QUEEN OF KALIPPAN: ഭാഗം 138

queen of kalippan

രചന: Devil Quinn

അവൾ എന്ന ലഹരിൽ അവൻ അടിമപ്പെട്ട് പോയിരുന്നു.. കൊതി തീരാതെ അവളുടെ ചോര ചുണ്ടുകൾ ഒന്നായി പൊതിഞ്ഞു പിടിച്ചു മേൽചുണ്ടും കീഴ്ച്ചുണ്ടും അവൻ മൃദുവായി ചുംബിച്ചെടുത്തു "ഐറാ..." അധരങ്ങളെ മോചിതയാക്കി കൊണ്ട് എല്ലാം മറന്നു പോവുന്ന അവന്റെ സൗമ്യമായി വിളിയിലും അവൾ അവനോട് ചേർന്ന് കിടന്ന് തോളിനിടയിൽ തലവെച്ചിട്ട് ഒന്ന് മൂളി കൊടുത്തു "മ്മ്..?" നാണത്തിൽ കലർന്ന പുഞ്ചിരിയോടെ അവൾ മുഖം പൊക്കി അവനെ നോക്കിയതും അവൻ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തിയ ശേഷം അവളുടെ ഇരു കണ്ണിലും മൃദുവായി ചുംബിച്ചു ഒരുവേള അവളൊന്നു കണ്ണുകൾ ചിമ്മി തുറന്ന് അവനിലേക്ക് കൂടുതൽ ഒട്ടി കിടന്ന് കഴുത്തിലേക്ക് മുഖം പൂയ്ത്തി വെച്ചപ്പോഴും അവളുടെ ചുണ്ടിലൊരു നനുത്ത പുഞ്ചിരി കേടാതെ നിന്നിരുന്നു ഇശു

അവളുടെ നഗ്നമായ വയറിനിടയിലൂടെ കൈകൾ കൊണ്ടു പോയി അവളെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചിട്ട് രണ്ടു പേരുടെയും നെഞ്ചിനൊപ്പമുള്ള കോസഡി കുറച്ചൂടെ മേലിലേക്ക് കയറ്റിയിട്ട് അവനവളെ വലിഞ്ഞു മുറുക്കി ...ഒരു പ്രത്യേക അനുഭൂതി അവനെ തൊട്ടു തലോടി പോയി...അവളുടെ ചുണ്ടിലെ അതേ പുഞ്ചിരി അവന്റെ ചുണ്ടിലേക്കും വ്യാപിച്ചു 🌸💜🌸 "Good morning ma sunshine..." രാവിലത്തെ കണി തന്നെ നമ്മളെ പുന്നാര ഉമ്മച്ചനെയാണ്... അവൻ ട്രാക്ക്സ്യൂട്ട് പാന്റ്‌സ് മാത്രം ധരിച്ച് ഡ്രെസ്സിങ് റൂമിൽ നിന്ന് ഇറങ്ങി വന്ന് സൈറ്റടിച്ചോണ്ട് മോർണിങ് വിഷ് ചെയ്തപ്പോ ഞാനും തിരിച്ച് ചെറു പുഞ്ചിരിയോടെ മോർണിങ് വിഷ് ചെയ്ത് ഒരു കോട്ടുവാ ഇട്ട് പില്ലോയിൽ നിന്ന് തെന്നി പോയ തല കുറച്ചൂടെ പില്ലോയിലേക്ക് കയറ്റി വെച്ചു കോസഡി മേലിലൂടെ ചുറ്റിപിടിച്ചു ചുരുണ്ടു കൂടി കിടന്നു അന്നേരം തന്നെ ഇശു ലാംബ് ടേബിളിൽ വെച്ച ഫോണ് എടുത്തു എന്റെ തലക്ക് സൈഡിലായി വന്നിരുന്ന് മുടിയിലൂടെ പതിയെ വിരലോടിച്ചു

"എനിക്കൊരു കാൾ ചെയ്യാനുണ്ട് അപ്പോഴേക്കും നീ ഫ്രഷായി വാ..." മൂർത്താവിൽ ചുണ്ട് ചേർത്ത് ചുംബിച്ചു അവനിത് പറഞ്ഞതും ഞാൻ തലകുലുക്കി സമ്മതമറിയിച്ചപ്പോ അവൻ കണ്ണിറുക്കി കാണിച്ചു ഫോണിലേക്ക് തല താഴ്ത്തി... എന്നിട്ടവൻ ഫോണിൽ കാൾ ലിസ്റ്റൊക്കെ ചെക്ക് ചെയ്ത് ആരുടെ നമ്പറിലേക്കോ കാൾ ചെയ്ത് ഫോൺ ചെവിയോട് അടിപ്പിച്ചു ബെഡിൽ നിന്നും എഴുനേറ്റ് ബാൽകണിയിലേക്ക് പോയപ്പോ ഞാൻ ചെറു ചിരിയോടെ അവൻ പോവുന്നതൊന്ന് നോക്കിയിട്ട് ഞാൻ മേലിലൂടെ കോസഡി ചുറ്റി വെച്ച് ബെഡിൽ നിന്നും ഇറങ്ങി നേരെ ബാത്റൂമിലേക്ക് പോയി അങ്ങനെ ഒരുവിധം കുളിച്ചു ഫ്രഷായതും ബാത്റൂമിലേക്ക് കയറിയപ്പോ ഡ്രെസ്സൊന്നും എടുക്കാത്തത് കൊണ്ട് ഷാമ്പൂ വെക്കുന്ന ഷെൽഫിന്റെ താഴെയുള്ള ഷെൽഫ് തുറന്ന് മടക്കി വെച്ച ബാത്തിങ് കോട്ട് എടുത്ത് ധരിച്ചു നനഞ്ഞ മുടി ടർക്കി വെച്ച് മേലിലേക്ക് കെട്ടി വെച്ചിട്ട് ഞാൻ ബാത്റൂമിൽ നിന്നും ഇറങ്ങി ബാൽക്കണിയിൽ നിന്നും ഇശൂൻ്റെ ശബ്ദം കേട്ടപ്പോ തന്നെ അവന്റെ കാളിംഗ് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് മനസ്സിലായത് കൊണ്ട് ഞാൻ റൂമിലെ മിററിൽ എന്നെയൊന്ന് എത്തി നോക്കിയിട്ട് മിററിനെ പാസ്സ് ചെയ്ത് ഡ്രെസ്സ് മാറ്റാൻ ഡ്രെസ്സിങ് റൂമിലേക്ക് കയറി

ഏത് ഡ്രെസ്സ് ഇടുമെന്ന കണ്ഫ്യൂഷനിലാണ് ഡ്രെസ്സിങ് റൂമിലേക്ക് കയറിയതെങ്കിലും നമ്മളെ ഉമ്മച്ചൻ നമ്മക്ക് നേരത്തെ കാലത്തെ ഡ്രെസ്സ് സെലക്ട് ചെയ്ത് അവിടെയുള്ള മിററിനു മുന്നിൽ വെച്ചത് കൊണ്ട് അതികം തപ്പി തിരയേണ്ട ആവശ്യം വന്നില്ല..ഞാൻ മിററിനു മുമ്പിലെ ബ്ലാക്ക് ടോപ്പ് ആൻഡ് ബ്ലാക്ക്‌ പ്ലാന്റ് എടുത്തു അതിനെ തിരിച്ചും മറിച്ചുമൊക്കെ നോക്കിയിട്ട് ബാത്തിങ് കോട്ട് അഴിച്ചു ഡ്രെസ്സ് ധരിച്ചു ഡ്രെസ്സ് ധരിച്ചു ടോപ്പിന്റെ പിറകിലുള്ള കെട്ട് കെട്ടിയിട്ട് ഞാൻ മിററിൽ നോക്കി മുടി ഡ്രൈ ചെയ്തു പോകെയാണ് ആരോ ഡ്രെസ്സിങ് റൂമിലേക്ക് കയറി വരുന്ന പോലെ തോന്നിയത്... അതോണ്ട് തന്നെ ഞാൻ മിററിൽ നിന്നും നോട്ടം മാറ്റി പിറകിലേക്ക് നോക്കിയപ്പോ ഇശു ഡോർ കടന്ന് ഡ്രെസ്സിങ് റൂമിലേക്ക് വരുന്നത് കണ്ട് ഞാനവനെ ഒന്ന് നോക്കിയിട്ട് മിററിലേക്ക് തന്നെ നോട്ടം തെറ്റിച്ചു മുടിയിലൂടെ പതിയെ വിരലോടിച്ചു മുടി ഡ്രൈ ആയെന്ന് ഉറപ്പു വരുത്തി ഞാൻ കയ്യിലുള്ള ഡ്രയർ മിറർ ടേബിളിൽ വെച്ചിട്ട് ഇശൂനെ നോക്കിയപ്പോ അവൻ തിരക്കിട്ട് ഡ്രോയർ തുറന്നിട്ട് ഹെയർ ജെൽ എടുക്കുന്ന തിരക്കിലായിരുന്നു "നീ ആർക്കാ നേരത്തെ കാൾ ചെയ്തേ..?"

ഞാനവന്റെ കയ്യിലെ ജെൽ ഒന്ന് നോക്കിയിട്ട് അവന്റെ മുഖത്തേക്ക് നോക്കി ഇങ്ങനെ ചോദിച്ചപ്പോ അവൻ എന്നെയൊന്ന് തിരിഞ്ഞു നോക്കി ഡ്രോയർ വലിച്ചടച്ചു "ഒരു കോണ്ഫിറെൻസ് മീറ്റിംഗ് ഇന്ന് സെറ്റ് ചെയ്യണമെന്ന് സിദ്ധുനെ വിളിച്ചു പറയായിരുന്നു..." എന്റെ പിറകിലേക്ക് വന്ന് എന്നെ തൊട്ടുരുമ്പി നിന്നിട്ട് മിററിൽ നോക്കി മുടിയിലോടെ ജെൽ പുരട്ടുന്നതിന്റെ ഇടയിൽ അവൻ മിററിലൂടെ എന്നെ നോക്കി പറഞ്ഞപ്പോ ഞാൻ ഓ എന്നു നീട്ടി മൂളി കൊടുത്തു "എന്നിട്ട് നീ എപ്പോഴാ ഓഫീസിലേക്ക് പോവുന്നേ...?" മിററിലൂടെ അവനെയൊന്ന് നോക്കിയിട്ട് ഞാനവന്ക്ക് നേരെ തിരിഞ്ഞു നിന്ന് മുഖം പൊക്കി ചോദിച്ചതും അവനൊന്നു ചിരിച്ച് മിററിൽ നോക്കി മുടി കോതി ശെരിയാക്കി ഒതുക്കി വെച്ചിട്ട് എന്റെ മുഖത്തേക്ക് ഉറ്റുനോക്കി "നീയും വരുന്നോ എന്റെ കൂടെ...?" പുരികം പൊക്കി ചെറു ചിരിയോടെ അവനിങ്ങനെ ചോദിക്കേണ്ട താമസം ഞാൻ ഇല്ല എന്ന മട്ടിൽ തോളുപൊക്കി ...അത് കണ്ട് അവനെന്റെ ഇടുപ്പിൽ പിടിച്ചു പൊക്കിയിട്ട് മിറർ സ്റ്റാന്റിലേക്ക് കയറ്റി ഇരുത്തി അവൻ എന്നോട് മുട്ടി നിന്നു "എനിക്കൊരു കൂട്ടിന് നീയും പോര് ഭാര്യേ.."

എന്റെ ചുണ്ടിലേക്ക് അവന്റെ ചുണ്ട് കൊണ്ടു വന്ന് ഒരു മുത്തം വെച്ചു തന്ന് അവൻ കണ്ണിറുക്കി കാണിച്ചു പറഞ്ഞപ്പോ ഞാൻ ചിരിച്ചോണ്ട് അവന്റെ കവിളിൽ ഒരു കൈവെച്ചു "ഞാൻ എങ്ങോട്ടുമില്ലെന്റെ ഭർത്തുവേ... നീ തനിയെ പൊക്കോ... കൂട്ട് വേണേൽ ആ റോഷനെ വിളിച്ചോ..." അവന്റെ മൂക്കിന് തുഞ്ചത്തൊരു ഉമ്മയും എക്സ്ട്രാ ഒരു കുഞ്ഞു കടിയും വെച്ചു കൊടുത്തു പറഞ്ഞതും അവൻ മുഖം ചുളിച്ചു "മറ്റുള്ളവരുടെ കൂട്ടല്ല എനിക്ക് വേണ്ടത്.. നിന്റെ കൂട്ടാ..." അച്ചോടാ.. സോ സാഡ്... അവന്റെ മുഖത്തുള്ള ക്യൂട്ട്നെസ്സ് ഭാവം കണ്ട് ഞാൻ ചിരി ഒതുക്കി പിടിച്ചിട്ട് അവന്റെ കവിളിൽ ഇരു കൈയും വെച്ച് അവന്റെ മുഖം എന്റെ കൈക്കുള്ളിലാക്കി "അങ്ങനെയിപ്പോ എന്നെ നീ ഓഫീസിലേക്ക് കൊണ്ടു പോവാൻ നോക്കണ്ട.. ഞാൻ വരില്ല..." എന്നെ ചുളുവിൽ ഓഫീസിലേക്ക് കൊണ്ടു പോയി അവിടെയുള്ള കൊട്ട കണക്കിൻ്റെ ഫയൽസ് എന്നെക്കൊണ്ട് ചെക്ക് ചെയ്യിപ്പിക്കാനാണ് അവന്റെ അടവെന്ന് നന്നായി അറിയുന്നോണ്ട് ഞാനവന്റെ മുഖത്തേക്ക് നോക്കി ഇളിച്ചോണ്ട് പറഞ്ഞപ്പോ അവൻ വരുന്നില്ലേൽ വരേണ്ട എന്ന മട്ടിൽ എന്നെയൊന്ന് പുച്ഛിച്ചു തള്ളി "എന്നാ എനിക്കൊരു കിസ്സ് തന്നേ..മ്മ് പെട്ടന്ന്..."

എന്റെ മുടി ഇരു സൈഡിലേക്കും കോതി വെച്ചു അവൻ ചുണ്ട് കൂർപ്പിച്ചു കാണിച്ചു തന്നപ്പോ ഞാൻ ചിരിച്ചോണ്ട് അവന്റെ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു വെച്ചു ഒരു കിസ്സങ് കൊടുത്തു "ഇനി ഇവിടെ..." ചുണ്ടിൽ കിസ്സ് കിട്ടിയപ്പോ ഇരു കവിളും തൊട്ടു കാണിച്ചു പറഞ്ഞതും ഞാനാദ്യം അവന്റെ വലതു കവിളിൽ അമർത്തി ചുംബിച്ച ശേഷം ഇടതു കവിളിലും അമർത്തി ചുംബിച്ചു "അടുത്തത് ഇവിടെ..." മൂക്ക് തൊട്ടു കാണിച്ചു അവൻ ആവിശ്യപ്പെട്ടത് കണ്ട് ഞാനവനെ ഒന്ന് ഇരുത്തി നോക്കി.. കള്ള ഉടായിപ്പ് ഉമ്മച്ചന് ഒരു കിസ്സ് കൊടുത്താൽ അല്ലേലും ഇങ്ങനെ തന്നെയാ... ചോദിച്ചു ചോദിച്ച് അവന്റെ മുഖം മൊത്തം എന്നെക്കൊണ്ട് കിസ്സ് ചെയ്യിപ്പിക്കും.. പല പ്രാവശ്യവും ഈ ഉടായിപ്പ് പരുപാടി എന്നോടവൻ കാണിച്ചത് കൊണ്ട് ഞാനവന്റെ മുഖത്തേക്ക് പാളി നോക്കിയിട്ട് അവന്റെ മൂക്കിനും ഒരു ഉമ്മ കൊടുത്തു... അടുത്തത് അവൻ ഇരു കണ്ണും നെറ്റിയും കാണിച്ചു തരുമെന്ന് അവന്റെ സ്വഭാവം വെച്ച് നല്ല പോലെ അറിയുന്നോണ്ട് അവൻ ചോദിക്കുന്നതിന് മുമ്പ് തന്നെ എന്റെ ചുണ്ടുകൾ അവന്റെ മൂക്കിൽ നിന്നും എടുത്തിട്ട് അവന്റെ ഇരു കണ്ണിലും അമർത്തി ഉമ്മ വെച്ചു അവസാനം അവന്റെ നെറ്റിയിലും എന്റെ ചുണ്ട് ചേർത്തു ചുംബിച്ചു

"I am proud of you ma girl...ഞാൻ ചോദിക്കാതെ തന്നെ എല്ലാം മനസ്സിലാക്കി വെച്ചിട്ടുണ്ടല്ലേ..." എന്റെ ചുംബനം നല്ല അന്തസ്സായി ഏറ്റുവാങ്ങിയതിന് ശേഷം അവൻ പല്ലിളിച്ചോണ്ട് പറയുന്നത് കേട്ട് ഞാൻ തലയാട്ടി ഒന്ന് ചിരിച്ചു...എൻ്റെയാ ചിരി കണ്ട് അവനും കൂടെ ചിരിച്ചോണ്ട് എന്റെ കീഴ്ച്ചുണ്ട് കടിച്ചെടുത്തു ചുണ്ടിലൊരു ചുംബനം നൽകി "ഹൂ.. അല്ലെങ്കിൽ തന്നെ നീയെന്റെ ചുണ്ട് കടിച്ച് പൊട്ടിച്ചിട്ട് ഭയങ്കര വേദനയാണ്.. അപ്പോഴാ അടുത്തത്.." അവനെന്റെ ചുണ്ട് കടിച്ചു പൊട്ടിച്ചപ്പോ അസഹീനമായൊരു വേദന തലക്കു മുകളിൽ വന്ന് കുത്തി നിന്നതും ഞാനവനെ തുറിച്ചു നോക്കി പറഞ്ഞത് കേട്ട് അവൻ ചിരിക്കാ അവന്റെയാ ഓഞ്ഞ ഇളി നമ്മക്കത്ര സുഖിക്കാത്തത് കൊണ്ട് ഞാൻ എന്താടാ ഉമ്മച്ചാ എന്നു ചോദിച്ചപ്പോ അവൻ ചിരി കടിച്ചു പിടിച്ചിട്ട് എന്റെ കണ്ണിലേക്കുള്ള അവന്റെ നോട്ടം ചുണ്ടിലേക്ക് കൊണ്ടു പോയി ചെറുതായി ചോര പൊടിഞ്ഞ കീഴ്ച്ചുണ്ടിൽ പതിയെ വിരലോടിച്ചു അവന്റെ വിരലുകൾ ചുണ്ടിൽ തട്ടിയത് കൊണ്ട് നീറിയിട്ട് കണ്ണിറുക്കി പൂട്ടി എരിവ് വലിച്ചപ്പോ അവനും എന്റെ കൂടെ എരിവ് വലിച്ച് വേഗം എന്റെ ചുണ്ടിൽ നിന്നും അവന്റെ വിരലുകൾ എടുത്തു മാറ്റി

"പ്രത്യേകിച്ചു എരിവ് വലിക്കാനൊന്നുമില്ല... ഇതൊക്കെ സർവസാധാരണമാണ്.." സാരല്ല്യ ഭാര്യേ പോട്ടെ അറിയാതെ കടിച്ചതാണ് എന്നൊക്കെ അവന്റെ വായിൽ നിന്നും ഇപ്പൊ വരുമെന്ന് ചിന്തിച്ചു നിന്ന എനിക്ക് തന്നെ കിട്ടണം അവന്റെ ഈ കോപ്പിലെ ഡയലോഗ്... ഒരു ഉളുപ്പുമില്ലാതെയാണ് അവനിത് പറഞ്ഞത്...അവന്റെ വർത്താനം എനിക്കത്ര പിടിക്കാത്തത് കൊണ്ട് ഞാനവനെ പിറകിലേക്ക് തള്ളി മാറ്റി ഇതുവരെ കുത്തിയിരുന്ന മിറർ സ്റ്റാന്റിൽ നിന്നും ചാടി ഇറങ്ങിയിട്ട് അവനെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി ഞാനവിടുന്ന് റൂമിലേക്ക് പോന്നു "ഡി ഐറ...എന്റെ ഫോണൊന്ന് ചാർജിലിട്ട് വെക്കടി.. ചാർജ് ഈസ് കമ്മി..." ഡ്രെസ്സിങ് റൂമിൽ നിന്നും റൂമിലേക്ക് ഇടതു കാൽ വെച്ചു കയറുന്നതിന് മുമ്പ് തന്നെ പിറകിൽ നിന്ന് ഇശു വിളിച്ചു കൂവുന്നത് കേട്ട് ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി...അപ്പോഴവൻ മിറർ സ്റ്റാന്റിലേക്ക് ചാരി നിന്ന് എന്നെ നോക്കി 'ഒന്ന് ചാർജ് ചെയ്യാൻ വെക്കടി' എന്നു മുഖം ചുളുക്കി പറയുന്നത് കേട്ട് ഞാനവനെ പുച്ഛിച്ചു വിട്ടു

"തന്നത്താലങ്ങ് ചാർജ് ചെയ്യാൻ വെച്ചാ മതി... എനിക്കൊന്നും വയ്യ..." ഫോണിലുള്ള തോണ്ടൽ കൊണ്ട് അവന്റെ ചാർജ് കഴിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.. അവന്റെ ഫോണ് അവന്റെ ബാറ്ററി അവന്റെ ചാർജർ എല്ലാം അവന്റെ ആയത് കൊണ്ട് അവൻ തന്നെ ചാർജിലിട്ട് വെക്കട്ടെ...ഹും ഞാൻ പിന്നെ അവനെ നോക്കാൻ നിക്കാതെ റൂമിലേക്ക് പോയിട്ട് ടേബിളിൽ വെച്ചിട്ടുള്ള എന്റെ ഫോണ് കയ്യിലെടുത്തു റൂമിൽ നിന്നും ഇറങ്ങി ഡൗണ് ഫ്ലോറിലേക്ക് പോയി സ്റ്റയർ ഇറങ്ങി ഹാളിലേക്ക് കടന്നപ്പോഴുണ്ട് ദീദി കിച്ചനിൽ നിന്ന് എല്ലാവർക്കുമുള്ള കോഫി ട്രേയിൽ കൊണ്ടു വരുന്നു...ഞാൻ ചിരിച്ചോണ്ട് ദീദിന്റെ അടുത്തേക്ക് പോയതും ദീദിയും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു എന്റെയടുത്തേക്ക് വന്നു..ഞങ്ങൾ രണ്ടു പേരും ഹാളിലെ ഒത്ത നടുവിൽ കൂട്ടി മുട്ടിയപ്പോ ഞാൻ ദീദിനോട് മോർണിങ് വിഷ് പറഞ്ഞിട്ട് ട്രേയിൽ നിന്നും ഒരു കോഫി എടുത്തു ആവി പറക്കുന്ന ചൂട് കോഫി ആയോണ്ട് കപ്പിനോട് ചുണ്ട് ചേർത്തിട്ട് പതിയെ കോഫിയിലേക്ക് ഊതി ഒരു സിപ്പ് കുടിച്ചു

"നീ ഫാബിയെ കണ്ടോ..?" ഒരു സിപ്പ് കുടിച്ചു കപ്പിൽ നിന്നും മുഖം പൊക്കിയപ്പോ ദീദി ട്രേയിലെ മറ്റു കപ്പുകളുടെ കൂട്ടത്തിൽ നിന്ന് ഒരു കപ്പ് സൈഡിലേക്ക് നീക്കി വെച്ചു ചോദിച്ചത് കേട്ട് ഞാൻ ഇല്ല എന്ന മട്ടിൽ തലയാട്ടി "അവൾ ആരോടോ ഫോണിൽ സംസാരിച്ചു ഗാർഡനിലേക്ക് പോവുന്നത് കണ്ടിരുന്നു..." ഞാനെന്തോ ദീദിനോട് ചോദിക്കാൻ നിൽക്കെ സൈഡിൽ നിന്ന് ആലിയുടെ ശബ്ദം കേട്ടതും ഞാൻ സൈഡിലേക്ക് നോക്കിയപ്പോ അവൾ സ്റ്റയർ ഓരോന്നായി ഇറങ്ങി ഞങ്ങളുടെ നേർക്ക് വരുന്നുണ്ട് "അവൾ ഇന്ന് മോർണിങ് തന്നെ തറവാട്ടിലേക്ക് പോവുമെന്ന് പറയുന്നുണ്ട്..ഞാൻ പോയി അവൾക്ക് കോഫി കൊണ്ടു കൊടുക്കട്ടെ.. അപ്പോഴേക്കും നീ ബാക്കി ഉള്ളവർക്ക് കോഫി കൊടുക്ക്..." ആദ്യം ആലിനെ നോക്കിയിട്ട് പിന്നെ എന്നെ നോക്കി ദീദി ഇതും പറഞ്ഞോണ്ട് എന്റെ കയ്യിലേക്ക് ട്രേ വെച്ചു തന്നതും ഞാൻ അതിനൊന്ന് തലയാട്ടി സമ്മതിച്ചു എന്റെ കോഫി കപ്പ് ട്രേയിലേക്ക് തന്നെ വെച്ചപ്പോഴേക്കും ദീദി ഫാബിക്കുള്ള കോഫിയുമായി പുറത്തേക്ക് പോയിരുന്നു..

ഞാനതൊന്ന് നോക്കിയിട്ട് ആലിക്ക് നേരെ തിരിഞ്ഞു "കോഫി എടുത്തോ.." ട്രേ അവളുടെ നേർക്ക് നീട്ടി പിടിച്ചു കപ്പിലേക്ക് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു പറഞ്ഞതും അവൾ കണ്ണിറുക്കി കാണിച്ചു പുഞ്ചിരിയോടെ ഒരു കപ്പെടുത്ത് കോഫി കുടിച്ചു ഹാളിലെ സെറ്റിയിൽ ഇശു ഒഴികെ എല്ലാവരും ഇരിക്കുന്നത് കൊണ്ട് ഞാനവിടേക്ക് ട്രേ കൊണ്ടു പോയി എല്ലാവർക്കും കോഫി കൊടുത്തു..എന്നിട്ട് എന്റെ കോഫി എടുത്ത് സിപ്പ് ചെയ്തു സെറ്റിയിൽ ഇരിക്കാൻ നിൽക്കുമ്പോഴാ ഇശു ഷർട്ടിന്റെ സ്ലീവ്ല്സ് മടക്കി വെച്ചു ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടത് അവനെ കണ്ടപ്പോ തന്നെ ചുണ്ടോടടുപ്പിച്ച കപ്പ് എടുത്തിട്ട് ട്രേയിൽ ബാക്കി വന്ന ഒരു കോഫി കപ്പ് ഞാനവന്ക്ക് നൽകി അവൻ കോഫി ഒരു സിപ്പ് ചെയ്ത് സെറ്റിയിൽ ഇരുന്നതും ഞാനും അവന്റെ തൊട്ടപ്പുറത്തായി ഇരുന്നു കോഫി കുടിക്കുന്നതിനിടെ അവൻ ഇടകണ്ണിട്ട് എന്നെ നോക്കുന്നുണ്ടെന്ന് മനസ്സിലായെങ്കിലും ഞാനത് നോക്കാൻ നിക്കാതെ കോഫി കുടിച്ചു ഇരിക്കുമ്പോഴാ ഇശു ഇടതു കൈ വെച്ചു

എന്റെ ഇടുപ്പിലൊന്ന് പിച്ചി വലിച്ചത് ഞാനതിന് അവനോട് എന്തോ പറയാൻ നിൽക്കുമ്പോഴാണ് ഞങ്ങൾക്ക് നേരെ ഓപ്പോസിറ്റുള്ള സിംഗിൾ സെറ്റിയിൽ ഇരിക്കുന്ന ഉപ്പ ഇശൂൻ്റെ നേരെ തിരിഞ്ഞത് കണ്ടത് അത് കണ്ടപ്പോ തന്നെ ഞാൻ ഉപ്പാന്റെ മുഖത്തേക്ക് നോക്കിയതും ഇതുവരെ എന്റെ മുഖത്തേക്ക് ഉറ്റുനോക്കിയ ഇശു മുന്നിലേക്കുള്ള എന്റെ നോട്ടം കണ്ട് അവനും പുരികം ചുളുക്കി മുന്നിലേക്ക് നോക്കി "ഇശു...എനിക്ക് നിന്നോട് ഒരു ഇമ്പോർട്ടെന്റ് കാര്യം പറയാനുണ്ട്..." അവൻ ഉപ്പാനെ നോക്കേണ്ട താമസം ഉപ്പ ഒരു മുഖവുരയോടെ കാര്യത്തിന് തുടക്കമിട്ടതും അവൻ എന്തെന്ന ഭാവത്തിൽ നെറ്റി ചുളിച്ചു "മാലിക്ക് ഗ്രുപ്പ് ഓഫ് കമ്പിനിക്ക് ഒരു മേജർ പ്രൊജക്ട് വർക്ക് ലഭിച്ചിട്ടുണ്ട്..പാരീസിൽ വെച്ചാണ് പ്രൊജക്ട് വർക്ക് കംപ്ലീറ്റ് ചെയ്യേണ്ടത്...എനിക്ക് അത്രയും ദൂരം യാത്ര ചെയ്യാൻ പറ്റുമോ എന്നറിയില്ല...സോ നീയാ പ്രൊജക്ടിന്റെ ഭാഗമായി പാരീസിലേക്ക് പോകേണ്ടി വരും.." 'What...?പാരീസിലേക്കോ..?'

തെറ്റുധരിക്കേണ്ട ഉപ്പ പറഞ്ഞ ഷോക്കിൽ ഞാനെന്റെ മനസ്സിൽ അലറി കൂവിയതാ...മനസ്സിലാണ് അലറിയതെങ്കിലും ഇശു എന്റെ മനസ്സ് മാനത്ത് കണ്ടോ എന്നൊരു ഡൗട്ട് ഇല്ലാതില്ല... അവൻ വല്ലാത്തൊരു മട്ടിൽ എന്നെ നോക്കുന്നുണ്ട്... അതിന് ഞാൻ വേണോ വേണ്ടേ എന്ന മട്ടിലൊന്ന് അവിഞ്ഞിളിച്ചു കൊടുത്തു "നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..?" ഇശു ഒന്നും പറയാതെ ഇരിക്കുന്നത് കണ്ടിട്ട് ഉപ്പ ചോദിച്ചപ്പോ അവൻ നോ എന്ന മട്ടിൽ തലയാട്ടി "ഏയ് നോ...ഞാൻ പൊക്കോളാം..എത്ര ദിവസം അവിടെ സ്റ്റേ ചെയ്യേണ്ടി വരും...?" "ഏകദേശം വണ് മന്ത് വേണ്ടി വരും...പ്രൊജക്ട് കുറച്ചു റിസ്ക്ക് ആണെന്നാ പറഞ്ഞു കേട്ടത്.. നിന്റെ കൂടെ റോഷനുമുണ്ടാവും... നിങ്ങൾക്കുള്ള ടിക്കെറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.. ഇന്ന് ഈവനിംഗ് ഫ്ലൈറ്റിന് പോവാം..." സഭാഷ്‌..തീരുമാനമായി..ഇനിയിപ്പോ വണ് മന്ത് നമ്മളെ ഉമ്മച്ചൻ ഇല്ലാതെ ഇരിക്കേണ്ടി വരുമല്ലേ..?എനിക്കൊന്നും പറ്റില്ല...അവനില്ലാതെ ഞാനെങ്ങനെയാ അത്രയും ദിവസം ഇവിടെ നിക്കാ..ഓർക്കാൻ കൂടെ വയ്യ...ഓഹ് ഗോഡ്..എനിക്ക് കരച്ചിലൊക്കെ വരുന്നുണ്ട് ട്ടോ അവനില്ലാതെ ആവിയിട്ട് ഇരിക്കുന്നത് ഒരു നിമിഷം ഞാൻ ഓർത്തു പോയതും എന്റെ മുഖം തന്നതാനെ വാടി പോയി..

.സങ്കടം കൊണ്ട് ഞാൻ ഇശൂൻ്റെ അടുത്തേക്ക് ഒട്ടി ഇരുന്നിട്ട് അവന്റെ ഉള്ളം കയ്യിനിടയിലൂടെ കൈ കൊണ്ടു പോയി കോർത്തു പിടിച്ചു മുറുക്കിയതും എന്റെ സങ്കടം എത്രത്തോളം ഉണ്ടെന്ന് ആ പിടിയിൽ നിന്നു തന്നെ മനസ്സിലായത് കൊണ്ട് അവൻ പതിയെ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു "ചില്ല് ഐറാ..." അവൻ കണ്ണിറുക്കി കാണിച്ചു തന്നിട്ടും എന്റെ മുഖത്തൊരു ഭാവ വ്യത്യാസവും കാണാഞ്ഞിട്ട് അവൻ ചിരിച്ചോണ്ട് ഇത് പറഞ്ഞെങ്കിലും എനിക്കത്ര ചില്ല് ആവാൻ തോന്നിയില്ല... അന്നൊരിക്കെ അവൻ ദുബായിലേക്ക് പോയ ആ രണ്ടു ദിവസം തന്നെ ഞാനെങ്ങനെയാ ഇവിടെ നിന്നതെന്ന് എനിക്കേ അറിയൂ... രണ്ടു ദിവസം തന്നെ അവനെ വിട്ടു പിരിയാൻ പറ്റാത്ത ഞാനാണോ ഒരു മാസം അവനെ കാണാതിരിക്കുന്നത്..!! നോ നെവർ... എന്നെകൊണ്ടൊന്നും പറ്റില്ല എല്ലാവരും ബ്രെക്ക്ഫാസ്റ്റ് കഴിക്കാൻ വേണ്ടി സെറ്റിയിൽ നിന്നും എഴുനേറ്റ് ഡൈനിങ് ഹാളിലേക്ക് പോയതും ഞാൻ അവരൊക്കെ പോവുന്നതൊന്ന് നോക്കിയിട്ട് ഇശൂൻ്റെ കയ്യിനോട് തല മുട്ടിച്ചു വെച്ചു കിടന്നു "നീ പോവേണ്ട ഇശുച്ചാ.. നീയില്ലാതെ ഞാനെങ്ങനെയാ അത്രയും ദിവസം ഇവിടെ നിൽക്കാ...?" 🌸💜🌸

ഉഫ്‌ ഡാർക്ക്...ഈ പെണ്ണിത് ഇപ്പൊ കരയുമെന്നാ തോന്നുന്നത്... ചെറിയ ഒരു കാര്യം കിട്ടിയാൽ മതി അവൾക്ക് കരയാൻ.. അതേ പോലെ ചെറിയ ഒരു കാര്യം മതി അവൾക്ക് സന്തോഷിക്കാനും.. ഇതാണ് ഇവളുടെ സ്വഭാവം ഇപ്പൊ അവൾ സങ്കടപെടുന്നത് എന്നെ കാണാതിരിക്കാൻ പറ്റാത്തത് കൊണ്ടാണെന്ന് അറിയാമെങ്കിലും എനിക്ക് പരീസിലേക്ക് പോകൽ നിർബന്ധമായത് കൊണ്ട് ഞാനവളെ സമാധാനിപ്പിക്കാൻ എന്നോണം അവളുടെ കയ്യിലുള്ള പിടി മുറുക്കി "ഐറാ..ഞാൻ കുറച്ചു ദിവസത്തേക്ക് മാത്രമല്ലേ അവിടെക്ക് പോവുന്നത് ...അതിന് നീയിങ്ങനെ സങ്കടപ്പെട്ടു ഇരിക്കേണ്ട ആവിശ്യമൊന്നുമില്ല..." "ഒരു മാസമാണോ നിന്റെ കുറച്ചു ദിവസം...?" "മുപ്പത് ദിവസത്തെ കാര്യമല്ലേ ഉള്ളൂ..." "നിനക്ക് അങ്ങനെയൊക്കെ പറയാം.. പക്ഷെ എനിക്ക് നിന്നെ കാണാതെ ഇരിക്കാൻ പോലും പറ്റില്ല.. അത്രയും ദിവസം നീയില്ലാതെ ഞാനെങ്ങനെയാ...!!" പകുതിയിൽ വെച്ചു അവളുടെ തൊണ്ട ഇടറി തല താഴ്ത്തി പിടിച്ചു...

കണ്ടിട്ട് ഇവളൊരു നിലക്കും പോകുന്നില്ലെന്ന മട്ടാണ്..പ്രൊജക്ട് വർക്ക് നല്ല ഹെവി ആണെന്നല്ലേ ഉപ്പ പറഞ്ഞത്.. അതു കൊണ്ട് ഇവളെ എന്റെ കൂടെ പാരീസിലേക്ക് കൊണ്ടു പോവാൻ പറ്റില്ല.. ഇനി കൊണ്ടു പോയാൽ തന്നെ ഇവളെ ശ്രദ്ധിക്കാന് പോലും ടൈം കിട്ടിയെന്ന് വരില്ല "നിനക്ക് ഇവിടെ എല്ലാവരുമില്ലേ... പിന്നെന്താ പ്രോബ്ലം.." "ആരെക്കെ ഉണ്ടായാലും നീ ഉള്ളതു പോലെ ആവില്ലല്ലോ..." ഞാൻ പിന്നെ വേറൊന്നും പറയാൻ നിന്നില്ല... അല്ലെങ്കിലും എന്തു പറയാനാ..!!ഞാൻ പോയി കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാൽ അവൾക്ക് ഈ വിഷമം ഒക്കെ താനെ പൊക്കോളും "ഇശു.. ഐറ.. വാ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം..." ഉമ്മിന്റെ വിളി കേട്ടപ്പോഴാണ് എല്ലാവരും കഴിക്കാൻ ഇരുന്നിട്ടുണ്ടെന്ന് ബോധം വന്നത്.. ഇന്ന് ഓഫീസിൽ ഒരു മീറ്റിംഗുണ്ട്..ഇങ്ങനെ ഇരുന്നാൽ ടൈം പോയി ഓഫീസിലേക്ക് പോവാൻ ലൈറ്റ് ആവുമെന്ന് തോന്നിയതോണ്ട് ഞാൻ ഐറയേയും വിളിച്ചു ഡൈനിങ്ങ് ഹാളിലേക്ക് നടന്നു കഴിക്കാൻ ഇരുന്നപ്പോഴും അവളുടെ മുഖത്തിനൊരു തെളിച്ചമില്ല..

ഫുഡിൽ ഫോർക്ക് വെച്ചു കുത്തി കളിക്കുന്നുണ്ട്...അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ ഞാൻ പോവുന്നത് വരെ അങ്ങനെ തന്നെയാവുമെന്ന് അറിയുന്നത് കൊണ്ട് ഞാനത് നോക്കാൻ നിക്കാതെ ഫുഡ് കഴിച്ചു പിന്നീട് ഓഫീസിൽ പോയി മീറ്റിംഗ് അറ്റൻഡ് ചെയ്ത് നേരെ വില്ലയിലേക്ക് തന്നെ പോന്നു...ഓഫീസിൽ ഒന്നു രണ്ടു വർക്ക് പെൻഡിങ്ങിലുണ്ടായത് കംപ്ലീറ്റ് ചെയ്യണമെന്ന് ഉണ്ടായിരുന്നു.. ബട്ട് ഈവനിംഗ് ഫ്ലൈറ്റ് ആയോണ്ടും ലെഗേജൊക്കെ സെറ്റ് ആക്കണമെന്നുള്ളത് കൊണ്ടും വർക്ക് മൊത്തം സിദ്ധുനെ ഏൽപ്പിച്ചു ഞാനിങ്ങ് പോന്നു മൂളി പാട്ടും പാടി റൂമിലേക്ക് കയറിയപ്പോഴുണ്ട് നമ്മളെ സ്വീറ്റ് ക്യൂട്ട് പൊണ്ടാട്ടി ബെഡിൽ ട്രോളി വെച്ചിട്ട് ഡ്രെസ്സൊക്കെ അടക്കി ഒതുക്കി അതിലേക്ക് വെക്കുന്നു... ഞാൻ പോവുന്നതിന്റെ ദേഷ്യവും സങ്കടവും അവൾ ഡ്രെസ്സിനോട് തീർക്കുന്നുണ്ട്..ഓരോ ഡ്രെസ്സ് അതിലേക്ക് വെക്കുമ്പോഴും അതിനെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്... ഞാനതൊന്ന് നോക്കി അടക്കി പിടിച്ചു ചിരിച്ചോണ്ട് ബെഡിൽ ചെന്നിരുന്നു

"എന്താണ് മിസിസ് ഇഷാൻ മാലിക്കിനൊരു രൗദ്രഭാവം...?" ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുത്താണ് ഡ്രെസ്സ് ട്രോളിയിലേക്ക് വെക്കുന്നതെങ്കിലും നല്ല നീറ്റോട് തന്നെ അവൾ ഒതുക്കി വെക്കുന്നുണ്ട്... ഞാൻ ചോദിച്ചതിന് അവൾ എന്നെയൊന്ന് നോക്കിയിട്ട് ബാക്കി വന്ന ഒന്നു രണ്ടു ഷർട്ട് ട്രോളിയിലേക്ക് വെച്ചിട്ട് അതിന്റെ ഇടയിലേക്ക് ഞാൻ ഡെയ്‌ലി യൂസ് ചെയ്യുന്ന പെർഫ്യൂസും വെച്ച് ട്രോളി അടച്ചു സിബ്ബ് പൂട്ടി "നിനക്കുള്ള ഡ്രെസ്സ് ഡ്രെസ്സിങ് റൂമിൽ വെച്ചിട്ടുണ്ട്..." അത്രമാത്രം പറഞ്ഞ് അവൾ ബെഡിൽ നിന്നും ഇറങ്ങി ട്രോളി നിലത്തേക്ക് ഇറക്കി വെച്ചതും ഞാനൊരു നെടുവീർപ്പോടെ ഒന്ന് ശ്വാസം എടുത്തു വിട്ട് ബെഡിൽ നിന്നും എഴുനേറ്റു ഐറയുടെ അടുത്തേക്ക് ചെന്നു "നിനക്കെന്താടി ഒന്ന് ചിരിച്ചാൽ..." അവളെ ഒന്ന് ചിരിപ്പിക്കാൻ വേണ്ടിയാണ് ഇത് പറഞ്ഞതെങ്കിലും എന്റെ ചോദ്യം അവളുടെ ഉള്ളം മനസ്സിനെ വേദനിപ്പിച്ചത് കൊണ്ട് ശരവേകം കൊണ്ട് അവളുടെ കണ്ണുകളിൽ വെള്ളം ഉരുണ്ടു കൂടി അവൾ ചെറു തേങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു

അവളുടെ സങ്കടം കണ്ട് ഒന്നെന്റെ ഉള്ളം മനസ്സ് പിടഞ്ഞെങ്കിലും ഞാനും കൂടെ വിഷമം കാണിച്ച് അവളുടെ സെഡ് മൂഡ് കൂട്ടേണ്ടെന്ന് വിചാരിച്ചു ചെറു പുഞ്ചിരിയോടെ അവളുടെ തലയിലൂടെ പതിയെ വിരലോടിച്ചു പലതും അവളോട് സംസാരിക്കണമെന്ന് ഉണ്ടെങ്കിലും എന്തോ ഒന്നും അവളോട് സംസാരിക്കാൻ എന്നെ കൊണ്ട് പറ്റുന്നില്ല...അവളുടെ അതേ വിഷമം എന്നിലേക്കും വ്യാപിച്ചത് പോലെ ഈവനിംഗ് ആയപ്പോൾ ഞാനും റോഷനും റെഡിയായി താഴേക്ക് വന്നപ്പോഴേക്കും അവിടെ എല്ലാവരും ഹാജർ ആയിരുന്നു... എല്ലാവരോടും യാത്ര പറഞ്ഞ് അവസാനം എന്റെ കണ്ണ് എത്തി നിന്നത് ഐറയിലാണ്..പോകുന്ന നേരത്ത് എന്നെ വിഷമിപ്പിക്കേണ്ടന്ന് വെച്ച് സങ്കടം ഉള്ളിൽ ഒതുക്കി പിടിച്ച് അവളൊരു പുഞ്ചിരി ചുണ്ടിൽ ഫിറ്റ് ചെയ്ത് നിക്കുന്നത് കണ്ട് ഞാനവളുടെ അടുത്തേക്ക് പോയി നെറ്റിയിൽ ചുടു ചുംബനം നൽകി..എന്നിട്ട് കണ്ണു കൊണ്ട് ബായ് എന്ന് പറയാതെ പറഞ്ഞിട്ട് കണ്ണിറുക്കി കാണിച്ചു

ഞാൻ പുറത്തേക്ക് ഇറങ്ങി കാറിൽ കയറി ഇരുന്നു വില്ലയുടെ കോമ്പൗണ്ട് വിട്ട് കാർ ചീറി പാഞ്ഞു പോകുമ്പോഴും ഐറയുടെ വേദനയേറിയ പുഞ്ചിരി എന്റെ മനസ്സിൽ കെടാതെ നിന്നിരുന്നു 🌸💜🌸 【After One Month..】 ഒരു മാസം ഞാനെങ്ങനെയാ ഇശു ഇല്ലാതെ ജീവിച്ചതെന്ന് എനിക്ക് തന്നെ ഒരു ധാരണയുമില്ല... അവനെ മിസ്സ് ചെയ്യാതിരിക്കാൻ മോണിംഗ് ആൻഡ് ഈവനിംഗ് വീഡിയോ കാൾ ചെയ്യുന്നത് കൊണ്ട് അങ്ങനെ കുഴപ്പമില്ലാതെ തട്ടിയും മുട്ടിയും നമ്മളങ്ങ് ജീവിച്ചു പോയി... എന്നാലും അവൻ അടുത്തില്ലാത്ത ഒരു കുറവ് എന്റെ ഉറക്കത്തെ ഇല്ലാതാക്കീട്ടുണ്ട് ഹാ.. എന്തായാലും ഓരോ ദിവസങ്ങൾ എണ്ണി തീർത്ത് ഒരു മാസം കഴിഞ്ഞിരിക്കുവാണ്..പാരീസിലെ അവന്റെ പ്രൊജക്ട് കംപ്ലീറ്റ് ആയിട്ടുണ്ട്.. ഇന്നോ നാളെയോ ആയിട്ട് അവനിങ്ങ് എത്തുമായിരിക്കും.. എന്നെ ചൊടിപ്പിക്കാൻ വേണ്ടി ഇനിയും ഒരു മാസം കൂടെ ഇവിടെ ഞാനങ്ങ് നിന്നാലോ എന്നവൻ ചോദിച്ചിരുന്നു..പക്ഷെ ഞാൻ സമ്മതിക്കോ..

.ഇല്ലല്ല്യ "ഐഷു... എല്ലാം റെഡിയായി.. നീ വേഗം വാ..." ഫുഡെല്ലാം ടേബിളിൽ എടുത്തു വെച്ച് ഞാൻ സ്റ്റയറിന്റെ അടുത്തേക്ക് നോട്ടം തെറ്റിച്ചു ഇങ്ങനെ വിളിച്ചു കൂവിയിട്ട് രണ്ടു പ്ലൈറ്റ് ടേബിളിൽ സെറ്റാക്കി വെച്ചു വില്ലയിൽ ഉള്ളവരൊക്കെ പുറത്തേക്ക് എന്തോ ആവിശ്യത്തിനു വേണ്ടി പോയേക്കുവാണ്..അവർ വരുമ്പോഴേക്കും ഞാനും ഐഷുട്ടിയും കിച്ചനിൽ കയറി യൂട്യൂബിൽ നോക്കി ഓരോന്ന് ഉണ്ടാക്കി അതു ചെയ്യ്,ഇതു ചെയ്യ്,അതെടുക്ക്, ഇതെടുക്ക് എന്നൊക്കെ വല്യ ആളെ പോലെ ഐഷു പറയുന്നുണ്ടെന്ന് മാത്രമേ ഉള്ളൂ.. എല്ലാ ജോലിയും എന്നെകൊണ്ടാണ് എടുപ്പിച്ചത്... അമ്മച്ചി രണ്ടു ദിവസം ലീവാണ്.. ഇന്നും വന്നിട്ടില്ല.. അതോണ്ട് ഞങ്ങൾക്ക് പറ്റുന്നതൊക്കെ ഞങ്ങൾ ഉണ്ടാക്കി വെച്ചു ഏകദേശം എല്ലാം റെഡിയായപ്പോ ഞാനെല്ലാം ടേബിളിൽ കൊണ്ടു വെച്ച് സെറ്റാക്കി..ഐഷു അവളുടെ ടാബ് എടുക്കാൻ പോയതാണ്.. ഉണ്ടാക്കിയ ഫുഡ് ക്യാപ്ച്ചർ ചെയ്യുവാൻ..

ഞാൻ ഒരിക്കൽ കൂടെ എല്ലാം സെറ്റല്ലേ എന്ന് എല്ലാത്തിലും കണ്ണോടിച്ചു ഉറപ്പു വരുത്തി സ്റ്റയറിലേക്ക് നോക്കിയതും ഐഷു തമ്പുരാട്ടിയുണ്ട് ഹാൾഫ് ഫ്രോക്കിട്ട് കുണുങ്ങി കുണുങ്ങി സ്റ്റയർ ഓടി ഇറങ്ങുന്നു "പതുക്കെ ഐഷു..." അവളുടെ ഓട്ടം കണ്ടിട്ട് ഇപ്പൊ നിലം പൊത്തി വീഴുമെന്ന് തോന്നും...അതോണ്ട് ഞാൻ പേടിയോടെ ഇതും പറഞ്ഞോണ്ട് ഹാളിലേക്ക് ചെന്നപ്പോ അവൾ അവസാന സ്റ്റപ്പും ഇറങ്ങി എന്റെ അടുത്തേക്ക് ഓടി വന്നു "പിക്ക് എടുക്കാം...?" തലയാട്ടി ചിരിച്ചോണ്ട് അവൾ ചോദിക്കുന്നത് കേട്ട് ഞാനവളുടെ തലയിലേക്ക് നോക്കി.. രണ്ടു കൊമ്പായിട്ട് മുടി കെട്ടിയിട്ട് തല ആട്ടുമ്പോ അവളുടെ രണ്ടു കൊമ്പും കൂടെ ആടുന്നുണ്ട്.. ഞാൻ കെട്ടി കൊടുത്തത് കൊണ്ട് ഒരു പ്രത്യേക ചന്തമൊക്കെയുണ്ട് ഞാനവളെ ഒന്നായി വാരി എടുത്തു അവളെയും കൂട്ടി ഡൈനിങ്ങ് ഹാളിലേക്ക് ചെന്ന് ടേബിളിൽ അവളെ കൊണ്ടെന്നു ഇരുത്തി... എന്നിട്ട് ഞാനും അവളും കൂടെ ഓരോ ഫുഡ് റെസിപീസും ടാബിൽ ക്യാപ്ച്ചർ ചെയ്തു പോകെയാണ് എന്റെ ഫോണ് റിംഗ് ചെയ്യുന്നത് കേട്ടത്

ടേബിളിൽ വെച്ച ഫോണെടുത്ത് നോക്കിയതും സ്ക്രീനിൽ തന്നെ ഇളിച്ചു നിൽക്കുന്ന നമ്മളെ ഹോട്ടി ഉമ്മച്ചനെ കണ്ടപ്പോ ഞാൻ ഒരു സെക്കന്റ് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കെയാണ് പെട്ടന്ന് ഐഷു എന്റെ കയ്യിൽ നിന്നും ഫോണ് തട്ടി പറിച്ചു വാങ്ങിച്ചത് "ഇശുച്ചാ...ഐ മിസ്സ് യൂ..." വീഡിയോ കാൾ അറ്റൻഡ് ചെയ്ത ഉടനെ ഐഷു സങ്കടത്തോടെ നീട്ടി പറയുന്നത് കേട്ട് ഞാനറിയതെ ഒന്ന് ചിരിച്ചു പോയി "മിസ്സ് യൂ ടൂ ഐഷുട്ടി..." ഐഷു പറഞ്ഞതിന് മറുപടിയായി ഇശു ഇതും പറഞ്ഞോണ്ട് കൈവരയിലേക്ക് ചാരി നിന്നു..അവനും റോഷനും സ്റ്റേ ചെയ്യുന്ന അപ്പാർട്ട്മെന്റ് ഈഫൽ ടവറിനോട് അടുത്തുള്ള ഒരു അപ്പാർട്ട്‌മെന്റിലാണ്.. അവർ 34ത് ഫ്ലോറിൽ ആയത് കൊണ്ടും ഇശു ഇപ്പൊ നിൽക്കുന്നത് അവരുടെ ബാൽകണിയിലായത് കൊണ്ടും നല്ല ക്ലിയറായിട്ട് അവന്റെ പിറകിലുള്ള ഈഫൽ ടവർ കാണാൻ പറ്റുന്നുണ്ട് "ഐറാ... നീയെന്താടി ഇങ്ങനെ നോക്കുന്നത്...?"

ഈഫൽ ടവറിന്റെ ഭംഗി ആസ്വാദിക്കെ ഇശു ഇങ്ങനെ ചോദിച്ചപ്പോ ഞാൻ അവനെ നോക്കി ഒന്ന് പല്ലിളിച്ചു കൊടുത്തു...എന്റെ ഇളിയിൽ തന്നെ അവന്ക്ക് മനസ്സിലായിട്ടുണ്ട് എന്റെ നോട്ടം എങ്ങോട്ടാണെന്ന്... അതോണ്ട് അവൻ ചിരിയോടെ പിറകിലേക്ക് ഒന്ന് നോക്കിയിട്ട് എന്നെയും ഐഷുനെയും നോക്കി "രണ്ടാൾക്കും എന്തായിരുന്നു ഇതുവരെ പരുപാടി...?" അവനത് ചോദിച്ചപ്പോ തന്നെ ഞങ്ങളിവിടെ കുക്കറിംഗ് ഷോ നടത്തിയ കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു...കൂടെ ഐഷു ഫോണ് പൊക്കി പിടിച്ചിട്ട് ഉണ്ടാക്കിയ റീസിപീസൊക്കെ അവന്ക്ക് ഓരോന്നായി കാണിച്ചു കൊടുക്കുന്നുണ്ട് കുറെ നേരം അവനോട് ഓരോന്നു പറഞ്ഞും ചിരിച്ചും പോകെയാണ് ഇശു എന്നോട് റൂമിൽ വെച്ചിട്ടുള്ള ഒരു ഫയൽ അവന്ക്ക് കാണിച്ചു കൊടുക്കാൻ പറഞ്ഞത്.. അതോണ്ട് തന്നെ ടാബിൽ തോണ്ടി കളിക്കുന്ന ഐഷുനോട് ഇപ്പോ വരാമെന്ന് പറഞ്ഞിട്ട് ഞാൻ സ്റ്റയർ കയറി റൂമിലേക്ക് പോയി റൂമിലെ ഫയൽ വെക്കുന്ന ഡ്രോയർ തുറന്നിട്ട് അവൻ പറഞ്ഞ ഫയൽ അവന്ക്ക് കാണും വിധം പൊക്കി പിടിച്ചു കൊടുത്ത് അത്‌ തന്നെയല്ലെന്ന് ഉറപ്പു വരുത്തി

ഞാൻ ഡ്രോയർ അടച്ചു...ആ ഫയലിന്റെ മുകളിലൊരു അഞ്ചാർ നമ്പറുണ്ട്...അതവന്ക്ക് ആവിശ്യമുള്ളത് കൊണ്ട് ഞാനവന്ക്ക് അതിലെ നമ്പർ പറഞ്ഞു കൊടുത്ത് അവനോട് ഓരോന്ന് സംസാരിച്ചിരുന്നു "നീയൊന്ന് വേഗം വന്നേ ഇശുച്ചാ.. നിന്നെ കാണാൻ കൊതിയായിട്ടുണ്ട്... നീ കൂടെ ഇല്ലാഞ്ഞിട്ട് ചടക്കുന്നുണ്ട്..." എന്നും പറയുന്ന ഡയലോഗ് ആണെങ്കിലും അവനെ കാണാനുള്ള ആകാംഷകൊണ്ട് ഞാനിത് പറഞ്ഞപ്പോ അവനൊന്നു ചിരിച്ചു "എനിക്കും സെയിം ഫീലാണ്...നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്..." "Aww.. really...?" "Yeah..ഒരു മാസം നിന്നപ്പോഴേക്കും എനിക്കാകെ ചടച്ചു... ഇനി നിന്നെ കൂട്ടാതെ ഞാനിനി എങ്ങോട്ടും പോവുന്നില്ല...." മനസ്സിൽ അഞ്ചാർ ലഡ്ഡു ഒരുമിച്ചു പൊട്ടി.. അതിനാൽ കണ്ണു വിടർത്തി കൊണ്ട് ചെറു പുഞ്ചിരിയോടെ അവനെ നോക്കി "Promise...?!" "Prooooomise...." പ്രോമിസ് എന്നവൻ വലിച്ചു നീട്ടി പറയുന്നത് കേട്ട് ഞാൻ ചിരിച്ചോണ്ട് തലയാട്ടി "ഐഷു താഴെ ഒറ്റക്കാണ്..ഞാൻ പിന്നെ വിളിക്കാം..ബായ്.. ലവ് യൂ..." ഒരു ഫ്ലൈയിങ് കിസ്സ് കൊടുത്ത് ഞാൻ ലവ് യൂ എന്നും പറഞ്ഞതും അവൻ ലവ് യൂ ടൂ എന്ന് തിരിച്ച് പറഞ്ഞ് കാൾ എൻഡ് ചെയ്തു പോയി..

ഞാനും ഫോണ് ഓഫാക്കി ലാംബ് ടേബിളിൽ വെച്ചിട്ട് റൂമിൽ നിന്നും ഇറങ്ങി അപ്പൊ നമ്മളെ ഉമ്മച്ചനും എന്നെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ടല്ലേ..!! ഞാൻ അവനേയും ആലോചിച്ച് ചിരിച്ചോണ്ട് ഡൗണ് ഫ്ലോറിലേക്ക് നടന്നു..സ്റ്റയർ ഇറങ്ങുമ്പോഴും അവന്റെ മുഖം മനസ്സിൽ തെളിഞ്ഞു വരുവാണ്..ഞാൻ ചിരിച്ചോണ്ട് തലക്കൊരു കൊട്ട് കൊടുത്ത് അലസ്യമായി സൈഡിലേക്ക് നോക്കിയിട്ട് മുന്നിലേക്കുള്ള സ്റ്റെപ്പ് ഇറങ്ങാൻ നിൽക്കുമ്പോഴാ പെട്ടന്ന് ഞാനവിടെ ഒന്ന് നിന്നിട്ട് സൈഡിലേക്ക് തന്നെ തിരിഞ്ഞു നോക്കിയത് "Heyyyyyyy....!!" ഇരു കണ്ണുകളും വികസിച്ചു വന്നതോടൊപ്പം ഞാൻ അലറി കൂവിയതും ഹാളിലെ ഒത്ത നടുവിൽ ഐഷുന്റെ വായ പൊത്തി പിടിച്ചു നിൽക്കുന്ന രണ്ടു പേരിൽ ഒരാൾ ഐഷുന്റെ വയർ കണക്കാക്കി കത്തി ആഴത്തിൽ ആഴ്ന്നിറക്കിയതും ഒരുമിച്ചായിരുന്നു ഒരു വേള സ്തംഭിച്ചു പോയി... ഉള്ളമെല്ലാം ആളി കത്തി...ഐഷു ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു എന്നെ നോക്കി വിറക്കുന്ന ചുണ്ടുകൾ കൊണ്ട് 'ഐറുമ്മാ' എന്നു പതിയെ മൊഴിഞ്ഞത് എന്റെ ചെവിയിലേക്ക് വരെ കുത്തി കയറി വന്നതും ഞാൻ കുഴഞ്ഞു പോയ ശരീരത്തിന് ബലം നൽകി സ്റ്റയർ ഓടി ഇറങ്ങി വെപ്രാളത്തോടെ അവൾക്കരികിലേക്ക് ഓടി പോയി

"ഐഷൂ....!!" ഒരു തൂവൽ കണക്കെ അവൾ നിലത്തേക്ക് കുഴഞ്ഞു വീഴുന്നതിന് മുന്നെ ഞാനവളെ ഒന്നായി വാരി പിടിച്ചു ഫ്ലോറിലേക്ക് മുട്ടു കുത്തി ആഞ്ഞിരുന്നപ്പോഴേക്കും അവൾ പാതി അടച്ച കണ്ണുകളോടെ എന്റെ മടിയിലേക്ക് കുഴഞ്ഞു വീണിരുന്നു....അപ്പോഴേക്കും അവിടേക്ക് വന്ന രണ്ടാളുകൾ വില്ലക്ക് പുറത്തേക്ക് ഓടി മറഞ്ഞിരുന്നു "ഐഷൂ... മോളേ..." അവളുടെ വയറിൽ പിടിച്ചു കുലുക്കി കൊണ്ട് ഞാൻ പേടിയോടെ അവളെ വിളിച്ചെങ്കിലും അവൾ കണ്ണു തുറന്നില്ല...അതെന്റെ പേടിയെ വർദ്ധിപ്പിച്ചു... ഹൃദയമിടിപ്പിന്റെ വേഗത കൂടി...അപ്പോഴും ഒരുതരം മരവിപ്പായിരുന്നു എനിക്ക്...അവളുടെ വയറിൽ നിന്നും കൈയെടുത്തു കവിളിൽ തട്ടി അവളെ വിളിക്കാൻ തുടങ്ങുമ്പോഴാ ഞാനൊരു ഞെട്ടലോടെ അവളുടെ കവിളിൽ പറ്റി പിടിച്ച രക്തത്തിലേക്ക് നോക്കിയത് അവളുടെ കവിളിലേക്ക് ഒരു നിമിഷം തറഞ്ഞു നോക്കിയിട്ട് ഞാനെന്റെ കൈ അവളുടെ കവിളിൽ നിന്നുമെടുത്ത് ഒരു വിറയലോടെ ഉള്ളം കയ്യിലേക്ക് നോക്കിയതും എന്റെ കൈ മുഴുവനും രക്ത കറ കണ്ട് എന്റെ ഉള്ളിലൂടെ ഒരു ആളലങ് കയറി പോയി വിറക്കുന്ന ഉള്ളം കയ്യിൽ നിന്നും നോട്ടം മാറ്റി

അവളുടെ വയറിലേക്ക് നോക്കിയപ്പോ വയറിൽ നിന്ന് നിർത്താതെ രക്തം വാർന്നു ഒഴുകുന്നത് കണ്ടതും എന്റെ ഉള്ളമൊന്ന് പിടഞ്ഞു "ഐഷൂ.. കണ്ണു തുറക്ക് മോളെ..." എന്തു ചെയ്യണമെന്ന് അറിയാതെ ഞാനാകെ കുഴഞ്ഞു പോയ നിമിഷം... വെപ്രാളവും പേടിയും ഒരുമിച്ചു വന്നതും ഞാനവളെ കവിളിൽ തട്ടി തുടരെ തുടരെ വിളിച്ചു പോകെയാണ് അവളൊരു ഞെരുക്കത്തോടെ കണ്ണുകൾ മെല്ലെ മെല്ലെ തുറക്കാൻ ശ്രമിച്ചത്.. അത് കണ്ട് ഞാൻ വീണ്ടും അവളുടെ കവിളിൽ തട്ടിയപ്പോ അവൾ പതിയെ കണ്ണുകൾ തുറന്നു "ഐറു.. മ്മാ... ഐഷുട്ടിക്ക്...വയർ വേദനി...ക്കുന്നു..." എന്റെ കയ്യിൽ മുറുക്കി പിടിച്ചു ആ കുഞ്ഞു മനസ്സ് വേദനയോടെ പറയുന്നത് കേട്ട് ശരവേകം കൊണ്ട് എന്റെ കണ്ണുകളിൽ വെള്ളം ഉരുണ്ടു കൂടി കണ്ണുകൾ കലങ്ങി മറിഞ്ഞു... അവളിലെ വേദന എന്നിലേക്കും പടർന്ന് പിടിച്ചപ്പോ ഞാൻ വിറക്കുന്ന കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പലോടെ ഒന്നുമില്ല എന്ന മട്ടിൽ തലയാട്ടി "ഇല്ല... ഐഷു... ഒന്നുല്ല..."

ചങ്ക് പൊട്ടുന്ന വേദനയോടെ ഞാനിങ്ങനെ പറഞ്ഞെങ്കിലും എന്തോ ഉള്ളമെല്ലാം വെന്തുരുകുകയായിരുന്നു... ഇങ്ങനെ ഇരുന്നാൽ അവളുടെ ജീവൻ തന്നെ ആപത്താണെന്ന് എന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചു പറയുന്നത് കേട്ട് അവളെ എങ്ങനെയെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കണമെന്ന ചിന്തയിൽ നിറഞ്ഞ കണ്ണുകളെ വേഗത്തിൽ തുടച്ചു മാറ്റി ഞാനവളെ എന്റെ കയ്യിൽ ഒന്നായി വാരിയെടുക്കാൻ നിൽക്കുമ്പോഴാ പെട്ടന്ന് നിലത്തേക്ക് എന്തോ ആഞ്ഞു പതിക്കുന്ന ശബ്ദം കേട്ടത് ശബ്ദം കേട്ടപ്പോ തന്നെ ഞാൻ ഞെട്ടി തരിച്ചു മൈൻഡ് ഡോറിലേക്ക് നോട്ടം കൊണ്ടു പോയതും ഫ്ലോറിൽ ചിന്നി ചിതറി കിടക്കുന്ന ഫോണിനെ ഒന്ന് നോക്കിയിട്ട് ഞാൻ മുന്നിലേക്ക് നോക്കിയപ്പോഴേക്കും ദീദി ഒരു കാറ്റു പോലെ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നിട്ട് ഐഷുനെ എന്റെ മടിയിൽ നിന്നും ഒന്നായി വലിച്ച് ദീദിയുടെ മടിയിലേക്ക് കിടത്തിയിരുന്നു ഒരു മരവിപ്പോടെ ദീദി അവളെ തട്ടി വിളിച്ചെങ്കിലും അവളുടെ കുഞ്ഞി കണ്ണുകൾ പതിയെ അടഞ്ഞു പോയി..കൂടെ പതിയെ ശ്വാസത്തിന്റെ വേഗതയും കുറഞ്ഞു വന്നു...അതൊരു ഭീതിയോടെയാണ് അവിടെ കൂടിയവരെല്ലാം നോക്കി

കണ്ടത് അത് കാണേണ്ട താമസം ദീദി പരിഭ്രാന്തിയോടെ ഐഷുനെ ഇരു കയ്യിലും കോരിയെടുത്തു ഫ്ലോറിൽ നിന്നും എഴുനേറ്റതും ഞാനും കൂടെ എഴുനേറ്റു.. ദീദിയുടെ കണ്ണുകളെല്ലാം നിറഞ്ഞു തുളുമ്പിട്ടുണ്ട് ദീദിയുടെ ആ അവസ്ഥ കാണാൻ കഴിയാതെ ഞാൻ വിങ്ങി പൊട്ടിയ ഹൃദയത്തോടെ ഐഷുന്റെ കയ്യിൽ പിടിക്കാൻ നിൽക്കുമ്പോഴാ പെട്ടന്ന് ദീദിയെന്റെ കൈ തട്ടി മാറ്റി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോട്ടമെറിഞ്ഞത് "തൊട്ട് പോകരുത് എന്റെ കുഞ്ഞിനെ..!!ഇവളെ കൊലക്ക് കൊടുത്തപ്പോ നിനക്ക് സമാധാനമായല്ലോ...?" ഒരിടുത്തി കണക്കെ ദീദിയുടെ വാക്കുകൾ ചെവിയിലേക്ക് തുളച്ചു കയറിയതും ഞാനൊരു നിമിഷം സ്റ്റക്കായി ദീദിയുടെ കണ്ണിലേക്ക് നിറ മിഴിയോടെ ഉറ്റുനോക്കി "ദീദി.. ഞാൻ...!!" "എനിക്കൊന്നും കേൾക്കേണ്ട ഐറ...എനിക്ക് നിന്നെ കാണും വേണ്ട...എന്റെ മുന്നിൽ നിന്നൊന്ന് പോയി തരോ...പ്ലീസ്...എവിടേക്കാന്ന് വെച്ചാ പൊക്കോ..." ദേഷ്യത്തോടെ ദീദി ഇതും പറഞ്ഞോണ്ട് കരഞ്ഞ കണ്ണുകൾ തുടച്ചു മാറ്റി മുന്നിലേക്ക് ഓടിയതും ഒരുതരം വിതുമ്പലോടെ അവർ കണ്ണിൽ നിന്നും ഓടി മറയുന്നത് മാത്രമേ എനിക്ക് നോക്കി നിൽക്കാൻ കഴിഞ്ഞുള്ളൂ

ദീദിയുടെ ഓരോ വാക്കുകളും വീണ്ടും വീണ്ടും ചെവിയിലേക്ക് അലയടിച്ചു വന്നു കൊണ്ടിരുന്നു.. സങ്കടം ഉള്ളിൽ നിന്ന് തികട്ടി വന്ന് തൊണ്ടയിൽ കുരുങ്ങി നിന്നിട്ട് തൊണ്ട ആരോ കുത്തി പറിക്കുന്ന വേദന തോന്നി...ഹൃദയം ഒന്നായി നുറുങ്ങുന്ന വേദന ശരീരം മൊത്തമായി തളരുന്ന പോലെ... കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു കവിഞ്ഞു... ചങ്ക് പൊട്ടുന്ന വേദന തോന്നി...ഒന്ന് പൊട്ടികരയണമെന്ന് തോന്നി പോയ നിമിഷം... കണ്ണിൽ കുമിഞ്ഞു കൂടിയ വെള്ളം വിറക്കുന്ന കയ്യിനാൽ തുടച്ചു മാറ്റി ഞാൻ മുന്നിലേക്ക് തന്നെ ഒരുതരം ശില കണക്കെ നോക്കി നിന്നു "ഐറാ...?" പെട്ടന്ന് ആലിയുടെ ശബ്ദം ചെവിയിൽ തട്ടിയതും ഞാനൊന്ന് ഞെട്ടി തരിച്ചു മുന്നിൽ നിന്നും നോട്ടം മാറ്റി സൈഡിലേക്ക് നോക്കി... നിസ്സഹായവസ്ഥയോടെ ദയനീയമായ ഒരു നോട്ടം അവളുടെ അടുത്തു നിന്ന് കിട്ടിയതും ഞാൻ നിറ മിഴികൾ തുടച്ചു മാറ്റി ഒന്ന് പുഞ്ചിരി തൂകി "സാരല്ല..ഏതൊരു ഉമ്മയും സ്വന്തം മക്കളുടെ കാര്യത്തിൽ സ്വാർത്ഥയാണ്...എന്റെ ദീദിയല്ലേ...

ദീദി പറഞ്ഞതൊന്നും ഞാൻ കാര്യമാക്കീട്ടില്ല..." ഉള്ളം വിങ്ങി പൊട്ടി കരയാൻ വെമ്പുന്നുണ്ടെങ്കിലും ഞാനിത് പറഞ്ഞ് ചുണ്ടിലൊരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചെങ്കിലും ഇടക്കൊന്ന് എന്റെ ചുണ്ടുകൾ വിറച്ചു...അതു കാരണം ഞാൻ വിറക്കുന്ന ചുണ്ടുകൾ കൂട്ടി പിടിച്ച് എത്ര തുടച്ചിട്ടും നിൽക്കാത്ത കണ്ണുനീർ തുടച്ചു മാറ്റി പുറത്തേക്ക് നടന്നു "ഐറാ.. നീയിത് എങ്ങോട്ടാ..?" ഞാൻ പുറത്തേക്ക് പോകുന്നത് കണ്ട് ആലി ഇത് ചോദിച്ചെങ്കിലും ഞാനവൾക്കൊരു വ്യക്തമായ ഉത്തരം നൽകിയില്ല...ഇതിന്റെയൊക്കെ പിറകിൽ ആരാണെന്ന് വ്യക്തമായി അറിയുന്നത് കൊണ്ട് അവരുടെ മുമ്പിലൊന്നും തോൽക്കാൻ മനസ്സിലാത്ത വാശിയിൽ ചിലതെല്ലാം മനസ്സിൽ കണ്ട് ഞാൻ മുന്നോട്ട് നടന്നു

ആ സമയം ഐഷൂൻ്റെ നിഷ്കളങ്കമായ മുഖവും ദീദിയുടെ ഓരോ മൂർച്ചയേറിയ വാക്കും എന്റെ മൈൻഡിലൂടെ വട്ടമിട്ട് പറന്നതും എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു കവിഞ്ഞു... ഒരു നിമിഷം ഞാൻ നടത്തമൊന്ന് സ്റ്റോപ്പ് ചെയ്തു ഹൃദയത്തിലേറ്റിയ മുറിവ് ആയത് കൊണ്ടാണെന്ന് തോന്നുന്നു എന്റെ മനസ്സെല്ലാം നന്നേ തളർന്നു പോയിരുന്നു.. എന്നാലും നിറയുന്ന മിഴികളെ വീറോടെ തുടച്ചു.. വേദനിക്കുന്ന മനസ്സിനെ പാടെ അവഗണിച്ചു ..വിറക്കുന്ന ചുണ്ടുകളെ പല്ലിനാൽ അമർത്തി കടിച്ചു ശ്വാസമൊന്ന് എടുത്തു വിട്ട് ഞാൻ മുന്നോട്ട് തന്നെ നടന്നു കോമ്പൗണ്ടിലൂടെ നടന്നു പോയ ഐറ ഗെയ്റ്റ് കടന്ന് പുറത്തു എത്തി റോഡിന്റെ ഇരു സൈഡിലേക്കും നോട്ടം കൊണ്ടു പോയി ഇതേ സമയം അവൾ ഗെയ്റ്റിനരികെ ഉണ്ടെന്ന് മനസ്സിലാക്കിയ രണ്ടു വ്യക്തികൾ ഗൂഢമായ ചിരിയോടെ സൈഡിൽ ഒതുക്കി വെച്ച കാർ സ്റ്റാർട്ട് ചെയ്ത് അവൾ നിൽക്കുന്നിടത്തേക്ക് കൊണ്ടു നിർത്തി രണ്ടു നിമിഷം കഴിഞ്ഞ് കാർ മുന്നോട്ട് തന്നെ കുതിപ്പിച്ചു...അന്നേരം ഐറ നിന്ന സ്ഥലം ശൂന്യമായിരുന്നു....... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story