QUEEN OF KALIPPAN: ഭാഗം 24

the titalee of love

രചന: Devil Quinn

"Shut up and mind your words......" മുഖമെല്ലാം ദേഷ്യം കൊണ്ട് ചുവന്ന് കത്തുന്ന കണ്ണുകളോടുകുടി അവളെ മുഖമടക്കിയൊന്ന് പൊട്ടിച്ചിട്ട് ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ട് ഇശു അവൾക്ക് നേരെയൊരു വാണിംഗ് രൂപത്തിൽ ഇങ്ങനെ പറഞ്ഞതും ഞമ്മളൊരു നിമിഷം ഓനെതന്നെ നോക്കി നിന്നു........ അവനിൽ നിന്ന് ശ്രേദ്ധ മാറ്റിക്കൊണ്ട് ആ പെരട്ട ഏഷ്യൻ പൈന്റിനെ നോക്കിയപ്പോ അവളുണ്ട് മുഖത്ത് കൈയും വെച്ച് പുച്ഛിച്ഛ് ചിരിക്കുന്നു ....... "നിന്റെ ഈ തല്ലിനും ഒരു സുഖമൊക്കെ ഉണ്ട്ട്ടോ.....എന്നാ പവറാ,,,,,,അല്ല, അറിയാൻ പാടിലാത്തതുകൊണ്ട് ചോദിക്കാണ് ഇവൾ നിന്റെ ഗേൾ ഫ്രണ്ട് അല്ലെ അല്ലാതെ ....." ബാക്കി അവൾ പറയുന്നതിന് മുൻപ് തന്നെ ഇശു സ്റ്റോപിറ്റ് എന്ന് ഒച്ചവെച്ചുകൊണ്ട് അവന്റെ മുമ്പിൽ ഒരു സൈഡിലായി നിൽക്കുന്ന എന്നെ അവന്റെ അരികിലേക്ക് കൈ പിടിച്ചു വലിച്ചുകൊണ്ട് അവൾക്ക് അഭിമുഖമായി നിർത്തി...... "ഇവളെന്റെ ഗേൾ ഫ്രണ്ട് മാത്രമല്ല,,,,ഞാൻ മഹർ ചാർത്തിയ എന്റെ പെണ്ണ് കൂടിയാണ്,,,, She's Mine forever.....💕" അവനിങ്ങനെ ഉറച്ച ശബ്ദത്തോട് കൂടി പറഞ്ഞതും അവന്റെ മാസ്സ് ഡയലോഗ് കേട്ടിട്ടോ എന്തോ ഒരു കുളിരങ് കയറി പോയി.......ഫുൾ ഓഫ് രോമാഞ്ചിഫിക്കേഷൻ "ഓഹോ,,,, അപ്പൊ ഭാര്യയും ഭർത്താവും ചേർന്ന ഒത്തുകളിയായിരുന്നല്ലേ ഈ ഗേൾ ഫ്രണ്ട് നാടകം......

" ഒരു തരം പുച്ഛത്തോട് കൂടി അവളിത് പറഞ്ഞതും ഞമ്മളും അവൾക്ക് ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞുകൊണ്ട് അതിന് നിനക്കെന്താടി എന്ന് പറയാൻ നാക്ക് ചൊറിഞ്ഞു വന്നെങ്കിലും ഇശുവിന്റെ കലിപ്പ് കണ്ടിട്ട് ഞമ്മളൊന്നും മിണ്ടിയില്ല....... "അതിന് നിനക്കെന്താടി,,,,," ഐവ ഞമ്മള് ഉദ്ദേശിച്ച ഡയലോഗ്‌,,,ഇവൻ എന്റെ ഉമ്മച്ചൻ തന്നെ "ഞാനെന്തും പറയും അത് ചോദിക്കനോ പറയാനോ ആരും വരുന്നത് എനിക്കിഷ്ടമല്ല,,,,,,ഇനി വല്ല ലോക്കൽ പരിപാടിയും ഇവൾക്ക് നേരെ നീ ഉണ്ടാക്കി എന്നറിഞ്ഞാൽ നിന്റെ മറ്റവനില്ലേ mr മശ്ഹൂദ് ആലിം അവനെ പോലെ വേൻ്റിലേറ്ററിൽ ജീവച്ഛവം പോലെ കിടത്തിക്കും........." അവനിങ്ങനെ അവളെനോക്കി പുച്ഛിച്ചു പറഞ്ഞതും ഞമ്മളും അത് കണ്ടുകൊണ്ട് പുച്ഛിച്ചു വിട്ടു....... പെട്ടന്ന് എന്തോ ബോധം വന്നതും ഞമ്മള് കണ്ണ് തള്ളി ഓനെ തന്നെ നോക്കിനിന്നു......അള്ളോ അവനിപ്പോ പറഞ്ഞത് ആ മറ്റേ ഫൻഷനിൽ നിന്ന് കണ്ട ആ ഞരമ്പ് രോഗിയെ പറ്റിയല്ലേ.....???അവനിപ്പോ ഹോസ്പിറ്റലിലാണോ അതും വെന്റിലേറ്ററിൽ....??പിന്നെ ഇവളും അവനും തമ്മിൽ എങ്ങനെയാ ബന്ധം?? ഓരോന്ന് തലക്കകത്ത് വട്ടമിട്ട് പറന്നതും ഞമ്മക്കതിന് വ്യക്തമായ ഉത്തരം അറിയാത്തതുകൊണ്ട് അവളെയും ഇശുനെയും നോക്കി......

അവൻ പറഞ്ഞത് അവൾക്ക് മനസ്സിലായതുകൊണ്ടാണോ എന്നറിയില്ല അവളെ മുഖത്ത് എന്തോക്കെയോ വെപ്രാളം ഞാൻ കണ്ടു,,,,, അതും പോരാത്തതിന് അതിന് തെളിവായി കൊണ്ട് എസി യുടെ തണുപ്പ് ഉണ്ടായിട്ട് പോലും അവളുടെ ചെന്നിയിലൂടെ നൂലു പോലെ ഒലിച്ചിറങ്ങുന്ന വിയർപ്പ് കണങ്ങളെ കണ്ടതും സംമ്തിങ് ഫിഷി....... "നിന്റെ മറ്റവനോട് പറഞ്ഞേക്ക് എന്റെ കമ്പനിയിൽ വന്ന് തോന്നിവാസം കാണിച്ചാൽ ഈ ഇഷാൻ മാലിക് അത് കണ്ട് നിൽക്കില്ലെന്ന്,,,,, നിന്നെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത് എന്നൊക്കെ എനിക്ക് വ്യക്തമായി അറിയാം,,,,, അതുകൊണ്ട് ഇനിയും വിയർത്തു കുളിക്കാതെ നിന്റെ വർക് ചെയ്യാൻ നോക്ക്...... പിന്നെ നിന്നോട് ഞാൻ ആദ്യം തന്നെ പറഞ്ഞായിരുന്നു എമിറൈറ്റസ് ഗ്രൂപ്പിന്റെ വർക് മാത്രമേ എവിടെയുള്ളൂ എന്ന് അതുമാത്രമല്ല നാളെത്തോട് കൂടി നിന്റെ ഇവിടുത്തെ വർക് കഴിയും.... അതുകൊണ്ട് ഇനിയും നാറാതെ തന്റെ വർക് കണ്ടിന്യു ചെയ്തോ....." അവളെ നല്ലോണം ആക്കി കൊണ്ട് പഞ്ച് ഡയലോഗും കാച്ചി അവനവിടെനിന്ന് എന്റെ കയ്യും പിടിച്ചുകൊണ്ട് പുറത്തേയ്ക്ക് നടന്നു...... ഈ വാക്കിങിന് ബേഗ്രൗണ്ട് മ്യൂസിക് ഉണ്ടായെങ്കിൽ പൊളിച്ചിനെ...... "നിനക്ക് അവളെ മുഖമടക്കി ഒന്ന് പൊട്ടിച്ചുടായിരുന്നോ....???!!!"

അവൻ ഞമ്മളെയും കൊണ്ട് ക്യാബിനിലേക്ക് കൊണ്ടുപോയികൊണ്ട് എന്നെ നേരെ തിരിഞ്ഞു കലിപ്പായതും ഞാനതിനൊന്ന് ഇളിച്ചു കൊടുത്തു...... "ഞാനവൾക്ക് കൊടുത്തില്ലേലും എന്റെയും ചേർത്ത് നിങ്ങൾ കൊടുത്തില്ലേ അതുമതി,,,, ആഹാ അപ്പൊ ഒരു പടക്കം പൊട്ടിച്ച പ്രതീതിയായിരുന്നു,,,,,, അത് അവൾക്ക് നല്ലോണം എറ്റിട്ടുണ്ടെന്ന് അവളുടെ മുഖത്തെ റോസ് കണ്ടാൽ തന്നെ അറിയാം,,,,അവളുടെ റോസ് ക്രീം വരെ മാറിനിന്നുതരും ആ റോസ് കണ്ടാൽ,,,,, അമ്മാതിരി അടി അല്ലായിരുന്നോ......" അവൾക്ക് കിട്ടിയ അടി മനസ്സിൽ ഓർത്തുകൊണ്ട് ഊറിച്ചിരിച്ചു കൊണ്ട് ഞമ്മള് സീറ്റിൽ ചെന്നിരുന്നു,,,, "അതൊക്കെ അവിടെ നിക്കട്ടെ നീ നിന്റെ വർക് കംപ്ലീറ്റ് ചെയ്തോ....നാളെ മോണിങ്ങോട് കൂടി എല്ലാം സെറ്റ് ചെയ്ത് വെക്കണം,,,, എന്നാലൊള്ളു ഈവനിംഗ് ആകുമ്പോഴേക്കിനും ഗോവയിലേക്ക് എക്സ്പോട്ട് ചെയ്യാൻ പറ്റുള്ളൂ,,,,,," ഗ്ലാസ് റൂമിൽ നിന്ന് ടീ പോയിന്മേലുള്ള ബ്ലാക്ക്‌ ഫയൽ എടുത്തു കൊണ്ടുവന്ന് സീറ്റിൽ ഇരുന്ന് കൊണ്ട് എന്നോടിങ്ങനെ പറഞ്ഞതും ഞാനതിന് മറുപടിയെന്നോണം എല്ലാതും സെറ്റാണെന്ന് പറഞ്ഞു കൊണ്ട് സീറ്റിൽ നിന്നും എഴുനേറ്റു,,,,,,, എന്നിട്ട് സൈഡിൽ ബുക്കെല്ലാം അടുക്കി വെച്ചിട്ടുള്ള വലിയ സ്റ്റാർ മോഡലിലുള്ള ഷെൽഫിനടുത്തേക്ക് ചെന്നുകൊണ്ട് അതിൽ നിന്ന് ഒരു ഇംഗ്ലീഷ് ബൂകെടുത്തു,,,,,

'Pride and Prejudice ' എന്ന കവർ പേജുള്ള നോവലിനു മുകളിൽ വിരലോടിച്ചു കൊണ്ട് സോഫയിൽ ചെന്നിരുന്നു.....എന്നിട്ട് അതിന്റെ പേജ് മറിച്ചു കൊണ്ട് അതിലെ ഓരോ വരികളും വായിച്ചുകൊണ്ടിരുന്നു,,,,,അതിലെ ഓരോ താളുകൾ വായിക്കുമ്പോഴും ക്യൂരിയോസിറ്റി നിറഞ്ഞതുകൊണ്ട് അതിവേഗം ഓരോ പേജുകളും വായിച്ചു..... അതിലെ ഓരോ താളുകൾ മറിക്കുമ്പോഴും അവരുടെ സ്നേഹത്തിന്റെ ആഴം വർധിച്ചുകൊണ്ടേയിരുന്നു,,,,, അതെല്ലാം ചെറു പുഞ്ചിരിയോടെ വായിച്ചു പോയതും അറിയാതെ ഞമ്മളെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ ഉറ്റി വീണു,,,,,, ഒരിക്കൽ എന്റെ ജീവിതവും ഇങ്ങനെ സ്നേഹം കൊണ്ട് നിറഞ്ഞുനിൽക്കുമെന്ന് മനസ്സിൽ മൊഴുഞ്ഞു...... കണ്ണുകൾ തുടച്ചുകൊണ്ട് ബാക്കിയും വായിച്ചു കഴിഞ്ഞതും ചെറു പുഞ്ചിരിയോടെ ബുക് സോഫയിൽ വെച്ചു ചാരിയിരുന്നു കൊണ്ട് പതിയെ മിഴികൾ അടച്ചു....... കുറച്ചു കഴിഞ്ഞപ്പോ ഇശു എഴുന്നേൽക്കുന്ന പോലെ തോന്നിയതും കണ്ണുകൾ തുറന്നു കൊണ്ട് ഓനെ നോക്കി,,,,ചെയറിൽ നിന്ന് എഴുനേറ്റ് ലാപ്പ് അടച്ചുവെച്ചുകൊണ്ട് ടേബിളിന് മുകളിലുള്ള ഫോണെടുത്തുകൊണ്ട് ഓൻ പോവുന്നത് കണ്ടതും ഞമ്മളും അവിടെനിന്ന് എഴുനേറ്റ് ഫോണെടുത്ത അവന്റെ പിന്നാലെ പോയി..... ലിഫ്റ്റിൽ കയറി കൊണ്ട് എൻട്രൻസിൽ എത്തിയതും ഓൻ പാർക്കിങ്ങിൽ പോയി ഡസ്റ്റർ എടുത്തു കൊണ്ടുവന്നു,,,,,ഞമ്മളെ മുന്നിലായി നിർത്തിയപ്പോ ഞമ്മള് അതിൽ കയറിയിരുന്നുകൊണ്ട് സീറ്റ് ബെൽറ്റ് എടുത്തിട്ടു,,,,,

പോകുന്ന വഴികളിൽ പുറത്തേക്ക് നോക്കിയിരുന്നതും കാർമേഘങ്ങൾ കൊണ്ട് മൂടിയിരിക്കുന്ന ആകാശത്തിൽ ഒളിഞ്ഞു കളിക്കുന്ന ചന്ദ്രനെ കണ്ടതും ഞമ്മളെ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിരിഞ്ഞു,,,,,,, ഞങ്ങളോടൊപ്പം ഒളിഞ്ഞു മാറികൊണ്ട് കൂടെ വരുന്നത് കണ്ടതും ഞമ്മള് അതിനെ തന്നെ നോക്കിയിരുന്നു....... അവസാനം വില്ലയിലെ കോംബോണ്ടിലേക്ക് ഡസ്റ്റർ കടന്നതും ചന്ദ്രൻ ഞങ്ങളെ മുകളിൽ സ്ഥാനം പിടിച്ചത് കണ്ടതും ഞമ്മള് ചെറുപുഞ്ചിരിയോടെ സീറ്റ് ബെൽറ്റ് അഴിച്ചു കൊണ്ട് അതിൽനിന്ന് ഇറങ്ങികൊണ്ട് മുകളിലായി പുഞ്ചിരി തൂകി പ്രകാശിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനെ നോക്കികൊണ്ട് വില്ലയുടെ അകത്തെക്ക് കയറി,,,,,,,, കയറി ചെന്നപ്പോ തന്നെ എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നത് കൊണ്ട് ഞങ്ങളും അവരോടൊപ്പം ഇരുന്നു,,,,,ഓഫീസിൽ നിന്ന് അധികവും ലൈറ്റായി വരുന്നതിനാൽ ഇങ്ങനെ ഒപ്പം ഇരിക്കാൻ പറ്റാറില്ല അതുകൊണ്ട് തന്നെ ഇന്ന് എല്ലാവരോടും മിണ്ടിയും പറഞ്ഞിരുന്ന ഫുഡ് തട്ടി,,,,,,, റൂമിലേക്ക് ചെന്ന് ഫ്രഷായികൊണ്ട് ബെഡിലേക്ക് മറിഞ്ഞു,,,,, പുറത്തു നല്ല മഴ കാരണം കോസഡി പുതച്ച് നല്ല അന്ധസായി ഉറങ്ങി........

ഉറങ്ങുന്നതിനിടെ കാലിലേക്ക് തണുപ്പ് അടിച്ചുകയറിയതും ഉറക്കപ്രാന്ത് ആയതുകൊണ്ട് തന്നെ കണ്ണുതുറക്കാതെ കാലിൽ നിന്ന് തെന്നി മാറിയ കോസഡി വലിച്ചുകൊണ്ട് മേലിലൂടെ പുതച്ചു,,,,,,, പുതച്ച് രണ്ടു മിനിറ്റ് കഴിഞ്ഞില്ല അതിനുമുൻപ് തന്നെ വീണ്ടും നേരത്തെപോലെ തണുപ്പ് ഏൽക്കാൻ തുടങ്ങി,,,,,,അപ്പോതന്നെ വീണ്ടും കോസഡി വലിച്ചുകൊണ്ട് സൈഡിലേക്ക് ചെരിഞ്ഞു കിടന്നു,,,,, പക്ഷെ അതിനുമുമ്പ് തന്നെ വീണ്ടും തണുപ്പ് ഏൽക്കാൻ തുടങ്ങിയതും ദേഷ്യം വന്ന് കണ്ണുകൾ വലിച്ചു തുറന്ന് സൈഡിലേക്ക് തിരഞ്ഞപ്പോ ഉമ്മച്ചൻ നല്ല അന്തസ്സായി ഞാൻ പുതച്ച കോസടികൊണ്ട് പുതച്ചു ഉറങ്ങുന്നത് കണ്ടതും ഞമ്മക്ക് മനസ്സിലായി ഓനാണ് ഇതുവരെ ഞമ്മളിൽ നിന്ന് ഇത് വലിച്ചതെന്ന്,,,,, അത് അറിഞ്ഞപ്പോതന്നെ അവന്റെ അടുത്തുനിന്ന് അത് വലിച്ചുകൊണ്ട് സൈഡിലേക്ക് തിരിഞ്ഞുകൊണ്ട് ഞാനും നല്ല അന്തസ്സായി കിടന്നുറങ്ങി,,,,,പക്ഷെ അതിനു മുൻപ് തന്നെ ഓനത് വീണ്ടും വലിച്ചതും അത് കണ്ടുകൊണ്ട് അവൻക്കത് വിട്ടുകൊടുക്കാതെ ഞമ്മളും വലിച്ചു,,,,, പക്ഷെ എത്ര വലിച്ചിട്ടും അത് കിട്ടാത്തത് കണ്ടതും ഞാൻ ബാക്കിലേക്ക് തിരിഞ്ഞു നോക്കി,,, അപ്പൊ ഈ ചെക്കൻ കോസഡി മുറുക്കി പിടിച്ചുകൊണ്ട് സൈഡിലേക്ക് തിരിഞ്ഞു കിടക്കുന്നത് കണ്ടതും ഞമ്മളവനെ പ്രാകികൊന്ന് ഓന്റെ അടുത്തുനിന്ന് അത് വലിച്ചുകൊണ്ടേയിരുന്നു....... എത്ര നേരം വലിച്ചിട്ടും ഞമ്മളെ കൈ വേദനിക്കുക എന്നല്ലാതെ അവന്റെ അടുത്തു നിന്ന് അത് കിട്ടിയില്ല,,,,,,

തണുപ്പടിച്ചിട്ട് കാൽ മൂടാനും കൂടി കോസഡി കിട്ടാത്തത് കണ്ടതും ഞമ്മള് രണ്ടും കൽപ്പിച്ചു അവന്റെ അരികിലേക്ക് നീങ്ങിപോയികൊണ്ട് അവൻ കിടക്കുന്ന പോലെ സൈഡിലേക്ക് കിടന്നു് കോസഡി വലിച്ചു മൂടി അവന്റെ അരയിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു കിടന്നു.......ആഹാ അന്തസ്സ് "എന്താടി ,,,,," അവന്റെ അടുത്ത് നിന്ന് ഉദ്ദേശിച്ച ചോദ്യം ഞമ്മളെ നേർക്ക് വന്നതും തണുപ്പ് സഹിക്കാൻ കഴിയാതെ അവനെ ഒന്നുംകൂടി മുറുക്കി പിടിച്ചുകിടന്നു..... "നിങ്ങൾ ഇത് വലിച്ചിട്ടല്ലേ ഞാൻ ഇവിടെക്ക് കിടന്നത്,,, അതുകൊണ്ട് എനിക്ക് ഈ കോസഡി ഇനി വേണം എന്നില്ല,,,,,, ഞാനിങ്ങനെ നിങ്ങളെ കെട്ടിപിടിച്ചു കിടന്നോണ്ട്,,,," അവൻക്കു മറുപടിയായി ഞമ്മളിങ്ങനെ ഇളിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നുറങ്ങി....... പിറ്റേന്ന് കണ്ണ് തുറന്ന് രണ്ടുകൈയും മുകളിലേക്ക് ആക്കിപിടിച്ചു കോട്ടുവായ ഇട്ട് ബെഡിൽ ഇരുന്നപ്പോ ഉമ്മച്ചനുണ്ട് കുളി കഴിഞ്ഞ് ബാത്ത് ടവൽ അരയിൽ ഇട്ട് മുന്നിലെ രണ്ടു കട്ട സിക്സ് പാക്കും കാണിച്ചുകൊണ്ട് മിററിന് മുൻപിൽ നിന്ന് ഫാഷൻ ഷോ കാണിക്കുന്നു...... ഒരു രോമം പോലും ഇല്ലാത്ത വെളുത്ത അവന്റെ ബോഡി നോക്കിക്കൊണ്ട് ഞമ്മള് വെള്ളമിറക്കികൊണ്ട് ബെഡിൽ തന്നെയിരുന്നു,,,,, ഈ ചെക്കനെ എല്ലാ കോലത്തിലും അഡാർ ലൂക്കാണല്ലോ,,,,,

ഇവൻ ഉണ്ടായതും കൊണ്ട് വേറെ വല്ല ചെക്കന്മാരെ മാർക്കിടേണ്ടി വരില്ല ഐശ് എന്റെയൊക്കെ ഭാഗ്യം...... ഇവൻ ശെരിക്കിനും സിംഗർ zain maalik ന്റെ എവിടെയൊക്കെയോ ഉണ്ട്,,,,, അവന്റെ ഡ്യൂപ്പ് വല്ലതുമാണോയെന്ന് സംശയമില്ലാതില്ല,,,,,, "വായിനോക്കി കഴിഞ്ഞെങ്കിൽ തമ്പുരാട്ടി കുളിക്കാൻ പൊയ്ക്കോളൂ,,, അല്ലെങ്കിൽ ഞാനങ് പോവും പറഞ്ഞില്ലെന്ന് വേണ്ട,,,,, അവളൊരു മാർക്കിടൽ പരുപാടി......." അവനെ വിശാലമായി മാർക്കിടുന്ന സമയത്തു അവൻ ആദ്യം നല്ല സൗമ്യമായി കളിയാക്കിയും അവസാനം ഒച്ചയിട്ടുകൊണ്ട് പറഞ്ഞതും ഞമ്മള് അവൻക്കൊന്ന് പല്ലിളിച്ചു കൊണ്ട് 'എല്ലാം കണ്ടല്ലേയെന്ന്' ചോദിച്ചതും അവനും ഞമ്മള് ചോദിച്ച അതേ ട്യൂണിൽ തന്നെ ഇളിച്ചുകൊണ്ട് കണ്ടെന്ന് പറഞ്ഞതും അവൻക്കൊരു ഇളി പാസ്സാക്കി കൊടുത്ത് ഞമ്മള് ബാത്രൂമിലേക്ക് ഓടി കയറി........നാണം കേട്ടെന്ന് പറഞ്ഞാൽ പോരെ,,,,, കുളിയും നനയും ഒക്കെ കഴിഞ്ഞു ബാത്ത് കോട്ടും എടുത്തിട്ട് ഡ്രെസ്സിങ് റൂമിലേക്ക് പോയി മാറ്റിയൊരുങ്ങി കുറച്ചു ടെച്ചപ്പും ചെയ്ത് താഴത്തേക്ക് വിട്ടു,,,,,അവിടെ ചെന്നപ്പോ ഉമ്മച്ചൻ കഴിച്ചെഴുനേറ്റു പുറത്തേയ്ക്ക് പോവുന്നത് കണ്ടതും ഞമ്മള് വേഗം ടേബിളിൽ നിന്ന് ഒരു ബ്രഡ് എടുത്ത് ജാമിന്റെ അടപ്പ് തുറന്ന് കൊണ്ട് സ്പൂണിൽ ജാമെടുത് ബ്രെഡിൽ പുരട്ടി വേറൊരു ബ്രെഡും എടുത്ത് അതിന്റെ മുകളിൽ വെച്ചുകൊണ്ട് ഉമ്മിനോടും ദീദിനോടും പോവാണെന്ന് വിളിച്ചുകൂവി പറഞ്ഞ് പുറത്തേയ്ക്ക് ഓടി,,,,,,,

ഉമ്മി കഴിച്ചിട്ട് പൊയ്ക്കോ എന്നൊക്കെ പിറകിൽ നിന്ന് വിളിച്ചു പറയുന്നുണ്ടെങ്കിലും ഞമ്മള് ഒന്നും വേണ്ട ബ്രെഡ് എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് കാറിന്റെ അടുത്തേക്ക് നടന്നു....... ഞമ്മളെ ഉമ്മച്ചനായതുകൊണ്ട് തന്നെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല,,,,പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന ആളാണ് അതുകൊണ്ടാണ് അവിടെയുള്ള ദോശയും ചിക്കൻ കറിയേയും വെള്ളമിറക്കുക മാത്രം ചെയ്തുകൊണ്ട് ഈ ബ്രെഡ്ഡ് എടുത്തുവന്നത്,,,,, ഞമ്മളെയൊക്കെ വിധി,,,, ഞമ്മള് രണ്ടുബ്രെഡും കൂട്ടി കടിച്ചു അതിൽനിന്ന് ഒരു ഭാഗം കടിച്ചു തിന്നുകൊണ്ട് അവൻ കാർ ടേണ് ചെയ്യുന്നതും നോക്കിനിന്നു,,,,,,, കാർ ടേണ് ചെയ്തുകൊണ്ട് ഞമ്മളെ മുന്നിൽ നിർത്തിയതും ഞമ്മള് ബ്രെഡിൽ നിന്ന് ഒരു പീസും കൂടി കടിച്ചെടുത്തു ഡോർ തുറന്ന് കയറിയിരുന്നു,,,,,, ഞമ്മളെ കയ്യിൽ ബ്രെഡ് കണ്ടിട്ട് ഓൻ അതിനെന്നോക്കികൊണ്ട് എന്നെ നോക്കി ...... "വല്ല ആവിശ്യവുമുണ്ടായിരുന്നോ വായിനോക്കി ഇരിക്കാൻ,,,,, അതുകൊണ്ട് ഇത് തിന്ന് അഡ്ജസ്റ് ചെയ്തോ...." എന്നും പറഞ്ഞ് കളിയാക്കിയതും ഞമ്മളവനെ നോക്കിക്കൊണ്ട് പുച്ഛിച്ചു അതിൽനിന്ന് ഒരു പീസുംകൂടി കഴിച്ച് അവനെ വായിനോക്കാൻ നിന്ന സമയത്തെ പഴിച്ചു കൊണ്ട് പുറത്തേയ്ക്ക് നോക്കിയിരുന്നു,,,,,,

ഓഫീസിൽ എത്തിയപ്പോ ഫസ്റ്റ് ഫ്ലോറിൽ നിന്ന് ഗ്ലാസ്സിന്റെ സ്റ്റയർ വഴി കയറികൊണ്ട് സെക്കന്റ് ഫ്ലോറിൽ ചെന്നു ,,,,എന്നിട്ട് അവിടെ എന്തോ വർക് ചെയ്തുകൊണ്ടിരിക്കുന്ന സിദ്ധുവിനെ കൂട്ടി സ്റ്റയർ വഴി ഫോർത്ത് ഫ്ലോറിലേക്ക് ചെന്നു കൊണ്ട് നീണ്ടു പരന്നുകിടക്കുന്ന ഫ്ലോറിലൂടെ നടന്നു കോണ്ഫിറെൻസ് ഹാളിലേക്ക് വിട്ടു,,,,,, അതിന്റെ ഡോർ തള്ളിത്തുറന്ന് ഉള്ളിലോട്ട് പോയി ലൈറ്റ് ഓണ് ചെയ്തു,,,, അപ്പോതന്നെ ചെറിയ മഞ്ഞ മഞ്ഞ ബൾബുകൾ കത്തിയതും ഞമ്മള് അതിന്റെ സഹായത്തോട് കൂടി അവിടുത്തെ ലാപ്പ് ഓണ് ചെയ്തുകൊണ്ട് സിദ്ധുവിന്റെ നേരെ തിരിച്ചു വെച്ചു...... "ഇതിൽ നിനക്ക് പറ്റിയ ഒരു മോഡൽ കാണിച്ചുതാ........" മോഡൽസിന്റെ ഫോൾഡർ തുറന്ന് അതിലെ ന്യൂ മോഡൽ ഡ്രസ് ഡിസൈൻ കാണിച്ചുകൊണ്ട് ഞാനവനോട് ചോദിച്ചതും അവൻ നെറ്റി ചുളിച്ചുകൊണ്ട് അതെന്തിനാ എന്ന് സംശയഭാവത്തോട് കൂടി ചോദിച്ചതും ഞമ്മളതിനൊന്ന് ഇളിച്ചു കൊടുത്തു കൊണ്ട് നീ പറയ്യ്‌ എന്ന പറഞ്ഞതും അവൻ തലയാട്ടികൊണ്ട് ഓക്കെ എന്നും പറഞ്ഞ് അതിൽനിന്ന് മുന്തിരി കളറിലുള്ള ഗൗണ് കാണിച്ചുതന്നതും ഞമ്മള് ആ പിക്ക് സൂം ചെയ്തുകൊണ്ട് അതിനെ മൊത്തമൊന്ന് നോക്കി,,,,,, "ഞാനെതിനാ നിന്നോട് ഇതിലൊരു പിക് സെലക്ട് ചെയ്യാൻ പറഞ്ഞത് എന്നറിയോ.....???!!"

എല്ലാ ഫോൾഡറും ബാക് അടിച്ച് ലാപ്പ് അടച്ചുവെച്ചുകൊണ്ട് ഞമ്മളൊരു പുഞ്ചിരിയോടെ ഓനെ നോക്കി ചോദിച്ചതും അവൻ നോ എന്നും പറഞ്ഞ് തോൾ പൊക്കി..... "ഗോവയിലെ ഏറ്റവും വലിയ മോഡലിനുള്ള ഡ്രെസ്സാണ് നീയിപ്പോ എനിക്ക് കാണിച്ചുതന്നത്,,,,, എനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു ആ മോഡലിനുള്ള ഡ്രസ് ഡിസൈനിങ് നിന്നെ കൊണ്ട് സെലക്ട് ചെയ്യണമെന്ന്,,,,,ഇന്ന് പത്തുമണിക്ക് എല്ലാതും സെറ്റ് ചെയ്യാനാണ് നിന്റെ വല്യേട്ടൻ കൽപിച്ചിട്ടുള്ളത്,,,,,അതിനു മുൻപ് തന്നെ ആ ഡ്രസ് ഡിസൈൻ ചെയ്യണം അതുകൊണ്ടാണ് ഇങ്ങോട്ട് എത്തിയപ്പോതന്നെ നിന്നെയും കൊണ്ട് ഓടി പിടിച്ച് ഇങ്ങോട്ട് വന്നത്......." അതും പറഞ്ഞ് ഞമ്മളൊന്ന് ഇളിച്ചു കൊടുത്തതും അവൻ എന്നെ നോക്കി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു..... "ഇതിന്റെയൊക്കെ വല്ല ആവിശ്യമുണ്ടായിരുന്നോ.... മേമിൻ തന്നെ സെലക്ട് ചെയ്തോടായിരുന്നോ......???!!" "ഓ നീയതികം വാചകം അടിക്കാതെ വന്നേ......" അവൻ സെന്റി അടിച്ച് എങ്ങോ കയറിപ്പോവുന്നത് കണ്ടതും ഞാൻ അവനെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി........ ഇനിയും സ്റ്റയർ കയറിയിറങ്ങാൻ വയ്യാത്തോണ്ട് ഞമ്മള് ലിഫ്റ്റിന്റെ അടുത്തേയ്ക്ക് നടന്നു,,,,,,, പരന്നു കിടക്കുന്ന ഫ്ലോറിലൂടെ നടന്നുകൊണ്ട് ലിഫ്റ്റിൽ കയറി അതിൽ ഏഴിൽ പോയി കയ്യമർത്തി,,,,,,

"ഡാ,,, നീ ഇന്ന് ആ പുട്ടിമോളെ കണ്ടോ..." ലിഫ്റ്റിന്റെ നാലു സൈഡിലുള്ള ഗ്ലാസ്സിലൂടെ എന്നെ തന്നെ നോക്കി നിൽക്കുന്ന സമയത്തു പെട്ടന്ന് ആ ആഷ്യൻ പൈന്റിനെ ഓർമ വന്നതും ഞമ്മളപ്പൊത്തന്നെ ഫോണിൽ വിളിച്ചു കളിക്കുന്ന സിദ്ധുന്റെ നേരെ നോക്കി ഇങ്ങനെ ചോദിച്ചതും ഓൻ ഫോണിൽ തോണ്ടൽ നിർത്തി വെച്ചുകൊണ്ട് എന്നെ നോക്കി...... "ആര് ആ പൂതന ദിശ മഹേശ്വരിയോ......" അവൻ പറയുന്നത് കേട്ടിട്ട് ഇളിച്ചുകൊണ്ട് ഞാൻ അതെയെന്ന് തലയാട്ടി...... "ഞാൻ എൻട്രെൻസിൽ ചെന്നപ്പോ അവളുണ്ട് ആരോടോ എന്തോ ഫോണിൽ സംസാരിച്ചുകൊണ്ട് പോവുന്നത് കണ്ടത്,,,,,,എന്റെ അടുത്ത് എത്തിയപ്പോ അവളെന്നെ നോക്കി ,,, ബട് ഞാൻ അവളെ പുച്ഛിച്ചു കൊണ്ട് മൈൻഡ് ചെയ്യാനെ നിന്നില്ല,,,,,, അവളും അവളുടെ ഓണക്ക അഹങ്കാരവും,,,,," അവനവളെ പറയുന്നത് കേട്ടിട്ട് ഞമ്മള് ചിരിച്ചുകൊണ്ട് ലിഫ്റ്റിൽ നിന്നും ഇറങ്ങി കൊണ്ട് ഡിസൈൻ ഏരിയിലേക്ക് നടന്നു,,,,,, അതിന്റെ ഉള്ളിൽ എത്തിയപ്പോ ആ പൂതന വർക് ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്ത മട്ടിൽ സിദ്ധുവിനോട് മുന്തിരി കളറിലുള്ള ഗൗണ് കൊണ്ടുവരാൻ പറഞ്ഞുകൊണ്ട് സ്റ്റിച്ചിങ്ങിനുള്ള മറ്റേറിയൽസ് സെറ്റാക്കി വെച്ചു,,,,,,,ഇനി ഈ ഗൗണും റെഡി ആക്കിയാൽ എല്ലാം സെറ്റായി,,,,,,, അങ്ങനെ അവൻ മുന്തിരി കളർ ഗൗണ് എടുത്തുതന്നതും അതിന് മേച്ചായ കളറിലുള്ള ബ്ലഡ് റെഡ് സ്റ്റോണ് കൊണ്ട് ഡിസൈൻ ചെയ്യാൻ തുടങ്ങി.......

നെക്കിലും കയ്യിലും വർക് ചെയ്തു കഴിഞ്ഞതും ബാക്കി ഭാഗമുള്ള ഗൗണിന്റെ അടിഭാഗത്തും ഡിസൈൻ ചെയ്തു..... അങ്ങനെ നീണ്ട സമയത്തിന് ശേഷം എല്ലാതും സെറ്റ് ചെയ്തതും ഞാനതിനെ ഉയർത്തിപിടിച്ചുകൊണ്ട് മൊത്തമൊന്ന് കണ്ണോടിച്ചു...... wow amazing ഇതിട്ടാൽ എന്തായാലും ആ മോഡലിന് പ്രെറ്റി ലൂക്കായിരിക്കും,,,,,,,കണ്ടാൽ ബാർബി ഡോളിനെ പോലെ തന്നെ ആയിരിക്കും...... അമ്മാതിരി ജോർജസ് ലുക്ക് അതിനെ വിസ്‌തീരിച്ച് നോക്കിക്കൊണ്ട് വലിയ ബോക്സിൽ വെച്ച് അതിന്റെ സിബ്ബ്‌ പൂട്ടി,,,,,,എല്ലാതും സ്റ്റോണ് കൊണ്ടുള്ള ഗൗണ് ആയതുകൊണ്ട് തന്നെ ഇങ്ങനെ സിബ്ബ് ഉള്ള ബോക്സിലാക്കി വെച്ചുകൊണ്ടിരുന്നു....... ഹേങ്ങറിൽ തൂക്കിവെച്ച ഗൗണെല്ലാം പാക്ക് ചെയ്ത് കഴിഞ്ഞതും ഞമ്മള് അതിനെയെല്ലാം കണ്ണോടിച്ചുകൊണ്ട് നീട്ടിയൊരു ശ്വാസം എടുത്തു വിട്ടു..... എല്ലാതും സെറ്റായെന്ന് ഇശുവിനോട് പറയാൻ ക്യാബിനിലേക്ക് പോവാൻ നിക്കുമ്പോഴാ അവനിങ്ങോട്ട് ഡോറും തുറന്ന് വന്നുകൊണ്ട് എല്ലാതും സെറ്റല്ലേയെന്നും ചോദിച്ചത് ,,,,,ഞമ്മള് അതേ എന്ന് പറയുന്നതിന് മുൻപ് തന്നെ ആ പൂട്ടി മോള് യെസ് എന്ന് പറഞ്ഞിരുന്നു...... അത് കണ്ടതും ഞമ്മള് അവളെ പുച്ഛിച്ചു വിട്ടുകൊണ്ട് ടീ പോയിന്മേലുള്ള സ്റ്റിച്ചിംഗ് സാധനങ്ങൾ എടുത്തു വെച്ചു....... അപ്പൊ കുറച്ച് സെർവെന്റ്‌സ് വന്നുകൊണ്ട് ഓരോ ഗൗണും കൊണ്ട് പോവുന്നത് കണ്ടതും ഞമ്മള് ഡോറും തുറന്ന് പോകുന്ന ഇശുവിന് പിന്നാലെ ക്യാബിനിലേക്ക് പോയി,,,,,,,

ക്യാബിനിന്റെ ഡോർ തുറന്നവൻ സോഫയിൽ ഇരിക്കാൻ നിന്നപ്പോഴാണ് അവന്റെ ഫോൺ പോക്കറ്റിൽ നിന്ന് വൈബ്രറ്റ് ചെയ്യുന്നത് കണ്ടത്......അപ്പോതന്നെ അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്തു കൊണ്ട് ഗ്ലാസ് റൂമിലേക്ക് പോയി,,,,,, ഞമ്മളത് നോക്കിക്കൊണ്ട് സോഫയിൽ ഇരുന്നു കൊണ്ട് ഇളിച്ചു നിൽക്കുന്ന ഐ ഫോൺ എടുത്ത് വാട്‌സ്ആപ്പ് തുറന്ന് ആലിയന്റെ പേര് അടിച്ചു കൊടുത്തു,,,, അപ്പൊ അവളും ഞാനും ഇളിച്ചു നിൽക്കുന്ന പിക് കണ്ടതും ഞമ്മളൊന്ന് പുഞ്ചിരിച്ചുകൊണ്ട് മെസ്സേജ് ചെയ്തു...... രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ അവൾ മെസ്സേജ് സീനാക്കിയിട്ടും റിപ്ലൈ ഇല്ല,,,,,,,,അതവൾ ജാടകാട്ടി നിൽക്കാണെന്ന് അറിഞ്ഞതും ഞമ്മള് തുരുതുരാ മെസ്സേജ് അയച്ചു,,,, ഹിഹി ഞമ്മളോടാ അവളുടെ ജാഡ കളി ആദ്യമൊക്കെ ജാഡ കാട്ടിയെങ്കിലും പിന്നീട് അവളുടെ തെറി പറച്ചിലായിരുന്നു..... അതവൾക്ക് മെസ്സേജ് അയക്കാത്തത് കൊണ്ടാണെന്ന് മനസ്സിലായതും ഞമ്മള് അവൾക്ക് പൊട്ടിച്ചിരിക്കുന്നു ഇമോജി അയച്ചുകൊടുത്തപ്പോ പെണ്ണിന് സെന്റി നിനക്കെല്ലാം കളിയാക്കിയാൽ പോരെ എന്നും ചോദിച്ച്.......

അതിനവൾക്ക് ഇവിടുത്തെ ജോലിയെകുറിച്ചും ഗോവയിലെ ഡിസൈനിങ്ങിന്റെ വർക്കിനെ കുറിച്ചും നീണ്ട ഒരു എസ്പ്ലനാഷൻ കൊടുത്തതും അവൾ പറയാ നിനക്ക് അതുതന്നെ വേണമെന്ന് ,,,,,,,,പിന്നെ ഓരോന്ന് ചാറ്റ് ചെയ്തു കൊണ്ട് ഇരിക്കുമ്പോഴാണ് ഇശു കാൾ കട്ട് ചെയത് ഫോൺ പോക്കേറ്റിലേക്ക് വെച്ചുകൊണ്ട് ഞമ്മളെ അടുത്തേക്ക് വരുന്നത് കണ്ടത്..... അത് കണ്ടപ്പോ തന്നെ ആലിനോട് പിന്നെ വരാം എന്ന് പറഞ്ഞുകൊണ്ട് ഫോൺ എടുത്തുവെച്ചു..... അപ്പൊ ഇശു ഞമ്മളെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞ കാര്യങ്ങൾ കേട്ട് കണ്ണുതള്ളി കൊണ്ട് കേട്ടത് വിശ്യസിക്കാനാവാതെ എന്ത് എന്ന് വീണ്ടും ചോദിച്ചതും അവൻ പറഞ്ഞത് കേട്ട് ഞമ്മള് തുള്ളി ചാടി ബ്രേക്ക് ഡാൻസ് കളിച്ചു .................. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story