QUEEN OF KALIPPAN: ഭാഗം 21

queen of kalippan

രചന: Devil Quinn

പിന്നീട് അവൾ പറയുന്ന ഓരോ കാര്യങ്ങൾ കേട്ടതും ഉള്ളിലെ ദേഷ്യം ആളികത്താൻ അതിക സമയമൊന്നും എടുത്തില്ല.............. "Mr.mashhood Aalim നീ കളിച്ച് കളിച്ച് ഇവളുടെ നേർക്ക് വരെ എത്തിയല്ലെ..... ഇനിയാണ് ഇൗ ഇഷാൻ മാലിക് ശരിക്കിനും ആരാണെന്ന് നീ അറിയാൻ പോവുന്നത്..... Just wait and see" കൈ ചുരുട്ടി പിടിച്ചു കൊണ്ട് അവനോടുള്ള ദേഷ്യം മാക്സിമം പിടിച്ചു വെച്ചു...... ഇതുവരെ നിന്നെ വെറുതെ വിട്ടതായിരുന്നു ഞാൻ ചെയ്ത് തെറ്റ് ,,,എന്നാൽ ആ തെറ്റ് ഞാനങ് തിരുത്താൻ പോവുകയാ ....... ഉള്ളിൽ ചിലതെല്ലാം കണക്കുകൂട്ടികൊണ്ട് ഐറയെ നോക്കി..... അവളെ എന്നിൽ നിന്ന് അകറ്റിനിർത്തികൊണ്ട് തിരിഞ്ഞതും എന്റെ മുന്നിലായി കൊണ്ട് ഗാഡ്‌സ് കാർ കൊണ്ടു വന്നതും ഒപ്പമായിരുന്നു....... "നീയിപ്പോ വീട്ടിലേക്ക് പൊക്കോ .....ഉമ്മി ഞാനെവിടേയാണെന്ന് ചോദിച്ചാൽ വരുന്നുണ്ടെന്ന് മാത്രം പറഞ്ഞാൽ മതി......വേറൊന്നും പറയാനോ ചോദിക്കനോ നിക്കേണ്ട.... കേട്ടല്ലോ...." ''അപ്പൊ നീ വരുന്നില്ലേ....." കണ്ണുനീരിനെ അമർത്തി തുടച്ചു മുക്ക് മേലോട്ട് വലിച്ചവൾ പറഞ്ഞതും ഞമ്മളവളെ ഒന്നമർത്തി നോക്കി.... "അങ്ങോട്ട് പറഞ്ഞത് കേട്ടാൽ മതി,,,, ഇങ്ങോട്ടൊരു ചോദ്യം വേണ്ടാ ഗാഡ്‌സിന്റെ കൂടെ നീ സൈഫായി വീട്ടിലേക്ക് പോവാൻ നോക്ക്....."

അതിനൊന്ന് വേണോ വേണ്ടേ എന്ന മട്ടിൽ തലയാട്ടികൊണ്ടവൾ ഞമ്മളെ നോക്കിക്കൊണ്ട് ഡോറും തുറന്ന് കാറിലേക്ക് കയറിയിരുന്നു..... ഗാഡ്‌സിനെ നോക്കിക്കൊണ്ട് പൊക്കോ എന്ന മട്ടിൽ തലയാട്ടിയതും ആ നിമിഷം തന്നെ അവർ കോമ്പോണ്ട് കടന്ന് പോയിരുന്നു........ അവിടെനിന്ന് തിരിഞ്ഞു നടന്നുകൊണ്ട് മശ്ഹൂദിനെ ലക്ഷംവെച്ചു നടന്നു.......ആളൊഴിഞ്ഞ ഒരു സൈഡിൽ എത്തിയപ്പോ അവനുണ്ട് ആരോടോ ഫോണിൽ കുറുകികൊണ്ടിരിക്കുന്നു....... അവനെ കണ്ടപ്പോ തന്നെ ഐറയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ മനസ്സിലേക്ക് വന്നതും ഇതുവരെ പിടിച്ചുവെച്ച ദേഷ്യമെല്ലാം ഞമ്മളവന്റെ അടുത്തേക്ക് ഓടിച്ചെന്നുകൊണ്ട് നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടികൊണ്ട് തീർത്തു..... ആ ചവിട്ടിലവൻ മലർന്നടിച്ചുകൊണ്ട് നിലത്തേക്ക് വീണതും ഞമ്മളവനെ കുത്തുന്ന കണ്ണുകളോട് കൂടി നോക്കി.... "ആരിത് ഇഷാൻ മലിക്കോ.... ഓ സോറി സോറി ദി ബെസ്റ്റ് ബിസിനെസ്സ് മാൻ ഇഷാൻ മാലിക്,,, അങ്ങനെതന്നെ അല്ലെ സ്പെല്ലിംഗ് മാറി പോയിട്ടൊന്നും ഇല്ലല്ലോ....." നിലത്തുനിന്ന് എഴുനേറ്റു കയ്യിലെ പൊടിതട്ടികൊണ്ട് എന്നെ നോക്കി കളിയാക്കൽ രൂപേണ പറഞ്ഞതും ഞാനവനെ നോക്കി പുച്ഛിച്ചു ചിരിച്ചു....... "നീയിപ്പോ കൊഞ്ചി കുഴഞ്ഞ് സംസാരിച്ചത് ഏത് ഐറ്റത്തോടാ......"

"ഈ ഐറ്റം അത്ര പോരാ,,,,ഇന്നിവിടെ വെച്ച് ഞാനൊരു ഐറ്റത്തിനെ കണ്ടു ,,,ഉഫ്‌ അസ്തിക്ക് പിടിച്ചു പോയടാ,,,,,അല്ല നീയെന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നെ...??നീയും ഈ പരുപാടി തുടങ്ങിയോ........." എന്നെ ആകമൊത്തം ഉഴിഞ്ഞുകൊണ്ട് എന്തോ അർത്ഥം വെച്ചുള്ള ചിരിയാലെ അവനിങ്ങനെ പറഞ്ഞതും മനസ്സിലേക്ക് അവൻ പറഞ്ഞ ഐറയുടെ മുഖം വന്നതും ഞമ്മളവന്റെ കോളറിൽ കയറിപ്പിടിച്ചു കൊണ്ട് ആഞ്ഞു മൂക്കിനിട്ട് തുടരെ തുടരെ കുത്തികൊണ്ടിരുന്നു..... അവസാനം അവന്റെ വായയിൽ നിന്നും മൂക്കിൽനിന്നും ബ്ലഡ് ഒളിച്ചിറങ്ങികൊണ്ട് അവൻ തളർന്ന് നിലത്തു മുട്ടിലിരുന്നതും ഞാനവന്റെ അടുത്ത് അഭിമുഖമായി ഇരുന്നു....... "ഇനി എന്റെ പെണ്ണിനെ നീയെങ്ങാനും നിന്റെ വൃത്തികെട്ട നാവുകൊണ്ട് ഐറ്റം എന്നുവിളിച്ചാൽ അഞ്ചു വർഷങ്ങൾക്കു മുമ്പുള്ള കാര്യങ്ങളൊന്നും നീ മറന്നിട്ടില്ലല്ലോ..... ഉണ്ടാവില്ല,,, അത്രക്കും ഡോസിലല്ലേ അന്ന് നിനക്ക് എന്റെ കയ്യില്നിന്നും കിട്ടിയത്...... അന്ന് നിന്നെ ബാക്കിവെക്കാൻ പാടില്ലായിരുന്നു പക്ഷെ എന്തു ചെയ്യാൻ ,,,,നിന്നെ വെച്ചുകൊണ്ട് എനിക്ക് കുറച്ചു കാര്യങ്ങൾ കൂടെ അറിയാനുണ്ട് അത് കഴിഞ്ഞാൽ നിനക്ക് ഹാപ്പി ജേർണിയായി സന്തോഷിച്ചു നടക്കാം.....കേട്ടോടാ പന്ന *@#$മോനെ.... "

കുറച്ച് വിരട്ടലും പേടിപ്പിക്കലുമായി ബ്ലഡ് ഒലിച്ചിറങ്ങുന്ന മുഖം എന്റെ നേർക്ക് പിടിച്ചുകൊണ്ട് ഒരു വാണിംഗായി പറഞ്ഞതും അവൻ എന്നെ നോക്കിക്കൊണ്ട് പുച്ഛിച്ചു ചിരിച്ചു.......ഏതൊരു അവസ്ഥയിലും അവന്റെയീ പുച്ഛം നിറഞ്ഞ ചിരിയില്ലേ അതാണ് അവന്റെ പ്ലസ് പോയിന്റ്..... "ഓ അപ്പൊ അവൾ നിന്റെ പെണ്ണായിരുന്നല്ലേ,,,,,,, ഇതറിയാൻ ഞാൻ കുറച്ചു വൈകിപോയി സാരമില്ല.....പിന്നെ നീ പറഞ്ഞ മറ്റൊരു കാര്യം ,,,എന്നെ വെച്ചുകൊണ്ട് കുറച്ചു കാര്യങ്ങൾ കൂടെ അറിയാനുണ്ടെന്ന്,,, അത് ഞാൻ ചത്താലും പറയത്തില്ല,,,,,," വേദനയെല്ലാം കടിച്ചു പിടിച്ചുകൊണ്ടവൻ പറഞ്ഞു നിർത്തിയതും ഞമ്മളവനെ നോക്കിക്കൊണ്ട് ഒന്ന് ഇളിച്ചു കാട്ടിക്കൊടുത്തു.......ആ ഇളിയിൽ അവനൊന്ന് പതറിയെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ നിസ്സഹായനായികൊണ്ട് ഞമ്മളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു...... "നീയിപ്പോയൊന്നും ചാകൂലാ,,,,,,നിന്നെ വേദന എന്തെന്ന് അറിയിച്ചിട്ടെ നിന്റെ ജീവൻ ഞാൻ എടുക്കുകയൊള്ളൂ..... അതുവരെ വൈറ്റ് ചെയ്യ്ട്ടോ മുത്തേ.......നീ ലണ്ടനിൽനിന്ന് വന്നത് എന്റെ നേർക്ക് ഏറ്റുമുട്ടാൻ ആയിരുന്നല്ലേ..... എന്നിട്ട് ഏറ്റു മുട്ടാതെ നീയിങ്ങനെ കുഴഞ്ഞു വാടികൊണ്ട് ഇരിക്കാൻ പാടുണ്ടോ ആലിം.....ഛെ മോശം മോശം ,,,,,"

"ഡാ........" "ആഹാ പോരട്ടെ ,,,,,,," അവന്റെ അഹങ്കാരത്തിനൊന്ന് ഞാനൊന്ന് പുച്ഛിച്ചു പറഞ്ഞതും അവൻ ചുവന്ന കണ്ണുകളാലെ അവിടെനിന്ന് കഷ്ടപ്പെട്ട് എഴുനേറ്റ് കൊണ്ട് എന്റെ നേർക്ക് വരാൻ നിന്നതും അന്നേരം തന്നെ അവനവിടെ മുട്ടു കുത്തിയിരുന്നു........ അത് കണ്ടതും ഞമ്മളൊന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അവനെ നോക്കി...... "നീ അന്ന് ആ പാവത്തിനെ....... ഒന്നും ഞാൻ മറന്നിട്ടില്ലടാ,,,,,,മറക്കുകയുമില്ല,, നിന്നോടുള്ള പ്രതികാരം ഇപ്പോഴും എന്റെ ഉള്ളിൽ ആളികത്തുന്നുണ്ട്,,,,,,, പക്ഷെ ആ പ്രതികാരത്തിന് സമയമായിട്ടില്ലെന്ന് മാത്രം........ റിവെഞ്ച് അത് എങ്ങെയാണ് തരുന്നതെന്ന് നീ കാണാൻ ഇരിക്കുന്നതേയൊള്ളു mr മശ്ഹൂദ് ആലിം,,,," അവനോടുള്ള പ്രതികാരത്തിന്റെ ചൂടുമായി കത്തുന്ന കണ്ണുകളോടെ അവന്റെ ചുറ്റും വട്ടം വെച്ചു നടന്നുകൊണ്ട് പറഞ്ഞതും അവനപ്പൊത്തന്നെ തളർന്ന് മണ്ണിലേക്ക് മുക്കും കുത്തി വീണിരുന്നു........ അവനെ ഗാഡ്‌സിനെ കയ്യിൽ ഏല്പിച്ചുകൊണ്ട് ഡസ്റ്ററിൽ കയറി വില്ല ലക്ഷ്യം വെച്ച് പറപ്പിച്ചു വിട്ടു......... പോവുന്നതിനിടയിൽ കഴിഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലേക്ക് കുത്തി നോവിച്ചു കൊണ്ട് വന്നതും വണ്ടി സഡൻ ബ്രേക്ക് വെച്ച് നിർത്തി ഡോറിന്മേൽ കൈവെച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു......... ★★★★★★★★★★★★★★★

വില്ലയിലെത്തിയപ്പോ എല്ലാവരും കിടന്നത് കൊണ്ട് നേരെ റൂമിലേക്ക് വിട്ടു......ഫ്രഷാവുന്നതിനിടെ അവിടെനടന്ന കാര്യങ്ങൾ മനസ്സിലേക്ക് ഓടി എത്തിയതും സങ്കടവും അതിലുപരി ദേഷ്യവും തോന്നി........ വേണ്ട ,,,,കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി അതിനെ കുറിച്ച് തലപ്പുകക്കേണ്ട ആവശ്യമില്ല,,,,,,, എന്നാലും ഇശു ഇതെങ്ങോട്ടാ പോയതെന്നാ മനസ്സിലാവാത്തത്........ വേഗം ഫ്രഷായി ഇറങ്ങിയിട്ട് ബെഡിൽ പോയി കിടന്നു......... എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നതേയില്ല,,,,,ഇശുനെ ആണെങ്കിൽ കാണാനുമില്ല ആകപ്പാടെ എന്തോ അസ്വസ്ഥത,,,,,,,പിന്നെ ഞമ്മളെ കെട്ടിയോൻ ആയതുകൊണ്ട് ഒന്നും പ്രീഡിറ് ചെയ്യാനും പറ്റിത്തില്ല,,,,,,അങ്ങനെ ഓരോന്ന് ആലോജിച്ചുകൊണ്ട് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി പോയിരുന്നു........ പിറ്റേന്ന് രാവിലെ എഴുനേറ്റപ്പോ ഉമ്മച്ചനുണ്ട് നല്ല അന്തസ്സായി ബെഡിൽ കിടന്നുറങ്ങുന്നു.......ഇതെപ്പോ വന്നു...??!!എന്നിട്ട് ഞാൻ കണ്ടില്ലല്ലോ......??! ആവോ എന്തേലും ആയിക്കോട്ടെ,,,, ഞമ്മള് നേരെ ഫ്രഷായി നിസ്കരിച്ചു കൊണ്ട് റെഡി ആയിക്കൊണ്ടിരുന്നു,,,,, അപ്പോഴാണ് ഇശു എഴുനേറ്റ് കൊണ്ട് ബാത്റൂമിലേക്ക് കയറിപോവുന്നത് കണ്ടത്.........ഞമ്മളത് മൈൻഡ് ചെയ്യാതെ മൂളി പാട്ടും പാടി റെഡിയായി കൊണ്ടിരുന്നു..........

പിന്നെ ഇശു വന്ന് റേഡിയായതും ഞാനും അവനും ബ്രെക്ഫാസ്റ് കഴിച്ചുകൊണ്ട് ഓഫീസിലേക്ക് പുറപ്പെട്ടു....... പോവുന്നതിനിടയിൽ ഓൻ ഞമ്മളെ മൈൻഡ് പോലും ചെയ്യുന്നില്ല,,,,,,, അതിനുമാത്രം ഞമ്മള് എന്തു ചെയ്തെന്നാ മനസ്സിലാവത്തെ........ ഓഫീസിലെത്തിയിട്ടും ഞമ്മള് ഓനെ മൈൻഡ് ചെയ്യാതെ ക്യാബിനിലേക്ക് കയറിച്ചെന്നു..... ഹും ഞമ്മക്കും ഉണ്ട് വാശിയും ദേഷ്യമൊക്കെ..... ഇന്ന് ഞമ്മളവനെ മൈൻഡ് പോലും ചെയ്യില്ല നോക്കിക്കോ........ ലാപ്പിൽ കുറച്ചു ഫയലുകൾ നോക്കി കഴിഞ്ഞപ്പോഴാണ് ആ മല്ലിക ഞമ്മളെ വിളിച്ചികൊണ്ട് ഡിസൈനിങ് റൂമിലേക്ക് കൊണ്ടുപോയത്..... അവിടെച്ചെന്നപ്പോ കടുവയുണ്ട് സ്പെക്സും വെച്ചുകൊണ്ട് ഡിസൈൻ ചെയ്തു കഴിഞ്ഞ ഫ്രോക്കുകളൊക്കെ തിരിച്ചും മറിച്ചും നോക്കികൊണ്ട് ഞമ്മളെ നോക്കി നിൽക്കുന്നത് കണ്ടത്,,,,,, അത് കണ്ടിട്ടും കാണാത്ത മട്ടിൽ ഞമ്മള് ന്യൂ സ്റ്റിച്ച് ചെയ്ത് വെച്ച ഫ്രോക്കിൽ നിന്ന് ഡാർക്ക് ബ്ലാക്ക്‌ കളർ എടുത്തുകൊണ്ട് സോഫയിൽ ചെന്നിരുന്നു........ അതിൽ വൈറ്റും ബ്ലാക്ക് സ്റ്റോണും കൊണ്ട് വർക് ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് സിദ്ധു ഒരു കെട്ട് ഡ്രസ് കൊണ്ടുവെക്കുന്നത് കണ്ടത്,,,,, യാ റബ്ബി ഇതൊക്കെ ആ ഗോവയിലേക്ക് ഉള്ളതാണോ .....???!!! ഇമ്മാതിരി പണിയാണെങ്കിൽ ഞാനീ ജോലിക്ക് നിൽക്കില്ലായിരുന്നു.... വെറുതെയല്ല കടുവ ഇതെല്ലാം എന്റെ തലയിൽ കെട്ടി വെച്ചത്.......ബ്ലഡി ഫൂൾ ഇന്നലത്തെ പോലെ ആ മല്ലിക ഇടക്ക് ഇശുന്റെ അടുത്തേക്ക് ചെന്നുകൊണ്ട് ഓരോ ഡൗട്ട് ചോദിക്കുന്നുണ്ട്,,,

അവൾക്ക് വേണമെങ്കിൽ എന്നോട് ചോദിച്ചോടെ വെറുതെ അവനെ ശല്യം ചെയ്യാൻ പോവണോ,,,,,,ഇതിൽ ഞമ്മക്കൊന്ന് അറിഞ്ഞേ മതിയാവൂ...... ഞമ്മള് രണ്ടും കൽപിച്ചു കയ്യിലുള്ള ഫ്രോക് സൈഡിലേക്ക് മാറ്റിവെച്ചുകൊണ്ട് ഇശുന്റെ അടുത്തേയ്ക്ക് വിട്ടു..... 'അല്ല ഐറ നീയല്ലേ അവനോട് ഇന്ന് മിണ്ടാൻ പോവുന്നില്ല എന്നൊക്കെ പറഞ്ഞെ എന്നിട്ടിപ്പം എന്തുപറ്റി..... ???!!!!!' ഞമ്മളെ ഉൾമൻസ് ഞമ്മളോട് തന്നെ ചോദിച്ചതും ഞാനൊന്ന് സ്റ്റോപ്പായി....... ശെരിയാണല്ലോ ഇനി എന്തു ചെയ്യും ,,,,,,, 'എന്തു ചെയ്യൻ ,,,നീ പോയി ആ മല്ലികനെ അവന്റെ അടുത്ത് നിന്ന് പിടിച്ചു മാറ്റാൻ നോക്ക്....' ഞമ്മളെ ചോദ്യത്തിന് ഉത്തരമായികൊണ്ട് ഉൾമനസ്സ് മറുപടി പറഞ്ഞതും ഞമ്മള് അതിനെ ശരിവെച്ചുകൊണ്ട് സ്റ്റോപ് ചെയ്ത നടത്തം കണ്ടിന്യു ചെയ്തുകൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു...... "Excuse me......എനിക്ക് ഇശുനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു,,,,,,," ഞമ്മളിത്‌ പറഞ്ഞതും ആ മാലികയുണ്ട് ഞമ്മളെത്തന്നെ നോക്കിയിരിക്കുന്നു എന്നാ ഞമ്മളെ ഉമ്മച്ചനോ അത് കേട്ട ഭാവം പോലും നടിക്കാതെ ഫയലിൽ എന്തോ തപ്പിയിരിക്കാണ്,,,,,,ഇതാണ് ഞാൻ പറഞ്ഞെ ഇവൻക്ക് ജാടയാണെന്ന് "അത് ,,,,,ഞാൻ കുറച്ചു ഡൗട്ട് ക്ലീർ ചെയ്യുകയായിരുന്നു,,,,," 'അതിനെന്താ നീ ക്ലീർ ചെയ്തോ,,,,

സിദ്ധു അവിടെ ഇരിക്കുന്നുണ്ട് അവനോട് ചോദിച്ചാൽ അവനെല്ലാതും പറഞ്ഞു തരും.....നിന്റെ ഡൗട്ടൊക്കെ ക്ലീർ ചെയ്തു തരും....." ഒരു സൈഡിലായി ലാപ്പിൽ തോണ്ടി കളിക്കുന്ന സിദ്ധുവിനെ കാണിച്ചുകൊണ്ട് ഞമ്മളിങ്ങനെ പറഞ്ഞതും അവൾ ഇശുനെ നോക്കിക്കൊണ്ട് ഒാക്കെ പറഞ്ഞുകൊണ്ട് എഴുനേറ്റ് പോയി....... അത് കണ്ടതും ഞമ്മള് അടക്കിപിടിച്ചു് ചിരിച്ചുകൊണ്ട് ഓന്റെ അടുത്തിരുന്നു.......... "എന്താ നിനക്ക് ചോദിക്കാനുള്ളേ.........???!!!" അള്ളോ പെട്ടു ഇനി എന്ത് ചോദിക്കും ,,,,,,അവളെ ഇവിടെനിന്നും തട്ടാനായിരുന്നു ഇവിടേക്ക് വന്നത് ,,,,,ഇപ്പൊ അവൾ പോയി ഇനി മെല്ലെ സ്കൂട്ടായാലോ..... ആഹ് അത് തന്നെയാ നല്ലത്,,,,,,,,,,, ചെക്കൻ ഇപ്പോഴും ഫയലിൽ തല താഴ്ത്തി കൊണ്ട് ഇരിക്കാണ്,,,,,, ഇതെന്നെ പറ്റിയ സമയമെന്ന് മനസ്സിൽ മൊഴിഞ്ഞുകൊണ്ട് എഴുനേറ്റത്തും ആ സ്‌പോട്ടിൽ തന്നെ ഉമ്മച്ചൻ എന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് അവന്റെ മടിയിൽ ഇരുത്തിയിരുന്നു...... "പറഞ്ഞിട്ട് പോടി......." ഞമ്മളെ ചെവിക്കരികിലേക്ക് വന്നുകൊണ്ട് മൊഴിഞ്ഞതും ഞമ്മളെ ഉള്ളിലൂടെ ഒരു തരിപ്പങ് കയറിപ്പോയി.......... "സത്യം പറയടി നിനക്ക് ജലസ്സല്ലെ....." ഫയലോക്കെ മാറ്റിവെച്ചുകൊണ്ട് ഞമ്മളെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട് ചോദിച്ചതും ഞമ്മളെന്ത് പറഞ്ഞ് തടി തപ്പുമെന്ന് ഓർത്തുകൊണ്ടിരുന്നു....... വീണ്ടും ഓൻ ആ ചോദ്യം ചോദിച്ചതും ഞമ്മളവനെ ദയനീയമായി നോക്കിക്കൊണ്ട് അല്ലെന്നും ആണെന്നും തലയാട്ടി കൊണ്ടിരുന്നു.......

അവനത് കണ്ടുകൊണ്ട് പുഞ്ചിരിച്ചതും എന്നിക്കവന്റെ ക്യൂട്ടായ ചിരിക്കണ്ട് ഒരു ലിപ്‌ലോക് കൊടുക്കാൻ തോന്നി...... പിന്നെ അത് ഞമ്മക്ക് പാരയാവുമെന്ന് കരുതി ആ കാര്യം അപ്പാടെ വിഴുങ്ങി.......... യാ റബ്ബി ഇവൻ ഞാനിപ്പോ പറഞ്ഞത് വല്ലതും കേട്ടുകാണുവോ ,,,,,, ഈ ചെക്കൻ ഞമ്മളെ അടുത്തേക്ക് മുഖം കൊണ്ടുവരുന്നത് കണ്ടിട്ട് ഞമ്മളെ ഉള്ളമെല്ലാം പെരുമ്പാറ കൊട്ടാൻ തുടങ്ങിട്ടുണ്ട്,,,,,,,, ഇങ്ങനെ പോയാൽ ശരിക്കിനും ഇവിടെയൊരു ലീപ്‌ലോക് സീൻ നടക്കും.........അല്ലെങ്കിൽ തന്നെ ഇന്നലത്തെ താങ്ങാൻ കഴിഞ്ഞിട്ടില്ല ഇനി ഇന്നും കൂടി ആയാൽ ഞമ്മള് ചത്ത് പോവും....... അവൻ ഞമ്മളെ അടുത്തെത്തിയതും ഞമ്മളവനെ കൈ പിടിച്ചു കൊണ്ട് തടുക്കാൻ നോക്കിയതും ഓൻ അതൊക്കെ മുന്നേ കണ്ട പോലെ കൈയ്യിനെ നിഷ്പ്രയാസം താഴ്ത്തി വെച്ചുകൊണ്ട് ഞമ്മളെ മുഖത്തേക്ക് ഇടിച്ചു കയറി കൊണ്ട് അമർത്തി കൊണ്ട് ചുണ്ടിലൊരു കടി വെച്ചുതന്നു.......ആഹാ അന്തസ്സ് പൊന്നിച്ച പാറിയോ എന്ന് സംശയമില്ലാതില്ലാതില്ല ഞമ്മളവനെ പിടിച്ചു മാറ്റിക്കൊണ്ട് വേദന സാഹിക്കാൻ കഴിയാഞ്ഞിട്ട് ചുണ്ടിനെ പുറത്തേക്ക് ആക്കിപിടിച്ചുകൊണ്ട് കൈ രണ്ടും കൊണ്ട് വീശികൊടുത്തു.......... എത്ര വീശിയിട്ടും പൊന്നിച്ച പാറൽ നിൽക്കാതെ ആയതും ഞമ്മളവിടെ നിന്ന് ഡിസ്കോ ഡാൻസ് കളിച്ചുകൊണ്ട് വെള്ളം വെള്ളം എന്നലറി......... അപ്പോതന്നെ ഞമ്മളെ മുന്നില്യൂടെ ഒരു കൈ നീണ്ടു വന്നതും ഞമ്മള് അവനെ ഇരുത്തിനോക്കികൊണ്ട് കയ്യിലുള്ള ചെറിയ കുപ്പിയിലെ വെള്ളം ചുണ്ടിൽ തട്ടാത്ത വിധം ആക്കിപിടിച്ചു കൊണ്ട് ശ്വാസം വിടാതെ വലിച്ചു കുടിച്ചു...........

അത് കണ്ട് ഇവിടെ ഒരുത്തൻ ചിരി കടിച്ചു പിടിച്ചു നിക്കുന്നത് കണ്ടതും ഞമ്മളവന്റെ കാലുനോക്കി ഒരു ചവിട്ടങ്ങു കൊടുത്തു......... ഇവിടെ ഭാര്യക്ക് പ്രാണവേദന എടുക്കുമ്പോഴാ അവൻ്റെയൊരു വീണ വാഴന,,, വെള്ളത്തിന്റെ കുപ്പി അവിടെ വെച്ചുകൊണ്ട് ഞമ്മള് ഓന്റെ അപ്പുറത്ത് ചെന്നിരുന്ന് ചുണ്ട് നീട്ടിപ്പിടിച്ചുകൊണ്ട് അതിലേക്ക് ഊതികൊണ്ടിരുന്നു........കുറെ നേരം കഴിഞ്ഞ് അതിന്റെ നീറ്റൽ നിന്നതും ഞമ്മള് ചെക്കനെ നോക്കി പേടിപ്പിച്ചു....... അതിനൊന്നവൻ ഇളിച്ചു കാട്ടിതന്ന് നേരത്തെ നോക്കികൊണ്ടിരുന്ന ഫയൽ നോക്കിയിരുന്നു.......... "സർ,,,,, എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു......." എന്നു പറഞ്ഞു കൊണ്ട് ആ പേരട്ട മല്ലിക വീണ്ടും വന്നതും ഞമ്മളവളെ പ്രാകിക്കൊന്നു,,,,ഇതിന് വേറെ പണിയൊന്നുമില്ലേ...... എപ്പോഴും ഒരു കാര്യം ചോദിച്ചോട്ടെ ഒരു കാര്യം ചോദിച്ചോട്ടെയെന്ന് ചോദിച്ചു വന്നോളും....... "What happened.....???!!!!'' ഓൻ ഫയലിൽ നിന്നും തല ഉയർത്താതെ ചോദിച്ചതും ഞമ്മള് അവളെ തന്നെ നോക്കിയിരുന്നു,,,,, വല്ല ഉടയിപ്പും ആണോന്ന് പറയാൻ പറ്റില്ല "അത് സർ,,,,," എന്ന് നീട്ടി വിളിച്ചുകൊണ്ട് അവൾ ബാക്കി പറഞ്ഞ കാര്യങ്ങൾ കേട്ടതും ഇശു ഫയലിൽ നിന്ന് കണ്ണെടുത്തുകൊണ്ട് ഒരു അലറലായിരുന്നു........ "Whattttttttt....??!!!!!!!!!!!!!..... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story