QUEEN OF KALIPPAN: ഭാഗം 28

queen of kalippan

രചന: Devil Quinn

"ഇശുച്ചാ,,,, ശെരിക്കിനും നിങ്ങൾക്കെന്നെ ഇഷ്ട്ടാണോ.... അതോ ഇഷ്ടമല്ലേ.....???!ചില നേരത്ത് ഇഷ്ടമാണെന്നും ചില നേരത്ത് നിങ്ങൾക്കെന്നെ ഇഷ്ടമല്ലെന്നും തോന്നും.....Do you love me......??!!!!" എന്നോടെപ്പൊഴും എന്റെ മനസ്സ് ചോദിക്കുന്ന അതേ ചോദ്യം ഞാനവൻക്ക്‌ മുമ്പിൽ ചോദിച്ചതും പിന്നീട് അവൻ പറഞ്ഞത് കേട്ട് ഞമ്മ്ളവനെ തന്നെ നോക്കിയിരുന്നു...... "തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും പറ്റിക്കപ്പെടുമന്നറിഞ്ഞിട്ടും പിന്നെയും നീയെന്തിനാ എന്നെ ഭ്രാന്തമായി സ്നേഹിക്കുന്നെ.....?????!" "That's true love,,,,,,സ്നേഹം അങ്ങനെയാണ് കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഭ്രാന്തമായി സ്നേഹിക്കുന്നത്,,,,,നമുക്ക് ആരെ വേണേലും സ്നേഹിക്കാം പക്ഷെ ഒന്നും മോഹിക്കരുത് കാരണം ഞമ്മളവിടെ പറ്റിക്കപ്പെട്ടേക്കാം,,,,,," എന്നെ തന്നെ കണ്ണിമവെട്ടാതെ നോക്കിയിരിക്കുന്ന ഇശുനെ നോക്കി ചെറു പുഞ്ചിരിയോടെ ഞമ്മളിങ്നെ പറഞ്ഞതും അവൻ എന്റെ മുഖത്ത് നിന്ന് നോട്ടം തെറ്റിച്ചുകൊണ്ട് നിലാവിന്റെ വെളിച്ചത്തിൽ പ്രകാശിക്കുന്ന പൂളിലേക്ക് നോക്കി........ "Exactly,,,,,സ്നേഹം അങ്ങനെയാണ് ചിലപ്പോ ഞമ്മള് തന്നെ പറ്റിക്കപ്പെട്ടേക്കാം ,,,,,ഒരിക്കലും ആരെയും ആത്മാർഥമായി സ്നേഹിക്കരുത്......" "Nooo,,,,,,ഒരിക്കലും സ്നേഹം തളരുന്നില്ല ,,,,തളരുന്നത് ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളുകളാണ്,,,,,

എന്തിനു വേണ്ടിയാണ് നീ എന്നെ അവോയ്ഡ് ചെയ്യുന്നതെന്നറിയില്ല,,,,,ബട് നീ എത്രയൊക്കെ എന്നെ അവോയ്ഡ് ചെയ്യാൻ നോക്കിയാലും ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും ,,,,,,ചില സ്നേഹങ്ങൾ അങ്ങനെയാണ് തിരിച്ചു കിട്ടില്ലായെന്നറിഞ്ഞിട്ടും അത്രമേൽ സ്നേഹിച്ചു പോകും...... Addiction of a person more denger than drugs...... അത്രമേൽ നീയെന്റെ മനസ്സിൽ ആഴ്ന്നിറങ്ങി......" എന്നൊക്കെ ഉള്ളിലെ സങ്കടത്തെ മറച്ചുവെച്ച് അവനോടായി പറഞ്ഞു കഴിഞ്ഞപ്പോയേക്കും കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടിയിരുന്നു,,,,,, എന്തുകൊണ്ടാണെന്ന് അറിയില്ല അവനെന്നെ സ്നേഹിക്കാത്തത്,,,,പക്ഷെ ഒരിക്കൽ അവനെന്റെ സ്നേഹം മനസ്സിലാക്കിയിരിക്കും....... ഉരുണ്ടു കൂടിയ കണ്ണുനീരിനെ അമർത്തി തുടച്ചു കൊണ്ട് ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു,,,,,, എന്നിട്ട് ചെയറിൽ നിന്നുമെഴുനേറ്റ് ഉമ്മച്ചന്റെ മടിയിലായി കൊണ്ട് സൈഡിലേക്ക് തിരിഞ്ഞിരുന്നു...... "Do u love me.... " അവന്റെ മറുപടി എന്താണെന്ന് അറിയുന്നത് കൊണ്ടുതന്നെ അവന്റെ മുഖത്തായി കൈ വെച്ചു ചെറു പുഞ്ചിരിയോടെ ചോദിച്ചതും അവന്റെ ഒലക്കമേലെ റിപ്ലേ കിട്ടി..... "I hate uu......" എന്നോട് പല്ലിളിച്ചു കൊണ്ട് ഓനിങ്ങനെ പറഞ്ഞതും ഞാനും അവനക്കൊന്ന് പല്ലിളിച്ചു കാണിച്ചു....... ★★★★★★★★★★★★★★★

അവൾ എന്റെ മടിയിലായി ഇരുന്ന് ഓരോന്ന് പറഞ്ഞു മക്കാറാകുന്ന സമയത്ത് ഞാൻ അവളുടെ അരയിലൂടെ കയ്യിട്ട് എന്നോട് ചേർത്തിരുത്തി,,,,, അവളെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട് അധരത്തിനു നേരെ പോവുന്ന സമയത്ത് അവളത് മുൻകൂട്ടി കണ്ട് എന്റെ ചുണ്ടിൽ അവളുടെ ചൂണ്ടു വിരൽ വെച്ചു തടഞ്ഞു നിർത്തി..... അത് കണ്ട് ഒരു സംശയഭാവത്തോട് കൂടി ഓളെ നെറ്റി ചുളിച്ചു നോക്കി....... എന്റെ നോട്ടം കണ്ടിട്ടവൾ ചെറു പുഞ്ചിരി സമ്മാനിച്ച് എന്റെ ചുണ്ടിൽ നിന്നും അവളെ ചൂണ്ടു വിരൽ എടുത്തതും ഞാനൊന്ന് സൈറ്റടിച്ചു കൊണ്ട് അവളുടെ നേർക്ക് പോകാൻ നിന്നതും അപ്പോതന്നെ അവൾ എന്റെ അധരത്തോട് ഇടിച്ചു വന്ന് പിടി വിടാതെ അധരത്തെ ആഴത്തിൽ കടിച്ചു കൊണ്ടിരുന്നു....... ആദ്യമൊന്നും ഒന്നും സംഭവിക്കാതെ അതിലങ് ലയിച്ചു നിന്നെങ്കിലും പിന്നീട് അവളെന്റെ ചുണ്ട് അടർത്തി മാറ്റും വിധം കടിച്ചു പറിക്കാൻ നിന്നതും അവളെന്റെ ചുണ്ടിൽ നിന്നും പിടി വിട്ട് മടിയിൽ നിന്നും എഴുനേറ്റ് ഒറ്റ ഓരോട്ടം...... അവളെ പ്രേത പല്ലുകൊണ്ട് ചുണ്ട് പറിച്ചെടുത്ത് ഓടുന്നത് കണ്ടിട്ട് ഞാനും അവളെ പിന്നാലെ ഓടി......... "ഡി ഉണ്ടാകണ്ണി അവിടെ നിന്നോ,,,,,,, അല്ലെങ്കിൽ നീയിന്ന് പലതും കാണേണ്ടി വരും......."

പൂളിനു ചുറ്റും വട്ടം വെച്ചുകൊണ്ട് ഓടുന്ന അവളെ ഒരു സൈഡിൽ നിന്നും ഞമ്മളിങ്നെ വിളിച്ചു കൂവിയതും അവളൊന്നു ഇളിച്ചു കാട്ടി മഞ്ഞ ലൈറ്റ് കൊണ്ട് ചുറ്റിയ തെങ്ങിന് മുന്നിലായി നിന്നു..... "അതിനെന്നെ പിടിച്ചിട്ടു വേണ്ട,,,,,,,നിങ്ങൾക്കുള്ള എന്റെ കുഞ്ഞി പ്രതികാരമായി സമ്മാനിച്ച സമ്മാനമാണ് നിന്റെ ചുണ്ടിൽ കാണുന്നത്......." അവളുടെ വെല്ലുവിളി കേട്ട് ചിരിവെന്നെങ്കിലും ഞാൻ അവൾക്കൊന്ന് പല്ലിളിച്ചു കാണിച്ചു..... "ഓ,,, ഇത് നിന്റെ കുഞ്ഞു പ്രതീകാരമായിരുന്നോ,,, എന്നാ ഇന്ന് നീയന്റെ വല്യ പ്രതികാരം കണ്ടിട്ട് പോയാൽ മതിട്ടോ......." അവൾ നിൽക്കുന്ന തെങ്ങിന്റെ അടുത്തേയ്ക്ക് നടന്നുകൊണ്ട് അവളെ ആകമൊത്തം കണ്ണുഴിഞ്ഞ് കീഴ് ചുണ്ട് കടിച്ചുവിട്ട് ഞമ്മളിങ്ങനെ പറഞ്ഞതും ഓൾ ചെറു ഞെട്ടലോടെ എന്നെ നോക്കി........ "വല്യ പ്രതികാരമോ,,,,, so funny " ഉള്ളിൽ ചെറു പേടി ഉണ്ടെങ്കിലും പുറത്തു ജാടയിട്ട് അവളിങ്ങനെ പറഞ്ഞതും ഞമ്മള് അവളുടെ അടുത്തേക്ക് ചെന്നു ,,,,, "No baby,,,, it's no fun......" ഞാൻ അവളെ പിന്നാലെ പതിയെ വരുന്നത് കണ്ട് അവൾ ആ തെങ്ങിന് ചുറ്റും എന്നെ നോക്കി നടക്കുന്നത് കണ്ട് ഞാനൊരു ചെറു ഇളി സമ്മാനിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞതും അവളൊരു നിമിഷം ഷോക്കായിക്കൊണ്ട് എന്നെ തന്നെ നോക്കി.......

അന്നേരം ഞാനവളുടെ അടുത്തേയ്ക്ക് ചെന്നുകൊണ്ട് അവളെ അടിമുടി നോക്കിക്കൊണ്ട് എന്തേ എന്ന പുരികം ഉയർത്തി ചോദിച്ചതും അവളൊരു പേടിയോടെ തോളുപോക്കി ഒന്നുമില്ലായെന്ന് ഭാവത്തിൽ തലയാട്ടി തന്നു....... അവളുടെ മുഖത്ത് മിന്നിമറയുന്ന എസ്പ്രെഷൻ കണ്ടുകൊണ്ട് അവളെ ഒന്നുംകൂടി പിരി കേറ്റി വിടാമെന്ന് വിചാരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് കീഴ്ച്ചുണ്ട് കടിച്ചു പോയിക്കൊണ്ടിരുന്നു..... പോയി പോയി അവസാനം പൂളിന്റെ അരികിലെത്തിയതും അവളൊരു ഇഞ്ച് തെറ്റിയാൽ പൂളിലേക്ക് വീഴുമെന്ന് അറിയുന്നത്കൊണ്ട് തന്നെ എന്റെ കാൽ അവളുടെ കാലിനടുത്തേക്ക് കൊണ്ട് വെച്ചതും അവളൊരു നിമിഷം ആർത്തുകൊണ്ട് പിറകിലേക്ക് ഒരു മറിയലായിരുന്നു...... അതിനു മുൻപ് തന്നെ അവളെ അരയിലൂടെ കൈയിട്ട് താങ്ങി പിടിച്ചുകൊണ്ട് എന്റെ അരികിലേക്കായി ചേർത്തു നിർത്തി......... "നിനക്ക് കാണേണ്ട എന്റെ വല്യ പ്രിതികാരം........" ★★★★★★★★★★★★★★★ ഈ ഉമ്മച്ചൻ ഓന്റെ പ്രതികാരം കാണിച്ചിട്ടേ അടങ്ങുമെന്നാ തോന്നുന്നെ...... "നിനക്ക് കാണേണ്ട......" എന്നിലേക്ക് ഒട്ടിച്ചേർന്നുകൊണ്ട് വീണ്ടും ഓനിങ്ങനെ പറഞ്ഞതും ഞമ്മളെ ഹെർട്ട് എന്തിനോ വേണ്ടി തിളക്കുന്നുണ്ടാകിരുന്നു..... അതുമല്ല അതവിടെക്കിടന്ന് നാസിക് ധൂൾ പോലെ കൊട്ടിക്കൊണ്ടിരിക്കാണ്,,,,,, ഞമ്മളതിനോട് മിണ്ടാതെ നിക്കാൻ പറഞ്ഞു കൊണ്ട് ഓന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് വേണ്ട എന്ന ഭാവത്തിൽ തല ആട്ടികൊടുത്തു......

. "Sorry,,,," ചുണ്ടിലേക്കും മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ടിരുക്കുന്ന ഉമ്മച്ചനെ നോക്കി നിഷ്‌കു പോലെ ചുണ്ടു ചുളുക്കികൊണ്ട് ഞമ്മളിങ്ങനെ പറഞ്ഞതും ഓനൊരു വല്ലാത്ത മട്ടിൽ എന്നെ നോക്കി സൈറ്റടിച്ചു എന്റെ ചുണ്ടിലേക്ക് ഓന്റെ ചുണ്ടുകൾ കൂട്ടിച്ചേർത്തുകൊണ്ട് ഒരൊറ്റ വീഴ്ച്ച ആയിരുന്നു പിറകിലേക്ക്....... ബ്ലും എന്ന ശബ്ദത്തോട് കൂടി എന്നെയും കൊണ്ട് പൂളിലേക്ക് വീണതും ഇരു കണ്ണുകളും ഇറുക്കി അടച്ചു വെച്ചുകൊണ്ട് അധരത്താൽ ആഴ്ന്നിറങ്ങുന്ന ഉമ്മച്ചനെ അടർത്തി മാറ്റാൻ ശ്രമിച്ചിട്ടും അവനതിൽ നിന്നും വിട്ട് മാറാതെ ഞാൻ അവനക്കു നൽകിയ പ്രതികാരത്തേക്കാൾ ഇരട്ടി പ്രതികാരം എന്റെ അധരം കീഴപെടുത്തികൊണ്ട് തീർത്തു....... ഫ്രഞ്ച് വഴി അമേരിക്കയിലൂടെ പോവുന്ന ഉമ്മച്ചന്റെ ലോങ് കിസ്സിൽ അഡിക്റ്റ് ആവുന്നത് കണ്ടതും ഞാനതിൽ നിന്നും അടർന്നു മാറാതെ അതിങ്ങനെ ലയിച്ചു നിന്നു........ ദീർഘ നേരത്തെ പ്രതികാരത്തിനൊടുവിൽ ആഴ്ന്നിറങ്ങുന്ന അവന്റെ അധരം കുറച്ചു അഴിച്ചുകൊണ്ട് പതിയെ അതിൽനിന്നും പിടിവിട്ട് എന്നെ കണ്ണിമ വെട്ടാതെ നോക്കി...... അത് കണ്ടതും കണ്ണുകളിൽ പറ്റിച്ചേർന്ന പൂളിലെ വെള്ളം കണ്ണുകൾ അടച്ചു തുറന്ന് കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന ഉമ്മച്ചനെ നോക്കി........

വെള്ളത്തിൽ ഉയർന്നും താഴ്ന്നും നിൽക്കുന്ന എന്നെ അവൻക്കുനേരെ ആക്കിപിടിച്ചു കണ്ണിനു മുന്നിലേക്ക് തൂങ്ങി നിൽക്കുന്ന വെള്ളത്താൽ നനഞ്ഞു നിൽക്കുന്ന മുടിയെ വകഞ്ഞു മാറ്റിക്കൊണ്ട് പതിയെ അവൻ ചുണ്ടിലൊരു മുത്തം നൽകി........ അവന്റെ തണുത്ത അധരം എൻ്റെ ചുണ്ടിൽ വീണ്ടും കൂടി ചേർന്നതറിഞ്ഞതും അറിയാതെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു......... "ഈ പ്രതീകാരത്തിലൊന്നും ഞാൻ നിർത്താൻ കരുതിയതല്ല,,,, ബട് നിനക്ക് തീരെ കപ്പാസിറ്റി എന്നു പറഞ്ഞ സാധനം ഇല്ലത്തതുകൊണ്ട് ഇവിടെ വെച്ച് നിർത്തുന്നു,,,,,, അത് വിചാരിച്ച് ഇനിയും നീയെന്നെ പ്രഷർ കൂട്ടികൊണ്ട് പ്രതികാരം എന്നും പറഞ്ഞു വന്നാൽ പിന്നെ നിനക്ക് റസ്റ്റ് ഉണ്ടാവില്ല.........." ഒരു കള്ളച്ചിരിയോടെ സൈറ്റടിച്ചു കൊണ്ടിങ്ങനെ പറഞ്ഞതും എനിക്കിതൊന്നും ഏറ്റിട്ടില്ലാത്ത മട്ടിൽ ഞമ്മള് അവൻക്കൊന്ന് ഇളിച്ചു കാട്ടികൊടുത്ത് വെള്ളത്താൽ നനഞ്ഞു നിൽക്കുന്ന കയ്യിനെ ഉയർത്തിക്കൊണ്ട് ഓന്റെ രണ്ടു സൈഡിലൂടെയും കൊണ്ടുപോയി കഴുത്തിനു പിറകിൽ ലോക്കാക്കി വെച്ചു.......... "I'm deeply nd madly love with u always & forever.....💘" ചെറു പുഞ്ചിരിയോടെ നമ്മളിങ്ങനെ പറഞ്ഞു ഓന്റെ നെഞ്ചിലായി ഉമ്മവെച്ചുകൊണ്ട് പൂളിൽ നിന്നും കയറികൊണ്ട് ഒരൊറ്റ ഓട്ടമായിരുന്നു റൂമിലേക്ക്.......

പുറത്തുള്ള തണുപ്പും റൂമിന്റെ ഉള്ളിലുള്ള ഏസിയുടെ തണുപ്പും കാരണം നനഞ്ഞൊട്ടിയ ഡ്രെസ്സിട്ട് ഞമ്മള് നിന്ന് വിറക്കാൻ തുടങ്ങിയതും ഷെൽഫ് തുറന്ന് കയ്യിൽ കിട്ടിയ ഡ്രെസ്സെടുത്ത് ഡ്രെസ്സിങ് റൂമിലേക്ക് ചെന്നുകൊണ്ട് ഡ്രസ് മാറി.......... അന്നേരം നേരെത്തെ നടന്നതൊക്കെ മൈൻഡിലേക്ക് ഓടി വന്നതും എന്റെ ചുണ്ടിലൊരു കള്ള ചിരി വിരിഞ്ഞു........ ആ ചിരി ചുണ്ടിൽ നിന്നും കളയാതെ ഡ്രെസ്സിങ് റൂമില്നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോ ഉമ്മച്ചൻ നേരത്തെ ഇട്ടിരുന്ന ടീ ഷർട്ട് മാറ്റിക്കൊണ്ട് ഫുൾ സ്‌ളീവുള്ള ബ്ലാക്ക്‌ ടീ ഷർട്ട് ഇട്ടുകൊണ്ട് വാൾ ഗ്ലാസ് നീക്കിവെച്ച് അതിന്റെ കർട്ടന്റെ കെട്ട് അയച്ചു അത് രണ്ടു സൈഡിലേക്കും നീക്കി വെക്കുന്നുണ്ടായിരുന്നു........ ഞമ്മളപ്പോ തന്നെ ബെഡിലേക്ക് ചാടിക്കയറി ലൈറ്റ് ഓഫ് ചെയ്ത് ഡിം ലൈറ്റ് ഓണാക്കി ......അപ്പൊ ഉമ്മച്ചൻ കർട്ടൻ നീക്കുന്നതിനിടെ എന്നെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് കർട്ടൻ നേരെയാക്കി എന്റെ അടുത്ത് വന്നു കിടന്നു....... "ഇശുച്ചാ,,,,,, നിങ്ങൾക്ക് തണുക്കുന്നില്ലേ.....???!!!" അരക്കറ്റം പുതച്ച കോസഡി കഴുത്തു വരെ പുതച്ചുകൊണ്ട് ഞമ്മളിങ്ങനെ ചോദിച്ചതും ഓനും ഞാൻ പുതച്ച കോസഡി എടുത്ത് ഒരു ഭാഗം പുതച്ചു കിടന്നു......... "നിനക്ക് പിന്നെ കപ്പാസിറ്റി ഇല്ലല്ലോ........"

പുച്ഛിച്ചു കൊണ്ട് ഓനിങ്ങനെ പറഞ്ഞുകൊണ്ട് ഏസിയുടെ റിമോട്ട് ടീ പോയിന്റെ മുകളിൽ നിന്നുമെടുത്ത് ഏസിയുടെ തണുപ്പിന്റെ വോളിയം കൂട്ടി,,,,,,,, അതുകാരണം തണുപ്പ് കോസഡി യുടെ ഉള്ളിലൂടെ വരെ നുഴഞ്ഞു കയറി ശരീരമെല്ലാം തണുക്കാൻ തുടങ്ങിയതും ഞമ്മള് ഉമ്മച്ചനെ കൂർപ്പിച്ചു നോക്കി........ "അതിന്റെ വോളിയം കുറക്ക് ,,,,,,,," "Noo,,,,," കുറെ പറഞ്ഞിട്ടും ഓൻ കേൾക്കാത്തത് കണ്ടതും ഞമ്മള് രണ്ടും കൽപ്പിച്ച് ഓന്റെ അടുത്തേക്ക് നീങ്ങി ചെന്ന് നെഞ്ചിലായി തലവെച്ചു......... "ഞമ്മളോട് കളിച്ചാൽ ഇങ്ങനെയിരിക്കും........" നെഞ്ചിൽ നിന്നും തലപൊക്കി ഓന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഞമ്മള് ഇളിച്ചുകൊണ്ട് പറഞ്ഞതും ഓൻ ഇതൊക്കെ ഗ്രാസ്സാണെന്ന മട്ടിൽ പുച്ഛിച്ചുകൊണ്ട് വീണ്ടും ഏസിയുടെ തണുപ്പ് ഹൈ ആക്കി വെച്ചു....... ഈ പാക്കരൻ ഞമ്മളെ തണുപ്പിച്ച് കൊല്ലുമെന്നാ തോന്നുന്നെ...... അപ്പൊ തന്നെ ഓന്റെ നെഞ്ചിലേക്ക് കുറച്ചും കൂടി ഒട്ടികിടന്ന് കെട്ടിപിടിച്ചു കിടന്നു......... ★★★★★★★★★★★★★★★ "ഡി,,,,, ഉണ്ടകണ്ണി" അട്ട ഒട്ടിയപ്പോലെ കെട്ടിപിടിച്ചു കിടക്കുന്ന അവളെ തട്ടി വിളിച്ചു,,,,,,, ഇനി വല്ല കോൾഡ് ഏറ്റിട്ട് തട്ടി പോയോ എന്ന് അറിയില്ലല്ലോ........ "എന്താടാ ഉമ്മച്ച,,,,,, ഉറങ്ങാനും സമ്മദിക്കൂലേ......" അവളെ ഒന്നുംകൂടി ചേർത്ത് പിടിച്ചുകൊണ്ട് അവളെ ഒന്ന് നോക്കി...... ഓ ഭാഗ്യം തട്ടി പോയിട്ടില്ല,,,,, "നിനക്കെവിടുന്നാടി ഈ ഉമ്മച്ചൻ എന്ന ഉടായിപ്പ് പേര് കിട്ടിയത്.......??!"

"നിങ്ങളിങ്ങനെ ഉമ്മിക്കൊണ്ടിരുന്നാൽ പിന്നെ ഉമ്മച്ചൻ എന്നല്ലാതെ കോമ്മച്ചൻ എന്ന് വിളിക്കാൻ പറ്റോ... ഉമ്മച്ചാ!!!!!!!!" "ഓഹോ അപ്പോ അതാണല്ലേ കാര്യം,,,,,എനിക്ക് കുറച്ച് കപ്പാസിറ്റി കൂടുതൽ ആയതുകൊണ്ട് ഞാൻ നിന്നെ എന്തു വേണേലും ചെയ്‌തെന്ന് വരും........" "ഓ,,,, really" "Yes baby......" അവൾക്കൊന്ന് സൈറ്റ് അടിച്ചുകൊണ്ട് ഞാനിങ്ങനെ പറഞ്ഞ് അവളെ ചേർത്തുപിടിച്ചു,,,,,,,,പിന്നീട് മനസ്സിലിപ്പോഴും ഉണങ്ങി കിടക്കാതെ ചില കാര്യങ്ങളൊക്കെ ഓർത്തു എപ്പോഴോ ഉറങ്ങി പോയി.......... പിറ്റേന്ന് കണ്ണ് തുറന്നപ്പോ ഐറ എന്റെ നെഞ്ചിൽ കിടക്കുന്നത് കണ്ട് അവളെ ഉണർത്താതെ മെല്ലെ സൈഡിലേക്ക് കിടത്തി...... "ഉമ്മച്ചാ,,, നിങ്ങളിത് എങ്ങോട്ടാ പോവുന്നേ,,,, കുറച്ചും കൂടി ഞമ്മക്ക് കിടന്നുറങ്ങാ......" ബെഡിൽ നിന്നും എഴുന്നേൽക്കാൻ നിൽക്കുമ്പോ ഉണ്ടകണ്ണി എന്റെ കൈപിടിച്ചു അവിടെത്തന്നെ കിടത്തി അവൾ പതിയെ കണ്ണുകൾ തുറന്ന് എന്നോടിങ്ങനെ പറഞ്ഞ് താഴ്ന്നു കിടക്കുന്ന കോസ്ഡി കുറച്ചു മുകളിലേക്ക് ആക്കിപിടിച്ചു എന്നോട് ചേർന്ന് കിടന്നു...... "നീ കിടന്നോ,,, എനിക്ക് വർക്ഔട്ടിന് പോവണം,,,, അതോണ്ട് തന്നതാന്നങ് പുതച്ചു മൂടി കിടന്നാ മതി......" അവളുടെ കൈ എന്റെ കൈയിൽ നിന്നും വിടുവിച്ചു ഞാനെഴുനേറ്റ് ഫ്രഷായി വന്നു,,,,,,, "One minute......."

ബാത്രൂമിൽ നിന്നും ഇറങ്ങി വന്ന ഉടനെ ഐറ ഇതും പറഞ്ഞു എന്നെ ഒരു സൈഡിലേക്ക് ഉന്തി മാറ്റി ബാത്രൂമിലേക്ക് കയറി ചെന്നു........ "എന്നാ പോവാം......" കുറച്ചു നേരം കഴിഞ്ഞ് ബാത്രൂമിൽ നിന്നും ഇറങ്ങി മുഖം ടർക്കി വെച്ചു തുവർത്തി കൊണ്ട് ഞമ്മളോടിങ്ങനെ പറഞ്ഞതും ഞാനവളെ നെറ്റി ചുളിച്ച് നോക്കി....... "എങ്ങോട്ട് പോവാമെന്ന്,,,,," "നിങ്ങൾ എങ്ങോട്ടാ പോവുന്നേ അങ്ങോട്ട് തന്നെ...... " "വർകൗട്ടിങിനോ,,,,,അതിന് നിനക്ക് വർക് ഔട്ടിങ് ഒക്കെ അറിയോ....." "അതികം പുച്ഛിക്കല്ലേ,,,,, എനിക്ക് അതൊക്കെ അറിയാം......" ഡ്രെസ്സിങ് റൂമിൽ ചെന്ന് ട്രാക്ക് സ്യൂട്ടും ടീ ഷർട്ടും ധരിച്ച് അവൾ അവിടെനിന്നും ഇറങ്ങി വന്നുകൊണ്ട് എന്നോടിങ്ങനെ പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി പോയി...... " Not bad.... " എന്നും പറഞ്ഞ് റൂമിൽ നിന്നും ഇറങ്ങി കൊണ്ട് ടേബിളിലുള്ള കോഫീ സിപ്പായി കുടിച്ചു റിസോർട്ടിൽ നിന്നുമിറങ്ങി............ "അല്ല ഇശുച്ചാ ,,,,ആ മറ്റേ ഡംബൾസ് ഒക്കെ നല്ല വൈറ്റ് ഉണ്ടാകോ......??!!" നടക്കുന്നതിനിടയിൽ അവൾ ഞമ്മളോടായി ചോദിച്ചതും ഞാൻ അവളെയൊന്ന് നോക്കി കൊണ്ട് മുന്നിലേക്ക് നോക്കി നടന്നു......

"അപ്പൊ നീയല്ലേ പറഞ്ഞേ എനിക്ക് അതൊക്കെ അറിയാമെന്ന്,,,,,," "അ,,,അത്,,,, അതൊക്കെ എനിക്കറിയാം,,,," അവളുടെ വർത്താനം കേട്ടിട്ട് ചിരി വന്നെങ്കിലും അവളോട് നിർത്തിവച്ചിരുന്ന ജിപ്സിയിൽ കയറാൻ പറഞ്ഞുകൊണ്ട് ഞാൻ അതിലേക്ക് ചാടികയറിയിരുന്നു......... "ഡി,,,, സൂക്ഷിച്ച്......" വർകൗട്ട് പ്ലസിലേക്ക് ചെന്ന് ഞാൻ ടീ ഷർട്ട് ഊരി വെച്ചു വർകൗട്ട് ചെയ്തുകൊണ്ടിരുന്നപ്പോ സൈഡിൽ വെച്ചിട്ടുള്ള എടുത്താൽ പൊങ്ങാത്ത ഡംബൾസ് കഷ്ടപ്പെട്ട് എടുക്കുന്നത് കണ്ടിട്ട് ഞാനിങ്ങനെ പറഞ്ഞതും അവൾ എന്നെ പുച്ചിച്ചു കൊണ്ട് വീണ്ടും ഉയർത്താൻ നോക്കുന്നുണ്ട്,,,,,,,,, ഇവളോട് പറഞ്ഞാൽ കേൾക്കില്ല എന്നറിയുന്നത് കൊണ്ട് തന്നെ അവളെ മൈൻഡ് ആക്കാതെ വർക് ഔട്ട് ചെയ്തുകൊണ്ടിരുന്നു.......... കുറച്ചു കഴിഞ്ഞപ്പോ അവൾ ആ ഡംപിൾസ് നിലത്തു വെച്ചിട്ട് അതിന്റെ വെയ്റ്റ് കൊണ്ട് കൈ കുടഞ്ഞ് കളിക്കുന്നത് കണ്ടിട്ട് ചിരി വന്നതും ഞാൻ എന്റെ വർകൗട്ട് നിർത്തിവെച്ചു കമ്പിയിൽ തൂക്കി വെച്ച ടർക്കിയെടുത്ത് ചെന്നിയിലൂടെ ഇറങ്ങി വന്ന് ബോഡിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പിനെ തുടച്ചു മാറ്റിക്കൊണ്ട് ഉണ്ടകണ്ണിയുടെ അടുത്തേയ്ക്ക് വിട്ടു....... അവളത് എടുക്കാൻ കഷ്ടപ്പെടുന്നത് കണ്ട് ഞാനവളുടെ രണ്ടു കയ്യിനു മുകളിലും എന്റെ കൈകൾ വെച്ചു കൊണ്ട് അവളോട് ചേർന്ന് കൊണ്ട് ആ ഡംബൾസ് ഉയർത്തി കൊടുത്തു........

അന്നേരം എന്നെ പിറകിലേക്ക് നോക്കികൊണ്ട് വളിച്ച ഇളി ചിരിച്ചുകൊണ്ട് അവളത് ഉയർത്തുന്നത് കണ്ട് ഞാനത് ബാലൻസ് ചെയ്തു വെച്ചു.......... "ഔ,,,, ഇനി ഞാൻ പോയി റസ്റ്റ് എടുക്കട്ടേ ട്ടോ......" എന്നും പറഞ്ഞ് കൈയിലെ പൊടി തട്ടിക്കൊണ്ട് ഓൾ പോയി വാട്ടർ ബോട്ടിൽ തുറന്ന് വെള്ളം കുടിക്കുന്നത് കണ്ടതും ഞാൻ അവളെ തന്നെ നോക്കി.......ഇതിന്റെ ഭാരമെല്ലാം ഞാനേറ്റിയിട്ട് അവൾക്കെന്ത് റസ്റ്റ്......കാണാൻ ലുക്ക് ഉണ്ടെന്നെ ഉള്ളു,,,, തലക്കകത്ത് ഫുൾ ഓഫ് കളിമണ്ണാണ് ഇനിയും ഇവിടെ നിന്നാൽ ശേരിയാവില്ല എന്നറിഞ്ഞതും ഞാൻ അവളെയും കൊണ്ട് തിരിച്ചു റിസോർട്ടിലേക്ക് തന്നെ തിരിച്ചു,,,,,,,, റിസോർട്ടിന്റെ പാർക്കിങ്ങിൽ ജിപ്സി നിർത്തി അതിൽനിന്നും ചാടി ഇറങ്ങി രണ്ടു സൈഡിലും പുല്ലുകൊണ്ട് ഉണ്ടാക്കിയ ഗാർഡനിന്റെ നടുവിലുടെയുള്ള നടപ്പാതയിലൂടെ റിസോർട് ലക്ഷ്യം വെച്ച് ഫോണിൽ കുത്തി കളിച്ചു നടക്കുന്നതിനിടെ വെറുതെ മുന്നിലേക്ക് നോക്കിയപ്പോ അവിടെയുള്ള ഗാർഡനിൽ നിന്ന് ഒരു സായിപ്പും മദാമ്മയും ഫ്രഞ്ച് കിസ്സ് ചെയ്യുന്നത് കണ്ട് ഞാൻ സൈഡിലേക്കൊന്ന് നോക്കി.......

അപ്പൊ ആ ഉണ്ടാകണ്ണി അവരെതന്നെ ഫോക്കസ് ചെയ്ത് അന്ധം വിട്ട് നടക്കുന്നത് കണ്ടതും ഞാനവളുടെ തലക്കൊരു മേട്ടം കൊടുത്ത് അവളെ കണ്ണിനു മീതെ എന്റെ ഇടതു കൈ മറച്ചുപിടിച്ചു കൊണ്ട് വലതുകൈയിലുള്ള ഫോണിലേക്ക് നോക്കിക്കൊണ്ട് നടന്നു............ "എന്താണ് ഉമ്മച്ചാ,,,,,," റിസോട്ടിനു മുന്നിലെത്തിയിട്ട് അവളെ കണ്ണിനു മീതെയുള്ള എന്റെ ഇടതു കൈ പിൻവലിച്ചു മറ്റേ കയ്യിലുള്ള ഫോൺ പാന്റിന്റെ പോക്കറ്റിലേക്കിട്ട് അവളെയൊന്ന് നോക്കി,,,,,അപ്പൊ അവൾ എന്നെ നോക്കിക്കൊണ്ട് ഇങ്ങനെ ചോദിച്ചതും ഞാനവളെ നോക്കിക്കൊണ്ട് നാവ് കടിച്ചു....... "ഈ ചോദ്യം ഞാനാ നിന്നോട് ചോദിക്കേണ്ടത്,,,,,, അവർ കിസ്സികൊണ്ട് നിൽക്കുന്നത് നീയെന്തിനാ ഒളിഞ്ഞു നോക്കാൻ നിൽക്കുന്നെ........" ഡോർ തുറന്ന് ഉള്ളിലോട്ട് കയറികൊണ്ട് ഞാനിങ്ങനെ പറഞ്ഞ് ടേബിളിന്റെ മുകളിലുള്ള വാട്ടർബോട്ടിലെ വെള്ളം കുടിച്ചു........ "അവർ പബ്ലിക്കായി കിസ്സുന്നത് എങ്ങനെ ഒളിഞ്ഞു നോട്ടം ആകും.........." "അതെങ്ങനെയാണെന്ന് നിനക്ക് ഞാൻ കാണിച്ചു തരണോ......"

കയ്യിലുള്ള വാട്ടർ ബോട്ടിൽ തിരിച്ചു ടേബിളിൽ തന്നെ വെച്ചുകൊണ്ട് അവൾക്കു നേരെ തിരിഞ്ഞിട്ട് കീഴ്ച്ചുണ്ട് കടിച്ചു സൈറ്റടിച്ചു ഞാനിങ്ങനെ പറഞ്ഞതും അവൾ അയ്യോ വേണ്ടായെ എന്നും പറഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു,,,,,,, അത് കണ്ട് ചിരി വന്നിട്ട് ഞാനവിടെ നിന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് റൂമിലേക്ക് കയറി......... ഇന്ന് ചില സ്ഥലത്തൊക്കെ വിസിറ്റ് ചെയ്യണമെന്ന് വിജാരിച്ച് വേഗം ഫ്രേഷായി റെഡിയായി ബെൻസിൽ പോകുന്ന സമയത്ത് മൈന് റോഡിൽ ബ്ലോക്കിൽ പെട്ടതും ഞാൻ ഗ്ലാസ്സിനുള്ളിലൂടെ തലച്ചെറിച്ചു പുറത്തേക്ക് നോക്കിയിരുന്നു....... "ഇശുച്ചാ,,, ആ മദാമനെ കാണാൻ എന്തു ഭംഗിയാല്ലേ......" സൈഡിലൂടെ ബേബി പിങ്ക് കളർ ഫ്രോക് ഇട്ട് റോഡ് ക്രോസ്സ് ചെയ്തു പോവുന്ന മദാമനെ നോക്കിക്കൊണ്ട് അവളിങ്ങനെ പറഞ്ഞതും ഞാൻ അവരെയൊന്ന് നോക്കിക്കൊണ്ട് ഉണ്ടകണ്ണിയെ നോക്കി........ "ഭംഗിയിലല്ല ഒരാളെ കാര്യം,,,, അവർ ചെയ്യുന്ന നന്മയിലാണ് കാര്യം.... ഭംഗി ഉള്ളവരൊക്കെ നന്മ ഉള്ളവർ ആകണം എന്നില്ല ,,,,ബട് നന്മ ഉള്ളവരൊക്കെ ഭംഗി ഉള്ളവരാണ്......സോ ഭംഗി വെച്ച് ഒരാളെയും കമ്പയർ ചെയ്യരുത്......" ..... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story