QUEEN OF KALIPPAN: ഭാഗം 22

queen of kalippan

രചന: Devil Quinn

"Whatt....??!!!താനെന്തൊക്കെയാ പറയുന്നേ......!!!!!!!!" "അതേ സർ,,,,, മമ്മ വിളിച്ചായിരുന്നു ബാംഗ്ളൂരിൽ നിന്ന്,,,കുറെയായി കണ്ടിട്ട് എന്നൊക്കെ പറഞ്ഞ് ...പ്ലീസ് സർ ......." "Are you mad,,,,!!തനിക്കറിയില്ലേ ഗോവയിലെ പ്രോജക്ടിന്റെ കാര്യം അത് നിന്നെയല്ലേ ഞാൻ ഏൽപ്പിച്ചത് ,,,,നീ പോയ പിന്നെ ആര് നോക്കും....... അതുകൊണ്ട് ഞാൻ നിനക്ക് ലീവ് തരില്ല........" ഇവർ രണ്ടുപേരും ഇവിടെക്കിടന്ന് മുട്ടൻ തർക്കമാണ് ,,,,,ഈ ഇശു എന്തിനാ അവളെയിങ്ങനെ പിടിച്ചു വെക്കുന്നെ.....അവൾ പോവാണെങ്കിൽ പൊക്കോട്ടെ....... "പ്രോജക്ടിന്റെ കാര്യം ഓർത്താണെങ്കിൽ സർ പേടിക്കണ്ട ,,,കാരണം ഞാനെല്ലാം സെറ്റ് ചെയ്ത് വെച്ചിട്ടൊള്ളു പോവുക,,,,," "What you mean....??!" "അത് സർ ,,,ഞാൻ വരുന്ന വരെ എനിക്ക് പകരം ഞാൻ എന്റെ ഫ്രണ്ടിനെ ഇങ്ങോട്ട് കൊണ്ടുവരാം,,, അവൾ എന്റെ ജോലി പെർഫെക്റ്റായി ചെയ്യും.... അതുകൊണ്ട് പ്ലീസ് സർ എനിക്ക് ലീവ് അനുവദിച്ചു തരോ .... " ഓൾ ഓരോ ന്യായികരണങ്ങൾ പറഞ്ഞ് ഇശുനെ വളച്ച് കുപ്പിലാക്കുന്നുണ്ട്,,,,,അതിൽ ഞമ്മളെ ചെക്കൻ കണ്ണുംപുട്ടി ഓക്കെയും പറഞ്ഞു,,,,,,,,, "Thanku so muchh sir......." ഞമ്മളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അവൾ അവിടെനിന്നും തുള്ളിച്ചാടി പോവുന്നുണ്ട്......... ഹും ★★★★★★★★★★★★★★★

അങ്ങനെ കണ്ണും പൂട്ടി നിനക്ക് ലീവ് തന്നു എന്ന് പറഞ്ഞ് നീയധികം ആളാവേണ്ട മാലിക,,,, കാരണം നീയെന്തിനാണ് ബാംഗളൂരിലേക്ക് പോവുന്നതെന്നും എന്തിനാണ് എന്നോട് കള്ളം പറഞ്ഞതെന്നും എനിക്ക് വ്യക്തമായി അറിയാം...... പിന്നെ നീ ഇങ്ങോട്ട് പറഞ്ഞയക്കുന്ന ആളിനേയും എനിക്കറിയാം,,,,,,, നീ കളിച്ചു കളിച്ചു എവിടെ വരെ പോവുമെന്ന് എനിക്കൊന്ന് അറിയണമല്ലോ,,,, മനസ്സിൽ ഓരോന്ന് ഓർത്തുകൊണ്ട് പുച്ഛിച്ചു ചിരിച്ചു കൊണ്ട് ഫയൽ എടുക്കാൻ തുനിഞ്ഞതും എന്നെ തന്നെ കണ്ണെടുക്കാതെ നോക്കിനിക്കുന്ന ഉണ്ടകണ്ണിയുടെ അടുത്ത് പോയി വിരലൊന്ന് ഞൊടിച്ചു കൊണ്ട് എന്തേ എന്ന് ചോദിച്ചതും അവൾ അപ്പോതന്നെ ഒന്നുമില്ലെന്ന് ചിരിച്ചു കാണിച്ചു...... അതിലെന്തോ സ്പെല്ലിംഗ് മിസ്റ്റേക് മണത്തതും ഞമ്മള് അവളോട് ഒച്ചയിട്ടുകൊണ്ട് എന്താടി എന്ന് ചോദിച്ചപ്പോ തന്നെ പെണ്ണ് ഞമ്മളെ മുഖം ഒരു സൈഡിലേക്ക് തിരിച്ചു കൊണ്ട് ചെന്നിയിൽ കൈ വെച്ച് അമർത്തിയതും ഞമ്മളൊരു നിമിഷം സ്വർഗം കണ്ടു..... "ഇതേങ്ങാനെയാ ....??!" ഇന്നലെ മശ്ഹൂദ് കല്ലുകൊണ്ട് മുറിവാക്കിയ സ്ഥലത്ത് തൊട്ട് അവളിങ്ങനെ ചോദിച്ചതും ഞമ്മള് അവളെ തന്നെ നോക്കിയിരുന്നു....... "പറയ് ഇതേങ്ങാനെയാ പറ്റിയെ......!!!!" "ഓ അങ്ങനെ എല്ലാതും നീ ചോദിക്കുമ്പോ പറയേണ്ട ആവിശ്യം എനിക്കില്ല...... "

കയ്യിലുള്ള ഫയൽ കയ്യിലിട്ട് തിരിച്ചുകൊണ്ട് ഞമ്മളിങ്ങനെ പറഞ്ഞുകൊണ്ട് ക്യാബിനിലേക്ക് പോയി........ ഞമ്മള് ക്യാബിനിൽ നിന്ന് ഇറങ്ങിയപ്പോ ആ മാലികയുണ്ട് ആരോടോ 'ഒക്കെ സെറ്റാണെന്ന് ' പറഞ്ഞുകൊണ്ട് കാൾ കട്ട് ചെയ്തുകൊണ്ട് തിരിഞ്ഞത്,,,,, ആ തിരിയലിൽ അവളെന്നെ കണ്ടതും ഞാൻ അവൾക്ക് സംശയിക്കാത്ത വിധം ഒന്ന് ചിരിച്ചു കൊടുത്തതും അവളും ഒന്ന് ചിരിച്ചു തന്നു...... അത് കണ്ടതും ഞമ്മളവളെ പുച്ഛിച്ചു ചിരിച്ചുകൊണ്ട് നടന്നു....... 'ഞാനൊന്നും അറിയില്ലായെന്ന് നീ കരുതണ്ട ,,,,,ഈ കമ്പനിയിൽ ഒരു ചെറുവിരൽ അനങ്ങിയാൽ പോലും ഞാനറിയും,,,,,,' ക്യാബിനിലേക്ക് കയറികൊണ്ട് സോഫയിൽ ഇരുന്നപ്പോഴാണ് ടീ പോയിന്റെ മുകളിൽ ഇളിച്ചു കാട്ടിയിരിക്കുന്ന ഐ ഫോണിനെ കണ്ടത്.....അതിനെ നോക്കിയൊന്ന് ചിരിച്ചിട്ട് സിദ്ധുനെ കാൾ ചെയ്തു,,,, ഒറ്റ റിങ്ങിൽ തന്നെ അവൻ കാൾ അറ്റൻഡ് ചെയ്തതും ഞമ്മള് അവനോട് ഇങ്ങോട്ട് വരാൻ പറഞ്ഞു.... "Sir......" "ഇതെന്റെ ഐറുമ്മാക്ക് കൊടുത്തേക്ക്...." ഫയലിൽ നിന്ന് തല ഉയർത്താതെ തന്നെ സൈഡില് ഇളിച്ചു നിൽക്കുന്ന ഐ ഫോണിനെ അവന്റെ നേരെ കാണിച്ചുകൊണ്ട് പറഞ്ഞതും അവൻ ഓക്കേ എന്നു പറഞ്ഞുകൊണ്ട് അതും കൊണ്ട് പോയി.......

ടേബിളിലുള്ള ലാപ് എടുത്തു ഇമെയിൽ അയക്കാൻ വേണ്ടി റെഡ് ഫയൽ ടേബിളിൽ വെച്ചിട്ടുള്ള ഫയലുകളുടെ കൂട്ടത്തിൽ തിരഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഞമ്മളെ അരയിലൂടെ ആരോ വട്ടം പിടിച്ചത്..... അത് ഉണ്ടകണ്ണിയാണെന്ന് അവളുടെ കൈ കണ്ടപ്പോൾ തന്നെ മനസ്സിലായി....... ചികയൽ നിറുത്തിവെച്ചുകൊണ്ട് അവളെ നേർക്ക് നിന്ന് എന്തേ എന്ന് പുരികം ഉയർത്തി ചോദിച്ചതും പെണ്ണ് ഞമ്മളെ കവിളിലായി കിസ്സികൊണ്ട് ഒരായിരം താങ്‌സ് വിളിച്ചു കൂവി.... എന്നിട്ട് ഞമ്മളെ കഴുത്തിലൂടെ രണ്ടു കൈയും പിറകിലേക്ക് ആക്കിപിടിച്ചു കൊണ്ട് ഞമ്മളെ കവിളിൽ കുത്തിപ്പിടിച്ച് കൊണ്ട് love u എന്നും പറഞ്ഞുകൊണ്ട് ചുണ്ടിൽ ചെറു പുഞ്ചിരിയാലെ ഉമ്മവെച്ചു കൊണ്ട് മാറി നിന്നു...... ഞമ്മള് പിന്നെ കിസ്സിൽ ഒരു കോംപ്രമയ്‌സും ആവാത്തത് കൊണ്ട് അവൾ എന്നിൽ നിന്ന് മാറി നിന്ന ടൈമിൽ തന്നെ അവളെ അരയിലൂടെ കൈയിട്ട് ചേർത്തുപിടിച്ചു,,,,,, അതിലവളൊന്ന് കണ്ണു തള്ളിയെങ്കിലും ഞമ്മളത് ഗൗനിക്കാതെ അവളുടെ ചെവിക്കരികിലേക്ക് പോയി...... "ഞാനൊന്നും കൂടി നിന്നെ കിസ്സിക്കോട്ടെ.......'' അത് കേട്ടതും അവൾ കണ്ണ് തള്ളിക്കൊണ്ട് എന്നെ തന്നെ തുറിച്ചു നോക്കിനിന്നു...... "ഒന്ന് കിട്ടിയതന്നെ താങ്ങുന്നില്ല,,, എന്നിട്ടാണോ....!!"

അവളുടെ നിഷ്‌കു ഭാവം കണ്ടിട്ട് ചിരി വന്നെങ്കിലും ഞമ്മളത് ചെറു ചിരിയാലെ അവൾക്കൊന്ന് സൈറ്റടിച്ചു കൊടുത്തു..... അവൾ ഞമ്മളെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട് do u love me എന്ന് ചോദ്യരൂപേണ ചോദിച്ചതും ഞാനവൾക്കൊരു ചെറു പുഞ്ചിരി സമ്മാനിച്ചു........ "ഉണ്ടെന്ന് പറഞ്ഞാൽ അതൊരു കള്ളമായിരിക്കും......." ★★★★★★★★★★★★★★★ "ഇല്ലെന്ന പറഞ്ഞാൽ അതെനിക്കൊരു സങ്കടമായിരിക്കുമല്ലേ......." അവൻ പറഞ്ഞതിന് ബാക്കിയായി ഞമ്മളിങ്ങനെ പറഞ്ഞതും ഓൻ ഞമ്മളെ അരയിൽ വെച്ച അവന്റെ കൈ എടുത്തു മാറ്റിക്കൊണ്ട് ഡോറും തുറന്ന് പുറത്തേക്ക് പോയി.... "നിങ്ങളെ കൊണ്ട് എങ്ങനെയാണ് i love u പറയിപ്പിക്കുന്നത് ഞാൻ കാണിച്ചുതരണ്ട് mr Ishaan Malik ,,,,,It's my challenge" ഡോറിന്റെ അടുത്തേയ്ക്ക് പോയികൊണ്ട് ഡോർ ചെറുങ്ങനെ തുറന്ന് ഞമ്മളിങ്ങനെ വിളിച്ചു കൂവിയതും ഓൻ നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ തന്നെ മറുപടിയെന്നോണം I am waiting എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഞമ്മളെ മൈൻഡ് ചെയ്യാതെ അവിടെനിന്ന് പോയി....... എന്നാലും ഈ ഉമ്മച്ചനെന്തായിങ്ങനെ.... ഇവനെ ഞമ്മക്ക് ശെരിക്കിനും മനസ്സിലാവുന്നില്ലല്ലോ........ ഓൻ ഞമ്മളെ ഇഷ്ടല്ലേ.....???സത്യം പറഞ്ഞാൽ ഓന്റെ അറ്റിറ്റ്യൂഡ് ഞമ്മക്ക് മനസ്സിലാവുന്നേയില്ല,,,,,,,

ചില സമയത്ത് ദേഷ്യം വന്നാൽ കടുവന്റെ സ്വഭാവവും ചില സമയത്ത് ഉമ്മച്ചന്റെ സ്വഭാവവും,,,,,,ശെരിക്കിനും ഏതാണ് ഉമ്മച്ചന്റെ റിയൽ ആറ്റിട്യൂട്......????!!!!!! തല കുത്തി മറിഞ്ഞിട്ടും ഇതിനൊരു പരിഹാരം കിട്ടാത്തതുകൊണ്ട് ഞമ്മള് അതൊക്കെ ഒരു വശത്തേക്ക് മാറ്റിവെച്ചുകൊണ്ട് കയ്യിൽ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഐ ഫോണിനെ നോക്കി....... "നിന്നെ എത്ര വർഷമായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്,,,,,നിന്നെ ഒരു നോക്ക് കാണാനും കുത്തി പൊട്ടിക്കാനും ശിവായ്‌ സിങ് ഒാബറോയിയെ പോലെ എറിഞ്ഞു പൊട്ടിക്കാനും ഞാനെത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയോ......?? അതൊന്നും അറിയാതെ നീ ഇപ്പോഴാണോ എന്റെ അരികിലേക്ക് വരുന്നത്,,,,,, I realy miss u,,,,,miss u soo much....." ഞമ്മളതിന്റെ മൂർത്താവിൽ ചുംബിച്ചു കൊണ്ട് എന്റെ സങ്കടമെല്ലാം അതിനോട് പറഞ്ഞതും അത് ഞമ്മള് പറയുന്നത് കേൾക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല,,,,,,, സോഫയിൽ ഇരുന്ന് കൊണ്ട് ഞമ്മളതിനെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് അതിൽ കുത്തികളിച്ചുകൊണ്ടിരുന്നു,,,,, ഞമ്മളിതിനെ കൊണ്ട് ഒരു കലക്ക് കലക്കും....ഹൂ അതിൽ തോണ്ടി കളിച്ച് ഞമ്മക്ക് ഇറിറ്റേറ്റിംഗ് ആയതും ഞമ്മളത് ടേബിലിന്റെ മുകളിൽ വെച്ചു കൊണ്ട് ഡിസൈനിങ് ഏരിയയിലേക്ക് വിട്ടു,,,,,

എമിറേറ്റ്‌സിന്റെ പകുതി ഡിസൈൻ ചെയ്ത് വെച്ച ഗൗണുകൾ ടാബിളിന്റെ മുകളിൽ നിന്ന് എടുത്തുകൊണ്ടു വന്ന് ഓരോന്ന് ഹേങ്ങറിൽ തൂക്കി വെച്ചുകൊണ്ടിരുന്നു............ അപ്പോഴാണ് സിദ്ധു അതിലൂടെ വന്ന് ഓരോന്ന് തൂക്കിവെച്ചത് തൊട്ട് തലോടി പോവുന്നത് കണ്ടത്...... "Me'm ,,,,this one is uff...." ഇന്ന് ഡിസൈൻ ചെയ്ത് വെച്ച ബ്ലാക്ക്‌ ലോങ് ഗൗണിന്റെ ഉള്ളിൽ കമ്പി വെച്ചു കൊണ്ടിരിക്കുമ്പോ സിദ്ധു അതിനെയൊന്ന് ആകമൊത്തം സൂം ചെയ്തുകൊണ്ട് പറഞ്ഞതും ഞമ്മള് ചെയ്തു കൊണ്ടിരിക്കുന്ന പണിയിൽ നിന്ന് കോണ്സെൻട്രഷൻ മാറ്റാതെ അവൻക്കൊന്ന് ചിരിച്ചു കൊടുത്തു...... "അതെന്തുകൊണ്ടാണെന്ന് അറിയോ......???" "Noo....." " ഞാൻ ഡിസൈൻ ചെയ്തതുകൊണ്ട്......" അവൻക്ക് നേരെ ഇളിച്ചു കാട്ടികൊണ്ട് പറഞ്ഞതും ഓൻ ഞമ്മളെ കളിയാക്കികൊണ്ട് പൊങ്ങാല ഇട്ടുകൊണ്ടിരുന്നു,,,ബ്ലഡി പാക്കരൻ ആ ഗൗണിൽ വർക്ക് ചെയ്ത ബ്ലാക്ക്‌സ്റ്റോണിലും വൈറ്റ് സ്റ്റോണിലും വിരലോടിച്ചുകൊണ്ട് അതിനെ ഹേങ്ങറിൽ തൂക്കി വെച്ചു....... ഇതുവരെ ഡിസൈൻ ചെയ്തതെല്ലാം തൂക്കി വെച്ചുകൊണ്ട് അതിനെയെല്ലാം കണ്ണോടിച്ചു ഞമ്മള് സോഫയിൽ ഇരിക്കുന്ന സിദ്ധുവിന്റെ അടുത്ത് ചെന്നിരുന്നു.... "ഡാ,,, ഈ ഡിസൈനിങ് ജോലി അത്രക്ക് സിംപിളല്ലല്ലേ,,,," "അത് ഇപ്പോഴാണോ അറിയുന്നേ,,,,,"

അവൻ ഇങ്ങനെ പറഞ്ഞതും ഞമ്മള് അവൻക്കൊന്ന് മൂളി കൊടുത്തുകൊണ്ട് എങ്ങോട്ടോ നോക്കിയിരുന്നു,,,, അപ്പോഴാണ് ഒരു മിന്നാട്ടം പോലെ ഡ്രസ്സ് ഹാക്കിങ് ചെയ്ത സ്ഥലത്തുകൂടെ ആരോ നടന്നു പോവുന്നത് കണ്ടത്...... ഞമ്മളൊരു സംശയ ഭാവത്തോട് കൂടി അങ്ങോട്ട് ചെന്നതും മാലിക എന്തോ ഫോണിലൂടെ പറഞ്ഞു കൊണ്ട് തിരിഞ്ഞതും ഒപ്പമായിരുന്നു...... ഇവളെന്താ ഇതിലുടെ ഫോണും വിളിച്ച് നടക്കുന്നേ ,,,,,വേറെ സ്ഥലമൊന്നുമില്ലേ അവൾക്ക് ഫോണ് വിളിക്കാൻ,,,,,,,, "അത് മേം ഞാൻ വെറുതെ......" എന്നെ കണ്ടതും ഫോൺ കട്ട് ചെയ്തു അവളിങ്ങനെ പറഞ്ഞതും ഞമ്മളൊരു സംശയഭാവത്തോട് കൂടെ അവളെ നോക്കി........... "അതിന് ഞാനൊന്നും നിന്നോട് ചോദിച്ചില്ലല്ലോ......" അവൾ പറഞ്ഞതിന് മറുപടിയെന്നോണം ഞാനിങ്ങനെ പറഞ്ഞുകൊണ്ട് അവളെ നോക്കി,,,,, അവളുടെ മുഖഭാവം കണ്ടിട്ട് എന്തോ കള്ള ലക്ഷണം ഉള്ളതു പോലെ....... "താനെന്തിനാടോ ഇങ്ങനെ വിയർക്കുന്നേ...??" അവളുടെ ചെന്നിയിലൂടെ നൂലു പോലെ ഒലിച്ചിറങ്ങുന്ന വിയർപ്പ് കണങ്ങളെ നോക്കിക്കൊണ്ട് ഞമ്മളൊരു സംശയരൂപേണ ചോദിച്ചതും അവൾ ചെന്നിയിലൊന്ന് തൊട്ടു നോക്കിക്കൊണ്ട് നോ എന്നും പറഞ്ഞ് ഡോർ തള്ളിതുറന്നു കൊണ്ട് പുറത്തേക്ക് പോയി.........

ഇവളെന്തിനാ ഇങ്ങനെ വിയർക്കുന്നേ അതിനുമാത്രം ഞാനൊന്നും ചോദിച്ചില്ലല്ലോ,,,,, അവളുടെ ഈ പോക്കും ഞമ്മളെ മുന്നിൽ ബ്ബ ബ്ബ ബ്ബ അടിച്ചുനിന്നതും ഒക്കെ കൂട്ടിയോജിപ്പിക്കുമ്പോൾ എവിടെയോ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക് പോലെ........ ഞമ്മളതും ആലോചിച്ചു കൊണ്ട് സോഫയിൽ ചെന്നിരുന്നു,,,,,, എന്നാലും അവളെന്തൊ ഒളിപ്പിക്കുന്നപോലെ,,,,,, അതോ ഇതൊക്കെ ഞമ്മളെ തോന്നൽ ആയിരിക്കോ.......എത്ര ആലോചിച്ചിട്ടും ഒരു പിടിത്തവും ഇല്ല,,,,, "കുറെ നേരമായല്ലോ തല പുകഞ്ഞു ചിന്തിക്കാൻ തുടങ്ങിയിട്ട്,,,,, എന്തുപറ്റി.......??!!!!" തലക്ക് താങ്ങും കൊടുത്ത് നേരത്തെ നടന്നതൊക്കെ ആലോചിച്ചു കൊണ്ടിരിക്കുമ്പോ സിദ്ധു ലാപ്പിൽ നിന്ന് തല പൊക്കി കൊണ്ട് ചോദിച്ചതും ഞമ്മള് അത് കേട്ട ഭാവം നടിക്കാതെ അത് തന്നെ ആലോചിച്ചിരുന്നു.......... വീണ്ടും അവൻ ഞമ്മളെ കുലിക്കികൊണ്ട് ചോദിച്ചതും ഞമ്മള് ഞെട്ടികൊണ്ട് ങേ എന്ന് ചോദിച്ചുകൊണ്ട് സിദ്ധുവിനെ നോക്കി നേരെയിരുന്നു.............. "What happend.....???!!" എന്റെ നേരെ നോക്കിക്കൊണ്ട് ഓനൊരു ചോദ്യചിന്നമായി ചോദിച്ചതും ഞമ്മളൊന്ന് ആഞ്ഞൊരു നെടുവീർപ്പിട്ടു.......

എന്നിട്ട് അവിടെ നടന്നതൊക്കെ വള്ളിപുള്ളി തെറ്റാതെ പറഞ്ഞതും ഓനും ഞമ്മളെപോലെ തല പുകഞ്ഞു ചിന്തിച്ചു കൊണ്ടിരുന്നു........... 'എന്നാലും അവളെന്തിനാ ഈ സമയത്ത് അങ്ങോട്ട് പോയത് അതും ഫോണ് വിളിക്കാൻ.....??!!!ഇതിലെന്തോ ചുറ്റി കളിയുണ്ടല്ലോ......" "അത് തന്നെയാ ഞാനും ചിന്തിക്കുന്നെ........!!!!ഇതെന്തായാലും ഇശുവിനോട് പറയണം......." "ഏയ് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല,,,,,," "അതെന്താടാ,,,,,," അവൻ പറയുന്നതൊന്നും മനസ്സിലാവാതെ നെറ്റി ചുളിച്ചുകൊണ്ടിങ്ങനെ ചോദിച്ചതും അവൻ ഞമ്മളെ നേർക്ക് നോക്കിയിരുന്നു...... "ആരും പറയാതെ തന്നെ ഇവിടെയുള്ള ഓരോകാര്യങ്ങൾ സർ അറിയും,,,,,, അതിന് ആരുടെയും സഹായം ഒന്നും വേണ്ട.......ഇവിടുത്തെ ഓരോ മൂലയിൽ നടക്കുന്ന കാര്യം വരെ സാറിന് അറിയാം,,,,, കാരണം ഓരോ സ്ഥലത്തും എണ്ണി തീരാൻ കഴിയാത്ത വിധം ക്യാമറ കണ്ണുകളുണ്ട്,,,,, ഇപ്പൊ ഞമ്മള് സംസാരിക്കുന്നത് വരെ സാറിന് അറിയാം......." അവൻ നല്ല അഭിമാനത്തോട് കൂടി ഇശുവിനെ പറയുന്നത് കേട്ടിട്ട് ഞമ്മളെ കണ്ണു തള്ളി..... യാ റബ്ബി അപ്പൊ ഇവിടെയൊക്കെ ക്യാമറ ഉണ്ടായിരുന്നോ എന്ന് ചിന്തിച്ചു കൊണ്ട് കണ്ണ് മുകളിലേക്ക് പായിച്ചു ചുറ്റും നോക്കിയതും അവിടെ ക്യാമറയുടെ പൊടിപോലും കാണുന്നില്ല......

"എന്നിട്ട് എവിടെയാടാ ക്യാമറ....." ചുറ്റും പരതികൊണ്ട് ഞമ്മളിങ്ങനെ ചോദിച്ചതും ഓൻ ഞമ്മളെ നോക്കി ചിരിച്ചു കാട്ടി....... "അങ്ങനെ തിരഞ്ഞാൽ കാണുന്ന ക്യാമറയല്ല ,,,,,,,കാണാൻ പറ്റാത്ത ക്യാമാറ കണ്ണുകളാണ്....." "എന്ത്..?അപ്പൊ ഇങ്ങോട്ട് കള്ളന്മാർ വരാണെങ്കിൽ അവർക്കെങ്ങനെ ഇവിടെ ക്യാമറ ഉണ്ടെന്ന് അറിയാ....???!!!!" "അതിനിവിടെ കള്ളന്മാർ കയറിയാലല്ലേ..... ഇവിടെക്ക് ആരും തന്നെ കയറില്ല,,,, കാരണം മാലിക് ഗ്രൂപ്പ് ഓഫ് കമ്പനി മൊത്തം ഒരു റെഡ് ലൈനിന്റെ സെക്യൂരിറ്റിയിലാണ്,,,,, അതുകൊണ്ട് തന്നെ ഏതൊരു പ്രൊഫഷണൽ ബ്ലാക്ക്‌മാനും ഇവിടെ കയറാൻ സാധിക്കില്ലയെന്ന് മാതൃമല്ല അവർക്കിവിടെ ചെറു വിരൽ പോലും അനക്കാനും സാധിക്കില്ല,,,,, പിന്നെ ഇവിടെ മോഷണം ഒന്നുമില്ലേയെന്ന് ചോദിച്ചാൽ ഉണ്ട്....." "അതെങ്ങനെ !!!!!ഇവിടേക്ക് കയറാൻ പറ്റാതെ എങ്ങനെയാ ഇവിടെ മോഷണം നടത്തുക....." "ഇവിടെ മോഷണം ചെയ്യുന്നവർ ഇവിടുത്തെ സ്റ്റാഫ് തന്നെയാണ്....." "Whattt......!!!!" "Yes,,,,ബട് ഇവിടെയാരും മോഷണം അങ്ങനെയൊന്നും ചെയ്തിട്ടില്ല,,,,,ഇനി ചെയ്യുകയില്ലയെന്ന് പറയാനും പറ്റിയില്ല........" അവനിതൊക്കെ പറയുന്നത് കേട്ടിട്ട് ഞമ്മള് കണ്ണും തള്ളി ഓനെ തന്നെ നോക്കിനിന്നു,,,,,,, ഇവിടെ ഇത്രക്കും വലിയ സെക്യൂരിറ്റി കണ്ട്രോൾ ഉണ്ടെന്ന് ആദ്യമായിട്ടാ അറിയുന്നേ......

ഇതെല്ലാം കേട്ടിട്ട് എന്റെ കിളിയൊക്കെ പറന്നു പോയെന്ന് പറഞ്ഞാൽ മതിയല്ലോ....... ഭയാനകം റെസ്റ്റ് ചെയ്തതൊക്കെ നിറുത്തിവെച്ചു ഞമ്മള് വീണ്ടും വർക്ക് സ്റ്റാർട്ട് ചെയ്തു,,,,, അപ്പുറത്ത് മാലിക വർക് ചെയ്യുന്നുണ്ടെങ്കിലും ഇടക്കിടക്ക് അവളുടെ കണ്ണ് എന്റെ മേലിൽ പതിയുന്നുമുണ്ട്....... നാളത്തോട് കൂടി അവളുടെ ശല്യം ഒഴിഞ്ഞു പോവുന്നതുകൊണ്ട് ഞമ്മളതികം അവളെ മൈൻഡ് ചെയ്യാൻ നിന്നില്ല......... രാത്രിയിൽ ക്യാബിനിലേക്ക് ചെന്നുകൊണ്ട് കുറച്ചു ഫയലുകളൊക്കെ നോക്കി കൊണ്ടിരിക്കുമ്പോഴാണ് ഞമ്മളെ ലാപ്പിലേക്ക് എന്തോ ഒന്ന് മെസ്സേജ് വന്നത്.....അതെന്താണെന്ന് നോക്കാനും വേണ്ടി സൈറ്റ് ഓപ്പൺ ചെയ്തുനോക്കിയപ്പോ ശെരിക്കിനും ഞമ്മള് ഞെട്ടി...... എന്നിട്ട് വീണ്ടും അതിലേക്ക് തന്നെ നോക്കിക്കൊണ്ട് അതിൽ നിന്നും കണ്ണെടുക്കാതെ സൈഡിലിരിക്കുന്ന ഉമ്മച്ചനെ തോണ്ടി കൊണ്ടിരുന്നു....... "എന്താടി......" ഞമ്മളെ ഇരിറ്റേറ്റിങ് സഹിക്കാൻ വയ്യാതെ അവൻ കിടന്ന് തുള്ളിയതും ഞമ്മളത് ഗൗനിക്കാതെ ഇശുവിന് ലാപ്പിലുള്ള മെസ്സേജ് കാണിച്ചുകൊടുത്തു....... ഞമ്മളിത്‌ കണ്ടപ്പോ ഞെട്ടിയപോലെ അവനും ഇത് കാണുമ്പോ ഞെട്ടുമെന്നാ കരുതിയത് ,,,,,,,,പക്ഷെ ഞമ്മളെ പ്ലിങ്ങസ്യ ആക്കികൊണ്ട് ഓൻ അതിലേക്ക് തന്നെ നിർവികാരനായി നോക്കിയിക്കുന്നത് കണ്ടു ഞമ്മളെ കണ്ണ് തള്ളി......

ഞമ്മൾ ഓനെ തന്നെ ഉണ്ടകണ്ണും വെച്ചു നോക്കുന്നത് കണ്ടിട്ട് പുരികം ഉയർത്തിക്കൊണ്ട് എന്തേ എന്ന് ചോദിച്ചു....... "നിങ്ങൾക്ക് ഇത് കണ്ടിട്ട് ഒന്നും തോന്നുന്നില്ലേ......???!!" "എന്ത് തോന്നാൻ,,,, നീയല്ലേ ഈ വർക് ചെയ്യുന്നത് അതുകൊണ്ട് എനിക്കെന്ത് പ്രോബ്ലെം.....????" "ആഹാ ,,,ഇങ്ങനെയാണെങ്കിൽ ഞാനീ വർക് ചെയ്യില്ലായിരുന്നു,,,,,, അവർ രണ്ട് ആയ്ചകൊണ്ടല്ലേ ഗൗണുകളൊക്കെ ഡിസൈൻ ചെയ്ത് തരാൻ പറഞ്ഞത് ,,,,ഇന്നിട്ടിപ്പൊ അവർതന്നെ രണ്ടാഴ്ച വെട്ടിക്കുറച്ചു ഒരാഴ്ച ആക്കിയെക്കുന്നു,,,,,,ഈ ആഴ്ച്ച കഴിയാൻ ഇനി വെറും ത്രീ ഡേ,,,,, ഇതെവിടുത്തെ ന്യായമാണ് ഞങ്ങളെന്താ റോബോട്ടോ ഇത്രയും ഗൗണ് ത്രീ ഡേ കൊണ്ട് ഡിസൈൻ ചെയ്ത് തീർക്കാൻ.......അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി " ഞമ്മളിത്‌ പറഞ്ഞപ്പോ കടുവ 'പള്ളിയിൽ പോയി പറഞ്ഞോയെന്നും' പറഞ്ഞ് എന്നെ പുച്ഛിച്ചുകൊണ്ട് അവന്റെ വർക്കിൽ ശ്രേദ്ധ ചൊലുത്തി.......എല്ലാതും എന്റെ തലയിലാക്കി മുങ്ങുന്നോ,,,,,വിടില്ലെടാ "ഇശു പ്ലീസ്,,,, എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല,,,,," "എന്തുകൊണ്ട് പറ്റില്ല,,,,, പകുതിയെല്ലാം ഡിസൈൻ ചെയ്ത് വെച്ചിട്ടില്ലേ ,,,,ഇനി വെറും കുറച്ചു മാത്രമേ ഡിസൈൻ ചെയ്യാൻ ഉണ്ടാവുകയുള്ളൂ ,,,,, അതിനെന്തിനാ നീയിങ്ങനെ വറീഡാവുന്നേ,,,,,അതുമല്ല നാളെ മാലിക പോവുമ്പോൾ അവളുടെ ഫ്രണ്ട് നിനക്ക് കൂട്ടായി ഉണ്ടാവുമല്ലോ......" എന്നൊക്കെ ഓൻ പറഞ്ഞിട്ടും ഞമ്മക്കെന്തോ ,,,,,,ഇനി വെറും ത്രീ ഡേ ,,,,ആലോചിച്ചിട്ട് തന്നെ പേടിയാവുന്നു......

എന്തിനു പേടിക്കണം നിസ്സാരം ഐറ നിന്നെകൊണ്ട് പറ്റും നിന്നക്കൊണ്ടേ പറ്റൂ.....ഇനിയും ത്രീ ഡേയില്ലേ ആ ദിവസം കൊണ്ടെല്ലാം ചെയ്ത് കഴിയും,,,, ചെയ്ത കഴിയും എന്നല്ല ചെയ്ത് കഴിഞ്ഞിരിക്കും ......... ഞമ്മളെ ഉൾമനസ്സ് സെൽഫ് മോട്ടിവേഷൻ എടുത്ത് തന്നതും ചിലതെല്ലാം കണക്കുകൂട്ടി കൊണ്ട് കണ്ണുകളടച്ചു ഒന്ന് റിലാക്സായി............... പിന്നെ അതികം അതിനെ കുറിച്ച് തല പുണ്ണാക്കാതെ ലാപ്പിൽ ഗൗണിന്റെ മോഡൽസ് ചെക്ക് ചെയ്തുകൊണ്ടിരുന്നു........... വർക്കൊക്കെ കഴിഞ്ഞ് വില്ലയിലെത്തി സ്റ്റയർ കയറി റൂമിലേക്ക് പോകുമ്പോഴാണ് ഐഷുട്ടി ഇത്തൂസേയെന്നും വിളിച്ചു കൊണ്ട് ഓടി വന്നത്..... സ്റ്റയർ കയറൽ സ്റ്റോപ് ചെയ്തുകൊണ്ട് തന്നെ തിരിഞ്ഞു നോക്കിയതും അവളുണ്ട് കയ്യിലെന്തോ ബോക്സും കൊണ്ട് ഓടിവരുന്നു....... "പതിയെ ഐഷുട്ടി...." അവളുടെ കുണുങ്ങികൊണ്ട് സ്റ്റയർ ഓടി കയറുന്നത് കണ്ടുകൊണ്ട് ഞമ്മളിങ്ങനെ പറഞ്ഞതും അവൾ പല്ലുംകാട്ടി ചിരിച്ചു കൊണ്ട് ഞമ്മള് നിൽക്കുന്ന സ്റ്റപ്പിന്റെ മുകളിലുള്ള സ്റ്റപ്പിൽ നിന്നു....... "എന്താണ്,,,," അവളെയും കയ്യിലുള്ള ബോക്സിലേക്കും മാറിമാറി നോക്കിക്കൊണ്ട് പുഞ്ചിരിച്ചു ചോദിച്ചതും അവളൊന്നും മിണ്ടാതെ എന്റെ ചെറുവിരലിൽ പിടിച്ചു വലിച്ചുകൊണ്ട് ബാക്കി സ്റ്റപ്സും കയറി.......

എന്നിട്ട് ഗസ്റ്റുകളൊക്കെ ഇരിക്കുന്ന സോഫയിലേക്ക് കൊണ്ടുപോയതും ഞമ്മളവളെ നെറ്റി ചുളിച്ചു നോക്കിനിന്നു,,,, എന്റെ നോട്ടം കണ്ടിട്ടവൾ ഇവിടെവേണ്ട എന്ന് പറഞ്ഞുകൊണ്ട് മുകളിലേക്കുള്ള നാല് സ്റ്റപ്പുകളും എന്നെ കയറ്റിച്ചുകൊണ്ട് റൂം ലക്ഷ്യം വെച്ച് നടന്നു........ മലർത്തിയിട്ട വാതിലിലൂടെ ഉള്ളിലേക്ക് കയറികൊണ്ട് അവളെ കൈയിൽനിന്ന് എന്നെ വിടിയിച്ചിട്ട് ബെഡിൽ കൊണ്ടിരുത്തി.....എന്നിട്ട് അവളും ബെഡിൽ കയറിയിരുന്നുകൊണ്ട് അവളുടെ കയ്യിലുള്ള ബോക്സ് എന്റെയും അവളെയും സെന്ററിലായി വെച്ചു...... "ഇശുച്ചാ......." ഐഷുട്ടി ഉള്ളിലേക്ക് നോക്കിക്കൊണ്ട് നീട്ടിവിളിച്ചതും അപ്പോതന്നെ ഓൻ ഡ്രെസ്സിങ് റൂമിൽനിന്ന് ഒരു ടീ ഷർട്ട് എടുത്തിട്ട് കൊണ്ട് വരുന്നുണ്ടായിരുന്നു...... "എന്താണ് ഐഷുട്ടി ,,,," ഐഷുട്ടിയുടെ കവിളിൽ പിടിച്ചുരണ്ടു സൈഡിലേക്കും ആട്ടികൊണ്ട് ഓൻ ഞങ്ങളുടെ മുന്നിൽ ഒരു മുട്ട് നിലത്തും മറ്റേത് ഉയർത്തിയും ഇരുന്നുകൊണ്ട് ചോദിച്ചതും ഞമ്മളും അതേപോലെ അവളെ മുഖത്തേക്ക് തന്നെ നോക്കിയുരുന്നു,,,,,,,,, "ഇഷുച്ചാ ഞമ്മക്കൊരു ഗെയിം കളിച്ചാലോ.......പറ്റില്ലായെന്ന് പറയാൻ പാടില്ല,,,,, അതും നിങ്ങൾ രണ്ടുപേരും....." "ഞങ്ങൾ രണ്ടുപേരോ..... " ഞാനും ഇഷുവും അവളുടെ പറച്ചിൽ കേട്ടിട്ട് ഒപ്പം കണ്ണു തള്ളി ഇങ്ങനെ വിളിച്ചു കൂവിയതും അവൾ മെല്ലെ പറയ് എന്നു പറഞ്ഞുകൊണ്ട് ആ ബോക്സ് തുറന്നു,,,,,, അതിൽ പിസ്സ ഇളിച്ചുകാട്ടി ഇരിക്കുന്നത് കണ്ടതും ഞമ്മളെ വായയിൽ വെള്ളം ഊറാൻ അതികസമയമൊന്നും എടുത്തില്ല.......

"എന്താണ് ഗെയിം എന്നുവെച്ചാൽ ഒരു പിസ്സന്റെ പീസെടുത്ത് നിങ്ങളുടെ വായയിലായി വെക്കുക,,,, അതിൻറെ ഒരു ഭാഗം ഇശുച്ചാന്റെ വായയിലായും മറ്റേ കൂർപ്പുള്ള സൈഡ് ഇത്തൂസിന്റെ വാഴയിലായും വെക്കുക,,,,,," "എന്നിട്ടോ......" ഞമ്മള് ഇവിളിത് എന്തോന്നാ പറയുന്നേ എന്നു വിജാരിച്ച് ഇങ്ങനെ ചോദിച്ചതും അവൾ ബാക്കി പറയാൻ തുടങ്ങി...... "എന്നിട്ടെന്താ ആരാദ്യം ഇത് കഴിച്ചു കഴിയുന്നുവോ അവരായിരിക്കും വിന്നർ,,,,,,," "ഈ കളിക്കൊന്നും എന്നെ കിട്ടില്ല,,,,,,,," എന്നും പറഞ്ഞുകൊണ്ട് ഇശു എഴുന്നേൽക്കാൻ പോയതും അവൾ ഇനിയെന്നോട് മിണ്ടണ്ട എന്ന് പറഞ്ഞുകൊണ്ട് മുഖം തിരിക്കുന്നത് കണ്ടിട്ട് ഇശു എഴുന്നേൽക്കാതെ അവിടെതന്നെയിരുന്നു..... അത് കണ്ടപ്പോ തന്നെ ഐഷുട്ടി വായ പൊത്തി പിടിച്ചുകൊണ്ട് ഇളിച്ചു,,,,, "Ok,,, ur time start now......." ഒരു പിസ്സന്റെ പീസെടുത്ത് എന്റെയും അവന്റെയും വായയിൽ വെച്ചുക്കണ്ട് ഐഷുട്ടി ഇങ്ങനെ പറഞ്ഞതും ഞങ്ങൾ രണ്ടുപേരും വായയിൽവെച്ച പീസ് കഴിക്കാൻ നോക്കി,,,,, കഴിക്കുന്നതിനുസരിച്ച് അവൻ എന്റെ അടുത്തേയ്ക്കും ഞാൻ അവന്റെ അടുത്തേക്കും പോവുന്നുണ്ട്,,,,,, മാക്സിമം എന്റെ അടുത്തേക്ക് അത് വലിച്ചുകൊണ്ട് തിന്നുകൊണ്ടിരുന്നപ്പോ ഉമ്മച്ചൻ അത് അവന്റെ അടുത്തേക്ക് വലിച്ചു...... അത് കണ്ടതും ഞമ്മള് വിട്ടുകൊടുക്കാതെ ഓന്റെ അടുത്തു നിന്ന് പീസ് വലിച്ചു...... അവസാനമത് ചെറിയ പീസായത് കണ്ട് ഞമ്മളത് അവന്റെ വായയിൽ നിന്ന് വലിക്കാൻ നിന്നതും ഓൻ അപ്പോഴേയ്ക്കിനും ഒരൊറ്റ വലി,,,,,,

അപ്രതീക്ഷിത പിടിച്ചു വലിയായത് കൊണ്ട് ഞമ്മളിപ്പോ നിൽക്കുന്നത് അവന്റെ അധരത്തിലാണ്,,,,,,,, ഞമ്മള് കണ്ണും തള്ളി ഓനെ തന്നെ നോക്കിയതും ഓൻ പിസ്സന്റെ പീസ് മുഴുവൻ കഴിച്ചുകൊണ്ട് ഞമ്മളെ വായയിലുള്ളതും അവന്റെ അധരങ്ങൾ എന്നിലേക്ക് ചേർത്തുവെച്ച് കൊണ്ട് അവന്റെ വായയിലേക്കാക്കി കഴിച്ചുകൊണ്ടിരുന്നു,,,,,,, അത് കണ്ടതും ഞമ്മളെ ഉള്ളിലൂടെ ഒരു മിസൈൽ അങ് പോയി,,,,,,അവൻ ഇതെങ്ങോട്ടാ പോവുന്നതെന്ന് മനസ്സിലാവതെ ഞമ്മളവനെ പിടിച്ചങ് തള്ളി,,,,,,, കണ്ട്രോൾ ഇല്ലാത്ത സാധനമായതുക്കൊണ്ട് ഇവിടെ പലതും ഇപ്പൊ നടന്നേനെ,,,,, അതും ഒരു പിഞ്ചു കുഞ്ഞ് ഇവിടെ ഉള്ളപ്പോ...... എന്നു മനസ്സിൽ മൊഴിഞ്ഞുകൊണ്ട് ഓനെ തുറക്കനെ നോക്കിക്കൊണ്ട് ഐഷുട്ടിയെ നോക്കിയതും അവളിവിടെ എങ്ങുമില്ല,,,,, വെറുതെയല്ല ഉമ്മച്ചൻ ഉമ്മിക്കൊണ്ടിരുന്നേ...... അവൻ വായയിലാക്കി ചവച്ചരച്ച് എന്നെ നോക്കിക്കൊണ്ട് തിന്നുന്നത് കണ്ടതും ഞമ്മളവനെ പുച്ചിച്ചു കൊണ്ട് ഡ്രെസ്സുമെടുത്ത് ബാത്രൂമിലേക്ക് കയറി.......

ഞമ്മളെ ചുണ്ട് രാവിലെ മുറിവായ സ്ഥലത്ത് വീണ്ടും പൊട്ടി ചോര വരുന്നുണ്ട്,,,,,, ഈ ഉമ്മച്ചൻ എവിടെയായാലും ഇതുതന്നെയാണല്ലോ അവസ്ഥ........!!!!!അവനെ മനസ്സിലുള്ള തെറികളെല്ലാം വിളിച്ചുകൊണ്ട് പ്രാകിക്കൊന്നുകൊണ്ട് ഫ്രഷായി ഇറങ്ങി,,,,,,,, ബെഡിലുള്ള പിസ്സ അറ്റാക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഉമ്മച്ചനെ തുറക്കനെ നോക്കിക്കൊണ്ട് ഞമ്മള് താഴത്തേക്ക് വിട്ടു.... ഇവിടെ നിന്നാ ശേരിയാവില്ല കിച്ചനിൽ പോയി രണ്ടു ബ്രഡ് തിന്നുകൊണ്ട് ഞമ്മള് റൂമിലേക്ക് തന്നെ പോയി,,,,, ആ പിസ്സ തിന്നതോട് കൂടി വിശപ്പ് ആവിയായി പോയിയെന്നാ തോന്നുന്നേ...... പിറ്റേന്ന് ഓഫീസിലെത്തിയപ്പോ തേർഡ് ഫ്ലോറിൽചെന്ന് കുറച്ചു ഡിസൈൻ ബുക്ക്‌സ് അവിടെയുള്ള വലിയ ഷെൽഫിൽ നിന്ന് എടുക്കുമ്പോഴാണ് പിറകിൽ നിന്ന് കേട്ട് മറന്ന ശബ്ദം കേട്ടത്....... അതാരാണെന്ന് അറിയാനും വേണ്ടി തിരിഞ്ഞതും അവിടെയുള്ള ആളെ കണ്ട് കണ്ണുതള്ളി......... "ഇവളെന്താ ഇവിടെ.....????!!!!".... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story