QUEEN OF KALIPPAN: ഭാഗം 2

queen of kalippan

രചന: Devil Quinn

നമ്മളെ കഴുത്തിൽ മഹർ ചാർത്തിയപ്പോൾ നമ്മൾ അത് കെട്ടിയ ആളെ മുഖത്തേക്ക് നോക്കിയതും നമ്മൾ ഇത് സ്വപ്നം കാണുന്നതാണോ എന്ന വരെ തോന്നിപ്പോയി.... കാരണം നമ്മൾ ഇന്നലെ വരെ ഈ നിൽക്കുന്ന തെണ്ടിക്ക് സോറി ഇനി നമ്മളെ കെട്ടിയോനല്ലേ ആ എന്തായാലും ഇവൻ വേണ്ടിയായിരുന്നു നമ്മൾ ഇന്നലെ രാത്രി വരെ കരഞ്ഞു സീൻ ആക്കിയത്......കാരണം നമ്മക്ക് ചെറുപ്പംതൊട്ടേ ഇവനെ ഇഷ്ടമായിരുന്നു...ഇവൻ നമ്മളെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോൻ ആണ് ....പക്ഷെ ഇവൻ നമ്മളെ ഇഷ്ട്ടല്ല.....കാരണം ചോദിച്ചാൽ പറയും എനിക്ക് വേറെ കുട്ടിനെ ഇഷ്ടമാണെന്ന്....പക്ഷെ ആ കുട്ടിനെ നമ്മൾ ഇതുവരെ കണ്ടിട്ടില്ല....ഇനി അവൻ നമ്മളോട് കള്ളം പറയാണോ എന്ന് അറിയില്ല...അവൻ നമ്മളെ കണ്ണെടുത്താൽ കണ്ടുട..ആ അവനാണ് ഇപ്പൊ നമ്മളെ മുൻപിൽ ഇളിച്ചു കൊണ്ട് നിൽക്കുന്നത്.....എന്തോ നമ്മക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല..... ഇതൊക്കെ ആലോചിച്ച് നിന്നപ്പോഴേക്കും മഹർ ഒക്കെ ചാർത്തി കഴിഞ്ഞിരുന്നു.... ആ മഹറിൽ ISHAAN എന്ന് കൊത്തിവെച്ചിട്ടുണ്ടായിരുന്നു..... ആ പേരും നോക്കി നിൽക്കുമ്പോളാണ് ആരോ നമ്മളെ പുറത്ത് തട്ടിയത്...നമ്മൾ അപ്പൊ അതിൽ നിന്ന് നോട്ടം തെറ്റിച്ചു അയാളെ മുഖത്തേക്ക് നോക്കിയപ്പോലുണ്ട് ആ പന്ന ആലിയുണ്ട ഇളിച്ചു നിൽക്കുന്നു...

ഇവർക്കൊക്കെ അറിയാമായിരുന്നോ നമ്മളും ഇഷാനും തമ്മിലുള്ള വിവാഹം.....അപ്പോ എല്ലാരും കൂടെ എന്നെ പറ്റിക്കുവാഴിരുന്നു.....നമ്മക്ക് ഇപ്പൊ സങ്കടവും സന്തോഷവും ഒരുമിച്ച് വരുന്നുണ്ട്..... സത്യം പറഞ്ഞാല് ഇന്ന് നമ്മളെ ചെക്കനെ കാണാൻ അടാർ ലുക്ക് ആയിട്ടുണ്ട്....കട്ട തടിയും വെച്ച് ഒരു അഡാർ ലുക്ക്‌ തന്നെ ആയിട്ടുണ്ട് ചെക്കൻ.....നമ്മളും ഓനും റെഡ് ഡ്രസ്സ് ആൺ ഇട്ടിട്ടുള്ളത്.....😜 നമ്മൾ ഒന്ന് ഇടം കണ്ണിട്ട് നമ്മളെ ചെക്കനെ നോക്കിയപ്പോളുണ്ട് അവനും നമ്മക്ക് ഇളിച്ചു തരുന്നു..... അപ്പൊ ഓനും ചേർന്നുള്ള ഒത്തുകളിയായിരുന്നില്ലേ.... നമ്മൾ അപ്പോതന്നെ ഓന്റെ വയറ്റിനിട്ട ഒരു കുത്ത് കൊടുത്തു...... "ഡി നിനക്ക് ഇഷ്ട്ടയോ നമ്മളെ സർപ്രൈസ്" "ഒടുക്കത്തെ surprise ആയിപ്പോയി" എന്നാലും ഇത് എങ്ങനെ നടന്നു......ആവോ എന്തെങ്കിലും ആവട്ടെ..... നമ്മക്ക് സന്തോഷായി കാരണം നമ്മളെ ചെക്കാനെന്നെ കിട്ടിയല്ലോ....ഹി ഹി..... പിന്നെ എല്ലാരും കൂടി ഫോട്ടോയും വിഡിയോസും ഒക്കെ ഇടുത്ത് കഴിഞ്ഞപ്പോൾതേക്കും ചെക്കന്റെ വീട്ടിലേക്ക് പോവാൻ നേരായി.......

ഉപ്പനോടും ഉമ്മിനോടും ഉമ്മുമനോടും എല്ലാവരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറാൻ നിന്നപ്പോളുണ്ട് നമ്മളെ ആലി കരഞ്ഞ് സീൻ ആയി നിക്കുന്നു അത് കണ്ടപ്പോൾ തന്നെ നമ്മളെ ഉള്ളും പിടക്കാൻ തുടങ്ങി... ഇതുവരെ ഞങൾ ഒപ്പമായിരുന്നു.... ഇനി അവളില്ലതെ എങ്ങനെയാ.....നമ്മൾ അപ്പൊതന്നെ അവളെ അടുത്തേക്ക് പോയി .....അപ്പോ അവള്ളുണ്ട് ഞാൻ കാണാതെ നിൽക്കാനും വേണ്ടി എങ്ങോട്ടോ നോക്കി നിൽക്കുന്നു.... "ടി ,,,,,നീ അവിടെ എന്തു നോക്കി നിൽക്കാൻ" എന്ന് നമ്മൾ സങ്കടം അടക്കിപ്പിടിച്ച് ഒന്ന് പുഞ്ചിരിച്ചു അവള് നോക്കിനിൽക്കുന്ന സ്ഥലത്തേക്ക് നോക്കി ചോദിച്ചു പക്ഷേ നോ രക്ഷ അവള് ഒന്നും മിണ്ടുന്നില്ല.... ഡാ ,,,, നിന്നോടാണ് ചോ... ബാക്കി പറയുന്നതിന് മുമ്പേ അവൾ നമ്മളെ കെട്ടിപിടിച്ച് കരയാൻ തുടങ്ങിയിരുന്നു.....നമ്മക്കും പിന്നെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല നമ്മളും കരഞ്ഞു....കുറച്ചു നേരത്തിനു ശേഷം നമ്മൾ അവളെ ആശ്വസിപ്പിച്ചു ....എന്നിട്ട് നമ്മൾ അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു' ഞാൻ മതിൽചാടി വരണ്ട് ' എന്ന് ഞമ്മളെ സ്ഥിരം ഡയലോഗ് പറഞ്ഞു...

അപ്പോ അവളുണ്ട് നമ്മളെ നോക്കി ചിരിച് വയറ്റിനിട്ട്‌ കുത്തിയിട്ട്‌ ചിരിക്കുന്നു.... അപ്പോ എല്ലാം ഓക്കേ ആയി.... അങ്ങനെ നമ്മൾ കണ്ണു നിറക്കലും കെട്ടിപിടിച്ചും ആകെപ്പാടെ മരണ വീട് പോലെ ആക്കി ഓഡിറ്റോറിയം...... ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു നേരെ നമ്മളെ ചെക്കന്റെ വീട്ടിലേക്ക് പോയി.... "എന്നാലും ഇത് എങ്ങനെ നടന്നു....ഇനി നമ്മൾ വല്ല സ്വപ്നം കാണുന്നതാണോ....അപ്പൊ ഇഷാൻ നമ്മളെ ശെരിക്കിനും ഇഷ്ട്ടയിരുന്നോ....ഓ ഇത് വല്ലാത്ത അവിലും കഞ്ഞിയും ആയല്ലോ...." എന്നൊക്കെ നമ്മൾ പോവുന്ന സമയത്തു ചിന്തിക്കുമ്പോഴാണ് നമ്മളെ അപ്പുറത് ഇരിക്കുന്ന നമ്മളെ കെട്ടിയോനെ ശ്രദ്ധിച്ചത്.... അവൻ ഇപ്പോഴും ഫോണിൽ തോണ്ടി ഇരിക്കാണ്.... ഓഹ് ബല്ലാത്ത ജാതി.....എന്തായലും ഓനോട് തന്നെ ചോദിച്ചു നോക്കാ എന്ന വിജാരിച്ച് നമ്മൾ അവന്റെ അടുത്തേക്ക് കുറച്ചു നീങ്ങി ഇരുന്നിട്ട് അവന്റെ കയ്യിൽ നമ്മൾ ഒന്ന് തോണ്ടി നോക്കി.... ഓൻ ഫോണൊക്കെ എടുത്ത വെച്ചിട്ട് നമ്മളെ നേരെ നോക്കിക്കൊണ്ട് പറയാൻ തുടങ്ങി.... "നീ ഇപ്പൊ ചോദിക്കാൻ പോവുന്നത് എന്താണെന്ന് നമ്മക്ക് അറിയ.....

ഈ കല്യാണം എങ്ങനെ നടന്നു എന്നാവും.... സത്യം പറഞ്ഞാൽ എനിക്ക് ആദ്യം നിന്നെ ഇഷ്ട്ടല്ലായിരുന്നു..... ഞാൻ നിന്നെ എന്റെ ഒരു നല്ല ഫ്രണ്ട് ആയിട്ടാണ് കണ്ടിരുന്നത്.....പക്ഷെ പിന്നീട് എപ്പഴോ ഞാൻ അറിയാതെ നിന്നെ ഇഷ്ട്ടപെട്ടു തുടങ്ങിയിരുന്നു.... ആ സമയത്താണ് നീ എന്നോട് ഇഷ്ട്ടമാണ് എന്ന പറഞ്ഞത്....അപ്പൊ എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു......അപ്പൊ തന്നെ ഞാൻ എന്തിനും കൂടെ നിന്ന എന്റെ ഉപ്പച്ചിനോട് ഈ കാര്യത്തെ പറ്റി പറഞ്ഞത്..... അപ്പോയാണ് ഉപ്പ പറയുന്നത് നിങ്ങളുടെ കല്യാണം നേരത്തെ തന്നെ ഉറപ്പിച്ചിട്ടുണ്ടെന്ന് അങ്ങനെയാണ് നിനക്ക് ഒരു സർപ്രൈസ് എന്ന വിചാരിച്ചു നിന്നോട് ഇഷ്ട്ടല്ല എന്ന പറഞ്ഞത്....പിന്നെ പെട്ടന്നു തന്നെ നിന്നെ പെണ്ണുകാണൽ ഉണ്ടായി.... പക്ഷെ നീ അന്ന് എന്റെ മുഖത്തു പോലും നോക്കില്ല..... അപ്പൊ എല്ലാരും പറഞ്ഞു ഇനി നീ എന്നെ കല്യാണത്തിന് കണ്ടാൽമതി എന്ന്.... അങ്ങനെ ഇപ്പോ ഇത് വരെ എത്തി....." എന്നൊക്കെ ഓൻ ഒരു എസ്സെ പോലെ പറഞ്ഞു നിർത്തിയതും നമ്മളെ തലയിലൂടെ ആരൊക്കെയോ പറന്നു പോവുന്നപോലെ തോന്നി.....ഇത്രക്കും നമ്മൾ പ്രതീക്ഷിച്ചില്ല..... നമ്മൾ ഇങ്ങനെ കിളി പോയി ഓരോന്ന് ആലോചിച്ച ഇരിക്കുമ്പോഴാണ് നമ്മളെ കെട്ടിയോൻ നമ്മളെ ചുണ്ടിൽ അമർത്തി ചുംബിച്ചത്.... ഓഹ് അപ്പൊ നമ്മളെ ഉള്ളിലൂടെ ഒരു കരണ്ട് പാസ്സ് ചെയ്തപോലെ..... ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

നിങ്ങൾക്ക് അവൾ പറയുന്നത് മാത്രം കേട്ടാൽ മതിയോ നമ്മൾ പറയുന്നതും കേൾക്കി.....ആദ്യം നമ്മളെ പരിചയപെട്ടുത്തി തരാം.... ഞാനാണ് ISHAAN MALIK എന്റെ ഉപ്പന്റെ പേര് ഖാഫൂർ മാലിക് പിന്നെ നമ്മളെ സ്വന്തം ഉമ്മി ആസിമ്മാ .....നമ്മക്ക് ഒരു ബ്രോയും ഒരു സിസ്റ്റ്റും ഉണ്ട്.... അവരുടെ ബാക്കി കാര്യം നമ്മൾ പിന്നെ പറയാം.... ഇപ്പൊ നമ്മൾ പെണ്ണിനെ നോക്കെട്ടെ.....സത്യം പറഞ്ഞാൽ ഇന്ന് നടന്നതൊക്കെ അവൾക്ക് ഒരു ഷോക്ക് തന്നെ എറ്റിട്ടുണ്ട്..... അവളുടെ കിളി പോയ അവസ്ഥ കണ്ടപ്പോൾ തന്നെ തോന്നി നമ്മളെ സർപ്രൈസ്‌ അവൾക്ക് ഏറ്റിട്ടുണ്ടെ ന്ന് അതുകൊണ്ട് തന്നെയാണ് നമ്മൾ അവൾക്കൊരു കിടുക്കാച്ചി കിസ്സ് തന്നെ കൊടുത്തത് .......അത് കിട്ടിയപ്പോളാണ് പെണ്ണിന് ബോധം വന്നത് ........അങ്ങനെ പെണ്ണിനെ വായിനോക്കി നിൽക്കുന്ന സമയത്താണ് കാറിന്റെ ഹോണടി കേട്ടത്....അപ്പോതന്നെ മുന്നിലേക്ക് നോക്കിയപ്പോ വീട്ടിൽ എത്തിട്ടുണ്ട്..... ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

അവന്റെ കിസ്സ് കിട്ടിയതിനു ശേഷം നമ്മൾ ഓന്റെ മുഖത്തേക്ക് നോക്കാതെ പുറത്തെ കാഴ്ചയും നോക്കി ഇരുന്നു...അങ്ങനെ ഇരിക്കുന്ന സമയത്താണ് ഒരു ഇളം തെന്നൽ നമ്മളെ തലോടിയത് പോലെ തോന്നിയത്....അപ്പോതന്നെ നമ്മൾ സൈഡിലേക്ക് നോക്കിയപ്പോലുണ്ട് ഒരു വലിയ വീടിന്റെ മുൻപിലേക്ക് വണ്ടി കയറ്റിയത്.....അപ്പൊതന്നെ മനസ്സിലായി അത് നമ്മളെ ചെക്കന്റെ വീടാണെന്ന....കാർ പോർച്ചിൽ നിർത്തിയതും നമ്മൾ ഇറങ്ങാൻ നിന്നപ്പോൾ തന്നെ നമ്മളെ ചെക്കൻ നമ്മളെ കയ്യിൽ പിടിച്ചു ഇറങ്ങിയിരുന്നു..... പിന്നീട് അങ്ങോട്ട് എല്ലാവരും നമ്മളെ ഒരു ഹാളിലേക്ക് കൂട്ടിക്കൊണ്ടു പോയി എല്ലാവർക്കും ലാമിത്ത ഞമ്മളെ പരിചയപ്പെടുത്തി കൊടുത്തു.....അപ്പോഴാണ് ഞമ്മളെ അടുത്തേക്ക് ലാമിത്തന്റെ അതേ പ്രായം തോന്നിക്കുന്ന അതായത് കണ്ടാൽ ഒരു 26 വയസ്സ് തോന്നിക്കുന്ന ഒരു ഇത്ത വന്നത്......അപ്പോഴാണ് ലാമിത്ത പറയുന്നത് ഇത് നമ്മളെ ചെക്കന്റെ ബ്രോന്റെ വൈഫ് ആണെന്ന് പേര് സിനു.... പിന്നീട് അങ്ങോട്ട് ഇവിടുത്തെ ഉപ്പാന്റെ ഓഫീസിലെ വലിയ ആളുകളും ഇവിടുത്തെ കസിൻസും ഒക്കെഅടങ്ങുന്ന ഒരു വലിയ പാർട്ടിയൊക്കെ ആയി എല്ലാവരും ഡാൻസും പാട്ടും ഒക്കെ ആയി പാർട്ടി അങ്ങട്ട് കളർ ആക്കി...... ഇതൊക്കെ കഴിഞ്ഞപ്പോൾ തന്നെ സമയം വൈകിയിരുന്നു.....

സമയം പോയതെ അറിഞ്ഞില്ല.....പിന്നെ എല്ലാവരും നമ്മളെ മുകളിലെ റൂമിലേക്ക് പറഞ്ഞയച്ചു....... നമ്മൾ റൂമിന്റെ വാതിൽ തുറന്നു ഉള്ളിലേക്ക് കയറി നോക്കിയപ്പോൾ ആ റൂമിന്റെ വലിപ്പം കണ്ട നമ്മൾ ഞെട്ടി....കാരണം നമ്മളെ റൂം രണ്ടെണ്ണം വെച്ച പോലെയുണ്ട്... അത്രക്കും നീളം....നമ്മൾ അതികം അവിടെനിന്ന് വട്ടം തിരിയാതെ നേരെ ഷെൽഫ് തുറന്ന് നമ്മക്ക് ഇഷ്ട്ടപ്പെട്ട ഡ്രസ് എടുത്ത ബാത്രൂമിലെക്ക് കയറി ഫ്രഷ് ആയി ഇറങ്ങി.....എന്നിട്ട് നമ്മൾ നേരെ അടുക്കളയിലേക്ക് ചെന്നു.... സത്യ പറഞ്ഞ നമ്മക്ക് ഇതുവരെ ഈ വിട്ടിലുള്ളവരെ ആരെയും ഇതുവരെ അറിയില്ലായിരുന്നു.....ഉപ്പാന്റെ ഫ്രണ്ട് ആണ് ഇവിടെയുള്ളവർ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.....ഞമ്മളെ ഒക്കെ എന്തിനു പറ്റും...... അടുക്കളയിൽ എത്തിയപ്പോ ഇവിടുത്തെ ഉമ്മച്ചി ഓഹ് സോറി ഇനി ഇത് നമ്മളെ സ്വന്തം ഉമ്മി നമ്മക്ക് ഒന്ന് ചിരിച്ചു തന്നു....നമ്മളും അങ്ങോട്ട് ചിരിച്ചു കൊടുത്തു..... "മോളെ,,,,നീ പോയി ഉറങ്ങിക്കോ ക്ഷീണം കാണും ....പിന്നെ ഈ ജ്യുസും കൊണ്ടുപോയിക്കോ..... എന്ന് പറഞ്ഞു ഉമ്മാ നമ്മളെ തലയിൽ തലോടി ......

കുറച്ച് നേരം ഞാനും ഉമ്മിയും ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്ന്......നമ്മളെ ഉമ്മിയെ പോലെതന്നെ ഒരു പാവം ഉമ്മച്ചി....നമ്മക്ക് ഈ വീട്ടിലുള്ള എല്ലാവരെയും പെർത്ത് ഇഷ്ടായി..... കുറച്ചു കഴിഞ്ഞു ഉമ്മി നമ്മളോട് പോയി ഉറങ്ങിക്കോ എന്ന പറഞ്ഞു ജ്യുസും തന്ന ഉമ്മി ഉമ്മിന്റെ റൂമിലേക്ക് പോയി.....ഞാനും പിന്നെ അവിടെ വട്ടം തിരിയാതെ റൂമിലേക്ക് പോയി...... നമ്മൾ റൂമിലേയ്ക്ക് സ്റ്റയർ കയറി പോവുമ്പോൾ ആണ് ആരോ അടിയിൽ നിന്ന് ശു ശു എന്ന് വിളിക്കുന്നത് കേട്ടത്.... അപ്പോതന്നെ ഞമ്മൾ തിരിഞ്ഞു നോക്കിയപ്പോലുണ്ട് അടിയിലെ മുറിയിൽനിന്ന് ഞമ്മളെ ദിദി ഓഹ്‌ സോറി നിങ്ങളോട് പറഞ്ഞില്ലല്ലോ ഞമ്മളെ സിനുത്താനെ ഞമ്മൾ അങ്ങനെയാണ് ഇനി വിളിക്ക.....പിന്നെ സിനുത്താക്ക് ഒരു മോളുണ്ട് പേര് ഐശുട്ടി മുന്ന് വയസ്സാണ് മോൾക്ക്.... "എന്താ ദീദി ,,,,എന്തിനാ വിളിച്ചേ....." "ഒരു all the best പറയാനായിരുന്നു....😜" "അതെന്തിനാണ് ദീദി " "വെറുതെ " എന്ന് സൈറ്റ് അടിച്ച് പറഞ്ഞു മുപ്പത്തി പോയി...... ഞമ്മക്ക്‌ അപ്പോ ഒന്നും കത്തില....എന്നാലും എന്തിനായിരിക്കും അങ്ങനെ പറഞ്ഞെ....

ആവോ എന്തെങ്കിലും ആവട്ടെ എന്ന് നമ്മൾ സ്വന്തം പറഞ്ഞ് റൂമിലേക്ക് വിട്ടു..... റൂമിലേക്ക് പോവുമ്പോഴും ഇത് തന്നെ ചിന്ത..... പെട്ടന്നാണ് ഞമ്മക്ക്‌ ബൾബ് കത്തിയത്.......യാ റബ്ബി കാത്തോളണേ .... ഞമ്മക്ക് എന്തുചെയ്യണം എന്നറിയാൻ പാടില്ല..... ഫസ്റ്റ് നൈറ്റ് ...... കുന്തം റൂമിലേക്ക് പോകുമ്പോൾ നമ്മളെ കയ്യും കാലും വിറക്കാണ്.... വിറച്ചിട്ടാണെങ്കിൽ ജ്യൂസ് പകുതിയും നിലത്തു പോയിട്ടുണ്ടാവും....എങ്ങനെ വിറക്കാതെ നിക്കും അത്രക്കും ഡോസിലല്ലേ ആ പരട്ട ആലി നമ്മക്ക് first night നെ കുറച്ചു പറഞ്ഞിട്ടുള്ളത്....... ഇതാ ഇപ്പൊ ദീദിയും അതിനെ പറ്റിയും പറഞ്ഞു.... ഊഹ്‌ പേടിച്ചിട്ട് നമ്മൾ എങ്ങനെയൊക്കെയോ റൂമിൽ എത്തി ...... അങ്ങനെ നമ്മൾ റൂമിലേക്ക് കാലെടുത്ത് വെക്കലും റൂമിലെ ലൈറ്റ് എല്ലാം ഓഫ് ആയതും ഒപ്പം......അപ്പോ നമ്മളെ മനസ്സിലേക്ക് വന്നത് ആലി പറഞ്ഞ തന്ന കാര്യത്തെപ്പറ്റി ആയിരുന്നു.... ഞമ്മൾ പേടി ഓക്കേ മറച്ചുവെച്ച് അവൻ തന്നുവിട്ട എന്റെ കയ്യിലുള്ള ജ്യൂസും വലിച്ച് കുടിച്ച് പേടിക്കേണ്ട എന്നൊക്കെ മനസ്സിനോട് തന്നെ പറഞ്ഞ് നമ്മൾ ഒച്ചവേക്കാതെ റൂമിലേക്ക് കയറി വാതിൽ അടിച്ചു തിരിഞതും അവിടെമാകെ ഒരു ചെറിയ കളർ ലൈറ്റ് തിളങ്ങി നിന്നു..... പേടിച്ചിട്ടാനെങ്കിൽ കയ്യും കാലും നിന്ന് വിറക്കാണ്......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story