QUEEN OF KALIPPAN: ഭാഗം 19

the titalee of love

രചന: Devil Quinn

പിന്നെ ഇതെവിടെ പോയി എന്നു ചിന്തിച്ചു കൊണ്ട് മുന്നിലേക്ക് നോക്കിയതും അവിടെ നടക്കുന്ന കാഴ്ച്ച കണ്ട് അറിയാതെ ഞമ്മളെ ചുണ്ടിലോരു പുഞ്ചിരി വിരിഞ്ഞു........ ആരോക്കെയോ ഉപേക്ഷിച്ചു പോയ ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന ഓരോ കടയുടെ വരാന്തയിലും ഒറ്റക്ക് കിടക്കുന്ന വൃദ്ധന്മാർക്ക് ഇശൂ ഓരോ പൊതി ചോർ കൊടുക്കുന്നു.... അതെല്ലാം ആ വൃദ്ധന്മാർ സന്തോഷത്തോടെ വാങ്ങി ഇഷുന്റെ തലയിൽതലോടി ചെറു പുഞ്ചിരിയോടെ അത് അവന്റെ കയ്യിൽ നിന്നും വാങ്ങിച്ചു...... എന്നിട്ട് അവനോട് എന്തെക്കെയോ ചോദിക്കുന്നുമുണ്ട് അവൻ ഒരു പുഞ്ചിരിയാലെ മറുപടി കൊടുക്കുന്നുമുണ്ട്......... ഇതെല്ലാം ചില്ലിലൂടെ കാണുന്നതിനിടെ അറിയാതെ ഞമ്മളെ കണ്ണു നിറഞ്ഞുപോയി...... അവൻ കാണിക്കുന്ന സ്നേഹത്തിൻ മുന്നിൽ അറിയാതെ പതറിപോയപോലെ.......ഇത്രയും ആഡംബരമായ ആയ അവൻ അതിന്റെ ഒരു അഹങ്കാരവുമില്ലാതെ ഇങ്ങനെ സ്നേഹിക്കാൻ ഒരു മനസ്സുണ്ടെന്ന് ഞാൻ ഇപ്പോഴാ അറിയുന്നെ....... അവന്റെ സ്നേഹത്തിനു മുന്നിയ ആരായാലും ഒന്ന് മുട്ട് മടക്കിപ്പോവും........ സത്യം പറഞ്ഞാൽ ഞമ്മക്കാണ് ഇവനെ ഇതുവരെ മനസ്സിലാവാത്തത്....... അവന്റെ പേഴ്സണാലിറ്റി ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല.....

അവൻ അവരോട് കാണിക്കുന്ന അലിവ് കണ്ടിട്ട് വീണ്ടും വീണ്ടും ഞമ്മളെ കണ്ണുനീർ ഒളിച്ചിറങ്ങുന്നുണ്ട്....... ആരും ഇല്ലാത്ത പോയവന്റെ വിശപ്പ് അറിയുന്നവനല്ലേ യഥാർത്ഥ മനുഷ്യൻ എന്നൊക്കെ എവിടെയോ കേട്ടിട്ടുണ്ട് .....പക്ഷേ ആദ്യമായിട്ട കാണുന്നതെന്ന് മാത്രം...... ദി ബെസ്റ്റ് ബിസിനസ്സ് മാൻ തന്നെയാണോ എന്റെ മുന്നിൽ ഇങ്ങനെ സ്നേഹത്തോടെ പെരുമാറുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി..... "ഹേയ്,,,,, എന്താണ് ഫാര്യ ഇങ്ങനെ നോക്കുന്നെ......" അവന്റെ സ്നേഹത്തിൻ മുന്നിൽ മുട്ടു മടക്കി ഓരോന്ന് ചിന്ദിച്ചു കൂട്ടുന്നതിനിടെ ഞമ്മളെ നേർക്ക് വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചതും കരഞ്ഞത് അവനറിയാതെ നിൽക്കാനുംവേണ്ടി ഡോറിന്റെ സൈഡിലേക്ക് തിരിഞ്ഞുകൊണ്ട് കണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് അവന്റെ നേരെ തിരിഞ്ഞു ചെറു പുഞ്ചിരിയോടെ ഒന്നുമില്ലെന്ന് തലയാട്ടി കൊടുത്തു......ഓനും ഞമ്മക്കൊരു പുഞ്ചിരി സമ്മാനിച്ചു വണ്ടി സ്റ്റാർട്ട് ചെയ്ത് വില്ല ലക്‌ഷ്യം വെച്ചുകൊണ്ട് നീങ്ങി....... പോവുന്നതിനിടെ അവനോട് പലതും ചോദിക്കണമെന്ന് ഉണ്ടായിരുന്നു..... പക്ഷെ ഞമ്മക്ക് എങ്ങനെ ചോദിക്കുമെന്നോ എന്ത് ചോദിക്കണമെന്നോ ഒന്നും അറിയില്ലായിരുന്നു........ ഓരോ സമയത്തുള്ള അവന്റെ ഓരോ പെരുമാറ്റവും ഞമ്മളെ കൂടുതൽ ചിന്തയിലെത്തിച്ചു....... ചിന്തകൾക്കിടയിലും അതിനൊരു ഉത്തരം ഞമ്മക്ക് കിട്ടിയില്ലായിരുന്നു..... അതുകൊണ്ട് തന്നെ ഞമ്മള് ആ ടോപിക്കിൽ കടിച്ചു തൂങ്ങാതെ സ്ഥിരം കാണുന്ന പ്രകൃതി ഭംഗി ആസ്വദിച്ചിരുന്നു......... ★★★★★★★★★★★★★★

വില്ലയിലെത്തി ഫ്രഷായി ഫുഡഡിയൊക്കെ കഴിഞ്ഞ് ബാൽക്കണി പോയി ആഷ് കളറിലുള്ള ബീൻ ബാഗിൽ ഇരുന്നുകൊണ്ട് ഫോണിൽ കളിച്ചു ഇരുന്നപ്പോഴാണ് ഫോണിലേക്ക് ആരോ വിളിച്ചത്.... നാളെയാണ് അവാർഡ് റീസിപ്ഷൻ അതുകൊണ്ട് നാളെ ഗ്രീൻ ആർട് ഹോട്ടലിൽ ഇവേനിങ്ങിന് എത്താൻ പറഞ്ഞുകൊണ്ട് അയാൾ ഫോൺ കാട്ടാക്കി....... നാളെ അവിടെ അവൻ ഉറപ്പായും വരുന്നതുകൊണ്ട് മനസ്സിൽ ചിലതെല്ലാം കണക്കുകൂട്ടി ഫോണിൽ കുറച്ചു നേരം തോണ്ടി കളിച്ചു കൊണ്ട് റൂമിലേക്ക് വിട്ടു........ റൂമിലെത്തിയപ്പോ അവളുണ്ട് ബെഡിലേക്ക് ചാരികൊണ്ട് നിരത്തിവെച്ച കുഷിൻസിനിടയിൽ ഇരുന്ന് ഒരു കുഷിൻ കണ്ണിനു മുകളിലും വെച്ചുകൊണ്ട് ഇടംകണ്ണിട്ട് മുന്നിലേക്ക് തന്നെ പേടിയോടെ നോക്കുന്നു.... ഇവളിത് എന്ത് തേങ്ങായാ നോക്കുന്നതെന്ന് അറിയാനും വേണ്ടി മുന്നിലേക്ക് നോക്കിയതും അവിടെ കണ്ട കാഴ്ച കണ്ട് ചിരി പൊട്ടിവെന്നെങ്കിലും അതെല്ലാം ചുണ്ട് രണ്ടും കൂട്ടി പിടിച്ചു കൊണ്ട് അടക്കിവെച്ചു........ അനബെല്ല ഫിലിംകണ്ടിരിക്കാൻ പെണ്ണ് അതും പന്ത്രണ്ടു മണിക്ക് .......

ഞമ്മള് അതിലേക്കും അവളിലേക്കും നോട്ടം തെറ്റിച്ചുകൊണ്ട് ചിരി അടക്കിവെച്ച് ഫോൺ ടീ പോയിന്റെ മുകളിൽ വെച്ചുകൊണ്ട് പതിയെ ഒച്ചവെക്കാതെ അവളുടെ അടുത്തേക്ക് ചെന്നു...... ബെഡിൽ രണ്ടു കയ്യും കുത്തി പിടിച്ചുകൊണ്ട് അവളുടെ ചെവിക്കരികിലേക്ക് ചെന്നുകൊണ്ട് 'ട്ടോ' എന്നു പറഞ്ഞു പേടിപ്പിച്ചതും പെണ്ണ് അപ്പോതന്നെ ഞെട്ടികൊണ്ട് ഞമ്മളെ ടീ ഷർട്ടിൽ അള്ളിപിടിച്ചു 'അയ്യോ എന്നെ ഒന്നും ചെയ്യല്ലേ കാപ്പത്തിങ്ങോ 'എന്നും പറഞ്ഞു ഞമ്മളെ ഷർട്ടിൽ മുഖം പൂയ്ത്തി.........ഇതുവരെ പിടിച്ചുവെച്ച ചിരിയെല്ലാം അവളുടെ ഈ കോപ്രായം കണ്ട് ആ നിമിഷംതന്നെ പുറത്തേക്ക് ചാടി.......... ചിരിച്ചു ചിരിച്ചു ഒരു വക ആയതും ഞമ്മള് നെഞ്ചിലേക്കൊന്ന് നോക്കിയപ്പോ പെണ്ണ് ഇപ്പോഴും ഞമ്മളെ നെഞ്ചിൽ നിന്ന് തല പൊക്കിട്ടില്ല........ അവളെ അടർത്തി മാറ്റികൊണ്ട് നിർത്തിയതും പെണ്ണ് ആ സെക്കണ്ടിൽ തന്നെ വീണ്ടും അതേപോലെ നെഞ്ചിലേക്ക് തല പുഴത്തി........ "ഡി നീയെന്താ കാണിക്കുന്നെ..... ഒന്ന് എണീറ്റ് പോയേ..." അവളെ ഷോൾഡറിൽനിന്ന് പിടിച്ചുമാറ്റികൊണ്ട് ചോദിച്ചതും പെണ്ണ് ഒന്നുംകൂടി ചേർന്ന് നിന്നു......

.ഈ ദുരന്തം ഞമ്മളിൽ നിന്ന് ഒഴിഞ്ഞ് പോവില്ലയെന്ന് മനസ്സിലായതും ഞമ്മള് അവളെ വയറിലൊന്ന് നുള്ളികൊണ്ട് കൈ അവളുടെ ടോപ്പിനുള്ളിലേക്കിട്ട് വയറിൽ ഒന്നുംകൂടി ഒരു നുള്ള് കൊടുക്കാൻ നിന്നതും ഓൾ അപ്പോതന്നെ ഞമ്മളിൽ നിന്ന് മാറിനിന്നുകൊണ്ട് അവളുടെ ഉണ്ടകണ്ണും വെച്ച് നോക്കി പേടിപ്പിക്കാൻ തുടങ്ങി...... അതിലൊന്നും ഞമ്മള് ഉരുകാതെ അവളെ പുച്ഛിച്ചുകൊണ്ട് ബെഡിൽ നീണ്ട് നിവർന്ന് കിടന്നു............ അപ്പോഴും അവൾ ഞമ്മളെ നോക്കി പേഡിപ്പിച്ചതും ഞമ്മൾ അവളുടെ ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു ..... " നോക്കി പേഡിപ്പിക്കുന്നോ ഉണ്ടക്കണ്ണി..... " "ഉണ്ടകണ്ണി ഇങ്ങളെ കെട്ടിയോൾ......" "അതിനെതന്നെയാ ഞാനും പറഞ്ഞത് ഉണ്ടാകണ്ണിയെന്ന് ..... " "U......" "എന്താ വല്ല സംശയവുമുണ്ടോ ....??!!!" അവളെ ആകമൊത്തം സ്കാൻ ചെയ്ത് നോക്കിയിട്ട് കീഴ്ച്ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞതും അവളുടെ കണ്ണ് ബുൾസൈ കണക്കെ പുറത്തേക്ക് ചാടിയതും ഞമ്മള് ഉള്ളിൽ ഊരി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു.... പെണ്ണ് ഞമ്മളെ ഒരു ഭീതിയോടെ നോക്കിക്കൊണ്ട് ബെഡിൽ നിന്ന് പിറകിലേക്ക് നിരങ്ങി പോവുന്നുണ്ട്....... അത് കണ്ടിട്ട് ചിരി പൊട്ടിയതും അതൊക്കെ മറച്ചുപിടിച്ചുകൊണ്ട് വീണ്ടും അവളെ അടുത്തേക്ക് ചെന്നു...... ★★★★★★★★★★★★★★

ഓന്റെ മട്ടും ഭാവവും പന്തി അല്ലാത്തതുകൊണ്ട് ഞമ്മള് പേടിച്ചു വിറച്ചുകൊണ്ട് ഓൻ വരുന്നതിനനുസരിച്ചു പിറകിലേക്ക് പോയിക്കൊണ്ടിരുന്നു..... അവസാനം ഇനിയും പോയാൽ നിലത്ത് എത്തുമെന്ന് ഊഹിച്ചതും ഞമ്മള് അവനെ മുന്നിൽനിന്ന് ബെഡിലേക്ക് ഉന്തികൊണ്ട് തൊട്ടപ്പുറത്തുള്ള സോഫയിൽ ചെന്നുകൊണ്ട് രണ്ടുകണ്ണും ഇറുക്കി അടച്ച് വലതുകൈ നെറ്റിയിൽ വെച്ചുകൊണ്ട് കിടന്നു......... പെട്ടന്ന് സൈഡിൽ നിന്ന് ഒരു പൊട്ടിച്ചിരി കേട്ടപ്പോഴാണ് കടുവ ഞമ്മളെ പേടിപ്പിച്ചതാണെന്ന് മനസ്സിലായത്........ ഞമ്മള് മെല്ലെ കണ്ണ് തുറന്നുനോക്കിയതും മുന്നിൽ ചോര വാർന്നുകൊണ്ട് ഒരു കുട്ടിനിക്കുന്നത് കണ്ടതും ഞമ്മള് അപ്പോതന്നെ ഒച്ച പുറത്തേയ്ക്ക് വരാതെ നിക്കാൻ വായ പൊത്തി പിടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു റിമോട്ട് തപ്പിയെടുത്ത് ആ ഓലക്കമേലെ ടിവി ഓഫ് ചെയ്തു..... അനബെല്ല കാണാൻ തോന്നിയ സമയത്തെ പഴിച്ചു കൊണ്ട് ഞമ്മള് കുറെ തിരിഞ്ഞും മറിഞ്ഞും ഉറങ്ങാൻ നോക്കിയെങ്കിലും നിദ്ര ദേവി ഞമ്മളെ തഴുകാൻ വന്നില്ല...... എത്ര ഉറങ്ങാൻ നോക്കിട്ടും ഉറക്കം ഞമ്മളെ ഏഴയലത്തുകൂടി വന്നില്ല..........കണ്ണുകൾ അടച്ചാലും തുറന്നാലും ആ പെണ്ണ് ഞമ്മളെ അടുത്ത് നിക്കുന്ന പോലെ.....ഇത് ബല്ലാത്ത കുരിശായല്ലോ..... ഞമ്മക്ക് ഇവിടെക്കിടന്നിട്ട് ഉറക്കം വരാത്തതുകൊണ്ട് രണ്ടും കൽപ്പിച്ച് ബെഡിലേക്ക് ചെന്നു..... ഈ സൈഡിലിൽ നിന്ന് ഇശുക്കിടക്കുന്ന സൈഡിലേക്ക് നിരങ്ങി പോയിട്ട് അവന്റെ അടുത്ത് ചെന്ന് കിടന്നു.......

അവൻ ഉറക്കത്തിലായതുകൊണ്ട് തന്നെ ഞമ്മള് വന്നതൊന്നും അറിഞ്ഞിട്ടില്ല...... അതുകൊണ്ട് വയറിനുമുകളിൽ വെച്ചിരുന്ന അവന്റെ വലതുകൈ സൈഡിലേക്ക് മെല്ലെ വെച്ചിട്ട് അവന്റെ നെഞ്ചിൽ തല വെച്ചുകൊണ്ട് കിടന്നു............... പിറ്റേന്ന് രാവിലെ ക്യാബിനിലേക്ക് കയറാതെ നേരെ ഡിസൈനിങ് ഏരിയയിലേക്ക വിട്ടു....... അവിടെച്ചെന്നപ്പോ ആ മാലികയുണ്ട് ഇശുനോട് എന്തൊക്കെ ഫയലുകളൊക്കെ കാണിച്ചുകൊണ്ട് ഓന്റെ അടുത്ത് ഇരിക്കുന്നു....... അവൾക്കെന്താ ഫയലൊക്കെ കാണിച്ചു കഴിഞ്ഞെങ്കിൽ ഇങ്ങോട്ട് പോന്നുടെ അവന്റെ അടുത്തിങ്ങനെ കൊഞ്ചി കുഴഞ്ഞ് ഇരിക്കണോ .........ഹും മാലികയല്ല അവൾ മല്ലികയാ... ബ്ലഡി എരപ്പത്തി മല്ലിക........ എന്നാലോ ഇവിടെ ഒരുത്തൻ ഇതൊന്നും അറിയില്ല രാമായണ എന്നമാതിരി ഫയലിലേക്ക് നോക്കിക്കൊണ്ട് ഇരിക്കാണ്....... കണ്ട്രോൾ ഗോഡുകളെ കണ്ട്രോൾ തരൂ.......ഞമ്മക്ക് ഇതൊന്നും കണ്ടുനിൽക്കാനുള്ള ത്രാപ്തിയില്ല......... അവളെ മനസ്സിലിട്ട് പ്രാകി കൊല്ലുന്ന നേരത്താണ് സിദ്ധു ഞമ്മളെ കയ്യിലേക്ക് ഒരു വല്യ പൊന്തകാട് തന്നത്......

. അതിന്റെ വൈറ്റ് താങ്ങാൻ വയ്യാതെ ഞമ്മളൊന്ന് പിന്നിലേക്ക് പോയികൊണ്ട് സോഫയിലേക്കിരുന്നു.......അതിനെ നോക്കാതെ അതിന്റെ വൈറ്റ് കൊണ്ടുതന്നെ അത് ഞമ്മക്ക് ഡിസൈനിങ്ങിനുള്ള പാർട്ടി വെയർ ഫ്രോക്കാണെന്ന് മനസ്സിലായിരുന്നു......... "ഇനി ഇതിൽ എന്ത് തേങ്ങായാ ചെയ്യേണ്ട..... ??!!" ഇശുനോടുള്ള ദേഷ്യം മൊത്തം സിദ്ധുനോട് ചോദിച്ചതും ചെക്കൻ ഞമ്മളെ തന്നെയുണ്ട് പന്തം കണ്ട പെരുച്ചായിനെ പോലെ നോക്കി നിക്കുന്നു........ അത് കണ്ടപ്പോ ഞമ്മക്ക് ചിരി വന്നതും ഞമ്മള് അവനൊന്ന് ഇളിച്ചു കൊടുത്തു......... "എന്താടാ നീയിങ്ങനെ നോക്കുന്നെ........ " ഞമ്മള് ഇളിച്ചുകൊണ്ട് ഓന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി..... "ഒന്നുല്ല,,,,,,, അല്ല ഇപ്പൊ ആരോടുള്ള ദേഷ്യമാ ഈ പാവം പിടിച്ച ചെക്കാനോട് തീർത്തത്......." ഞമ്മള് ചോദിച്ചതിനുള്ള ഉത്തരമെന്നോണം ഓനിങ്ങനെ ചോദിച്ചതും ഞമ്മള് ഇളിച്ചുകൊണ്ട് ആ കോപ്പത്തി മല്ലികയും ഇഷുവും ഇരിക്കുന്നതിനിടത്തേക്ക് വിരൽ ചൂണ്ടി കാണിച്ചു കൊടുത്തു........ ഓൻ ഞമ്മള് കാണിച്ച സ്ഥലത്തേക്ക് നോക്കിയതും ഓൻ കിടന്ന് ചിരിക്കാൻ തുടങ്ങി.......പാക്കരൻ "എന്താടാ നീയിങ്ങനെ ചിരിക്കുന്നെ........" അവൻറെ കയ്യിലൊരു പിച്ചുവെച്ചുകൊണ്ട് ചോദിച്ചതും അവൻ ചിരി നിർത്തികൊണ്ട് ഞമ്മളെ നേരെ തിരിഞ്ഞു......

"മേം ഇത് ഇപ്പോഴാണോ കാണുന്നെ....... അവർ എപ്പോഴും ഇങ്ങനെയാ......" ഞമ്മളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ് അവനിങ്ങനെ പറഞ്ഞതെങ്കിലും ഞമ്മളെ ഉള്ളിൽ അത് നല്ലോണം തട്ടി........ "But...... ആദ്യമൊക്കെ ഇങ്ങനെ ഉണ്ടെങ്കിലും ഇപ്പൊ സാറിന് തന്നെ അവളൊരു ഇരിറ്റേറ്റിങ് ആയിട്ടുണ്ട്......." ഞമ്മളെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് അവനിങ്ങനെ പറഞ്ഞതും എന്റെ മുഖത്തു നൂറിന്റെ വാട്ട് ഒരുമിച്ച് കത്തി....... "അപ്പൊ മല്ലികക്ക് ഓഹ് സോറി മാലികക്ക് ഇശുനോട് വല്ല അട്രാക്ഷനും ഉണ്ടോ..... am i love.....?????!!!" "ആദ്യമായിട്ടാ സ്വന്തം ഭാര്യ സ്വന്തം കെട്ടിയോനെപറ്റി ഇങ്ങനെ ചോദിക്കുന്നത് കേൾക്കുന്നെ....." "എന്ന ഇപ്പൊ കേട്ടിലേ,,,, ഇനി പറ........" ത്വര കൊണ്ടൊന്നുമല്ലാട്ടോ ഞമ്മളിങ്ങനെ ചോദിച്ചത് അവൾക്ക് അവനോട് എന്തെങ്കിലും ഉണ്ടെന്ന് അറിഞ്ഞാൽ ആ നാണയത്തിൽ തന്നെ തിരിച്ചു കൊടുക്കാനാ......ഹി ഹി "ഉണ്ടോന്ന് ചോദിച്ചാൽ,,,,,," "ചോദിച്ചാൽ......" "ആദ്യം ഉണ്ടായിരുന്നു ബട് ഇപ്പൊ അതൊന്നും ഇല്ലായെന്നാണ് കേൾക്കുന്നെ......." അണ്ണാക്കിൽ ഒരു ബോംബിട്ട അവസ്ഥയുണ്ടല്ലോ ആ അവസ്ഥയായിരുന്നു അവനിത് പറഞ്ഞപ്പോ...... ഞമ്മളെ പ്ലാനിങ്ങോക്കെ ചിന്നഭിന്നമായി പൊട്ടി പാളിസായെന്ന് പറഞ്ഞാൽ മതിയല്ലോ....... എന്തായാലും അവൾക്ക് ഒരു പണി പാലും വെള്ളത്തിൽ കൊടുക്കും ......

ഹും അവളുടെ ഇരുത്തം ഞമ്മക്കത്ര ഇഷ്ട്ടപെടാത്തതുകൊണ്ട് ഞമ്മള് ഇളിച്ചിരിക്കുന്ന പാക്കരനെ നോക്കി തലക്കൊരു മേട്ടം വെച്ചുകൊടുത്തുകൊണ്ട് മടിയിലുള്ള ഫ്രോക് ചുരുട്ടികൂട്ടി സിദ്ധുവിന്റെ കൈകളിലേക്ക് വെച്ചുകൊടുത്ത് ഞമ്മള് അവിടെയിരിക്കുന്ന രണ്ടു സാധനത്തിന്റെയും അടുത്തേക്ക് വിട്ടു......... പക്ഷെ ഞമ്മളെ പ്ലിങ്ങാക്കികൊണ്ട് ഇശു അവിടെനിന്നും എഴുനേറ്റ് പോയതും ഒപ്പമായിരുന്നു.......അല്ലെങ്കിലും ഞമ്മളെ നാറ്റിക്കാനായിട്ട് മുന്നിൽ ഉണ്ടാവും പഹയൻ...... അങ്ങനെ ഇതിലും നാറാൻ സൗകാര്യം ഇല്ലാത്തതുകൊണ്ട് ഓൻ എഴുനേറ്റ് പോയ വഴിക്ക് ഞമ്മളും നടന്നു..... കുറച്ച് നടന്നകൊണ്ട് ചുറ്റുമൊന്ന് നോക്കിയപ്പോ ഈ ചെക്കനെ കാണാനില്ല......എവിടെപ്പോയി എന്നു ചിന്തിച്ചു കഴിഞ്ഞില്ല അതിനു മുൻപ് തന്നെ അവൻ ആരും കാണാത്ത ഒരു സൈഡിലേക്ക് മാറ്റിനിർത്തികൊണ്ട് സ്റ്റിക്കർ ഒട്ടിക്കുമ്പോലെ ഞമ്മളെയും ചുവരിൽ ഒട്ടിച്ചു വെച്ചു......... "എന്താ ഉണ്ടകണ്ണി കുറെ നേരമായല്ലോ എന്നെ തന്നെ ഫോക്കസ് ചെയ്‌തു നോക്കാൻ തുടങ്ങിയിട്ട്....." വശ്യമായ പുഞ്ചിരിയോടെ കണ്ണിലേക്ക് നോക്കികൊണ്ട് പുരികം പൊന്തിച്ചുകൊണ്ട് ചോദിച്ചതും അവന്റെ നിൽപ്പും ഭാവമെല്ലാം കണ്ട് അറിയാതെ വായയിൽ ഉമിനീരിറക്കി..... "അ,,, അത്‌,,ഞാൻ വെറുതെ....." അല്ലെങ്കിലും ആവശ്യമായ സമയത്ത് ഒരു തേങ്ങയും തൊണ്ടകുഴിയിന്റെ ഇപ്പുറത്തേക്ക് വരില്ലല്ലോ....... "വെറുതെയോ,,,,,, അങ്ങനെയല്ലല്ലോ കണ്ടിട്ട് തോന്നുന്നത്........

എവിടെയോ എന്തൊക്കെയോ തകരാർ പോലെയുണ്ടല്ലോ......" "ഒരു തകരാറുമില്ല,,,,, നിങ്ങളൊന്ന് മാറിക്കെ......." ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടണമെന്ന് ഓർത്തു കൊണ്ട് അവനെ തള്ളി മാറ്റി പോവാൻ നിന്നതും ചെക്കൻ അതേ സ്‌പോട്ടിൽ തന്നെ വീണ്ടും ചുമരിനോടടുപ്പിച്ചു......... "അങ്ങനെയങ് പോവല്ലേ .....പറഞ്ഞിട്ട് പോടി ഉണ്ടായിപ്പിന്റെ മോളെ...." ഈ ചെക്കൻ ഞമ്മളെ ഒരു വഴിക്കും വിടിലെന്നാ തോന്നുന്നെ..... അതുമല്ല അവന്റെ ഈ നോട്ടം കണ്ടിട്ട് ഞമ്മക്ക് എന്തോ പോലെ........ ഇവിടുത്തെ ഡിം ലൈറ്റിൽ ചെക്കന്റെ കണ്ണുകളിലെ തിളക്കം കൂടിയപ്പോലെ...... ഹൗ ഈ ചെക്കന്റെ മുഖത്തു നിന്ന് കണ്ണെടുക്കാനും തോന്നുന്നില്ലല്ലോ ന്റെ റബ്ബേ....... ഇങ്ങള് എന്നെ മേലോട്ട് എടുത്തോളി അതാ നല്ലത്..... അല്ലാതെ ഇവന്റെ നോട്ടം അണ്സഹിക്കബിൾ ........ "Kiss me.....??!" "ക്യാ...." അവൻ ചോദിച്ചത് ഞമ്മക്ക് മനസ്സിലാവാത്തതാണോ അതോ മനസ്സിലായപോലെ അഭിനയിക്കണോ....... "I want a deep kiss......" ചെക്കൻ ഒരു ഉളുപ്പുമില്ലാതെ ചോദിച്ചതും ഞമ്മള് അന്തം വിട്ട് ഓനെ തന്നെ നോക്കിനിന്നു..... എന്റെ കടവുളേ....... "എ ,,,എനിക്കു പോവണം......" തോണ്ടാകുഴി വരെ ഞമ്മളെ ചതിച്ചു..... ഒരു അക്ഷരം അവിടെനിന്ന് വരുന്നില്ല....... എന്നാലും എങ്ങനെയൊക്കെയോ ഞമ്മള് പറഞ്ഞൊപ്പിച്ചു....... എന്നിട്ട് ഓനെ തന്നെ പേടിയോടെ നോക്കി നിക്കുന്ന സമയത്താണ് ചെക്കൻ രണ്ടും കൽപ്പിച്ചുകൊണ്ട് ഞമ്മളെ അധരങ്ങൾ കീഴടക്കിയത്......

അപ്പോതന്നെ ഞമ്മള് കുറെ കുതറി മാറാൻ നോക്കിയെങ്കിലും അവന്റെ പിടിത്തത്തിലവസാനം തോൽവി സമ്മതിച്ചു കൊടുത്തു....... ഓൻ ഇപ്പോഴും പിടിവിടാതെ അതിലങ്ങനെ ലയിച്ചു കൊണ്ടിരുന്നതും ഞമ്മള് അവന്റെ കഴുത്തിൽ നഖം അമർത്തിക്കൊണ്ടിരുന്നു...... ഒരിറ്റു ശ്വാസത്തിന് വേണ്ടി ഞമ്മള് പെടാപ്പാട് അനുഭവിച്ചത് ഞമ്മക്ക് തന്നെയുള്ളൂ അറിയാ...... അങ്ങനെ നീണ്ട നേരത്തിനു ശേഷം അവന്റെ ഒലക്കമിലെ ലോങ് കിസ്സിനോടുള്ള പോരാട്ടം അവസാനിച്ചതും ഞമ്മള് അവനെ തള്ളിമാറ്റി കൊണ്ട് ഇതുവരെ പിടിച്ചുവെച്ച ശ്വാസമെല്ലാം കിതച്ചുകൊണ്ട് തീർത്തു...... പതിയെ പതിയെ കിതപ്പ് മാറിയതും ഞമ്മള് ചുണ്ടിലൊന്ന് തൊട്ടു നോക്കികൊണ്ട് ചെറുവിരൽ നീട്ടിപിടിച്ചുകൊണ്ട് അതിലേക്കൊന്ന് നോക്കി.... പകച്ചുപോയെൻ്റെ ബാല്യം..... അതിൽ ചോര പൊടിഞ്ഞത്‌ കണ്ടതും ഞമ്മള് മുന്നിലുള്ള കടവയെ നോക്കി അങ് പേടിപ്പിച്ചു....... പക്ഷെ ഞമ്മളെ ആസ്ഥാനത്താക്കികൊണ്ട് ഓനത് പുച്ഛിച്ചു കൊണ്ട് പോയതും ഞമ്മളവനെ ഇല്ലാത്ത തെറിയൊക്കെ വിളിച്ച് പ്രാകി കൊന്നു....... അവൻ ദേഷ്യപ്പെടാനും തർക്കിക്കാനും കണ്ണുരുട്ടിപേടിപ്പിക്കാനും ഞമ്മളെ വേണം ഇപ്പോഴിതാ ഉമ്മിക്കാനും .........

ഉമ്മച്ചൻ !!!!!! ഞമ്മളെന്താ വല്ല കുപ്പിയിൽ നിന്ന് വന്ന വല്ല ഭൂതവുമാണോ എല്ലാതും ഞമ്മളെ തലയിലേക്കാക്കാൻ........ ശെരിക്കിനും ഈ കോന്തനെ ഞമ്മക്ക് മനസ്സിലാവുന്നില്ലല്ലോ.....ഹൗ ഇജ്ജാതി കിസ് ആദ്യമായിട്ട കാണുന്നേ....... ബ്ലഡി കെട്ടിയോൻ തെണ്ടി ചുണ്ടിലെ ചുവപ്പ് ആരും കാണാതെ നിൽക്കാനുംവേണ്ടി ഞമ്മള് കുറച്ചുമാറിയിരുന്നു അല്ലേലും ആ ചുവപ്പ് ആരും ഈ ഡിം ലൈറ്റിൽ കാണില്ലേലും ഞമ്മക്കെന്തോ ചടപ്പ്....... ദീർഘ നേരത്തിനു ശേഷം റെഡ് സ്റ്റോണും ബ്ലാക്ക്‌സ്റ്റോണും കൊണ്ടുള്ള ഫ്രോക്കിൽ പോരാട്ടം അവസാനിച്ചതും ഞമ്മള് ദീർകശ്വാസം വലിച്ചുകൊണ്ട് ലാസ്റ്റ് ചെയ്യാൻ വെച്ചിരുന്ന സ്പേസിൽ റെഡ് സ്റ്റോണുംവെച്ച് ഫുൾ കവർ ആക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇശു അവിടെനിന്നും എന്നെ പിടിച്ചു വലിച്ചു കൊണ്ടുപോയത്....... അതെന്തിനാണെന്ന് മനസ്സിലാവാതെ ഞമ്മള് അവന്റെകൂടെ പോയി..... നടത്തത്തിനിടയിൽ കുറെ എങ്ങോട്ടാണെന്ന് ചോദിച്ചിട്ടും പറയുന്നില്ല..... അല്ലെങ്കിലും ചോദിച്ചിട്ട് വല്യ കാര്യവുമില്ല എന്നറിയുന്നതുകൊണ്ട് തന്നെ ഞമ്മള് ഓന്റെ പിന്നാലെ നല്ല കുട്ടിയായി നടന്നു...... നടന്നു എന്നല്ല നടത്തിച്ചു എന്നുവേണം പറയാൻ അമ്മതിരി നടത്തിക്കലാണ് ഓൻ ഞമ്മളെ .......ഞമ്മളെന്താ അറുക്കാൻ കൊണ്ടുപോവുന്ന പോത്തോ............ അവന്റെയും എന്റെയും നടത്തിന് വിരാമമിട്ടുകൊണ്ട് ഞമ്മളെ ഒരു റൂമിലാക്കി ,,,,,,,,

ചുറ്റും കണ്ണോടിച്ചപ്പോയാണ് ഇതൊരു ഡ്രെസ്സിങ് റൂമാണെന്ന് മനസ്സിലായത്....... ഓൻ അവിടെനിന്നും ഒരു കവർ എടുത്തുതന്ന് അതിട്ട് വരാൻ പറഞ്ഞുകൊണ്ട് ഓൻ അപ്പുറത്തുള്ള മെൻസ് ഡ്രെസ്സിങ് റൂമിലേക്ക് കയറി..... ഞമ്മള് ഓൻ പോയ ഉടനെതന്നെ ഡോറടച്ചുകൊണ്ട് ആ കവറെടുത് അതിന്റെ ഉള്ളിലുള്ള ബോക്സ് തുറന്നു നോക്കിയതും അതിലുള്ളത് കണ്ടിട്ട് അറിയാതെ ഞമ്മളെ ചുണ്ടുകൾ wow എന്നു മൊഴിഞ്ഞു......... ഞമ്മളെ ഫേവ് കളറായ നേവി ബ്ലൂ സാരിയെടുത്തു അത് തിരിച്ചും മറിച്ചും നിവർത്തിനോക്കി...... അതിൽ ചെറിയ സ്റ്റോണ് വെച്ചുള്ള സിംപിൾ ഡിസൈനിങ് കണ്ടതും ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു....... അതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കികണ്ടുകൊണ്ട് സാരി എടുത്തിട്ടു..... സാരിയുടെ എബിസിഡി അറിയാവുന്നതുകൊണ്ടുതന്നെ അതികം റിസ്ക് വന്നില്ല....... മാറ്റി കഴിഞ്ഞതും ഞമ്മള് നേരെത്തെ ഇട്ട ഡ്രസ് സാരിയുടെ ബോക്സിൽ വെച്ചുകൊണ്ട് ഞമ്മള് എല്ലാതും ഒാക്കെയല്ലേയെന്ന് മിററിൽ നോക്കി മൊത്തമൊന്ന് കണ്ണോടിച്ചു...... ഈ സാരിയിൽ ഞമ്മളങ്ങ് തിളങ്ങി നിന്നതും എല്ലാം ഒാക്കെ ആണെന്ന് സ്വയം പറഞ്ഞു......എന്നാലും ഈ ചെക്കൻ ഇതെങ്ങോട്ടാ എന്നെ കൊണ്ടുപോവുന്നതെന്നാ എനിക്ക് മനസ്സിലാവത്തെ........ ഞമ്മള് ഇതിന്റെ ഞൊറി ശെരിയാക്കികൊണ്ട് ഡോർ തുറന്നതും ഞമ്മളെ മുന്നിൽ നിൽക്കുന്ന കടുവയെ കണ്ട് ഒരു നിമിഷം സ്റ്റക്കായി.....താഴെ മുതൽ മുകൾ വരെ സ്കാൻ ചെയ്തുകൊണ്ട് ഞമ്മള് അവനെ തന്നെ നോക്കിനിന്നു..... "What a Amazing style...........!!!!!!!!!!!"........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story