QUEEN OF KALIPPAN: ഭാഗം 142

queen of kalippan

രചന: Devil Quinn

"പക്ഷെ അതെല്ലാം അവന്റെ കണ്ണിൽ മാത്രം.. അവന്റെ കണ്ണിലായിരുന്നു അതെല്ലാം സത്യം..യഥാർത്ഥത്തിൽ അന്നവിടെ നടന്നത് അതായിരുന്നില്ല..." തെറ്റുധാരണയാണ് ഇതിനെല്ലാം കാരണമെന്ന് അമ്മച്ചി പറയാതെ പറയുന്ന പോലെ...ഇമാം അറിയാത്ത പല കാര്യങ്ങളുമുണ്ടെന്ന് അമ്മച്ചിയുടെ സംസാരത്തിൽ നിന്നും വ്യക്തമായത് കൊണ്ട് അതെന്താണെന്ന് അറിയാൻ അമ്മച്ചിയുടെ വാക്കുകൾക്ക് വേണ്ടി ഞാൻ കതോർത്തു "ഇമാം പറഞ്ഞ പോലെ വളരെയധികം സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ഞങ്ങൾ നാലു പേരും ജീവിച്ചിരുന്നത്..ഇമാം നല്ല സ്നേഹമുള്ള കുട്ടി ആയിരുന്നു... ആരെയും നുള്ളി നോവിക്കാത്ത എല്ലാവരേയും ഒരുപോലെ സ്നേഹിക്കുന്ന ഒരു നല്ല കുട്ടി.. അതോണ്ട് തന്നെ സ്റ്റീഫനേക്കാൾ ഒരുപിടി മുകളിലായിരുന്നു അവന്റെ അപ്പച്ചന് ഇമാമിനോടുള്ള ഇഷ്ട്ടം..അവന്റെ അപ്പച്ചൻ അതികം വീട്ടിൽ ഉണ്ടാവാറില്ല.. ജോലിയെ സംമ്പദ്ധിച്ചിട്ടുള്ള ആവിശ്യത്തിന് വേണ്ടി കേരളത്തിന്റെ പുറത്തേക്ക് പോവാറുണ്ട്..ഇന്ന് പോയാൽ ചിലപ്പോ രണ്ടു ദിവസം കഴിഞ്ഞായിരിക്കും വരുന്നത്..

അങ്ങനെ ഒരിക്കെ അദ്ദേഹം മാംഗ്ലൂരിൽ പോയി തിരിച്ചു വന്ന ദിവസം അയാളുടെ ഷർട്ടിനകുത്ത് ഒരു പൊതി ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു..ആരും കാണാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ഒളിപ്പിച്ചു വെച്ചതെങ്കിലും ഞാനത് എങ്ങനെയോ കണ്ടു നീണ്ട യാത്ര പോയി തിരിച്ചു വരാണെങ്കിൽ ഇങ്ങനെയൊരു പൊതി അയാളുടെ കയ്യിലുണ്ടാവും...പക്ഷെ ആ പൊതി കയ്യിലായിരിക്കും ഉണ്ടാവുക..പക്ഷെ അന്ന് കയ്യിലുമുണ്ട് ഒരു പൊതി ഷർട്ടിന്റെ അകത്തുമുണ്ട് ഒരു പൊതി.. ആ രണ്ടു പൊതി കണ്ടതിൽ എന്നിൽ സംശയം സൃഷ്ടിച്ചു..കയ്യിലുള്ള പൊതി കുട്ടികൾക്ക് കൊടുത്തു.. അതിൽ മധുര പലഹാരങ്ങൾ ആയിരിക്കും ഉണ്ടാവാർ... കൊച്ചുങ്ങൾ ആ പൊതി കിട്ടിയപ്പോ തന്നെ അവർ വീതിച്ചു കഴിക്കാൻ തുടങ്ങി.. അവർ കഴിക്കുന്നത് ഒന്ന് നോക്കി കൊണ്ട് അദ്ദേഹം റൂമിനകത്തേക്ക് പോകുന്നത് ഞാനൊരു സംശയത്തോടെ നോക്കിയിട്ട് അദ്ദേഹത്തിന്റെ കൂടെ റൂമിലേക്ക് നടന്നു ഞാനും അദ്ദേഹത്തിന്റെ കൂടെ ചെല്ലുന്നത് കണ്ടാകണം എന്നും സംസാരിക്കുന്ന പോലെ വളരെ സൗമ്യമായി തന്നെയാണ് എന്നോട് സംസാരിച്ചത്... ഒരു കള്ളത്തരവും അതിൽ ഞാൻ കണ്ടില്ല...

എന്നാലും ഷർട്ടിനുള്ളിലെ പൊതിയിൽ എന്തായിരിക്കുമെന്നുള്ള ചോദ്യം എന്നിലപ്പോഴും അവശേഷിച്ചു... അദ്ദേഹത്തോട്‌ അതെന്താണെന്ന് ചോദിക്കണമെന്ന് ഉണ്ടെങ്കിലും എന്തോ ഞാനത് ചോദിച്ചില്ല...പക്ഷേ പിന്നീട് ഇതേ പൊതികൾ വീണ്ടും വീണ്ടും അയാൾ കൊണ്ടു വരാൻ തുടങ്ങി.. പലവെട്ടം ഞാൻ അതിനെപ്പറ്റി ചോദിക്കാതെ നിന്നെങ്കിലും എപ്പോഴോ ഞാനദ്ദേഹത്തിനോട് അതിനെപ്പറ്റി ചോദിച്ചു അന്ന് അദ്ദേഹം ഒഴിഞ്ഞു മാറി പോയി.. കൂടാതെ എന്റെ കാര്യങ്ങളൊന്നും നീ ചോദിച്ചു വരേണ്ടതില്ലെന്നും കൽപ്പിച്ചു...ഞങ്ങളുടെ ജീവിതത്തിൽ അതൊരു വിള്ളലുണ്ടാക്കി..സ്നേഹത്തോടെ ജീവിച്ച ഞങ്ങൾക്കിടയിൽ ചെറു വാക്കു തർക്കങ്ങൾ ഉണ്ടാവാൻ തുടങ്ങി..ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടും..ഉപദ്രവിക്കും... അവിടുന്ന് തൊട്ട് അദ്ദേഹത്തിന്റെ സ്വഭാവം തന്നെ മാറി പോയി...ഓരോ ദിനങ്ങൾ കഴിയുന്തോറും കൂടുതൽ എന്നെ വെറുക്കാനും ഉപദ്രവിക്കാനും തുടങ്ങി... റൂമിനകത്ത് മാത്രമേ അദ്ദേഹമെന്നെ ഉപദ്രവിക്കാറുള്ളൂ...അതോണ്ട് തന്നെ ഇതൊന്നും കൊച്ചുങ്ങൾ അറിഞ്ഞിരുന്നില്ല സ്നേഹത്തോടെ സംസാരിച്ചിരുന്ന ഒരു നല്ല ഭർത്താവായ ഇദ്ദേഹം എങ്ങനെയാണ് ഇങ്ങനെ ആയെന്ന് ഞാനൊരു പാട് തവണ ചിന്തിച്ചിട്ടുണ്ട്.. അതിന്റെയൊക്കെ ഉത്തരം പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്..."

അത്രയും പറഞ്ഞ് അമ്മച്ചി നിറഞ്ഞ കണ്ണുനീർ അമർത്തി തുടച്ചിട്ട് വിറക്കുന്ന കൈകൾ കൊണ്ട് കഴുത്തിലുള്ള കൊന്തയിൽ പിടി മുറുക്കി "അയാളൊരു മയക്കുമരുന്ന് മാഫിയയിൽ പെട്ട ഒരാളായിരുന്നു... പലപ്പോഴും ദൂര യാത്രക്ക് പോയിരുന്നത് ജോലിക്കായിരുന്നില്ല...മറിച്ച് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് മയക്കു മരുന്ന് ഇറക്കുമതി ചെയ്യാനായിരിന്നു... നല്ല കാശ് കിട്ടുന്നത് കൊണ്ടാവാം അദ്ദേഹം ആ പണി ഏറ്റെടുത്തത്.. പോരാത്തതിന് മയക്കു മരുന്ന് ഫ്രീ ആയിട്ട് കൊടുക്കും ചെയ്യും...അയാളുടെ കയ്യിലുള്ള പൊതി എല്ലാം മയക്കു മരുന്നായിരുന്നു...മയക്കു മരുന്നിൽ അദ്ദേഹം അടിമപ്പെട്ട് പോയതിനാലാകണം വളരെ ക്രൂരമായി എന്നെ ഉപദ്രവിച്ചിരുന്നത്... ഇതെല്ലാം ഞാൻ അറിയുന്നത് അയാളുടെ നാവിൽ നിന്നു തന്നെയാണ്..അയാളെല്ലാം എന്നോട് പറഞ്ഞു... കൂടെ ഒരു കാര്യം കൂടെ പറഞ്ഞു... അയാളുടെ മാഫിയയിൽ പെട്ട ഒരാൾക്ക് ഞാനൊരു ദിവസം എന്റെ ശരീരം കൊടുക്കണമെന്ന് എത്രമാത്രം അയാൾ അധഃപതിച്ചു പോയിട്ടുണ്ടാവും...?സ്വന്തം ഭാര്യയോടാണ് സ്വന്തം ഭർത്താവ് പറയുന്നതെന്ന് ഓർക്കണം...!!സ്വന്തം ഭർത്താവിനോട് അറപ്പു തോന്നി പോയ നിമിഷം...

ഇത്രക്കും വൃത്തികെട്ട മനുഷ്യന്റെ കൂടെയാണല്ലോ ഞാനിത്രയും കാലം ജീവിച്ചതെന്ന് ഓർത്ത് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി പോയി ലക്ഷ്യത്തിലതികം പണം കിട്ടുന്ന കാര്യമായത് കൊണ്ടാവും സ്വന്തം ഭാര്യയാണെന്ന പരിഗണന പോലും തരാതെ മറ്റൊരാൾക്ക് എന്റെ ശരീരത്തെ വിൽക്കാൻ അയാൾ ഉദ്ദേശിച്ചത്...എന്നെ മുറിയിൽ ആക്കിയിട്ട് അദ്ദേഹം പുറത്തേക്ക് ഇറങ്ങിയപ്പോ തന്നെ എന്റെ ശരീരം ആഗ്രഹിച്ചു വന്ന അദ്ദേഹത്തിന്റെ മാഫിയയിൽ പെട്ട ഒരാളായ മാർട്ടിൻ റൂമിലേക്ക് കയറി വന്നു അയാളുടെ വൃത്തികെട്ട നോട്ടം എന്നിൽ അറപ്പുള്ളവയാക്കി... എന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞ് ഞാൻ കുറെ അയാളുടെ കാലു പിടിച്ചു... പക്ഷെ എന്റെ ഭർത്താവ് എന്നു പറയുന്ന ആൾ ഇയാളുടെ അടുത്തു നിന്ന് പണം കൈക്കലാക്കിയത് കൊണ്ട് അയാൾക്ക് എന്റെ ശരീരത്തെ ഒരുതവണയെങ്കിലും വേണമെന്ന വാശിയിലായിരുന്നു....പക്ഷെ ഞാൻ വഴങ്ങി കൊടുത്തില്ല... എങ്ങനെ ഒക്കെയോ അയാളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ഓടാൻ നിന്നെങ്കിലും എന്റെ ഭർത്താവ് പിടിച്ച പിടിയാലെ എന്നെ ബെഡിലേക്ക് പിടിച്ചു കിടത്തി..

.ആരെ കൊല്ലേണ്ടി വന്നാലും മാനം വിറ്റ് ഒരു കളിയും ഇല്ലാതിരുന്നത് കൊണ്ട് കണ്ണിൽ കണ്ട ഇരുമ്പ് വടി കൊണ്ട് എന്റെ ഭർത്താവായ ആ നീചൻ്റെ തലക്ക് ഇരുമ്പ് തണ്ട് കൊണ്ട് ഞാൻ ആഞ്ഞടിച്ചു കൊല്ലാൻ വേണ്ടി തന്നെയാണ് അടിച്ചത്.. ഇത്രക്ക് വൃത്തികെട്ട മനുഷ്യന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് അയാളെ കൊല്ലുക തന്നെയാണ് നല്ലതെന്ന് തോന്നിയത് കൊണ്ട് അയാളുടെ തലക്ക് ക്ഷതമേൽകുന്നത് വരെ ഞാനൊരു ഭ്രാന്തി കണക്കെ ആഞ്ഞടിച്ചു...ഈ ഒരു സമയത്താണ് ഇമാം അവിടേക്ക് കടന്നു വന്നത്..." ബാക്കി പറയുന്നതിന് മുന്നെ അമ്മച്ചിയുടെ തൊണ്ട ഒന്ന് ഇടറി..എന്നാലും അതൊന്നും ശ്രദ്ധിക്കാൻ നിക്കാതെ ബാക്കി പറയാൻ തുടങ്ങി "പക്ഷെ അവൻ വന്നത് ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു... എന്റെ ശ്രദ്ധ മൊത്തം അയാളെ കൊല്ലുക എന്ന ലക്ഷ്യമായിരുന്നു...അതോണ്ട് തന്നെ അയാൾ ചാകുന്നത് വരെ വീണ്ടും വീണ്ടും ഇരുമ്പ് വടി കൊണ്ട് ആഞ്ഞടിച്ചു...ലാസ്റ്റ് അയാൾ ചത്തെന്ന് മനസ്സിലായപ്പോ ഞാനൊരു തളർച്ചയോടെ നിലത്തേക്ക് വീണിരുന്നപ്പോഴാണ് എന്റെ മുന്നിലെ ഇമാമിനെ ഞാൻ കണ്ടത്...അവന്റെ തൊട്ടടുത്ത് എന്റെ ശരീരത്തെ രുചിക്കാൻ വന്ന മാർട്ടിനുമുണ്ട്..

.അയാൾ എന്തൊക്കെയോ ഇമാമിനോട് പറയുന്നുണ്ടെങ്കിലും ഞാനപ്പോഴും ഇമാമിനെ കണ്ട ഷോക്കിലായിരുന്നു ആ കുഞ്ഞു ഹൃദയം പേടിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു... സ്വന്തം അമ്മച്ചി അപ്പച്ചനെ കൊന്നു എന്നായിരുന്നു അവന്റെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞത്... ഹൃദയമൊന്ന് നടുങ്ങി പോയ നിമിഷം...ഇമാം എന്നെ തള്ളി പറയാൻ ആയിരിക്കണം ഇനിമുതൽ ഞാനാണ് നിന്റെ അപ്പച്ചനെന്ന് മാർട്ടിൻ പറഞ്ഞത്..അറിയില്ല... സമനില തെറ്റി പോയ നിമിഷങ്ങളായിരുന്നു ആ സെക്കന്റുകളിൽ....ഒന്നും ഉരുവിടാൻ കഴിയാതെ നിസ്സഹായവസ്ഥയോടെ ഇരിക്കേണ്ടി വന്നു ആ പ്രശനം കഴിഞ്ഞ് ഞാൻ പല തവണ ഇമാമിനോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്.. പക്ഷെ അവിടെ കരടായി വന്നത് എന്റെ കാമുകനാണെന്ന് ഇമാം വിശ്വസിച്ചിരുന്ന മാർട്ടിൻ എന്ന വ്യക്തി ആയിരുന്നു.. അദ്ദേഹം കാരണം ഇമാമിനോട് ഒന്ന് തനിച്ചിരുന്ന് സംസാരിക്കാൻ സമ്മതിച്ചിരുന്നില്ല...അയാൾ കാരണമാണ് ഇമാം ഒറ്റപ്പെട്ട് ജീവിക്കാനുള്ള കാരണം ..അയാൾ ചില കാര്യങ്ങളൊക്കെ ഇമാമിന്റെ മൈൻഡിലേക്ക് ഇൻജെക്ട് ചെയ്തു കൊടുത്തിരുന്നു..

കൊച്ചു കുഞ്ഞല്ലേ കേട്ടപാടെ അവനത് വിശ്വസിച്ചു...അതു കാരണം അവൻ ഇരുട്ടു മുറിയിൽ തന്നെ യഥാ സമയവും ഇരുന്നു.. ആരോടും സംസാരിക്കില്ല ..മിണ്ടില്ല..അവന്റെ അവസ്ഥ എന്നെ ആകെ തളർത്തി കളഞ്ഞിട്ടുണ്ട്..വിശന്നവൻ വാവിട്ട് കരയുമ്പോൾ അവന്ക്ക് വേണ്ടി ഭക്ഷണം വാരി കൊടുക്കാൻ മനസ്സ് വെമ്പൽ കൊള്ളെങ്കിലും മാർട്ടിൻ എന്നെ അവന്റെ അടുത്തേക്ക് അടുപ്പിക്കുക പോലും ചെയ്യില്ല മാർട്ടിന്റെ ലക്ഷ്യം എന്നെയും ഇമാമിനെയും വേർപിരിക്കുക എന്നതായിരുന്നു.. അതിനു വേണ്ടി അയാൾ പല കളികളും കളിച്ചു...എന്നെയും സ്റ്റീഫനേയും കൊണ്ട് അയാൾ ആ വീട്ടിൽ നിന്നും എങ്ങോട്ടോ കൊണ്ടു പോയി... ഇമാമിനെ തനിച്ചാക്കി വരില്ലെന്ന് പറഞ്ഞ് ഞാൻ കുറെ വാശി പിടിച്ചെങ്കിലും അയാൾ പിടിച്ച പിടിയാലെ എന്നെ ബലം ഉപയോഗിച്ച് കൊണ്ടു പോകുവായിരുന്നു ഇമാമിനെ ഓർത്ത് കരയാത്ത ദിവസങ്ങൾ എന്നിൽ ഉണ്ടായിട്ടില്ല... എപ്പോഴും അവനെന്ന ചിന്ത ആയിരുന്നു...

അവന്റെ ചിന്തകൾ എന്റെ ശരീരത്തെ ചുട്ടു പൊള്ളിച്ചു... വേദനയേറി അവന്റെ ഓർമകൾ എന്നെ ഒന്നായി പൊതിഞ്ഞു...അതിനാലാകണം രണ്ടു വർഷം...രണ്ടു വർഷം ഞാൻ മെന്റൽ ഹോസ്പിറ്റലിൽ കിടന്നിരുന്നത്...!!" "വാട്ട്..?മെന്റൽ ഹോസ്പിറ്റൽ...?" കേട്ട ഞെട്ടലിൽ ഞാൻ കണ്ണു മിഴിച്ചു ചോദിച്ചതും അമ്മച്ചി പതിയെ ഒന്ന് പുഞ്ചിരിച്ചു "അതെ...മെന്റൽ ഹോസ്പിറ്റലിൽ... അവന്റെ അഭാവം കാരണം ഞാൻ രണ്ടു വർഷം അവിടെ ആയിരുന്നു.. ഒരു ഭ്രാന്തിയെ പോലെ...ഇമാമിന്റെ ഓർമകളിൽ എന്റെ ബുദ്ധി മരവിച്ചു പോയി...ഒരു വശത്ത് ഇമാം ഒരു മുറിക്കുള്ളിൽ ഏകാന്തതയിൽ ജീവിക്കുക ആണെങ്കിൽ മറു വശത്തു അവന്റെ ഓർമകളിൽ ഞാൻ സ്വയം വെന്തുരുകി ജീവിക്കുക ആയിരുന്നു പിന്നീട് ഞാനൊരു നോർമൽ മനുഷ്യനായപ്പോൾ എല്ലാം വിധിക്ക് വിട്ടു കൊടുത്തു... ഇനിയെല്ലാം വിധി പോലെ നടക്കട്ടെ എന്ന ധാരണയിൽ ജീവിതത്തെ തള്ളി നീക്കി...ഞാൻ മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ സ്റ്റീഫൻ നിന്നിരുന്നത് ഒരു ഓർഫനേജിലാണ്... എന്റെ അസുഖം മാറിയപ്പോൾ ഞാനും അവരുടെ കൂടെ കൂടി... അങ്ങനെ ഇരിക്കെയാണ് ഞാനൊരാളെ പരിചയപ്പെടുന്നത്...

ഇഷാൻ മാലിക്ക്!! ഓർഫനേജിലേക്ക് വേണ്ട ഫുഡും മറ്റു സൗകര്യങ്ങളൊക്കെ നോക്കി നടത്തുന്നത് മാലിക്ക് ഫാമിലി ആയിരുന്നു...മാലിക്ക് ഫാമിലിയിൽ നിന്നും എപ്പോഴും ഓർഫനേജിലേക്ക് വരുന്നത് ഇശു ആണ്...എല്ലാവരോടുമുള്ള അവന്റെ പെരുമാറ്റവും സ്നേഹമൊക്കെ കണ്ടപ്പോ എനിക്കും ആ കൊച്ചിനെ വല്ലാതെ ഇഷ്ടപ്പെട്ടു പോയി.. ആരോടും ഒരു വേർതിരിവും കാണിക്കാതെ ആയിരുന്നു അവൻ ഇടപഴകിയിരുന്നത്...എനിക്ക് നന്നായി പാചകം ചെയ്യാൻ അറിയുമായിരുന്നു... അവൻ വരുമ്പോഴൊ‌ക്കെ അവിടുന്ന് ഭക്ഷണം കഴിച്ചിട്ടെ പോകത്തൊള്ളൂ.. ഇടക്കൊക്കെ അവനെ കാണുമ്പോൾ ഇമാമിനെ പോലെ തോന്നും...അതിനാലാകണം ഒരു ദിവസം ഭക്ഷണം വിളമ്പി കൊടുത്തപ്പോ എന്റെ കണ്ണൊന്ന് നിറഞ്ഞത്....ഇത് കണ്ട ഇശു പരിഭ്രാന്തിയോടെ എന്നോട് കാര്യം തിരക്കിയെങ്കിലും ഞാനൊന്നും പറഞ്ഞിരുന്നില്ല.. ഒന്നും പറയാൻ നാവ് ചലിച്ചിരുന്നില്ല എന്നു വേണം പറയാൻ... പക്ഷെ എന്റെ മുഖത്തിലെ വിഷമം മനസ്സിലാക്കിയ ഇശു അന്നു വൈകുന്നേരം എന്നിൽ നിന്നും എല്ലാം ചോദിച്ചറിഞ്ഞു സങ്കടം പിടിച്ചു വെച്ചാണ് അതെല്ലാം പറഞ്ഞതെങ്കിലും അവസാനം നിയന്ത്രണം വിട്ട് പൊട്ടി കരഞ്ഞു പോയി...

ഈ സമയത്ത് ഇമാം വീട്ടിൽ ഇല്ലായിരുന്നു...അവൻ മിസ്സിംഗ് ആയിരുന്നു... എവിടെയാണെന്ന് കുറെ അന്വേഷിച്ചെങ്കിലും കണ്ടു പിടിക്കാൻ സാധിച്ചില്ല..എന്നോടുള്ള സഹതാപം കൊണ്ടോ അതോ എന്നോടുള്ള സ്നേഹം കൊണ്ടോ ഇശു എന്നെ മാലിക്ക് വില്ലയിലേക്ക് കൊണ്ടു പോയി... എന്റെ കൈകൊണ്ട് ഉണ്ടാക്കുന്ന സ്വാദുള്ള ഭക്ഷണം എന്നും കഴിക്കാലോ എന്നും പറഞ്ഞായിരുന്നു എന്നെ അവിടേക്ക് കൊണ്ടു പോയത്... അവിടുത്തെ ഒരു അംഗമായിട്ടാണ് പിന്നീട് ഞാൻ ജീവിച്ചത് അതിനിടക്ക് മ്യൂസിക്കിന്റെ ഭാഗമായി ഇശു ലണ്ടനിൽ പോയി...അവിടുന്നവൻ ഇമാമിനെ പരിചയപ്പെടുന്നുണ്ട്... ഒരു നല്ല സുഹൃത്ത് ആയിട്ടാണ് പരിചയപ്പെടുന്നത്.. പക്ഷെ അതെല്ലാം ഇമാമിന്റെ പ്ലാൻ ആയിരുന്നു... അവനീ ലോകത്ത് ഏറ്റവും വെറുക്കുന്നത് എന്നെയാണ്.. ആ എന്നെ ഇശു സംരക്ഷിക്കുന്നത് അവന്ക്ക് പിടിച്ചില്ല... അതിനാലാണ് ഇശൂനോട് കൂട്ടുകൂടി ഫ്രണ്ടായത്.. പിന്നീട് ജൂലിയെ അവൻ ആക്രമിക്കാൻ നോക്കുമ്പോൾ ഇരുവർക്കു മിടയിൽ ഒരു ശത്രുത ഉടലെടുത്തെങ്കിലും യഥാർത്ഥത്തിൽ ഇമാമിന് ഇശൂനോട് പക തോന്നാൻ കാരണം അവന്റെ വില്ലയിൽ നിൽക്കുന്ന ഞാൻ കാരണമായിരുന്നു...!!

സ്റ്റീഫനും എനിക്കും നേരെ ഇമാം പലതും ചെയ്യാൻ നോക്കിട്ടുണ്ട്... പക ആയിരുന്നു അവൻക്ക്‌ ഞങ്ങളോട്... പക്ഷെ ഇശു കൂടെ ഉണ്ടായിരുന്നപ്പോ ഒന്നും സംഭവിച്ചില്ല...യഥാ സമയവും ഞാൻ വില്ലയിൽ ആയിരിക്കുമ്പോ എന്നെ ഒന്നും ചെയ്യാനും അവനെ കൊണ്ട് സാധിച്ചില്ല... പക്ഷെ എനിക്ക് പേടി സ്റ്റീഫനെ കുറിച്ചായിരുന്നു...ഇമാം സ്റ്റീഫനെ വല്ലതും ചെയ്യുമോ എന്നുള്ള പേടി...പക്ഷെ അതിനുമൊരു സൊലൂഷൻ ഇശു കണ്ടെത്തി...അവന്റെ പേഴ്‌സണൽ ഗാഡായി സ്റ്റീഫനെ നിയോഗിച്ചു... ഇശൂൻ്റെ കൂടെ എപ്പോഴും സ്റ്റീഫൻ ഉണ്ടായിരിക്കുമ്പോ അവന്ക്കൊന്നും സംഭവിക്കില്ല എന്ന ഒരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു ഇമാമിന്റെ ഉള്ളിൽ പക എരിഞ്ഞു കത്തി കൊണ്ടിരിക്കുവാണ്.. ചെറു പ്രായത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ചില കാരണങ്ങൾ മൂലമാണ് ഇതെല്ലാം..അവന്റെ കണ്ണുകളിൽ കണ്ടതല്ല സത്യമെന്ന് പറഞ്ഞാലും അവനത് വിശ്വസിക്കില്ല... കാരണം ഞാനവന്റെ അപ്പച്ചനെ കൊല്ലുന്നത് അവൻ നേരിട്ട് കണ്ടതല്ലേ.. അവനതേ വിശ്വസിക്കൊള്ളൂ..അവന്റെ കണ്ണുകൾ അവനെ ചതിക്കില്ലെന്ന് അവൻ പൂർണമായി വിശ്വസിച്ചിട്ടുണ്ട്.. പല തവണ സത്യമെന്താണെന്ന് അവനോട് പറയാൻ ശ്രമിച്ചെങ്കിലും അവനത് ചെവി കൊണ്ടില്ല.. ഇനി ചെവി കൊണ്ടാ തന്നെ എല്ലാം കെട്ടു കഥകൾ ആയിട്ടെ അവൻ വിശ്വസിക്കൂ.

.അതു കൊണ്ട് അവന്റെ കണ്ണിൽ കണ്ടതെല്ലാം അവൻ വിശ്വസിച്ചു നടക്കട്ടെ...അതാണ് സത്യമെന്ന് അവൻ അടിയുറച്ചു വിശ്വസിക്കട്ടെ..." സ്വന്തം മകനെ ഓർത്ത് ആ ഉള്ളം വിങ്ങുന്നുണ്ടെന്ന് വാക്കുകൾ ഇടറുന്നതിൽ നിന്നു തന്നെ മനസ്സിലാക്കാം...പകയും ദേഷ്യവും അവന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കാണ്..അവന്റെ സാഹചര്യമാണ് അവനെ അങ്ങനെ ആക്കിയത്... അതുകൊണ്ട് തന്നെ ഇനിയെത്ര അവനെ പറഞ്ഞു മനസ്സിലാക്കിയിട്ടും കാര്യമില്ല... അവനൊന്നും കേൾക്കില്ല.. അത്രത്തോളം അവന്റെ ബുദ്ധി കോപം കൊണ്ട് കല്ലിച്ചിരിക്കുന്നു 🌸💜🌸 "എന്തെങ്കിലും വിവരം കിട്ടിയോ...?" ജാസി വെപ്രാളത്തോടെ റോഷനോടായി ചോദിച്ചതും റോഷൻ പിറകിലേക്ക് തല തിരിച്ചു നോക്കി..അന്നേരം ചെയറിൽ ഇരുന്ന് കാൽമുട്ടിന്മേൽ ഇരു കൈയും കുത്തി വെച്ചു തല താഴ്ത്തി നെറ്റി തടവുന്ന ഇശുനെയാണ് കണ്ടത് ഐറയെ കൊണ്ടു പോയ കാർ എങ്ങോട്ടാണ് പോയതെന്ന് ഒരു പിടിത്തവും കിട്ടീട്ടില്ല...ഓരോ വഴികളിലെ സിസിടിവി ചെക്ക് ചെയ്തപ്പോഴൊക്കെ അവരുടെ കാർ പാസ്സ് ചെയ്തു പോയ ദൃശ്യം മാത്രം അതിലൊന്നും കാണാനില്ല...കൃത്യം സിസിടിവിയിൽ നിന്നും അതെല്ലാം റിമൂവ് ചെയ്തു കളഞ്ഞിരിക്കുന്നു...

അര മണിക്കൂർ നേരമായി ഇമാമിന്റെ വാസസ്ഥലം കണ്ടു പിടിക്കാൻ തുടങ്ങിയിട്ട്.. പക്ഷെ നിരാശയായിരുന്നു ഫലം ഐറയെ ഓർത്ത് ഇശുന്റെ ഉള്ളം കലങ്ങി മറിഞ്ഞു കിടക്കാണെന്ന് റോഷൻ തോന്നിയതോണ്ട് അവൻ ഒരിക്കൽ കൂടെ ഇശൂനെ ഒന്ന് നോക്കിയിട്ട് ജാസിയുടെ നേർക്ക് തിരിഞ്ഞു "No.. ഇതുവരെ ഒന്നും കണ്ടു പിടിക്കാൻ പറ്റിട്ടില്ല.." റോഷന്റെ വാക്കുകൾ ഇതെല്ലാം വീക്ഷിച്ചു നിൽക്കുന്ന സ്റ്റീഫന്റെ കാതുകളിൽ എത്തിയതും അവന്റെ ഉള്ളം കുറ്റബോധത്താൽ നീറി...പലതും പറയേണ്ട നേരത്ത് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു എന്നവന്റെ ഉൾമനസ്സ് വിളിച്ചു കൂവി കുറ്റബോധം അവന്റെ മനസ്സിനെ കാർന്നു തിന്നാൻ തുടങ്ങിയതും ഇനി ഒന്നും മറച്ചു വെക്കേണ്ടെന്ന് മനസ്സിൽ ഉറപ്പിച്ചു അവൻ പതിയെ മുന്നോട്ട് നടന്നു... ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും അവന്റെ ഹൃദയം നന്നായി മിടിച്ചു...ഒടുവിൽ അവൻ ഇശൂൻ്റെ തൊട്ടരികിൽ എത്തിച്ചേർന്നതും വിറക്കുന്ന കൈകൾ പതിയെ പൊക്കിയിട്ട് തല താഴ്ത്തി ഇരിക്കുന്ന ഇശൂൻ്റെ തോളിലായി അവൻ കൈകൾ വെച്ചു "Sir... I'm sorry...ഞാൻ കാരണമാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്..."

സ്റ്റീഫൻ പറയുന്നത് കേട്ട് ഇശു പതിയെ തല പൊക്കി... പലതും ആലോചിച്ചു അവന്റെ കണ്ണുകളെല്ലാം കലങ്ങി മറിഞ്ഞിരിക്കുകയായിരുന്നു... ആ കണ്ണുകളോടെ തന്നെ ഇശു സംശയത്തോടെ സ്റ്റീഫനെ നോക്കി "നീ കാരണമോ..!! അതിന് നീയെന്ത് ചെയ്തു...?" "ഐഷുനെ കൊല്ലാൻ നോക്കിയത് ഞാനായിരുന്നു...." പെട്ടന്ന് കേട്ട ഷോക്കിൽ ഇശു ചെയറിൽ നിന്നും ആഞ്ഞെഴുനേറ്റു...ഇശൂൻ്റെ പെട്ടന്നുള്ള പ്രവർത്തി കണ്ട് റോഷനും ജാസിയും കാര്യമറിയാതെ അവന്റെ അരികിലേക്ക് ഓടി ചെന്നു "എന്താ നീയിപ്പോ പറഞ്ഞത്...?" ദേഷ്യത്തോടെ ഇശു സ്റ്റീഫന്റെ ഷർട്ടിൽ കുത്തി പിടിച്ചു ചോദിച്ചതും റോഷനും ജാസിയും സ്റ്റീഫനെ തന്നെ ഉറ്റുനോക്കി നിന്നു "ഐഷുനെ കൊല്ലാൻ നോക്കിയതിൽ എനിക്കൊരു പങ്കുണ്ട്...!!കരുതി കൂട്ടി അവളെ കൊല്ലാൻ വേണ്ടിയായിരുന്നില്ല..പകരം ചില ആളുകൾക്ക് മുമ്പിൽ എനിക്കാ ദൗത്യം ഏറ്റെടുക്കേണ്ടി വന്നതായിരുന്നു...." അവനെന്താ പറഞ്ഞു വരുന്നതെന്ന് മനസ്സിലാകാതെ ഇശു അവനിലുള്ള പിടി വിട്ട് അവനെ ഉറ്റുനോക്കിയതും ഇനിയൊന്നും മറച്ചു വെക്കാൻ ആകാതെ സ്റ്റീഫനെല്ലാം പറയാൻ തുടങ്ങി "വിശ്വാസ വഞ്ചന... അതായിരുന്നു ഞാനിത്രയും ദിവസം നിങ്ങളോട് ചെയ്തത്...

കൂടെ നിന്ന് ചതിക്കാൻ നോക്കിയവനാണ് ഞാൻ.. പക്ഷെ അതൊരിക്കലും മനപ്പൂർവമല്ല..എന്റെ ഏട്ടായി ആയ ഇമാം ഖുറൈശി എന്നെ കൊണ്ട് ചെയ്യിപ്പിക്കുവായിരുന്നു ഒരിക്കെ എനിക്കൊരു കാൾ വന്നിരുന്നു...ഏട്ടായിയുടെ കാൾ ആയിരുന്നു അത്...ആദ്യമായി വിളിക്കുന്നത് കൊണ്ടു തന്നെ എനിക്കാദ്യം ആളെ മനസ്സിലായിരുന്നില്ല...പിന്നീടെനിക്ക് മനസ്സിലായപ്പോ ഞാനവനോട് സംസാരിക്കാൻ കൂട്ടാക്കിയില്ല.. കാരണം എന്നെയും എന്റെ അമ്മച്ചിയെയും പലതവണ ഉപദ്രവിക്കാനും കൊല്ലാനൊക്കെ നോക്കിയ ആളോട് എനിക്ക് ദേഷ്യമായിരുന്നു... ആ ദേഷ്യത്തിന്റെ പുറത്തു എനിക്കൊന്നും സംസാരിക്കാൻ ഇല്ലെന്ന് പറഞ്ഞ് കാൾ കട്ടാക്കാൻ നിൽക്കുമ്പോഴാ അവൻ മറ്റൊരു കാര്യം പറയുന്നത് അവൻ പറയുന്നത് കേട്ടില്ലെങ്കിൽ ഓർഫനേജിലെ നൂറിൽ പരം കുട്ടികളെയെല്ലാം അവൻ കത്തി ചാമ്പലാക്കുമെന്നായിരുന്നു ഭീഷണി...ചെറുപ്പം മുതലേ പഠിച്ചതും വളർന്നതും ആ ഓർഫനേജിൽ ആയിരുന്നതിനാൽ ഉള്ളിലൊരു പേടി ഉടലെടുത്തു.. പറഞ്ഞത് പറഞ്ഞ പോലെ ചെയ്യുന്നവനാണ് അവനെന്ന് എനിക്ക് നന്നായി അറിയുന്നത് കൊണ്ട് അവരെയൊന്നും ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് ഞാനവനോട് കൊഞ്ചിയപ്പോഴാണ് അവൻ ഐഷുനെ കൊല്ലാൻ എന്നോട് പറയുന്നത് നിങ്ങൾ വേദനിക്കുന്നത് അവന്ക്ക് മനസ്സ് നിറയെ കാണണം...

അതിനാണ് ഐഷുനെ തന്നെ അവൻ ടാർകെറ്റ് ചെയ്തിരുന്നതും ഏത് നേരവും ഐറയെ ഫോളോ ചെയ്തിരുന്നതും.." എവിടുന്നൊക്കെയാണ് ഐറയെ ഫോളോ ചെയ്തതെന്നും എന്തൊക്കെയാണ് ഐറയോട് ഭീഷണിയോടെ പറഞ്ഞതെന്നുമുള്ള കാര്യങ്ങൾ മുഴുവൻ അവൻ വിശദീകരിച്ചു പറഞ്ഞു കൊടുത്തു "അവൻ ഓരോ തവണ ഐഷുനെ കൊല്ലാൻ പറയുമ്പോഴും എന്നെക്കൊണ്ട് അതിനു സാധിച്ചിരുന്നില്ല..പലപ്പോഴും ഞാൻ അവനിൽ നിന്ന് ഒഴിഞ്ഞു മാറി പോവാൻ നോക്കിട്ടുണ്ട്.. പക്ഷെ അപ്പോഴൊക്കെ അവൻ ഓർഫനേജിലെ കുട്ടികളെ പറ്റി എന്നെ ഭീഷണിപ്പെടുത്തും.. ഇത്രയും കാലം അവനെന്നെ കൊണ്ട് അവളെ കൊല്ലാൻ നോക്കിയിട്ടും സാധിക്കാത്തത് കൊണ്ടാവും അവൻ വേറെ ആളുകളെ പറഞ്ഞഴച്ച് ഐഷുനെ കൊലപ്പെടുത്താൻ നോക്കിയത് ഇത്രയും കാലം നിങ്ങളെയൊക്കെ കബളിപ്പിച്ച് കൂടെ നടന്ന് നിങ്ങളെ വഞ്ചിക്കേണ്ടി വന്നതാണ് ഞാനീ ലോകത്ത് വെച്ചു ഏറ്റവും വലിയ തെറ്റ്..." സ്റ്റീഫൻ പറഞ്ഞതെല്ലാം ഇശു ഒരുതരം നിർവികാരത്തോടെയാണ് കേട്ടു നിന്നത്..കൂടെ നടന്ന് ചതിക്കുവായിരുന്നു

അവനെന്ന് ഓർത്തപ്പോൾ എന്തെന്നില്ലാതെ ദേഷ്യം തോന്നി പോയി നിവൃത്തികേട് കൊണ്ടാണ് അവന്ക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് അറിയാമെങ്കിലും ഇമാം ഇങ്ങനെ വിളിച്ചിട്ടുണ്ടെന്നും അവനിങ്ങനെയെല്ലാം പറഞ്ഞിട്ടുണ്ടെന്നും എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനൊരു വഴി കണ്ടു പിടിച്ചു കൊടുത്തിരുന്നു.. പക്ഷെ അവനതൊന്നും ചെയ്തില്ല.. അതായിരുന്നു എനിക്ക് സ്റ്റീഫനോട് ദേഷ്യം തോന്നാനുള്ള കാരണം "നീ ഒരു തവണയെങ്കിലും ഇതിനെപ്പറ്റി എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു...ഒരു പിഞ്ചു കുഞ്ഞാണ് ഒരിറ്റ് ശ്വാസത്തിന് വേണ്ടി ഐസിയുവിൽ കിടന്നു പിടയുന്നത്...!!" ദേഷ്യമാണ് എന്നിൽ നുരഞ്ഞു പൊന്തുന്നതെന്ന് അറിയാമെങ്കിലും ഉള്ളിലെ സങ്കടം കാരണം ഞാൻ നിസ്സഹായവസ്ഥയോടെ അവനെ നോക്കി പറഞ്ഞപ്പോൾ കുറ്റബോധത്തോടെ അവനൊന്നും ഉരുവിടാതെ തല താഴ്ത്തി നിന്നു അവനോടെനിക്ക് കൂടുതലൊന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഞാൻ റോഷനു നേരെ തിരിഞ്ഞു "ഗാഡ്‌സ് എന്തെങ്കിലും ഇൻഫോർമേഷൻ തരുന്നുണ്ടെങ്കിൽ എന്നെ അറിയിക്കണം... ഞാനിപ്പോ വരാം.. "

എന്നവനോട് പറയുമ്പോഴും എന്റെ മനസ്സെല്ലാം കലങ്ങി മറിഞ്ഞു കിടക്കായിരുന്നു...എന്തു ചെയ്യണമെന്നോ എന്തു പ്രവർത്തിക്കണമെന്നോ അറിയതെ ഭ്രാന്തു പിടിച്ചു പോകുന്നുണ്ട്...ഇതുവരെയും ഇമാം അവരെ മൂന്ന് പേരെയും എങ്ങോട്ടാണ് കൊണ്ടു പോയതെന്ന് കണ്ടു പിടിക്കാൻ പറ്റിട്ടില്ല....പല വഴി അവരെ കണ്ടു പിടിക്കാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല....അവസാന ശ്രമമെന്നോണം എന്റെ മറ്റു ഗാഡ്‌സിനെ ഞാൻ ചില ആവിശ്യങ്ങൾക്ക് വേണ്ടി പറഞ്ഞു വിട്ടിട്ടുണ്ട്...അവർ തിരിച്ചു വരട്ടെ...അതുവരെ കാത്തിരിക്കാം തളർന്നു പോയ മനസ്സിന് ബലം നൽകി കൊണ്ട് ഞാൻ വില്ലയുടെ സൈഡിലേക്ക് നടന്നു ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും തലയൊക്കെ പൊട്ടി പിളരുന്ന പോലെ വേദന തോന്നുന്നുണ്ട്...വിഷമം കൊണ്ട് കണ്ണുകൾ ഒന്നായി നിറഞ്ഞു തൂവി...എന്തു ചെയ്യണമെന്ന് അറിയാതെ ഞാനൊരു തളർച്ചയോടെ അവിടെയുള്ള ഇരുപ്പിടത്തിൽ ചെന്നിരുന്നതും ഐറയുടെ ഓർമകൾ എന്നെ ഒന്നായി പൊതിഞ്ഞു 🌸💜🌸 "ഇമാം എന്നെ കുറെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്...അവന്റെ ഉപദ്രവം കൂടി വന്നപ്പോ സ്റ്റീഫൻ എനിക്കൊരു വാക്ക് തന്നു...

ഇനി ഇമാം ഖുറൈശിയെ അവസാനിപ്പിക്കാതെ ഞാൻ അമ്മച്ചിയുടെ മുന്നിലേക്ക് വരില്ലെന്ന്.. ആ വാക്കു തന്നതിനു ശേഷം അവനെന്നെ കാണാൻ വന്നിട്ടില്ല..അഞ്ചു വർഷമായി അവനെന്നെ കണ്ടിട്ട്...വില്ലയിലേക്ക് അവൻ വരുമ്പോഴൊ‌ക്കെ ഞാൻ ദൂരെ നിന്ന് അവനെ നോക്കാറുണ്ട്...അവനും എന്നെ കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും എനിക്ക് തന്ന വാക്ക് അവൻ തെറ്റിക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ അവനെന്നെ നോക്കാറില്ല... " സ്റ്റീഫൻ വില്ലയിൽ ഉണ്ടായിരുന്നിട്ട് പോലും അമ്മച്ചിയോടവൻ സംസാരിക്കുന്നത് ഞാൻ കണ്ടിരുന്നില്ല.. അതിന്റെ കാരണമെന്താണെന്ന് ചോദിച്ചപ്പോഴാണ് അമ്മച്ചി ഇങ്ങനെ പറഞ്ഞത് "ഓഹോ.. അമ്മച്ചിയുടെയും മോന്റെയും ഇടയിൽ ഇങ്ങനെ ഒരു കരാറൊക്കെ ഉണ്ടായിരുന്നോ... ഞാൻ അറിഞ്ഞില്ലല്ലോ... സോ സാഡ്..." പരിഹാസ ചുവയോടെയുള്ള ഇമാമിന്റെ ശബ്ദം ചെവിയിൽ എത്തിയതും ഞാനും അമ്മച്ചിയും ഒപ്പം സൈഡിലേക്ക് നോട്ടം തെറ്റിച്ചു... അപ്പോഴവൻ ഒരു ബോക്‌സും കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നിട്ട് കൈയിലെ ബോക്‌സ് സൈഡിലെ ടേബിളിൽ കൊണ്ടു വെച്ചു ഞങ്ങൾക്ക് നേരെ തിരിഞ്ഞു നിന്നു

"അഞ്ചു വർഷമായിട്ടും നിങ്ങളെ മോൻ എന്നെ ഒന്ന് കണ്ടു പിടിക്കാൻ പോലും സാധിച്ചിട്ടില്ല.. ആ അവൻ എന്നെയെങ്ങനെ കൊല്ലും...?അവന്റെ നടക്കാത്ത ആഗ്രഹത്തെ കുറിച്ചു ആലോചിച്ചു ചിരി വരുന്നുണ്ട് എത്രയോ തവണ എന്നെ തേടി അലഞ്ഞു നടന്ന ഇവളുടെ ഇഷാൻ മാലിക്കിന് വരെ എന്നെ കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല...അപ്പോഴേ ചിന്തിച്ചു നോക്ക് എന്റെ റൈഞ്ച് എത്രത്തോളം ഉണ്ടെന്ന്... ഹ ഹ ഹ..." ആദ്യം അമ്മച്ചിയോടും പിന്നീട് എന്നോടും പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചോണ്ടവൻ സൈഡിലെ ബോക്‌സ് തുറന്നു...എന്നിട്ടതിൽ നിന്നൊരു ഇരുമ്പ് ദണ്ഡ് ഒരു ഗ്ലൗസിന്റെ സഹായത്താൽ കയ്യിലെടുത്തു "ഇതെന്താണെന്ന് മനസ്സിലായോ.. ഇരുമ്പ് ദണ്ഡ്..വെറുമൊരു ഇരുമ്പ് ദണ്ഡല്ല.. ചുട്ടു പൊള്ളിച്ച ഇരുമ്പ് ദണ്ഡ്.." ഇരുമ്പ് ദണ്ഡിനെ ആകമൊത്തം കണ്ണോടിച്ചു നോക്കിയിട്ടവൻ നേരെ എന്റെ അടുത്തേക്ക് വന്നു... എന്റെ അടുത്തു എത്തിയ ഉടനെ അവനൊന്നു ഊറി ചിരിച്ച് ഒരടി കൂടെ മുന്നോട്ട് നടന്നു...

എന്നിട്ട് അമ്മച്ചിയെ ഒന്ന് കനപ്പിച്ചു നോക്കിയിട്ട് ഒടുവിൽ ചുമരിനോട് ചേർന്ന് ഇരിക്കുന്ന ജൂലിയുടെ അടുത്ത് എത്തിയ ഉടനെ അവൻ ഇരുമ്പ് ദണ്ഡിലേക്കും അവളെയും മാറി മാറി നോക്കിയിട്ട് നിലത്ത് ഒരു മുട്ടിന്മേൽ ഇരുന്നു "ജൂലിയ പർഹി..എന്റെ മനസ്സ് കവർന്നവൾ.. ഒരിക്കലെങ്കിലും ഈ ശരീരമൊന്ന് ആസ്വദിക്കാൻ എത്ര കൊതിച്ചിട്ടുണ്ടല്ലോ.. പക്ഷെ അപ്പോഴെല്ലാം ആ ഇഷാൻ മാലിക്ക് നിന്നെ രക്ഷിക്കും.. ഫൈനലി നീ എന്റെ മുന്നിൽ തന്നെ വന്നിരിക്കുവാണ്..പക്ഷെ നിന്റെ ഈ തളർന്നു പോയ ശരീരം ഇനിയെനിക്ക് വേണ്ട... പകരം നിന്റെ അലറി വിളിച്ചുള്ള വേദന എനിക്ക് കേൾക്കണം..." എന്നും പറഞ്ഞവൻ ചുട്ടു പൊള്ളിച്ച ദണ്ഡ് അവളുടെ കാൽപാദങ്ങൾക്കടിയിൽ വെച്ചതും ജൂലി വേദനയാൽ ഒന്ന് അലറി പോയി "പ്ലീസ്... എന്നെ ഒന്നും ചെയ്യല്ലേ..." വേദന കൊണ്ട് ഒന്ന് പിടഞ്ഞു കൊണ്ട് അവൾ ഉറക്കെ വിളിച്ചു കൂവിയതും ഇമാം ഒന്ന് പുച്ഛിച്ചു ചിരിച്ചിട്ട് കാലിനടിയിൽ നിന്നും ദണ്ഡ് എടുത്തു മാറ്റി

"നിന്റെ വേദന കണ്ട് എനിക്ക് ആസ്വദിക്കണം ജൂലി...." കുതന്ത്ര ചിരിയോടെ അവനിതും പറഞ്ഞിട്ട് ദണ്ഡ് അവളുടെ കവിളിൽ അമർത്തി വെച്ചു... അസഹീനമായൊരു വേദന കാരണം അവൾ ചുണ്ട് കൂട്ടി പിടിച്ചു വേദന സഹിച്ചു പിടിച്ചെങ്കിലും ചുട്ടു പൊള്ളിച്ച ദണ്ഡിന്റെ കഠിനമായ വേദന കാരണം അവളുടെ കണ്ണുകൾ ശരവേകം കൊണ്ട് നിറഞ്ഞു തുളുമ്പി ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞ് അവൾ തേങ്ങുന്നത് അവൻ കേൾക്കുന്നുണ്ടെങ്കിലും അവളിലെ വേദന അവന്ക്ക് ഹരമായി തീർന്നു...അവനൊരു പൈശാചിക ചിരിയോടെ വീണ്ടും വീണ്ടും ജൂലിയുടെ മുഖത്ത് ദണ്ഡ് ആഞ്ഞു പതിപ്പിച്ചു കൊണ്ടിരുന്നു അതെല്ലാം കണ്ട് നിസ്സഹായവസ്ഥയോടെ ഇരിക്കാനെ എന്നെ കൊണ്ട് സാധിച്ചുള്ളൂ...പേടിയോടെ അമ്മച്ചി എന്റെ കയ്യിൽ പിടി മുറുക്കിയതും ഞാനും അമ്മച്ചിയുടെ കയ്യിൽ പിടി മുറുക്കിയിട്ട് എന്റെ മോതിര വിരലിൽ ഇശു അണിയിച്ച റിങ്ങിലേക്ക് ദയനീയമായി നോട്ടം തെറ്റിച്ചു "Hey..!!Where are you...Please come ...".... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story