QUEEN OF KALIPPAN: ഭാഗം 16

queen of kalippan

രചന: Devil Quinn

അവിടെ എത്തിയപ്പോ എല്ലാവരും പ്രെസെന്റ ആയിട്ടുണ്ടായിരുന്നു....... ഐറ ഡോറും തുറന്ന് വന്ന് ഞമ്മളെ സൈഡിലായി ഇരുന്നു....... "ഗായ്‌സ്,,,,, ഞാനിപ്പോ പറയാൻ പോവുന്നത് കുറച്ച് സീരിയസ് ആയിട്ടുള്ള കാര്യമാണ് അതുകൊണ്ട് തന്നെ ഓരോരുത്തരും പറയുന്ന കാര്യം ശ്രേദ്ദിച്ചു കേൾക്കണം...... എന്താന്നുവെച്ചാൽ ഞമ്മള് ഫോറിനിലേക് എസ്‌പോർട് ചെയ്ത ഹെർബൽ പ്ലാന്റസിന്റെ റിസൾട്ട് എത്തിട്ടുണ്ട്........അവർക്കത് 101% നേച്ചുരൽ ആയതുകൊണ്ട് ഞമ്മള് അവർക്കയച്ച എഗ്രിമെന്റിങ് സൈൻ ചെയ്തിട്ടുണ്ട്...... അതുകൊണ്ട് തന്നെ ഞമ്മളെ കമ്പനിക്ക് തന്ന ടാസ്കിൽ ഞമ്മള് വിൻ ചെയ്തിട്ടുണ്ട്....... Now,,, our company is tottaly No.1 ........" ആദ്യമൊക്കെ പതുക്കെ പറഞ്ഞ് അവസാനം ആർത്ത് വിളിച്ചു കൂവി സന്തോഷിച്ചുകൊണ്ട് പറഞ്ഞതും എല്ലാവരും കുറച്ചു നേരം അന്ധം വിട്ടു ഇരുന്നതും പിന്നീട് എല്ലാവരും എഴുനേറ്റ് നിന്ന് കയ്യടിച്ചുകൊണ്ട് ഇരുന്നു.............

ഞമ്മള് ചിലതെല്ലാം കണക്കുകൂട്ടി ചുണ്ടിലെ പുഞ്ചിരി മായ്ച്ച് കുനിഞ്ഞു ടേബിളിൽ രണ്ടുകൈ വെച്ച് നിന്നു.... എന്നിട്ട് മുന്നിൽ റൗണ്ടിൽഇരിക്കുന്ന സ്റ്റാഫ്‌സിനെ മൊത്തമൊന്ന് നോക്കി....... "ആരും അതികം സന്തോഷിക്കേണ്ട ബികോസ് ഞമ്മക്ക് ഇത്ര വലിയ ഉയർച്ച ഉണ്ടായതുകൊണ്ട്തന്നെ ഇനി ഞമ്മളെ കമ്പനിക്ക് പുറകിൽ ഒരു ശത്രുവും ഉണ്ടായിരിക്കും..... അതുകൊണ്ട് എല്ലാവരും ഇനിയുള്ള വർക്കുകൾ കെയർഫുളായി ചെയ്യുക.... എവിടെയും ഒരു പ്രോബ്ലവും ഉണ്ടാവാൻ പാടില്ല......" എന്നൊക്കെ അവരെ നോക്കി പറഞ്ഞു കൊണ്ട് ചില കാര്യങ്ങൾ മൈൻഡിലേക്ക് കൊണ്ടുവന്നു...... "സർ ആരാണ് ഞമ്മളെ കമ്പനിയെ ഇല്ലാതാക്കുവാൻ നോക്കുന്നത്.....who is the villian.....???!!!"

ഞമ്മളെ നോക്കിക്കൊണ്ട് ഒരു സ്റ്റാഫ് എഴുനേറ്റ് നിന്നു ചോദിച്ചതും ഞമ്മള് അയാൾകൊന്ന് ചിരിച്ചു കൊടുത്തുകൊണ്ട് എല്ലാവരോടും മീറ്റിംഗ് ഈസ്‌ ഓവർ എന്നുപറഞ്ഞു പുറത്തേയ്ക്കിറങ്ങി.......... ലിഫ്റ്റിൽ കയറി സെവൻത്ത് ബട്ടൺ ക്ലിക്ക് ചെയ്ത് ക്യാബിനിലേക് പോയി..... അവിടെ എത്തി ഡോർ തള്ളി തുറന്ന് ഗ്യാബിനിലേക്ക് കയറി കൊണ്ട് സോഫയിൽ ചാരിഇരുന്നു....... ★★★★★★★★★★★★★ 'എന്നാലും ആരായിരിക്കും ആ വില്ലൻ ???എന്തുകൊണ്ട് ഇശു അയാളെ പേര് ചോദിച്ചപ്പോൾ പറഞ്ഞില്ല.....???എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ....' എന്നൊക്കെ ചിന്തിച്ചുകൊണ്ട് ക്യാബിനിലേക്ക് കാലെടുത്തു വെച്ചതും നേരത്തെ ചീഞ്ഞു നാറിയതെല്ലാം പോയി...മറിച്ച് നല്ല ലവേണ്ടെറിന്റെ മണം മൂക്കിലേക്ക് കുത്തി കയറി.......

അതെല്ലാം കണ്ണും പൂട്ടി മേൽപ്പോട്ട് ആവാഹിച്ചെടുത്തതും ഒരുതരം ഫീലിംഗ്‌സ് ഉള്ളിലോട്ട് വന്നപോലെ..... പതിയെ കണ്ണുകൾ തുറന്ന് ചുറ്റുമൊന്ന് നോക്കിയപ്പോ സോഫയിൽ ഇശു കണ്ണും പൂട്ടി ചാരിയിരിക്കുന്നു....... ഞമ്മള് ഓന്റെ അടുത്തേയ്ക്ക് ചെല്ലാൻ നിന്നപ്പോയേക്കും അവൻ കണ്ണുകൾ തുറന്ന് അവിടെനിന്ന് എഴുനേറ്റ് ചെയറിൽ ചെന്നിരുന്നു..... ഇപ്പൊ ഞമ്മള് ആരായി,,,ആ അതെന്നെ.......!!! പ്ലിങ്ങസ്യഭാവം മുഖത്തുനിന്ന് എടുത്തുമാറ്റി ഞമ്മളും അവന്റെ അപ്പുറത്തുള്ള എന്റെ സീറ്റിൽ ചെന്നിരുന്നു........ അവിടെയിരുന്നു കൊണ്ട് ഓനെ നോക്കിയപ്പോ അവനുണ്ട് ലാപ്പിൽ ആർക്കോ മെയിൽ അയക്കുന്നു...... ഞമ്മൾപിന്നെ ആ ഭാഗത്തേക്ക് മൈൻഡ് ചെയ്യാതെ ലാപ്പ് തുറന്ന് നാളെക്കുള്ള പ്രെസെന്റഷൻ തയ്യാറാക്കികൊണ്ടിരുന്നു........

പ്രെസെന്റഷനെല്ലാം തയ്യാറാക്കി ഒന്നുംകൂടി അതെല്ലാം ചെക്ക് ചെയ്ത് ചെയറിൽ ചാരി ഇരുന്നു...... പതിയെ ഇടകണ്ണിട്ട് ഓനെ നോക്കിയപ്പോ ഓൻ ഇപ്പോഴും ലാപ്പിൽ തലയും തായ്‌തി ഇരിക്കാണ്..... അതിനുമാത്രം എന്താണാവോ അതിൽ........ അത് കാണാൻ ഞമ്മക്കൊരു ത്വര,,,,അവനെന്താ ചെയ്യുന്നേ എന്ന് ഞമ്മക്കും കൂടി അറിയണമല്ലോ...... അതിനുവേണ്ടി സീറ്റിൽ നേരെയിരുന്നു കുറച്ചു അവന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നുകൊണ്ട് തല എന്തിവലിഞ്ഞു അതിലേക്ക് നോക്കി.... പക്ഷെ അവന്റെ കുമ്പളങ്ങ തലകൊണ്ട് ഒന്നും കാണാൻ പറ്റുന്നില്ല,,,,,, ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചു കൊണ്ട് സീറ്റിൽ ചാരിയിരുന്നതും പെട്ടന്ന് ഓൻ സീറ്റിൽനിന്ന് എഴുനേറ്റ് എണീച്ചു പുറത്തേയ്ക്ക് പോയി.........

അത് കണ്ടതും മനസ്സിൽ അഞ്ചാറ് ലഡു ഒരുമിച്ച് പൊട്ടി....... ഉള്ളിൽ ഊറി ചിരിച്ചുകൊണ്ട് സീറ്റിൽ നിന്ന് എഴുനേറ്റ് ഓന്റെ ലാപ്പിന്റെ മുന്നിൽ നിന്നുകൊണ്ട് ഓരോ ഫയലിൽ കയറികൊണ്ട് ചെക്ക് ചെയ്തുകൊണ്ടിരുന്നു........പക്ഷെ അതിൽ ഒരു തേങ്ങയും കാണാഞ്ഞിട്ട് ഞമ്മളതെല്ലാം ക്ലോസ് ചെയ്ത് സീറ്റിൽ ഇരിക്കാൻ പോയതും പെട്ടന്ന് ഞമ്മളെ കൈ തട്ടി അവന്റെ ലാപ്പ് നിലത്തേക്ക്ക് വീണു..... യാ റബ്ബി.....!!! അത് കണ്ടതും ഞമ്മൾ കണ്ണു രണ്ടുംതള്ളി പിടിച്ച് വാപൊളിച്ചു കൊണ്ട് നിലത്തു കിടക്കുന്ന ലാപ്പിനെ നോക്കി നിന്നു....... പെട്ടന്ന് എവിടെനിന്നോ ബോധം വന്നതും പിറകിലേക്ക് നോക്കി........ അപ്പൊ ആരെയും അവിടെ കാണാത്തതുകൊണ്ട് ഞമ്മള് അപ്പോതന്നെ നിലത്തുനിന്ന് ലാപ്പെടുത്ത് ടേബിളിൽ വെച്ചു.......

എന്നിട്ട് ഡോറിന്റെ അടുത്തേയ്ക്ക് നോക്കി കൊണ്ട് ലാപ്പിലേക്ക് നോട്ടം തെറ്റിച്ചു...... ലാപ്പിൽ പിടിച്ചു കൊണ്ട് ഓണക്കാൻ നിന്നതും അത് ഓണ് ആകുന്നില്ല....... ഇത് പോരെ ഞമ്മക്ക് ടെന്ഷന് കൂടാൻ....... അവനിത് കണ്ടാൽ ഞമ്മളെ വെട്ടി വെട്ടി നുറുക്കും അതുറപ്പാ...... കുറെ അതിനെ ഓണാക്കാൻ ശ്രേമിച്ചിട്ടും ഓണാകുന്നില്ല......അപ്പോഴും ഞമ്മളെ കണ്ണ് പുറത്തെ ഡോറിലേക്കായിരുന്നു.....എപ്പഴാ ഞമ്മളെ കാലൻ വരുന്നതെന്ന് അറിയില്ലല്ലോ,,,,,,, അവസാനവെന്നോണം പുറത്തേക്കും ലാപ്പിലേക്കും നോക്കിക്കൊണ്ട് ബിസ്മി ചൊല്ലി ലാപ്പ് ഓണാക്കിയതും അത് ഓണായി....... അത് കണ്ടതും നെഞ്ചിൽ കൈവെച്ചുകൊണ്ട് ഇതുവരെ പിടിച്ചുവെച്ച ശ്വാസമൊക്കെ ഈ ഒറ്റ സെക്കൻഡിൽ പുറത്തേക്ക് വിട്ടു...... എന്നിട്ട് എല്ലാതും ചെക്ക് ചെയ്തു പഴയതുപോലെ ആക്കിവെച്ചുകൊണ്ട് മുന്നിലേക്ക് നോക്കിയതും കടുവയുണ്ട് ഡോറും തള്ളിത്തുറന്ന് വരുന്നു...

.പെട്ടുവെന്ന് പറഞ്ഞാൽ പോരെ,,, അവന്റെ ലാപ്പിന്റെ മുമ്പിൽ നിൽക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു അവൻ നടത്തത്തിന്റെ സ്പീഡ് കുറച്ചു ഞമ്മളെ തന്നെ നെറ്റിചുളിച്ചുനോക്കിക്കൊണ്ട് അടുത്തേയ്ക്ക് വന്നു....... "എന്താടി നിനക്ക് എന്റെ ലാപ്പിൽ പരുപാടി......" ഞമ്മളെ അടുത്തേക്ക് വന്നുകൊണ്ട് ലാപ്പ് അവന്റെ നേരെ തിരിച്ചു പിടിച്ച് പോലീസ് കള്ളന്മാരെ നോക്കുന്ന പോലെ നോക്കിക്കൊണ്ട് അതിൽ ഓരോന്ന് ചെക്ക് ചെയ്യൽ തുടങ്ങി..... "ടി നിന്നോടാ ചോദിച്ചേ......" "അ,,,,അത്,,,, ഞാ ,,,ഞാൻ......" "നിനക്ക് എന്നുമുതലാടി വിക്ക് തുടങ്ങിയെ......" ലാപ്പിൽ നിന്ന് തല ഉയർത്തികൊണ്ട് സംശയരുപേണെ ചോദിച്ചതും ഞമ്മള് എന്തു പറയുമെന്ന് ചിന്തിച്ചു ബ്ബ ബ്ബ ബ്ബ അടിച്ചുനിന്നു....... "അത് ഞാൻ നമ്മളെ ലാപ്പ് ഒന്നാണോ എന്നു നോക്കിയതാ......"

"What.....!!!" ഞമ്മള് നിഷ്‌ക്കുപ്പോലെ പറഞ്ഞതും അവൻ വാട്ട് എന്നലറി കൊണ്ട് ഞമ്മളെയൊന്ന് അമർത്തി നോക്കിക്കൊണ്ട് അവൻ സീറ്റിൽ നേരെയിരുന്നു കൊണ്ട് അവന്റെ ലാപ്പിലേക്ക് നോക്കി ഇരുന്നു..... അത് കണ്ടപ്പോ തന്നെ ഞമ്മള് മെല്ലെ രക്ഷപെട്ടുയെന്ന് പറഞ്ഞുകൊണ്ട് സീറ്റിൽ ചെന്നിരുന്നു...... അതിന് എന്തിങ്കിലും പറ്റിയിരുന്നെങ്കിൽ ഞമ്മള് ഇപ്പൊ പള്ളിക്കാട്ടിൽ എത്തിനി....... ഇപ്പോഴും ഞമ്മക്കൊരു സമാധാനവുമില്ല അതിന് എന്തെകിലും പറ്റിയോ എന്നോർത്ത്....... ആ സംശയം തീർക്കാനുംവേണ്ടി വീണ്ടുംവീണ്ടും അതിലേക്ക് പാളി നോക്കി ഇരുന്നു....... വീണ്ടും കുറെ നേരം അതിനെന്തെങ്കിലും പറ്റിയൊന്ന് ചിന്തിച്ചു അതിലേക്ക് തന്നെനോക്കി കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് ഇശു ഞമ്മളെ തിരിഞ്ഞു നോക്കിയത്......

അപ്പോതന്നെ അവന്റെ അടുത്തേക്ക് ഉയർത്തിയ തല മെല്ലെ തായ്ത്തിവെച്ചുകൊണ്ട് ഒരു വളിച്ച ഇളി ചിരിച്ചുകൊടുത്തു എനിക്കൊന്നുമറിയില്ല രാമായണ എന്ന മട്ടിൽ ഞമ്മളെ ലാപ്പിലേക്ക് തല പൂഴ്ത്തി വെച്ചു..... അവൻ ഞമ്മളെ അടുത്തുനിന്ന് നോട്ടം തെറ്റിച്ചോ എന്നുനോക്കാനും വേണ്ടി മെല്ലെ അവന്റെ സൈഡിലേക്ക് നോക്കിയതും പഹയൻ ഞമ്മളെത്തന്നെ ഉണ്ടാകണ്ണുംവെച്ചു നോക്കിയിരിക്കാണ്....... ഇവൻ ഞമ്മളെ കൊണ്ടേപോവു,,,,,, "എന്താടി,,,, കുറെ നേരായി കാണുന്നു ഇതിലേക്ക് പാളിനോക്കൽ ......" ഓ മൈ ദൈവം ഇവനപ്പോ അതെല്ലാം കണ്ടായിരുന്നോ.......മൈ ഇമേജ് ഈസ് പോയാച്ഛ്....... "ഡി നിന്നോടാ ചോദിച്ചേ എന്താണ് ഇതിലെന്ന്,,,, ഞാനിങ്ങോട്ട് വന്നപ്പോതൊട്ട് കാണാൻ തുടങ്ങിയതാ ലാപ്പിലേക്കുള്ള നിന്റെ കണ്ണ്.......

അത്രക്ക് കയറി ഇരികണമെങ്കിൽ എന്റെ മടിയിൽ വന്നിരിക്ക്......" എന്നൊക്കെ പറഞ്ഞ് അവൻ നിന്ന് തുള്ളിയതും ഞമ്മള് അതെല്ലാം ഒരു ചെവിയിൽ നിന്ന് മറ്റൊരു ചെവിയിൽകൂടെ കളഞ്ഞ് അവന്റെ മടിയിൽ ചെന്നിരുന്നു....... എന്നിട്ട് ചെരിഞ്ഞിരുന്നുകൊണ്ട് അവന്റെ കഴുത്തിൽ രണ്ടു കൈയും ചുറ്റിവെച്ചു.......ഞമ്മളോട അവന്റെ കളി..... അവന്റെ മുഖത്തേക്ക് നോക്കിയപ്പൊ ചെക്കൻ കണ്ണുകൾ തള്ളിപിടിച്ചുകൊണ്ട് ഒരു അത്ഭുത ജീവിയെ നോക്കുന്ന പോലെ നോക്കുന്നുണ്ട്,,,,,,ഞമ്മള് അതിനൊന്ന് പുരികം പൊന്തിച്ചു എന്തേ എന്ന് ചോദിച്ചതും ഓൻ തലയൊന്ന് കുടഞ്ഞു കൊണ്ട് ഞമ്മളെ നോക്കി പുച്ഛിച്ചു കൊണ്ട് ഞമ്മളെ അരയിലൂടെ കൈകൾ ചുറ്റിപിടിച്ച് ടോപ്പിന്റെ ഉള്ളിലൂടെ ഞമ്മളെ വയറിലൊന്ന് പിച്ചി........

അതിന്റെ എഫേക്ട് കൊണ്ട് ഞമ്മള് അപ്പോതന്നെ അവന്റെ മടിയില്നിന്ന് ചാടി എണീറ്റുകൊണ്ട് അവനെ കൂർപ്പിച്ചു നോക്കിയതും ഓൻ അതെല്ലാം പുച്ഛിച്ച് ചുണ്ട് കോട്ടി ഫോണും എടുത്ത് ഗ്ലാസ് റൂമിലേക്ക് പോയി.......... എന്നാലും ഈ കടുവയെ കൊണ്ട് തോറ്റു....!!!!എന്തൊരു സാധനമാണ്..... ശെരിക്കിനും കടുവ തന്നെ.......😣 'ഒാൻക്ക് ഇത്രക്ക് പുച്ഛമാണെങ്കിൽ ഞമ്മക്കുമുണ്ട് അതേ പുച്ഛവും.....ഹും ഓനും ഓന്റെ ഉണക്ക പുച്ഛവും.....' ഗ്ലാസ് റൂമിലുള്ള ഓനെ നോക്കി ഒരു ലോഡ് പുച്ഛവും വാരിയെറിഞ്ഞു കൊണ്ട് ഞമ്മള് സീറ്റിൽ ചെന്നിരുന്നു.......ഓനെ വേണ്ടുവോളം പ്രാകി കൊന്നിട്ട് ഞമ്മള് ടേബിളിലുള്ള ഫയലുകൾ ചെക്ക് ചെയ്തുകൊണ്ടിരുന്നു....... അതിനിടയിലാണ് ഓൻ ആരോടോ ഇപ്പോതന്നെ വരണോ കുറച്ചു കഴിഞ്ഞ വന്നാൽ പോരെ എന്നൊക്കെ ഫോണിലൂടെ ചോദിച്ചു കൊണ്ട് ഉള്ളിലേക് കയറിവന്നത്.....

എന്നിട്ട് ഞമ്മളെ നോക്കിക്കൊണ്ട് ആ ഇപ്പൊ വരാം jest ten minutes എന്നു പറഞ്ഞു ഫോൺ കട്ട്ചെയ്തു....... ഞമ്മൾ അതാരാണെന്ന് ചിന്തിച്ചു ഓന്റെ മുഖത്തേക്ക് തന്നെ ശ്രേദ്ദിച്ചു കൊണ്ടിരുന്നു........ "ഡി ആ വാഴ അടച്ചുവെച്ച് വരാൻ നോക്ക്....." ഞമ്മളെ നേരെ നോക്കിക്കൊണ്ട് ചുണ്ടു വിരലും തള്ളവിരലും കാണിച്ചു വായടക്കാൻ പറഞ്ഞുകൊണ്ട് ഓൻ ലാപ്പ് അടച്ചുവെച്ച് പുറത്തേയ്ക്ക് പോയി..... ഒരു സംശയത്തോടെ ഓനെ നോക്കി ഇരുന്നതും ഓൻ ഞമ്മളെ മൈൻഡ് ചെയ്യാതെ ഡോറും തുറന്ന് പോയി...... ഓനെ നോക്കിയിരുന്നാൽ ഇരുത്തം മാത്രമേ ഉണ്ടാക്കു,,,, അതുകൊണ്ട് പൊന്നുമോൾ ചെല്ലാൻ നോക്ക് അല്ലെങ്കിൽ അവൻ നിന്നെ ഇട്ടെറിഞ്ഞു പോവും എന്നൊക്കെ ഞമ്മളെ ഉൾമനസ്സ് വിളിച്ചു പറഞ്ഞതും ഞമ്മൾ അപ്പോതന്നെ ലാപ്പ് അടച്ചുവെച്ചുകൊണ്ട് ഫോൺ ടേബിളിന്റെ മുകളിൽ നിന്നുമെടുത്ത് ഓന്റെ പിന്നാലെ ഓടി.......

ലിഫ്റ്റിന്റെ അടുത്ത് വൈറ്റ് ചെയ്ത് നിക്കുന്ന ഇശുന്റെ അടുത്ത് എത്തിയതും ഞമ്മള് ഓടികിതച്ചതിന്റെ ക്ഷീണം മാറ്റി കൊണ്ടിരുന്നു........ "എങ്ങോട്ടാ ഞമ്മള് പോവുന്നേ......." ലിഫ്റ്റിൽ കയറികൊണ്ട് ഞമ്മളങ്ങനെ ചോദിച്ചതും ഓൻ ഞമ്മളെ ഒന്ന് നോക്കി..... "വില്ലയിലേക്ക്,,,ഇപ്പൊ ഉമ്മയാ വിളിച്ചിരുന്നത് ......ഇന്ന് നൈറ്റിൽ വർമ്മ അങ്കിളിന്റെ മകളെ മേരേജ് ഫൻഷനുണ്ട് ....ഉപ്പ ഇല്ലാത്തത് കൊണ്ട് വില്ലയിലുള്ള എല്ലാവരെയും അവിടേക്ക് ക്ഷണിച്ചിട്ടുണ്ട്...... അതുകൊണ്ട് ഉമ്മ നേരത്തെ വില്ലയിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്......." എന്നും പറഞ്ഞ് ലിഫ്റ്റിൽ നിന്നുമിറങ്ങി സിന്ധുനോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് പുറത്തേയ്ക്ക് നടന്നു...... ഞമ്മളും ഓന്റെ പിന്നാലെ നടന്ന് പുറത്തേക്കിറങ്ങി........ ഓൻ സെക്യൂരിറ്റിയുടെ അടുത്തു നിന്ന് കീ വാങ്ങിച്ചു പാർക്കിങ്ങിൽ പോയി പൊടികൾ പറത്തികൊണ്ട് ഡസ്റ്റർ ഞമ്മളെ മുന്നിൽ വന്ന് നിർത്തി........

കാറിൽ കയറി നേരെ വില്ലയിലേക്ക് വിട്ടു....... പോവുന്ന വഴികളിലെ പ്രകൃതി ഭംഗി ആസ്വദിച്ച് മടുത്തതുകൊണ്ട് കാറിന്റെ ബോക്സിൽ നിന്ന് ഹെഡ്സ്റ്റെടുത്ത് ചെവിയിൽ വെച്ച് സോങ് പ്ലേ ചെയ്തു........ പക്ഷെ ഓരോ സോങ് എടുത്തു നോക്കിയിട്ടും ഞമ്മക്ക് ഇഷ്ടാവുന്നില്ല....... അവസാനം എന്റെ ഫേവ്രറ്റ് സോങ് പ്ലേ ചെയ്തതും ഞമ്മള് അതിലങ്ങനെ മുഴുകിയിരുന്നു.....സോങ് അവസാനിക്കുമ്പോഴും ഞമ്മള് വീണ്ടു ആ സോങ് പ്ലേ ചെയ്തുകൊണ്ടിരുന്നു..... എന്താണെന്നറിയില്ല ഈ സോങിനോട് ബല്ലാത്ത ഒരുഷ്ട്ടാ ,,,,,,,,ഹെഡ്സെറ്റ് ഇട്ടതുകൊണ്ട് തന്നെ കടുവക്ക് അതൊരു ശല്യമായില്ല,,,,, അല്ലെങ്കിൽ എപ്പോഴേ കടിച്ചു കീറാൻ വന്നിനി......... സോങിനോടുള്ള പോരാട്ടം നിന്നത് Maalik villa എന്നെഴുതിയ കലിഗ്രാഫി സ്റ്റൈലിലുള്ള സിൽവർ കളറിലുള്ള പ്ലേറ്റ് കണ്ടപ്പോഴാ......... വീട്ടിലേക്ക് കയറിയപ്പോ അമ്മച്ചി ലഞ്ച് കഴിക്കാൻ എടുത്തു വെക്കുന്നുണ്ട്........

"നിങ്ങൾ വന്നോ,,,,, വാ എല്ലാവർക്കും ലഞ്ച് കഴിച്ചിട്ട് റെഡി ആവാൻ പോവാം,,,,,,ഉപ്പ വിളിച്ചപ്പോ പ്രേതേകം പറഞ്ഞായിരുന്നു വർമ്മന്റെ വീട്ടിലേക്ക് സന്ധ്യന്റെ മുൻപ്തന്നെ പോവണമെന്ന്,,,,,,അതുകൊണ്ടാ നിങ്ങളോട് ലഞ്ചിൻ ഇങ് വരാൻ പറഞ്ഞെ......." സ്റ്റയർ ഇറങ്ങികൊണ്ട് ഉമ്മ ഇങ്ങനെ പറഞ്ഞതും ഞങ്ങളെല്ലാവരും ഫുഡ് കഴിക്കാൻ പോയി..... ഫുഡഡിയൊക്കെ കഴിഞ്ഞ് ഡ്രെസ്സ് റൂമിൽ പോയി ഡ്രസ്ചൈഞ്ച് ആയി റെഡി ആവാൻ നിന്നപ്പോഴാണ് സോങിന്റെ കാര്യം ഓർമയിലേക്ക് വന്നത്..... അപ്പോതന്നെ ടീ പോയിന്മേൽ നിന്ന് ഫോണെടുത്തു ഞമ്മളെ ഫേവ് സോങ് പ്ലേ ചെയ്‌തു...... ഞമ്മക്ക് ഏതെങ്കിലും ഒരു സോങ് കേട്ടാൽ മതി പിന്നെ ആ ദിവസം മൊത്തം ആ പാട്ട് ആയിരിക്കും......

അങ്ങനെ സോങ് പ്ലേ ചെയ്ത് ഞാൻ നിൽക്കുന്ന മിററിന്റെ മുന്നിൽ കൊണ്ടു വെച്ചു........ എന്നിട്ട് അതും കേട്ട് റെഡിയായികൊണ്ടിരുന്നു...... ★★★★★★★★★★★★★★ കുറച്ചുനേരം ഓഫീസ് റൂമിൽ പോയി കുറച്ചു ഫയൽസ് നോക്കിയിരുന്നു......അവിടെ നിന്ന് ഇമ്പോര്ടൻറ്‌സ് ആയ ഫയലുകളെല്ലാം ഉമ്മാന്റെ സൈൻ ചെയ്യിപ്പിച്ചു കൊണ്ട് തിരിച്ചതെല്ലാം ഓഫീസ് റൂമിൽ തന്നെ വെച്ച് റൂമിലേക്ക് വിട്ടു.....സ്റ്റയർ കയറികൊണ്ടിരിക്കുമ്പോ പെട്ടന്ന് പതിഞ്ഞ സ്വരത്തിൽ സോങ് പ്ലേ ചെയ്തത് കേട്ടതും ഞമ്മളെ മൈൻഡെല്ലാം വേറെ എങ്ങോട്ടോ തിരിഞ്ഞുകൊണ്ടിരുന്നു.......ആകപ്പാടെ അസ്വസ്ഥത...... സ്റ്റയർ കയരുന്നതിനാനുസരിച്ച് സോങ് ചെവിയിലേക്ക് കൊത്തി വലിക്കും പോലെ........ മനസ്സും ശരീരമെല്ലാം കൊത്തി നുറുങ്ങുന്നു........ റൂമിലേക്ക് അടുക്കുന്തോറും സോങിന്റെ വോയ്സ് ഉയർന്നുകൊണ്ടിരുന്നു,,,,,,,

അതിന്റെ വോയ്സ് ഉയർന്നതിനാനുസരിച്ച ഞാൻ ചെവി രണ്ടും പൊത്തിപ്പിടിച്ചുകൊണ്ടിരുന്നു...... അവസാനം റൂമിലേക്ക് എത്തിയതും ചെവിയും ശരീരവും മനസ്സുമെല്ലാം പൊട്ടി പോവുന്ന പോലെ........ ആ സോങിലെ വരികളെല്ലാം മനസ്സിലേക്ക് വന്നതും ഇതുവരെ മറക്കാൻ ആഗ്രയിച്ചതെല്ലാം പിന്നെയും വേട്ടയാടുന്ന പോലെ.......പക്ഷെ അതിനൊരു ഇടവരുത്താതെ ചെവിയിൽ നിന്ന് രണ്ടു കൈയുമെടുത്തു മാറ്റി കൊണ്ട് ഐറയുടെ നേർക്ക് ഒച്ചവെച്ചു........ Stopppp ittttt......... എന്നുറക്കെ വിളിച്ചുകൂവി ദേഷ്യം അണപ്പല്ലിൽ കടിച്ചമർത്തി മുഷ്ട്ടി ചുരുട്ടി കൊണ്ട് അവളെ അടുത്തേക്ക് വിട്ടു.........മിററിന് മുന്നിൽ വെച്ചിരുന്ന ഫോണിലെ സോങ് പ്ലേ ചെയ്തത് ഓഫ് ചെയ്തു കൊണ്ട് ഐറയെ എന്റെ അടുത്തേക്ക് വലിച്ചുകൊണ്ട് അവളെ രണ്ടുകവിളിൽ ചുണ്ടു വിരൽ കൊണ്ടും തള്ള വിരൽ കൊണ്ടും കുത്തിപിടിച്ചു......

ഞമ്മളെ കണ്ണിലെ ദേഷ്യം കണ്ട് അവൾ ഒരുപടി പിറകിലേക്ക് പോയതും ഞമ്മളവളെ ഒന്നുംകൂടി മുന്നിലേക്ക് വലിച്ചു കൊണട് കുത്തുന്ന കണ്ണുകളോടെ അവളെ കണ്ണിലേക്ക് തന്നെ നോക്കിനിന്നു........ "എവിടെന്നിനാ ഈ സോങ് കിട്ടിയതെന്ന് ചോദിക്കുന്നില്ല,,,, ബട് ഇനി നീ ഈ സോങ് ഇവിടെ പ്ലേ ചെയ്താൽ അന്ന് നിന്റെ സ്ഥാനം ഈ വില്ലക്ക് പുറത്തായിരിക്കും...... mind it........." കുത്തുന്ന കണ്ണുകളോടുകുടി ഇങ്ങനെപറഞ്ഞുകൊണ്ട് കവിളിൽ നിന്ന് പിടിവിട്ടതും അവിടെ ചുവപ്പ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു..... ഞമ്മളതൊന്നും മൈൻഡ് ചെയ്യതെ അവളെ ഫോണ് അവിടെനിന്നും നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു കൊണ്ട് ഡ്രെസ്റൂമിൽ കയറി വാതിൽ വലിച്ചടച്ചു........... ദേശ്യം കാരണം ഏങ്ങറിൽ തൂക്കി വെച്ചിരുന്നു ഡ്രെസ്സെല്ലാം തട്ടി മറിച്ചു......

. അതിലും ദേഷ്യം അടങ്ങാത്തതുകൊണ്ട് ചുമരിൽ ആഞ്ഞു കുത്തി കൊണ്ടിരുന്നു,,,,,,, കയ്യിൻ നല്ല ഭലം ഉണ്ടായിരുന്നത് കൊണ്ട് തന്നെ കയ്യിനൊന്നും ഒരു പോറൽ പോലും ഏറ്റിലായിരുന്നു........... കുറച്ചുനേരം കണ്ണുകൾ അടച്ച് മൈൻഡ് ഫ്രീയാക്കി കൊണ്ടിരുന്നു.......കണ്ണുകൾ മെല്ലെ തുറന്ന് സ്മൈലിന്റെ ബോൾ കയ്യിൽ വെച്ചുകൊണ് മൈൻഡെല്ലാം റിലാക്സ് ആക്കി........ എന്നിട്ട് ഡ്രെസ്സെല്ലാം മാറ്റി പുറത്തേയ്ക്കിറങ്ങി റൂമിലേക്ക് നോക്കാതെ താഴെത്തേക്ക് വിട്ടു.... ★★★★★★★★★★★★★★ നിലത്തിരുന്ന് ബെഡിന്റെ ഒരുവശത്ത് മുട്ടിൽമേൽ തലവെച്ചു കൊണ്ട് അവൻ ചെയ്തതെല്ലാം ആലോജിച്ചതും മിഴികളിൽ നിന്ന് വീണ്ടും വീണ്ടും വെള്ളം വന്നുകൊണ്ടിരുന്നു,,,,,,,,, എത്ര കണ്ണുനീർ തുടച്ചിട്ടും പിന്നെയും അത് അനുസരണയില്ലാതെ നിറഞ്ഞു നിൽക്കാണ്,,,,,,,,,

അവന്റെ ചെയ്തികളെക്കാൾ വേദനിപ്പിച്ചത്‌ അവന്റെ വാക്കുകൾ ആയിരുന്നു....... എന്തിനുവേണ്ടിയാ അവനിങ്ങനെ പറഞ്ഞതെന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല,,,,,,,, "ഐറ,,,, നീ റെഡി ആയില്ലേ വേഗം വാ സമയം ഒരുപാടായി....." പെട്ടന്ന് ഉമ്മിന്റെ വിളിച്ചു കൂവൽ കേട്ടതും ഞമ്മള് മുട്ടിന്മേൽനിന്ന് മുഖം ഉയർത്തി......ഇനിയും ഇങ്ങനെ ഇരുന്നാൽ പറ്റില്ല എന്നൊക്കെ സ്വയം പറഞ്ഞുകൊണ്ട് കണ്ണുകൾ അമർത്തിതുടച്ചു,,,,, പക്ഷെ അത് പിന്നെയും അനുസരണയില്ലാതെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു......അതൊന്നും കണക്കിലെടുക്കാതെ വാഷ് റൂമിൽ പോയി മുഖം വെള്ളം കൊണ്ട് കഴുകി...... എന്നിട്ട് ടർക്കിയെടുത്ത് മിററിൽ നോക്കിയതും കവിളിൽ ചുവപ്പ് പതിഞ്ഞിട്ടുണ്ടായിരുന്നു....... അതിലൂടെ മെല്ലെ വിരലുകൾ ഓടിച്ചുകൊണ്ട് കുറച്ചു നേരം അതിലേക്ക് തന്നെ നോക്കിനിന്നു.......

പിന്നെ നേരെ റൂമിലേക്ക് ചെന്ന് മിററിന്റെ മുമ്പിൽ നിന്നുകൊണ്ട് കവിളിൽ പതിഞ്ഞ സ്ഥലത്ത് ഷൈടായി മേക്കപ്പ് ചെയ്തിട്ട് തലയിൽ ഷാൾ ഇട്ടുകൊണ്ട് തിരിഞ്ഞതും ഞമ്മളെ മുൻപിൽ നിലത്തായി പൊട്ടി ചിന്നിച്ചിതറി കിടക്കുന്ന ഫോണിനെ നോക്കിക്കൊണ്ട് താഴത്തേക്ക് വിട്ടു....... താഴെ എന്നെ കാത്തുനിൽക്കുന്ന് ഉമ്മിക്കും ദീദിക്കും ലൈറ്റായി പുഞ്ചിരിച്ചുകൊണ്ട് അവരുടെ കൂടെ കാറിൽ കയറിയിരുന്നു,,,,, വർമ്മ സാറിന്റെ വീട്ടിൽ എത്തിയതും ഞമ്മള് കാറിൽ നിന്നുമിറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചു....... നിറയെ യെല്ലോ ലൈറ്റുകൾ കൊണ്ട് നിറഞ്ഞിരുന്നു....... ഒറ്റ നോട്ടത്തിൽ കണ്ടാൽതന്നെ അറിയാം ആഡംബര മര്യാജ് ആണെന്ന്....... ഞമ്മള് ചുറ്റും നോക്കി കൊണ്ട് പാർട്ടി നടക്കുന്ന സ്വിമ്മിങ് പൂളിനടുത്തുള്ള സ്ഥലത്തേക്ക് പോയി.......

അവിടെനിന്ന് അങിളിനോടും ആന്റിയോടും സംസാരിച്ചു നിക്കുന്ന സമയത്താണ് കല്യാണപെണ്ണ് ഞങ്ങളെ അടുത്തേയ്ക്ക് വന്നത്....... അവളോട് കുറച്ചു നേരം സംസാരിച്ചു...... അവൾ ഞങ്ങളെ മേര്യേജിൻ വരാൻപറ്റിയില്ല അതുകൊണ്ട് ഇന്നാണ് കാണുന്നെ എന്നൊക്കെ പറഞ്ഞു...... ഞമ്മള് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇശുനെ ചുറ്റുമൊന്ന് പരതി..... അവസാനം പൂളിന്റെ ഒരു സൈഡിൽ ഡ്രിങ്ക് കുടിച്ചു നിൽക്കുന്നത് കണ്ടത്...... അതും നോക്കി നിന്നപ്പോഴാണ് പെട്ടന്ന് ആരോ ഞമ്മളെ അടുത്തേക്ക് വന്നുകൊണ്ട് അരയിൽ കൈവച്ചത്....... അയാളെ മുഖത്തേക്ക് നോക്കിയപ്പോ എവിടെയും പരിചയമില്ലാത്ത മുഖം,,,,,

ഇയാളെ കൈ ഞമ്മളെ വയറിനു മുകളിലുടെ ഓടി നടന്നതും ഞമ്മള് ചുറ്റുമൊന്ന് നോക്കി..... പക്ഷെ ഇതുവരെ എന്റെ കൂടെ നിന്ന ആരും തന്നെ എന്റെ കൂടെയില്ല,,,,,,,,, ഇയാൾ കാട്ടുന്നത് കണ്ടിട്ട് ദേഷ്യം വന്നതും അയാളെ കയ്യിൽ ആഞ്ഞുപിടിക്കാൻ നിന്നതും അപ്പോതന്നെ വേരെ ആരയോ കൈ അയാളെ കൈയിൽ പിടിത്തമിട്ടിരുന്നു............ തല ഉയർത്തി അതാരാണെന്ന് നോക്കിയതും ഞമ്മൾ അന്തം വിട്ട് ഇശുനെതന്നെ നോക്കിനിന്നു...... പെട്ടന്ന് ഞമ്മളെ ഒന്ന് നോക്കിക്കൊണ്ട് ഓൻ അയാളോട് പറഞ്ഞത് കേട്ടതും ഞമ്മൾ കണ്ണുംതള്ളി ഓനെ തന്ന കണ്ണുംനട്ട് നോക്കി.......... She's my girl Aira,,,, Aira Ishaan Malik........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story