QUEEN OF KALIPPAN: ഭാഗം 17

queen of kalippan

രചന: Devil Quinn

She's my girl Aira,,,,Aira Ishaan Malik...... ഇശു അയാളെ നേർക്ക് കുത്തുന്ന കണ്ണുകളോടുകുടി പറഞ്ഞതും ഓന്റെ ഉറച്ച ശബ്ദവും നോട്ടവും കണ്ടിട്ട് അയാൾ ഒരടി പിറകിലേക്ക് വേച്ചു പോയി........ ഓൻ ഞമ്മളെ വലതുകൈയിലായി അവന്റെ ഇടതുകൈപിടിച്ചുകൊണ്ട് അയാളെ മുന്നിലേക്ക് ചെന്നു....... "നിന്റെ തോന്നിവാസം ഇവളെ നേർക്ക് എടുക്കാൻ നിൽക്കേണ്ട...... ഇവളെ നേർക്കല്ല ഇനി ഏതെങ്കിലും പെണ്ണിന്റെ ശരീരത്തിൽ നീ കേറി പിടിച്ചാൽ,,,,,," എന്ന് പറഞ്ഞവൻ അയാളെ ചെവിക്കരികിലേക്ക് പോയികൊണ്ട് എന്തോ പറഞ്ഞുകൊണ്ട് അയാളിൽ നിന്ന് വിട്ടുനിന്നു....... "കേട്ടോടാ പന്ന* മോനെ....." ദേശ്യത്തോടെയുള്ള അവന്റെ ഗർജനം കേട്ടതും ഞമ്മളൊരു നിമിഷം പേടിച്ചുകൊണ്ട് പിറകിലേക്ക് നിന്നു......അവന്റെ ദേഷ്യം എത്രമാത്രമുണ്ടെന്ന് അവൻ ഞമ്മളെ കയ്യിൽ പിടിച്ച പിടിത്തത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം........ അമ്മാതിരി പുകയൽ,,,,,,,,കണ്ണിൽ നിന്നും പൊന്നീച്ചവരെ പാറിപ്പോയി....... ഹൗ ഓൻ താക്കീതെന്നോണം അയാളെ നേർക്ക് വിരൽ ചൂണ്ടികൊണ്ട് ഞമ്മളെ കൈയും പിടിച്ച് സ്ലോമോഷനിൽ നടന്നു........ ഇതെല്ലാം കണ്ട് കിളി പാറി ഞമ്മളും ഒരു പാവ കണക്കെ അവന്റെ പിന്നാലെ നടന്നു....... "നിങ്ങൾ ഇതെവിടെ പോയി കിടക്കായിരുന്നു.......

ഫുഡ് കഴിക്കാൻ പോവാൻ കുറെനോക്കി പക്ഷെ നിങ്ങളെ ഇവിടെയൊന്നും കാണാത്തതുകൊണ്ട് നിങ്ങൾ ഇവിടേക്ക് വരെട്ടെയെന്ന് കരുതി.... ഇനി ഞമ്മക്ക് പോവ......" ഉമ്മി പുറത്തേയ്ക്ക് വന്നുകൊണ്ട് ഞങ്ങളെ നോക്കി പറഞ്ഞതും ഞാൻ ഇശുനെ ഒന്ന് പാളിനോക്കി,,,,അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതും വേണ്ടായിരുന്നില്ലയെന്നുവരെ തോന്നിപ്പോയി.......... ആ വെളുത്തു ചുവന്ന മുഖത്തിന് ഒന്നുംകൂടി ചുവപ്പ് ഏറിയ പോലെ,,,,,,,അമ്മാതിരി ചുടിലാണ് ഓൻ നിക്കുന്നത്........ "ഡാ നീയെന്താ ഒന്നും മിണ്ടാതെ നിക്കുന്നെ......" ഏതോ കൊങ്ങിലേക് നോക്കിനിക്കുന്ന ഇശുനെ നോക്കിക്കൊണ്ട് ഉമ്മിയിങ്ങനെ ചോദിച്ചതും പെട്ടന്ന് ഓൻ ഉമ്മിന്റെ നേരെ തിരിഞ്ഞുകൊണ്ട് 'എനിക്കൊന്നും വേണ്ട നിങ്ങൾ കഴിച്ചോ 'എന്നും പറഞ്ഞ് പോകാൻ നിന്നതും,,,,,,പെട്ടന്ന് ഓൻ ഞമ്മളെ മുഖത്ത് നോക്കിക്കൊണ്ട് കയ്യിനെ നോക്കി...... ഞമ്മളും അതേപോലെ ഓൻ നോക്കുന്നതിലേക്ക് നോക്കി.....അപ്പോഴാ ഞമ്മളാ മഹാരഹസ്യം അറിഞ്ഞത്,,,,, ഓൻ ഞമ്മളെ കയ്യിൽ പിടിച്ചാണ് ഇവിടെ ഇതുവരെ നിന്നതെന്ന്......

അപ്പോതന്നെ ഓൻ കയ്യിലെ പിടിവിട്ട് ഞമ്മളെ ഒന്ന് അമർത്തി നോക്കിക്കൊണ്ട് തിരിഞ്ഞു നടന്നു......... എല്ലാതും കഴിഞ്ഞ് ആന്റിയോടും അങ്ങിളിനോടും യാത്രപറഞ്ഞ് വില്ലയിലേക്ക് വിട്ടു....... വില്ലയിൽ എത്തിയപ്പോതന്നെ ഫ്രഷാവാൻ കയറി..... ചെറു തണുപ്പുള്ള വെള്ളം മേലിലേക്ക് തട്ടിയതും ഇതുവരെ പുകഞ്ഞുകൊണ്ടിരുന്ന ശരീരമൊന്ന് തണുത്തു...... പക്ഷെ ഇപ്പോഴും അണയാതെ ആളികത്തികൊണ്ടിരിക്കുന്നത് മനസ്സായിരുന്നു........ ഡ്രെസ്സ് ചെയ്ഞ്ച് ചെയ്‌തുകൊണ്ട്‌ മിററിൽ മുഖമൊന്ന് നോക്കിയതും മുഖത്ത് ചുവപ്പ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു....... അതെല്ലാം ചെറിയ നീറ്റലോടുകുടി നോക്കി കണ്ടു........ ഉള്ളിലെ സങ്കടമെല്ലാം മറച്ചുപിടിച്ചുകൊണ്ട് ബാത്രൂമിൽ നിന്നുമിറങ്ങി....... റൂമിൽ നിന്നാൽ ശെരിയാവില്ല എന്നതുകൊണ്ട് നേരെ ബാൽക്കണിയിലേക്ക് പോയി...... അവിടെയുള്ള കിളിക്കുട് പോലെയുള്ള ചൂരൽ ഊഞ്ഞാലിൽ രണ്ടുകാലും ടീപോയിന്മേൽ കയറ്റി വെച്ചുകൊണ്ട് ഊഞ്ഞാലിൽ ഇരുന്നു......എന്നിട്ട് ചന്ദ്രനോട് കഥപറഞ്ഞിരിക്കുന്ന നക്ഷത്രത്തെ അസൂയയോടെനോക്കിയിരുന്നു... അതുരണ്ടും ഒരുമിച്ചു നിൽക്കുന്നത് കണ്ടതും ഞമ്മളെ കണ്ണ് അറിയാതെ നിറഞ്ഞുപ്പോയി...... ഇതുവരെ പിടിച്ചുവെച്ച സങ്കടമെല്ലാം ആ ഒരൊറ്റ നിമിഷം കൊണ്ട് പുറത്തേയ്ക്ക് ചാടി.......

എന്തിനുവേണ്ടിയാണ് ഇശു നീയിങ്ങനെ എന്നെ വേദനിപ്പിക്കുന്നത് ....??! ആർക്ക് വേണ്ടാ....??!ഇത്രക്കും ദേഷ്യം വരാൻ ഞാനെന്ത് തെറ്റാ ചെയ്തത്....??! ഇന്ന് ഒരു സോങിന്റെ പേരിൽ ......ഇതിനൊക്കെ അർത്ഥ മെന്താ.....??!!എനിക്കൊന്നും മനസ്സിലാവുന്നില്ല...... ഊഞ്ഞാലിന്റെ സൈഡിൽ കൂടി കയ്യിട്ട് തേങ്ങികൊണ്ട് ആരോടില്ലാതെ ചോദിച്ചതും ഞമ്മളെ ഉള്ളം എന്തെന്നില്ലാത്ത വിങ്ങിപ്പൊട്ടി...... "ഐറ,,,, ഇവിടെയിങ്ങനെ ഇരിക്കേണ്ട,,, തണുപ്പാണ്....." പെട്ടന്ന് പുറകിൽ നിന്ന് ആ ഒച്ചകെട്ടതും തിരിഞ്ഞു നോക്കാതെ തന്നെ ആ ആളെ ഞമ്മക്ക് പിടികിട്ടി..... ഞമ്മളെ തേങ്ങൽ പുറത്തേക്ക് കേൾക്കാതെ നിൽക്കാനും വേണ്ടി വായ രണ്ടുകൈകൊണ്ടും പൊത്തിപ്പിടിച്ചു.......... ഞമ്മളെ മുറുപടിയൊന്നും കേൾക്കാൻ നിക്കാതെ ഓൻ ഉള്ളിലോട്ട് കയറിപോയെന്ന് നിലത്തു തട്ടുന്ന കാലടിയിൽ നിന്ന് മനസ്സിലായി.......വായയിൽനിന്ന് കൈയെടുത്ത് അവനോടുള്ള ദേഷ്യവും സങ്കടവും കണ്ണീരായി കവിളില്യൂടെ ഒഴുകി.... സത്യം പറഞ്ഞാൽ അവന്റെ ആറ്റിട്യൂടാണ് എനിക്ക് മനസ്സിലാവാത്തത്....... ചിലപ്പോ അവന്റെ ബിഹേവ് കണ്ടാൽ തോന്നും ഞമ്മളെ ഇഷ്ട്ടമാണെന്ന് മറ്റുചിലപ്പോ ഞമ്മളെ വെറുപ്പുള്ള പോലെയും.......എന്താണ് ഇതിനൊക്കെ അർത്ഥം .....??! പക്ഷെ ഒന്നെനിക്ക് മനസ്സിലായി അവന്റെ ഉള്ളിന്റെ ഏതോ ഒരു അടിത്തട്ടിൽ ഐറ ഉണ്ടെന്ന്......

ചിലതെല്ലാം മനസ്സിൽ കണക്കുകൂട്ടി കണ്ണുകളെല്ലാം തുടച്ചു all is well എന്നൊക്കെ നെഞ്ചിൽ കൊട്ടികൊണ്ട് ഊഞ്ഞാലിലേക്ക് ഒന്നുംകൂടി ചാരിയിരുന്ന് നേരത്തെ കഥ പറഞ്ഞിരുന്ന ചന്ദ്രനെയും നക്ഷത്രത്തെയും ഒരു പുഞ്ചിരിയോടെ നോക്കി കണ്ടുകൊണ്ട് പതിയെ മിഴികൾ അടച്ചു..... പെട്ടന്ന് മിന്നാട്ടം പോലെ എന്തൊക്കെയോ മനസ്സിലൂടെ വന്നതും കണ്ണുകൾ വലിച്ചു തുറന്നു...... പക്ഷെ അതെല്ലാം സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാതെ ചുറ്റും കണ്ണുകൾ പായ്പ്പിച്ചു...... എന്നിട്ട് ആകാശത്തേക്ക് നോക്കിയതും നക്ഷത്രത്തെ ഒറ്റക്കാക്കി ചന്ദ്രൻ മേഘങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്നു........ അതെല്ലാം ഒരു ഭയത്തോടെ നോക്കികണ്ടതും നെഞ്ചെല്ലാം ഹൈ സ്പീഡിൽ ഡിജെ കളിക്കാൻ തുടങ്ങിയിരുന്നു...... അതിലേക്കുതന്നെ സൂക്ഷ്മമായി നോക്കിനിന്നതും തലയെല്ലാം മത്ത് പിടിക്കുന്ന പോലെ......അതെല്ലാം കണ്ട് കണ്ണ് മുറുക്കെ അടച്ചു കൊണ്ട് മെല്ലെ തുറന്ന് ആകാശത്തേക്ക് വീണ്ടും നോക്കിയതും നേരെത്തെ മറഞ്ഞിരുന്നു ചന്ദ്രൻ വീണ്ടും മേഘങ്ങൾകിടയിൽ നിന്ന് വന്നുകൊണ്ട് നക്ഷത്രത്തെ പ്രകാശം കൊണ്ട് മൂടിയിരുന്നു....... അത് കണ്ടതും അറിയാതെ ഞമ്മളെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു.......

പക്ഷെ അപ്പോഴും മനസ്സിൽ മിന്നിമറഞ്ഞത് നേരെത്തെ ചന്ദ്രനെ കാണാതിരുന്നതിന്റെ വേവലാതിയായിരുന്നു...അപ്പൊ എന്തിനാ അങ്ങനെയൊക്കെ തോന്നിയെ ?? ആവോ എന്തെങ്കിലും ആയിക്കോട്ടെ എന്നൊക്കെ സ്വയം ആശ്വസിച്ചു കൊണ്ട് ടീപോയിന്മേൽ നിന്ന് കാലെടുത്ത് റൂമിലേക്ക് പോയി....... അവിടെ ഒരു സൈഡിൽ പോയി കിടന്നു കൊണ്ട് ഇന്ന് നടന്നതെല്ലാം ആലോചിച്ച് എപ്പോഴോ ഉറങ്ങിയിരുന്നു...... ★★★★★★★★★★★★★★★ "സർ,,,,, ഗോവയിൽ നിന്ന് എമിറേറ്റ്‌സ് ഗ്രുപ്പിന്റെ ഡ്രസ് മറ്റേറിയൽസ് വന്നിട്ടുണ്ട്......." എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ മെയിൽ റീഡ് ചെയ്യുന്നതിനിടെ സിദ്ധു വന്ന് ഇങ്ങനെ പറഞ്ഞതും ഞമ്മള് അതിൽനിന്ന് നോട്ടം മാറ്റാതെ അതെല്ലാം ഗോഡൗണിൽ വക്കാൻ പറഞ്ഞു...... ഗോവയിലെ മോഡൽസിൻ വെസ്റ്റേൺ ഡ്രസ് മോഡൽ ചെയ്യുന്നതിന് അവർ ഞങ്ങളെ മാലിക് ഗ്രൂപ്പാണ് തിരഞ്ഞെടുത്തിട്ടുള്ളത്...... ടു വീകസിനുള്ളിൽ അത് മോഡൽ ചെയ്ത് ഏൽപ്പിക്കണം..... അതുകൊണ്ട് തന്നെ ഡ്രസ് മറ്റേറിയൽസ് നോക്കാനും വേണ്ടി ഞമ്മള് ക്യാബിനിലെ നിന്ന് ഡോർ തുറന്ന് ഗോഡൗണിലേക്ക് വിട്ടു..... ഗോഡൗണ് അണ്ടർഗ്രൗണ്ടിൽ ആയതുകൊണ്ട് ലിഫ്റ്റിന്റെ സൈഡിലുള്ള ഡോർ ഓപ്പൺ ചെയ്തതും അവിടെ പടിപടിയായി നിൽക്കുന്ന എസ്‌കലേറ്ററിൽ അണ്ടർഗ്രൗഡിലേക്ക് വിട്ടു........

അവിടെ എത്തിയപ്പോ സിദ്ധു ഓരോ മെറ്റീരിയലും സൂം ചെയ്യുന്ന തിരക്കിലായിരുന്നു....... "മെറ്റീരിയൽസൊക്കെ ഓക്കെയല്ലേ..........??!!" ക്ലോത്തിൽ ഉരസി നല്ല മെറ്റിരിയൽസാണോയെന്ന് നോക്കുന്നതിനിടെ അവനോട് ചോദിച്ചതും അവൻ ഞമ്മളെ നേർക്ക് തിരിഞ്ഞുകൊണ്ട് പരത്തിയിട്ടിരിക്കുന്ന ക്ലോത്തിൽനിന്ന് ഒരു മെറ്റിരിയൽ എടുത്തു....... "Sir,,,, this one is more suitable cloth......" എന്നവൻ പറഞ്ഞുകൊണ്ട് എനിക്ക് കാണിച്ചുതന്നതും ഇതുവരെ നോക്കിയ മെറ്റിരിയലിൽ നിന്ന് അതിലേക്ക് കണ്ണ് പായിപ്പിച്ചുകൊണ്ട് അത് ഉള്ളംകൈ കൊണ്ട് തൊട്ടു നോക്കി........അതിനെ ടോട്ടലി സ്കാൻ ചെയ്തുകൊണ്ട് സിദ്ധൂനോട് ആ മെറ്റീരിയൽ കൊണ്ടുവരാൻ പറഞ്ഞു എസ്‌കലേറ്റർ വഴി മുകളിലേക്ക് വിട്ടു........ അവിടെനിന്ന് ക്യാബിനിൽ നിന്ന് കുറച്ചകലെ ആയിട്ടുള്ള മോഡലിംഗ് ഹാളിലേക്ക് പോയി......... ★■★■★■★■★■★■★■★■★ "Mey coming me'm......." സോഫയിൽ ഇരുന്ന് കൊണ്ട് ലാപ്പിൽ ന്യൂ മോഡൽ ഡ്രെസ്സിന്റെ ഡിസൈൻസ് സെർച്ച് ചെയ്യുന്ന സമയത്ത് മല്ലിക വന്ന് വിളിച്ചതും ഞമ്മള് അവളിലേക്ക് നോക്കിക്കൊണ്ട് 'yes come' എന്നുപറഞ്ഞു.....

"മേംമിനെ സർ മോഡലിംഗ് റൂമിലേക്ക് വിളിക്കുന്നുണ്ട് ......." അവളിത് പറഞ്ഞതും ഞമ്മളെ മനസ്സിൽ അഞ്ചാറ് ലഡ്ഡു അല്ല ആയിരം ലഡ്ഡു ഒരുമിച്ച് പൊട്ടിയ ഫീൽ...... എഴുനേറ്റ് നിന്ന് ഡാൻസ് കളിക്കാനൊക്കെ തോന്നി അവളിത് പറഞ്ഞപ്പോ..... ഞമ്മളെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഏതേലും ഒരു ഡ്രെസ്സിന്റെ മോഡൽ ചെയ്യുക എന്നുള്ളത്........ അല്ല,, ഞമ്മളെന്തിനാ ഇപ്പൊ ഇതൊക്കെ ചിന്തിച്ചു കൂട്ടുന്നത്,,,, ആ കടുവയാണ് ആൾ അവൻ പറഞ്ഞാൽ മാത്രമേ ഞമ്മക്ക് മോഡൽ ചെയ്യാൻ പറ്റുള്ളൂ അവനത് പറഞ്ഞില്ലെങ്കിലോ ഞമ്മള് പ്ലിങ്ങാസ്യ ആവുലേ..... അതോണ്ട് മനസ്സിലെ ലഡ്ഡുവിനെ മുഴുവനായി കുത്തിപൊട്ടിച്ചുകൊണ്ട് മാലികനെ ഒന്ന് നോക്കി..... ഓളാണെങ്കിൽ ഞമ്മളിത്‌ എന്ത് തേങ്ങായ കാട്ടുന്നെ എന്ന മട്ടിലാണ്....... അവളുടെ നോട്ടം ഞമ്മക്കങ് പിടിച്ചിട്ടില്ലാത്തതുകൊണ്ട് അവളെ പുച്ഛിച്ചുകൊണ്ട് ലാപ്പ് ഓഫാക്കി ഡോറും തുറന്ന് അവളെ മൈൻഡ് ചെയ്യാതെ ഞമ്മള് നല്ല ഗമയിൽ ഞെളിഞ്ഞുകൊണ്ട് ഞമ്മളെ ക്യാബിനിന്റെ ഓപ്പോസിറ്റുള്ള ഡിസൈനിങ് ഹാളിലേക്ക് നടന്നു....... ഡിസൈനിങ് റൂം കുറച്ചു ചുറ്റി വളഞ്ഞുകൊണ്ട് പോവാനുണ്ട്...... ക്യാബിനുള്ള അതേ ഫ്ലോറിൽ ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യല്ല വല്ല ഓട്ടോയും പിടിച്ച് പോകേണ്ടിവരും ,,,, നടന്നിട്ടും നടന്നിട്ടും അങ്ങോട്ട് എത്തുന്നില്ല........

ഇവിടെ വന്നതുമുതൽ ഞമ്മള് ഇങ്ങനെ ഒരു റൂം കേട്ടിട്ടുണ്ട് പക്ഷേ കണ്ടിട്ടില്ലായിരുന്നു....... നടത്തത്തിനു അനുസരിച്ച് അത് കാണാനുള്ള എക്സൈറ്റ്മെന്റും ഉണ്ടായിരുന്നു.... അങ്ങനെ ഹാളിന്റെ മുമ്പിൽ എത്തിയതും ഡോറിന്റെ മുമ്പിൽ നിന്ന് 'അവൻ ഞമ്മളെ ഇതിന്റെ ഡിസൈനർ ആക്കണേ 'എന്ന മനമുരുകി പടച്ചോനോട് പ്രാർഥിച്ചുകൊണ്ട് ഉള്ളിലോട്ട് കയറിയതും ഞമ്മള് പകച്ചു പണ്ടാരമടങ്ങി കാണുന്നത് സ്വപ്‌നം വല്ലതുമാണോ എന്നുവരെ തോന്നിപ്പോയി........ പരന്നു കിടക്കുന്ന ഹാളിനുള്ളിൽ മൊത്തം ഡിം ലൈറ്റുകൾ കൊണ്ട് ആകെ നിറഞ്ഞിരിക്കുന്നു..... വല്ല ഡിജെ ഹാളിൽ ചെന്നപ്പോലെ....... അതുമാത്രമല്ല കേറി ചെല്ലുന്നതിന് കുറച്ചു സൈഡിലായി അതായത് എന്റെ വലതു സൈഡിലായി വരിവരിയായി ഒന്നിനു പിറകെ ഒന്നായി വെച്ചുകൊണ്ട് ബേബി ടോൾ ഫ്രോക്കുകൾ ഹേങ്ങറിൽ ഓരോന്നായി തുക്കി വെച്ചിട്ടുണ്ടായിരുന്നു....... അതും റെഡ് , ബ്ലൂ ,വൈറ്റ്, പർപിൾ അങ്ങനെ തുടങ്ങി എല്ലാ കളറിലുള്ള ഫ്രോക്കുകളും ,,,,,,ഇമ്മാതിരി ഫ്രോക്കുകൾ ഇംഗ്ലീഷ്‌ മൂവിയിലും ഹിന്ദി മൂവിയിലും മാത്രമേ കണ്ടിട്ടുള്ളു....... ഫ്രോക്കിന്റെ അടിഭാഗം നിലത്തു മുട്ടികൊണ്ടും ഉള്ളിൽ കമ്പി വെച്ചത് കൊണ്ട് പൊന്തി നിൽക്കുന്നത്കൊണ്ടും ആ ഫ്രോക്കുകൾ കാണാൻ വല്ലാത്ത ഭംഗി തോന്നി......

ആ റോ മൊത്തം ഫ്രോക്കുകൾ കൊണ്ട് നിറഞ്ഞു നിന്നിരുന്നു.....അതെല്ലാം നോക്കിക്കണ്ടു ഇടതുഭാഗത്തേക്ക് തിരിഞ്ഞതും അവിടെയും ഒരു കൂട്ടം ഡ്രസ്സുകൾ ,,,,പക്ഷെ അത് ഫ്രോക് അല്ലായിരുന്നു......... മോഡലുകൾ അണിയുന്ന ഡ്രെസ്സിൻ ദാരിദ്ര്യം പിടിച്ച ഡ്രെസ്സുകൾ ആയിരുന്നു...... അത് ഞമ്മക്ക് അത്രക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ആ റോ വെറുതെ കണ്ണോടിച്ചിട്ടുള്ളൂ..... ഇതെല്ലാം വെട്ടി തിളങ്ങുന്ന റെഡ് യെല്ലോ ഡിം ലൈറ്റുകളിൽ വെട്ടി തിളങ്ങി നിക്കുന്നുണ്ടായിരുന്നു..... അതെല്ലാം ചെറു പുഞ്ചിരിയോടെ നോക്കുന്ന സമയത്താണ് ഞാനെന്തിനാ ഇങ്ങോട്ട് വന്നതെന്ന് ഓർമ വന്നത്..... അപ്പോതന്നെ ഇടതുകൈ കൊണ്ട് തലക്ക് ഒരു മേട്ടം കൊടുത്തുകൊണ്ട് ആ ഡിം ലൈറ്റിൽ കടുവയെ തിരിഞ്ഞുകൊണ്ട് നടന്നു....... അവസാനം റെഡ് ലൈറ്റുകൊണ്ട് പ്രകാശിക്കുന്ന ആ മുഖം കണ്ടതും ഞാനിപ്പോ സ്വർഗത്തിൽ എത്തിയോയെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി......... ഡിം ലൈറ്റുകൊണ്ട് പ്രകാശിക്കുന്ന അവന്റെ മുഖവും താടിയും അതിനെ ഒന്നുംകൂടി സുന്ദരമാക്കാൻ അവന്റെ ചുണ്ടിൽ വിരിയുന്ന ചെറു പുഞ്ചിരിയും മുന്നിലേക്ക് ചാടി വീഴുന്ന മുടിയും അതിനെ ഞെരമ്പുകൾ എടുത്ത കാണിക്കുന്നവിധം കൈകൾ വകഞ്ഞു മാറ്റുന്നുമുണ്ട്........ ഒറ്റ നോട്ടത്തിൽ കണ്ടാൽ സിംഗർ സൈൻ മാലിക്കിന്റെ കട്ട്...... പോരാത്തതിന് അവന്റെ മുന്തിരി കണ്ണുകളൾക്ക് മുകളിൽ സ്പെക്‌സ് വെച്ച് കൊണ്ടുള്ള ഇരുത്തം കണ്ടതും ഞമ്മളെ ഉള്ളിലെ കോഴി പുറത്തു ചാടി കൂവൻ തുടങ്ങിയിരുന്നു........

കുറെ അതിനോട് അടങ്ങി നിൽക്കാൻ പറഞ്ഞിട്ടും കേൾക്കുന്നില്ല,,,,,,, അതുകൊണ്ട് ഇനിയും ഇങ്ങനെ നിന്നാൽ സ്വന്തം ഭർത്താവിനെ പീഡിപ്പിച്ചു എന്ന പേരിൽ എന്നെ ജയിലിലിടും എന്നറിയുന്നതുകൊണ്ട് കോഴിയെ കൂട്ടിൽ പൂട്ടിവെച്ച് രണ്ടും കൽപ്പിച്ച് അവനിരിക്കുന്ന സോഫയിൽ ചെന്നിരുന്നു......... അവൻ കാര്യമായി എന്തോ നോട്ട്പാഡിൽ തപ്പാണ്,,,,,, അതെന്താനറിയാൻ ത്വര ഉണ്ടെങ്കിലും ഞമ്മള് അതിന് മുതിർന്നില്ല.......... കാര്യം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ...... ആ തഥന്നെ ഭയം ,,,,,,,അല്ലാതെ പേടികൊണ്ടൊന്നുമല്ലാട്ടോ...... "Aira,,, listen to me......" ചുറ്റിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്തതുകൊണ്ട് എല്ലാമൊന്ന് കണ്ണോടിച്ചപ്പോയാണ് ഓൻ ഞമ്മളെ നേരെ വിരൽ ഞൊടിച്ചു കൊണ്ടിങ്ങനെ പറഞ്ഞത്..........ഞമ്മളപ്പോ തന്നെ നല്ല കുട്ടിയായി ഓന്റെ നേരെ തിരിഞ്ഞിരുന്നു....... "ഞാൻ നിന്നെയിപ്പോ വിളിച്ചത് എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഡ്രെസ്സിൻ ഡിസൈൻസെല്ലാം നിന്നെ ഏല്പിക്കുവാണ്,,,,,,നിനക്കുള്ള ജോലി എന്താണുവെച്ചാൽ ബേബി ടോൾ ഫ്രോക്കിൽ ഹെവി ആയതും സിംപ്‌ളായതുമായ സ്റ്റോണ് കൊണ്ട് ഡിസൈൻ ചെയ്യുക എന്നു മാത്രമാണ് നിനക്ക് ഈ ഫീൽഡിനോട് ഇഷ്ടമുള്ളത് കൊണ്ട് നീയിത് പെർഫെക്ട് ആയി ചെയ്യുമെന്ന് അറിയാം....."

അവനെങ്ങനയാ ഞമ്മക്ക് ഇതൊക്കെ ഇഷ്ടമുള്ളതെന്ന് അറിയുന്നെ.....??!! "പിന്നെ ടു വീക്കിനുള്ളിൽ അതെല്ലാം സെറ്റ് ചെയ്ത് വെക്കണം.....നിനക്ക് ഹെൽപിൻ മാലികയെയും ഇവിടെ നിറുത്തുന്നുണ്ട്....... ഇനി വേറെവല്ല ആവശ്യമുണ്ടെങ്കിൽ എന്നെയോ സിദ്ധുവിനെയോ വിളിച്ചാൽ മതി....." ഇപ്പൊ ഈ പാക്കരൻ എന്തിനാണെന്നറിയോ 'ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചോ 'എന്ന പറഞ്ഞത്......അതുവേറെ ഒന്നും കൊണ്ടല്ല ഓൻക്കറിയാ ഞമ്മക്ക് ഇതൊക്കെ പെര്ഫെക്റ്റായി ചെയ്യുമെന്ന് ,,,,,,,പെര്ഫെക്റ്റായി ചെയ്യുമ്പോ അവനെ വിളിക്കേണ്ട ആവശ്യമില്ലല്ലോ ,,,,,,അതുകൊണ്ടാ അല്ലാതെ ഞമ്മളോട് ഷുഗർ മുത്തിട്ടൊന്നും അല്ല........കള്ള കടുവ,,,,,,, എന്നാലും നിങ്ങൾ നോക്കിക്കോ ഞാന് പല സംശയങ്ങൾ ചോദിച്ചുകൊണ്ടും നിങ്ങളെ അടുത്തേയ്ക്ക് വരും എന്റെ കടുവേ....... ഈ വീരശൂര പരാഗ്രമിയായ ജെസ ഐറയോടാ അവന്റെ കളി....... അവൻ ഞമ്മളെ അടുത്ത നിന്ന് എഴുനേറ്റ്പോയി ഒരു ഫ്രോക് കൊണ്ടുവന്ന് തന്നു....... "ആദ്യം ഡിസൈൻ ചെയ്ത തുടങ്ങേണ്ടത് ഇതിലാണ്...... ബാക്കിയൊക്കെ സ്റ്റിച്ചിങ്ങിങ് കൊടുത്തിട്ടുണ്ട് അപ്പൊ ഇന്ന് തന്നെ സ്റ്റിച്ചിങ് തുടങ്ങിക്കോ മോഡൽ ഏത് വേണമെന്ന് നിനക്ക് തീരുമാനിക്കാം....."

എന്നൊക്കെ അവൻ നോട്പാടിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞ് അവൻ എനിക്ക് അവന്റെ കയ്യിലുള്ള നോട്ട്പാഡ് കയ്യിൽ വച്ചുകൊണ്ട് അവിടെനിന്നും എഴുനേറ്റ് കുറച്ചപ്പുറത്തുള്ള സീറ്റിലിരുന്ന് നോട്ടിൽ എന്തോ വരയ്ക്കുന്ന മല്ലികന്റെ അടുത്തേയ്ക്ക് പോയികൊണ്ട് ഓൻ അവളോട് എന്തൊക്കെയോ പറയുന്നുണ്ട്........ ഞമ്മള് അവിടെനിന്നു നോട്ടം തെറ്റിച്ചുകൊണ്ട് കയ്യിലുള്ള നോട്പാടിലേക്ക് നോക്കിക്കൊണ്ട് ഓരോ ഡിസൈനും സ്ക്രോൾ ചെയ്ത് നോക്കിക്കൊണ്ടിരുന്നു....... അതിൽ നിന്ന് പെർഫെക്റ്റായ ഡിസൈൻസ് സെലക്ട് ചെയ്ത് അപ്പുറത്ത് വെച്ചിരുന്ന ഫ്രോക്കും കൊണ്ട് അവിടെനിന്നും എഴുനേറ്റു......അതവിടെ വെച്ചുകൊണ്ട് ഡ്രോയറിന്റെ അടുത്തേയ്ക്ക് ചെന്നുകൊണ്ട് അതിൽനിന്ന് സ്റ്റോണ്സും സ്റ്റിച്ചിങ്ങിന് ആവിശ്യമായതെല്ലാം എടുത്തുകൊണ്ട് സോഫയിൽ ഇരുന്നു......... ★★★★★★★★★★★★★★ എനിക്കറിയാമായിരുന്നു ഐറക്ക് ഈ ഫീൽഡിൽ വർക്ക് ചെയ്യാനാണ് കൂടുതൽ ഇഷ്ട്ടമെന്ന് അതുകൊണ്ടതന്നെയാ അവൾക്ക് എമിറൈറ്റ്‌സ് ഗ്രൂപ്പിൻറെ പ്രോജക്ട് കൊടുത്തതും.......

അവളത് ചെയ്യുന്നതും നോക്കി സോഫയിൽ അവൾക്ക് അപ്പുറത്ത് ഇരുന്നുകൊണ്ട് ലാപ്പിൽ ഇന്നലത്തെ പ്രോജക്ടിന്റെ ഡീറ്റൈൽസ് നോക്കുന്ന സമയത്താണ് ടീ പോയിന്മേൽ ഇരിക്കുന്ന ഫോണ് റിംഗ് ചെയ്തത്.........ലാപ്പിൽ നിന്ന് നെറ്റിചുളിച്ചു കൊണ്ട് ടീ പോയിയിൽ നിന്ന് ഫോണെടുത്തതും ഒരു unknown നമ്പറായിരുന്നു........അതികം ചിന്തിച്ചു നിക്കാതെ അത് അറ്റൻഡ് ചെയ്തു........ പിന്നീട് മറുസൈഡിൽ നിന്ന് പറയുന്ന കാര്യങ്ങൾ കേട്ടത്തും എന്തുചെയ്യണമെന്നറിയാതെ ഫോൺ കട്ട് ചെയ്തു........വീണ്ടും വീണ്ടും അവർ പറഞ്ഞത് കേട്ടതും അടക്കാൻ പറ്റാത്ത സന്തോഷം അലതല്ലി വന്നതും ഞമ്മള് തൊട്ടു സൈഡിലിരിക്കുന്ന ഐറയുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് അവളെ അധരത്തോട് എന്റെ ചുണ്ടുകൾ ചേർത്തു വെച്ചു......................... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story