QUEEN OF KALIPPAN: ഭാഗം 26

queen of kalippan

രചന: Devil Quinn

പെട്ടന്ന് love u എന്ന് പറഞ്ഞാൽ ഓൻ തിരിച്ചും പറയുമെന്ന് വിജാരിച്ച് പറഞ്ഞപ്പോ പുട്ടിൻ തേങ്ങായിട്ട പോലെയുള്ള അവന്റെ മറുപടി കേട്ട് പല്ല് കടിച്ചുകൊണ്ട് പല്ലിളിച്ചു കാണിച്ചു....... "But I still love uu........" ഓനെ നോക്കി പുച്ഛിച്ചുകൊണ്ട്‌ ഞാൻ ഡ്രെസ്സിങ് റൂമിലേക്ക് പോയി,,,ഡോർ തുറന്ന് സൈഡിലുള്ള ഒരു മൂലയിലെ റെഡ് ട്രോൾ ബാഗ് എടുത്ത് അത് വലിച്ചുകൊണ്ട് ബെഡിൽ വെച്ചു,,, എന്നിട്ട് വീണ്ടും ഡ്രെസ്സിങ് റൂമിലേക്ക് തന്നെ പോയി വേണ്ട ഡ്രെസ്സെല്ലാം ഹെങ്ങറിൽ നിന്നുമെടുത്ത് ബെഡിൽ കൊണ്ടിട്ട് അതിലേക്ക് ഡ്രെസ്സെല്ലാം കുത്തിനിറച്ചു,,,,,, കുത്തി നിറക്കുന്നതിനിടെ തലച്ചെറിച്ചു ഉമ്മച്ചന്റെ ട്രോൾ ബേഗിലേക്ക് നോക്കിയപ്പോ ഞമ്മളെ കണ്ണ് തള്ളി..... എല്ലാതും നല്ല അടക്കത്തിലും ഉതുക്കത്തിലും വെച്ചത് കണ്ട് എന്റേതിലേകൊന്ന് നോക്കി,,,,, പട്ടി നക്കിയ പോലെയുള്ള കോലം കണ്ടതും കുത്തിനിറച്ചതെല്ലാം തിരികെ ബെഡിലേക് തന്നെ വെച്ചിട്ട് ഓന്റെ പോലെ നല്ല നീറ്റിൽ മടക്കിവെച്ചുകൊണ്ടിരുന്നു..... അതു കഴിഞ്ഞ് എനിക്ക് വേണ്ട ചിലതെല്ലാം എടുത്ത് അതിലേക്ക് വെച്ചിട്ട് സിബ്ബ്‌ പൂട്ടി,,,,ഇവിടെയിപ്പോ ഉമ്മച്ചൻ ഇല്ലാത്തതു കൊണ്ടുതന്നെ സോഫയുടെ അരികിൽ വെച്ചിട്ടുള്ള ഓന്റെ ട്രോൾബേഗിനടുത് എന്റേതും കൊണ്ട് വെച്ച് റൂമിൽ നിന്നുമിറങ്ങി,,,,,,

റൂമിൽ നിന്ന് നടന്ന് ദീദിന്റെ റൂമിനടുത്ത് എത്തിയപ്പോഴാ ഐഷുട്ടി റൂമിൽ നിന്ന് ഇറങ്ങി വന്നത്,,,,,,അത് കണ്ടതും അവളെന്റെ ചെറുവിരലിൽ തൂങ്ങി കൊണ്ട് എന്നോടൊപ്പം നടന്നു,,,,, നാലഞ്ചു സ്റ്റപ്പിറങ്ങി ഗസ്റ്റുകൾക്കുള്ള സോഫയിൽ ഇരുന്ന് ടാബിൽ ഗെയിം കളിച്ചിരിക്കുന്ന ഉമ്മച്ചനെ കണ്ടതും ഐഷുട്ടി എന്റെ വിരലിൽ നിന്ന് കൈവിട്ട് ഇശുച്ചാ എന്നും വിളിച്ചു ഓന്റെ അരികിലേക്ക് ഓടി പോയി.... ഓളെ കണ്ടതും ടാബ് ഒരു സൈഡിലേക്ക് മാറ്റിവെച്ച് അവനവളെ അരയിൽ പിടിച്ചുയർത്തി മടിയിൽ വെച്ച് വീണ്ടും സൈഡിലുള്ള ടാബിൽ കുത്തികളിക്കാൻ തുടങ്ങി,,,,, ഞമ്മള് അവരെ അടുത്തേക്ക് ചെന്ന് അവരിലേക്ക് തന്നെ നോട്ടം തെറ്റിച്ചു കൊണ്ട് നിൽക്കുന്ന സമയത്താണ് ഉമ്മച്ചൻ അതിൽ നിന്നും തല പൊക്കി പുരികം പൊക്കി എന്തേ എന്ന് ചോദിച്ചത്,,,,അപ്പോതന്നെ തോളുപോക്കി ഒന്നുമില്ലെന്ന് പറഞ്ഞു താഴെത്തെക്കുള്ള നീണ്ട സ്റ്റയർ ഇറങ്ങി കൊണ്ട് ഹാളിലൂടെ ഫുഡ് കഴിക്കുന്ന പ്ലസിലേക്ക് പോയി,,,,, അവിടെ എത്തിയപ്പോ അമ്മച്ചി ഡിഷസ് എടുത്ത് വെക്കുന്നത് കണ്ടതും ഞമ്മൾ കിച്ചനിലേക്ക് ചെന്ന് ഇശുനുള്ള ഡിഷ്‌ എടുത്തുവന്നു,,,,, ചെക്കൻ ഓരോ ഡേയും ഓരോ സ്‌പെഷ്യൽ ടൈം ടേബിളാണ്,,,, ഇന്ന് എന്തോ സലാഡാണെന്ന് തോന്നുന്നു,,,,

ഞമ്മളതും കൊണ്ട് ചെന്നപ്പോ എല്ലവരും ഫുഡ് കഴിക്കാൻ ഇരുന്നിരുന്നു,,,,, ഇശു കൈ വാഷ് ചെയ്ത് വന്ന് ഇരിക്കുന്നത് കണ്ടതും ഞമ്മള് ഓന്റെ അടുത്തേയ്ക്ക് സലാഡും കൊണ്ടുപോയി ഒരു സൈഡിലായി വെച്ചുകൊണ്ട് ഓന്റെ മുന്നിലുള്ള കമിഴ്ത്തി വെച്ചിട്ടുള്ള പ്ലേറ്റ് നേരെ വെച്ച് അതിലേക്ക് സലാഡ് സെർവ് ചെയ്തുകൊടുത്തു കൊണ്ട് ഓന്റെ സൈഡിലുള്ള സീറ്റിൽ ഞമ്മളും ചെന്നിരുന്നു,,,,, "നാളെ മോർണിംഗ് ഫ്ളൈറ്റിനല്ലേ നിങ്ങൾ പോവുന്നേ,,,, എന്നിട്ട് രണ്ടാൾതും എല്ലാം സെറ്റല്ലേ......??!" ഫുഡ് കഴിക്കുന്നതിനിടെ ഉമ്മി ഞങ്ങളോടായി ചോദിച്ചതും ഞമ്മള് അതേ എന്ന് പറയാൻ നിൽക്കുമ്പോഴാ വേറൊരു കാര്യം ഓർമയിലേക്ക് വന്നത്,,,, എന്താന്നു വെച്ചാൽ ഇശു ഇപ്പോഴല്ലേ എനിക്ക് ടിക്കറ്റ് ബുക് ചെയ്തതെന്ന് പറഞ്ഞത്,,,, എന്നിട്ട് ഉമ്മയിതെങ്ങനെ അറിഞ്ഞു,,,,??ഇശു ഇതുവരെ എന്റെകൂടെയും പിന്നെ മുകളിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുവായിരുന്നില്ലേ പിന്നെങ്ങനെ ഉമ്മി അറിഞ്ഞു,,, ഇതിലെന്തോ സ്പെല്ലിങ് മിസ്റ്റേക് ഉണ്ടല്ലോ..... "ഐറു,,, നിന്റേതും എല്ലാം സെറ്റല്ലേ......??!!!" ഓരോന്ന് കണക്കു കൂട്ടുന്ന സമയത്ത് ഉമ്മിയിങ്ങനെ ചോദിച്ചതും നമ്മൾ ഉമ്മിന്റെ നേർക്ക് നോക്കിക്കൊണ്ട് ഹാ എന്നും പറഞ്ഞ് വീണ്ടും ഇതുതന്നെ ആലോചിച്ചിരുന്നു,,,,,

നീണ്ട ആലോചനകൾക്കിടയിൽ ഉമ്മിനോട് തന്നെ ഇക്കാര്യം ചോദിക്കണമെന്ന് കരുതി നോക്കിയപ്പോ എല്ലാരും ഫുഡ് കഴിച്ചു എഴുനേറ്റ് പോവുന്നുണ്ടായിരുന്നു,,,, അത് കണ്ടപ്പോ തന്നെ ഞമ്മള് കഴിച്ചത് മതിയാക്കി പ്ലേറ്റ് എല്ലാം എടുത്തുകൊണ്ട് കിച്ചനിലേക്ക് പോയി,,,, "ഉമ്മി ,,,ഞാനൊരു കാര്യം ചോദിച്ചോട്ടെ....??" പ്ലറ്റെല്ലാം സ്ലാബിൽ വെച്ച് കൈ കഴുകുന്നിടെ ഉമ്മിയോടിങ്ങനെ ചോദിച്ചതും ഉമ്മി കയ്യിലുള്ള ബൗൾ സ്ലാബിൽ വെച്ചുകൊണ്ട് സംശയഭാവത്തോട് കൂടി എന്നെ നോക്കി..... "അത് ഉമ്മി,,,, ഉമ്മിക്കെങ്ങനെയാ ഞാനും ഇങ്ങളെ മകന്റെകൂടെ ഗോവയിലേക്ക് പോവുന്ന കാര്യമറിയാ....??ഓൻ ഇപ്പോഴല്ലേ എനിക്ക് വേണ്ടി ടിക്കറ്റ് ബുക് ചെയ്‌തെ..... പിന്നെങ്ങനെ ഉമ്മിയിത് അറിഞ്ഞു....??!" ഉമ്മിന്റെ അടുത്ത് പോയി ഒരു സംശയഭാവത്തോട് കൂടെ ഞമ്മളിങ്ങനെ ചോദിച്ചതും ഉമ്മി ഞമ്മളെ നെറ്റി ചുളുക്കി നോക്കി കൊണ്ടിരുന്നു.... "നീയിത് എന്തൊക്കെയാ പറയുന്നേ....? ഇശു നിനക്ക് വേണ്ടി ടിക്കറ്റ് ബുക് ചെയ്യേ...?അതിന്റെയൊരു അവിശ്യവുമില്ലല്ലോ കാരണം ഗോവയിലെ എമിറൈറ്റസ് ഗ്രൂപ്പ് നിങ്ങൾക്ക് രണ്ടാൾക്കുമുള്ള പാക്കേജാണ് ബുക് ചെയ്തത്,,, പിന്നെന്തിനാ അവൻ നിനക്ക് വേണ്ടി ബുക് ചെയ്തു,,,, ചിലപ്പോ നിന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതായിരിക്കും......."

എന്നൊക്കെ ഉമ്മി പറഞ്ഞപ്പോ ഞമ്മളെ കണ്ണ് ഉടക്കിയത് ഡോർ കടന്ന് വരുന്ന ഉമ്മച്ചനെ ആയിരുന്നു........ ഇളിച്ചുകൊണ്ടുള്ള വരവ് കണ്ടപ്പോ തന്നെ മനസ്സിലായി ഞങ്ങളിപ്പോ പറഞ്ഞതെല്ലാം കേട്ടുകാണുമെന്ന്,,,,,, കള്ള കടുവ ഞമ്മളെ പറ്റിച്ചിട്ടും പോര നിന്ന് കിണിക്കുന്നത് കണ്ടില്ലേ..... "ഇത് നോക്ക് ഉമ്മി ഇവൻ ഞമ്മളെ നോക്കി കിണിക്കുന്നത്....." മുഖത്ത് നിഷ്‌കു ഭാവം വരുത്തി ഉമ്മിന്റെ പിറകിലായി നിന്ന് തകർത്തഭിനയിച്ചതും ഉമ്മി എന്നെ നോക്കിക്കൊണ്ട് ഇശുന്റെ ചെവി പിടിച്ച് പൊന്നാക്കി,,,,, "നീയെന്തിനാടാ എന്റെ കൊച്ചിനെ ഇങ്ങനെ കളിയാക്കുന്നെ.....??!" "ആ ,,പിടി വിട് ഉമ്മി,,,, ഞാനവൾക്കൊരു സർപ്രൈസ്‌ കൊടുത്തതല്ലേ.... " തുള്ളി കളിച്ചു കൊണ്ട് ഓനിങ്ങനെ പറഞ്ഞൊപ്പിച്ചതും ഉമ്മി അവന്റെ ചെവിയിൽ നിന്നും പിടി വിട്ടു,,,,ഞമ്മളത് കണ്ട് ചിരിച്ചതും ഓൻ എന്നെ തുറിച്ചുനോക്കി ചെവി തടവി,,,,,,,, "ഇനി എന്റെ മോളെ വെറുതെ നീ കളിയാക്കുന്നത് കണ്ടാൽ,,,, ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരാട്ടോ...." വാണിങ്ങായി ഉമ്മിയിങ്ങനെ പറഞ്ഞു കൊണ്ട് പോയതും ഞമ്മളവനെ നന്നായി ഇളിച്ചുകൊടുത്ത് ഉമ്മിന്റെ പിറകെ ഓടി,,, അല്ലെങ്കിൽ കടുവ ഞമ്മളെ തിന്നിരുന്നു,,, നീണ്ട സ്റ്റയർ ഓടിക്കയറി ഗസ്റ്റ്റുകൾ ഇരിക്കുന്ന സോഫയുടെ അടുത്തുള്ള നാലഞ്ചു സ്റ്റെപ് വീണ്ടും ഓടിക്കയറി റൂമിലേക്ക് വിട്ടു.......

ഡോർ തുറന്ന് ബെഡിലേക്കൊന്ന് നോക്കിയപ്പോ 'ഐറു വാ വന്ന് കിടക്ക് ' എന്ന് ബെഡ് മാടി വിളിച്ചുകൊണ്ട് പറയുന്നത് പോലെ തോന്നിയതും ഇതുവരെ ഓടിയതിന്റെ കിതപ്പ് മാറ്റി ചിരിച്ചുകൊണ്ട് ബെഡിനെ നോക്കി.... Dear bed നിനക്ക് മാത്രമേ എന്നോട് സ്നേഹമുള്ളു,,,So u are my true luv.... എന്നും പറഞ്ഞ് ഒരു മറിയലായിരുന്നു ബെഡിലേക്ക്,,,,,, എന്നിട്ട് ഇല്ലാത്ത ഗോസ്റ്റിനെയൊക്കെ കിനാവ് കണ്ട് ഞമ്മള് എപ്പോഴോ ഉറങ്ങിപ്പോയി........ പിറ്റേന്ന് വേഗം കുളിച്ചു ഡാർക് റെഡ് കളറിലുള്ള ടോപ്പും ജെകിനും ധരിച്ച് മിററിന് മുമ്പിൽ ചെന്നു നിന്നു,,,, ★★★★★★★★★★★★★★★ ഡ്രെസ്സെല്ലാം മാറി മുടി സെറ്റാക്കി കൊണ്ടിരിക്കുമ്പോഴാണ് ഉണ്ടകണ്ണി മിററിന് മുമ്പിൽ നിന്ന് പിറകിലേക്ക് കൈ ഏന്തുന്നത് കണ്ടത്,,,,, അതെന്തിനാണെന്ന് അറിയാനും വേണ്ടി രണ്ടടി പിറകിലേക്ക് വെച്ച് നോക്കിയപ്പോ അവളുണ്ട് അവളുടെ പുറം ഭാഗത്ത് സിബ്ബിടാൻ ബുദ്ധിമുട്ടുന്നു....... അത് കണ്ട് അവളുടെ അരികിലേക്ക് ചെന്ന് പിറകിലേക്ക് തൂങ്ങി നിൽക്കുന്ന കറുപ്പും ബ്രൗണും കൂടിച്ചേർന്ന് നിൽക്കുന്ന മുടിയെല്ലാം മുന്നിലേക്ക് ചൂണ്ടു വിരൽ കൊണ്ട് വകഞ്ഞു മാറ്റികൊണ്ട് അവളുടെ ഡാർക് റെഡ് കളറിലുള്ള ഡ്രെസ്സിന്റെ സിബ്ബിനിടയിലൂടെ കാണുന്ന വെളുത്ത ഭാഗം കണ്ടതും അതിലേക്ക് തന്നെ നോക്കിക്കൊണ്ട് സിബ്ബ്‌ മേലോട്ട് വലിച്ചു,,,

മേലോട്ട് വലിക്കുന്നതിനിടെ പതിയെ അവളുടെ പുറം ഭാഗത്തിൽ കൈകൾ സ്പർശിച്ചതും അവളൊന്നു പുളഞ്ഞു,,,,, അത് കണ്ട് അവളുടെ സിബ്ബ്‌ മുഴുവനായും മുകളിലെത്തിച്ച് അവളുടെ ഷൗൽഡറിൽ പിടിച്ചു തിരിച്ചു എന്റെ നേർക്ക് ആക്കിപിടിച്ചു,,,,, "U look so cute....." മുഖത്തേക്ക് വന്ന് നിൽക്കുന്ന നനഞ്ഞ മുടികളെല്ലാം സൈഡിലേക്കി മാടി ഒതുക്കി വെച്ചിട്ട് അവളുടെ നെറുകിലായി ഉമ്മവെച്ചു ,,,,, അത് കണ്ടിട്ട് എന്നെ തന്നെ നോക്കി നിക്കുന്ന ഉണ്ടാകണ്ണിയെ കണ്ടതും അവളെ ഒരു സൈഡിലേക്ക് തള്ളി മാറ്റികൊണ്ട് മുടിയെല്ലാം പിടിച്ചു മിന്നിലേക്കിട്ട് രണ്ടു മൂന്ന് പ്രാവശ്യം മുന്നിലോട്ടും ബേക്കിലോട്ടും ആട്ടികൊണ്ട് ഒതുക്കിവെച്ചു,,,,,,, ഇവിടൊരുത്തി ഇതെല്ലാം നോക്കി നിക്കുന്നത് കണ്ടതും അന്തം വിട്ട് നിൽക്കുന്ന ഓളെ നോക്കി എന്തേ എന്ന് പുരികം ഉയർത്തി ചോദിച്ചതും അവൾ സ്വയം തലക്കൊരു മേട്ടം കൊടുത്ത് ഒന്നുമില്ലായെന്നു പറഞ്ഞു,,,, അത് കണ്ട് ഞാൻ അവളെ മറി കടന്ന് ട്രോളിബാഗും വലിച്ചുകൊണ്ട് താഴത്തേക്ക് പോയി...... ഓഫീസിലെ കാര്യങ്ങളെല്ലാം സിദ്ധുവിനെ ഏൽപ്പിച്ചത് കൊണ്ട് ആ ഒരു ടെന്ഷനില്ല,,,,,എന്നാലും നേരെ ഓഫീസ് റൂമിലേക്ക് ചെന്ന് ലാപ്പ് ഓണാക്കി ഇമൈലുകളെല്ലാം ചെക്ക് ചെയ്തുകൊണ്ടിരുന്നു,,,,,,,,,

കുറച്ചു കഴിഞ്ഞപ്പോ സിദ്ധു വിളിച്ചതും ലാപ്പെല്ലാം ഓഫാക്കി വെച്ച് ഓഫീസ് റൂമിൽ നിന്നുമിറങ്ങി കൊണ്ട് ഹാളിലൂടെ നടന്നുപോകുമ്പോഴാണ് ഉണ്ടകണ്ണി ഇടതുകൈയിലായി റെഡ് ട്രോളി ബാഗുംപിടിച്ച് മുന്നിലേക്ക് പാറി വരുന്ന മുടിയെല്ലാം വലതുകൈകൊണ്ട് മാടി ഒതുക്കി വരുന്നത് കണ്ടത്,,,,,, അവളുടെ ഡ്രെസ്സും ട്രോളിബാഗും റേഡ് കളർ ആയതുകൊണ്ടുതന്നെ അവളെ കണ്ടപ്പോ അറിയാതെ ഒന്ന് നോക്കിപോയി,,,,, ആരായാലും നോക്കിപോവുന്ന അവളുടെ ഭംഗി ഇന്ന് റെഡ് ഡ്രസ് ആയതുകൊണ്ട് തന്നെ എടുത്തു കാണിക്കുന്നപോലെ,,,,,,, ★★★★★★★★★★★★★★★ "ഇതാര് ഐറ ഏഞ്ചൽ ഗേളൊ.....റെഡ് ഡ്രെസ്സിലങ് തിളങ്ങി നിൽക്കുന്നുണ്ടല്ലോ......" ഒലക്കമേലെ കാറ്റ് കൊണ്ട് കണ്ണിലേക്ക് തന്നെ ഇരിറ്ററ്റിംഗ് ആയി വന്നുകൊണ്ടിരിക്കുന്ന മുടിയെല്ലാം സൈഡിലേക്ക് മാറ്റിക്കൊണ്ട് എടുത്താൽ പൊങ്ങാത്ത ട്രോളി ബാഗും വലിച്ച് വന്നപ്പോഴാണ് ദീദി ഞമ്മളെ മുന്നിലേക്ക് വന്ന്കൊണ്ടിങ്ങനെ പറഞ്ഞത്,,,,,,,അത് കേട്ട് എന്തോ പുളികിതയായി നിൽക്കുന്ന സമയത്താണ് ഉമ്മയും മുന്നിലേക്ക് വന്നത്....... "എന്റെ മോളിന്ന് മൊഞ്ചത്തി ആയിട്ടുണ്ടാല്ലോ....." എന്നും പറഞ്ഞ് ഉമ്മി നെറ്റിയിൽ ചുംബിച്ചതും അവരുടെ ഈ സ്നേഹം കണ്ടും അവരെയൊക്കെ വിട്ടുനിൽക്കുന്നത് കൊണ്ടും എന്തോ മനസ്സിനുള്ളിലൂടെ സങ്കടം തികട്ടി വന്നതും അറിയാതെ കണ്ണുനീർ കവിളിലൂടെ ഒലിച്ചു........ "അയ്യേ ഏഞ്ചൽ ഗേൾ കരയാണോ....."

എന്നും പറഞ്ഞ് ഐഷുട്ടി കളിയാക്കിയതും ഞമ്മളവളെ നോക്കി ചിരിച്ചു കൊണ്ട് കണ്ണുനീരെല്ലാം അമർത്തി തുടച്ചു....... "ഉമ്മി,,,, എനിക്ക് ഗോവയിലേക്ക് പോവണ്ട....." ഞമ്മളിത്‌ പറഞ്ഞതെ ഓർമയുള്ളൂ പിന്നെ തലങ്ങും വിലങ്ങും നിന്ന് കളിയാക്കലായിരുന്നു,,,,, അവസാനം 'പോയ്‌ക്കൊള്ളാം' എന്നു പറഞ്ഞപ്പോഴാണ് അവരുടെ ഇളി നിന്നത് തന്നെ,,,,,, അപ്പൊ അവിടേക്ക് ഡ്രൈവർ വന്നുകൊണ്ട് എന്റെ ട്രോളി ബാഗ് എടുത്തുകൊണ്ടുപ്പോയി..... ഞമ്മള് അവർക്കെല്ലാം ഇളിച്ചുകൊടുത്ത് നെറുകയിൽ ചുംബിച്ചു ഐഷുട്ടിയുടെ അടുത്തേയ്ക്ക് പോയി...... "നീയെന്താടി ഇത്തുസ് പോവുന്നത് കൊണ്ട് കരയാത്തെ.....??!!" നിലത്തു മുട്ടുകുത്തി അവളുടെ മുന്നിൽ ചെന്ന് നിന്നുകൊണ്ട് ചോദിച്ചതും അവൾ ഞമ്മളെ നോക്കി ഇളിച്ചു കാട്ടി...... "ഏഞ്ചൽ പോവുന്നതും കൊണ്ട് ഞാനെതിനാ കരയുന്നെ ചിരിക്കല്ലേ വേണ്ടേ......" എന്നും പറഞ്ഞു കുട്ടിപിശാശ് ഇളിക്കുന്നത് കണ്ടതും അവളുടെ വയറ്റിനൊരു കുത്തുകൊടുത് അതികം ഇളിക്കേല്ലേ എന്നും പറഞ്ഞ് എഴുനേറ്റ് നിന്നു,,,,,,എന്നിട്ട് അവളെ കൈയും പിടിച്ചുകൊണ്ട് പുറത്തേക്ക് പോയി,,,,,, പുറത്തെത്തിയപ്പോ ഇശു ഗാർഡനിൽ നിന്ന് ഫോണിലാരോടോ സംസാരിക്കുന്നത് കണ്ടതും ഞാനവനിൽ നിന്ന് നോട്ടം തെറ്റിച്ചു അവരോട് അവിടെയെത്തിയിട്ട് വിളിക്കാമെന്നും പറഞ്ഞ് ഭായ് പറഞ്ഞ് ഐഷുട്ടിന്റെ കവിളിൽ കിസ്സികൊണ്ട് തിരിച്ചു ഇങ്ങോട്ടും അവളുടെ അടുത്ത് നിന്ന് കിസ്സ് വാങ്ങിക്കൊണ്ട് ഒരു ഫ്ലയിങ് കിസ്സും കൊടുത്ത് ഫെറാറിയിൽ കയറിയിരുന്നു......അപ്പോതന്നെ ഇശു ഫോൺ കട്ട് ചെയ്ത് എല്ലാവരോടും ഭായ് പറഞ്ഞു എന്റെ അടുത്ത് വന്നിരുന്നു,,,,,,

എയർ പോർട്ടിലേക്ക് ആയതുകൊണ്ട് ഡസ്റ്ററിലല്ല പോവുന്നത് ഡ്രൈവറുടെ കൂടെ ഫെറാറിയിൽ ആയിരുന്നു പോവുന്നത്,,,,,അതുകൊണ്ടുതന്നെ ഉമ്മച്ചൻ ഞമ്മളെ മൈൻഡ് ആക്കാതെ ഫോണിൽ തോണ്ടി കളിച്ചു ഇരിക്കാണ്....... അതോണ്ട് ഞമ്മളും ഒട്ടും വിട്ടകൊടുക്കാതെ ഫോണിൽ കുത്തികളിച്ചു........ ഇൻസ്റ്റയിലും ടിക്കടോക്കിലും വലിഞ്ഞു കയറി കൊണ്ട് ഓരോന്ന് കണ്ടിരുന്ന് മടുത്തപ്പോ യൂട്യൂബ് തുറന്ന് ദിയ മൂവിയിലെ The life is full of surprises and miracles എന്ന് കേട്ടിരിക്കുന്നു സമയത്താണ് പെട്ടന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടിയത് ,,,അതിന്റെ ആഘാതത്തിൽ തല പോയി മുന്നിലെ സീറ്റിൽ ചെന്ന് ഇടിച്ചു,,, No,, Life is full of tragedies and accidents എന്നും പറഞ്ഞ് തല ഇടിച്ച സ്ഥലത്ത് ഉഴിഞ്ഞുകൊണ്ടിരുന്നു,,,,,, അപ്പൊ ഉമ്മച്ചൻ കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടപ്പോഴാണ് എയർപോർട് എത്തിയെന്ന് അറിഞ്ഞത്...... അതുകൊണ്ട് തന്നെ അതികം ചിന്തിച്ചിരിക്കാതെ കാറിൽനിന്നുമിറങ്ങി ഡ്രെവർ ഇറക്കിവെച്ചുതന്ന ട്രോളിബാഗും വലിച്ചുകൊണ്ട് ഉള്ളിലോട്ട് നടന്നു........ എല്ലാ ചെക്കിങ്ങും കഴിഞ്ഞ് നിരത്തി വെച്ചിട്ടുള്ള സീറ്റിൽ ഉമ്മച്ചന്റെ അടുത്ത് ചെന്നിരുന്ന് ഫ്ളൈറ്റ് വരാൻ കാത്തുനിന്നു,,,,,കുറെ ഇരുന്ന് കുഴങ്ങി അവസാനം ഫോണിൽ കുത്തികളിച്ചു ഇരിക്കുന്ന സമയത്താണ് ഒരു അനൗസ്മെന്റ കേട്ടത്,,,, ഞങ്ങളെ നിർഭാഗ്യവശാൽ ഇന്നത്തെ ഗോവയിലേക്കുള്ള ഫ്ളൈറ് വൈകുമെന്നായിരുന്നു ആ അനൗസ്മെന്റ് ,,,,,,,

ഞങ്ങൾക്കുള്ള സ്‌പെഷ്യൽ ഹൈ ഗ്ലാസ്സിന്റെ ഫ്ലൈറ്റ് ആയതുകൊണ്ട് തന്നെ ഗതികെട്ട് അവിടെ തന്നെയിരുന്നു......... അവിടെയിരുന്ന് വീണ്ടും ഓരോ സോങ്ങും കേട്ട് അതിനൊപ്പം മൂളി പാട്ട് പാടി ഇരുന്നു,,,,,വേറെ പണിയൊന്നും ഇല്ലല്ലോ "ഡി, നിന്റെ കൈതരാകമൊന്ന് നിർത്തോ,,,,," എല്ലാവരിലേക്കും നോട്ടം തെറ്റിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നീങ്ങിവെന്നു കൊണ്ട് ഉമ്മച്ചൻ പറഞ്ഞതും ഫോണിൽ നിന്ന് തല പൊക്കി കൊണ്ട് ചുറ്റും നോക്കി,,,,, അപ്പൊ എല്ലാവരും എന്റെ ബില്ലി ഐലീഷിന്റെ സൗണ്ട് കേട്ടിട്ട് നോക്കി ഇരിക്കുന്നത് കണ്ടതും അവർക്കൊക്കെ ഒന്ന് ഇളിച്ചു കൊടുത്ത് ഫോണെടുത്തു വെച്ചുകൊണ്ട് ഉമ്മച്ചന്റെ കൈയ്യിന്റെ ഇടയിലുടെ എന്റെ കൈകൾ കൊണ്ടുപോയി ഓന്റെ വിരലുകൾക്കിടയിൽ എന്റേതും കോർത്തുവെച്ചു,,,,,,,, ഇത് കണ്ട് ഉമ്മച്ചൻ കുറെ കൈ എടുക്കാൻ നോക്കിയെങ്കിലും അവന്റെ കൈ ഇറുക്കിപിടിച്ചു ഓനെ മൈൻഡ് ചെയ്യാതെ ഓന്റെ തോളത്ത് തല ചായ്ച്ചു കിടന്നു,,,,,,, ഓൻ ഇതൊക്കെ കണ്ട് ചില ഗോഷ്ഠി കാണിക്കുന്നുണ്ടെങ്കിലും ഞങ്ങളെ എടുത്തുള്ളവർ ഇതൊക്കെ നോക്കുന്നത് കണ്ട് ഓൻ മാര്യദിക്ക് ഇരുന്നു,,,,,, കുറെ നേരം ഇങ്ങനെ കിടന്നിട്ട് ഉറക്കം വരാൻ തുടങ്ങിയതും അവന്റെ തോളിൽ നിന്ന് തല പൊക്കി നേരെയിരുന്ന് മുന്നിൽ ഇരിക്കുന്ന മദാമ്മമാരെ മാർക് ഇട്ടുകൊണ്ടിരുന്നു,,,,,, പെട്ടന്ന് മുന്നില്യൂടെ ഒരു മദാമ്മ കുട്ടി ഓടി കളിക്കുന്നത് കണ്ടതും ഞമ്മളതിനെ തന്നെ നോക്കിയിരുന്നു,,,,,, "Angel....."

പെട്ടന്ന് ഞമ്മളെ അടുത്തേയ്ക്ക് വന്നുകൊണ്ട് ആ കുട്ടി ചോദിച്ചതും ഞമ്മളവളെ കവിളിൽ പിടിച്ചു ആട്ടികൊണ്ട് എന്റെ മടിയിലായി ഇരുത്തി........ "What is ur name....???!!" ഞമ്മളവളെ ചേർത്തു പിടിച്ചുകൊണ്ട് ചോദിച്ചതും അവളൊന്ന് പുഞ്ചിരിച്ചു എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു,,,,, "Rose...." എന്നും പറഞ്ഞ് അവൾ ചിരിച്ചതും ഞങ്ങളുടെ അടുത്തേയ്ക്ക് ഒരു മദാമ്മ വന്നിരുന്നു,,,,, അവരെ കണ്ടപ്പോ തന്നെ mom എന്നു വിളിച്ചു ആ കുട്ടി അവരെ മടിയിലേക് ചാടി,,,,,,, റോസ് മോളെ നോക്കിക്കൊണ്ട് ഞമ്മളാ മദാമനെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,,,,,, "U look so cute...." ഞമ്മളോട് ഉമ്മച്ചൻ പറഞ്ഞ അതേ ഡയലോഗ് തന്നെ ആ മദാമ്മ എന്റെ കവിൾ വലിച്ചുകൊണ്ട് പറഞ്ഞതും ഞമ്മളവർക്കൊന്ന് പുഞ്ചിരിച്ചു കൊടുത്ത് മദാമ്മനോട് ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ടിരുന്നു,,,, ഉമ്മച്ചന്റെ കൂടെ നടന്ന് കുറച്ചൊക്കെ പഠിച്ചു വെച്ചത് നന്നായി,,,,,,, അവർ വിസിറ്റിങ്ങിന് കേരളത്തേക്ക് വന്നതാണല്ലോ,,,,,വിസിറ്റോക്കെ കഴിഞ്ഞ് ഇപ്പൊ തിരിച്ചു പോവാൻ നിക്കാണ് എന്നൊക്കെ പറഞ്ഞ് ഞാനും അവരും നല്ലോണം കൂട്ടായി,,,,,,,,, ആ റോസി കുട്ടി ഇടക്ക് ഏഞ്ചൽ എന്നുവിളിച്ച് ഞാൻ നോക്കുമ്പോ മദാമന്റെ ഡ്രെസ്സിൽ പിടിച്ചു അതിലേക്ക് മുഖം പുഴത്തി കളിച്ചുകൊണ്ടിരുന്നു,,,,, ഞാനും അവളും കളിച്ചു ഇരിക്കുമ്പോഴാണ് ഞങ്ങൾക്ക് ഫ്ലൈറ്റ് എത്തിട്ടുണ്ടെന്ന് അനൗസ്മെന്റ് ചെയ്തത് ,,,അതുകൊണ്ട് തന്നെ റോസികുട്ടിനോടും മദാമനോടും ഭായ് പറഞ്ഞു ഇശുന്റെ ഒപ്പം നടന്നു,,,,,

നടക്കുന്നതിനിടെ പിറകിലേക്ക് നോക്കിയപ്പോ റോസി എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടതും ഞമ്മളവൾക്ക് ഫ്ലയിങ് കിസ്സ്‌കൊടുത്ത് പതിയെ കൈ വീശിക്കൊണ്ട് ഭായ് എന്നും പറഞ്ഞ് മുന്നിലോട്ട് നടന്നു........ "Sir,,,,," ഞങ്ങൾ രണ്ടാളും നടക്കുന്നതിനിടെ പെട്ടെന്ന് ഒരു പെണ്ണ് കുട്ടി ഞങ്ങളെ മുന്നിലേക്ക് വന്നുകൊണ്ട് രണ്ടു കൈകൊണ്ടും വായ പൊത്തിപ്പിടിച്ചു കണ്ണുതള്ളി ഇങ്ങനെ വിളിച്ചതും ഞമ്മളവളെയും ഉമ്മച്ചനെയും മാറി മാറി നോക്കി,,,,,,, "പണ്ടു മുതലുള്ള ആഗ്രയമായിരുന്നു മാലിക് സാറിനെ നേരിൽ കാണണമെന്ന്,,,,, I am big fan of yoo,,,,,,,so i have a signature pls......" എന്നൊക്കെ പറഞ്ഞ് ആ പെണ്കുട്ടി ഇശുൻ നേരെ അവളുടെ ജീനിന്റെ പോക്കറ്റില്നിന്ന് പോക്കറ്റ് നോട്ടബുക് എടുത്ത് ഇശുന്റെ നേരെ നീട്ടി,,,,,,,, അപ്പോതന്നെ ഉമ്മച്ചൻ അവൾക്കൊന്ന് ചിരിച്ചു കൊടുത്ത് നോട്ട്ബുക്കിൽ ഒപ്പിട്ടുകൊടുത്തു,,,, അത് കഴിഞ്ഞു അവൾ കൊഞ്ചി ക്കൊണ്ട് ഫോൺ ഉമ്മച്ചൻ നേരെ നീട്ടിക്കൊണ്ട് 'പ്ലീസ് സെൽഫി' എന്നു പറഞ്ഞതും ഓൻ ഓളെ കയ്യിൽ നിന്നും ഫോൺ വാങ്ങിക്കൊണ്ട് സെൽഫി ക്ലിക്ക് ചെയ്തു......

ഞമ്മക്ക് ഇതൊന്നുമല്ല മനസ്സിലാവാത്തത് ഇവന്റെ ഫാൻ ആവാൻ ഇവൻ വല്യ ആക്ടറോന്നും അല്ലല്ലോ പിന്നെന്തിനാ അവളിങ്ങനെയൊക്കെ പറയുന്നേ......?????!!!!ചിലപ്പോ ബെസ്റ്റ് ബിസിനെസ്സ് മാൻ ആയിട്ടാവും,,,,, പക്ഷെ അതൊന്നുമല്ലയെന്ന് ഉള്ളിൽ നിന്നും ആരോ മൊഴിയുന്ന പോലെ,,,,,, പിന്നെ അതെന്റെ തോന്നൽ മാത്രമാണെന്ന് പറഞ്ഞുകൊണ്ട് ആ പെണ്കുട്ടി അവനോട് ഭായ് പറഞ്ഞു പോവുന്നത് നോക്കിനിന്നു,,,,,, അവൾ പോയ ഉടനെ തന്നെ ഇശു സ്പെക്‌സ് വെച്ചുകൊണ്ട് ഫ്ലോറിലൂടെ നടന്ന് എസ്‌കലേറ്റർ കഴറി കൊണ്ട് അതിലൂടെ നടന്നു,,,,,, അങ്ങനെ ഞങ്ങൾക്കുള്ള ഫ്ളൈറ്റിൽ കയറിയതും ഞാൻ വിൻഡോ സീറ്റിൽ ഇരുന്നു,,,,,, കുറച്ചു കഴിഞ്ഞപ്പോ എന്തോ അസ്വസ്ഥത പോലെ തോന്നിയതും ഞമ്മള് ഫോണിൽ കുത്തികളിച്ചിരിക്കുന്ന ഉമ്മച്ചനെ തോണ്ടി...... "എന്താടി,,,,," "കുന്തം,,," അവന്റെ ഒലക്കമേലെ ചോദ്യം കേട്ടിട്ട് ഞമ്മളവനെ തുറിച്ചു നോക്കി പറഞ്ഞതും ഓനത് വല്യ മൈൻഡ് ചെയ്യതെ പുച്ഛിച്ചു കൊണ്ട് വീണ്ടും അതിലേക്ക് തല താഴ്ത്തി...... അത് കണ്ടിട്ട് ദേഷ്യം എറിഞ്ഞു കയറി വന്നെങ്കിലും ദേഷ്യപ്പെട്ട് ഓന്റെ ബിപി ഞാൻ കാരണം ഹൈ ആകേണ്ട എന്നുവിചാരിച്ചു മാത്രം ദേഷ്യം കണ്ട്രോൾ ചെയ്തു വെച്ചുകൊണ്ട് ഇഷുനെ വീണ്ടും തോണ്ടി,,,,,,

അവൻ ഞമ്മളെ തിരിഞ്ഞു നോക്കാത്തത് കാരണം തോണ്ടലിന്റെ സ്പീഡ് കൂട്ടിയതും അവൻ സഹിക്കെട്ട് എന്താടി എന്ന് ചോദിച്ചതും ഞമ്മളവൻകൊന്ന് ഇളിച്ചുകൊടുത്തു,,,,,, "ഞാനവിടെ ഇരുന്നോട്ടെ......" ഓന്റെ സീറ്റ്നു നേരെ ചുണ്ടികൊണ്ട് ഞമ്മളത് ചോദിച്ചതും ഓനൊരു സംശയത്തോടെ എന്നെയൊന്ന് നോക്കി,,,,, "പിന്നെ ഞാനെവിടെ ഇരിക്കും......" "നിങ്ങൾ എന്റെ സീറ്റിൽ ഇരുന്നോ....." "നീയിപ്പോ നിന്റെ പ്ലസിൽ തന്നെ ഇരുന്നാൽ മതി....." "എനിക്കിവിടെ ഇരുന്നിട്ട് എന്തോ പോലെ......പ്ലീസ് പ്ലീസ് പ്ലീസ് " അവസാനം സഹിക്കെട്ട് ഓൻ ഒക്കെ എന്ന് പറഞ്ഞതും ഞമ്മള് സീറ്റിൽ നിന്നും എഴുനേറ്റു അപ്പുറത്തുള്ള സീറ്റിൽ ഇരുന്നു,,, ഞങ്ങളെ സീറ്റ് മൂന്നെണ്ണം ആയതുകൊണ്ടു തന്നെ ഞാനിപ്പോ ഇരിക്കുന്ന സീറ്റ് ആരതോ ആണ് ,,,അവിടെ ആളെത്തിട്ടില്ല,,,,, ഇശു വിൻഡോ സീറ്റിലേക്കിരുന്നത് കണ്ടതും ഞമ്മളവിടെ നിന്ന് എഴുനേറ്റ് ഉമ്മച്ചന്റെ സീറ്റിലേക്കിരുന്നു,,,,, അപ്പോതന്നെ ഏതോ ഒരു ഫ്രീക്കൻ ചെക്കൻ ഞമ്മളെ അടുത്തുള്ള മൂന്നാമത്തെ സീറ്റിൽ ഇരുന്നതും ഞമ്മളവനെ ആകമൊത്തം നോക്കിക്കൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു,,,,,,,,

"What's ur name.......????!!!" സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകൾ പതിയെ അടക്കാൻ നിന്നപ്പോ സൈഡിൽ നിന്ന് ഇങ്ങനെയൊരു ശബ്ദം കേട്ടതും ഞാൻ ഊഹിച്ചു ആ ഫ്രീക്കും ചെക്കനായിരിക്കുമെന്ന്,,,,,,, "Jeza Aira......" അവൻക്കു നേരെ തിരിഞ്ഞു ഞമ്മള് മറുപടി കൊടുത്ത് വീണ്ടും സീറ്റിലേക്ക് ചാരാൻ നിന്നപ്പോഴാണ് ഓന്റെ അടുത്ത ചോദ്യം വന്നത്....... "കമ്മിറ്റഡ് ആണോ അതോ സിംഗിൾ ലൈഫോ......" അവന്റെ ഒലിപ്പിക്കൽ കണ്ടതും എനിക്ക് തോന്നി ലോക കോഴി ആണെന്ന് ,,,,,, "Sorry I'm married......" അവന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായതും ഞമ്മളൊരു ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു അവന്റെ മറുപടിക്കു പോലും കാത്തുനിക്കാതെ സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകൾ അടച്ചു............ കുറച്ചു നേരം കഴിഞ്ഞ് കണ്ണു തുറന്ന് നോക്കിയപ്പോ ഞമ്മളെ മുമ്പിൽ ഇളിച്ചു നിൽക്കുന്ന ആ ഫ്രീകനെ കണ്ടതും ഞമ്മള് നെഞ്ചിൽ കൈവെച്ചുകൊണ്ട് ഒന്ന് നെടുവീർപ്പിട്ടു,,,,,, ഞമ്മളെ നല്ല ജീവനങ് പോയിയെന്ന് പറഞ്ഞാൽ പോരെ........ "സോറി..... ഞാനിത് എടുക്കാൻ" എന്നും പറഞ്ഞവൻ താഴ്ത്തേക്ക് കുനിഞ്ഞു നിന്ന് ഷൂന്റെ ലൈസ് റെഡിയാക്കുന്നത് കണ്ടതും ഇവൻ ശെരിയല്ലന്ന് തോന്നിയിട്ട് ഞമ്മളെ ഉമ്മച്ചനെ ഈ സീറ്റിലേക്ക് തന്നെ ആക്കികൊണ്ട് വിൻഡോ സീറ്റിൽ ചെന്നിരുന്നു......

"ഇശുച്ചാ,,, ഞമ്മക്കിവനെ തീരെ സഹിക്കുന്നില്ലട്ടോ......" ഞമ്മള് സീറ്റ് മാറ്റിച്ചതുകണ്ട് കലിപ്പിൽ എന്നെ തന്നെ നോക്കിയിരിക്കുന്ന ഉമ്മച്ചനെ നോക്കി ഇങ്ങനെ പറഞ്ഞതും ഓൻ ആ ഫ്രീകനെ നോക്കിക്കൊണ്ട് എന്നെയൊരു സംശയ ഭാവത്തോട് നോക്കി,,,,, "നീ വല്ല പൊട്ടത്തരവും കാണിച്ചിട്ടുണ്ടാവും....." എന്നെ പുച്ഛിച്ചു ഓനത് പറഞ്ഞതും ഞമ്മളും അവനെ പുച്ഛിച്ചു കൊണ്ട് വിൻഡോയില്യൂടെ പഞ്ഞികെട്ടായി നിൽക്കുന്ന മേഘങ്ങളെ നോക്കിയിരുന്നു....... ക്ഷീണം കൊണ്ടുതന്നെ ഉറക്കം തലോടി പോവുന്നത് കണ്ടതും ഞമ്മള് മേഘങ്ങളെ വായിനോക്കൽ നിർത്തിവെച്ചുകൊണ്ട് ഉമ്മച്ചന്റെ കൈകോർത്തു പിടിച്ച് ഓന്റെ തോളിൽ ചാരികിടന്നു,,,,,,,, ★★★★★★★★★★★★★★★★ ഗോവയിൽ ഫ്ളൈറ്റ് എത്തിയപ്പോ തന്നെ എന്റെ തോളിൽ കിടന്നുറങ്ങുന്ന ഉണ്ടകണ്ണിയെ വിളിച്ചുണർത്തി അതിൽ നിന്ന് ഇറങ്ങി........ അവിടുത്തെ ചെക്കിങ്ങോക്കെ കഴിഞ്ഞപ്പോഴേക്കും ലൈറ്റ് ആയിരുന്നു,,,,,,,, ഇപ്പൊ നൈറ്റ് ആയതുകൊണ്ട് പുറത്ത് നല്ല തണുപ്പ് ഉണ്ട്,,,,, അതുകൊണ്ട് ഹൂഡിയുടെ ക്യാപ് തലയിലേക്കിട്ട് ഞങ്ങളെ വൈറ്റ് ചെയ്ത് നിക്കുന്ന ബെൻസിൽ കയറി റിസോർട്ടിലേക്ക് പോയി,,,,,,,, എയർപോർട്ടിന്റെ നീണ്ട നാലുവരിപാത കഴിഞ്ഞ് മൈൻ റോഡിലേക്ക് എത്തിയതും മുന്നിലുള്ള വലിയ സ്ക്രീനിലേക്ക് നോക്കി....... "Welcome to Goa........" .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story