QUEEN OF KALIPPAN: ഭാഗം 30

queen of kalippan

രചന: Devil Quinn

ഞാൻ കാറിന്റെ അടുത്തേക്ക് പോവാനും വേണ്ടി റോഡ് ക്രോസ്സ് ചെയ്യാൻ നിന്നപ്പോഴാ ഇശു എന്റെ കയ്യും പിടിച്ചു ആ സ്ട്രീറ്റിലൂടെ നടന്നു ....... അത് കണ്ട് ഞമ്മളൊരു സംശയത്തോടെ ഇനിയും വല്ല ഉടായിപ്പ് പരിപാടിക്ക് എന്നെ കൊണ്ടുതുപോവുവാണോ എന്ന് മനസ്സിൽ ചോദിച്ചു ഓനെ നോക്കിയതും അവൻ ഞാനിപ്പോ മനസ്സിൽ കണ്ടത് മാനത്തു കണ്ടതുപോലെ അതിനൊന്നുമല്ല എന്ന് മറുപടി പറഞ്ഞതും ഒപ്പമായിരുന്നു........ അതു കണ്ട് ഞാനൊരു പുളിച്ച ഇളി ചിരിച്ചുകൊടുത്തു ഓന്റെ കൈയും പിടിച്ചു ആ സ്ട്രീറ്റിലൂടെ നടന്നു...... "ഇന്നത്തെ റൈഡ് അഡാർ ആയില്ലേ......." നടക്കുന്നതിനിടെ ഉമ്മച്ചനോട് ഞമ്മളിങ്‌നെ ചോദിച്ചതും ഓൻ എന്നെ ഒന്ന് നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു...... "ഞാൻ കണ്ടു നിന്റെ അഡാർ ഹാപ്പി......" നാറ്റിച്ചു,,,,ഉമ്മച്ചൻ നാറ്റിച്ചു,,,കണ്ടോ ഞമ്മളെ ആക്കി പറഞ്ഞത്....!!!!!!!!!അവൻ ഹാപ്പി എന്ന് പറഞ്ഞപ്പോ അതിനൊരു കട്ടി കൂടിയ പോലെ തോന്നി,,,,, തോന്നലല്ല അവനെന്നെ ആക്കിയത് തന്നെയാ,,,,,,,,, അവനങ്ങനെ പറഞ്ഞപ്പോ തന്നെ എന്റെ മൂഡ് പോയതും ഓനെ മൈൻഡ് ആക്കാതെ അവിടെയുള്ള കടകളെ ഏതാണ് ഏറ്റവും ഭംഗിയെന്ന് നോക്കിക്കൊണ്ട് ഓരോന്നിനും മാർകിട്ട് റോഡിന്റെ അരികിലൂടെ നടന്നു,,,,,,,,

മെയിൻ റോഡ് അല്ലാത്ത റോഡ് ആയതുകൊണ്ട് തന്നെ അതികം ആളുകളുമില്ല പിന്നെ ചില ട്യൂറിസ്റ്റ് പോലെ വന്നവർ മാത്രമേ ഉള്ളു........ അങ്ങനെ മർക്കിട്ട് ഓരോ കടകളെയും നോക്കി നടുക്കുമ്പോഴാണ് ഒരു ലണ്ടൻ സ്റ്റലിലുള്ള ഒരു കട കണ്ടത്,,,,, അതിന്റെ മുന്നിലെ ചുമരിലെല്ലാം പച്ച ഇലകളെപോലെയുള്ള ഇലകൾ നിറഞ്ഞു നിൽക്കുന്നത് കണ്ടതും ഞമ്മകത് നല്ലോണം ഇഷ്ട്ടായതുകൊണ്ട് അതിനെ തന്നെ മാർകിട്ട് കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾ അതിന്റെ മുന്നിലെത്തിയത് ,,,,അപ്പോതന്നെ ഉമ്മച്ചൻ എന്നെയും കൊണ്ട് അതിന്റെ ഉള്ളിലേക്ക് കയറിയതും ഞാൻ ഉമ്മച്ചനെ ഒന്ന് നോക്കികൊണ്ട് അതിന്റെ ഉള്ളിലേക്ക് നോക്കി...... അപ്പൊ അവിടെ മുന്നിൽ തന്നെ നാലഞ്ചു കപ്പിൾസ് ഇരുന്ന് ഫുഡ് തട്ടുന്നത് കണ്ടതും ഞാനവരെ ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്കുള്ള ഒരു കവാടം പോലെയുള്ള ഡോർ കണ്ടതും അതിനുള്ളിലൂടെ എന്നെയും കൊണ്ട് ഉമ്മച്ചൻ അതിലൂടെ നടന്നു....... ആ കവാടം കടന്ന് ഞങ്ങൾ അതിന്റെ മുന്നിലെത്തിയതും മുന്നിൽ കുറെ ചെടികളും മരങ്ങളും നിറഞ്ഞുനിൽക്കുന്ന സ്ഥലത്തെത്തിയതും ഞാനതൊന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു........

സൈഡിലായി ചെറിയ ഒരു വെള്ളച്ചാട്ടവും അതിന്റെ വെള്ളം ചെറിയ അരുവികളിലൂടെ കള കള ശബ്ദത്തോട് കൂടി ഒഴുകി പോവുന്നത് കണ്ടതും ഞാൻ ഇശുവിന്റെ കൂടെ രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ചെന്നിരുന്നു...... അപ്പോതന്നെ ഉമ്മച്ചനും എന്റെ ഓപ്പോസിറ്റുള്ള സീറ്റിൽ ചെന്നിരുന്നതും ഞാൻ ടേബിളിലുള്ള വെയ്സിലെ ഡാലിയയുടെ കെട്ടെടുത്ത് അതിനെ തന്നെ നോക്കി കൊണ്ട് ആകമൊത്തം നോക്കി....... അപ്പൊ ഒരു സായിപ്പും മദാമയും കിസ്സിക്കൊണ്ടിരിക്കുന്നത് കണ്ടതും ഞമ്മളവിടുന്ന് നോട്ടം തെറ്റിച്ചുകൊണ്ട് ഉമ്മച്ചനെ നോക്കി....... ഓനപ്പോ അവിടുത്തെ വൈറ്ററോട് മെനു കാണിച്ചുകൊണ്ട് ഓരോ ഡിഷ്‌ സെലക്ട് ചെയ്യുന്നത് കണ്ടതും ഞമ്മള് രണ്ടു കൈയും ടേബിളിലേക്ക് കുത്തിവെച്ച് താടിക്ക് കയ്യും കൊടുത്തിരുന്നു........... കുറച്ചു നേരം ഉമ്മച്ചനെയും വാഴിനോക്കി കൊണ്ട് ഇരിക്കുന്ന സമയത്താണ് നേരത്തെ വന്ന വൈറ്റർ ഞങ്ങൾക്കുള്ള ഡിഷ്‌ ഒരു ട്രെയിലാക്കി കൊണ്ടു വെച്ച് തന്നത്......... ആ ചെക്കൻ ആ ട്രാ ടേബിളിൽ വെച്ചുകൊണ്ട് അതിലെ ഓരോ ബൗളും ടേബിളിൽ നിർത്തിവെച്ചു.....

അതിലെ ഡിഷ്‌ കണ്ടപ്പോ തന്നെ നാവിൽ വെള്ളം ഊറിയതും ആ വെള്ളമെല്ലാം ഉള്ളിലേക്ക് തന്നെ ഇറക്കി,,,,, വെറുതെ എന്തിനാ ഞാൻ കാരണം എന്റെ ചെക്കന്റെ ഇമേജ് ഡാമേജ്‌ ആക്കുന്നെ............. ഡിശ്ശല്ലാം നിരത്തി വെച്ചു കഴിഞ്ഞപ്പോ ആ ചെക്കൻ ട്ര കൊണ്ടുപോയതും ഞാൻ ഡിശിലേക്ക് നോക്കിക്കൊണ്ട് മുന്നിലെ പ്ലേറ്റിൽ കോലിന്മേൽ പച്ച ചുവപ്പ് കളറിലുള്ള എന്തോ സാധനത്തിനിടയിൽ ഫ്രൈ ചെയ്ത ചിക്കൻ പീസിൽ സോയാ സോസും വൈറ്റ് സോസും തേച്ചു വെച്ചത് കണ്ടതും ഞാനതിനെ ഇടുത്തുകൊണ്ട് ആ കോൽ രണ്ടു കൈകൊണ്ട് അതിന്റെ അറ്റതായി പിടിച്ചു വാഴയിലേക് ആക്കി അതിന്റെ ചിക്കൻ പീസ് കടിച്ചെടുത്തു,,,,,,,,,,, "ഹാരേവ......" അതിന്റെ സ്പൈസിയായ ടേസ്റ്റ് കൊണ്ട് നാവിന്റെ അടിയിൽ നിന്നും ഉമിനീർ ഇറങ്ങി വന്നതും ഞമ്മളിങ്ങനെ പറഞ്ഞ് അതിലെ ചിക്കൻ പീസല്ലാം കഴിച്ചു........ അതിലെ ചിക്കൻ പീസ് എല്ലാം തിന്ന് കഴിഞ്ഞപ്പോ തന്നെ വയർ നിറഞ്ഞതും ഞമ്മള് ഉമ്മച്ചനെ ഒന്ന് നോക്കി,,,,, അപ്പൊ ഓൻ എപ്പോഴോ തിന്ന് കഴിഞ്ഞ് എന്റെ തീറ്റ കണ്ട് നിർവികാരനായി ഇരിക്കുന്നത് കണ്ടതും ഞമ്മള് അവൻക്കൊന്ന് ഇളിച്ചു കൊടുത്ത് കൈ കഴുകി വന്നു........ ★★★★★★★★★★★★★★★

ഞാൻ കഴിച്ചു കഴിഞ്ഞ് കൈ കഴുകി വന്നിട്ടും അവളാ ചിക്കനെ കൊല്ലാ കൊല ചെയ്യുന്നത് കണ്ടിട്ട് ഞാനവളെ തന്നെ നോക്കിയിരുന്നതും പെണ്ണ് കഴിച്ചിൽ നിർത്തി വെച്ചുകൊണ്ട് എനിക്കൊന്ന് ഇളിച്ചു തന്ന് കൈ കഴുകി വന്നു....... "നമുക്ക് അങ്ങോട്ട് പോവാം....." അവൾ സൈഡിലേക്ക് ചുണ്ടി കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞതും ഞാൻ ടേബിളിലുള്ള ഫോൺ പോക്കേറ്റിലേക്ക് വെച്ചുകൊണ്ട് അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി........ അപ്പൊതിന് അവൾ എന്നെയും കൊണ്ട് അങ്ങോട്ട് ചെന്ന് അവിടെയുള്ള ഇരുപ്പിടത്തിൽ ഇരുന്നുകൊണ്ട് വെള്ളത്തിലേക്ക് കാലിട്ടു......... അപ്പൊ അടിയിലൂടെ മീനുകൾ വന്ന് കാലിൽ ഇക്കിളി ആക്കിയതും ഞാൻ ഉണ്ടകണ്ണിയെ ഒന്ന് നോക്കി....... അപ്പൊ അവൾ ഇക്കിളി ആയിട്ട് എന്റെ കയ്യിന് ഇടയിലൂടെ കൈകൊണ്ടു പോയി ഉള്ളം കൈ ചേർത്ത് പിടിച്ചിട്ട് എന്റെ കയ്യിൽ മുഖം പൂഴ്ത്തിയതും ഞാനൊന്ന് ചിരിച്ചു സൈഡിൽ വെച്ചിട്ടുള്ള മീനുകൾക്കിടുന്ന തീറ്റ എടുത്തു ഉണ്ടകണ്ണിയുടെ വെളുത്ത കാലിനിടയിലേക്ക് ആ തീറ്റ ഓരോന്നായി ഇട്ടുകൊണ്ടിരുന്നു...... അപ്പോതന്നെ എന്റെ കാലിൽ നിൽക്കുന്ന മീനുകളെല്ലാം അവളെ കാലിനടിയിലേക്ക് പോയതും അവളെ കാലിൽ ഇക്കിളി എടുത്ത് എന്റെ കൈയിൽ മുറുകെ പിടിച്ചു എന്നിലേക്ക് ഒട്ടി ചേർന്നു.....

അവളെ മുഖത്തപ്പൊ ചെറിയ കുട്ടികളെ പോലെയുള്ള എസ്പ്രഷൻ കണ്ടിട്ട് ചിരി വന്നു......... എന്റെ ചിരിയുടെ വോളിയം കേട്ടിട്ട് അവൾ എന്റെ കയ്യിൽ നിന്നും എഴുനേറ്റ് എന്നെ കൂർപ്പിച്ചു നോക്കുന്നത് കണ്ടിട്ട് എനിക്ക് വീണ്ടും ചിരി പൊട്ടി.... "നീ തന്നെ എന്നെ എങ്ങോട്ട് പിടിച്ചു വലിച്ചു കൊണ്ടുവന്നിട്ട് നീ എന്തോന്നാടി കാണിക്കുന്നെ......" അവളെ കളിയാക്കി കൊണ്ട് ഞാനിങ്ങനെ പറഞ്ഞതും അവൾ എന്റെ കയ്യിനൊരു തല്ല് വെച്ചു തന്നു...... അവസാനം അവൾ എന്റെ കളിയാക്കലും മീനുകളുടെ ഇക്കിളിയും സഹിക്കാൻ വയ്യാതെ എഴുനേറ്റ് പോയതും ഞാനൊന്ന് ചിരിച്ചുകൊണ്ട് വെള്ളത്തിൽ നിന്നും കാലെടുത്ത് അതിലേക്ക് തന്നെ വെള്ളം കുടഞ്ഞിട്ട് അവിടെനിന്നും എഴുനേറ്റ് പൊക്കി വെച്ച് പാന്റ് താഴ്ത്തി..... അങ്ങനെ എല്ലാതും കഴിഞ്ഞു കാറിന്റെ അടുത്ത് എത്തിയപ്പോഴേക്കിനും നേരം വൈകിയിരുന്നു..... അതുകൊണ്ട് നേരെ കാറിലേക്ക് കയറി ഇരുന്നപ്പൊ ഐറ പിറകിലെ സീറ്റിലേക്ക് ഏന്തി അവിടെനിന്നും എഡ്സെറ്റ് എടുത്ത് നേരെ ഇരുന്നിട്ട് സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് ഹെഡ്സെറ്റ് ചെവിയിലേക്ക്‌ തിരുകി വെച്ചു,,,,, പിന്നെ നേരെ കുന്നിൻ മുകളിലൂടെയുള്ള റോഡിലൂടെ സഞ്ചരിച്ചു,,,,,,,, "ഇശുച്ചാ ,,,,ഞമ്മളിനി എങ്ങോട്ടാ പോവുന്നേ........"

ഡ്രൈവ് ചെയ്യുന്നതിനിടെ അവൾ ഫോണിൽ കുത്തികളിച്ചു അതിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചതും ഞാനൊന്ന് അവളെ നോക്കി കാർ മാക്സിമം സ്പീഡിൽ ഡ്രൈവ് ചെയ്തു,,,,,,, നീണ്ട യാത്രക്കൊടുവിൽ ഞാൻ ഉദ്ദേശിച്ച സ്ഥലത്തു എത്തിച്ചേർന്നതും ഞാനൊന്ന് നേടുവേർപ്പിട്ട് കാർ ബ്രേക്ക് പിടിച്ചു നിർത്തി,,,,,,, അപ്പോതന്നെ ഐറ കയ്യിലുള്ള ഫോണിൽ നിന്നും തല ഉയർത്തി മുന്നിലേക്ക് നോക്കിക്കൊണ്ട് പതിയെ wow എന്നു പറഞ്ഞതും ഞാനവളെ നോക്കി ഇറങ്ങാൻ പറഞ്ഞു....... ഞാൻ കാറിൽ നിന്നും ഇറങ്ങി അവളെ നോക്കിയപ്പോ ഓൾ എന്റെ അരികിലേക്ക് വന്നുകൊണ്ട് മുന്നിലെ കാഴ്ച കണ്ട് അത്ഭുതത്തോടെ എന്നെ നോക്കി..... അപ്പോതന്നെ ഐറ കയ്യിലുള്ള ഫോണിൽ നിന്നും തല ഉയർത്തി മുന്നിലേക്ക് നോക്കിക്കൊണ്ട് പതിയെ wow എന്നു പറഞ്ഞതും ഞാനവളെ നോക്കി ഇറങ്ങാൻ പറഞ്ഞു....... ഞാൻ കാറിൽ നിന്നും ഇറങ്ങി അവളെ നോക്കിയപ്പോ ഓൾ എന്റെ അരികിലേക്ക് വന്നുകൊണ്ട് മുന്നിലെ കാഴ്ച കണ്ട് അത്ഭുതത്തോടെ എന്നെ നോക്കി..... ★★★★★★★★★★★★★★★

മുന്നിലേക്ക് നോക്കിയാൽ ഗോവ സിറ്റി മുഴുവൻ ചെറു ലൈറ്റിനാൽ ശോഭിച്ചു നിൽക്കുന്നത് കണ്ടതും ഞാൻ ചെറു പുഞ്ചിരിയോടെ ഇശുനെ നോക്കിക്കൊണ്ട് മുന്നിലോട്ട് രണ്ടടി വെച്ചു...... മലക്ക് മുകളിൽ നിന്നും ഈ സിറ്റി രാത്രിയുടെ നിലാവെളിച്ചത്തിൽ ഏറെ സുന്ദരമായി തോന്നി,,,,,,,, റോഡിന്റെ മറുവശം പാറയാൽ അടിയുറച്ചു നിൽക്കുന്നത് കണ്ടതും ഇശു എന്നെയും കൊണ്ട് ആ പാറയുടെ സൈഡിലേക്കുള്ള ചെറിയ ഒരു കാട്ടിലൂടെ കൊണ്ടു പോയി,,,,,,അത് കണ്ടതും ഞമ്മളവനെ ഞെറ്റി ചുളിച്ചുനോക്കി...... "ഇശുച്ചാ,,,, നിങ്ങളിത് എങ്ങോട്ടാ എന്നെയും വലിച്ചു കൊണ്ടുപോവുന്നെ അതും ഈ കാട്ടിലേക്ക്.... " കാടു കയറി കൊണ്ട് എങ്ങോട്ടോ കയറി പോവുന്നത് കണ്ടിട്ട് ഞമ്മളിങ്നെ ചോദിച്ചതും ഓൻ ഞമ്മളെ മൈൻഡ് ചെയ്യതെ മുന്നിലുള്ള ചെടിയൊക്കെ ഒരു സൈഡിലേക്ക് മാറ്റി നിർത്തികൊണ്ട് മുകളിലേക്ക് കയറി പോയി....... ഇപ്പൊ രാത്രി ആയതുകൊണ്ട് തന്നെ വല്ല പമ്പോ ചേരയോ ഉണ്ടോ എന്ന് നോക്കാതെയാണ് ഈ പഹയൻ എന്നെ എങ്ങോട്ട് എന്നില്ലാതെ വലിച്ചു കൊണ്ട് പോവുന്നത്,,,,,, "ഇശുച്ചാ ,,,നിങ്ങളോടാ ഞാൻ ചോദിക്കുന്നെ ,,,," "മിണ്ടാതെ നടക്കേടി,,,, എന്നിട്ട് നിന്റെ ആ നോൺ സ്റ്റോപ്പായ വായയും അടച്ചു വെക്ക്,,,,," നടക്കുന്നതിനിടെ ഓൻ നടത്തം സ്റ്റോപ് ചെയ്തുകൊണ്ട് എന്നെ തിരിഞ്ഞുനോക്കി ഇങ്ങനെ ഒച്ചവച്ചതും ഞമ്മളവനെ പുച്ഛിച്ചു മുഖം തിരിച്ചു..... 'നോൺ സ്റ്റോപ് വായ നിന്റെ കെട്ടിയോൾ,,,, അയ്യോ അത് ഞാനല്ലേ......'

അവനെ നോക്കി നാവു കടിച്ചു ഓന്റെ പിന്നാലെ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ നടന്നു......... കയറി കയറി അവസാനം ഒരു വലിയ പാറയുടെ അടുത്തെത്തിയതും ഞമ്മളൊന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു..... അപ്പൊ അടിയിലായി നേരത്തെ കണ്ട സിറ്റി നേരെത്തെകാളും വിസ്തീർച്ച് കണ്ടതും മുന്നിൽ എന്നെയും കൊണ്ടു പോകുന്ന ഉമ്മച്ചനെ നോക്കി ഓന്റെ പിന്നാലെ പോയി,,,,,,,,,, അപ്പൊ വലിയ ശബ്ദത്തോട് കൂടി എന്തോ കേൾക്കുന്ന ശബ്ദം കേട്ടതും ഞമ്മള് മുന്നിലേക്ക് നടന്നു ,,,,,മുന്നോട്ടു നടുക്കുന്നതിനനുസരിച്ച് ആ ശബ്ദം ചെവിയിലേക്ക് കുത്തി വന്നതും ഞാനൊന്ന് കണ്ണുകൾ അടച്ചു പതിയെ തുറന്നു........ അപ്പൊ എന്റെ മുന്നിലായി നിലാവിന്റെ ശോഭയിൽ കുത്തിയൊലിച്ചു വരുന്ന വലിയ ഒരു വെള്ളച്ചാട്ടം കണ്ടതും ഞാനൊന്ന് കണ്ണു തള്ളിക്കൊണ്ട് അതിലേക്ക് തന്നെ നോക്കി നിന്നു,,,,,, വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് കൊണ്ട് അത് ഊക്കത്തിൽ അടിയിലേക്ക് ചാടുന്നത് കണ്ടതും അതിന്റെ അടുത്തേയ്ക്ക് പോവാൻ വേണ്ടി വെമ്പൽ കൊണ്ടു.......... ഞാനപ്പോ ഇശുനെ നോക്കിക്കൊണ്ട് അതിന്റെ റോപ്പ് കെട്ടിയതിന് അടുത്തേയ്ക്ക് പോയി നിന്നു,,,,റോപ്പ് കെട്ടിയതുവരെയുള്ളൂ പോവാൻ പറ്റുള്ളൂ,,,,,

അല്ലെങ്കിൽ ഡെയ്ഞ്ചർ ആണെന്ന ബോഡ് തൂക്കി വെച്ചത് കണ്ടതും ഞാനതിന്റെ റോപ്പിന്റെ അടുത്തേയ്ക്ക് പോയി അവിടെ നിന്നു,,,,,,, അപ്പൊ അതിന്റെ ഒഴുക്ക് കൊണ്ട് മുഖത്തേക്ക് അതിന്റെ വെള്ളം തെറിച്ചു വന്നതും ഞാനൊന്ന് കണ്ണുകളടച്ച് ഒരു നിമിഷം അങ്ങനെ തന്നെ നിന്നു.... അതിന്റെ ചാറ്റൽ കൊണ്ട് മുഴുവനായും എന്നെ നനയിക്കും എന്നുള്ളതുകൊണ്ട് തന്നെ അതിക സമയം അവിടെ വാ തുറന്ന് നിൽക്കാതെ പിറകിലേക്കൊന്ന് നോക്കി....... അപ്പൊ ഇശു വാച്ചിലേക്ക് തുടരെ തുടരെ സമയം നോക്കിക്കൊണ്ട് എങ്ങോട്ടോ നോക്കി നിൽക്കുന്നത് കണ്ടതും ഞാൻ അവനെ സംശയ ഭാവത്തോട് കൂടി നോക്കിക്കൊണ്ട് മുന്നിലുള്ള കല്ലിൽ ചുവട്ടി കൊണ്ട് ശ്രേദ്ധ പൂർവം അവന്റെ അരികിലേക്ക് നടന്നു........ "എന്താ ഇശുച്ചാ ,,,,,,കുറെ നേരമായല്ലോ വാച്ചിലേക്ക് തന്നെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്..... എന്താ കാര്യം......" അവന്റെ അടുത്ത് എത്തിയപാടെ ഞാനിങ്ങനെ ചോദിച്ചതും അവൻ എന്നെയൊന്ന് നോക്കി.......... "Let's come..........." ഞാൻ ചോദിച്ചതിനുള്ള മറുപടിക്കു പകരം ഓനിങ്ങനെ പറഞ്ഞു മുന്നിലോട്ട് നടന്നതും ഞാൻ ഓൻ പോവുന്നതും നോക്കി നിന്നു....... 'ഈ കാലമാടാൻ കുറെ നേരായി ഓരോ സ്ഥലത്തേക്ക് കൊണ്ടു പോവുന്നു,,, എങ്ങോട്ടാണെന്ന് ചോദിച്ചാൽ നോ റിപ്ലൈ ,,,,

ഞാൻ വിചാരിച്ചത് ഈ വാട്ടർഫാൾ കാണാനാ അവനെന്നെ ഇങ്ങോട്ട് കൊണ്ടുവന്നതെന്നാ,,,,ഇനിയിപ്പോ അവനെന്നെ ഏത് പാതാളത്തിലേക്കാണാവോ കൊണ്ടു പോവുന്നേ......' ഞാൻ പിന്നെ രാത്രി ആയതുകൊണ്ട് അതികം ആലോചിച്ചു നിക്കാതെ ഉമ്മച്ചൻ ഞങ്ങൾ വന്ന കാട്ടിലൂടെ മുകളിലേക്ക് കയറി പോവുന്നത് കണ്ട് ഞമ്മള് അന്ധം വിട്ടു....... 'ഈ ചെക്കൻ മല വരെ തുരന്ന് പോവാണോ,,,,,' മലക്ക് സൈഡിലേക്കുള്ള വഴികളിലൂടെ മുകളിലേക്ക് കയറി പോവുന്നത് കണ്ടതും ഞമ്മളൊന്ന് ചുറ്റും കണ്ണോടിച്ചു,,,,,,, അപ്പൊ എന്തിന്റെ ഒക്കെയോ ശബ്ദം കേൾക്കുന്നത് പോലെ തോന്നിയതും ഞാൻ ഇശുച്ചാ എന്നും വിളിച്ചു ഒരൊറ്റ ഓട്ടം ഓടി...........

അവന്റെ അടുത്ത് എത്തിയപ്പോ തന്നെ അവന്റെ കയ്യിൽ എന്റെ കൈ കോർത്തു വെച്ചിട്ട് പിറകിലേക്ക് നോക്കി നടന്നു........ "മുന്നിലേക്ക് നോക്കി നടക്കടി....." പിറകിൽ വല്ല ഗോസ്റ്റ് വല്ലതുമുണ്ടോ എന്നും വിജാരിച്ച് പിറകിലേക്ക് നോക്കി നടന്നപ്പോ ഓനിങ്ങനെ പറഞ്ഞതും ഞാൻ അവൻക്കൊന്ന് ഇളിച്ചു കാട്ടി കൊടുത്ത് നല്ല കുട്ടിയെ പോലെ മുന്നിലേക്ക് നോക്കി നടന്നു....... ആ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെറിയ തോതിൽ കേട്ടുകൊണ്ട് ഞങ്ങൾ ആ വഴികളിലൂടെ മുന്നിലേക്ക് നടന്നു..... നടത്തത്തിന് വിരാമം കുറിച്ചു വീണ്ടുമൊരു മല പോലെയുള്ള പരന്ന സ്ഥലത്ത് എത്തിയതും പിന്നീട് അവിടെയുള്ള കാഴ്ച കണ്ട് ഞാൻ വായും പൊളിച്ചു മുന്നിലേക്ക് തന്നെ നോക്കി പതിയെ wow എന്ന് മൊഴിഞ്ഞു...... കുറച്ചു നേരം അതിലേക്ക് തന്നെ നോക്കി നിന്നുകൊണ്ട് ഇശുനെ ഒന്ന്‌ നോക്കി,,,,,,,,, "ഇശുച്ചാ ഇവിടെ.......?????!!!!!!!!!!!".......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story