QUEEN OF KALIPPAN: ഭാഗം 20

queen of kalippan

രചന: Devil Quinn

ഞമ്മള് സാരിന്റെ ഞൊറി ശെരിയാക്കികൊണ്ട് ഡോർ തുറന്നതും ഞമ്മളെ മുന്നിൽ നിൽക്കുന്ന കടുവയെ കണ്ട് ഒരു നിമിഷം സ്റ്റക്കായി.....താഴെ മുതൽ മുകൾ വരെ സ്കാൻ ചെയ്തുകൊണ്ട് ഞമ്മള് അവനെ തന്നെ നോക്കിനിന്നു..... "What a Amazing style.........." കണ്ണിലേക്ക് നീണ്ടു നിൽക്കുന്ന മുടിയെല്ലാം സൈഡിലേക്ക് മാടി ഒതുക്കിവെച്ചു കൊണ്ട് തനി കേരള സ്റ്റൈലായ വെള്ള മുണ്ടും അതിൽ നീല കരയും ആ മുണ്ടിന് മച്ചായികൊണ്ട് നേവി ബ്ലൂ ഷർട്ടും അതിന്റെ കൈ രണ്ടും സ്ലീവായി മടക്കിവെച്ചുകൊണ്ട് നിൽക്കുന്ന ആ സ്റ്റൈൽ കണ്ടിട്ട് ഞമ്മളെ കണ്ണ് മഞ്ഞളിച്ചു....... എന്നാ ലുക്കാ ചെക്കനെ കാണാൻ ആരാണെങ്കിലും ഒന്ന് നോക്കി പോവും........ അമ്മാതിരി ലുക്ക് അതിനു മാത്രം എങ്ങോട്ടാ ഒരുങ്ങി കെട്ടി പോവുന്നതെന്നാ എനിക്ക് മനസ്സിലാവാത്തത്........ഞമ്മള് ചെക്കനെ നോക്കിയപ്പോ അവനുണ്ട് ഞമ്മളെ കണ്ണെടുക്കാതെ നോക്കുന്നു അതിനു മാത്രം എന്താണെന്ന് വിചാരിച്ചു ഓൻ നോക്കുന്ന സ്ഥലത്തേക്ക് നോക്കിയപ്പോ അവനുണ്ട് ഞമ്മളെ സ്റ്റോമക്കിലേക്ക് തന്നെ നോക്കുന്നു.....അത് കണ്ടതും ഞമ്മള് സാരിന്റെ തുമ്പ് വലിച്ചുകൊണ്ട് അവിടെ മറച്ചു പിടിച്ചു.......കള്ള ഉമ്മച്ചൻ "അതേ ,,,,അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കാ ഞമ്മള് എങ്ങോട്ടാ കെട്ടി ഒരുങ്ങി പോവുന്നേ....." ഞമ്മളിത്‌ ഓനെ നോക്കി ചോദിച്ചതും ചെക്കൻ അത് കേട്ട ഭാവം നടിക്കാതെ ഞമ്മളെ കയ്യും പിടിച്ചുകൊണ്ട് സ്റ്റയർ വഴി എൻട്രൻസിലേക്ക് നടന്നു......

ഞങ്ങൾ ഓരോ ഫ്ലോറിൽ എത്തുമ്പോഴും എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നുണ്ട്..... ഇതിനുമാത്രം എന്തിനാ ഇങ്ങനെ നോക്കുന്നെ എന്നു വിചാരിച്ചു ഞമ്മളെ മൊത്തമൊന്ന് നോക്കി .......ഏയ് സാരിയൊന്നും അഴിഞ്ഞിട്ടില്ല പിന്നെന്തിനാ എന്നു വിചാരിച്ചു ചെക്കനെ നോക്കിയപ്പോഴാണ് സംഭവം പിടികിട്ടിയത്...... ഞാനും ഓനും മാച്ചിങ് കളറാണ് ഇട്ടിട്ടുള്ളത്...... സത്യം പറഞ്ഞാൽ ഞമ്മക്ക് വൈകിയാണ് ബൾബ് കത്തിയത്.... ഒന്‍റെ മൊഞ്ചിൽ വീണതുകൊണ്ട് ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല എന്നുവേണമെങ്കിലും പറയാം.... ഓൻ ഇപ്പൊഴും ഞമ്മളെ കൈ പിടിച്ചു നടക്കുന്നുണ്ട് ഇപ്പോഴും വളഞ്ഞ കുളഞ്ഞ സ്റ്റയർ ഇറങ്ങിയിട്ടും ഫോർത്ത് ഫ്ലോറിൽ എത്തിട്ടുള്ളൂ...... ഈ വളഞ്ഞ ചുരം ഇറങ്ങുമ്പോത്തിന് ഞാനൊരു വഴിക്കാവുമെന്നാ തോന്നുന്നെ...... ഈ ചെക്കൻ ലിഫ്റ്റിൽ പോന്നുടെ അതിലാണെങ്കിൽ ശിർർർ എന്നു പറയുന്ന മുൻപ് തന്നെ അവിടെയെത്തും...... നടന്നു നടന്നു ലാസ്റ്റ് എണ്ട്രൻസിലെത്തിയതും അവൻ ഞമ്മളെ കൈ വേർപെടുത്തികൊണ്ട് മുന്നിൽ നിറുത്തിവെച്ച കാറിലേക്ക് പോവാൻ ഒരുങ്ങിയതും ഞമ്മള് രണ്ടും കൽപ്പിച്ച് അവന്റെ കൈ പിടിച്ചു വെച്ചു.......അത് കണ്ടപ്പോതന്നെ അവൻ എന്റെ നേർക്ക് തിരിഞ്ഞുകൊണ്ട് എന്തേ എന്നു ചോദിച്ചതും ഞമ്മളൊന്ന് ഇളിച്ചുകൊടുത്തുകൊണ്ട് എങ്ങോട്ടാണെന്ന് ചോദിച്ചതും അവൻ ഗ്രീനാർട്ടിലേക്കാണെന്ന് പറഞ്ഞുകൊണ്ട് ഡസ്റ്ററിലേക്ക് കയറിയിരുന്നു....... ഗ്രീനാർട്ടോ അത് അവാർഡ് ഫൻഷൻസ് നടക്കുന്ന ഹോട്ടല് അല്ലെ.....

അവിടേക്കെന്തിനാ അവൻ ഞമ്മളെയും കൊണ്ട് പോവുന്നേ...... ഓഹ് ഇന്നായിരിക്കും അവന്റെ അവാർഡ് ഫൻഷനല്ലേ...... ഞാനത് മറന്നു...... അല്ലേലും ഞമ്മളെ ബൾബ് വൈകിയല്ലേ കത്താർ...... ഞമ്മളതും ചിന്തിച്ചു അവിടെ നിക്കുമ്പോഴാ ചെക്കൻ നിർത്താതെ ഹോണ് അടിക്കാൻ തുടങ്ങിയെ..... ഞമ്മള് ചെക്കനെ അവിടെനിന്നുകൊണ്ട് ഗ്ലാസ്സിൻ്റെ ഉള്ളിലൂടെ നോക്കിയപ്പോ അവനുണ്ട് ഞമ്മളോട് കലിപ്പായികൊണ്ട് കയറടി പുല്ലേ എന്നു വിളിച്ചു കൂവിയത്...... ഞമ്മളപ്പൊത്തന്നെ അത് കേൾക്കേണ്ട താമസം അതിലേക്ക് കയറിയിരുന്ന് കൊണ്ട് അവനൊരു വളിച്ച ഇളി പാസ്സാക്കികൊടുത്ത് സീറ്റ് ബെൽറ്റ് എടുത്തിട്ടു............ ഗ്രീനാർട്ട് കണ്ടിട്ടില്ലേലും അവിടെ വല്യ അമ്പാനിമാരൊക്കെ വരാറുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്..... ഇനി ഇന്ന് അവരൊക്കെ വന്നാൽ ഞമ്മളൊരു കലക്ക് കലക്കും.... കുറെ സെൽഫിയും ടിക്ട്രോക്കും ഇൻസ്റ്റായിൽ ലൈവും ഉഫ്‌ ഇത് പൊളിക്കും....... പെട്ടന്നാണ് തലക്കകത്ത് വീണ്ടുമൊരു ബൾബ് കത്തിയത് ,,,,,,,ഞമ്മളെ കയ്യിൽ ഫോണ് ഇല്ലാന്നുള്ള സത്യം...... ഇനി ഞമ്മള് എന്തോന്ന് ചെയ്യും.... ആ പായ അങ് മടക്കിവെക്കുക അത്രതന്നെ.....അല്ലേലും ഏത് സമയത്താവോ ആ ഫോൺ ഒാന്ക്ക് തച്ചുടക്കാൻ തോന്നിയെ.....

ഹും നീണ്ട ഞമ്മളെ ചിന്തകൾക്കിടയിൽ പടുകൂറ്റൻ ബിൽഡിങ്ങിന് മുന്നിൽ ഡസ്റ്റർ നിറുത്തിയതും ഞമ്മള് ഊഹിച്ചു ഗ്രീനാർട്ടിൻ മുന്നിലാണ് ഇപ്പൊ എത്തി നിൽക്കുന്നെയെന്ന്....... ഞമ്മള് ഗ്ലാസ് താഴ്ത്തി കൊണ്ട് സൈഡിലേക്ക് തലചെരിച്ചുകൊണ്ട് ചുറ്റുമൊന്ന് നോക്കി.........രാത്രി ആയതുകൊണ്ട് തന്നെ ഫുൾ പല പല നിറത്തിലുള്ള ലൈറ്റുകൊണ്ട് നിറഞ്ഞു നിന്നിരുന്നു.... അതുമാത്രമല്ല കുറെ വമ്പൻ ടീമിസ് വന്ന് ഉള്ളിലേക്ക് കയറി പോവുന്നുണ്ട് അതിനെയെല്ലാം കുറെ ഫ്ലാഷും അടിച്ചു കൊണ്ട് മീഡിയ ക്കാരും ഫോട്ടോ ഗ്രാഫർ മാറും നിരന്നു നിന്നുകൊണ്ട് ഫോട്ടോ എടുക്കുന്നുമുണ്ട്.....ഒറ്റ നോട്ടത്തിൽ കണ്ടാൽ ആകെപ്പാടെ ബഹളം..... ഓൻ ഡസ്റ്റർ ഒരു സൈഡിലേക്ക് പാർക്ക് ചെയ്ത് ഞമ്മളെ അടുത്തേയ്ക്ക് വന്നുകൊണ്ട് അവന്റെ തലയിൽ വെച്ച സ്പെക്‌സ് താഴ്ത്തികൊണ്ട് ഡോർ തുറന്നുകൊണ്ട് എന്നെ അതിൽ നിന്നും ഇറക്കി...... എന്നിട്ട് മുന്നിൽ നീട്ടി വിരിച്ചിരിക്കുന്ന റെഡ് കാർപെറ്റിലൂടെ ഞമ്മളെ കൈയ്യും പിടിച്ചുകൊണ്ട് എല്ലാരോടും നോക്കികൊണ്ട് നടന്നു...... ഞങ്ങൾ അതിലൂടെ നടന്നു നീങ്ങുമ്പോൾ രണ്ടു സൈഡിലും കൂടി നിൽക്കുന്ന മീഡിയക്കാർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്

പക്ഷെ അവിടെ ഞങ്ങളെ സുരക്ഷക്ക് നിൽക്കുന്ന ഗാഡ്‌സ് അവരെയെല്ലാം സൈഡിലേക്ക് മാറ്റിക്കൊണ്ട് ഞങ്ങൾക്ക് വഴി ഒരുക്കി തന്നു....... ഇടി മിന്നൽ വെട്ടുമ്പോലെ കുറെ ഫ്ലാഷ് ലൈറ്റുകൾ മിന്നി തിളങ്ങുന്നുണ്ട്..... ഇതെല്ലാം എനിക്കൊരു പുതുമയുള്ള കാഴ്ച ആയതുകൊണ്ട് തന്നെ ഞമ്മളതെല്ലാം ചെറു പുഞ്ചിരിയോടെ നോക്കി കണ്ടുകൊണ്ട് അവന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് ഉള്ളിലേക്ക് ഗാഡ്‌സിന്റെ സഹായത്തോട് കൂടി കയറി......... അവിടേക്ക് കയറി ചെന്നപ്പോ തന്നെ എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നുണ്ട്........ ഞങ്ങളെ കോസ്റ്റും കണ്ടിട്ടാണെന്ന് അവരുടെ നോട്ടം കണ്ടാൽതന്നെ അറിയാം..... ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡ് ഫൻഷൻ ആയതുകൊണ്ട് തന്നെ രാജ്യത്തുള്ള കുറെ സ്ഥലങ്ങളിൽ നിന്നെല്ലാം ആളുകൾ എത്തിട്ടുണ്ട്...... മെൻസുകളെല്ലാം കോട്ടും സ്യുട്ടും ഗേൾസുകളെല്ലാം മുട്ടുവരെയുള്ള ദാരിദ്രം പിടിച്ചുള്ള ഡ്രെസ്സുകളുമാണ്....... അതുകൊണ്ടുതന്നെ ഞമ്മളെ കേരളകോസ്റ്റുമിൽ ഒരു അഭിമാനം തോന്നി.........നോക്കി നിൽക്കുന്നവർക്കത് അസൂയയായും തോന്നി...... അങ്ങനെ എല്ലാവരെയും മാർക്കിടുന്ന നേരത്താണ് ഒരു കൂട്ടം ഗേൾസ് ഞങ്ങളെ തന്നെ ഫോക്കസ് ചെയ്തുകൊണ്ട് നിൽക്കുന്നത് കണ്ടത്....... ഞമ്മള് അവൾമാരെയൊക്കെ അടിമുടി നോക്കിക്കൊണ്ട് നിന്നപ്പോഴാണ് അവർ ഞങ്ങളെയല്ല ഇശുനെ ആണെന്ന് മനസ്സിലായത്....... ഉമ്മച്ചനെ വെള്ളമിറക്കി നോക്കി നിൽപ്പാണ് കോപ്പുകൾ......

ഇവൾമാർക്കൊന്നുംവേറെ പണിയില്ലന്നാ തോന്നുന്നെ..... ഹും ബംഗാളീസ് അവരെ മനസ്സിലിട്ട് തെറി പറഞ്ഞ് അവിടെയുള്ള റൗണ്ട് ടേബിളിൽ വന്നിരുന്ന സമയത്താണ് ആ കൂട്ടത്തിലുള്ള ഏഷ്യൻ പൈന്റിൽ കുളിച്ച ലിഫ്റ്റിക്ക് വാരി പൊത്തിക്കൊണ്ടുള്ള ഒരുത്തി ഞങ്ങളെ അടുത്തേയ്ക്ക് വന്നത്........ ഇവളിത് എന്ത് തേങ്ങക്കാ ഇങ്ങോട്ട് വരുന്നേ എന്നാലോജിച്ചുകൊണ്ട് ഇരുന്നതും അവൾ ഞമ്മളെ ഇരുത്തി നോക്കിക്കൊണ്ട് ഉമ്മച്ചന്റെ നേരെ തിരിഞ്ഞു.......... "Hey,,, Excuse me........" ഫോണിൽ നോക്കിയിരിക്കുന്ന പഹയനെ നോക്കിക്കൊണ്ട് അവളിങ്ങനെ വിളിച്ചതും ചെക്കൻ ഫോണിൽ നിന്ന് തലപൊക്കി ഞമ്മളെ നോക്കിക്കൊണ്ട് ഏഷ്യൻ പൈന്റിനെ നോക്കി........ "Yes,,,,," "I love u......" എടുത്തടിച്ചപോലെ ഒരു ഉളുപ്പുമില്ലാതെ പറഞ്ഞുകൊണ്ട് ഓളെ കയ്യിലുള്ള റോസ് അവൻ നേരെ നീട്ടിപ്പിടിച്ചു.....ഞമ്മള് അന്ധം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഓൾ പറഞ്ഞതും ചെയ്യുന്നതുമെല്ലാം കണ്ണും മിഴിച്ചു നോക്കിയിരുന്നു....... ഇവിടെ അവന്റെ കെട്ടിയോളായ ഞാനിവിടെ കുന്ന് പോലെയിരുന്നിട്ടും അവളെ പറച്ചിൽ കേട്ടില്ലേ........ ഇനി ഇവൻ അതിൽ കയറി മെയിൻ ആവാൻ നിൽക്കോയെന്ന് വിചാരിച്ചുകൊണ്ട് ഉമ്മച്ചന്റെ മറുപടിക്കു വേണ്ടി കാത്തുനിന്നു........

അവൻ ഞമ്മളെയും അവളെയും നോക്കിക്കൊണ്ട് അവൾക്ക് ശുകറിലുള്ള ചിരി പാസാക്കി കൊണ്ട് അവളുടെ കയ്യിലുള്ള റോസ് വാങ്ങി അവളെ മുഖത്തേക്ക് നോക്കി..... "I love u tooo........" യാ റബ്ബി,,,,, ഞമ്മളോട് പറയേണ്ടത് അവന് ഈ ഏഷ്യൻ പൈന്റിനോട് പറഞ്ഞിരിക്കുന്നു.....കള്ള ബട്ക്കൂസ് "But,,,,, i have a girl friend....." ഞമ്മളെ നെഞ്ചിന്റെ ഉള്ളിലായും അവളുടെ മുഖത്തായും ബോംബ് പൊട്ടിച്ചുകൊണ്ട് ഞമ്മളെ നോക്കി കൊണ്ട് ഉമ്മച്ചൻ ഇങ്ങനെ പറഞ്ഞതും ഞമ്മള് അവൾക്കൊന്ന് ആക്കി ചിരിച്ചു കൊടുത്തു......അതിലവൾ അരിശം മൂത്ത് കൊണ്ട് അവിടെ നിന്നും സസിയായി പോവുന്നത് കണ്ട് ഞമ്മള് ഊറിചിരിച്ചു........ ഞമ്മള് അവളുടെ പോക്ക് കണ്ട് ചിരിച്ചുകൊണ്ട് അയ്യോ തമാശ എന്നുപറഞ്ഞു കടുവയെ തല്ലാൻ ഓങ്ങിയതും ചെക്കൻ ഞമ്മളെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി.... അത് കണ്ടപ്പോ തന്നെ ഉയർത്തിയ കൈ തായ്ത്തിവെച്ചുകൊണ്ട് ഒന്ന് ഇളിച്ചു കൊടുത്തു...... "Excuse me....." ഓ ഇനിയിപ്പോ ഏത് കുരിശാണാവോ വന്നത് എന്നുവിചാരിച്ചു കൊണ്ട് സൈഡിലേക്ക് നോക്കിയതും ഞങ്ങളെ അടുത്ത് വന്ന് നിൽക്കുന്നയാളെ ഞമ്മളൊരു സംശയത്തോടെ നോക്കിക്കൊണ്ട് ഇശുനെ നോക്കി........അവനും എന്നെപോലെതന്നെയുണ്ട് അയാളെ നോക്കുന്നു.....

"Ur costume is awesome..... Are u kerala.....???!!" "Ya....." "Oh nice......." പിന്നെ അയാൾ കുറെ ഇംഗ്ലീഷിൽ കേരളത്തെയും ഞങ്ങളുടെ കോസ്റ്റുംസിനെയും വാനോളം പുകഴ്ത്തി വിട്ട് അയാൾ താങ്ക്സ് പറഞ്ഞുപോയി........... അപ്പോഴേയ്ക്കിനും വല്യ വല്യ ആളുകൾ കൊണ്ട് ഹോട്ടല് നിറഞ്ഞു നിന്നിരുന്നു........ സ്റ്റേജിലേക്ക് ഓരോ ആളുകൾ വന്ന് അവാർഡ് വാങ്ങിച്ചു പോവുന്നതെല്ലാം നോക്കി കൊണ്ടിരുന്നപ്പോയാണ് ഉമ്മച്ചന്റെ അതേപ്രായത്തിലുള്ള ഒരു ചെക്കൻ സ്റ്റേജിലേക്ക് കയറികൊണ്ട് ഏതോ ഒരു അവാർഡ് വാങ്ങിയത്.......അയാളത് വാങ്ങി പോവുന്നതും നോക്കിയിരിക്കുമ്പോഴാ കാതടപ്പിക്കും വിധം The best business man goes to ISHAAN MALIK എന്ന് ആർത്തു വിളിച്ചുകൊണ്ട് കൂവിയത്..... അപ്പോതന്നെ അവിടെമാകെ പോപ്പർകൊണ്ടും ഓരോ ഗിൽറ്റ് കൊണ്ടും അവിടെ മൊത്തം പാറിനടന്നുകൊണ്ടിരുന്നു......... അവൻ സ്റ്റേജിലേക്ക് പോവുന്നതിനിടെ ആരൊക്കെയോ അവനെ ഹഗ് ചെയ്തുകൊണ്ട് കൻഗ്രേറ്സ് ഒക്കെ പറയുന്നുണ്ട്...... ഞമ്മളതെല്ലാം ഒരു പുഞ്ചിരിയോടെ കണ്ടുകൊണ്ട് അവൻ അവാർഡ് വാങ്ങുന്നത് നോക്കിനിന്നു....... അവനത് ഏറ്റുവാങ്ങികൊണ്ട് നിന്നതും അവിടെയുള്ള ആളുകളെല്ലാം എഴുനേറ്റ് നിന്നുകൊണ്ട് അവനെ പ്രശംസിച്ചു....... അന്നേരം അവൻ എന്നെ നോക്കിക്കൊണ്ട് പുഞ്ചിരിച്ചതും ഞമ്മളും തിരിച്ചവനൊന്ന് പുഞ്ചിരിച്ചു കൊടുത്തു.....

അവന്റെ സന്തോഷം കണ്ടിട്ടാണോ അതോ അവൻ ഞമ്മക്ക് സമ്മാനിച്ച ഈ പുഞ്ചിരി കണ്ടിട്ടാണോ എന്നറിയില്ല ഞമ്മളെ കണ്ണിൽ നിന്ന് കവിളിലൂടെ ഒരിറ്റ് കണ്ണുനീരൂറ്റി........അതിനെ തുടച്ചു കളഞ്ഞു കൊണ്ട് അവൻ സ്റ്റേജിൽ നിന്ന് സംസാരിക്കുന്നതെല്ലാം ചെറു പുഞ്ചിരിയോടെ നോക്കിക്കണ്ടു....... സ്റ്റേജിൽ നിന്നുമിറങ്ങി കൊണ്ട് ഓൻ ഇങ്ങോട്ട് വരാൻ നിന്നപ്പോഴേക്കും ആളുകൾ അവന്റെ ചുറ്റും വട്ടം കൂടിയിരുന്നു......ഞമ്മളത് കണ്ടുകൊണ്ട് ഡ്രിങ്ക്‌സ് കുടിച്ചോണ്ടിരുന്നപോയാണ് പെട്ടന്ന് ഗ്ലാസ് ഞമ്മളെ സാരിയിലേക്ക് മറിഞ്ഞത്...... കുറച്ചു ഡ്രിക്‌സ് സാരിയിലേക്കും കുറച്ചു നിലത്തേക്കും പോയിരുന്നു...... ഡ്രിക്‌സ് ആയതുകൊണ്ട് തന്നെ ഞമ്മള് അവിടെനിന്നും എഴുനേറ്റ് വാഷ്‌റൂമിനെ തപ്പി നടന്നു....... പോവുന്ന വഴിക്ക് ഒരു ലേഡി വെയ്റ്ററെ കണ്ടതും ഞമ്മള് അവളോട് വാഷ്റൂം ചോദിച്ചു കൊണ്ട് അവൾ പറഞ്ഞ വഴി അനുസരിച്ചു കൊണ്ട് അങ്ങോട്ടേക്ക് വിട്ടു....... വാഷ്‌റൂമിലേക്ക് ഡോറും തുറന്ന് കയറിയപ്പോ അവിടെ ആരും തന്നെഉണ്ടായിരുന്നില്ല........ അതുകൊണ്ടുതന്നെ ഞമ്മള് സ്വസ്ഥമായി സാരിയിൽ ഡ്രിങ്ക്‌സ് വെള്ളം കൊണ്ട് കളഞ്ഞോടിരുന്നപ്പോഴാണ് ആരോ വാതിൽ തുറക്കുന്നപോലെ തോന്നിയെ ,,,,, അതുകൊണ്ട് തന്നെ സാരി നേരെയാക്കി വെള്ളം കുറച്ചു മുഖത്തേക്ക് ഒഴിച്ചു കൊണ്ട് ടിഷ്യു ബോക്സിൽ നിന്ന് രണ്ടു മൂന്ന് ടിഷ്യു ഒപ്പം വലിച്ചെടുത്തു മുഖം തുടച്ചുകൊണ്ടിരുന്നു.....

അപ്പോഴാണ് നേരെത്തെ വന്നയാൾ ഞമ്മളെ പാസ്സ് ചെയ്തുകൊണ്ട് പുറത്തേയ്ക്ക് പോവാൻ നിന്നത്...... അപ്പോതന്നെ അയാൾ പോയപ്പോലെ തന്നെ തിരിച്ചു വന്നത് കണ്ടതും ഞമ്മളെ ഉള്ളമൊന്ന് കാളി.........പക്ഷെ അത് പുറത്തു കാണിക്കാതെ ഞമ്മള് മിററിൽ നോക്കിക്കൊണ്ട് മുഖം തുടച്ചു........ "സ്ട്രേച്ചേർ കൊള്ളാം......" ഞമ്മളെ സൈഡിൽ നിന്ന് ഇങ്ങനെയൊരു മലയാളിയുടെ അഭശബദ്ധം കേട്ടതും ഞമ്മള് പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കി........ അയാളെ വാക്കുകളെക്കാളും എന്നെ അത്ഭുദപ്പെടുത്തിയത് ഞാൻ നേരത്തെ സ്റ്റേജിൽ കണ്ട ഇശുന്റെ അതേ പ്രായം വരുന്ന ആ ചെക്കനെ ആയിരുന്നു....... "നീ കൊള്ളാലോ......" അടിമുതൽ മേലെവരെ ഉഴിഞ്ഞുനോക്കികൊണ്ട് ഒരു വൃത്തികെട്ട ചിരിയോടെ പറഞ്ഞതും ഞമ്മക്ക് എവിടുന്നൊക്കെയോ ദേഷ്യം എറിഞ്ഞു കയറി വന്നു....... "Anyway ma name is മശ്ഹൂദ് ആലിം......." ഞമ്മക്ക് നേരെ കൈ നീട്ടിക്കൊണ്ട് വശ്യമായ ചിരിയോടെ പറഞ്ഞതും ഞമ്മള് അവന്റെ കൈയിനേയും മുഖത്തേയ്ക്കും മാറി മാറി നോക്കിക്കൊണ്ട് അവിടെനിന്നും തിരിഞ്ഞു നടന്നു..... ആ നടത്തത്തിന്റെ ഇടയിൽ 'ടക്ക്' എന്ന ശബ്ദം കേട്ടതും ഞമ്മളൊന്ന് അന്ധാളിച്ചുകൊണ്ട് സാരിയിൽ പിടിച്ചു കൊണ്ട് തിരിഞ്ഞു നോക്കി...... അപ്പൊ അവൻ ഞമ്മളെ സാരിയിൽപിടിച്ചു നിക്കുന്നത് കണ്ടതും ഞമ്മള് ഷോള്ഡറിൽ ഒന്ന് കൈ വെച്ചുനോക്കി..... അപ്പൊ അവിടുത്തെ പിന് പൊട്ടിയതും ഞമ്മളൊരു പേടിയോടെ അവനിലേക്ക് നോട്ടം തെറ്റിച്ചു.......

. "അങ്ങനെ അങ് പോയാലോ ഞമ്മക്ക് കുറച്ചു നേരം മിണ്ടിയും പറഞ്ഞും ഇവിടെയിരിക്കാം ,,,,അദ്യമായിട്ടാ ഇത്ര ഹോട്ടും സെക്സിയുമായ പെണ്ണിനെ കാണുന്നെ..... അതുകൊണ്ട് ഞമ്മക്ക് ഇവിടെ ഇങ്ങനെ ഇരിക്കാം...." ആകെ മൊത്തം ഉഴിഞ്ഞുകൊണ്ടുള്ള അവന്റെ സംസാരം കേട്ടതും ഞമ്മള് അവനെ രൂക്ഷമായ നോക്കി......... "തനിക്ക് പറ്റിയ പെണ്ണുങ്ങളോട് മതി ഇമ്മാതിരി ചീപ് സംസാരമൊക്കെ അത് എന്റെ അടുത്ത് എടുക്കാൻ നിൽക്കേണ്ട......." ഞമ്മളവനെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞതും അവന്റെ സൈഡിൽ നിന്ന് ഒരു പൊട്ടിച്ചിരിയാണ് കേട്ടത്....... "ഓ അപ്പോ മലയാളിയാണല്ലേ കണ്ടപ്പോൾ തോന്നി...... സത്യം പറയാലോ ആദ്യമായിട്ടാ ഇങ്ങനെയുള്ള ഒരു ഗേളിനെ കാണുന്നെ...... എന്നാ ബ്യൂട്ടിഫുളാ കൊച്ച് കടിച്ചു തിന്നാൻ തോന്നുവാ........" അവന്റെ സംസാരം കേട്ടതും എവിടുന്നോ ദേഷ്യം എറിഞ്ഞു കയറി വന്നതും ഞമ്മളവന്റെ നേരെ കൈ ആഞ്ഞു വീശി.........അതിനു മുൻപ് തന്നെ അവന്റെ ബലമായി കൈകൊണ്ട് ഞമ്മളെ തടഞ്ഞു വെച്ചിരുന്നു.......... "നിന്റെ ഈ ഓവർ സ്മാർട്ട്നെസ്സും എനിക്ക് ഇഷ്ട്ടയിട്ടൊ...... നിന്നെയൊക്കെ കെട്ടുന്ന ആൾ ഭാഗ്യവാൻ തന്നെയായിരിക്കും....... ഏയ് അങ്ങനെ വേണ്ട നിന്നെ കെട്ടുന്ന ഭാഗ്യവാൻ ഈ ഞാൻ തന്നെ ആയിക്കോട്ടെ...... എന്തു പറയുന്നു........"

അവന്റെ സംസാരം അതിരു കടക്കുംതോറും ഞമ്മളെ ഉള്ളിലെ ദേഷ്യം ആളി കത്തിക്കൊണ്ടിരുന്നു........ കണ്ണുകൾ അടച്ചു ദീർഘ ശ്വാസം എടുത്തുവിട്ടുകൊണ്ട് കണ്ണുതുറന്ന് രണ്ടു വാക്ക് പറയാൻ നിന്നതും ആരൊക്കെയോ ഉള്ളിലേക്ക് കയറി വന്നു...... അത് ഏഷ്യൻ പൈന്റും ടീമ്സും ആണെന്ന് അറിഞ്ഞതും ഞമ്മള് അവനോടുള്ള ദേഷ്യം പല്ല് ഞെരിച്ചുകൊണ്ട് ഡോർ തുറക്കാൻ നിന്നതും പുറകിൽ നിന്നൊരു വിളി........ "അങ്ങനെയങ്ങ് പോയാൽ എങ്ങനെയാ......." ഞമ്മളെ നോക്കിക്കൊണ്ട് ഏഷ്യൻ പെയിന്റ് പറഞ്ഞതും ഞമ്മള് അവൾക്കുനേരെ തിരിഞ്ഞു കൊണ്ടു ഒരു സംശയ ഭാവത്തോടുകുടി അവളെനോക്കി..... ''എന്താണ് രണ്ടു പേർക്കും ഉള്ളിലൊരു ചുറ്റിക്കളി...... അവിടെ വേറൊരുത്തൻ ഇവിടെയും വേറൊരുത്തൻ.....ഇവൾക്കിത് ശീലമായെന്നാ തോന്നുന്നേ...... " അവളതും പറഞ്ഞു പൊട്ടിച്ചിരിച്ചപ്പോ അവളുടെ ഗ്യാങ്ങും അത് ഏറ്റു പിടിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു......അവളുടെ ഈ പച്ചയായ വർത്താനം കെട്ടാപ്പോഴാ ഇവളൊരു മലയാളിയാണെന്ന് മനസ്സിലായെ....... "ആദ്യം നീ പോയി നിന്റെ സ്വപാവം ശേരിയാക്കാൻ നോക്ക് എന്നിട്ടുമതി ബാക്കിയുള്ളവരെ നന്നാക്കാൻ നോക്കൽ.....കേട്ടോടി ഏഷ്യൻ പൈന്റേ......" ഇതെല്ലാം കണ്ടിട്ട് ദേഷ്യം വന്നതും അവളുടെ മുഖത്തേക്ക് നോക്കി രണ്ട് പറഞ്ഞുകൊണ്ട് ഇനിയും ഞമ്മള് ഇവിടെയൊരു സീൻ ഉണ്ടാക്കേണ്ട എന്നു വിചാരിച്ച് ഡോറും തുറന്ന് ഇറങ്ങി പോന്നു......

നടത്തതിനിടയിൽ കണ്ണുകളെല്ലാം കൂമ്പി അടച്ചു കൊണ്ട് ഇതുവരെയുള്ള അവരുടെ പരിഹാസം ചെവിയിലേക്ക് തുളച്ചു കയറിക്കൊണ്ടിരുന്നു..... അതെല്ലാം ഓർത്തു കണ്ണുകൾ തുറന്നതും ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും കണ്ണുനീർ ചാലിട്ടിറങ്ങി...... നിർത്താതെയുള്ള കണ്ണുനീർകണ്ട് മുന്നിലുള്ളതെല്ലാം മങ്ങിയപോലെ....... എന്നാലും കണ്ണുകൾ തുടച്ചുകൊണ്ട് സ്‌പീഡിൽ നേരത്തെയിരുന്ന പ്ലസിന്റെ അടുത്തേയ്ക്ക് വിട്ടു..... അവിടെയെത്തിയപ്പോ ഇശുനെ അവിടെയൊന്നും കാണാനില്ല...... കണ്ണുനീര് മാക്സിമം പിടിച്ചുവെക്കാൻ ശ്രേമിച്ചിട്ടും അത് താനേ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നുണ്ട്......ഇശുനെ ചുറ്റും കണ്ണോടിച്ചു നോക്കിയിട്ടും അവിടെയൊന്നും കാണാനില്ല..... അത് കൂടുതൽ ഞമ്മളെ തളർത്തി........ അല്ലേലും ഞാനിവിടെ തന്നെയുണ്ടോ എന്നവൻ അന്വേഷിക്കേണ്ടല്ലോ..... ഞാനെവിടെ പോയാലും അവൻക്കെന്താ.....എല്ലാം സഹിച്ച് വേദനിക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ....... ആരോടോ ഉള്ള ദേഷ്യം മുഴുവനും ഇശുനെ പറഞ്ഞിട്ട് ഞമ്മള് ചുറ്റുമൊന്ന് കണ്ണോടിച്ചതും അവിടെ അവൻ പോയിട്ട് അവന്റെ പൊടിപോലുമില്ല,,,,,, വാഷ്‌റൂമിലെ കാര്യങ്ങളും ഇശുനെ കാണാത്തത്തിലുള്ള രോക്ഷവും ആലോചിച്ചിട്ട് തല പെരുക്കാൻ തുടങ്ങിയതും അനുസരണയില്ലാതെ ചാലിട്ടൊഴുക്കുന്ന കണ്ണുനീരിനെ അമർത്തിതുടച്ചുകൊണ്ട് രണ്ടും കൽപിച്ചു അവിടെനിന്നും എഴുനേറ്റ് എൻട്രൻസിലേക്ക് നടന്നു......

നടത്തതിനിടയിൽ എല്ലാവരും ഞമ്മളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഞമ്മളത് കാര്യമാക്കിയില്ല......... എണ്ട്രൻസിൻ മുന്നിൽ എത്തിയപ്പോ തന്നെ ഞമ്മളെ നടത്തം സ്റ്റോപ് ചെയ്തു...... എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചതും പുറത്തു നല്ല തകൃതിയായി മഴ പെയ്യുന്നുണ്ടായിരുന്നു......... അത് കണക്കിലെടുക്കാതെ ഞമ്മള് മഴയിലേക്കിറങ്ങി കൊണ്ട് നീണ്ടു കിടക്കുന്ന റോഡിലൂടെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നടന്നു............ ★★★★★★★★★★★★★★ മശ്ഹൂദിനെ തിരിഞ്ഞുകൊണ്ട് അവിടെമാകെ തിരഞ്ഞു നടക്കുമ്പോഴാണ് അവൻ വാഷ്‌റൂമിൻ്റെ സൈഡിൽ നിന്ന് നടന്നു വരുന്നത് കണ്ടത്...... ഞമ്മള് അവന്റെ അടുത്തേയ്ക്ക് പോകാൻ നിന്നപ്പോഴാ എന്റെ പേഴ്‌സണൽ സീക്രെട് ഗാഡ്‌സ് ചെവിയിൽ വെച്ച ബ്ലൂട്ടുത്തിലൂടെ ഐറ എങ്ങോട്ടോ ഒറ്റക്ക് എൻട്രാൻസിലൂടെ പോവുന്നുണ്ടെന്ന് പറഞ്ഞത്...... അത് കേട്ടതും ഞമ്മള് അവിടെനിന്ന് എൻട്രൻസിലേക്ക് പോയികൊണ്ട് ഐറ പോയ വഴികളിലൂടെ തകൃതിയായി പെയ്യുന്ന മഴയെ കണക്കിലെടുക്കാതെ ഓടി പോയി..... എത്ര നോക്കിയിട്ടും അവളെ കാണാനില്ല .....അവസാനം ഒരു മിന്നാട്ടംപോലെ ഒരാൾ നടന്നു പോവുന്നത് കണ്ടതും ഞമ്മള് അങ്ങോട്ടേക്ക് ഓടി ചെന്നുകൊണ്ട് കൈപിടിച്ചു വെച്ചു എന്റെ നേർക്ക് നിറുത്തിച്ചു....... "ഡീ നീയിത് എങ്ങോട്ടാ പോവുന്നേ........

പറഞ്ഞത് കേട്ടില്ലേ എങ്ങോട്ടാണെന്ന്......." മഴയിൽ ആകെ നനഞ്ഞതു കൊണ്ട് മുഖത്തെ വെള്ളം തുടച്ചുകൊണ്ട് അവളെ കയ്യിൽ മുറുക്കിപിടിച് ചോദിച്ചതും പെണ്ണ് ഒന്നും മിണ്ടുന്നില്ല....... എന്നാൽ എവിടുന്നോ തേങ്ങൽ മാത്രം കേൾക്കുന്നുണ്ട്..... ഇവൾ കരയുകയാണോയെന്ന് ചിന്തിച്ചുകൊണ്ട് അവളുടെ മുഖം ഉയർത്തിയതും ആകെ വാടി തളർന്ന അവളുടെ കുഞ്ഞി മുഖമെല്ലാം ചുവന്നിട്ടുണ്ടായിരുന്നു.......മഴയോടൊപ്പം അവളുടെ കണ്ണുനീരും ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു..... "നീയെന്തിനാ കരയുന്നേ.......അതുമല്ല എന്തിനാ ഈ നേരത്ത് ഈ മഴയിൽ കൂടി നടക്കുന്നെ......." അവളുടെ കൈപിടിച്ചു കുലിക്കുകൊണ്ട് എത്ര ചോദിച്ചിട്ടും അവളൊന്നും മിണ്ടുന്നില്ല........ അവളുടെ ഈ മൗനം കണ്ടിട്ട് കലിപ്പ് കയറി വന്നതും ഞമ്മള് അവളോട് ഒച്ചയിട്ടുകൊണ്ട് മോങ്ങാതെ കാര്യം പറയാൻ പറഞ്ഞതും അവളുടെ തേങ്ങൽ നിർത്തിവെച്ചുകൊണ്ട് ഞമ്മളെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിവെച്ചു പൊട്ടിക്കരഞ്ഞു...... പിന്നീട് അവൾ പറയുന്ന ഓരോ കാര്യങ്ങൾ കേട്ടതും ഉള്ളിലെ ദേഷ്യം ആളികത്താൻ അതികസമയമൊന്നും എടുത്തില്ല.............. "Mr.mashhood Aalim നീ കളിച്ച് കളിച്ച് ഇവളുടെ നേർക്ക് വരെ എത്തിയല്ലെ..... ഇനിയാണ് ഇൗ ഇഷാൻ മാലിക് ശരിക്കിനും ആരാണെന്ന് നീ അറിയാൻ പോവുന്നത്..... Just wait and see"...... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story