QUEEN OF KALIPPAN: ഭാഗം 31

queen of kalippan

രചന: Devil Quinn

നടത്തത്തിന് വിരാമം കുറിച്ചു വീണ്ടുമൊരു മല പോലെയുള്ള പരന്ന സ്ഥലത്ത് എത്തിയതും പിന്നീട് അവിടെയുള്ള കാഴ്ച കണ്ട് ഞാൻ വായും പൊളിച്ചു മുന്നിലേക്ക് തന്നെ നോക്കി പതിയെ wow എന്ന് മൊഴിഞ്ഞു...... കുറച്ചു നേരം അതിലേക്ക് തന്നെ നോക്കി നിന്നുകൊണ്ട് ഇശുനെ ഒന്ന്‌ നോക്കി,,,,,,,,, "ഇശുച്ചാ ഇവിടെ.......?????!!!!!!!!!!!" മുന്നിൽ കുറെ ആളുകൾ കൂട്ടം കൂടി നിന്ന് നൈറ്റ് ക്യാൻഡിൽ ബലൂണിൽ ഫയർ കത്തിക്കുന്നത് കണ്ടതും ഞമ്മള് അവരെ തന്നെ നോക്കി നിന്നു...... അപ്പൊ ഇശു അവരെ അരികിലേക്ക് എന്നെയും കൂട്ടി ചെന്ന് നിന്നതും ആരോ ഒരാൾ ഞങ്ങളെ കയ്യിൽ ആ ബലൂണും ലൈറ്ററും വെച്ചു തന്നു...... വൈറ്റ് ബലൂണിൽ ഫയർ കത്തിക്കുമ്പോ എല്ലാവരെയും മുഖം അതിന്റെ വെളിച്ചത്തിൽ പ്രകാശുക്കുന്നത് പോലെ തോന്നി എനിക്ക്......അങ്ങനെ ഓരോ ആളുകളെയും ചെറു പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന സമയത്താണ് ഞാൻ ഉമ്മച്ചനെ നോക്കിയേ.... അപ്പൊ ഇശു എന്റെ കയ്യിൽ നിന്നും അതിന്റെ ലൈറ്റർ വാങ്ങിക്കൊണ്ട് നിലത്തു മുട്ടുകുത്തി ഇരുന്ന് അതിന്റെ ലൈറ്റർ ഓണ് ചെയ്തു...... അപ്പൊ അതിൽ നിന്നും ഫയർ വന്നതും എന്റെ കയ്യിലുള്ള ആ ബലൂണിന്റെ അടിഭാഗത്തുള്ള സ്ഥലത്ത് കത്തിച്ചതും ഞാൻ ഫയറിൽ ശോഭായാൽ തിളങ്ങി നിൽക്കുന്ന ഉമ്മച്ചനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു......... ★★★★★★★★★★★★★★★★

ഉണ്ടകണ്ണി ബലൂണിന്റെ മുകൾ ഭാഗത്തും അതിന്റെ അടിയിലുള്ള സ്പേസ് ആയിട്ടുള്ള ഭാഗത്തുമ്മായി കൈവെച്ചു ചുറ്റും നോക്കി നിരീക്ഷിക്കുന്നത് കണ്ടതും ഞാനവളെ കയ്യിലുള്ള ലൈറ്റർ വാങ്ങി മുട്ടു കുത്തി ഇരുന്ന് ലൈറ്റർ ഓണ് ചെയ്ത് അതിലേക്ക് ഫയർ കത്തിച്ചുവെച്ചു അവിടെനിന്നും എഴുനേറ്റ്........ അപ്പൊ തന്നെ വാച്ചിലേക്ക് നോക്കിയപ്പോ അതിനെ ഉയർത്തി വിടാനുള്ള സമായമാകാൻ ആയതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.... അപ്പൊ എല്ലാവരും കൂട്ടം കൂടി നിൽക്കുന്നത് കണ്ടതും ഞാൻ ഉണ്ടക്കണ്ണിയേയും കൊണ്ട് അവരുടെ അടുത്തേക്ക് പോയി........ നിലാവിന്റെ വെളിച്ചത്തിൽ എല്ലാവരെ കയ്യിലുമുള്ള നൈറ്റ് ക്യാൻഡിൽ ബലൂണും പിടിച്ചു അതിന്റെ ശോഭയിൽ എല്ലാവരും തിളങ്ങുന്നതു കണ്ടതും ഞാൻ ഐറയെ ഒന്ന് നോക്കി........ അപ്പൊ അവൾ കയ്യിലെ ബലൂണിൽ പിടിച്ചു നിറഞ്ഞ പുഞ്ചിരിയിൽ ഫയറിന്റെ വെളിച്ചത്തിൽ അവളുടെ ക്യൂട്ട്നസ് നിറഞ്ഞ മുഖം എന്നത്തേക്കാളേറെ ശോഭിച്ചു തിളങ്ങി നിൽക്കുന്നത് കണ്ടതും എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു......... അവളെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന സമയത്തു ഉണ്ടകണ്ണി എന്നെ നോക്കിക്കൊണ്ട് പുരികം പൊന്തിച്ചു എന്തേ എന്ന ഭാവത്തിൽ ചോദിച്ചതും ഞാനവൾക്കൊന്ന് ചിരിച്ചിട്ട് സൈറ്റ് അടിച്ചു കൊടുത്തു മുന്നിലേക്ക് നോക്കാൻ ആംഗ്യം കാണിച്ചു........

അപ്പൊ അവിടെയുള്ള ആളുകൾ ഒപ്പം one two എന്ന് ഒരുമിച്ചു കൂടി ഉച്ചത്തിൽ പറയുന്നത് കണ്ടതും ഞാനും അവളും അവരപ്പോ കൂടി വിളിച്ചു പറഞ്ഞതും എല്ലാവരും കയ്യിലുള്ള ക്യാൻഡിൽ ബലൂണ് മുകളിലേക്ക് പറത്തി വിട്ടു....... അപ്പൊ ഉണ്ടാകണ്ണി അതിനെ പറത്തി വിടാതെ എന്നെ നോക്കി നിൽക്കുന്നത് കണ്ടതും ഞാൻ സംശയത്തോടെ അവളെ നോക്കി എന്തേ എന്ന് ചോദിച്ചതും അവൾ എന്നോട് ഈ ബലൂണിൽ പിടിക്കാനും വേണ്ടി ആംഗ്യം കാണിച്ചു,,,,,,, അപ്പൊ ഞാനവളെ ഒന്ന് നോക്കിയിട്ട് അവളെ കൈ വെച്ചതിനു മുകളിൽ കൈവെച്ചു അതിനെ മുകളിലേക്ക് പറത്തി വിട്ടു...... അപ്പൊ എല്ലാവരെയും കൂട്ടത്തിൽ ഞങ്ങളെ ക്യാൻഡിൽ ബലൂണും ഫയറിന്റെ ശോഭയിൽ ഉയർന്നു പൊങ്ങുന്നത് കണ്ട് അതിലേക്ക് തന്നെ നോക്കിനിൽക്കുന്ന നേരത്താണ് ഉണ്ടാകണ്ണി എന്നിലേക്ക് ഒട്ടി നിന്നിട്ട് എന്റെ കയ്യിനു ഇടയിലൂടെ കൈകൾ ചുറ്റിപിടിച്ചു എന്റെ കയ്യിലായി ചാരി കിടന്ന് പറന്നു പോകുന്ന ക്യാൻഡിൽ ബലൂണിലേക്ക് തന്നെ നോക്കി നിന്നക്കുന്നത് കണ്ടതും ഞാൻ അവളെ നോക്കിക്കൊണ്ട് മുകളിലേക്ക് നോക്കി നിന്നു...... ഉയർന്ന കൊണ്ട് കൂട്ടം കൂട്ടമായി അത് പറന്നുയർന്ന് പോവുന്നത് കണ്ട് ഞാൻ ഉണ്ടകണ്ണിയേയും കൊണ്ട് ഞങ്ങൾ വന്ന വഴികളിലൂടെ തിരിച്ചിറങ്ങി,,,,,,,,,

മുന്നിലെ ചെടികളെയെല്ലാം തട്ടി മാറ്റി നിലാവിന്റെ വെളിച്ചത്തിൽ കല്ലുകൾ നിറഞ്ഞ വഴികളിലൂടെ നടന്നു അവസാനം റോഡിനരികിൽ എത്തിയതും ഞാൻ ഡോർ തുറന്ന് കാറിൽ കയറാൻ നിൽക്കുമ്പോഴാണ് ഉണ്ടകണ്ണി മുന്നിലോട്ട് നടന്നു എങ്ങോട്ടോ പോവുന്നത് കണ്ടത്,,,,,,, 'ഇവളിത് ഏത് കൊങ്ങിലേക്കാ ഈ നട്ടപാതിരാക്ക് വല്ല യക്ഷിയെയും പോലെ നടന്നു പോവുന്നേ,,,,,,' അവളെ നോക്കി മനസ്സിലിങ്നെ മൊഴിഞ്ഞു തുറന്നു വച്ച ഡോർ അടച്ചു വച്ചു അവളെ നോക്കി........ "ഇശുച്ചാ ,,,,ഇങ്ങോട്ട് വാ......." മുന്നിലേക്കുക്കുള്ള അവളുടെ നടത്തം സ്റ്റോപ് ചെയ്ത് പിന്നിലേക്ക് തിരിഞ്ഞു എന്നോടിങ്ങനെ പറഞ്ഞു കൈ കൊണ്ട് മാടി വിളിച്ചതും ഞാനവളെ നോക്കി നാവു കടിച്ചു അവളെ അടുത്തേക്ക് ചെന്നു....... "എനിക്കത് വേങ്ങിച്ചു തായോ......" ഞാനവളെ അടുത്ത് എത്തിയ ഉടനെ മുന്നിലേക്ക് കൈ ചൂണ്ടി കൊണ്ട് അവളിങ്ങനെ പറഞ്ഞതും ഞാൻ അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി...... "നിനക്ക് എന്തിനാടി ഇനി അതൊക്കെ.......??!!" ഓൾഡ് ആയ ഒരാൾ അവിടെയിരുന്ന് ചോളം ചുട്ട് അത് വിൽപ്പന നടത്തുന്ന ആളെ കണ്ടിട്ട് ഞാനവളോട് ഇങ്ങനെ ചോദിച്ചതും അവൾ കുറെ നേരം കൊഞ്ചി....... "Pls,,,, pls,,, pls,,,, pls,,,," "നീ വന്നേ,,,,,," "പ്ലീസ് ഇശുച്ചാ ,,,,ഒന്ന് മതി പിന്നെ ഞാൻ ചോദിക്കില്ല പ്രോമിസ്,,,, പ്ലീസ്......"

ചെറിയ കുട്ടികളെ പോലെ മുഖം വെച്ചുകൊണ്ട് അവൾ കിടന്ന് കൊഞ്ചൽ പരുപാടി കണ്ടിന്യു ചെയ്യുന്നത് കണ്ടതും അവസാനം അവളെയും കൊണ്ട് അയാളെ അരികിലേക്ക് ചെന്നു...... അയാളപ്പൊ രണ്ടു മൂന്നെണ്ണം ഒരുമിച്ച് ക്രില്ലിൽ വെച്ച് ചുട്ടെടുക്കുന്നത് കണ്ടതും ഞാനയാളോട് അതിൽ നിന്നും ഒരൊണ്ണം തരാൻ പറഞ്ഞുകൊണ്ട് അയാൾ എടുക്കുന്നതും നോക്കി നിന്നു...... അയാളപ്പൊ തന്നെ അതിൽ നിന്നും ഒന്നെടുത് എനിക്കു നേരെ നീട്ടിയതും ഞാൻ വാങ്ങുന്നതിനു മുൻപ് തന്നെ അവളത് എന്റെ കൈയിൽ നിന്നും തട്ടിപ്പറിച്ച ആക്രാന്തം മൂത്ത് തീറ്റ തുടങ്ങിയിരുന്നു......... ചുടായതു കൊണ്ട് വായയുടെ അടുത്തു കൈ കൊണ്ടുപോയി വായയിലേക്ക് കൈകൊണ്ട് വീശുന്നത് കണ്ടതും ഞാനവളെ കോപ്രായം കണ്ട് അവളെ തന്നെ നോക്കി നിന്നു....... ചൂടൊന്നും നോക്കാതെയാണ് അവളത് കഴിച്ചു കൊണ്ടിരിക്കുന്നത്....... കഴിച്ചു കഴിഞ്ഞ് കാറിലേക്ക് കയറാൻ നിന്നപ്പോഴാ ഉണ്ടകണ്ണി എന്റെ അടുത്തേക്ക് വന്ന് എന്റെ ചുണ്ടിൽ കിസ്സിയത്........ പെട്ടെന്നുണ്ടായ അറ്റാക്ക് ആയതുകൊണ്ട് പ്രതേകിച്ചു എനിക്കൊരു ഷോക്ക് ഉണ്ടായില്ലെങ്കിൽ ഞാനവളെ തന്നെ നോക്കി........ "I lub uu ........" ഈ ഡയലോഗ്‌ ആദ്യമേ പ്രതീക്ഷിച്ചതു കൊണ്ട് ഞാനൊന്ന് സൈറ്റ് അടിച്ചു അവളെ ചുണ്ടിലും കിസ്സ് ചെയ്തു അവളോട് കയറാൻ പറഞ്ഞു..........

അപ്പോതന്നെ അവളെന്റെ പെരുമാറ്റം കണ്ട് എന്നെ അവൾ കൂർപ്പിച്ചു നോക്കിക്കൊണ്ട് പുച്ഛിച്ചുകൊണ്ട് കാറിൽ കയറി ഇരുന്നതും ഞാൻ സൈഡിലേക്ക് കോട്ടി ചിരിച്ചു ഡോറും തുറന്ന് ഉള്ളിലേക്ക് കയറിയിരുന്നു റിസോർട്ട് ലക്ഷം വെച്ചു ഓടിച്ചു...... റിസോർട്ടിന്റെ കോംബൗണ്ടിലേക്ക് കാർ കയറ്റി നിർത്തികൊണ്ട് പാർക്കിങ്ങിൽ പോയി പാർക്ക് ചെയ്തു അതിൽ നിന്നും ഇറങ്ങി...... അപ്പൊ ഐറ കാലിലെ ഹീൽസ് ഊരി വെച്ച് കൈയിൽ പിടിച്ച് നടപ്പാതയിലൂടെ നടക്കുന്നത് കണ്ടതും ഞാനവളെ നോക്കിക്കൊണ്ട് ഫോണിൽ കുത്തി കളിച്ചു നടന്നു......... ★★★★★★★★★★★★★★★★ ആ താമശ്ശേരി ചൊരം കേറിയതിന്റെ ക്ഷീണം കൊണ്ട് നേരെ ഫ്രഷായി വന്ന് ബെഡിലേക്ക് ചാടി കിടന്നു പുതച്ചു മൂടി കണ്ണുകളടച്ചു....... പക്ഷെ കുറെ നേരം കണ്ണടച്ചിട്ടും ഉറക്കം വരുന്നില്ല,,,,, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു കൂടി എന്റെ ഫസ്റ്റ് ലൗ തലോടി പോവുന്നതല്ലാതെ വരുന്നില്ലാന്ന് കണ്ടതും ഞാൻ തലയിൽ കൂടി മൂടിയ കോസഡി മാറ്റിയിട്ട് ഉമ്മച്ചനെ ഒന്ന് നോക്കി,,,,, അപ്പൊ ഓൻ ബെഡിൽ അന്തസ്സായി ഫോണിൽ കളിച്ചു ഇരിക്കുന്നത് കണ്ടതും ഞാൻ നിരങ്ങി അവന്റെ അരികിലേക്ക് പോയി കൊണ്ട് ഓനെ നിർത്തതെ തോണ്ടി കൊണ്ടിരുന്നു...... "ഇശുച്ചാ,,,,, എനിക്ക് ഉറക്കം വരുന്നില്ല........"

"അതിന് ഞാനെന്താടി കാട്ടണ്ടേ......നിന്നെ മടിയിൽ വെച്ച് ഉറക്കണോ......." "മടിയിൽ വെച്ച് ഉറക്കൊന്നും വേണ്ട ,,,,," "പിന്നെ....." ഫോണിൽ നിന്നും നോട്ടം തെറ്റിച്ചുകൊണ്ട് ഇതും പറഞ്ഞു ഓൻ വീണ്ടും അതിലേക്ക് തന്നെ തലതായ്‌തിയതും ഞാൻ കുറച്ചും കൂടി അവന്റെ അരികിലേക്ക് ഒട്ടി കിടന്നിട്ട് അവനെ ഒന്ന് പാളി നോക്കി....... "എനിക്ക് ഇങ്ങനെ കിടന്നാൽ മതീട്ടോ......." എന്നും പറഞ്ഞ് ഞാൻ അവന്റെ ഫോണ് പിടിച്ചിരിക്കുന്ന കൈയ്യിന്റെ ഉള്ളിലോട്ട് കയറി കൊണ്ട് അവന്റെ നെഞ്ചിലായി കിടന്ന് ഇങ്ങനെ പറഞ്ഞതും ഓന്റെ അരികിൽ നിന്നും ഒരു തുറച്ചു നോട്ടം കിട്ടി,,,, അത് കണ്ട് കണ്ട് എനിക്കത് ഗ്രാസ് ആയതുകൊണ്ട് തന്നെ അതിനെ പാടെ പുച്ഛിച്ചുകൊണ്ട് ഓന്റെ ഹെർട്ട് ബീറ്റിന്റെ മിടിക്കുന്ന പതിഞ്ഞ ശബ്ദം കേട്ട് പതിയെ കണ്ണുകൾ അടച്ചു........ പിറ്റേന്ന് രാവിലെ കണ്ണു തുറന്നപ്പോ കണി കണ്ടത് എന്നെയും ചേർത്ത് പിടിച്ചു കിടക്കുന്ന ഉമ്മച്ചനെ ആയിരുന്നു..... എന്റെ കഴുത്തിലായി മുഖം പൂഴ്ത്തികൊണ്ട് ഞാൻ അവനെയും അവൻ എന്നെയും ചേർത്ത് വട്ടം പിടിച്ചു കിടക്കുന്നത് കണ്ട് എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും ഞാനാ ചിരിയോട് കൂടി ഉമ്മച്ചനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി കിടന്നു.......

അവനപ്പോ ഒന്ന് ഞെരുങ്ങി കൊണ്ട് കഴുത്തിൽ നിന്നും മുഖം പൊക്കികൊണ്ട് എന്റെ മുഖത്തിന് അടുത്തായി അവന്റെ മുഖം ചേർത്തു വെച്ചു...... അപ്പൊ അവന്റെ ശ്വാസം എന്റെ മുഖത്തു തട്ടുന്നതിനനുസരിച്ച് എന്നിലൊരു കുളിരാരിറ്റി ഫീൽ ചെയ്തു...... അത് എന്നിൽ വർധിച്ചു കൊണ്ടിരുന്നതും ഞാനവന്റെ മുകത്തേക്ക് എന്റെ ചുണ്ടുകൾ കൊണ്ടുപോയി അവന്റെ ഇളം റോസ് ചുണ്ടിലായി മുത്തം വെച്ചു അവന്റെ ഹാൻഡ്സം മുഖത്തേക്ക് തന്നെ നോക്കിയിരുന്നു....... "Gd mrng baby......" ഞാനവനെ തന്നെ നോക്കി കിടക്കുന്ന സമയത്തു പതിയെ കണ്ണുകൾ തുറന്ന് എന്നെ തന്നെ നോക്കി എന്റെ മൂക്കിൽ അവന്റെ മൂക്ക് രണ്ടു സൈഡിലേക്കും ഉരസി കൊണ്ട് എന്നിലേക്ക് കൂടുതൽ ചേർന്ന് കിടന്ന് ഓനിങ്ങനെ പറഞ്ഞതും ഞാനവനെ നോക്കി ഇളിച്ചു കൊണ്ട് തിരിച്ചും മോർണിംഗ് വിഷ് ചെയ്തു,,,,,,,, "നീയെന്താടി ഉറക്കത്തിലും ഇത്രക്ക് ക്യൂട്ട്നെസ്,,,," എന്ന് ഉമ്മച്ചൻ കണ്ണിമവേട്ടതെ പറഞ്ഞതും ഞാനൊന്ന് ഇളിച്ചു കൊടുത്ത അവന്റെ മുഖത്തു എന്റെ കൈ വച്ചു,,,,,,,, "സ്വാന്തം ഭർത്തു ഇത്രക്ക് ഹോട്ടും ഹാൻഡ്സമൊക്കെ ആയതുകൊണ്ട് തന്നെ അവന്റെ ഫാര്യ ക്യൂട്ട്നെസ് ആയില്ലെങ്കിലെ അത്ഭുതമുള്ളൂ,,,,,,," അവനെയും എന്നെയും വാനോളം ഒപ്പം ആകാശം വരെ പൊക്കികൊണ്ട് ഞാനൊന്ന് സൈറ്റ് അടിച്ചു ചിരിച്ചതും ഓനും അത് കേട്ട് ചിരിച്ചിട്ട് എന്റെ ചുണ്ടിലായി കിസ്സികൊണ്ട് കോസഡി മേലിൽ നിന്നും എടുത്തു മാറ്റി ഫ്രഷാവൻ പോയി........

കിസ്സിന്റെ ആഫ്റ്റർ എഫക്ട് എന്നോണം ഞാൻ കൈ രണ്ടും കൊണ്ട് മുഖം പൊത്തിപ്പിടിച്ചു ചിരിച്ചുകൊണ്ട് കുറച്ചു നേരം ബെഡിൽ തന്നെ കിടന്നു....... ഉമ്മച്ചൻ ഫ്രഷായി വരുന്നത് കണ്ട് ഞാനവിടെ തന്നെ കിടന്ന് അവനെ വാഴിനോക്കി നിൽക്കുന്ന സമയത്താണ് അവൻ എന്റെ നേർക്ക് കലിപ്പായി കൊണ്ട് പോയി ഫ്രഷാവടി എന്നും പറഞ്ഞ് ഒച്ച വെച്ചത്........അത് കേൾക്കേണ്ട താമസം ഞാൻ ബാത്റൂമിൽ ലാൻഡ് ആയിരുന്നു..... അങ്ങനെ ഫ്രഷായി കഴിഞ്ഞു ബാത്ത് കോട്ടും ധരിച്ചു റെഡ് ടർക്കി മുടിയിലിട്ട് ബാത്രൂമിൽ നിന്നും ഇറങ്ങി റൂമിലെ ഉമ്മച്ചനെ കാണാതെ ഡ്രെസ്സിങ് റൂമിൽ പോയി തലയിലെ ടർക്കി എടുത്തു മാറ്റി ഹേങ്ങറിൽ നിവർത്തി വെച്ച് ഷെൽഫ് തുറന്ന് ഡ്രെസ്സും എടുത്ത് ബാത്ത് കോട്ട് അഴിക്കാൻ നിന്നപ്പോഴാ പെട്ടന്ന് ഉമ്മച്ചൻ അതിന്റെ ഉള്ളിലേക്ക് കഴറി വന്നത്...... പകച്ചു പോയേന്റെ ബാല്യം........ 'എന്താടാ ഉമ്മച്ചാ,,, പെണ്ണുങ്ങൾ മാറ്റുന്ന സ്ഥലത്തേക്ക് may come in ചോദിക്കാതെ വരാൻ പാടില്ലായെന്ന് നിനക്ക് അറിഞ്ഞുടെ,,, പിന്നെന്തിനാ ഇങ്ങനെ ഇടിച്ചു കയറി വരുന്നേ....." അവനെ പെട്ടന്ന് കണ്ടിട്ടുള്ള ഷോക്കിൽ ഇതും പറഞ്ഞു അവനെ കണ്ണ് കൂർപ്പിച്ചു നോക്കിയതും ഓനത് മൈൻഡാകാതെ ഷെൽഫിന്റെ മുന്നിൽ നിൽക്കുന്നെ എന്നെ സൈഡിലേക്ക് മാറ്റി കൊണ്ട് ഓൻ അതിൽ നിന്നും അവന്റെ ഹൂഡി എടുത്തു.........

"എന്താ നീ നേരെത്തെ പറഞ്ഞെ,,,,,, ഞാൻ ഒന്നും കേട്ടില്ല......." കേട്ടിട്ടും ഒന്നും അറിയാത്ത മട്ടിൽ ഉമ്മച്ചൻ പറയുന്നത് കേട്ടിട്ട് എറിഞ്ഞു കയറി വന്നതും ഞാനവനെ പുച്ഛിച്ചു മുഖം തിരിച്ചു...... കള്ള ഹിമാർ "അല്ല നീ നേരത്തെ എന്തോ പെണ്ണുങ്ങൾ മാറ്റുന്ന സ്ഥലമെന്നോ പറയുന്നത് കേട്ടല്ലോ,,,,, എന്നിട്ട് എവിടെ ആ ഗേൾസൊക്കെ....??!!" എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചുറ്റും കണ്ണോടിച്ചു കൊണ്ട് അവസാനം എന്റെ നേരെ നോക്കി ഓൻ ഇങ്ങനെ പറഞ്ഞതും ഞാനവനെ നോക്കി പുച്ഛിച്ചു വിട്ടു......... "നിങ്ങളെ മുന്നിൽ നിൽക്കുന്നത് പിന്നെ പെണ്ണ് അല്ലെ......" "നീയതിന് പെണ്ണ് എന്നല്ലല്ലോ പറഞ്ഞെ പെണ്ണുങ്ങൾ എന്നല്ലേ....." കണ്ടോ ഈ ചെക്കൻ വെറുതെ എന്നെ മക്കാറാക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞു നിൽക്കാണ്....... "നിങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല,,,,," എന്നും പറഞ്ഞു കയ്യിലുള്ള ഡ്രെസ്സും പിടിച്ച് റൂമിലേക്ക് പോവാൻ നിന്നതും ഇശു ഞമ്മളെ കയ്യിൽ പിടിച്ചു വലിച്ച് ഡോർ അടച്ചു വെച്ച ഷെൾഫിലേക്ക്‌ ചേർത്ത് നിർത്തി....... "അങ്ങനെ അങ്ങ് പോവല്ലേ,,,," ഒരു കൈ എന്റെ കയ്യിലും മറ്റെ കൈ ഷെൾഫിന് മുകളിൽ വെച്ചുകൊണ്ട് എന്നോട് ഒട്ടിച്ചേർന്ന് ചോദിച്ചതും ഞാൻ വല്യ മൈൻഡ് ആക്കാതെ സൈഡിലേക്ക് നോക്കി നിന്നു.......... അപ്പോ അവനൊരു കള്ള ചിരി പാസാക്കി നനഞ്ഞു നിൽക്കുന്ന അവന്റെ മുടി എന്റെ മുഖത്തേക്ക് ആക്കി പിടിച്ചു കുടഞ്ഞതും അവന്റെ തലയിലെ വെള്ളം മുഖത്തേക്ക് ചീറ്റി വന്നതും ഞമ്മളവനെ കൂർപ്പിച്ചു നോക്കി ,,,,,

അത് അവൻക്ക് ഒട്ടും ഏറ്റിട്ടില്ലയെന്ന് എന്നിൽ നിന്ന് വിട്ട് നിന്ന് പുറത്തേക്ക് പോയതിൽ നിന്നും മനസ്സിലായി.... ഞാൻ പിന്നെ അത് ആലോചിച്ചു നിക്കാതെ ഡ്രസ്സ് മാറ്റി പുറത്തേക്ക് ഇറങ്ങി....... "ഞാനിപ്പോ ഒരു സ്ഥലം വരെ പോ വുവാണ് നിനക്ക് എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ......." ടേബിളിൽ നിന്ന് സ്പെക്സ് എടുത്ത് വെച്ച് അവനിതും പറഞ്ഞ് പോയതും ഞാൻ അവനു പോവുന്നതും നോക്കി നിന്നു...... എന്റെ പുന്നാര ഉമ്മച്ചൻ ആയതുകൊണ്ട് എങ്ങോട്ടാണെന്ന് ചോദിച്ചാൽ തന്നെ അതിനൊരു മറുപടി കിട്ടില്ലയെന്നറിയുന്നത് കൊണ്ടുതന്നെ ഞാൻ അവൻ ഫോണിൽ ആരോടോ സംസാരിച്ചു പോവുന്നതും നോക്കി നിന്നു....... അവൻ പോയ ഉടനെ ഡോർ ലോക് ചെയ്തത് തിരിഞ്ഞപ്പൊഴാ ആരോ എന്റെ ഫോണിലേക്ക് വിളിച്ചത്...... അറിയാത്ത നമ്പർ ആയതുകൊണ്ട് കുറച്ചു നേരം അതിലേക്ക് തന്നെ നോക്കി അറ്റൻഡ് ചെയ്തു....... അപ്പോ മറു തലക്കലിൽ നിന്നും വരുന്ന ശബ്ദം കേട്ടിട്ട് തൊണ്ട ഒന്ന് ഇടറിയിട്ട്‌ വിറക്കുന്ന കൈയിനാൽ ഫോൺ ചെവിയി ലേക്ക് കുറച്ചും കൂടെ ചേർത്ത് വെച്ചു........ "Jezaa......" വീണ്ടും അതേ സ്വരത്തിൽ എന്നോട് മറുതലക്കലിൽ നിന്ന് എന്റെ പേര് വിളിച്ചതും ചങ്കൊന്ന് ഇടറിയിട്ട്‌ കണ്ണിൽ നിന്നും ചുടു കണ്ണുനീർ കവിളിലൂടെ ഒലിചിറങ്ങി,,,,,, ഇതുവരെ കാത്തുനിന്ന ശബ്ദം എന്നെ തേടി എത്തി എന്നറിഞ്ഞതും ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ വക വെക്കാതെ ചങ്കൊന്ന്‌ ഇടറിയിട്ട്‌ അവനോട് സംസാരിച്ചു........ " ജാ,,,ജാസി..............."......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story