QUEEN OF KALIPPAN: ഭാഗം 141

queen of kalippan

രചന: Devil Quinn

"അതേടി.. ഞാൻ തന്നെയാണ് അവനെ നിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്... അവൻ സത്യത്തിൽ ആരാണെന്ന് അറിയോ...?എന്റെ അനിയൻ...സ്റ്റീഫൻ ഖുറൈശ്... എന്നുവെച്ചാൽ ഈ തള്ളേടെ രണ്ടാമത്തെ പുന്നാര സന്തതി.." ഞെട്ടാൻ പാകത്തെന്നോണമുള്ള കാര്യങ്ങളാണ് അവൻ പരിഹാസ ചുവയോട് കൂടി പറഞ്ഞതെങ്കിലും അവന്റെ ചില വാക്കുകളിൽ കോപം നിഴലിക്കുന്നത് ഞാൻ നേരിട്ട് കണ്ടു പലപ്പോഴും അമ്മച്ചിയോട് മക്കളെ പറ്റി ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞു മാറി പോകാറാണ് പതിവ്..കൂടാതെ ചെറു സങ്കടം ആ മുഖത്തു വ്യാപിക്കുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്...സ്റ്റീഫൻ വില്ലയിൽ ഉണ്ടായിരുന്നിട്ട് അവനൊരിക്കൽ തവണ പോലും അമ്മച്ചിയോട് ഒന്ന് മിണ്ടുകയോ സംസാരിക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല... എന്നുവെച്ചാൽ സ്റ്റീഫനും ഈ ഇമാമിനെ പോലെ സ്വന്തം അമ്മച്ചിയെ വെറുക്കുന്നവനാണോ..? ഒന്നും വ്യക്തമാകുന്നില്ല.. സംശയങ്ങൾക്ക് മീതെ സംശയങ്ങൾ കുന്നൂടി കിടക്കാണ്...

തല പുകച്ചു ചിന്തിച്ചെങ്കിലും ഒന്നിനും ഒരു ഉചിതമായ ഉത്തരം എനിക്ക് ലഭിച്ചില്ല...അതിനാൽ ഞാൻ ഇമാമിലേക്ക് നോട്ടം തെറ്റിച്ചപ്പോ അവനെന്നെ നോക്കി ഒന്ന് ഊറി ചിരിച്ചു "എന്റെ അനിയനാണെന്ന് വിചാരിച്ചു അവനെ തെറ്റുധരിക്കേണ്ട ആവിശ്യമൊന്നുമില്ല..എല്ലാവരെയും ദ്രോഹിക്കുന്ന മനസ്സാണ് എനിക്കെങ്കിൽ എല്ലാവരെയും സ്നേഹിക്കുന്ന മനസ്സാണ് അവന്ക്ക്...അതു കൊണ്ടു തന്നെയാണ് എനിക്കവനോട് വെറുപ്പും... ദേഷ്യവും..." സ്റ്റീഫൻ നിരപരാധി ആണെന്ന് അവന്റെ വാക്കുകളിൽ തന്നെ പ്രകടം.. പക്ഷെ എന്തിന് വേണ്ടിയാണ് ഇമാം ഐഷുനെ കൊല്ലാൻ നിർദ്ദേശിച്ചപ്പോൾ സ്റ്റീഫനത് ഏറ്റെടുത്തത്...? ഒരു ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുമ്പോൾ വേറൊരു ചോദ്യം മൈൻഡിനെ ഡിസ്റ്റർബ് ചെയ്യുകയാണ് "അവനെയാണ് എല്ലാവർക്കും വേണ്ടത്... എന്തു ആവിശ്യത്തിനും എല്ലാവർക്കും അവനെ മതി...എന്നെ ആർക്കും വേണ്ട...ഞാൻ വെറുമൊരു പാഴ്‌ജന്മം...."

നിന്റെ ഈ ചെറ്റ സ്വഭാവം കാരണം നിന്നെ ആരെങ്കിലും സ്നേഹിക്കുമോ എന്നു ചോദിക്കാൻ നാക്ക് തരിച്ചു വന്നെങ്കിലും ഞാൻ ക്ഷമ പിടിച്ചു വെച്ച് അവൻ പറയുന്നതിൽ കതോർത്തു "അതേ.. ഞാനെല്ലാവർക്കുമൊരു ദ്രോഹമാണ്... അങ്ങനെയുള്ള എന്നെ എങ്ങനെയാണ് സ്നേഹിക്കാൻ കഴിയുക..?പക്ഷെ ഇമാം ഖുറൈശി എന്ന ഞാൻ ഇങ്ങനെ ആയിരുന്നില്ല...ചിലരുടെ കടന്നു വരവിനു ശേഷം ഞാനിങ്ങനെ ആയി പോയതാണ്..." "മോനെ... അങ്ങനെ ഒന്നും പറയല്ലെടാ..." വാക്കുകളേക്കാൾ ഒരു മാതൃ ഹൃദയത്തിന്റെ കരച്ചിലാണ് അവിടെ ഉയർന്നു പൊങ്ങിയത്...സ്വന്തം മാതാവിന്റെ ശബ്ദം ആലോസരമായി തോന്നിയത് കൊണ്ട് ഇമാം ദേഷ്യത്താൽ ചുവന്നു കിടക്കുന്ന കണ്ണുകളോടെ അമ്മച്ചിക്ക് നേരെ തിരിഞ്ഞു വിരൽ ചൂണ്ടി "ഒരക്ഷരം മിണ്ടി പോകരുത് നിങ്ങൾ...എല്ലാത്തിനും കാരണക്കാരി നിങ്ങൾ ഒറ്റ ഒരുത്തിയാ... നിങ്ങൾ കാരണമാണ് ഇതെല്ലാം സംഭവിച്ചത്... എനിക്ക് എല്ലാവരെയും നഷ്ട്ടപ്പെട്ടു...

ആ പഴയ എന്നെയും എനിക്ക് നഷ്ട്ടപ്പെട്ടു..ആ പഴയ എന്നെ ഇനി തിരിച്ചെടുക്കാൻ കഴിയുമോ...? കഴിയുമായിരിക്കും പക്ഷെ ഞാൻ വിചാരിക്കണം.. ഇനി വിചാരിച്ചാൽ തന്നെ ഹൃദയത്തിലേറ്റിയ മുറിവുകളെ മാഴ്ച്ചു കളയാൻ പറ്റുമോ.. ഇല്ലല്ലോ..?" 🌸💜🌸 ഒരു ഭ്രാന്തനെ പോലെ ഇമാം അലറുകയായിരുന്നു...ദേഷ്യത്തോടെ അവൻ ഓരോന്ന് വിളിച്ചു കൂവുമ്പോഴും അവന്റെ ഉള്ളം പഴയതെല്ലാം ഓർത്ത് നീറി പുകയുകയായിരുന്നു...സന്തോഷങ്ങൾക്ക് പകരം അവന്ക്ക് ലഭിച്ചിരുന്നത് സങ്കടങ്ങളും തീരാ നഷ്ട്ടങ്ങളുമായിരുന്നു...എല്ലാം എന്റെ അമ്മച്ചി കാരണമാണെന്ന് അവന്റെ മനസ്സ് കൂടെ കൂടെ മന്ത്രിച്ചു "യഥാർത്ഥത്തിൽ ഞാനിങ്ങനെ ആയിരുന്നില്ല... ദേഷ്യവും പകയും വിദ്വേഷവും ഒന്നും എനിക്കില്ലായിരുന്നു.. എല്ലാവരെയും ഞാൻ സ്നേഹിച്ചിരുന്നു.. ഒരു ജീവിയെ പോലും ഉപദ്രവിക്കാൻ കഴിയാത്തവനായിരുന്നു ഞാൻ..ആ ഞാനെങ്ങനെ ഇങ്ങനെ ആയിപ്പോയി എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ...ഈ തള്ള കാരണം ...

ഇവർ കാരണമാണ് ഞാനിങ്ങനെ ആയി മാറിയത്...എന്റെ അപ്പച്ചനെ കൊന്ന..!!" ബാക്കി പറയുന്നതിന് മുമ്പേ ഇമാം പക എരിയുന്ന കണ്ണുകളോടെ അമ്മച്ചിയെ നോക്കി...അമ്മച്ചി വാ പൊത്തി പിടിച്ചു തേങ്ങി കരയായിരുന്നു...സത്യത്തിൽ എന്താണ് ഇവിടെ നടക്കുന്നതെന്ന് പോലും അറിയാതെ ഐറ ഇമാമിനെയും അമ്മച്ചിയെയും മാറി മാറി നോക്കി കൊണ്ടിരുന്നു "കൊന്നതായിരുന്നു എന്റെ അപ്പച്ചനെ...ഈ സ്ത്രീ എന്റെ അപ്പച്ചനെ കൊന്നു..." പഴയ കാല ഓർമകൾ അവനെ ഒന്നായി പൊതിഞ്ഞു... ദേഷ്യമാണോ സങ്കടമാണോ അവനിൽ വ്യാപിക്കുന്നതെന്ന് അവന്ക്ക് തന്നെ അറിയാതെയായി...ഓർമകൾക്ക് മരണമില്ലാത്ത കാലത്തോളം അവന്റെ മനസ്സ് വേദനയാൽ കുത്തി നോവിച്ചു എന്നെങ്കിലും ഒരിക്കെ തനിക്ക് ഈ ഗതി വരുത്തിയ അമ്മച്ചിയെ കാണുകയാണെങ്കിൽ താൻ അനുഭവിച്ച നഷ്ടങ്ങളുടെ കണക്ക് എണ്ണി എണ്ണി പറയണമെന്ന് അവൻ മുന്നേ തീരുമാനിച്ചു ഉറപ്പിച്ചതായിരുന്നു...അക്കാരണം കൊണ്ട് ഓരോന്നും മനസ്സിൽ കണക്കു കൂട്ടി സ്വന്തം മാതാവ് ആണെന്ന് പറയാൻ പോലും അറപ്പു തോന്നുന്ന സ്ത്രീയെ അവൻ നിറഞ്ഞ കണ്ണുകളോടെ ഒരുനിമിഷം രൂക്ഷമായി നോക്കി കൊണ്ട് അവനിരു കണ്ണുകളും അടച്ചു വെച്ചു...

എന്നിട്ട് അവന്റെ പഴയ ജീവിതത്തിലേക്ക് അവന്റെ ഓർമ്മകളെ പൂർണമായി അഴിച്ചു വിട്ടു "ഫിലിപ്പ് എന്ന അപ്പച്ചന്റെയും സാറാമ്മ എന്ന അമ്മച്ചിയുടെയും ആദ്യ മകനായി ജനിച്ചതിൽ ഞാൻ സന്തോഷിച്ച നിമിഷങ്ങളുണ്ട്...വൈകി ഉണ്ടായ കുഞ്ഞായതിനാൽ അവർക്കെന്നോട് നല്ല സ്നേഹമായിരുന്നു... വാത്സല്യമായിരുന്നു... ഇരുവരുടെയും സ്നേഹം കൊണ്ട് അത്യാധികം സന്തോഷത്തോടെയാണ് ഞാൻ ജീവിച്ചത്..അതിനെ ഇരട്ടി സന്തോഷത്തിലാക്കാൻ പകരമെന്നോണം അമ്മച്ചിയുടെ വയറ്റിൽ ഒരു കുഞ്ഞ് കൂടെ പിറവി കൊണ്ടു പണ്ടേ എനിക്ക് കുഞ്ഞുങ്ങളോട് ഒരു പ്രത്യേക ഇഷ്ട്ടമായതിനാൽ അമ്മച്ചിയോട് വേഗം കുഞ്ഞിനെ പുറത്തേക്ക് കൊണ്ടു വരാൻ ആവിശ്യപ്പെടും.. അന്നൊക്കെ കുറച്ചു കഴിഞ്ഞാൽ കുഞ്ഞു വരുമെന്ന് പറഞ്ഞ് അമ്മച്ചി എന്നെ ആശ്വസിപ്പിക്കും..അന്നെനിക്ക് നാലു വയസ്സേ ആയിരുന്നെങ്കിലും എങ്ങനെ ഒരാളെ ബഹുമാനിക്കണം എങ്ങനെ ഒരാളെ സ്നേഹിക്കണം എന്നൊക്കെ എനിക്ക് നല്ല പോലെ അറിയാമായിരുന്നു...

അതോണ്ട് അമ്മച്ചിക്ക് വേണ്ടതെല്ലാം ഞാൻ ചെയ്തു കൊടുക്കും.. ഗർഭ കാലത്ത് അമ്മച്ചിയെ ഒരു പോറൽ പോലും കൊള്ളിക്കാതെ ഞാൻ പരിചരിച്ചു പത്തു മാസം കഴിഞ്ഞപ്പോ അമ്മച്ചി പ്രസവിച്ചു...ഏറെ സന്തോഷിച്ച നിമിഷം.. കുഞ്ഞിനെ കാണാൻ ഞാൻ ഓടി അപ്പച്ചന്റെ അടുത്തേക്ക് പോയി.. അന്ന് അപ്പച്ചന്റെ കയ്യിലിരുന്ന് കരയുന്ന കുഞ്ഞിനെ കണ്ട് എനിക്കും കരച്ചിൽ വന്നു... കരയുന്ന കൊച്ചിനെ യേശുവിന് തന്നെ കൊടുത്തോ എന്നിട്ട് നമുക്ക് ചിരിക്കുന്ന കുഞ്ഞിനെ യേശുവിന്റെ കയ്യിൽ നിന്നും മേടിക്കാമെന്ന് പറഞ്ഞ് ഞാൻ കുറെ വാശിപിടിച്ചിട്ടുണ്ട്... കുഞ്ഞിന്റെ കരച്ചിൽ കാരണം ഞാൻ പിണങ്ങി ഇരുന്നിട്ടുമുണ്ട്...പിന്നീട് അപ്പച്ചൻ പറഞ്ഞു കൊച്ചു കുഞ്ഞുങ്ങൾ എപ്പോഴും കരയും... നീയും അങ്ങനെ കരഞ്ഞിട്ടുണ്ട്.. ഇനി നീ ചിരിക്കുന്ന പോലെ അവനും ചിരിക്കുമെന്ന് അത് കേട്ടപ്പോ ഞാൻ വാശിയെല്ലാം മാറ്റി കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു...അപ്പൊ കുഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു..കുഞ്ഞിന്റെ അതേ ചിരി എന്റെ ചുണ്ടുകളിലും വിടർന്നു..

വീട്ടിൽ കുഞ്ഞിനെ കളിപ്പിക്കാൻ ഞാനാരേയും സമ്മതിക്കില്ല... എന്റെ മാത്രം കുഞ്ഞാണെന്ന് പറഞ്ഞ് കുടുംബക്കാരെ വീട്ടിലേക്ക് അടുപ്പിക്കില്ല...കുഞ്ഞിനെ ഞാനും അമ്മച്ചിയും അപ്പച്ചനും തൊട്ടാൽ മതിയെന്ന് പറഞ്ഞ് അവരെയെല്ലാം ഒഴിവാക്കും... ഏറെ സന്തോഷിച്ച നിമിഷങ്ങളായിരുന്നു അതൊക്കെ...പക്ഷെ അപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല എന്റെ ചിരിയുടെ ആയുസ്സിന്റെ കാലാവധി തീരാൻ ആയെന്ന്!! സ്റ്റീഫൻ വളർന്നു വന്നു... അവന്ക്ക് നാലു വയസ്സ് പ്രായമായപ്പോ എനിക്ക് എട്ടു വയസ്സ് പ്രായമായിരുന്നു..രണ്ടാളും പരസ്പരം കുരുത്തക്കേട് കാണിക്കുമെങ്കിലും നല്ല സ്നേഹമായിരുന്നു...അവൻ അമ്മച്ചിയുടെ മോൻ ആണെന്ന് പറയുമ്പോൾ ഞാൻ അപ്പച്ചിയുടെ മോൻ ആണെന്ന് പറയും.. പക്ഷെ എന്നാലും എനിക്ക് രണ്ടാളും ഒരേപോലെ ആയിരുന്നു കുറുമ്പും സ്നേഹവും സന്തോഷങ്ങളുമായി ഞങ്ങൾ നാലു പേരും അടങ്ങുന്ന കൊച്ചു കുടുംബം മുന്നോട്ട് പോയി..

അങ്ങനെ ഒരു ദിവസം ഞാൻ സ്കൂൾ വിട്ടു വീട്ടിലേക്ക് കയറി വന്നപ്പോ ആദ്യം തന്നെ കണ്ടത് ഇരുമ്പ് വടി കൊണ്ട് അപ്പച്ചന്റെ തലക്കടിക്കുന്ന അമ്മച്ചിയെ ആയിരുന്നു.. എന്റെ കുഞ്ഞു ഹൃദയം പേടിയാൽ വിറച്ചു പോയി...വാ പൊത്തി പിടിച്ചു ഞാൻ പേടിയോടെ മുന്നോട്ട് നോക്കി അപ്പോഴാണ് അവരെ രണ്ടു പേരെയും കൂടാതെ അമ്മച്ചിക്ക് സൈഡിലായി ഒരാൾ നിൽക്കുന്നത് കണ്ടത്..അതാരാണെന്ന് അറിയാതെ ഞാൻ പേടിയോടെ അയാളെ നോക്കുമ്പോഴാണ് അയാൾ എന്റെയടുത്തേക്ക് വന്നിട്ട് ഇനി ഞാനാണ് നിന്റെ അപ്പച്ചനെന്ന് പറഞ്ഞത് അയാൾ അങ്ങനെയെല്ലാം പറയുന്നത് കേട്ട് ചോരയിൽ തളർന്നു കിടക്കുന്ന അപ്പച്ചൻ ദയനീയമായി എന്നെ നോക്കി..ആ നോട്ടം എനിക്കിപ്പോഴും ഓർമ്മയുണ്ട്... അപ്പച്ചന് ജീവനുണ്ടെന്ന് അറിഞ്ഞ് വീണ്ടും വീണ്ടും അമ്മച്ചി അപ്പച്ചന്റെ തലക്ക് ആഞ്ഞു അടിക്കുന്നത് എന്റെ കണ്ണുകളെ പേടിപ്പെടുത്തി... അമ്മച്ചി ഇത്രക്ക് ക്രൂരമായിരുന്നോ എന്നു തോന്നിയ നിമിഷം..ഒരു തെറ്റും ചെയ്യാത്ത എന്റെ അപ്പച്ചനെ കൊന്ന ഈ സ്ത്രീയെ അന്നു മുതൽ ഞാൻ വെറുക്കാൻ തുടങ്ങി..." അവൻ പൊട്ടി തെറിക്കുവായിരുന്നു അമ്മച്ചിക്ക് നേരെ...

ദേഷ്യത്താൽ അവന്റെ ഇരു മിഴികളും ചുവന്നിട്ടുണ്ട് "പാവമായിരുന്നു എന്റെ അപ്പച്ചൻ.. ആരെയും നുള്ളി നോവിക്കുക പോലും ചെയ്യാത്തയാൾ...ആരുമില്ലാത്ത സമയത്ത് കാമുകനെ വീട്ടിൽ കയറ്റിയത് എന്റെ അപ്പച്ചൻ കണ്ടുപിടിച്ചു... അതിനായിരുന്നു ആ പാവത്തിനെ ഈ തള്ള കൊന്നത്...ഈ പ്രശ്നത്തിന് ശേഷം ഇവർ സ്റ്റീഫനേയും കൊണ്ട് കാമുകനോടൊപ്പം എങ്ങോട്ടോ പോയി...വീട്ടിൽ ഞാൻ തനിച്ചായി പിന്നീടങ്ങോട്ട് ഒറ്റപ്പെടലും ഏകാന്തതയുമായിരുന്നു എനിക്ക് കൂട്ടിനായി ഉണ്ടായിരുന്നത്...പത്തു വയസ്സ് പ്രായമുള്ള ഞാൻ സങ്കടങ്ങൾ പേറി ഒറ്റപ്പെട്ട് മുറിക്കുള്ളിൽ കഴിഞ്ഞു...ആ കുഞ്ഞു ഹൃദയത്തിൽ എത്ര നോവ് ഉണ്ടായിട്ടുണ്ടാവും..?ഇരുട്ടിനെ പേടിച്ചു എത്ര കരഞ്ഞിട്ടുണ്ടാവും..?ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി എത്ര വിശന്നു ഇരുന്നിട്ടുണ്ടാവും..?ആരുമെന്നെ അന്വേഷിച്ചു വന്നില്ല...ആർക്കുമെന്നെ വേണ്ടാതായി...

സന്തോഷത്താൽ വീർപ്പു മുട്ടിയ ഞാൻ പിന്നീട് സങ്കടം കൊണ്ട് വീർപ്പുമുട്ടി മരണത്തിനോട് സമമായി ജീവിച്ചു സ്വയം തുടക്കേണ്ടി വന്ന കണ്ണുനീരും തനിയെ പറയേണ്ടി വന്ന വിഷമങ്ങളുമായിരിക്കും ഈ ലോകം കണ്ട ഏറ്റവും വലിയ ഒറ്റപ്പെടൽ എന്നു പറയുന്നത് എത്രമാത്രം സത്യമാണെന്ന് ഞാനും നേരിട്ട് അറിഞ്ഞു..ഇരുട്ടിനെ പേടിച്ച എനിക്ക് പിന്നീട് കൂട്ടായത് ആ ഇരുട്ടു തന്നെയാണ്... സ്വയം ഇല്ലാതായി തീരുകയായിരുന്നു...ആരും ഇല്ലാത്തവന്റെ വേദന എത്രമാത്രം ഞാൻ അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കേ അറിയൂ ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും വന്നു പോയി കൊണ്ടിരുന്നു.ഏകാന്തതയിൽ ഹൃദയം കല്ലിച്ചു വന്നു... എല്ലാവരേയും ഒരുപോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഇമാം ഖുറൈശിയിൽ പകയും ദേഷ്യവും വാശിയും പടർന്നു കയറി..എല്ലാവരോടും വെറുപ്പായി...കണ്ണിൽ കണ്ടതെല്ലാം തട്ടി തെറിപ്പിക്കുന്ന ദേഷ്യക്കാരനായി മാറി പഠിക്കുന്നതിനും വളരുന്നതിനും പകരം പക്വത പ്രക്രിയ മുരടിക്കുകയും സ്തംഭിക്കുകയും ചെയ്തു.. കൈപ്പും കോപവുമായ വേരുകൾ എന്നിൽ പടർന്നു പന്തലിച്ചു... എല്ലാം കൊണ്ടും ഇമാം ഖുറൈശി പാടെ മാറി പോയി...

പതിനെട്ട് വർഷം... പതിനെട്ട് വർഷമാണ് ഞാൻ ഏകാന്തത അനുഭവിച്ചു ജീവിച്ചത്...ഇപ്പോഴും ഏകാന്തത തന്നെയാണ് കൂട്ട്..അതുമതി എനിക്ക്.. ആരെ കൂട്ടും ഇമാമിനു വേണ്ട... ആരും ഇല്ലാത്തവനാണ് ഞാൻ... ഇനിയും അങ്ങനെ തന്നെ.." അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...ആ പഴയ ഇമാം അവന്റെ ഉള്ളിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്... അതിനാലാകണം പഴയതെല്ലാം ഓർത്ത് അവന്റെ ഉള്ളം വിങ്ങുന്നത്...!!ഒറ്റപ്പെടലിന്റെ നൊമ്പരം അവനെ കാർന്നു തിന്നുന്നത്..!!ഉള്ളിൽ ആർത്തിരമ്പുന്ന കടലിനു സമമാണെങ്കിലും ആരുമില്ലാത്തവനാണ് ഞാനൊന്ന് സ്വയം മുദ്ര കുത്തി "ഇത്രയും ചെയ്തു കൂട്ടിയിട്ട് ഇങ്ങനെ കള്ള കണ്ണുനീർ കാണിച്ചു അഭിനയിക്കാൻ നിങ്ങൾക്ക് നാണമില്ലേ തള്ളേ...?" അമ്മച്ചി കരയുന്നത് കണ്ട് ഇമാമിത് അറപ്പോടെ ചോദിച്ചതും അമ്മച്ചി ഒരക്ഷരവും ഉരുവിടാതെ നിന്നത് കണ്ട് അവൻ ദേഷ്യത്തോടെ ഒരു നിമിഷം അവരെ ഉറ്റുനോക്കിയിട്ട് അവിടുന്ന് ഇറങ്ങി പോയി 🌸💜🌸 "സർ..?"

എയർപോർട്ടിൽ നിന്നും വില്ല ലക്ഷ്യം വെച്ചു കാർ മുന്നോട്ട് സഞ്ചരിച്ചു...മൈൻഡ് മൊത്തം ഡിസ്റ്റർബ് ആയതിനാൽ സീറ്റിലേക്ക് ചാരി ഇരുന്ന് നെറ്റിയിൽ കൈവെച്ചു ഓരോന്ന് ആലോചിച്ചു പോകെയാണ് സൈഡിൽ ഇരിക്കുന്ന സ്റ്റീഫന്റെ ശബ്ദം ചെവിയിൽ എത്തിയത്...ആരെയും ചെവി കൊള്ളാനുള്ള മാനസികാവസ്ഥ എനിക്കപ്പൊ ഇല്ലാതിരുന്നത് കൊണ്ട് ഞാൻ കണ്ണു തുറക്കാതെ തന്നെ അലസ്യമായി ഒന്ന് മൂളി കൊടുത്തു...പക്ഷെ പിന്നീടവൻ പറയുന്നത് കേട്ട് ഞാൻ ഇരു കണ്ണുകളും വലിച്ചു തുറന്നു അവനെ നോക്കി "What..?അമ്മച്ചിയെ കാണ്മാനില്ലന്നോ...?നീ വീട്ടിൽ അന്വേഷിച്ചോ...?" "വില്ലയിൽ രണ്ടു ദിവസം വരാത്തപ്പോ ഞാൻ വീട്ടിൽ പോയി നോക്കി.. പക്ഷെ അവിടേക്ക് അമ്മച്ചി വന്നിട്ടില്ലെന്നാ പറഞ്ഞത്...!!" എന്നവൻ പറയുന്നത് കേട്ട് ദേഷ്യം ഒന്നായി എന്നിൽ എരിഞ്ഞു കയറി "നിന്റെ ഏട്ടായി എന്നു പറയുന്ന ആളില്ലേ... അവൻ പൊക്കിക്കാണും... ഐറയേയും അമ്മച്ചിയെയും പൊക്കിട്ടുണ്ടെങ്കിൽ ഉറപ്പായും അവൻ ജൂലിയെയും കൊണ്ടു പോയി കാണും...." എന്നും പറഞ്ഞ് നാക്കെടുക്കുന്നതിന് മുന്നേ സിദ്ധുന്റെ കാളെത്തി...

ഓഫീസിൽ പോയി വന്ന് ജൂലിയെ നോക്കിയപ്പോ അവളെ വീട്ടിൽ കാണാനില്ലെന്ന് പറഞ്ഞായിരുന്നു കാൾ...അവനോട് ഞാനങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞിട്ട് കാൾ കട്ട് ചെയ്തു മൂന്നു പേരെയും അവൻ ഒരുമിച്ചു കൊണ്ടു പോയിട്ടുണ്ടെങ്കിൽ അവൻ പലതും തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ട്...അവർക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുന്നേ അവന്റെ വാസ സ്ഥലം കണ്ടു പിടിക്കണം തലക്ക് ഒരു പെരുപ്പ് അനുഭവപ്പെടാൻ തുടങ്ങിയപ്പോ ഞാൻ അസ്വസ്ഥതയോടെ സീറ്റിലേക്ക് ചാരി ഇരുന്ന് പുറത്തേക്ക് നോക്കി ഇരുന്നു 🌸💜🌸 ഇമാമിന്റെ ജീവിത സാഹചര്യം കേട്ട് അവനോട് മനസ്സലിവ് തോന്നിയോ...?അറിയില്ല...അവന്റെ വാക്കുകളിൽ തന്നെ അവനെത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി...കുറെ പേർ ചുറ്റും ഉണ്ടായിരുന്നിട്ട് പോലും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ച ഒരാളുടെ അഭാവം മൂലം ഒറ്റപ്പെടലിന്റെ വേദന ഞാനനുഭവിച്ചിട്ടുണ്ട്...പക്ഷെ ഇമാമിനു ചുറ്റും ആരും ഉണ്ടായിരുന്നില്ല... അവൻ തനിച്ചായിരുന്നു...

ആ ഒരു ഒറ്റപ്പെടൽ എത്ര കഠിനമാണെന്ന് വാക്കുകൾ കൊണ്ട് നിർവചിക്കാൻ ആവില്ല അവൻ ചിന്തിച്ച പോലെ തന്നെ അമ്മച്ചി ഒരു ക്രൂരനായിരുന്നോ...?സ്വന്തം ഭർത്താവിനെ കൊല്ലാൻ ആ കൈകൾക്ക് കഴിയുമോ...?സ്വന്തം കുഞ്ഞിനെ ഏകാന്തതയിലേക്ക് തള്ളി എറിഞ്ഞു പോകുവാൻ അവർക്ക് സാധിക്കുമോ...? ആരെ വിശ്വസിക്കണമെന്നോ ആരെ വിശ്വസിക്കേണ്ടതെന്നോ അറിയാതെ കുഴങ്ങി പോയി...ഇമാം പറഞ്ഞതെല്ലാം സത്യമാണ്... അതവന്റെ നിറഞ്ഞു തൂവിയ കണ്ണുകൾ കണ്ട് എനിക്ക് മനസ്സിലായതാണ്.. എന്നിരുന്നാലും അമ്മച്ചിയെ അവിശ്വസിക്കുവാൻ എനിക്ക് കഴിയുന്നില്ല എന്താണ് സത്യമെന്നും എന്താണ് വ്യാജമെന്നും അറിയണം.. എന്നാൽ മാത്രമേ സംശങ്ങൾക്ക് വ്യക്തമായ ഉത്തരം കിട്ടൂ...

.അതോണ്ട് തന്നെ ചുമരിനോട് ചാരി നിലത്തിരുന്ന് വിതുമ്പി കരയുന്ന അമ്മച്ചിയുടെ അടുത്തേക്ക് പോയിട്ട് ഞാൻ മുട്ടുകുത്തി നിലത്തിരുന്നു "അമ്മച്ചി..എന്താണ് ഇവിടെ സംഭവിക്കുന്നത്....?ഇമാം പറഞ്ഞതൊക്കെ സത്യമാണോ..എനിക്കൊന്നും മനസ്സിലാവുന്നില്ല..." കരഞ്ഞു വാടിയ മുഖത്തേക്ക് നോക്കി ഞാനിത് ചോദിച്ചതും അമ്മച്ചി നിറഞ്ഞ കണ്ണുകൾ വിറക്കുന്ന കയ്യിനാൽ തുടച്ചു മാറ്റിയിട്ട് വിതുമ്പുന്ന ചുണ്ടുകൾ കടിച്ചു പിടിച്ചു എന്നെ നോക്കി "സത്യമാണ്... അവൻ പറഞ്ഞതെല്ലാം സത്യമാണ്...." പെട്ടന്ന് കേട്ടതിനാൽ എന്റെ ഉള്ളമൊന്ന് ഞെട്ടി തരിച്ചു... അതിനാൽ ഞാനാ ഞെട്ടലോടെ തന്നെ അമ്മച്ചിയുടെ മുഖത്തേക്ക് മിഴിയുറ്റ് നോക്കി "പക്ഷെ അതെല്ലാം അവന്റെ കണ്ണിൽ മാത്രം.. അവന്റെ കണ്ണിലായിരുന്നു അതെല്ലാം സത്യം..യഥാർത്ഥത്തിൽ അന്നവിടെ നടന്നത് അതായിരുന്നില്ല..!!"  .... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story