QUEEN OF KALIPPAN: ഭാഗം 27

queen of kalippan

രചന: Devil Quinn

ഡ്രൈവർ ഒരു natural ബ്യൂട്ടിയുള്ള റിസോർട്ടിനു മുമ്പിൽ ബെൻസ് കൊണ്ട് നിർത്തിയതും ഞാൻ തല തിരിച്ച് എന്നോട് ചേർന്ന് കിടന്നുറങ്ങുന്ന ഉണ്ടകണ്ണിയെ വിളിച്ചു,,,, എത്ര വിളിച്ചിട്ടും ഓൾ എണീക്കാത്തത് കണ്ടതും എൻറെ കൈ മുറുകെ പിടിച്ചിരുന്ന അവളുടെ കൈ എടുത്തുമാറ്റികൊണ്ട് ഞാനതിൽ നിന്നും ഡോറു തുറന്ന് എഴുനേറ്റ് അവളെ അതിൽനിന്നും രണ്ടു കൈകൊണ്ടും വാരിയെടുത്തു ഡ്രൈവർനോട് ലഗേജ് കൊണ്ടുവരാൻ പറഞ്ഞു ഞങ്ങൾക്ക് ബുക് ചെയ്ത റിസോർട്ടിലേക്ക് നടന്നു...... ഓരോ ചെടിയിലും കുഞ്ഞി പല പല കളർ ബൾബുകൾ തൂക്കി വെച്ചതിൻ്റെ സഹായത്തോട് കൂടി നടപ്പാതയിലൂടെ നടന്നുപോവുമ്പോൾ ഒരു തരം പോസിറ്റീവ് എനർജി കിട്ടുന്നപോലെ,,,,,,, പെണ്ണ് അതികം വൈറ്റ് ഇല്ലത്തതുകൊണ്ട് രക്ഷപെട്ടു...... റിസോർട്ടിന്റെ മുമ്പിൽ എത്തിയപ്പോ അതിന്റെ മാനേജറായ തോമച്ചൻ അവിടെ എന്നെയും കാത്ത് ബൊക്കയും പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു,,,,,ഞാനയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചുകൊടുത്ത് ഡോറും തുറന്ന് ഐറയെ ബെഡിൽ ചെന്നുകിടത്തികൊണ്ട് പുറത്തേക്ക് വന്നു....... "ഇശു,,,, എന്താ ഇത്ര ലൈറ്റായെ.....??!!!" "ഇങ്ങോട്ടുള്ള ഫ്ലൈറ്റ് കുറച്ചു ലൈറ്റായിയാണ് വന്നത്....."

"Ok,,,, so welcome to Green palace....." തോമച്ചായന്റെ കയ്യിലുള്ള ബൊക്കെ എന്റെ കയ്യിൽ വെച്ചുതന്ന് ഇങ്ങനെ പറഞ്ഞതും ഞാനൊരു പുഞ്ചിരി സമ്മാനിച്ചു........ഇച്ഛായൻ ഉപ്പാന്റെ വകയിലെയൊരു ഫ്രോണ്ടയി വരും,,,, അങ്ങനെ ഞാനും ഇച്ഛായനും വല്യ കമ്പനിയാണ്,,,, എന്തു ആവിശ്യം ഉണ്ടെങ്കിലും വിളിച്ചോടു എന്നും പറഞ്ഞ് ഇച്ഛായൻ നാളെ കാണാമെന്ന് പറഞ്ഞു ഗുഡ് നൈറ്റും പറഞ്ഞുപോയി...... ഞാനപ്പോ തന്നെ ഉള്ളിലോട്ട് പോയി ബൊക്കെ സോഫയിൽ വെച്ചുകൊണ്ട് രണ്ടു ട്രോളിബാഗും വലിച്ചു റൂമിലേക്ക് പോയി,,,,,, അത് റൂമിലുള്ള ഒരു സൈഡിൽ വെച്ചുകൊണ്ട് തിരഞ്ഞപ്പോ ഐറ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടതും അവളുടെ കാലിനടിയിലുള്ള കോസഡി എടുത്ത് അവളുടെ തോളിലൂടെ പുതച്ചു കൊടുത്ത് ടീപോയിയുടെ മുകളിലുള്ള റിമോട്ട് എടുത്തുകൊണ്ട് എസി ഓഫാക്കി വെച്ചു,,,,,,,എന്നിട്ട് ട്രോളിബാഗിൽ നിന്നും ടീ ഷർട്ട് എടുത്ത് ഫ്രഷായികിടന്നു........ പിറ്റേന്ന് രാവിലെ ഗ്ലാസ്സിനുള്ളിലൂടെ സൂര്യപ്രകാശം കണ്ണിലേക്ക് കുത്തിയതും ഞാനൊരു കൈ മുഖത്തിന് മീതെ വെച്ചുകൊണ്ട് എഴുനേറ്റു,,,,,,, എന്നിട്ട് വാൾ ഗ്ലാസ്സിനു മീതെയുള്ളെ വലിയ കർട്ടൻ നീക്കിവെച്ചു ആ ഗ്ലാസ് രണ്ടു സൈഡിലേക്കും നീക്കിവെച്ച് ബാൽക്കണി ആയിട്ടുള്ള ഭാഗത്തേക്ക് ഇറങ്ങി,,,,,

അവിടെയുള്ള രണ്ടു വലിയ ചാരിയിരിക്കുന്നു ചയറും അതിനുമുന്നിലുള്ള നീണ്ടു കിടക്കുന്ന സൂര്യ പ്രകാശം കൊണ്ട് തിളങ്ങുന്ന സിമ്മിംങ് പൂള് കണ്ടതും രണ്ടു കൈയും മേലോട്ട് ഉയർത്തി ഒരു കോട്ടുവായയുമിട്ട് അവിടെയുള്ള ചാരു കസേരയിൽ ഇരുന്നു,,,, ആ ചെയറിൽ നീണ്ടു നിവർന്ന് കിടന്നുകൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു,,,,,, ഓരോ റിസോർട്ടിനു കോമണായി ബാൽക്കണിയിൽ സിമ്മിങ് പൂളുണ്ട്,,,,,,, അടുത്തടുത്തുള്ള റിസോർട്ടുകൾ ആയതുകൊണ്ട് തന്നെ എല്ലാ സിമ്പിങ് പൂളും നല്ല ക്രിയറായി കാണാൻ സാധിക്കും,,,,,, ഹൈ ഗ്ലാസ് റിസോർട് ആയതുകൊണ്ട് തന്നെ ഇവിടെയുള്ള റിസോർട്ടിലതികവും സായിപ്പും മാദാമമാരുമായിരുന്നു,,,,,,, ചുറ്റും പച്ചപ്പ് നിറഞ്ഞ അറ്റ്മോസ്‌ഫിയറുമൊക്കെ കണ്ട് ഇരുന്നപ്പോഴായാണ് ആരോ കോണിങ് ബെൽ അടിച്ചത്,,,,,, അത് കേട്ട് പിറകിലേക്കൊന്ന് നോക്കി ഊരിവെച്ച ചപ്പൽ ഇട്ടുകൊണ്ട് വാൾഗ്ലാസ്സ് വഴി റൂമിലേക്ക് കയറി കൊണ്ട് ഉറങ്ങുന്ന ഐറയെ നോക്കിക്കൊണ്ട് ഹാളിലേക്ക് ചെന്ന് ഡോർ തുറന്നു,,,,,, അപ്പൊ ഒരു ബോയ് വന്നു മോർണിംഗ് വിഷും ചെയ്ത് ഞങ്ങൾക്കുള്ള ഫുഡ് ടേബിളിൽ വെച്ചു കൊണ്ട് അവിടെനിന്നു പോയി,,,,,, ടേബിളിന്റെ അടുത്തേക്ക് പോയി ഹോട്ട് ജെഗ്ഗിൽ നിന്നും കോഫി മഗ്ഗിലേക്ക് സെർവ് ചെയ്ത് അത് ഒരു സിപ്പ് കുടിച്ച് ഫ്രഷാവൻ കയറി...... ഫ്രഷായി ഇറങ്ങിയപ്പോയും ഐറ എഴുനേറ്റിട്ടില്ല ഉറക്കക്ഷീണം ഉള്ളതുകൊണ്ട് തന്നെ എഴുന്നേൽപ്പിക്കേണ്ട എന്നു വിചാരിച്ചു

ടേബിലുള്ള മഗ്ഗിലെ കോഫീ കുടിച്ച് പുറത്തേക്കിറങ്ങി ഡോർ അടച്ചു കൊണ്ട് കല്ലുകൊണ്ട് ഉണ്ടാക്കിയ നടപ്പാതയിലൂടെ നടന്ന് ഫ്രണ്ടിൽ എത്തിയതും അവിടെ എനിക്കുവേണ്ടി ഒരു ബെൻസും ജിപ്സിയും നിർത്തിവെച്ചതുകണ്ടതും ഒരു സംശയവും കൂടാതെ ജിപ്സിയിലേക്ക് കയറികൊണ്ട് വണ്ടി സ്റ്റാർട്ട് ചെയതു.....ഇവിടെയുള്ള പ്ലസെല്ലാം പരിജയമുണ്ടായതുകൊണ്ട് അതികം ചിന്തിച്ചു നിക്കാതെ നേരെ വർകൗട്ട് പ്ലസിലേക്ക് പോയി,,,, അവിടെ എത്തി ടീ ഷർട്ട് ഊരിവെച്ച് വർകൗട്ട് സ്റ്റാർട്ട് ചെയ്തു,,,,വർകൗട്ട് ചെയ്തിട്ട് കുറെ കാലമായതുകൊണ്ട് തന്നെ മൈൻഡ് ഫ്രീയാക്കികൊണ്ട് ദീർഘ നേരം അതിൽ കോണ്സെൻട്രേറ് ചെയ്തു,,,,,,,, കവിളിലൂടെയും കഴുതിലൂടെയും ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികളെ തട്ടിമാറ്റി വർകൗട്ട് ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ സൈഡില്നിന്നും റിങ് ചെയ്യുന്നത് ശ്രേദ്ദിച്ചത്‌....... അപ്പോതന്നെ കയ്യിലുള്ള ഡബ്ബ്ൾസ് നിലത്തുവെച്ചു ഫോണെടുത്തു നോക്കിയപ്പോ സ്ക്രീനിൽ ഉണ്ടകണ്ണി എന്ന് കണ്ടതും ഞാൻ ഊഹിച്ചു എന്നെ കാണാത്തതിനുള്ള വിളിയാണെന്ന്,,,,,, അപ്പോതന്നെ ഫോണെടുത്ത് അറ്റൻഡ് ചെയ്തു റെസ്റ്റിംഗ് റൂമിലേക്ക് പോയി...... "നിങ്ങളിത് എവിടെപോയേക്കാ....???!!!ഞാൻ എവിടെയൊക്കെ തിരഞ്ഞു എന്നറിയോ......" അവളുടെ പേടിച്ചുള്ള സംസാരം കേട്ടിട്ട് ചിരി വന്നതും ഞമ്മളത് കണ്ട്രോൾ ചെയ്ത് വെച്ച് അവളോട് സംസാരിച്ചു...... "ഞാനിപ്പോ വർകൗട്ടിങ് പ്ലസിലാണ്,,,,,,ഞാൻ അവിടെനിന്ന് പോന്നപ്പോ നീ പുതച്ചു മൂടി ഉറങ്ങായിരുന്നില്ലേ,,,,

,ഇപ്പോഴും നീ അവിടെനിന്നും എഴുനേറ്റിട്ടില്ലെന്ന് എനിക്കറിയാ......." ചിരിച്ചുകൊണ്ട് ഞമ്മളിങ്നെ പറഞ്ഞതും അവളവിടെ നിന്ന് ബ്ബ ബ്ബ അടിക്കുന്നുണ്ട്,,,,,,,, "അത് നിനക്കെങ്ങനെ അറിയാം ഞാനിവിടെ ബെഡിൽനിന്നും എഴുനേറ്റിട്ടില്ലായെന്ന്.....ഓഫീസിലുള്ളത് പോലെ നീ എവിടെയും വല്ല ഒളി ക്യാമറയും വെച്ചിട്ടുണ്ടോ......." എന്നവൾ ചെറു സംശയത്തോടെ ചോദിച്ചതും ഞാൻ കാൾ സ്‌പീക്കറിൽ ഇട്ട് ടേബിളിൽ വെച്ചുകൊണ്ട് അവിടെയുള്ള ബോട്ടിൽ തുറന്ന് വെള്ളം കുടിച്ചു,,,, "അപ്പൊ നീ സമ്മതിച്ചു നീയവിടെ ഇപ്പോഴും മൂടിപ്പുതച്ച് കിടക്കാണെന്ന്......." ഞമ്മളൊരു ചെറു പുഞ്ചിരിയോടെ അവളോട് ചോദിച്ചുകൊണ്ട് കയ്യിലുള്ള വാട്ടർബോട്ടിലുള്ള ബാക്കി വെള്ളം തലയിലൂടെ കമിഴ്ത്തി തല കുടഞ്ഞു,,,,,,,,, "നിന്നോട് തർക്കിക്കാൻ ഞാനില്ല കടുവാ,,,,, നീ പറഞ്ഞത് ശെരിയ ഞാനിവിടെ മൂടി പുതച്ചു കിടക്കുക തന്നെയാ..... " "Seriously,,,,, എന്നാ പൊന്നുമോൾ ഞാൻ വരുമ്പോത്തിന് അവിടെനിന്ന് എഴുനേറ്റ് പൊയ്‌ക്കോണ്ട് മാറ്റി ഒരുങ്ങി നിൽക്ക് ഞാനപ്പൊത്തിന് വരാം,,,,,," എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു ഫോൺ പാന്റിന്റെ പോക്കറ്റിലിട്ടു ടീ ഷർട്ട് എടുത്തിട്ട് ജിബ്‌സിയിൽ കയറിയിരുന്നു നേരെ റിസോർട്ടിലേക്ക് വിട്ടു........ ★★★★★★★★★★★★★★★

എന്നാലും ഈ ഉമ്മച്ചൻ എങ്ങനെ മനസ്സിലായി ഞാൻ ബെഡിൽനിന്ന് എഴുനേറ്റിട്ടില്ലായെന്ന്......???!!!! ആവോ ഏതെങ്കിലും ആവട്ടെ,,,,, ഓന്റെ കാര്യങ്ങളൊന്നും എനിക്ക് predit ചെയ്യാൻ പറ്റില്ല അതുകൊണ്ട് ഓൻ പറഞ്ഞതനുസരിച്ച് ബെഡിൽനിന്ന് എഴുനേറ്റ് ഫ്രഷായി മാറ്റി ഒരുങ്ങി നിന്നു...... ഇന്ന് എങ്ങോട്ടാണാവോ പോവുന്നേ എന്നും വിചാരിച്ച് ടേബിളിലുള്ള ഫുഡ് കഴിച്ചു കൈകഴുകിയിട്ട് ഹോട്ട് ജഗ്ഗിലുള്ള കോഫി മഗ്ഗിലേക്ക് ഒഴിച്ചു സിപ്പായി കുടിക്കുന്ന സമയത്താണ് ഇശു അകത്തേക്ക് കയറിവന്നത്...... ഡോറും തുറന്ന് അവനിട്ടിരിക്കുന്ന ടീ ഷർട്ട് വലിച്ചൂരി മാറ്റി സോഫയിലേക്കെറിഞ്ഞ് വരുന്നത് കണ്ടതും ഞമ്മളെ കണ്ണ് അവന്റെ കട്ട കട്ടയായി നിൽക്കുന്ന സിക്സ് പാക്കിലേക്കും Zain മാലിക്കിനെ പോലെയുള്ള അവന്റെ മുഖത്തേക്കുമായിരുന്നു,,,,,,,, എപ്പോഴും എന്റെ മനസ്സിൽ തുള്ളി ചാടുന്ന ചോദ്യം ഇപ്പോഴും തുള്ളിച്ചാടി........ ഇവൻ ശെരിക്കിനും zain മാലിക്കിന്റെ ഡ്യുപ്പ് തന്നെയാണോയെന്ന്........????!!! മനസ്സിൽ തുള്ളികളിക്കുന്ന ചോദ്യം അവന്റെ മുഖത്തേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട് പതിയെ മൊഴിഞ്ഞതും അറിയാതെ വാഴയിലുള്ള കോഫീ തരിപ്പിൽ കയറി........ ''എന്താടി,,, ശ്രെദ്ധിച്ച് കുടിച്ചൂടെ എന്തിനാ ഇത്ര ആക്രാന്തം......."

തരിപ്പിൽ പോയതുകൊണ്ട് ഓന്റെ മോന്തയിൽനിന്ന് കണ്ണെടുത്തുകൊണ്ട് കയ്യിലുള്ള ഗ്ലാസ് ടേബിളിൽ വെച്ചിട്ട് തലക്ക് മേടുന്ന സമയത്ത്‌ ഇശു തലയിലുള്ള എന്റെ കയ്യിന് മുകളിൽ ഓന്റെ കൈവെച്ചു മേടികൊണ്ടിങ്ങനെ പറഞ്ഞതും ഞമ്മള് ഓന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു,,,,,,, ഓന്റെ മേട്ടം കൊണ്ടോ അതോ അവന്റെ ഓഞ്ഞ ഡയലോഗ് കൊണ്ടോ തരിപ്പിൽ പോയത് നിന്നതും ഞമ്മളവനെ കൂർപ്പിച്ചു നോക്കി,,,,,,, "ഇനി ആക്രാന്തം മൂത്ത് കുടിക്കാൻ നിക്കാതെ മര്യാദയ്ക്ക് കുടിക്കാൻ നോക്ക്......" ഇളിച്ചുകൊണ്ടുള്ള അവന്റെ പറച്ചിൽകേട്ടിട്ട് ഞമ്മളവനെ ഒന്നുംകൂടി കുർപ്പിച്ചു നോക്കി,,,,,,അത് കണ്ടിട്ട് അവൻ ഇളിച്ചുകൊണ്ട് റൂമിലേക്ക് പോയതും അവനോടുള്ള ദേഷ്യത്താൽ മഗ്ഗിലുള്ള കോഫീ മുഴുവൻ ഒറ്റവലിക്ക് കുടിച്ചു തീർത്തു ഞമ്മളവനെ പുച്ഛിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.......... പുറത്തുള്ള കാഴ്ചകൾ കണ്ട് ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും മുന്നിൽ പച്ചയായി നിൽക്കുന്ന natural ബ്യൂട്ടിയെല്ലാം ചെറു പുഞ്ചിരിയോടെ നോക്കിക്കണ്ടു......... "വെറുതെ അല്ല ഈ റിസോർട്ടിൻ green palace എന്ന പേര് നൽകിയത്......" ചുറ്റുമുള്ള കാഴ്ചകളെല്ലാം കല്ലുകൾ പതിച്ച അതിന്റെ ഇരു സൈഡിലായി പച്ച പുല്ലുകലുള്ള നടപ്പാതയിലൂടെ നടന്നുകണ്ട് അവസാനം റിസോട്ടിന്റെ ഫ്രൻഡേജിൽ എത്തിയപ്പോ അവിടെ വലിയ അക്ഷരത്തിൽ കലിഗ്രാഫി മോഡലിൽ 'Green Palace' എന്ന് എഴുതിയത്‌ കണ്ട് ഞമ്മളിങ്ങനെ പറഞ്ഞ് മുന്നിലേക്കൊന്ന് നോക്കിയപ്പോ ഇശു സ്ക്രാച്ചിന്റെ പേന്റും കറുപ്പ് ഷർട്ടും അതിന്റെ ആദ്യത്തെ രണ്ടു ബട്ടൻസ്‌ അഴിച്ചിട്ടു സ്പെക്ക്‌സും വെച്ച് വരുന്നത് കണ്ടതും ഞമ്മളൊരു നിമിഷം ഓനെ തന്നെ നോക്കി നിന്നുകൊണ്ട് എന്നെയൊന്ന് ആകമൊത്തം സൂം ചെയ്തു......

ഞാനും അവന്റെപോലെ ബ്ലാക്ക്‌ടോപ്പ് ഇട്ടതു കണ്ട് ചെറു ചിരിയോടെ 'പൊരുത്തമൊക്കെ ഉണ്ടല്ലേ ' എന്നും മനസ്സിൽ വിചാരിച്ചു ഓൻ ബ്ലാക്ക് ബെൻസിൽ കയറുന്നത് കണ്ടതും ഞമ്മളും ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു......... നേരെ പോയത് മാളിലേക്ക് ആയിരുന്നു,,,,, മറ്റന്നാളുള്ള 'മോഡൽസ് ഡേ 'ക്ക് വേണ്ടി ഡ്രസ്സ് സെലക്ട് ചെയ്യാനായിരുന്നു,,,,,, അതുകൊണ്ട് ഞാനും ഉമ്മച്ചനും നേരെ ജൻസ് കളക്ഷണിലേക്ക് പോയി കൊണ്ട് ഓൻക്ക് വേണ്ട കോട്ടും സൂട്ടും ഇടുത്ത് നേരെ ഗൗണ് സെക്ഷനിലേക്ക് ചെന്നു,,,,,, മോഡൽസ് ഡേന്റെ അന്ന് ഞങ്ങളെ കമ്പനി ഡിസൈൻ ചെയ്ത ഗൗണായിരിക്കും എല്ലാ മോഡലും ഡ്രസ് ചെയ്യുക,,,,, അതുകൊണ്ട് തന്നെ എന്റെ ഫേവ് കളറായ ഡാർക് റെഡ് കളർ ഗൗണ് ഹെങ്ങാറിൽ നിന്നും എടുത്ത് ഉമ്മച്ചൻ എനിക്കുവേണ്ടി സെലക്ട് ചെയ്ത് തന്ന് ട്രൈ ചെയ്തു നോക്കിവരാൻ പറഞ്ഞതും ഞമ്മളതിനൊന്ന് തലയാട്ടികൊടുത് ഡ്രസ്‌ഡിങ് റൂമിലേക്ക്‌പോയി കൊണ്ട് അതിട്ടു വന്നു......... "Wow ,,,,, Gorgeous 😍 " അടിമുതൽ തലഭാഗം വരെ സൂം ചെയ്തുകൊണ്ട് ഉമ്മച്ചനിങ്ങനെ പറഞ്ഞതും ഞമ്മളും ഓൻ നോക്കിയ പോലെ എന്നെ തന്നെ നോക്കി,,,,,, ഇത് ഞാൻ തന്നെയാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി,,,,,,,ഞമ്മളെ ഉമ്മച്ചന്റെ സെലക്ഷൻ പിന്നെ തെറ്റാറില്ലല്ലോ ....... "ഇത് പാക്ക് ചെയ്‌തോളൂ........"

ഡ്രസ്‌ഡിങ് റൂമിൽ പോയി ഗൗണ് ചെയ്ഞ്ച് ചെയ്ത് ബ്ലാക്ക്‌ ടോപെടുത്തിട്ട് ഡ്രെസ്സിങ് റൂമിൽ നിന്നും ഇറങ്ങിവന്നയുടനെ ഇശു ഇങ്ങനെ പറഞ്ഞതും ഞങ്ങളെ കൂടെയുള്ള ലേഡി സ്റ്റാഫ് എന്റെ കയ്യിൽ നിന്നും ഗൗണ് വാങ്ങിക്കൊണ്ട് പാക്ക് ചെയ്തു,,,,, അപ്പോതന്നെ ഇശു ബില്ലടച്ച് അതിന്റെ കവർ എന്റെ കയ്യിൽ വെച്ചുതന്ന് മാളിൽ നിന്നും ഇറങ്ങി...... മെയിൻ റോഡിലൂടെ പോവുന്നതിനു സൈഡിലായി തെളിഞ്ഞു നിൽക്കുന്ന ബീച്ച് കണ്ട് അങ്ങോട്ട് പോവണമെന്ന് മനസ്സ് മന്ത്രിച്ചതും പിന്നെ വേണ്ടന്ന് തോന്നി....... അതിലൂടെ നടന്നുപോകുന്ന ഡ്രെസ്സിൻ ദാരിദ്രം പിടിച്ച മദാമമാരെ കണ്ടപ്പോ ഞമ്മളെ ആഗ്രഹം അപ്പാടെ ഉള്ളിൽ തന്നെ മൂടി വെച്ചു,,,,,,,,അങ്ങനെ ആളൊഴിഞ്ഞ റോഡിലൂടെ പോവുമ്പോഴായിരുന്നു സൈഡിൽ ഒരു ഏട്ടൻ ഗുലാബ് ജാം വിൽക്കുന്നത് കണ്ടത്...... "ഇശു,,,, വണ്ടി നിർത്ത്....." സ്പീഡിൽ പോവുന്ന ഉമ്മച്ചനെ നോക്കിക്കൊണ്ട് ഞമ്മളിങ്ങനെ പറഞ്ഞതും ഓൻ ചുടായികൊണ്ട് വണ്ടി നിർത്തി........ "What....." എന്നും പറഞ്ഞ് ഓൻ ചുടായികൊണ്ട് ചോദിച്ചതും ഞമ്മളൊന്ന് പിറകിലേക്ക് നോക്കി..... ഈ പഹയന്റെ സ്പീഡ് കാരണം ആ ഗുലാബ് ജാമിന്റെ ഉന്തു വണ്ടിവരെ കാണുന്നില്ല,,,,, "എനിക്ക് ഗുലാബ് ജാം വേണം......" കൊച്ചുപിള്ളേരെ പോലെ ചുണ്ടു ചുളുക്കികൊണ്ട് ഞമ്മളിങ്ങനെ ചോദിച്ചതും ഓൻ 'ഗുലാബ് ജാമോ' എന്നും ചോദിച്ച് എന്റെ മുഖത്തേക്ക് തന്നെ നോക്കിയിയുന്നു..... "അതേ ഗുലാബ് ജാം തന്നെ,,,,,,"

"നിനക്കിപ്പോ എവിടുന്നാ ഗുലാബ് ജാമൊക്കെ കിട്ടിയേ..... ഓരോന്ന് കൊണ്ടുവരും" "എനിക്കിപ്പോ വേണം,,,,," എന്നും പറഞ്ഞ് നമ്മള്തിൽ നിന്നും ഇറങ്ങിയതും ഓൻ എന്റെ സൈഡിലെ ഗ്ലാസ് താഴ്ത്തി വെച്ചുകൊണ്ട് അതിലൂടെ എന്നെ നോക്കി...... "ഡി ,,മാര്യദിക്ക് കയറുന്നതാ നിനക്ക് നല്ലത്....." കലിപ്പ് മുഖത്ത് ഫിറ്റ് ചെയ്തുകൊണ്ട് ഓനിങ്ങനെ പറഞ്ഞതും ഞമ്മക്കും വാശിയായതുകൊണ്ട് ഓൻ പറയുന്നത് കേൾക്കാൻ നിന്നില്ല,,,,,,,, അവസാനം ഓൻ ഗതികെട്ട് വാങ്ങിതാരമെന്ന് പറഞ്ഞതും ഞമ്മളൊരു വളിച്ച ഇളി ഇളിച്ചുകൊണ്ട് 'സത്യം' എന്നു ചോദിച്ചതും ഓൻ പല്ല് കടിച്ചുകൊണ്ട് ആ എന്നും പറഞ്ഞ്....... "ഇനിയെങ്കിലും വണ്ടിയിൽ കയർ,,,,,,,," "വണ്ടിയിൽ കയറിയിരുന്ന് വല്യ റെസ്റ്റോറന്റിൽ പോയിയൊന്നും നമ്മക്ക് ഗുലാബ് ജാം വേണ്ട,,,, എനിക്ക് ആ ഉന്തു വണ്ടിയിൽ നിന്നുമതി........" പിറകിലേക്ക് ചുണ്ടി ദൂരെ കാണുന്ന ഉന്തുവണ്ടിയെ കാണിച്ചുകൊടുത്തു നമ്മളിങ്ങനെ പറഞ്ഞതും ഉമ്മച്ചൻ ബെൻസിൽ നിന്നുമിറങ്ങി സ്പെക്‌സ് എടുത്തുമാറ്റികൊണ്ട് ഞാൻ ചുണ്ടിയ ഭാഗത്തേക്ക് നോക്കി നിന്നു...... "എന്നാ വാ നടക്ക്......." റോഡ് ക്രോസ്സ് ചെയ്ത് അങ്ങോട്ടുള്ള ഫുഡ് പാത്തിലൂടെ ഞങ്ങൾ രണ്ടുപേരും ഉന്തുവണ്ടിയെ ലക്ഷ്യം വെച്ചു നടന്നു....... "ചേട്ടാ ,,,,രണ്ടു ഗുലാബ് ജാം....." അവിടെയുള്ള ചേട്ടനോട് ഞമ്മളിങ്ങനെ ചോദിച്ചുകൊണ്ട് ഇശുനെ നോക്കി..... "എനിക്കൊന്നും വേണ്ട നിന്റെ ഗുലാബ് ജാം......" "അതിനാരാ നിങ്ങളോട് ചോദിച്ചേ....."

എന്നും ചോദിച്ചു ഞമ്മള് കിണിച്ചതും ഓൻ എന്നെ പുച്ഛിച്ചുകൊണ്ട് മുഖം തിരിച്ചു........... "ഇതാ മോളെ......" ഇയാൾ മലയാളി ആയതുകൊണ്ട് നന്നായി,,,, ഇല്ലെങ്കിൽ പെട്ടിനി അയാളെ കൈയിൽനിന്ന് കുഞ്ഞി ബൗൾ വാങ്ങിക്കൊണ്ട് ഗുലാബ് ജാമിനെ ഒന്ന് നോക്കി..... പഞ്ചസാര ലായിനിയിൽ കുളിച്ചു കിടക്കുന്ന ഗുലാബ് ജാമിനെ ചൂണ്ടു വിരൽകൊണ്ടും തള്ളവിരൽ കൊണ്ടും എടുത്ത് വാഴയിൽ ടൈറ്റാനിക് ഓടുന്ന സമുദ്രം ഉള്ളിലോട്ട് ഇറക്കികൊണ്ട് ഗുലാബ് ജാമിനെ വായയിലേകിട്ടു..... "ഹാരേവാ,,,," ഉള്ളിലേക്കിട്ട സമയത്ത്‌ അതിന്റെ ടേസ്റ്റ് കൊണ്ട് സൂപ്പർ എന്നു കാണിച്ചുകൊണ്ട് ഞമ്മളിങ്ങനെ പറഞ്ഞ് ആ ബൗളിലുള്ള രണ്ടാമത്തെ പീസും വായയിലേക്കിട്ട് രുചിയോടെ തിന്നുകൊണ്ടിരുന്നു,,,,,,, എത്ര കഴിച്ചിട്ടും മതിവരാതെ നിന്നതും ഞമ്മള് ആ ചേട്ടനോട് ഒന്ന് വായയിലേകിട്ട് ഉടനെ വേറെയൊരു പീസും തരാൻ പറഞ്ഞതും അയാൾ അപ്പോതന്നെ ആ ബൗളിലേക്ക് രണ്ടു മൂന്നെണ്ണം എടുത്തിട്ടു..... അത് കാണേണ്ട താമസം തന്നെ ഞമ്മളതെല്ലാം കൂടി ഒരുമിച്ച് വായയിലേക്കിട്ടു തിന്നു.... തിന്ന് തിന്ന് അവസാനം അങ്ങോട്ടും ഇങ്ങോട്ടും പോവാത്ത അവസ്ഥ വന്നതും ആ ചേട്ടനോട് വെള്ളമെന്ന് ആംഗ്യം കാണിച്ചു..... ഇതെല്ലാം കണ്ട് ഇവിടൊരുത്തൻ ഞാൻ നേരത്തെ അവനക്കിട്ട് ഇളിച്ച ഇളി ഇപ്പൊ എനിക്കിട്ട് ഇളിക്കുന്നത് കണ്ടതും ഞമ്മളവനെ പുച്ഛിച്ചു കൊണ്ട് ഏട്ടന്റെ കയ്യിൽ നിന്നും വാട്ടർബോട്ടിൽ വാങ്ങിക്കൊണ്ട് അതിലെ വെള്ളം മുഴുവനായും കുടിച്ചു തീർത്തു...... "ഹൗ,,,,," വായയിലുള്ളതെല്ലാം അണ്ണാക്കിലേക്ക് ഇറക്കികൊണ്ട് കൊല്ലിയിൽ കൈവെച്ചുകൊണ്ട് ഞമ്മളിങ്ങനെ പറഞ്ഞുകൊണ്ട് ഒന്ന് നെടുവീർപ്പിട്ടു....... "ഇനി പോവാലോ,,,,,"

അയാൾക്ക് കാശ് കൊടുത്ത് ഞമ്മളെ കളിയാക്കികൊണ്ട് ഓനിങ്ങനെ ചോദിച്ചതും ഞമ്മള് വീണ്ടും അവനെ പുച്ഛിച്ചു കൊണ്ട് റോഡിലൂടെ നടന്നു........ ★★★ ★★★★★★★★★★★★ ഇന്നത്തോടെ ഓളെ തീറ്റ നിന്നേക്കും,,,, ഇജ്ജാതി തീറ്റ ആദ്യമായിട്ടാണ് കാണുന്നെ.... ഞാൻ ഫുഡ്പാത്തിലൂടേയും അവളതിനു ചേർന്ന് അടിയിലുള്ള റോഡിലൂടെയും നടക്കുന്നത് കണ്ടതും ഞാനൊന്ന് അവളെ നോക്കി ചിരിച്ചു കൊണ്ട് പോക്കറ്റിൽ നിന്നും ഫോണെടുത്തു കളിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു........... "Heyy,,,, ഒന്നിങ്ങോട്ട് ഇറങ്ങോ......" അവൾ ഫുഡ് പാത്തിലേക്ക്‌ കയറി എന്റെ അടുത്ത് നിന്നുകൊണ്ട് റോഡിലേക്ക് നോക്കിക്കൊണ്ടിങ്നെ പറഞ്ഞതും ഞാനൊരു സംശയത്തോടെ ഫോണിൽ നിന്നും തലപൊക്കി അവളെ തന്നെ നോക്കി...... അത് കണ്ടവൾ വീണ്ടും ഇറങ്ങാൻ പറഞ്ഞു കൈകാണിച്ചതും ഇവൾ രശ്മികക്ക് പഠിക്കാണെന്ന് മനസ്സിൽ ഓർത്തുകൊണ്ട് റോഡിലേക്കിറങ്ങി...... അപ്പോതന്നെ ഓൾ എന്റെ തലയും അവളെ തലയും സെയിം ആക്കുന്നത് കണ്ട് ചിരി പൊട്ടിവെന്നേകിലും അതെല്ലാം കണ്ട്രോൾ ചെയ്ത് ഫോൺ പോക്കേറ്റിലേക്ക് തന്നെ തിരിച്ചു വെച്ചുകൊണ്ട് റോഡ്ക്രോസ്സ് ചെയ്ത് കാറിൽ കയറിയിരുന്നു നേരെ റെസ്റ്റോറന്റിലേക്ക് വിട്ട് .... അവിടെനിന്നും ഫുഡ് കഴിച്ചു നേരെ റിസോർട്ടിലേക്ക് തന്നെ തിരിച്ചു വിട്ടു...... പാർക്കിങ് ഏരിയയിൽ ബെൻസ് നിർത്തിവെച്ച് റിസോർട് ലക്ഷ്യം വെച്ചു നടന്നു,,,,,,

"Zain malik......."???! പെട്ടന്ന് ഒരു ചെക്കൻ എന്റെ അടുത്തേക്ക് ഓടിവന്നുകൊണ്ട് ഒരു ചോദ്യരൂപേണ ചോദിച്ചതും ഞാനൊരു പുഞ്ചിരി സമ്മാനിച്ചു...... കാരണം എവിടെ പോവുമ്പോഴും ഈ ചോദ്യം എന്നെ തേടി എത്താറുണ്ടായിരുന്നു....... "Noo,,,, Ishaan Malik" "Sorry,,,, ആദ്യം കണ്ടപ്പോ സിംഗർ Zain മാലിക്കാണെന്ന് തെറ്റുധരിച്ചു,,,,,, ഒറ്റ നോട്ടത്തിൽ zain Malik തന്നെയാണെന്ന് തോന്നും,,,,, അത്രക്കും നിങ്ങൾ രണ്ടുപേരും സാമ്യമുണ്ട്,,,,,, സത്യം പറഞ്ഞാൽ ഡ്യുപ്പ് ആണെന്ന് തോന്നും......." എന്നൊക്കെ അവൻ പറയുന്നത് എനിക്കൊരു പുതുമയുള്ള കാര്യം അല്ലാത്തതുകൊണ്ട് തന്നെ ഞാനവൻക്കൊരു പുഞ്ചിരി പാസാക്കികൊണ്ട് റിസോർട്ടിലേക്ക് കയറിചെന്നു....... ★★★★★★★★★★★★★★★ കണ്ടോ ഞമ്മളെ അതേ സംശയം ആ ചെക്കൻ ചോദിച്ചത്...... ശെരിക്കിനും ഓൻ zain മാലിക്കിന്റെ ഡ്യുപ്പ് തന്നെയാണോ......???!!!! കയ്യിലുള്ള ഡ്രെസ്സിങ് കവർ സോഫയിലേക്കിട്ട് ഞമ്മളതിലേക്ക് ഇരുന്നക്കൊണ്ട് ആലോചനയിൽ മുഴുകിയതും ഇതിനൊരു തക്കതായ ഉത്തരം ഞമ്മക്ക് കിട്ടുകയില്ലയെന്ന് അറിഞ്ഞ് കൂടുതൽ ചിന്തിച്ചിരിക്കാതെ റൂമിലേക്ക് പോയി ഫ്രഷായി വന്നു.....

അങ്ങനെ രാത്രിയിലുള്ള ഫുഡൊക്കെ കഴിച്ചു രാത്രിയുടെ നിലാവെളിച്ചതിൽ ബാൽക്കണിയിലേക്കിറങ്ങി ഉമ്മച്ചൻ ഇരിക്കുന്ന ചെയറിന്റെ അപ്പുറത്തുള്ള ചെയറിലായി നീണ്ടു നിവർന്ന് ഇരുന്നു,,,,,എന്നിട്ട് സ്വിമിങ് പൂളിൽ തെളിഞ്ഞുനിൽക്കുന്ന ചന്ദ്രനെ നോക്കിക്കൊണ്ട് ആകാശത്തേക്ക് നോക്കി....... എപ്പോഴും എന്റെ കൂടെ രാത്രിയിൽ നിഴലുപോലെ നടക്കുന്ന ചന്ദ്രനെ തന്നെ ചെറു പുഞ്ചിരിയോടെ നോക്കിയിരുന്നു.......കുറച്ചു നേരം അതിലേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട് ഇശുന്റെ മുഖത്തേക്ക് നോക്കി........ ഇശുച്ചാ,,,, ശെരിക്കിനും നിങ്ങൾക്കെന്നെ ഇഷ്ട്ടാണോ.... അതോ ഇഷ്ടമല്ലേ.....???!ചില നേരത്ത് ഇഷ്ടമാണെന്നും ചില നേരത്ത് നിങ്ങൾക്കെന്നെ ഇഷ്ടമല്ലെന്നും തോന്നും.....Do you love me......??!!!! എന്നോടെപ്പൊഴും എന്റെ മനസ്സ് ചോദിക്കുന്ന അതേ ചോദ്യം ഞാനവൻക്ക്‌ മുമ്പിൽ ചോദിച്ചതും പിന്നീട് അവൻ പറഞ്ഞത് കേട്ട് ഞമ്മ്ളവനെ തന്നെ നോക്കിയിരുന്നു.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story