QUEEN OF KALIPPAN: ഭാഗം 32

queen of kalippan

രചന: Devil Quinn

എല്ലാവരും എന്നെ ഐറ എന്നു വിളിക്കുമ്പോ അവൻ മാത്രം വ്യത്യസ്തമായി എന്നെ Jeza എന്ന വിളിതന്നെ മതിയായിരുന്നു ഇതെന്റെ കൂടെ പിറക്കാതെ പോയാ എന്തിനും ഏതിനും എന്റെ വലതു കൈയായി നിന്ന് ചില നേരത്തെ കോപ്രായം കാണുമ്പോ വല്ല പൊട്ട കിണറ്റിലും കൊണ്ടിടാൻ തോന്നുന്ന എന്റെ സ്വന്തം ജാസിൽ എന്ന ജാസി ആണെന്ന് അറിയാൻ അതിക സമയമൊന്നും വേണ്ടിവന്നില്ല,,,,,, പല നിമിഷങ്ങളും അവന്റെ 'ജെസ' എന്ന വിളിയിൽ ലയിച്ചു വന്നതും ഏങ്ങലടിക്കുന്ന ചുണ്ടുകളെ കൂട്ടിപിടിച്ചു ചാലിട്ടൊഴുകുന്ന കണ്ണുനീരിനെ തുടച്ചു മാറ്റി അവനോട് സംസാരിച്ചു....... "ജാ ,,,ജാസി നി,,,,നിനക്ക് സുഖമല്ലേ.....??!!!" കണ്ണുനീരിനെ എത്ര തുടച്ചു മാറ്റിയിട്ടും തീരെ അനുസരണ ഇല്ലാതെ നിറഞ്ഞു തുളുമ്പുന്നത് നിക്കാതെ വന്നിട്ടും അവന്റെ അവസ്ഥ എങ്ങനെയാണെന്ന് അറിഞ്ഞിട്ടും ഞമ്മളിത്‌ ചോദിച്ചതും അവനൊരു നേർത്ത പുഞ്ചിരിയോട് കൂടി എന്നോട് സംസാരിച്ചു....... "നീ വിചാരിക്കുന്ന പോലെ എനിക്കിവിടെ ഒരു ബുദ്ധിമുട്ടും ഇല്ല,,,, അല്ലേലും പൊലീസും കള്ളംമാരൊക്കെ ഇവിടെയുള്ള കാലത്തോളും എനിക്ക് പിന്നെ സുഖം ഇല്ലാതെ നിക്കോ,,,,!!" അവന്റെ ഉള്ളിന്റെ ഉള്ള് നീറിപ്പുകയുകയാണെങ്കിലും അവന്റെയാ ചിരിച്ചോണ്ടൂള്ള അഭിനയം അങ്ങേയറ്റം ആയിട്ടുള്ള സംസാരം മതിയായിരുന്നു അവനിപ്പോഴും പഴയ എന്റെ ജാസി തന്നെ ആണെന്നറിയാൻ,,,,,,,,,,,

"നീയെന്തിനാടാ എന്റെ മുമ്പിലിങ്ങനെ അഭിനയിക്കുന്നെ,,,,നിന്നെ ഞാൻ ഇന്ന് മുതൽ കാണാൻ തുടങ്ങിയത് അല്ലല്ലോ...... എന്നിട്ടും എന്തിനാ ???!!!" "ഞാൻ പിന്നെ എന്ത് ചെയ്യും,,,,നിനക്ക് അറിയാലോ എല്ലാതും ......ആർക്കോ വേണ്ടി എന്തിനോ വേണ്ടിയുള്ള ജീവിതം അതും ഈ ഇരുമ്പ് കമ്പിക്കുള്ളിൽ ,,,,,എല്ലാവരും എന്നെ തള്ളി പറഞ്ഞപ്പോഴും എന്നെ ഒറ്റക്ക് ആക്കിയപ്പോഴും എന്റെ കൂടെ നീ മാത്രമേ ഉണ്ടായിരുന്നുള്ളു,,,,അതിനൊക്കെ എത്ര നന്ദി,,,,," "നിർത്ത്,,,, എങ്ങോട്ടാ നിന്റെ സംസാരം പോവുന്നെയെന്ന് എനിക്ക് മനസ്സിലായി,,,,,,ഫ്രണ്ട്ഷിപ്പിൽ നന്ദി എന്ന വാക്ക് ഇല്ലായെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് നിന്നോട്,,,,അവൻ്റെയൊരു നഞ്ഞി " നീറിപ്പുകയുന്ന അവന്റെ നെഞ്ചിൽ കുറച്ചു സന്തോഷം വാരി വിതറാൻ വേണ്ടി ചെറു വാശിയോടെ ഞമ്മളിങ്ങനെ പറഞ്ഞതും അവൻ മറുസൈഡിൽ നിന്ന് ചിരിക്കുന്നത് സ്പീക്കറിലൂടെ കേട്ടതും എന്റെ കരച്ചിൽ പുറത്തേക്ക് വരാതെ നിക്കാനും വേണ്ടി ചുണ്ടു രണ്ടും കൂട്ടിപിടിച്ചു വായപൊത്തി കണ്ണുകൾ ഇറുക്കി അടച്ചു അവന്റെ ചിരി കേട്ടിരുന്നു......... എനിക്കറിയാം ജാസി എത്ര നീ പുറത്തു ചിരിച്ചു അഭിനയിച്ചാലും നിന്റെ ഉള്ളം ഇപ്പോഴും നീറി പുകയുകയാണെന്ന് ,,,,,ഇപ്പോഴുള്ള നിന്റെ ഈ ചിരിയും നീ എന്നെ ആശ്വസിപ്പിക്കാനാണെന്ന് എന്നെക്കാളേറെയും നിനക്കാറിയാം,,,,,, "ജെസ,,,, എന്താ നീയൊന്നും മിണ്ടാത്തെ...??!!"

ഓരോന്ന് ചിന്തിച്ചു നിൽക്കുന്ന സമയത്ത് അവനിങ്ങനെ ചോദിച്ചതും ഏങ്ങലടിക്കുന്ന ചുണ്ടിൽ നനഞ്ഞ ഒരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചിട്ടും അവന്റെ സെൻട്രൽ ജയിൽ വാസം എങ്ങനെയാണെന്നും രാത്രിയോ രാവിലയോ ഇല്ലാതെ ഇപ്പോഴും കേൾക്കാനും കാണാനും കൊതിക്കാത്ത ഓരോ കാര്യങ്ങൾ അവനെ വേട്ടയാടുന്നുണ്ടെന്ന് അറിഞ്ഞതും എന്റെ ചുണ്ടിൽ ഒരു കൃതിമ ചിരി വരുത്താൻ എന്നെക്കൊണ്ട് സാധിച്ചില്ല........ "ഹെലോ ,,,കേൾക്കുന്നില്ലേ....... " "കേൾക്കുന്നൊക്കെ ഉണ്ട് ,,,,," "ഞാൻ വിചാരിച്ചു നിനക്ക് കേൾക്കുന്നിലാന്ന്,,,, ഇവിടെ ആകെപ്പാടെ പൊലീസുമാരെ ബഹളമാണ്,,,,, അതിനിടയിലാ ഞാൻ വിളിക്കുന്നെ ,,,ആകെ പത്തു മിനിട്ടൊള്ളു സംസാരിക്കൻ പറ്റാ,,,,, അല്ല എവിടെ നിന്റെ ഇശു.....????!!ഞാൻ നിന്റെ ചങ്കാണ് കൊടലാണ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ..... ഇതുവരെ നിന്റെ ഇശുനെ ഞാൻ കണ്ടിട്ടില്ല........" " ഇശു ഇവിടെയില്ല,,,,,പുറത്തു പോയിരിക്കുവാ,,,,,,ഞങ്ങളിപ്പോ ഗോവയി ,,,,,,,," ബാക്കി പറയുന്നതിന് മുമ്പ് തന്നെ എന്തോ ഒച്ചയും ബഹളവും ഫോണിലൂടെ കേട്ടു..... അതെന്താണെന്ന് അറിയാനും വേണ്ടി ചെവിയിലേക്ക് കുറച്ചും കൂടി ഫോണിനെ ചേർത്തു വെച്ചു........ "മതി മതി നിന്റെ സംസാരം എത്ര നേരായി എന്നറിയോ......" "സർ പ്ലീസ് സർ ഒരു അഞ്ചു മിനിറ്റ് മാത്രം പ്ലീസ്......."

"അങ്ങോട്ട് പറഞ്ഞതു കേട്ടാൽ മതി ഇങ്ങോട്ടൊന്നും പറയണ്ട ,,,,ഇത് നിന്റെ വീടല്ല സെൻട്രൽ ജയിലാണ് അതോർത്താൽ നല്ലത്...... നീ പോയി നിന്റെ പണി ചെയ്യ് ചെക്കാ,,," "സർ പ്ലീസ് സർ..... എന്നലോരു രണ്ടു മിനിറ്റ് മതി......" "നിന്നോടല്ലേ മര്യാദയ്ക്ക് പറഞ്ഞെ,,,,,," ബാക്കി പറയുന്നതിന് മുൻപ് തന്നെ ജാസിയുടെ നിലവിളി ഫോണിലൂടെ കേട്ടിരുന്നു....... അത് എന്താണെന്ന് അറിയുന്നത് കൊണ്ടുതന്നെ കണ്ണുകൾ മുറുക്കി അടച്ചു ഫോൺ ബെഡിലേക്കെറിഞ്ഞു നിലത്തു ഊയ്ന്നിരുന്നു ,,,,, 'എന്തുമാത്രം വേദന സഹിച്ചാണ് നീയിവിടെ ജീവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവും,,,,,അന്നവിടെ നടന്നതൊക്കെ നീയും ഞാനും കണ്ടതാണ്,,,,,എന്താണ് സത്യമെന്നും എന്താണ് വ്യാജമെന്നും എനിക്കും നിനക്കും അറിയാം,,,,, പടച്ചോൻ കൂടെ നിൽക്കുന്ന കാലത്തോളം സത്യം മാത്രമായിരുക്കും വിജയിക്കുക,,,,, നീയൊന്നുകൊണ്ടും പേടിക്കേണ്ട ജാസി,,,,, ചില കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായിട്ടുണ്ട് ,,,,,,, ഐറ എന്തു വിലകൊടുത്തും സത്യങ്ങൾ പുറം ലോകത്തെ അറിയിക്കും,,,,,,' വാശിയോടെ ചിലതെല്ലാം തീരുമാനിച്ചുറപ്പിച്ച് ഇനിയും കരഞ്ഞിരിക്കാൻ എനിക്ക് ഉദ്ദേശമില്ലാത്തതുകൊണ്ടും നിലത്തു നിന്ന് എഴുനേറ്റ് വാഷ്‌റൂമിൽ പോയി മുഖമെല്ലാം കഴുകി ടർക്കി വെച്ചു മുഖം തുവർത്തി ബെഡിലിരുന്ന് ഫോണെടുത്ത് ഇതുവരെ ആരും കാണാത്ത ഒരു സീക്രെട് ഹൈഡ് ചെയ്‌തു വെച്ച ഫോൾഡർ തുറന്ന് അതിലെ ഞാൻ സൂക്ഷിച്ചു വെച്ച പിക്‌സെല്ലാം നോക്കി ഇരുന്നു......... ★★★★★★★★★★★★★★★★

പുറത്തു പോയി വന്ന് റിസോർട്ടിൽ തിരിച്ചെത്തിയിട്ട് കണ്ണിൽ വെച്ചിട്ടുള്ള ബ്ലൂ ലെൻ്സും സ്പെക്സും ഡ്രോയറിൽ ഊരി വെച്ചു തിരിഞ്ഞപ്പോ ഉണ്ടകണ്ണിയുണ്ട് ബെഡിലിരുന്ന് ഫോണിലേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നു...... അത് വല്ല ഗോസ്റ്റ് മുവിയും കണ്ടിരുന്ന് അതിലങ് ലയിച്ചു പോയതാകുമെന്ന് അറിയുന്നത് കൊണ്ട് അവളെ നോക്കാതെ ഹൂഡിയുടെ തൊപ്പി തലയിൽ നിന്നും എടുത്തു മാറ്റി ബെഡിലിരുന്ന് പോക്കറ്റിൽ നിന്നും ഫോണെടുത്തു കളിച്ചുകൊണ്ടിരുന്നു............ അവസാനം ബോറടി വരാൻ തുടങ്ങിയതും ഞാൻ ഫോണ് ഓഫ് ചെയ്ത് ലാംപ് ടീപോയിന്റെ മുകളിൽ വെച്ചുകൊണ്ട് ഉണ്ടകണ്ണിയെ നോക്കിയപ്പോ അവളിപ്പോഴും ഫോണിൽ നിന്നും തല ഉയർത്തിട്ടില്ല,,,,,,,, "ഡി,,,,,," ഇതും വിളിച്ചു അവളെ നോക്കിയതും അവളൊന്ന് ഞെട്ടികൊണ്ട് എന്നെ നോക്കിക്കൊണ്ട് ഫോണിലേക് നോക്കി വീണ്ടും എന്നെ നോക്കി......... "ഇ,,,ഇശു ,,,,നിങ്ങളിത് എപ്പോ വന്നു.......???!!!" ചെറു പരുങ്ങലോടെ അവളിതും ചോദിച്ചു ഫോൺ ഓഫാക്കി ബെഡിൽ വെച്ചു......... "ഞാൻ കുറെ നേരായി വന്നിട്ട്,,,, അല്ല നിനക്കെന്തേനി അതിൽ പണി,,,,, കാര്യമായിട്ട് എന്തോ കണ്ണുമിഴിച്ചു നോക്കി ഇരുപ്പായിരുന്നല്ലോ....." "അത് ,,,,,ഒന്നുല്ല......" അവളെ ഒന്നില്ലക്ക് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക് തോന്നിയിട്ടും ഞാനതിനൊന്ന് മൂളി കൊടുത്ത് റൂമിൽ നിന്നും ഇറങ്ങി....... "ഇശുച്ചാ,,,,ഞാനുമുണ്ട്......."

റിസോട്ടിന്റെ ഫ്രണ്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോ ഉള്ളിൽ നിന്ന് ഉണ്ടകണ്ണി ഇതും വിളിച്ചു കൂവി ഓടി വന്നതും ഞാനവളെ അടിമുടി നോക്കി........ "അതിന് ഞാനെങ്ങോട്ടാണെന്ന് നിനക്കറിയോ.....???!!!!" "ഹി ഹി ഇല്ല......" "അപ്പൊ നീ വരണ്ട.... " "അതിനുമാത്രം നിങ്ങളിത് എങ്ങോട്ടാ പോവുന്നേ......??!!" "ഞാൻ ബാസ്കറ്റ് ബോൾ കളിക്കാൻ പോവാ,,,നിനക്ക് ആ വക കാര്യങ്ങളൊന്നും അറിയില്ലല്ലോ.....???!!!" ★★★★★★★★★★★★★★★★ ഓ ,,,,ബാസ്കറ്റ് ബോളിൽ ചാംപ്യൻഷിപ് ലഭിച്ച എന്നോടാണോ ഉമ്മച്ചാ നിങ്ങളുടെ ഈ ചോദ്യം...... വെരി ഫണ്ണി.... "എനിക്ക് അറിയില്ലെങ്കിൽ നിങ്ങൾ പഠിപ്പിച്ചു തരോ....." സൈറ്റടിച്ചു ഇളിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചതും ഓൻ എന്നെ നോക്കാതെ ഒറ്റ പോക്ക്..... ആഹാ അത്രക്കായോ,,,,,,, ഞമ്മളപ്പോ തന്നെ റിസോർട്ടിൽ ഡോർ അടച്ചു നടപ്പാതയിലൂടെ മുന്നിൽ നടന്ന് പോകുന്ന ഉമ്മച്ചന്റെ അടുത്തേയ്ക്ക് ഓടിപ്പോയി ഓന്റെ കൂടെ നടന്നു......... അവിടുത്തെ പച്ചപ്പും പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു നടക്കുമ്പോ ആയിരുന്നു സൈഡിലൂടെ ഒരു കോണി പടികൾ കണ്ടത്,,,,,അതിലൂടെ ഇശു കയറി പോവുന്നത് കണ്ടതും ഞാനും അവന്റെ കൂടെ വെച്ചു പിടിച്ചു...... അവസാനം പടികൾ കയറി ഞങ്ങൾ ചെന്നെത്തിയത് വിസ്തീരമായി കിടക്കുന്ന ബാസ്കറ്റ് കോർട്ടിലേക്കായിരുന്നു,,,,, ഒരു ഭാഗത് ആളുകൾക്ക് ഇരിക്കാനുള്ള ഇരിപ്പിടം അതിനു നേരെ ഓപ്പോസിറ്റ് ഭാഗത്തൊരു ബാസ്കറ്റ് ബോൾ ഇടാനുള്ള ബാസ്കറ്റ്.....

അങ്ങനെ എല്ലാം സജീവമായി ഒരുക്കി വെച്ചിട്ടുള്ള കോർട്ട് കണ്ടതും ഞാൻ അതല്ലാം നോക്കിക്കൊണ്ട് ആ കോർട്ടിന്റെ മൂലയിലേക്ക് പോയി...... ഈ കോർട്ട് കുറച്ചു ഉയരത്തിലായിരുന്നതിനാൽ ഇവിടെനിന്ന് ഒരു ഭാഗത്തേക്ക് നോക്കിയാൽ റിസോർട് നല്ല പച്ചപ്പിൽ മുഴുവനും കണ്ടതും ഞാനപ്പോ തന്നെ അതിന്റെ മറു സൈഡിലേക്ക് നോക്കി..... അവിടെയുള്ള കാഴ്ച കണ്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചിട്ട് വീണ്ടും നീല വെള്ളത്താൽ പരന്നു കിടക്കുന്ന അതികം ആളുകളൊന്നും ഇല്ലാത്ത ഒരു തെങ്ങ് അതിലേക്കായി ചാഞ്ഞു കൊണ്ട് നല്ല ഭംഗിയായി കിടക്കുന്ന ബീച്ചിലേക്ക് തന്നെ നോക്കി നിന്നു........ അതിലേക്ക് തന്നെ നോക്കി ഇരുന്നിട്ട് ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്തതും കണ്ണുകൾ മെല്ലെ അടച്ചു ഉള്ളിലുള്ള സെഡ് മൂഡിനെയൊക്കെ റിലാക്സ് ആക്കി.... 'ഐറ ,,,,നീ എപ്പോഴും പണ്ടത്തെ പോലെ ബോൾഡ് ആയി തന്നെ നിൽക്കണം ഒരിക്കലും ഇങ്ങനെ സെഡ് മൂഡായി ഇരിക്കരുത്,,,,,, നാം ജീവിക്കേണ്ടത് ഒരിക്കലും കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തല്ല എന്ന് നിനക്കറിയാലോ,,, അതുകൊണ്ട് എല്ലാ ചിന്തകളും മാറ്റി വെച്ചിട്ട് നിന്റെ ഉമ്മച്ചന്റെ കൂടെ സന്തോഷിക്ക്......' ആരോ എന്റെ മനസ്സിൽ നിന്ന് ഇങ്ങനെ വിളിച്ചു കൂവിയതും ഞാനൊന്ന് നെടുവീർപ്പിട്ടു മെല്ലെ കണ്ണുകൾ തുറന്ന് കടലിൽ നിന്ന് നോട്ടം തെറ്റിച്ച് പിറകിലേക്ക് നോക്കി........ അപ്പൊ ഉമ്മച്ചൻ ബോൾ നിലത്തേക്ക് ഇട്ടിട്ട് തുടരെ ബോളിനെ തട്ടി തട്ടി ബാസ്ക്കറ്റിലേക്ക് ഇട്ടിട്ട് അത് അതിന്റെ നെറ്റിന്റെ ഉള്ളിലൂടെ ചാടുന്നത് കണ്ടതും ഞാൻ ഒരത്ഭുതത്തോടെ ഓനെ നോക്കി പുഞ്ചിരിച്ചു......

അപ്പൊ ഞാനും ഉമ്മച്ചനും ഒരേ വൈവ് തന്നെ ആണല്ലേ,,,,,ഇനി ഇവൻക്കും വല്ല ചാമ്പ്യൻ ഷിപ്പൊക്കെ കിട്ടിട്ടുണ്ടാവോ,,,,,, അവന്റെ കളി കണ്ടിട്ട് അതുക്കും മേലെ ആണെന്നാ തോന്നുന്നെ,,,, എന്തായാലും എന്റെ ഉമ്മച്ചനല്ലേ ഇതല്ല ഇതിനപ്പുറം ഇവന്റെ അടുത്തു നിന്ന് പ്രതീക്ഷിക്കാം..... ഞാനധികം ചിന്തിച്ചു നിക്കാതെ ഓൻ ബോൾ കൈകൊണ്ട് തട്ടുന്നതും നോക്കി അവന്റെ അരികിലേക്ക് നടന്നു...... അപ്പൊ ആ ബോൾ എന്റെ മുന്നിലേക്ക് ചാടി ചാടി വന്നതും ഞാനൊന്ന് കുനിഞ്ഞു കൊണ്ട് അതിനെ കൈ വെച്ചു തട്ടി കൊണ്ടിരുന്നു,,,, അപ്പോതന്നെ ഇശു വന്ന് എന്റെ അരികിൽ നിന്നും അത് വാങ്ങിക്കാൻ നോക്കുന്നത് കണ്ടതും ഞാനതിന് വിട്ടു കൊടുക്കാതെ അവന്റെ കയ്യിൽ നിന്നും വെട്ടിച്ച് സൈഡിലൂടെ കൈകൊണ്ട് പോയി അതിനെ തട്ടി കൊണ്ട് ചാടി കൊണ്ട് നെറ്റിന്റെ ഉള്ളിലേക്ക് ഇട്ടു...... അന്നേരം തന്നെ ബോൾ നെറ്റിന്റെ ഉള്ളിലൂടെ താഴേക്ക് ചാടുന്നത് കണ്ടതും ഞാൻ അവിടെ കിടന്ന് ചാടി കളിച്ചിട്ട് പിറകിലേക്ക് തിരിഞ്ഞു ഉമ്മച്ചനെ നോക്കി.... ഓനപ്പോ ട്രാഗ് സൂട്ടിന്റെ പോക്കറ്റിൽ കൈയിട്ട് എന്നെ തന്നെ നോക്കി നിക്കുന്നത് കണ്ടതും ഞാൻ അവനൊന്നു ചിരിച്ചു കൊടുത്ത് നാവു പുറത്തേക്കിട്ട് ആട്ടി കൊടുത്തു......... "Wow,,,,അപ്പൊ നിനക്ക് കളിയൊക്കെ അറിയാല്ലേ...." അവന്റെ ഈ ചോദ്യം എന്നെ കളിയാക്കിയതാണോ അതോ ആകാശം വരെ പൊക്കിയതാണോ ,,,,, "കണ്ടപ്പോ എന്തു തോന്നി .....

" ഞാൻ കോളർ പൊക്കികൊണ്ട് പുരികം ഉയർത്തി ഇങ്ങനെ ചോദിച്ചതും അവൻ സൈഡിലേക്ക് നോക്കി ചിരിച്ചിട്ട് എന്നെ നോക്കി പുച്ഛിച്ചു കാട്ടി........ യാ റബ്ബി അവന്റെ ചിരിയിൽ ഇത്രക്ക് ഹോട്ടോ,,,, കടവുളെ കാത്തോളി....... "കണ്ടപ്പോ ഒന്നും തോന്നിലാ അതോണ്ടാ ചോദിച്ചേ.......Any way നീ ഇത്രയൊക്കെ നിന്നെ തന്നെ പൊക്കിപറഞ്ഞ സ്ഥിതിക്ക് ഞമ്മക്ക് രണ്ടു പേർക്കും കളിച്ചാലോ,,,,, ആരാ ജയിക്കുമെന്ന് നോക്കാലോ..... മാക്ക്സിമം ടു ബോൾ നെറ്റിന്റെ ഉള്ളിലൂടെ ആരുടേത് ചാടുന്നോ അവരായിരിക്കും വിന്നർ.... ഓക്കെ" ഇവന്റെ ഒപ്പം കളിച്ചാൽ എനിക്ക് പാര ആകുമോ.....എന്തായാലും ഒരു കൈ നോക്കാം..... "Ok done......" മുഷ്ട്ടി ചുരുട്ടി പിടിച്ചു നിക്കുന്ന ഉമ്മച്ചനെ നോക്കിക്കൊണ്ട് ഞാനും അതേപോലെ മുഷ്ട്ടി ചുരുട്ടിപിടിച്ച് ഇതും പറഞ്ഞു അവന്റെ കയ്യിൽ എന്റെ കൈ മുട്ടിച്ചു......... ഇശു അപ്പൊ തന്നെ നിലത്തു നിന്ന് ബോളെടുത്തു അതിനെ തട്ടി കൊണ്ട് നെറ്റിന്റെ ഉള്ളിലേക്ക് ഇട്ടു..... പക്ഷെ അത് കറങ്ങി കൊണ്ട് സൈഡിലേക്ക് തന്നെ ചാടിയതും ഞാൻ പോയി ബോളിനെ ക്യാച്ചു പിടിച്ചു ഉമ്മച്ചനൊന്ന് ആക്കി ചിരിച്ചു കൊടുത്തു.......ഫസ്റ്റ് ബോൾ മിസ്സായ ഒരു സങ്കടവും ഓന്റെ മുഖത്തില്ല,,,, ഹൗ എന്തൊരു തൊലിക്കട്ടി ഇനി എന്റെ ഊഴം ആവുന്നത് കൊണ്ടുതന്നെ ഉമ്മച്ചനെ ഒരു സൈഡിലേക്ക് തട്ടി കൊണ്ട് സൈറ്റടിച്ചു കയ്യിലുള്ള ബോളിനെ നിലത്തേക്കിട്ട് കൈകൊണ്ട് രണ്ടു പ്രാവശ്യം തട്ടി അതിനെ ക്യാച്ചു പിടിച്ചു നെറ്റിന്റെ ഉള്ളിലേക്കിട്ടു........... അപ്പൊ തന്നെ അത് കൃത്യമായി കറങ്ങി കൊണ്ട് നെറ്റിന്റെ ഉള്ളിലൂടെ ചാടിയതും ഞാൻ 'ഒരു പോയിന്റ് ആയി' എന്നും പറഞ്ഞു ചാടികളിച്ചു.......... ★★★★★★★★★★★★★★★★

ഉണ്ടകണ്ണിക്കപ്പോ കളിയൊക്കെ അറിയാലെ,,,, നോ ബാഡ്,,,, എന്തായാലും നിനക്ക് ഒരു പോയിന്റ് ആയ സ്ഥിതിക്ക് ഇങ്ങനെ അയഞ്ഞു കഴിച്ചിട്ട് കാര്യമില്ല...... അവളവിടെ കിടന്ന് ഒരു പോയിന്റ് ആയിയെന്നും പറഞ്ഞു ബ്രേക്ഡാൻസ് കളിക്കുന്നത് കണ്ടതും ഞാനവളെ പുച്ഛിച്ചു ചിരിച്ചു നിലത്തു നിന്ന് ബോളെടുത്തു കൈകൊണ്ട് തട്ടി ,,,,അപ്പൊ അവൾ വന്ന് എന്റെ കയ്യിൽ നിന്നും ബോളിനെ എടുക്കാൻ നോക്കുന്നുണ്ടെങ്കിലും ഞാൻ മാക്ക്സിമം അവളിൽ നിന്ന് വെട്ടിച്ചു ബോളിനെ തട്ടി ചാടി കൊണ്ട് നെറ്റിന്റെ ഉള്ളിലേക്കിട്ടു...... അതപ്പോ തന്നെ ഉള്ളിലൂടെ നിലത്തേക്ക് ചാടിയതും ഞാൻ നിലത്തു നിന്ന് ബോളിനെ എടുത്തു കൊണ്ട് ഉണ്ടകണ്ണിയെ നോക്കികൊണ്ട് വണ് എന്ന് ചൂണ്ടു വിരൽ ഉയത്തി കാണിച്ചു കൊടുത്ത് നന്നായി അങ് പുച്ഛിച്ചു കൊടുത്തു....... അപ്പൊ അവളത് മൈൻഡ് ചെയ്യാതെ പുച്ഛിച്ചു കൊണ്ട് എന്റെ കൈയിൽ നിന്നും ബോള് തട്ടി പറിച്ചു വാങ്ങി കൊണ്ട് നിലത്തേക്കിട്ട് കൈകൊണ്ട് അതിനെ തട്ടി കളിച്ചു.... നേരെത്തെ അവളെ ഞാൻ വെട്ടിച്ച പോലെ ഇപ്പൊ അവളെന്നെ ബോള് തരാതെ വെട്ടിച്ചു കളിക്കുന്നത് കണ്ടതും ഞാൻ നിഗൂഢമായി ഒന്ന് ചിരിച്ചു അവളെ കയ്യിൽ പിടിച്ചു...... അപ്പൊ അവൾ ബോളിനെ കയ്യിൽ പിടിച്ചു എന്നെ ഒരു സംശയ ഭാവത്തോട് കൂടി നോക്കുന്നത് കണ്ടിട്ട് ചിരി വന്നതും എന്റെ പ്ലാൻ വിജയിക്കണെങ്കിൽ ഈ ചിരി ഹാനികരമാക്കുന്നത് കൊണ്ട് ചിരിയെ ഉള്ളിൽ തന്നെ അടക്കി വെച്ചു അവളെ തന്നെ നോക്കി.......

അപ്പൊ അവൾ നിർവികാരനായി നിന്ന് പുരികം പൊക്കി എന്താണെന്ന് ചോദിച്ചത് കണ്ട് ഇത് തന്നെ പറ്റിയ സമയമെന്ന് മനസ്സിൽ പറഞ്ഞു അവൾക്കു നേരെ ഒരു കള്ള ചിരിയും സൈറ്റടിക്കലും തൊടുത്തു വിട്ട് അവളെ ചുണ്ടിൽ എന്റെ അധരം ചേർത്തു വെച്ചു....... അപ്പോളവൾ കയ്യിലെ ബോളിനെ നിലത്തേക്കിട്ട് കണ്ണ് തള്ളി പിടിച്ചു ഷോക്കോടു കൂടി എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടിട്ട് ചിരി അടക്കി വെക്കാൻ കഴിയാതെ വന്നതും ഞാനവളിൽ നിന്ന് വിട്ടു മാറി നിലത്ത് പൊന്തിയും താഴ്ന്നും കളിക്കുന്ന ബോളിനെ എടുത്ത് നെറ്റിന്റെ ഉള്ളിലോട്ട് ഇട്ടു...... അത് നേരെ നെറ്റിന്റെ ഉള്ളിലൂടെ അടിയിലേക്ക് ചാടിയതും ഞാൻ വിജയശോഭയിലൊന്ന് ചിരിച്ചിട്ട് പിറകിലേക്ക് തിരിഞ്ഞു ഉണ്ടകണ്ണിയെ നോക്കി........ അപ്പൊ അവളവിടെ നിന്ന് തല കുടഞ്ഞിട്ട് എന്നെയും നിലത്തു കിടക്കുന്ന ബോളിനെയും ഷോക്കിന്റെ മേൽ ഷോക്ക് കിട്ടിയ പോലെ മാറി മാറി നോക്കി നിൽക്കുന്നത് കണ്ടതും ഞാനൊന്ന് ഊറി ചിരിച്ചു അവളെ അടുത്തേക്ക് നടന്നു....... "എന്തു പറ്റി ഉണ്ടകണ്ണി ഇപ്പൊ ഞാൻ തന്നെ ജയിച്ചു ,,,,," ഇതും പറഞ്ഞു അവളെ കളിയാക്കികൊണ്ട് ഞാൻ ചിരിച്ചതും അവൾ എന്നെ തന്നെ കൂർപ്പിച്ചു നോക്കി...... "ഇത് ചീറ്റിംഗ് ആണ്,,,,ഇത് ഞാൻ സമ്മതിച്ചു തരില്ല ......"

"ഇതിൽ എന്തു ചീറ്റിംഗ് ബേബി,,,,," "നിങ്ങൾ എന്നെ കിസ്സിയത് കൊണ്ടല്ലേ നിങ്ങളിതിൽ വിൻ ചെയ്യാൻ കാരണം......" "അതിന് നിന്നോടാരും തലക്ക് അടി കിട്ടിയവനെ പോലെ നിക്കാൻ പറഞ്ഞില്ലല്ലോ.... നീയപ്പോ അങ്ങനെ കിളി പാറി നിന്നിട്ടല്ലേ ,,,,so ഞാൻ അതിനെന്തു ചെയ്യണം.......ഇപ്പൊ എന്തായാലും ചെല്ലകിളി തോറ്റു ,,,,,അതോണ്ട് അടുത്ത കളിയിൽ വിൻ ചെയ്യാൻ നോക്ക്ട്ടൊ......." ഒന്ന് സൈറ്റടിച്ചു ഇളിച്ചു കൊടുത്ത് അവളെ കവിളിലൊന്ന് ഉമ്മവെച്ചു ഞാൻ കോർട്ടിൽ നിന്നും സ്റ്റെപ്പുകൾ ഇറങ്ങി റിസോർട് ലക്ഷ്യം വെച്ചു നടന്നു........ ബാസ്കറ്റ് ബോൾ കളിച്ചതു കൊണ്ടുതന്നെ ആകെ വിയർത്തു കുളിച്ചത് കൊണ്ട് റിസോർട് എത്തിയ ഉടനെ ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് കയറി ഫ്രഷായി .... ബാത്രൂമിൽ നിന്നും ടർക്കി വെച്ചു തല തുവർത്തി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോ ഉണ്ടകണ്ണി എന്നെ പുച്ഛിച്ചു കൊണ്ട് ബാത്രൂമിലേക്ക് കയറി ഡോർ വലിച്ചടച്ചു.....അതിന്റെ സൗണ്ട് കൊണ്ട് ചെവിയിൽ കീ എന്ന ശബ്ദം വന്നതും തലയിലുള്ള ടർക്കി ചെവിന്റെ അടുത്തു നിന്ന് മാറ്റി ചെവിയിൽ കൈയിട്ടിളക്കി,,,,,,,, ഇന്ന് ഈവനിങ്ങിനാണ് 'മോഡൽസ് ഡേ' പാർട്ടി അതോണ്ട് തന്നെ നൂണിനുള്ള ഫുഡൊക്കെ കഴിച്ചു നേരെ റേഡിയാവാൻ പോയി........ ബ്ലാക്ക് കോട്ടും സ്യൂട്ടും ധരിച്ചു മുടി സെറ്റ് ചെയ്ത് ഡ്രോയർ തുറന്ന് അതിൽ നിന്നും ലൈറ്റ് ഗ്രീൻ ലെൻസെടുത്തു കണ്ണിൽ വെച്ചിട്ട് സ്പെക്സും എടുത്തു വെച്ച് ഡ്രോയർ അടച്ചു വെച്ചു തിരഞ്ഞപ്പോ ഉണ്ടകണ്ണി ഡ്രെസ്സിങ് റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടതും ഞമ്മളൊരു നിമിഷം അവളെ തന്നെ നോക്കി നിന്നു......

ഞാൻ അവൾക്കു വേണ്ടി സെലക്ട് ചെയ്ത ഡാർക് റെഡ് ബാർബി ഫ്രോക്കും ധരിച്ചു എന്റെ അരികിലേക്ക് വന്നതും ഞാനൊന്ന് ചിരിച്ചു കൊടുത്ത് അവളെ അടിമുതൽ മുകൾ വരെ നോക്കിനിന്നു......... "എങ്ങനെ ഉണ്ട്......." എന്നെ നോക്കി പുരികം പൊന്തിച്ചു അവളിങ്ങനെ ചോദിച്ചതും ഞാൻ അവളെ ആകെമൊത്തം സും ചെയ്തു.... "ഇത് എന്റെ പൊണ്ടാട്ടി ആണോയെന്ന് സംശയം ഇല്ലാതില്ല......" ഞാൻ സൈറ്റാടിച്ചു ഇങ്ങനെ ചിരിച്ചു പറഞ്ഞതും അവൾ ഓഹോ എന്നും പറഞ്ഞു രണ്ടു കാലും ഏന്തി കൊണ്ട് എന്റെ കഴുത്തിലൂടെ അവളെ രണ്ടുകയ്യുമിട്ട് പിൻ കഴുത്തിൽ ലോക്കാക്കി വെച്ചു......... "അങ്ങനെ ആണെങ്കിൽ ഇതെന്റെ ഭർത്തു ആണോ എന്നും സംശയം ഇല്ലാതില്ലാതില്ല.......u look so handsome ........" "And u look soo cutee......." "അതെനിക്ക് അറിയാലോ ഞാൻ വളരെ ഹോട്ടായ എന്റെ മാത്രം ഹാൻഡ്സം ബോയിയായ mr Ishaan maalik എന്ന ബിസിനസ് മേനിന്റെ സുന്ദരിയും സുമുകിയും ക്യൂട്ടുമായ പൊണ്ടാട്ടി മിസിസ് Jeza Aira ആണെന്ന്..... " "Oh really......" "ആന്നെ....." "എന്നാ നീ ഇൗ കയ്യെടുത്ത് മാറ്റി വെച്ചിട്ട് വേഗം റെഡി ആയിവരടി ആല്ലേൽ ഞാൻ നിന്നെയും കൊണ്ടു പോവാതെ പോവും പറഞ്ഞേക്കാം ,,,,," എന്റെ കഴുത്തിൽ വെച്ചിട്ടുള്ള അവളുടെ കയ്യെടുത്ത് മാറ്റിയിട്ട് ആദ്യം മര്യാദയിലും പിന്നെ കലിപ്പിലും ഞാനിതും പറഞ്ഞ് റൂമിൽ നിന്നും ഇറങ്ങി ഹാളിലുള്ള സോഫയിൽ ചെന്നിരുന്നു ഷൂ ധരിച്ച് പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഇന്നത്തെ പാർട്ടിയുടെ ഡിടൈൽസ് നോക്കി ഇരുന്നു........ ഹൈ ഗ്ലാസ്സ് പാർട്ടി ആയതുകൊണ്ട് തന്നെ നല്ല ഗെറ്റപ്പിൽ എല്ലാതും ഒരുക്കി വെച്ചിട്ടുള്ളത് ഒരു ചെറിയ ഇൻഡ്രോ വീഡിയോയിലൂടെ കണ്ട് ഇരുന്നപ്പൊഴാണ് ഉണ്ടകണ്ണി എന്റെ അപ്പുറത്ത് വന്നിരുന്നത്.....

"ഞാൻ റെഡി ഇനി പോവാം......" സോഫയിൽ ഇരുന്നു കുനിഞ്ഞു കൊണ്ട് അവളെ ഹീലിന്റെ വള്ളി കെട്ടുന്നതിനിടെ അവളിതും പറഞ്ഞു സോഫയിൽ നിന്നും എഴുന്നേറ്റു...... ഞാനപ്പോ തന്നെ അവിടെ നിന്നും എഴുന്നേറ്റ് കയ്യിലുള്ള ഫോൺ പോക്കറ്റിലേക്ക് വെച്ചിട്ട് കോട്ടൊന്ന്‌ കുടഞ്ഞ് അതിന്റെ നടുവിലുള്ള ഒരു ബട്ടൻസ് ഇട്ട് പുറത്തേക്കിറങ്ങി........ ★★★★★★★★★★★★★★★★ ഇശു പുറത്തേക്ക് ഇറങ്ങിയപ്പൊ തന്നെ ഞാൻ ഫ്രോക്ക് കുറച്ചു ഉയർത്തി കൊണ്ട് പുറത്തേക്കിറങ്ങി ഡോർ അടച്ചു അവന്റെ ഒപ്പം നടന്നു.... ഇൗ ഫ്രോക്ക് ഇട്ടിട്ട് നടക്കാനും കൂടി പറ്റുന്നില്ല,,,,, അവിടെയുള്ള എല്ലാവരും ഇൗ ടൈപ്പ് ഫ്രോക്ക് ഇടുന്നത് കൊണ്ടും പ്രേതേകിച്ച് ഞാൻ ഡിസൈൻ ചെയ്ത ഫ്രോക്കുമായതു കൊണ്ടുമാത്രമാണ് ഞാനീ ഇടുത്താൽ പൊങ്ങാത്ത ബാർബി ടൈപ്പ് ഫ്രോക്ക് ഇട്ടതു തന്നെ.... അതോണ്ട് പടച്ച റബ്ബ് കത്തോണെ പാർകിങ് ഏരിയയിൽ എത്തിയപ്പോ അവിടെ നിർത്തി വെച്ചിരിക്കുന്ന ബെൻസിൽ ഇശു ഡോറും തുറന്ന് നല്ല അന്തസ്സായി കയറുന്നത് കണ്ടതും ഞാൻ എന്നെയൊന്നു ആകമൊത്തം നോക്കിയിട്ട് ഫ്രോക്ക് രണ്ടു കൈകൊണ്ടും കുറച്ചു ഉയർത്തി അതിലേക്ക് കയറി ഇരുന്നു.... എന്നിട്ട് ഫ്രോക്കിൽ നിന്നും കൈ വിട്ട് ശേരിക്കിനും ഇരുന്നു ഫ്രോക്ക് റെഡിയാക്കി ബെൻസിന്റെ ഡോറടച്ചു.........

'ഹൈവ ഇപ്പൊ ഒരു കൂളിംഗ് ഗ്ലാസ്സ് ഉണ്ടായെങ്കിൽ പോളിച്ചിനി......' കാറിന്റെ മിററിൽ നോക്കിക്കൊണ്ട് ഞാനിങ്ങനെ പറഞ്ഞ് ഉമ്മച്ചനെ നോക്കി..... അപ്പോ ഒാൻ ജന്റിൽമാൻ ലുക്കിൽ സ്പെക്സും വെച്ച് ഡ്രൈവ് ചെയ്യുന്നത് കണ്ടതും ഞാനവനെ നോക്കി ചിരിച്ചിട്ട് വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു........ കുറെ നേരം പുറത്തേക്ക് തന്നെ നോക്കി ഇരുന്നാൽ കഴുത്ത് ഞമ്മക്ക്‌ പണി തരുമെന്ന് അറിയുന്നത് കൊണ്ടുതന്നെ പുറത്തു നിന്ന് നോട്ടം മാറ്റി സീറ്റിലേക്ക് ചാരി ഇരുന്നു ഇയർ ഫോണിൽ പാട്ടും കേട്ടിരുന്നു....... കുറച്ചു നേരം പാട്ട്‌ കേട്ട് ഇരുന്നിട്ട് ഉറക്കം തട്ടി തലോടി പോവുന്നത് കണ്ടതും ഞാൻ പല്ലു കടിച്ച് ഇയർ ഫോണും മാറ്റിവെച്ചു....... പിന്നെ എന്റെ ചിന്ത മുഴുവൻ പെട്ടന്ന് അവിടെയൊന്ന്‌ എത്തി കിട്ടിയാൽ മതി എന്നായി..... ബോറഡിക്കുന്നതിലും ഒരു പരുതി ഒക്കെയില്ലേ..... ഹും ബ്ലഡി ബോറടി അങനെ നീണ്ട നേരത്തിനു യാത്രകൊടുവിൽ എവിടെയോ ചെന്ന് കാർ പാർക് ചെയ്തതും ഞാൻ അതിൽ നിന്നും ഫ്രോക്ക് പിടിച്ചു ഇറങ്ങി കൊണ്ട് മുന്നിലേക്ക് വന്നു നിൽക്കുന്ന മുടിയെ സൈഡിലേക്ക് മാടി ഒതുക്കി വെച്ചു ഉമ്മച്ചന്റെ അടുത്തേക്ക് പോയി നിന്നു...... അപ്പോ അവനെന്റെ കയ്യും പിടിച്ച് നടന്ന് ഒരു സ്ഥലത്ത് എത്തിയതും മുന്നിലുള്ളത് കണ്ട് ഞാൻ പകച്ചു പണ്ടാരമടങ്ങി ഇശുനേയും മുന്നിലുള്ളതിനേയും മാറി മാറി നോക്കി കണ്ണും തള്ളി നോക്കി നിന്നു....... "ഇത് എന്തോന്നാ .........?????!!!!!"........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story