QUEEN OF KALIPPAN: ഭാഗം 14

queen of kalippan

രചന: Devil Quinn

മുഖമെല്ലാം വൃത്തിയാക്കി ടിഷ്യൂ വേസ്റ്റ് ബിന്നിലിട്ട്‌ തിരിഞ്ഞതും പെട്ടന്നാരോഒരാള് പിറകിലൂടെ ഓടിയത്.... ഓടിപോവുന്നതിന്റെ ഇടയിൽ അയാൾ തിരിഞ്ഞുനോക്കുന്നുണ്ട്..... തിരിഞ്ഞു നോക്കിയപ്പോ അയാളുടെ പൂച്ച കണ്ണ് മാത്രമേ കണ്ടൊളൂ....... ബാക്കിയെല്ലം മാസ്ക് വെച്ച് കവർ ചെയ്തിട്ടുണ്ടായിരുന്നു...... ആയാളെ എവിടെയോ കണ്ടപോലെ ,,,,എന്നാലും അതാരായിരിക്കും...... ശെരിക്കിനും ഞമ്മളെ അടുത്തേയ്ക്ക് തന്നെയാണോ അയാൾ വന്നിട്ടുണ്ടാവുക....... "ഡി,,,, നീ ആരെ വായിനോക്കി നിക്കുവാ....." ഓരോന്ന് ചിന്തിച്ചു നിക്കുന്ന സമയത്താണ് ഇശു കൈ കഴുകുന്നതിനിടെ ഞമ്മളെ മുഖത്തേക്ക് നോക്കി കൊണ്ട് ഇങ്ങനെ ചോദിച്ചത്.... അപ്പോതന്നെ ചിന്തകളെയൊക്കെ ഒരു വശത്തേയ്ക്ക് മാറ്റി നിർത്തികൊണ്ട് അവന്ക്കുള്ള മറുപടി കൊടുത്തു.... "നിങ്ങളെ കെട്ടിയോളെ.... എന്തേ കൂടുന്നോ വായിനോക്കാൻ....." ഒരു ലോഡ്‌പുച്ഛ വാരിവിതറി പുരികം പൊന്തിച്ചു ഇങ്ങനെ ചോദിച്ചപ്പോ അവൻ പറയാ 'അവളെ കാണാൻ പിച്ചകാരിയെപോലെയാണ് അതോണ്ട് ഞാൻ നോക്കുന്നില്ല....... നീ തന്നെ വായിനോക്കി വെള്ളമിറക്കിക്കോയെന്ന്....." എന്നവൻ ഞമ്മളെ കവിളിൽ തട്ടി പറഞ്ഞുകൊണ്ട് ഒരൊറ്റ പോക്ക്....യാ റബ്ബി അവൻ ഞമ്മളെയല്ലേ പിച്ചകാരിയെന്ന് വിളിച്ചത്‌......ആഹാ അത്രക്കായോ......

ഞമ്മളും അവന്റെ പിന്നാലെ പോയി..... "You ബ്ലഡി കെട്ടിയോൻ......." "മിണ്ടാതെ വല്ലതും അണ്ണാക്കിലേക്ക് തിരുകാൻ നോക്ക്...... വിട്ടിലെത്തുവരെ ഞമ്മളൊന്നും വാങ്ങിതരില്ല.... അതോണ്ട് അവിടെയിരുന്ന് ഇത് കഴിക്കാൻ നോക്ക്....." ചെയറിൽ ഇരുന്നുകൊണ്ട് ബിരിയാണി പ്ലാറ്റിലേക്ക് വിളമ്പുന്ന സമയത്തു അവനിങ്ങനെ പറഞ്ഞതും അതിനൊന്ന് പുച്ഛിച്ചു നല്ല കുട്ടിയായി ഞമ്മളും ബിരിയാണി പ്ലേറ്റിലേക്ക് വിളമ്പി..... ഇപ്പൊ തിന്നിട്ടില്ലെങ്കിൽ ഞമ്മളിന്ന് പട്ടിണി ആവേണ്ടിവരും...... ഫുഡഡി ഒക്കെ കഴിഞ്ഞ് ചെക്കൻ ബില്ല് പേ ചെയ്യുന്ന നേരത്ത് ഞമ്മള് കാറിലേക്ക് കയറിയിരുന്നു.......ചെക്കൻ ബില്ല് പോകാറ്റിലേക്ക് ചുരുട്ടികൂട്ടി വെച്ച് കാറിലേക്ക് കയറി......ഞമ്മള് മെല്ലെ സീറ്റിലേക്ക് ഒന്നുംകൂടി കയറിയിരുന്ന് കണ്ണുകൾ മെല്ലേ അടച്ചു....... കുറച്ചു കഴിഞ്ഞപ്പോ നല്ല തണുപ്പ്..... അതുകൊണ്ടുതന്നെ കാലുരണ്ടും സീറ്റിലേക്ക് കയറ്റി വെച്ചുകൊണ്ട് കിടന്നു.... എത്ര തിരിഞ്ഞുംമറിഞ്ഞും കിടന്നിട്ടും ഉറങ്ങാൻ പറ്റുന്നില്ല....... "ഇത് എടുത്തിട്ടോ..... തണുപ്പ് മാറിക്കോളും....." എന്നും പറഞ്ഞ് ഇഷുവിൻ്റെ ജാക്കറ്റ് ഞമ്മക്ക് ഊരിതന്നു.......

ഞമ്മളപ്പൊത്തന്നെ അവന്റെ കയ്യിൽനിന്നും അതുവാങ്ങി എടുത്തിട്ടു...... ഇതിട്ടപ്പൊ അതികം തണുപോന്നുമില്ല..... അതൊണ്ട്തന്നെ ഞമ്മള് കൈ രണ്ടും ഉരസി സീറ്റിലേക്ക് ചാരിയിരുന്ന് ഉറങ്ങി..... ★★★★★★★★★★★★★★★★ ഡ്രൈവ് ചെയ്യുന്നതിനിടെയാണ് പെണ്ണ് ഞെരിപിരി കൊണ്ട് അങ്ങോട്ടു മിങ്ങോട്ടും ചെറിഞ്ഞുകിടക്കുന്നത് കണ്ടത്...... പുറത്തു നല്ല തണുപ്പായതുകൊണ്ട് ഞമ്മള് അവൾക്ക് ജാക്കറ്റ് ഊരികൊടുത്തു.... ഓൾ അതപ്പോതന്നെ കയ്യിൽനിന്നു വേങ്ങിയിട്ടു....... കുറച്ചു കഴിഞ്ഞപ്പോ ഞമ്മക്കും തണുക്കാൻ തുടങ്ങി....... ഓളെ നോക്കിയപ്പോ ഓൾ നല്ല ഉറക്കമാണ്...... എന്തായാലും ഇനി കുറച്ചു ദൂരം മാത്രമേയുള്ളൂ..... അതുവരെ സഹിക്ക ...... ടൈം നോക്കിയപ്പോ പുലർച്ച രണ്ടുമണി..... റോഡിലൊന്നും ആളുകളൊന്നുമില്ല ആകെ ശുന്ന്യം...... അങ്ങനെ നീണ്ട യാത്രകൊടുവിൽ വീട്ടിലെത്തി...... കാർ കോപൗണ്ടിലേക്ക് കയറ്റി നിർത്തി ഞമ്മള് കാറിൽനിന്ന് ഇറങ്ങി ഡോറടച്ചു അപ്പുറത്തെ സൈഡിലേക്ക് വന്നുകൊണ്ട് ഡോർ തുറന്ന് ഐറയെ വിളിച്ചു..... എത്രവിളിച്ചിട്ടും പെണ്ണ് കേൾക്കുന്നില്ല..... അമ്മാതിരി ഉറക്കം..... ഞമ്മള് പിന്നെ വിളിക്കാൻ നിന്നില്ല ഒരു അലർച്ചയായിരുന്നു ഡി എന്നും വിളിച്ച്...... ഈ വിളിയിൽ അവൾ എഴുനേറ്റിട്ടുണ്ട്....... "എന്തിനാ മനുഷ്യ ഇങ്ങനെ അലറുന്നത്,,,, ഞാൻ കുറച്ചുംകൂടി ഉറങ്ങിക്കോട്ടെ....."

ഉറക്കപ്പിച്ചോടെ ഇത്രയും പറഞ്ഞ് പെണ്ണ് ചുരുണ്ടുകൂടി സൈഡിലേക്ക് തലവെച്ചു കിടന്നു....... ഇവളെ ഞാനിന്ന്......!!!! "ഡി ,,,,എഴുനേൽക്ക് വീടെത്തി,,,, ഇനിയും ഇങ്ങനെ കിടന്നാൽ ഞാൻ നിന്നെ ഇവിടെയിട്ടിട്ട് എന്റെ പാട്ടിനങ് പോവും...." ഈ ഡയലോഗിൽ അവൾ വീണിട്ടുണ്ട്..... പെണ്ണ് കണ്ണൊക്കെ തിരുമ്മി വീടെത്തിയോ എന്നൊക്കെ ചോദിക്കുന്നുണ്ട്.... ഞമ്മളത് മൈൻഡ് ചെയ്യാതെ ഉമ്മാക്ക് വിളിച്ച് വാതിൽ തുറക്കാൻ പറഞ്ഞു..... എല്ലാവരും ഉറങ്ങുന്ന സമയമായതുകൊണ്ട് കോണിങ് ബെല്ലടിക്കാൻ നിന്നില്ല... ഉമ്മി വാതിൽ തുറന്ന് ഞമ്മളോട് എപ്പോ എത്തി എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു..... അതിനൊക്കെ മറുപടി നൽകി റൂമിലോട്ട് വിട്ടു..... ഫ്രഷായി ബെഡിലേക്കൊരു മറിയലായിരുന്നു...... രണ്ടു ദിവസത്തെ ക്ഷീണം ഞമ്മളങ് ഉറങ്ങി തീർത്തു...... രാവിലെ എഴുനെറ്റ് സമയം നോക്കിയപ്പോ ഏറെ വൈകിയിരുന്നു..... അതുകൊണ്ട് പെട്ടന്ന് ഫ്രഷായി മാറ്റി.....ഓൾ ബെഡിൽ നല്ല അന്തസ്സായി കിടന്നുറങ്ങുന്നുണ്ട്.... താഴെ പോയി ബ്രേക്ഫാസ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാ ഉമ്മ അടുത്തേയ്ക്ക് വന്നത്...... "ഇശു,,,, മോളെവിടെ.....??!!"

"അവൾ എഴുനെറ്റിട്ടില്ല..... " "അവൾക്ക് ഉറക്കക്ഷിണം കാണും...... രണ്ടു ദിവസം എന്റെ മോൾ മര്യദിക്ക്‌ ഉറങ്ങിട്ടുണ്ടാവില്ല......" ഞമ്മളതിനൊന്ന് മൂളികൊടുത്ത് വേഗം കഴിച്ചെണീറ്റു..... ഉമ്മനോട് യാത്ര പറഞ്ഞ് കാറിലേക്ക് കയറി കമ്പനിയിലേക്ക് പുറപ്പെട്ടു...... ★★★★★★★★★★★★★★ ഉറക്കപ്പിച്ചോടെ ക്ലോക്കിലേക്ക് നോക്കിയതും സമയം കണ്ട് ഞെട്ടി കണ്ണുതള്ളി അതിലേക്ക് തന്നെ നോക്കിയിരുന്നു....... പിന്നെ ഒരു ഓട്ടമായിരുന്നു ഫ്രഷാവാൻ..... ഫ്രഷായി ഇറങ്ങിയപ്പോ ഉമ്മി കയ്യിൽ കോഫിയും പിടിച്ചു ഇളിച്ചുനിൽക്കുന്നുണ്ട്....... ഞമ്മളും ഉമ്മിക്കൊന്ന് ചിരിച്ചുകൊടുത്ത് റൂം ചുറ്റും പരതിനോക്കി,,,,,,പക്ഷെ കാണാനില്ല,,, ആരെയാ പരതുന്നതെന്ന് മനസ്സിലായോ,,,,, ഞമ്മളെ കെട്ടിയോൻ കടുവയെ,,,, വേറെ ആരെ തപ്പാനാ..... "നീ എന്താ നോക്കുന്നെ....." ഞമ്മൾ ചുറ്റും നോക്കുന്നത് കണ്ടിട്ടാവണം ഉമ്മി എന്താ കാര്യമെന്ന് ചോദിച്ചത്...... "ഇശു എവിടെ ഉമ്മി....." "ഓനൊക്കെ എപ്പോഴോ ഓഫീസിലേക്ക് പോയി......." കോഫീഗ്ലാസ് ടീപോയിൽ വെച്ച് ഉമ്മ പറഞ്ഞതും ഞമ്മളൊരു അലറലായിരുന്നു.... "എപ്പോ.....???!!എന്നിട്ടെന്താ ഞമ്മളെ വിളിക്കാതിരുന്നത്....." "നീ ഉറങ്ങിക്കോട്ടെ എന്നുകരുതി..... രണ്ടു ദിവസം മര്യാദയ്ക്ക് എന്റെ കുട്ടി ഉറങ്ങില്ലല്ലോ.....അതുമല്ല എന്നും നീ ഓഫീസിലോട്ട് പോയിട്ട് നിന്നെ കാണാനും കൂടി സമയം കിട്ടാറില്ല...."

എന്നും പറഞ്ഞ് ഉമ്മി ഷോകമടിച്ചതും ഞമ്മള് ഉമ്മിനെ കളിയാക്കികൊന്നു..... "നീ കളിയക്കൊന്നും വേണ്ട ഉമ്മി പറഞ്ഞത് സത്യമാ,,,,,,നീയില്ലായിട്ട് ബോറടിക്കുന്നു........" എന്നുപറഞ്ഞു അങ്ങോട്ട് ദീദി വന്നതും ഞമ്മക്കും ആകെ ഷോകമായി....... സത്യം പറഞ്ഞ ഞമ്മളും അവരെ നല്ലോണം മിസ്സ് ചെയ്യുന്നുണ്ട്..... "ഉപ്പ വരുന്ന വരെ ഇത് സാഹിച്ചേ പറ്റു......ഉപ്പ വന്ന ഞമ്മള് പിന്നെ ആ ഭാഗത്തേയ്ക്ക് തന്നെ പോവില്ല.... അത് പോരെ....." സൈറ്റ് അടിച്ചു രണ്ടാളോടും പറഞ്ഞ് ഞമ്മള് അവരെ രണ്ടു പേരെയും കവിളിൽ ഉമ്മവേച്ചു......അതോടുകൂടി അവരുടെ പിണക്കം മാറി...... കുറച്ചു നേരം കോഫീയും കുടിച്ച് അവിടെ സൊറ പറഞ്ഞിരുന്നു......പിന്നെ വേഗം താഴ്ത്തേക്ക് വിട്ടു.... വിശന്നിട്ട് വയർ കത്തുന്ന സ്മെൽ,,,,, ബ്രേക്ഫാസ്റ്റോക്കെ കഴിച്ചു സോഫയിൽ കളർ ബുക്കും വെച്ച് നിലത്ത് മുട്ടിന്മേൽ ഇരിക്കുന്ന ഐഷുട്ടിയുടെ അടുത്തേയ്ക്ക് പോയി.... അവൾ ഭയങ്ങര ബിസി,,,,വിളിച്ചിട്ടും പെണ്ണ് കേൾക്കുന്നില്ല..... "എന്താ മോളുസേ ജാടയാണോ....." അവളെ തോണ്ടി വിളിച്ചിട്ടും നോ മൈൻഡ്......

ഇവൾക്കിതെന്തുപറ്റി,,,,അല്ലെങ്കി ഇത്തൂസേ വിളിച്ച് ഓടി വരുന്ന ആളാണല്ലോ....... "ഐഷുട്ടി,,,,, നീ എന്താ ഇത്തുസിനോട് ഒന്നും മിണ്ടത്തെ....." അവളുടെ അടുത്ത് മുട്ടുകുതിയിരുന്നു മുഖത്തേക്ക് നോക്കി ചോദിച്ചിട്ടും നോ റെസ്പോണ്സ്...... ഞമ്മളപ്പൊത്തന്നെ തലചെരിച്ചു കിച്ചേനിലേക്ക് വിളിച്ചു കൂവി...... "ദീദി,,,,,, നിങ്ങളെ മകൾ ഞമ്മളോട് മിണ്ടുന്നില്ല........ എന്തു ചോദിച്ചിട്ടും നോ മൈൻഡ്,,,, ഇവൾക് എന്തുപറ്റി......." "ഞങ്ങൾ പറഞ്ഞ പരാതിതന്നെയാ അവൾക്കും..... നീ അവളോട് ഒന്നും മിണ്ടായിട്ട്....." ദീദി ഞമ്മളെ അടുത്തേയ്ക്ക് വന്ന് ഇങ്ങനെ പറഞ്ഞ് സോഫയിൽ ഇരുന്നു....... "ഓഹോ,,, അപ്പൊ അതാണ് കാര്യം........" ഇടകണ്ണിട്ട് ഐഷുനെ നോക്കിക്കൊണ്ട് ചോദിച്ചതും ദീദി ഞമ്മകൊന്ന് ഇളിച്ചു കാട്ടി..... "ഐഷുട്ടി ,,ഇത്തുസിൻ ബിസി ആയതുകൊണ്ടല്ലേ ....അതിന് മോളേന്തിനാ എന്നോട് മിണ്ടാതെ ഇരിക്കുന്നത്,,,,," അവളെ മുഖം ഞമ്മളെ നേരെയാക്കി ഇങ്ങനെ ചോദിച്ചതും പെണ്ണ് മുഖം ഒറ്റ തിരിക്കൽ...... "ഐഷുട്ടി,,, നീ എന്താ ഒന്നും മിണ്ടാത്തെ ,,,എന്തെങ്കിലും ഒന്ന് പറ..... ഇത്തുസിന് കരച്ചിൽ വരുന്നുണ്ടട്ടോ......" കണ്ണൊക്കെ തുടക്കുന്നപോലെ കാണിച്ചു ഇങ്ങനെ ചോദിച്ചപ്പോ പെണ്ണൊരു നോട്ടം,,,,ആ നോട്ട കണ്ടപ്പോ ചിരി വന്നെങ്കിലും ഞമ്മള് കണ്ട്രോൾ ചെയ്തു വെച്ചു..... ദീദിനെ നോക്കിയപ്പോ പഹയത്തി എന്തോ വായിച്ചു ഇരിക്കാണ്,,,,,,

ഞമ്മളെ ഈ കുട്ടിപിശാശിന്റെ കയ്യിലിട്ട് അങ്ങനെ വായിക്കേണ്ട.... ഞമ്മളപ്പോ തന്നെ ദീദിന്റെ കയ്യിൽ നിന്ന് അത് തട്ടിപ്പറിച്ച് വാങ്ങി..... "അങ്ങനെ ഇങ്ങൾമാത്രം സുഗായിട്ട് വായിക്കേണ്ട,,,,," "ഐറു നീ കളിക്കാതെ അത് തന്നെ,,,,," "ഇതിനൊരു സൊലൂഷൻ കാണാതെ ഇങ്ങൾക്കിത് തരുന്ന പ്രേശ്നമില്ല...." "ഞാനെന്ത് സൊലൂഷൻ കാണാനാ,,,, ഇങ്ങളെ രണ്ടാളെയും പ്രേശ്നമല്ലേ..... " "ആഹാ അങ്ങനെ പറഞ്ഞാലെങ്ങനെ..... ഇങ്ങളല്ലേ ഇതിൻറെ പ്രൊഡ്യൂസർ അതുകൊണ്ട് ഇങ്ങള് പാരിഹാരം കണ്ടേ പറ്റു...... " "ഞാനെന്ത് ചെയ്യാനാടി.....നീ തന്നെ ഒറ്റക്ക് സോൾവ് ചെയ്തോ..." ദീദി ഇതും പറഞ്ഞു അവിടെനിന്നും എഴുനേറ്റ് പോയി.... അല്ലെങ്കിലും ഞാൻ തന്നെ സോൾവ് ചെയ്യണം..... ഞാൻ കാരണമല്ലേ അവൾ മിണ്ടാതെ നിക്കുന്നെ..... "ഐഷുട്ടി,,,, ഞാൻ മൂന്നുവരെ എണ്ണും അതിനിടെ നി മിണ്ടിട്ടില്ലെങ്കി നീ എന്നോട് ഇനി ഒരിക്കലും മിണ്ടാൻ വരണ്ട......'' ഇതിനെകിലും അവളൊന്ന് മിണ്ടിയാൽ മതിയെനി എന്ന് പ്രാർത്ഥിച്ച് എണ്ണാൻ തുടങ്ങി..... One....... Two...... മെല്ലെ ഇടകണ്ണിട്ട് ഐഷുട്ടിയെ നോക്കിയതും അവള് ഞമ്മളെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.....

"ഐഷു പ്ലീസ് ...." നിഷ്‌കുഭാവം മുഖത്തു ഫിറ്റ് ചെയ്ത് ചോദിച്ചപ്പോ അവൾ പറയാ മതി അഭിനയിച്ചതെന്ന്...... പകച്ചു പണ്ടാരമടങ്ങി അവളെ സംസാരം കേട്ടിട്ട്...... "ഇത്തുസിനോട് എനിക്കൊരു ദേഷ്യവുമില്ല,,,, എന്നാലും കുറച്ചു ദേഷ്യം ഉണ്ടായിരുന്നു ഇത്ത ഞമ്മളോട് ഒന്നും സംസാരിക്കാൻ വരാത്തതുകൊണ്ട്......" ചെറിയ വായയിൽ വലിയ വർത്താനം പറയുന്ന ഈ കുട്ടിപിശാശിനെ അദ്ധം വിട്ടു നോക്കി ഇരുന്നു..... "ഇത്തൂസ്‌ അതിനൊരു കാര്യം ചെയ്താൽ മതി....." "എന്തു കാര്യം ....." "ഞമ്മക്ക് ഇന്ന് പറച്ചേസിൻ പോവല്ലേ........??!" "അതിനെന്താ ഞമ്മക്ക് പോവാലോ........ ഞമ്മക്ക് മാത്രമല്ല ഉമ്മനെയും ദീദിനെയും കൊണ്ട് പോവ,,,, എങ്ങനെയുണ്ട....." "Ok ...." പെണ്ണ് ഇതും പറഞ്ഞു ഞമ്മളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും തന്ന ഒറ്റ ഓട്ടം...... ഞമ്മള് ചിരിച്ചുകൊണ്ട് അവൾ പോവുന്നതും നോക്കി ഇരുന്നു.....കുട്ടികളെ ദേഷ്യമൊക്കെ ഇത്രയൊള്ളു,,, പക്ഷെ ഞമ്മളെ കെട്ടിയോൻ കടുവന്റേതോ,,,,,,ഈ ജന്മത്തിൽ അവസാനിക്കോ എന്നുവരെ ഡൗട്ടാണ്....... ഉമ്മനോടും ദീദിയോടും പോവുന്നതിനെ കുറിച്ച് പറഞ്ഞപ്പോ അവരും ഡബിൾ ഒക്കെ...... അങ്ങനെ എല്ലാവരുംകൂടി മാളിലേക്ക് പുറപ്പെട്ടു......അതിന്റെ ഉള്ളിൽ എത്തിയപ്പോ തുടങ്ങിയതാണ് ഐഷു അതുവേണം ഇതുവേണമെന്ന് പറയൽ....

ദീദിയും ഉമ്മയും ഒരു ഷോപ്പിൽ കയറിയപ്പോ ഞാനും ഐഷുട്ടിയും അതിലൂടെ തെണ്ടി തിരിഞ്ഞു നടന്നു..... എസ്‌കലേറ്റർവഴി താഴത്തേക്ക് വരും പിന്നെയും അതേപോലെ മുകളിലേക്ക് കയറും..... ആഹാ അന്തസ്സ്...... അവസാനം കയറി ഇറങ്ങി ക്ഷീണിച്ചപ്പോ ഉമ്മാന്റെ അടുത്തേയ്ക്ക് വിട്ടു......എന്നിട്ട് അവരെയും കൊണ്ട് ഫുഡഡിക്കാൻ ഷോപ്പിലേക്ക് ചെന്നു..... അവിടെ നിന്നും കണ്ട സാധനങ്ങളൊക്കെ വലിച്ചു വാരി തിന്നുകൊണ്ടിരിക്കുമ്പോഴാ ഒരു കാര്യം മനസ്സിലേക്ക് വന്നത്..... 'ഉമ്മ ,,,നിങ്ങൾ ഇവിടെ ഇരിക്ക് ഞാനിപ്പോ വരാം,,,,," "നീ ഇതെങ്ങോട്ടാ...." "അതോ,,,അതൊക്കെയുണ്ട്.....പിന്നെ ഞാൻ വരുമ്പോ നിങ്ങൾ ഇവിടെത്തന്നെ ഉണ്ടാവണം,,, അല്ലെങ്കി ഞമ്മളിവിടെ കള്ളനും പോലീസും കളിക്കേണ്ടി വരും....." ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞ് ഞമ്മള് വാച്ച്ഷോപ്പിലേക്ക് വിട്ടു......ഓരോ വാച്ചു നോക്കിയിട്ടും ഞമ്മക്ക് ഇഷ്ട്ടായില്ല,,,, വേറെ ഷോപ്പിലേക്ക് പോവാം എന്നു വിജാരിച്ച് തിരഞ്ഞപ്പോ സൈഡിലുണ്ട് ഒരു സിൽവർ കളറുള്ള വാച്ച്......ഇതെന്തായാലും ഞമ്മളെ കടുവക്ക് ചേരും....

ഞമ്മള് അവിടുത്തെ ആളോട് ഇത് സ്‌പെഷ്യലായി പാക് ചെയ്യാൻ പറഞ്ഞു...... അയാൾ അപ്പോതന്നെ ഞമ്മൾപറഞ്ഞപോലെ പാക്ക് ചെയ്ത തന്നു....... ഞമ്മള് ബില്ല് പേ ചെയ്ത അവിടെനിന്നും അവരുടെ അടുത്തേയ്ക്ക് വിട്ടു...... പോവുന്ന വഴിയിൽ ആരോ ഞമ്മളെ ഫോളോ ചെയ്യുന്നത് പോലെ...... പിറകിലേക്ക് നോക്കുമ്പോ ആരും തന്നെയില്ല...... ഞമ്മളത് മൈൻഡ് ചെയ്യാതെ അവരുടെ അടുത്തേക്ക് പോയി..... അങ്ങനെ ഷോപ്പിംഗ്‌ഒക്കെ കഴിഞ്ഞ് നേരെ വീട്ടിലേക്ക് വിട്ടു........വിട്ടിലെത്തിയപ്പോ രാത്രിയായിരുന്നു........ അതുകൊണ്ട് പർച്ചേസ് ചെയ്ത കവർ ബെഡിലേകിട്ട് നേരെ ഫ്രഷാവൻ പോയി...... ഫ്രേഷായി നിസ്കരിച്ചു ബെഡിൽ വെച്ച കവറെടുത് അതിൽ നിന്നും ഒാന്ക്ക് വാങ്ങിച്ച വാച്ചിന്റെ പെട്ടിയെടുത് കവർ ബെഡിൽതന്നെ വെച്ചു.... പെട്ടിന്റെ മുകളിലുള്ള കളർ പേപ്പറിൽ മനസ്സിലുള്ള ഓരോന്ന് എഴുതിപിടിപ്പിച്ചു.......അതിന്റെ അവസാനം ലൗ യൂ ഇഷാൻ എന്ന് കുറച്ചു വലുതാക്കി എഴുതി...... എഴുതിയത് ഒന്നുംകൂടി ചെറുപുഞ്ചിരിയോടെ വായിച്ചു നോക്കിയിരുന്നപ്പോഴാണ് പെട്ടന്ന് ഇശു അകത്തേക്ക് കയറി വന്നത്.....

അവൻ വന്നപ്പോ തന്നെ ഞമ്മളത് പിറകിലായി മറച്ചുപിടിചു..... വേറൊന്നും കൊണ്ടല്ല,,, എന്നാണോ അവൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നെ അന്ന് മാത്രമേ അവനിത് കാണാൻ പാടുള്ളൂ,,,, ഞമ്മളെ കാട്ടിക്കുട്ടൽ കണ്ടിട്ട് ഓന് നെറ്റി ചുളിച്ച് നോക്കുന്നുണ്ട്..... ഞമ്മളത് ഒന്നുകൂടി പിറകിലേക്ക് ആക്കിപിടിച്ചു..... "എന്താഡി നിന്റെ കയ്യിൽ......." "അതൊന്നുല്ല....." "പിന്നെന്തിനാ പിറകിലേക്ക്‌ ആക്കിപിടിച്ചിരിക്കുന്നത്......" "അതൊന്നുമില്ലയെന്ന് പറഞ്ഞില്ലേ......" "എന്ന ആ കൈയൊന്ന് കാണിക്ക്‌,, നോക്കട്ടെ....??!!!" ചെക്കന്റെ കയ്യിലുള്ള കോട്ട്‌ ബെഡിലേക്കിട്ട്‌ അടുത്തേക്ക് വരാൻ തുടങ്ങി...... "ഐറ ,,, മര്യാദക്ക് അത് കാണിച്ചോ.... അല്ലെങ്കിൽ ഞാനത് പിടിച്ചുവാങ്ങിക്കും..." "എന്റെയടുത്ത് ഒന്നുമില്ലാന്ന് പറഞ്ഞില്ലേ...." ഓനോട് എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല,,,,, അവൻ വരുന്നതിനനുസരിച്ച് പിറകിലേക്ക് പോയിക്കൊണ്ടിരുന്നു..... അവസാനം ഡ്രസ്സ് വെക്കുന്ന ഷേൽഫിന്റെ വലിയ ഡോറിൽ ചെന്ന് നിന്നതും ചെക്കൻ ഞമ്മളെ ലോക്കാക്കി.............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story