QUEEN OF KALIPPAN: ഭാഗം 18

queen of kalippan

രചന: Devil Quinn

പിന്നീട് മറുസൈഡിൽ നിന്ന് പറയുന്ന കാര്യങ്ങൾ കേട്ടത്തും എന്തുചെയ്യണമെന്നറിയാതെ ഫോൺ കട്ട് ചെയ്തു........വീണ്ടും വീണ്ടും അവർ പറഞ്ഞത് കേട്ടതും അടക്കാൻ പറ്റാത്ത സന്തോഷം അലതല്ലി വന്നതും ഞമ്മള് തൊട്ടു സൈഡിലിരിക്കുന്ന ഐറയുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് അവളെ അധരത്തോട് എന്റെ ചുണ്ടുകൾ ചേർത്തു വെച്ചു................ അതിലങ്ങനെ ലയിച്ചിരുന്നതും പതിയെ ചുണ്ടുകൾ അതിൽ നിന്ന് വേർപ്പെടുത്തി........ഇതെല്ലാം കണ്ട് ഒരുത്തി ഇവിടെ ഇരിക്കുന്നുണ്ടെങ്കിലും അവളെ മൈൻഡ് ചെയ്യാതെ ഞമ്മള് ഫോണുമായി അവിടെനിന്നു പോന്നു......... ഡോർ തുറന്ന് പുറത്തെത്തി ഫോണെടുത്തു കൊണ്ട് ഉപ്പാക്ക് വിളിച്ചു......ഒറ്റ റിങ്ങിൽ തന്നെ ഫോണെടുത്തു...... "ഹെലോ ,,," "എനിക്ക് മനസ്സിലായി നിന്റെ സന്തോഷത്തിന്റെ കാരണം....." "Yes dad,,,,,, ma dream is totally completed....." "Yes,,,,, ഇനി മുതൽ 'The best business man in the nation' എന്ന് നിന്നെ പറ്റി നല്ല അഭിമാനത്തോടെ പറയാൻ സാധിക്കുമല്ലോ......" Oyy dad,,,, അങ്ങനെ ഞമ്മളെ കൊച്ചാക്കൊന്നും വേണ്ട....... ഇതുവരെ ആ പേര് പിന്നെ എവിടെയായിരുന്നു....... പറയുന്നത് കേട്ടാൽ തോന്നും എനിക്ക് കിട്ടുന്ന ആദ്യത്തെ അവർഡാണെന്ന്....... ഇതുവരെയും ആ പേര് കാത്തു സൂക്ഷിച്ചു ഇനിയും കാത്തുസൂക്ഷിക്കും......."

എന്ന് ഞമ്മള് തിരിച്ചങ്ങോട്ട് മറുപടി കൊടുത്തതും പഹയൻ അവിടെനിന്ന് ചിരിക്കാണ്......ഉപ്പ പറയുന്നത് കേട്ടാൽ തോന്നും ഞമ്മക്ക് ആദ്യമായിട്ടാണ് best ബിസിനെസ് മാനിനുള്ള അവാര്ഡ് കിട്ടുന്നെയെന്ന്,,,,,,, കഴിഞ്ഞ അഞ്ചു വർഷവും ആ അവാർഡ് എനിക്ക് തന്നെ ആയിരുന്നു....... അതുകൊണ്ട് വാശിയായിരുന്നു ഈ വർഷവും ഈ അവാർഡ് എനിക്ക് കിട്ടണമെന്ന്........വാശി മാതൃമല്ല ഒരു റിവഞ്ചും കൂടിയായിരുന്നു ........ പറഞ്ഞു നാവെടുത്തില്ല അപ്പോഴേയ്ക്കിനും അവൻ വിളിക്കുന്നുണ്ട്,,,, ഉപ്പനോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് അവന്റെ കാൾ അറ്റൻഡ് ചെയ്തു....... "നീ അതികം ആളായൊന്നും പറഞ്ഞു കൊണ്ട് നികളിക്കേണ്ടാ ...... ഇതുവരെ നിന്നിൽ നിന്നെല്ലാം ഞാൻ തട്ടിയെടുത്തിട്ടുണ്ടെങ്കിൽ ഇതും എനിക്ക് പിടിച്ചുവങ്ങാൻ കഴിയും........" ഫോണെടുത്ത ഉടനെ അവൻ പല്ലി ചിലക്കുമ്പോലെ ചിലച്ചതും ഞമ്മളതെല്ലാം കേട്ടകൊണ്ട് പുച്ഛിച്ചു ചിരിച്ചു....... "Mr. മശ്ഹൂദ് ആലിം,,,,, well done dear.....എത്ര പരാജയപ്പെട്ടാലും നിന്റെ ഈ അഹങ്കാരമില്ലേ അതെനിക്ക് ഇഷ്ട്ടായിട്ടോ......" "Uuuuu...." "അതികം അലരണ്ട ,,,,,നിന്റെ ഈ ഓഞ്ഞ ഡയലോഗ് മാറ്റിപിടിക്കാൻ സമായമായില്ലേ....... നീ എന്നെ വെല്ലുവിളിച്ച് വന്നതല്ലേ ഇന്ത്യയിലേക്ക് എനിട്ടിപ്പൊ എന്തുണ്ടായി,,,,,,

അന്നേ ഞാൻ പറഞ്ഞതാ നിന്റെ കളി എന്റെയടുത്ത് പോകില്ലെന്ന്........ കളിക്കുന്നവനല്ല കളി പടിപ്പിക്കുന്നവനാ ഞാനെന്ന് നിനക്കാറിയാമായിരുന്നിട്ടും നീ എന്നോട് റിവെഞ്ചിന് വന്നു,,,,,,, എന്നിട്ട് എന്തുണ്ടായി.......!!!!!!" "ഒരു ദിവസം നിന്റേതെന്ന് നീ ആഹാങ്ഹാരത്തോടെ പറയുന്നതെല്ലാം എന്റേത് സ്വന്തമാക്കും നീ നോക്കിക്കോ,,,,," "അതെല്ലാം കാണാൻ ഞാനെന്നോ വൈറ്റിങാണ് മുത്തേ...... പക്ഷെ എന്റെ ഭാഗ്യം കൊണ്ടോ നിന്റെ തലവിധി കൊണ്ടോ അതെനിക്ക് കാണാൻ പറ്റിട്ടില്ല,,,,,, ഇപ്പോഴും നീ ഇത് തന്നെപറയുകയാണെങ്കിൽ ഒാക്കെ ഞമ്മക്ക് നോക്കാം.....'' പുച്ഛിച്ചു ചിരിച്ചുകൊണ്ട് ഞാനവനോട് പറഞ്ഞതും മറു തലക്കൽ നിന്ന് ചിന്നിചിതറുന്ന ശബ്ദം കേട്ടതും അവെൻ്റ ഫോണിനൊരു തീരുമായിയെന്ന് മനസ്സിലായി...... ഞമ്മളപ്പൊത്തന്നെ ഫോൺ കട്ട് ചെയ്ത് മനസ്സിൽ ഊറി ചിരിച്ചുകൊണ്ട് അവനോടുള്ള ദേഷ്യമെല്ലാം മുഷ്ട്ടി ചുരുട്ടികൊണ്ട് അണപ്പല്ലിൽ കടിച്ചമർത്തി........... ★★★★★★★★★★★★★★★ പെട്ടെന്നുണ്ടായ അറ്റാക്ക് ആയതുകൊണ്ട് ഞമ്മള് അന്തം വിട്ട് കുന്തം വിഴുങ്കിയ പോലെ ഇരുന്നു....... എത്ര ആലോചിച്ചിട്ടും എന്തിനാ അവൻ കിസ്സിയതെന്ന് മനസ്സിലായില്ല.....ഓൻ അവിടെനിന്ന് എണീച്ചു പോയപ്പോ ഇതിന്റെ എഫക്ടിൽ ആയതുകൊണ്ട്തന്നെ അവനോട് ഒന്നും ചോദിക്കാൻ പറ്റിയില്ല.....

"എന്താണ് കുറെ നേരമായല്ലോ നിഗുഢമായ ചിന്തയിൽ ഇരിക്കാൻ തുടങ്ങിയിട്ട് ക്യാ ഹുവ....?????" തല പുകച്ചു കൊണ്ട് നഖം വായയിലേക്കിട്ട് ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിദ്ധു ഞമ്മളെ അടുത്തേയ്ക്ക് വന്നുകൊണ്ട് പുരികം പൊക്കി ഇങ്ങനെ ചോദിച്ചത്....... ഇനി ഞമ്മള് എന്തു പറയും ഇവനിത് എപ്പോഴാ ഇങ്ങോട്ട് വന്നത്....ഞങ്ങള് കിസ്സിയത് അവൻ കണ്ടുകാണുമോ ....ഏയ് നോ,,, അതിന് ചാൻസില്ല,,,,,,,ഇല്ലെങ്കിൽ തന്നെ ഞമ്മളെ മനസ്സിൽ ഓടികളിക്കുന്നത് ഇവനോട് പറയാൻ പറ്റോ.....ഇനിയിപ്പോ എന്തോന്ന് പറയും...... പെട്ടന്ന് തലക്കകത്ത് ബൾബ് കത്തിയതും ഞമ്മള് അപ്പോതന്നെ നേരെയിരുന്നു കൊണ്ട് സിദ്ദുന്റെ കൈപിടിച്ചു എന്റെ അപ്പുറത്ത് ഇരിത്തിച്ചു........ "സിദ്ധു ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ....." ഒരു മുഖവുര ഇട്ടുകൊണ്ട് ഞമ്മളവനോട് ചോദിച്ചതും ഓൻ ഞമ്മളെ നെറ്റി ചുളിച്ച് നോക്കിക്കൊണ്ട് ഒന്ന് മൂളി തന്നു...... അതൊരു ഗ്രീൻ സിഗ്നലായി കണ്ടുകൊണ്ട് ഞമ്മൾ കുറച്ചും കൂടി അവന്റെ അരികിലേക്ക് ഇരുന്നു....... "ഇന്ന് ഇഷാൻ എന്താ പതിവില്ലാത്തൊരു മാറ്റം....." "സാറിന്റെ സന്തോഷം കണ്ടതുകൊണ്ടാണോ......" ഞമ്മള് പറഞ്ഞതിന് മറുപടിയെന്നോണം അവനിത് പറഞ്ഞതും ഞമ്മള് വേണോ വേണ്ടയോ എന്ന് മട്ടിൽ ഒന്ന് മൂളി കൊടുത്തു.......

"അപ്പൊ നിങ്ങളോടൊന്നും പറഞ്ഞില്ലേ......ഈ കഴിഞ്ഞ അഞ്ചു വർഷവും ഒരു കോട്ടവും തട്ടാതെ കിട്ടിക്കൊണ്ടിരുന്ന അവാർഡ് സാറിന് ഈ വർഷവും കിട്ടി....." ഞമ്മളെ നേർക്ക് തിരിഞ്ഞുകൊണ്ട് ഓനിത് പറഞ്ഞതും ഞമ്മള് എന്ത് എന്ന ഭാവത്തിൽ ഓനെ നോക്കി നെറ്റി ചുളിച്ചു....... "The best business man in the nation......." നല്ല അഭിമാനത്തോട് കൂടി അവനിങ്ങനെ പറഞ്ഞതും ഞമ്മളൊരു നിമിഷം അന്തം വിട്ടു പോയി....... അമ്മാതിരി വെടിക്കട്ടല്ലേ ഓൻ പൊട്ടിച്ചത്....... എന്നാലും അവനിത് എങ്ങനെ ഒപ്പിച്ചു അതും അഞ്ച് വർഷം ......സത്യം പറഞ്ഞാൽ ഞമ്മക്ക് അറിയില്ലെനി അവൻ പുളികൊമ്പിൽ ഇരിക്കുന്ന ആളാണെന്ന്...... അഞ്ചു വർഷം ഔ ഇമ്പോസിബിൾ.....!!!!! ഇതുവരെ ആയിട്ടും ഓനൊരു ബെസ്റ്റ് ബിസിനെസ്സ് മേൻ ആണെന്ന് അറിയാത്ത അവന്റെ പൊണ്ടാട്ടിയായ എന്നോട് തന്നെ ഒരു ലോഡ് പുച്ഛമാണ് തോന്നിയത്...... ഇത്രക്കും വലിയ കെട്ടിയോനെയാണ് ഞമ്മക്ക് കിട്ടിയതെന്ന് അറിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി........ ഒരു കുളിരാരിറ്റി....... പക്ഷെ ആ അഭിമാനത്തിനെ ചവിട്ടി പുറത്താക്കികൊണ്ട് ഇന്നലെ റൂമിൽ അരങ്ങേറിയ സംഭവം ഓർമ വന്നതും ഞമ്മളവനെ പ്രാകി കൊന്നു....... അത് വേറൊന്നും കൊണ്ടല്ല ഞമ്മളെ ചുന്ദരമായ ഫോണവൻ എറിഞ്ഞു പൊട്ടിച്ചതുകൊണ്ടുള്ള രോക്ഷമാ...... "ഇനി ഞമ്മളെ ഫേവായ സോങ് എങ്ങനെ കേൾക്കും......" അത് പറഞ്ഞ് നാക്കേടുത്തതും പെട്ടന്ന് അവൻ പറഞ്ഞ വാക്കുകൾ ചെവിയിലേക്ക് കുത്തി കയറി........

ഞമ്മളപ്പോ തന്നെ ഇന്നലെ അവൻ പറഞ്ഞതെല്ലാം ആലോചിച്ചു കൂട്ടി...... എന്നാലും എന്തുകൊണ്ടായിരിക്കും അവനത് ഇനി കേൾക്കരുത് എന്നുപറഞ്ഞത്........അവന്റെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് അവൻ എത്രത്തോളം ആ സോങ്ങിനെ വെറുക്കുന്നുണ്ടെന്ന് .....പക്ഷെ അതിന് കാരണം എന്താണെന്നാ എനിക്ക് മനസ്സിലാവാത്തത്....... ഇങ്ങൾക്കറിയോ അതേത് സോങാണെന്ന്,,,,അല്ലെങ്കി വേണ്ട ഇങ്ങളോട് പാടുന്ന സമയത്ത് ആ കടുവ ഇങ്ങോട്ട് കയറി വന്നാൽ ഞമ്മളെ മയ്യിത്ത് ആയിരിക്കും ഇങ്ങള് കാണുക..... "mem....." കാടുകയറി ഓരോന്ന് ചിന്തിച്ചു ഇരിക്കുന്ന സമയത്താണ് സിദ്ധു ഞമ്മളെ നേർക്ക് വിരൽ ഞൊടിച്ചത്....... ഒന്ന് ഞെട്ടികൊണ്ട് അവന്റെ നേർക്ക് തിരിഞ്ഞ് ങേ എന്നു ചോദിച്ചതും അവൻ അവന്റെ മടിയിലുള്ള ലാപ് ഞമ്മക്ക് നേരെ കാണിച്ചു തന്നു......... "ഇമ്പോർട്ട് ചെയ്യേണ്ട മെയിലുകൾ ചെക്ക് ചെയ്ത് വെക്കാൻ സർ പറഞ്ഞിട്ടുണ്ട്.... അതുകൊണ്ട് സ്റ്റിച്ചിംഗ് സ്റ്റോപ് ചെയ്ത് ഈ വർക് ചെയ്യാൻ......" ലാപ്പിലേക്ക് കണ്ണ് പായിച്ചുകൊണ്ട് മെയിൽ ചെയ്യേണ്ടതൊക്കെ കാണിച്ചു തന്ന് അവൻ ഞമ്മളെ കയ്യിലുള്ള ഫ്രോക് കൊണ്ടുപോയി മാലികന്റെ കയ്യിൽ കൊടുത്തു.......ഞമ്മള് കൂടുതൽ നേരം ചിന്തിച്ചു നിക്കാതെ ഓരോ മെയിലുകളിലും കണ്ണു പായിപ്പിച്ചതും അതെല്ലാം കണ്ടിട്ട് ഞമ്മളെ കണ്ണുതള്ളി ..........

ഒരു ലോഡ് മെയിലുകൾ തന്നെയുണ്ട് അതിൽ...... ഓരോന്നും മെയിൽ ചെയ്തു കയ്യുമ്പോത്തിനും നേരം വെളുക്കുമെന്നാ തോന്നുന്നെ....... ഇനിയും ഇതെല്ലാം കണ്ടുകൊണ്ട് ഇരുന്നാൽ ഇവിടെ ഇരിക്കൽ തന്നെ ഉണ്ടാവൂ എന്ന് ഉൾമനസ്സ് വിളിച്ചു കൂവിയതും ഞമ്മള് സോഫയിൽ ചാരിയിരുന്ന് ലാപ്പ് കുറച്ചും കൂടി മടിയിലേക് കയറ്റിവെച്ചുകൊണ്ട് ഓരോന്നായി ഫോറിനിലേക് മെയിൽ ചെയ്യേണ്ടതെല്ലാം മെയിൽ ചെയ്തുകൊണ്ടിരുന്നു......... നീണ്ട പോരാട്ടത്തിന് ശേഷം പകുതിയെല്ലാം മെയിൽ ചെയ്ത് കഴിഞ്ഞതും ഞമ്മള് ലാപ്പിൽനിന്ന് തലപൊക്കി ചുറ്റുമൊന്ന് കണ്ണോടിച്ചു ........പക്ഷെ ആ ഡിം ലൈറ്റിൽ ആരെയും കാണാത്തത്‌കൊണ്ട് ഒരു സംശയ ഭാവത്തോടുകൂടി ലാപ്പ് സോഫയിൽ വെച്ചുകൊണ്ട് അവിടെനിന്നു എഴുനേറ്റ് ചുറ്റുമൊന്ന് കണ്ണോടിച്ചു ,,,,പക്ഷെ ആരും തന്നെ അവിടെയില്ലായിരുന്നു........ അതെല്ലാം കണ്ടുകൊണ്ട് കുറച്ച് ഭയം ഉള്ളിൽ പിറവിയെടുത്തെങ്കിലും അതിനെയൊക്കെ മണ്ണിട്ട് മുടികൊണ്ട് ലാപ്പും പിടിച്ചു പുറത്തേയ്ക്ക് നടന്നു.......നടത്തിന്റെ ഇടയിൽ ചുറ്റുമൊന്ന് കണ്ണോടിച്ചതും പെട്ടന്നാണ് മുന്നിൽ വരി വരിയായി കഞ്ചുറിങ്ങിലെ ഗോസ്റ്റ് വന്ന് നിന്നത്...... പേടി പുറത്തേക്ക് കാണിക്കാതെ ഉമിനീരീറക്കികൊണ്ട് വീണ്ടും മുന്നിലേക്ക് നോക്കിയപ്പോഴാണ് അത് പ്രേതങ്ങളല്ല ഹേങ്ങറിൽ തുക്കി വെച്ച ഗൗണുകൾ ആണെന്ന് മനസ്സിലായത്....... ഇപ്പൊ തന്നെ ഞമ്മളെ നല്ല ജീവനങ് പോയിനി എന്നൊക്കെ മൊഴിഞ്ഞുകൊണ്ട് നിട്ടിയൊരു ശ്വാസം എടുത്തുവിട്ടു........

.ആ ഗൗണിനെയൊക്കെ അമർത്തി നോക്കിക്കൊണ്ട് അതിനെ പ്രാകി കൊന്നു ഡോർ ലക്ഷ്യംവെച്ച് നടന്നു........ നടത്തത്തിൽ ഒരൊറ്റ പ്രാത്ഥന മാത്രമേ ഉണ്ടായിരുന്നു 'ഞമ്മളെ കെട്ടിയോൻ കടുവ അവിടെ ക്യാബിനിലെ തന്നെ ഉണ്ടാകണമേയെന്ന് '........ആ പ്രാർഥനയെ മുറുകെ പിടിച്ച് കൊണ്ട് എല്ലാ സ്വലാത്തും ചൊല്ലി ഡിസൈനിങ് ഹാളിന്റെ ഡോർ തുറന്നു കൊണ്ട് ക്യാബിനിലേക്ക് ലക്ഷ്യം വെച്ച് നടന്നു........ നീണ്ട പ്രാർഥനക്കും സ്വലാത്തും ചൊല്ലിക്കൊണ്ട് ക്യാബിനിന്റെ മുന്നിൽ എത്തിയതും ഞമ്മള് പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കി....... ഭാഗ്യത്തിൻ അവിടെ ഒരു സാത്താനെയും കാണാത്തതുകൊണ്ട് ഞമ്മള് നെഞ്ചിൽ കൈ വെച്ചുകൊണ്ട് 'അള്ളോഹ് മിന്നിച്ചെക്കണേ ഞമ്മളെ കടുവ ഇതിന്റെ അകത്ത് ഉണ്ടാവണേയെന്ന് ' മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് ഡോർ തുറന്നു....... അവിടെ തലക്ക് താങ്ങും കൊടുത്ത് ഫോണിൽ തോണ്ടി കളിക്കുന്ന കടുവനെ കണ്ടതും പടച്ചോനോട് ഒരു ലോഡ് താങ്‌സ് പറഞ്ഞു ഉള്ളിലോട്ട് കയറി ഓന്റെ അപ്പുറത്തായി ഇരുന്നുകൊണ്ട് കയ്യിലുള്ള ലാപ്പ് ടേബിലിന്റെ മുകളിൽ വെച്ചു........... "May I send you mail?....." ഫോണിൽ നിന്ന് തല പൊന്തിക്കാതെ ഒാനിത് ചോദിച്ചതും ഞമ്മക്ക് അവന്റെ വയിറ്റിനൊരുകുത്തുകൊടുക്കാൻ തോന്നി........

ഞമ്മളെ ആ പ്രാതങ്ങൾക്കിടയിൽ ഒറ്റക്കാക്കി പോന്നിട്ട് അവന്റെ ചോദ്യം കേട്ടോ....... ബ്ലഡി ഫൂൾ "ഇല്ല കുറച്ചുംകൂടിയുണ്ട്........" എല്ലാ അമർഷവും കൂട്ടികൊയ്ച്ചു അവനോട് പുച്ഛിച്ചു പറഞ്ഞതും ഓൻ ഞമ്മളെ ചെറുങ്ങനെ നോക്കിക്കൊണ്ട് വീണ്ടും അതിലേക്ക് തന്നെ തലതായ്‌തി...... ഞമ്മള് പിന്നെ ഓന്റെ ഭാഗത്തേക്ക് നോക്കാതെ ലാപ്പ് ഓണാക്കി കൊണ്ട് വീണ്ടും നേരതത്തെ ജോലി ചെയ്തുകൊണ്ടിരുന്നു........... ★★★★★★★★★★★★★★ ഫോണിൽ റോഷനോട് ഓരോന്ന് ചാറ്റുന്ന സമയത്താണ് ഐറ ഉള്ളിലോട്ട് കയറിവന്ന് ഞമ്മളെ അടുത്ത് വന്നിരുന്നത്....... ഒളോട് എല്ലാതും കഴിഞ്ഞോ എന്ന് ചോദിച്ചിട്ട് പെണ്ണ് ഞമ്മളെ നോക്കി പുച്ഛിച്ചുകൊണ്ട് ലാപ്പിലേക്ക് തലയും തായ്‌തി കൊണ്ട് എന്തൊക്കെ പിറുപിറുക്കുന്നുണ്ട്......ഞമ്മളത് മൈൻഡ് ചെയ്യതെ ഫോണ് എടുത്തുവെച്ച് ലാപ്പിൽ ഓരോന്ന് ചെയ്തുകൊണ്ടിരുന്നു............ ഇടക്ക് പെണ്ണിന്റെ നോക്കുമ്പോ അവളുണ്ട് കാൽ രണ്ടു സീറ്റിലേക്ക് കയറ്റി വെച്ചുകൊണ്ട് പടിഞ്ഞിരിക്കുന്നു......... "എന്താ ഇങ്ങനെ നോക്കുന്നെ....???!!ഇതുവരെ ഇങ്ങനെ ആരും ഇരിക്കുന്നത് കണ്ടിട്ടില്ലേ......???" ഞമ്മള് ഓളെ നോക്കിക്കൊണ്ട് ഇരിക്കുന്നത് കണ്ടിട്ട് അവളെന്നോട് പുരികം പൊക്കി ചോദിച്ചതും ഞമ്മളവളെ പുച്ഛിച്ചുകൊണ്ട് ലാപ്പിലേക്ക് നോട്ടം തെറ്റിച്ചു.........

ഇടക്ക് അവളുടെ കോപ്രായങ്ങൾ കണ്ടിട്ട് ചിരി പൊട്ടി വരുന്നുണ്ട്,,,,,,അവളുടെ മുടി മുന്നിലേക്ക് ചാടുമ്പോൾ അവളത് ഊതി ഊതി പിറകിലേക്ക് ആക്കാൻ നോക്കുന്നുണ്ട് പക്ഷെ അതവിടെ അടങ്ങി നിൽക്കാതെ അവളെ ഇരിറ്റേറ്റ് ചെയ്യുന്നുണ്ടെന്ന് അവളുടെ എസ്പ്രെഷൻ കണ്ടാലറിയാം...........ഇതെല്ലാം കണ്ട് മാക്സിമം ചിരി പിടിച്ചു വെക്കാൻ നോക്കുന്നുണ്ടെങ്കിലും അതിന് കഴിയുന്നില്ല...... അമ്മാതിരി കോപ്രായമല്ലേ അവൾ കാട്ടികൂട്ടുന്നത്.......... അവളെ നോക്കിയിരിക്കുന്ന സമയത്താണ് അവളുടെ ഇടതുകയ്യില് രണ്ടു വിരലുകൾക്കിടയിൽ ആട്ടിക്കൊണ്ടിരിക്കുന്ന പേന വായിലേക്കിട്ടത്........ "അയ്യേ..... എന്തുവാടി.....!!!" അവളുടെ ഈ പ്രവർത്തി ഞമ്മക്ക് ഇഷ്ട്ടല്ലാത്തതുകൊണ്ട് ഞമ്മള് നെറ്റി ചുളിച്ചു കൊണ്ട് അവളോടിങ്ങനെ ചോദിച്ചതും പെണ്ണ് ഞമ്മളെ നോക്കിക്കൊണ്ട് ആ പേന ഒന്നുംകൂടി ഉള്ളിലേക്ക് തിരികികൊണ്ട് സൈഡിൽ കടിച്ചുകൊണ്ടിരുന്നു....... "നിങ്ങൾക്കിത് അയ്യേ എന്നാണെങ്കിൽ എനിക്കിത് 'ഹാരെവാ' എന്നാണ്........" പേനയുടെ പകുതി അകത്തേക്കും മൂടിയുള്ള ഭാഗം പുറത്തേയ്ക്കുമായി ഇട്ടുകൊണ്ട് അവളിങ്ങനെപറഞ്ഞതും ഞമ്മള് അവളെ കണ്ണ് കൂർപ്പിച്ചു അമർത്തി നോക്കികൊണ്ട് പേടിപ്പിച്ചു.......

അത് കണ്ട് അവളൊരു ഇളി പാസ്സാക്കി ചോറി എന്ന പറഞ്ഞ് ആ പെൻ വാഴയിൽ നിന്നുമെടുത്ത് ചെവിയെ പൊതിഞ്ഞു വെച്ചു നിൽക്കുന്ന അവളുടെ ബ്രൗണിഷ് കോഫീ ഹെയർ മാറ്റിക്കൊണ്ട് പേന അവിടെ തിരുകി വെച്ചു..........ഇങ്ങനെയൊരു സാധനം ....... ഞമ്മള് അവളെ അതികം മൈൻഡ് ആക്കാതെ ലാപ്പിലേക്ക് തല തായ്‌തി........... ★★★★★★★★★★★★★★ ഞമ്മള് അവന്റെ നോട്ടം അൺസഹിക്കബിൾ ആയതുകൊണ്ട് തന്നെ പേന വായയിൽ നിന്നുമെടുത്ത് മുടിയല്ലാം മാറ്റിക്കൊണ്ട് ചെവിന്റെ ഇടയിലേക്ക് തിരുകി...... അപ്പോഴും കോന്തൻ ഞമ്മളെനോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്....... കുറച്ചു നേരം കുത്തിയിരുന്ന് ലാപ്പിലുള്ള പോരാട്ടം കഴിഞ്ഞതും ഞമ്മളെ ഉള്ളിലെ കോഴി കൂവാൻ തുടങ്ങിയിരുന്നു..... അതോണ്ട്തന്നെ മടിയിലുള്ള ലാപ്പ് ടേബിളിൽ വെച്ച് പടിഞ്ഞിരുന്ന കാലുകൾ താഴെത്തേക്ക് ഇട്ടുകൊണ്ട് ഫ്ലോറിൽ ഊരി വെച്ച ചപ്പൽ എടുത്തിട്ട് ചെവിയിലുള്ള പേന കയ്യിലിട്ട് കറക്കികൊണ്ട് ടീ പോയിന്മേൽ വെച്ച ലാൻഫോണെടുത്ത് മാധവേട്ടനെ വിളിച്ചു ......മാധവേട്ടൻ ഇവിടുത്തെ ടീ ഷോപ്പർ ആണ്....... എന്തു വേണമെങ്കിലും മാധവേട്ടന്റെ ക്യാന്റീനിൽ പോയി ചോദിച്ചാൽ മതി..... ഞമ്മള് രണ്ടു ഉള്ളിവടയും ഒരു കടലറ്റും ഒരു കോഫീയും ഓർഡർ ചെയ്തുകൊണ്ട് തിരഞ്ഞപ്പോ ഇശുണ്ട് ഞമ്മളെ തന്നെ നോക്കുന്നു..... വിശക്കുന്നുണ്ടാവും എന്ന് വിജാരിച്ച് ഓനോട് എന്തെങ്കിലും വേണോ എന്ന് ചോദിച്ചതും ഓൻ ഞമ്മളെ പുച്ഛിച്ച് മുഖം തിരിച്ചു.....

. ഓഹ് വേണ്ടെങ്കിൽ വേണ്ട അതിനെന്നതിനാ ഇത്രക്ക് ജാഡ എന്ന് ഞമ്മള് മനസ്സിൽ ചിന്തിച്ചു കൊണ്ട് ഏട്ടനോട് വേഗം കൊണ്ടുവരാൻ പറഞ്ഞു........ ഫോണ് അവിടെ തന്നെവെച്ചുകൊണ്ട് ഞമ്മള് ഏട്ടനെ കാത്തിരിക്കുന്ന സമയത്താണ് ഏട്ടൻ ഒരു ട്രേയിൽ ഞമ്മള് പറഞ്ഞ സാധാനമെല്ലാം കൊണ്ടുവന്ന് തന്നത്..... ഞമ്മളത് വാങ്ങി ടേബിളിന്റെ മുകളിൽ വെച്ചുകൊണ്ട് സീറ്റിൽ ചെന്നിരുന്നു........ എന്നിട്ട് ഇശു കാണാൻ വേണ്ടി ഒരു ഉള്ളിവട അതിൽ നിന്ന് മെടുത്ത് ഇല്ലാത്ത രുചിയും ഉണ്ടാക്കി വൗ യമ്മി എന്നൊക്കെ അങ്ങട്ട്തള്ളിമറിച്ചു..........പക്ഷെ ചെക്കൻ ഒരു കുലുക്കവും ഉണ്ടായില്ലെന്ന് മാത്രമല്ല ഞമ്മളെ മുന്നിലുള്ള ട്രെയിലെ എല്ലാതും കഴിഞ്ഞും ചെയ്തു........ അതെല്ലാം കഴിഞ്ഞ് ഉള്ളിൽ നിന്ന് ഒരു ഏമ്പക്കവും വിട്ട് ഞമ്മള് അന്തസ്സായി ചുടുള്ള കോഫിയും വലിച്ചു കുടിച്ചു........ അതിനോടുള്ള പോരാട്ടവും കഴിഞ്ഞ് കണ്ണ് മെല്ലെ മാളിയതും പെട്ടന്നാണ് ഡോർ വലിച്ചടക്കുന്ന ശബ്ദം കേട്ടത്...... അപ്പോതന്നെ തല ചെരിച്ചു കൊണ്ട് സൈഡിലേക്ക് നോക്കിയപ്പോ അവിടെ ഇശുവില്ല.........

അപ്പോതന്നെ അവനെ മനസ്സിലിട്ടു പ്രാകികൊന്ന് സീറ്റിൽ നിന്നിറങ്ങി കൊണ്ട് അവന്റെ അടുത്തേയ്ക്ക് ഓടി....... അല്ലെങ്കിലും ഓൻക്ക് പോവുമ്പോ ഞമ്മളെ വിളിച്ചോടെ..... ഹും കെട്ടിയോൻ തെണ്ടി ഓന്റെ കൂടെ ലിഫ്റ്റ് വഴി എൻട്രൻസിലേക്ക് എത്തിയതും ഞമ്മള് ഓടി ഓന്റെ മുന്നില്യൂടെ സ്ലോ മോഷനിൽ കാറിലേക്ക് കയറി ഇരുന്നു....... അല്ലെങ്കിൽ അവൻ ഞമ്മളെ കേറ്റാത്തെ അങ് പോകും....... "ഇശു,,,, ഇൗ ചോക്ലേറ്റ് എന്തുകൊണ്ടോ ഇത്ര ടേസ്റ്റി ആയത്....." കടുവയെ ഒന്ന് കലിപ്പ് കേറ്റാൻ വേണ്ടി ഓനോട് ചോദിച്ചതും ബ്രേക്ക് ചവിട്ടി നിർത്തിയതും ഒപ്പമായിരുന്നു..... ഞമ്മളപ്പോതന്നെ മുന്നിലേക്കൊന്ന് വേച്ച് പോയതും ബാലൻസ് ചെയ്യാനും വേണ്ടി ഡോറിൽ മുറുകെ പിടിച്ചിരുന്നു...... എന്നിട്ട് ഓനെ ദേഷ്യം പിടിക്കാൻ തോന്നിയ നിമിഷത്തെ പിരാകി കൊണ്ട് ഇല്ലാത്ത ദൈവങ്ങളെ യൊക്കെ വിളിച്ച് പ്രാർത്ഥിച്ചു മെല്ലെ സൈഡിലേക്ക് നോക്കിയപ്പോ അവൻ ഡ്രൈവിംഗ് സീറ്റിലില്ല,,,,, പിന്നെ ഇതെവിടെ പോയി എന്നു ചിന്തിച്ചു കൊണ്ട് മുന്നിലേക്ക് നോക്കിയ തും അവിടെ നടക്കുന്ന കാഴ്ച്ച കണ്ട് അറിയാതെ ഞമ്മളെ ചുണ്ടിലോരു പുഞ്ചിരി വിരിഞ്ഞു.................. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story