QUEEN OF KALIPPAN: ഭാഗം 3

queen of kalippan

രചന: Devil Quinn

റൂമിലേക്ക് കയറിയതും അവിടെമാകെ കളർ ലൈറ്റുകൾ കൊണ്ട് തിളങ്ങാൻ തുടങ്ങി.....എനിക്കാണെങ്കിൽ കയ്യും കാലും വിറച്ചിട്ട നിൽക്കാൻ കഴിയുന്നില്ല..... ഞാൻ വാതില് അടച്ചു മുന്നിലോട്ട്‌ തിരിഞ്ഞതും ആരോ നമ്മളെ പിറകിലൂടെ വട്ടം പിടിച്ചു.....അത് ഞമ്മളെ കെട്ടിയോൻ ആണെന്ന് ആ പിടിയിലൂടെ മനസ്സിലായി.... അവൻ ഞമ്മളെ അവന്റെ നേരെ ആക്കി എന്റെ കണ്ണിലേക്ക്തന്നെ നോക്കാൻ തുടങ്ങി......ഞമ്മളും ഒട്ടും പതറാതെ കണ്ണുകളിലേക്ക് തന്നെ നോക്കി....കുറച്ചു നേരം ആ നിൽപ്പ് തന്നെ തുടർന്ന്.... പതിയെ അവൻ ഞമ്മളെ മുഖം രണ്ടു കൈകൊണ്ടും കോരിയെടുത്തു രണ്ടു കവിളിലും മാറി മാറി ചുംബിച്ചു......പിന്നിട് ആ ചുംബനം എന്റെ മുഖമാകെ മൂടികൊണ്ടേയിരുന്നു.... ഇപ്പൊ അവന്റെ ദൃഷ്ടി നമ്മളെ അധരത്തിലേക്കാണ്...... പതിയെ പതിയെ അവന്റെ അധരം എന്റെ അധരത്തോട് ചേർത്തുവെച്ചത്....ആ നിമിഷം ഉള്ളിലൂടെ ഒരു കരണ്ട് പാസ്സ് ചെയ്തപോലെ തോന്നിയപ്പോൾ ഞാൻ അവനിൽ നിന്ന് വിടുവിക്കാൻ നോക്കിയെന്ക്കിലും കഴിയുന്നില്ല.... കുറെ വെട്ടം ഞമ്മള് അവനെ പിടിച്ചു ഉന്തിയെങ്കിലും കഴിയുന്നില്ല.... അവൻ ഞമ്മളെ അരയിൽ പിടിച്ചുകൊണ്ട് കൂടുതൽ അവനിലേക്ക് അടുപ്പിച്ചുകൊണ്ട് ഞമ്മളെ അധരത്തിലേക്ക് തേൻ നുകർന്നുകൊണ്ടേയിരുന്നു......

അപ്പൊ അവന്റെ കയ്യ് ഞമ്മളെ ദേഹത്തിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്...... അങ്ങനെ ഒരു പത്തു മിനിറ്റ് കഴിഞ്ഞു കോർത്തിണക്കിയ അധരത്തിൽ നിന്ന് അവൻ വേർപ്പെടാണ് നിൽക്കുമ്പോൾ ഞമ്മള് അതിനു സമ്മതിക്കാതെ കൂടുതൽ അവനിലേക്ക് ചേർന്ന് നിന്ന് അവന്റെ അധരത്തിലേക്ക് ഞമ്മളെ അധരം ചേർത്തുവെച്ച് ഫ്രഞ്ച് കിസ്സ് ചെയ്തുകൊണ്ടേയിരുന്നു.... കുറച്ചു സമയത്തിനു ശേഷം രണ്ടു പേരും അതിൽ നിന്ന് മാറി നിന്നു.....അപ്പൊ ഞമ്മക്ക് എവിടുന്നോക്കെയോ നാണം ഒക്കെ വന്നു.... 🙈ചെക്കൻ അപ്പൊ തന്നെ ഞമ്മളെ രണ്ടു കൈയ്യിലും കോരിയെടുത്തു ബെഡിലേക്ക് കൊണ്ടുപോയി കിടത്തി.... ചെക്കനും ഞമ്മളെ മുകളിലായി സ്ഥാനം പിടിച്ച് വീണ്ടും അധരത്തിലേക്ക അടുത്തതും ഞമ്മള് കണ്ണു ചിമ്മി കിടന്നു....... പെട്ടെന്നാണ് ചെവിയിലേക്ക് ശബദം തുളച്ചു കയറികൊണ്ട ഫോൺ ബെല്ലടിച്ചത്..... "ശോ!!!!എല്ലാം നശിപ്പിച്ചു....." എന്ന് പറഞ്ഞു ഞാൻ കണ്ണുതുറന്നതും മുന്നിൽ കാണുന്നത് സ്വപ്നം ആണോ എന്ന് വരെതോന്നി..... എന്താണെന്നല്ലേ,,,, എന്റെ മുന്നിലെ സോഫയിലുണ്ട് ചെക്കൻ ലാപ്പിലും നോക്കി ഇരിക്കുന്നു....ഇപ്പോവരെ ഞമ്മളെ അടുത്ത ഉണ്ടായിരുന്ന ചെക്കൻ എങ്ങനെ അവിടെ എത്തി??അപ്പൊ ഇതുവരെ ആരുമായാണ് ഞമ്മള് റൊമാൻസ് കളിച്ചത്???

ഓഹ് ഒന്നും മനസ്സിലാവുന്നില്ലല്ലോ.....നമ്മൾ ഒന്നുകൂടി തല പുകഞ്ഞു ആലോജിച്ചുനോക്കി ....അപ്പോഴല്ലേ കാര്യം പിടിക്കിട്ടിയത്........ ഞമ്മള് ഇപ്പൊ കാണിച്ചു കൂട്ടിയതൊക്കെ സ്വപ്നമായിരുന്നു....അയ്യേ ബ്ളാ.....🙊 എന്നാലും നമ്മൾ ഇപ്പൊ എന്തൊക്കെയാ ചിന്തിച്ചു കൂട്ടിയത്......അയ്യയ്യേ,,,,,എന്നാലും ഛി... മോശം മോശം.....അല്ലെങ്കിലും സീരിയലിലെ റോമാൻസും കണ്ട ഇരുന്നാൽ ഇത് തന്നെയാണ് ഉണ്ടാവൂ..... എന്നൊക്കെ ഞമ്മളോട് തന്നെ പറഞ്ഞു തലക്ക് ഒരു മേട്ടം കൊടുത്ത സോഫയിലുള്ള നമ്മളെ ചെക്കനെ നോക്കി കൊണ്ടിരിക്കുമ്പോളാണ് അവൻ നമ്മളോട് പുരികം പൊക്കി എന്താ എന്ന ചോദിച്ചത്....അപ്പൊ എന്റെ മനസ്സിലേക്ക് വന്നത് നേരത്തെ കണ്ട സ്വപ്നം ആയിരുന്നു.....ഞമ്മള് അപ്പൊ തന്നെ അതൊക്കെ മനസ്സിൽ നിന്ന് മിഴിച്ചു കളഞ്ഞു ചെക്കാനോട് ഒന്നുമില്ല എന്ന തോൾപൊക്കി പല്ലിളിച്ചു കാണിച്ചുകൊടുത്തു....അല്ലെങ്കിലും അവനോട് പറയാൻ പറ്റോ ഞമ്മള് റൊമാൻസ് കളിക്കുന്നത് സ്വപ്നം കണ്ടു നിൽക്കാണെന്ന്.... ചെക്കൻ അപ്പൊ ഒന്ന് പുഞ്ചിരിച്ചു ലാപ്പിലേക്ക് തന്നെ തല താഴ്ത്തി..... അയ്യേ,,,,,ഇതിനു വേണ്ടിയായിരുന്നോ ഞാൻ ഇത്രയും പേടിച്ചത്..... ഇത് എന്തോന്ന് ഫസ്റ്റ് നെറ്റ്..... ഇതിന് അർധരാത്രി എന്ന് വിളിക്കുന്നതല്ലേ കൂടുതൽ മെച്ചം.....

എന്നാലും ഞാൻ എന്തെക്കെയോ ചിന്തിച്ചുകൂട്ടി......!!🙈🙈 നമ്മൾ പിന്നെ കൂടുതൽ തല പുണ്ണാകണ്ട എന്ന് ചിന്തിച്ചു കുറെ നേരം ഞമ്മളെ ചെക്കനെ കാത്തുനിന്നു.....അവനാണെങ്കിൽ ആ ലാപ്പിന്ന് തല പൊന്തിക്കുന്നുമില്ല.....കുറേനേരമായല്ലോ ഓൻ അതിൽ തല പുഴ്ത്തിട്ട.... എന്നാലും എന്തായിരിക്കും....ആവോ എന്തെങ്കിലും ആവട്ടെ..... കുറെ കഴിഞ്ഞിട്ടും അവൻ വരുന്നില്ല അതോണ്ട് ഞമ്മക്ക് ദേഷ്യം വന്നിട്ട് അവനെ രണ്ടു തെറിയും വിളിച്ചു ഉറക്കത്തിലേക്ക് പോയി.... രാവിലെ നേരത്തെ എണീറ്റ് ബെഡിലേക്ക് നോക്കിയപ്പോൾ അവിടെ ഞമ്മളെ ചെക്കൻ ഇല്ല പിന്നെ ഇതെവിടെയ എന്ന ചിന്തിച്ചു ചുറ്റും നോക്കിയപ്പോളുണ്ട് സോഫയിൽ കിടന്നുറങ്ങുന്നു.....അപ്പോ ഇന്നലെ ലാപ്പും പിടിച്ച് ഉറങ്ങിയല്ലേ..... ഞമ്മള് പിന്നെ കൂടുതൽ ചിന്തിച്ചു നിൽക്കാതെ ബാത്റൂമിലേക്ക് പോയി കുളിച്ചു ഫ്രഷായി നിസ്കരിച്ചു താഴേക്ക് പോയി..... ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഇന്നലെ കുറെകമ്പനിയുടെ വർക് ഉണ്ടായതൊണ്ട് നേരം വൈകി ആയിരുന്നു ഉറങ്ങിയത്.....അപ്പോപിന്നെ പെണ്ണിനോട് ഒന്ന് മിണ്ടാനും കൂടി സമയം കിട്ടിട്ടില്ല.....

ഇന്ന് നമ്മൾ എന്നും എഴുന്നേൽകുന്ന സമയത്ത് എണീറ്റ് ഫ്രഷായി ജോഗിംഗിന് പോവാൻ നിൽക്കുമ്പോൾ പെണ്ണിനെ നോക്കിയപ്പോൾ അവൾ അവിടെ ഒന്നും ഇല്ലായിരുന്നു....പിന്നെ നമ്മൾ അവിടെ വട്ടം തിരിയാതെ ജോഗിംഗിന് ഉപ്പാനേയും കൂട്ടി പോയി.....ഉപ്പയും ഞാനും എല്ലാദിവസവും മുടങ്ങാതെ ചെയ്യുന്നതാണ് ഈ ജോലി..... ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ നമ്മൾ നേരെ അടുക്കളയിലേക്ക് വിട്ടു....അപ്പൊ ഉമ്മിയും ദീദിയും അവിടെ ഹാജരായിട്ടുണ്ട്....ഞമ്മള് ഒരു ഗുഡ് മോർണിങ്ങും പറഞ്ഞു അവരുടെ അരികിലേക്ക് പോയി.... "മോളെന്തേ ,,,നേരത്തെ എണീച്ചത് കുറച്ചുനേരം കിടന്നോടെയ്‌നോ ക്ഷീണം കാണും ....ഇന്നലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കല്ലായിരുന്നോ.... മോൾ പോയി റസ്റ് എടുത്തോ....ഇവിടെ ഞാനും സിനുവും ഇല്ലേ പിന്നെ പോരാത്തതിന് സെർവെൻസും ഇല്ലേ...." "ഉമ്മി.... കൂൾ നമ്മക്ക് കുഴപ്പൊന്നുമില്ല ഇന്നലത്തെ ക്ഷീണം ഒക്കെ മാറിട്ടുണ്ട് ഇപ്പൊ കൊഴപൊന്നുമില്ല....ഞമ്മള് എന്നും ഈ നേരത്ത എണീക്കാർ അതുകൊണ്ട് നോ പ്രോബ്ലെം " എന്ന് പറഞ്ഞു നമ്മൾ ഉമ്മിക്കൊന്ന്‌ ചിരിച്ചുകൊടുത്തു.....അപ്പോഴാണ് ദീദി ഒരു ട്രേയിൽ നമ്മക്കും ഉമ്മിക്കും ചായതെന്ന് ബാക്കി ചായ ഹാളിലേക്ക് കൊണ്ടുപോയത്......നമ്മളും അതിനു പിന്നാലെ വെച്ചുപിടിച്ചു....

ഞാനും ദീദിയും എല്ലാവർക്കും ചായകൊടുക്കുമ്പോളുണ്ട് ഞമ്മളെ ചെക്കനും ഉപ്പയും ജോഗിംഗ് കഴിഞ്ഞു വരുന്നത് കണ്ടത്....അപ്പൊ അവർക്കും ദീദി ചായ കൊടുത്ത്എല്ലാവരും കൂടി ഓരോന്ന് സംസാരിച്ചിരുന്നു.... ഞമ്മളെ ചെക്കൻ ചായകുടിച്ച ഗ്ലാസ് അവിടെ വെച്ചിട്ട് മുകളിലേക്ക് കയറിപോയി....അപ്പൊ ഉമ്മ ചോദിക്കുന്നുണ്ട് ഇവനിത് എങ്ങോട്ടാ ഇത്ര ദൃർത്തി പിടിച്ച് പോവുന്നേ എന്ന്‌ ....അപ്പോഴാണ് ഉപ്പ പറഞ്ഞത് അവൻ ഇന്ന് ഒരു അര്ജന്റ് മീറ്റിംഗുണ്ടെന്ന കാര്യം.... പിന്നെ എല്ലാവരും ബ്രേക്ഫാസ്റ് ഒക്കെ കഴിച്ചു കഴിഞ്ഞു ഉപ്പയും ആഷിക്കയും (നമ്മളെ ചെക്കന്റെ ബ്രോ)ഓഫീസിലേക്ക് പോവാൻ റെഡിയായി വന്നു.... "മോളെ ഐറ ,,,,,ഇശു എവിടെ???അവനോട് ഞങ്ങൾ പോയി എന്ന പറ ....അവനോട് പെട്ടനന്ന്‌തന്നെ കമ്പനിയിലേക്ക് വരാനും പറ " എന്ന് ഉപ്പ നമ്മളോടായി പറഞ്ഞു.... നമ്മൾ അപ്പോതന്നെ ആ എന്ന പറഞ്ഞു റൂമിലേക്ക് ചെന്നു...... റൂമിലേക്ക് ചെന്നപ്പോലുണ്ട് ചെക്കൻ മൊഞ്ചനായി താടിയും മുടിയും ചീകുന്നു......ഉഫ്‌ എന്നാ ചേലാണെന്നോ..... അത് കണ്ടപ്പോ ഒരു കടി അങ്ങോട്ട് കൊടുക്കാൻ തോന്നി....പിന്നെ വേണ്ടെന്ന് വിചാരിച്ചു... എന്തിനാ വെറുതെ അവന്റെ കോഴിനെ തുറന്നു വിടുന്നേ.....അല്ലേലും ചെക്കൻ എന്നാ ക്യൂട്ട് ആണ് .....

അങ്ങനെ ഞമ്മളെ കോഴിപരുപാടി നിർത്തിവെച്ചു റൂംമിലേക്ക് കയറിച്ചെന്നു.... "ഇശു,,,,നിങ്ങളോട് വേഗം കമ്പനിയിലേക്ക് ചെല്ലാൻ .....ഇന്ന് നേരത്തെ മീറ്റിംഗ് തുടങ്ങും എന്ന്....." "ഹാ,,,, നീ ആ റെഡ് കളർ ഫയൽ എടുക്ക്‌.....എന്നിട്ട് ഒന്ന് ചെക്ക് ചെയ്യ് എല്ലാ ഡീറ്റൈൽസും ഇല്ലേയെന്ന്‌....നീ ഈ വർക് കുറെ ചെയ്തതല്ലേ....." "ആഹ് ....ഇതിൽ എല്ലാതും ഉണ്ട്....ഇന്നത്തെ മീറ്റിംഗിന് ജയിച്ചാൽ ഞമ്മളെ'Malik group Of company' നമ്പർ വണ് കമ്പനി ആവുമല്ലേ.....അതുകൊണ്ട് ഒരു അടാർ ഓൾ ദി ബസ്റ്......" " ഈ മീറ്റിംഗിൽ ഒരു പ്രോജക്ട് ഉണ്ട് അതിലും കൂടി വിൻ ചെയ്യണം എന്നാലേ നമ്പർ വണ് ആവൊള്ളു..... എന്തായാലും ഇതിൽ ജയിക്കുമെന്ന് ഉറപ്പാണ്......പക്‌ഷേ വേറെ എന്തെക്കെയോ ടാസ്‌ക് ഒക്കെ ഉണ്ടെന്നാണ് പറഞ്ഞത്....ആഹ് എന്തായാലും ഇന്നത്തെ മീറ്റിംഗ് കഴിയട്ടെ അപ്പൊ തീരുമാനിക്കാം....അപ്പൊ ഞാൻ പോവാണ് " എന്നും പറഞ്ഞു ഇശു പോയി....നമ്മൾ അപ്പൊ ബെഡ് റേഡിയാക്കാം എന്ന വിചാരിച്ചു തിരിഞ്ഞതും മുമ്പിലുണ്ട് ഇപ്പൊ ഇറങ്ങിപ്പോയ ഞമ്മളെ കെട്ടിയോൻ ഭർത്തു ......എന്താ എന്ന പുരികം പൊന്തിച്ചു ഞമ്മള് കാണിച്ചുകൊടുത്തതും ചെക്കൻ അപ്പൊ തന്നെ ഞമ്മളെ ചുണ്ടിൽ കിസ്സി കൊണ്ട് ബൈ എന്ന്‌പറഞ്ഞു ഓടി..... അപ്പൊ ഞമ്മൾ ഒന്ന് പുഞ്ചിരിച് റൂമെല്ലാം റെഡിയാക്കി കൊണ്ടിരിക്കുമ്പോളാണ് ആരോ പുറകില്നിന്ന് ഇത്തുസേ എന്ന വിളിച്ചത്............... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story