പേടി തോന്നിയില്ല... പകരം ഒരഗ്നി പർവതം കണക്കെ പൊട്ടൻ വെമ്പുന്ന ദേഷ്യവും വാശിയുമൊക്കെ ആയിരുന്നു.. അവർക്ക് മുമ്പിൽ തോറ്റു മുട്ടുമടക്കാൻ എന്നിലെ ഈഗോ സമ്മതിക്കാത്തത് കൊണ്ട് ഞാനവരെ ഓരോരുത്തരെയും മാറി മാറി നോക്കി "I know you didn't come to kill me.. If so, you're the one who killed me..." [എനിക്കറിയാം നിങ്ങളെന്നെ കൊല്ലാൻ വന്നതല്ലെന്ന്.. അങ്ങനെ ആണെങ്കിൽ നിങ്ങൾ എപ്പോഴോ എന്നെ കൊന്നു കുഴിച്ചു മൂടിയിരുന്നു...] ഗണ് കഴുത്തിൽ കുത്തി വെച്ചിട്ട് പോലും അവരുടെ അടുത്തു നിന്ന് യാതൊരു പ്രതികരണവും കാണാതെ വന്നിട്ട് ഞാനൊരു പുച്ഛത്തോടെ ചുണ്ട് കോട്ടി പറഞ്ഞതും എന്നിലെ ആ ഒരു ധൈര്യം കണ്ടിട്ട് എന്റെ സൈഡിൽ നിൽക്കുന്ന ഒരാൾ ദേഷ്യത്തോടെ പല്ല് കടിച്ചു 'ഡീ..' എന്നലറി കൂവി എനിക്ക് നേരെ ഷൂട്ട് ചെയ്യാൻ നിന്നതും പെട്ടന്ന് എന്റെ മുന്നിലെ അവരിലെ തലവൻ എന്നു തോന്നിക്കുന്ന ആൾ സ്റ്റോപ്പ് എന്ന മട്ടിൽ കൈ പൊക്കി അയാളുടെ അലറൽ കേട്ടപ്പോ തന്നെ മനസ്സിലായി ആൾ തനി മലയാളി ആണെന്ന്...

ലണ്ടനിൽ വന്നു ഗുഡ്ഡായിസ്സം ചെയ്യാണെന്നു തോന്നുന്നു...അവൻ മാത്രമല്ല ഇതിലെ പകുതി പേരും മലയാളി ആണെന്ന് രൂപം കണ്ടാൽ അറിയാം.. ബാക്കി ഒന്നോ രണ്ടോ പേര് മാത്രമേ സായിപ്പിനെ പോലെയുള്ളൂ "There is no one to save, but your courage is good..." [രക്ഷിക്കാൻ ആരുമില്ലെങ്കിലും നിന്റെ ഈ ധൈര്യം കൊള്ളാം] എന്റെ മുന്നിൽ നിൽക്കുന്ന തലവൻ പുച്ഛത്തോടെ ചുണ്ട് കോട്ടി പറഞ്ഞിട്ട് എന്റെ കഴുത്തിലൂടെ ഗണ് വെച്ചു സൈഡിലേക്ക് ഉരസിയിട്ട് കഴുത്തിന്റെ ഒത്ത നടുക്കായി ഗണ് ആഴത്തിൽ കുത്തി വെച്ചു ഗണിന്റെ മുന തൊണ്ടയിലേക്ക് ആഴത്തിൽ കുത്തി വെച്ചത് കൊണ്ട് കഴുത്ത് കുത്തി വേദനിക്കാൻ തുടങ്ങിയിട്ട് ഞാനൊരു നിമിഷം കണ്ണിറുക്കി ചിമ്മിയെങ്കിലും അവർക്ക് മുമ്പിൽ പതറില്ല എന്നൊരു ഉറച്ച മനസ്സോടെ വേദനയൊക്കെ കടിച്ചു പിടിച്ചു അത്യാധികം ആവേശത്തോടെ കണ്ണുകൾ വലിച്ചു തുറന്നു "Revenge is not in my plans.. You'll fuck yourself on your own.." തിളച്ചു മറിയുന്ന ഉള്ളിലെ ദേഷ്യം അണപല്ലിൽ കടിച്ചു പിടിച്ചോണ്ട് അഹങ്കാരത്തോടെ ഞാനവർക്ക് മുമ്പിൽ വിജയി കണക്കെ ചിലതെല്ലാം മനസ്സിൽ കണ്ടു കൊണ്ട് പറഞ്ഞപ്പോ അയാൾ കുറച്ചൂടെ എന്റെ കഴുത്തിലേക്ക് ഗണ് കുത്തി ഇറക്കി "Wow.. wow.. wow...ഇഷാൻ മാലിക്കിന്റെ അതേ പകർപ്പ് തന്നെ..അഹങ്കാരത്തിന് അഹങ്കാരം... പകക്ക് പക...

ധൈര്യത്തിന് ധൈര്യം... ദേഷ്യത്തിന് ദേഷ്യം... Wow... Not bad...പക്ഷെ നിന്റെ ധൈര്യം ഇവിടെ വില പോകില്ല മിസിസ് ഇഷാൻ മാലിക്... ഒരു ബുള്ളറ്റ് നിന്റെ കഴുത്തിലേക്ക് കയറ്റി കഴിഞ്ഞാൽ നിന്റെ അഹങ്കാരവും ധൈര്യമൊക്കെ അവിടെ നിൽക്കും...അതികം ഓവർ സ്മാർട്ടായി ഞങ്ങളോട് കളിക്കാൻ നിൽക്കേണ്ട..." മുന്നിലെ ആൾ പച്ച വെള്ളം പോലെ മലയാളം പറഞ്ഞപ്പോ പ്രത്യേകിച്ചു എനിക്കൊന്നും തോന്നിയില്ല...അല്ലെങ്കിലും എന്തു തോന്നാൻ... !!അയാൾ പറഞ്ഞതിന് ഞാനൊന്ന് പുച്ഛിച്ചു ചിരിച്ചു "അത് തന്നെയാ എനിക്കും പറയാനുള്ളത്...DON'T PLAY WITH ME.. Bcoz i know i can play better than you...." തന്റേടത്തോടെ അവർക്ക് മുന്നിൽ അലറുമ്പോഴും എന്നിൽ നിറഞ്ഞു നിന്നത് പരിഹാസവും പുച്ഛമൊക്കെ ആയിരുന്നു....എന്റെ ജീവൻ വെച്ചു അവരിപ്പോ കളിക്കില്ല.. കാരണം അതെന്താണെന്ന് എനിക്കും അറിയാം അവർക്കുമറിയാം.... നേരെ മറിച്ച് അവരെന്റെ ജീവൻ വെച്ചു കളിക്കാണെങ്കിൽ മരിക്കാനും എനിക്ക് പേടിയില്ല ചിലതെല്ലാം മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു അയാളുടെ കണ്ണിലേക്ക് കുത്തുന്ന കണ്ണുകളോടെ ഞാൻ നോക്കിയിട്ട് ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു "ഇത് ഞാൻ തന്നെയാണോ എന്ന് വിശ്വാസം വരുന്നില്ലല്ലേ...?ഇശു ഇല്ലാത്ത നേരം നോക്കി എന്നെ പേടിപ്പിക്കാൻ ഇറങ്ങേക്കുവാണെന്ന് എനിക്ക് നന്നായി അറിയാം...

അവനില്ലെങ്കിൽ പോലും എനിക്ക് നിങ്ങളെ എങ്ങനെ നേരിടണമെന്ന് ആരും പറഞ്ഞു തരേണ്ട ആവശ്യവുമില്ല... നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ച ആളോട് പോയി പറഞ്ഞേക്ക് പേടിച്ചോടാൻ മാത്രം വെറും ഭീരുവല്ല ഐറയെന്ന്..." പറഞ്ഞു മുഴുവനാക്കും മുന്നെ മുന്നിലെ തലവൻ എരിഞ്ഞു വന്ന ദേഷ്യത്താൽ ഗണിൽ പിടി മുറുക്കി എനിക്ക് നേരെ ഷൂട്ട് ചെയ്യാൻ നിന്നപ്പോഴേക്കും അയാളുടെ ചെവിയിൽ സെറ്റ് ചെയ്ത ഇയർ ഫോണിലൂടെ മറു വശത്ത് നിന്ന് ഒരാൾ എന്തോ പറഞ്ഞതും പെട്ടന്ന് അയാൾ എന്നെ ഒന്ന് കനപ്പിച്ചു നോക്കിയിട്ട് ഗണ് എന്റെ കഴുത്തിൽ നിന്നും എടുത്തു... എന്നിട്ട് എന്നെയൊന്ന് കടുപ്പിച്ചു നോക്കിയിട്ട് അവർ അവിടുന്ന് ഇറങ്ങി പോയി പിന്തിരിഞ്ഞു പോകുമ്പോഴും അതിലെ തലവൻ എന്നെ വിടാതെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു 'ആരായിരിക്കും അവർക്ക് വിളിച്ചിട്ടുണ്ടാവുക..?' എന്നൊരു സംശയം എന്നിൽ ഉടലെടുത്തെങ്കിലും അയാൾ കഴുത്തിൽ ഗണ് കുത്തി വെച്ചിട്ട് തൊണ്ടക്കുഴി കുത്തി വേദനിക്കാൻ തുടങ്ങിയതും ഇതുവരെ വേദന കടിച്ചു പിടിച്ച ഞാൻ കണ്ണ് ഇറുക്കി പൂട്ടി തൊണ്ടയിൽ കൈവെച്ചു ഒന്ന് ചുമച്ചു

ഓരോ നിമിഷം കഴിയുന്തോറും വേദനയുടെ കാഠിന്യം കൂടി വന്നല്ലാതെ കുറയാതെ വന്നിട്ട് ഞാൻ കണ്ണ് ഇറുക്കി പൂട്ടി അടച്ചു തുറന്നപ്പോഴേക്കും കണ്ണിൽ അടഞ്ഞു കൂടിയ കണ്ണുനീരെല്ലാം കവിളിലൂടെ ഒഴുകി ഇറങ്ങി 🌸💜🌸 FM ഇന്റർവ്യൂ കഴിഞ്ഞപ്പോഴേക്കും സമയം ഏറെ ആയിരുന്നു...സ്റ്റീഫന്റെ കൂടെ ഗ്ലാസ് ഹൗസിൽ എത്തിയപ്പോ ഞാൻ കാറിൽ നിന്നും ഇറങ്ങി ഹൗസിലേക്ക്‌ നടന്നു ഡോറിനു മുന്നിൽ എത്തിയതും ഡോർ ലോക്കായത് കൊണ്ട് ഞാൻ സ്പെയർ കീ വെച്ചു ഡോർ തുറന്നിട്ട് അകത്തേക്ക് കയറി ഉള്ളിലേക്ക് കയറിയപ്പോ തന്നെ എല്ലായിടത്തും ലൈറ്റ് ഓഫ് ചെയ്തു വെച്ചത് കണ്ട് ഞാൻ സംശയത്തോടെ നെറ്റി ചുളിച്ചു ഹാളിലെ ലൈറ്റിട്ടു ചുറ്റുമൊന്ന് നോക്കി..ലൈറ്റ് ഓഫ് ചെയ്ത് ഇവളെവിടെ പോയെന്ന് ചിന്തിച്ചോണ്ട് ഞാൻ സ്റ്റയറിന്റെ കൈവരിൽ പിടിച്ചു മുകളിലേക്ക് നോക്കിയപ്പോഴും മുകളിലും മൊത്തം ഇരുട്ട്... പക്ഷെ റൂമിൽ മാത്രം ചെറിയ വെട്ടം കാണുന്നുണ്ട് എല്ലായിടത്തും ലൈറ്റ് ഓഫ് ചെയ്തു റൂമിൽ മാത്രം എന്താ ലൈറ്റിട്ട് ഇരിക്കുന്നെ എന്നു വിജാരിച്ചോണ്ട് ഞാൻ സ്റ്റയർ കയറി ഹാളിലെ ലൈറ്റ് ഓണ് ചെയ്ത് റൂമിലേക്ക് നടന്നു... റൂമിന്റെ ഡോറിനു മുമ്പിൽ എത്തിയപ്പോ തന്നെ ഞാൻ കണ്ടത് സെറ്റിയിൽ ചാരി ഇരുന്ന് നെറ്റിക്കു മീതെ ഇടതു കൈ വെച്ചു കണ്ണുകളടച്ചു ഇരിക്കുന്ന ഐറയെയാണ്

അവളെ കണ്ടപ്പോ തന്നെ ഞാൻ അവളെയൊന്ന് നോക്കിയിട്ട് റൂമിലേക്ക് കയറി ചെന്ന് ലാംബ് ടേബിളിന്റെ അടുത്തേക്ക് ചെന്നു കണ്ണിൽ വെച്ച സ്പെക്‌സ് ഊരി മാറ്റി ഡ്രോയറിൽ വെച്ചിട്ട് പാന്റ്സിന്റെ പോക്കറ്റിലുള്ള ഫോണ് എടുത്തു ലാംബ് ടേബിളിൽ വെച്ചു സൈഡിലുള്ള ഗ്ലാസ് എടുത്തു ഒരു സിപ്പ് വെള്ളം കുടിച്ചു വെള്ളം കുടിച്ച ഗ്ലാസ് ടേബിളിൽ തന്നെ വെച്ചിട്ട് ഷർട്ടിലെ ആദ്യത്തെ രണ്ടു ബട്ടൻസ് അഴിച്ച് ഷർട്ടൊന്ന് കുടഞ്ഞു ശെരിയാക്കി ഞാൻ ഐറന്റെ അരികിലേക്ക് നടന്നു "ഐറാ..." നെറ്റിയിൽ കൈവെച്ചു ഇരിക്കുന്നവളുടെ ശ്രദ്ധ എന്നിലേക്ക് കേന്ത്രീകരിക്കാനെന്നോണം ഞാനവളെ വിളിച്ചു അവളുടെ തൊട്ടപ്പുറത്തായി ഇരുന്നപ്പോ പെടുന്നനെ ഐറ എന്റെ അരയിലൂടെ കയ്യിട്ട് എന്റെ നെഞ്ചിലേക്ക് അവളുടെ തല കയറ്റി വെച്ചിട്ട് എന്നിലേക്ക് ഒതുങ്ങി ഇരുന്നു അവളുടെയാ പെട്ടന്നുള്ള പ്രതികരണം കണ്ട് ഞാനവളുടെ മുടിയിലൂടെ പതിയെ തലോടി കൊണ്ട് അവളുടെ മുഖം ചൂണ്ടു വിരൽ കൊണ്ട് പൊക്കി പിടിച്ചു "അവർ വീണ്ടും വന്നു..." എന്താണെന്ന് ചോദിക്കുന്നതിന് മുമ്പ് തന്നെ അവൾ പതിഞ്ഞ സ്വരത്തോടെ പറഞ്ഞപ്പോ പ്രത്യേകിച്ചു എനിക്ക് ഞെട്ടലൊന്നും ഉണ്ടായില്ല...

എനിക്കാദ്യമേ അറിയാമായിരുന്നു ഞാനില്ലാത്ത സമയം നോക്കി അവരിവിടെ വരുമെന്ന്..സംശയിച്ചപോലെ തന്നെ അവർ കളി തുടങ്ങീട്ടുണ്ട് "എന്നിട്ട്...?" എന്തൊക്കെയാണ് ഇവിടെ നടന്നതെന്ന് അറിയാൻ വേണ്ടി ഞാനൊരു നെടുവീർപ്പോടെ ചോദിച്ചപ്പോ ഐറ കുറച്ചൂടെ എന്നിലേക്ക് ചേർന്ന് ഇരുന്നിട്ട് ഓരോന്നായി പറയാൻ തുടങ്ങി "Wow.. ഈയൊരു പ്രതികരണമാണ് ഐറാ ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്...കോളേജിലെ തന്റേടിയായ ജെസ ഐറ ഇപ്പോഴും നിന്റെ ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്കിപ്പോ മനസ്സിലായി... ഇത്രയും ധൈര്യമൊക്കെ നിന്റെ ഉള്ളിൽ ഉണ്ടായിട്ടും നീ പലപ്പോഴും അത് പുറത്തു കാണിക്കുന്നില്ല..why..?" ഓരോ കാര്യങ്ങളും അവൾ വിടാതെ പറഞ്ഞപ്പോഴും ഞാനവളുടെ കണ്ണിൽ കണ്ടത് ആളി കത്തുന്ന ദേഷ്യമായിരുന്നു... അത്രയും ആളുകളുടെ മുമ്പിൽ അവൾ അവളുടെ തന്റേടം കാണിച്ചപ്പോ എനിക്ക് എന്തെന്നില്ലാതെ അഭിമാനം തോന്നി... പണ്ടത്തെ തൊട്ടാൽ പൊള്ളുന്ന ജെസ ഐറ ആയതു പോലെ.. പലപ്പോഴും അവൾ കരഞ്ഞിരിക്കുമ്പോ ഞാൻ ഓർക്കാറുണ്ട് അവളിലെ തന്റേടവും ധൈര്യമൊക്കെ എങ്ങോട്ട് പോയെന്ന്..

.ആ ഒരു സംശയത്തിന്റെ പുറത്തു ഞാൻ ചോദിച്ചപ്പോ അവൾ ചെറുതായൊന്ന് ചിരിച്ചു.. ഒരു മങ്ങിയ ചിരി "എല്ലാത്തിനോടും പ്രതികരിക്കുന്ന തെറ്റ് കണ്ടാൽ ചൂണ്ടി കാണിച്ചു പറയുന്ന എന്നിലെ തന്റേടവും ധൈര്യമൊക്കെ എന്നു പോയെന്ന് ചോദിച്ചാൽ അതെന്റെ ജാസി എന്നിൽ നിന്ന് അകന്നു പോയ ആ ദിവസമായിരിക്കും... കോളേജിലെ എല്ലാമായിരുന്നു ഞാൻ.. ഒരു പെണ്ണിന് എന്തൊക്കെ ചെയ്യാൻ കഴിയുന്നുവോ അതെല്ലാം ചെയ്യും... വേണമെങ്കിൽ ഒരു ആണിന്റെ മർമം കലക്കാനും ഐറക്കു അറിയാമായിരുന്നു.. അങ്ങനെ കലക്കിട്ടുമുണ്ട്... ഒന്നല്ല.. രണ്ടല്ല... പത്തു പേരുടെ...പെണ്ണിനെ അനാവിശ്യമായി തൊട്ടവരുടെ എല്ലാവരുടെയും മർമം ഞാൻ കലക്കിട്ടുണ്ട്...അതിന്റെ പേരിൽ എനിക്ക് നേരെ കുറെ കേസ് വന്നെങ്കിലും ഞാനതിന് പ്രതികരിച്ചു... കാരണം പെണ്ണിന്റെ അവകാശമില്ലാതെ അവളുടെ മേലിൽ കൈ വെച്ചാൽ അത് തെറ്റ് തെന്നയാണ്...അവിടെ ഞാൻ പ്രതികരിക്കും എന്റെ ഭാഗത്തു ന്യായമുള്ളത് കൊണ്ട് കോളേജിലെ എല്ലാവരും എനിക്ക് സപ്പോർട്ട് ആയിരുന്നു...എല്ലാവരുടെയും സ്നേഹം എനിക്ക് കിട്ടിട്ടുണ്ട്..

മറ്റു ചിലരെ ദേഷ്യവും പകയും കിട്ടിട്ടുണ്ട്...എത്ര തന്നെയായാലും മറ്റുള്ളവരുടെ കാര്യം ഞാൻ നോക്കാൻ പോകാറില്ല....തെറ്റ് കണ്ടാൽ പ്രതികരിക്കും.. അത് ആരു തന്നെയായാലും.. അങ്ങനെയൊക്കെ നടന്ന ഞാൻ എല്ലാം കൊണ്ടും തകർന്നടിഞ്ഞത് അന്നത്തെ മുംബൈയിലെ ഓർക്കാൻ പോലും ഇഷ്ട്ടമില്ലാത്ത ആ ദിവസമാണ്... ജാസി എന്നിൽ നിന്നും അകന്നു പോയ ദിവസം.. എല്ലാം കൊണ്ടും ഞാൻ ഒറ്റപെട്ടു അവന്റെ അഭാവം എന്നെ ഒന്നായി വേദനിപ്പിച്ചത് കൊണ്ട് ഞാൻ എല്ലാം കൊണ്ടും ഒരു വലിയ ബിഗ് സീറോ ആയി...എന്നിലെ ഉശിരുള്ള പെണ്ണ് എന്നിൽ നിന്നും പടി ഇറങ്ങി പോയി...സങ്കടവും വേദനയും ഒറ്റപെടലുമൊക്കെ എന്നിലേക്ക് വന്നടഞ്ഞു... എല്ലാം കൊണ്ടും ഞാൻ ബിഗ് ബിഗ് സീറോ ആയിമാറി... എത്രമാത്രം ഞാനൊരു മുറിക്കുള്ളിൽ ഒറ്റപ്പെട്ട് ജീവിച്ചെന്ന് എനിക്ക് തന്നെ അറിയില്ല... അന്ന് മുതലാണ് ഐറ തൊട്ടതിനും പിടിച്ചതിനും പേടിച്ചു പോകുന്നവളായത്...പേടി എന്തെന്ന് പോലും അറിയാത്തവൾ പിന്നീട് പേടി എന്തെന്ന് മനസ്സിലാക്കാൻ തുടങ്ങി ആദ്യമൊക്കെ ഓരോ ആണും ചൂഴ്ന്നുള്ള നോട്ടത്തോടെ എന്നെ നോക്കുമ്പോ എന്റെ കണ്ണിൽ കാണാൻ കഴിഞ്ഞിരുന്നത് അവനെ ചുട്ടെരിക്കാൻ പാകമെന്നോണമുള്ള ദേശ്യമായിരുന്നു..പക്ഷെ ഇപ്പൊ എന്റെ കണ്ണിൽ കാണാൻ കഴിയുന്നത് ഒരുതരം പേടിയാണ്.. എല്ലാത്തിനോടും പേടിയാണ് എനിക്ക്..."

അത്രയും പറഞ്ഞു ഒരു പൊട്ടിക്കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് മുഖം പൂയ്ത്തി പൊട്ടി കരഞ്ഞപ്പോ ഞാനൊരു നിമിഷം അവൾ പറഞ്ഞതെല്ലാം റിവൈൻ്റ് ചെയ്തു നോക്കി...ഇന്നത്തെ സംഭവവും അവൾ പറഞ്ഞതൊക്കെ നോക്കുമ്പോ അവളുടെ ഉള്ളിൽ ഇപ്പോഴും ആ പഴയ ജെസ ഐറയുണ്ട് "ഇന്നെനിക്ക് എവിടുന്നാ അത്രമാത്രം ധൈര്യം കിട്ടിയെന്ന് ചോദിച്ചാൽ അതു ചിലപ്പോ നിന്റെ കയ്യിൽ നിന്ന് തന്നെയാവും...അവർക്ക് മുമ്പിൽ ഞാൻ പേടിയോടെ നിൽക്കുമ്പോൾ എന്തോ ആ ഒരു നിമിഷം എന്റെ മനസ്സിലേക്ക് വന്നത് നിന്റെ മുഖമാണ്...നീയിന്ന് പറഞ്ഞ ഓരോ കാര്യങ്ങളാണ് എനിക്ക് ഇത്രക്ക് ധൈര്യം കിട്ടാനുള്ള കാരണം..." 🌸💜🌸 "ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം..." ഈവനിംഗ് ആയപ്പോ ഇശു ഇന്റർവ്യൂവിന് ഇറങ്ങാൻ നിൽക്കെ ഐറയെ തന്റെ അടുത്തേക്ക് വിളിച്ചു വരുത്തി അവനിത് പറഞ്ഞപ്പോ സ്റ്റയർ ഇറങ്ങി വന്ന ഐറ സംശയത്തോടെ അവനെ നോക്കിയിട്ട് അവസാന സ്റ്റെപ്പും ഇറങ്ങി ഹാളിലെ ഒത്ത നടുവിൽ നിൽക്കുന്ന ഇശുന്റെ അടുത്തേക്ക് നടന്നു "എന്താ ഇശുച്ചാ...?"

അവന്റെ അടുത്തു എത്തിയപ്പോ തന്നെ ഐറ കാര്യം അറിയാതെ അവനോട് ചോദിച്ചപ്പോ അവനൊരു ചെറു പുഞ്ചിരിയൂടെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു ചുംബിച്ചു അവളുടെ കണ്ണിലേക്ക് നോക്കി "ഒരിക്കലും ആരെ മുന്നിലും പേടിക്കരുത്... ധൈര്യമായി തന്നെ അടിയുറച്ചു നിൽക്കണം... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചിലപ്പോ കൊല്ലുമെന്ന് പറഞ്ഞാൽ പോലും ധൈര്യം കൈവിടരുത്... സെൽഫ് കോണ്ഫിഡൻസ്.. അതാണ് വേണ്ടത്...Self confidence is the best outfit ... സ്വന്തമായി കോണ്ഫിഡന്റ് ഉണ്ടാക്കി എടുക്കുക... എന്നാ ആർക്കും ഒന്നും ചെയ്യാനാവില്ല...സോ ബി സ്‌ട്രോങ്ങ്..." അവളുടെ ഹൃദയത്തിലേക്ക് ചില പോസിറ്റീവ് എനർജി വാക്കുകൾ കൊണ്ട് അവൻ എൻജെക്ട് ചെയ്തപ്പോഴും അവൾ അക്ഷരപ്രതി കേട്ടു നിന്നെങ്കിലും അവനെന്തിനാ ഇപ്പൊ ഇതൊക്കെ പറയുന്നതെന്ന് അവൾക്കൊരു നിശ്ച്യവുമില്ലായിരുന്നു 🌸💜🌸 "നീ എനിക്ക് പകർന്നു തന്ന ഓരോ വാക്കുകളുമാണ് എനിക്ക് അവരുടെ മുന്നിൽ പിടിച്ചു നൽക്കാനുള്ള ധൈര്യം ലഭിച്ചത്...നിന്റെ പോസിറ്റീവ് പവർ എന്നിലേക്കും വന്നണഞ്ഞ പോലെ... എല്ലാം മുൻകൂട്ടി കണ്ടു തന്നെയാണല്ലേ നീയങ്ങനെയൊക്കെ പറഞ്ഞത്...?" ചോദ്യ ചിഹ്നമായി അവന്റെ മുഖത്തേക്ക് മുഖം ഉയർത്തി നോക്കിയപ്പോ മറുപടി എന്നോണം ഒരു പുഞ്ചിരി മാത്രമേ എനിക്ക് കിട്ടിയുള്ളൂ..

അതിലെല്ലാം പറയാതെ പറയുന്ന പോലെ തോന്നിയതോണ്ട് ഞാൻ നിറഞ്ഞു തൂവിയ കണ്ണുകളെല്ലാം പുറം കൈകൊണ്ട് അമർത്തി തുടച്ചിട്ട് ഒന്ന് നീട്ടി ശ്വാസം ആഞ്ഞു വിട്ടു "അവർ നിന്നെ എന്തെങ്കിലും ചെയ്തോ...?" പക എരിയുന്ന വാക്കുകളോടെ അവൻ കടുപ്പിച്ചു എന്നോട് ചോദിച്ചപ്പോ ഞാൻ അവന്റെ നെഞ്ചിൽ നിന്നും മുഖം പൊക്കി നേരെയായി ഇരുന്നു "കഴുത്തിൽ ഗണ് വെച്ചു കുത്തി പിടിച്ചത് കൊണ്ട് ചെറിയൊരു വേദന.. അത്രേയുള്ളൂ..." നേരത്തെ നല്ല വേദന തോന്നിയെങ്കിലും ഇപ്പൊ ആശ്വാസമുണ്ട്... ചെറിയൊരു വേദന ഉള്ളു എന്നു പറഞ്ഞിട്ട് പോലും അവന്റെ കണ്ണിൽ കത്തി എരിയുന്ന പക എനിക്ക് കാണാൻ പറ്റുന്നുണ്ട് അവൻ സ്വയം ഒന്ന് കണ്ട്രോൾ ചെയ്തിട്ട് എന്റെ ഇരു കണ്ണിലും അമർത്തി ചുംബിച്ചു എന്നെ അവനിലേക്ക് ചേർത്തു കിടത്തി "എപ്പോഴും ഇനി ഇതുപോലെ സ്‌ട്രോങ്ങായി നിൽക്കണം... ഒരിക്കലും പേടിച്ചോടാൻ പാടില്ല...എപ്പോഴും ഞാൻ നിന്റെ കൂടെ ഉണ്ടാവണമെന്നില്ല... ചുറ്റും നിനക്കൊരു കണ്ണു വേണം...." എന്തുകൊണ്ടാണ് അവനിങ്ങനെ പറയുന്നതെന്ന് മനസ്സിലായത് കൊണ്ട് എല്ലാത്തിനും ഞാനൊന്ന് മൂളി കൊടുത്തു "നിന്റെ ഈ ചടഞ്ഞ മൂഡ് മാറ്റാൻ നമുക്ക് ഒരു പ്ലൈസ് വരെ പോയാലോ...?

ലണ്ടനിലേക്ക് വന്നിട്ട് ഈയൊരു ബ്യൂട്ടിഫുൾ പ്ലൈസ് കണ്ടില്ലെങ്കിൽ വളരെ മോശമാണ്.. നാളെ നാട്ടിലേക്ക് തിരിച്ചു പോവേണ്ടത് കൊണ്ട് ഒരു ചെറിയ ഷോപ്പിംഗും നടത്താം... മ്മ്..?" പുരികം പൊക്കി അവൻ ചോദിച്ചപ്പോ ഞാൻ മൂന്നും പിന്നും നോക്കാതെ ഓക്കെ എന്നു പറഞ്ഞ് അവന്റെ കഴുത്തിലായി പതിയെ ചുണ്ട് ചേർത്തു വെച്ചിട്ട് സെറ്റിയിൽ നിന്നും എഴുനേറ്റപ്പോ തന്നെ ഇശു എന്റെ പിന്നാലെ എഴുനേറ്റു അവനിട്ട ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യാൻ പോയപ്പോ ഞാനും ഡ്രെസ്സ് എടുത്തു നേരെ ബാത്രൂമിലേക്ക് കയറി ആദ്യം തന്നെ ഡള്ളായി ഇരിക്കുന്ന മുഖം നന്നായി വാഷ് ചെയ്തിട്ട് ഡ്രെസ്സ് ചെയ്ഞ്ച് ചെയ്തു ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ ഇശു ജാക്കറ്റ് എടുത്തു റൂമിൽ നിന്നും ഇറങ്ങിയിരുന്നു... പുറത്തെ തണുപ്പ് എന്നെ നല്ല പോലെ എഫക്ട് ചെയ്യുമെന്ന് അറിയുന്നോണ്ട് ഞാനൊരു വൂളൻ ഡ്രെസ്സായിരുന്നു ധരിച്ചത് രണ്ടു കയ്യിന്റേയും ബട്ടൻസ് ഇട്ടിട്ട് സെറ്റിയിൽ കിടന്ന ഫോണെടുത്ത് ടോപ്പിന്റെ പോക്കെറ്റിലേക്ക് തിരുകി ഞാൻ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു പുറത്തേക്കിറങ്ങി "ഇശുച്ചാ... നീ ജാസിനെ വിളിച്ചിരുന്നോ..?"

താഴെ ഹാളിൽ എത്തിയപ്പോ ഞാൻ സോഫയിൽ ഇരുന്ന് ഹീൽസ് ഇടുന്നതിന്റെ ഇടയിൽ ഇത് ചോദിച്ചോണ്ട് ഇശൂനെ നോക്കിയപ്പോ അവൻ കാര്യമായി ഫോണിലെന്തോ നോക്കിയിട്ട് എന്നെ നോക്കി "ഹാ... അവൻക്ക് ഇന്ന് കുറച്ചു തിരക്കുണ്ടെന്നു പറഞ്ഞിരുന്നു... പിന്നെ അവൻ നാളെ നമ്മുടെ കൂടെ വരുവല്ലേ... അതോണ്ട് ഇവിടെ ചെയ്തു തീർക്കാനുള്ള കുറച്ചു വർക്കുണ്ട്..." അതിന് ഞാനൊന്ന് അമർത്തി മൂളി കൊടുത്തു ഹീൽസ് ശെരിയായി ഇട്ടില്ലേ എന്നു ഉറപ്പു വരുത്തിയിട്ട് സോഫയിൽ നിന്നും എഴുനേറ്റു പുറത്തേക്ക് നടന്നു മെയിൻ ഡോറിന് മുമ്പിൽ എത്തിയപ്പോ തന്നെ ഞാനൊരു നിമിഷം മുകളിലേക്ക് നോക്കി വലതു കൈ പുറത്തേക്ക് നീട്ടി പിടിച്ചു... അന്നേരം തന്നെ ഇരുട്ട് പടർന്ന ആകാശത്തു നിന്ന് ചെറു മഞ്ഞു കട്ടകൾ എന്റെ ഉള്ളം കയ്യിലേക്ക് ആഞ്ഞു പതിച്ചു കൊണ്ടിരുന്നു നിർത്താതെ മഞ്ഞു കട്ട ഉള്ളം കയ്യിലേക്ക് പതിച്ചത് കൊണ്ട് തണുത്തു കോറി ഞാനൊന്ന് ചുമൽ കോച്ചി പിടിച്ചു കയ്യിലേക്ക് നോക്കിയപ്പോ കയ്യിലെ മഞ്ഞൊക്കെ ഒരു നിമിഷം കൊണ്ട് ഉരുകി പോയെങ്കിലും അടുത്ത നിമിഷം തന്നെ മുകളിൽ നിന്ന് മഞ്ഞ് കയ്യിലേക്ക് ആഞ്ഞു പതിച്ചു കൊണ്ടിരുന്നു "ഇശുച്ചാ... ഇറങ്ങാം..."

മഞ്ഞിനേയും ആസ്വദിച്ചു നിന്നാൽ അതിനെ നേരം കാണൂ എന്നറിയുന്നോണ്ട് ഞാൻ പിറകിലേക്ക് നോക്കി ഇതും വിളിച്ചു കൂവി കയ്യിൽ പറ്റിപ്പിടിച്ച മഞ്ഞിനെ രണ്ടു കൈയും വെച്ചു തട്ടി കുടഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി മുന്നിലേക്ക് നടക്കാനുള്ള ചവിട്ടു കല്ലിലേക്ക് മഞ്ഞു കട്ട ആഞ്ഞു പതിച്ചു വീഴുന്നത് ചെറു കൗതുകത്തോടെ നോക്കി നിന്നപ്പോഴേക്കും ഇശു ഡോർ ലോക്ക് ചെയ്ത് എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ ഉള്ളം കയ്യിൽ പിടിച്ചോണ്ട് ചവിട്ടു കല്ലിലൂടെ മുന്നിലേക്ക് നടന്നു ഗാർഡനിനോട് ചേർന്ന് കാർ നിർത്തിയിടത്തേക്ക് നടന്നു എത്തിയതും ഇശു കോ ഡ്രൈവർ സീറ്റ് തുറന്ന് തന്നു എന്നോട് കയറാൻ പറഞ്ഞപ്പോ ഞാൻ സീറ്റിലേക്ക് കയറി ഇരുന്ന് ഡോർ ആഞ്ഞു അടച്ചപ്പോ തന്നെ ഇശു കാറിനു മുന്നിലൂടെ പോയി ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്ന് ഡോർ അടച്ചു...ഇരുവരും സീറ്റ് ബെൽറ്റ് ഇട്ടപ്പോഴേക്കും അവൻ കാർ സ്റ്റാർട്ട് ചെയ്തു സ്റ്റിരിയോയിൽ നിന്ന് ഒഴുകി എത്തുന്ന ജെയിംസ് യെങ്കിന്റെ ഇൻഫിനിറ്റി സോങിൽ ലഴിച്ചു ചേർന്ന് ഞാൻ സീറ്റിലേക്ക് ചാരി ഇരുന്ന് പുറത്തെ കാഴ്ചകൾ കണ്ടു

പോകെയാണ് ഒരു മിന്നായം പോലെ എന്റെ കണ്ണിലേക്ക് Palace of Westminster പാഞ്ഞു എത്തിയത് വെറുതെ തോന്നിയതാണോ അതോ നേര് തന്നെയാണോ എന്നൊരു നിമിഷം ചിന്തിച്ചോണ്ട് സീറ്റിൽ ചാരി ഇരുന്ന ഞാൻ സീറ്റിൽ നിന്നും തല പൊക്കി വിൻഡോ സൈഡിൽ കൈവെച്ചു പുറത്തേക്ക് നോക്കിയതും സൈഡിലായി സ്വർണ കളറിൽ പരന്നു കിടക്കുന്ന പാലസ് ഓഫ് വെസ്റ്റ് മിൻസ്റ്റർ കണ്ട് ഞാൻ വിശ്വസിക്കാൻ കഴിയാത്ത മട്ടിൽ വാ പൊത്തി പിടിച്ചു സൈഡിലേക്ക് തന്നെ ഒരു അത്ഭുതത്തോടെ നോക്കി ഇരുന്നു ലണ്ടൻ ഓർക്കുമ്പോഴൊക്കെ എന്റെ മൈൻഡിലേക്ക് ആദ്യം കടന്നു വരുന്നത് ഈയൊരു പാർലമെന്റ് ഹൗസാണ്...പാലസ് ഓഫ് വെസ്റ്റ് മിൻസ്റ്റർ ഫോട്ടോയിൽ കാണുന്നതിനെക്കാൾ ഭംഗി തോന്നി നേരിട്ട് കണ്മുന്നിലായി കണ്ടപ്പോൾ...എത്ര കണ്ടിട്ടും മതി വരാത്ത പോലെ സ്വർണ കളറിൽ തിളങ്ങി നിൽക്കുന്ന പാലസ് ഞാൻ എന്തെന്നില്ലാതെ കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നപ്പോഴും എന്റെ കൃഷ്‌ണമണി സ്വർണ കളറിന്റെ ശോഭയിൽ വെട്ടി തിളങ്ങി പാലസിനെ മറി കടന്നു കാർ മുന്നോട്ട് സഞ്ചരിച്ചപ്പോഴും ഞാൻ കൗതുകത്തോടെ പിറകിലേക്ക് തന്നെ നോക്കി ഇരുന്നു.. എന്തോ പ്രത്യേക ഭംഗി അതിനുളള പോലെ "നല്ല ഭംഗിയല്ലേ കാണാൻ...?"

കണ്ണിൽ നിന്നും പാലസ് മുഴുവനായി മറഞ്ഞപ്പോ ഞാൻ പിറകിൽ നിന്നും തല മുന്നിലേക്ക് ആക്കി നേരെ ഇരുന്ന് ഇശൂനെ നോക്കി ചോദിച്ചപ്പോ അവൻ ഡ്രൈവിങ്ങിന്റെ ഇടയിൽ ഒന്ന് പുഞ്ചിരി തൂകി ഏകദേശം ഇരുപത് മിനിറ്റിനുള്ളിൽ ഏതോ പബ്ലിക് പ്ലൈസിൽ എത്തിയപ്പോ ഇശു കാർ പാർക്കിങ് ഏരിയയിലേക്ക് കയറ്റി നിർത്തിയിട്ട് എന്നോട് ഇറങ്ങാൻ പറഞ്ഞ് അവൻ സീറ്റ് ബെൽറ്റ് ഊരിമാറ്റി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും ഞാനും എന്റെ സീറ്റ് ബെൽറ്റ് ഊരി മാറ്റി ഡോർ തുറന്ന് ഇറങ്ങി ചുറ്റുമൊന്ന് നിരീക്ഷിച്ചു തുറന്ന ഡോർ വലിച്ചടച്ചു എന്നിട്ട് ഇശു എന്റെ അടുത്തേക്ക് വന്നു എന്നെയും കൂട്ടി ഒരു ഗാർഡനിലൂടെ മുന്നോട്ട് നടന്നു... എങ്ങോട്ടാ പോവുന്നതെന്ന് എനിക്കൊരു അറിവും ഇല്ലാത്തത് കൊണ്ട് ഞാൻ സൈഡിലെ ഗാർഡനുമൊക്കെ നല്ലവണ്ണം നോക്കി കണ്ടും നടക്കെയാണ് പെട്ടന്ന് എന്റെ കണ്ണ് മുന്നിലേക്ക് നീണ്ടത് "Waahh...!!Love lock bridge.." മുന്നിലേക്ക് നീണ്ടു നിവർന്നു കിടക്കുന്ന ലൗ ലോക്ക് ബ്രിഡ്ജിനെ കണ്ട് മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടിയെന്നു തന്നെ പറയാം

ആശ്ചര്യത്തോടെയും അതിലുപരി സന്തോഷത്തോടെയും മുന്നിലേക്ക് തന്നെ നോക്കി നിന്നിട്ട് ചിരിച്ചോണ്ട് ഞാൻ ഇശൂൻ്റെ കൈയും വലിച്ചു മുന്നോട്ട് ഓടി ബ്രിഡ്ജിലേക്ക് കയറാനുള്ള നീണ്ട മൂന്ന് സ്റ്റെപ്പിന്റെ അടുത്തെത്തിയതും ഞാൻ ഇശൂൻ്റെ കയ്യിൽ നിന്നും പിടി വിട്ട് ആദ്യ സ്റ്റെപ്പ് കയറി ചുറ്റുമൊന്ന് നോക്കിയിട്ട് ബാക്കി സ്റ്റെപ്പും കയറി ബ്രിഡ്ജിലേക്ക് വലതു കാൽ വെച്ചു കയറി ചെന്നു മണ്ടയിൽ എങ്ങനെയാണോ ലൗ ലോക്ക് ബ്രിഡ്ജിനെ പ്രതിക്ഷ്ട്ടിച്ചത് അതേ പോലെ തന്നെയായിരുന്നു ബ്രിഡ്ജ് കാണാൻ... ബ്രിഡ്ജിന്റെ ഇരു സൈഡിലുമുള്ള കൈവരയുടെ താഴെയുള്ള കമ്പി നെറ്റിൽ മൊത്തം ലോക്ക് കൊണ്ടുള്ള ഒരു പൂരമായിരുന്നു...ബ്രിഡ്ജിന്റെ ഇരു സൈഡും ലോക്ക് കൊണ്ട് അങ് നിറഞ്ഞിട്ടുണ്ട് നീണ്ടു നിവർന്ന ബ്രിഡ്ജിന്റെ ഇരു കൈവരയുള്ള ഭാഗത്തും മഞ്ഞ ലൈറ്റ് കൊണ്ട് പ്രകാശിക്കുന്ന സിൽവെറും ഗോൾഡനും കളർ ലോക്കുമൊക്കെ ബ്രിഡ്ജിന്റെ ഒത്ത നടുവിലായി നിന്നു കൊണ്ട് വിസ്തീർച്ചു കണ്ടിട്ട് ഞാൻ കുറച്ചു മുന്നോട്ട് നടന്ന് ഇടതു കൈവരയോട് ചേർന്നു നിന്നു "Darwin❤Aliz ... നെയിം കൊള്ളാം..."

കൈവരയുടെ അടിയിലുള്ള നെറ്റിൽ തൂക്കി വെച്ച ഓരോ ലോക്കുകളിലും ഒന്നായി കണ്ണോടിച്ചു പോകെ നല്ല അടിപൊളി പേര് കണ്ണിൽ തടഞ്ഞപ്പോ ഞാൻ ഇളിച്ചു കൊണ്ട് ലോക്കിൽ പിടിച്ചു അതിൽ എഴുതിയ നെയിം വായിച്ച് എന്റെ അടുത്തെത്തിയ ഇശുനെ നോക്കിയപ്പോ അവൻ എന്നെയൊരു നോട്ടം.. എന്തു എരപ്പാളി സ്വഭാവമാണ് എന്ന മട്ടോടെ അവന്റെ ആ നോട്ടത്തിന് ഞാനൊന്ന് ക്ലോസപ്പ് കാണിച്ചു കൊടുത്തു വീണ്ടും ലോക്കും ലോക്കിലെ നെയിമൊന്നും നോക്കാൻ നിക്കാതെ ഇശുനോട് എന്തോ പറയാൻ നിക്കുമ്പോഴാണ് അവനെന്റെ നേർക്ക് സിൽവർ ലോക്ക് ഉയർത്തി പിടിച്ചു കാണിച്ചു തന്നത് "AIRA❤ISHAAN.." ഉയർത്തി പിടിച്ച സിൽവർ ലോക്കിൽ എഴുതി പിടിപ്പിച്ചത് ഒരു പുഞ്ചിരിയൂടെ ഞാനൊരു തവണ വായിച്ചതും ഇശു നിലത്തു ഒരു മുട്ടിന്മേൽ ഇരുന്നത് കണ്ട് ഞാനും അവന്റെ കൂടെ ഇരുന്നിട്ട് ഇശു നെറ്റിന്റെ ഉള്ളിലൂടെ കോർത്തിട്ട ലോക്കിൽ ഞാൻ കീ വെച്ചു ലോക്ക് പൂട്ടി ലോക്ക് അവിടെ തൂക്കുന്നതിന് മുമ്പ് എന്തോ ആഗ്രഹമൊക്കെ പറഞ്ഞാൽ അത് നടക്കുമെന്നോ അങ്ങനെ എന്തൊക്കെയോ ഉണ്ടെന്ന് പറഞ്ഞു

കേട്ടെങ്കിലും ഇശൂച്ചൻ അതിലൊന്നും വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞങ്ങൾ അതികം ആഗ്രഹമൊന്നും പറയാൻ നിന്നില്ല...ഭാവിയിൽ എപ്പോഴെങ്കിലും ഇങ്ങോട്ട് വരുമ്പോ ഈ ലോക്ക് ഇവിടെ തന്നെ ഉണ്ടോ എന്നു നോക്കണം മനസ്സിൽ ഭാവി കാര്യങ്ങൾ ആലോചിച്ചു ഞാനൊന്ന് ഇളിച്ചിട്ട് തൂക്കിയിട്ട ലോക്കിൽ ഒരിക്കൽ കൂടെ നോക്കി ഞാനും ഇശും ഒരുമിച്ചു നിലത്തു നിന്നു എഴുനേറ്റു "One ..two... three..." നിലത്തു നിന്ന് എഴുനേറ്റ ഉടനെ രണ്ടു പേരും ഒരുമിച്ചു കൗണ്ടൗണ് സ്റ്റാർട്ട് ചെയ്തതും ത്രീ എന്നു പറഞ്ഞപ്പോ തന്നെ ഞാൻ കൈവരയോട് ചേർന്ന് നിന്ന് എന്റെ കയ്യിലുള്ള കീ ഞാൻ താഴെ കൂടെ ഒഴുകുന്ന നദിയിലേക്ക് നീട്ടി എറിഞ്ഞു ബ്ലും.. സംശയിക്കേണ്ട കീ വെള്ളത്തിലേക്ക് ആഞ്ഞു പതിച്ച സൗണ്ടാണ് കേട്ടത്...ചെവി കൂർപ്പിച്ചു ഞാൻ വെള്ളത്തിലേക്ക് വീണ ഒച്ച ഒന്ന് കാതോർത്തിട്ട് സൈഡിലേക്ക് തിരിഞ്ഞപ്പോഴുണ്ട് ഞങ്ങൾക്ക് നേരെ ജാസി ഓടി വരുന്നു "ജെസാ...ലൗ ലോക്ക് ചെയ്തത് കൊണ്ട് ഫ്രണ്ട്ഷിപ്പും നമുക്ക് ലോക്ക് ചെയ്താലോ...?" എന്റെ മുന്നിലായി ജാസി ഓടി കിതച്ചു വന്നു നിന്നിട്ട് വലതു കൈയിൽ ലോക്കും ഇടതു കൈയിൽ കീ യും തൂക്കി പിടിച്ചു എന്നോടായി ചോദിച്ചപ്പോ അറിയാതെ ഞാനൊന്ന് ചിരിച്ചു തലയാട്ടി.... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story